Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തോട്ട വിളകള്‍

വിവിധ തരത്തില് ഉള്ള തോട്ട വിളകള്‍

കശുമാവ്


കേരളത്തില്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു വിളയാണ് കശുമാവ്. മറ്റു വിളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവും അധ്വാനവും, കശുവണ്ടിക്ക് ലഭിക്കുന്ന നല്ല വിലയും ആണ് കശുമാവ് കൃഷി ആകര്ഷകമാക്കുന്നത്.
ചെളി നിറഞ്ഞതും വെള്ളം കെട്ടി നിലക്കാത്തതുമായ ഏതുതരം മണ്ണിലും നന്നായി വളരുന്ന വൃക്ഷമാണ് കശുമാവ്.
സാധാരണ വിത്ത് പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പതി വെച്ചോ, ഒട്ടിച്ചെടുക്കുന്നതോ ആയ തൈകള്‍ മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ളവയായിരിക്കും.
മികച്ച ആരോഗ്യം, വളര്ച്ച, ധാരാളം ശിഖരങ്ങളും ഉള്ള, കൂടുതല്‍ എണ്ണം ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന, ഒരു വര്ഷം 15 kg എങ്കിലും ഇടത്തരം വലിപ്പവും ഭാരവും ഉള്ള കശുവണ്ടികള്‍ ഉണ്ടാകുന്നതുമായ മാതൃ വൃക്ഷങ്ങളില്‍ നിന്നും വേണം തൈകള്‍ തയ്യാറാക്കേണ്ടത്.
വിത്താണ് നടീല്‍ വസ്തു എങ്കില്‍ മേല്‍ പറഞ്ഞ ഗുണങ്ങളുള്ള കശുമാവില്‍ നിന്നും മാര്ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള നന്നായി മൂത്ത വിത്തണ്ടികള്‍ വെള്ളത്തിലിട്ട് താഴ്ന്നു പോകുന്നവ മാത്രം വെയിലത്ത്‌ ഉണക്കി മെയ്‌ മാസത്തോടുകൂടി നടാനുപയോഗിക്കാം.
1-2 ദിവസം വെള്ളത്തില്‍ കുതിര്ത്ത കശുവണ്ടി മേല്മണ്ണ്‍ നിറച്ച പോളിത്തീന്‍ കവറുകളില്‍ നടാം.
നന്നായി ഉഴുതു മറിച്ച നിലത്തില്‍ (60 cm X 60 cm X 60 cm) കുഴികളെടുത്ത് അതില്‍ ഉണങ്ങിയ ചാണകമോ കമ്പോസ്റ്റോ മേല്മണ്ണും അതില്‍ റോക്ക് ഫോസ്ഫേറ്റും ചേര്ത്ത് കുഴികളില്‍ നിറച്ചു അതില്‍ തൈകള്‍ നടാവുന്നതാണ്. നല്ല വിളവു ലഭിക്കുന്നതിനായി വര്ഷാവര്ഷം ചാണകപ്പൊടി, യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ്‌ എന്നിവ ചേര്ത്ത് കൊടുക്കണം.
ഗോവന്‍ ഫെന്നി ഉണ്ടാക്കുന്നത് കശുമാവിന്റെ പഴസത്തില്‍ നിന്നുമാണ്. പച്ച കശുവണ്ടിപരിപ്പ്-അവിയല്‍, തീയല്‍, മെഴുക്കുപുരട്ടി എന്നിവ ഉണ്ടാക്കാനും നല്ലതാണ്. നാട്ടുചികില്സയില്‍ ദഹന സംബന്ധമായ അസുഖങ്ങള്ക്ക് പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നു.

കുടംപുളി


കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ഈ മരം 12 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു. ആയുര്വേദത്തില് ഉദരരോഗങ്ങള്, ദന്തരോഗം, കരള്രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന് ശുപാര്ശ ചെയ്യുന്നുണ്ട്. ഇതിന്റെ പാകമായ കായ്കളില് നിന്ന് വേര്തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്. വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്ഭപാത്രം പൂര്വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്. പറിച്ചെടുത്ത കായ്കള് സ്റ്റീല് കത്തി ഉപയോഗിച്ച് നീളത്തില് മുറിച്ചെടുത്ത് കുരു കളയുന്നു. ശേഷം അവ വെയിലത്ത് ഉണക്കുന്നു. വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്. പുളിക്ക് മൃദുത്വം കിട്ടാന് വേണ്ടിയാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്. കുമിള്ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള് 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും

തെങ്ങ്


ഇളനീരിനായി ദാഹിക്കുമ്പോള് തെങ്ങില് കയറാന് ആളെ അന്വേഷിച്ച് നടന്നാല് കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്ത്തിയാല് കുട്ടികള്ക്ക് പോലും അടര്ത്തിയെടുത്ത് ഉപയോഗിക്കാം. വിവിധയിനം കുറിയ തെങ്ങുകള് പല വീടുകളുടെ മുറ്റത്തും അലങ്കാരമായി കായ്ച്ചു നില്ക്കുന്നത് അനുഗ്രഹമാണ്. വേനല്ക്കാലത്തെ കൊടുംവെയിലില് വീട്ടിലെത്തുന്ന അതിഥിക്ക് ഒരു ഇളനീരില് കൂടിയ സല്ക്കാരം വേണ്ട. അത്രയ്ക്ക് ആനന്ദം അതിഥിക്കും ആതിഥേയനും ലഭിക്കും. കൃത്രിമമായതോ രാസപദാര്ഥങ്ങള് ചേര്ത്തതോ അല്ല എന്നതും പോഷക സമ്പന്നമാണ് എന്നതുമാണ് ഇളനീരിന്റെ വലിയ ഗുണങ്ങള്. പുത്തനായി നല്കുന്നത് സ്നേഹം പതിന്മടങ്ങാക്കുന്നു. സര്ക്കാര് ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നഴ്സറികളില് മേന്മയേറിയ തൈകള് ലഭിക്കും. നന്നായി ശ്രദ്ധിച്ചാല് ഇത്തരം തെങ്ങുകള് മൂന്നുവര്ഷം കൊണ്ട് കായ്ച്ച് തുടങ്ങും. കരുത്തുള്ള തൈകള് വേണം നടുന്നത്. ഒരു മീറ്റര് വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് 60 സെ.മീറ്റര് ജൈവവളം നിക്ഷേപിച്ച ശേഷം 10 സെ.മീറ്റര് മേല്മണ്ണ് മൂടി അതിലാണ് തൈ വെക്കേണ്ടത്. തണല് ഇല്ലാത്ത സ്ഥലത്തായിരിക്കണം നടുന്നത്. മണ്ണിന്റെ പി.എച്ച്. ഏഴില് ക്രമീകരിക്കാന് ശ്രമിക്കണം. അടിവളമായി നല്കാന് ചാണകപ്പൊടി, വെണ്ണീര്, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. മുറ്റത്താവുമ്പോള് ആവശ്യത്തിന് നനച്ച് കൊടുക്കാനും എളുപ്പമാവും. വീട്ടിലെ ജൈവമാലിന്യങ്ങള് നിക്ഷേപിക്കാന് ഒരിടമായി തെങ്ങിന്തടം മാറും. മാലിന്യങ്ങള് നിക്ഷേപിച്ചശേഷം അതിനെ മറയ്ക്കാന് മാത്രം അല്പ്പം മണ്ണിട്ടാല് അവ ചീഞ്ഞളിഞ്ഞ് മണ്ണില് ചേരും. അതിനാല് പ്രത്യേകമായി വളം ചെയ്യേണ്ടിവരില്ല. ഉയരം കുറഞ്ഞ തെങ്ങായതിനാല് രോഗ, കീട ബാധകള്ക്കെതിരെ എളുപ്പത്തില് പ്രതിവിധികള് ചെയ്യാനും സാധ്യമാകും

3.09836065574
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top