অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മരുന്നു ചെടികള്‍

നോനി

മറ്റു പേരുകൾ
മഞ്ഞണാത്തി, ഇന്ത്യൻമൾബറി, ബീച്ച്മൾബറി, നൊനൂ, അമേരിക്ക നോനോ

ശാസ്ത്രീയ നാമം
മോറിന്ഡീസിട്രിഫോലിയ (Morinda Sitrifoliaea)

സ്വദേശം
വിദേശരാജ്യങ്ങൾ

വിവരണം
ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. അനേകം വർഷങ്ങൾക്കു മുന്നേ തന്നെ പല രാജ്യങ്ങളും ഈ ചെടി ഉപയോഗിച്ചുവരുന്നു.ഈ ചെടി വളരുമ്പോൾ പച്ച,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു.പഴുത്തു കഴിഞ്ഞാൽ നിറം മാറി വെളുത്ത നിറമായി ഇലകൾ കൊഴിഞ്ഞു വീഴുന്നു.പാകമെത്തിയ നോനിയ്ക്ക് ശീമച്ചക്കയുടെ സാമ്യവും ഉരുളകിഴങ്ങിന്റെ വലിപ്പവുമാണ്‌ ഉള്ളത്. അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ്നോനി. നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങൾക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു.

ലഭ്യമായ സ്ഥലങ്ങൾ
കേരളം,തമിഴ്‌നാട്‌

രുചി
മധുരവും ചവർപ്പും കൂടികലർന്ന രുചിയാണ് നോനി പഴത്തിന്.

ഭക്ഷ്യയോഗ്യത
മൂത്തുപഴുത്ത കായ്കളുടെ കുരു നീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകൾക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരു നീക്കി പൾപ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം.

ഘടകങ്ങൾ
• ന്യൂട്രാസ്യൂട്ടിക്കലുകൾ,
• ആമിനോ ആസിഡുകൾ,
• ക്ഷാരകൽപങ്ങൾ

ഔഷധയോഗ്യം
സർവ്വ രോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. കാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ കുറക്കാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും. ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, ഹൃദ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താദി സമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥിരോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം , ട്യൂമറുകൾ, ത്വക്ക് രോഗങ്ങൾ, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾ , ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്. പനി മാറുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനകൾക്ക് കുറവു വരും. അൾസറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആർത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചിൽ, പ്രമേഹം, കരൾരോഗങ്ങൾ, ചുമ, തൊലിപ്പുറത്തെപാട്, ആസ്മ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. ഈ ചെടിയുടെ ഇല,കായ്,വേര്,തണ്ട് എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളതാണ്.വളരെ രൂക്ഷ ഗന്ധമാണ് ഈ ചെടിയുടെത്.ആയുർ വേദവൈദ്യന്മാർ ഈ ചെടിയുടെ പഴം പാകമാകുന്നതിനു മുന്നേ പറിച്ച് ഉണക്കിയശേഷം ഇടിച്ചു ചതച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം അതിന്റെ നീര് തുണിയിൽ അരിച്ചെടുത്ത് രസായനം ആക്കുന്നു.വായ്പുണ്ണ്‍ രോഗത്തിന് ഇതിന്റെ ഗുളിക വളരെ നല്ലതാണ്.അൾസർ,സന്ധിവാതം,പ്രമേഹം,കാൻസർ ,വേദന സംഹാരി എന്നിവയ്ക്കെല്ലാം നോനി ചെടിയിൽ നിന്ന്‍ മരുന്ന്‍ നിർമ്മിക്കുന്നു.

കൃഷിരീതി
കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീൽ വസ്തുവാക്കാം. നട്ടുപത്തു മാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാൻ 18 മാസം വേണം. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറുപ്രായത്തിൽ പച്ചനിറവും മൂപ്പെത്തുമ്പോൾ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോൾ വെള്ള നിറവുമാകും. പാകമാകുമ്പോൾ തോടിന് കട്ടി കുറയുകയും മത്തു പിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. ഇതിന് കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനി വിളയായും കൃഷിചെയ്യാം. തനി വിളയാക്കുമ്പോൾ പരമാവധി 20 അടി വരെ ഉയരം വെക്കും ഇടവിളയാകുമ്പോൾ 8-12 അടിയിൽ കൂടാറില്ല. പതിവെക്കൽ രീതിയിലാണ് നടീൽ വസ്തുക്കൾ തയാറാക്കുന്നത്. ആദ്യ മാസങ്ങളിൽ വളർച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടിൽ നിന്ന് അല്പം മാറ്റി പുതയിട്ടു കൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വള പ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.

ഗുണങ്ങൾ
നാല്പതോളം ഒഷധക്കൂട്ടുകളിലെ ചേരുവയാണിത്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നോനി ജ്യൂസ് ഒരു മരുന്നല്ല, കോശാധിഷ്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്
ചെടിയുടെ വിവിധ അവശിഷ്ടങ്ങൾ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോർമോണുകളായും ഇത് പ്രവർത്തിച്ച് വരുന്നു.
പ്രകൃതി ദത്ത ആന്റി ബയോട്ടിക്കായും, ആന്റി ഒക്സിടന്റായും പ്രവർത്തിക്കുന്നു.

മഹാകൂവളം

ശാസ്ത്രീയ നാമം
ഏയ്‌ഗ്ളി മെർമെലോസ്(Aegle marmelos)

സ്വദേശം
ഉത്തരേന്ത്യ.

ലഭ്യമാകുന്ന സ്ഥലം
കേരളം,തമിഴ്നാട്.

രുചി
മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’.

വിവരണം
ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവളത്തിന്റെ ഇല മാലചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.

ഭക്ഷ്യലഭ്യത
പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.

ഘടകങ്ങൾ
Ephedrine , Adrenalin എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.

ഔഷധയോഗ്യമായ ഭാഗം
• ഇല
• തൊലി
• വേര്

താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.

കൃഷിരീതി
മഹാകൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കിീ ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നന നല്കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും

മാവില

വിവരണം

പണ്ടുകാലം മുതല്‍ക്കേ വിവിധ മരുന്നുകള്‍ക്കായി ചൈനക്കാര്‍ മാവിലയുടെ സത്ത് ഉപയോഗിക്കാറുണ്ട്. പലവിധ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ് മാവില.മാങ്ങയെക്കാള്‍ ഗുണമുള്ളതാണ് മാവില.

ഘടകങ്ങള്‍

  • കഫിക് ആസിഡ്
  • പോളി ഫിനോസ്റ്റ്റ്
  • ഫ്ലവനോയിടുകള്‍
  • ഗാലിക് ആസിഡ്

ഔഷധഗുണങ്ങള്‍

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുന്നു. മാവിലയിലെ സത്ത് ഇന്‍സുലിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഗ്ലൂക്കൂസിന്‍റെ അളവ് കുറയ്ക്കുന്നു.
  2. പ്രമേഹം കണ്ണിനെ ബാധിക്കുന്നത് മൂലം ഉണ്ടാകുന്ന ഡയബറ്റിക്ക് റെറ്റിനോപ്പതിയുടെ സാദ്യത കുറയ്ക്കാന്‍ മാവിലയ്ക്ക് സാധിക്കുന്നു.
  3. മാവിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു.
  4. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും കരള്‍,വൃക്ക എന്നിവയുടെ ആരോഗ്യത്തിനും മാവില ഉത്തമമാണ്.
  5. ക്ഷീണവും സമ്മര്‍ദവും മാറാന്‍ മാവിലയിട്ട് കാച്ചിയ ജലത്തില്‍ കുളിച്ചാല്‍ മതി.

മാവില എങ്ങിനെ കഴിക്കണം.

  1. ഇളം പച്ച നിറത്തിലും ഇടത്തരം വലിപ്പത്തിലുമുള്ള മാവില നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ചവച്ചു കഴിക്കണം.
  2. മാവില രാത്രിയില്‍ വെള്ളത്തിലിട്ട ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക.
  3. മാവില നന്നായി കഴുകിയെടുത്ത് ഉണക്കി പൊടിച്ചെടുക്കുക.ഈ പൊടി രാവിലെയും രാത്രിയും വെള്ളത്തിലിട്ട് ഓരോ ഗ്ലാസ് കുടിക്കുക.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നു

ബസല്ല

മറ്റു പേരുകള്‍

വള്ളിച്ചീര, മലബാര്‍ സ്പിനാഷ്

ശാസ്ത്രീയനാമം

Basella alba

കുടുംബം

ബസല്ലെസിയ

വിവരണം

നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.സാധാരണഗതിയില്‍ വള്ളിച്ചീരയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടാം.

ഇനം

  • പച്ച ഇനം
  • വയലറ്റ് ഇനം

രുചി

പച്ചയിനം വള്ളിചീര ഏറെ രുചികരമാണ്.

ഭക്ഷ്യയോഗ്യത

ഈ ചെടിയുടെ ഇല ഉപയോഗിച്ച് തോരന്‍ പോലുള്ള പല വിഭവങ്ങളും പാകം ചെയ്ത് ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.

ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

  • ജീവകം ‘എ’
  • ഇരുമ്പ്
  • കാത്സ്യം
  • മാംസ്യം

ഔഷധയോഗ്യം

വളരെ ഔഷധഗുണമുള്ള ഒന്നാണ് ബസല്ല.

കൃഷിരീതി

വൈകുന്നേരങ്ങളില്‍  നടുന്നതാണുത്തമം . മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം.

കോവല്‍

മറ്റു പേരുകള്‍
വടക്കൻകേരളത്തിൽ കോവ,സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി, മധുശമനി,ഇന്ധിശം എന്നീ പേരുകൾ ഉണ്ടു്. ഇഗ്ലിഷില്‍ ‘കോവൈഫ്രുട്ട്’ എന്നും അറിയപ്പെടുന്നു. ഐവിഗോര്ഡ്സ‌, മിറ്റില്‍ ഗോര്ഡ്ല‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
‘coccinia grandis’

കുടുംബം
കുക്കുര്‍ ബിറ്റെസി

സ്വദേശം
ഇന്ത്യ

ഇനം
സുലഭ.

വിവരണം
ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ …ഉഷ്ണമേഖലാ കാലാവസ്ഥയാണ് കോവലിനു ഏറ്റവും അനുയോജ്യം.ശരീരത്തിന് കുളിര്മയേകുന്നതും ആരോഗ്യധായകവുമാണ് കോവയ്ക്ക. കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. വെള്ളരി വര്ഗത്തിലെ ദീര്ഘകാല വിളയാണ് കോവല്‍. പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്ത്തി യാണ് കോവല്‍ നടുന്നത്. ഇത്‌ വളരെ വേഗം വളരുകയും പടര്ന്നു കയറുകയും ചെയ്യും. ആണ്പൂവും പെണ്പൂ‍വും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്വ്വം സസ്യങ്ങളില്‍ ഒന്നാണ്‌ കോവല്‍. പെണ്ചെിടിയില്നി്ന്നുമുള്ള വള്ളികള്‍ മുറിച്ചു നട്ടാണ്‌ കോവലിന്റെ് പ്രധാന പ്രവര്ത്തനം. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ്‌ കേരളത്തിലെ ഉപഭോക്‌താക്കള്ക്ക് കൂടുതല്‍ പ്രിയങ്കരം.

രുചി
പഴുക്കുമ്പോള്‍ മധുരവും പച്ചയ്ക്ക് ചവര്പ്പ് രസവുമാണ്‌.

ഭക്ഷ്യയോഗ്യത
കോവയ്ക്ക പച്ചയ്ക്ക് മെഴുക്കുപുരട്ടി,തോരന്‍,തിയ്യല്‍ എന്നിങ്ങനെ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.പാകം ചെയ്യാതെയും ഭക്ഷ്യയോഗ്യമാണ്.

ഘടകങ്ങള്‍
• പ്രോട്ടീന്‍,
• വിറ്റാമിന്‍ സി

ഔഷധയോഗ്യം
രോഗപ്രതിരോധശേഷികൂടുതല്‍ അടങ്ങിയിരിക്കുന്നു കോവയ്ക്കയില്‍. പ്രകൃതി കനിഞ്ഞു നല്കിഷയ ഇന്സുിലിനാണ് കോവല്‍.കോവയ്ക്കയും ഇലയും ഔഷധഗുണമുള്ളതാണ്.

  1. പ്രമേഹ രോഗികള്ക്ക് വളരെ ഉപയോഗമുള്ളതാണ് ഇത്.
  2. ഹൃദയം,തലച്ചോര്‍ എന്നിവയുടെ ശേഷി വര്ദ്ധിപ്പിക്കാനും ശരീര മാലിന്യങ്ങളെ നീക്കി പുനര്നവമാക്കാനും സഹായിക്കുന്നു.
  3. പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല്‌ പൊടിച്ചു കളയുന്നതിനു കോവയ്ക്ക പൊടിച്ച് പാലില്‍ ചേര്ത്ത് ‌ കഴിക്കുന്നത് നല്ലതാണ്..
  4. കോവ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും.
  5. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്ക്കും ശ്വാസകോശ രോഗങ്ങള്ക്കും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.
  6. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്ജി്ക്ക്‌ ഇലകള്‍ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌.

കൃഷിരീതി
വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.
. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്ക്കു ക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്ത്തി യാല്‍ മതിയാകും. കുഴിയൊന്നിന്‌ 70 ഗ്രാം നൈട്രജനും 25 ഗ്രാം വീതം ഫോസ്‌ഫറസും പൊട്ടാഷും രാസവളമായി നല്കു ന്നത്‌ കായ്‌ഫലം കൂട്ടും. വള്ളികള്‍ വളര്ന്ന് ‌ 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.
മണ്ണില്‍ എപ്പോഴും ഈര്പ്പം നിലനിര്ത്തേ ണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട്‌ നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്ക്കാ നും പാടില്ല. വള്ളികള്‍ നട്ട്‌ രണ്ട്‌ മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാവുന്നതാണ്. മൂന്നു വര്ഷുത്തോളം തുടര്ച്ച യായി കായ്കള്‍ ഉണ്ടാകുന്നതാണ്. വീട്ടുവളപ്പിലും നട്ടുവളര്ത്താ വുന്ന പച്ചക്കറി വിളയാണ്‌ കോവല്‍. ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ജൈവ കീടനാശിനി പ്രയോഗിക്കാം.
വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ മണ്ണിളക്കിചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക. ഒരു മാസം കഴിയുമ്പോള്‍ കായകള്‍ ഉണ്ടായിതുടങ്ങും. കാര്യമായ പരിചരണം ആവശ്യമില്ല

കുറ്റികുരുമുളക്

മറ്റു പേരുകള്‍
‘കറുത്ത പൊന്ന്’

കുടുംബം
പൈപ്പറെസ്യ

ഇനം
കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി

വിവരണം
സപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസമാണ് കുരുമുളകിന്റെോ തൈകള്‍ മുളപ്പിക്കാന്‍ ഏറ്റവും നല്ല സമയം.ഏതുകാലാവസ്ഥയിലുംനന്നായിവളരുന്നകുരുമുളക്സസ്യവര്‍ഗ്ഗത്തില്‍പ്പെട്ടകാട്ടുപിപ്പലിയില്‍ കുരുമുളക്വള്ളിയുടെകണ്ണികള്‍ഗ്രാഫ്റ്റ്ചെയ്ത്നടാവുന്നതാണ്. അതിനുപുറമേ ഒരുപാട് ഔഷധഗുണം കൂടി കുരുമുളകിനുണ്ട്.

രുചി
എരിവ്

ഭക്ഷ്യയോഗ്യത
കുരുമുളക് ഉണക്കി തരിയായി പൊടിച്ച് ഭക്ഷ്യ വസ്തുക്കളില്‍ രുചിയ്ക്കും മണത്തിനും ഉപയോഗിക്കുന്നു.
ഘടകങ്ങള്‍
ജീവകങ്ങള്‍

ഔഷധയോഗ്യം
വളരെ ഔഷധഗുണമുള്ള ഒന്നാണ് കുറ്റികുരുമുളക്.ചുമ,പനി ,തൊണ്ടവേദന എന്നിവയ്ക്കെല്ലാം കുരുമുളക് ചേര്ത്ത് കഴിക്കുന്നത് ആശ്വാസമേകും.

കൃഷിരീതി
ദൈനംദിനാവശ്യത്തിന് വേണ്ട കുരുമുളക് സ്വന്തം വീട്ടുമുറ്റത്തോ, പറമ്പിലോ, ടെറസ്സിലോ നമുക്ക് നട്ടുവളര്ത്താം . കുട്ടികുരുമുളകിനു കൂടുതല്‍ സ്ഥലപരിതി വേണ്ടതില്ല.ചട്ടികളിലാണ് നടുന്നതെങ്കില്‍ 1:1:1 എന്ന അനുപാതത്തില്‍ മേല്മ ണ്ണ്, ചാണകപ്പൊടി, മണല്‍ ഇവ ചേര്ന്നട പോര്ട്ടി ങ് മിശ്രിതം കൊണ്ട് ചട്ടി നിറയ്ക്കണം. എന്നിട്ട് വേണം തൈകള്‍ പാകാന്‍.
നടുമ്പോള്‍ ഒന്നോ രണ്ടോ ഇലകള്‍ തണ്ടില്‍ നിലനിര്ത്താ ന്‍ ശ്രദ്ധിക്കണം. കുട്ടികുരുമുളകിനു കൂടുതല്‍ വെയില്‍ ആവശ്യമില്ല.തണലത്തു വേണം നടാന്‍.കുരുമുളകിന്റെണമൂന്നോനാലോപര്‍വ്വസന്ധികളുള്ളകാണ്ഡഭാഗങ്ങള്‍കൊളബ്രീനചെടിയില്‍ഗ്രാഫ്റ്റ

ചെയ്ത്പിടിപ്പിക്കുന്നു. 7മാസത്തിനുള്ളില്‍ഇവകായ്ച്ചുതുടങ്ങും. സാധാരണജൂണ്‍-ജൂലായ്മാസങ്ങളിലാണ്കുരുമുളക്തിരിയിട്ട്കായ്ക്കുന്നതെങ്കില്‍ഇങ്ങനെഗ്രാഫ്റ്റ്ചെയ്തകുറ്റികുരു

മുളകില്‍വര്‍ഷംതോറും കൂടുതല്വിങളവുണ്ടാവും. ഇങ്ങനെ ചെയുന്നതിലൂടെ കുരുമുളകുമണിക്ക്വലിപ്പവുംതൂക്കവുംകൂടും. കുരുമുളക് മണികള്‍ പച്ചയും വിളഞ്ഞു കഴിയുമ്പോള്‍ ചുവപ്പും നിറത്തില്‍ കാണപ്പെടുന്നു. വിളഞ്ഞു കഴിഞ്ഞാല്‍ പറിച്ചെടുത്ത് ഉണക്കിയെടുക്കണം.ഉണങ്ങികഴിയുമ്പോള്‍ കറുത്ത നിറത്തില്‍ കാണപ്പെടുന്നു. വിപണിയില്‍ നല്ല വിലയാണ് കുരുമുളകിനുള്ളത്.ഏത്കാലാവസ്ഥയിലുംനനച്ചുകൊടുത്താല്‍നന്നായിതിളില്‍ത്ത്കായ്ക്കുന്നു. കുരുമുളക് കൃഷിയ്ക്ക് പരിചരണം വളരെ കുറവാണ്.എപ്പോള്‍ വേണമെങ്കിലും ആര്ക്കും കൃഷി ചെയാവുന്ന ഒരു വാര്ഷിപക വിളയാണ് കുരുമുളക്.
വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്ഡോാ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും. കുരുമുളകിന് വെള്ളം താളിക്കുമ്പോള്‍ ചെടിക്ക് മൊത്തമായി ഒഴിക്കുന്നത് നല്ലതാണ്.എന്തെന്നാല്‍
കുരുമുളകിന്റെഎ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയാണ്. സാധാരണ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുന്നു.നടുമ്പോള്ഒ്രടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്ന്ന്് കുഴലിന്റെ മുകള്ഭാടഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്ശ്വര ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്വെഉച്ച് വളര്ത്തി്യാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്ക്കാ ത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മിശ്രിതം നിറച്ച് നടാം. കുറ്റികുരുമുളക് നടാന്‍ സ്ഥലം വളരെ കുറച്ചു മതി. താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്ത്താം . പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്കാംല..

കക്കിരി

 

മറ്റു പേരുകള്‍
പൊട്ടു വെള്ളരി,കീര.കക്കരിയെ ഹിന്ദിയില്‍ കീര എന്നു വിളിക്കുന്നു. മുള്ളൻ വെള്ളരിയെന്നും ചില സ്ഥലങ്ങളില്‍ കക്കരിയെ അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
കുക്കുമിസ് സറ്റൈവസ്

കുടുംബം
കുക്കുർബിറ്റേസീ

സ്വദേശം
ഉത്തരേന്ത്യ

വിവരണം
വെള്ളരിയോടു സാദൃശ്യമുള്ള ഒരു വര്ഷ‍കാല വള്ളിച്ചെടി ആണ് കക്കിരി. ഇതിന്റെയ പൂക്കള്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു. കക്കിരി കഴിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. സൂര്യാഘാതത്തിൽനിന്നു രക്ഷനേടാൻ ഉത്തരേന്ത്യക്കാർ കക്കരിക്കായ്കൾ പച്ചയായി ഭക്ഷിക്കും. കക്കരിയുടെ വിത്തില്‍ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു.വളരെയധികം പോഷകങ്ങളാല്‍ സമ്പന്നമാണ് കക്കരി വിത്ത്.അതികഠിനമായ ചൂടിനെ ചെറുത്തുനിര്ത്താങന്‍ കക്കരി ജ്യുസ് നല്ലതാണ്.ഇതൊരു ശൈത്യകാല വിളയാണ്..ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നതാണ് ഈ പച്ചക്കറിയുടെ പ്രത്യേകത..ഇതിന്റെത വള്ളികള്‍ പടര്ന്നു കയറുന്ന ഒന്നാണ്. തണ്ണിമത്തന്റെ. അതേ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴ വർഗമാണ് കക്കരി.

ഭക്ഷ്യയോഗ്യത
പച്ചയ്ക്കും ജ്യൂസ് അടിച്ചുമൊക്കെ ഭക്ഷിക്കാവുന്ന ഒരു വിളയാണ് കക്കരി.തോരന്‍,പച്ചടി എന്നിവയും ഉണ്ടാക്കാവുന്നതാണ്.

ഘടകങ്ങള്‍
• ധാതുക്കൾ,
• വിറ്റാമിൻ,
• കാൽസ്യം,
• ഇരുമ്പ്,
• പ്രോട്ടീൻ,
• നാര്
• അയേണ്‍
• മഗ്നീഷ്യം
• സിങ്ക്

ഔഷധയോഗ്യം
ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം തടയും.മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിനുള്ളിലെ വിഷാംശം പുറന്തള്ളും.അമിതവണ്ണം നിയന്ത്രിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്തപാട് ഒഴിവാക്കാൻ കക്കരി തണുപ്പിച്ച് കണ്ണിനു ചുറ്റും വയ്ക്കാവുന്നതാണ്. രക്തസമ്മർദം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കും.കക്കരി ക്യാൻസറിനെ പ്രതിരോധിക്കുന്നു. രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഔഷധമാണ് കക്കരി.ഇതില്‍ സള്ഫതര്‍ അടങ്ങിയിട്ടുണ്ട്.കുടല്‍,കരള്‍,മൂത്രസഞ്ചി,ശ്വാസകോശം എന്നീ അവയവങ്ങളെ അര്ബുിദതത്തില്‍ നിന്നും സംരക്ഷിക്കാനുള്ള കഴിവുണ്ട്.ഈ പച്ചക്കറി ജ്യുസ് ശീലമാക്കുന്നതിലൂടെ ധമനികളിലെ അനാവശ്യമായ കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.പ്രമേഹ രോഗികള്ക്ക്ഴ ഏറ്റവും നല്ലൊരു ഭക്ഷണമാണ് കക്കരി.കക്കരിയും ഈന്തപ്പഴവും ചേര്ത്ത്പ കഴിച്ചാല്‍ തടി വയ്ക്കുന്നതാണ്.മൂത്രതടസ്സം ഉള്ളവര്ക്ക്ു കക്കരി ജ്യൂസ് വളരെ നല്ലതാണ്.വായ്നാറ്റം തടയുന്നതിനും വായ്ക്കുള്ളിലെ ബാക്ടീരിയകളെ തടയുന്നതിനും കക്കരി സഹായിക്കുന്നു.

മറ്റ് ഉപയോഗങ്ങള്‍
ചര്മ്മഉ സംരക്ഷണത്തിനും കക്കരി വളരെ ഉപയോഗപ്രദമായ ഒരു പച്ചക്കറിയാണ്

കൃഷിരീതി
കുറച്ചു ചകിരി തൊണ്ട് മുറിച്ചു പരത്തി വെച്ചു. അതിനു മുകളില്‍ മണ്ണും ഉണങ്ങിയ ചാണകപൊടിയും ചകിരി ചോറും 1:1:3 അനുപാതത്തില്‍ ഇട്ടു. മണല്‍ ചേര്ത്തി ല്ല, അതിനു പകരം ഇരട്ടി ചകിരി ചോറ്.കക്കിരി വിത്തുകള്‍ വേഗത്തില്‍ മുളക്കാന്‍ രാവിലത്തെ ചായപിണ്ടി ഒന്ന് കൂടി തിളപ്പിച്ച്‌ ആ കട്ടന്‍ ചായ കൊണ്ട് നനച്ചു.അതിനുശേഷം പോട്ടിംഗ് മിക്സ്ചര്‍ ഇടുക. ചെടി വലുതാകുന്നതിനനുസരിച് കുറേശ്ശെ എല്ലാ ആഴ്ചയിലും മിക്സ്ചര്‍ ഇടുക. അപ്പോള്‍ ചെടിക്ക് തുടര്ച്ചതയായി നല്ല ഭക്ഷണം കിട്ടും. ബാഗിന് തീരെ കനം ഇല്ല. കളകള്‍ വരില്ല. ചാക്കിന്റെം മടക്കി വെച്ച മുകള്‍ ഭാഗം നിവര്തിയാല്‍ ബാഗിന്റെല വലുപ്പം കൂട്ടാം. നാല് കോലുകള്‍ ഉള്ളില്‍ തന്നെ നാട്ടാം അപ്പോള്‍ ചാക്ക് കുറച്ചു കൂടി നിവര്ന്നി രിക്കും. കക്കരി വള്ളി പരമാവധി 12 അടി വരെ മാത്രമേ നീളം വെയ്ക്കൂ. അപ്പൊ ഈ വള്ളികളെ നൂലുകളിലൂടെ വട്ടത്തില്‍ ചുറ്റി കുറഞ്ഞ ഉയരത്തില്‍ നില നിര്ത്താം

കാച്ചില്

മറ്റു നാമങ്ങള്‍

കുത്തുകിഴങ്ങ്, കാവത്ത്. Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളിലും അറിയപ്പെടുന്നു.

ശാസ്ത്രീയനാമം

Dioscorea alate linn

കുടുംബം

Dioscoreacea

സ്വദേശം

കേരളം

ഇനങ്ങള്‍

ശ്രീകീര്‍ത്തി, ശ്രീരൂപ, ഇന്ദു, ശ്രീധന്യ, ശ്രീപ്രിയ,പ്രധാന ഇനങ്ങള്‍.

വിവരണം

കേരളത്തില്‍ ധാരാളമായി ഇത് കൃഷി ചെയുന്നു.ഇത് ഒരു വള്ളിചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകള്‍ക്ക് ചതുരാകൃതിയാണുള്ളത്.ഇലകള്‍ വലുപ്പമുള്ളതും മിനുസമാര്‍ന്നതും ദീര്‍ഘചതുരാകൃതി ഉള്ളതുമാണ്.

രുചി

മധുര രസമാണ്.

ഭക്ഷ്യയോഗ്യത

ഇതൊരു ഭക്ഷ്യയോഗ്യ വിളയാണ്.ഇത് അവിച്ചും കറിവച്ചുമൊക്കെ ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.

ഘടകങ്ങള്‍

  • ലവണങ്ങള്‍,
  • ധാതുക്കള്‍,
  • നാരുകള്‍,
  • മാംസ്യം

ഔഷധയോഗ്യം

കാട്ടുകാച്ചില്‍ ഇനങ്ങളായ ഡിമെക്സികാന എന്നിവയില്‍ നിന്നും സഫോജനിന്‍സ് എന്നാ രാസവസ്തു ഉത്പാദിപ്പിക്കുന്നു.ഇതില്‍ നിന്ന് വിലയേറിയ അലോപ്പതി ഉല്പന്നങ്ങളായ കോര്ട്ടിസോന്‍,ടെസ്റ്റോസ്റ്റിറോണ്‍ എന്നാ പുരുഷ ഹോര്‍മോണും പ്രോജസ്ട്ടിരോണ്‍ എന്നാ സ്ത്രീ ഹോര്‍മോണും ഉത്പാദിപ്പിക്കുന്നു.ഇതിന്‍റെ കാണ്ഡമാണ് ഔഷധയോഗ്യമായിട്ടുള്ളത്.

കൃഷിരീതി

നാടന്‍,ആഫ്രിക്കന്‍ എന്നിങ്ങനെ രണ്ടു തരം കാച്ചിലുകളുണ്ട്. നൈജീരിയയില്‍ നിന്ന് കൊണ്ടുവന്നതാണ് ആഫ്രിക്കന്‍കാച്ചില്‍. നാടന്‍ഇനങ്ങലെക്കാള്‍ വലുപ്പം വയ്ക്കുന്ന ഇനങ്ങളാണ്ഇവ. ഇത് ഒരു ഇട വിളയാണ്. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍കൃഷി ചെയ്യാം. നടീല്‍ വസ്തു കിഴങ്ങ് തന്നെയാണ്. സ്ഥലം ഉഴുത് പാകപ്പെടുത്തി കുഴികള്‍ എടുത്താണ് കാച്ചില്‍ നടുക. വള്ളിയോട്‌ ചേര്‍ന്ന തലപ്പ്‌ ഭാഗം മുറിച്ച് ചാണകകുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം മാത്രമോ നടാന്‍ പാടുള്ളൂ. വളരെ കാലം ഇവ വച്ചിരുന്നാല്‍ വള്ളി വളരും. വള്ളി വന്ന ശേഷം കിഴങ്ങ് നട്ടാല്‍ വിളവ് കുറയുമെന്നതിനാല്‍ അതിനനുസരണമായി വിത്ത് തയാറാക്കണം.അടിവളമായി കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നടീല്‍ വസ്തു ഇട്ട ശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകള്‍ ആക്കണം.വള്ളി തറയില്‍ പടരാന്‍ അനുവദിച്ചാല്‍ വിളവു കുറയും.കുംഭ മാസത്തില്‍ നട്ടാല്‍ വൃശ്ചിക മാസത്തില്‍ വിളവെടുക്കാം.പത്തുമാസം കൊണ്ട് വിളവെടുക്കാം.നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഈ വളങ്ങള്‍ മണ്ണില്‍ അടിവളമായി ഇടുക.വളപ്രയോഗം കഴിഞ്ഞു ഒരുമാസത്തിന് ശേഷം നന്നായി നനയ്ക്കുക.

കൃഷിയിടത്തില്‍ നീരൂറ്റികുടിക്കുന്ന ശല്ക്ക പ്രാണികള്‍ കിഴങ്ങുകളെ ആക്രമിക്കാറുണ്ട്.വിത്ത് കിഴങ്ങുകള്‍ 0.05% വീര്യമുള്ള മോണോക്രോട്ടോഫൈഡ് കീടനാശിനി ലായനിയില്‍ 10 മില്ലി മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്

ഒരാണ്ടന്‍ മുരിങ്ങ

മറ്റു പേരുകള്‍

സംസ്‌കൃതത്തില്‍ ‘ശ്രിശു‘ എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ ഡ്രംസ്റ്റിക് എന്നപേരിലറിയപ്പെടുന്നു

സ്വദേശം

ഇന്ത്യ

ലഭ്യമായ സ്ഥലങ്ങള്‍

ഒട്ടുമിക്ക രാജ്യങ്ങളിലും കൃഷി ചെയ്യുന്നു.

വിവരണം

കാറ്റിന്‍റെ സഹായത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. മുരിങ്ങയുടെ ഇല ഇലക്കറികളില്‍ വച്ച് ഏറ്റവും ഗുണമുള്ളതാണ്. വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരിനമാണ്‌ ഒരാണ്ടന്‍ മുരിങ്ങ. പുറമ്പോക്കുകളിലും റോഡരികിലുമെല്ലാം നിറയെ കായ്ച്ചുനില്‍ക്കുന്ന മുരിങ്ങാമരങ്ങള്‍ നല്‍കുന്ന ദൃശ്യവിരുന്ന് അതിമനോഹരമാണ്. .മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്.വര്‍ഷത്തില്‍ ഒരു തവണ മാത്രം കായ്ക്കുന്ന വളരെ നീളം കൂടിയ ഒരിനം മുരിങ്ങയാണ് ഒരാണ്ടന്‍.മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നു. ഈ എണ്ണയെ ബെന്‍ ഓയില്‍ എന്ന് വിളിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും എല്ലാ രോഗങ്ങള്‍ക്കും ഔഷധമാണ്.

രുചി

ചവര്‍പ്പ് രസമാണ് മുരിങ്ങയിലയില്‍.

ഭക്ഷ്യയോഗ്യത

മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ ,അവിയല്‍ , തീയല്‍, തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്,

ഇനങ്ങള്‍

PKM-1, PKM-2

ഘടകങ്ങള്‍

  • പ്രോട്ടീന്
  • മാംസ്യം
  • പോഷകങ്ങള്‍.
  • ജീവകം എ
  • കാത്സ്യം

ഔഷധയോഗ്യം

  1. മുരിങ്ങയില അരച്ച് കല്ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ പ്രമാണം കഴിച്ചാല് രക്താതിമര്ദം ശമിക്കും.

 

  1. മുരിങ്ങയില്‍ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് തിമിരത്തെ ഇല്ലാതാക്കും.

 

  1. മുരിങ്ങ വേരിന്റെ കഷായം തൊണ്ട വേദന ഇല്ലാതാക്കും.

 

  1. ജ്വരം,വാതരോഗം,അപസ്മാരം,ഉന്മാദം,വിഷബാധ എന്നിവയെ ശമിപ്പിക്കാന്‍ മുരിങ്ങ വേരിന്‍ കഷായം വളരെ നല്ലതാണ്.

  1. മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുന്നു, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണ്.

  1. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും.

  1. മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

മറ്റ് ഉപയോഗങ്ങള്‍

  1. മുരിങ്ങക്കായുടെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണ വിളക്കുകളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നും സാലഡുകളിലും ഭക്ഷ്യവിഭവങ്ങളും ചേര്‍ക്കാവുന്നതുമാണ്.

 

  1. പുഷ്പങ്ങളുടെ ഇതളുകളില്‍ നിന്നും സുഗന്ധത്തെ ആഗിരണം ചെയ്തെടുക്കാനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും പാചകാവശ്യത്തിനും മുരിയങ്ങയെണ്ണയെ ഉപയോഗിക്കുന്നു.

കൃഷിരീതി

വേനലില്‍ വളരുന്ന മുരിങ്ങ നല്ല വെയിലത്ത്‌ മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് ഒരാണ്ടന്‍ മുരിങ്ങ കായ്ക്കുന്നതാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. വെള്ളം വാര്ന്നുപോകാന്‍ ചെടിയ്ക്ക്‌ ചുറ്റുമായി തടമെടുക്കെണ്ടാതാണ്.
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം.മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.

. ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ –സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ – സോപ്പ്‌ലായനി തയ്യാര്‍.ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍.ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി

കൊഴുപ്പ

മറ്റ്പേരുകള്‍

ഇതിന് ഉപ്പുചീര എന്നും പേരുണ്ട്. ഇംഗ്ലീഷിൽ Purslane, Pursleyഎന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.

വിവരണം

സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര.ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് കൊഴുപ്പ. ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കളസസ്യമായിട്ടാണ് ഇത് സാധാരണ കണ്ടുവരുന്നത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.

ഔഷധയോഗ്യഭാഗം

സമൂലം

ഔഷധഗുണങ്ങള്‍

പല ആയുര്‍വേദ മരുന്നുകളുടെയും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഔഷധമാണ് ഇത്. ആയുര്‍വേദ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു

തൂവയില

ഔഷധ ഗുണങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ്  തൂവയില. പച്ച മരുന്നായി ഇത് ഉപയോഗിക്കുന്നു കൂടാതെ തൂവയില തോരനും, മെഴുക്കുവരട്ടിയും ഉണ്ടാക്കാന്‍ വളരെ നല്ലതാണ്. തൂവയില ഉണക്കി പൊടിച്ച് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും.

ഞൊട്ടാഞൊടിയാന്‍

മറ്റ്പേരുകള്‍

ഞൊടിഞെട്ട,മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി,ഞെട്ടാമണി,ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളില്‍ ഞൊട്ടാഞൊടിയന്‍ അറിയപ്പെടുന്നു.

വിവരണം

ഞൊട്ടാഞൊടിയന്‍ അലങ്കാരത്തിനും അല്ലാതെ പഴുത്ത്‌കഴിഞ്ഞാല്‍ പഴമായും കഴിക്കാം നമ്മുടെ നാട്ടില്‍സാധാരണ കാണുന്ന ഞൊട്ടാഞൊടിയിടയനില്‍നിന്നും ചെറിയ വ്യത്യാസങ്ങളെ ഈ ചെടിക്കുള്ളൂ. വിത്ത്‌ മുളച്ചുണ്ടാകുന്നതൈ 6 ഇഞ്ചു ഓളംവളര്‍ന്നാല്‍മുരടിച്ചുതുടങ്ങും പിന്നീട്മണ്ണിനടിയില്‍ നിന്നുംപുതിനകിളിര്‍ക്കുന്ന പോലെനിറയെതൈകള്‍ഉണ്ടാകും സാധാരണ കായ്കളെക്കാള്‍വലിപ്പമുണ്ടാകും പഴം വിളഞ്ഞ് കഴിഞ്ഞാല്‍ ഡാര്‍ക്ക് ഓറഞ്ചു കളര്‍ആയിരിക്കുംകാണാന്‍നല്ലഅഴകാണ്.

ഔഷധഗുണം

ഏഴിലം പാല,ദന്തപാല,കുടക പാല,ചെന്തളിര്‍പാല,കൂനമ്പാല ഇവയിലെതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഞൊട്ടാഞൊടിയന്‍ ഇട്ടു പഴവെളിചെണ്ണയൊഴിച്ചു പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ ചൂടാക്കി ജലാംശം വറ്റിച്ച് കഴിയുമ്പോള്‍ തൈലം തയ്യാരാവുന്നതാണ്.ഈ തൈലം സോറിയാസിസ് ബാധിച്ച ഭാഗത്ത് പുരട്ടുക.പതിനാലുദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം വറ്റിയില്ലെങ്കില്‍ വീണ്ടും പതിനാല് ദിവസം കൂടി സൂര്യസ്ഫുടം ചെയ്യണം.ഈ തൈലം കുപ്പിയില്‍ സൂക്ഷിച്ചാല്‍ ഒരുപാടുനാള്‍ ഇരിക്കുന്നതാണ്

ചുവന്നുള്ളി

കുടുംബം

ലില്ലിയേസി

ശാസ്ത്രനാമം

അല്ലിയം സെപലിൻ

വിവരണം

പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ചുവന്നുള്ളി. അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ്‌ ഇത്. ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ചതുപ്പുനിലങ്ങളിൽ ചുവന്നുള്ളി സമൃദ്ധമായി വളരും.

മറ്റ് പേരുകള്‍

സംസ്കൃതഭാഷയിൽ ദുർഗന്ധാ,യവനേഷ് യവനേഷു, പലാണ്ഡുഎന്നും തമിഴിൽ വെങ്കായം എന്നും തെലുങ്കിൽ നീർമുള്ളിഎന്നും പറയുന്നു.

കൃഷിരീതി

ആഗസ്ത്–സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍–ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍10 കി.ഗ്രാം ഉള്ളി ലഭിക്കും. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ.അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം.

ഔഷധഗുണങ്ങള്‍

കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  അര്‍ശസ്സിനു ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ചു കഴിക്കുന്നത് വളരെ ഉപയോഗപ്രധമാണ്.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. ജലദോഷം തടയാന്‍ ഉള്ളി ഭക്ഷണത്തോടൊപ്പം കഴിച്ച് ശീലിക്കുന്നത് നല്ലതാണ്.
  2. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും തടയാന്‍ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്.
  3. ശര്‍ക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും നല്ലതാണ്.
  4. പത്ത് ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാല്‍ അതില്‍ കാല്‍ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ആറേഴു പ്രാവശ്യം ചെയ്യുന്ന പക്ഷം സ്വരസാദം (ഒച്ചയടപ്പ്) വിട്ടുമാറും. 10 ഗ്രാം ചുവന്നുള്ളി പിഴിഞ്ഞ നിരിന് സമം ഇഞ്ചിയുടെ ഊരല്‍ കളഞ്ഞ നീരും ചേര്‍ത്ത് ഏഴു ദിവസം കിടക്കാന്‍ നേരം കുടിക്കുക. എല്ലാവിധ കൃമിരോഗങ്ങളും വിട്ടുമാറും
  5. . നല്ലൊരു ലൈംഗിക ഉത്തേജകവുമാണ് ഉള്ളി. അരിഞ്ഞു നെയ്യില്‍ വറുത്ത് വഴറ്റി ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു.
  6. സുഗന്ധ മസാലവിള, ദന്തരോഗ നിവാരണി,കാസ രോഗ നിവാരണി, വേദന സംഹാരി എന്നിവക്ക് പേരുകേട്ടതാണ്. ഉള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് രക്താര്‍ശസിന് നല്ലതാണ്.
  7. ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകള്‍ എന്നിവക്ക് പച്ചവെളിച്ചെണ്ണയില്‍ ഉള്ളി ചതച്ച് കാച്ചി തേക്കുന്നത് നല്ലതാണ്.
  8. അപസ്മാര രോഗിക്ക് ബോധം തെളിയിക്കാന്‍ അല്‍പം ഉള്ളിനീര് മൂക്കില്‍ ഒഴിച്ച് കൊടുത്താല്‍ മതി.
  9. ചെവിയിലുണ്ടാകുന്ന മൂളലുകള്‍ക്ക് ഉള്ളിനീര് പഞ്ഞിയില്‍ വീഴ്ത്തി ചെവിയില്‍ വെക്കുക.
  10. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.
  11. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
  12. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.
  13. രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
    ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.
  14. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.
  15. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.
  16. ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.
  17. ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
  18. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.
  19. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.
  20. ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്)വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി.ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

 

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്

ദശമൂലം

പത്ത് ഇനം സസ്യവേരുകളെയാണ് ദശമൂലം എന്നു പറയുന്നത്. ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി,പലകപ്പയ്യാനി, ഓരില, മൂവില, കറുത്ത ചുണ്ട, വെളുത്ത ചുണ്ട,ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ “മഹാപഞ്ചമൂലം” എന്നും അവസാനത്തെ  അഞ്ചെണ്ണത്തിനെ “ഹ്രസ്വപഞ്ചമൂലം” എന്നും  പറയുന്നു. ഇത് ആയുവേദ ഔഷധങ്ങളുണ്ടാക്കാൻ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഔഷധം ആണ് ഇത്.

ദശമൂലം വാതവ്യാധിഹരൗഷധമായും കണക്കാക്കപ്പെടുന്നു. ശരീരവേദന, നീര്, വാതവികാരം തുടങ്ങിയവയെ ദശമൂലം ശമിപ്പിക്കുന്നു

കരിനൊച്ചി

ശാസ്ത്രീയനാമം.

വൈറ്റെക്സ് നെഗുണ്ടോ (VitexNegundo Linn.)

മറ്റ്പേരുകള്‍

സംസ്കൃതത്തില്‍ ഇതിനെ നിർഗ്ഗുണ്ടി, സിന്ധുവാര:,നീലമഞ്ജരി, ഇന്ദ്രസുരസ:, ഇന്ദ്രാണികാ, ഭൂതകേശി, നീലികാഎന്നിങ്ങനെയും ഹിന്ദിയില്‍ സംഹാലു എന്നും ഗുജറാത്തിയില്‍ നാഗഡോ എന്നും ബംഗാളിയില്‍ നിശിന്ദാ എന്നും അറിയപ്പെടുന്നു. കൂടാതെ തമിഴില്‍ നൊച്ചി എന്നും തെലുങ്കില്‍ നേല്ലാവാവിലി എന്നും അറിയപ്പെടുന്നു.

വിവരണം

വേദന സംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം ആണ് ഇത്. പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌

മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തിൽ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത്.ഇതിന്റെ തൊലി ഇരുണ്ട് ചാരനിറത്തിലായിരിക്കും കാണപ്പെടുക. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരു സം‌യുക്ത് അപ്ത്രത്തിൽ 3-5 വരെ പത്രകങ്ങളും ഉണ്ടായിരിക്കും. പത്രവൃന്തത്തിന്‌ 7-9 സെന്റീമീറ്റർ വരെ നീളമുണ്ടായിരിക്കും. ഇവയുടെ അഗ്ര ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലകൾക്ക് 8-14 സെന്റീമീറ്റർ വരെ നീളവും 2-3 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളൂടെ അടിവശത്ത് നേർത്ത രോമങ്ങൾ കാണാവുന്നതുമാണ്‌. ഇലയുടെ മുകൾ ഭാഗത്തിന്‌ പച്ച നിറവും അടിഭാഗത്തിന്‌ വയലറ്റു കലർന്ന പച്ച നിറവുമായിരിക്കും ഉണ്ടാകുക. പൂങ്കുലകൾ ചെടിയുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. ഇതിന്‌ ഏകദേശം 30സെന്റീ മീറ്റർ നീളം കാണും. നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി.

താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു.

വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്‌
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.

 

ഔഷധയോഗ്യഭാഗങ്ങള്‍

വേര്‌, തൊലി , ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.

ഔഷധഗുണങ്ങള്‍

നീരു്, വേദന, വാതം എന്നിവയെ ശമിപ്പിക്കും.ബലാസഹചരാദി കഷായത്തിലെ ഒരു .ഘടകമാണു്ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവ ഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍‍ ആയുര്‍‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു.
  2. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്.
  3. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ് അപസ്മാര രോഗികള്‍ക്ക്.
  4. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍ കരിനെച്ചിലയുടെ നീര് മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക.
  5. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും.
  6. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നും സമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും.
  7. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും.
  8. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും .ഉപയോഗിക്കുന്നു
  9. മൂത്രത്തിലെ കല്ലിന്‌ തിപ്പെലിയുംകരിനൊച്ചി വേരും ഉണക്കിപ്പൊടിച്ച്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും രണ്ട്‌ നേരം കഴിക്കുക.
  10. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി 25 മില്ലി വീതം ദിവസവും പതിവായി ഉപയോഗിച്ചാല്‍ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്
  11. ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
    കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.
  12. വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
    മൂത്ര നാളത്തിനുണ്ടാകുന്ന പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.
  13. ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
    ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
    ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.
  14. ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
    സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
    പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
    സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ഇലകളിൽ ബാഷ്പശീലതൈഅലം, റേസിൻ, സുഗന്ധതൈലം,കാർബണിക അമ്‌ളങ്ങൾ, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഉമ്മം

ശാസ്ത്രീയനാമം

Datura stramonium

ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. ആയുധ അവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്.

മറ്റ്പേരുകള്‍

ഉമ്മത്ത്, കരുകൂമത, കുമത

വിവരണം

നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. 3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം.

വെളുത്തുമ്മം

ഉമ്മത്ത്, കരുകൂമത, കുമത എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് വെളുത്തുമ്മം അഥവാ വെളുത്ത ഉമ്മം. (ശാസ്ത്രീയനാമം: Datura metel). അലങ്കാരച്ചെടിയായും ഔഷധസസ്യമായും നട്ടുവളർത്തുന്നു. 3000വർഷത്തോളമായിട്ടുണ്ടാവും ഇതൊരു ഔഷധസസ്യമായ്ക് ഉപയോഗിച്ചുതുടങ്ങിയിട്ട്. ചൈനയിലെ നാട്ടുവൈദ്യത്തിൽ വെളുത്ത ഉമ്മം വ്യാപകമായി ഉപയോഗിച്ചുവരുന്നു. Datura ജനുസിലെ മറ്റു അംഗങ്ങളെപ്പോലെ വെളുത്തുമ്മവും വിഷമാണ്. ചതച്ച ഇലയും വേരും വെള്ളത്തിൽ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.

കറുത്തുമ്മം

ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവൻ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌. സംസ്കൃതത്തിൽ ഇതിന്റെ പേര്‌‌ ധുർധുരം എന്നാണ്‌. പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്, എങ്കിലും വെള്ളനിറത്തിൽ പൂക്കൾ ഉണ്ടാകുന്നവയും നീലയിൽ കറുപ്പ് നിറം ചേർന്നിട്ടുള്ളയുമാണ്‌ സാധാരണ കേരളത്തിൽകാണപ്പെടുന്നത്.

ശുദ്ധീകരണം

ഉമ്മത്തിൻ കായ് 12 മണിക്കൂർ ഗോമൂത്രത്തിൽ ഇട്ടു വ്ച്ചിരുന്ന് കഴുകി ഉമികളഞ്ഞു് എടുത്താൽ ശുദ്ധിയാകും. കായ് മോരിൽ പുഴുങ്ങി എടുത്താലും ശുദ്ധിയാകും

ഔഷധയോഗ്യഭാഗം

കായ്, ഇല, വേര്, പൂവ്

മറ്റ്ഉപയോഗങ്ങള്‍

ഉമ്മത്തിന്റെ കായ് കള്ള്, കഞ്ചാവ്,റാക്ക് തുടങ്ങിയ ലഹരി വസ്തുക്കൾക്ക് അമിത ലഹരിയുണ്ടാക്കാൻ ചേർക്കുന്നു.പേൻ, ഈര്‌, താരൻ തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ കായ് അരച്ചുപുരട്ടിയാൽ മതിയാകും.താളക തൈലത്തിലും കനകാസവത്തിലും ഒരു ചേരുവയാണ്. ചതച്ച ഇലയും വേരും വെള്ളത്തില്‍ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി ഉമ്മം ഉപയോഗിച്ച് വരുന്നു.

വിഷചികില്സയ്ക്ക്

ആമവാതം

സന്ധിവാതം

ചൊറി, ചിരങ്ങ്

താരന്‍, കഷണ്ടി

ശ്വാസംമുട്ട്

ഉമ്മത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഇതില്‍ അടങ്ങിയിരിക്കുന്നു.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

ഉണങ്ങിയ ഉമ്മത്തിൻകായ ഒരു ഭാഗവും തഴുതാമ വേര് മൂന്നു ഭാഗവും ചേർത്ത് കഷായം വെച്ച് കഴിക്കുന്നത്‌ പേപ്പട്ടി വിഷത്തിനു നല്ലതാണ്.ഉമ്മത്തിന്റെ വേര് പൊടിച്ചു വേദനയുള്ള പല്ലിൽ വെച്ചാൽ ആശ്വാസം കിട്ടും.വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്‌.എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്‌. കായ രണ്ടായി പകുത്ത്‌, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത്‌ വിഷഹരവും വ്രണശോധകവുമണ്‌.ശ്വാസംമുട്ടലിന്‌ പരിഹാരമായി ഉമ്മത്തില ഉണക്കിപ്പൊടിച്ചത് ചുരുട്ടി ചുരുട്ട് പോലെ വലിച്ചാൽ ആശ്വാസം ലഭിക്കും. പക്ഷേ ഈ പ്രവൃത്തി അമിതമായാൽ തലചുറ്റൽ, ഛർദ്ദിതുടങ്ങിയഅസ്വസ്ഥതകൾ ഉണ്ടാക്കും. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ എന്നീ അസുഖങ്ങൾക്ക് ഉമ്മത്തിലയിട്ട് എണ്ണകാച്ചിതേക്കുന്നത് നല്ലതാണ്‌.
ഇല  അരച്ച്  നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും  വേദനയും എളുപ്പം മാറിക്കിട്ടും.  ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍ പുരട്ടുക.  ഒരു മണിക്കൂറിനു ശേഷം  തുടച്ചുകളയുക.പേപ്പട്ടി  വിഷംത്തിന് ഉണങ്ങിയ കായും തഴുതാമയുംസമൂലം തുല്ല്യ അളവിലെടുത്ത് കഷായംവെച്ച്കൊടു

ക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി. ഗ്രാം  മുതല്‍  600.മി.ലി. ഗ്രാം  വരെദിവസം  മൂന്നു നേരം കഴിക്കുകയോ ചെയ്താല്‍  പേപ്പട്ടി വിഷം ശമിക്കും.സ്തനത്തില്‍  പഴുപ്പും  നീരും  വേദനയും  വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച്പൂശിയാല്‍ ശമനമുണ്ടാകും.ആര്‍ത്തവത്തിന്റെ  സമയത്തുണ്ടാകുന്ന  വയറു  വേദന  മാറാന്‍  ഉമ്മത്തിന്റെ ഇലയിട്ടു  വെന്ത വെള്ളം തുണിയില്‍  മുക്കി നാഭിയിലും  അടിവയറ്റിലും  ആവി  പിടിച്ചാല്‍  ശമനം കിട്ടും. മുടികൊഴിച്ചില്‍ മാറാന്‍  10:1  എന്ന  അളവില്‍ വെളിച്ചെണ്ണയും ഉമ്മത്തിലനീരും ചേര്‍ത്ത് കാച്ചിയ എണ്ണ 20മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും

മൈലാഞ്ചി

ശാസ്ത്രനാമം

ലോസോണിയ ഇനേര്‍മിസ്

കുടുംബം

ലിത്രേസി

ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും. സൗന്ദര്യ വര്‍ദ്ധക ഔഷധിയായ ഇത് ചില ത്വക്ക്   രോഗങ്ങളെ ശമിപ്പിക്കാനും ഉപയോഗിച്ച് വരുന്നു.

മറ്റ് പേരുകള്‍

ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി)மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ,മേന്ധി, എന്നും അറിയപ്പെടുന്നു.

ഔഷധയോഗ്യ ഭാഗം

ഇല, പുഷ്പം, വിത്ത്

താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു

രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവതകരാറുകള്‍, മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷ ഔഷധമാണ്. കൂടാതെ മുടിയുടെ ആരോഗ്യത്തിനും മൈലാഞ്ചി ഉത്തമം ആണ്.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. തലമുടി വളരാനുള്ള മികച്ച ഔഷധങ്ങളാണ് കോഴിമുട്ടയും മൈലാഞ്ചിനീരും.ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മതി.
  2. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്.
  3. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍  കുഴിനഖം  മാറിക്കിട്ടും.
  4. മൈലാഞ്ചി വേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി  50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും.
  5. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചുകഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും.
  6. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞനീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയും.
  7. കുഷ്ഠത്തിന്മൈലാഞ്ചിയില കഷായം വെച്ച് 25മില്ലി വീതം രണ്ടുനേരം സേവിക്കുക.
  8. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായഉണര്‍വ്വിന് നല്ലതാണ്.
  9. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതംരണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.
  10. കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി.

പനികൂര്ക്ക

ശാസ്ത്രീയനാമം.

കോളിയസ് അരോമാറ്റികസ് (Coleus aromaticus)

മറ്റ് പേരുകള്‍

പനികൂര്‍ക്കയുടെ മറ്റൊരു പേരാണ് ഞവരയില. കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക, നവര, കര്‍പ്പൂരവളളി, കഞ്ഞിക്കൂര്‍ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന

വിവരണം

പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും വീടുകളില്‍ നട്ടുവളര്‍ത്താവുന്നതും അധികം പരിചരണം ആവശ്യമില്ലാത്തതുമായ ഒന്നാണ് ഞാവരയില. പനികൂര്‍ക്ക എന്നത് പേരുപോലെ തന്നെ ആണ് ഇതിന്‍റെ ഔഷധഗുണവും.പനി,ജലദോഷം,തുമ്മല്‍ എന്നിവയ്ക്കെല്ലാം പനികൂര്‍ക്ക വളരെ ഉത്തമമാണ്.ഒരു ഔഷധച്ചെടി ആണ് പനികൂര്‍ക്ക. വളരെ താഴ്ന്നു വളരുന്ന ഒരു ചെടിയാണ് ഇത്.

ഔഷധയോഗ്യഭാഗം

ഇല, തണ്ട്

ഔഷധഗുണങ്ങള്‍

ഗൃഹവൈദ്യത്തിൽ, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത്.പനിക്കൂർക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

അകോറിൻ, അസാരോൺ

ഔഷധകൂട്ടുകള്‍

പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു.

കഫം, പനി, നീരിളക്കം, ചുമ, ശ്വാസതടസം, തൊണ്ട കുറുകല്‍,മലബന്ധം, മൂത്രതടസം, കൃമിശല്യം, അപസ്മാരം ഇവയ്ക്കുള്ള നല്ലൊരു ഔഷധമാണ് പനിക്കൂര്‍ക്ക. ഇതു കരളിന്റെപ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും വിയര്‍പ്പുണ്ടാക്കുകയും ചെയ്യും.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും
  2. പനിക്കൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞനീരില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുട്ടികള്‍ക്കു കൊടുത്താല്‍ ചുമ, നീര്‍വീഴ്ച, കുറുകുറുപ്പ് ഇവ മാറും.
  3. പനിക്കൂര്‍ക്കയിലയുടെ നീര് നിറുകയില്‍ തിരുമ്മുന്നത് നീര്‍വീഴ്ച അകറ്റാന്‍ ഫലപ്രദമാണ്.
  4. മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ശ്വാസകോശവീക്കത്തിന് ഇലനീരും തേനും കല്‍ക്കണ്ടവും ത്രികടുവും ചേര്‍ത്തു നല്‍കണം.
  5. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെള്ളമൊലിക്കുന്നുവെങ്കില്‍ ഇലനീരും മോരും തുല്യമായി ചേര്‍ത്തു കൊടുത്താല്‍ മതി.
  6. പനിക്കൂര്‍ക്കയില നീര് എണ്ണ കാച്ചി തേച്ചാല്‍ കണ്ണിന് നല്ല കുളിര്‍മ ലഭിക്കുന്നതാണ്.
  7. പനിക്കൂര്‍ക്കയില വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊണ്ടാല്‍ തൊണ്ടവേദനയും പനിയും മാറും.
  8. മുലയൂട്ടുന്ന അമ്മമാര്‍ പനിക്കൂര്‍ക്കയില അരച്ചു പാല്‍ക്കഞ്ഞി കഴിച്ചാല്‍ കുട്ടികള്‍ക്കു ജലദോഷമുണ്ടാകില്ല.
  9. പനിക്കൂര്‍ക്കയിലനീര് പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുട്ടികളുടെ ഉദരരോഗങ്ങള്‍ ശമിക്കും.
  10. കഠിനമായ ചുമയുള്ളപ്പോള്‍ പനിക്കൂര്‍ക്കയിലയുടെ നീര് ചെറുനാരങ്ങാനീര്, തേന്‍ ഇവ ചേര്‍ത്തു കഴിക്കണം.
  11. ചെറുനാരങ്ങാനീരും പനിക്കൂര്‍ക്കയില നീരും ചൂടാക്കി ചെറു ചൂടോടെ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഗ്യാസ് ട്രബിള്‍ മാറും.
  12. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ,നീര്‍വീഴ്ചഎന്നിവ മാറും.
  13. പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി
  14. .ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും
  15. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും

വയമ്പ്

കുടുംബം

അരേസിയേ (Araceae)

ശാസ്ത്രീയനാമം

അക്കോറസ് കലാമസ് (Acorus calamus)

ആയുർവേദത്തിൽ‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌ വയമ്പ്‌. നെല്ലിന്റേതിനു സമാനമായ രീതിയിലാണ്‌ വയമ്പ്‌ . ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്‌ . നല്ലതുപോലെ ഈര്‍പ്പം ആവശ്യമുള്ള ഒരു സസ്യമാണ്‌ വയമ്പ് . 40 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന സസ്യമാണിത്. തിളക്കവും കട്ടിയുമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതകളിൽ പെടുന്നു ഇലകൾക്ക് അല്പം എരിവ് ഉണ്ടായിരിക്കും

മറ്റ്പേരുകള്‍

ഇംഗ്ലീഷിൽ സ്വീറ്റ് ഫ്ലാഗ് എന്ന പേരിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതത്തില്‍ വച ,ഉഗ്രഗന്ധ എന്നിങ്ങനെ അറിയപ്പെടുന്നു.

ഔഷധഗുണങ്ങള്‍

വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിവർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. . യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.

താഴെപറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി വയമ്പ് ഉപയോഗിക്കുന്നു.

സ്വരശുദ്ധിക്കും, ദഹനസംബന്ധമായ പ്രശനങ്ങള്ക്കും വയമ്പ് ഗുണകരം ആണ് ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തിവർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്‌.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. വയമ്പ്, കൊട്ടം, ബ്രഹ്മി,കടുക്, നറുനീണ്ടിക്കിഴങ്ങ്, തിപ്പലി, ഇന്തുപ്പ്എന്നിവ കൽക്കമായി കാച്ചിയ നെയ്യ് കൊടുത്താൽ കുട്ടികൾക്ക് ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിക്കുമെന്ന് വിശ്വാസമുണ്ട് .
  2. . വയമ്പ് തേനില്‍ അരച്ച് കൊടുക്കുകയോ, മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്ക്ക്‌ മുലപ്പാലില്‍ അരച്ച് കൊടുക്കുകയോ ചെയ്യാം
  3. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും.
  4. കുഞ്ഞുങ്ങള്‍ക്ക്‌ വേഗം സംസാര ശേഷി കിട്ടാന്‍ പച്ച വയംബിനകത്തു തങ്കം കയറ്റി ചുട്ടെടുത് അത് അരച്ച് കൊടുത്താല്‍ മതി.
  5. മുന്‍കാലങ്ങളില്‍ സംഗീതാഭ്യസനം നടത്തുന്നവര്‍ ശബ്ദ ശുദ്ധിക്ക് വേണ്ടി വയമ്പ് പാലില്‍ കാച്ചി കല്‍ക്കണ്ടം ചേര്‍ത്തു കുടിക്കും.
  6. സംസാരിക്കാത്ത തത്തയ്ക്ക് നാവില്‍ വയമ്പ് അരച്ചത്‌ തേച്ചു കൊടുത്താല്‍ എളുപ്പം സംസാരിക്കും . ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.
  7. ചെറിയ അളവില്‍ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാക്കുകയും. കൂടിയ അളവില്‍ ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും ചെയ്യും.
  8. വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു
    കൊടുത്താല്‍ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്‍ ഫലപ്രദമാണ്.
  9. ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്‍ എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല്‍ നാടീ വ്യൂഹം ശക്തിപ്പെടുന്നു. ഒരു ഗ്രാമില്‍ കൂടുതല്‍ കഴിച്ചാല്‍ ചര്‍ദ്ദി ഉണ്ടാക്കും.
  10. വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്‍ ദഹനക്കേട് ശമിക്കും.
  11. വയമ്പ്മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍,ഈര് എന്നിവ നശിക്കും.        
  12. അരഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമശമിക്കും.       
  13. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം മി.ഗ്രാം.     തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും.       
  14. പൂവാം കുറുന്തല്‍, ചെറുള,  അരത്ത  എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത് പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്.
  15. വയമ്പ് ഹെര്‍ണിയക്കുള്ള നല്ലൊരു പരിഹാരമാണ്. വയമ്പ് പാലില്‍ ചാലിച്ചോ ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കിയോ കുടിയ്ക്കാം. ഇത് ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്.
  16. പേരാലിന്റെ പഴുത്തില,ചന്ദനം,മഞ്ഞൾ,വയമ്പ്,കൊട്ടംഇവ സമം എടുത്ത് നന്നായി അരച്ച് പാൽപ്പാടയിൽ ചാലിച്ച് മുഖത്ത് പുരട്ടുക. മുഖത്തെ കറുത്ത പാടുകള്‍ മാറും

മൂവില

ശാസ്ത്രനാമം

Pseudarthria viscida

മറ്റ് പേരുകള്‍

ശലപർണി എന്നും ഇത് അറിയപ്പെടുന്നു.

സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ് , രക്തവാതം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം. കർക്കിടക കഞ്ഞിയിൽ മൂവിലക്ക് ബെഹു സ്ഥാനം കൊടിത്തിട്ടുണ്ട്

വിവരണം

ദശമൂലങ്ങളില്‍ ഒന്നാണിത്.  പടർന്നു വളരുന്ന ഒരു ഔഷധസസ്യമാണ് മൂവില. നിരവധി ഔഷധത്തില്‍ മൂവില ചേർക്കുന്നു
കർക്കിടക കഞ്ഞിയിൽ മൂവിലക്ക് ബഹു സ്ഥാനം കൊടുത്തിട്ടുണ്ട് .

ഒരു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ കനം കുഞ്ഞതും വെളുത്തതും നേർത്തതുമായ രോമങ്ങളാൽ അലംകൃതവുമാണ്. ദീർഘ വൃത്താകൃതിയിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾ ഒരു തണ്ടിൽ മൂന്നെണ്ണം വീതം ക്രമീകരിച്ചിരിക്കുന്നു. പൂക്കള്‍ക്ക് പിങ്ക്, പർപ്പിൾ എന്നീ നിറങ്ങൾ ആയിരിക്കും. വിത്തുകള്‍ക്ക് പയറിന്റെ സാദൃശ്യം കാണിക്കുന്നു. വയലറ്റ് നിറമുള്ള പൂക്കൾ വളരെ ചെറുതാണ്. വേരുകൾ വളരെ നേർത്തതാണ്.

താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി മൂവില ഉപയോഗിക്കുന്നു.

വാതം, പിത്തം, കഫം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ്

 

ഔഷധയോഗ്യഭാഗം

വേര്

ഔഷധമായി ഉപയോഗിക്കേണ്ടവിധം

മൂവിലയുടെ വേര് അരച്ച് അജമാംസ സൂപ്പിൽ ചേർത്തു കഴിച്ചാൽ അസ്ഥി ഭംഗം എന്ന രോഗം മാറും. മൂവിലയും ഓരിലയും സമമെടുത്ത് പാൽകഷായം വെച്ച് കുടിച്ചാൽ ഹൃദയ രോഗങ്ങൾ മാറുന്നു. മുക്കുറ്റി, തിരുതാളി, പൂവാം കുരുന്നില, ഓരില,മൂവില,മുയൽ ചെവിയൻ, നെല്പന തുടങ്ങിയ സസ്യങ്ങൾ എല്ലാം ചേർത്ത് നന്നായി അരച്ച് തലയിൽ തേച്ച് കുളിക്കുന്നത് തലമുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഏറെ ഉത്തമമാണ്.

ഔഷധകൂട്ടുകള്‍

മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം,കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം എന്നിവയാണ്.

കാട്ടുതിപ്പലി

കുടുംബം

പൈപ്പറേസി (Piperaceceae)

ശാസ്ത്രീയനാമം

പൈപ്പര്‍ ലോങം (Piper longum )

മറ്റ്പേരുകള്‍

സംസ്കൃതത്തില്‍ പിപ്പലി, ഉപകുല്യാ, കൃഷ്ണാ, മഗധജം,വൈദേഹി, കണാ, കൃകര എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

വിവരണം

ചെറുതിപ്പലി, വന്‍തിപ്പലി, അത്തിതിപ്പലി, നീര്‍തിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി,  ഉണ്ടതിപ്പലി തുടങ്ങി വിവിധയിനം തിപ്പലികളുണ്ട്. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഇവ വളരുന്നു. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ അടിസസ്യമായും തിപ്പലി വളരുന്നുണ്ട്. അപൂര്‍വമായി ഇത് കൃഷി ചെയ്യാറുമുണ്ട്. തിപ്പലി ദുര്‍ബല ശാഖകളുള്ള ആരോഹി (climbing) സസ്യമാണ്. ഇതിന് കുരുമുളകുകൊടിയോട് വളരെയേറെ സാദൃശ്യമുണ്ട്. ‘തിപ്പലി’ സസ്യം സുഗന്ധമുള്ളതാണ്. വേര് ‘പിപ്പലിമൂലം’ എന്നറിയപ്പെടുന്നു. ഇലകള്‍ ലഘുവും ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിട്ടുള്ളതുമാണ്. ഇവ ഞെട്ടുള്ളതും കനം കുറഞ്ഞതും ഹൃദയാകാരത്തിലുള്ളതുമാണ്. അനുപര്‍ണങ്ങളുമുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇതിന്റെ പുഷ്പകാലം. വെവ്വേറെ സസ്യങ്ങളിലാണ് ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടാകുന്നത്. മൂപ്പെത്താത്ത കായകള്‍ക്ക് മങ്ങിയ പച്ചയും മൂപ്പെത്തിയവയ്ക്ക് ചുവപ്പു കലര്‍ന്ന കറുപ്പും നിറമായിരിക്കും. രണ്ടുമാസം കൊണ്ട് ഫലങ്ങള്‍ മൂപ്പെത്തുന്നു. കായകള്‍ക്കു കടും പച്ചനിറമുള്ളപ്പോഴാണ് അവ ശേഖരിക്കുന്നത്. ഇത് നന്നായി ഉണക്കി ഔഷധമായുപയോഗിക്കുന്നു.

അടങ്ങിയിരിക്കുന്നഘടകങ്ങള്‍
തിപ്പലിയുടെ തണ്ടില്‍ രാസഘടകങ്ങളായ ഡി-ഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിനും സ്റ്റിറോയിഡും അടങ്ങിയിട്ടുണ്ട്. തിപ്പലിയുടെ കായ്കളില്‍ പൈപ്പയാര്‍ട്ടിന്‍, പൈപ്പറിന്‍ എന്നീ ആല്‍ക്കലോയിഡുകളും റെസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു.

കൃഷിരീതി

തണ്ട് മുറിച്ചു നട്ടാണ് തിപ്പലി സസ്യത്തിന്റെ വംശവര്‍ധന നടത്തുക.പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് വളരുന്നു.

ഔഷധയോഗ്യഭാഗം

വേര്, തണ്ട്, കായ് എന്നിവ ഔഷധമായുപയോഗിക്കുന്നു.

ഔഷധഗുണങ്ങള്‍

കായ് ത്രിദോഷങ്ങളേയും അകറ്റുന്നു. കുഷ്ഠം, ജ്വരം, ക്ഷയം, മഹോദരം, പ്രമേഹം മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ തിപ്പലി ഉപയോഗിച്ചുവരുന്നു. രക്തത്തിലെ ഹീമോഗ്ളോബിന്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. അണുനാശക ശേഷിയുള്ള ഇത് നേത്രരോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കാറുണ്ട്. വാജീകരണൌഷധവുമാണ്. ദഹന ശക്തി വര്‍ധിപ്പിക്കാനും തിപ്പലിക്കു കഴിവുണ്ട്. പച്ചതിപ്പലി കഫത്തെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉണങ്ങിയ തിപ്പലി കഫശമനത്തിനുത്തമമാണ്.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. തിപ്പലി, ചുക്ക്, മുളക് ഇവ മൂന്നും കൂടി ത്രികടു എന്ന് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നു. ത്രികടു കഷായം ചുമ, പനി,ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ്.
  2. തിപ്പലി, തിപ്പലി വേര്, ചുക്ക്, കുരുമുളക്, കൊടുവേലിക്കിഴങ്ങ് എന്നിവ ചേര്‍ന്ന ഔഷധക്കൂട്ട് പഞ്ചകോലം എന്നറിയപ്പെടുന്നു.ദഹനേന്ദ്രിയത്തിലും യകൃത്തിലുമുള്ള മൃദു കലകള്‍ക്ക്കേടുവരുത്തുന്നതിനാല്‍ തിപ്പലി ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നതു നന്നല്ല.

Add to Favorites

കിരിയാത്ത്

സാധാരണ നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണപ്പെടുന്ന ഔഷധസസ്യമാണ്‌ കിരിയത്ത്. ഇലകളും വേരുകളുംചികിത്സക്കായി ഉപയോഗിക്കുന്നു.

മറ്റ് പേരുകള്‍

നിലവേപ്പ് എന്നും അറിയപ്പെടുന്ന കിരിയാത്തസംസ്കൃതത്തിൽ കിരാതതിക്തം, കാണ്ഡതിക്തം, ഭൂനിംഭ, തിക്തക (किराततिक्तम्,काण्डतिक्तम्, भूनिम्भ, तिक्तका) എന്നും ഇംഗ്ലീഷിൽ Chiretta Plant എന്നും ഹിന്ദിയിൽ किर्यात എന്നും അറിയപ്പെടുന്നു.

വിവരണം

അരമീറ്റർ വരെ ഉയരത്തിൽ വളരുന്നു, ഇടതൂർന്ന ചെറുശാഖകളായി പടർന്നു വളരുന്നു. ഇളം നീലയും വെളുത്തതുമായ പുഷ്പങ്ങൾ ഉണ്ടാകുന്നു. കിരിയത്തിന്‍റെ ഇലകള്‍ക്കും തണ്ടിനും കയ്പ്പ് രസമാണ് ഉള്ളത്. ഇലകള്‍ക്ക് കടും പച്ച നിരവും ചതുര്‍ ഭുജാക്രിതിയും ആണ് ഉള്ളത്. ഉണക്കിയ കിരിയാത്തയാണ് മരുന്നിന് ഉപയോഗിക്കുന്നത്.

ഔഷധയോഗ്യഭാഗം

സമൂലം

ഔഷധഗുണങ്ങള്‍

ചുമ ,ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായും ഇത് ഉപയോഗിക്കുന്നു. പനി, മലമ്പനി, മഞ്ഞപ്പിത്തം, ക്ഷീണം, വിശപ്പില്ലയ്മ, പാമ്പ് വിഷം,വിര, മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു.ഒരു കരള്‍ സംരക്ഷണ ഔഷധിയാണ്. തിക്തരസ പ്രധാനമായ ഈ സസ്യം കരളിന്റെ ബൈല്‍ ഒഴുക്ക് (billiary flow) ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരള്‍ നാശത്തില്‍ നിന്നും കരളിനെവീണ്ടെടുക്കുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നു. ഒരു ജൈവ കീടനാശിനി ആയും ഈ സസ്യം ഉപയോഗിക്കുന്നു

ആവര

ശാസ്ത്രീയ നാമം

കാസ്സ്യ ഓറിക്കുലേറ്റ (Cassia ariculata)

കുടുംബം

കേസാല്പിനേഷ്യേ

മറ്റ്നാമങ്ങള്‍

ടാന്നേർസ് കാസ്സ്യ എന്ന ആംഗലേയ നാമവും ആവര്യ്ക്ക് ഉണ്ട്.

വിവരണം

വരണ്ട പ്രദേശങ്ങളില്‍ ആണ് ഇത് കൂടുതല്‍ ആയി കാണുന്നത്. ഇത് ഒരു ഔഷധ സസ്യം ആണ്. ഇത് നാലടി ഉയരത്തില്‍ വളരുന്നു.ഇടതൂർന്ന ശിഖരങ്ങളും. ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ഒരേ വർഗ്ഗത്തിൽ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ.ഇതിന്‍റെ ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളിൽ 12 – 20 വരെ കായ്കൾകാണപ്പെടുന്നു.

ഔഷധയോഗ്യഭാഗം

ഇതിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യം ആണ്.

ഔഷധഗുണങ്ങള്‍

ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളുംകുഷ്ഠം, ആസ്ത്മ, സന്ധിവാതംപ്രമേഹം തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു . പൂക്കളിൽഫ്ലേവനോയിഡുകൾ, പ്രൊആന്തോസയാനിഡിൻ, βസീറ്റോസ്റ്റീറോൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഒരു കിലോഗ്രാംശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവിൽ പ്രമേഹ ഔഷധമായി ഉപയോഗിക്കാം. ഒരേ അനുപാതത്തിൽ ജലവും മദ്യവും ചേർന്നലായനിയിൽ പൂക്കളുടെ പൊടി കുതിർത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളിൽ നടത്തിയഗവേഷണങ്ങളിൽ, പൂക്കളിലടങ്ങിയ എൻ-ബ്യൂട്ടനോൾഅംശങ്ങളാണ് പ്രമേഹൌഷധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്[. പൂക്കൾ എഥനോൾ, മെഥനോൾ മദ്യങ്ങളിൽ കുതിർത്ത ലായനികളിൽ നടത്തിയ പരീക്ഷണങ്ങൾ, അവയിൽ വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ആന്റൈഓക്സിഡന്റുകൾഅടങ്ങിയിട്ടുണ്ട് എന്ന് തെളിയിച്ചു. പരീക്ഷണവിധേയമാക്കിയ എലികളിൽ മദ്യം മൂലമുണ്ടാകുന്ന കരൾ രോഗത്തിന് ഇലകളുടെ നീര് ചേർത്തൂണ്ടാക്കിയ ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 250 മില്ലിഗ്രാം എന്ന അളവിൽ നൽകുമ്പോൾ കരൾ രോഗത്തിന് പ്രതിവിധിയായും പ്രതിരോധമായും പ്രവർത്തിക്കുന്നു.

നേത്ര രോഗങ്ങൾ, രക്തസ്രാവം, വന്ധ്യത, ത്വൿ‌രോഗങ്ങൾ,ഗർഭാശയ സംബന്ധിയായ രോഗങ്ങൾ, അജീർണ്ണം, പ്രമേഹംതുടങ്ങിയ രോഗങ്ങളുടെ ആയുർവേദ ചികിത്സയിൽ ആവര ഉപയോഗിച്ചു വരുന്നു. പൂക്കൾ തമിഴ്നാട്ടിൽ ഭക്ഷണമായി ഉപയോഗിക്കുന്നു... തുകൽ ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്നു,

style="text-align: justify; ">കടുകുരോഹിണി

ശാസ്തീയ നാമം

Picrorhiza Kurroa Royle

കുടുംബം

സ്ക്രോഫുലാരിയേസി

വിവരണം

ഇന്ത്യയില്‍‍ സമൃദ്ധിയായി കാണപ്പെടുന്ന ഒരു വള്ളിചെടിയാണ് ഇത്. കടുകുരോഹിണി കറുപ്പും വെളുപ്പും ഉണ്ട്. വെളുത്തതിനാണ് ഗുണം കൂടുതല്‍.    കയ്പ്പുരസമാണ് ഈ സസ്യത്തിന്.

ഔഷധയോഗ്യഭാഗം

വേര്, കാണ്ഡം

ഔഷധഗുണങ്ങള്‍

കരള്‍‍ ഉത്തേജക ഔഷധിയാണ്. കരള്‍‍ രോഗങ്ങള്‍ക്കും കരള്‍‍ സംരക്ഷണത്തിനും ഈ സസ്യം വളരെയധികം ഫലപ്രദമാണ്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു. വേരില്‍‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള

കരള്‍‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്.

ഇതിന്‍റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍‍ഉത്തേജനത്തിന്

സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  എണ്ണകാച്ചാനും ഉപയോഗിക്കുന്നു

കരളകം

ശാസ്ത്രീയനാമം

Selaginella rupestris

കുടുംബം

Selaginellaceae

മറ്റ് പേരുകള്‍

ഗരുഡപ്പച്ച, ഈശ്വരമുല്ല എന്നൊക്കെ പേരുകളുണ്ട്.

ഔഷധയോഗ്യ ഭാഗം

സമൂലം(പരമ്പരാഗതമായ ആയുര്‍വേദ മരുന്നാണ് കറളകം.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. പാമ്പുകടിയേറ്റാല്‍‍കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍‍ പാലില്‍‍ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ക്ക് നല്കിയാല്‍‍ വളരെ ഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല. ചെറിയ ഘാടതയില്ലാത്ത വിഷമാണെങ്കില്‍‍ ഇതിനാല്‍‍ (കറളകം)തന്നെശമിപ്പിക്കാന്‍‍ സാധിക്കും.
  2. കറളകത്തിന്റെ വേര് വളയുടെ രൂപത്തിലാക്കി ചെറിയകുട്ടികള്‍ക്ക് അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള) കൈകളില്‍‍ ഇട്ടാല്‍‍ അപസ്മാര ഇളക്കം തടയാന്‍‍ സാധിക്കും.
  3. പഴക്കം ചെന്നചൊറികള്‍ക്ക് കറളകത്തിന്റെ വള്ളി, ഇല എന്നിവയുടെ നീരെടുത്ത് ആ നീരില്‍ കൊട്ടം ,കരിംജീരകം, എന്നിവ ചേര്‍ത്തരച്ച് കലക്കി അത്ര വെളിച്ചെണ്ണയും ചേര്‍ത്തത് കുറച്ച് ചൊറിയുള്ള ഭാഗത്ത് (വൃണം ഉള്ള) തേച്ചാല്‍ വൃണം കരിഞ്ഞ് പോകും.
  4. പനി, കഫക്കെട്ട് തുടങ്ങിയവയ്ക്ക് കറളകത്തിന്റെ വേര് ചേര്‍ത്തതാണ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്.
  5. സമൂലം ചേര്‍ത്തരച്ചതിന്റെ നീര് വയറിലെ അസുഖങ്ങള്‍ക്കും നീരിനും വയറുവേദനക്കും ഉപയോഗിക്കുന്നു. വയര്‍ അസുഖത്തിന് ഇലയരച്ച് കുടിച്ചാല്‍‍ സുഖപ്പെടും.

വേലിപ്പരുത്തി

ശാസ്ത്രീയനാമം

Pergularia daemia

വിവരണം

ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്നഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തിവള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകൾ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളിൽ ഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രാമാവൃതമായ കായ്കൾക്കുള്ളിലായി വിത്തുകൾ കാണപ്പെടുന്നു. പ്രത്യേകപരിചരണം ഒന്നും ആവശ്യമില്ലാത്ത ചെടി ധാരാളം ഔഷധ ഗുണങ്ങള് ഉള്ളതാണ്

ഔഷധയോഗ്യഭാഗം

വേര്

ഔഷധഗുണം

വേലിപ്പരുത്തി വേര് അരച്ച് പശുവിന്‍ പാലില്‍ കുടിച്ചാല്‍ ആന്ത്രവായുവിന് നല്ലതാണ്.

വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ

 

1.ആടലോടകം :

ഭാരതത്തിന്റെ ഔഷധത്തിന്റെ മുഖ്യ കണ്ണികളിലൊന്നാണ്  ആടലോടകം.ആഡത്തോട വസിക്ക എന്ന  പേരിലറിയപ്പെടുന്ന വലിയ ആടലോടകവും ആഡത്തോട ബിഡോമിയി എന്നാ ചെറിയ ആടലോടകവുമുണ്ട്. ഇതിൽ ചെറിയ ആടലോടകത്തിനാണ്  ഔഷധ ഗുണം കൂടുതൽ. കയ്പ്‌ രസമുള്ള കറ ധാരാളമുള്ള ഈ ചെടി കന്നുകാലികൾ തിന്നാറില്ല.

ഔഷധ ഗുണങ്ങൾ- കൃഷിക്ക് ഒരു ഉത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകൾ, ബാക്ടീരിയകൾ,കീടങ്ങളെ ശമിപ്പിക്കാൻ കഴിവുണ്ട്. പൂച്ചെടികൾക്ക് ഇതിന്റെ ഇല വെന്ത്‌ ആറിയ വെള്ളം കീടനാശിനി ആയി ഉപയോഗിക്കാം.

2.കറ്റാർവാഴ :

അതിശയച്ചെടി, ജീവന്റെ നാഡി എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സസ്യമാണ്  കറ്റാർവാഴ. വളരെ അധികം ഔഷധ ഗുണമുള്ള ചെടി ആണിത്. ത്വക്ക് രോഗങ്ങള്ക്കുള്ള നല്ല പ്രധിവിധിയാണിത്. കറ്റാർവാഴയുടെ സ്വഭാവങ്ങൾക്ക്  നിതാനം ഇല പോളകളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിയിൽ അടങ്ങിയിരിക്കുന്ന മ്യൂകോപോളിസാക്കരൈടുകലാണ് .

ഔഷധ ഗുണങ്ങൾ-ആർത്രൈറ്റിസ് ,ഡയബറ്റിസ് ,കൊളസ്ട്രോൾ തുടങ്ങിയ അസുഗങ്ങൾ ഉള്ളവര്ക്ക് കറ്റാർവാഴ നീര് അത്യന്ദം ഗുണകരമാണ്. ഇത് നല്ലൊരു ഒക്സിഡന്റാണ് . കൂടാതെ ബാക്ടീരിയ,പൂപ്പൽ എന്നിവയെ പ്രതിരോധിക്കുന്നു. പൊള്ളൽ,മുറിവ് എന്നിവയ്ക്ക് പുറമേ ഒരു സൗന്ദര്യ വര്ധക വസ്തുവായിട്ടും ഉപയോഗിക്കുന്നു. വിധിപ്രകാരം സ്ത്രീ രോഗങ്ങളിൽ പലതിനുമുള്ള ഔഷധമാണ് കറ്റാർവാഴ.

3.ബ്രഹ്മി :

രംഗത്തെ സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ബുദ്ധി വികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ട് മുതൽ തന്നെ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധി വികാസത്തിന് ഗർഭിണികൾക്കും ജനിച്ച ശിശുക്കൾക്കും ബ്രഹ്മി ഔഷധങ്ങൾ കൊടുത്തിരുന്നു.

ഔഷധ ഗുണങ്ങൾ-ബ്രഹ്മിയുടെ ഔഷധ ഗുണം സമൂലമാണ്. ബുദ്ധി ശക്തി, ഓർമ ശക്തി  വർധിപ്പിക്കാൻ നല്ലതാണിത്. പ്രമേഹം, കൂഷ്ടം, രക്ത ശുദ്ധീകരണം, അപസ്മാര രോഗത്തിനും, ഭ്രാന്തിന്റെ ചികിത്സക്കും,മുടി വളര്ച്ഛക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കിന്നു.

4.ശതാവരി :

സഹസ്രമൂലി എന്നാ ഇതിന്റെ സംസ്കൃത നാമം തന്നെ ആയിരം ഔഷധ ഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്നാ സൂചന തരുന്നു.ഇലകൾ ചെറു മുള്ളൂകളായി ഒരു സസ്യമാണിത്.

ഔഷധ ഗുണങ്ങൾ-മഞ്ഞപിത്തം, മുലപ്പാൽ കുറവ്,അപസ്മാരം,അർശ്ശസ്സ് ,ഉള്ളം കാലിലെ ച്ചുട്ടുനീട്ടൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.

5.തിപ്പലി :

സംസ്കൃതത്തിൽ ഇതിനെ പിപ്പലി,കൃഷ്ണ,വൈദേഹീ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

ഔഷധ ഗുണങ്ങൾ-അർശസ്സ്, ജീർണ്ണജ്വരം, ചുമ എന്നീ അസുഖങ്ങൾക്ക്  തിപ്പലിപൊടി പാലിൽ ചേർത്ത് ഒരു മാസം തുടര്ച്ചയായി സേവിച്ചാൽ ഫലപ്രദ മാണ്. തിപ്പലി കൊളസ്ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റമൂലി ആയും പ്രവർത്തിക്കുന്നു.

6.കച്ചോലം :

കച്ചൂരി എന്നറിയപെടുന്ന കച്ചോലം വിപണി പിടിക്കുന്ന കേരളത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന പ്രധാന ഔഷധ സസ്യങ്ങളിൽ ഒന്നാണ് കച്ചോലം. ആസ്ത്മ, ചുമ, ശ്വാസംമുട്ട്,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾകും ഉത്തമം.

7.വേപ്പ് :

പുരാതന കാലം മുതലേ പവിത്രമായ സ്ഥാനമാണ് കണ്ടുവരുന്നത്‌. സിദ്ധർ ഈ വൃക്ഷത്തെ പരാശക്തിയായി ആരാധിക്കുന്നു.

ഔഷധ ഗുണങ്ങൾ-വാതം,ത്വക്ക് രോഗങ്ങൾ ,കൂഷ്ടം,കഫ,പിത്ത രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate