অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെറേറിയം

ടെറേറിയം

മിനിയേച്ചര്‍  ഇന്‍ഡോര്‍ ഗാര്‍ഡന്‍ അഥവാ കുഞ്ഞന്‍ പൂന്തോട്ടം എന്ന്‍ വിളിക്കുന്ന ടെറേറിയം ഇന്ന്‍ വന്‍കിട ഹോട്ടലുകള്‍ മുതല്‍ വീടുകളില്‍ വരെ അല്ങ്കരതിലായി ഉപയോഗിക്കുന്നു. പൂന്തോട്ടം ഒരുക്കാന്‍ സ്ഥലമില്ലാത്ത വീടുകളിലും , പരിപാലിക്കാന്‍ സമയം ഇല്ലാത്തവര്‍ക്കും അനായാസം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പൂന്തോട്ടമാണ് ഇത്.

ടെറേറിയം രണ്ടു തരം ഉണ്ട്; അടുപ്പം ഉള്ളവ , അടുപ്പം ഇല്ലാതാവ. അടുപ്പം ഉള്ളവ ആണെങ്കില്‍ ഇടയ്ക്ക് തുറന്നു വെക്കുന്നത് വായു സഞ്ചാരത്തിനു നല്ലതായിരിക്കും. ഇത് കൂടാതെ ഗ്ലാസില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ച് കളയുക. അടുപ്പം ഇല്ലാത്തവയാണ്‌ കൂടുതലായി ആളുകള്‍ ഇഷ്ടപ്പെടുന്നത്.

ടെറേറിയം നിര്‍മ്മിക്കാനായി അനുയോജ്യമായ് ചെടി , ഗ്ലാസ് കണ്ടൈനര്‍ / പാത്രം , അലങ്കാര വസ്തുക്കള്‍ എന്നിവ തിരഞ്ഞെടുക്കുക.

ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അധികം ശ്രദ്ധിച്ചില്ലെങ്കിലും നശിച്ചു പോകാത്ത ചെടികള്‍ തിരഞ്ഞെടുകുക. ഫേണ്‍ , മോസസ് , സെകുലന്ദാസ് , കക്ടി ,എന്നിവ ഇതിനു വളരെ അനുയോജ്യമാണ്. നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്തും  AC / HEATER ഉള്ളിടത്തും വെക്കാതിരിക്കുക.

തയ്യാറാക്കുന്ന രീതി

വൃത്തിയാക്കിയ കണ്ടൈനറില്‍ ആദ്യം കുറച്ച് മണല്‍ നിറക്കുക. അതിനു ശേഷം ഗ്രെവല്‍ അല്ലെങ്കില്‍ കല്ലുകള്‍ ഇടുക. ഇതിനു മുകളില്‍ ആയി കൈ നിറയെ കരിക്കട്ട നിറയ്ക്കുക. ശേഷം മണ്ണ്‌ നിറച്ച് ചെടി നടുക. മോസസ്, ഭംഗിയുള്ള കല്ലുകള്‍ , കുഞ്ഞു അലങ്കാര വസ്തുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.

ആവശ്യമുള്ള വെള്ളം തളിച്ച് കൊടുക്കുക.

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate