Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാലിത്തീറ്റ വിളകൾ

കേരളത്തിലെ കാലാവസ്ഥക്ക് യോജിച്ച പ്രധാന കാലിത്തീറ്റ വിളകളെ കുറിച്ചുള്ള വിവരങ്ങൾ

തീറ്റപ്പുല്ലുകള്‍


ഗിനിപ്പുല്ല്

കേരളത്തിലെ കാലാവസ്ഥയ്ക്കുയോജിച്ച തീറ്റപ്പുല്ലിനമാണ് ഗിനിപ്പുല്ല്. കാര്‍ഷിക വന-വല്‍ക്കരണവുമായി ബന്ധപ്പെടുത്തിയും തെങ്ങിന്‍തോപ്പില്‍ ഇടവിളയായും ഈ പുല്ലു വളര്‍ത്താം. ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ളതുകൊണ്ടും കന്നുകാലികള്‍ക്ക് ഇഷ്ടമുള്ളതായതുകൊണ്ടും കൃഷിയ്ക്ക് യോജിച്ച തീറ്റപ്പുല്ലിനങ്ങളില്‍ പ്രധാനമാണ് ഇത്.

അര മീറ്റര്‍ മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ദീര്‍ഘകാല ഇനത്തിന്‍റെ ഇലകള്‍ 10 മുതല്‍ 100 സെ. മീറ്റര്‍ നീളവും 3.5 സെ. മീ. വീതിയും ഉള്ളവയാണ്. ആഴത്തില്‍ പോകുന്ന ഇടതൂര്‍ന്ന നാരുവേരുപടലമാണുള്ളത്.

പ്രധാന ഇനങ്ങള്‍

മക്കുനി, റിവര്‍സ്ഡേല്‍, ഹമില്‍, പി..ജി.ജി.-4, എഫ്ആര്‍--600, ഹരിത, മരതകം എന്നിവയാണ്. വരള്‍ച്ചയെ ചെറുക്കുവാന്‍ കഴിവുള്ള മക്കുനി എന്ന ഇനം മഴയെ ആശ്രയിച്ചു കൃഷി ചെയ്യാന്‍ പറ്റിയതാണ്.ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ ഗിനിപ്പുല്ല് നന്നായി വളരും. സമുദ്രനിരപ്പില്‍ നിന്നു 1800 മീറ്റര്‍ ഉയരത്തില്‍ വരെ വളരുവാന്‍ കഴിവുള്ള ഈ വിളയ്ക്ക് മഞ്ഞിനെ അതിജീവിക്കാനാവില്ല. 15 മുതല്‍ 38ീഇ താപനിലയെ വരെ ഇത് അതിജീവിക്കും.

കേരളത്തിലെ സാഹചര്യങ്ങളില്‍ നടീലിനു പറ്റിയ സമയം മഴക്കാലം ആരംഭിക്കുന്ന മേയ് -ജൂണ്‍ മാസങ്ങളാണ്. ജലസേചിതകൃഷിയില്‍ നടീല്‍ ഏതുസമയത്തും നടത്താം. ചിനപ്പുകളോ വിത്തോ നടാനെടുക്കാം. ചിനപ്പുകളാണ് കൂടുതല്‍ നല്ലത്. അലകുകള്‍ ലഭിക്കുന്നതിന് പഴയ കടകള്‍ ഇളക്കിയെടുത്ത് അവയില്‍നിന്ന് അലകുകള്‍ വേര്‍പ്പെടുത്തിയെടുക്കണം. ഒരു ഹെക്ടറില്‍ നടുന്നതിന് 1.25 ലക്ഷം ചിനപ്പുകള്‍ വേണ്ടിവരും. വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ 3 കി. ഗ്രാം വിത്ത് വേണ്ടിവരും. വിത്തു തവാരണയില്‍ പാകിമുളപ്പിച്ചു തൈകള്‍ പറിച്ചുനടേണ്ടിവരും.

തവാരണ കളവിമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 10 സെ. മീ. വീതിയിലും 20 സെ. മീ. ആഴത്തിലും ചാലുകളെടുത്ത് കാലിവളം, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ മണ്ണുമായി ചേര്‍ത്ത് ചാലുകള്‍ നിറച്ച് 15 സെ. മീ. ഉയരത്തിലുള്ള വരന്പുകളാക്കുക. പുളിരസമുള്ള മണ്ണില്‍ ഒന്നിടവിട്ടു വര്‍ഷങ്ങളില്‍ ഹെക്ടറിനു 500 കി.ഗ്രാം എന്ന തോതില്‍ കുമ്മായം ഇട്ടുകൊടുക്കണം.

ഒരു ചുവട്ടില്‍ മൂന്നു അലക് എന്ന തോതില്‍ നടാം. ഇടവിളയായി കൃഷിചെയ്യുന്പോള്‍ 40 ഃ 20 സെ. മീ. അകലവും തനിവിളയായി കൃഷിചെയ്യുന്പോള്‍ 60 ഃ 30 സെ.മീ. അകലവുമാണ് വേണ്ടത്. ഒരു ഹെക്ടറിന് അടിവളമായി 10 ടണ്‍ കാലിവളവും 50 കി. ഗ്രാം വീതം ഫോസ്ഫേറ്റും, പൊട്ടാഷും ആവശ്യമാണ്. മേല്‍വളമായി 200 കി.ഗ്രാം നൈട്രജന്‍ രണ്ടു തുല്യഭാഗങ്ങളായി ആദ്യ ഗഡു ആദ്യത്തെ വിളവെടുപ്പിനുശേഷവും രണ്ടാം ഗഡു തുലാവര്‍ഷ സമയത്തും ചേര്‍ക്കണം. ജലസേചന സൗകര്യമുണ്ടെങ്കില്‍ മേല്‍വളം കൂടുതല്‍ ഗഡുക്കളായി നല്‍കാവുന്നതാണ്. വളം ചെടിയുടെ ഇരുവശത്തുകൂടിയും ഇട്ട് മണ്ണ് കൂട്ടണം.

നട്ട് പത്തുദിവസത്തിനകം രണ്ടുതവണയെങ്കിലും നനച്ചുകൊടുക്കുന്നത് ചെടികള്‍ വേഗം വേരുപിടിക്കുന്നതിനു സഹായകമാകും. സാധാരണയായി 7 മുതല്‍ 10 ദിവസത്തിലൊരിക്കല്‍ നനയ്ക്കേണ്ടതുണ്ട്. ഓരോ വിളവെടുപ്പിനുശേഷവും തൊഴുത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനയ്ക്കുന്നത് വിളവ് വര്‍ദ്ധിപ്പിക്കും.

വളര്‍ച്ചയുടെ ആദ്യത്തെ മാസം കളനിയന്ത്രണം അത്യാവശ്യമാണ്. രണ്ടുതവണ ഇടയിളക്കണം. പിന്നീടു മൂന്നോ നാലോ പ്രാവശ്യം വിളവെടുത്തതിനു ശേഷമേ ഇടയിളക്കേണ്ടതുള്ളൂ. പുല്ല് 1.5 മീറ്റര്‍ ഉയരമെത്തിയാല്‍ വിളവെടുക്കാം. നിലത്തുനിന്നു 15-20 സെ.മീ. ഉയരത്തില്‍ വച്ചാണ് മുറിക്കേണ്ടത്. നട്ടു 9--10 ആഴ്ച കഴിഞ്ഞാല്‍ ആദ്യവിളവെടുപ്പ് നടത്താം. അതിനുശേഷം 45 മുതല്‍ 60 ദിവസം ഇടവിട്ടു വിളവെടുക്കാം. ഒരു വര്‍ഷം 6-7 തവണ വിളവെടുക്കാന്‍ സാധിക്കും. ഒരു ഹെക്ടറില്‍ നിന്നു ഒരു വര്‍ഷം 80--100 ടണ്‍ പച്ചപ്പുല്ലു ലഭിക്കും. വന്‍പയര്‍, സ്റ്റൈലോ, സിറോട്രോ എന്നീ പയര്‍വര്‍ഗ്ഗവിളകള്‍ മിശ്രവിളയായി കൃഷിചെയ്യാം.

പോഷകഗുണമുള്ളതും ഓക്സിലേറ്റുകള്‍ ഇല്ലാത്തതുമായ പുല്ലാണിത്. നല്ല സൈലേജും വൈയ്ക്കോലും ഇതില്‍നിന്നു ലഭിക്കും. 8 മുതല്‍ 14 ശതമാനം വരെ മാംസ്യവും 28 മുതല്‍ 36 ശതമാനം വരെ നാരും ഇതിലുണ്ട്.

ഗാംബപുല്ല്

സദാബഹാര്‍ എന്ന പേരിലും അറിയപ്പെടുന്ന ഈ പുല്ല് 1--2 മീറ്റര്‍ ഉയരത്തില്‍ വളരും. 
വരള്‍ച്ചയെ 4-5 മാസം വരെ ചെറുത്തു നില്‍ക്കുന്ന ഇത് കാട്ടുതീയേയും ഒരു പരിധിവരെ അതിജീവിക്കും. ഭാഗികമായ തണലില്‍ നല്ലതുപോലെ വളരുമെന്നതുകൊണ്ട് തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷിചെയ്യാം. വിത്തുവഴിയോ, ചിനപ്പുകള്‍ പറിച്ചുനട്ടോ വംശവര്‍ദ്ധന നടത്താം. ഗിനിപ്പുല്ലിന്‍റെ കൃഷിരീതികള്‍ തന്നെയാണ് ഇതിനും അനുവര്‍ത്തിക്കേണ്ടത്.


ആദ്യവര്‍ഷം ഒരു ഹെക്ടറില്‍ നിന്നു 50 മുതല്‍ 80 ടണ്‍ വരെ പച്ചപ്പുല്ലു ലഭിക്കും. രണ്ടാം വര്‍ഷം മുതല്‍ കൂടുതല്‍ വിളവു ലഭിച്ചുതുടങ്ങും. പുല്ലില്‍ 5.5% മാംസ്യവും 32.6% നാരും അടങ്ങിയിട്ടുണ്ട്.

സെറ്റാറിയ പുല്ല്


ഗോള്‍ഡന്‍ തിമോത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുല്ല് ശരാശരി മഴയുള്ള ഉഷ്ണ - മിതോഷ്ണ മേഖലയില്‍ നന്നായി വളരും. പ്രധാന ഇനങ്ങള്‍ നന്ദി, നാരോക്, കാസന്‍ഗുള എന്നിവയാണ്.വര്‍ഷത്തില്‍ 750 മി. മീറ്റര്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ സാധാരണയായി വളരുന്ന ഇത് ഏതാണ്ട് 2 മീറ്റര്‍ വരെ ഉയരം വയ്ക്കും. വര്‍ഷത്തില്‍ 1000--1500 മി. മീറ്റര്‍ മഴയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കരുത്തോടുകൂടി വളരുന്ന ഇത് ചൂടിനേയും വരള്‍ച്ചയേയും അതിജീവിക്കും. 20-25ീഇ താപനിലയില്‍ ഇത് നന്നായി വളരും. മറ്റു പുല്ലുകളെ അപേക്ഷിച്ചു തണുപ്പിനെ അതിജീവിക്കുവാനും ഇതിനു കഴിയും.

വേരുപിടിപ്പിച്ച അലകള്‍ നട്ടും വിത്തു വിതച്ചും കൃഷി ചെയ്യാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ തവാരണകളില്‍ തൈകള്‍ തയ്യാറാക്കി മഴ തുടങ്ങുന്നതോടെ പറിച്ചുനടാം. ജലസേചിത കൃഷിയില്‍ ഫെബ്രുവരിമുതല്‍ നവംബര്‍ വരെ ഏതുസമയത്തും കൃഷിയിറക്കാം.

തനിവിളയായി കൃഷിചെയ്യുന്പോള്‍ 50 ഃ 30 സെ. മീ. അകലത്തിലാണ് നടേണ്ടത്. ഫലപുഷ്ടികുറഞ്ഞ മണ്ണുള്ളതും ജലസേചനമില്ലാത്തതുമായ സാഹചര്യത്തില്‍ 60--70 സെ. മീറ്റര്‍ അകലം വരികള്‍ തമ്മിലുണ്ടാകണം. പയറുവര്‍ഗ്ഗവിളകളോടൊപ്പം കൃഷിചെയ്യുന്പോള്‍ 100 ഃ 30 സെ. മീറ്റര്‍ വരിയകലം പാലിക്കണം. വിത്തുവിതയ്ക്കുകയാണെങ്കില്‍ ഹെക്ടറിനു 3 1/2 മുതല്‍ 4 കി. ഗ്രാം വരെ വിത്തു വേണ്ടിവരും. ചിനപ്പുകള്‍ വെയ്ക്കുന്പോല്‍ ഹെക്ടറിന് 33500 മുതല്‍ 67000 വരെ അലകുകള്‍ വേണ്ടിവരും.

നിലം ഒരുക്കുന്പോള്‍ കാലിവളമോ കന്പോസ്റ്റോ ഹെക്ടറിന് 10 ടണ്‍ എന്ന നിരക്കില്‍ കൊടുക്കണം. രാസവളപ്രയോഗത്തിനോടു- പ്രത്യേകിച്ചു നൈട്രജനോടു- നല്ലപോലെ പ്രതികരിക്കുന്നതാണ് ഈ വിള. നട്ട ഉടനെ 7 മുതല്‍ 10 ദിവസത്തെ ഇടവേളയില്‍ രണ്ടു തവണ ചെറുതായി നനച്ചുകൊടുക്കണം. പിന്നീടു ആവശ്യമുള്ളപ്പോള്‍ നനച്ചുകൊടുക്കാം. ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളില്‍ ഒന്നോ, രണ്ടോ തവണ ഇടയിളക്കലോ കളയെടുപ്പോ വേണ്ടിവരും. പുതിയ മുളകള്‍ ഉണ്ടാകുന്നതിനും കളകളെ നിയന്ത്രിക്കുന്നതിനും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇടയിളക്കുന്നത് നല്ലതാണ്.

നട്ട് 9--10 ആഴ്ച കഴിഞ്ഞാല്‍ വിളവെടുക്കാം. പിന്നീടുള്ള വിളവെടുപ്പു പുല്ലിന്‍റെ വളര്‍ച്ചയനുസരിച്ചു 40 മുതല്‍ 60 ദിവസം വരെ ഇടവേളയിലാകാം. തറനിരപ്പില്‍ നിന്നും 10 സെ. മീറ്റര്‍ ഉയരം നിര്‍ത്തി മുറിച്ചെടുക്കുന്നതാണ് കൂടുതല്‍ പുതുനാന്പുകളുണ്ടാകുന്നതിന് നല്ലത്. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ ഒരു ഹെക്ടറില്‍ നിന്നും ഒരു വര്‍ഷം 25-40 ടണ്‍ പച്ചപ്പുല്ലു ലഭിക്കു. ജലസേചിത കൃഷിയില്‍ ഇത് 75--150 ടണ്ണാകും.

പച്ചപ്പുല്ലായും, സൈലേജായും, വൈയ്ക്കോലായും ഇതുപയോഗിക്കാം. ഇതില്‍ മാംസ്യം 4.8% മുതല്‍ 18.4% വരെയും നാരുകള്‍ 24% മുതല്‍ 34% വരെയും അടങ്ങിയിട്ടുണ്ട്. ഒരേസമയത്ത് ഒന്നിച്ചു പൂക്കുന്നില്ല എന്നതുകൊണ്ടും കിളികള്‍ തിന്നു നശിപ്പിക്കുന്നതുകൊണ്ടും കതിരുകള്‍ ധാരാളമായി വീണുപോകുന്നതുകൊണ്ടും വളരെകുറച്ചു വിത്തു മാത്രമേ ലഭിക്കാറുള്ളു. അടുത്തു നട്ട വയലുകളില്‍ അകലത്തില്‍ നട്ടവയെ അപേക്ഷിച്ചു ഒരേപോലെ പൂക്കുന്നതായാണ് കണ്ടിട്ടുള്ളത്. വിത്തുല്പാദനത്തിന് രാസവളപ്രയോഗം അനിവാര്യമാണ്.

സങ്കരനേപ്പിയര്‍

തീറ്റപ്പുല്ലുകളില്‍ വച്ച് ഏറ്റവും മികച്ചതാണ് സങ്കരനേപ്പിയര്‍. വളര്‍ച്ചയുടെ കരുത്തും പുല്ലിന്‍റെ ഉയരവും കൊണ്ട് ഇത് ആനപ്പുല്ല് എന്നും അറിയപ്പെടുന്നു. അനുകൂലകാലാവസ്ഥയും മണ്ണും ഉണ്ടെങ്കില്‍ ഒരു കടയില്‍ 50 ചിനപ്പുകള്‍ വരെ &െ#3370;ാട്ടും. ഇലയും പോളയും രോമാവൃതവും ഇലയുടെ അരികുകള്‍ അരമുള്ളതും തണ്ടു നീരുള്ളതുമാണ്.

ഇനങ്ങള്‍

പൂസ ജയന്‍റ്, നേപ്പിയര്‍, ഗജരാജ്, ചആ-5, ചആ-6 , ചആ-21, ചആ-35, സുഗുണ, സുപ്രിയ എന്നിവയാണ് പ്രധാന ഇനങ്ങള്‍.


തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. സങ്കരയിനത്തിന്‍റെ ഗുണം ലഭിക്കുന്നതിനു വേരുപിടിപ്പിച്ച അലകുകള്‍ നട്ടോ തണ്ടുകള്‍ മുറിച്ചു നട്ടോ കൃഷിചെയ്യണം. മൂന്നുമാസമെങ്കിലും പ്രായമുള്ള പുല്ലിന്‍റെ താഴത്തെ മൂന്നില്‍ രണ്ടുഭാഗത്തുനിന്നും കന്പുകള്‍ എടുക്കണം. കൂടുതല്‍ മൂപ്പുള്ള തണ്ടിനേക്കാള്‍ ഈ പ്രായത്തിലുള്ള തണ്ടുകളാണു പെട്ടെന്നുപൊടിക്കുന്നതായി കണ്ടിട്ടുള്ളത്. മൂന്നുമുട്ടുകള്‍ വീതമുള്ള കന്പുകള്‍ കുത്തനെയോ, ചരിച്ചോ നടാം. മണ്ണിനുതാഴെ രണ്ടു മുട്ടുകളും മുകളില്‍ ഒരു മുട്ടും വരത്തക്കവിധം നടണം.

സങ്കരനേപ്പിയര്‍ തനി വിളയായി കൃഷി ചെയ്യുന്പോള്‍ 60 ഃ 60 സെ. മീ. ഇടയകലം നല്‍കണം. ഇടവിളയായി കൃഷി ചെയ്യുന്പോള്‍ കൂടെയുള്ള വിളയുമായി ക്രമികരിച്ചു ഇടയകലം കൊടുക്കാം. നടീല്‍തോത് മുറിച്ച തണ്ടിന്‍റെയും ഇതളുകളുടേയും ഭാരമനുസരിച്ച് മാറ്റാം. ഹെക്ടറിന് 25 ടണ്‍ കാലിവളവും 50 കി.ഗ്രാം വീതം ഫോസ്ഫറസും, &െ#3370;ാട്ടാഷും നിലമൊരുക്കുന്ന സമയത്ത് ചേര്‍ക്കണം. ഇരുനൂറു കി. ഗ്രാം നൈട്രജന്‍ രണ്ടോ മൂന്നോ ഗഡുക്കളായി ഇടയിളക്കി ചേര്‍ത്തുകൊടുക്കണം.

വെള്ളക്കെട്ടിനെ ചെറുക്കാത്ത വിളയായതുകൊണ്ട്, മഴക്കാലത്ത് വെള്ളം നല്ല പോലെ വാര്‍ന്നുപോകുന്നതിന് വേണ്ട സൗകര്യം ചെയ്യണം. മഴയേയും കാലാവസ്ഥയേയും കണക്കിലെടുത്തു ജലസേചനം ക്രമീകരിക്കണം. ആദ്യഘട്ടങ്ങളില്‍, പുല്ല് ശക്തിയോടുകൂടി വളരാന്‍ തുടങ്ങുന്നതുവരെ ഒന്നോ രണ്ടോ തവണ ഇടയിളക്കല്‍ ആവശ്യമാണ്.

നട്ട് 9--10 ആഴ്ച കഴിയുന്പോള്‍ ആദ്യത്തെ വിളവെടുപ്പു നടത്താം. പുല്ലു 1 1/2 മീറ്റര്‍ ഉയരമെത്തുകയോ നാലുമുതല്‍ 6 ആഴ്ച പ്രായമെത്തുകയോ ചെയ്താല്‍ അടുത്ത വിളവെടുപ്പു നടത്താം. വര്‍ഷത്തില്‍ കുറഞ്ഞത് 6--8 പ്രാവശ്യം പുല്ലുമുറിച്ചെടുക്കാം. നിലത്തുനിന്ന് 10--15 സെ. മീറ്റര്‍ ഉയരത്തില്‍ കുറ്റി നിര്‍ത്തി മുറിക്കുന്നത് പെട്ടെന്ന് പുല്ല് വളര്‍ന്നുകിട്ടുന്നതിനു സഹായിക്കും.

വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ നിന്നു മൊത്തം 200-250 ടണ്‍ പച്ചപ്പുല്ല് 6--8 വിളവെടുപ്പിലൂടെ ലഭിക്കും. പുല്ലിന്‍റെ ഇടയില്‍ തോട്ടപ്പയര്‍, സെന്‍ട്രോസോമ, സോയപയര്‍ തുടങ്ങിയവ കൃഷിചെയ്യാം. പയര്‍വര്‍ഗ്ഗ വിളകള്‍ ഇടവിളയായി കൃഷിചെയ്യുന്നതു പുല്ലിന്‍റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കും.

സാധാരണ നേപ്പിയര്‍ പുല്ലിനേക്കാള്‍ ഗുണമേന്‍മയുള്ളതാണു സങ്കരനേപ്പിയര്‍. ഇതില്‍ 10.2% അസംസ്കൃത മാംസ്യവും 30.5% നാരും അടങ്ങിയിരിക്കുന്നു. ഇലകള്‍ വലുതും കൂടുതല്‍ പച്ചപ്പുള്ളതും അരം കുറഞ്ഞതും പോളകള്‍ മൃദുവുമായതു കൊണ്ട് കന്നുകാലികള്‍ക്ക് ഭക്ഷിക്കുന്നതിനു പ്രയാസമില്ല. നാരു കുറവാണഎങ്കിലും ചില ഇനങ്ങളില്‍ ഒക്സലേറ്റു അമ്ളം കൂടുതലുണ്ട്. ഇതു കുറയ്ക്കുന്നതിന് വിളവെടുപ്പുകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂട്ടുക (45-60 ദിവസം).

പച്ചയ്ക്കും സൈലേജായും വൈയ്ക്കോലായും ഉപയോഗിക്കുന്നതിനും ഉത്തമമാണ.് ഈ പുല്ലിനോടുകൂടി പയര്‍വര്‍ഗ്ഗ വിളകള്‍ 1:2 എന്ന അനുപാതത്തില്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണമേന്മയുള്ള സൈലേജുണ്ടാക്കുന്നതിനു ഉപകരിക്കും. വേനല്‍ക്കാലത്ത് ഇത് വൈയ്ക്കോലാക്കി മാറ്റാം. കഷണങ്ങളാക്കിയ പുല്ല് ഒരു ദിവസം വെയില്‍ കൊള്ളിച്ചു പിന്നീടു തണലത്തു ഉണക്കുന്നത് നിറം നിലനിര്‍ത്തുന്നതിനു സഹായിക്കും. ഇതില്‍നിന്നുണ്ടാക്കുന്ന വൈയ്ക്കോലിന്‍റേയും സൈലേജിന്‍റേയും ഗുണം ഏതാണ്ടു പച്ചപ്പുല്ലിനോടൊപ്പം തന്നെയാണ്.

പാരപ്പുല്ല്

ബഫല്ലോപുല്ല്, അങ്കോളപ്പുല്ല്, മൗറീഷ്യസുപുല്ല് എന്നിങ്ങനെ പലപേരുകളിലും ഇത് അറിയപ്പെടുന്നു. നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നയിടങ്ങളില്‍ നിന്നുള്ള മലിനജലം കൊണ്ട് നനയ്ക്കുന്നതു ഈ പുല്ലിനു ഗുണകരമായി കണ്ടിട്ടുണ്ട്. പടര്‍ന്നു വളരുന്ന ഈ പുല്ലിന്‍റെ പൂങ്കുല കതിരുകള്‍ക്ക് 1 - 2 മീറ്റര്‍ ഉയരം വരെ വരും.

നല്ല മഴയും (1000-1500 മി. മീ.) ചൂടും ഈര്‍പ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പുല്ലിന് ഏറ്റവും യോജിച്ചത്. ചെറിയതോതിലുള്ള വെള്ളക്കെട്ടിനേയും അതിജീവിക്കും. മഞ്ഞ് ഇതിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ലവണാംശമോ അമ്ളക്ഷാരാവസ്ഥയോ വളര്‍ച്ചയെ കാര്യമായി ബാധിക്കില്ല എന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുള്ള ഇടങ്ങളില്‍ ഈ പുല്ല് കൃഷിചെയ്യാം. തോട്ടവിളകളുടേയും കനാലുകളുടേയും കരകളിലും താഴ്ന്ന നിലങ്ങളിലും സാധാരണവിളകള്‍ക്ക് നനവു കൂടുതലുള്ള മണ്ണിലും ഈ പുല്ലു വളരും.

നിലം മൂന്നോ, നാലോ തവണ ഉഴുതു കളകള്‍ നീക്കണം. മഞ്ഞുകാലമൊഴിച്ചു ഏതുകാലത്തും നടാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ ആദ്യമഴ ലഭിക്കുന്നതോടെ നടാം. ചിനപ്പുകളോ, 3 മുട്ടുകളും 15--30 സെ.മീ. നീളവുമുള്ള കഷണങ്ങളോ നടാനുപയോഗിക്കാം. സമയവും പണിയും കുറയ്ക്കുന്നതിന് നടീല്‍ വസ്തു കൃഷിയിടത്തില്‍ നിരത്തിയതിനു ശേഷം എതിര്‍ ദിശകളിലേക്ക് ഉഴുത് മൂടുന്ന രീതിയുണ്ട്. വിത്തുവിതച്ചും പ്രവര്‍ദ്ധനം നടത്താമെങ്കിലും കുറച്ചുവിത്തുമാത്രമേ സാധാരണ ഉണ്ടാവൂ എന്നത് ഒരു പരമിതിയാണ്. വിത്തു നേരിട്ടു വിതയ്ക്കുകയോ തവാരണയില്‍ തൈ മുളപ്പിച്ചു പറിച്ചു നടുകയോ ചെയ്യാം. അനുയോജ്യമായ നടീല്‍ അകലം 50-60 സെ. മീ. ആണ്. ഹെക്ടറിനു 27000 മുതല്‍ 40,000 ചിനപ്പുകള്‍വരെ വേണ്ടിവരും. വിത്താണെങ്കില്‍ ഹെക്ടറിനു 2 1/2 മുതല്‍ 3 1/2 കി. ഗ്രാം വരെ ആവശ്യമാകും.

തൊഴുത്തു കഴുകിയ വെള്ളമോ ഓടവെള്ളമോ കൊണ്ടു നനയ്ക്കുന്നതു വിളയ്ക്ക് നല്ല ഗുണം ചെയ്യും. നാല്പതു ടണ്‍ കാലിവളമോ കന്പോസ്റ്റോ 30 കി.ഗ്രാം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയോടൊപ്പം (ഒരു ഹെക്ടറിന്) അടിവളമായി കൊടുക്കുക. മേല്‍വളമായി 40 കി.ഗ്രാം നൈട്രജന്‍ നല്‍കുന്നത് പുല്ലിന്‍റെ ഉല്പാദനം വര്‍ദ്ധിപ്പിക്കും. നട്ട ആദ്യ സമയത്ത് വേരു പിടിക്കുന്നതിനായി രണ്ടോ, മൂന്നോ തവണ നേരിയ തോതില്‍ നനച്ചു കൊടുക്കേണ്ടിവരും. വേനല്‍ക്കാലത്ത് 10-15 ദിവസത്തിലൊരിക്കല്‍ നനയ്ക്കുന്നത് ഗുണകരമാണ്.

ആദ്യത്തെ രണ്ടു മാസം കളകളില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ പുല്ലു പടര്‍ന്നു പിടിക്കുന്നതായതുകൊണ്ട് അതിനുശേഷം കളകളുണ്ടാകാനുള്ള സാധ്യതയില്ല. ഇടവിളകളും സാധ്യമല്ല. നട്ടു മൂന്നു മാസത്തിനുശേഷം പുല്ലു 60-75 സെ. മീ. ഉയരമെത്തുന്പോള്‍ ആദ്യവിളവെടുപ്പു നടത്താം. പിന്നീട് 30--40 ദിവസം ഇടവിട്ട് പുല്ലുമുറിക്കാം. ഒരു ഹെക്ടറില്‍ നിന്നു ഒരു വര്‍ഷം 70 ടണ്‍ പുല്ല് ലഭിക്കും.

വെള്ളത്തിന്‍റെ അംശം കൂടുതലുള്ളതുകൊണ്ട് വൈയ്ക്കോലുണ്ടാക്കുന്നതിനു നന്നായിരിക്കില്ല. ഈ പുല്ലു പ്രധാനമായും സൈലേജുണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കന്നുകാലികള്‍ ഇഷ്ടപ്പെടുന്നതും അത്യുല്പാദനശേഷിയുള്ളതുമായ ഒരിനമാണ് ഇത്. വിഷാംശം ഉള്ളതായി കണ്ടിട്ടില്ല. താരതമ്യേന പോഷകമൂല്യം കുറവാണ്. മാംസ്യം 2.8 മുതല്‍ 16.1 ശതമാനംവരെയും നാരുകള്‍ 20 മുതല്‍ 34 ശതമാനം വരെയുമാണ്. വിത്തുല്പാദനം കുറവാണ്. പകലിന്‍റെ ദൈര്‍ഘ്യത്തില്‍ വരുന്ന വ്യത്യാസം പൂക്കുന്നതിനെ ബാധിക്കും.

കോംഗോസിഗ്നല്‍ പുല്ല്

തനിവിളയായും തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായും കോംഗോസിഗ്നല്‍ കൃഷി ചെയ്യാം. 50 മുതല്‍ 100 സെ. മീ. ഉയരം വരുന്ന ഈ പുല്ല് മണ്ണുസംരക്ഷണത്തിനായും വളര്‍ത്താം. ഒരു കടയില്‍ 30 മുതല്‍ 40 വരെ ചിനപ്പുകള്‍ ഉണ്ടാകും.


മേയ്-ജൂണിലും സെപ്റ്റംബര്‍-ഒക്ടോബറിലുമാണ് സാധാരണയായി ഈ പുല്ല് കൃഷിയിറക്കുന്നത്. ഒന്നോ രണ്ടോ തവണ നിലം ഉഴുത് കളകള്‍ നീക്കി നിലം നിരപ്പാക്കുക. വിത്തോ, പുല്‍ക്കടകളോ നടാന്‍ ഉപയോഗിക്കാം. ഹെക്ടറിനു 2 മുതല്‍-5 കി. ഗ്രാം വിത്താണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. വിത്ത് വിതയ്ക്കുന്പോള്‍ നിലം നല്ലതുപോലെ ഒരുക്കി 1 മുതല്‍-2 സെ. മീറ്റര്‍ ആഴത്തില്‍ വിത്തിടുക. ഉറുന്പുശല്യം ഒഴിവാക്കുന്നതിനായി 5% കാര്‍ബാറില്‍ പൗഡര്‍ വിതറിക്കൊടുക്കുന്നത് ഫലപ്രദമാണ്. അലകുകള്‍ നടുന്പോള്‍ 40 ഃ 20 സെ. മീ. എന്ന അകലത്തില്‍ നടണം. ഹെക്ടറിനു 50 കി. ഗ്രാം വീതം ഫോസ്ഫേറ്റും പൊട്ടാഷും പ്രയോഗിക്കുന്നതോടൊപ്പം അഞ്ചു ടണ്‍ കാലിവളവും ചേര്‍ക്കണം. നൈട്രജന്‍ ഹെക്ടറിനു 100--150 കി.ഗ്രാം എന്ന തോതില്‍ രണ്ടോ, മൂന്നോ തവണകളായി കൊടുക്കുക. 
ആദ്യഘട്ടങ്ങളില്‍ ഇടയിളക്കുന്നതു കളകളുടെ വളര്‍ച്ച നിയന്ത്രിക്കുന്നതിനു സഹായകമാകും.

നട്ട് 50 ദിവസത്തിനുശേഷം ആദ്യവിളവെടുപ്പു നടത്താം. പിന്നീടു 30--40 ദിവസം ഇടവിട്ടു പുല്ലു മുറിച്ചെടുക്കാം. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്പോള്‍ ഒരു ഹെക്ടറില്‍ നിന്നു വര്‍ഷത്തില്‍ 35--45 ടണ്ണും ജലസേചിത കൃഷിയില്‍ 50-100 ടണ്ണും വിളവു ലഭിക്കും.

കുറ്റിച്ചെടികള്‍


സുബാബുള്‍

ഇംഗ്ളീഷില്‍ ലൂസേണ്‍ അല്ലെങ്കില്‍ ഇപിലിപ്പില്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുബാബുളിന്‍റെ ജന്മദേശം മെക്സിക്കോ ആണ്. ഇപ്പോള്‍ ഉഷ്ണമിതോഷ്ണ മധ്യമേഖലാ രാജ്യങ്ങളിലെല്ലാം തന്നെ പരക്കെ കൃഷിചെയ്യപ്പെടുന്നു. ഒരു നിത്യഹരിത വൃക്ഷമാണിത്. ആഴത്തിലുള്ള തായിവേരുപടലവും വെള്ള പൂക്കളുള്ള പൂങ്കുലകളുമാണ് ഇതിനുള്ളത്. നാലു സുബാബുള്‍ ഇനങ്ങള്‍ ഉണ്ട്.


ഹവായിയാന്‍ ഇനം

ഈ ഇനം നല്ല കാലിത്തീറ്റയാണ്. ചെടികള്‍ പൊക്കം കുറഞ്ഞതും ഇടതൂര്‍ന്നു വളരുന്നതും വരള്‍ച്ചയെ അതിജീവിക്കാന്‍ പ്രത്യേക കഴിവുള്ളതുമാണ്. ധാരാളം വിത്തുകള്‍ ഉണ്ടാകുകയും ചെയ്യും. വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നതിന് യോജിച്ച ഇനമാണിത്. ഗ-341 ഒരു ഹവായിയന്‍ ഇനമാണ്.

സാല്‍വഡോര്‍ ഇനം

നല്ല ഉയരത്തില്‍ വളരുന്ന ഈ ഇനത്തിന് ഇടതൂര്‍ന്ന ഇലപ്പരപ്പ് ഉണ്ടാകും. ഇതിന്‍റെ ഇലയും വിത്തും ഹവായിയന്‍ ഇനത്തേക്കാള്‍ വലിയതാണ്. വളപ്രയോഗത്തോടു പ്രതികരിക്കും. ഗ-8 എന്ന ഇനമാണു തീറ്റയ്ക്കായി വളര്‍ത്താവുന്ന ഇനം.

പെറു ഇനം

ഉയരമുള്ളതും ശാഖകള്‍ കൂടുതലുള്ളതുമായ ഈ ഇനം തീറ്റയ്ക്കായി വളര്‍ത്തുന്നതിന് യോജിച്ചതാണ്.

കണ്ണിങ്ങ്ഹാം ഇനം

സാല്‍വഡോര്‍, പെറു എന്നീ ഇനങ്ങളുടെ സങ്കര ഇനമാണിത്.

സുബാബുകള്‍ ചൂടുള്ള കാലാവസ്ഥയ്ക്കു യോജിച്ചതാണ്. 22ീഇ നും 30ീഇ നും ഇടയ്ക്കു ചൂടും വര്‍ഷത്തില്‍ 500 മുതല്‍ 2000 മി. മീ. മഴയും ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇതു നന്നായി വളരും. ആഴത്തില്‍ പോകുന്ന ശക്തമായ തായ്വേരുപടലം ഉള്ളതുകൊണ്ട് വരള്‍ച്ചയെ നേരിടാന്‍ കഴിയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 500 മീറ്ററില്‍ താഴെ കൃഷിക്ക് ശുപാര്‍ശ ചെയ്യുന്നില്ലെങ്കിലും മഴയിലും വെയിലിലുമുള്ള വ്യതിയാനങ്ങളേയും ശക്തമായ കാറ്റിനേയും ചെറിയ മഞ്ഞിനേയും കടുത്തവരള്‍ച്ചയേയും ഇതിന് നേരിടാനാകും. വെള്ളക്കെട്ടിനെ ചെറുക്കാനാകില്ല. ആഴമുള്ളതും നീര്‍വാര്‍ച്ചയുള്ളതും ുഒ മൂല്യം 7 ഉള്ളതുമായ മണ്ണാണു ഇതിനു ഏറ്റവും യോജിച്ചതെങ്കിലും ഉപ്പുരസമുള്ളതും അമ്ളരസമുള്ളതുമായ മണ്ണിലും വളരും. കുത്തനെയുള്ള കുന്നിന്‍ ചെരിവുകളിലും ചരല്‍പ്രദേശങ്ങളിലും മണല്‍ കലര്‍ന്ന മണ്ണിലും വളരാന്‍ ഇതിനു കഴിയും.

മേയ്-ജൂണ്‍ അല്ലെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബറില്‍ മഴ ആരംഭിക്കുന്നതോടെ തൈകള്‍ നടാം. വിത്തിന്‍റെ തൊലിയ്ക്ക് കട്ടികൂടുതലായതുകൊണ്ട് മുളയ്ക്കാന്‍ താമസം നേരിടും. മുളയ്ക്കല്‍ ത്വരിതപ്പെടുത്തുന്നതിന് വിത്ത് ഗാഢസള്‍ഫ്യൂറിക് ആസിഡില്‍ 4 മിനിറ്റുനേരം മുക്കി കഴുകുകയോ അല്ലെങ്കില്‍ 80ീഇ ചൂടുള്ള വെള്ളത്തില്‍ 4 മിനിറ്റു നേരം മുക്കുകയോ ചെയ്യുക. അതിനുശേഷം ഒരു മണിക്കൂര്‍ വെയിലത്തുണക്കി വിതയ്ക്കാം.

ഒരു ഹെക്ടറിന് 3-4 കി. ഗ്രാം വിത്താണ് ശൂപാര്‍ശചെയ്തിട്ടുള്ളത്. ഫെബ്രുവരി-മാര്‍ച്ചില്‍ നഴ്സറികളിലോ, പോളിത്തീന്‍ കവറുകളിലോ കൃഷിയിടത്തില്‍ നേരിട്ടോ 2-3 സെ.മീ. ആഴത്തില്‍ വിത്തുകുഴിച്ചിടാം. മഴയില്ലെങ്കില്‍ നനച്ചുകൊടുക്കണം. നഴ്സറിയില്‍ തൈകള്‍ 6-8 ഇല വിരിഞ്ഞാല്‍ (1 1/2 മുതല്‍ 3 മാസം പ്രായം പ്രായമാകുന്പോള്‍) പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം. തനിവിളയ്ക്ക് 1 ഃ 0.1 മീറ്റര്‍ അകലത്തിലും തെങ്ങിന്‍ തോപ്പുകളുടെ അതിരുകളില്‍ 2 * 0.2 മീറ്ററകലത്തിലും നടാം. മേച്ചില്‍പുറങ്ങളുടെ അതിരുകളിലും റോഡുകളുടെ ഓരങ്ങളിലും എല്ലാം വളര്‍ത്താവുന്ന മരമാണിത്. വിത്തിടുന്നതിനു മുന്‍പ് നിലം കാടും മറ്റും വെട്ടിത്തെളിച്ചു ഉഴുതു നിരപ്പാക്കണം.

ആദ്യഘട്ടത്തില്‍ വളര്‍ച്ച മന്ദഗതിയിലായതുകൊണ്ട് ശക്തിയേറിയ കളകളില്‍ നിന്നും സംരക്ഷണം നല്‍കണം. രണ്ടോ മൂന്നോ തവണ വരികള്‍ക്കിടയില്‍ ഇടയിളക്കുന്നത് ആദ്യഘട്ടത്തില്‍ കളകളെ നിയന്ത്രിക്കുന്നതിന് ആവശ്യമാണ്. ഗിനി, പങ്കോള, ദിനാനാഥ, സങ്കരനേപ്പിയര്‍ എന്നീ പുല്ലിനങ്ങളുമായി കലര്‍ത്തി ഇത് മിശ്രവിളയായി കൃഷി ചെയ്യാവുന്നതാണ്.

സുബാബുള്‍ 27 മുതല്‍ 34 ശതമാനം വരെ മാംസ്യം അടങ്ങിയ ഏറ്റവും പോഷകഗുണമുള്ള തീറ്റയാണ്. കൂടാതെ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ എ ഏറ്റവും കൂടുതലുള്ള ചെടിയാണിത്. ഇതിന്‍റെ ഇലയില്‍ അസാധാരണമായ ഒരു അമിനോ അമ്ളം (മൈമോസിന്‍) അടങ്ങിയിരിക്കുന്നു. തീറ്റയില്‍ സുബാബുള്‍ 10% ത്തില്‍ കൂടുതലായാല്‍ അയവിറക്കുന്ന മൃഗങ്ങള്‍ക്ക് ഇതിന്‍റെ വിഷാംശം ദോഷം ചെയ്യും.

നട്ട് 125-150 ദിവസം കഴിയുന്പോള്‍ സുബാബുള്‍ പൂക്കാന്‍ തുടങ്ങും. നട്ടു 5--6 മാസം കഴിയുന്പോള്‍ ചെടികള്‍ 1.5-1.75 മീറ്റര്‍ ഉയരമെത്തുന്നു. ഈ സമയത്ത് തറനിരപ്പില്‍ നിന്നു 70--80 സെ. മീ. ഉയരത്തില്‍ വെച്ചു ആദ്യത്തെ മുറിക്കല്‍ നടത്താം. വളര്‍ച്ച അനുസരിച്ചു പിന്നീടു 50-60 ദിവസത്തെ ഇടവേളകളില്‍ ഇല മുറിച്ചെടുക്കാം. അതിരുകളില്‍ വളര്‍ത്തുന്ന മരങ്ങളിലെ പ്രധാന തണ്ടുവെട്ടാതെ ബാക്കി കൊന്പുകളേ വെട്ടാറുള്ളൂ. മുകളിലേക്കുള്ള മൂന്നുകൊന്പെങ്കിലും നിര്‍ത്തി മാത്രമേ ശിഖരങ്ങള്‍ മൂറിച്ചെടുക്കാവൂ. ചരല്‍മണ്ണിലും മഴ കുറഞ്ഞ പ്രദേശങ്ങളിലും വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ നിന്നു 25--30 ടണ്‍ വിളവ് ലഭിക്കും. ജലസേചിത കൃഷിയാണെങ്കില്‍ ഏഴ് - എട്ട് വിളവെടുപ്പില്‍ നിന്നും ഹെക്ടറിന് 100 ടണ്‍ പച്ചില ലഭിക്കും.

ഹെഡ്ജ് ലുസേണ്‍

ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കാണുന്ന 2-3 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണിത്. കന്നുകാലികള്‍ക്ക് ഇഷ്ടപ്പെട്ടതും കടുത്ത മേച്ചിലിലും നശിച്ചു പോകാത്തതുമാണ് ഇത്. ഇലയില്‍ 22 ശതമാനവും തണ്ടില്‍ 10--15 ശതമാനവും മാംസ്യം അടങ്ങിയിരിക്കുന്നു. ഉല്പാദനശേഷി കൂടുതലുള്ള ഈ പുല്ലു വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ നിന്നു 40 മുതല്‍ 70 ടണ്‍ വരെ ലഭിക്കും. ഇലയില്‍ വിഷാംശം ഒന്നും കണ്ടെത്തിയിട്ടില്ല. തണ്ട് മൃദുവായതുകൊണ്ട് മുറിച്ചെടുക്കാന്‍ എളുപ്പമാണ്. തരിശുഭൂമി വികസനത്തിനു യോജിച്ച പുല്ലിനമാണ്.

അഗത്തി

നട്ട് ആദ്യത്തെ 3-4 വര്‍ഷത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഇതിന്‍റെ എടുത്തുപറയത്തക്ക പ്രത്യേകത. സാധാരണനിലയില്‍ ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 20-25 ക്യൂബിക് മീറ്റര്‍ മരം ലഭിക്കും. വിത്തുവിതച്ച് കൃഷിചെയ്യാവുന്നതാണ്. കാലികള്‍ ഇതിന്‍റെ ഇലയും കായ്കളും ഭക്ഷിക്കും. മുറിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശക്തിയോടെ പുതിയ മുളകള്‍ ഉണ്ടാകും. കാലികള്‍ക്ക് ദോഷമില്ലാത്ത ഇത് ഹെക്ടറിന് 3000 കന്പ് എന്ന ക്രമത്തില്‍ അടുപ്പിച്ചു നടാവുന്നതാണ്. പേപ്പറിനായി പള്‍പ്പുണ്ടാക്കുന്നതിന് ഈ മരം ഉപയോഗിക്കുന്നു. ഇലയില്‍ 36 ശതമാനം അസംസ്കൃതമാംസ്യം അടങ്ങിയിരിക്കുന്നു. അധികം തണല്‍ ഉണ്ടാക്കാത്ത മരമായതുകൊണ്ട് മറ്റ് കൃഷികള്‍ ഇതോടൊപ്പം ഇടവിളയായി ചെയ്യാവുന്നതാണ്. ഈര്‍പ്പമുള്ളതും 1000 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയുള്ളതുമായ പ്രദേശങ്ങളില്‍ ഇതു വളരും.


ഷെവ്രി

വരണ്ട പ്രദേശങ്ങള്‍ക്കും വെള്ളമുള്ള പ്രദേശങ്ങള്‍ക്കും ഒരുപോലെ യോജിച്ച കുറ്റിച്ചെടിയാണിത്. മറ്റു കൃഷികള്‍ക്ക് പറ്റാത്ത സ്ഥലങ്ങളില്‍ ഈ ചെടി കൃഷിചെയ്യാവുന്നതാണ്. ഇലയും മൂക്കാത്ത കന്പുകളും തീറ്റയായി ഉപയോഗിക്കാം. ചെടികള്‍ 100 ഃ 50 സെ. മീ. അകലത്തില്‍ നടാവുന്നതാണ്. വര്‍ഷം തോറും 50 സെ. മീ. ഉയരംവെച്ചു 60 ദിവസത്തെ ഇടവേളയില്‍ വെട്ടിയാല്‍ ഹെക്ടറിന് 12 ടണ്‍ വിളവ് ലഭിക്കും.

തീറ്റപ്പയറിനങ്ങള്‍


വന്‍പയറില്‍ ചില ഇനങ്ങള്‍ കാലിത്തീറ്റയ്ക്കായി മാത്രം കൃഷിചെയ്തുവരുന്നു. പെട്ടെന്നുള്ള വളര്‍ച്ചയും അത്യുല്പാദനശേഷിയും കാരണം മഴക്കാലത്തേയ്ക്കും വേനല്‍ക്കാലത്തേയ്ക്കും യോജിച്ച വിളയാണ് വന്‍പയര്‍. വളരെ പുരാതനകാലം മുതല്‍ തന്നെ ഇത് കൃഷി ചെയ്തുവരുന്നുണ്ട്. നെല്ല് കൃഷി ചെയ്യാന്‍ വേണ്ടത്ര ജല ലഭ്യതയില്ലാത്ത സമയത്ത് മണല്‍ കലര്‍ന്ന ലോഹമണ്ണുള്ള പുഞ്ചപ്പാടങ്ങളില്‍ ഈ പയര്‍ കൃഷി ചെയ്യുന്നത് ലാഭകരമാണ്. പയര്‍ കൃഷി ചെയ്താല്‍ മണ്ണിനു വളക്കൂറു കൂടും എന്നതുകൊണ്ടു വിള പരിക്രമത്തില്‍ ഈ വിള ഉള്‍പ്പെടുത്താവുന്നതാണ്.

പടര്‍ന്നു വളരുന്ന ഇനങ്ങളും കുറ്റിച്ചെടിയായി നില്ക്കുന്ന ഇനങ്ങളും ഉണ്ട്. കര്‍ണ്ണാടകലോക്കല്‍, ഞട-9, ഡജഇ-1956, ഡജഇ-5287, ഡജഇ-9805 എന്നിങ്ങനെ ഒട്ടനവധി ഇനങ്ങള്‍ ഫോഡറിനുവേണ്ടി കൃഷിചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

നിലം മൂന്നോ നാലോ തവണ ഉഴുത് മൂന്നു മീറ്റര്‍ അകലത്തില്‍ ചാലുകള്‍ കീറി ജലസേചന സൗകര്യമുണ്ടാക്കുക. വിത്തുവിതയ്ക്കുകയോ നുരിയിടുകയോ ചെയ്യാം. വിത്തിനായി നടുന്പോള്‍ വരിയായി നടുന്നതാണ് നല്ലത്. വിതയ്ക്ക് ഹെക്ടറിനു 40--50 കി. ഗ്രാം വിത്തും നുരിയിടുന്നതിന് 15--40 കി. ഗ്രാം വിത്തുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. നടീല്‍ അകലം വരികള്‍ തമ്മില്‍ 30-40 സെ. മീറ്ററും ചെടികള്‍ തമ്മില്‍ 6-15 സെ. മീറ്ററും ആണ്. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്പോള്‍ നിലം ഒരുക്കുന്ന സമയത്ത് കാലിവളം ഹെക്ടറിന് 10 ടണ്ണും ചജഗ 25:60:30 കി. ഗ്രാം വീതവും അടിവളമായി ചേര്‍ക്കണം. ജലസേചിത കൃഷിയില്‍ ചജഗ 40:30:30 കി. ഗ്രാം അടിവളമായും ഓരോപ്രാവശ്യത്തെയും വിളവെടുപ്പു കഴിയുന്പോള്‍ ഹെക്ടറിനു 10 കി. ഗ്രാം എന്ന തോതില്‍ നൈട്രജനും, പൊട്ടാഷും മേല്‍വളമായും നല്‍കണം.

കടുത്ത കളശല്യം ഒഴിവാക്കുന്നതിന് ഒന്നോ, രണ്ടോ തവണ കള നിയന്ത്രണം നടത്തണം. കൂടുതല്‍ വിത്തിടുന്നതു കളകളെ നിയന്ത്രിക്കുവാന്‍ സഹായകമാണ്. ചോളം, ബജ്റ, ഗിനിപ്പുല്ല്, നേപ്പിയര്‍ പുല്ല് എന്നിവയോടൊപ്പവും തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും കൃഷിചെയ്യാം.

നട്ട് 45 ദിവസം കഴിഞ്ഞാല്‍ ആദ്യത്തെ വിളവെടുപ്പാകാം. അതിനുശേഷം ഓരോ 30 ദിവസത്തെ ഇടവേളയിലും അരിഞ്ഞെടുക്കാം. ഒറ്റ വിളവെടുപ്പുമാത്രം നടത്തുന്ന വിളയില്‍ ഹെക്ടറില്‍ 25--30 ടണ്‍ ലഭിക്കുന്പോള്‍ പലതവണ വിളവെടുത്താല്‍ 40 ടണ്‍ വരെ പച്ചില ലഭിക്കും.

തോട്ടവിളകളില്‍ ആവരണവിളയായും പച്ചിലവിളയായും കൃഷിചെയ്യാന്‍ യോജിച്ചതും, വിള കന്നുകാലികള്‍ക്ക് &്ര#3370;ിയപ്പെട്ടതും നാരിന്‍റെ അംശം കുറവുള്ളതുമാകയാല്‍ മറ്റു തീറ്റപ്പയര്‍വര്‍ഗ്ഗവിളകളെ അപേക്ഷിച്ചു മെച്ചപ്പെട്ടതാണ്.

ഇത് ഉണക്കിയും മണിച്ചോളം, മക്കച്ചോളം ഇവയോടൊപ്പം ചേര്‍ത്ത് സൈലേജാക്കിയും കാലിത്തീറ്റയായി ഉപയോഗിക്കാം. ഭക്ഷ്യമൂല്യം വളരെ കൂടുതലാണ്. 16% അസംസ്കൃതമാംസ്യവും 20% അസംസ്കൃത നാരും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഒരു ഉത്തമ കാലിത്തീറ്റയാണ്. വിത്തുണ്ടാകുമെങ്കിലും ശേഖരിക്കാന്‍ ബുദ്ധിമുട്ടാണ്. നല്ല വിത്തു അളവില്‍ കുറവാണെങ്കിലും അങ്കുരണശേഷി മൂന്നു വര്‍ഷം വരെ നിലനില്‍ക്കും.

സ്റ്റൈലോ

പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ടതും തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കാണപ്പെടുന്നതുമായ ഒരു തീറ്റപ്പയര്‍ വിളയാണിത്. വേനല്‍ക്കാലത്തും വളര്‍ത്താമെന്നതും ഒരു ആവരണവിളയായും മണ്ണൊലിപ്പുന്മനിയന്ത്രിക്കാനും, കളകളുടെ വളര്‍ച്ച തടയാനും പറ്റിയ ഇടവിളയായും വളര്‍ത്താമെന്നതും ഇതിന്‍റെ പ്രത്യേകതകളാണ്. വിത്തിന് കൊളുത്തുപോലുള്ള ഭാഗമുള്ളതുകൊണ്ട് സ്വഭാവികവിത്തുവിതരണം മൃഗങ്ങളിലൂടെ സാദ്ധ്യമാവുന്നു.


ബ്രസീലിയന്‍ ലൂസേണ്‍

തണലില്‍ വളരാത്ത ഇത് 900 മുതല്‍ 4000 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ നന്നായി വളരും. ഫലപുഷ്ടി കുറഞ്ഞ മണ്ണിലും വളരുന്ന ഈ ചെടി ഫോസ്ഫേറ്റു വളങ്ങളോടു പ്രതികരിക്കും. വിത്ത് കൂടുതല്‍ ആഴത്തില്‍ പാകരുത്. ഹെക്ടറിന് 2 കി. ഗ്രാം വിത്തു മതിയാകും. ടരവീളശലഹറ എന്ന ഇനമാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. പൊക്കത്തില്‍ വളരുന്ന ഈ ഇനം താമസിച്ചേ പൂക്കുകയുള്ളൂ. ഇീീസ, എന്‍ഡവര്‍, ഗ്രാഹാം എന്നിവയാണു മറ്റിനങ്ങള്‍.

ടൗണ്‍സ് വില്ലി - സ്റ്റൈലോ

കേരളത്തിനു യോജിച്ച ഈ ഇനം ഒരു വാര്‍ഷികവിളയാണ്.


കരീബിയന്‍ സ്റ്റൈലോ

മന്ദഗതിയില്‍ വളരുന്ന ഇത് കന്നുകാലികള്‍ മേഞ്ഞുനടക്കുന്നതോടെ പടര്‍ന്നുവളരുന്നു. ഉയരത്തില്‍ വളരുകയാണെങ്കില്‍ 80 സെ. മീ. വരെ ഉയരത്തില്‍ വളരും. \"വെറാനോ\' ഇനത്തിന്‍റെ തണ്ടു മൃദുലമാണ്. വാര്‍ഷിക വിളകളുടേയും ചിരസ്ഥായി വിളയുടേയും പല ഗുണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വെറാനോ.


കുറ്റിച്ചെടി ഇനം

ചിരസ്ഥായിയായ കുറ്റിച്ചെടിയാണ് സ്റ്റൈലോസാന്തസ് സ്കാബ്രാ. ആഴത്തില്‍ പോകുന്ന വേരുപടലം വരള്‍ച്ചക്കാലത്തും പച്ചപിടിച്ചു നില്ക്കുന്നതിന് സഹായിക്കുന്നു. ടലരമ, എശ്വേൃീ്യ എന്നീ ഇനങ്ങളാണ് കൃഷിക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സ്റ്റൈലോയുടെ വിത്തു വളരെ ചെറുതാണ്. തെങ്ങിന്‍തോപ്പുകളില്‍ ഇട വിളയായി കൃഷിചെയ്യുന്പോള്‍ ഹെക്ടറിന് 2 മുതല്‍ 3 1/2 കി.ഗ്രാം വരെ വിത്തുവേണ്ടിവരും. പുല്ലും പയറും മിശ്രവിളയായി ചെയ്യുന്പോള്‍ ഹെക്ടറിനു 1 1/2 കി. ഗ്രാം വിത്തു മതിയാകും. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തതിനുശേഷം വിതയ്ക്കുന്നതിനു മുന്‍പു റൈസോബിയം കള്‍ച്ചറുമായി കലര്‍ത്തി വേണം വിത്തു വിതയ്ക്കുവാന്‍.നിലം തയ്യാറാക്കി വിത്ത് മണലുമായി കലര്‍ത്തി വിതയ്ക്കുക. മിശ്രകൃഷിക്കാണെങ്കില്‍ പുല്‍വിത്തുമായി കലര്‍ത്തി വിതയ്ക്കുക. വിതച്ചതിനുശേഷം ചെറുതായി മണ്ണുകൊണ്ടു മൂടണം. അല്ലെങ്കില്‍ 30 സെ. മീ. അകലത്തില്‍ വരിയായി ചാലുകളില്‍ വിത്തിട്ട് മൂടാം. വിത്ത് 5--10 മി. മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ പോകാന്‍ പാടില്ല. ഒരാഴ്ചകൊണ്ടു മുളയ്ക്കും. വിത്തുല്പാദനത്തിന് ശുപാര്‍ശ ചെയ്യുന്ന ഇനം ഇീീസ ആണ്. വിത്തുല്പാദനത്തിനായി കൃഷിയിറക്കുന്പോള്‍ ഹെക്ടറിനു 5 കി. ഗ്രാം വിത്ത് എന്ന തോതാണു അഭികാമ്യം. ഹെക്ടറിനു 120 കി. ഗ്രാം ഫോസ്ഫറസും 375 കി. ഗ്രാം കുമ്മായവും ചേര്‍ക്കുന്നത് കൂടുതല്‍ വിളവു ലഭിക്കുന്നതിനു സഹായകമാകും. വിത്തുല്പാദനകൃഷിക്ക് വേനല്‍ക്കാലത്ത് ആവശ്യാനുസരണം നനയ്ക്കണം.

വാര്‍ഷിക വിളയ്ക്കും, ചിരസ്ഥായി വിളയ്ക്കും ചജഗ ശുപാര്‍ശചെയ്തിരിക്കുന്നത് ഹെക്ടറിന് 20:80:30 കി. ഗ്രാം ആണ്. ചിരസ്ഥായി വിളകള്‍ക്ക് ഹെക്ടറിനു 80 കി. ഗ്രാം എന്ന തോതില്‍ ഫോസ്ഫറസും 30 കി. ഗ്രാം പൊട്ടാഷും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്‍കണം. പുളിരസമുള്ള മണ്ണില്‍ ഹെക്ടറിനു 375 കി. ഗ്രാം കുമ്മായവും ഇടണം.

വിതച്ച് 3--4 മാസം കഴിഞ്ഞാല്‍ ആദ്യത്തെ വിളവെടുപ്പു നടത്താം. പിന്നീടു 45 ദിവസം ഇടവിട്ടോ വളര്‍ച്ചയനുസരിച്ചോ വിളവെടുക്കാം. മൂന്നു വര്‍ഷം നില്ക്കുന്ന ചിരസ്ഥായി വിളയില്‍ നിന്നു കൂടിയത് ഒരു വര്‍ഷം 4-5 തവണ വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നു വര്‍ഷത്തില്‍ 25--30 ടണ്‍ വിളവ് ലഭിക്കും.

തീറ്റധാന്യവിളകള്‍


കാലിത്തീറ്റയായി ഉപയോഗിക്കുന്ന മക്കച്ചോളം

കാലിത്തീറ്റയ്ക്കായി കൃഷി ചെയ്യാന്‍ യോജിച്ച സങ്കര ഇനങ്ങള്‍ ഡക്കാന്‍, ഗംഗാസഫേദ്-2, ഗംഗ-3, ഗംഗ-5, വിജയ് (കോന്പോസിറ്റ് ഇനം) എന്നിവയാണ്. വിതയ്ക്കുന്നതിന് ഹെക്ടറിന് 80 കി. ഗ്രാം വിത്തും കുഴിച്ചുടുന്നതിന് 40--60 കി.ഗ്രാം വിത്തുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അടിവളമായി നിലമൊരുക്കുന്പോള്‍ ഹെക്ടറൊന്നിനു 10 ടണ്‍ കാലിവളം ചേര്‍ക്കണം. മേല്‍വളമായി ഹെക്ടറൊന്നിന് 120:60:40 കി. ഗ്രാം എന്ന തോതില്‍ ചജഗ കൊടുക്കണം. ആവശ്യാനുസരണം കള നീക്കല്‍ നടത്തണം.

നട്ട് 60 ദിവസം കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാല്‍വെയ്ക്കുന്ന സമയത്ത് ആദ്യത്തെ മുറിച്ചെടുക്കല്‍ നടത്താം. മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെങ്കില്‍ രണ്ടാമതൊരിക്കല്‍ കൂടി വിളവെടുക്കാം.

മണിച്ചോളം

കാലിത്തീറ്റയ്ക്കായി വളര്‍ത്താന്‍ യോജിച്ച ഇനങ്ങള്‍ എം.പി. ചാരി, ങജഗഢ-1, ഖട-20, ഖട-3, ട-1049, എന്നിവയാണ്. ചജഗ വളങ്ങള്‍ ഹെക്ടറിന് 60:40:20 കി. ഗ്രാം എന്ന അനുപാതത്തില്‍ ഇട്ടാല്‍ മതിയാവും.

3.03921568627
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top