Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കരിഞ്ചീരകം

കൂടുതല്‍ വിവരങ്ങള്‍

എന്താണ് കരിഞ്ചീരകം

ഇന്ത്യയില്‍  ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍  നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്. തുര്‍ക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങള്‍. പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് പ്രാചീനകാല ഭിഷഗ്വരന്മാര്‍ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നട്ടു വളര്‍ത്തുകയും ചെയ്തു. ത്രികോണാകൃതിയിലുള്ളതും കടുംകറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകള്‍ക്ക് തീഷ്ണഗന്ധവുമുണ്ട്. ഇതില്‍ ഗണ്യമായ അളവില്‍ എണ്ണ അടങ്ങിയിരിക്കുന്നു.

മുഹമ്മദ് നബി പ്രവാചകനായി നിയോഗിതനായ ശേഷമാണ് ഇത് വ്യാപകമായ തോതില്‍ ഒരു ശമനൌഷധമായി ഉപയോഗിച്ചു തുടങ്ങിയത്. പ്രവാചകനില്‍ നിന്നുദ്ധരിക്കപ്പെടുന്ന വ്യത്യസ്ഥ നിവേദനങ്ങളില്‍ കരിഞ്ചീരകത്തിന്റെ രോഗശമനശക്തി എടുത്തുപറഞ്ഞിട്ടുണ്ട്. പ്രസിദ്ധ പ്രവാചക ശിഷ്യനും ഹദീസ് നിവേദകനുമായ അബൂഹുറൈറ പ്രസ്താവിച്ചിരിക്കുന്നു. "മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കും കരിഞ്ചീരകത്തില്‍ ചികിത്സയുണ്ടന്നു പ്രവാചകന്‍ അരുളിയതായി ഞാന്‍ കേട്ടിട്ടുണ്ട്''. കരിഞ്ചീരകത്തിന്റെ ഉപയോഗം പതിവാക്കാന്‍ പ്രവാചകന്‍ ഉപദേശിച്ചതായാണ് മറ്റ് ചില നിവേദനങ്ങളില്‍ വന്നിട്ടുള്ളത്. പ്രസിദ്ധ ഹദീസ് സമാഹരമായ മുസ്നദ് അഹ്മദില്‍ പ്രവാചകപത്നിയായ ഹസ്റത്ത് ആയിശയില്‍ നിന്നും ഇബ്നുജൌസി, തിര്‍മിദി എന്നീ ഹദീസ് സമാഹര്‍ത്താക്കള്‍ അബൂഹുറൈയില്‍ നിന്നും ഇതേ ആശയത്തിലുള്ള തിരുവചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. തേനിനൊപ്പം ചേര്‍ത്ത് കരിഞ്ചീരകം കഴിക്കാന്‍ പ്രവാചകന്‍ ഉപദേശിച്ചതായും തിരുവചനങ്ങളുണ്ട്. പ്രവാചക ചരിത്ര ഗ്രന്ഥങ്ങളില്‍ വന്ന ഒരു സംഭവം ഇങ്ങനെ:

ഖാലിദ്ബിന്‍ സഅദ് പ്രസ്താവിച്ചു, "ഞാന്‍ ഗാലിബ് ബിന്‍ ജാബിറിനൊപ്പം യാത്രചെയ്യവെ അദ്ദേഹത്തിന് രോഗം ബാധിച്ചു. പ്രവാചക പത്നി ആയിശയുടെ സഹോദരീപുത്രനായ അബൂഅതീഖ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നു. രോഗിയായ ഗാലിബിനെ കണ്ടപ്പോള്‍ അദ്ദേഹം അഞ്ചോ ഏഴോ കരിഞ്ചീരകമണികള്‍ പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് രണ്ട് നാസാരന്ദ്രങ്ങളിലും ഒഴിച്ചു കൊടുത്തു എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഹസ്രത്ത് ആയിശ പ്രവാചക തിരുമേനി അരുളിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. "കരിഞ്ചീരകത്തില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ട് ''. ഗാലിബ് ബിന്‍ ജാബര്‍ ഈ ചികിത്സയിലൂടെ സുഖം പ്രാപിക്കുകയും ചെയ്തു.

ഉഷ്ണജന്യവും ശൈത്യജന്യവുമായ രോഗങ്ങള്‍ക്ക് കരിഞ്ചീരകത്തില്‍  ശമനമുണ്ട് ഹദീസ് വിശാരദന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഅദി എന്ന ഹദീസ് പണ്ഡിതന്‍ രേഖപ്പെടുത്തി. "ശരീരത്തിനകത്തെ തടസ്സങ്ങള്‍ കരിഞ്ചീരകം നീക്കും. വായുവിനെ പുറന്തള്ളും. വയറിനെ ശക്തിപ്പെടുത്തും. 'അല്‍ഹബ്ബത്തുസ്സൌദാഉ' എന്നും'ശുനീസ്' എന്നും കരിഞ്ചീരത്തെക്കുറിക്കാന്‍ ഹദീസുകളില്‍  വന്ന പദങ്ങളാണ്.

'നിഗല്ലസാറ്റീവ' എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന കരിഞ്ചീരകത്തിന് 'ഹബ്ളത്തുല്‍  ബറക' (അനുഗ്രഹത്തിന്റെ വിത്ത്) എന്നും അറബ് നാടുകളില്‍ പേരുണ്ട്. ബ്ളാക് ക്യുമിന്‍ എന്നു വി:ബൈബിളും, മെലാന്‍ഥിയന്‍ എന്ന്  പ്രഥമ ഭിഷഗ്വരനായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസും 'ഗിഥ്' എന്ന് പ്ലിനിയും ഇതിനെ നാമകരണം ചെയ്തിരിക്കുന്നു.

അറേബ്യന്‍ - പേര്‍ഷ്യന്‍ ഗള്‍ഫ് നാടുകളില്‍  ദീര്‍ഘകാലമായി ഒരു പാരമ്പര്യ ഔഷധമായും നാട്ടുമരുന്നായും കരിഞ്ചീരകം ഉപയോഗിച്ചു വരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്ത്മ, സ്ഥിരമായതും ആവര്‍ത്തിച്ചു വരുന്നതുമായ തലവേദനകള്‍, മൈഗ്രെയിന്‍ , തലകറക്കം, മൊഹാലസ്യം, നെഞ്ചെരിച്ചില്‍, നെഞ്ചിലെ നീര്‍വീക്കം, ഡിസ്മനോറിയ, പൊണ്ണത്തടി, പക്ഷാഘാതം, ഹെമിപ്ലജിയ, മുതുക് വേദന, അണുബാധ, നീര്‍വീക്കം, വാതം, രക്തസമ്മര്‍ദ്ദം, പിരിമുറുക്കം, വയറിളക്കം, ദ്രവനഷ്ടം, വിരശല്യം, പൈല്‍സ്, മൂക്കില്‍ ദശ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ കരിഞ്ചീരക ചികിത്സ കാലങ്ങളായി തുടര്‍ന്നുവരുന്നു. കൂടാതെ നല്ലൊരു ഊര്‍ജദായകമായും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പ്രസവാനനന്തരം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും കരിഞ്ചീരകം ജനസഹസ്രങ്ങള്‍ ഉപയോഗിച്ചു വരുന്നു. വേദന സംഹാരിയായും കരിഞ്ചീരക ഔഷധങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത ചൊറി, സോറിയാസിസ്, പലതരം അലര്‍ജികള്‍, അണുബാധ, വിരശല്യം എന്നിവയ്ക്കും കരിഞ്ചീരക ചികിത്സ ഫലപ്രദമാണ്. നാട്ടുവൈദ്യന്മാര്‍ അവകാശപ്പെടുന്നതും ജനകീയ സ്വീകാര്യത നേടിയതുമായ കരിഞ്ചീരകത്തിന്റെ അപാരമായ സിദ്ധി വിശേഷങ്ങളെക്കുറിച്ച് വൈദ്യശാസ്ത്ര പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും ഒട്ടേറെ നടന്നു കഴിഞ്ഞു. ഇന്നും അത് തുടരുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് ദശകങ്ങളായി നടത്തപ്പെട്ട 150 ഓളം പഠനങ്ങള്‍ കരിഞ്ചീരകത്തില്‍  അടങ്ങിയിരിക്കുന്ന രാസ-ഔഷധ ഘടകങ്ങളെന്താല്ലാമാണെന്നു തെളിയിച്ചിട്ടുണ്ട്. 100ലധികം ഔഷധ ഘടകങ്ങള്‍ കരിഞ്ചീരത്തില്‍  അടങ്ങിയിട്ടുണ്ട് ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നാട്ടുവൈദ്യന്മാരുടെ അവകാശവാദങ്ങള്‍ പൊള്ളയല്ലന്നും അവയില്‍ ഒട്ടും അതിശയോക്തി ഇല്ലന്നും തന്നയാണ് ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍  വൈദ്യശാസ്ത്ര ഗവേഷകരും ശാസ്ത്ര കുതുകികളും കരിഞ്ചീരകത്തിലടങ്ങിയിരിക്കുന്ന അദ്ഭുത സിദ്ധികളെക്കുറിച്ച് നടത്തിയ പഠനഗവേഷണങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത അവലോകനമാണ് ചുവടെ:

ഏതാണ്ട് 150 ഓളം പഠനങ്ങളാണ് ഈ ഗണത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നടത്തപ്പെട്ടത് എന്നു ഒരു കണക്കെടുപ്പില്‍ മനസ്സിലാക്കാന്‍ സാധിച്ചു.

സംഗ്രഹിച്ചു പറഞ്ഞാല്‍ കരിഞ്ചീരകത്തില്‍ വേദനശമനികളും രോഗപ്രതിരോധങ്ങളും ബാക്ടീരിയകളെയും വൈറസിനെയും പൂപ്പലിനെയും (ഫംഗസുകള്‍) നശിപ്പിക്കാനുതകുന്ന ഘടകങ്ങളും നീര്‍വീക്കവും കാന്‍സറും ശ്വസനേന്ദ്രിയ രോഗങ്ങളും തടയുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം തടയാനും മനസ്സംഘര്‍ഷം കുറയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും കരിഞ്ചീരകത്തിനു കഴിയും. ദഹന വ്യവസ്ഥയ്ക്ക് കരിഞ്ചീരകം നല്‍കുന്ന സഹായങ്ങള്‍ അത്ഭുതകരമാണ്.

'സൌദീജര്‍ണല്‍  ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി' പ്രസിദ്ധീകരിച്ചതും വളരെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി നിര്‍വ്വഹിക്കപ്പെട്ടതുമായ ഒരു പരീക്ഷണത്തില്‍  കരിഞ്ചീരകത്തില്‍ അള്‍സറിനെയും ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് കേട് വരുത്തുന്ന സ്രവണങ്ങളെയും തടയുന്ന ഘടകങ്ങള്‍ അടങ്ങിയതായി തെളിയിക്കപ്പെട്ടു. ഈ പരീക്ഷങ്ങള്‍ കൃത്യമായ പാരാമീറ്ററുകള്‍ വെച്ചു നടത്തിയതും പുനരാവര്‍ത്തനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതും ഒരു നിലയ്ക്കും തെറ്റായ ഫലങ്ങള്‍ നല്‍ക്കാന്‍ സാധ്യതയില്ലാത്തതുമായിരുന്നു. വയറ്റില്‍ പുണ്ണി(അള്‍സര്‍)നുള്ള ഏറ്റവും ഫലപ്രദമായ ഔഷധങ്ങള്‍ കരിഞ്ചീരകത്തില്‍ നിന്ന് ഉത്പാദിക്കാമെന്നു ഈ പരീക്ഷണം തെളിയിച്ചിട്ടുണ്ട്. അള്‍സറിന്റെ entiology അധിക കേസുകളിലും കൃത്യമായി മനസ്സിലാവാറില്ലേങ്കിലും മക്കോസല്‍ ബാരിയറിനുണ്ടാവുന്ന മുറിവുകളാണ് അള്‍സറിലേക്ക് നയിക്കുന്നതെന്നു കണ്ടത്തിയിട്ടുണ്ട്‌.

വൈദ്യശാസ്ത്രത്തില്‍ സര്‍വ്വാംഗീകൃതമായ ഒരു തത്വമാണ് ആക്രമണഘടകങ്ങളും പ്രതിരോധഘടകങ്ങളും തമ്മിലുള്ള സന്തുലനം നഷ്ടപ്പെടുമ്പോഴാണ് വയറ്റില്‍ പുണ്ണ് രോഗം ആരംഭിക്കുന്നത് എന്നത്. ദഹനേന്ദ്രിയ വ്യവസ്ഥയില്‍ പ്രകൃത്യായുള്ള ഡിഫന്‍സ് മെക്കാനിസം ആക്രമണോന്മുഖരാസപദാര്‍ത്ഥങ്ങള്‍ക്കും അന്യഘടങ്ങള്‍ക്കും എതിരെ ആ ഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമാവുന്നു.

ദഹനേന്ദ്രിയ സ്രവങ്ങളുടെ അളവും അമ്ലതയും കൂടുന്നതാണ് ദഹനേന്ദ്രിയങ്ങളില്‍ വ്രണങ്ങളുണ്ടാവാനുള്ള പ്രധാനകാരണം. കരിഞ്ചീരകത്തിന് ഈ സ്രവങ്ങളുടെ അളവ് 4 മടങ്ങ് കുറക്കാനുള്ള കഴിവുണ്ട്. ചുരുക്കത്തില്‍ വയറ്റില്‍ പുണ്ണ് പിടിപെടാനുള്ള അടിസ്ഥാനകാരണങ്ങളെത്തന്നെ ഇല്ലാതാക്കുക എന്നതാണ് കരിഞ്ചീരകം നിര്‍വ്വഹിക്കുന്ന ധര്‍മ്മം. വളരെ താല്പര്യജനകമായ ഒരു വസ്തുത, കരിഞ്ചീരത്തിന്റെ ഒരു Aquatic Suspension വളരെ പ്രാധാന്യമര്‍ഹിക്കുന്ന  തരത്തിലുള്ളതും എന്നല്‍ ഉപയോഗക്രമത്തെ ആശ്രയിച്ചിരിക്കുന്നതുമായ ഒരു സംരക്ഷണം Gastric Mucasaക്ക് നല്‍കുന്നു എന്നതാണ്.Histopathological  പഠനങ്ങളില്‍ നിന്നും തെളിയുന്നത് കരിഞ്ചീരക ഔഷധങ്ങള്‍ ഉപയോഗിക്കുന്ന ജീവികളില്‍ സ്രവ-ദ്രവ അതി സാന്ദ്രീകരണം (congestion) ആന്തര രക്തസ്രാവം, നീര്‍വീക്കം, recrosis തുടങ്ങിയ പ്രശ്നങ്ങളൊന്നും തന്നെ തീരെ ഇല്ലന്നാണ്.

1960കളില്‍ പ്രൊഫ: അല്‍-ദഖാക്നി കരിഞ്ചീരക എണ്ണയ്ക്ക് നീര്‍വീക്കം തടയാനുള്ള കഴിവുള്ളതിനാല്‍ വാതരോഗ ശമന ഔഷധമായി ഉപയോഗിക്കാമെന്നു തെളിയിച്ചു. 2002-ല്‍ അലക്സാഡ്രിയ മെഡിക്കല്‍  ഫാക്കലിറ്റി നടത്തിയ പഠനം കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന Nigellone, Thymoquinone  എന്നീ ഘടകങ്ങളെക്കുറിച്ചാണ്. ഫാക്കലിറ്റി പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ കരിഞ്ചീരക എണ്ണ നീര്‍വീക്കം മൂലമുണ്ടാകുന്ന രോഗങ്ങളെ സുഖപ്പെടുത്തുന്നത് എങ്ങനെയാണെന്നു  (moode of action) ഭാഗികമായി വിശദീകരിക്കുന്നു.

1995-ല്‍  ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോക്ടര്‍മാര്‍ കരിഞ്ചീരക എണ്ണ നീര്‍വീക്കത്തിനും വാതരോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. അവര്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ കരിഞ്ചീരത്തിന് പ്രകൃത്യാതന്നെ വാതരോഗ സംഹാര ഗുണങ്ങളുണ്ടന്നു  തെളിയിക്കുന്നു. അതിനാല്‍ തന്നെ കരിഞ്ചീരക എണ്ണ വാതരോഗത്തിനും അനുബന്ധ നീര്‍വീക്കങ്ങള്‍ക്കുമുള്ള ഫലപ്രദമായ ഔഷധമായി ഉപയോഗപ്പെടുത്താമെന്നു അവര്‍ നിര്‍ദ്ദേശിച്ചു.

2001-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ആഗാഖാന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കരിഞ്ചീരകത്തിന്റെ ശ്വസനേന്ദ്രിയ രോഗങ്ങളെ നേരിടാനുള്ള കഴിവിനെപ്പറ്റി ഗവേഷണം നടത്തുകയുണ്ടായി. അവരുടെ കണ്ടെത്തല്‍ ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ ശ്വസനേന്ദ്രിയ രോഗങ്ങളിലേക്ക് പരമ്പരാഗതമായി കരിഞ്ചീരകം ഔഷധമായുപയോഗിച്ച് വരുന്നു പതിവിന് നല്ല ശാസ്ത്രീയ പിന്‍ബലമുണ്ടെന്നണ്. ശ്വസനേന്ദ്രിയ വ്യവസ്ഥയുടെ പ്രതിരോധക ഗുണത്തിന് കരിഞ്ചീരകം ശക്തിപകരുകയും സാധാരണ ജലദോഷം മുതല്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആസ്ത്മ വരെയുള്ള രോഗങ്ങള്‍ക്ക് കരിഞ്ചീരത്തില്‍ ഫലപ്രദമായ പ്രതിരോധ ഘടകങ്ങളുണ്ടെന്നും അവരുടെ പഠനം തെളിയിച്ചു.

1986-ല്‍ പനാമസിറ്റി (ഫ്ളോറിഡ)യിലെ പ്രസിദ്ധമായ I.I.M.E.R.  എന്ന സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കുന്നതില്‍ കരിഞ്ചീരകത്തിനുള്ള പങ്കിനെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. ഒരു ഗ്രാം കരിഞ്ചീരകം വീതം ദിവസം രണ്ടു നേരം ഏതാനും സന്നദ്ധസേവകര്‍ക്ക് നല്‍കിയാണ്‌ ഈ പരീക്ഷണം സംഘടിപ്പിച്ചത്. അവരുടെ കത്തെല്‍ സമാപിച്ചത് ഇങ്ങനെയാണ്. 'ഞങ്ങള്‍ നടത്തിയ ഈ പഠനത്തിന് വലിയ പ്രായോഗിക പ്രാധാന്യമുണ്ട് കാരണം കരിഞ്ചീരകം പോലെ പ്രകൃതിയില്‍ തന്നെ ലഭ്യമായ പദാര്‍ത്ഥങ്ങള്‍ക്ക് മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുമ്പോള്‍ പിടികൂടുന്ന എയ്ഡ്സ്, കേന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നു അറിവാണത്'. ഈ പഠന ഫലങ്ങളെ പുനരുറപ്പിക്കുന്നതായിരുന്നു 1993-ല്‍ സൌദി ഫാര്‍മസ്യൂട്ടിക്കല്‍ ജര്‍ണലില്‍ പ്രസിദ്ധീകൃതമായ ഡോ. ബാസില്‍ അലിയുടെയും സഹപ്രവര്‍ത്തകരുടെയും പഠനറിപ്പോര്‍ട്ട്. (കിംഗ് ഫൈഡല്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിലെ ഭിഷഗ്വരാണിവര്‍).

കരിഞ്ചീരകം ഒരു ആന്റിബയോട്ടിക്ക്

1997ലെ ഡാക്കാ യൂണിവേഴ്സിറ്റി (ബംഗ്ളാദേശ്) ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്റ് കരിഞ്ചീരക എണ്ണകള്‍ ബാക്ടീരിയകള്‍ക്കെതിരെ എങ്ങിനെ പ്രതിപ്രവര്‍ത്തനം നടത്തുന്നു  എന്ന വിഷയത്തില്‍ ഒരു ഗവേഷണ പഠനം സംഘടിപ്പിക്കുകയുണ്ടായി. ആംപിസിലിന്‍, ടെട്രാസിസ്ലിന്‍, കോണ്‍ട്രിമോക്സോസിള്‍, ജന്റാമിസിന്‍, നാലിസിക്സിക് ആസിഡ് എന്നീ 5 ആന്റിബയോട്ടിക്കുകളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടാണീ പഠനം നിര്‍വ്വഹിച്ചത്. ബാക്ടീരിയകളുടെ വിവിധ സഹജസ്വഭാവങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ കരിഞ്ചീരകത്തിന് കഴിയുമെന്നു ഈ പഠനത്തിലൂടെ തെളിഞ്ഞു. മരുന്നുകളെ ചെറുത്തുതോല്പ്പിക്കാനുള്ള ബാക്ടീരിയകളുടെ സഹജ സ്വഭാവമാണ് ഇതില്‍ ഏറ്റവും പ്രധാനം. നന്നായി പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളെ വിഷമയമാക്കുന്ന  V. Cholers, E-Coli  തുടങ്ങിയ ബാക്ടീരിയകളെയും  shigella spp  എന്ന ബാക്ടീരിയയെയും കരിഞ്ചീരകം ചെറുത്തു തോല്‍പ്പിക്കും.

സാധാരണ ഉപയോഗത്തിലുള്ള ആന്റിബയോട്ടിക്കുകളെയും കീമോതെറാപ്പിക് ഏജന്റുകളെയും ചെറുക്കാനുള്ള ശേഷി shingella കള്‍ക്കും മറ്റും ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടെത് .

2001-ല്‍ സൌദി അറേബ്യയിലെ കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. അലി ഗാമിദിയുടെ മറ്റൊരു പഠനം കരിഞ്ചീരകത്തിന്റെ നീര്‍വീക്കവും നീര്‍ക്കെട്ടും തടയാനുള്ള ശേഷിയെപ്പറ്റിയായിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍  ഇപ്രകാരമായിരുന്നു: 'ഞങ്ങള്‍ നടത്തിയ പഠനം നീര്‍ക്കെട്ടും നീര്‍വീക്കവും അവ മൂലമുള്ള വേദനകളും തടയുന്നതിന് കരിഞ്ചീരകം ഉപയോഗിക്കുന്ന പരമ്പരാഗത രീതികളെ ശരിവെക്കുന്നതായിരുന്നു. ഇതിന്റെ action mechanism  നിര്‍ദ്ധാരണം ചെയ്തെടുക്കാന്‍ കൂടുതല്‍  പഠനങ്ങളുടെ ആവശ്യമുണ്ട്'.

2003-ല്‍ കിംഗ് സൌദ് യൂണിവേഴ്സിറ്റിയില്‍ നടന്ന മറ്റൊരു പഠനവും നീര്‍വീക്കം തടയുന്നതില്‍  കരിഞ്ചീരകത്തിനുള്ള ഫലസിദ്ധിയെ പിന്താങ്ങുകയുമായി. 2005-ല്‍ ഇതേ യൂണിവേഴ്സിറ്റി  oxytetracycline oxi എന്ന ആന്റിബയോട്ടിക്കുമായി താരതമ്യപ്പെടുത്തി കരിഞ്ചീരകത്തിന്റെ ഫലസിദ്ധിയെക്കുറിച്ചു പ്രാവുകളില്‍ ഒരു പഠനം നടത്തി. (ശ്വാസനാളങ്ങളിലും മൂത്രാശയങ്ങളിലുമുണ്ടാകുന്ന അണുബാധയെ ചെറുക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന ഒരു ആന്റിബയോട്ടിക്കാണിത്) പ്രാവിന്റെ ഭക്ഷണത്തില്‍ കരിഞ്ചീരകവിത്തുകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത് ശക്തമായ ഒരു രോഗ പ്രതിരോധകമായി വര്‍ത്തിച്ചു എന്നതാണ് പഠനം തെളിയിച്ചത്.

ഔഷധ ഗുണങ്ങള്‍

ഈ കരിഞ്ചീരകം നിങ്ങള്‍  ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍  ശമനമുണ്ട്  (ഹദീസ്).

അനുഗ്രഹത്തിന്റെ  വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ  കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍  ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള  രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയുമെന്ന്  അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ  മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍  തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ  ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചികിത്സയാണ് നല്‍കുന്നത്. ആള്‍ക്കഹോള്‍ പോലുള്ള  നാശകാരികളായ ഘടകങ്ങള്‍  ഉള്‍കൊള്ളുന്നതും കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചെര്‍ത്തുണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍. എന്നാല്‍ കരില്‍ഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കൈകൊള്ളുന്നതും രോഗത്തിന്റെ  അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായ പോരാട്ടവുമാണ്. കരിഞ്ചീരകം മനുഷ്യ ശരീരത്തിന്റെ  രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുര്‍ബലമോ ശകതമോ ആയ പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍  മൂലമുണ്ടാകുന്ന രോഗല്‍ങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്.ശരീര പോഷണത്തയും ദഹന പ്രക്രിയയെയും ഇത് ശക്തിപെടുത്തുകയും രക്തത്തില്ലെ പഞ്ചസാരയുടെ അളവ് കുറക്കുകയും  ചെയ്യുന്നു. ദഹനേന്ദ്രിയങ്ങളിലും കുടലുകളിലും വളരുന്ന വിരകളെയും പരാന്ന ജീവികളെയും ഇത് പുറം തള്ളുന്നു. ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നങ്ങളെ നിയന്ത്രിച്ചു  നിര്‍ത്തുന്നു. പ്രസവാന്തരം മുലപ്പാലിന്റെ അളവ് കൂട്ടുകയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഗര്‍ഭിണികള്‍  കരിംജീരകം ഉപയോഗിക്കരുത്.) വേഗതയാര്‍ന്ന ഊര്‍ജ്ജദായകമായും ബീജവര്‍ദ്ധനവിനും നാഡീവ്യവസ്ഥക്ക് ശാന്തത  നല്‍കാനും മുടി വളര്‍ച്ചക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്‍മ്മൗഷധമായും ഇത് ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ  ഉപയോഗവും ഫലപ്രാപ്തിയും വിശദീകരിക്കാന്‍ ഇനിയും ഏറെയുണ്ട്.

കരിഞ്ചീരികത്തില്‍ നിന്നും ഞങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഗുണമേന്മയുള്ള ഘടകങ്ങള്‍  മാത്രമെ ഉല്‍പ്പെടുത്തുന്നുള്ളു . ശരീരത്തിനോ പരിസ്ഥിതിക്കോ  ദോഷകരമായ യാതൊന്നും അതിലില്ലെന്ന് ഞങ്ങള്‍  ഉറപ്പു തരുന്നു. ഞങ്ങളുടെ കരിഞ്ചീരക തൈലം 100% ശുദ്ധവും സാന്ദ്രീകരിച്ചതും ലായങ്ങളോ മറ്റോ ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കാത്തതുമാണ്. ഞങ്ങളുടെ എല്ലാ  ഉല്‍പ്പന്നല്‍ങ്ങള്‍ക്കും മണീ ബാക്ക് ഗ്യാരണ്ടിയുണ്ട്. നൂറ്റാണ്ടുകളായി കരിഞ്ചീരകവും കരിഞ്ചീരക തൈലവും ഏഷ്യ, ആഫ്രിക്ക, മദ്ധ്യ - വിദൂര പൗരസ്തൃ രാജ്യങ്ങള്‍  എന്നിവിടങ്ങളില്‍  ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപോയഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്നീ, കരള്‍  സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന മരുന്നായും പൊതുവായ ആരോഗ്യ വര്‍ദ്ധനവിനും ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ  ആഗോള തലത്തില്‍ തന്നെ നിലനില്‍ക്കുന്ന ചില പരമ്പരാഗത ചികിത്സാ രീതികളാണ് താഴെ വിവരിക്കുന്നത്.

1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

2.മുതുകു വേദനയും വാതസംബന്ധമായ പ്രശ്നങ്ങുളും (മധ്യപൗരസ്തൃ രാജ്യങ്ങളിലും മലായ് ദ്വീപിലും പ്രയോഗത്തിലുള്ളത്)

അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍  ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.

3.വയറിളക്കം

ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.

4.പ്രമേഹം

ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.

5.തൊവരള്‍ച്ച

ഒരുടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്.

6.കടുത്ത പനി

ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്‌  നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.

7.തലവേദന

നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.

8.പൊതുവായ ആരോഗ്യ വര്‍ദ്ധനവിന്

ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു  നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.

9.ചര്‍മ്മ സംരക്ഷണത്തിന്

കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

10.രക്ത സമ്മര്‍ദ്ധവും പിരിമുറുക്കവും കുറക്കാന്‍

ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം.
ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍  ഫലസിദ്ധി ലഭിക്കും.

11.ക്ഷീണവും അലസതയും മാറാന്‍

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്‍ച്ചയായി ചെയ്യുക.

12.ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്‍പ്പൂര തുളസിയില്‍ കലര്‍ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.

13.പേശീവേദനകള്‍ക്ക്

വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്.

14.കടുത്ത മനസ്സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.

15.ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.

16.ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്‍ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്‍ത്തി വൈകുന്നെരം കഴിക്കുക.

17.മഞ്ഞപ്പിത്തം

ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന്  കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).

18.വയറെരിച്ചില്‍

ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്‍ത്തതോ പുളിച്ചതോ ആയ സാധനങ്ങളും പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.

19.പൊണ്ണത്തടി കുറക്കാന്‍

5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.

20.സോറിയാസിസ്

6 ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്‍ത്ത് രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.

21.കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം)

ഒരു ഗ്ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്‍ത്തി ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്‍മെന്റും ഉപയോഗിക്കാം.

22.രക്തക്കുറവും വിളര്‍ച്ചയും

ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 21 ദിവസം ചികിത്സ തുടരുക.

23.പൈല്‍സ്, മലബന്ധം

2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്‍ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

24.ലൈംഗികാവയവങ്ങളിലെ നീര്‍വീക്കം

ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്‍ത്ത ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.

25. സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)

രണ്ട് ഗ്ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.

26.കണ്ണ് സംബന്ധമായ അസുഖങ്ങള്‍

കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന  അസുഖങ്ങള്‍ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്‍ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.

27.സന്ധിവേദന, വാതം

ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്‍ത്ത് രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.

28.കിഡ്നി വേദനക്ക്

250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന്  രണ്ട്  സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്‍ത്ത് ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം.

കടപ്പാട് : www.blackseed.in

3.11392405063
ബഷീർ Oct 11, 2016 05:38 PM

Very good. .thanks

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top