ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മോട്ടക്കുസ് അല്ലെങ്കിൽ കാബേജ് . ഈ അടുത്ത കാലത്തായ് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് .
ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി , തൈകളാണ് നടുന്നത് . ഒക്ടോബർ ആദ്യവാരം തൈകൾ പ്രൊ ട്രയ്കളിൽ പാകി മുളപ്പിച്ചു നവംബർ ആദ്യ വാരത്തോടെ കൃഷി ആരംഭിക്കുന്നു മണൽ, മേൽമണ്ൺ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാധത്തിൽ എടുത്ത മിസ്രിതതിലരിക്കണം വിത്തുകൾ പാകെണ്ടത് . ഒരു ചെറിയ കുഴിയെടുത് അതിൽ കുറച്ചു എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് , ചാണക പോടി ഇവയിട്ടു കുഴി മൂടി കാബേജ് നടുക .
ഗോള്ടെൻ ഏക്കെർ , സെപ്റ്റംബർ , പ്രൈഡ് ഓഫ് ഇന്ത്യ സെലക്ഷൻ -8 , അമേരിക്കൻ മോണർക്ക് , ഹരിറാണി , ശ്രീ ഗണേഷ് , കേരളത്തിലെ ഇടുക്കി , വയനാട് ജില്ലകളിലേക്ക് യോജിച്ച ഒരിനമാണ് അമ്പലവയൽ പ്രാദേശിക കാര്ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സെപ്ട്യേമ്ബെർ എന്നാ ഇനം . ഇതിനു ഹെക്റെരിനു 30 ടണ് ശരാശരി വിളവു ലഭിക്കുന്നു .
ആദ്യത്തെ കുറച്ചു ദിവസം തണല കൊടുക്കുക . ദിവസവും മിതമായ നിരക്കിൽ നനയ്കുക രണ്ടു ആഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക . ഇതിനു പുറമേ കടല പിണ്ണാക്ക് പുളിപ്പിച്ചത് , ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ് .
രോഗങ്ങള വരുന്നത് തടയാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് രണ്ടു ആഴ്ച കൂടുമ്പോൾ വിതറുക . നൂട്രോമോണാസ് രണ്ടു ആഴ്ച കൂടുമ്പോൾ ഇരുപത് ശതമാനം വീര്യത്തിൽ ഒഴിച്ചുകൊടുക്കുന്നത് കടചീയൽ , അഴുകൽ രോഗങ്ങളെ പ്രധിരോധിക്കും ഇലതീനി പുഴുക്കൾക്കെതിരെ കാന്താരി മുളക് ലായനി നേര്പ്പിച്ചു സ്പ്രേ ചെയ്യുക .
അവസാനം പരിഷ്കരിച്ചത് : 3/13/2020