অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെങ്ങ് പരിചരണം

തെങ്ങ് പരിചരണം

തെങ്ങ് പരിചരണം

തെങ്ങിൽ നിന്നുള്ള ജൈവാവശിഷ്ടങ്ങൾ അതിന്റെ ചുവട്ടിൽത്തന്നെ ഇട്ടു കത്തിക്കുന്നത് മെച്ചപ്പെട്ട മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ കൂടുതൽ പൊട്ടാഷ് തെങ്ങിനു കിട്ടുന്നു. പുകയേൽക്കുന്നതു കൂടുതൽ കായ പിടുത്തത്തിനു നല്ലതാണ്. പുകയേറ്റാൽ കീട രോഗബാധ കുറെയെങ്കിലും കുറയും.

തെങ്ങിന്റെ കേടു ബാധിച്ച ഭാഗങ്ങൾ വെട്ടുന്പോൾ ചെറിയ കഷ്ണങ്ങൾ വരെ പെറുക്കിയെടുത്ത് തീയിലിട്ട് കത്തിച്ചു കളയുക. മറ്റുള്ളവയ്ക്ക് രോഗം ബാധിക്കുന്നത് തടയാനാകും.

മണൽ മണ്ണിൽ തെങ്ങു നനയ്ക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിച്ചാലും കുഴപ്പമില്ല. എന്നാൽ, തൈത്തെങ്ങുകൾ നനയ്ക്കുന്നതിന് യാതൊരു കാരണവശാലും ഉപ്പുവെള്ളം ഉപയോഗിക്കരുത്.

തെങ്ങിൻ തൈ നട്ട് ആദ്യമുണ്ടാകുന്ന ആറ് ഓലകൾ കഴിച്ച് മുപ്പത്താറാമത്തെ ഓല വരുന്പോൾ പൂങ്കുലയും വിരിഞ്ഞിരിക്കും.

കുള്ളൻ തെങ്ങിനങ്ങളിൽ മൂന്നു വർഷം കൊണ്ട് പൂങ്കുല വിരിയും.

തെങ്ങിൽ ചൊട്ട വിരിഞ്ഞ് 220 ദിവസം ആകുന്പോൾ കരിക്കിൻ വെള്ളത്തിന്റെ മാധുര്യം ഏറ്റവും കൂടി നിൽക്കുന്നു.

ഉൾതേങ്ങാ ഉണ്ടാകുവാൻ ചെത്തി മാറ്റുന്ന പുറന്തൊലി ഉണക്കി ആട്ടിയാൽ 50% വരെ എണ്ണ കിട്ടും.

വർഷകാലത്ത് മഴയിൽ പെട്ട് ചീഞ്ഞു പോകുന്ന വൈക്കോൽ, തെങ്ങിന് ചുറ്റും ഒന്നര മീറ്റർ മാറ്റി വൃത്താകൃതിയിൽ ഇടുക. ഇത് വർഷം തോറും ആവർത്തിക്കുക. തെങ്ങ് നല്ലതുപോലെ കായ്ക്കും. വേനൽ വരൾച്ച ബാധിക്കുകയുമില്ല.

തെങ്ങ് നട്ടതിനു ശേഷം എട്ടു വർഷം വരെയും ഇരുപത്തഞ്ചു വർഷം കഴിഞ്ഞും മാത്രം ഇടവിള കൃഷികൾ ചെയ്യുക.

ഒരു മീറ്റർ വൃത്താകൃതിയിൽ ഒരടി താഴ്ചയിൽ തെങ്ങിനു ചുറ്റും മണ്ണെടുത്തു മാറ്റി. ആ കുഴിയിൽ നിറയെ നെല്ലിൻ പതിര് നിറയ്ക്കുക. വർഷംതോറും ഇത് ആവർത്തിക്കുക. തെങ്ങ് തഴച്ചു വളരും. വേനലിൽ നനവ് ഇല്ലെങ്കിലും വരൾച്ച ബാധിക്കുകയില്ല.

തെങ്ങിന് ചാലുകീറി വളം ഇടുന്നതിലും നല്ലത്, തടം തുറന്ന് വളം ഇടുന്നതാണ്.

നേരത്തെ കണയോല വിരിയുന്ന തെങ്ങിൻ തൈകൾ മറ്റു തൈകളെ അപേക്ഷിച്ച് വേഗത്തിൽ കായ് ഫലം തരും.

ആഫ്രിക്കൻ പായൽ കൊണ്ടുണ്ടാക്കുന്ന കന്പോസ്റ്റ് തെങ്ങ് കൃഷിക്ക് അത്യുത്തമമാണ്.

ഓലഞ്ഞാലി കിളികളെ ഭയപ്പെടുത്തി ഓടിച്ചു വിടരുത്. അവ തെങ്ങോലപ്പുഴുക്കളെ തിന്നു നശിപ്പിക്കുന്നതിനാൽ ഉപകാരപ്രദമായ പക്ഷിയാണ്.

കൊച്ചിൻ ചൈനാ എന്നയിനം നാളികേരത്തിന്റെ കരിക്കിൽ നിന്നും ആറു ഗ്ലാസ് വെള്ളം വരെ കിട്ടും.

തെങ്ങിന്റെ തടത്തിനു ചുറ്റും ഉപരിതലത്തിൽ വളരുന്ന വേരുകൾ കിളച്ചു പൊട്ടിയാൽ, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളുടെ വളർച്ച കൂടും. വെള്ളവും വളവും നന്നായി വലിച്ചെടുക്കാൻ പറ്റുന്നത് ആഴ്ന്നിറങ്ങുന്ന വേരുകൾക്കാണ്.

അമിതമായ വളർച്ചയുള്ളതും കായ്ക്കാൻ മടിച്ചു നിൽക്കുന്നതുമായ തൈതെങ്ങുകളുടെ മൂന്നുനാല് തലകൾ വെട്ടിമാറ്റുക. അവശേഷിക്കുന്ന മടൽ ഭാഗം നെടു നീളത്തിൽ പൊളിച്ചും വയ്ക്കുക. തെങ്ങ് താമസ്സംവിനാ കായ്ക്കാനിടയുണ്ട്.

സൂക്ഷിച്ചു വയ്ക്കുന്ന തേങ്ങയുടെ കണ്ണുള്ള ഭാഗം മേൽപോട്ടായിരിക്കത്തക്കവണ്ണം വയ്ക്കുക. തേങ്ങാ ഏറെ നാൾ കേടാകാതെയും അഴുകാതെയും ഇരിക്കും.

തെങ്ങിൻ തടത്തിൽ ചണന്പൂ വിതയ്ക്കുക. വളർന്നു വരുന്പോൾ ഉഴുതുചേർക്കുക. നല്ല ജൈവവളമാണിത്.

വളക്കുഴിയിൽ ചാണകം നിറയ്ക്കുന്നതിനു മുന്പ് ഏതാനും വേരൻ ചെടികൾ വേരു സഹിതം പിഴുതു ചേർത്താൽ ചാണകത്തിൽ വളരുന്ന കുണ്ടളപുഴുക്കളെ നല്ലൊരു പിരിധിവരെ നിയന്ത്രിക്കാം.

രണ്ടു തെങ്ങുകൾക്കിടയിൽ ഒരു മീറ്റർ നീളവും അറുപതു സെ.മീ. വീതം വീതിയും താഴ്ചയും ഉള്ള കുഴി എടുത്ത് അതിൽ തൊണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങിന് നല്ല വളർച്ച ഉണ്ടാകും.

തെങ്ങിന്റെ, വളം വലിച്ചെടുക്കുന്ന പൊറ്റ വേര് ഓരോ വർഷവും ചെത്തിക്കളയണം, കാരണം അവയ്ക്ക് ഒരു വർഷത്തേ ആയുസ്സേയുള്ളൂ. ആരോഗ്യം കുറഞ്ഞ പഴയ വേരുകൾ ചെത്തിക്കളഞ്ഞാൽ നല്ല ആരോഗ്യമുള്ള പുതിയവ വളർന്നു വന്നുകൊള്ളും.

തെങ്ങിൽ നിന്നും കള്ളു ചെത്തിയാൽ തുടർന്നുള്ള കാലങ്ങളിൽ തേങ്ങാ ഉല്പാദനം വർധിക്കും.

കേരളത്തിലെ തേങ്ങായിൽ നിന്നുമുള്ള ചിരട്ടകൾക്ക് കരിമൂല്യം വളരെ കൂടുതലാണ്.

ഒരു വർഷം മൂപ്പെത്തിയ തേങ്ങായിൽ നിന്നാണ് കൂടുതൽ എണ്ണയും കൊപ്രായും ലഭിക്കുന്നത്.

മൂന്നുകിലോ ചുവന്നുള്ളി ചതച്ച് എട്ടുകിലോ ഉപ്പും ചേർത്ത് മഞ്ഞളിപ്പു രോഗുമള്ള തെങ്ങിന്റെ തടത്തിലിട്ടു കൊടുക്കുക. മൂന്നാം ദിവസം തടം പകുതി മണ്ണിട്ടു മൂടിയ ശേഷം കുറച്ചു ദിവസം തുടർച്ചയായി ജലസേചനം തടത്തുക. മഞ്ഞളിപ്പ് മാറും.

കൂവ, കാഞ്ഞിരം ഇവയിലൊന്നിന്റെ ഇല, ഓല മഞ്ഞളിപ്പുള്ള ഏതെങ്കിലും മഞ്ഞളിപ്പ് മാറും.

ചാണകക്കുഴിയിൽ പെരുമരത്തിന്റെ ഇല വെട്ടിയിട്ടാൽ ചെല്ലിയുടെ പുഴു വളരുന്നത് തടയാം.

•  തെങ്ങിൻ തൈ മുളപ്പിക്കുവാനുള്ള വാരത്തിൽ ഒപ്പം മുളകിൻ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടും. മുളകും കിട്ടും.
•  തെങ്ങിൻ തൈ നടുന്ന കുഴിയിൽ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാൽ ചിതൽ ആക്രമണം ഒഴിവാക്കാം.
•  തെങ്ങിന്റെ സൂചിതൈകൾ നട്ടാൽ വേഗത്തിൽ അവ വേരു പിടിക്കും.
•  തെങ്ങിൻ തൈ നടുന്പോൾ 100 ഗ്രാം ഉലുവാ ചതച്ച് കുഴിയിൽ ഇടുക. ചിതൽ ആക്രമണം ഒഴിവാക്കാം.

[തെങ്ങ് പരിചരണം ; തെങ്ങിന്റെ വെള്ളയ്ക്കാ പൊഴിച്ചിലിന്---ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് തെങ്ങിൻ തടത്തിൽ ഒഴിക്കുക]
•  കൊന്പൻ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറിഡാൻ തെങ്ങിന്റെ കൂന്പിലിടുക.
•  പുര മേയുന്ന ഓലയിൽ കശുവണ്ടിക്കറ പുരട്ടിയാൽ ഓലയുടെ ആയുസ്സ് മൂന്നിരട്ടി വർദ്ധിക്കും.
•  തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല. കുളങ്ങളിലെ അടിച്ചേറ് വേനൽക്കാലത്ത് കോരി തെങ്ങിനിടുക.

അവസാനം പരിഷ്കരിച്ചത് : 7/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate