Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുരുമുളക് കൃഷി

കുരുമുളക് കൃഷിയുടെ നടീല്‍ മുതല്‍ വിളവെടുപ്പു വരെ ആവശ്യമായ എല്ലാ സാങ്കേതിക വിവരങ്ങളും

പൊതുവിവരങ്ങൾ

കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്

കുരുമുളക് കൃഷിയുടെ ഉത്ഭവം

കേര­ള­ത്തിൽ പശ്ചിമ ഘട്ട മല­നി­ര­ക­ളാണ്‌ കുരു­മു­ള­കിന്റെ ജൻമ­സ്ഥലം. ഇതി­പ്പോഴും വന്യ ഇന­മായി  കൃഷി­ചെ­യ്യുന്ന ഇന­ങ്ങൾ പശ്ചിമ ഘട്ട മല­നി­ര­ക­ളി­ലു­ണ്ട്‌ എന്ന­തു­കൊണ്ട്‌ കുരു­മു­ള­കിന്റെ ഉത്ഭ­വ­കേന്ദ്രം ഇവി­ടെ­ത്ത­ന്നെ­യെന്ന്‌ പറ­യാം. ഇന്ത്യ­യിൽ നിന്ന്‌ ദേശാ­ന്ത­ര­ഗ­മനം നട­ത്തിയ ജന­ങ്ങൾ കുരു­മു­ളക്‌ വള്ളി മുറി­ച്ചെ­ടുത്ത്‌ ഇന്തോ­നേഷ്യ തുടങ്ങി തെക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലേക്ക്‌ പ്രച­രി­ച്ച­താ­ണെന്നു കരു­താം.

ചരിത്രം

കറു­ത്ത­പൊന്ന്‌ സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ രാജാവ്‌ എന്നി­ങ്ങ­നെ­യുള്ള കുരു­മു­ള­കിന്റെ പേരു­കൾ ലോകത്ത്‌ കുരു­മു­ള­കിന്റെ സ്വീകാ­ര്യ­തയെ­യാണ്‌ കാണി­ക്കു­ന്ന­ത്‌. പശ്ചി­മ­ഘ­ട്ട­ത്തിലെ ഒരു സസ്യം എന്ന നില­യിൽ ഇന്ത്യ­യിലെ അനേകം ഔഷ­ധ­ക്കൂ­ട്ടു­ക­ളിൽ ഒരു ഘട­ക­മാണ്‌ കുരു­മു­ള­ക്‌. കായ്‌ കുല എന്നർത്ഥ­മുള്ള പിപ്പലി എന്ന സംസ്കൃത പദ­ത്തിൽ നിന്നാണ്‌ പെപ്പർ എന്ന പദം ഉണ്ടാ­യി­ട്ടു­ള്ള­ത്‌.

വിത­രണം

സുഗ­ന്ധ­വ്യ­ജ്ഞന വ്യാപാ­ര­ത്തിലെ ഏറ്റവും പ്രാചീ­ന­മായ ഒരു ഉത്പ­ന്ന­മാ­യി­രുന്നു കുരു­മു­ക്‌. 4000 വർഷം മുൻപ്‌ ഇഞ്ചി­ക്കൊപ്പം തെക്കേ ഏഷ്യ­യിൽ നിന്ന്‌ കയ­റ്റു­മതി ചെയ്തി­രുന്ന ഒരു ചരി­ത്ര­മാണ്‌ കുരു­മു­ള­കി­നു­ള്ള­ത്‌. കുരു­മു­ള­കിന്റെ വന്യ­ഇ­ന­ങ്ങൾ വളർന്നി­രുന്ന തെക്കു­പ­ടി­ഞ്ഞാ­റൻ ഇന്ത്യ­യി­ലാ­യി­രു­ന്നു. കുരു­മു­ള­കിന്റെ പ്രധാന വ്യാപാ­ര­കേ­ന്ദ്ര­ങ്ങളും തുറ­മു­ഖ­ങ്ങളും ഇന്ത്യ­യെ­ കൂ­ടാതെ ഇന്തോ­നേഷ്യ, മലേ­ഷ്യ, തായ്‌ലാണ്ട്‌, ട്രോപി­ക്കൽ ആഫ്രി­ക്ക, ബ്രസീൽ, ശ്രീല­ങ്ക, വിയ­റ്റ്നാം, ചൈന എന്നി­വി­ട­ങ്ങ­ളിലും കുരു­മു­ളക്‌ ധാരാളം കൃഷി­ചെ­യ്യു­ന്നു.

സസ്യ­ശാ­സ്ത്ര­പ­ര­മായ സവി­ശേ­ഷത

വേര്‌

പിപ്പർ നൈഗ്രാം എന്ന ശാസ്ത്രീയ നാമ­മുള്ള കുരു­മു­ളക്‌ പിപ്പ­റേ­സിയേ സസ്യ കുടും­ബ­ത്തിലെ ഒരം­ഗ­മാ­ണ്‌. പടർന്നു കയ­റുന്ന ഒരു വള്ളി­ച്ചെ­ടി­യാ­ണി­ത്‌.

വള്ളി

ഇട­മു­ട്ടു­ക­ളോട്‌ കൂടിയ ശാഖ­ക­ളുള്ള മിനു­സ­മേ­റിയ തണ്ടാണ്‌ കുരു­മു­ള­കി­നു­ള്ള­ത്‌. മണ്ണി­നു­ മു­ക­ളിൽ വള­രുന്ന വേരു­കൾ ഉപ­യോ­ഗിച്ച്‌ 10 മീറ്റ­റോളം ഉയ­ര­ത്തിൽ പട­രു­ന്നു. കുരു­മു­ള­കിന്‌ മൂന്ന്‌ തര­ത്തി­ലുള്ള മുള­കൾ വള­രു­ന്നു. നീള­ത്തി­ലുള്ള ഇട­മു­ട്ടു­ക­ളോ­ടു­കൂ­ടിയ കൂമ്പ്‌ തണ്ടു­ക­ളിൽ വള­രുന്ന ചെറു­വേ­രു­ക­ളു­ള്ളവ താങ്ങു­ചെ­ടി­യിൽ പിടി­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു.
കട­ക്കൽ നിന്നു വള­രുന്ന ഓരോ ഇട­മു­ട്ടിലും വേരു­ക­ളു­ള്ളവ പാർശ്ച­ത്തി­ലേക്കു വള­രു­ന്ന­വ- ഇവ­യി­ലാണ്‌ കുരു­മു­ള­കു­തി­രി­കൾ ഉണ്ടാ­കു­ന്ന­ത്‌.

ഇലകൾ

തണ്ടിൽ ഒന്നി­ട­വിട്ട്‌ വ്യന്യ­സി­ച്ചി­രി­ക്കു­ന്നു. ബദാം­കാ­യ­യുടെ ആകൃ­തി­യി­ലുള്ള ഇല­കൾ അറ്റം ഉള്ളി­ലേക്ക്‌ വള­ഞ്ഞി­രി­ക്കു­ന്നു. തിള­ങ്ങുന്ന കടും പച്ച­നി­റ­മുള്ള മുകൾ ഭാഗവും വിള­റിയ പച്ച­നി­റ­ത്തോ­ടെയും അടി­ഭാ­ഗ­വു­മാണ്‌ ഇല­കൾക്കു­ള്ള­ത്‌.

പൂക്കൾ

പൂക്ക­ളു­ണ്ടാ­കുന്ന മുള­ക­ളിൽ കുല­യായി 50­-15 വരെ, വെളുത്ത വിള­റിയ പച്ച­നി­റ­ത്തോടെ പൂക്കൾ ഉണ്ടാ­കു­ന്നു.

കായ്കൾ

പൂങ്കുല ഉരുണ്ട കായ്ക­ളോ­ടു­കൂ­ടിയ തിരി­ക­ളായി വിക­സി­ക്കു­ന്നു. ഓരോ തിരി­യിലും 50­-60 കായ­കൾ ഉണ്ടാ­വാം. 4-6 മില്ലി­മീ­റ്റർ വ്യാസ­ത്തിൽ വള­രുന്ന ഒരു കായ്ക്ക­കത്ത്‌ ഒരു വിത്താ­ണു­ണ്ടാ­വു­ക. പച്ച­നി­റ­ത്തി­ലുള്ള കായ്കൾ പഴു­ക്കു­മ്പോൾ ചുമ­ക്കു­ന്നു. ഈ കായ­കൾ പച്ച­നി­റ­ത്തിൽ തന്നെ­ല്ല, പഴു­ക്കു­മ്പോഴോ പറി­ച്ചെ­ടുത്ത്‌ കറു­ത്തതോ വെളു­ത്തതോ ആയ കുരു­മു­ള­കു­ണ്ടാ­കു­ന്നു. കത്ത­ലോ­ടു­കൂ­ടിയ ഇക്ഷാ­രു­ചിയും തുളച്ചു കയ­റു­ന്നു സുഗ­ന്ധ­വു­മാണ്‌ കുരു­മു­കൾ മണി­കൾക്ക്‌.

മണ്ണും കാലാ­വ­സ്ഥയും

കാലാ­വസ്ഥ

ധാരാളം മഴയും ചൂടു­മുള്ള ഉഷ്ണ മേഖല പ്രദേ­ശ­മാണ്‌ കുരു­മു­ള­കിന്റെ വളർച്ച­ക്കാ­വശ്യം. ചൂടും ഈർപ്പ­വു­മുള്ള കാലാ­വ­സ്ഥ­യിൽ പശ്ചിമ ഘട്ട­ത്തിന്റെ താഴ്‌വര പ്രദേ­ശ­ങ്ങ­ളാ­ണ്‌ കുരു­മു­ളക്‌ കൃഷി­ക്ക­നു­യോ­ജ്യം. സമുദ്ര നിര­പ്പിൽ നിന്ന്‌ 1500 അടി ഉയ­ര­ത്തിൽ 20 ഡിഗ്രി­യിൽ വടക്കും 20 ഡിഗ്രി­യിൽ തെക്കും അക്ഷാം­ശ­ങ്ങൾക്കി­ട­യി­ലാണ്‌ കുരു­മു­ളക്‌ വിജ­യ­ക­ര­മായി വള­രു­ന്ന­ത്‌. 10 ഡിഗ്രി,­സെൽഷ്യ­സിനും 40 ഡിഗ്രി­സെൽഷ്യ­സിനും ഇട­യിൽ ചൂടു­താ­ങ്ങാ­നുള്ള ശേഷി ഈ വിള­ക്കു­ണ്ട്‌. 125­-200 നു മിട­യിൽ വാർഷ മഴ ലഭ്യ­ത­യാ­ണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. 45­-6.5 നു മിട­യിൽ പി.­എ­ച്ച്‌. മൂല്യ­മുള്ള ഏതു തരം മണ്ണിലും കുരു­മു­ളക്‌ വളർത്തു­ന്നുണ്ടെങ്കിലും ചെമ്മ­ണ്ണാണ്‌ (ചെ­ങ്കൽ മണ്ണ്‌) സ്വാഭാ­വി­ക­മായ ആവാ­സ­വ്യ­വ­സ്ഥ.

മഴ

വാർഷിക മഴ ലഭ്യത 250 സെ.മി ആകു­ന്ന­താണ്‌ കുരു­മു­ള­കിന്റെ ശരി­യായ വളർച്ചക്ക്‌ ഏറ്റവും അനു­യോ­ജ്യം. മഴ­ല­ഭ്യത കുറഞ്ഞ പ്രദേ­ശ­ങ്ങ­ളിലും കുരു­മു­ളക്‌ വളർന്നു കാണു­ന്നുണ്ട്‌. 20 ദിവ­സ­ത്തിൽ 70 മില്ലി­മീ­റ്റർ മഴ, ചെടി തിടം വക്കാനും പൂവി­ടാനും മതി­യാ­കും. പൂവിട്ടു തുടങ്ങിയാൽ പിന്നെ അത്‌ തുടർന്ന്‌ കൊള്ളും ശക്തി­യായ മഴ കുരു­മു­ളകു മണി­കൾ വിക­സി­ക്കുന്ന സമ­യത്ത്‌ ലഭി­ച്ചി­ല്ല­ങ്കിലും കുറച്ചു ദിവ­സ­ത്തേ­ക്കാ­യാൽ പോലും ഈ സമ­യത്ത്‌ അൽപം വരൾച്ച ബാധി­ച്ചാൽ അത്‌ ഉത്പാ­ദ­നത്തെ സാര­മായി ബാധി­ക്കും. നീണ്ടു­നിൽക്കുന്ന വരൾച്ച ചെടി­യുടെ വളർച്ച­യേയും ബാധി­ക്കും.

മണ്ണ്‌

ഇള­ക്ക­മുള്ള നീർവാർച്ച­യുള്ള ധാരാളം ജൈവാം­ശ­മുള്ള മണ്ണാണ്‌ കുരു­മു­ള­കി­നാ­വ­ശ്യം. മണ്ണിൽ വെള്ള­മി­ല്ലാ­താ­കുന്ന അവസ്ഥ വളരെ കുറഞ്ഞ ദിവ­സ­ത്തേ­ക്കാ­ണെ­ങ്കിലും ചെടിക്ക്‌ വളരെ ഹാനി­ക­ര­മാ­ണ്‌.­നീർവാർച്ചക്ക്‌ സൗക­ര്യ­മി­ല്ലാത്ത പ്രദേ­ശ­ങ്ങൾ നിർബ­ന്ധ­മായും ഒഴി­വാ­ക്ക­ണം.

പര­മ്പ­രാ­ഗത അറി­വു­കൾ

 

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌

 • കുരു­മു­ളക്‌ തോട്ട­ത്തിൽ ഇഞ്ചി, മഞ്ഞൾ, കച്ചോലം എന്നിവ കൃഷി­ചെ­യ്യു­ന്നത്‌ കുരു­മു­ള­കിന്റെ വിളവ്‌ വർദ്ധി­പ്പി­ക്കും.

കൃഷി­യു­മായി ബന്ധ­പ്പെ­ട്ടത്‌

 • മാതൃ സസ്യ­ത്തിൽ നിന്നും വേർപെ­ടു­ത്താതെ തന്നെ കുരു­മു­ളക്‌ വേറൊരു താങ്ങു­ചെ­ടി­യിൽ വളർത്തി 2-3 വർഷ­ത്തിനു ശേഷം മാതൃ­സ­സ്യ­ത്തിൽ വേർപെ­ടു­ത്തി­യാൽ അതി­ജീ­വ­ന­ശേഷി കൂടും.

സസ്യ­സം­ര­ക്ഷ­ണവും ആയി ബന്ധ­പ്പെ­ട്ടത്‌

 • തട­ത്തിലും ഒരു മീറ്റർ ഉയ­ര­ത്തിൽ ചെടി­യിലും കുമ്മായം തൂവി­യാൽ രോഗ­ങ്ങളെ ചെറു­ക്കാം.
 • ചെറിയ കല്ലു­കൾ വേരു­ക­ളുടെ ഭാഗത്ത്‌ വച്ചാൽ ഫൈറ്റോ­ഫ്ത്തോ­റ­മൂ­ല­മുള്ള ചീയൽ ചെറു­ക്കാം.

വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധിച്ച്‌

 • കുരു­മു­ളക്‌ ഒരു മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ മുക്കി­യാൽ നിറവും അതു­വഴി വിപ­ണി­
  മൂ­ല്യവും വർധി­ക്കും.
 • പറി­ച്ചെ­ടുത്ത കുരു­മു­ളക്‌ തിരി­കൾ ഒരു ദിവസം വെയി­ല­ത്തി­ട്ടാൽ മണി­കൾ വേർപ്പെ­ടു­ത്തി­യെ­ടു­ക്കു­ന്നത്‌ ( മെതി­ക്കു­ന്ന­ത്‌) എളു­പ്പ­മാ­കും.

പ്രാധാ­ന്യവും ഉപ­യോ­ഗവും

 

സാമ്പ­ത്തിക പ്രാധാന്യം

സുഗന്ധ വ്യജ്ഞ­ന­ങ്ങ­ളുടെ രാജാവ്‌ എന്ന­റി­യ­പ്പെ­ടുന്ന കുരു­മു­ള­ക­​‍ാണ്‌ ലോകത്തെ ഏറ്റവും വില­പി­ടി­ച്ചതും അമൂ­ല്യവും ആയ സുഗന്ധ വ്യജ്ഞ­നം. ഭക്ഷ­ണ­ത്തിൽ ചേർക്കുന്ന സുഗന്ധ വ്യജ്ഞനം എന്ന നില­യിൽ കുരു­മു­ളക്‌ മൂന്നാം സ്ഥാന­ത്താണ്‌ . ചൈനയും വിയ­റ്റ്നാമും കഴി­ഞ്ഞാൽ ഏറ്റവും അധികം കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്നത്‌ ഇന്ത്യ­യി­ലാ­ണ്‌. ഇന്ത്യ­യുടെ അന്തർദേ­ശീയ വ്യാപാ­ര­ത്തിൽ കുരു­മു­ള­കിന്‌ പ്രമു­ഖ­സ്ഥാ­ന­മാ­ണു­ള്ള­ത്‌. യൂറോ­പ്യൻമാർ ഇന്ത്യ­യിൽ വന്നതു തന്നെ കുരു­മു­ള­കിനു വേണ്ടി­യാ­ണ്‌ എന്നാണ്‌ ചരിത്ര മതം. അന്തർദേ­ശീയ തല­ത്തിൽ വള­രെ­യ­ധികം ഇനം കുരു­മു­ളക്‌ വിൽക്ക­പ്പെ­ടു­ന്നു. കുരു­മു­ളക്‌ കയ­റ്റു­മതി ചെയ്യുന്ന ആദ്യ അഞ്ചു രാജ്യ­ങ്ങ­ളിലൊന്നാണ്‌ (വി­യറ്റ്നാം ഇൻഡോ­നേ­ഷ്യ) ഇന്ത്യ.

പോഷക ഗുണ പ്രാധാന്യം

കുരു­മു­ളക്‌ മാഠ­ഗ­നി­സിന്റെ ഒരു നല്ല ഉറ­വി­ട­മാ­ണ്‌. അയേൺ, വിറ്റാ­മിൻ കെ, എന്നി­വ­യു­ടെയും ഭക്ഷ്യ നാരു­ക­ളുടെ ഒരു നല്ല ഉറ­വി­ട­വു­മാ­ണ്‌. കുരു­മു­ളക്‌ സാധാ­രണ ഗതി­യിൽ അലർജി ഉണ്ടാ­ക്കു­ന്ന­തായി കണ്ടെ­ത്തി­യി­ട്ടി­ല്ല. ഗോയി­റ്റ­റോ­ജിൻ, ഓക്സ­ലേറ്റ്‌ പ്യൂമിൻ എന്നി­വ­യൊന്നും തന്നെ കുരു­മു­ള­കിൽ അട­ങ്ങി­യി­ട്ടില്ല എന്നാണ്‌ ഷോപ്പേഴ്സ്‌ ഗൈഡ്‌ & പെസ്റ്റി സൈഡ്‌  എന്ന ഗ്രൂപ്പ്സ്‌ റിപ്പോർട്ടിൽ (2009 ) പറ­യു­ന്നു.

ഔഷ­ധ­ഗുണം

കുരു­മു­ളക്‌ (ജലു​‍ുലൃ ഴൃമാ) നാവി­ലെ­ത്തു­മ്പോൾ ടേസ്റ്റ്‌ ബഡ്‌ (രു­ചി­മു­കു­ള­ങ്ങൾ) ആമാ­ശ­യ­ത്തി­ലെ­ത്തി­ക്കുന്ന സന്ദേശം വഴി ആമാ­ശ­യ­ത്തിൽ ഹൈഡ്രോ­ക്ളോ­റിക്‌ ആസി­ഡിന്റെ സ്രവം വർദ്ധി­ക്കു­ന്നു. ഇത്‌ ദഹ­നത്തെ ത്വരി­ത­പെ­ടു­ത്തു­ന്നു. പ്രോട്ടീൻ ഉൾപ്പെ­ടുന്ന ഭക്ഷ്യ­വ­സ്തു­ക്ക­ളിലെ ഘട­ക­ങ്ങൾ ദഹി­പ്പി­ക്കു­ന്ന­തിനെ ഹൈഡ്രോ­ക്ളോ­റിക്‌ അത്യാ­വ­ശ്യ­മാ­ണ്‌. ഹൈഡ്രൊ­ക്ളോ­റിക്‌ ആസിഡിന്റെ ഉത്പാ­ദനം ശരീ­ര­ത്തിൽ കുറ­ഞ്ഞാൽ ഭക്ഷ്യ­വ­സ്തു­ക്കൾ ആമാ­ശ­യ­ത്തിൽ അധികം സമയം ഇരി­ക്കു­കയും നെഞ്ചെ­രി­ച്ചിൽ അഥവാ ദഹ­ന­ക്കേട്‌ ഉണ്ടാ­വു­കയും ചെയ്യും. അല്ല­ങ്കിൽ അത്‌ കുട­ലി­ലേക്ക്‌ കടന്ന്‌ ഉപ­ദ്ര­വ­കാ­രി­യായ ഗട്ട്‌ ബാക്ടീ­രി­യ­യുടെ പ്രവർത്തനം ഉണ്ടാ­വു­കയും ഗ്യാസ്‌, വയ­റു­ക­ടി, മല­ബന്ധം മറ്റു അസ്വ­സ്ഥ­ത­കൾ എന്നി­വ­യു­ണ്ടാ­ക്കു­ന്നു.

വയ­റ്റിൽ (കു­ട­ലി­ന്റെ) ഗ്യാസ്‌ ഉണ്ടാ­കു­ന്നത്‌ തട­യാ­നുള്ള കുരു­മു­ള­കിന്റെ ശേഷി കാല­ങ്ങൾക്കു­മുൻപേ തെളി­യി­ക്ക­പെ­ട്ട­താ­ണ്‌. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡിന്റെ ഉത്പാ­ദനം ത്വരി­ത­പെ­ടു­ത്തു­ന്നതു വഴിയുള്ള മേൻമ, വിയർപ്പ്‌ വർധി­പ്പി­ക്കു­ന്നു. മൂത്ര­ത്തിന്റെ അളവ്‌ കൂട്ടു­ന്നു. ഇതെല്ലാം കുരു­മു­ള­കിന്റെ മേ?­യാ­ണ്‌.

കുരു­മു­ളക്‌ ഒരു നല്ല ആന്റി ഓക്സീ­ഡന്റായും ആന്റീ­ബാ­ക്ടീ­രി­യൽ ഏജന്റായും പ്രവർത്തി­ക്കു­ന്നു എന്ന്‌ മാത്ര­മല്ല ദഹ­നേ­ന്ദ്രിയ വ്യൂഹ­ത്തിന്റെ ആരോഗ്യം മെച്ച­പെ­ടു­ത്തു­ന്നു. ഭക്ഷ­ണ­ത്തി­ലൂടെ മാത്ര­മല്ല കുരു­മു­ളക്‌ ഗുണം ചെയ്യു­ന്ന­ത്‌. കുരു­മു­ളക്‌ കോണിന്റെ പുറം­തോട്‌ കൊഴു­പ്പിനെ വിഘ­ടി­പ്പിച്ച്‌ വണ്ണം കുറ­ക്കു­ന്നു.

മറ്റു പല­വിധ ഉപ­യോ­ഗ­ങ്ങൾ

കുരു­മു­ള­കിന്റെ രുചിയും മണവും മൂലം ഭക്ഷ­ണ­ത്തിലെ ഒരു പ്രധാന ഘട­ക­മാണ്‌
ആരോ­ഗ്യ­കാ­ര്യ­ത്തിൽ കുരു­മു­ള­കി­നുള്ള സ്വാധീനം അത്‌ പല പര­മ്പ­രാ­ഗത ഔഷ­ധ­കൂ­ട്ടു­ക­ളിലും ആയൂർവ്വേ­ദ, സിദ്ധ, യൂനാനി ഒഴി­വാ­ക്കാ­നാ­വാത്ത ഘട­ക­മാ­യി­ത്തീർന്നു.
കുരു­മു­ളക്‌ ആന്റി ഓക്സീ­ഡന്റായും ആന്റീ ഡിപ്ര­സന്റായും പ്രവർത്തിച്ച്‌ ഒര­ളവു വരെ കൊള­സ്ട്രോൾ കുറക്കും
കുരു­മു­ള­കിൽ അട­ങ്ങി­യി­ട്ടുള്ള എസ്സൻഷ്യൽ ഓയിൽ പേശി­വേ­ദ­ന, പനി എന്നിവ കുറ­ക്കു­കയും രക്ത ചംക്ര­മണം ത്വരി­ത­പെ­ടു­ത്തു­കയും ചെയ്യും.
കീട­ങ്ങളെ തുരത്തും നാലി­ലൊന്ന്‌ വെള്ളം ചേർത്ത്‌ പ്രയോ­ഗി­ച്ചാൽ എലി തുടങ്ങി കര­ണ്ടു­തി­ന്നുന്ന ജീവി­ക­ളേയും ഉറുമ്പ്‌ തുടങ്ങീ കീട­ങ്ങളും നശിക്കും

നടീല് പ്രവര്ത്തനങ്ങള്

കുരുമുളക് കൃഷിയുടെ നടീല് പ്രവര്ത്തനങ്ങള്

വേരു­പി­ടി­പ്പിച്ച കുരു­മു­ളക്‌ വള്ളി­ക­ളുടെ ഉത്പാ­ദനം

നടീ­ലി­നുള്ള വള്ളി­കൾ

ഉത്പാ­ദ­ന­ക്ഷ­മ­മായ ആരോ­ഗ്യ­മുള്ള, ഊർജ്ജ്വ­സ്വ­ല­മാ­യ, വള്ളി­ക­ളിൽ നിന്നാ­വണം നടീ­ലി­നുള്ള വള്ളി­കൾ ശേഖ­രി­ക്കേ­ണ്ട­ത്‌. ഇടമു­ട്ടിൽ ധാരാളം വേരു­ക­ളുള്ള 29 ഇഞ്ച്‌ നീള­ത്തിൽ വള്ളി­കൾ മുറി­ക്കു­ക. പടർന്നു­ക­യ­റുന്ന വള്ളി­ക­ളിൽ നിന്നു­വേണം നടീൽ വസ്തു. തിരി­യു­ണ്ടാ­കുന്ന ശാഖ­കൾ വളർത്തിയാൽ ചില­പ്പോൾ കുറ്റി സ്വാഭാവം ഉണ്ടാ­കാം. എന്നാലും കുറ്റി കുരു­മു­ളക്‌ തൈ പിടി­പ്പി­ക്കാൻ ഇതാണ്‌ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

പര­മ്പ­രാ­ഗ­ത­രീതി

ഉത്പാ­ദ­ന­ക്ഷ­മത കൂടിയ, ആരോ­ഗ്യ­മുള്ള വള്ളി­ക­ളിൽ നിന്നു പട­രുന്ന മുള­കൾ കട­ക്കൽ മര­വ­ടി­കൾ ഉറ­പ്പിച്ച്‌ ചുറ്റി­വ­ക്കു­ന്നു. ഫെബ്രു­വരി - മാർച്ച്‌ മാസ­ങ്ങ­ളിൽ ഇത്‌ മുറി­ച്ചെ­ടുത്ത്‌ ഇല­കൾ വെട്ടി­ക­ളഞ്ഞ്‌ പോളി­ത്തീൻ ബാഗു­ക­ളിലോ ഞാറ്റ­ടി­ക­ളിലോ നട്ട്‌ ഇട­ക്കി­ടക്ക്‌ നനച്ച്‌ വേരു പിടി­പ്പി­ക്കു­ന്നു. ഇങ്ങിനെ ചെയ്യുന്ന തൈകൾ മെയ്‌ -ജൂൺ മാസ­ങ്ങ­ളിൽ നടാൻ കഴി­യു­ന്നു.

റാപ്പിഡ്‌ മൾട്ടിപ്ളി­ക്കേ­ഷൻ മെതേഡ്‌ (അ­തി­വേഗം വർദ്ധി­ക്കുന്ന രീതി)

വളരെ ഫല­പ്ര­ദ­മായ ഒരു രീതി­യാ­ണി­ത്‌. ഇന്ത്യ­യിൽ നിന്ന്‌ സ്വീക­രി­ച്ച്‌ ശ്രീല­ങ്ക­യിൽ നവീ­കരി­ക്ക­പ്പെ­ട്ട­താണ്‌ ഈ രീതി. 45 സെ.മി ആഴ­ത്തിലും 30 സെ.മി വീതി­യിലും സൗക­ര്യ­പ്ര­ദ­മായ നീള­ത്തിൽ ചാലു­കൾ കീറു­ന്നു. വേരു പിടി­ക്കാ­നാ­വ­ശ്യ­മായ വസ്തു­ക്കൾ വന­മ­ണ്ണ്‌ (?), മണൽ ഫാംയാർഡ്മാ­ന്വർ എന്നിവ 1:1:1 എന്ന അനു­പാ­ത­ത്തിൽ നിറ­ക്കു­ന്നു.1.25­-1.50 മീറ്റർനീ­ള­ത്തിൽ 8-10 മീറ്റർ വ്യാസ­ത്തി­ലുള്ള പി.വി.സി പൈപ്പു­കളോ, മുള­യുടെ മുറി­ച്ചെ­ടുത്ത തണ്ടു­കളോ 30­സെ.മി അക­ല­ത്തിൽ 45 ഡിഗ്രി ചരി­വിൽ താങ്ങായി വച്ച്‌ കൊടു­ക്കു­ക. 
വേരു പിടി­പ്പിച്ച തണ്ടു­കൾ ചാലു­ക­ളിൽ ഒരു മുളം തണ്ടിൽ ഒന്ന്‌ എന്ന ക്രമ­ത്തിൽ നടു­ന്നു. മുളം തണ്ടിന്റെ അടി­ഭാഗം വേരു പിടി­ക്കാൻ ആവ­ശ്യ­മായ മിശ്രിതം നിറ­ക്കു­ക. ( ചകി­രി­ച്ചോറും ഫായാർഡ്മാ­ന്വറും 1.1 എന്ന അനു­പാ­ത­ത്തിൽ) വള­രുന്ന കുരു­മു­ളകു വള്ളി വാഴ­നാ­രു­പ­യോ­ഗിച്ച്‌ നോഡു­കൾ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രി­ത­ത്തിൽ തൊട്ടി­രി­ക്കുന്ന രീതി­യിൽ കെട്ടി­വ­യ്ക്കു­ന്നു. പതി­വായി ജല­സേ­ചനം നട­ത്തു­ന്നു. തണ്ടു­കൾ വള­രു­ന്ന­ത­നു­സ­രിച്ച്‌ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രിതം കൊണ്ട്‌ മുളം­ തണ്ട്‌ നിറ­ക്കു­ന്നു. 1 കി.ഗ്രാം യൂറിയ, 0.75 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 0.5­കി.ഗ്രാം മുറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, 0.25­കി.ഗ്രാം മാഗ്നീഷ്യം സൾഫേറ്റ്‌ എന്നിവ 250 ലിറ്റർ വെള്ള­ത്തിൽ കലക്കി 0.25 ലിറ്റർ ഒരു തണ്ടിന്‌ എന്ന ക്രമ­ത്തിൽ മാസ­ത്തി­ലൊ­രി­ക്കൽ ചേർത്തു കൊടു­ക്കു­ന്നു. മൂന്നോ -നാലോ മാസം കഴി­യു­മ്പോ­ഴ­ത്തേക്കും കുരു­മു­ളകു വള്ളി­യിൽ വളർന്നു മുക­ളി­ലെ­ത്തും.

മുറി­ച്ചെ­ടുത്ത ഓരോ തണ്ടും ഫ്യൂമി­ഗേറ്റഡ്‌ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ നടു­ന്നു. ട്രൈക്കോ­ഡെർമ 1 ഗ്രാം വി.­എ.എം 100 ലിറ്റർ വെള്ള­ത്തിൽ 1കി.ഗ്രാം മണ്ണിൽ ചേർത്ത്‌ മിശ്രി­ത­ത്തിൽ ഇട്ടു കൊടു­ക്കു­ന്നു. ആക്സിൽ മണ്ണിനു മുക­ളി­ലാ­യി­രി­ക്കാൻ ശ്രദ്ധി­ക്ക­ണം. 
പോളി­ത്തീൻ ബാഗു­കൾ തണുത്ത ഈർപ്പ­മുള്ള സ്ഥലത്ത്‌ വക്കു­ന്നു. 200 ഗേജിന്റെ പോളി­ത്തീൻ ഷീറ്റ്‌ വച്ച്‌ മൂടി ഈർപ്പം നില­നിർത്തു­ന്നു. 3 ആഴ്ച­യാ­വു­മ്പോഴേക്കും കുരു­മു­ളക്‌ വള്ളി വളർന്നു തുട­ങ്ങു­ന്നു. അപ്പോൾ മൂടി­യി­രി­ക്കുന്ന പോളി­ത്തീൻ ബാഗ്‌ മാറ്റി തണ­ലിൽ സൂക്ഷി­ക്കു­ന്നു. ഈ വീതി­യുടെ മേ? എന്നു പറ­യു­ന്നത്‌ ഒരേ സമയം വള­രെ­യ­ധികം വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കി­യെ­ടു­ക്കാൻ (1:40) കഴി­യു­ന്നു. എന്നതും ധാരാളം വേരു­പി­ടിച്ച തൈക­ളു­മാണ്‌ ഈ തൈകൾ കൃഷി­യി­ട­ത്തിൽ അതി­വേഗം ഊർജ്ജ്വ­സ്വ­ല­മായി വള­രു­ന്നു.

ചാലു­രീതി

ലളി­തവും, ചില­വു­കു­റ­ഞ്ഞതും എന്നാൽ ഫല­പ്ര­ദവും ആയ ഒരു രീതി­യാ­ണി­ത്‌. കൃഷി­യി­ട­ത്തിൽ വള­രുന്ന കുരു­മു­ളക്‌ വള്ളി­ക­ളിൽ നിന്നും പട­രുന്ന മുള­കൾ ശേഖ­രിച്ച്‌ വേരു പിടി­പ്പി­ക്കുന്ന ഒരു രീതി­യാ­ണി­ത്‌. തണുപ്പും തണ­ലു­മുള്ള സ്ഥലത്ത്‌ 2 മീ ഃ 1 മീ ഃ 0.5 മീ വലു­പ്പ­ത്തിൽ കുഴി­കൾ എടു­ക്കു­ക. 8-10 സെ.മി നീള­മുള്ള ഒറ്റ ഒറ്റ­മു­ട്ടു­കൾ ഇല­കൂ­മ്പോടെ പട­രുന്ന മുക­ളിൽ നിന്നും ശേഖ­രിച്ച്‌ പോളി­ത്തീൻ ബാഗിൽ നടു­ന്നു. 25 സെമി ഃ 15 സെ.മി വലു­പ്പ­മുള്ള 200 ഗേജിന്റെ പോളി­ത്തീൻ കവ­റു­കൾ എടുത്ത്‌ അതിൽ പകു­തി­യോളം മണ്ണും മണലും ചകി­രി­ച്ചോറും പശു­വിൻ ചാണ­കവും ചേർത്ത മിശ്രിതം നിറ­ക്ക­ണം. ഇലക്കവിൾ മണ്ണിനു മുക­ളിൽ വര­ത്തക്ക വിധം വേണം. നടേ­ണ്ട­ത്‌. നടീൽ നട­ത്തിയ പോളി­ത്തീൻ ബാഗു­കൾ കുഴി­കളിൽ നിര­ത്തി­വ­ക്കു­ന്നു. അതിനു ശേഷം ഒരു പോളി­ത്തീൻ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ടു­ന്നു. തണ്ടു­കൾ ഒരു ദിവസം അഞ്ചു പ്രാവ­ശ്യ­മെ­ങ്കിലും നനച്ചു കൊടു­ക്ക­ണം. നനച്ചതിനു­ശേഷം ഉടനെ തന്നെ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ട­ണം. രണ്ടോ മൂന്നോ തവണ കോപ്പറോക്സി­ക്ളോ­റൈഡ്‌ ലായനി ഉപ­യോ­ഗിച്ച്‌ നട്ട തണ്ടു­കൾ നന­ച്ചു­കൊ­ടു­ക്കേ­ണ്ട­തു­ണ്ട്‌. രണ്ടോ മൂന്നോ ആഴ്ച­ക്കു­ള്ളിൽ തണ്ടു­കൾ വേരു­പി­ടി­ക്കു­ന്നു. അത്‌ പോളി­ത്തീൻ ബാഗി­ലൂടെ കാണാൻ കഴി­യു­ന്നു. വേരു പിടിച്ചു തുട­ങ്ങി­യാൽ നന­യുടെ ആവൃത്തി കുറ­ക്കാം. ഒരു മാസ­ത്തിനു ശേഷം ഇല­ക്ക­വി­ളിൽ നിന്നും പുതിയ മുള­കൾ ഉണ്ടാ­വാൻ തുട­ങ്ങു­ന്നു. ഈ ഘട്ട­ത്തിൽ ഒരു മണി­ക്കൂർ സമ­യ­ത്തേക്ക്‌ കുഴി­മൂ­ടി­യി­രി­ക്കുന്ന പോളി­ത്തീൻ ഷീറ്റ്‌ എടുത്ത്‌ മാറ്റാ­വു­ന്ന­താ­ണ്‌. രണ്ടു­മാസം കഴി­യു­മ്പോൾ തൈകൾ കുഴി­ക­ളിൽ നിന്നും പുറ­ത്തെ­ടുത്ത്‌ തണ­ലിൽ വച്ച്‌ ദിവ­സ­ത്തിൽ രണ്ടു­നേ­രവും നന­ച്ചു­കൊ­ടു­ക്കു­ന്നു. ( ഈ സമ­യ­ത്ത്‌ പോഷ­ക­ങ്ങ­ള­ട­ങ്ങിയ ലായനി ഇല­ക­ളിൽ തളിച്ചു കൊടു­ക്കു­ന്ന­ത്‌ നല്ല­താണ്‌. വേരു­പി­ടി­പ്പിച്ച ഈ തൈകൾ 2 1/2 മാസ­ങ്ങൾക്കു ശേഷം കൃഷി­യി­ട­ത്തിൽ നടാ­വു­ന്ന­താ­ണ്‌. ഈ രീതി 80­-85 % വിജ­യ­ക­ര­മെന്ന്‌ കണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

സെർപെൻറ്റൈൻ രീതി

കുരു­മു­ള­കിന്റെ വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കു­ന്ന­തി­നുള്ള താര­ത­മ്യേന ചിലവു കുറഞ്ഞ രീതിയാണി­ത്‌. ഷീറ്റോ നെറ്റോ ഉപ­യോ­ഗിച്ച്‌ മേൽക്കു­ര­കെ­ട്ടിയ നഴ്സറി ഷെഡു­ക­ളിൽ വേരു­പി­ടി­പ്പിച്ച കുരു­മു­ളകുതൈകൾ ഉണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. 500 ഗ്രാം പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ മുറി­ച്ചെ­ടുത്ത കുരു­മു­ള­കു­വ­ള്ളി­കൾ നടുന്ന രീതി­യാ­ണി­ത്‌. വളർന്ന്‌ പുതിയ നോഡു­കൾ ഉത്പാ­ദി­പ്പിച്ചു തുട­ങ്ങു­മ്പോൾ പോളി­ത്തീൻ ബാഗിൽ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ചു കൊടു­ക്ക­ണം. ഇത്‌ മാതൃ­സസ്യം എന്ന­പോലെ വള­രുന്ന ചെടിക്ക്‌ പോഷ­ണ­ങ്ങൾ നൽകും. ഓരോ നോഡിനുമടി­യിൽ പോട്ടിങ്ങ്‌ മിശ്രിതം വച്ചു കൊടു­ക്ക­ണം. തെങ്ങോലകൾ മുറി­ച്ചെ­ടുത്ത്‌ ഇതിന്‌ ഉപ­യോ­ഗി­ക്കാം. ഒരോ നോഡും ശ്രാദ്ധാ­പൂർവ്വം മിശ്രി­ത­ത്തിൽ അമർത്തി­വ­ക്ക­ണം. ഓരോ നോഡിലും വേരു പിടി­ക്കാൻ തുട­ങ്ങു­ന്നു. ഇങ്ങിനെ വേരു പിടി­ക്കുന്ന നോഡിന്റെ താഴെ വച്ച്‌ മുറി­ച്ചെ­ടു­ക്കാം. മൂന്നു മാസം കൊണ്ട്‌ 10 നോഡു­കൾ നന്നായി വേരു­പി­ടി­ച്ചി­രി­ക്കും. ഇത്‌ മുറി­ച്ചെ­ടു­ക്കാൻ പാക­ത്തി­ലാ­വും. ഓരോ നോഡും വേരു­വന്ന ഭാഗ­ത്തിനു തൊട്ടു താഴെ വച്ചു മുറിച്ച്‌ വീണ്ടും മിശ്രി­ത­ത്തിൽ താഴ്ത്തി­വ­ക്കു­ക. ഇത്‌ കൂടു­തൽ വേരു­പി­ടി­ക്കാൻ സഹാ­യി­ക്കും. പോളി­ത്തീൻ ബാഗ്‌ സോള­റൈഡ്സ്‌ പോട്ടിങ്ങ്‌ മിശ്രിതം മണ്ണ്‌, ഗ്രാനൈറ്റ്‌ പൗഡർ ഇവയിലേ­തെ­ങ്കിലും നിറച്ച്‌ ഫാംയാർഡ്മാന്വറും 2:2:1 എന്ന അനു­പാ­ത­ത്തിൽ പോളി­ത്തീൻ ബാഗിൽ ഇട്ടു­കൊ­ടു­ക്കു­ന്ന­ത്‌. രോഗ­വി­മു­ക്ത­മായ തൈകൾ ഉണ്ടാ­വാൻ സഹാ­യി­ക്കും. വേരുപിടി­പ്പിച്ച തൈക­ളിൽ ഒരാ­ഴ്ച­ക്കു­ള്ളിൽ തന്നെ പുതു മുള­കൾ വരാൻ തുട­ങ്ങും. ഈ സമയം തൈകൾ 2-3 മാസം കൊണ്ട്‌ കൃഷി­യി­ട­ത്തി­ലേക്ക്‌ മാറ്റി­ന­ടാ­വു­ന്ന­താ­ണ്‌. ഈ സമ­യത്ത്‌ ദിവ­സവും നന­ക്കേ­ണ്ട­തുണ്ട്‌. ഈ രീതി­യിൽ ശരാ­ശരി 60 തൈകൾ ഒരു മാതൃ­സ­സ്യ­ത്തിൽ നിന്നും ഉത്പാ­ദി­പ്പി­ക്കാൻ കഴി­യും.

നില­മൊ­രു­ക്കൽ

 

 

സ്ഥലം തിര­ഞ്ഞെ­ടുപ്പ്‌

ചരി­വുള്ള നിർവാർച്ച­യുള്ള സ്ഥല­മാണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. കഴി­യു­മെ­ങ്കിൽ തെക്കോട്ട്‌ ചരി­വുള്ള സ്ഥലം ഒഴി­വാ­ക്ക­ണം.

താങ്ങു­ചെ­ടി­ക­ളുടെ നടീൽ

മൺസൂ­ണിനു മുൻപുള്ള മഴ­ല­ഭി­ക്ക­ത്ത­ക്ക­രീ­തി­യിൽ ഏപ്രിൽ മെയ്‌ മാസ­ത്തി­ലാണ്‌ താങ്ങു­ചെ­ടി­കൾ നടേ­ണ്ട­ത്‌. മുരിക്ക്‌ ( എറി­ത്രിന ഇൻഡിക്ക) കാരയം അല്ല­ങ്കിൽ കിള്ളി­നു­ഗിൽ(­ഗാ­രുഗ പിന്നേ­റ്റ) എയ്‌ലാൻന്തസ്‌ സ്വപീ­ഷീ­സ്‌, സുബാ­ബുൽ (ല്യൂ സീനിയ ല്യൂകോ­സെ­ഫാ­ല) എന്നിവ കുരു­മു­ളക്‌ വളർത്താൻ വളരെ അനു­യോ­ജ്യ­മാ­ണ്‌. സമുദ്ര നിര­പ്പിൽ നിന്നും വളരെ ഉയർന്ന പ്രദേ­ശ­മാ­ണെ­ങ്കിൽ ഡാഡപ്‌ (ഇ. ലിത്തോ­സ്പെർമ), സിൽവർ­ഓക്ക്‌ (ഗ്രി­വി­ല്ലിയ റോബ­സ്റ്റ്‌) എന്നിവ കുരു­മു­ള­കിന്‌ നല്ല താങ്ങു­ചെ­ടി­ക­ളാ­ണ്‌.
സുബാ­ബു­ലി­ന്റേയും സിൽവർ ഓക്കി­ന്റേയും തൈകൾ കുരു­മു­ളക്‌ നടു­ന്ന­തിന്‌ 2-3 വർഷം മുൻപേ നടേണ്ടതാ­ണ്‌. താങ്ങു ചെടി­ക­ളുടെ കമ്പു­കൾ 40­-50 സെ.മി ആഴ­ത്തി­ലുള്ള കുഴി­ക­ളു­ണ്ടാക്കി നട­ണം.

അകലം

3ഃ3 മീ സമ­ത­ല­ത്തിലും, 2മീ അക­ല­മുള്ള നിര­യായി നല്ല ചരി­വു­ള്ളി­ടത്തും നടാ­വു­ന്ന­താണ്‌ താങ്ങു­ചെ­ടി­ക­ളുടെ ചുറ്റു­മുള്ള മണ്ണ്‌ നന്നായി അമർത്തി ചെടി ചരി­യാതെ സൂക്ഷി­ക്ക­ണം.

കൃഷി­യി­ട­ത്തിലെ നടീൽ

കുഴി­യു­ണ്ടാ­ക്കൽ

താങ്ങു­സ­സ്യ­ത്തിന്റെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി 50 സെ.മി വ്യാസ­മുള്ള കുഴി­കൾ മൺസൂൺ തുട­ങ്ങു­ന്ന­തിന്‌ മുൻപേ എടു­ക്ക­ണം. കുഴി­കൾ മേൽമണ്ണും ഫാംയാർഡ്‌ മാന്വറും 5 കി.ഗ്രാം / കുഴി­യൊ­ന്നിന്‌ എന്ന­തോ­തിൽ 150 ഗ്രാം റോക്ക്‌ ഫോസ്ഫേറ്റും കൊണ്ട്‌ നിറ­ക്കു­ക. നടീൽ സമ­യത്ത്‌ വേപ്പിൻപ്പി­ണ്ണാക്ക്‌ 1 കി.ഗ്രാം ട്രൈക്കോ­ഡെർമ 50ഗ്രാം എന്നി­വയും ചേർക്ക­ണം.

കൃഷി­യി­ട­ത്തിൽ നടീൽ

മൺസൂൺ ആരം­ഭ­ത്തോടെ ഒരു കുഴി­യിൽ 2-3 വേരു­പി­ടി­പ്പിച്ച തൈകൾ താങ്ങു­ചെ­ടി­യുടെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി നടു­ക. ഒരു നോഡ്‌ മണ്ണി­ന­ടി­യി­ലാ­കു­ന്നത്‌ ചെടി നന്നായി മണ്ണി­ലു­റ­പ്പി­ച്ചി­രി­ക്കാൻ സഹാ­യി­ക്കും. തൈയുടെ കട­ക്കൽ നന്നായി മണ്ണിട്ട്‌ കുന­യാക്കി വെള്ളം കെട്ടി­നിൽക്കു­ന്നത്‌ ഒഴി­വാ­ക്ക­ണം. തൈക­ളുടെ വള­രുന്ന ഭാഗം താങ്ങു­ചെ­ടി­യിൽ ചുറ്റി കെട്ടി­വച്ചു കൊടു­ക്ക­ണം.

പ്രാരംഭ സംര­ക്ഷ­ണം.

ചെടി നല്ല­വണ്ണം സൂര്യ­പ്ര­കാശം ഏൽക്കുന്ന ഭാഗ­ത്താ­ണെ­ങ്കിൽ മഴ­ല­ഭ്യത കുറ­ഞ്ഞാൽ തണൽ കൊടു­ക്ക­ണം. കുരു­മു­ളക്‌ തെങ്ങിലോ കവു­ങ്ങിലോ ആണ്‌ വളർത്തു­ന്ന­തെ­ങ്കിൽ കട­ക്കൽ നിന്നും 1-1.5 മീറ്റർ അക­ല­ത്തി­ലാണ്‌ നടേ­ണ്ട­ത്‌. ഒന്നോ രണ്ടോ വർഷ­ത്തേക്ക്‌ താൽക്കാ­ലിക താങ്ങിൽ കുരു­മു­ളക്‌ വള്ളി ചുറ്റി­വ­ക്ക­ണം. ആവ­ശ്യ­ത്തിനു വളർച്ച ആയാൽ വള്ളി­കൾക്ക്‌ പരി­ക്കു­പ­റ്റാതെ ഇതു മാറ്റി തെങ്ങിലോ കവു­ങ്ങിലോ ചുറ്റി കെട്ടി­വ­ച്ചു­കൊ­ടു­ക്ക­ണം.

നടീ­ലിനു ശേഷ­മുള്ള പരി­ച­ര­ണം

തണൽ നൽകൽ

കുരു­മു­ള­കു­തൈ­കൾ തുറ­സ്സായ സ്ഥല­ങ്ങ­ളി­ലാ­ണെ­ങ്കിൽ നിർബ­ന്ധ­മായും തണൽ കൊടു­ക്കു­കയും വേനൽ മാസ­ങ്ങ­ളിൽ തെങ്ങോല, കവു­ങ്ങിൻ പട്ട, മര­ക്കൊമ്പ്‌ എന്നിവ ഉപ­യോ­ഗിച്ച്‌ മൂടി­യി­ട­​‍ുകയും വേണം. കുരു­മു­ള­കിന്റെ കട­ക്കൽ പുത­യി­ടു­ന്നത്‌ വേനൽ മാസ­ങ്ങ­ളിൽ വളരെ ഗുണം ചെയ്യും. ഈർച്ച­പൊ­ടി, അട­ക്കാ­തൊണ്ട്‌ ഉണ­ങ്ങിയ ഇല­കൾ എന്നിവ പുത­യി­ടാൻ ഉപ­യോ­ഗി­ക്കാം. ആവ­ശ്യ­മി­ല്ലാത്ത മുള­കൾ മുറിച്ചു കള­യാ­വു­ന്ന­താ­ണ്‌.

ഇട­വി­ള­കൾ

കുരു­മു­ളക്‌ തോട്ട­ത്തിൽ ഇഞ്ചി, മഞ്ഞൾ, ചേന ചേമ്പ്‌ എന്നിവ ഫല­പ്ര­ദ­മാ­ണ്‌. കുരു­മു­ളക്‌ തോട്ട­ത്തിൽ വാഴ­കൃ­ഷി­ചെ­യ്യു­ന്നത്‌ വിളവു കുറ­ക്കു­ന്ന­തായി കണ്ടി­ട്ടു­ണ്ട്‌. കുരു­മു­ളക്‌ വള്ളി­കൾ മൂന്നോ നാലോ വർഷം ആകു­ന്ന­തു­വരെ വാഴ കൃഷി ഒഴി­വാ­ക്കു­ന്നതാണ്‌ നല്ല­ത്‌. എന്നി­രു­ന്നാലും വാഴ കുരു­മു­ളകുതോട്ട­ത്തിൽ ആവ­ശ്യ­ത്തിന്‌ തണൽ നൽകും.

പുത­വി­ള­കൾ

കുരു­മു­ളക്‌ വൻതോ­തിൽ വളർത്തുന്ന കൃഷി­യി­ട­ങ്ങ­ളിൽ കാല­പ­ഗേ­​‍ാണിയം മ്യുക­നോ­യ്ഡ്സ്‌(?) പോലുള്ള വിള­കൾ അഭി­കാ­മ്യ­മാ­ണ്‌. അത്തരം സസ്യ­ങ്ങൾ വളർത്തു­മ്പോൾ സമയാ സമ­യ­ത്തിന്‌ വെട്ടി­യൊ­തു­ക്കി­യി­ല്ലെ­ങ്കിൽ ഇവ കുരു­മു­ള­കു­വ­ള്ളി­യോ­ടൊപ്പം പടർന്നു കയ­റാൻ കാര­ണ­മാ­കും. ഒരു വർഷത്തെ വളർച്ച­ക്കു­ശേഷം വള്ളി­കൾ കുറ­ക്കു­ന്നത്‌ പാർശ്വ മുള­ക­ളുടെ വളർച്ചക്കു സഹാ­യി­ക്കും

ജൈവ കുരു­മു­ള­കിന്റെ ഉത്പാ­ദനം

സ്ഥലം

കുരു­മു­ളക്‌ വള­രു­ന്നത്‌ മറ്റ്‌ വിള­ക­ളുള്ള കാർഷിക സംവി­ധാ­ന­ത്തിൽ ആണെ­ങ്കിൽ എല്ലാ വിള­കളും ജൈവ ഉത്പാ­ദ­ന­രീതി പിൻതു­ട­രേ­ണ്ട­തു­ണ്ട്‌. മൃഗ പരി­പാ­ല­നവും ജൈവ തത്ത്വ­ങ്ങൾ അനു­സ­രച്ച്‌ വേണം പയ­റു­വർഗ്ഗ ചെടി­ക­ളുടെ ഒരു ആവ­ര­ണം കൃഷി­യി­ട­ത്തിൽ ഉണ്ടാ­കണം. അവ വെട്ടി വേനൽക്കാ­ലത്ത്‌ പുത­യിട്ട്‌ മണ്ണിലെ ഈർപ്പം സംര­ക്ഷി­ക്ക­ണം. തണലും താങ്ങും നൽകുന്ന മര­ങ്ങൾ, പയ­റു­വർഗ്ഗ ചെടി­കളും, പച്ചി­ല­വള കുറ്റി­ച്ചെ­ടി­കളും, വേപ്പ്‌ പോലുള്ള സസ്യ സംര­ക്ഷണ സഹാ­യി­കൾ എന്നി­വക്ക്‌ കൃഷി­യി­ട­ത്തിൽ തന്നെയോ, തോട്ട­ത്തിന്റെ അതിരിലോ സ്ഥലം കണ്ടെ­ത്തേ­ണ്ട­തുണ്ട്‌.

കാലാ­വസ്ഥ

പെപ്പർ നൈഗ്രാം എന്ന കുരു­മു­ളകു ചെടിക്ക്‌ തണലും സൂര്യ­പ്ര­കാ­ശവും ഒരു പോലെ ആവ­ശ്യ­മാ­ണ്‌. കുരു­മു­ള­കിന്റെ ശരി­യായ വളർച്ചക്ക്‌ നല്ല നീർവാർച്ച­യുള്ള പശി­മ­യുള്ള ജൈവാം­ശ­മുള്ള മണ്ണും ചൂടും ഈർപ്പ­വുമുള്ള കാലാ­വ­സ്ഥയും അത്യാ­വ­ശ്യ­മാ­ണ്‌. മഴ­കി­ട്ടുന്ന ഉഷ്ണ­മേ­ഖലാ പ്രദേ­ശ­മാണ്‌ അഭി­കാ­മ്യം. മെയ്‌ ജൂൺ മാസ­ത്തിലെ മഴ വിള­വു­കൂ­ട്ടാനും കുരു­മു­ളക്‌ മണി­ക­ളുടെ ശരി­യായ വികാ­സ­ത്തിനും ഗുണ­ക­ര­മാ­ണ്‌. സാധാ­രണ തെക്കു­പ­ടി­ഞ്ഞാ­റൻ മൺസൂ­ണിന്റെ ആരം­ഭ­ത്തോടെ പൂവിട്ട്‌ നവം­ബർ - ഡിസം­ബർ മാസ­ത്തോടെ വിള­വെ­ടു­ക്കുന്ന ഒരു വിള­യാ­ണി­ത്‌.

മണ്ണ്‌

എല്ലാ വിള­ക­ളു­ടേയും അവ­ശി­ഷ്ട­ങ്ങൾ കംപോസ്റ്റ്‌ രൂപ­ത്തിൽ പുനചംക്രമണം നടത്തി മണ്ണിൽ ചേർത്താൽ മണ്ണിന്റെ ഫല­ഭൂ­യി­ഷ്ടത ഉയർന്ന തോതിൽ വീണ്ടെ­ടു­ക്കാൻ കഴി­യും. മേൽമണ്ണും പോഷ­ക­ഗു­ണവും ഒഴുകി നഷ്ട­പെ­ടാൻ സാധ്യ­ത­യു­ണ്ട്‌. ശരി­യായ കാർഷിക രീതി ഉപ­യോ­ഗിച്ച്‌ ഇത്‌ തട­യാ­വു­ന്ന­താ­ണ്‌. നഴ്സ­റി­യിൽ താഴെ പറ­യുന്ന രീതി­കൾ അവ­ലം­ബി­ക്കു­ന്നത്‌ നല്ല­താ­ണ്‌. വേര്‌ പിടി­പ്പി­ക്കാൻ ഉപ­യോ­ഗി­ക്കുന്ന പോട്ടിംങ്ങ്‌ മിശ്രിതം തയ്യാ­റാ­ക്കാൻ ഉപ­യോ­ഗി­ക്കുന്ന മണ്ണ്‌ നല്ല­വണ്ണം വെയിൽ കൊള്ളി­ക്ക­ണം. ഇങ്ങിനെ വെയിലു കൊള്ളിച്ച മണ്ണിൽ ട്രൈക്കോ­ഡെർമ്മ ചേർക്കു­ന്നത്‌ നല്ല­താ­ണ്‌.

നടീൽ

ജൈവ നടീൽ വസ്തു­ക്കൾ ലഭ്യ­മ­ല്ല­ങ്കിൽ സമ്പ്ര­ദാ­യിക കൃഷി­യി­ട­ത്തിൽ നിന്നു തന്നെ മുറി­ച്ചെ­ടുത്ത തണ്ടു­കൾ തന്നെ ഉപ­യോ­ഗി­ക്കാ­വു­ന്ന­താ­ണ്‌. തുടർന്നുള്ള വർഷ­ങ്ങ­ളിൽ ജൈവ­രീ­തി­യിൽ വളർത്തുന്ന മാതൃ സസ്യ­ത്തിൽ നിന്നു പട­രുന്ന മുള­കളോ ഏരി­യൽ മുള­കളോ നടീൽ വസ്തു­ക്ക­ളായി ശേഖ­രി­ക്കാ­വു­ന്ന­താ­ണ്‌. മൾട്ടി­പ്ളി­ക്കേ­ഷൻ രീതി­യിൽ വളർത്തുന്ന നെഴ്സ­റി­യിൽ വെർമി­വാഷ്‌ തളി­ക്കു­ന്നത്‌ വളർച്ച ത്വരി­ത­പ്പെ­ടു­ത്തും.

വളം

രണ്ട്‌ കി.ഗ്രാം അഴു­കിയ പശു­വിൻ ചാണകം കംപോസ്റ്റ്‌ 125 കി.ഗ്രാം റോക്ക്‌ ഫോസ്‌ ഫേറ്റിൽ കലർത്തി വേരു പിടി­പ്പിച്ച കുരു­മു­ളക്‌ തൈന­ടു­മ്പോൾ അടി­സ്ഥാ­ന­വ­ള­മായി ചേർത്തു കൊടു­ക്കണം മണ്ണു പരി­ശോ­ധന നടത്തി ആവ­ശ്യ­മെ­ങ്കിൽ റോക്ക്‌ ഫോസ്‌ ഫേറ്റ്‌, കുമ്മായം ഡോളോ­മൈറ്റ്‌ എന്നിവ ചേർത്തു കൊടുക്കാം മര­ത്തിന്റെ ചാരം പൊട്ടാ­സ്യ­ത്തിന്റെ കുറ­വു­ണ്ടെ­ങ്കിൽ ചേർത്തു കൊടു­ക്കാം.

ജൈവ­വളം

മെയ്‌ - ജൂൺ മാസ­ത്തിൽ കംപോസ്റ്റ്‌ അല്ല­ങ്കിൽ ഫാംയാർഡ്മാ­ന്വർ 20 കി.ഗ്രാം വള്ളി­യൊ­ന്നിന്‌ എന്ന ക്രമ­ത്തിൽ വർഷ­ത്തിൽ ചേർത്തു കൊടു­ക്ക­ണം. ഇതിനു പകരം ഭാഗി­ക­മായോ പൂർണ്ണ­മായോ വെർമി­കം­പോസ്റ്റ്‌ ഉപ­യോ­ഗി­ക്കാ­വു­ന്ന­താ­ണ്‌. പച്ചി­ല­കൾ, വിള­ക­ളുടെ അവി­ശി­ഷ്ട­ങ്ങൾ, പുല്ല്‌, പശു­വിൻ ചാണകം , കോഴി­കാഷ്ടം എന്നിവ ഉപ­യോ­ഗിച്ച്‌ കംപോസ്റ്റ്‌ ഉണ്ടാ­ക്കാം. ഇത്‌ റോക്ക്‌ ഫോസ്ഫേറ്റ്‌ അല്ല­ങ്കിൽ മര­ച്ചാരം ചേർത്ത്‌ പുഷ്ടി­പെ­ടുത്തി പതി­വായി ഫാംയാർഡ്മാ­ന്വ­റിന്‌ പക­ര­മായി ഉപ­യോ­ഗി­ക്കാം. ഇത്തരം കംപോസ്റ്റ്‌ ഭക്ഷ്യ­യോ­ഗ്യ­മ­ല്ലാത്ത എണ്ണ­ക്കു­രു­വിന്റെ പിണ്ണാ­ക്കും, സൂക്ഷ­മ­ജീ­വി­കളും ഉപ­യോ­ഗിച്ച്‌ കംപോസ്റ്റ്‌ കുഴി­യിൽ വച്ചോ, കുഴി­യിൽ നിന്നെ­ടുത്ത്‌ വള­മായി ചേർക്കു­ന്ന­തിനു മുൻപോ പുഷ്ടി­പ്പെ­ടു­ത്താ­വു­ന്ന­താ­ണ്‌. വേപ്പിൻകുരു പൊടി­ച്ചത്‌ 2 കി.ഗ്രാം വള്ളി­യൊ­ന്നിന്‌ വർഷ­ത്തിൽ എന്ന ക്രമ­ത്തിൽ നീമാ­വി­ര­ക­ളുടെ ഉപ­ദ്രവം ഉള്ള സ്ഥല­ങ്ങ­ളിൽ ചേർത്തു കൊടു­ക്ക­ണം.

കള­കൾ

കള­കൾ വെട്ടി­ക­ള­യുക വെട്ടി­ക്ക­ള­യുന്ന കള­കൾ ഉപ­യോ­ഗിച്ച്‌ പുത­യി­ടാം.

രോഗ­ങ്ങളും കീട­ങ്ങളും

നഴ്സ­റി­യിലെ പ്രധാ­ന­മായ രണ്ടു രോഗ­ങ്ങ­ളാണ്‌ റൈഡോ­ക്ടോ­ണിയ ഡൊളാനി മൂലം ഉണ്ടാ­കുന്ന ഇല­ചീ­യലും, സക്ളീ­റോ­ട്ടിയം റോൾഫ്സൈ ഉണ്ടാ­ക്കുന്ന ബേസൽ വിൽറ്റും ആണ്‌. രണ്ടു രോഗ­ങ്ങളും വെയിലു കൊള്ളിച്ച്‌ വി.­എ.­എം. ട്രൈക്കോ­ഡെർമയും ഉപ­യോ­ഗിച്ച്‌ പരി­ച­രി­ച്ച­മണ്ണ്‌ ഉപ­യോ­ഗിച്ച്‌ നിയ­ന്ത്രി­ക്കാ­വു­ന്ന­താ­ണ്‌. എന്നി­രു­ന്നാലും ഒറ്റ­പ്പെട്ട രോഗ­ബാധ ശ്രദ്ധ­യിൽ പെട്ടാൽ കൃത്യ­സ­മ­യ­ത്തു­തന്നെ സസ്യ­സം­ര­ക്ഷ­ണ­മാർഗ്ഗ­ങ്ങൾ സ്വീക­രി­ക്ക­ണം. 1% വീര്യ­മുള്ള ബോർഡോ­മി­ശ്രിതം ആ സ്ഥലത്ത്‌ തളി­ക്ക­ണം. നീമാ­വി­ര­ക­ളുടെ ഉപ­ദ്രവം കണ്ടാൽ പൊടിച്ച വേപ്പിൻ കുരുവോ വേപ്പിൻപ്പി­ണ്ണാക്കോ ചേർത്തു കൊടു­ക്ക­ണം. ഗുരു­ത­ര­മായി നീമാ­വി­ര­ക­ളുടെ ആക്ര­മ­ണ­മുള്ള കുരു­മു­ളക്‌ തോട്ട­ത്തിൽ പൗർണമി പോലുള്ള പ്രതി­രോധ രേഖ­കൾ ഉപ­യോ­ഗി­ക്കാം.

വിള­വെ­ടുപ്പ്‌

ഉത്പ­ന്ന­ത്തിന്റെ ഗുണ­നി­ല­വാരം ഉറ­പ്പു­വ­രു­ത്താൻ ഒന്നോ രണ്ടോ തിരി­കൾ ഓരോ ചെടി­യിലും ഓറഞ്ചു നിറ­ത്തിലോ ചുവ­പ്പു­നി­റ­ത്തിലോ ആവു­മ്പോൾ വിള­വെ­ടു­ക്കു­ക. പൂർണ്ണ­മായും പാക­മായ തിരി­കൾ നോക്കി തെര­ഞ്ഞെ­ടുത്ത്‌ വിള­വെ­ടുപ്പ്‌ നട­ത്തു­ക. വിള­വെ­ടുപ്പ്‌ സമ­യത്ത്‌ കുരു­മു­ളക്‌ വള്ളി­കൾക്ക്‌ കേടു­പ­റ്റാ­തി­രി­ക്കാൻ പ്രത്യേകം ശ്രദ്ധി­ക്ക­ണം.

വിള­വെ­ടു­പ്പിന്‌ ശേഷം

വിള­വെ­ടു­ക്കു­മ്പോൾ ഏതെ­ങ്കിലും തിരി മണ്ണിൽ വീഴുന്നു എങ്കിൽ അത്‌ മറ്റു­ള്ള­വ­യിൽ കൂട്ടു­ന്ന­തിനു മുൻപ്‌ നന്നായി കഴു­ക­ണം. ഉറുമ്പ്‌ പോലുള്ള ക്ഷുദ്ര ജീവി­കളെ അക­റ്റാൻ രാസ­വസ്തുക്കൾ ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അത്‌ മുഴു­വൻ വിളവും ആയി ചേർക്കു­ന്ന­തിന്‌ മുൻപ്‌ നന്നായി കഴു­ക­ണം. ഉൽപ­ന്ന­ത്തിന്റെ ഗുണ­മേ? അസം­സ്കൃ­ത­വ­സ്തു, സംസ്ക­ര­ണ­ത്തി­നു­പ­യോ­ഗി­ക്കുന്ന രീതി , പാക്കിം­ങ്ങ്‌, വിപ­ണന മാർഗ്ഗം എന്നിവയെല്ലാം ആശ്ര­യി­ച്ചി­രി­ക്കു­ന്നു. അതു­കൊണ്ട്‌ വിള­വെ­ടുപ്പു മുതൽ ഉത്പന്നം ഉപ­ഭോ­ക്താ­വിന്റെ കയ്യി­ലെത്തും വരെ നിതാന്ത ശ്രദ്ധ­പു­ലർത്ത­ണം.

വിളവ്‌

ജൈവ പെപ്പർ നൈഗ്രാം നടീ­ലിനു ശേഷം മൂന്നോ നാലോ വർഷം കഴി­യു­മ്പോൾ വിള­വു­ത­രാൻ തുട­ങ്ങി­യാൽ 15 വർഷ­ത്തേക്ക്‌ അതിന്റെ ഉത്പാ­ദന ശേഷി നില­നിർത്തും

കുരു­മു­ള­കിന്റെ രോഗ­ങ്ങൾ

 

ഫൈറ്റോഫ്ത്തോറ ബാധ

നഴ്സ­റി­യിലെ കുരു­മു­ളക്‌ തണ്ടു­ക­ളിൽ ഇല, തണ്ട്‌, വേര്‌ എന്നി­വ­ട­ങ്ങ­ളിൽ ഫൈറ്റോ­ഫ്ത്തോറ ബാധ കണ്ടു­വ­രു­ന്നു­ണ്ട്‌. മാർജി­നോ­ടു­കൂ­ടിയ ഇരുണ്ട പുള്ളി­കൾ ഇല­ക­ളിൽ കാണ­പ്പെ­ടു­ന്നു. ഇത്‌ വർധിച്ച്‌ ഇല­കൊ­ഴിഞ്ഞു പോകാ­നി­ട­യാ­ക്കു­ന്നു. തണ്ടിൽ കറുത്ത പാണ്ടു­കൾ കാണ­പ്പെ­ടു­കയും തുടർന്ന്‌ വാടു­കയും ചെയ്യു­ന്നു. വേരു­ക­ളിൽ ഈ പൂപ്പൽ ബാധ വേരു പടലം ചീഞ്ഞു പോകാൻ കാര­ണ­മാ­കു­ന്നു.
ഒരു ശത­മാനം വീര്യ­മുള്ള ബോർഡോ­മി­ശ്രിതം തളി­ക്കു­കയോ 0.2% വീര്യ­മുള്ള കോപ്പർ ഓക്സീ ക്ളോറൈഡ്‌ ലായ­നി­യിൽ മണ്ണ്‌ നനച്ചു കൊടു­ക്കു­ന്നത്‌ രോഗം തട­യും.

ആന്ത്രാ­ക്നോസ്‌

ഈ രോഗ­ത്തിനു കാരണം കൊള­റ്റോ­ട്രൈക്കം ഗ്ളോയോ­സ്പോ­റി­യോഡ്സ്‌ എന്ന ഫംഗസ്‌ ആണ്‌. ഈ ഫംഗസ്‌ ഇല­കളെ ബാധി­ച്ചാൽ മഞ്ഞ കലർന്ന തവിട്ടു നിറ­ത്തിൽ തുടങ്ങി ഇരുണ്ട തവി­ട്ടു­നി­റം­വരെ ക്രമ­മി­ല്ലാത്ത പുള്ളി­കൾ മങ്ങിയ നിറ­മുള്ള വല­യ­ത്തി­നു­ള്ളിൽ കാണ­പ്പെ­ടും. ഒരു ശത­മാനം വീര്യ­മുള്ള ബോർഡോ മിശ്രിതം ഒരു ശത­മാനം വീര്യ­മുള്ള കാർബെൻഡാ­സിൻ എന്നിവ ഇട­വിട്ടു തളി­ക്കു­ന്നത്‌ ഈ രോഗ­ത്തിന്‌ ഫല­പ്ര­ദ­മാ­ണ്‌.

ഇല ചീയ­ലും വാട്ടവും

ഈർപ്പവും ചൂടും നില­നിൽക്കുന്ന ഏപ്രിൽ മെയ്മാ­സ­ങ്ങ­ളിൽ നഴ്സ­റി­ക­ളിൽ ഗുരു­ത­ര­മാ­വാ­റുള്ള ഒരു രോഗ­മാ­ണി­ത്‌. രോഗ­കാരി റൈസ­ക്ടോ­ണിയ സൊളാനി എന്ന ഫംഗസ്‌ ആണ്‌ ഫംഗസ്‌ ഇല­ക­ളേയും തണ്ടി­നേയും ആക്ര­മി­ക്കു­ന്നു. നരച്ച കുതിർന്ന­തു­പോ­ലുള്ള പുള്ളി­കളും ഫംഗ­സിന്റെ ശരീ­ര­ഭാ­ഗ­മായ നാരു­കളും ഇല­ക­ളിൽ കാണ­പ്പെ­ടു­ന്നു. ഇല­കൾ ഈ നാരു­ക­ളു­മായി ചേർന്ന്‌ ഒട്ടി­പ്പി­ടി­ക്കു­ന്നു. തണ്ടിൽ രോഗം പ്രത്യ­ക്ഷ­പെ­ടു­ന്നത്‌ ഇരുണ്ട തവി­ട്ടു­നി­റ­മുള്ള പാണ്ടു­ക­ളാ­യാ­ണ്‌. ഇത്‌ അടി­യി­ലേക്കും മുക­ളി­ലേക്കും വ്യാപി­ക്കു­ന്നു. ബാധ­യേ­റ്റ­ഭാഗം പതുക്കെ വാടി ഉണ­ങ്ങാൻ തുട­ങ്ങു­ന്നു. കൊളെറ്റോ ട്രൈക്കം സ്പീഷീ­സു­കൾ ഉണ്ടാക്കുന്ന ഇല­പുള്ളികൾക്ക്‌ ചുറ്റും വിള­റിയ വല­യ­ങ്ങൾ ഉണ്ടാ­വും. തട­യൽ മാർഗ്ഗ­മായി 1% വീര്യ­മുള്ള ബോർഡോ­മി­ശ്രിതം രണ്ടു രോഗ­ത്തിനും ഫല­പ്ര­ദ­മാ­ണ്‌.

ബേസൽ വില്റ്റ്‌

ജൂൺ- സെപ്റ്റം­ബർ മാസ­ങ്ങ­ളി­ലാണ്‌ നഴ്സ­റി­ക­ളിൽ ഈ രോഗം കണ്ടു­വ­രു­ന്ന­ത്‌. രോഗ­കാരി സ്ക്ളീറോ­ട്ടിയം റോൾഫ്ഡൈ എന്ന ഫംഗസ്‌ ആണ്‌ നരച്ച പാണ്ടു­കൾ ഇല­യിലും തണ്ടിലും കാണ­പ്പെ­ടു­ന്ന­താ­ണ്‌ രോഗലക്ഷണം . പുള്ളി­യുടെ അരി­കു­ക­ളി­ലായി വെളു­ത്ത­നി­റ­ത്തിൽ ഫംഗ­സിന്റെ ശരീ­ര­ഭാ­ഗ­ങ്ങ­ളായ നേർത്ത നാരു­കൾ കാണും. ഫംഗസ്‌ നാരു­കൾ തണ്ടിൽ വിള്ള­ലു­കൾ ഉണ്ടാ­ക്കു­കയും ആ ഭാഗ­ത്തു­വച്ച്‌ ഇലയോ തണ്ടോ മുറി­ഞ്ഞു­പോ­കു­കയും ചെയ്യും. രോഗാ­വസ്ഥ ഗുരു­ത­ര­മാ­കു­മ്പോൾ നഴ്സ­റി­യിലെ വേരു പിടി­ക്കുന്ന തൈകൾ വാടി­ക്ക­രി­ഞ്ഞു­പോ­കും. തീരെ ചെറിയ വെളു­ത്തതോ ക്രീം നിറ­ത്തി­ലുള്ളതോ ആയ പൊടി പോലുള്ള ഫംഗസ്‌ ഭാഗ­ങ്ങൾ പാണ്ടു­ക­ളിൽ കാണാ­വു­ന്ന­താ­ണ്‌. തുട­ക്ക­ത്തിൽ കണ്ടെത്തി ശരി­യായ സസ്യ­സം­ര­ക്ഷ­ണ­മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ച്ചാൽ രോഗം തടയാ­വു­ന്ന­താ­ണ്‌. രോഗ­ബാ­ധ­യേറ്റ തണ്ടു­കളും കൊഴിഞ്ഞ ഇല­കളും നീക്കം ചെയ്ത്‌ നശി­പ്പി­ക്ക­ണം. അതി­നു­ശേഷം എല്ലാ തണ്ടു­ക­ളിലും 2% വീര്യ­മുള്ള കാർബൻഡാ­സിനോ 1% വീര്യ­മുള്ള ബോർഡോ­മി­ശ്രി­തമോ തളി­ക്ക­ണം.

വൈറസ്‌ ബാധ­കൾ

ഇല­കൾ ചെറു­താ­വൽ മഞ്ഞ­പു­ള്ളി­കൾ മൊസൈക്‌ പാടു­കൾ, വള്ളി­ക­ളുടെ വാടൽ മോട്ട്ലിം­ങ്ങ്‌, എന്നി­വ­യെല്ലാം വൈറസ്‌ ബാധ­യുടെ ലക്ഷ­ണ­ങ്ങ­ളാ­ണ്‌. വൈറസ്‌ ബാധക്ക്‌ സുഘ­ടി­ത­മായ ഒരു സ്വഭാവം ഉണ്ട്‌. കുരു­മു­ള­കിന്റെ വിത­രണം സസ്യ­ഭാഗം മുറി­ച്ചെ­ടുത്ത്‌ ആയ­തു­കൊണ്ട്‌ നഴ്സറിയിൽ കാണ­പ്പെ­ടുന്ന വൈറസ്‌ ബാധ നടീൽ വസ്തു­ക്ക­ളി­ലൂടെ വ്യാപി­ച്ച­താ­ണെന്ന്‌ അനു­മാ­നി­ക്കാം. രോഗ­ബാ­ധ­യുള്ള മാതൃ­സ­സ്യ­ത്തിൽ നിന്നും മുറിച്ച തണ്ടു­കൾ സ്വീക­രി­ക്കു­ന്നത്‌ രോഗ­ബാ­ധക്ക്‌ വഴി­വ­ക്കും. അതി­നാൽ രോഗ­വി­മു­ക്ത­മായ മാതൃ­സ­സ്യത്തെ വേണം നടീൽ വസ്തു ശേഖ­രി­ക്കാൻ തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌. മീലി­ബ­ഗു­ക­ളും, എഫി­ഡു­കളും രോഗം പര­ത്തും. നഴ്സ­റി­യിൽ മുള­കൾ അടു­ത്ത­ടുത്ത്‌ വക്കു­ന്നത്‌ പ്രാണി­കൾ വഴി­യുള്ള വ്യാപനം എളു­പ്പ­മാ­ക്കും. പതി­വായി നഴ്സറി നിരീ­ക്ഷി­ക്കേ­ണ്ടതും കീട­നാ­ശിനി തളി­ക്കേ­ണ്ടതും അത്യാ­വ­ശ്യ­മാ­ണ്‌. 0.05% വീര്യ­മുള്ള ഡൈമെ­നോ­യേറ്റ്‌ ബാധ കാണ­പെ­ടു­ന്നി­ടത്ത്‌ തളി­ച്ചാൽ രോഗ­ബാ­ധ­ത­ട­യാം.

നീമാ­വി­ര­ക­ളുടെ ആക്ര­മ­ണം

റൂട്ട്‌ നോട്ട്‌  വിര­കൾ, (മെ­ലോയ്ഡോജിൻ സ്പീഷീ­സു­കൾ) , മണ്ണിനടി­യിൽ കാണ­പ്പെ­ടുന്ന നീമാ­വി­ര­കളും (റോഡോ­ഫോ­ലസ്‌ സിമി­ലി­യസ)​‍്‌ എന്നി­വ­യാണ്‌ വേരു­പി­ടി­ക്കുന്ന കുരു­മു­ളകു തൈകളെ ആക്ര­മി­ക്കുന്ന രണ്ട്‌ പ്രധാന വിര­കൾ. വേരു­ക­ളിൽ ഇവ­യുടെ ആക്ര­മ­ണ­മു­ണ്ടാ­യാൽ വളർച്ച മുര­ടി­പ്‌, ഇല­കൾ മഞ്ഞ­ക്കൽ, ചില­പ്പോൾ ഇല­ഞ­ര­മ്പു­കൾക്കിട­യിലെ വിളർച്ച എന്നി­വ­യു­ണ്ടാ­കും. നീമാ­വി­ര­യുടെ ആക്ര­മ­ണ­മേറ്റ തൈകൾ വളരെ സാവ­ധാ­ന­ത്തിൽ മാത്രമേ കൃഷി­യി­ട­ത്തി­ലേക്ക്‌ മാറ്റി­ന­ട്ടാൽ പിടിച്ചു വരു­ന്നു­ള്ളൂ. വളരെ പതുക്കെ വളർന്ന്‌ ചില­പ്പോൾ മുര­ടിച്ച്‌ പോകു­ന്നു. റാപ്പിഡ്‌ മൾട്ടി­പ്ളി­ക്കേ­ഷൻ നഴ്സ­റി­ക­ളിൽ ഇതിന്റെ ഉപ­ദ്രവം അധി­ക­മായി കണ്ടു­വ­രു­ന്നു. നഴ്സ­റി­യിൽ ഉപ­യോ­ഗി­ക്കുന്ന നടീൽ മിശ്രിതം വെയിൽകൊ­ള്ളിച്ച്‌ അണു വിമു­ക്ത­മാ­ക്കാ­വുന്നതാണ്‌. വെയി­ലത്തുണക്കിയ മിശ്രിതം ജൈവ­നി­യ­ന്ത്ര­ണോ­പാ­ധി­യായ പൊക്കോ­ണിയ ക്ളാമി­ഡോ­സ്പോ­റി­യ, അല്ല­ങ്കിൽ ട്രൈക്കോ­ഡെർമ ഹാർഡി­യാനം 1-2 ഗ്രാം / 1കി.ഗ്രാം മണ്ണിന്‌ എന്ന തോതിൽ ചേർക്കു­ക. റൈസോ­ബാ­ക്ടീ­രിയ 11 എസ്‌.­ആർ 853 1ഗ്രാം/ ബാഗൊ­ന്നിന്‌ എന്ന തോതിൽ ഒരു മാസം ഇട­വിട്ട്‌ ചേർക്കുന്നത്‌ നല്ല­താ­ണ്‌. നീമാ­വി­ര­ക­ളുടെ ആക്ര­മണം തട­യാൻ വിര­നാ­ശി­നി­കൾ മുൻക്കൂട്ടി ചേർക്കു­ന്നതും നല്ല­താ­ണ്‌. ഇതി­നായി മൂന്ന്‌ ദ്വാര­ങ്ങൾ 2-3 സെ.മി ആഴ­ത്തിൽ തുല്യ അക­ല­ത്തി­ലായി ഇട്ട്‌ ഫോറേറ്റ്‌ 10ഏ ഒരു ഗ്രാം ബാഗൊ­ന്നിന്‌ അല്ല­ങ്കിൽ കാർബോ­ഫൂ­റാൻ 3ഏ മൂന്ന്‌ ഗ്രാം ബാഗൊ­ന്നിന്‌ എന്ന തോതിൽ ദ്വാര­ത്തിൽ വച്ച്‌ മണ്ണ്‌ വച്ച്‌ അട­ക്ക­ണം. മണ്ണിൽ ആവ­ശ്യ­ത്തിന്‌ ഈർപ്പം ഉറ­പ്പു­വ­രു­ത്താൻ ചെറി­യ­തോ­തിൽ നന­ക്ക­ണം. റാപിഡ്‌ മൾട്ടി­പ്ളി­ക്കേ­ഷൻ നഴ്സ­റി­കളിൽ തൈകൾ അധി­ക­കാലം വക്കു­ന്നത്‌ കൊണ്ട്‌ 45 ദിവ­സ­ത്തി­ലൊ­രി­ക്കൽ മേൽ സൂചി­പ്പിച്ച രീതി­യിൽ വിര­നാ­ശിനി പ്രയോ­ഗി­ക്കു­ന്നത്‌ ഫല­പ്ര­ദ­മാ­ണ്‌.

ഇടക്കാല സംരക്ഷണം

 

 

വള­പ്ര­യോഗം

ജൈവ­വ­ളവും രാസ­വ­ളവും

തെക്കു­പ­ടി­ഞ്ഞാ­റൻ മൺസൂണിന്റെ തുട­ക്ക­ത്തിൽ ചെടി­യൊ­ന്നിന്‌ വർഷ­ത്തിൽ 10 കി.ഗ്രാം കാലി­വളം / കംപോസ്റ്റ്‌/ പച്ചി­ല­വളം എന്നിവ ചേർത്ത്‌ കൊടു­ക്ക­ണം. ഏപ്രിൽ മെയ്‌ മാസ­ങ്ങ­ളിൽ മൺസൂ­ണിന്‌ മുൻപുള്ള മഴ ലഭി­ക്കു­മ്പോൾ 500 ഗ്രാം കുമ്മായം വള്ളി­യൊ­ന്നിന്‌ എന്ന തോതിൽ ഒന്നി­ട­വിട്ട വർഷ­ത്തിൽ ചേർത്ത്‌ കൊടു­ക്കാം.

മൂന്നു വർഷമോ അധി­കമോ ആയ കുരു­മു­ള­കിന്‌ ചേർക്കേ­ണ്ട­വളം
ഗ്രാം വള്ളി വർഷ­ത്തിൽ ച ജ2 ഛ5 ഗ2ഛ
പൊതു­നിർദ്ദേശം 50 : 50 : 150
പന്നി­യൂർ സമാന പ്രദേശം 50 : 50 : 200
കോഴി­ക്കോടും പ്രദേ­ശ­ങ്ങളും 140 : 55 : 275

ചആ: 1/3 ഡോസ്‌ ഒരു വർഷം പ്രായ­മായ ചെടിക്കും 1/2 ഡോസ്‌ രണ്ട്‌ വർഷം പ്രായ­മായ ചെടിക്കും ചേർക്കു­ക.

വള­പ്ര­യോഗത്തിന്റെ സമയം

വളം രണ്ട്‌ തുല്യ ഭാഗ­ങ്ങ­ളാക്കി ഒന്ന്‌ മെയ്‌ ജൂൺ മാസ­ത്തിൽ വേനൽമഴ മഴ ലഭ്യ­മാ­കു­മ്പോഴും രണ്ടാം ഭാഗം ആഗസ്റ്റ്‌ സെപ്റ്റ­മ്പർ മാസ­ത്തിലും ചേർക്കു­ക.

വള പ്രയോ­ഗ­രീതി

100 -150 സെ.മി വ്യാസ­ത്തിലും 10­-15 സെ.മി ആഴ­ത്തിലും ചെടി­യുടെ കട­ക്കൽ ചുറ്റും തട­മെ­ടു­ത്താണ്‌ കുരു­മു­ളകു വള്ളി­കൾക്ക്‌ വള­മി­ടേ­ണ്ട­ത്‌. 
മുരി­ക്കിലോ തേക്കിൻ കട­യിലോ ചുറ്റി­യി­രി­ക്കുന്ന വള്ളിക്ക്‌ 30 സെ.മി അക­ല­ത്തിൽ ചുറ്റു­ം വ­ള­മി­ടണം

ജല­സേ­ചനം

ജല­സേ­ച­ന­തത്ത്വ­ങ്ങൾ

പന്നി­യൂർ -1 ഇന­ത്തിൽപെട്ട ചെടി­കൾക്ക്‌ കണ/ഇജഋ 0.25 എന്ന അനു­പാ­ത­ത്തിൽ നവം­ബർ- ഡിസം­ബർ മുതൽ മാർച്ച്‌ അവ­സാനം വരെ നന­ക്ക­ണം. മൺസൂൺ മഴ നിന്നു പോയാൽ ജല­സേ­ചനം തുട­രേ­ണ്ട­തു­ണ്ട്‌. ഈ പ്രവൃത്തി വിളവ്‌ 50% വരെ വർധി­പ്പി­ക്കും. ഓരോ നന­യിലും 100 ലിറ്റർ വെള്ളം എന്ന കണ­ക്കിൽ 8-10 ദിവ­സ­ത്തിൽ ഒരി­ക്കൽ എന്ന രീതി­യിൽ ആണ്‌ നിർദ്ദേ­ശി­ക്ക­പെ­ടു­ന്ന­ത്‌. 150 സെ.മി വ്യാസ­ത്തിൽ തട­മെ­ടുത്താണ്‌ ജല­സേ­ചനം നട­ത്തേ­ണ്ട­ത്‌. ചെടി­യുടെ തടം ഉണ­ങ്ങിയ ഇലയോ മറ്റ്‌ അനു­യോ­ജ്യ­മായ വസ്തു­ക്കളോ ഉപ­യോ­ഗിച്ച്‌ പുത­യി­ട­ണം.

അടി­സ്ഥാന കാർഷിക വൃത്തി­കൾ

മണ്ണു സംര­ക്ഷണം

കൃഷി­യിടം സ്ഥിതി­ചെ­യ്യുന്ന ഭൂമി ചരി­ഞ്ഞതും നിര­പ്പി­ല്ലാത്തതും ആണെ­ങ്കിൽ തട്ടു­ക­ളാക്കി തിരിച്ച്‌ മണ്ണൊ­ലിപ്പ്‌ തട­യേ­ണ്ട­താ­ണ്‌. കുരു­മു­ളകു തോട്ട­ത്തിൽ താങ്ങു മര­ത്തിന്റെ കട­ക്കൽ ഒരു മീറ്റർ ആര­ത്തിൽ വർഷ­ത്തിൽ രണ്ടു­ത­വണ തെക്കു­ടി­ഞ്ഞാ­റൻ മൺസൂ­ണിനു മുൻപും വടക്കു കിഴ­ക്കൻ മൺസൂ­ണിനു മുൻപും കുഴി­കൾ എടു­ക്കു­ക.

കള നിയ­ന്ത്രണം

ആവ­ശ്യ­മെ­ങ്കിൽ കള­കൾ നീക്കം ചെയ്യണം കള­കൾ വെട്ടി നീക്കാ­വു­ന്ന­താ­ണ്‌. ആവ­ശ്യ­മെ­ങ്കിൽ കുരു­മു­ളകു വള്ളി­കൾ താങ്ങു­ചെ­ടി­യിൽ കെട്ടി ഉറ­പ്പി­ച്ച­തിനു ശേഷം കളകൾ നീക്കം ചെയ്യ­ണം.

തണൽ നിയ­ന്ത്ര­ണം

വർഷം തോറും മാർച്ച്‌ -ഏ­പ്രിൽ മാസ­ങ്ങ­ളിൽ താങ്ങു മര­ങ്ങ­ളുടെ അധിക വളർച്ചയുള്ള കൊമ്പു­കൾ വെട്ടി­യൊ­തു­ക്ക­ണം. കൂടു­തൽ കാര്യ­ക്ഷ­മ­തക്ക്‌ താങ്ങു മര­ത്തിന്റെ ഉയരം 6മീ ആക്കി നിറു­ത്തു­ന്ന­താണ്‌ നല്ല­ത്‌. തോട്ട­ത്തിൽ തണൽ കൂടു­ത­ലു­ണ്ടെ­ങ്കിൽ ജൂലാ­യ്‌- ആഗസ്റ്റ്‌ മാസ­ത്തിലും കൊമ്പു­കൾ വെട്ടി­യൊ­തു­ക്ക­ണം.

നടീ­ലി­നി­ട­യിൽ

20 വർഷത്തെ തുടർച്ച­യായ വിള­വെ­ടു­പ്പിനു ശേഷം കുരു­മു­ളകു വള്ളി­ക­ളിൽ ഉത്പാ­ദനം കുറ­യു­ന്നു. ഉത്പാ­ദനം കുറ­യു­ന്ന­തിന്‌ പല­തരം കാർഷിക - കാലാ­വസ്ഥ കാര­ണ­ങ്ങളും പരി­ച­രണ രീതിയും കാര­ണ­മാ­കാ­റു­ണ്ട്‌. പുതിയ തൈക­ളുടെ നടീൽ ഈ സമ­യത്ത്‌ നട­ത്ത­ണം. പുതിയ തൈകൾക്ക്‌ 3-5 വർഷം പ്രായ­മാ­കു­ന്ന­തോടെ പഴയ ഉത്പാ­ദനം കുറഞ്ഞ ചെടി­കൾ നീക്കം ചെയ്യാ­വു­ന്ന­താ­ണ്‌.

വിളവെടുപ്പും സംഭരണവും

 

 

കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌

വിള­വെ­ടുപ്പ്‌

കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ യന്ത്ര സഹാ­യ­മി­ല്ലാതെ നേരിട്ട്‌ നട­ത്ത­ണം. എല്ലാ­വർക്കും അറിയാ­വു­ന്ന­തു­പോലെ കുരു­മു­ള­കിന്‌ രണ്ടു രീതി­യി­ലാണ്‌ വിപ­ണി­യിൽ ആവ­ശ്യ­ക്കാർ- കറു­ത്തതും വെളു­ത്തതും കറുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ കുരു­മു­ള­കിന്റെ വിള­വെ­ടു­ക്കുന്ന സമയം വളരെ പ്രധാ­ന­മാ­ണ്‌. മഞ്ഞ നിറം വന്നു തുടങ്ങി കുല­കൾ പാക­മാ­കുന്ന സമ­യ­മാണ്‌ ഇതി­ന­നു­യോ­ജ്യം.

വിള­വെ­ടുപ്പ്‌ രീതി­

രണ്ടു വർഷം കൊണ്ട്‌ കുരു­മു­ളക്‌ ഫലം തരാൻ തുട­ങ്ങു­ന്നു. ആദ്യ വർഷം ഫലം വളരെ കുറ­വാ­യി­രിക്കും എന്നാൽ മൂന്നാം വർഷം തുടങ്ങി 500 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെയും 4-​‍ാം വർഷം മുതൽ ഓരോ ചെടിയും ഒന്നു മുതൽ ഒന്നര കി.ഗ്രാം വരെ കുരു­മു­ളകു തരാൻ തുട­ങ്ങു­ന്നു.
 • കുരു­മു­ളകു മണി­കൾക്ക്‌ മഞ്ഞ­നിറം വരാൻ തുട­ങ്ങു­മ്പോൾ വിള­വെ­ടു­ക്ക­ണം. ഒരേ സമയം എല്ലാ­തി­രി­കളും പാക­മാ­കില്ല അതിന്‌ മൂന്നാ­ഴ്ച­മു­തൽ ഒരു മാസം വരെ സമ­യ­മെ­ടു­ക്കും.
 • വിള­വെ­ടുത്ത കുരു­മു­ളക്‌ സിമന്റു തറ­യിൽ നിര­ത്തി­യി­ടണം നല്ല കാലാ­വസ്ഥയാണെ­ങ്കിൽ മൂന്നു ദിവസം കൊണ്ട്‌ ഉണ­ങ്ങും. മഴ­യുള്ള സമ­യ­മാ­ണെ­ങ്കിൽ അഞ്ചു ദിവ­സ­മെ­ടു­ക്കും. എന്നാൽ ഏതെ­ങ്കിലും തര­ത്തി­ലുള്ള പാത്രത്തിലടച്ചുവ­ക്കേ­ണ്ട­തില്ല അത്‌. കുരു­മു­ളക്‌ ചീയാ­നി­ട­യാ­ക്കും. തനിയേ ഉണ­ങ്ങാൻ അനു­വ­ദി­ക്കു­ന്ന­താണ്‌ നല്ല­ത്‌.
 • മെതി­ക്കൽ കുരു­മു­ളക്‌ മണി­കൾ തിരി­യിൽ നിന്നും മറ്റു വസ്തു­ക്ക­ളൊ­ന്നു­മി­ല്ലാതെ വേർതിരിച്ചെടു­ക്ക­ലാ­ണി­ത്‌. ഒരു മെഷീൻ ഉപ­യോ­ഗി­ക്കു­ന്നത്‌ നല്ലതാണ്‌. അത്‌ തൊഴിൽ വേതനം കുറ­ക്കും.
 • ഉണ­ങ്ങിയ കുരു­മു­ള­കിൽ നിന്നും പാക­മാ­കാത്ത മണി­കൾ ചേറിയെടു­ക്ക­ണം. ഇങ്ങനെ ഗുണ­നി­ല­വാ­ര­മുള്ള നല്ല­മ­ണി­കൾ വേർത്തി­രി­ച്ചെ­ടു­ക്കാം.
 • ഇതിന്‌ വിപ­ണി­യിൽ കൂടു­തൽ വില ലഭി­ക്കും. നേരത്തെ പറഞ്ഞ കനം കുറഞ്ഞ ചേറി­യെ­ടുത്ത മണി­കളും തിരി­യുടെ തണ്ടും എല്ലാം ചേർത്ത്‌ പൊടി­ച്ചാൽ അതിനും വിപ­ണി­യിൽ ആവ­ശ്യ­ക്കാ­രു­ണ്ട്‌.

വിള­വെ­ടു­ക്കുന്ന സമയം

ഇന്ത്യ­യിൽ കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ ജനു­വ­രി­യിൽ തുടങ്ങി മാർച്ച്‌ വരെ നീളും ഇതിനെ തുടർന്ന്‌ ബ്രസീ­ലിൽ വിള­വെ­ടു­പ്പു­കാ­ല­മാകും വിയ­റ്റ്നാ­മിൽ ഇന്ത്യ­യിൽ വിള­വെ­ടു­ക്കുന്ന സമ­യത്തു തന്നെ­യാണ്‌ വിള­വെ­ടുപ്പ്‌ വരു­ന്നത്‌ അത്‌ മെയ്‌ -ജൂ­ലായ്‌ വരെ നീളു­കയും ചെയ്യും.

ഉണ­ക്കിന്റെ പ്രധാന്യം

ആദ്യത്തെ ഉണ­ക്കിന്റെ ആവശ്യം കുരു­മു­ളകു മണി­യിലെ ഈർപ്പ­ത്തിന്റെ അളവു കുറ­ക്കു­കയും മണി­കൾക്ക്‌ കറുത്ത നിറം കിട്ടു­കയും എന്ന­താണ്‌. കുരു­മു­ള­കിന്റെ ചര­ക്കു­ഗ­താ­ഗതം സമ­യത്ത്‌ കേടുകൂടാതെയിരിക്കാനും ഈർപ്പം ഇല്ലാ­തി­രി­ക്കേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

ഉണ­ക്കു­ന്ന­തിന്‌ സ്വീക­രി­ക്കേണ്ട രീതി­കൾ

വിള­വെ­ടു­പ്പിനു ശേഷം കുരു­മു­ളക്‌ തിരി­കൾ ബോർഡു­ക­ളിലോ വേലി­കെ­ട്ടി­തി­രിച്ച സ്ഥലത്തോ വെയി­ല­ത്തു­ണ­ക്ക­ണം. ഉണങ്ങി തുട­ങ്ങു­മ്പോൾ മണി­കൾ തിരി­യിൽ നിന്നു വേർപെട്ട്‌ പോന്നു തുട­ങ്ങും. എല്ലാ മണി­കളും ഒരു പോലെ ഉണ­ങ്ങാൻ ഇട­ക്കി­ടക്ക്‌ ഇള­ക്കി­കൊ­ടു­ക്ക­ണം. തിരി­യുടെയും വള്ളി­ക­ളു­ടേയും അവ­ശി­ഷ്ട­ങ്ങൾ നീക്കം ചെയ്യാൻ ഒരു അരിപ്പ ഉപ­യോ­ഗിച്ച്‌ അരി­ച്ചെ­ടു­ക്കണം

വൃത്തി­യാ­ക്കലും ഗ്രേഡിങ്ങും

ഉണ­ങ്ങിയ കുരു­മു­ള­കിന്റെ കൂടെ­യുള്ള ഉണ­ങ്ങിയ ഇല­കൾ, മര­ക്ക­ഷ­ണ­ങ്ങൾ മറ്റ്‌ മാലി­ന്യ­ങ്ങൾ എന്നിവ ഉൽപ­ന്ന­ത്തിന്റെ വിലി­യി­ടിക്കും അതു­കൊ­ണ്ടു­തന്നെ വൃത്തി­യാ­ക്കൽ പ്രക്രിയ ഗുണ­നി­ല­വാരം ഉറ­പ്പു­വ­രു­ത്തുന്നതിന്‌ അത്യാ­വ­ശ്യ­മാ­ണ്‌.
കുരു­മു­ളക്‌ മണി­ക­ളുടെ വൃത്തിയും ഗുണവും എത്രയും ഉയർന്ന­താണോ അതി­ന­നു­സ­രിച്ച്‌ അതിന്റെ വിപ­ണന മൂല്യവും കൂടും. അസം­സ്കൃത വസ്തു­ക്കളും മാലി­ന്യ­ങ്ങളും അട­ങ്ങിയ ഉൽപന്നം സംസ്ക­ര­ണ­ത്തിനും ശരി­യായ ഉപ­യോ­ഗ­ത്തിനും യോജി­ച്ച­തല്ല മുഴു­വൻ മണി­കളും ഒരേ വലി­പ്പ­ത്തിലും നിറ­ത്തിലും ആയി­രി­ക്കാൻ ശ്രദ്ധിക്കണം. കേടു­പ­റ്റി­യതും തീരെ ചെറിയ മണി­കളും കൂട്ട­ത്തിൽ നിന്നും നീക്കം ചെയ്യ­ണം. വൃത്തിയാക്കലും തെര­ഞ്ഞെ­ടുപ്പും അതി­നാ­വ­ശ്യ­മായ ഉപ­ക­ര­ണ­ങ്ങൾ ഉപ­യോ­ഗിച്ച്‌ ചെയ്യാം

കുരു­മു­ള­കിന്റെ സംഭ­രണം

ചരക്കു ഗതാ­ഗതം

കുരു­മു­ളക്‌ വിള­വെ­ടു­പ്പിനു ശേഷം കഴി­യു­ന്നത്ര വേഗം തോട്ട­ത്തിൽ നിന്നും സംസ്ക­രണ ശാല­യി­ലേക്ക്‌ മാറ്റ­ണം. ഉയർന്ന ഊഷ്മാവും, നിർജ്ജ­ലീ­ക­ര­ണ­വും, ഉപാപചയം വഴി­യുള്ള ശോഷ­ണവും നട­ക്കാം.

പാക്കിംങ്ങ്‌

പോളി പ്രൊപ്പ­ലൈൻ അല്ല­ങ്കിൽ ഗ്ളാസ്സ്‌ പാക്കിംങ്ങ്‌ കുരു­മു­ള­കിന്‌ നിർബ­ന്ധ­മാ­ണ്‌. ബാഗു­കളോ ഫ്ലാസ്കു­കളോ ഉപ­യോ­ഗി­ക്കാം. ഇർപ്പ­ത്തിന്റെ അള­വിൽ മാറ്റം വരാ­തി­രി­ക്കാനും ഭാരം കുറ­യാ­തി­രി­ക്കാനും നന്നായി സീൽ ചെയ്യ­ണം. സീലു­ചെ­യ്യു­ന്ന­തിനു മുൻപ്‌ പാക്കിൽ നിന്ന്‌ വായു നീക്കം ചെയ്യാ­നുള്ള മാർഗ്ഗം അവ­ലം­ബി­ക്കണം. വാക്വം പാക്കിംങ്ങ്‌ നിർജ്ജ­ലി­ക­രിച്ച കുരു­മു­ള­കിന്റെ സംര­ക്ഷണം ഉറപ്പു വരുത്തും

സംഭ­രണം

വെളി­ച്ചവും ഈർപ്പവും ഇല്ലാത്ത ശുദ്ധ­മായ സ്ഥലത്ത്‌ നിർജ്ജ­ലീ­ക­രിച്ച കുരു­മു­ളക്‌ സംഭ­രി­ക്ക­ണം. വെളിച്ചം കുരു­മു­ള­കിന്റെ നിറം കുറ­ക്കു­കയും ചൂട്‌ അതിന്റെ ആയുസ്സ്‌ കുറ­ക്കു­കയും ( വേഗം നാശ­മാ­കാൻ കാര­ണ­മാ­വു­കയും ചെയ്യും)

കുരു­മു­ള­കിന്റെ സംസ്ക­ര­ണം

കറുത്ത കുരുമുളക്‌

വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ പഴു­ക്കാത്ത എന്നാൽ വളർച്ച­യെ­ത്തിയ കുല­ക­ളിൽ നിന്നാണ്‌ മണി­കൾ ശേഖ­രി­ക്കു­ന്ന­ത്‌. വിള­വെ­ടുത്ത കുല­കൾ തവിട്ടു നിറ­മാ­വാൻ ആദ്യം കൂട്ടി­യി­ടു­ന്നു. തുടർന്ന്‌ ഉണ­ക്കാ­നുള്ള നിലത്ത്‌ മണി­കൾ തിരി­യിൽ നിന്നും അടർത്തി പര­ത്തു­ന്നു. വെയി­ല­ത്തു­ണ­ക്കു­മ്പോൾ ഇട­ക്കി­ടക്ക്‌ ഇളക്കി കൊടു­ക്ക­ണം. ഒരു­പോലെ ഉണ­ങ്ങാനും നിറം ശരി­യാ­വാനും പൂപ്പൽ ബാധി­ക്കാ­തി­രി­ക്കാനും ഇത­ത്യാ­വ­ശ്യ­മാ­ണ്‌. 3-5 ദിവ­സത്തെ ഉണ­ക്കു­കൊണ്ട്‌ ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 ശത­മാനം വരെ ആവും.

ഉണ­ക്കു­ന്ന­തിനു മുൻപ്‌ കുരു­മു­ളക്‌ തിരി­കൾ ഒരു മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ മുക്കി­യെ­ടു­ക്കു­ന്നത്‌ വേഗം തവിട്ടു നിറം ആകാനും വേഗം ഉണ­ങ്ങാനും സഹാ­യി­ക്കും. എല്ലാ മണി­കളും ഇരുണ്ട കറുപ്പ നിറ­മായിത്തീരാൻ മാത്ര­മല്ല പൂപ്പൽ ബാധ ഇല്ലാ­തി­രി­ക്കാനും ഇത്‌ സഹാ­യി­ക്കും. കൂടു­തൽ സമയം തിളച്ച വെള്ള­ത്തിലെ പരിചരണം ഇരുണ്ട നിറ­മാ­കുന്ന എൻസൈം നിർവീ­ര്യ­മാ­കാൻ കാര­ണ­മാ­കും.

വെളുത്ത കുരുമുളക്‌

വെളുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്നത്‌ പഴുത്ത തിരി­യിൽ നിന്നോ, കറുത്ത കുരു­മു­ള­കിനെ മോടി പിടി­പ്പിച്ചോ ആണ്‌. കടും ചുവപ്പു നിറ­ത്തി­ലുള്ള കുരു­മു­ളക്‌ തിരി­കൾ വിള­വെ­ടുത്ത്‌ മണി­കൾ വേർപെ­ടുത്തി ഗണ്ണി­ബാ­ഗു­ക­ളിൽ നിറ­ക്കു­ന്നു. ബാഗു­കൾ ഒഴുക്കു കുറഞ്ഞ വെള്ള­ത്തിൽ ഒരാ­ഴ്ച­യോളം താഴ്ത്തി വക്കു­ന്നു. കുരുമുളകു മണി­ക­ളുടെ പുറം തൊലി അഴുകി വിട്ടു പോകു­ന്നു. ബാക്കി­യുള്ള പുറം തൊലി ചവിട്ടിയരച്ച്‌ കളഞ്ഞ്‌ നന്നായി കഴുകിയെടു­ത്ത്‌ വെയി­ല­ത്തു­ണക്കി ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 % ആക്കി കുറച്ച്‌ ക്രീം നിറ­ത്തിലോ വെളുത്ത നിറ­ത്തിലോ ആക്കു­ന്നു. വെളുത്ത കുരു­മു­ളക്‌ വൃത്തി­യാക്കി അരിച്ച്‌ തരം തിരിച്ച്‌ ബാഗു­ക­ളി­ലാ­ക്കു­ന്നു. 25 കി.ഗ്രാം വെളുത്ത കുരു­മു­ളക്‌ കിട്ടാൻ 100 കി.ഗ്രാം പഴുത്ത കുരു­മു­ളക്‌ തിരി­കൾ ആവ­ശ്യ­മു­ണ്ട്‌.

മെച്ചപ്പെട്ട സി എഫ്‌ ടി.ആർ ഐ രീതി

പാകമായതും എന്നാൽ പഴു­ക്കാത്തതുമായ തിരി­കൾ വിള­വെ­ടുത്ത്‌ 10­-15 മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ വച്ച്‌ പുറം തൊലി മൃദു­വാ­ക്കു­ന്നു. തണു­പ്പി­ച്ച­തി­നു­ശേഷം പുറം തൊലി മെഷീൻ ഉപ­യോ­ഗിച്ചോ അല്ലാതെയോ കള­യു­ന്നു. കഴുകി വെയി­ല­ത്തു­ണക്കി വെളുത്ത കുരു­മു­ള­കു­­ണ്ടാ­ക്കു­ന്നു. ഒരു തര­ത്തി­ലു­മുള്ള അഴു­കൽ രീതിയും പ്രയോ­ഗി­ക്കു­ന്നി­ല്ല എന്ന­തു­കൊണ്ട്‌ അസു­ഖ­ക­ര­മായ മണ­മൊന്നും ഉണ്ടാ­കു­ന്നി­ല്ല. ഗാമ്പ്രദായിക രീതി­യി­ലു­ണ്ടാ­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ വെളുത്ത പൊടി­യാ­യി­രിക്കും ലഭി­ക്കുക എന്നാൽ ഈ പുതി­യ­രീ­തി­യിൽ ഉത്പാ­ദി­പ്പി­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ ഇളം തവി­ട്ടു­നി­റ­മാ­യി­രിക്കും കാരണം സംസ്ക­രണ പ്രക്രി­യ­യിൽ അന്ന­ജ­ത്തിന്‌ ജലാറ്റിനൈസേ­ഷൻ സംഭ­വി­ക്കു­ന്നു.

മോഡിപിടിപ്പിച്ച കറുത്ത കുരുമുളക്‌

വിപ­ണി­യിൽ വെളുത്ത കുരു­മു­ള­കിന്റെ ലഭ്യത കുറ­ഞ്ഞാൽ കറുത്ത കുരു­മു­ള­ക്‌ യാന്ത്രി­ക­മായി പുറം­തൊലിയിൽ വ്യത്യാസം വരുത്തി വെളുത്ത കുരു­മു­ള­കു­ണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. ഇത്‌ രണ്ടാ­ത­ര­മാ­യാണ്‌ പരി­ഗ­ണി­ക്കു­ന്ന­ത്‌. വൊള­ടൈൽ ഓയി­ലിന്റെ നഷ്ടംവരാതി­രിക്കാൻ കൂടു­തൽ ശ്രദ്ധ ആവ­ശ്യ­മു­ണ്ട്‌

നിർജ്ജലീകരിച്ച പച്ച കുരുമുളക

പാക­മായ എന്നാൽ പഴു­ക്കാത്ത കുരു­മു­ളകു തിരി വിള­വെ­ടുത്ത്‌ തവി­ട്ടു­നിറം ഉണ്ടാ­ക്കുന്ന എൻസൈം നിർവീ­ര്യ­മാ­ക്കുന്ന രീതി­യാ­ണി­ത്‌. കുരു­മു­ളകു തിരി­കൾ നിയ­ന്ത്രിത സാഹ­ച­ര്യ­ത്തിൽ ചൂടാക്കി പര­മാ­വധി പച്ച­നിറം നിലനിർത്തുന്നു. നിർജ്ജ­ലീ­ക­രിച്ച പച്ച­കു­രു­മു­ളക്‌ കുതിർത്താൽ പറി­ച്ചെ­ടുത്ത പുതിയ പച്ച കുരു­മു­ള­കു­പോലെയിരി­ക്കും. ഉൽപ­ന്ന­ത്തിന്റെ ലഭ്യത എല്ലാ സീസ­ണിലും ഉറ­പ്പാക്കാം എന്നു മാത്ര­മല്ല ഒരു വർഷ­ത്തേക്കു വരെ കേടു­കൂ­ടാ­തെ­യി­രി­ക്കു­കയും ചെയ്യും.

ടിന്നിലടച്ച പച്ച കുരുമുളക്‌

പറി­ച്ചെ­ടുത്ത പച്ച കുരു­മു­ളക്‌ 20% വീര്യ­മുള്ള ബ്രിൻലാ­യനിയിൽ സൂക്ഷിച്ച്‌ ചൂട്‌ ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്കും. നിർജ്ജ­ലീ­ക­രിച്ച കുരു­മു­ള­കി­നേ­ക്കാൾ ഇതിന്‌ മേൻമ­യു­ണ്ടാ­യി­രി­ക്കും. നിറമോ ഗുണമോ മണമോ ഒന്നും നഷ്ട­മാ­കു­ന്നി­ല്ല. എന്നതും ഒരു ഗുണ­മേ?മായാ­ണ്‌. കുപ്പി­യി­ല­ടച്ച പച്ച കുരു­മു­ളക്‌

പച്ച­കു­രു­മു­ളക്‌ 20% ബ്രിൻ ലായനി (100 പിപിഎം സൾഫ്യൂ­രി­ക്കാ­സിഡും 0.2% സിട്രിക്‌ ആസിഡും അട­ങ്ങി­യ­ത്‌) യിൽ കേടു­കൂ­ടാതെ വക്കാം. സിട്രിക്‌ ആസി­ഡിന്റെ അളവ്‌ കൂട്ടി­യാൽ തിരി­കൾ കറു­പ്പു­നി­റ­മാ­കാതെയിരി­ക്കും.

ഉണ­ങ്ങിയ പച്ച കുരു­മു­ളക്‌

പച്ച ഇളം കുരു­മു­ള­കിൽ നിന്ന്‌ പൂർണ്ണ­മായും ജലാംശം വലി­ച്ചെ­ടുത്ത്‌ (30%-40%) ൽ വാക്വം പാത്ര­ത്തിൽ ഫ്രീസ്ചെയ്ത്‌ സൂക്ഷി­ക്കു­ന്ന­താണി­ത്‌. നിറവും സുഗ­ന്ധവും ഗുണവും തീരെ നഷ്ട­പെ­ടാത്ത ഈ ഉൽപന്നം യാന്ത്രി­ക­മായി ഉണ­ക്കി­യതോ വെയി­ല­ത്തു­ണ­ക്കി­യതോ ആയ കുരു­മു­ള­കി­നേ­ക്കാൾ വിപ­ണി­യിൽ പ്രിയ­മേ­റുന്ന ഒന്നാ­ണ്‌.

കുരു­മു­ള­കെണ്ണ

കറുത്ത കുരു­മു­ളക്‌ പൊടിച്ച്‌ നേർത്ത പൊടി­യാക്കി നീരാവി ഉപ­യോ­ഗിച്ച്‌ ഡിസ്റ്റിൽ ചെയ്ത്‌ (2.5­-3.5%) വിള­റിയ പച്ച­നി­റ­മുള്ള എസ്സൻഷ്യൽ ഓയിൽ ഉത്പാ­ദി­പ്പിക്കാം പഴ­കു­ന്തോറും ഇത്‌ വഴു­വ­ഴു­പ്പുള്ളതായി­ത്തീ­രും. സുഗ­ന്ധ­മായും രുചി­വർദ്ധി­പ്പി­ക്കുന്ന വസ്തു­വായും ഇത്‌ ഉപ­യോ­ഗി­ക്കു­ന്നു. വെളുത്ത കുരു­മു­ളകും ഓയിൽ ഉണ്ടാ­ക്കാൻ ഉപ­യോ­ഗിക്കാം എന്നാൽ ഓയിൽ ലഭ്യത വളരെ കുറവും വെളുത്ത കുരു­മു­ള­കിന്റെ കൂടിയ വിലയും ഇത്‌ വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ ലാഭ­ക­ര­മ­​‍ില്ലാതാ­ക്കുന്നു.

പെപ്പർ ഓലിയോ റെസിൻ

ഓർഗാ­നിക്‌ സോൾവെന്റു­ക­ളായ അസെ­റ്റോൺ, എത്ത­നോൾ, ഡൈക്ളോ­റോ­എ­ത്ത­നോൾ എന്നിവ കറുത്ത കുരു­മു­ള­കിൽ ചേർത്തുൽപാ­ദി­പ്പി­ക്കുന്ന എസ്സൻസ്‌( ഋഃ​‍്മര​‍ി)­ പെപ്പർ ഒലി­യോ­റെ­സിൻ - ഒരു സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ മണവും രുചിയും എല്ലാം തരു­ന്നു. ഉണ­ങ്ങിയ കുരു­മു­ള­കിൽ 4-6% വരെ അട­ങ്ങി­യി­രി­ക്കുന്ന രൂക്ഷ ഗന്ധ­മുള്ള ആൽക്ക­ലോയ്ഡ്‌ ആയ പിപ­റൈൻ ഒലി­യോ­റെ­സീ­നിൽ 35­-50% വരെ അട­ങ്ങി­യി­രി­ക്കു­ന്നു. പറിച്ച ഉട­നെ­യുള്ള കുരു­മു­ള­കു­പ­യോ­ഗിച്ച്‌ ഒലിയോ റെസിൻ ഉത്പാ­ദി­പ്പി­ച്ചാൽ കടുത്ത പച്ച നിറ­മുള്ള കൊഴുത്ത , കട്ടി­യുള്ള രൂക്ഷ സുഗ­ന്ധ­മുള്ള ഉൽപ­ന്ന­മാണ്‌ ലഭ്യ­മാ­വു­ക. 1കി.ഗ്രാം ഒലി­യോ­റെ­സിൻ നിർഗു­ണ­മായ അടി­സ്ഥാനമുപ­യോ­ഗിച്ച്‌ ലായനി ഉണ്ടാ­ക്കി­യാൽ 15­-20 കി.ഗ്രാം വരെ സുഗന്ധ വ്യജ്ഞ­നത്തിനു­പ­കരം ഉപ­യോ­ഗി­ക്കാം.

കൂടുതൽ വിവിരങ്ങൾ

ഫെര്‍ട്ടിലൈസര്‍ അഡ്വൈസര്‍

ഒരു ഡയ­റ്റീ­ഷ്യൻ എന്നതുപോലെ വള­പ്ര­യോ­ഗ­ത്തിന്‌ ആവ­ശ്യ­മായ നിർദ്ദേ­ശ­ങ്ങൾ നൽകു­ന്നു. വളം എപ്പോൾ, ഏത­ള­വിൽ എങ്ങിനെ നൽകണം എന്ന്‌ പറ­യു­ന്നു.

ഫെര്‍ട്ടിലൈസര്‍ അഡ്വൈസര്‍

ജലസേചന സഹായി

ജല പ്രയോ­ഗ­രീ­തി, സമ­യ­ക്ര­മം, അളവ്‌ എന്നിവ സംബ­ന്ധിച്ച്‌ വിവ­ര­ങ്ങൾ ഇവിടെ ലഭ്യ­മാ­കും

ജലസേചന സഹായി

പെസ്റ്റ്‌ ഡോക്ടര്‍

ചെടിയില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉപയോഗിച്ച്‌ കൃഷിയിടത്തിലെ രൊഗകീട ബാദകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു

പെസ്റ്റ്‌ ഡോക്ടര്‍

മാനേജ്‌മെന്റ്‌ സഹായി

കുരുമുളക് കൃഷിയുടെ പരിചരണത്തില്‍ നേരിടുന്ന ചില പൊതു പ്രശ്നങ്ങളും അവയുടെ രൂക്ഷതയും മാസം തിരിച്ച്‌ ലഭ്യമാക്കുന്നു.

മാനേജ്‌മെന്റ്‌ സഹായി

വെറയ്റ്റി സെലക്റ്റർ‌

നിങ്ങ­ളുടെ പ്രാഥ­മിക ആവ­ശ്യത്തെ മുൻനിർത്തി ആവ­ശ്യ­ത്തി­നനു­യോ­ജിച്ച ഇന­ങ്ങൾ തെര­ഞ്ഞെ­ടു­ക്കാൻ സഹായം ലഭ്യ­മാ­ക്കു­ന്നു.

വെറയ്റ്റി സെലക്റ്റർ‌

 

കടപ്പാട് : ഫാം എക്സ് ടെൻഷൻ മാനേജർ

3.11594202899
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
ഷജിൻ Dec 19, 2016 05:04 PM

വയൽ പ്രദേശത്ത് കുരുമുളക് കൃഷി ചെയ്യാമോ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top