অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഭാരതീയ സൗന്ദര്യവര്‍ദ്ധക സങ്കല്പങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഔഷധ സസ്യമായത് കൊണ്ടാകണം കറ്റാര്‍വാഴ കുമാരി എന്ന അപരനാമത്തില്‍ ഇന്ത്യയില്‍ ഉടനീളം അറിയപ്പെടുന്നത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഒട്ടു മിക്ക സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് കറ്റാര്‍വാഴ. അന്തരീക്ഷ മലിനീകരണവും ആഗോള താപനവും നിമിത്തമുള്ള ത്വക്ക് രോഗങ്ങളാല്‍ വലയുന്ന ജനതക്ക് അല്‍പം കുളിര്‍മ പകരാന്‍ വരും തലമുറയെ ആശ്രയിക്കാന്‍ പോകുന്നത് ചിലപ്പോള്‍ കറ്റാര്‍വാഴയെ ആയിരിക്കും.

കൈതയോട് സാദൃശ്യമുള്ളതും വളരെ മാംസളമായ ഇലകളോട് കൂടിയതുമായ ഒരു സസ്യമായ കറ്റാര്വാഴ ഏത് വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്നു. മണ്ചട്ടികളിലോ വീട്ടു പറമ്പുകളിലോ കറ്റാര്വാഴ നന്നായി വളരും. ഒരു ഔഷധി എന്നതിന് പുറമേ മനോഹരമായ ഇലകളും പൂക്കളും ഉണ്ടാകും എന്നതിനാല്‍ ഒരു അലങ്കാര ചെടിയായും വീടുകളില്‍ വളര്‍ത്താം. കട്ടികൂടിയ ഇലകള്‍ തിങ്ങിനിറഞ്ഞ് ഒരു വേലി പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ വീടുകളിലും മറ്റും ജൈവ വേലിയായും കറ്റാര്‍വാഴ വളര്‍ത്താം. ചെടിയുടെ ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന ചെറുകന്നുകള്‍ നടീല്‍ വസ്തുക്കളായി ഉപയോഗിക്കാം. ജല ലഭ്യതയും മണ്ണിലെ ഈര്‍പ്പവും വര്‍ദ്ധിച്ചാല്‍ ചെടി ചീഞ്ഞു പോകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ചെടിയുടെ പരിസരത്തെ ജലലഭ്യതക്ക് നിയന്ത്രണം വേണം. ചെടിയില്‍ ഇലകള്‍ ഉണ്ടാകുന്നതിന് അനുസരിച്ച് മൂത്ത ഇലകള്‍ അടിഭാഗത്ത്‌ നിന്ന് കഷണമായോ മുഴുവനായോ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഔഷധ ഉപയോഗങ്ങള്‍

  • കറ്റാര്‍വാഴയില ദിവസവും ഓരോ കഷണം കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കും.
  • സൂര്യാവര്‍ത്തം അഥവാ മൈഗ്രൈന്‍ മൂലമുണ്ടാകുന്ന തലവേദന മാറുന്നതിന് കറ്റാര്‍വാഴയില അരച്ച് നെറ്റിയില്‍ പുരട്ടുക.
  • വ്രണം, കുഴിനഖം എന്നീ അസുഖങ്ങളാല്‍ കറ്റാര്‍വാഴ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ച് കെട്ടി വയ്ക്കുക.
  • കറ്റാര്‍വാഴ നീര് ദിവസവും കഴിക്കുന്നത് പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന ശരീരപുകച്ചിലിനു വളരെ ഫലപ്രദമാണ്.
  • കറ്റാര്‍വാഴയുടെയും ആടലോടകത്തിന്റെയും നീര് സമം ചേര്‍ത്ത് കഴിക്കുന്നത് ചുമയും ജലദോഷവും തടയുന്നതാണ്.
  • കറ്റാര്‍വാഴ നീര് ദിവസവും കണ്ണില്‍ ഒഴിക്കുന്നത് കണ്ണിനു കുളിര്‍മ്മയും തെളിച്ചവും നല്‍കുന്നു.
  • സന്ധിവേദനക്ക് കറ്റാര്‍വാഴനീരില്‍ ഉണ്ടാക്കുന്ന ചെന്നിനായകവും കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ ആക്കി പുരട്ടുക
  • കറ്റാര്‍വാഴയും ഗോതമ്പ് പൊടിയും സമം ചേര്‍ത്ത് അരച്ച് വേദന ഉള്ള ഭാഗങ്ങളില്‍ പുരട്ടാം.
  • വേനല്‍ കാലത്ത് ശരീരത്തിന് കുളിര്‍മ്മ ഉണ്ടാകുന്നതിന് കറ്റാര്‍വാഴ നീര് ദിവസവും കഴിക്കുന്നത് നല്ലതാണ്. കറ്റാര്‍വാഴ നീര് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കും.
  • ഗര്‍ഭാശയ ധമനികളെ ഉദ്ദീപിക്കുന്നതിനും ഗര്‍ഭാശയ രോഗങ്ങള്‍ അകറ്റുന്നതിനും ദിവസവും 1 ടീസ്പൂണ്‍ വീതം കറ്റാര്‍വാഴ നീര് കഴിക്കുക.
  • തീ പൊള്ളല്‍ ഏറ്റ ഭാഗത്ത്‌ കറ്റാര്‍വാഴ ഇല അരച്ച് പുരട്ടുക.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate