മാതളം
ഋഗ്വേദാതി വേദങ്ങളില്‍ പോലും വിശേഷഫലമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന മാതളം സുഗന്ധവാഹിയും മധുരതരവുമാണ്. അറേബ്യന്‍ ഭാഗങ്ങളിലും ഭാരതത്തില്‍ ഉടനീളവും മാതളം കാണപ്പെടുന്നു. ശിശിരകാലത്തിന്റെ വരവ് വിളിച്ചോതി ഇലകള്‍ കുറച്ച് മനോഹരമായ കടുംചുവപ്പ് നിറത്തിലുള്ള പൂക്കളും പിന്നീട് ഗോളാകൃതിയിലുള്ള വലുപ്പമേറിയ ഫലങ്ങളാലും നിറഞ്ഞുനില്ക്കുന്ന മാതളം ഔഷധസസ്യം എന്ന നിലയില്‍ വീട്ടുമുറ്റങ്ങളെ സ്വാദിഷ്ഠമാക്കുന്നു.
ഒരു കുറ്റിച്ചെടിയായോ ചെറുവൃക്ഷമായോ വളരുന്ന മാതളം സൂര്യപ്രകാശം ലഭിക്കുന്ന ജലലഭ്യതയും ജൈവാംശവുമുള്ള ഏത് പ്രദേശത്തും നന്നായി വളരും. ശിശിരത്തില്‍ ആണ് പൂക്കാലമെങ്കിലും കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല പരിചരണവും ജലസേചനവും ഉറപ്പാക്കിയാല്‍ വേനലില്‍ എപ്പോഴും പൂക്കളും കായ്കളും ഉണ്ടാകും. വിത്തില്‍ നിന്നോ ശിഖരങ്ങള്‍ പതിവെച്ചോ തൈകള്‍ ഉത്പ്പാദിപ്പിക്കാം. ഗുണമേന്മയേറിയ തൈകള്‍ നഴ്സറികളിലും ലഭ്യമാണ്. ഒരടി സമചതുരത്തിലും അത്ര തന്നെ ആഴത്തിലുമുള്ള കുഴികളെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴികള്‍ നിറച്ച് തൈകല്‍ നടാം. വിത്തില്‍ നിന്നുണ്ടാക്കിയെടുത്ത തൈകള്‍ അഞ്ചാം വര്‍ഷവും ഗ്രാഫ്റ്റ് തൈകള്‍ മൂന്നാം വര്‍ഷവും കായ്ച്ചു തുടങ്ങും. ഒരു വിശേഷഫലം ലഭിക്കുമെന്നതിലുപരി ചെടിയുടെ തൊലിയും പുഷ്പവും ഇലയും വേരും പഴത്തിന്റെ തോടുഭാഗവും എല്ലാം തന്നെ ഔഷധമൂല്യം ഉള്ളവയാണ്.
ഔഷധ ഉപയോഗങ്ങള്‍
- പഴുത്ത കായ പിഴിഞ്ഞ ചാറും പഞ്ചസാരയും ചേര്‍ത്ത് കുടിക്കുന്നത് കുടല് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
- മാതളനാരങ്ങ തോട് കഷായം വെച്ചും ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കഴിക്കുന്നതും അതിസാരം ശമിക്കും.
- മാതളപ്പൂവ് പൊടിച്ച് കഴിക്കുന്നത് ചുമയ്ക്ക് നല്ലതാണ്.
- മദ്യപാനം മൂലമുണ്ടാകുന്ന മോഹാലസ്യത്തിന് മാതളക്കായ് ഇടിച്ചു പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് 5 ഗ്രാം വീതം കഴിക്കുക.
- പതിവായി മാതളപഴം കഴിച്ചാല്‍ ക്ഷീണം മാറുകയും ദഹനശക്തി ലഭിക്കുകയും ചെയ്യും.
- മാതളത്തിന്റെ വിത്ത് വെള്ളത്തിലരച്ച് കുടിച്ചാല്‍ ജ്വരരോഗത്തോട് അനുബന്ധിച്ചുള്ള വെള്ളദാഹം, അഗ്നിമാന്ദ്യം എന്നിവ ശമിക്കും.
- മാതളവേര് കഷായം വെച്ച് കുടിച്ചാല്‍ വിരകള്‍ നശിക്കും.
- സ്ത്രീകളിലെ അത്യാര്ത്തവത്തില് മാതളപ്പൂവ് അരച്ച് 5 ഗ്രാം വീതം ദിവസവും രണ്ട് നേരം കഴിക്കുക.
- ഹൃദ്രോഗം ഉണ്ടായിട്ടുള്ളവര് ദിവസവും മാതളപ്പഴം കഴിക്കുന്നത് ഹൃദയത്തിന് ബലം നല്‍കും.
- മാതളപ്പഴച്ചാറ് കഴിച്ചാല്‍ അഞ്ചാം പനിയോടനുബന്ധമായി ഉണ്ടാകുന്ന ചൂടും സംഭ്രമവും ശമിക്കുന്നതാണ്.
- മാതളപഴം ദിവസവും കഴിക്കുന്നത് ക്യാന്‍സറിനെ തടയുമെന്ന് ഗവേഷകര്‍ അറിയപ്പെടുന്നു.
അവസാനം പരിഷ്കരിച്ചത് : 1/29/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.