Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കിഴങ്ങുവര്‍ഗ്ഗങ്ങള്‍

കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍

കപ്പ

അരിയുടെ കുറവ് കപ്പകൊണ്ട്പരിഹരിച്ചു വന്നിരുന്ന ഒരു കാലം കേരളീയര്‍ക്കുണ്ടായിരുന്നു. ചോറിലൂടെകിട്ടിയിരുന്ന അന്നജം കപ്പയിലൂടെ കിട്ടിയിരുന്നതുകൊണ്ട് ചോറിന്‍റെ അളവ്കുറഞ്ഞാലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അരി സുലഭമായികിട്ടാന്‍ തുടങ്ങിയതുകൊണ്ടും റബ്ബറിന്‍റെ കടന്നാക്രമണത്താലും കപ്പക്കൃഷിക്രമേണ ചുരുങ്ങി വരികയാണുണ്ടായത്. മാത്രമല്ല തമിഴ്നാട്ടിലും കപ്പകൃഷിവ്യാപകമായതോടെ തുണിവ്യവസായത്തിനാവശ്യമായ സ്റ്റാര്‍ച്ചിനും നമ്മുടെകപ്പയ്ക്ക് ആവശ്യക്കാരില്ലെന്നായി. എന്നാല്‍ റബ്ബര്‍ വില കുറഞ്ഞതോടെകപ്പക്കൃഷിയിലേക്കുള്ള ഒരു മടക്കയാത്ര ഇന്ന് പല കൃഷിയിടങ്ങളിലുംകണ്ടുവരുന്നുണ്ട്.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവാണ്തിരുവിതാംകൂറില്‍ മരിച്ചീനി കൃഷിക്ക് വേണ്ട പ്രോല്‍സാഹനം നല്‍കിയത്.അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ശ്രീവിശാഖം എന്ന പേരില്‍ പുതിയ ഒരിനംമരച്ചീനി ഇന്നു നമുക്കുണ്ട്. ചെണ്ടമുറിയനും കപ്പപ്പുഴുക്കുമെല്ലാംതിരുവിതാംകൂര്‍കാര്‍ക്ക് പ്രിയമായിരുന്നെങ്കിലും മലബാറില്‍ ആദ്യമൊന്നുംകപ്പ അത്രയ്ക്ക് പ്രചരിച്ചിരുന്നില്ല. കപ്പ തിന്നുന്നത് ദാരിദ്ര്യത്തിന്‍റെലക്ഷണമായി അവരെണ്ണി, പ്രത്യേകിച്ച് ആഢ്യന്മാര്‍. എന്നാല്‍കുടിയേറ്റക്കാരുടെ വരവോടെയും കേരള സംസ്ഥാന രൂപീകരണത്തോടെയുംപച്ചക്കപ്പയ്ക്കും, വാട്ടുകപ്പയ്ക്കും സ്വാദുണ്ടെന്ന് അവര്‍ക്കുംമനസ്സിലായി. കപ്പ, മരച്ചീനി, കൊള്ളക്കിഴങ്ങ്, പുളക്കിഴങ്ങ്, ചീനിഎന്നിങ്ങനെ കേരളത്തിന്‍റെ പല ഭാഗങ്ങളിലറിയപ്പെടുന്ന മരച്ചീനിതമിഴ്നാട്ടിലേക്കു കടന്നപ്പോള്‍ മാരവള്ളിക്കിഴങ്ങായി.

 • മണ്ണ്

വെട്ടുകല്‍മണ്ണിലും മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണിലും കപ്പ നന്നായിവളരും. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള എല്ലാത്തരം മണ്ണിലും കപ്പനന്നായി വളരും. കപ്പ നട്ട് വേരുപിടിക്കാന്‍ അല്‍പം ഈര്‍പ്പം മണ്ണില്‍കൂടിയേ തീരൂ. തുടര്‍ന്നു കഠിനമായ ചൂടായാലും അതിവര്‍ഷമായാലും ചെറുത്തുനില്‍ക്കാന്‍ കപ്പയ്ക്കു കഴിവുണ്ട്.

 • ഇനങ്ങള്‍

നാടന്‍ പേരുകളിലറിയപ്പെട്ടിരുന്ന ധാരാളം മരച്ചീനി ഇനങ്ങള്‍ ഒരു കാലത്ത്നമ്മുടെ നാട്ടില്‍ കൃഷിചെയ്തു വന്നിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ, മുളമൂടന്‍, മിച്ചറുകപ്പ, വങ്കാള, മുട്ടവിയ്ക്ക, സിലോണ്‍, ഏത്തക്കപ്പ, പച്ചറൊട്ടി, വെള്ളറൊട്ടി, പതിനെട്ട്, കട്ടന്‍ കപ്പ, എം-4, പാലുവെള്ള, പീച്ചിവെള്ള, പരിപ്പിലപ്പന്‍, ആനമറവന്‍ തുടങ്ങി മൂപ്പിലും ഉയരത്തിലുംനിറത്തിലും സ്വാദിലുമെല്ലാം ഇവ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഇവയില്‍പലതും ഇന്നു കൃഷി ചെയ്യുന്നില്ലെങ്കിലും ചുരുക്കം സ്ഥലങ്ങളില്‍ പുല്ലാനി, ആമ്പക്കാടന്‍, കോട്ടയം ചുള്ളി, മിച്ചറുകപ്പ, എം-4എന്നിവയും അപൂര്‍വ്വമായി പതിനെട്ട്, കട്ടന്‍കപ്പ എന്നിവയും കൃഷിചെയ്യുന്നുണ്ട്. സിലോണ്‍ കപ്പ എന്ന പേരിലറിയപ്പെടുന്ന എം-4 (മലയന്‍)വിളവിലും സ്വാദിലും മുന്‍പന്തിയിലാണ്. ശാഖകളില്ലാതെ ഉയരത്തില്‍ വളരുന്നതും12മാസത്തോളം മൂപ്പുള്ളതുമായ ഇതിന് എലി ശല്യം കൂടുതലാണ്. റൊട്ടിക്കപ്പ (പച്ചയും വെള്ളയും) ചുട്ടുതിന്നാന്‍ വിശേഷപ്പെട്ടതാണ്. ഏത്തക്കപ്പയ്ക്ക്പുഴുങ്ങിയ ഏത്തപ്പഴത്തിന്‍റെ നിറമാണ്. പതിനെട്ട്, (പത്തു മന്നു വാട്ടിയാല്‍എട്ട് മന്ന് ഉണക്കക്കപ്പ കിട്ടും) കട്ടന്‍കപ്പ എന്നിവ വാട്ടുകപ്പയ്ക്ക്പ്രത്യേകം പറഞ്ഞുവച്ചിട്ടുള്ളതാണ്.

 • നടുന്ന സമയം

മഴക്കാലത്തിന്‍റെ ആരംഭത്തോടുകൂടി ഏപ്രില്‍-മേയ് മാസത്തിലുംതുലാവര്‍ഷാരംഭത്തോടു കൂടി സെപ്റ്റംബര്‍, ഒക്ടോബറിലും കപ്പ നടാം. ഇത്യഥാക്രമം കുംഭക്കപ്പയെന്നും തുലാക്കപ്പയെന്നും അറിയപ്പെടുന്നു. മണ്ണില്‍നനവുണ്ടെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ കപ്പക്കമ്പു നട്ടു തുടങ്ങാം.എന്നാല്‍ മഴ പെയ്യാന്‍ താമസിച്ചാല്‍ വെള്ളമൊഴിച്ചു കൊടുക്കേണ്ടിവരും. രണ്ടുമഴക്കാലത്തെ കാര്യമായി പ്രയോജനപ്പെടുത്തുന്നതിനാല്‍ ഏപ്രില്‍-മേയില്‍നടുന്നതാണ് നല്ലത്. ഒന്നാം വിള മാത്രം നെല്ലുകൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍കൊയ്തതിനുശേഷം തുലാമാസത്തോടുകൂടി കപ്പനട്ട് ആറേഴുമാസം മൂപ്പായാല്‍മേടമാസത്തില്‍ പറിച്ചു വില്‍ക്കാറുണ്ട്. എന്നാല്‍ വേനല്‍മഴ അധികമായിപാടത്ത് വെള്ളം കേറാനിടയായാല്‍ വേഗത്തില്‍ പറിച്ചു വില്‍ക്കേണ്ടിവരും.

 • നടുന്ന രീതി

കുഴികുഴിച്ചും കൂനകൂട്ടിയും വാരമെടുത്തും കപ്പ നടാമെങ്കിലും കൂനകൂട്ടി (ഉടലെടുത്ത്) നടുന്നതാണ് നല്ലത്. കപ്പക്കമ്പിന്‍റെ താഴത്തെ പത്തുസെ.മീറ്ററും മുകളിലെ30സെ.മീറ്ററും ഒഴിവാക്കി വേണം നടാനുള്ള കമ്പ് മുറിച്ചെടുക്കാന്‍. പതിനഞ്ച് ഇരുപത് സെ.മീറ്റര്‍ നീളത്തില്‍ മുറിച്ച കപ്പക്കമ്പ്4-5 സെ.മീറ്ററിലധികം താഴാതെ ഒരു കൂനയില്‍ ഒന്നെന്ന കണക്കില്‍ കുത്തനെ നിര്‍ത്തി നടുന്നതാണ് നല്ലത്. ശാഖകള്‍ ഉണ്ടാകുന്ന ഇനങ്ങള്‍ 90 x 90സെ.മീ. അകലത്തിലും ശാഖകളില്ലാത്ത എം-4ഇനങ്ങള്‍75 x 75സെ.മീറ്റര്‍ അകലത്തിലും നട്ടാല്‍ മതി.

 • വളപ്രയോഗം

വളമൊന്നും ചേര്‍ക്കാതെ ഉടലെടുത്ത് കപ്പനട്ട് ചെത്തിക്കോരി ചാരം മാത്രംചേര്‍ത്താണ് കപ്പ കൃഷി ചെയ്തു വന്നിരുന്നത്. എന്നാല്‍ പുതിയ ഇനങ്ങളുടെവരവോടെയും നിരവധി പരീക്ഷണങ്ങളുടെയും ഫലമായി വളപ്രയോഗത്തില്‍ ശാസ്ത്രീയനിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഒരു കൂനയ്ക്ക് ഒരു കി. ഉണങ്ങിയചാണകപ്പൊടി ചേര്‍ത്തു നടുന്നത് നല്ലതാണ്. പുറമേപാക്യജനക-ഭാവഹ-ക്ഷാരവളങ്ങളും ചേര്‍ക്കാം. എം-4ഇനത്തിനും മറ്റു നാടന്‍ ഇനങ്ങള്‍ക്കും ഹെക്ടറിന്50:50:50എന്ന അനുപാതത്തില്‍ ഈ വളങ്ങള്‍ കിട്ടാനായി110കിലോ യൂറിയ, 250കിലോ മസൂറിഫോസ്, 85കിലോ പൊട്ടാഷ് എന്നിവ ചേര്‍ക്കേണ്ടതാണ്. ഉല്‍പ്പാദനശേഷി കൂടിയ ഹൈബ്രിഡ്ഇനങ്ങള്‍ക്ക് ഇതിലധികവും വേണം. മസൂറിഫോസ്, കമ്പു നടുമ്പോഴും യൂറിയയും, പൊട്ടാഷും മൂന്നാക്കി ഭാഗിച്ച് നടുമ്പോഴും നട്ട് രണ്ടു മാസം കഴിഞ്ഞുംമൂന്നുമാസം കഴിഞ്ഞും കൊടുക്കുകയാണ് വേണ്ടത്. ആറേഴുമാസം മൂപ്പുള്ള കപ്പനടുമ്പോള്‍, പ്രത്യേകിച്ചും കൊയ്ത്തു കഴിഞ്ഞ പാടത്തു നടുമ്പോള്‍, അടിവളമായിഭാവഹം മുഴുവനും പകുതിവീതം യൂറിയയും പൊട്ടാഷും നല്‍കി ബാക്കി പകുതി നട്ട്45ദിവസത്തിനുശേഷം ഇടയിളക്കി ചെത്തിക്കോരുമ്പോള്‍ കൊടുത്താല്‍ മതി. ഓരോകപ്പക്കമ്പിനും എതിര്‍വശത്തേക്കു വളരുന്ന രണ്ടു മുളകള്‍ മാത്രം നിര്‍ത്തിബാക്കിയുള്ളവ അടര്‍ത്തിക്കളയേണ്ടതാണ്. നട്ട് മൂന്നുമാസം വരെയെങ്കിലുംകളകേറാതെ ചെത്തിക്കോരി കൂനകെട്ടി സംരക്ഷിക്കേണ്ടതാണ്.

 • ഇടവിളകള്‍

കപ്പയ്ക്കിടയ്ക്ക് ഇടവിളയായി മറ്റു കൃഷികളൊന്നും ചെയ്യാറില്ലെങ്കിലും 90 x 90സെ.മീ. അകലത്തില്‍ നട്ട സ്ഥലങ്ങളില്‍ വിപണന സൗകര്യമുണ്ടെങ്കില്‍ ഇടവിളയായി നിലക്കടല കൃഷിചെയ്യാം. വരികള്‍ തമ്മില്‍30 സെ.മീറ്ററും നിരകളില്‍20സെ.മീറ്ററും വിട്ട് മേയ്-ജൂണ്‍ മാസത്തോടുകൂടി നിലക്കടലവിത്ത് കുത്തിയിടാം. പടര്‍ന്നു കേറാത്ത ഇനം പയറും കപ്പകള്‍ക്കിടയില്‍ പറ്റും.

 • വിളസംരക്ഷണം

കപ്പക്കൃഷിയിലെ പ്രധാന പ്രശ്നം എലിശല്യമാണ്. സ്വാദും കഴമ്പുമുള്ള എം-4ഇനത്തില്‍ എലിയുടെ ഉപദ്രവം കൂടുതലായാണ് കണ്ടുവരുന്നത്. വിവിധമാര്‍ഗങ്ങളുപയോഗിച്ച് എലിയെ നശിപ്പിക്കുകയേ ഇതിനു പ്രതിവിധിയുള്ളൂ.അതുപോലെതന്നെ ഇല മഞ്ഞളിച്ചു ചുരുണ്ടു നശിക്കുന്ന മൊസൈക് എന്ന വൈറസ് രോഗവും ഈഇനത്തിലാണു കൂടുതലായും കാണുന്നത്. മൊസൈക് ബാധിച്ച കപ്പക്കമ്പുനടാതിരിക്കുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. മൊസൈക് രോഗം പരത്തുന്നവെള്ളീച്ചയെ ആദ്യദശയില്‍ തന്നെ ഏതെങ്കിലും കീടനാശിനി തളിച്ചുനശിപ്പിച്ചാല്‍ രോഗവ്യാപനം തടയാനാകും.
നട്ട്9-10മാസമാകുമ്പോള്‍ കപ്പ പറിക്കാം. എം-4ഇനം12മാസമാകുമ്പോള്‍ പറിക്കുന്നതാണ് വിളവധികം കിട്ടാന്‍ നല്ലത്. ഈ ഇനത്തില്‍ ഹെക്ടറിന്10-15ടണ്‍ പച്ചക്കപ്പ കിട്ടും. പുതിയ ഹൈബ്രിഡ് ഇനമായ ശ്രീഹര്‍ഷയ്ക്ക് ഹെക്ടറിന്40-50ടണ്‍ വിളവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാടന്‍ ഇനങ്ങള്‍ക്കു പത്തുടണ്ണില്‍ താഴെ മാത്രമേ വിളവുള്ളൂ. കപ്പക്കൃഷി കുറഞ്ഞു വന്നപ്പോള്‍പച്ചക്കപ്പയ്ക്ക് കി.ഗ്രാമിന് അഞ്ചു രൂപയും വാട്ടുകപ്പയ്ക്ക്18മുതല്‍20രൂപ വരെയും കൊടുക്കേണ്ടി വരുന്നുണ്ട്.

 

ചേന

ആണ്ടിലൊരിക്കല്‍ മാത്രംവിളവെടുക്കുന്ന ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയെയാണ് നടുതലകള്‍ എന്നുവിളിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളോടെ നടുതലകൃഷിക്കു ആരംഭംകുറിക്കുന്നു. കിഴങ്ങുവര്‍ഗവിളകളില്‍ പ്രധാനമായത് ചേനയാണ്. കാട്ടുചേന, നാട്ടുചേന എന്നീ രണ്ടുതരം ചേനകളാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്.വെന്തു കഴിഞ്ഞാല്‍ വെണ്ണപോലിരിക്കുന്നവയ്ക്ക് നെയ്ചേന എന്നഓമനപ്പേരുമുണ്ട്. കാട്ടുചേന തരിശുഭൂമികളിലും വെളിമ്പറമ്പുകളിലുംവളരുമ്പോള്‍ മറ്റു രണ്ടിനങ്ങളും കൃഷി ചെയ്തുണ്ടാക്കണം. കാട്ടുചേന മരുന്നായിമാറുമ്പോള്‍ മറ്റുള്ളവ ഭക്ഷണമായിത്തീരുന്നു.

നടീല്‍

കുംഭമാസത്തില്‍ വെളുത്തപക്ഷത്തിന്‍റെ ആദ്യദിവസം ചേന നട്ടാല്‍പൂര്‍ണചന്ദ്രനെപ്പോലെ വളര്‍ന്നു വരുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.വെളുത്തവാവിന്‍റെ അന്നു നട്ടാലും ഇതേ വളര്‍ച്ച കിട്ടുമെന്നു മറ്റു ചിലരുംകരുതുന്നു. ഏതായാലും കുംഭത്തില്‍ നട്ടാല്‍ കുടയോളം വലുപ്പത്തിലുള്ളചേനയുണ്ടാകുമെന്നാണ് ചൊല്ല്.
തുലാവര്‍ഷത്തിനുശേഷം നന്നായി കിളച്ചിട്ട പറമ്പുകളില്‍ കുംഭത്തില്‍ ചേനനടാനുള്ള കുഴി എടുക്കാം. ചേനക്കൃഷി ശാസ്ത്രീയമാക്കുമ്പോള്‍ 60 സെ.മീ.സമചതുരത്തിലും 45 സെ.മീ. ആഴത്തിലുമുള്ള കുഴികളിലാണ് നടേണ്ടത്. കുഴികള്‍തമ്മില്‍ 90 സെ.മീ. അകലവും വേണം. ഇങ്ങനെ ചേന നടുമ്പോള്‍ ഇടയ്ക്കുള്ള സ്ഥലംപയറോ വെണ്ടയോ വളര്‍ത്താനും ഉപയോഗിക്കാം. കുഴികളില്‍ ഉണങ്ങിയ ഇലകളുംമറ്റുമിട്ട് തീ കത്തിച്ചു കിട്ടുന്ന ചാരം ചേനയ്ക്കു വളരെ നല്ലതാണ്. കുഴിഒന്നിന് രണ്ടര കി.ഗ്രാം ചാണകപ്പൊടി മേല്‍മണ്ണുമായി ചേര്‍ത്തിളക്കിവെച്ചശേഷം വേണം ചേന നടാന്‍. മുന്‍വിളകളില്‍നിന്നും ലഭിച്ച ഇടത്തരംവലുപ്പമുള്ള ചേന മുളകുത്തിക്കളഞ്ഞശേഷം ഒരാഴ്ചയോളം തണലത്തു വെച്ചുണക്കിയതാണ്നടീല്‍വസ്തു. ഏകദേശം ഒരു കി.ഗ്രാം തൂക്കമുള്ളതും മുളയുള്ളതുമായകഷണങ്ങളാക്കി മുറിച്ച് ഇവ നടാനുപയോഗിക്കാം. മുള കുത്തിയ ചേന ഒന്നുരണ്ടാഴ്ചപുകയത്തുവെച്ചശേഷം മുളപൊട്ടുമ്പോള്‍ മുറിച്ചെടുക്കുന്ന രീതിയുമുണ്ട്.മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു നിറച്ച വലിയ കുഴികളുടെ മധ്യത്തില്‍പിള്ളക്കുഴികളെടുത്ത് ചേന നട്ട് മണ്ണിട്ടു മൂടുന്നു.

വിളസംരക്ഷണം

ചേന നട്ടശേഷം കുഴികളുടെ മുകളില്‍ ഉണങ്ങിയ ഇലകൊണ്ട് പുതയിടണം. ചേനയെഎത്രത്തോളം കരിയിലകൊണ്ട് നാം ചുമടെടുപ്പിക്കുന്നുവോ അത്രത്തോളം എന്‍റെചുമടും ഞാന്‍ നിങ്ങളെക്കൊണ്ട് എടുപ്പിക്കുമെന്നാണ് ചേന പറയുന്നത്. മീനം-മേടമാസങ്ങളിലെ കഠിനമായ ചൂടില്‍നിന്നും ചേനക്കഷണങ്ങളെ സംരക്ഷിക്കാനാണ്കരിയിലകൊണ്ടു മൂടുന്നത്. പുതുമഴയോടെ കൂമ്പ് പുറത്തു വരുമ്പോള്‍ കരിയിലകള്‍അഴുകി ചേനയ്ക്കു വളമായി മാറുന്നു.
ചേന വലുപ്പം കൂട്ടാന്‍ രാസവളങ്ങളും ചേര്‍ക്കാം. നട്ട് 45 ദിവസമാകുമ്പോള്‍കുഴിയൊന്നിന് 20 ഗ്രാം മസൂരിഫോസും 7 ഗ്രാം വീതം യൂറിയയും പൊട്ടാഷുംചേര്‍ത്ത് ഇടയിളക്കി മണ്ണുകൂട്ടി കൊടുക്കുന്നത് നല്ലതാണ്. ഒരു മാസംകഴിയുമ്പോള്‍ വീണ്ടും ഇതേ തോതില്‍ യൂറിയയും പൊട്ടാഷും ചേര്‍ത്ത് മണ്ണുകൂട്ടികൊടുക്കണം.

വിളവെടുപ്പ്

കുംഭത്തില്‍ നട്ട ചേന തുലാം-വൃശ്ചികമാസത്തില്‍ മാത്രമേ വിളവെടുപ്പിനുപാകമാകൂവെങ്കിലും കര്‍ക്കടകത്തില്‍ പറിച്ചെടുക്കുന്ന ചേന നല്ല വെണ്ണപോലെവേകും. ഇതിന്‍റെ സ്വാദോര്‍ത്തിട്ടാകാം കര്‍ക്കിടകത്തില്‍ കട്ടിട്ടായാലുംചേന കൂട്ടണമെന്നു പഴമക്കാര്‍ പറയുന്നത്.
ഭക്ഷ്യാവശ്യത്തിനു ചേനയോടൊപ്പം ചേനത്തണ്ടും ഉപയോഗിക്കാം. കുംഭത്തില്‍നടുന്ന ചേനയുടെ തണ്ട് കര്‍ക്കിടകം-ചിങ്ങമാസങ്ങളില്‍ ചെത്തിയെടുക്കാം. രണ്ടുതണ്ടുള്ളതില്‍ ഒന്നുമാത്രമേ ചെത്താകൂ. ചേനത്തണ്ടിനോടൊപ്പം ചെറുപയറുംചേര്‍ത്തുണ്ടാക്കുന്ന തോരനു സ്വാദ് കൂടുമത്രെ.

 

കാച്ചില്‍

 • നടീല്‍

തെക്കന്‍ പ്രദേശങ്ങളിലെ കാച്ചില്‍ വടക്കന്‍ പ്രദേശങ്ങളില്‍ശരീരത്തിനുണ്ടാകുന്ന ചൂടാണ്. അവിടെ കാവിത്ത് (കാവത്ത്) എന്നാണ് കാച്ചിലിനുപറയുക. തമിഴിലും കാവിത്തെന്നാണ് പറയുന്നത്. കാവിത്ത് നടാന്‍ പറ്റിയ സമയംമീന-മേട മാസകാലമാണെങ്കിലും മേടമാദ്യം നടുന്നതാണത്രെ നല്ലത്. വള്ളിവീശുന്നതു മുതല്‍ കിഴങ്ങുണ്ടാകുന്നതുവരെയുള്ള വളര്‍ച്ചയുടെ ആദ്യദശ, പകല്‍കൂടിയ സമയത്തും അവസാനദശ പകല്‍ കുറഞ്ഞ തുലാമാസത്തിനുശേഷവുമാണ് നല്ലതെന്നാണ്കൃഷിക്കാരുടെ അനുഭവം.
കാച്ചില്‍ നടുന്നത് അതിന്‍റെ വള്ളിയോടു ചേര്‍ത്തു മുറിച്ചെടുക്കുന്ന മൂക്ക്എന്ന ഭാഗമാണ്. ധനു-മകര മാസങ്ങളില്‍ പറിക്കുന്ന കാച്ചിലിന്‍റെ വള്ളിയോടുചേര്‍ന്ന അഞ്ചാറിഞ്ച് ഭാഗമൊഴിച്ചു ബാക്കിയൊക്കെഭക്ഷ്യാവശ്യത്തിനെടുക്കുന്നു. മുറിച്ച മൂക്ക് ചാണകവെള്ളത്തില്‍ മുക്കിതണലത്തുണക്കി സൂക്ഷിക്കുന്നു. ചെറുവള്ളിവീശി തുടങ്ങുന്നതോടെനടാനെടുക്കുന്നു.
പടര്‍ന്നു കയറാനുള്ള ഏതെങ്കിലും മരത്തിനു ചുവട്ടില്‍നിന്നു മാറി 45 സെ.മീ.സമചതുരത്തിലുള്ള കുഴികളെടുത്ത് അതില്‍ മൂക്ക് നടുന്നു. കുഴി ഒന്നിന് രണ്ടുകി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു കുഴിമൂടി കൂനയാക്കിയശേഷം ചവറിട്ടുമൂടുന്നു. മഴ കിട്ടുന്നതോടെ മുളച്ചു വരുന്ന കാച്ചില്‍ നേരിട്ട്മരത്തിലേക്കോ നാട്ടിക്കൊടുത്ത കമ്പിലൂടെയോ മരത്തിലേക്ക് പടര്‍ന്നുകയറുന്നു.വള്ളികളിലും ഇലപ്പടര്‍പ്പുകളിലും നല്ല വെയില്‍ കിട്ടിയെങ്കിലേ അടിയില്‍കിഴങ്ങുണ്ടാകൂ എന്നോര്‍ക്കണം. കിഴങ്ങിന്‍റെ വളര്‍ച്ച കീഴോട്ടാകുന്നതുകൊണ്ട്ആഴമുള്ള കുഴികളില്‍ കാച്ചില്‍ നട്ടാല്‍ വിള മല്‍സരത്തിനു പറ്റിയ കിഴങ്ങ്കിളച്ചെടുക്കാം.

 • ഇനങ്ങള്‍

കാട്ടുകാച്ചില്‍, പന്നിക്കാച്ചില്‍, മരോട്ടികാച്ചില്‍, ഇഞ്ചികാച്ചില്‍എന്നിങ്ങനെ പല പേരുകളിലും കാച്ചില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പൊതുവേവെള്ളയെന്നും ചുമപ്പെന്നുമുള്ള വേര്‍തിരിവാണുള്ളത്. വെള്ളയ്ക്കാണ് സ്വാദുകൂടുതല്‍.

 • വിളസംരക്ഷണം

ചേനയ്ക്കു നിര്‍ദേശിച്ച തോതില്‍തന്നെ കാച്ചിലിനും രാസവളങ്ങള്‍ചേര്‍ക്കാം. വളമൊന്നുമില്ലാതെ തന്നെ മരങ്ങളുടെ ഇടയിലോ മരം വെട്ടിയകുഴികളിലോവളരുന്ന മാട്ടുകാച്ചിലിനു നല്ല തൂക്കമുണ്ടാകും.

 

ചേമ്പ്

ഇനങ്ങള്‍

കൃഷി ചെയ്യുപ്പെടുന്ന ധാരാളം ഇനങ്ങളുള്ള കിഴങ്ങുവര്‍ഗമാണ് ചേമ്പ്.ഈഴചേമ്പ്, കരിംചേമ്പ്, കല്ലടിചേമ്പ്, നീര്‍ചേമ്പ് എന്നിവയായിരുന്നു പഴയകാലപേരുകള്‍. ഇന്ന് ശീമച്ചേമ്പ്, കുളച്ചേമ്പ്, വര്‍ഷച്ചേമ്പ്, നനചേമ്പ് എന്നീപേരുകളുള്ള ഇനങ്ങളാണ് കൃഷി ചെയ്തു വരുന്നത്. കിഴങ്ങും, തണ്ടും ഇലകളും വിവിധതരത്തില്‍ കറിവയ്ക്കാനുപയോഗിക്കുമെന്നത് ചേമ്പിന്‍റെ പ്രത്യേകതകളാണ്. വലിയഇലകളോടുകൂടിയ 'മാറാന്‍' എന്നറിയപ്പെടുന്ന മാറാചേമ്പ് കൃഷിചെയ്യാതെ തന്നെതരിശുപറമ്പുകളില്‍ ധാരാളം വളരുന്നു. ചൊറിച്ചില്‍ അധികമായതിനാല്‍ ഇതുകറികള്‍ക്കുപയോഗിക്കാറില്ല.

നടീല്‍

കല്ലും കട്ടയുമില്ലാതെ മണലും ചെളിയും സമം കലര്‍ന്ന ഉലര്‍ച്ചയുള്ളമണ്ണാണ് ചേമ്പ് നടാന്‍ പറ്റിയത്. നനയ്ക്കാന്‍ പറ്റുമെങ്കില്‍ ഏതു സമയത്തുംചേമ്പ് കൃഷി ചെയ്യാമെങ്കിലും മീനം-മേടം മാസക്കാലത്താണ് ചേമ്പ് നടുന്നത്.ശീമച്ചേമ്പിന്, കണ്ടിചേമ്പെന്നും പാല്‍ചേമ്പെന്നും പറയുന്നു. വലുപ്പമുള്ളകിഴങ്ങുള്ളവയുടെ തള്ളയും പിള്ളയും (തടയും വിത്തും) നടാനുപയോഗിക്കാം. വറത്തുതിന്നാനും കറിവയ്ക്കാനും പറ്റിയ ഇനമാണിത്.
മീനമാസത്തില്‍ തന്നെ ചേമ്പ് നട്ടു തുടങ്ങാം. ശീമച്ചേമ്പ് 15 സെ.മീറ്ററോളംഉള്ള കഷണങ്ങളാക്കി മുറിച്ചാണു നടുന്നത്. 75 സെ.മീ. ഇടവിട്ടുള്ളകുഴികളിലാണിത് നടുക. നട്ടശേഷം ചാണകപ്പൊടിയും ചാരവും ചേര്‍ത്തു കുഴിമൂടിചവറിട്ട് നിറയ്ക്കുന്നു. ചേമ്പ് മുളച്ച് ഒന്നര രണ്ടാഴ്ചയാകുമ്പോള്‍മണ്ണിട്ടു കോരി ചുവട് ബലപ്പെടുത്തുന്നു.
ചെറുചേമ്പ് വാരങ്ങളെടുത്താണ് നടുന്നത്. 15 സെ.മീ. ഉയരമുള്ള വാരങ്ങളില്‍ 45 സെ.മീ. അകലത്തില്‍ കുഴികളെടുത്ത് വിത്തു നടുന്നു. അധികവും പിള്ളച്ചേമ്പാണ് (വിത്ത്) നടാനുപയോഗിക്കുന്നത്. ചാണകപ്പൊടിയിട്ടുനടുക, നട്ടശേഷം ഒരു മാസംകഴിഞ്ഞും രണ്ടുമാസം കഴിഞ്ഞും മണ്ണുചെത്തിക്കോരി വാരം ബലപ്പെടുത്തുക എന്നീപണികളല്ലാതെ മറ്റു പരിചരണങ്ങളൊന്നും ചേമ്പിനു ചെയ്യാറില്ല.ചേമ്പിനങ്ങളെല്ലാം തന്നെ നട്ട് 5-6 മാസമാകുമ്പോള്‍ പറിച്ചെടുക്കാന്‍പാകമാകുന്നവയാണ്. ചേറു ചേമ്പ് മോരുകൂട്ടാനും സമ്പാറിനും പറ്റിയ കഷണങ്ങളാണ്.ചുമന്ന തണ്ടോടുകൂടിയ താമരക്കണ്ണനെന്ന ഇനം നനചേമ്പില്‍ പെട്ടതാണ്.

 

കിഴങ്ങ്

നടീല്‍

കിഴങ്ങിനങ്ങളില്‍ ചെറുകിഴങ്ങും നനകിഴങ്ങുമുണ്ട്. കാച്ചിലിനുള്ള കൃഷിരീതിതന്നെയാണിതിനും വേണ്ടത്. മീനം-മേടം മാസങ്ങളില്‍ കിഴങ്ങു നടുന്നു.വാരമെടുത്തോ കൂനകൂട്ടിയോ കിഴങ്ങു നടാം. കിഴങ്ങ് വളര്‍ന്നു വള്ളിവീശാന്‍തുടങ്ങുമ്പോള്‍ മുളയോ, വാരിയോകൊണ്ട് താങ്ങുകൊടുത്ത് പടരാന്‍ വിടുന്നു.
ഇവയുടെ അറ്റം തമ്മില്‍ കൂട്ടിക്കെട്ടി ബലപ്പെടുത്തുകയും വേണം. കമ്പുനാട്ടികൂട്ടിക്കെട്ടി കൃഷിചെയ്യുന്നതുകൊണ്ട് കിഴങ്ങിനു നാട്ടക്കിഴങ്ങെന്നുള്ളനാടന്‍ പേരുമുണ്ട്.
കൂനകൂട്ടി കിഴങ്ങു നടുമ്പോള്‍ കൂനകള്‍ തമ്മില്‍ 7.5 സെ.മീ. അകലമുണ്ടാകണം.കുഴികളില്‍ 2-2മ്മ കി.ഗ്രാം ചാണകപ്പൊടിയിട്ടശേഷം കിഴങ്ങ് നട്ട് മണ്ണുകൂട്ടികരിയിലകൊണ്ട് പുതയിടുന്നു. പടരാന്‍ സൗകര്യത്തിന് ഏതെങ്കിലുമൊക്കെ മരത്തിനുചുറ്റുമായാണ് സാധാരണ കിഴങ്ങു നടുക. ചേനയ്ക്കും കാച്ചിലിനും നിര്‍ദേശിച്ചതോതില്‍തന്നെ കിഴങ്ങിനും രാസവളം ചേര്‍ക്കാം. വൃശ്ചികമാസമാകുന്നതോടെ കിഴങ്ങ്പറിച്ചു തുടങ്ങുന്നു. ഒരു ചുവട്ടില്‍നിന്ന് 3-4 കി.ഗ്രാം വരെകിഴങ്ങുണ്ടാകും.

വിളസംരക്ഷണം

നടുതലകള്‍ എല്ലാംതന്നെ പഴയ നാടന്‍ വിത്തുകളുപയോഗിച്ചാണ് കൃഷിചെയ്തുവന്നിരുന്നത്. വളമായി ചാണകപ്പൊടിയോ ചാരമോ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.എന്നാല്‍ ഗവേഷണഫലമായി സ്വാദിനും വിളവിനും പറ്റിയ പുതിയ ഇനങ്ങള്‍ലഭ്യമാകുകയും വളം ചേര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയുംചെയ്തപ്പോള്‍ കൃഷി ലാഭകരമാക്കാമെന്നു കണ്ടു. കാച്ചിലില്‍ ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്‍പ എന്നിവയും ചേമ്പില്‍ ശ്രീപല്ലവി, ശ്രീരശ്മി എന്നിവയുംകിഴങ്ങില്‍ ശ്രീലതയും പുതിയ ഇനങ്ങളാണ്.
കിഴങ്ങുവിളകള്‍ക്കെല്ലാം തന്നെ പാക്യജനകവും ഭാവഹവും ക്ഷാരവും രാസവളമായിനല്‍കിയാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നും മനസ്സിലായി. പൊട്ടാഷുംനൈട്രജനും കൂടിയ തോതിലും പാക്യജനകവും ഭാവഹവും കുറഞ്ഞ തോതിലും മതിയെന്നാണുനിരീക്ഷണം. അടിവളമായി ഭാവഹ വളം മുഴുവനും പകുതി വീതം പാക്യജനകവും പൊട്ടാഷുംനല്‍കി ബാക്കി പകുതി മേല്‍വളമായി, നട്ട് ഒരു മാസം കഴിഞ്ഞുംചേര്‍ക്കുന്നതാണ് നല്ലതെന്നു കണ്ടിട്ടുണ്ട്. തെങ്ങിന്‍തോട്ടത്തില്‍ഇടവിളയായും വാഴത്തോട്ടത്തില്‍ സഹവിളയായും ഉള്ള സമ്മിശ്ര കൃഷിരീതിയാണ്നടുതലകള്‍ക്കു ലാഭകരമെന്നും കാണുകയുണ്ടായി.

കിഴങ്ങ് എന്ന മരുന്ന്

കിഴങ്ങിനങ്ങള്‍ക്കു ഭക്ഷ്യവസ്തു എന്ന നിലയില്‍ നല്ല സ്ഥാനമാണുള്ളത്.ഇവയിലെ അന്നജം ഊര്‍ജ്ജദായകമായതുകൊണ്ട് ചില നേരം അരിഭക്ഷണം ഒഴിവാക്കാനാവും.കാല്‍സ്യത്തിന്‍റെ നല്ല ഉറവിടമാണിവയെല്ലാം തന്നെ. അര്‍ശോരോഗികള്‍ക്കുള്ളആയുര്‍വേദമരുന്നിലെ യോഗത്തില്‍ കാട്ടുചേന സ്ഥിരാംഗമാണ്. തിരുവാതിരകാലത്ത്മകയിരം നോമ്പുനോക്കുമ്പോള്‍ എട്ടങ്ങാടി ചുട്ടു കൂട്ടുന്നതില്‍ പ്രധാനമായുംഉള്ളതു കാച്ചില്‍, ചേമ്പ്, ചേന, കിഴങ്ങ്, പയറ്, തേങ്ങ, ഏത്തയ്ക്ക, കൂര്‍ക്കഎന്നീ എട്ടു കൂട്ടങ്ങളുമാണ്. കാട്ടുകിഴങ്ങ് ചുട്ടുതിന്നും കാട്ടുകായ്കള്‍പറിച്ചു തിന്നുമാണ് നമ്മുടെ പൂര്‍വ്വികര്‍ വിശപ്പടക്കിയിരുന്നത്.

കൂര്‍ക്ക

നടീല്‍

കൂര്‍ക്കയ്ക്കു ചൈനക്കാരന്‍റെ ഉരുളക്കിഴങ്ങെന്നാണ് (ചൈനീസ് പൊട്ടറ്റോ)ഇംഗ്ലീഷില്‍ പറയുക. പേരെന്തായാലും തവിട്ടുനിറത്തോടു കൂടിയ ഈ ചെറിയകിഴങ്ങിന് ഒരു പ്രത്യേക മണവും സ്വാദും രുചിയുമുണ്ട്. മെഴുക്കുപുരട്ടിക്കുപുറമേ തിരുവാതിരക്കാലത്തെ എട്ടങ്ങാടിയിലും തിരുവാതിപ്പുഴുക്കിലും കൂര്‍ക്കഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ്. മലബാര്‍ പ്രദേശങ്ങളിലാണ് കൂര്‍ക്കകൃഷിആദ്യം തുടങ്ങിയത്. പഴയ തെക്കന്‍ മലബാറില്‍പ്പെട്ട പാലക്കാട്-മലപ്പുറംജില്ലകളിലും തൃശ്ശൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് കൂര്‍ക്കകൃഷിവ്യാപകമായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് മുണ്ടൂര്‍ പ്രദേശത്തെകുന്നിന്‍ ചെരുവുകളും കരപ്പാടങ്ങളും കൂര്‍ക്കകൃഷിക്കു പേരുകേട്ടവയാണ്.
നല്ല നീര്‍വാര്‍ച്ചയുള്ള വെട്ടുകല്‍ മണ്ണ്, മണല്‍മണ്ണ് എന്നിവകൂര്‍ക്കകൃഷിക്കു പറ്റിയതാണ്. ചെളികെട്ടാത്ത കരപ്പാടങ്ങളിലെ മണ്ണിലുംകൂര്‍ക്ക നന്നായി വളരും. എന്നാല്‍ നനവുകൂടുമ്പോള്‍ നിമറ്റോഡ് എന്നവിരമൂലമുണ്ടാകുന്ന 'ചൊറി' പിടിക്കാതെ നോക്കണം. ഏതു കാലാവസ്ഥയുംകൃഷിക്കനുയോജ്യമാണെങ്കിലും ഒരു മഴക്കാലവിളയായിട്ടാണ് കേരളത്തില്‍ കൂര്‍ക്കകൃഷി ചെയ്യുന്നത്.
കിഴങ്ങുകളില്‍നിന്നു മുളച്ചുവരുന്ന കന്നുകളാണ് (തലകള്‍)നടാനുപയോഗിക്കുന്നത്. മുന്‍വര്‍ഷത്തെ വിളവിന്‍റെ അവസാനഘട്ടത്തില്‍പറിച്ചെടുക്കുന്ന മൂത്ത കിഴങ്ങുകള്‍ ഇതിനായി മാറ്റിവയ്ക്കും. വിത്തുപാകിമുളപ്പിച്ചു തലകള്‍ നുള്ളി നടുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ 7-8 മാസത്തെ സമയമുണ്ട്. തലയുണ്ടാകാന്‍ ഞാറ്റടിയില്‍ 2-3 മാസം, പറിച്ചു നട്ട്വിളവെടുക്കാന്‍ 5-6 മാസം എന്നാണ് കണക്ക്.
വിഷു കഴിഞ്ഞാല്‍ കൂര്‍ക്ക വിത്ത് പാകാന്‍ തുടങ്ങും. ഒരു ഹെക്ടര്‍ സ്ഥലംനടാന്‍  175-200 കി.ഗ്രാം. വിത്ത് വേണ്ടി വരും. 15-20 സെന്‍റ് സ്ഥലവുംവേണം. മുപ്പതുസെ.മീ. ഉയരത്തിലും ഒന്നു രണ്ടു മീറ്റര്‍ വീതിയിലും കോരിയവാരത്തില്‍ (ഏരി) 2-3 സെ.മീ. ആഴത്തിലും 15-20 സെ.മീ. അകലത്തിലും എടുത്തകുഴിയില്‍ ഉണങ്ങിയ ചാണകപ്പൊടിയിട്ട് മൂന്നോ നാലോ വിത്തിട്ട് മൂടുന്നു.രണ്ടുമാസം കഴിയുന്നതോടെ തല നുള്ളാറാകും. ഒരേ ഞാറ്റടിയില്‍ 8-10 ദിവസംഇടവിട്ട് 4-5 തവണയായി തല നുള്ളിയെടുക്കാന്‍ കിട്ടും. ഓരോ തവണ തലനുള്ളിയെടുത്തു കഴിയുമ്പോഴും അല്‍പം യൂറിയ ചേര്‍ത്തു കൊടുക്കാറുണ്ട്.
തല നുള്ളിയെടുത്ത ഉടന്‍ നടാന്‍ പാകത്തില്‍ പ്രധാന കൃഷിസ്ഥലത്തെ മണ്ണുഴുത്പാകപ്പെടുത്തി ഹെക്ടറിന് 10 ടണ്‍ കാലിവളം ചേര്‍ക്കുന്നു.യൂറിയ-മസൂറിഫോസ്-പൊട്ടാഷ് എന്നിവ യഥാക്രമം 65-300-85 കി.ഗ്രാം വീതംചേര്‍ത്തു കൊടുക്കണം. മുപ്പതു സെ.മീറ്റര്‍ അകലത്തിലും ഉയരത്തിലും എടുത്തവാരങ്ങളില്‍ 20 സെ.മീ. ഇടവിട്ട് തലകള്‍ നട്ട് മണ്ണിട്ടുമൂടുന്നു. ഇങ്ങനെതലകള്‍ നടുന്നത് കര്‍ക്കിടകമാസം മുഴുവന്‍ നീണ്ടുനില്‍ക്കും. നട്ട് 45 ദിവസംകഴിഞ്ഞു കളമാറ്റി ഇട കിളച്ച് മണ്ണിട്ടു കൊടുക്കുന്നതോടെ ഹെക്ടറിനു വീണ്ടും 65 കി.ഗ്രാം യൂറിയയും 85 കി.ഗ്രാം പൊട്ടാഷും നല്‍കുന്നു. അടിവളമായിഹെക്ടറിന് 250 കി.ഗ്രാം. 17:17:17കോംപ്ലക്സ് വളവും തുടര്‍ന്ന് ഒന്നരമാസംകഴിയുമ്പോഴും മൂന്നരമാസം കഴിയുമ്പോഴും 20 കി.ഗ്രാം വീതം യൂറിയയും 50 കി.ഗ്രാം പൊട്ടാഷും നല്‍കുന്നവരുമുണ്ട്. വൃശ്ചികം-ധനു മാസങ്ങളില്‍വള്ളിയിലെ ഇലകള്‍ ഉണങ്ങുമ്പോള്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് ഏകദേശം 8 മുതല്‍ 12 ടണ്‍വരെ കിഴങ്ങു കിട്ടും. വിലയായി കൃഷിക്കാര്‍ക്ക്കി.ഗ്രാമിന് അഞ്ചോ പത്തോ കിട്ടുമ്പോള്‍ ഉപഭോക്താവിനു സീസണനുസരിച്ച്ഇരുപതോ-മുപ്പതോ രൂപ കൊടുക്കേണ്ടിവരും.

കീടരോഗനിയന്ത്രണം

കൂര്‍ക്കയ്ക്കു കീടരോഗങ്ങള്‍ താരതമ്യേന കുറവാണെങ്കിലും നിമാവിരകളുടെ (നിമറ്റോഡ്) ആക്രമണത്താല്‍ കിഴങ്ങിനു ചൊറി പിടിക്കാറുണ്ട്. ഒരുകിഴങ്ങില്‍തന്നെ ചെറിയ മുഴകളുണ്ടാകുന്നതാണ് ചൊറി. ചൊറിപിടിച്ച കിഴങ്ങുകള്‍വേഗം അഴുകുന്നതുകൊണ്ട് വിപണിയില്‍ വില കുറയും.

കൂര്‍ക്കയും ആരോഗ്യസംരക്ഷണവും

നാട്ടിലുണ്ടാക്കിയ കൂര്‍ക്ക വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്നതോടെതമിഴ്നാട്ടില്‍ നിന്നുള്ളവയുടെ വരവായി. ഇവയുടെ തൊലിക്ക് ഇളംകറുപ്പുനിറമായിരിക്കും. വലിപ്പമേറുമെങ്കിലും നാടന്‍ കൂര്‍ക്കയുടെ സ്വാദ്ഇവയ്ക്കുണ്ടാകാറില്ല.
ചേന ഒഴികെ മറ്റു മിക്ക കിഴങ്ങുകളെക്കാളും കുറവായിട്ടാണ് കൂര്‍ക്കയിലെഅന്നജത്തിന്‍റെ തോത്. എന്നാല്‍ മരച്ചീനി, മധുരക്കിഴങ്ങ്, ചേന എന്നിവയില്‍ഉള്ളതിനേക്കാള്‍ മാംസ്യം കൂടുതല്‍ കൂര്‍ക്കയിലുണ്ട്. ലവണങ്ങളുംകൂര്‍ക്കയിലാണ് കൂടുതല്

കൂവ

 

 

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങൾ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിൻസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.
കാലാവസ്ഥയും മണ്ണും

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
കൃഷി രീതി

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്‌. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌.
വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം. ഇതിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 ടൺ മാത്രവുമായിരിക്കും.
ഉപയോഗങ്ങള്‍:

അന്നജത്താൽ സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, ഹൽവ, കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികകൾ, പ്രത്യേകതരം പശ, ഫേസ് പൗഡർ, എന്നിവ നിർമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികൾക്ക് ആഹാരമാണ്. അന്നജം വേർത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.

കൂവ
അമേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കും ക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌. മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌ പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍ കഴിവുള്ള പ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ ഗുണം ചെയ്യും.
കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍ അനുയോജ്യമാണ്‌. അടുക്കളയോട്‌ ചേര്‍ന്ന്‌ ലഭ്യമാകുന്ന ചെറിയ വിസ്‌തൃതിയിലും കൂവ വളര്‍ത്താം. ആഗസ്‌ത്‌-സപ്‌തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില്‍ നടീല്‍ത്തുടങ്ങാം. 'ചൂണ്ടാണിവിരല്‍' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ്‌ നടീല്‍വസ്‌തു. ഇതില്‍ നാലോ അഞ്ചോ മുട്ടുകളും ശല്‍ക്കങ്ങളില്‍ പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല്‍ വില്‍ത്തുമ്പുവരെയുള്ള നീളമാണ്‌ നടീല്‍അകലം. തായ്‌ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ.മീറ്ററും അകലം നല്‍കിയപ്പോള്‍ കൂടുതല്‍ വിളവ്‌ ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില്‍ കീടരോഗങ്ങള്‍ പ്രശ്‌നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്‌ടി കുറഞ്ഞസ്ഥലങ്ങളില്‍ ജൈവവളം ചുവടൊന്നിന്‌ മൂന്നു കിലോഗ്രാം ചേര്‍ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത്‌ കാലിവളം ഇതേ അളവില്‍ ചേര്‍ത്ത്‌ മണ്ണ്‌കൂട്ടണം. ശാസ്‌ത്രീയമായകൃഷിരീതിയില്‍ 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന്‌ എന്ന തോതില്‍ ശുപാര്‍ശയുണ്ട്‌. കായികവളര്‍ച്ചാകാലം 120 ദിവസമാണ്‌. ഈ കാലത്ത്‌ കളവളര്‍ച്ച നിയന്ത്രിക്കണം. മണ്ണ്‌ പുതയ്‌ക്കുന്നത്‌ വിളവ്‌ വര്‍ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്‌. നടീല്‍ കഴിഞ്ഞ്‌ പത്തുമാസം പിന്നിട്ടില്‍ കൂവ വിളവെടുപ്പിന്‌ കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത്‌ വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്‌. വ്യാപകമായി കൃഷിയിറക്കുമ്പോള്‍ ഹെക്ടറൊന്നിന്‌ 20-25 ടണ്‍ വിളവ്‌ അനായാസം ലഭിക്കുന്ന വിളവാണിത്‌

2.87654320988
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top