Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിചെയ്യാം കക്കയും ചിപ്പിയും

കൂടുതല്‍ വിവരങ്ങള്‍

കൃഷിചെയ്യാം കക്കയും ചിപ്പിയും

കക്കയും ചിപ്പിയും മുരിങ്ങ-കക്കയും സ്വാദിഷ്ടവും മാംസ്യം, വിറ്റാമിൻ-ധാതുലവണങ്ങൾ എന്നിവയുടെ കലവറകളുമാണ്. ഇക്കാരണങ്ങൾ ആഭ്യന്തര-വിദേശ കമ്പോളങ്ങളിൽ ഇവയുടെ പ്രിയം കൂടുന്നു. 2005-2006-ൽ നാം 800 ടൺ കക്ക ഉത്പ്പാദിപ്പിച്ചെങ്കിൽ പിന്നീടിങ്ങോട്ട്, പല കാരണങ്ങളാലും ഉത്പാദനം കുത്തനെ ഇടിഞ്ഞു. കടൽ, കായൽ, അഴുമുഖങ്ങൾ മുതലായ ലവണ/ഓരു ജലാശയങ്ങളിലാണ് ഇവ വളരുന്നത്. നിയന്ത്രിത സാഹചര്യങ്ങളിൽ കക്ക കൃഷി ചെയ്യാം. ഒരു യൂണിറ്റിന് ഏകദേശം 12000-15000 രൂപ ചെലവു വരും. കൃഷിക്കു വേണ്ട വായ്പ, സബ്സിഡി, സാങ്കേതിക പരിജ്ഞാനം ഇവ യഥാക്രമം ദേശസാൽകൃത ബാങ്കുകൾ, കേന്ദ്ര സമുദ്രഗവേഷണകേന്ദ്രം, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽനിന്നും ലഭ്യമാകും. സ്വയം സഹായ സംഘങ്ങൾ, അയൽകൂട്ടങ്ങൾ, കുടുംബശ്രീ എന്നീ കൂട്ടായ്മകൾക്ക് സ്വയംതൊഴിലായി ഇവ കൃഷി ചെയ്യാം.

തോടിന് പച്ചനിറം ഉള്ളവ (Perna viridis), തവിട്ട് നിറം ഉള്ളവ (P. indica) എന്നീ രണ്ടിനം കക്കകളാണ് കാർഷികയോഗ്യമായി കേരളത്തിലുള്ളത്. കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ പച്ചനിറമുള്ളവയും വർക്കല മുതൽ കന്യാകുമാരി വരെ തവിട്ടുനിറമുള്ളവയും കാണപ്പെടുന്നു.

ജൂലൈ മുതൽ സെപ്തംബർ വരെയാണ് പ്രജനനകാലം. അക്കാലത്ത് ശിശുക്കൾ തീരത്തിനടുത്ത് (Intertidal Zone) പാറയിൽ പറ്റിപ്പിടിച്ച് കാണപ്പെടുന്നു. അപ്പോൾ അവയെ ശേഖരിച്ച് കൃഷി ചെയ്യാം.

3 കൃഷിരീതികൾ ഉണ്ട്.

കടലിൽ (Sea farming), അഴിമുഖത്ത് (Estuarine farming), കയറിൽ (Rope culture).

ആവശ്യാനുസരണ ആഴം, ഏറ്റ-ഇറക്ക് സൗകര്യം എന്നിവയുള്ളതും മാലിന്യമുക്തവും 1000 ന് 30-35 ഭാഗം (30-35 ppt) ലവണത്വം ഉള്ളതുമായ ലവണജലമാണ് കൃഷിക്ക് അനുയോജ്യം.

കടലിൽ ചിപ്പികൃഷി

(Sea farming)

10-15 മീറ്റർ ആഴം ഉള്ളിടത്ത് 20-24 മില്ലിമീറ്റർ കനമുള്ള എച്ച്.ജി.പി. (HGP) നൈലോൺ കയർ സമാന്തരമായി കെട്ടി രണ്ടറ്റത്തും ഭാരമുള്ള കോൺക്രീറ്റ് കട്ട കെട്ടി, 3 മീറ്റർ ഇടവിട്ട് വലിയ ബാരൽ ഫ്ളോട്ടായി, ആഴത്തിൽ പൊങ്ങിക്കിടക്കും വിധം കെട്ടിയുറപ്പിക്കുക. അതിനു ശേഷം 71/2 സെന്റീമീറ്റർ ഇടവിട്ട് കെട്ടിയ 6 മീറ്റർ നീളമുള്ള നൈലോൺ കയറിൽ ചിപ്പികുഞ്ഞുങ്ങളെ (Spast), തുണി/കൊതുകുവല കൊണ്ട് പൊതിഞ്ഞു വയ്ക്കുന്നു. 35 മി.മീ-65 മി.മീ വലിപ്പമുള്ള കുഞ്ഞുങ്ങളെ ആണ് പൊതിഞ്ഞു വയ്ക്കുന്നത്. 3-4 ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കയറിൽ പറ്റിപ്പിടിക്കുന്നു. ചുറ്റിയ തുണി ക്രമേണ ദ്രവിച്ചു പോകും. 6 മാസം കഴിഞ്ഞ് വിളവെടുക്കാം.

അഴിമുഖത്തെ കൃഷി (Eosturine farming)

മാലിന്യമുക്തവും, ഏറ്റ-ഇറക്ക സൗകര്യം ഉള്ളതും, 30-35 പി.പി.റ്റി ലവണത്വവും 11/2 മീ - 3 മീ. ആഴമുള്ളതും ആയ അഴിമുഖത്ത് തെങ്ങിൻ കുറ്റികൾ/കഴകൾ താഴ്ത്തി ഉറപ്പിച്ചാണ് അഴിമുഖത്ത് കൃഷി ചെയ്യുന്നത്. കായലിലും ഈ വിധത്തില്‍ കൃഷി ചെയ്യാം. 15-25 - മി.മീ. കണ്ണിവലിപ്പം ഉള്ള കോട്ടൺ കൊതുകുവലയോ തുണിയോ ഉപയോഗിച്ചാണ് കുറ്റികൾ കഴകളിൽ കക്കകുഞ്ഞുങ്ങളെ പൊതിഞ്ഞുകെട്ടി വയ്ക്കുന്നത്.

3-4 ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കുറ്റിയിൽ പറ്റിപ്പിടിക്കുകയും തുണി ദ്രവിച്ചുപോകുകയും ചെയ്യും. 6 മാസം കഴിയുമ്പോൾ 80-100 മി.മീ. വലിപ്പമുള്ളവയെ വിളവെടുക്കുന്നു.

കയറിൽ ചിപ്പികൃഷി (Rope Culture)

മുളയും കാറ്റാടിക്കമ്പുംകൊണ്ട് ചങ്ങാടമുണ്ടാക്കി അതിൽ കെട്ടിത്തുക്കിയ നെലോൺ കയറിൽ ചിപ്പിക്കുഞ്ഞുങ്ങളെ മേൽപറഞ്ഞ പ്രകാരം പൊതിഞ്ഞുവച്ച് 6 മാസം കഴിഞ്ഞ് വിളവെടുക്കുന്ന സമ്പ്രദായമാണിത്. 80-100 മി.മീ. വലിപ്പമുള്ളവയെ വിളവെടുക്കാം. 3 വർഷം വരെ വിളവെടുക്കാം.

നബാർഡ് (NABARD), പുനർ വായ്പ നൽകുന്ന ദേശസാൽകൃത ബാങ്കുകൾ, 400 ച.മീ.വിസ്തൃതിയുള്ള റാക്കി ഉപയോഗിച്ചുള്ള കൃഷിക്ക് മൂലധനത്തിന്റെ 75-95% വരെ വായ്പ അനുവദിക്കാറുണ്ട്. സ്ഥിരം ചെലവ് (Capital Expenditure) ഏകദേശം 30,000/ രൂപയും ആവർത്തന ചെലവ് (Recurring Expenditure) ഏകദേശം 25,000/- രൂപയും വരും. മധ്യകാല വായ്പ (Medium Term Loan) - 5 വർഷം വരെ) 12% പലിശയ്ക്കാണ് നൽകുന്നത്. ഒന്നാം വർഷം മുതൽ കൃത്യമായ തിരിച്ചടവ് നടത്തണം. കക്ക ഇറച്ചിയും (Clam meat), മൂല്യവർദ്ധിത ഉല്പന്നങ്ങളും (Value Added Products) Cross

ആഭ്യന്തര-വിദേശ കമ്പോളങ്ങളിൽ പ്രിയങ്കരമാണ്. കക്കത്തോട് കുമ്മായം/ ചുണ്ണാമ്പ് നിർമാണത്തിനായും ഉപയുക്തമാക്കാം. മധ്യ-പൂർവ്വദേശങ്ങളിലേക്കും മറ്റും കയറ്റുമതി സാധ്യതയും ഉണ്ട്. വനിതാകൂട്ടായ്മക്ക് മാന്യമായ ഒരു തൊഴിലും വെള്ളക്കെട്ടിന്റെ ഉപകാരപ്രദമായ ഉപയോഗവും ഉറപ്പ്.

കടപ്പാട്: കേരളകര്‍ഷകന്‍

2.97058823529
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top