ശാസ്ത്രനാമം : അമോര്ഫോഫാലസ്സ് പെയ്നിഫോളിസ്
സ്വദേശം : ഇന്ത്യ,ഫിലിപെന്‍സ്,ശ്രീലങ്ക
വര്‍ഗ്ഗം : കിഴങ്ങ്
ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്ഗ്ഗതത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.
നടീല്‍ രീതിയും വളപ്രയോഗവും
60x60x45cm വലിപ്പമുള്ള കുഴികളെടുത്ത്,1kg യില്‍ കുറയാത്ത കഷ്ണങ്ങളാക്കി ചാണകത്തില്‍ മുക്കി ഉണക്കുക.ശേഷം 3kg ചാണക- പൊടി,2kg ആട്ടിന്‍ കാഷ്ടം,200gm എല്ലുപൊടി,50gm കുമ്മായം എന്നിവ ഇട്ട് ചേന കുഴികളില്‍ വയ്ക്കണം.ഉണങ്ങിയ ഇലകളിട്ട് കുഴികള്‍ മൂടണം. നട്ട് 30 ദിവസത്തിനകം മുളപൊട്ടുന്നു.മുള പൊട്ടുന്ന സമയത്ത് രണടാം വളപ്രയോഗം.
എന്നിവ തടത്തില്‍ വേര് പൊട്ടാതെ കൂട്ടി കലര്‍ത്തുക ചവറുകള്/ഉണങ്ങിയ ഇലകള്‍ ഇട്ട് മൂടുക.എല്ലാ 30 ദിവസം കൂടുമ്പോഴും ജീവാമൃതം ഒഴിച്ച് കൊടുക്കുക.45 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്‍കി കൊണ്ടിരിക്കുക.ശരാശരി 7-8kg വരെ വിളവു ചേനയില്‍ നിന്ന് ലഭി ക്കുന്നു.ചേനത്തടങ്ങള്‍ പഴുത്തുണങ്ങുന്ന സമയത്ത് വിളവെടുക്കവുന്നതാണ്. ചേനയില്‍(കോശങ്ങളില്‍) അടങ്ങിയിരിക്കുന്ന കാത്‌സ്യം ഓക്സലെറ്റ് ക്രിസ്റ്റലുകളാണ് ചൊറിച്ചിലുണ്ടാക്കുന്നത്.
മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.
ചേന ഇനങ്ങള്‍
പേര് |
ശരാശരി വിളവ് ടണ്‍/ഹെ. |
മൂപ്പ് |
|
42 |
8 -9 മാസം |
|
40.5 |
9-10 മാസം |
ശാസ്ത്രനാമം : കൊളക്കേഷ്യ എസ്കുലെന്റ്റ്
വര്‍ഗ്ഗം : കിഴങ്ങ്
സ്വദേശം : ഇന്ത്യ,തെക്ക്-കിഴക്ക് ഏഷ്യ
സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്പ്പീവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .
സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, താമരക്കണ്ണന്‍, വെട്ടത്തുനാടന്‍, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ ചേമ്പുകള്‍ കൃഷിചെയ്യുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്പ്പെപടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പില്‍ കൂടുതല്‍ മാംസ്യവും അടങ്ങിയിരിക്കുന്നു.
നടീല്‍ രീതിയും വളപ്രയോഗവും
വിത്തുകളും,തടങ്ങളും നടാനായി ഉപയോഗിക്കാം.വിത്തുകള്‍ നടാനായി തിരഞ്ഞെടുക്കുമ്പോള്‍ തൂക്കം 150-200gm എന്കിലുമുണ്ടായിരിക്കണം.തട ഭാഗം 200gm തൂക്കം വരുന്ന കഷ്ണങ്ങളായി മുറിചെടുക്കുക.മെയ്-ജൂണ്‍, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടാവുന്നതാണ്.വിത്തുകള്‍ ചാരം, ചാണകം,സ്യൂഡോമോണസ് എന്നിവ കലര്‍ത്തി മുക്കിയെടുത്തതിനു ശേഷം ഏതെങ്കിലുമൊരു ഭാഗത്ത് മണ്ണിട്ട് മൂടുക.രണ്ടാഴ്ചകള്‍ക്ക് ശേഷം മുളകള്‍ വരുമ്പോള്‍ എടുത്ത് നടുക.ഓര്‍ക്കുക ഒരു മുള മാത്രം നിര്‍ത്തി ശേഷിക്കുന്നത് അടര്ത്തികളയുക.20-25cm ആഴത്തില്‍ കുഴികലെടുത്ത് 60cm അകലത്തില്‍ കിഴങ്ങുകള്‍ നടുക.
എന്നിവ അടിസ്ഥാനവളമായി നല്കുക.നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളം നല്കുക.
എന്നിവ നല്കുക.45 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്‍കുക.നട്ട് 7 മാസം കഴിയുമ്പോള്‍ വിളവെടുക്കവുന്നതാണ്.3-5kg വരെ വിളവ് ലഭിക്കും.
കാലാവസ്ഥ
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്ഷംജ മുഴുവനും
ഇനങ്ങള്‍
ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.
വിത്തും നടീലും
25-35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേമ്പുകള്‍ വേണ്ടി വരും.
20-25 സെന്റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തുചേമ്പുകള്‍ നടണം.
വളപ്രയോഗം
വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്ക്ക ണം. ശുപാര്ശു ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്ക ണം.
ഇടകിളയ്ക്കല്‍
കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്ത്തി കള്‍ 30-45 ദിവസങ്ങളിലും 60-75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്ച്ച യെ ത്വരിതപ്പെടുത്തും.
ശാസ്ത്രനാമം : ഡയോസ്കോറിയ അലെറ്റ
വര്‍ഗ്ഗം : കിഴങ്ങ്
സ്വദേശം : ഏഷ്യ
ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്ച്ചെയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്ഘ്യംവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വര്‍ച്ച, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്ക്കു ന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.
വേനല്‍ക്കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.
നടീല്‍ രീതിയും വളപ്രയോഗവും
250-300gm തൂക്കമുള്ള കഷണങ്ങളായി മുറിച്ച്, ചാണകം, ചാരം, സ്യൂഡോമോണസ് കുഴമ്പില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കുന്നു.ശേഷം മണ്ണിട്ട് മൂടി 2 ആഴ്ച്ച വയ്ക്കുന്നു.മുളകള്‍ വരുന്ന മുറയ്ക്ക് കുഴികളില്‍ നടുക.നന്നായി കിളച്ച മണ്ണില്‍ മാത്രമേ കാച്ചില്‍ നടനാവു.1 മീറ്റര്‍ അകലത്തില്‍ 45x45x45cm വലിപ്പമുള്ള കുഴികളെടുത്ത് 15kg ചാണകം, 2kg ആട്ടിന്‍ കാഷ്ടം,1kg കോഴിവളം,250gm കുമ്മായം എന്നിവ കലര്‍ത്തി കുഴികളില്‍ നിക്ഷേപിക്കുക.നട്ട ശേഷം ചവറുകള്‍ വാരി കുഴികള്‍ നിറക്കുക.കാച്ചില്‍ നട്ട് വള്ളികള്‍ക്ക് 1മീറ്റര്‍ നീളം വെക്കുമ്പോള്‍ രണ്ടാം വളം നല്കുക.
എന്നിവ കലര്‍ത്തി,ചവറുകള്‍ മാറ്റി താഴ് ഭാഗത്തും വളമിടുക ചവറുകള്‍ കൊണ്ട് വീണ്ടും മൂടുക.രണ്ടു മാസത്തിനു ശേഷം മേല്പറഞ്ഞ വളങ്ങള്‍ ഒന്ന് കൂടി നല്‍കുക.നട്ട് 7-8 മാസത്തില്‍ വള്ളികള്‍ ഉണങ്ങുമ്പോള്‍ കാച്ചില്‍ വിലവേടുക്കവുന്നതാണ്.7-10kg തൂക്കം ലഭിക്കും.
നടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്മ ണ്ണുമായി ചേര്ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്പ്പം് നിലനില്ക്കുംകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.
അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്ക്ക ണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്ക:ണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.
കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്കംരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.
ഇലകള്ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്ത്തശണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്ത്താം . തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്ത്ത്ണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്ത്താം .
നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്ക്ക്ി കേടു വരാതെ വിളവെടുക്കണം.
പ്രധാന ഇനങ്ങള്‍
•ശ്രീകീര്ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
•ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
•ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
•ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
•ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
•ശ്രീശുഭ (ആഫ്രിക്കന്‍)വരള്ച്ചീയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
•ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്ച്ചയയെ ചെറുക്കാനുള്ള ശേഷി
•ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.
പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.
തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. ഞാന്‍ നട്ടത് ഗ്രോ ബാഗിലും പ്ലാസ്റ്റിക് പത്രങ്ങളിലും ആണ് . ഗ്രോ ബാഗ്, നടീല്‍ മിശ്രിതം ഇവയെ പറ്റി പഴയ പോസ്റ്റുകളില്‍ പറയുന്നുണ്ട്.
വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. ഞാന്‍ വിത്ത് വാങ്ങിയത് അടുത്തുള്ള ഒരു കടയില്‍ നിന്നുമാണ്. ഹരിത എന്ന കമ്പനിയുടെത്, അവരുടെ ഫോണ്‍ നമ്പര്‍ ഇതാണ് (9847236480). വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. ആഗസ്‌റ്റ് മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.
കീടബാധ - ഒരു കീടബധയും എനിക്ക് ഇതുവരെ ഉണ്ടായില്ല, ചെടികള്‍ നന്നായി വളരുന്നു. റോക്കറ്റ് പുഴു, കൂട്ടുകെട്ടിപുഴു , ഇലപ്പുള്ളി , മൃദുരോമപൂപ്പ് ഇവയൊക്കെ ഉണ്ടായേക്കാം.
ശാസ്ത്രനാമം : മാരാണ്ടാ ആരുണ്ടിനേസി
വര്‍ഗ്ഗം : കിഴങ്ങ്
സ്വദേശം : ഇന്ത്യ
നടീല്‍ രീതിയും വളപ്രയോഗവും
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന തെങ്ങ്,കമുക്,വാഴ,റബ്ബര്‍ എന്നീ കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്.1 centല്‍ 50kg ചാണകം,25kg ആട്ടിന്‍ കാഷ്ടം,1-2kg കുമ്മായം,5kg എല്ലുപൊടി എന്നിവ നന്നായി കൂട്ടി കലര്‍ത്തി വിതറുക.
എന്നിവ നല്‍കുക.1 centല്‍ നിന്ന് 75-100kg വരെ 8-10 മാസങ്ങള്‍ ആകുമ്പോള്‍ വിളവ് എടുക്കാവുന്നതാണ്
കൂര്‍ക്ക
ശാസ്ത്രനാമം : സൊളെനൊസ്റ്റെമോണ് റോട്ടുണ്ടിഫോളിയസ്
വര്‍ഗ്ഗം : കിഴങ്ങ്
സ്വദേശം : ചൈന
ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് ‘ചീനന്റെ ഉരുളക്കിഴങ്ങ്’ എന്ന് ഓമനപ്പേരുമുണ്ട്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം.
നടീല്‍ രീതിയും വളപ്രയോഗവും
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ .പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം.
സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട്ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം
നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ‘ശ്രീധര’ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ ‘ശ്രീഭദ്ര’ എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും.
കേരള സര്‍വകലശാല ഇറക്കിയ നിധി,ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്‍റെ ശ്രീധര എന്നിവ മികച്ച ഇനങ്ങളാണ്.30cm അകലത്തില്‍ തലപ്പുകള്‍ നടുക.1 cent ഭൂമിക്ക് 50kg ചാണകം,20kg ആട്ടിന്‍ കാഷ്ടം,5kg എല്ലുപൊടി ,3kg ചാരം എന്നിവ ചേര്‍ത്ത് വളങ്ങള്‍ നന്നായി നനച്ച് ഒരാഴ്ച്ചക്കു ശേഷം തലപ്പുകള്‍ നടുക. നാല് ഇലകള്‍ ആയതിനു ശേഷം
എന്നിവ തടങ്ങളില്‍ നന്നായി വിതറി കൊടുക്കുക.60 ഉം, 90 ഉം,120 ഉം ദിവസങ്ങളില്‍ മേല്പറഞ്ഞ വളങ്ങള്‍ പ്രയോഗിക്കുക.ഏകദേശം 5 മാസങ്ങള്‍ക്കു ശേഷം തലപ്പ് വാദി തുടങ്ങുമ്പോള്‍ വിളവെടുക്കാം.50kg-75kg വരെ 1 centല്‍ വിളവെടുക്കാം.
കൂര്‍ക്ക ഇനങ്ങള്‍
പേര് |
ശരാശരി വിളവ് ടണ്‍/ഹെ. |
മൂപ്പ് |
ശ്രീ ധര |
25.0 |
5 മാസം |
നിധി |
27.9 |
120-130 ദിവസം |
സുഫല |
15.93 |
120-140 ദിവസം |
ശാസ്ത്ര നാമം : മാനിഹോട്ട് എസ്കുലെന്റ്റ
സ്വദേശം : ബ്രസീല്‍
നടീല്‍ രീതിയും വളപ്രയോഗവും
കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം.
8 കന്നുകള്‍ വീതമുള്ള കമ്പുകളായി മുറിച്ച് നടുക.4-6cm അല്ലെങ്കില്‍ 4 കന്നുകള്‍ താഴെ വരുന്ന രീതിയിലാണ് നടുന്നത്.90x90cm അകലം വേണം ഓരോ കണ്ണുകള്‍ക്കുമിടയിലും.നൈട്രജന്‍,പൊട്ടാസ്യം എന്നീ വളങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി പ്രയോഗിക്കണം.ആദ്യമാദ്യം അടിസ്ഥാന വളമായിട്ടും, ശേഷമുള്ളവ 2-3 മാസങ്ങള്‍ക്ക് ശേഷവും പ്രയോഗിക്കുക.ഫോസ്ഫറസ് വളം വളര്‍ച്ചക്ക് അനുസരിച്ച് കുറച്ചു കൊണ്ടുവരിക.കിളച്ച് വൃത്തിയാക്കിയ സ്ഥലത്ത് 1/2kg ഉണങ്ങിയ ചാണകപൊടി,50gm എല്ലുപൊടി എന്നിവ നല്‍കുക.20 ദിവസത്തിനു ശേഷം കമ്പൊന്നിന് 100gm കോഴിവളം,100gm ചാരം,100gm എല്ലുപൊടി എന്നിവ നല്‍കുക.നന്നായി നനച്ച് കൊടുക്കുക.3 മാസം കഴിയുമ്പോള്‍ 50gm കടല പിണ്ണാക്ക്,100gm ചാരം,50gm കല്ലുപ്പ്,100gm കോഴിവളം എന്നിവ നല്‍കുക. എല്ലുപൊടി, ചാരം,ഉപ്പ് എന്നിവ നല്‍കുന്നത് കപ്പക്ക് നല്ല മാര്‍ദ്ദവം ലഭിക്കും. അഞ്ചാം മാസം കമ്പൊന്നിന് 100gm കോഴിവളം,100gm ചാരം എന്നിവ നല്‍കുക.കമ്പിന്റെ അരയടി ഉയരത്തില്‍ മണ്ണ് കൂട്ടികൊടുക്കുക.നട്ട് 30 ദിവസം പ്രായമാകുമ്പോള്‍ എതിര്‍ ദിശയില്‍ വരുന്ന രണ്ടു ശാഖകള്‍ മാത്രം നിര്‍ത്തുക.മണ്ണില്‍ ഊര്‍ജ്ജം നിലനില്‍ക്കുന്ന അവസ്ഥയില്‍ ജലസേചനം തുടരുക.
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.
കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്ക്കു ന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്ച്ചേയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്ക്കാംവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.
മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.
ഇനങ്ങള്‍
• കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
• ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
• ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
• ശ്രീ പ്രകാശ്
• മലയന്‍ -4 – സ്വാദേറിയ ഇനം.
• H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
• H 165 - മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
•H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
കടപ്പാട് : ഞാറ്റുവേല
അവസാനം പരിഷ്കരിച്ചത് : 5/30/2020