অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുരുമുളക്

ഇനങ്ങള്‍

പന്നിയൂര്‍-1,പന്നിയൂര്‍ -2,പന്നിയൂര്‍ -3,പന്നിയൂര്‍ -4.പന്നിയൂര്‍ -5,പന്നിയൂര്‍ -6.പന്നിയൂര്‍ -7,ശുഭകര,ശ്രീകര,പഞ്ചമി.

ദ്രുതവാട്ടത്തെ ചെറുത്തു നില്‍ക്കുന്ന ഇനങ്ങള്‍ - ഐ.ഐ.എസ്.ആര്‍ ശക്തി,ഐ.ഐ.എസ്.ആര്‍ തേവം.

തണലിനെ ചെറുത്ത് നില്‍കുന്ന ഇനങ്ങള്‍  - പന്നിയൂര്‍-2,പന്നിയൂര്‍4,പന്നിയൂര്‍-5

നടീൽ കാലം(സീസണ്‍)

മണ്‍സൂണ്‍ ആരംഭത്തോടെയാണ് കുരുമുളക് തൈകള്‍ നടെണ്ടത് .

നടീൽ വസ്തുക്കള്‍

നടീലിനുള്ള വള്ളികള്‍

ഉത്പാ­ദ­ന­ക്ഷ­മ­മായ ആരോ­ഗ്യ­മുള്ള, ഊർജ്ജ്വ­സ്വ­ല­മാ­യ, വള്ളി­ക­ളിൽ നിന്നാ­വണം നടീ­ലി­നുള്ള വള്ളി­കൾ ശേഖ­രി­ക്കേ­ണ്ട­ത്‌. ഇടമു­ട്ടിൽ ധാരാളം വേരു­ക­ളുള്ള 29 ഇഞ്ച്‌ നീള­ത്തിൽ വള്ളി­കൾ മുറി­ക്കു­ക. പടർന്നു­ക­യ­റുന്ന വള്ളി­ക­ളിൽ നിന്നു­വേണം നടീൽ വസ്തു. തിരി­യു­ണ്ടാ­കുന്ന ശാഖ­കൾ വളർത്തിയാൽ ചില­പ്പോൾ കുറ്റി സ്വാഭാവം ഉണ്ടാ­കാം. എന്നാലും കുറ്റി കുരു­മു­ളക്‌ തൈ പിടി­പ്പി­ക്കാൻ ഇതാണ്‌ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

പരമ്പരാഗത രീതി

ഉത്പാ­ദ­ന­ക്ഷ­മത കൂടിയ, ആരോ­ഗ്യ­മുള്ള വള്ളി­ക­ളിൽ നിന്നു പട­രുന്ന മുള­കൾ കട­ക്കൽ മര­വ­ടി­കൾ ഉറ­പ്പിച്ച്‌ ചുറ്റി­വ­ക്കു­ന്നു. ഫെബ്രു­വരി - മാർച്ച്‌ മാസ­ങ്ങ­ളിൽ ഇത്‌ മുറി­ച്ചെ­ടുത്ത്‌ ഇല­കൾ വെട്ടി­ക­ളഞ്ഞ്‌ പോളി­ത്തീൻ ബാഗു­ക­ളിലോ ഞാറ്റ­ടി­ക­ളിലോ നട്ട്‌ ഇട­ക്കി­ടക്ക്‌ നനച്ച്‌ വേരു പിടി­പ്പി­ക്കു­ന്നു. ഇങ്ങിനെ ചെയ്യുന്ന തൈകൾ മെയ്‌ -ജൂൺ മാസ­ങ്ങ­ളിൽ നടാൻ കഴി­യു­ന്നു.

അതിവേഗംവര്‍ദ്ധിക്കുന്ന രീതി

വളരെ ഫല­പ്ര­ദ­മായ ഒരു രീതി­യാ­ണി­ത്‌. ഇന്ത്യ­യിൽ നിന്ന്‌ സ്വീക­രി­ച്ച്‌ ശ്രീല­ങ്ക­യിൽ നവീ­കരി­ക്ക­പ്പെ­ട്ട­താണ്‌ ഈ രീതി. 45 സെ.മി ആഴ­ത്തിലും 30 സെ.മി വീതി­യിലും സൗക­ര്യ­പ്ര­ദ­മായ നീള­ത്തിൽ ചാലു­കൾ കീറു­ന്നു. വേരു പിടി­ക്കാ­നാ­വ­ശ്യ­മായ വസ്തു­ക്കൾ വന­മ­ണ്ണ്‌ (?), മണൽ ഫാംയാർഡ്മാ­ന്വർ എന്നിവ 1:1:1 എന്ന അനു­പാ­ത­ത്തിൽ നിറ­ക്കു­ന്നു.1.25­-1.50 മീറ്റർനീ­ള­ത്തിൽ 8-10 മീറ്റർ വ്യാസ­ത്തി­ലുള്ള പി.വി.സി പൈപ്പു­കളോ, മുള­യുടെ മുറി­ച്ചെ­ടുത്ത തണ്ടു­കളോ 30­സെ.മി അക­ല­ത്തിൽ 45 ഡിഗ്രി ചരി­വിൽ താങ്ങായി വച്ച്‌ കൊടു­ക്കു­ക. 
വേരു പിടി­പ്പിച്ച തണ്ടു­കൾ ചാലു­ക­ളിൽ ഒരു മുളം തണ്ടിൽ ഒന്ന്‌ എന്ന ക്രമ­ത്തിൽ നടു­ന്നു. മുളം തണ്ടിന്റെ അടി­ഭാഗം വേരു പിടി­ക്കാൻ ആവ­ശ്യ­മായ മിശ്രിതം നിറ­ക്കു­ക. ( ചകി­രി­ച്ചോറും ഫായാർഡ്മാ­ന്വറും 1.1 എന്ന അനു­പാ­ത­ത്തിൽ) വള­രുന്ന കുരു­മു­ളകു വള്ളി വാഴ­നാ­രു­പ­യോ­ഗിച്ച്‌ നോഡു­കൾ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രി­ത­ത്തിൽ തൊട്ടി­രി­ക്കുന്ന രീതി­യിൽ കെട്ടി­വ­യ്ക്കു­ന്നു. പതി­വായി ജല­സേ­ചനം നട­ത്തു­ന്നു. തണ്ടു­കൾ വള­രു­ന്ന­ത­നു­സ­രിച്ച്‌ വേരു­പി­ടി­പ്പി­ക്കുന്ന മിശ്രിതം കൊണ്ട്‌ മുളം­ തണ്ട്‌ നിറ­ക്കു­ന്നു. 1 കി.ഗ്രാം യൂറിയ, 0.75 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 0.5­കി.ഗ്രാം മുറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, 0.25­കി.ഗ്രാം മാഗ്നീഷ്യം സൾഫേറ്റ്‌ എന്നിവ 250 ലിറ്റർ വെള്ള­ത്തിൽ കലക്കി 0.25 ലിറ്റർ ഒരു തണ്ടിന്‌ എന്ന ക്രമ­ത്തിൽ മാസ­ത്തി­ലൊ­രി­ക്കൽ ചേർത്തു കൊടു­ക്കു­ന്നു. മൂന്നോ -നാലോ മാസം കഴി­യു­മ്പോ­ഴ­ത്തേക്കും കുരു­മു­ളകു വള്ളി­യിൽ വളർന്നു മുക­ളി­ലെ­ത്തും.

മുറി­ച്ചെ­ടുത്ത ഓരോ തണ്ടും ഫ്യൂമി­ഗേറ്റഡ്‌ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ നടു­ന്നു. ട്രൈക്കോ­ഡെർമ 1 ഗ്രാം വി.­എ.എം 100 ലിറ്റർ വെള്ള­ത്തിൽ 1കി.ഗ്രാം മണ്ണിൽ ചേർത്ത്‌ മിശ്രി­ത­ത്തിൽ ഇട്ടു കൊടു­ക്കു­ന്നു. ആക്സിൽ മണ്ണിനു മുക­ളി­ലാ­യി­രി­ക്കാൻ ശ്രദ്ധി­ക്ക­ണം. 
പോളി­ത്തീൻ ബാഗു­കൾ തണുത്ത ഈർപ്പ­മുള്ള സ്ഥലത്ത്‌ വക്കു­ന്നു. 200 ഗേജിന്റെ പോളി­ത്തീൻ ഷീറ്റ്‌ വച്ച്‌ മൂടി ഈർപ്പം നില­നിർത്തു­ന്നു. 3 ആഴ്ച­യാ­വു­മ്പോഴേക്കും കുരു­മു­ളക്‌ വള്ളി വളർന്നു തുട­ങ്ങു­ന്നു. അപ്പോൾ മൂടി­യി­രി­ക്കുന്ന പോളി­ത്തീൻ ബാഗ്‌ മാറ്റി തണ­ലിൽ സൂക്ഷി­ക്കു­ന്നു. ഈ വീതി­യുടെ മേ? എന്നു പറ­യു­ന്നത്‌ ഒരേ സമയം വള­രെ­യ­ധികം വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കി­യെ­ടു­ക്കാൻ (1:40) കഴി­യു­ന്നു. എന്നതും ധാരാളം വേരു­പി­ടിച്ച തൈക­ളു­മാണ്‌ ഈ തൈകൾ കൃഷി­യി­ട­ത്തിൽ അതി­വേഗം ഊർജ്ജ്വ­സ്വ­ല­മായി വള­രു­ന്നു.

ചാലുരീതി

ലളി­തവും, ചില­വു­കു­റ­ഞ്ഞതും എന്നാൽ ഫല­പ്ര­ദവും ആയ ഒരു രീതി­യാ­ണി­ത്‌. കൃഷി­യി­ട­ത്തിൽ വള­രുന്ന കുരു­മു­ളക്‌ വള്ളി­ക­ളിൽ നിന്നും പട­രുന്ന മുള­കൾ ശേഖ­രിച്ച്‌ വേരു പിടി­പ്പി­ക്കുന്ന ഒരു രീതി­യാ­ണി­ത്‌. തണുപ്പും തണ­ലു­മുള്ള സ്ഥലത്ത്‌ 2 മീ ഃ 1 മീ ഃ 0.5 മീ വലു­പ്പ­ത്തിൽ കുഴി­കൾ എടു­ക്കു­ക. 8-10 സെ.മി നീള­മുള്ള ഒറ്റ ഒറ്റ­മു­ട്ടു­കൾ ഇല­കൂ­മ്പോടെ പട­രുന്ന മുക­ളിൽ നിന്നും ശേഖ­രിച്ച്‌ പോളി­ത്തീൻ ബാഗിൽ നടു­ന്നു. 25 സെമി ഃ 15 സെ.മി വലു­പ്പ­മുള്ള 200 ഗേജിന്റെ പോളി­ത്തീൻ കവ­റു­കൾ എടുത്ത്‌ അതിൽ പകു­തി­യോളം മണ്ണും മണലും ചകി­രി­ച്ചോറും പശു­വിൻ ചാണ­കവും ചേർത്ത മിശ്രിതം നിറ­ക്ക­ണം. ഇലക്കവിൾ മണ്ണിനു മുക­ളിൽ വര­ത്തക്ക വിധം വേണം. നടേ­ണ്ട­ത്‌. നടീൽ നട­ത്തിയ പോളി­ത്തീൻ ബാഗു­കൾ കുഴി­കളിൽ നിര­ത്തി­വ­ക്കു­ന്നു. അതിനു ശേഷം ഒരു പോളി­ത്തീൻ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ടു­ന്നു. തണ്ടു­കൾ ഒരു ദിവസം അഞ്ചു പ്രാവ­ശ്യ­മെ­ങ്കിലും നനച്ചു കൊടു­ക്ക­ണം. നനച്ചതിനു­ശേഷം ഉടനെ തന്നെ ഷീറ്റെ­ടുത്ത്‌ കുഴി­മൂ­ട­ണം. രണ്ടോ മൂന്നോ തവണ കോപ്പറോക്സി­ക്ളോ­റൈഡ്‌ ലായനി ഉപ­യോ­ഗിച്ച്‌ നട്ട തണ്ടു­കൾ നന­ച്ചു­കൊ­ടു­ക്കേ­ണ്ട­തു­ണ്ട്‌. രണ്ടോ മൂന്നോ ആഴ്ച­ക്കു­ള്ളിൽ തണ്ടു­കൾ വേരു­പി­ടി­ക്കു­ന്നു. അത്‌ പോളി­ത്തീൻ ബാഗി­ലൂടെ കാണാൻ കഴി­യു­ന്നു. വേരു പിടിച്ചു തുട­ങ്ങി­യാൽ നന­യുടെ ആവൃത്തി കുറ­ക്കാം. ഒരു മാസ­ത്തിനു ശേഷം ഇല­ക്ക­വി­ളിൽ നിന്നും പുതിയ മുള­കൾ ഉണ്ടാ­വാൻ തുട­ങ്ങു­ന്നു. ഈ ഘട്ട­ത്തിൽ ഒരു മണി­ക്കൂർ സമ­യ­ത്തേക്ക്‌ കുഴി­മൂ­ടി­യി­രി­ക്കുന്ന പോളി­ത്തീൻ ഷീറ്റ്‌ എടുത്ത്‌ മാറ്റാ­വു­ന്ന­താ­ണ്‌. രണ്ടു­മാസം കഴി­യു­മ്പോൾ തൈകൾ കുഴി­ക­ളിൽ നിന്നും പുറ­ത്തെ­ടുത്ത്‌ തണ­ലിൽ വച്ച്‌ ദിവ­സ­ത്തിൽ രണ്ടു­നേ­രവും നന­ച്ചു­കൊ­ടു­ക്കു­ന്നു. ( ഈ സമ­യ­ത്ത്‌ പോഷ­ക­ങ്ങ­ള­ട­ങ്ങിയ ലായനി ഇല­ക­ളിൽ തളിച്ചു കൊടു­ക്കു­ന്ന­ത്‌ നല്ല­താണ്‌. വേരു­പി­ടി­പ്പിച്ച ഈ തൈകൾ 2 1/2 മാസ­ങ്ങൾക്കു ശേഷം കൃഷി­യി­ട­ത്തിൽ നടാ­വു­ന്ന­താ­ണ്‌. ഈ രീതി 80­-85 % വിജ­യ­ക­ര­മെന്ന്‌ കണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

സെര്‍പെന്‍റെയ്ന്‍ രീതി

കുരു­മു­ള­കിന്റെ വേരു­പി­ടി­പ്പിച്ച തൈകൾ ഉണ്ടാ­ക്കു­ന്ന­തി­നുള്ള താര­ത­മ്യേന ചിലവു കുറഞ്ഞ രീതിയാണി­ത്‌. ഷീറ്റോ നെറ്റോ ഉപ­യോ­ഗിച്ച്‌ മേൽക്കു­ര­കെ­ട്ടിയ നഴ്സറി ഷെഡു­ക­ളിൽ വേരു­പി­ടി­പ്പിച്ച കുരു­മു­ളകുതൈകൾ ഉണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. 500 ഗ്രാം പോട്ടിംങ്ങ്‌ മിശ്രിതം നിറച്ച പോളി­ത്തീൻ ബാഗു­ക­ളിൽ മുറി­ച്ചെ­ടുത്ത കുരു­മു­ള­കു­വ­ള്ളി­കൾ നടുന്ന രീതി­യാ­ണി­ത്‌. വളർന്ന്‌ പുതിയ നോഡു­കൾ ഉത്പാ­ദി­പ്പിച്ചു തുട­ങ്ങു­മ്പോൾ പോളി­ത്തീൻ ബാഗിൽ പോട്ടിംങ്ങ്‌ മിശ്രിതം നിറച്ചു കൊടു­ക്ക­ണം. ഇത്‌ മാതൃ­സസ്യം എന്ന­പോലെ വള­രുന്ന ചെടിക്ക്‌ പോഷ­ണ­ങ്ങൾ നൽകും. ഓരോ നോഡിനുമടി­യിൽ പോട്ടിങ്ങ്‌ മിശ്രിതം വച്ചു കൊടു­ക്ക­ണം. തെങ്ങോലകൾ മുറി­ച്ചെ­ടുത്ത്‌ ഇതിന്‌ ഉപ­യോ­ഗി­ക്കാം. ഒരോ നോഡും ശ്രാദ്ധാ­പൂർവ്വം മിശ്രി­ത­ത്തിൽ അമർത്തി­വ­ക്ക­ണം. ഓരോ നോഡിലും വേരു പിടി­ക്കാൻ തുട­ങ്ങു­ന്നു. ഇങ്ങിനെ വേരു പിടി­ക്കുന്ന നോഡിന്റെ താഴെ വച്ച്‌ മുറി­ച്ചെ­ടു­ക്കാം. മൂന്നു മാസം കൊണ്ട്‌ 10 നോഡു­കൾ നന്നായി വേരു­പി­ടി­ച്ചി­രി­ക്കും. ഇത്‌ മുറി­ച്ചെ­ടു­ക്കാൻ പാക­ത്തി­ലാ­വും. ഓരോ നോഡും വേരു­വന്ന ഭാഗ­ത്തിനു തൊട്ടു താഴെ വച്ചു മുറിച്ച്‌ വീണ്ടും മിശ്രി­ത­ത്തിൽ താഴ്ത്തി­വ­ക്കു­ക. ഇത്‌ കൂടു­തൽ വേരു­പി­ടി­ക്കാൻ സഹാ­യി­ക്കും. പോളി­ത്തീൻ ബാഗ്‌ സോള­റൈഡ്സ്‌ പോട്ടിങ്ങ്‌ മിശ്രിതം മണ്ണ്‌, ഗ്രാനൈറ്റ്‌ പൗഡർ ഇവയിലേ­തെ­ങ്കിലും നിറച്ച്‌ ഫാംയാർഡ്മാന്വറും 2:2:1 എന്ന അനു­പാ­ത­ത്തിൽ പോളി­ത്തീൻ ബാഗിൽ ഇട്ടു­കൊ­ടു­ക്കു­ന്ന­ത്‌. രോഗ­വി­മു­ക്ത­മായ തൈകൾ ഉണ്ടാ­വാൻ സഹാ­യി­ക്കും. വേരുപിടി­പ്പിച്ച തൈക­ളിൽ ഒരാ­ഴ്ച­ക്കു­ള്ളിൽ തന്നെ പുതു മുള­കൾ വരാൻ തുട­ങ്ങും. ഈ സമയം തൈകൾ 2-3 മാസം കൊണ്ട്‌ കൃഷി­യി­ട­ത്തി­ലേക്ക്‌ മാറ്റി­ന­ടാ­വു­ന്ന­താ­ണ്‌. ഈ സമ­യത്ത്‌ ദിവ­സവും നന­ക്കേ­ണ്ട­തുണ്ട്‌. ഈ രീതി­യിൽ ശരാ­ശരി 60 തൈകൾ ഒരു മാതൃ­സ­സ്യ­ത്തിൽ നിന്നും ഉത്പാ­ദി­പ്പി­ക്കാൻ കഴി­യും.
സഹാ­യകം.

നടീൽ രീതി

സെ സെർപെൻറ്റൈൻ രീതർപെൻറ്റൈൻ രീതി

കുഴിയുണ്ടാക്കള്‍

താങ്ങു­സ­സ്യ­ത്തിന്റെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി 50 സെ.മി വ്യാസ­മുള്ള കുഴി­കൾ മൺസൂൺ തുട­ങ്ങു­ന്ന­തിന്‌ മുൻപേ എടു­ക്ക­ണം. കുഴി­കൾ മേൽമണ്ണും ഫാംയാർഡ്‌ മാന്വറും 5 കി.ഗ്രാം / കുഴി­യൊ­ന്നിന്‌ എന്ന­തോ­തിൽ 150 ഗ്രാം റോക്ക്‌ ഫോസ്ഫേറ്റും കൊണ്ട്‌ നിറ­ക്കു­ക. നടീൽ സമ­യത്ത്‌ വേപ്പിൻപ്പി­ണ്ണാക്ക്‌ 1 കി.ഗ്രാം ട്രൈക്കോ­ഡെർമ 50ഗ്രാം എന്നി­വയും ചേർക്ക­ണം.

കൃഷിയിടത്തിലെ നടീല്‍

മൺസൂൺ ആരം­ഭ­ത്തോടെ ഒരു കുഴി­യിൽ 2-3 വേരു­പി­ടി­പ്പിച്ച തൈകൾ താങ്ങു­ചെ­ടി­യുടെ കട­ക്കൽ നിന്നും 30 സെ.മി അക­ല­ത്തിൽ വട­ക്കു­ഭാ­ഗ­ത്തായി നടു­ക. ഒരു നോഡ്‌ മണ്ണി­ന­ടി­യി­ലാ­കു­ന്നത്‌ ചെടി നന്നായി മണ്ണി­ലു­റ­പ്പി­ച്ചി­രി­ക്കാൻ സഹാ­യി­ക്കും. തൈയുടെ കട­ക്കൽ നന്നായി മണ്ണിട്ട്‌ കുന­യാക്കി വെള്ളം കെട്ടി­നിൽക്കു­ന്നത്‌ ഒഴി­വാ­ക്ക­ണം. തൈക­ളുടെ വള­രുന്ന ഭാഗം താങ്ങു­ചെ­ടി­യിൽ ചുറ്റി കെട്ടി­വച്ചു കൊടു­ക്ക­ണം.

ചെടി നല്ല­വണ്ണം സൂര്യ­പ്ര­കാശം ഏൽക്കുന്ന ഭാഗ­ത്താ­ണെ­ങ്കിൽ മഴ­ല­ഭ്യത കുറ­ഞ്ഞാൽ തണൽ കൊടു­ക്ക­ണം. കുരു­മു­ളക്‌ തെങ്ങിലോ കവു­ങ്ങിലോ ആണ്‌ വളർത്തു­ന്ന­തെ­ങ്കിൽ കട­ക്കൽ നിന്നും 1-1.5 മീറ്റർ അക­ല­ത്തി­ലാണ്‌ നടേ­ണ്ട­ത്‌. ഒന്നോ രണ്ടോ വർഷ­ത്തേക്ക്‌ താൽക്കാ­ലിക താങ്ങിൽ കുരു­മു­ളക്‌ വള്ളി ചുറ്റി­വ­ക്ക­ണം. ആവ­ശ്യ­ത്തിനു വളർച്ച ആയാൽ വള്ളി­കൾക്ക്‌ പരി­ക്കു­പ­റ്റാതെ ഇതു മാറ്റി തെങ്ങിലോ കവു­ങ്ങിലോ ചുറ്റി കെട്ടി­വ­ച്ചു­കൊ­ടു­ക്ക­ണം

ജലസേചനം

പന്നിയൂര്‍-1 ഇനം കൃഷിചെയ്യുമ്പോള്‍ നവംബര്‍ -ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ നനയ്ക്കുകയും മഴ തുടങ്ങുന്നത് വരെ പിന്നീട്

നനക്കാതിരിക്കുകയും ചെയ്യുന്നത് കുരുമുളകിന്‍റെ ഉത്പാദനം 50% വരെ വര്‍ദ്ധിക്കുമെന്ന് കണ്ടിട്ടുണ്ട്.പന്നിയൂരിലെ കാലാവസ്ഥയില്‍ 8-10

ദിവസത്തിലൊരിക്കല്‍ 100 ലിറ്റര്‍ വെള്ളം ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൊടിക്കു ചുറ്റും 75 സെന്റി മീറ്റര്‍ വ്യാസത്തില്‍ എടുത്ത തടങ്ങളില്‍

ആണ് വെള്ളം നിര്‍ത്തേണ്ടത് .ഉണങ്ങിയ ഇലകളിലോ മറ്റോ ഉപയോഗിച്ചു തടത്തില്‍ പുതയിടുന്നതും നല്ലതാണ്.

വളപ്രയോഗം

ചെടി ഒന്നിന് 10 കിലോ ജൈവവളം  (ചാണകപൊടി,കമ്പോസ്റ്റ്,പച്ചിലവളങ്ങള്‍ ) മഴക്കാലത്തിനു മുമ്പായി കൊടുക്കുക.

500 ഗ്രാം കുമ്മായം ചെടി ഒന്നിന് നല്‍കുന്നത് നല്ലതാണ്.

രാസവള പ്രയോഗം

100 ഗ്രാം യൂറിയ ,270 ഗ്രാം മസ്സൂറിഫോസ്:250 ഗ്രാം പൊട്ടാഷ്

രാസവളം രണ്ടു ഘട്ടങ്ങളായിട്ടാണ് കോട്ക്കേണ്ടത് ,ആദ്യം മെയ്‌-ജൂണ്‍ മാസത്തിലും രണ്ടാമത്തേത് ആഗസ്റ്റ്‌ -സെപ്തംബര്‍ മാസത്തിലും നല്‍കുക.ഒരു വര്ഷം പ്രായമുള്ള         കുരുമുളകിന് സാധാരണ ഉപയോഗിക്കുന്നതിന്‍റെ മൂന്നില്‍ ഒരു ഭാഗം മാത്രം ഉപയോഗിച്ചാല്‍ മതി.

വിളവെടുപ്പ്

വിളവെടുപ്പ്

കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ യന്ത്ര സഹാ­യ­മി­ല്ലാതെ നേരിട്ട്‌ നട­ത്ത­ണം. എല്ലാ­വർക്കും അറിയാ­വു­ന്ന­തു­പോലെ കുരു­മു­ള­കിന്‌ രണ്ടു രീതി­യി­ലാണ്‌ വിപ­ണി­യിൽ ആവ­ശ്യ­ക്കാർ- കറു­ത്തതും വെളു­ത്തതും കറുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ കുരു­മു­ള­കിന്റെ വിള­വെ­ടു­ക്കുന്ന സമയം വളരെ പ്രധാ­ന­മാ­ണ്‌. മഞ്ഞ നിറം വന്നു തുടങ്ങി കുല­കൾ പാക­മാ­കുന്ന സമ­യ­മാണ്‌ ഇതി­ന­നു­യോ­ജ്യം.

വിളവെടുപ്പ് രീതി

രണ്ടു വർഷം കൊണ്ട്‌ കുരു­മു­ളക്‌ ഫലം തരാൻ തുട­ങ്ങു­ന്നു. ആദ്യ വർഷം ഫലം വളരെ കുറ­വാ­യി­രിക്കും എന്നാൽ മൂന്നാം വർഷം തുടങ്ങി 500 ഗ്രാം മുതൽ ഒരു കി.ഗ്രാം വരെയും 4-​‍ാം വർഷം മുതൽ ഓരോ ചെടിയും ഒന്നു മുതൽ ഒന്നര കി.ഗ്രാം വരെ കുരു­മു­ളകു തരാൻ തുട­ങ്ങു­ന്നു.

  • കുരു­മു­ളകു മണി­കൾക്ക്‌ മഞ്ഞ­നിറം വരാൻ തുട­ങ്ങു­മ്പോൾ വിള­വെ­ടു­ക്ക­ണം. ഒരേ സമയം എല്ലാ­തി­രി­കളും പാക­മാ­കില്ല അതിന്‌ മൂന്നാ­ഴ്ച­മു­തൽ ഒരു മാസം വരെ സമ­യ­മെ­ടു­ക്കും.
  • വിള­വെ­ടുത്ത കുരു­മു­ളക്‌ സിമന്റു തറ­യിൽ നിര­ത്തി­യി­ടണം നല്ല കാലാ­വസ്ഥയാണെ­ങ്കിൽ മൂന്നു ദിവസം കൊണ്ട്‌ ഉണ­ങ്ങും. മഴ­യുള്ള സമ­യ­മാ­ണെ­ങ്കിൽ അഞ്ചു ദിവ­സ­മെ­ടു­ക്കും. എന്നാൽ ഏതെ­ങ്കിലും തര­ത്തി­ലുള്ള പാത്രത്തിലടച്ചുവ­ക്കേ­ണ്ട­തില്ല അത്‌. കുരു­മു­ളക്‌ ചീയാ­നി­ട­യാ­ക്കും. തനിയേ ഉണ­ങ്ങാൻ അനു­വ­ദി­ക്കു­ന്ന­താണ്‌ നല്ല­ത്‌.
  • മെതി­ക്കൽ കുരു­മു­ളക്‌ മണി­കൾ തിരി­യിൽ നിന്നും മറ്റു വസ്തു­ക്ക­ളൊ­ന്നു­മി­ല്ലാതെ വേർതിരിച്ചെടു­ക്ക­ലാ­ണി­ത്‌. ഒരു മെഷീൻ ഉപ­യോ­ഗി­ക്കു­ന്നത്‌ നല്ലതാണ്‌. അത്‌ തൊഴിൽ വേതനം കുറ­ക്കും.
  • ഉണ­ങ്ങിയ കുരു­മു­ള­കിൽ നിന്നും പാക­മാ­കാത്ത മണി­കൾ ചേറിയെടു­ക്ക­ണം. ഇങ്ങനെ ഗുണ­നി­ല­വാ­ര­മുള്ള നല്ല­മ­ണി­കൾ വേർത്തി­രി­ച്ചെ­ടു­ക്കാം.
  • ഇതിന്‌ വിപ­ണി­യിൽ കൂടു­തൽ വില ലഭി­ക്കും. നേരത്തെ പറഞ്ഞ കനം കുറഞ്ഞ ചേറി­യെ­ടുത്ത മണി­കളും തിരി­യുടെ തണ്ടും എല്ലാം ചേർത്ത്‌ പൊടി­ച്ചാൽ അതിനും വിപ­ണി­യിൽ ആവ­ശ്യ­ക്കാ­രു­ണ്ട്‌.

വിളവെടുക്കുന്ന സമയം

ഇന്ത്യ­യിൽ കുരു­മു­ള­കിന്റെ വിള­വെ­ടുപ്പ്‌ ജനു­വ­രി­യിൽ തുടങ്ങി മാർച്ച്‌ വരെ നീളും ഇതിനെ തുടർന്ന്‌                     ബ്രസീ­ലിൽ വിള­വെ­ടു­പ്പു­കാ­ല­മാകും വിയ­റ്റ്നാ­മിൽ ഇന്ത്യ­യിൽ വിള­വെ­ടു­ക്കുന്ന സമ­യത്തു തന്നെ­യാണ്‌ വിള­വെ­ടുപ്പ്‌ വരു­ന്നത്‌ അത്‌ മെയ്‌ -ജൂ­ലായ്‌ വരെ നീളു­കയും ചെയ്യും

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

കറുത്തകുരുമുളക്

വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ പഴു­ക്കാത്ത എന്നാൽ വളർച്ച­യെ­ത്തിയ കുല­ക­ളിൽ നിന്നാണ്‌ മണി­കൾ ശേഖ­രി­ക്കു­ന്ന­ത്‌. വിള­വെ­ടുത്ത കുല­കൾ തവിട്ടു നിറ­മാ­വാൻ ആദ്യം കൂട്ടി­യി­ടു­ന്നു. തുടർന്ന്‌ ഉണ­ക്കാ­നുള്ള നിലത്ത്‌ മണി­കൾ തിരി­യിൽ നിന്നും അടർത്തി പര­ത്തു­ന്നു. വെയി­ല­ത്തു­ണ­ക്കു­മ്പോൾ ഇട­ക്കി­ടക്ക്‌ ഇളക്കി കൊടു­ക്ക­ണം. ഒരു­പോലെ ഉണ­ങ്ങാനും നിറം ശരി­യാ­വാനും പൂപ്പൽ ബാധി­ക്കാ­തി­രി­ക്കാനും ഇത­ത്യാ­വ­ശ്യ­മാ­ണ്‌. 3-5 ദിവ­സത്തെ ഉണ­ക്കു­കൊണ്ട്‌ ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 ശത­മാനം വരെ ആവും.

ഉണ­ക്കു­ന്ന­തിനു മുൻപ്‌ കുരു­മു­ളക്‌ തിരി­കൾ ഒരു മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ മുക്കി­യെ­ടു­ക്കു­ന്നത്‌ വേഗം തവിട്ടു നിറം ആകാനും വേഗം ഉണ­ങ്ങാനും സഹാ­യി­ക്കും. എല്ലാ മണി­കളും ഇരുണ്ട കറുപ്പ നിറ­മായിത്തീരാൻ മാത്ര­മല്ല പൂപ്പൽ ബാധ ഇല്ലാ­തി­രി­ക്കാനും ഇത്‌ സഹാ­യി­ക്കും. കൂടു­തൽ സമയം തിളച്ച വെള്ള­ത്തിലെ പരിചരണം ഇരുണ്ട നിറ­മാ­കുന്ന എൻസൈം നിർവീ­ര്യ­മാ­കാൻ കാര­ണ­മാ­കും.

വെളുത്ത കുരുമുളക്

വെളുത്ത കുരു­മു­ളക്‌ ഉത്പാ­ദി­പ്പി­ക്കു­ന്നത്‌ പഴുത്ത തിരി­യിൽ നിന്നോ, കറുത്ത കുരു­മു­ള­കിനെ മോടി പിടി­പ്പിച്ചോ ആണ്‌. കടും ചുവപ്പു നിറ­ത്തി­ലുള്ള കുരു­മു­ളക്‌ തിരി­കൾ വിള­വെ­ടുത്ത്‌ മണി­കൾ വേർപെ­ടുത്തി ഗണ്ണി­ബാ­ഗു­ക­ളിൽ നിറ­ക്കു­ന്നു. ബാഗു­കൾ ഒഴുക്കു കുറഞ്ഞ വെള്ള­ത്തിൽ ഒരാ­ഴ്ച­യോളം താഴ്ത്തി വക്കു­ന്നു. കുരുമുളകു മണി­ക­ളുടെ പുറം തൊലി അഴുകി വിട്ടു പോകു­ന്നു. ബാക്കി­യുള്ള പുറം തൊലി ചവിട്ടിയരച്ച്‌ കളഞ്ഞ്‌ നന്നായി കഴുകിയെടു­ത്ത്‌ വെയി­ല­ത്തു­ണക്കി ഈർപ്പ­ത്തിന്റെ അളവ്‌ 10­-12 % ആക്കി കുറച്ച്‌ ക്രീം നിറ­ത്തിലോ വെളുത്ത നിറ­ത്തിലോ ആക്കു­ന്നു. വെളുത്ത കുരു­മു­ളക്‌ വൃത്തി­യാക്കി അരിച്ച്‌ തരം തിരിച്ച്‌ ബാഗു­ക­ളി­ലാ­ക്കു­ന്നു. 25 കി.ഗ്രാം വെളുത്ത കുരു­മു­ളക്‌ കിട്ടാൻ 100 കി.ഗ്രാം പഴുത്ത കുരു­മു­ളക്‌ തിരി­കൾ ആവ­ശ്യ­മു­ണ്ട്‌.

മെച്ചപ്പെട്ട സി എഫ്‌ ടി.ആർ ഐ രീതി

പാകമായതും എന്നാൽ പഴു­ക്കാത്തതുമായ തിരി­കൾ വിള­വെ­ടുത്ത്‌ 10­-15 മിനിട്ട്‌ തിളച്ച വെള്ള­ത്തിൽ വച്ച്‌ പുറം തൊലി മൃദു­വാ­ക്കു­ന്നു. തണു­പ്പി­ച്ച­തി­നു­ശേഷം പുറം തൊലി മെഷീൻ ഉപ­യോ­ഗിച്ചോ അല്ലാതെയോ കള­യു­ന്നു. കഴുകി വെയി­ല­ത്തു­ണക്കി വെളുത്ത കുരു­മു­ള­കു­­ണ്ടാ­ക്കു­ന്നു. ഒരു തര­ത്തി­ലു­മുള്ള അഴു­കൽ രീതിയും പ്രയോ­ഗി­ക്കു­ന്നി­ല്ല എന്ന­തു­കൊണ്ട്‌ അസു­ഖ­ക­ര­മായ മണ­മൊന്നും ഉണ്ടാ­കു­ന്നി­ല്ല. ഗാമ്പ്രദായിക രീതി­യി­ലു­ണ്ടാ­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ വെളുത്ത പൊടി­യാ­യി­രിക്കും ലഭി­ക്കുക എന്നാൽ ഈ പുതി­യ­രീ­തി­യിൽ ഉത്പാ­ദി­പ്പി­ക്കുന്ന വെളുത്ത കുരു­മു­ളക്‌ പൊടി­ച്ചാൽ ഇളം തവി­ട്ടു­നി­റ­മാ­യി­രിക്കും കാരണം സംസ്ക­രണ പ്രക്രി­യ­യിൽ അന്ന­ജ­ത്തിന്‌ ജലാറ്റിനൈസേ­ഷൻ സംഭ­വി­ക്കു­ന്നു.

മോഡിപിടിപ്പിച്ച കറുത്ത കുരുമുളക്

വിപ­ണി­യിൽ വെളുത്ത കുരു­മു­ള­കിന്റെ ലഭ്യത കുറ­ഞ്ഞാൽ കറുത്ത കുരു­മു­ള­ക്‌ യാന്ത്രി­ക­മായി പുറം­തൊലിയിൽ വ്യത്യാസം വരുത്തി വെളുത്ത കുരു­മു­ള­കു­ണ്ടാ­ക്കുന്ന രീതി­യാ­ണി­ത്‌. ഇത്‌ രണ്ടാ­ത­ര­മാ­യാണ്‌ പരി­ഗ­ണി­ക്കു­ന്ന­ത്‌. വൊള­ടൈൽ ഓയി­ലിന്റെ നഷ്ടംവരാതി­രിക്കാൻ കൂടു­തൽ ശ്രദ്ധ ആവ­ശ്യ­മു­ണ്ട്‌.

നിര്‍ജ്ജലീകരിച്ച പച്ചകുരുമുളക്

പാക­മായ എന്നാൽ പഴു­ക്കാത്ത കുരു­മു­ളകു തിരി വിള­വെ­ടുത്ത്‌ തവി­ട്ടു­നിറം ഉണ്ടാ­ക്കുന്ന എൻസൈം നിർവീ­ര്യ­മാ­ക്കുന്ന രീതി­യാ­ണി­ത്‌. കുരു­മു­ളകു തിരി­കൾ നിയ­ന്ത്രിത സാഹ­ച­ര്യ­ത്തിൽ ചൂടാക്കി പര­മാ­വധി പച്ച­നിറം നിലനിർത്തുന്നു. നിർജ്ജ­ലീ­ക­രിച്ച പച്ച­കു­രു­മു­ളക്‌ കുതിർത്താൽ പറി­ച്ചെ­ടുത്ത പുതിയ പച്ച കുരു­മു­ള­കു­പോലെയിരി­ക്കും. ഉൽപ­ന്ന­ത്തിന്റെ ലഭ്യത എല്ലാ സീസ­ണിലും ഉറ­പ്പാക്കാം എന്നു മാത്ര­മല്ല ഒരു വർഷ­ത്തേക്കു വരെ കേടു­കൂ­ടാ­തെ­യി­രി­ക്കു­കയും ചെയ്യും.

ടിന്നിലടച്ച പച്ചകുരുമുളക്

പറി­ച്ചെ­ടുത്ത പച്ച കുരു­മു­ളക്‌ 20% വീര്യ­മുള്ള ബ്രിൻലാ­യനിയിൽ സൂക്ഷിച്ച്‌ ചൂട്‌ ഉപ­യോ­ഗിച്ച്‌ അണു­വി­മു­ക്ത­മാ­ക്കും. നിർജ്ജ­ലീ­ക­രിച്ച കുരു­മു­ള­കി­നേ­ക്കാൾ ഇതിന്‌ മേൻമ­യു­ണ്ടാ­യി­രി­ക്കും. നിറമോ ഗുണമോ മണമോ ഒന്നും നഷ്ട­മാ­കു­ന്നി­ല്ല. എന്നതും ഒരു ഗുണ­മേന്മയാണ്‌.

കുപ്പിയലടച്ച പച്ചകുരുമുളക്

പച്ച­കു­രു­മു­ളക്‌ 20% ബ്രിൻ ലായനി (100 പിപിഎം സൾഫ്യൂ­രി­ക്കാ­സിഡും 0.2% സിട്രിക്‌ ആസിഡും അട­ങ്ങി­യ­ത്‌) യിൽ കേടു­കൂ­ടാതെ വക്കാം. സിട്രിക്‌ ആസി­ഡിന്റെ അളവ്‌ കൂട്ടി­യാൽ തിരി­കൾ കറു­പ്പു­നി­റ­മാ­കാതെയിരി­ക്കും.

ഉണങ്ങിയ പച്ചകുരുമുളക്

പച്ച ഇളം കുരു­മു­ള­കിൽ നിന്ന്‌ പൂർണ്ണ­മായും ജലാംശം വലി­ച്ചെ­ടുത്ത്‌ (30%-40%) ൽ വാക്വം പാത്ര­ത്തിൽ ഫ്രീസ്ചെയ്ത്‌ സൂക്ഷി­ക്കു­ന്ന­താണി­ത്‌. നിറവും സുഗ­ന്ധവും ഗുണവും തീരെ നഷ്ട­പെ­ടാത്ത ഈ ഉൽപന്നം യാന്ത്രി­ക­മായി ഉണ­ക്കി­യതോ വെയി­ല­ത്തു­ണ­ക്കി­യതോ ആയ കുരു­മു­ള­കി­നേ­ക്കാൾ വിപ­ണി­യിൽ പ്രിയ­മേ­റുന്ന ഒന്നാ­ണ്‌.

കുരുമുളകെണ്ണ

കറുത്ത കുരു­മു­ളക്‌ പൊടിച്ച്‌ നേർത്ത പൊടി­യാക്കി നീരാവി ഉപ­യോ­ഗിച്ച്‌ ഡിസ്റ്റിൽ ചെയ്ത്‌ (2.5­-3.5%) വിള­റിയ പച്ച­നി­റ­മുള്ള എസ്സൻഷ്യൽ ഓയിൽ ഉത്പാ­ദി­പ്പിക്കാം പഴ­കു­ന്തോറും ഇത്‌ വഴു­വ­ഴു­പ്പുള്ളതായി­ത്തീ­രും. സുഗ­ന്ധ­മായും രുചി­വർദ്ധി­പ്പി­ക്കുന്ന വസ്തു­വായും ഇത്‌ ഉപ­യോ­ഗി­ക്കു­ന്നു. വെളുത്ത കുരു­മു­ളകും ഓയിൽ ഉണ്ടാ­ക്കാൻ ഉപ­യോ­ഗിക്കാം എന്നാൽ ഓയിൽ ലഭ്യത വളരെ കുറവും വെളുത്ത കുരു­മു­ള­കിന്റെ കൂടിയ വിലയും ഇത്‌ വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ ലാഭ­ക­ര­മ­​‍ില്ലാതാ­ക്കുന്നു.

പെപ്പെര്‍ ഓലിയോറെസിന്‍

ഓർഗാ­നിക്‌ സോൾവെന്റു­ക­ളായ അസെ­റ്റോൺ, എത്ത­നോൾ, ഡൈക്ളോ­റോ­എ­ത്ത­നോൾ എന്നിവ കറുത്ത കുരു­മു­ള­കിൽ ചേർത്തുൽപാ­ദി­പ്പി­ക്കുന്ന എസ്സൻസ്‌ പെപ്പർ ഒലി­യോ­റെ­സിൻ - ഒരു സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ മണവും രുചിയും എല്ലാം തരു­ന്നു. ഉണ­ങ്ങിയ കുരു­മു­ള­കിൽ 4-6% വരെ അട­ങ്ങി­യി­രി­ക്കുന്ന രൂക്ഷ ഗന്ധ­മുള്ള ആൽക്ക­ലോയ്ഡ്‌ ആയ പിപ­റൈൻ ഒലി­യോ­റെ­സീ­നിൽ 35­-50% വരെ അട­ങ്ങി­യി­രി­ക്കു­ന്നു. പറിച്ച ഉട­നെ­യുള്ള കുരു­മു­ള­കു­പ­യോ­ഗിച്ച്‌ ഒലിയോ റെസിൻ ഉത്പാ­ദി­പ്പി­ച്ചാൽ കടുത്ത പച്ച നിറ­മുള്ള കൊഴുത്ത , കട്ടി­യുള്ള രൂക്ഷ സുഗ­ന്ധ­മുള്ള ഉൽപ­ന്ന­മാണ്‌ ലഭ്യ­മാ­വു­ക. 1കി.ഗ്രാം ഒലി­യോ­റെ­സിൻ നിർഗു­ണ­മായ അടി­സ്ഥാനമുപ­യോ­ഗിച്ച്‌ ലായനി ഉണ്ടാ­ക്കി­യാൽ 15­-20 കി.ഗ്രാം വരെ സുഗന്ധ വ്യജ്ഞ­നത്തിനു­പ­കരം ഉപ­യോ­ഗി­ക്കാം.

അനുബന്ധം

ധാരാളം മഴയും ചൂടു­മുള്ള ഉഷ്ണ മേഖല പ്രദേ­ശ­മാണ്‌ കുരു­മു­ള­കിന്റെ വളർച്ച­ക്കാ­വശ്യം. ചൂടും ഈർപ്പ­വു­മുള്ള കാലാ­വ­സ്ഥ­യിൽ പശ്ചിമ ഘട്ട­ത്തിന്റെ താഴ്‌വര പ്രദേ­ശ­ങ്ങ­ളാ­ണ്‌ കുരു­മു­ളക്‌ കൃഷി­ക്ക­നു­യോ­ജ്യം. സമുദ്ര നിര­പ്പിൽ നിന്ന്‌ 1500 അടി ഉയ­ര­ത്തിൽ 20 ഡിഗ്രി­യിൽ വടക്കും 20 ഡിഗ്രി­യിൽ തെക്കും അക്ഷാം­ശ­ങ്ങൾക്കി­ട­യി­ലാണ്‌ കുരു­മു­ളക്‌ വിജ­യ­ക­ര­മായി വള­രു­ന്ന­ത്‌. 10 ഡിഗ്രി,­സെൽഷ്യ­സിനും 40 ഡിഗ്രി­സെൽഷ്യ­സിനും ഇട­യിൽ ചൂടു­താ­ങ്ങാ­നുള്ള ശേഷി ഈ വിള­ക്കു­ണ്ട്‌. 125­-200 നു മിട­യിൽ വാർഷ മഴ ലഭ്യ­ത­യാ­ണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. 45­-6.5 നു മിട­യിൽ പി.­എ­ച്ച്‌. മൂല്യ­മുള്ള ഏതു തരം മണ്ണിലും കുരു­മു­ളക്‌ വളർത്തു­ന്നുണ്ടെങ്കിലും ചെമ്മ­ണ്ണാണ്‌ (ചെ­ങ്കൽ മണ്ണ്‌) സ്വാഭാ­വി­ക­മായ ആവാ­സ­വ്യ­വ­സ്ഥ എഡിറ്റ്‌ എഡിറ്റ്‌ എഡിറ്റ്‌

കീടങ്ങള്‍

ഗാളീച്ച

ലക്ഷണങ്ങൾ

  • മണികള്‍ തുടക്കത്തില്‍ വലുതായിരിക്കുമെങ്കിലും പിന്നിട്‌ മുരടിക്കും
  • ഇളംതളിരുകളിലും മറ്റും വീക്കം വന്നതുപോലെ കാണപ്പെടുന്നു
  • വളര്‍ച്ച മുരടിക്കുന്നു
  • പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂഴുക്കള്‍  മണ്ണിലേക്ക്‌ വീണ്‌ സമാധിയിലാകുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

കീടബാധയേറ്റ ഭാഗങ്ങള്‍ മുറിച്ചെടുത്തു നശിപ്പിക്കുക

ഗാള്‍ കടന്നല്‍

പ്രാധാന്യം

ഈ അടു­ത്ത­കാ­ല­ത്തായി എറി­ത്രീന ഗാളീച്ച കുരു­മു­ള­കില്‍ ഗൂരു­ത­ര­മായ ഒരു കീട­മാ­ണ്‌. ഈച്ച(­ക­ട­ന്നല്‍) ഇല­ക­ളില്‍ വ്രണ­ങ്ങള്‍ ഉണ്ടാ­ക്കു­കയും ചെറു­പൊ­ടി­പു­ഴു­ക്കള്‍ ഉണ്ടാ­കു­കയും ചെയ്യും. വളര്‍ച്ച­യെത്തിയ കൂരു­മു­ളക്‌ കൊടി ഭീക­ര­മായി മുര­ടി­ച്ച്‌, വികൃ­ത­മായി ശോഷി­ച്ച­തു­പോലെ കാണ­പ്പെ­ടും. ഈ കീട­ത്തിന്റെ നിയ­ന്ത്രണം കീട­ബാ­ധ­യുടെ രൂക്ഷ­ത­യ­നു­സ­രിച്ച്‌ ചെയ്യ­ണം

ലക്ഷണങ്ങൾ

  • 2004-05ല്‍ ഇന്ത്യയിലേക്ക്‌ എത്തപ്പെട്ട ഒരു വിദേശ കീടമാണിത്‌
  • പെണ്‍കടന്നല്‍ മുരിക്കിന്റെ ഇളംഭാഗങ്ങളില്‍ കുത്തി മുട്ടയിടുന്നു. പുഴുക്കള്‍ അറകളില്‍ വളരുന്നു.
  • കോശങ്ങള്‍ അനിയന്ത്രി-തമായി വളര്‍ന്ന്‌ മുഴകള്‍ ഉകാകുന്നു
  • ഇളം തകുകളിലും ഇലകളിലും മുഴകള്‍ ഉകായി വളര്‍ച്ച മുരടിക്കുന്നു. ചെറിയ ചെടികള്‍ ഉണങ്ങുന്നു.
  • വലിയ മരങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു
  • നാടന്‍ മുരിക്കിനേക്കാളും മുള്ളില്ലാമുരിക്കിനെയാണ്‌ കൂടുതല്‍ ബാധി-ക്കുന്നത്‌
  • നിയന്ത്രണ മാര്‍ഗങ്ങള്‍

  • ഇതൊരു വിദേശ കീടമായതിനാല്‍ കീടത്തിന്റെ പ്രകൃതിശത്രുക്കളെ കൊകുവന്ന്‌ വിട്ടാല്‍ മാത്രമേ സുസ്ഥിരമായ നിയന്ത്രണം ലഭിക്കുകയുള്ളൂ
  • വിളവെടുക്കുന്നതിന്‌ കുറഞ്ഞത്‌ നാലുമാസം മുമ്പുവരെ മാത്രമേ കീടനാശിനി പ്രയോഗി-
    ക്കുവാന്‍ പാടുള്ളൂ
  • കീടബാധയേറ്റ കൊമ്പുകള്‍ വെട്ടിനശിപ്പിച്ചശേഷം കീടനാശിനിപ്രയോഗം നടത്തിയാല്‍ ഫലം കൂടുതലായിരിക്കും
  • മറ്റു താങ്ങുകാലുകളായ മട്ടി, ശീമക്കൊന്ന, പ്ളാവ്‌, മുരിങ്ങ, കരയം, പാതിരി, പയ്യാനി, അഗത്തി, സില്‍വര്‍ ഓക്ക്‌ മുതലായവ പരീക്ഷിക്കാ-
    വുന്നതാണ്‌
  • ഇലപേനുകള്‍

    പ്രാധാന്യം

    കുരു­മു­ള­കില്‍ താര­ത­മ്യേന അത്ര­മാ­ര­ക­മ­ല്ലാത്ത ഒരു കീട­ബാ­ധ­യാണ്‌ ഇല­പ്പേന്‍. സമു­ദ്ര­നി­ര­പ്പില്‍

    നിന്നും വളരെ ഉയര്‍ന്ന കൃഷി­യി­ട­ങ്ങ­ളില്‍ ഇവ­യുടെ ഉപ­ദ്രവം കൂടു­ത­ലാ­ണ്‌. ഇല­പ്പേ­നു­കള്‍ ഇല­

    കളെ ആക്ര­മിച്ച്‌ വ്രണ­ങ്ങള്‍ ഉണ്ടാ­ക്കു­ന്നു. കീട­ബാ­ധ­യേറ്റ ഇല കനം കൂടി ചുരുണ്ട്‌ വികൃ­ത­മാ­കു­

    ന്നു. താര­ത­മ്യേന കിളു­ന്തി­ല­ക­ളെയും തണ്ടു­ക­ളേ­യു­മാണ്‌ കൂടു­തല്‍ ബാധി­ക്കു­ന്ന­ത്‌. നാശ­ന­ഷ്ട­ങ്ങള്‍

    അത്ര വലു­ത­ല്ലെ­ങ്കിലും നിയ­ന്ത്ര­ണ­മാര്‍ഗ്ഗ­ങ്ങള്‍ അവ­ലം­ബി­ക്കേ­ണ്ടത്‌ ആവ­ശ്യ­മാ­ണ്‌.

    ലക്ഷണങ്ങൾ

  • പേനുകള്‍ ഇലകള്‍ കടിച്ച്‌ നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ആക്രമണവിധേയമായ ഇലകളുടെ അരിക്‌ ചുളുങ്ങുന്നു
  • ഇങ്ങനെ ഉണ്ടാാകുന്ന ചുളിവുകള്‍ക്കുള്ളില്‍ പേനുകളും കുഞ്ഞുങ്ങളും കാണപ്പെടുന്നു
  • ചെറുചെടികളുടെ വളര്‍ച്ച മുരടിക്കുന്നു

    നിയന്ത്രണ മാര്‍ഗങ്ങള്‍

    ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ്‌ 30 ഇ.സി. 1.5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക

    പൊള്ളുവണ്ട്

    പ്രാധാന്യം

    കേര­ള­ത്തില്‍ കുരു­മു­ള­കിനെ ആക്ര­മി­ക്കുന്ന ഒരു പ്രധാന കീട­മാണ്‌ പൊള്ളു­വ­ണ്ട്‌. കൂമ്പും തിരിയും

    മണി­യു­മെല്ലാം ഈ കീടം ഭക്ഷി­ക്കുന്നു കീട­ബാ­ധ­യേ­റ്റ­മ­ണി­കള്‍ തുട­ക്ക­ത്തില്‍ മഞ്ഞച്ച്‌ പിന്നെ

    കറുത്ത്‌ ഞെക്കി­യാല്‍ പെട്ടെന്ന്‌ പൊടി­ഞ്ഞു­പോ­കു­ന്നു. ഈ കീട­ത്തിന്റെ അത്ര മണം വിള­വില്‍

    ഗണ്യ­മായ നഷ്ട­മാ­ണു­ണ്ടാ­ക്കു­ക. അതു­കൊ­ണ്ടു­തന്നെ ഇതിന്റെ നിയ­ന്ത്രണം അതീവ പരി­ഗ­ണന

    അര്‍ഹിക്കുന്നു.

    ലക്ഷണങ്ങൾ

  • തളിരിലകളിലും ഇളം തണ്ടുകളിലും പുഴുക്കള്‍ തുളച്ച്‌ ഉള്‍ഭാഗം  തിന്നുന്നതിന്റെ ഫലമായി നാമ്പുകള്‍ ഉണങ്ങിനശിക്കുന്നു.
  • തിരികളിലും മണികളിലും വിള്ളലുകള്‍ ഉണ്ടാക്കി പെണ്‍വണ്ടുകള്‍  അതില്‍ മുട്ടയിടുന്നു
  • മുട്ട വിരിഞ്ഞുകാകുന്ന പുഴുക്കള്‍ ഇളം തിരികളുടെയും ഇളം മണികളുടെയും മൃദുവായ ഉള്‍ഭാഗം തിന്നുന്നതുമൂലം തിരികള്‍ ഉണങ്ങി മുറിത്തിരികള്‍ ഉണ്ടാവുകയും
  • മണികള്‍ പൊള്ളയായി ഉണങ്ങി കറുത്തു പോവുകയും ചെയ്യുന്നു
  • ഈ മണികള്‍ വിരല്‍ കൊണ്ടാമര്‍ത്തിയാല്‍  പൊട്ടിപ്പോകുന്നു

    നിയന്ത്രണ മാര്‍ഗങ്ങള്‍

  • കാലവര്‍ഷാരംഭത്തോടെ തോട്ടത്തിലെ തണല്‍ ക്രമീകരിക്കണം
  • കുരുമുളകുകൊടിയില്‍ കാണുന്ന മിത്രപ്രാണികളായ ചില വേട്ടക്കാരന്‍ ചിലന്തികളും വലകെട്ടി ജീവിക്കുന്ന ചിലന്തികളും പൊള്ളുവകുകളുടെ ജൈവീക നിയന്ത്രണത്തിന്‌ സഹായിക്കുന്നു.
  • വേപ്പ്‌ അടിസ്ഥാനമാക്കിയുള്ള കീടനാശിനി 0.03% വീര്യമുള്ളത്‌
    (50 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) കലക്കി തിരിയിടുമ്പോഴും തിരികളില്‍ മണി പിടിക്കുമ്പോഴും തളിക്കണം.
  • പൊള്ളുവകിന്റെ ആക്രമണം കൂടുതലാണെങ്കില്‍ ക്വിനാല്‍ഫോസ്‌ (എക്കാലകക്ളസ്‌ 2 മി.ലി.)/ഡൈമെത്തോയേറ്റ്‌ (റോഗര്‍ 1.5 മി.ലി.) ഒരു ലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ തിരിയിടുമ്പോഴും തിരികളില്‍ മണി
    പിടിക്കുമ്പോഴും ആവശ്യമെന്നു കണ്ടാല്‍ മണികള്‍ മൂപ്പെത്തുമ്പോഴും തളിക്കണം.
  • ഒന്നില്‍ കൂടുതല്‍ തവണ കീടനാശിനി പ്രയോഗിക്കേകി വരുമ്പോള്‍ അവ മാറി മാറി ഉപയോഗിക്കണം.
  • കേടുവന്നു കൊഴിഞ്ഞു വീഴുന്ന തിരികളും മണികളും തീയിട്ടു നശിപ്പിക്കണം.
  •  

    വേരിലെ മീലിമൂട്ടകള്‍

    പ്രാധാന്യം

    ചില­കാ­ല­ങ്ങ­ളില്‍ മാത്രം കാണ­പെ­ടുന്ന ഒരു കീട­മാ­ണി­ത്‌. കുരു­മു­ള­കില്‍ വേനല്‍ മാസ­ങ്ങ­ളി­ലാ­

    ണ ഇതിന്റെ ആക്ര­മ­ണം. കുരു­മു­ള­കിന്റെ വേരു­ക­ളില്‍ ഇത്‌ കോളനി രൂപീ­ക­രി­ക്കു­ന്നു. മെഴുക്‌

    സ്വഭാ­വ­മുള്ള പൊടി­പോ­ലുള്ള ആവ­ര­ണ­മാണ്‌ ഇതിന്റെ സാന്നിദ്ധ്യം അറ­യി­ക്കു­ന്ന­ത്‌. ആക്ര­മ­

    ണ­ത്തിന്റെ ഫല­മായി ചെടി മഞ്ഞ­യാ­കു­ന്നു. രൂക്ഷ­മാ­കുന്ന അവ­സ്ഥ­യില്‍ ശാഖ­കള്‍ ഉണ­ങ്ങി­

    പോ­കു­ന്നു. കേടു­പാ­ടു­കള്‍ വളരെ സാവ­ധാ­ന­ത്തി­ലാണ്‌ അതു­കൊണ്ട്‌ നിയ­ന്ത്ര­ണ­മാര്‍ഗ്ഗ­ങ്ങള്‍

    അവ­ലം­ബി­ക്കു­ന്നത്‌ വളരെ വൈകി­യി­ട്ടാ­യി­രി­ക്കും

    ലക്ഷണങ്ങൾ

    വയനാട്ടില്‍ അടുത്ത കാലത്തായി പടര്‍ന്നുപിടിച്ച വേരുകളെ ആക്രമിച്ച് വള്ളിയെ നശിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കീടമാണ് മീലിമൂട്ട

    മണ്ണിനടിയില്‍ വേരുകളില്‍ കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ വള്ളികള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോകുന്നു

    കൂടാതെ, മണികളിലും തകുകളിലും ഇലഞെട്ടുകളിലും പറ്റിപ്പിടിച്ചിരുന്ന് ഇവയെ നശിപ്പിക്കുന്നു

    നിയന്ത്രണ മാര്‍ഗങ്ങള്‍

    ആക്രമണം കൂടുതലാണെങ്കില്‍ ക്വിനാല്‍ഫോസ് (എക്കാലക്സ് 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) /

    ഡൈമെത്തോയേറ്റ് (റോഗര്‍ 1.5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍) ചെടികളില്‍ തളിക്കുകയും ചുവട്ടില്‍

    ഒഴിച്ചുകൊടുക്കുകയും വേണം.

    തടത്തില്‍ ക്ലോര്‍പൈറിഫോസ് 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി (5 മുതല്‍ 10 ലിറ്റര്‍ വള്ളിയൊന്നിന്)

    ഒഴിച്ചുകൊടുക്കണം

    ശല്‍ക്ക കീടങ്ങള്‍

    പ്രാധാന്യം

    കുരുമുളകിന്‍റെ ഒരു അപ്രധാന കീടമാണിത്.വേനല്‍ കാലത്താണ് ഇതിന്‍റെ ആക്രമണം

    കാണുന്നത്. കുരുമുളക് ചെടിയുടെ ഇളം ഭാഗത്ത് നിന്ന്‍ നീരൂറ്റി കുടിക്കുന്നു.ആക്രമണത്തിനു

    വിധേയമായ ഇലകള്‍ മഞ്ഞളിക്കുകയും ഉണങ്ങുകയും ചെയ്യുന്നു

    ലക്ഷണങ്ങൾ

  • മലമ്പ്രദേശത്താണ്‌ ആക്രമണം കൂടുതല്‍
  • ഈ കീടങ്ങള്‍ ചെടിയുടെ തകുകളും ഇലകളും മണികളും പൊതിഞ്ഞ രീതിയില്‍ ധാരാളമായി കാണപ്പെടുന്നു.
  • ആക്രമണം രൂക്ഷമാണെങ്കില്‍ വള്ളിക്ക്‌ മഞ്ഞളിപ്പ്‌ ബാധിച്ച്‌ ഉണങ്ങിപ്പോകും
  • വേനല്‍ക്കാലത്താണ്‌ രൂക്ഷമാവുക

    നിയന്ത്രണ മാര്‍ഗങ്ങള്‍

    കീടബാധയുള്ള ഭാഗങ്ങല്‍ മുറിച്ചെടുത്ത്‌ നശിപ്പിക്കുക

    രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ്‌ 30 ഇ.സി. 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌

    തളിക്കുക

    21 ദിവസത്തിനു ശേഷം ആവര്‍ത്തിക്കുക

    തേയിലകൊതുക്

    പ്രാധാന്യം

    വേനല്‍ക്കാലത്ത്‌ കശു­മാ­വിന്‍ തോട്ട­ങ്ങ­ളില്‍ ഈ കീടം സാധാ­ര­ണ­മാ­ണ്‌. ഈ സമ­യത്ത്‌ ഇവ

    കുരു­മു­ള­കി­നേയും ആക്ര­മി­ക്കും. ഈ കീട­ത്തിന്റെ ആക്ര­മ­ണ­മേ­റ്റാല്‍ കൂമ്പി­ല­കളും തണ്ടും ഉണ­ങ്ങി­

    പോ­കുന്ന ലക്ഷ­ണ­ങ്ങള്‍ കാണി­ക്കു­ന്നു. കീട ബാധ രൂക്ഷ­മാ­ണെ­ങ്കില്‍ മാത്രം നിയ­ന്ത്ര­ണ­മാര്‍ഗ്ഗ­ങ്ങള്‍ അവ­ലം­ബി­ച്ചാല്‍ മതി­യാ­കും

    ലക്ഷണങ്ങൾ

    ഇളംതളിരുകളിലും ഇലകളിലും നീളത്തില്‍ കരിഞ്ഞ പാടുകള്‍ കാണപ്പെടുന്നു വളര്‍ച്ച മുരടിക്കുന്നു..

    നിയന്ത്രണ മാര്‍ഗങ്ങള്‍

  • കീടബാധ രൂക്ഷമാണെങ്കില്‍ മാത്രം ക്വിനാല്‍ഫോസ്‌ 25 EC 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക
  • പൊള്ളുവകിന്റെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഈ കീടത്തേയും നിയന്ത്രിക്കാന്‍ സഹായകമാണ്‌.
  •  

    ഇളം തണ്ടുതുരപ്പന്‍

    ലക്ഷണങ്ങൾ

     

  • ചെറിയ ശലഭത്തിന്റെ പുഴുക്കളാണ്‌ ഇളംതണ്ടു  തുരന്ന്‌ തിന്നുന്നത്. ഇതിന്റെ ഫലമായി
  • ഇളം തണ്ട്  ഉണങ്ങി ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
  • കൊടിയുടെ ആദ്യവര്‍ഷങ്ങളിലാണ്‌ ആക്രമണം കൂടുതല്‍ കാണുന്നത്
  •  

    നിയന്ത്രണ മാര്‍ഗങ്ങള്‍

     

  • ആക്രമണം ബാധിച്ച ഭാഗങ്ങള്‍ നശിപ്പിച്ച ശേഷം റോഗര്‍/ ക്വിനാല്‍ ഫോസ്‌ 1.5 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക.
  • വേപ്പധിഷഠിത കിടനാശിനികളും ഫലപ്രദമാണ്.
  •  

    നിമാ വിരകള്‍

    ലക്ഷണങ്ങൾ

    വേരുകളില്‍ മുഴകളുണ്ടാകുന്ന മെലോയിഡോഗയിന്‍ ഇന്ഗോനിട്ട വേരുകള്‍ തുരന്നു കയറുന്ന

    റാഡോളസ് സിമിലസ് എന്നീ നിമാവിരകളാണ് കുരുമുളക് നഴ്സറിയിലും തോട്ടങ്ങളിലും

    സാധാരണ കണ്ടുവരാറുള്ളത്.ഇവയുടെ ആക്രമണം മൂലം തൈകളുടെ വളര്‍ച്ച മുരടിക്കുകയും

    ഇലകള്‍ മഞ്ഞളിക്കുകയും ഇലയുടെ ഞരമ്പുകള്‍ക്കിടയിലെ ഹരിതകം നഷ്ടമാകുകയും

    ചെയ്യുന്നു.ഈ വള്ളികള്‍ക്ക് പിന്നീട് സാവധാനവാട്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

    നിയന്ത്രണ മാർഗങ്ങൾ

     

  • സുര്യ താപീകരണം ചെയ്ത മണ്‍മിശ്രിതം നിമാവിരകളെ നിയന്ത്രിക്കാന്‍
  • സാധിക്കും.ട്രൈക്കോഡര്‍മ 1-2 ഗ്രാം ഒരു കിലോഗ്രാം മിശ്രിതത്തിന്
  • ഉപയോഗിക്കണം.
  • കമ്മ്യൂണിസ്റ്റ്‌ പച്ച / ശീമക്കൊന്ന പച്ചിലവളം ധാരാളമായി മണ്ണിlല്‍ ചേര്‍ത്തു
  • കൊടുക്കുക
  • 2-3 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക്‌ ചേര്‍ക്കുക
  • രൂക്ഷമായ ലക്ഷണമുള്ള വള്ളികള്‍ നശിപ്പിച്ചുകളയുക
  • ആരോഗ്യമുള്ള തലകള്‍ മാത്രം നടാനെടുക്കുക.
  • കൊട്ടത്തൈകള്‍ ഉണ്ടാക്കുമ്പോള്‍ കൊട്ടയൊന്നിന്‌ 3 ഗ്രാം കാര്‍ബോസള്‍ഫാന്‍
  •  

    ഇട്ടുകൊടുക്കുക

    രോഗങ്ങള്‍

    ദ്രുതവാട്ടം

    ലക്ഷണങ്ങൾ

    കേര­ള­ത്തിന്‌ കുരു­മു­ളക്‌ കൃഷി­യിലെ ഏറ്റവും സംഹാ­രാ­ത്മ­ക­മായ ഒരു രോഗ­മാണ്‌ ദ്രുത­വാ­ട്ടം. കുരു­മു­ളകു കൊടി­യുടെ പെട്ടെ­ന്നുള്ള വാട്ടവും ഉണക്കവും  നാശ­വു­മാണ്‌ രോഗം. രോഗം തുട­ങ്ങു­ന്നത്‌ തെക്കു­പ­ടി­ഞ്ഞാ­റൻ മൺസൂ­ണിന്റെ ആരം­ഭ­ത്തോ­ടെ­യാ­ണ്‌. ശ്രദ്ധാ­പൂർവ്വം രോഗ നിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങൾ സ്വീക­രി­ക്കേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

    കുരുമുളകിന്‍റെ മാരകമായ രോഗമാണ് ദ്രുതവാട്ടം.മണ്ണു വഴിയും വായുവില്‍ കൂടിയും പരക്കുന്ന ഫൈറ്റോഫ്ത്തോറ കുമിളാണ് ഈ രോഗത്തിന് കാരണം .മണ്ണിനു മുകളിലുള്ള ആക്രമണം സാധാരണ ചെന്തലകളിലാണ് കാണുന്നത്.മണ്ണില്‍ പടര്‍ന്നു കിടക്കുന്ന ചെന്തലകളെ രോഗം പെട്ടെന്ന് ബാധിക്കുന്നു.മണ്ണില്‍ വെള്ളം വീണു തെറിച്ചു ചെടിയുടെ മുകളിലുള്ള ഭാഗങ്ങളില്‍ വീഴുമ്പോള്‍ രോഗം മുകളിലേക്ക് വ്യാപിക്കുന്നു.പിന്നീട് രോഗം പടിപടിയായി മുകളിലേക്ക് പരക്കുന്നു.രോഗബാധ മൂലം ഇലകള്‍ പൊഴിയുകയും ശാഖകള്‍ ഉണങ്ങുകയും ചെയ്യുന്നു.തിരികളില്‍ അവിടവിടെ കറുത്ത പാടുകള്‍ പ്രത്യക്ഷപെട്ടു തിരി കരിയുന്നു.

    നിയന്ത്രണമാർഗങ്ങൾ

     

  • രോഗം മൂലം വാടിയ ചെടികള്‍ വേരോടെ പിഴുതെടുത്ത് തീയിട്ടു നശിപ്പിക്കുക.
  • ചെടികള്‍ നശിച്ച സ്ഥലങ്ങളില് 0.2% കോപ്പര്‍ ഓക്സിക്ലോറൈഡ് 5 ലിറ്റര്‍ വീതം ഒഴിച്ച് കൊടുക്കുക.
  • രോഗ ബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുള്ള നടീല്‍ വസ്തു മാത്രം നടാന്‍ ഉപയോഗിക്കുക.
  • തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പു വരുത്തുക.
  • വേപ്പിന്‍ പിണ്ണാക്ക് ചെടി ഒന്നിന് 500 ഗ്രാം വീതംനല്കുക.
  • ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം മെയ്‌ -ജൂണ്‍ മാസങ്ങളില്‍ തളിച്ചു കൊടുക്കുക.
  • 2% വീര്യമുള്ള ഫൈറ്റോലാന്‍ അല്ലെങ്കില്‍ കോപ്പര്‍ ഓക്സി ക്ലോറൈഡ് ലായനി 4-5 ലിറ്റര്‍ പുതുമഴ പെയ്ത ഉടനെയും രണ്ടാമാതായി ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസങ്ങളിലും കടയില്‍ ഒഴിച്ചു കൊടുക്കണം .
  •  

    മൊസൈക്/മുരടിപ്പ്

    ലക്ഷണങ്ങൾ

    കുരു­മു­ള­കിലെ ഏറ്റവും സംഹാ­രാ­ത്മക­മായ ഒരു രോഗ­മാണ്‌ മുര­ടി­പ്പ്‌. പല സ്ഥല­ങ്ങ­ളിൽ ഇതിന്‌ പല­പേ­രാണ്‌ പറ­യു­ക. (ഇല ചെറു­താ­വൽ, മൊസൈ­ക്‌, ഇല ചുരു­ളൻ, അരി­വാ­ളി­ല) ചെറു ഇല­ക­ളിൽ ഇളം പച്ച­യായും കടും­പ­ച്ച­യായും ആയ  മൊസൈക്ക്‌ പാറ്റേ­ണി­ലുള്ള പുള്ളി­കൾ ഉണ്ടാ­കും. തുടർന്നു­ണ്ടാ­കുന്ന ഇല­കൾ ചെറുതും ചുരു­ണ്ടതും എളുപ്പം പൊട്ടി­പോ­കു­ന്നതും തുകൽപോ­ലു­ള്ളതും നിറ­വ്യ­ത്യാ­സ­മുള്ള പുള്ളി­കളും  വര­കളും ഉള്ള­താ­യി­രി­ക്കും.

    ഇലകളില്‍ പച്ചയും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്ന് മൊസൈക്  രൂപത്തില്‍ കാണുതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. ഈ ഇല വെയിലിന് അഭിമുഖമായി പിടിച്ചാല്‍ മഞ്ഞപ്പാടുകളും പൊട്ടുകളും എളുപ്പം തിരിച്ചറിയാന്‍ സാധിക്കും

    ചിലപ്പോള്‍ ഇലയുടെ ഞരമ്പുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുന്നു.

    തുടര്‍ന്നുണ്ടാകുന്ന  ഇലകള്‍ വികൃതമാവുന്നു. ഇല അരിവാളിന്റെ ആകൃതിയിലാകുന്നു.

    പുതിയതായി ഉണ്ടാകുന്ന  ഇലകള്‍ മുരടിക്കുകയും മഞ്ഞളിക്കുകയും കട്ടികൂടി കുറ്റിലകളായി മാറുകയും ചെയ്യുന്നു.

    കൊടിയുടെ വളര്‍ച്ച മുരടിക്കുന്നു.

    രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാല്‍ വള്ളികളില്‍ തിരികള്‍ ഉണ്ടാകുന്നത്  കുറയുകയും, ഉണ്ടായ  തിരികളുടെ നീളം കുറഞ്ഞ് മണികള്‍ പിടിക്കാതെ വരികയും ചെയ്യുന്നു.

    ഇത്തരം വള്ളികള്‍ നശിക്കാതെ തോട്ടത്തില്‍ വളരെ നാള്‍ നിലനില്‍ക്കും

    പന്നിയൂര്-1, കരിമുണ്ട , ഉതിരന്‍കൊട്ട , ബാലന്‍കൊട്ട , വയനാടന്‍ എന്നീയിനങ്ങളില്‍ രോഗബാധ കൂടുതലാണ്

    നിയന്ത്രണമാര്‍ഗങ്ങള്‍

    വൈറസുരോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുകയില്ല. രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം

    തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വള്ളികള്‍ രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം ശേഖരിക്കുക

    നഴ്സറിയിലെ തൈകള്‍ രോഗലക്ഷണം കാണിച്ചാലുടന്‍ കത്തിച്ചു നശിപ്പിക്കണം

    തോട്ടങ്ങളില്‍ രോഗം ബാധിച്ച കൊടികളെ വേരോടു കൂടി പറിച്ചുമാറ്റിയ ശേഷം തീയിട്ടു നശിപ്പിക്കണം. ഒരിക്കല്‍ കൊടിയില്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ കൊടിയെ രോഗവിമുക്തമാക്കാന്‍ സാധിക്കാത്തതുകൊണ്ട്  രോഗവാഹികളായ ഏഫിഡുകള്‍, മീലിമൂട്ടകള്‍, തുള്ളന്മാര്‍ എന്നിവ രോഗം ബാധിച്ച കൊടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച രോഗബാധയില്ലാത്ത കൊടികളിലേക്ക് വൈറസിനെ പകര്‍ത്താതിരിക്കാന്‍ വേണ്ടിയാണിത്

    രോഗം ബാധിച്ച തോട്ടങ്ങളില്‍ ഉപയോഗിച്ച പണിയായുധങ്ങള്‍ രോഗമില്ലാത്ത തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. അവ ഡെറ്റോള്‍ അഥവാ ഫിനോള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം വീണ്ടും  ഉപയോഗിക്കാവുന്നതാണ്. വള്ളികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലെയ്ഡുകള്‍ , കത്തി എന്നിവയും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം

    നീരൂറ്റിക്കുടിക്കുന്ന രോഗവാഹികളായ ഏഫിഡുകള്‍, മീലിമൂട്ടകള്‍, തുള്ളന്മാര്‍ എന്നിവയെ നിയന്ത്രിക്കാന്‍ അന്തര്‍വ്യാപനശേഷിയുള്ള കിടനാശിനികളായ ഡൈമെത്തോയേറ്റ് (റോഗര്‍ 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍)  മൂന്നാഴ്ച്ച  ഇടവിട്ട് തളിക്കണം.  കീടനാശിനി തളിച്ചിട്ട് രണ്ടുമാസമെങ്കിലും കഴിഞ്ഞേ വിളവെടുക്കാവൂ

    കുറ്റില രോഗം

    ലക്ഷണങ്ങൾ

    "ഫില്ലോഡി” എന്ന ഇല­കൾ ചെറു­താ­വുന്ന അവസ്ഥ കുരു­മു­ള­കിലെ ഒരു പ്രധാന ക്രമ­ക്കേ­ടാ­ണ്‌. മൈക്രോ­പ്ളാ­സ്മ­യാണ്‌ രോഗ­മു­ണ്ടാ­ക്കുന്നത്‌. രോഗ­ബാ­ധ­യേറ്റ കുരു­മു­ളക്‌ വള്ളി­ക­ളിൽ ഇല­കൾ മഞ്ഞച്ച്‌, മുര­ടിച്ച്‌ പിരി­ഞ്ഞി­രി­ക്കു­കയും ഇട­മു­ട്ടു­ക­ളുടെ നീളം കുറ­വാ­യി­രി­ക്കു­കയും ചെയ്യും.

    അടുത്ത കാലത്തായി വയനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന മൈക്കോപ്ലാസ്മ രോഗമാണിത്

    പുതുതായി വരുന്ന ഇലകള്‍ മഞ്ഞളിക്കുകയും കട്ടിയാവുകയും കുരുടിക്കുകയും ചെയ്യുന്നു

    തുടര്‍ന്ന് വരുന്ന ഇലകള്‍ മഞ്ഞളിച്ച് വലുപ്പം കുറഞ്ഞ് വികൃതമാവുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പൂക്കളും തിരികളും ഉണ്ടാകുന്നില്ല

    ഫില്ലോഡിയില്‍ തിരിയുടെ ഞെട്ട് നീളം വച്ച് പൂക്കള്‍ മണികളാകാതെ ഇലകളായി രൂപാന്തരപ്പെടുന്നു

    വള്ളികള്‍ മഞ്ഞളിച്ചു കുരുടിക്കുന്നു.

    നിയന്ത്രണമാർഗങ്ങൾ

    രോഗബാധ കൂടുതലുള്ള വള്ളികള്‍ വേരോടു കൂടി പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം.

    രോഗബാധയുള്ള തോട്ടങ്ങളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പാടില്ല.

    രോഗാരംഭ ദശയില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ 0.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും വേണം

    സാവധാന വാട്ടം

    ലക്ഷണങ്ങൾ

     

  • തുലാവര്‍ഷാരംഭത്തിലാണ് രോഗലക്ഷണം സാധാരണ കാണുന്നത്.
  • ഇലകള്‍ മഞ്ഞനിറം ബാധിച്ചു കുറേശ്ശെയായി കൊഴിഞ്ഞു പോകുകയും ചിലപ്പോള്‍ ഇലയുടെ അഗ്രഭാങ്ങള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു.
  • വള്ളിയുടെ വളര്‍ച്ച നിലക്കുകയും തിരികള്‍ കൂട്ടത്തോടെ കൊഴിയുകയും ചെയ്യുന്നു
  • നിയന്ത്രണമാർഗങ്ങൾ

  • വര്‍ഷാരംഭത്തില്‍ 0.1% വീര്യമുള്ള രാസ കുമിള്‍ നാശിനി 5-10 ലിറ്റര്‍ ഒരടി വിസതാരത്തില്‍ തടമെടുത്ത് ഒഴിച്ച് കൊടുക്കുക.അതിനു ശേഷം നിമാവിര നാശിനികള്‍ മണ്ണില്‍ വിതറി ഇളക്കി ചേര്‍ക്കുക.
  • മെയ്‌-ജൂണ്‍ മാസങ്ങളിലും ആഗസ്റ്റ്‌ -സെപ്തംബര്‍ മാസങ്ങളിലുമായി രണ്ടു തവണ ഈ മരുന്നുകള്‍ ഒരേ അളവില്‍ തളിയ്ക്കുക
  • കുരുമുളക് - പൊള്ളു വണ്ട്‌

    സുഗന്ധ വിളകളുടെ രാജാവായ കുരുമുളകിന് കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് ഉള്ളത്. കയറ്റുമതി ഇനങ്ങളിൽ മുഖ്യമായ കുരുമുളക് നിരവധി കീടങ്ങളുടെ ആക്രമണത്തിന് വിധേയമാകാറുണ്ട്. അവയിൽ  മുഖ്യമാണ്  പൊള്ളു വണ്ട്‌. ഈ വണ്ടിന്റെ പുഴുക്കൾ കുരുമുളക് മണികൾ ആക്രമിച്ച് പൊള്ളയാക്കുന്നു . ആക്രമണത്തിനു വിധേയമായ മണികളിൽ ചെറിയ ദ്വാരമുണ്ടായിരിക്കും. ഉള്ളിലുള്ള കോശങ്ങൾ തിന്നു നശിപ്പിക്കുന്നതു മൂലം മണികൾ പൊള്ളയായി തീർന്ന് ഉണങ്ങി നശിക്കുന്നു. മൂത്ത മണികൾ തിന്നാൻ പ്രയാസം അനുഭവപ്പെടുമ്പോൾ പുഴുക്കൾ മണിയുടെ പുറംതൊലി തിന്നു ജീവിക്കും. കുരുമുളക് കൊടികളുടെ ഇലകളിൽ വൃത്താകൃതിയിലുള്ള ദ്വാരങ്ങളും പൊള്ളു വണ്ടിന്റെ ആക്രമണം മൂലമുണ്ടാകുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ടിത കീടനാശിനി (0.03 % വീര്യമുള്ളത്) 5 മി.ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തിരിയിടുമ്പോഴും, തിരികളിൽ മണി പിടിക്കുമ്പോഴും തളിക്കണം. കൂടാതെ, കാലവർഷ ആരംഭത്തോടെ തോട്ടത്തിലെ തണൽ ക്രമീകരിക്കണം.

    പോഷക സംബന്ധവൈകല്യങ്ങള്‍

    മഗ്നീഷ്യത്തിന്‍റെ അഭാവം

    ലക്ഷണങ്ങൾ

    മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളംമഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.

    തുടക്കത്തില്‍ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകള്‍ക്കിടയില്‍ കാണുന്ന  മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

    ഇലകളിലെ പ്രധാന ഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള ഭാഗം മഞ്ഞനിറത്തിലും കാണുന്നു.

    ഞരമ്പുകള്‍ക്കിടയില്‍ ചെറിയ കരിഞ്ഞ പൊട്ടുകള്‍ കാണുന്നു.

    നിയന്ത്രണമാര്‍ഗങ്ങള്‍

    വള്ളി ഒന്നിന് ഒരുവര്‍ഷം 10 കി.ഗ്രാം ജൈവവളം നല്‍കണം

    വള്ളി ഒന്നിന് ഒരുവര്‍ഷം 100 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് നല്‍കണം

    കാല്‍സ്യത്തിന്‍റെ അഭാവം

    ലക്ഷണങ്ങൾ

     

  • ലക്ഷണങ്ങൾ ആദ്യം ഇളംഇലകളിലും പിന്നീട്‌ മൂപ്പെത്തിയ ഇലകളിലും കാണപ്പെടുന്നു
  • തുടക്കത്തിൽ ഇലകളുടെ അറ്റം മഞ്ഞളിച്ച്‌ അതിൻമേൽ തവിട്ടുനിറത്തിലുള്ള ചെറിയ പൊട്ടുകൾ കാണപ്പെടുന്നു.
  • ക്രമേണ ഇവ വലുതായി അവയക്ളക്കു ചുറ്റും മഞ്ഞനിറത്തിലെ ഒരു വലയം കാണുന്നു
  • ഇലയിലെ മഞ്ഞളിപ്പ്‌ അഗ്രഭാഗത്തു നിന്നക്ള മറ്റു ഭാഗങ്ങളിലേക്ക്‌ 
    വ്യാപിക്കുന്നു
  •  

    ഇലകളുടെ ഞെട്ടറ്റം ഇളം പച്ചനിറത്തിലായി മാറുകയും ഇലകളിൽ അങ്ങിങ്ങായി ബ്രൗൺനിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുകയും ചെയ്യുന്നു

    നിയന്ത്രണമാര്‍ഗങ്ങള്‍

     

  • വള്ളി ഒന്നിന്‌ ഒരുവർഷം 10 കി.ഗ്രാം ജൈവവളം നൽകണം
  • ഒന്നിടവിട്ടുള്ള വർഷങ്ങളിൽ വേനൽമഴ കിട്ടിത്തുടങ്ങുമ്പോൾ തന്നെ (ഏപ്രിൽ-മേയ്‌) ചെടി ഒന്നിന്‌ 500 ഗ്രാം കുമ്മായം നൽകണം
  •  

    കടപ്പാട് : കാർഷിക വിവരസങ്കേതം

    അവസാനം പരിഷ്കരിച്ചത് : 6/10/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate