കറുകപുല്ല് (ബലികറുക)
കറുക:-
പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്
തമിഴ്നാട്ടിലെപ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലംആയിട്ടാ
ണ്‍ കരുതുന്നത്. അതായത് സസ്യജാലങ്ങളുടെഉല്പത്തിയിലുളത്. അതിനാല്‍
എന്റെ ഈ ചെറിയ സംരംഭംഇതില്‍ നിന്നും തുടങ്ങട്ടെ.
ദശപുഷ്പങ്ങളില്‍ പെടുന്ന ഈ സസ്യം വളരെ പവിത്രമായികരുതപെടുന്നു.
അതിനാല്‍ ഇവയെ ഹോമത്തിന്നും , ചില്‍പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകി
ച്ച്ബലിതര്‍പ്പണതിന്‍ ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ദ്രവ്യമാണ്‍.അതിനാല്‍ ഇതിനെ
ബലികറുക എന്നും വിളിച്ചുവരുന്നു.
കറുകയെപറ്റി ഞാന്‍ആദ്യമായി അറിയുന്നത് അമ്മയില്‍നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ
ചൊറിമാറുന്നതിന് ഒരുനാട്ടുവൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക
ഒരു തുടംപാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും"
ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍
.ദൂര്‍വ്വാദികേരം,ദൂര്‍വ്വാദിഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ ,
ചൊറി ചിരങ്ങ്വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്
, ദൂഷ്ടവ്രണങ്ങള്‍)തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതി
ന്നുംഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക്കറുകനീര്‍
വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന
രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു.അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍വര്‍ദ്ധിക്കുന്നതിനും നന്ന
മറ്റുനാമങ്ങള്‍
മലയാളം :- കറുകപുല്ല്, ബലികറുക.
തമിഴ് :- അറുകന്‍ പുല്ല്, അരുകന്‍, അറുക.
സംസ്‌കൃതം :-രുഹ,ശതപര്‍വിക,ഭാര്‍ഗവി,അന്ത്ത,ഗൊലൊമി,ചവീര്യ.
ഇംഗ്ളിഷ് :- ബെര്‍മുഡാ ഗ്രാസ്, ഡെവിള്‍ ഗ്രാസ്.
ഹിന്ദി :- ദൂര്‍വ.
ശാസ്ത്രിയം:- സൈനോഡന്‍ ഡകൈറ്റലോണ്‍
കുടുംബം :- ഗ്രാമിനെ
രസം- മധുരം, ചവര്‍പ്പ്, കയ്പ്
വീര്യം- ശീതം
ഗുണം :- ഗുരു,സ്നിഗ് ധം, തിക്ഷണം
വിപാകം :- മധുരം.
ഉപയോഗം :- സമൂലം.
കര്‍മ്മം :- രക്തസ്തംഭനം, വ്രണരോപണം
കറുക രണ്ടൂ വിധം നീലയും വെള്ളയും തണ്ടിന്റെ നിറം നോക്കിയാണ് തിരിച്ചറിയുന്നത്.
ചില ഉപയോഗങ്ങള്‍
കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും
ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.
നിലം പറ്റി വളരുന്നതുമായ പുല്ല്‍ച്ചെടിയായതിനാല്‍ ഇത് ഒരുപുല്ല് തകിടിയായി ഉപയോഗിക്കുന്നു.
മുക്കുറ്റി
കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന് ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കു ണ്ടാക്കുന്ന രക്തസ്രാവം നിര്‍ത്തുന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.
മറ്റുനാമങ്ങള്
മലയാളം :- മുക്കുറ്റി, നിലതെങ്ങ്
തമിഴ് :- തീണ്ടാഴി, തീണ്ടാനാഴി
സംസ്‌കൃതം :- അലംബുഷ,ജലപുഷ്,പിതപുഷപ്,രസ്മങ്ങ്.
ഇംഗ്ളിഷ് :- ബെറ്റര്‍ സ്റ്റഡ്
ഹിന്ദി :- ലക്ഷ്മണ, ലജ്‌ലൂ,
ശാസ്ത്രിയം:- ബയൊഫൈറ്റം സെന്സിറ്റീവം
കുടുംബം :-
ഓക്സാലിഡേസിയാ
രസം :- തിക്ത, കഷായം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രുക്ഷം
ഉപയോഗം :- സമൂലം
വിപാകം :- കടു
കര്മ്മം :- വ്രണനാശനം, രക്തസതംഭനം
ചിലഔഷധപ്രയോഗങ്ങൾ
മുക്കുറ്റി ഇല അരച്ച് മോരില് കലക്കി കുടിച്ചാല് വയ്റിളക്കം ശമിക്കും
മുക്കുറ്റിവേരരച്ച് ദിവസം രണ്ടുനേരം സേവിച്ചാല് അസ്ഥിസ്രാവം കുറയും
പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.
തിരുതാളി
ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍
മലയാളം :- തിരുതാളി
തമിഴ് :- മാഞികം
സംസ്‌കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്‌മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം
ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും
അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.
വിഷ്ണുക്രാന്തി
നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ് ^ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ് ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ് അള്‍സിനോയിഡ്‌സ്
കുടുംബം :- കണ്‍വോള്‍വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
വിപാകം :-
കര്മ്മം :-
ഉപയോഗം :- സമൂലം
ചില ഉപയോഗങ്ങള്‍
ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും
കയ്യോന്നി
കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽപ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല.
മറ്റുനാമങ്ങള്‍
മലയാളം :- കയ്യോന്നി,കയ്യുണ്യം
തമിഴ് :- കയ്യകെപി,സുപർണ
സംസ്‌കൃതം :-കേശരാജ കേശവർദ്ധിനി
ഇംഗ്ളിഷ് :- ടെയ്ലിങ് എക്ലിപ്റ്റ്
ഹിന്ദി :- ഭൃംഗ,മൊപ്രന്റ്
ശാസ്ത്രിയം :- എക്ലിപ്റ്റ ആല്‍ബ
കുടുംബം :- അസ്റ്ററേസിയേ
രസം :- കടു,തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രൂക്ഷം,തിക്ഷ്ണം
വിപാകം :- കടു
ഉപയോഗം :- സമൂലം
കർമ്മം :- ശൂലഹരം, വാതഹരം
ചിലഔഷധപ്രയോഗങ്ങൾ
കയ്യോന്നി നീരിൽ കയ്യോന്നി തന്നെ കൽക്കമാക്കി എണ്ണ കാച്ചിതേച്ചാൽ തലമൂടി വളരുകയും തലവേദന കുറയുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിക്കും. വെള്ള, മഞ്ഞകയ്യോന്നി 10ഗ്രാം വിതം എടുത്ത് തേങ്ങാ പാലിലോ പശുവിൻ പാലിലോ അരച്ചു ദിവസം രണ്ടു നേരം വീതം സേവിച്ചാൽ മഞ്ഞപിത്തം , രക്തകുറവ് എന്നിവ മാറും.1/2 ഔൺസ് കയ്യോന്നി നീരി 1ഔൺസ് ആവണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ ഉദരകൃമി മാറും.
മുയല്‍ച്ചെവിയന്‍
ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിഎന്‍റെ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത് നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം.
ഞാന്‍ എതിനെ കറിച്ച് അറിയുന്നത് എന്‍റെ അച്ചാമ്മയില്‍ നിന്നുമാണ്‍. ഒരു ദിവസം ഞാന്‍ ഒടികളിച്ചപ്പോള്‍ എന്‍റെ കാല്‍ ഇടറി. അച്ചാമ്മ എന്‍റെ കാലിന്‍റെ ഉള്ളുക്ക് മാറാന്‍ ഇതിന്‍റെ ചാറ് പുരട്ടി തടവി തരുക്കയും ഉള്ളുക്ക് മാറുകയും ചെയ്തു. ആ കലഘട്ടതിലെ വിശ്വാസം അനുസരിച്ച് ഇരട്ട ജനിച്ചവരെ കൊണ്ട് തടവിച്ചാല്‍ ഫലസിദ്ധി കുടും എന്നതിനാല്‍ പല്‍ രോഗികളും എന്‍റെ അച്ചാമ്മയുടെ അടുകല്‍ വരുമായിരുന്നു. അച്ചാമ്മക്‍ അതിനാല്‍ പല്‍ നാട്ടുമരുന്നുകളും അറിയാമായിരുന്നു.
മറ്റുനാമങ്ങള്‍
മലയാളം:-മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍,എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ
തമിഴ് :- മുയല്ചെവി
സംസ്കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി
ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്
ഹിന്ദി :- കിരണ്‍ കാരി, ഹിരണ്ഹുരി
ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ
കുടുംബം :- അസ്റ്റെസിയ
രസം :- കടു,കഷായം,തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,ഗ്രാഹി
വിപാകം :-
ഉപയോഗം :- സമൂലം.
കര്മ്മം :-
ചില ഉപയോഗങ്ങള്‍
നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോണ്‍സലിറ്റിന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. ചതവിനു മുയല്‍ ചെവിയന്‍ സമൂലം അരിക്കാടി, ഗുല്‍ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക തൊണ്ടമുഴ - മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുക.
പൂവാകുറുന്തല്
ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്‍ക്ക് ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്‍റെ പൂഷ്പിക്കുന്ന്തിന്നു മുന്‍പായിസമൂലം നീര്‍ എടുത്താണ്‍ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.
മറ്റുനാമങ്ങള്‍
മലയാളം :- പൂവ്വാകുറുന്തല്
തമിഴ് :- പൂവ്വാകുരുന്തല്‍.
സംസ്‌കൃതം :- സഹദേവി,ഉത്തമകന്യപത്രം
ഇംഗ്ളിഷ് :- ഫളെബെന്
ഹിന്ദി :- സഹദേവി, സദോധി
ശാസ്ത്രിയം:- വെര്‍ണോനിയ സിനെറിയ
കുടുംബം :- കന്ബോസറ്റെ (അസ്റ്റര്സ്യാ)
രസം :- തിക്തം
വീര്യം :- ലഘു, രൂക്ഷം
ഗുണം :- ഉഷ്ണം
വിപാകം :-
ഉപയോഗം :- സമൂലം.
കര്‍മ്മം :- രക്തശുദ്ധീകരണം
പൂവ്വാകുറുന്തല്‍ പ്രധാനമായി 5 വിധം എന്നാല്‍ 3 വിധം മാത്രമെഔഷധയോഗ്യമുള്ളു. എതിന്‍റെ പുഷ്പതിന്‍റെ നിറം നോക്കിതിരിച്ചറിയുന്നു. വൈലെറ്റ് നിറത്തിലൂള്‍ പൂകളുള ചെടിയാണ്‍കുടുതലായി ഉപയോഗിക്കുന്നത.
ബ്രഹ്മാവ് പൂവ്വാകുറുന്തല്‍ ദേവതയായികരുതുന്നു
ചില ഉപയോഗങ്ങള്‍
ഇതിന്‍റെ ഇലചാറ് മാലകണ്ണിന്നും ,ചെകണ്ണ്, കണ്ണിലൂണ്ടാക്കുന്ന അണുബാധക്കും പ്രത്യക്ഷ ഔഷധമാണ്‍. വിത്ത് വട്ടചോറി, ഗജചര്മമം തുടങ്ങിയരോഗങ്ങള്‍ മാറുന്ന്തിന്ന് ഉപയോഗിക്കുന്നു.ആധുനിക ശാസ്ത്രം ഇത് ഒരു കാനസറ് രോഗനിവാരണിയായും കരുത്തുന്നു. പൂവാംകുരുന്നിലയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ ചുമ മാറാന്‍ നല്ലതാണ്. കണ്ണിന് ചുവപ്പ് - പൂവാന്കുറന്തല് തേനും ചേര്ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക
ഉഴിഞ്ഞ
പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .
മറ്റുനാമങ്ങള്‍
മലയാളം :- ഉഴിഞ്ഞ
തമിഴ് :- മുതുകരൻ
സംസ്‌കൃതം :- ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്രലത
ഇംഗ്ളിഷ് :- ലൌവ് ഇൻ എ പൌഫ്, ബലൂൺ വൈൻ,
ഹിന്ദി :- കൻപുതി,കപലപൊതി
ശാസ്ത്രിയം :- കാര്‍ഡിയോസ് പെര്‍മം ഹലികാകാബം
കുടുംബം :- സ്‌പിൻഡാസ്യ
രസം :- തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- സരം,ലഘു,സിനിഗ്ദം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
ചിലഔഷധപ്രയോഗങ്ങൾ
ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .
ചെറുള
ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.
മറ്റുനാമങ്ങള്‍
മലയാളം :- ചെറുള,ബലിപൂവ്
തമിഴ് :- സിഹള,ശിറുപിലെ, പൊൽപാല
സംസ്‌കൃതം :- ഭദ്ര , ഭദൃക, കുരന്ദക,ഗൊരഷാഗാഞ്ചാ
ഇംഗ്ളിഷ് :-
ഹിന്ദി :- ഛായ
ശാസ്ത്രിയം :- എർവ ലനേറ്റ്
കുടുംബം :- അമരന്തസെ
രസം :- തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,സിനിഗ്ദം
വിപാകം :-
ഉപയോഗം :- സമൂലം
കർമ്മം :- മൂത്രവർധകം, ജ്വരശമനം
ചിലഔഷധപ്രയോഗങ്ങൾ
ചെറുളയുടെ പൂവ് തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചുകുടിച്ചാൽ മൂത്രകല്ല് എന്ന് രോഗം ശമിക്കും.
നിലപ്പന (മുസലി)
പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാൻ മരുന്നും; സ്ത്രീപുരുഷൻ മാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.
മറ്റുനാമങ്ങള്‍
മലയാളം :- നിലപ്പന
തമിഴ് :- നിലപ്പനെ, കുറട്ടി
സംസ്‌കൃതം :-താൽമൂലി, താലപത്രിക, ഹംസപദി,ദീർഘഖടിക
ഇംഗ്ളിഷ് :- ബളാക്ക് മൂസ്ലി
ഹിന്ദി :- മൂസ്ലി, മുസലി
ശാസ്ത്രിയം :- കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്
കുടുംബം :- അമാരില്ലിയേസിയേ
രസം :- മധുരം,തിക്ത
വീര്യം :-ശീതം
ഗുണം :-ഗുരു
വിപാകം :-മധുരം
ഉപയോഗം :- മൂലകാണ്ഡം(നിലപ്പനക്കിഴങ്ങ്)
കർമ്മം :- ശുക്ലവർദ്ധകം,മൂത്രരോഗശമനം
ചിലഔഷധപ്രയോഗങ്ങൾ
നിലപ്പനക്കിഴങ്ങ് ഉണക്കിപ്പോടിച്ച് പതിവായി പാലിൽ കഴിച്ചാൽ സ്ത്രീക്കുണ്ടാക്കുന്ന വെള്ളപോക്കു ശമിക്കും.ഇലകൾ അരച്ച് വേപ്പെണ്ണയി നീരുള്ള ഭാഗത്തിട്ടാൽ നീരും വേദനയും ശമിക്കും .
കടുക്ക
കടുക്ക ത്രിദോഷഹരമായ് ഒരു ഔഷധമാണ്,ചൊറി,ചിരങ്ങ്,വ്രണങ്ങൾ ഇവ മാറുന്നതിനും വിരേചനതിന്നും ഇത് ഉപയോഗിക്കുന്നു. ത്രിഫലയിൽപ്പെടുന്ന് ഇത് ത്രിദോഷങ്ങളെ അകറ്റി ഒജസിനെ പ്രധാനം ചെയ്യുവാൻ സഹായക്കമാണ്.
ഇന്ദ്രൻ അമൃതുപാനം ചെയ്യുമ്പൊൾ അതിൽ നിന്നും ഒരു തുള്ളി ഭൂമിയിൽ വീണുന്നും അത് കടുക്കയായി എന്നു ഒരു ഐതിഹ്യം പറയപ്പെടുന്നു.
മറ്റുനാമങ്ങള്
മലയാളം |
കടുക്ക |
തമിഴ് |
കടുക്കെ |
സംസ്‌കൃതം |
ഹരിതകി,പാഥ്യ,അഭയ,രോഹിണി,ചേതകി |
ഇംഗ്ളിഷ് |
ചെബ്ലിക്ക മ്യയറോബ്ലാൻ |
ഹിന്ദി |
ഹർധ,ഹരാര |
ശാസ്ത്രിയം |
ടെര്‍മിനാലിയ ചെബ്യുള |
കുടുംബം |
കോമ്പോറിട്സിയെ |
രസം |
മധുരം,കഷായം,തിക്തം,അമ്ലം,കടു |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,രുക്ഷം |
വിപാകം |
മധുരം |
ഉപയോഗം |
തോട് |
കര്‍മ്മം |
ത്രിദോഷഹരം |
ചിലഔഷധപ്രയോഗങ്ങള്
കടുക്ക പൊടിച്ച് ചൂടുവെള്ളതിൽ കഴിച്ചാൽ വിരേചനം ഉണ്ടാക്കും. വ്രണങ്ങൾക്കു,പൊളളലിന്നു പുറമെപുരട്ടുവാന്നും നന്ന്. പതിവായ് ഉപയോഗം കൊണ്ട് ദുർമേദസ്സ് മാറും.
നെല്ലിക്ക
നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ഔഷധഗുണതിന്റെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്. ജരാനരകളെ മാറ്റി യൌവനം നിലനിര്‍ത്തുന്നതിനും , നാഡിബലം,ധാതുപുഷ്ടികും ഇത് ഉപയോഗിക്കുന്നു.ത്രിദോഷങ്ങളെ ശ്രമിപ്പിക്കുന്നതിനാല്‍ മറ്റു ഔഷധങ്ങളില്‍ നിന്നും ഇതിനെ ആയുര്‍വേദത്തില്‍ എറ്റവും പ്രാധാന്യം നല്ലകിവരുന്നു.
മറ്റുനാമങ്ങള്‍
മലയാളം :-നെല്ലിക്ക
തമിഴ് :- നെല്ലിക്കായ്
സംസ്‌കൃതം :-അമ്ലക,ആമലകി
ഇംഗ്ളിഷ് :-ഗൂസ് ബെറി
ഹിന്ദി :-അമല
ശാസ്ത്രിയം :-എംബ്ലിക്ക ഒഫീസിനാലിസ്
കുടുംബം :-യൂ ഫോബിയേസി
രസം :-കഷായം,അമ്ലം,തിക്തം,മധുരം
വീര്യം :-ശീതം
ഗുണം :-ഗുരു,രുക്ഷം
വിപാകം :-മധുരം
ഉപയോഗം :-കായ്,വേര്,തൊലി,ഇല
കര്‍മ്മം :- ത്രിദോഷശമനം
ചിലഔഷധപ്രയോഗങ്ങള്‍
പച്ചനെല്ലിക്കാ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത് പതിവായികഴിച്ചാല്‍പ്രമേഹം ശമിക്കും. പാലില്‍ കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും. നെല്ലിക്കാത്തോട് ശര്‍ക്കരയില്‍ ഒരു മാസം ഇട്ട് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും .
കടുക്ക, നെല്ലിക്ക താന്നിക്ക ഇവയെ ത്രിഫല എന്നു പറയപ്പെടുന്നു.
താന്നി
താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ഒരു പഴഞ്ചോലും ഉണ്ട് “ചാരച്ചൻ ചതിച്ചാൽ താന്നി അപ്പുപനെ പിടിക്കണം” കാല ദേശങ്ങൾകനുസരിച്ച് പല മാറ്റങ്ങളും കാണുന്നു. എന്നാൽ ഫലം ഒന്നു തന്നെ.
മറ്റുനാമങ്ങള്
മലയാളം |
താന്നി |
തമിഴ് |
താന്നിരി |
സംസ്‌കൃതം |
വിഭീടക,അക്ഷ,കളിദൃമ,ഭൂതവാസ |
ഇംഗ്ളിഷ് |
ബീച്ച് അൽമണ്ട്,ബെല്ലിരിക് മൈരോബലന്‍ |
ഹിന്ദി |
ബെഹഡ,ബെഹരി |
ശാസ്ത്രിയം |
ടെര്‍മിനാലിയ ബെല്ലിരിക |
കുടുംബം |
കോമ്പോരിട്സിയെ |
രസം |
കഷായം,തിക്തം,ചവർപ്പ് |
വീര്യം |
ശീതം |
ഗുണം |
ലഘു,രുക്ഷം |
വിപാകം |
മധുരം |
ഉപയോഗം |
തോട്,പട്ട |
കര്‍മ്മം |
ത്രിദോഷശമനം |
ചിലഔഷധപ്രയോഗങ്ങള്
താന്നിതോട് പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ ശമിക്കും,താന്നിപരിപ്പ് പൊടിച്ച് നെയ്യിൽ സേവിച്ചാൽ ശീഘ്രസ്‌ഖലനം മാറും,താന്നി എണ്ണ തലമുടിക്ക് നിറവും പുഷ്‌ടിയും ഉണ്ടാക്കും.
ചൂക്ക്(ഇഞ്ചി)
ത്രികടുകളില്‍ ഒന്നായ ചൂക്ക് മരുന്നുല്പാദനത്തിലെ ഒരു പ്രധാന ഔഷധമാണ്.പനിക്ക് ചൂക്കുകാപ്പി എല്ലാവര്‍ക്കും ചിരപരിച്ചിതമാണല്ലോ? ചൂക്കില്ലാത്ത കഷായം ഇല്ല എന്ന പഴഞ്ചൊല്ലില്‍ നിന്നു ചൂക്കിന്റെ പ്രാധാന്യത്തേക്കുറിച്ച് നമ്മുക്ക് മനസിലാക്കാം.ഇഞ്ചി ഉണങ്ങിയാണ് ചൂക്കാവുന്നത്.ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം.ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
“ഇഞ്ചി കുട്ടാന്‍ നൂറ്റൊന്നു കറിക്കു തുല്യം“ മാണെന്നു പറയപ്പെടുന്നു.മലയാളി സദ്യയിലെ ആദ്യസ്ഥാനവും ഇഞ്ചികറിക്കാണ്.
ഇതില്‍ നിന്നും ഒരു കഥ ഓര്‍മ്മ വരുന്നു മഹാത്മാവായ വരരുചി തന്റെ ധര്‍മ്മപത്നിയായ പറയതിയെ കണ്ടെതിയ കഥയാണ്.അതു ഇവിടെ കൊടുക്കുന്നു.
ഒരു യാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയത് ബ്രാഹ്മണന്റെ ഇല്ലത്തിലാണ്.
ആതിഥേയനെ പരീക്ഷിക്കാന്‍ വരരുചി ചില നിബന്ധനകള്‍ വച്ചു. എന്നാല്‍ അതിനുള്ള മറുപടി പറഞ്ഞത് ബ്രാഹ്മണന്റെ വള്ളര്‍ത്തുപുത്രിയാണ്.അതില്‍ ഒന്ന് നൂറ്റിഒന്ന് കറിക്കുട്ടി ഉണ് വേണം എന്നായിരുന്നു. പിന്നെയുള്ളത് നാലുപേരെ തിന്നണം എന്നും,നലുപേര്‍ ചുമക്കണം എന്നും ആയിരുന്നു.
മകള്‍ അതെല്ലാം സാധിച്ചു കൊടുത്തത് നൂറ്റിഒന്നുകറിയായി ഇഞ്ചികറിവച്ചും,മുറുകാന്‍ചെല്ലം ഒരുക്കിയും,ശേഷം വിശ്രമിക്കുവാന്‍ കട്ടില്‍ ഒരുക്കി കൊടുത്തും ആയിരുന്നു.
ബ്രാഹ്മണന്റെ മകളുടെ ബുദ്ധിസാമര്‍ത്ഥ്യതില്‍ മതിപ്പു തോന്നിയ വരരുചി അവളെ വേളി കഴിച്ചു. പിന്നിടാണ് അവള്‍ ഒരു പറയത്തിയായിരുന്നു എന്ന സത്യം മനസിലാക്കിയത്.ഈ ദമ്പതികള്ളില്‍ നിന്നു മാണ് “പറച്ചിപെറ്റുപന്തിരുകുലം“ ഉണ്ടായത് എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
മറ്റുനാമങ്ങള്
മലയാളം |
ഇഞ്ചി(ചുക്ക്) |
തമിഴ് |
ഇച്ചി |
സംസ്‌കൃതം |
ശുന്‍ട്ടി,അര്‍ദ്രകം |
ഇംഗ്ളിഷ് |
ജിഞ്ജര്‍ |
ഹിന്ദി |
അദ്രക്ക് |
ശാസ്ത്രിയം |
സ്സിഞ്ജിബര്‍ ഒഫീസിനാലെ |
കുടുംബം |
സിറ്റാമിനേസി |
രസം |
കടു |
വീര്യം |
ഉഷ്ണം |
ഗുണം |
ഗുരു,രുക്ഷം |
വിപാകം |
മധുരം |
ഉപയോഗം |
കിഴങ്ങ് |
കര്‍മ്മം |
ത്രിദോഷഹരം |
ചിലഔഷധപ്രയോഗങ്ങള്
അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്.രക്തവാതം,എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
ഇഞ്ചി ചെറുകഷ്ണങ്ങളാക്കി ഒരു പാത്രം തേനില്‍ ഒരു മാസക്കാലം ചാലിച്ച് സുക്ഷിച്ചുവച്ച ശേഷം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്തിലുടെ യൗവനം നിലനിര്‍ത്തുവാനും,ജരാനരകള്‍ മാറുവാനും സാധിക്കും.ഇത് ഒരു കായകല്പമായി പറയപ്പെടുന്നു.
കുരുമുളക്
സുഗന്ധദ്രവ്യങ്ങളുടെ രാജാവ് എന്ന അറിയപ്പെടുന്ന് ഒരു ഔഷധിയാണ് കുരുമുളക്. വളരെ കാലം മുൻപുതന്നെ ഇതിന്റെ ഗുണമേന്മ മനസിലാക്കിയ പാശ്ചാത്യരാജങ്ങൾ ഈതിനു വേണ്ടിയാണ് ഭാരതതിൽ വന്നത്.കറുത്തപൊന്ന് എന്നും നല്ലമുളക് എന്നു ഇത് അറിയപ്പെടുന്നു.ഇത് കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ്
കഫഹരമായ ഈ ഔഷധി പനി,ആസ്മ,ചുമ,സന്നിപാതം,വാതജ്വരം,ക്ഷയം തുടങ്ങിയ രോഗങ്ങൾക് ഉപയോഗിക്കുന്നു.വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്.ഭക്ഷണത്തില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. ഹൃദരോഗികൾ സ്ഥിരമായി ഉപയോഗിക്കുന്നത നല്ലതാണ്.
മറ്റുനാമങ്ങള്
മലയാളം |
കുരുമുളക് |
തമിഴ് |
കുരുമുളക് |
സംസ്‌കൃതം |
കൃഷ്ണ,ഉഷ്ണ,മിർച്ച |
ഇംഗ്ളിഷ് |
ബ്ലാക്ക് പൈപ്പർ |
ഹിന്ദി |
കാലിമിർച്ചി |
ശാസ്ത്രിയം |
പൈപ്പര്‍ നിഗ്രം |
കുടുംബം |
പൈപ്പരെസിയെ |
രസം |
കടു |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,തീക്ഷ്ണം |
വിപാകം |
എരിവ് |
ഉപയോഗം |
ഫലം |
കര്‍മ്മം |
കഫവാതഹരം |
ചിലഔഷധപ്രയോഗങ്ങള്
കുരുമുളക് പഞ്ചസാരയും ചേർത്ത്പൊടിച്ച് കഴിച്ചാൽ കുത്തികുത്തിയുള ചുമ ശമിക്കും.തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.കുരുമുളകുചേർത്തുകാച്ചിയ് വെളിച്ചെണ്ണ ത്വക്ക് രോഗങ്ങൾക്ക് ഉത്തമായ ഒരു പ്രതിവിധിയാണ്.പ്രസവിച്ച സ്ത്രീകൾ കുരുമുൾക് ഉപയോഗിക്കുന്നതിലുടെ ഗർഭാശയശുദ്ധിയുണ്ടാക്കും.കുരുമുളകും മുരുങ്ങകുരുവും പൊടിച്ച് നസ്യം ചെയ്താൽ അപസ്മാരം ശമിക്കും
തിപ്പലി
ത്രീകടുകളിൽ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.
മറ്റുനാമങ്ങള്
മലയാളം |
തിപ്പലി |
തമിഴ് |
പിപ്പലി |
സംസ്‌കൃതം |
പിപ്പലി, കൃഷ്ണ, വൈദേഹി |
ഇംഗ്ളിഷ് |
ലോങ് പൈപ്പർ |
ഹിന്ദി |
പിപ്പല,പിപലി |
ശാസ്ത്രിയം |
പൈപ്പര്‍ ലോങം ലിന്‍ |
കുടുംബം |
പൈപ്പറേസിലിന്‍ |
രസം |
കടു,തിക്തം |
വീര്യം |
സമശീതോഷ്ണം |
ഗുണം |
ലഘു,സ്നിഗ്ധം,തീഷണം |
വിപാകം |
മധുരം |
ഉപയോഗം |
ഫലം,മൂലം |
കര്‍മ്മം |
കഫവാതഹരം,പിത്തവർദ്ധകം |
ചിലഔഷധപ്രയോഗങ്ങൾ
തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും. പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.
ജാതിക്ക,ജാതിപത്രി
ജാതി എന്നു പറയുമ്പോൾ മനസിൽ വരുന്നത് നമ്മുടെ സമുഹവൃത്തിയിലുള്ള ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും. ഒപ്പം കുമാരൻ ആശാന്റെ ചണ്ഡാളഭിക്ഷുകി എന്ന കവിതയിലെ വരികളും.
എന്നാൽ നമ്മുടെ നിത്യജിവിതത്തിലെ ഉപയോഗപ്രദമായ ഒരു ഔഷധ സസ്യമാണ് ജാതി.ഇതിന്റെ കുരുവും അതിനെ ചേർന്നിരിക്കുന്ന പത്രിയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ മരം ഞാൻ ആദ്യമായി കാണുന്നത് എന്റെ മാമന്റെ അയൽവീട്ടിലാണ്. അവിടെ അടുത്തടുത്ത് രണ്ടു മരം ഉണ്ട്. ഒരുമരം നിറച്ച് കായുണ്ട് എന്നാൽ മറ്റോന്നിൽ ഇല്ല.അതിനെ കുറിച്ച് ആ വീട്ടിലെ അപ്പൂപ്പൻ പറഞ്ഞു തന്നത് ഇങ്ങനെയാണ് .കായുള്ള മരം പെൺ മരവും മറ്റെത്ത് ആൺ മരവും. ഇവ അടുത്തുനിന്നാൽ പെൺ മരത്തിൽ കുടുതൽ ഫലം ഉണ്ടാകും. സസ്യലതാദികളിലും ജാതി ഭേദം ഉണ്ടെന്ന വസ്തുത ആദ്യമായി എനിക്കു മനസിലായത് ജാതിമരതിൽ നിന്നുമാണ്.ദഹന സംബന്ധമായ രോഗങ്ങൾക്ക് ഇത് നല്ലതാണ. അതിനാൽ പണ്ടു മുതൽക്കെ ഇത് പാചകതിനും ഉപയോഗിക്കുന്നു.
മറ്റുനാമങ്ങള്
മലയാളം |
ജാതിക്ക,ജാതിപത്രി |
തമിഴ് |
- |
സംസ്‌കൃതം |
ജാതിഫലാ,മലടിഫലാ |
ഇംഗ്ളിഷ് |
നട്ടമെഗ് |
ഹിന്ദി |
ജയ്ഫല |
ശാസ്ത്രിയം |
മൈറിസ്റ്റിക ഫ്രാഗ്രൻസ് |
കുടുംബം |
മൈറിസ്റ്റിയേസ്യെ |
രസം |
എരിവ്,കയ്പ്,ചവർപ്പ്, |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,തീക്ഷണം |
വിപാകം |
കടു |
ഉപയോഗം |
ഫലം |
കർമ്മം |
കഫ വാത ശമനം |
ചിലഔഷധപ്രയോഗങ്ങൾ
ജാതിക്കായോ പത്രിയോ അരച്ച് തേനിലോ, ജീരകവെള്ളത്തിലോ കഴിച്ചാൽ വയറുവേദനയും ദഹനക്കേടും മാറും. അരച്ച് തലയിൽ പുരട്ടിയാൽ വിട്ടുമാറാത്ത തലവേദന ശമിക്കും. മോണപഴുപ്പ്, പല്ലുവേദന ഇവക്ക് ജാതിക്കായും ഇന്തുപ്പും ചേർത്ത് അരച്ച് തേച്ചാൽ മറും.
ഒർമ്മകൾ എന്ന ബ്ലോഗിൽ ജാതിക്കാ അരിഷ്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നും ഉണ്ട്.
ഗ്രാമ്പൂ (കരയാമ്പൂ)
ഗ്രമ്പൂവിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് പണ്ട് ദൂർദർശനിൽ വരുന്ന ഒരു പല്ലപൊടിയുടെ പരസ്യമാണ്. ഇത് ദന്തസംരക്ഷണതിനു നല്ല ഒരു ഔഷധിയാണ്. ദഹനശക്തി വർദ്ധിപ്പിക്കും.
മറ്റുനാമങ്ങള്
മലയാളം |
ഗ്രാമ്പൂ,കരയാമ്പൂ |
തമിഴ് |
- |
സംസ്‌കൃതം |
ദേവപുഷ്പ,ഭ്രിംഗ |
ഇംഗ്ളിഷ് |
ക്ലോവ് |
ഹിന്ദി |
ലുംഗ |
ശാസ്ത്രിയം |
സിസിജിയം അരൊമാറ്റിക്കം |
കുടുംബം |
മൈർട്യെസിയെ |
രസം |
തിക്ത,കടു |
വീര്യം |
ശീതം |
ഗുണം |
ലഘു,തീക്ഷണം,സിനിഗ്ദം |
വിപാകം |
കടു |
ഉപയോഗം |
ഫലം,പുഷ്പം |
കർമ്മം |
കഫപിത ശമനം |
ചിലഔഷധപ്രയോഗങ്ങൾ
ഗ്രാമ്പൂ പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ,പനി എന്നിവ ശമിക്കും. ഗ്രമ്പൂതൈലം പഞ്ഞിയിപുരട്ടി പല്ലിൽ വച്ചാൽ പല്ലുവേദനക്ക് ശമനം കിട്ടും. ചുടുവെള്ളത്തിൽ ചേർത്തു കുലുകുഴിഞ്ഞാൽ വായനാറ്റവും പല്ലുവേദനയും മാറും.
ജാതിപത്രി
ഔഷധപ്രയോഗങ്ങൾ
ജാതിക്കായോ പത്രിയോ അരച്ച് തേനിലോ, ജീരകവെള്ളത്തിലോ കഴിച്ചാൽ വയറുവേദനയും ദഹനക്കേടും മാറും. അരച്ച് തലയിൽ പുരട്ടിയാൽ വിട്ടുമാറാത്ത തലവേദന ശമിക്കും. മോണപഴുപ്പ്, പല്ലുവേദന ഇവക്ക് ജാതിക്കായും ഇന്തുപ്പും ചേർത്ത് അരച്ച് തേച്ചാൽ മറും.
ഒർമ്മകൾ എന്ന ബ്ലോഗിൽ ജാതിക്കാ അരിഷ്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നും ഉണ്ട്
കറുവ,ഇലവർങം
നമ്മുടെ നാട്ടിൽ സാധാരണയായി കാണപെട്ടിരുന്ന ഏടന്ന അഥവ വയന്നയുടെ വർഗ്ഗതിൽപെട്ട ഒരു ഔഷധിയാണ ഇലവങം, പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ ഇല കഴിക്കുമായിരുന്നു. അതിന്റെ എരുവുകലർന്നമധുരരസം കുട്ടികളെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു.ഉഷ്ണപ്രകൃതം മായതിനാൽ അമിതമായ ഉപയോഗം നന്നല്ല.ഇത് ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധിയാണ്.
മറ്റുനാമങ്ങൾ
മലയാളം |
കറുവ,ഇലവർങം |
തമിഴ് |
- |
സംസ്‌കൃതം |
തമല,ത്വക്,കൊച്ചം |
ഇംഗ്ളിഷ് |
സിനമൺ |
ഹിന്ദി |
ദരുസിത,ദരുചിനി |
ശാസ്ത്രിയം |
സിന്നമോമം വീരം |
കുടുംബം |
ലുറേസിയ |
രസം |
മധുരം,തിക്തം |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,സ്നിഗ്ദ്മ് |
വിപാകം |
കടു |
ഉപയോഗം |
പട്ട,ഇല |
കർമ്മം |
വാത,കഫ ശമനം |
ഉപയോഗം
ലംഗതൈലം ചേർത്ത് അവിപിടിച്ചാൽ ജലദോഷം, മുക്കൊലിപ്പ മതലായവ ശമിക്കും. പട്ടയിട്ടുതിളപ്പിച്ച കഷായം കഴിച്ചാൽ , വയറുവേദന, അജിർണം ഇവക്ക് മാറ്റം വരും. സ്ത്രീകളിൽ കണ്ടുവരുന്ന രക്തസ്രാവതിന്നും നന്ന്.
ഏലം
സുഗന്ധവ്യഞ്ജനങളിൽ ഒന്നായ ഏലം ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധികുടിയാണ്. എന്റെ ബാല്യത്തിൽ പല ബസ്റ്റോപ്പുകളിലും കാവല്പുരകളിലും "ഏലം ഒരു ശീലമാക്കുക "
എന്ന് ഏലം ബോഡിന്റെ പരസ്യം കാണുമായിരുന്നു.
അന്ന് അത് എന്തിന്നാണെന്നു മനസിലായിരുന്നില്ല . പിന്നിട് ഏലം വായ്നാറ്റം അകറ്റുമെന്നും,ഹൃദരോഗതിനും, കഫസംബന്ധമായ രോഗതിനും ശമനകരമാണെന്നും അറിയുന്നത്.
മറ്റുനാമങ്ങൾ
മലയാളം |
ഏലം |
തമിഴ് |
എലക്കായ് |
സംസ്‌കൃതം |
ഏലാം, പുടാ, ദ്രാവിഡി |
ഇംഗ്ളിഷ് |
കാർഡമം |
ഹിന്ദി |
ഇലാചി |
ശാസ്ത്രിയം |
എലിറ്റ്ര കാർഡമം |
കുടുംബം |
സിന്ഗിബ്ര്യേസ്യെ |
രസം |
കടു,മധുരം |
വീര്യം |
ശീതം |
ഗുണം |
ലഘു,രൂക്ഷം |
വിപാകം |
മധുരം |
ഉപയോഗം |
ഫലം,കുരു |
കർമ്മം |
കഫ,പിത്ത ഹരം |
പച്ചില(പച്ചോളി)
പച്ചില അഥവ പച്ചോളി എന്നറിയപെടുന്ന തുളസി വർഗ്ഗതിലെ ഒരു ഔഷധിയാണ്.ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിര്‍മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണ് പച്ചോളിത്തൈലം.
ഇത് മ്ലാനത, ലൈംഗികാസക്തിക്കുറവ് എന്നിവ അകറ്റാനുള്ള ഔഷധങ്ങളില്‍ ചേരുവയാണ്. കൂടാതെ വേദന സംഹാരിയായും ചര്‍മ്മ സംരക്ഷണത്തിനും ശാരീരിക ഉണര്‍വിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചര്‍മ്മത്തിനും ഉപ്പുറ്റിവാതം(അത്ലറ്റിക് ഫൂട്ട്) രോഗത്തിനും മുറിവുകള്‍ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം,ചൊറി,ചിരങ്ങുകൾ (എക്സിമ), വിളര്‍ച്ച എന്നിവയ്ക്കുംപച്ചോളിത്തൈലം ഉപയോഗിക്കാം. ജല ദോഷം, തലവേദന, ഛര്‍ദ്ദി, വെരിക്കോസ് വെയിന്‍,രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നല്‍കും. ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.
മറ്റുനാമങ്ങൾ
മലയാളം |
പച്ചോളി |
തമിഴ് |
പച്ചോളി |
സംസ്‌കൃതം |
ഗന്ധപത്ര,പത്ര |
ഇംഗ്ളിഷ് |
പച്ചോളി |
ഹിന്ദി |
പച്ചോളി |
ശാസ്ത്രിയം |
പോഗോസ്റ്റിമോണ്‍ കാബിലിന്‍ബന്ത് |
കുടുംബം |
ലാമിയേസിയേ |
രസം |
കടു,തിക്തം |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,രൂക്ഷം |
വിപാകം |
|
ഉപയോഗം |
ഇല |
കർമ്മം |
വത,പിത്ത ഹരം
|
നാഗപ്പൂ(നാഗപുഷ്പം)
നാഗപ്പൂ ചതുർജാതങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായും പനി കഫകെട്ട്, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് നല്ലക്കിവരുന്നു. ചുട്ടു നീറ്റൽ,ത്വക്ക് രോഗങ്ങൾ ഇവക്ക് ഉത്തമമാണ്.
മറ്റുനാമങ്ങൾ
മലയാളം |
നാഗപ്പൂ |
തമിഴ് |
കുരുളി,തഡിനഗു |
സംസ്‌കൃതം |
നാഗകേസര,നാഗപുഷ്പ് |
ഇംഗ്ളിഷ് |
അയെൺ വൂഡ് |
ഹിന്ദി |
നാഗകേസർ |
ശാസ്ത്രിയം |
മെഷുവ ഫെറിയ |
കുടുംബം |
ഗട്ടിഫെറെ |
രസം |
കഷായം,തിക്തം |
വീര്യം |
ഉഷ്ണം |
ഗുണം |
ലഘു,രുക്ഷം,തിക്തം |
വിപാകം |
കടു |
ഉപയോഗം |
കായ്,വിത്ത്,പൂവ്,എണ്ണ |
കർമ്മം |
കഫപിത്തഹരം |
ഉപയോഗം
നാഗപ്പൂ അരച്ച് വേപ്പെണ്ണയികാച്ചി പുരട്ടിയാൽ വാതനീരും വേദനയും ശമിക്കും. പശുവിൻ വെണ്ണയിൽ പുരട്ടിയാൽ ചുട്ടുനിറ്റൽ മാറും. തേനിൽ കഴിച്ചാൽ രക്താർശസ്, രക്താതിസാരം ഇവ ശമിക്കും.
കറുവ,ഇലവർങം
ഏലം
പച്ചില(പച്ചോളി)
അത്തി
നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത്. എന്റെ വിട്ടിൽ രണ്ടും ഉണ്ടായിരുന്നു. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി). ബിലായത്തി അത്തിയുടെയിലക്ക് വലുപ്പം ഉളളതിനാൽ അതിഥികൾക്കും മറ്റും ആഹാരം വിളമ്പാൻ അത് ഉപയോഗിക്കുമായിരുന്നു.ഞങ്ങൾ കുട്ടികൾ കുടുതൽ കഴിക്കുവാൻ ഉപയൊഗിച്ചിരുന്നത് വലിയ അത്തിയായിരുന്നു. കുട്ടികാലത്ത് രണ്ടാം ക്ലാസിൽ ഒരു പാഠത്തിൽ മുതലയുടെയും കുരങ്ങന്റെയും കഥയിലുടെയാണ് അത്തിമരം ഞങ്ങൾക്ക് പ്രിയങ്കരമായത്.ആദ്യം അത്തിപഴത്തിന്നുള്ളിലെ കുരുക്കൾ പുഴുവാണെന്നായിരുന്നു ധരിച്ചിരുന്നത്. പീന്നിട് അത് പുഴുഅല്ലെന്നറിഞ്ഞപ്പോൾ അത് ഞങ്ങളുടെ കളിയുടെയും കഥകളുടെയും അരങ്ങായി.
മറ്റുനാമങ്ങൾ
മലയാളം |
അത്തി |
തമിഴ് |
അത്തി |
സംസ്‌കൃതം |
സദാഫല,കൃമിഫല |
ഇംഗ്ളിഷ് |
ഫിഗ് ട്രീ |
ഹിന്ദി |
ഉമർ,ഗുൽർ |
ശാസ്ത്രിയം |
ഫൈക്കസ് ഗ്ലോമെറാറ്റ |
കുടുംബം |
മോറെസിയെ |
രസം |
കഷായം,മധുരം |
വീര്യം |
ശീതം |
ഗുണം |
ഗുരു,രുക്ഷം |
വിപാകം |
കടു |
ഉപയോഗം |
കായ്,ഇല, പഴം, തൊലി, കറ |
കർമ്മം |
വാതപിത്തഹരം |
ഉപയോഗം
ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും.
ഇത്തി
നാല്പാമരങ്ങളിൽ ഒന്ന് രക്തശൂദ്ധിക്കും, വിഷം ചർമ്മരോഗങ്ങൾ മുതലായവക്ക് നന്ന്. മേഹരൊഗങ്ങൾക്കു ഉപയോഗിക്കുന്നു പ്രതേകിച്ച് മധുമേഹത്തിന്നു(പ്രമേഹം)
മറ്റുനാമങ്ങൾ
മലയാളം |
ഇത്തി |
തമിഴ് |
ഇത്തി |
സംസ്‌കൃതം |
പലക്ഷ, ഉടുബ്ര |
ഇംഗ്ളിഷ് |
എവർ ഗ്രീൻ ട്രീ |
ഹിന്ദി |
പക്കര |
ശാസ്ത്രിയം |
ഫെകസ് ഗിബോസ ബ്ലം |
കുടുംബം |
മൊറസിയെ |
രസം |
കഷായം,മധുരം |
വീര്യം |
ശീതം |
ഗുണം |
ഗുരു,രൂക്ഷം |
വിപാകം |
എരിവ് |
ഉപയോഗം |
വേര്, ഫലങ്ങൾ, തൊലി, പൂവ്,പൂമൊട്ട |
കർമ്മം |
രക്തരോഗ ശമനം |
ഉപയോഗം
ഗുഹ്യഭാഗങ്ങളിലുണ്ടാക്കുന്ന അണുബാധ മാറ്റുവാൻ നാല്പാമരം കഷായം ചേർത്ത് കഴുക്കാറുണ്ട്.
പേരാൽ
നാൽപ്പാമരങ്ങളിൽ എറ്റവും വലുതും ധാരാളം താങ്ങവേരുകളൊടെ വളരുന്നത്തുമായ് ഒരു വട വൃഷമാണ് പേരാൽ. എന്നാൽ ഇന്നു നാം കാണുന്ന പേരാൽ വിടുകളിൽ ചെടിചട്ടിക്കുളിൽ ആണ്, (ബൊൺസെയ്). അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽപ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്. (പാമ്പുവർഗ്ഗാത്തിലൊരു വിഭാഗം കടിച്ചാൽ മൂക്കിലുടെയും രോമകൂപങ്ങളിൽനിന്നും രക്തം വരും)
മറ്റുനാമങ്ങൾ
മലയാളം |
പേരാൽ |
തമിഴ് |
ആൽ |
സംസ്‌കൃതം |
ന്യഗ്രൂധ,ബഹുപട |
ഇംഗ്ളിഷ് |
ബന്യന്‍ |
ഹിന്ദി |
ബര്‍ഗാദ് |
ശാസ്ത്രിയം |
ഫൈക്കസ് ബംഗ്ലെസിസ് |
കുടുംബം |
മൊറെസിയെ |
രസം |
കഷായം,മധുരം |
വീര്യം |
ശീതം |
ഗുണം |
ഗുരു, രൂക്ഷം |
വിപാകം |
കടൂ |
ഉപയോഗം |
കായ്,ഇല, പഴം, തൊലി, കറ |
കർമ്മം |
പിത്തകഫഹരം |
ഇതിന്റെ കായുംകറയും ചേർത്ത് അരച്ച് പുരട്ടിയാൽ കാലിൽ ഉണ്ടാക്കുന്ന വെടിച്ചു കിറൽ മാറും. നാല്പാമരതോലിയുടെ കൂടെ പാച്ചോറ്റിപട്ടയും ചേർത്ത് കഷായം ആർത്തവചക്രം ക്രമികരിക്കുവാന്നും രക്താർശസിന്നും ന്നല്ലതാണ്.
അരശ് (അരയാൽ)
ഭാരതചരിത്രത്തിന്റെ തന്നെ മാറ്റൊലിയായി അറിയപ്പെടുന്ന് ഒരു വൃക്ഷമാണ് അരയാൽ. ലോകജനതക്ക് അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു. ഭാരതത്തിലെ പല അദ്ധ്യാത്മിക ചരിത്രങ്ങളിലും കർമ്മങ്ങളിലും ഈ വൃക്ഷത്തിന്ന് പ്രാധാന്യം കൊടുത്തിരിക്കുന്നു. ആധുനികശാസ്ത്രം അരയാലിനെ പ്രാണവയുവിന്റെ (ഒക്സിജൻ)എറ്റവും വലിയ സ്രോതസായും അന്തരിക്ഷശുദ്ധികരണിയായും(അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന് +/- ഉർജ്ജങ്ങളെ ഭൂമിയിലെക്ക് എറ്റവും വേഗത്തിൽ നിർമ്മാർജനം ചെയ്യുന്നു) പറയുന്നു. അതിനാൽ തന്നെ നാൽപാമരങ്ങളി പ്രധാനമായ ഒന്നായി നമുക്ക് ഇതിനെ കാണാം.
മറ്റുനാമങ്ങൾ
മലയാളം |
അരയാൽ |
തമിഴ് |
അരശ് |
സംസ്‌കൃതം |
പീപ്പലാ,ക്ഷീരവൃക്ഷാ,ബോധിധർമ്മ |
ഇംഗ്ളിഷ് |
പീപ്പൽ ടീ,സെക്രട്ട് ഫിഗ് |
ഹിന്ദി |
പീപ്പൽ |
ശാസ്ത്രിയം |
ഫെകസ് റിലിജിയസെ ലിൻ |
കുടുംബം |
മൊറസീയെ |
രസം |
കഷായം,മധുരം |
വീര്യം |
ശീതം |
ഗുണം |
ഗുരു,രൂകഷം |
വിപാകം |
കടു |
ഉപയോഗം |
കായ,കറ,മുകുളം,പട്ട,വേര്,ഇല |
കർമ്മം |
പിത്തകഫഹരം |
ഉപയോഗം
അരയാൽ പട്ട കഷായം ഒരൌൺസ് വീതം കഴിക്കുന്നതിലുടെ മധുമേഹം തിന്ന് ശമനം വരുമെന്ന് ചില ആധുനിക പഠനങ്ങൾ പറയുന്നു.
കല്ലാൽ
കല്ലാൽ അഥവാ മതിലത്തി എന്നു പറയപ്പെടുന്ന ഈ ചെടി, മറ്റ് ആൽ വർഗ്ഗങ്ങളിൽ നിന്നു വിഭിന്നമായി പടർന്നു പിടിക്കുന്നു. കല്ലിൻ മേലും മതിലിലും മറ്റും പടരുന്നത്തിനാൽ അലങ്കാരതിന്നും ഉപയോഗിക്കുന്നു.
കല്ലാലിനെകുറിച്ച് പലർക്കു പല അഭിപ്രായം ഉണ്ട്. അരയാലിലേ തന്നെ വക ഭേദമായ മറ്റോരു ആൽ ആണ് യഥാർത്തിൽ കല്ലാൽ എന്നും, അതല്ല ഇത്തി പോലെയുള്ളതും, ഇരിക്കുന്ന മരത്തിനെ നശിപ്പിച്ച് വളരുന്നതുമയ് മറ്റോരു തരം ഇത്തിയാണെന്നു മറ്റും പറയപ്പെടുന്നു. വ്ക്തമായി എനിക്കു ഇതിനെ കുറിച്ച് അറിയുവാൻ സാധിച്ചിട്ടില്ല.
മറ്റുനാമങ്ങൾ
മലയാളം |
കല്ലാൽ,മതിലത്തി |
തമിഴ് |
കല്ലാൽ |
സംസ്‌കൃതം |
പരിസ,പരിഷ |
ഇംഗ്ളിഷ് |
ക്രിപിങ് ഫിഗ് |
ഹിന്ദി |
പരിസപിപ്പൽ |
ശാസ്ത്രിയം |
ഫൈകസ് പുമില്ല ലിൻ |
കുടുംബം |
മൊറെസൈ |
രസം |
കഷായം,മധുരം,കടു |
വീര്യം |
ശീതം |
ഗുണം |
ഗുരു,സനിഗ്ദം |
വിപാകം |
|
ഉപയോഗം |
സമൂലം,കായ |
കർമ്മം |
വാതപിത്ത ഹരം |
ഉപയോഗം
മുറിവിനും, രക്തസമ്മർദ്ദം ക്രമികരിക്കുന്നതിന്നു മറ്റും ഇത് സമൂലം കഷായമിട്ട് ഉപയോഗിക്കുന്നു.
അത്തി
ഇത്തി
പേരാൽ
അരശ് (അരയാൽ)
മുത്തങ്ങ (മുത്തങ്ങകിഴങ്ങ്)
മുത്തങ്ങയെ കുറിച്ച് ഞാൻ അറിയാൻ ഇടയായ്ത്ത് വളരെ കുഞ്ഞു നാളിലാണ്. എന്റെ വിട്ടിൽ ഒരു കണ്ടൻ പുച്ചയുണ്ടയിരുന്നു (ശുദ്ധവെജിറ്റെറിയൻ). അവന്റെ പ്രധാന ഭക്ഷണം മത്തനായിരുന്നു. വിട്ടിൽ കൊണ്ടുവരുന്ന മത്തങ്ങയും മറ്റും തരം കിട്ടിയാൽ കക്ഷി ശാപ്പിടും (മുറിക്കണമെന്നില്ലാ സ്വയം അത് പൊട്ടിച്ചോളും). ഒരു ദിവസം കക്ഷിക്ക ദഹനകേടുപ്പിടിച്ചു കരഞ്ഞു നടക്കുന്നതും പറമ്പിൽ നിൽക്കുന്ന ഒരു പുല്ല് മണം പിടിച്ചു തിന്നുന്നതും കണ്ടു. ഞാൻ അത് മുത്തശ്ശിക്കു കണിച്ചു കൊടുത്തു. അപ്പൊൾ മുത്തശ്ശി പറഞ്ഞു മൃഗങ്ങൾക്കും അതിന്നുള്ള മരുന്നറിയാം ആതിനാൽ ആണ് പുല്ലു തിന്നുന്നതെന്നും. അത് മുത്തങ്ങകിഴങ്ങാണെന്നും അത് വയറുവേദനക്കും ദഹപ്രക്രിയെ ക്രമികരിക്കുന്നതിനു നല്ലതാണെന്നും പറഞ്ഞു തന്നു.
പ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.
നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
മറ്റുനാമങ്ങൾ
മലയാളം |
മുത്തങ്ങ, |
തമിഴ് |
മുഥകച,കോര |
സംസ്‌കൃതം |
മുസ്താ |
ഇംഗ്ളിഷ് |
നട്ട് ഗ്രാസ്,കൊക്കോഗ്രാസ് |
ഹിന്ദി |
മോത്താ,നാഗമൊത്ത |
ശാസ്ത്രിയം |
സിപ്രസ് റ്റുബിറൊസ്സ് |
കുടുംബം |
സിപ്രസിയെ |
രസം |
കടു,തിക്തം,കഷായം |
വീര്യം |
ശീതം |
ഗുണം |
ലഘു,രൂക്ഷം |
വിപാകം |
കടു |
ഉപയോഗം |
കിഴങ്ങ് |
കർമ്മം |
ജ്വരശമനം |
ഉപയോഗം
മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും
ചന്ദനം
ചന്ദനം എന്നു പേരുകേൾക്കുമ്പോൾ തന്നെ ഒരു നല്ല സൌരഭ്യം മനസിൽ കടന്നു വരും. പണ്ട അമ്പലത്തിൽ നിന്നും ചന്ദനം കിട്ടുമ്പോൾ അത് വാരി തിന്നുമായിരുന്നു. പിന്നിടാണ് അതിനെ കുറിച്ച് കുടുതൽ അറിയുന്നത് മരുന്നിന്നും മറ്റും ചന്ദനം അരക്കുമ്പോൾ അരക്കുന്നതിന്റെ കഷ്ടപാട് അറിഞ്ഞു. എന്നാൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞപ്പോൾ വിഷമം എല്ലാം മാറി
ചന്ദനം പ്രധാനമായും ശീതഗുണ പ്രധാനമാണ്. ഇത് ശരീരത്തിനു മാത്രമല്ല മനസിനും കുളിർമയെക്കുന്നു. ഇതിന്റെ സുഗന്ധം ഇതിനെ സുഗന്ധങ്ങളുടെ രാജവാക്കി.ചന്ദനം പ്രധാനമയി രണ്ടു വിധത്തിൽ കാണുന്നു വെളുത്തതും ചുവപ്പും പൂജക്കും പിത്തഹരങ്ങളായ ഔഷധങ്ങൾക്കും വെള്ളുത്ത ചന്ദനം ഉപയോഗിച്ചുവരുന്നു. തീപൊളൽ, വിസർപ്പം മുതലായവയുടെ പാടുളും വടുകളും മാറുന്നതിന് രക്തചന്ദനം(ചുവപ്പ്) ചെറുതേനി ചാലിച്ചു തേയക്കാറുണ്ട്.
പണ്ടുമുതൽക്കെ ഇതിന്റെ ഗുണം മനസിലാക്കിയ നമ്മുടെ പുർവ്വികർ ഇത് നിത്യൌപയോഗ സാമഗ്രികളിൽ ചേർത്തിരുന്നു.ചന്ദനലേപം, എണ്ണ മറ്റും ചേർത്തുള്ള കുളിയും,ശേഷം ചന്ദനകുറിയും മറ്റും ശരിരത്തിനും മനസിനുകുളിർമ നല്ലക്കുന്നതിനും നിത്യജീവിത്തിൽ സദവാസനവളരുന്നതിനും സഹായകവും ആണ്.
എണ്ണമയവും മൃദുത്വം ഉള്ള മാരമായതിന്നാൽ ശില്പങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇതുപയോഗിച്ചിരുന്നു.
മറ്റുനാമങ്ങൾ
മലയാളം |
ചന്ദനം |
തമിഴ് |
ശന്ദനം |
സംസ്‌കൃതം |
ശ്രീഖണ്ഡം,ഭദ്രശ്രീ |
ഇംഗ്ളിഷ് |
സാൻറ്റൽ വൂഡ് |
ഹിന്ദി |
ചന്ദൻ |
ശാസ്ത്രിയം |
സാൻറ്റലും അൽബം |
കുടുംബം |
സാൻറ്റലസിയെ |
രസം |
കഷായം,മധുരം,തിക്തം |
വീര്യം |
ശീതം |
ഗുണം |
ഗുരു |
വിപാകം |
|
ഉപയോഗം |
കാതൽ |
കർമ്മം |
പിത്തഹരം |
ഉപയോഗം
ചന്ദനം അരച്ചുപുരട്ടുന്നത് ചർമ്മരോഗനിവാരണത്തിനുനല്ലതാണ്. 3ഗ്രാം മുതൽ 6ഗ്രാം വരെ ചന്ദനം 250മില്ലി മോരിൽ കഴിക്കുന്നത അർശസ് മുലം രക്തപോക്ക് നിലക്കുന്നതിനു സഹയകമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നന്നാറി(നറുനീണ്ടി) മുത്തങ്ങ ചന്ദനം ചേർത്തു കഷായം തേനും പഞ്ചസാരയും മേമ്പൊടിച്ചേർത്തു നല്ലക്കുന്നത് നല്ലതാണ്.
ചൂക്ക്(ഇഞ്ചി)
ഇരുവേലി
ഇത് ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.
മറ്റുനാമങ്ങൾ
മലയാളം |
ഇരുവേലി |
തമിഴ് |
കുറുവെർ, വിരാന്നം |
സംസ്‌കൃതം |
അംബാസ്,അമ്പു |
ഇംഗ്ളിഷ് |
ഇന്ത്യൻ മിന്റ് |
ഹിന്ദി |
ഹരിവീര,വലക |
ശാസ്ത്രിയം |
കോലെസ‌് വെട്ടിവെരൊഡിസ് |
കുടുംബം |
ലമിൻസിയെ |
രസം |
തിക്തം |
വീര്യം |
ശീതം |
ഗുണം |
ലഘു |
വിപാകം |
|
ഉപയോഗം |
സമൂലം |
കർമ്മം |
പിതഹരം |
ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.
പർപ്പടക പുല്ല്
ഷഡംഗങ്ങളിൽ ഒന്ന്, പനികും മറ്റും ഉപയോഗിക്കുന്ന ഈ ഔഷധി നമ്മുടെ വിട്ടു മുറ്റത്ത് ധാരാളം കാണാറുണ്ട്.
മറ്റുനാമങ്ങൾ
മലയാളം |
പർപ്പടകപ്പുല്ല് |
തമിഴ് |
പപ്പൻ പുൻതു,കാട്ടുചാവെർ |
സംസ്‌കൃതം |
പർപ്പടക |
ഇംഗ്ളിഷ് |
ഡൈമൺഡ് ഫ്ലവർ |
ഹിന്ദി |
ദമൻ പർപ്പട് |
ശാസ്ത്രിയം |
ഒൽഡ്ൻലാഡിയക്രംബോസ |
കുടുംബം |
റുബിസിയെ |
രസം |
കയ്പ് |
വീര്യം |
ശീതം |
ഗുണം |
ലഘു,രൂക്ഷം |
വിപാകം |
എരിവ് |
ഉപയോഗം |
സമൂലം |
കർമ്മം |
ജ്വരശമനം |
ഉപയോഗം
പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിച്ചാൽ പലതരം പനി, മഞ്ഞപിത്തം ഇവക്ക് ശമനം ഉണ്ടക്കും. ഇതിന്റെ ഇലയും തണ്ടും ചേർത്തു കറിവേച്ചു പ്രസവത്തിനുശേഷം കഴിച്ചാൽ ഗർഭാശയശുദ്ധിയുണ്ടാകും.
രാമച്ചം
രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
മറ്റുനാമങ്ങൾ
മലയാളം |
രാമച്ചം |
തമിഴ് |
രാമച്ചം |
സംസ്‌കൃതം |
ഉസിര,വീരാന |
ഇംഗ്ളിഷ് |
വെറ്റിവെര്‍ |
ഹിന്ദി |
കാസ്,ഘുസ് |
ശാസ്ത്രിയം |
വെറ്റിവെരിയ സിസനോയിഡെസ് |
കുടുംബം |
പോസിയെ |
രസം |
തിക്തം,മധുരം |
വീര്യം |
ശീതം |
ഗുണം |
ലഘു,രൂക്ഷം |
വിപാകം |
കടു |
ഉപയോഗം |
വേര് |
കർമ്മം |
വാതപിത്ത ശമനം |
ഉപയോഗം
ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
അവസാനം പരിഷ്കരിച്ചത് : 6/21/2020
അടുക്കളത്തോട്ടം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള ...