വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാൺ. മൂലകാണ്ഡത്തിനു കലപ്പയുടെ ആകൃതിയാൺ. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിൻ 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.
ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘(Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതാൺ. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു.
പഴയകാലത്ത് ഗർഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നത്രേ. വിഷാംശമുള്ളതുകൊണ്ടാവാം, ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേൻനാശിനിയായും ഉപയോഗിച്ചിരുന്നു. വേലികളിലും മറ്റും പടർന്നുകയറുന്ന ഒരു ഔഷധസസ്യം. നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻപൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ മരണം വരെ സംഭവിക്കാമത്രേ.
ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർവേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.
ഇലവ് മരത്തില്‍ നിന്നെടുക്കുന്ന കറ (മേചരസം) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരൗഷധമാണ്. പുരുഷ വിറജനീയം, ശോണിതസ്താപനം, വേദനാസ്താപനം എന്നീ ഔഷധഗണത്തിലാണ് ചരകന്‍ ഇലവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുപ്പതു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷം മുഖ്യകാണ്ഡത്തിന്‍ വളവുകളൊന്നുമില്ല. തടിയുടെ പുറമേയുള്ള നിറം പച്ചയാണ്. വളരെ ബലം കുറഞ്ഞതാണിതിന്റെ തടി. ഇതിന്റെ പുഷ്പങ്ങളുടെ നിറം ചുമപ്പ്. പിത്തം, രക്തദോഷം, രക്തവാതം എന്നിവ ശമിപ്പിക്കുകയും ബലം, ശുക്ലം, കഫം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.
ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.
ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.
മറ്റു പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പൂവിനുള്ളത്. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി, എന്നിവയാല്‍ പൂക്കള്‍ സമ്പന്നം. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു ഗൃഹൗഷധമാണ്. ചെമ്പരത്തികള്‍ പലവിധമുണ്ട്. മാല ചെമ്പരത്തി, അട്ടക ചെമ്പരത്തി, റോസ്, വെള്ള, ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തി. എന്നാല്‍ ചുവപ്പ് നിറമുള്ള ചെമ്പരത്തി പൂവിനാണ് ഔഷധ സിദ്ധിയുള്ളത്. ദേഹത്തുണ്ടാകുന്ന നീര്, ചുവന്ന തടിപ്പ് എന്നിവയകറ്റാന്‍ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പൂവില്‍ നിന്ന് തയ്യാറാക്കുന്ന കഷായം അത്യുത്തമം.
ഹൃദയസംബന്ധമായ വൈശമ്യങ്ങള്‍ക്ക് ഒരു 'കാര്‍ഡിയാക്ക് ടോണിക്ക്' കൂടിയാണിത്. അഞ്ചാറ് പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് നൂറ് മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യ അളവ് പാലും കൂട്ടിച്ചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്മേഷം വീണ്ടെടുക്കാം. വിവിധതരം പനികള്‍ക്ക് ഈ ഔഷധം നല്ലതാണ്.
ഒരു പുഷ്പത്തിന്റെ എല്ലാ ഘടകങ്ങളും സമ്മേളിച്ചതിനാല്‍ പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുന്നത് ചെമ്പരത്തിയെയാണ്. ഏതു കാലാവസ്ഥയിലും ഈ പൂവ് കാണാറുണ്ട്.
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്.
ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ഒരു ആയുർവേദ മരുന്നായി ഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിൽ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരിൽ ഇത് ചൈനയിലെ കടകളിൽ ലഭ്യമാണ്. ഇതിനെ ചൈനയിൽ പറയുന്ന പേര് ഷാൻ നായി എന്നാണ്. (Chinese: 山柰; pinyin: shannai). നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനൽ കൂടുമ്പോൽ ഇല കൊഴിയും. ഇതിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്.
ഇതിന്റെ വേരിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു.
ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്.
കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണു്. ഛർദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.
കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതുമണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്, സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായുംഉപയോഗിക്കുന്നത്.
കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം,മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം. ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍മ്മരോഗം, അപസ്മാരം, പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്. കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. കച്ചോലംചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം, നാരായചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം,
പ്രയംഗ്വാദി കഷായം.
Alangium salviifolium എന്ന ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു. മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു.
മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്. കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2മുതല്‍ 3 ടണ്‍ വരെ ജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരംഎടുക്കണം ഇങ്ങനെയാണ് കച്ചോലത്തിന്റെ കൃഷിരീതി.
ചുമ, ശ്വാസവൈഷമ്യം, വായ്‌നാറ്റം എന്നീ അസുഖങ്ങളുള്ളവര്‍ വെറ്റില മുറുക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അല്പം കച്ചോലം കൂടി ചേര്‍ത്ത് ചര്‍നണം ചെയ്യുന്നത് രോഗശമനത്തിനു നല്ലതാണ്. മുറുക്കുന്ന ശീലമില്ലാത്തവര്‍ വെറ്റില മാത്രമെടുത്ത് കച്ചോലത്തിന്റെ കൂടെ സവധാനം ചവച്ചിറക്കുന്നത് നന്ന്.
നീണ്ടു നില്‍ക്കുന്ന ഛാര്‍ദി ശമിപ്പിക്കുന്നതിന് ഉണക്കകച്ചോലം നല്ലതുപോലെ പൊടിച്ച് തേനില്‍ കുഴച്ച് ദിവസവും മൂന്നു നേരം കൊടുക്കുന്നതിന് നല്ലതാണ്.
കച്ചോലം അരച്ച് എണ്ണയില്‍ കലക്കി വിധിപ്രകരം കാച്ചി നസ്യകര്‍മ്മങ്ങള്‍ക്കുപയോഗിച്ചാല്‍ നാസാരോഗങ്ങള്‍ ശിരോരോഗങ്ങള്‍ ഇവ ശമിക്കും.
ദഹനക്കുറവ്, അര്‍ശസ്സ്, ചര്‍മ്മരോഗങ്ങള്‍, നീര്, അപസ്മാരം, യകൃത് പ്ലീഹാരോഗങ്ങള്‍ ഇവയ്ക്ക് കച്ചോലം മറ്റ് ഔഷധങ്ങളുടെ കൂടെ ചേര്‍ത്തുപയോഗിക്കുന്നു.
ച്യവനപ്രാശം, കച്ചോലാദിതൈലം എന്നിവയില്‍ കച്ചോലം ഒരു ചേരുവയാണ്.
ബുദ്ധിശക്തിയും മേധാശക്തിയും വര്‍ധിപ്പിക്കുന്നബ്രഹ്മി(Bacopa monnieri). ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ്. നെൽകൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്ന. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.
3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്
രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.(ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം
മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
വൃക്കയിലെ കല്ലിന് ആയുര്‍വേദത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് കല്ലൂര്‍വഞ്ചി. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെടിയാണിത്. ഈ ഔഷധം കഷായമാക്കി രോഗികള്‍ക്ക് നല്‍കാറുണ്ട്. കല്ലൂര്‍വഞ്ചി തന്നെ 20 തരമുണ്ട്. അതില്‍ ഒരിനത്തിന് മാത്രമേ ഔഷധഫലമുള്ളൂ. അതിനുതന്നെ പ്രാദേശികസ്വഭാവവും ഉണ്ട്. ഇതില്‍ കണ്ണൂരിലെ ഇരിട്ടി ഭാഗങ്ങളില്‍ കാണുന്ന കല്ലൂര്‍വഞ്ചിക്കാണ് കൂടുതല്‍ ഔഷധസിദ്ധിയുള്ളത്.
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല,വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട് .അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു .മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു .പുക്കളുടെയും ഫലങ്ങളുടെയും ആകൃതി പയർ ചെടിയിലെതുപോലെയാണ് .ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും .ശംഖുപുഷ്പത്ത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധി ശക്തി ,ധാരണാശക്തി എന്നിവ കുടും എന്നു വിശ്വസിക്കപെടുന്നു .ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം ,ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ് .ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു .പനി കുറയ്ക്കാനും . ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു .
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ല്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തീൽ ആ പേർ വന്നത്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമാണ് ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു.
ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽമരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്നവൈറസുകള്‍ ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലിശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ ആധുനിക വൈദ്യ
ശാസ്ത്രം വരെ കീഴാര്‍നെല്ലിയെമഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായി കണക്കാക്കുന്നു.
സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസംസേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.
കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞനീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കുംമ
ഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെപ്രവര്‍ത്തനത്തെ ശക്തിപ്പെ
ടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍സ്ഥിരീകരിച്ചിട്ടുണ്ട്.
കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തിൽവ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം.
കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും പ്രയോജനപ്രദം. അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പു കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ്പ്് 2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം. ദിവസവും കറിവേപ്പില കഴിക്കുന്നത്് അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനു ഗുണപ്രദം.
ചര്‍മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമം. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത്ത്്‌വാഷിന്റെ ഗുണം ചെയ്യും. പൈല്‍സ്് മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം.
ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി.ഇത് തെച്ചി,തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. ഏഷ്യന്‍ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Junge Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികള്‍ ഉണ്ട്. ആഫ്രിക്കന്‍ മുതല്‍ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വര്‍ഗ്ഗങ്ങള്‍(species) കണ്ടുവരുന്നു.
ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2മീ മുതല്‍ 2മീ(4-6 അടി) വരെ ഉയരത്തില്‍ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തില്‍ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികള്‍ പരമാവധി 3.6മീ (12 അടി) ഉയരത്തില്‍ വരെ വളരാറുണ്ട്. ചെത്തിച്ചെടികള്‍ നന്നായി പടര്‍ന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തില്‍ ഇവ പടര്‍ന്ന് നില്‍ക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയില്‍ തീരെ കുറവ് പൂക്കള്‍ ഉള്ളതും പൂവിന് അല്പം വലുപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെമലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിന്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണു് ഔഷധയോഗ്യമായ ഭാഗം.
കുര്‍ക്കുമ അരോമാറ്റിക്ക (Curcuma Aromatica Salish) എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ യെല്ലോ സെഡോറി (Yellow Zedoary) എന്നു പറയുന്നു. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ്കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പല അസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്, ചതവ് എന്നിവയ്ക്ക് പുറമ്പാടയായി കറുവയുടെ ഇലയ്ക്കൊപ്പം ചാലിച്ചിടുന്നത് നല്ലതാണ്. അയമോദകം കൂട്ടി ചെറിയ മാത്രയില്‍ സേവിച്ചാല്‍ വിഷം തീണ്ടിയതിന്റെ വേദന കുറയും. നവജാതശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് അരച്ച് പനിനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടാവുന്നതാണ്.
സൌന്ദര്യവര്‍ദ്ധക വസ്തുവിലും ഔഷധ ചേരുവകളിലും ധാരാളമായി ഉപയോഗിക്കുന്നകസ്തൂരിമഞ്ഞള്‍ മഞ്ഞകവേ, കര്‍പ്പൂര ഹരിദ്ര, വനഹരിദ്ര എന്നീപേരുകളില്‍ അറിയപ്പെടുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റുമാണ് കസ്തൂരി മഞ്ഞള്‍. പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍, ശരീരത്തിലെ നിറഭേദങ്ങള്‍, കുഷ്ഠം,ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുള്ള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവുംവര്‍ധിപ്പിക്കും. കൂടാതെ വിഷഹരവും വെള്ളപ്പാണ്ട് മാറ്റുവാനും പ്രയോജനകരമാണ്. സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരിനീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു. ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റിസുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത്ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചുശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.
രക്തവാതം, ചുമ, കുഷ്ഠം, എക്കിള്‍ എന്നിവ കസ്തൂരിമഞ്ഞള്‍ കൊണ്ട് ഉണ്ടാക്കുന്നഔഷധം ശമിപ്പിക്കും. ചര്‍മ്മരോഗ സംഹാരികൂടിയാണിത്. പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും,രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.
മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം. നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.
ദക്ഷിണേഷ്യയിൽ പൊതുവേയും കിഴക്കൻ ഹിമാലയത്തിലും പശ്ചിമഘട്ടവനമേഖലകളിലും കൂടുതലായും ഈ സസ്യം പ്രകൃത്യാ കാണപ്പെടുന്നുണ്ടു്. ആയുർവ്വേദത്തിലും ചൈനീസ് വൈദ്യത്തിലും ധാരാളമായി ഉപയോഗിക്കുന്നതിനാൽ ചൈന, വടക്കുകിഴക്കൻ ഇന്ത്യ, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ ഔഷധത്തോട്ടങ്ങളിലും കസ്തൂരിമഞ്ഞൾ കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ അപൂർവ്വമായി വീട്ടുതൊടികളിലും ഈ സസ്യം വളർത്തപ്പെടുന്നുണ്ടു്.
പൈപ്പറേസി (Piperaceceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധ സസ്യം. ശാ.നാ. പൈപ്പര്‍ ലോങം (Piper longum). സംസ്കൃതത്തില്‍ പിപ്പലി, ഉപകുല്യാ, കൃഷ്ണാ, മഗധജം, വൈദേഹി, കണാ, കൃകര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ചെറുതിപ്പലി, വന്‍തിപ്പലി, അത്തിതിപ്പലി, നീര്‍തിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങി വിവിധയിനം തിപ്പലികളുണ്ട്. അസം, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഇവ വളരുന്നു. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ അടിസസ്യമായും തിപ്പലി വളരുന്നുണ്ട്. അപൂര്‍വമായി ഇത് കൃഷി ചെയ്യാറുമുണ്ട്.
തിപ്പലി ദുര്‍ബല ശാഖകളുള്ള ആരോഹി (climbing) സസ്യമാണ്. ഇതിന് കുരുമുളകുകൊടിയോട് വളരെയേറെ സാദൃശ്യമുണ്ട്. 'തിപ്പലി' സസ്യം സുഗന്ധമുള്ളതാണ്. വേര് 'പിപ്പലിമൂലം' എന്നറിയപ്പെടുന്നു. ഇലകള്‍ ലഘുവും ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിട്ടുള്ളതുമാണ്. ഇവ ഞെട്ടുള്ളതും കനം കുറഞ്ഞതും ഹൃദയാകാരത്തിലുള്ളതുമാണ്. അനുപര്‍ണങ്ങളുമുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇതിന്റെ പുഷ്പകാലം. വെവ്വേറെ സസ്യങ്ങളിലാണ് ആണ്‍പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടാകുന്നത്. പുഷ്പമഞ്ജരി സ്പൈക്ക് (spike) ആണ്. ആണ്‍പുഷ്പമഞ്ജരിക്ക് 3-8 സെ.മീ. വരെയും പെണ്‍പുഷ്പമഞ്ജരിക്ക് 15-25 സെ.മീ. വരെയും നീളമുണ്ടായിരിക്കും. ആണ്‍പുഷ്പമഞ്ജരിയില്‍ വീതി കുറഞ്ഞ സഹപത്രങ്ങളും പെണ്‍പുഷ്പമഞ്ജരിയില്‍ വൃത്താകാരത്തിലുള്ള സഹപത്രങ്ങളുമാണുള്ളത്. പുഷ്പങ്ങള്‍ക്ക് ദളങ്ങളും ബാഹ്യദളങ്ങളുമില്ല. 2-4 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയത്തിന് ഒരു അറ മാത്രമേയുള്ളൂ. കായ ബെറിയാണ്. ഇതിന് 2.5 മി.മീ. വ്യാസമുണ്ടായിരിക്കും. മൂപ്പെത്താത്ത കായകള്‍ക്ക് മങ്ങിയ പച്ചയും മൂപ്പെത്തിയവയ്ക്ക് ചുവപ്പു കലര്‍ന്ന കറുപ്പും നിറമായിരിക്കും. രണ്ടുമാസം കൊണ്ട് ഫലങ്ങള്‍ മൂപ്പെത്തുന്നു. കായകള്‍ക്കു കടും പച്ചനിറമുള്ളപ്പോഴാണ് അവ ശേഖരിക്കുന്നത്. ഇത് നന്നായി ഉണക്കി ഔഷധമായുപയോഗിക്കുന്നു.
തിപ്പലിയുടെ തണ്ടില്‍ രാസഘടകങ്ങളായ ഡി-ഹൈഡ്രോ സ്റ്റിഗ്മാസ്റ്റെറിനും സ്റ്റിറോയിഡും അടങ്ങിയിട്ടുണ്ട്. തിപ്പലിയുടെ കായ്കളില്‍ പൈപ്പയാര്‍ട്ടിന്‍, പൈപ്പറിന്‍ എന്നീ ആല്‍ക്കലോയിഡുകളും റെസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു.
തണ്ട് മുറിച്ചു നട്ടാണ് തിപ്പലി സസ്യത്തിന്റെ വംശവര്‍ധന നടത്തുക. വേര്, തണ്ട്, കായ് എന്നിവ ഔഷധമായുപയോഗിക്കുന്നു. കായ് ത്രിദോഷങ്ങളേയും അകറ്റുന്നു. കുഷ്ഠം, ജ്വരം, ക്ഷയം, മഹോദരം, പ്രമേഹം മുതലായ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുണ്ടാക്കാന്‍ തിപ്പലി ഉപയോഗിച്ചുവരുന്നു. രക്തത്തിലെ ഹീമോഗ്ളോബിന്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. അണുനാശക ശേഷിയുള്ള ഇത് നേത്രരോഗങ്ങള്‍ക്കും ഔഷധമായുപയോഗിക്കാറുണ്ട്. വാജീകരണൌഷധവുമാണ്. ദഹന ശക്തി വര്‍ധിപ്പിക്കാനും തിപ്പലിക്കു കഴിവുണ്ട്. പച്ചതിപ്പലി കഫത്തെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഉണങ്ങിയ തിപ്പലി കഫശമനത്തിനുത്തമമാണ്.
തിപ്പലി, ചുക്ക്, മുളക് ഇവ മൂന്നും കൂടി ത്രികടു എന്ന് ആയുര്‍ വേദത്തില്‍ അറിയപ്പെടുന്നു. ത്രികടു കഷായം ചുമ, പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ്. തിപ്പലി, തിപ്പലി വേര്, ചുക്ക്, കുരുമുളക്, കൊടുവേലിക്കിഴങ്ങ് എന്നിവ ചേര്‍ന്ന ഔഷധക്കൂട്ട് പഞ്ചകോലം എന്നറിയപ്പെടുന്നു. ദഹനേന്ദ്രിയത്തിലും യകൃത്തിലുമുള്ള മൃദു കലകള്‍ക്ക് കേടുവരുത്തുന്നതിനാല്‍ തിപ്പലി ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നതു നന്നല്ല.
ഇപ്പോള്‍ കേരളത്തിലെ വനങ്ങളില്‍ തിപ്പലി വളരെ വിരളമായ തിനാല്‍ ഔഷധനിര്‍മാണത്തിനാവശ്യമുള്ള 90 ശ.മാ.വും ഇറക്കുമതി ചെയ്യുന്നു. നീളം കൂടിയതും ഉരുണ്ടതും ദൃഢവുമായ തിപ്പലി മേന്മയേറിയതായി കണക്കാക്കപ്പെടുന്നു.
കാണ്ഡം മുറിച്ച് നട്ട് വളർത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടർന്ന് വളരുന്ന ഒരു സസ്യമാണ്. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തിൽ വളരുന്നുമില്ല. ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്. പക്ഷേ കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ് തിപ്പലിക്കുള്ളത്. പുഷ്പങ്ങൾ ഏകലിംഗികളാണ്. ആൺ, പെൺ പുഷ്പങ്ങൾ വെവ്വേറെ സസ്യങ്ങളിൽ കാണപ്പെടുന്നു. ആൺ പൂങ്കുലയിൽ സഹപത്രങ്ങൾ വീതി കുറഞ്ഞതും, പെൺ പൂങ്കുലയിൽ സഹപത്രങ്ങൽ വൃത്താകാരവും ആയിരിക്കും. കൂടാതെ ബാഹ്യദളങ്ങളും ഉണ്ടാകില്ല. കേസരങ്ങൾ 2 മുതൽ 4 വരെ ഉണ്ടായിരിക്കും. വിത്തുകൾ 2.5 മില്ലീമീറ്റർ വ്യാസമുള്ളതും പുറം മാസളവുമായ കായ്കളിൽ കാണപ്പെടുന്നു. ഇവ കുരുമുളകിൽ നിന്നും വ്യത്യസ്തമായി 2 സെന്റീമീറ്റർ വരെ നീളമുള്ളതും മാസളമായതുമായ പഴങ്ങളുടെ ഉള്ളിൽ കാണപ്പെടുന്നു. വർഷകാലത്ത് പുഷ്പിക്കുകയും ശരത് കാലത്ത് കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു സസ്യമാണിത്.
കായ്കളിൽ പൈപ്‌യാർട്ടിൻ, പൈപ്പറിൻ എന്നീ ആൽക്കലോയിഡുകളും റേസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു. ഇതിന്റെ തൺറ്റിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റൈറിനും സ്റ്റീറോയിഡും വേർതിരിക്കുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ. ഇംഗ്ലീഷ്:Moringa; ശാസ്ത്രീയനാമം: Moringa oleifera.മൊരിംഗേസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ് മുരിങ്ങയുടെ സ്ഥാനം.കാറ്റിന്റെ സഹയത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്.
10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ് മുരിങ്ങ. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ് മുരിങ്ങയുടേത്. പൂങ്കുലകൾ പിന്നീട് മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ് മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്. ഇവയ്ക്കുള്ളിലാണ് വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾ കാണും. കായ്‌ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.
ഔഷധഗുണങ്ങൾ
വൈറ്റമിൻ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില. ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ് ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ് കാൽസ്യം, രണ്ടുമടങ്ങ് കൊഴുപ്പ്, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ് ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട് മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാൻ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്.
പക്ഷേ മുരിങ്ങയുടെ വേരിൽ അടങ്ങിയിരിക്കുന്ന സ്പൈറൊച്ചിൻ (spirochin) എന്ന ആൽക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.
അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാൺ. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.
ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു
തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്.
ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു.
യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു
മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിൻ' എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ് ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ് പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ് കൂടുതൽ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയിൽ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനിൽ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമിളകു പൊടിയും ഉപ്പും ചേർത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവംനിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
കാരറ്റ് എന്ന പേരിനു കാരണം താനെ കരോട്ടിന്‍ അഥവാ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ കിഴങ്ങായതു കൊണ്ടാണ്. വൈറ്റമിന്‍ എ കാഴ്ച ശക്തിക്കും, ത്വക്കിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുവാനും നല്ലതാണ്. ത്വക്കിന് നല്ല മാര്‍ദ്ദവം ഉണ്ടാക്കുന്ന കാരറ്റ് ശരീരപുഷ്ടിയും , ധാതു ശക്തിയും പ്രദാനം ചെയ്യും. കാരറ്റിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന പദാര്‍ഥം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറക്കാന്‍ സഹായിക്കുന്നു .
ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് വളരെ ഫലപ്രദമാണ്. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും വളരെ ഫലം ചെയ്യും.വായുക്ഷോഭത്തിന്റെ അസ്ക്കിത കുറയ്ക്കുന്നതിന് എന്നും രാവിലെയും വൈകിട്ടും അരഗ്ലാസ് കാരറ്റുനീര് കഴിക്കുന്നത് നല്ലതാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്കും രക്തശുദ്ധിക്കും രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീരിൽ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്.മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.
കാരറ്റിന്റെ പച്ചയിലകള്‍ പോലും ഔഷധഗുണം ഉള്ളവയണ്ണ്‍ വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്കും ഇതിന്റെ പച്ചയിലകള്‍ ചവച്ചു വാ കഴുക്കുന്നത് ഒരു ചികിത്സാ രീതിയാണ്ണ്.
കാരറ്റിലകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍ സഹായിക്കും.കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്റെ പ്രസക്തി ഏറെയാണ്.
കടപ്പാട് : sreevasthavoshadhi.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/21/2020
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള ...
അടുക്കളത്തോട്ടം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍