കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്
എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന്
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന്
ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന്
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്
കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക്
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന്
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
പല്ലുവേദനയ്ക്ക്വെ
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്‍
ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന്
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
ടോണ്‍സി ലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്
ചെറുതേന്‍ പുരട്ടുക
തലനീരിന്
കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്
ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍
ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍
തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്
പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്
പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്‍
ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്
ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
വളംകടിക്ക്
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
താരന്‍ മാറാന്‍
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍
തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്
ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്
നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍
ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്
ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്
തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്
ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്
അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക്
തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന്
നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജി മൂലം ഉണ്ടാകുന്ന തുമ്മലിന്
തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന്
പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്
കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന്
ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക്
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന്
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്
ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന്
ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക്
വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്
ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്
ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക്
തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍
ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന്
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന്
ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന്
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍
വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന്
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്
ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചൊറിക്ക്
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന്
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്
പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന്
നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്
അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം
എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന്
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്
കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക്
ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന്
അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്
ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
കണ്ണിലെ മുറിവിന്
ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.
ഒറ്റമൂലികൾ - കൂടുതല്‍ വിവരങ്ങള്‍
രക്താതിമര്‍ദം കുറയ്ക്കാന്‍
1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
4. നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
5. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.
ഗ്യാസ്ട്രബിളിന്
1. വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
2. കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.
3. മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
4. മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
5. തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക.
വയറിളക്കം വേഗം മാറ്റാം
1. ഒരു പിടി കറിവേപ്പില അരച്ച് കാല്‍ഗ്ലാസ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.
2. പുളിയാരന്‍ നീര് മോരില്‍ ചേര്‍ത്ത് കുടിക്കുക.
3. കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
4. തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക.
കൊളസ്‌ട്രോളിനെ പേടിക്കേണ്ട
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.
1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
2. ശുദ്ധി ചെയ്ത ഗുല്‍ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
4. നീര്‍മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. ഇഞ്ചിയും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്‍ത്തു സേവിക്കുക.
ഛര്‍ദ്ദി ശമിക്കാന്‍
1. മലര് ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ചു പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
3. കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്‍ത്തിക്കാം.
5. ഏലത്തരി പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ കുടിക്കുക. കുട്ടികള്‍ക്കും നല്ലത്.
മലബന്ധം ഒഴിവാക്കാം
1. കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്‍ക്കും ഉത്തമം.
2. കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.
3. ആവണക്കെണ്ണ പാലില്‍ ചേര്‍ത്തു സേവിക്കുക.
4. സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
5. കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്‍ത്ത് കഴിക്കുക)
വയറുവേദന
1. ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.
2. ഇഞ്ചിനീര് അലിയിച്ചിറക്കുക.
3. ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.
4. പാല്‍ക്കായം തിളപ്പിച്ച വെള്ളം കുടിക്കുക.
5. അര സ്പൂണ്‍ ചവര്‍ക്കാരം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.
ജലദോഷം അകറ്റിനിര്‍ത്താം
1. മുരിക്കിലനീര് ചേര്‍ത്ത വെളിച്ചെണ്ണ കുന്തിരിക്കവും ചേര്‍ത്തു കാച്ചി തേക്കുക.
2. നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്‍ത്തു കാച്ചി തേയ്ക്കുക.
3. വരട്ടുമഞ്ഞള്‍പ്പൊടി തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.
4. തൈരില്‍ കുരുമുളകുപൊടിയും ശര്‍ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.
5. കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
ബുദ്ധി വര്‍ധിക്കാന്‍
ബുദ്ധിവികാസത്തിനു ഗുണകരമായ നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്‍വും ഏകാഗ്രതയും വര്‍ധിക്കാന്‍ അവ സഹായിക്കും.
1. ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്‍ക്കണ്ടം ചേര്‍ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്‍ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്.
2. മുത്തിളിന്റെ നീര് തേന്‍ ചേര്‍ത്ത് സേവിക്കുക.
3. ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.
4. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
5. അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
വായപ്പുണ്ണിന് പരിഹാരം
1. പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്‍ത്തുക.
2. കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി കവിള്‍ക്കൊള്ളുക. അല്പസമയം വായില്‍ നിര്‍ത്തണം.
3. നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കുക.
4. അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്‍ത്ത് സേവിക്കുക.
5. ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക.
പല്ലുവേദന പെട്ടെന്നു മാറ്റാം
1. പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചു പല്ലിനിടയില്‍ വെച്ചു കടിച്ചുപിടിക്കുക. വേദന മാറും.
2. എരിക്കിന്‍പാലില്‍ ചുക്ക് അരച്ചുവെക്കുക.
3. കാത്ത് കൂട്ടി വെറ്റില മുറുക്കുക.
4. ജാതിക്കയും ഇന്തുപ്പും കൂട്ടിപ്പൊടിച്ചു പല്ലുതേയ്ക്കുക.
5. ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പോടുള്ള പല്ലില്‍ വെക്കുക. പെട്ടെന്നു വേദന മാറും.
തുമ്മല്‍ പ്രശ്‌നമായാല്‍
1. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് കാച്ചിയ മോരു കുടിക്കുക.
2. ഇല്ലട്ടക്കരിയിട്ട് കാച്ചിയ വെളിച്ചെണ്ണ രണ്ടു തുള്ളി വീതം മൂക്കിലിറ്റിക്കുക.
3. കരിനൊച്ചിയും ചുക്കും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുക.
4. വയമ്പും വെളുത്തുള്ളിയും കോഴിമുട്ടയുടെ വെള്ളയിലരച്ച് തുണിയില്‍ തേച്ച് ഉണക്കി എണ്ണയില്‍ മുക്കി കത്തിച്ചു കെടുത്തുമ്പോഴുള്ള പുക ശ്വസിക്കുക.
5. തിപ്പലി ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക.
വ്രണങ്ങള്‍ കരിയാന്‍
1. വേപ്പിലക്കഷായം കൊണ്ടു കഴുകുക.
2. വേപ്പിലയും എള്ളും ചേര്‍ത്തരച്ച് തേന്‍ ചേര്‍ത്തു വ്രണത്തില്‍ വെക്കുക.
3. ഏഴിലമ്പാലയുടെ കറ തേയ്ക്കുക.
4. നറുനീണ്ടിക്കിഴങ്ങ് അരച്ചു തേയ്ക്കുക.
5. ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ്യ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും.
വായ്‌നാറ്റം ഇല്ലാതാക്കാന്‍
പല കാരണങ്ങള്‍കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.
1. വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഓരോ സ്പൂണ്‍ വീതം വായില്‍ വെച്ചുകൊണ്ടിരിക്കുക.
2. കൊത്തമ്പാലരി വായിലിട്ടു ചവയ്ക്കുക.
3. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വെക്കുക.
4. ഒരു സ്പൂണ്‍ എള്ളെണ്ണ കവിള്‍ക്കൊള്ളുക.
5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക.
തലവേദന മാറ്റാം
1. ഉഴുന്ന് പാലില്‍ വേവിച്ചു പാലും ഉഴുന്നും ചേര്‍ത്തു കഴിക്കുക.
2. പാല്‍പ്പുക(പാല്‍ തിളപ്പിച്ച് അതിന്റെ ആവി) മുഖത്തും തലയിലും കൊള്ളിക്കുക.
3. പാണലിന്റെ വേര് അരച്ചു നെറ്റിയില്‍ പുരട്ടുക.
4. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുക.
5. തകരക്കുരുന്ന് കാടിയിലരച്ച് നെറ്റിമേല്‍ തേയ്ക്കുക.
ചെവിവേദനയ്ക്ക്
1. ആവണക്കില വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയില്‍ ഇറ്റിക്കുക.
2. ചണ്ണക്കിഴങ്ങിന്റെ നീരെടുത്ത് ചെവിയിലുറ്റിക്കുക.
3. മുരിങ്ങത്തൊലി കുത്തിപ്പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയിലിറ്റിക്കുക.
4. വരട്ടുമഞ്ഞള്‍പ്പൊടി തുണിചുറ്റി കിഴിയാക്കി എണ്ണ കാച്ചി ചെവിയില്‍ ഇറ്റിക്കുക.
5. നാരകത്തില കുമ്പിളാക്കിയതില്‍ എണ്ണയൊഴിച്ച് തീക്കനലില്‍ വെച്ച് ചൂടാക്കി ആ എണ്ണ രണ്ടു തുള്ളി ചെവിയില്‍ ഒഴിക്കുക.
പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും
1. പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കുക. രോഗതീവ്രതയനുസരിച്ച് രണ്ടു സ്പൂണ്‍ വീതംവരെ കഴിക്കാം.
2. ഏകനായകം ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക. ദാഹിക്കുമ്പോഴെല്ലാം കുടിക്കുന്നതും നല്ലത്.
3. പുളിങ്കുരുത്തൊണ്ട് പാലില്‍ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനില്‍ സേവിക്കുക.
4. അരയാലിന്‍കായുടെ അകത്തെ കുരു അരച്ച് മോരില്‍ സേവിക്കുക.
5. ചെമ്പകപ്പൂവരച്ച് പാലില്‍ സേവിക്കുക.
6. ചിറ്റമൃതിന്‍ നീര് വെറുംവയറ്റില്‍ സേവിക്കുക.
7. ഉലുവ മുളപ്പിച്ചത് പല പ്രാവശ്യം കഴിക്കുക.
8. ചെറൂള മോരിലരച്ചു സേവിക്കുക.
9. കൂവളത്തിലയുടെ നീര് കുടിക്കുക.
വായു ഉരുണ്ടുകയറ്റം
1. ആവിയില്‍ പുഴുങ്ങിയ വെളുത്തുള്ളി ഇന്തുപ്പും പാല്‍ക്കായവും കൂടെയരച്ച് ചേര്‍ത്തു ശര്‍ക്കരയും ചേര്‍ത്തു കഴിക്കുക.
2. കറിവേപ്പിലയും ചുക്കും ഉപ്പു ചേര്‍ത്തരച്ച് നെയ്യ്കൂട്ടി അത്താഴമുണ്ണുക.
3. കാട്ടുതുളസിയില പിഴിഞ്ഞ നീര് സേവിപ്പിക്കുക.
4. മുരിക്കിന്‍തോലും പ്ലാശിന്‍തോലും ഉണക്കിപ്പൊടിച്ചു കാച്ചിയ മോരില്‍ കലക്കി സേവിക്കുക.
5. കിലുകിലുപ്പ സമൂലം കഴുകിച്ചതച്ചു കഷായം വെച്ചു സേവിക്കുക.
കൃമിശല്യം വന്നാല്‍
1. വിഴാലരി മോരില്‍ കാച്ചി കുടിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
2. പച്ച അടയ്ക്ക അരച്ച് ചെറുനാരങ്ങാനീരില്‍ കഴിക്കാം.
3. പാവയ്ക്ക ഇല നീര് പാലില്‍ കലക്കി സേവിക്കുക.
4. മൂത്ത പപ്പായയുടെ രണ്ടു സ്പൂണ്‍ കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.
5. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചുട്ടുതിന്നുക. കുട്ടികള്‍ക്ക് ഉത്തമം.
6. തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുക.
മുഖസൗന്ദര്യം വര്‍ധിപ്പിക്കാം
ഒരാളുടെ സൗന്ദര്യം പ്രധാനമായും അയാളുടെ മുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്‍കൊണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളിതാ.
1. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
2. പനിനീരും പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുക.
3. ആപ്പിള്‍ ജ്യൂസ് കുടിക്കുക.
4. ചെറുപുന്നയരി പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക.
5. പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക.
മുടികൊഴിച്ചില്‍ തടയാം
1. തേക്കിന്റെ വിത്തില്‍നിന്നെടുക്കുന്ന എണ്ണ തലയോട്ടിയില്‍ പുരട്ടുക.
2. നീലയമരിനീരും ചെറുനാരങ്ങാനീരും അന്നഭേദി ചേര്‍ത്തരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
3. ഉമ്മത്തിലനീരില്‍ ഉമ്മത്തിന്‍കായരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.
4. പച്ചക്കര്‍പ്പൂരം പൊടിച്ച് വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക. മുടി സമൃദ്ധമായി വളരുകയും ചെയ്യും.
5. കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക.
പേര് |
ശാസ്ത്രീയനാമം |
ഉപയോഗമുള്ള ഭാഗം |
ഉപയോഗം |
അകത്തി |
Sesbania grandiflora |
തൊലി, ഇല, പൂവ്, കായ' |
പിത്ത |
അകിൽ |
Aquilaria agallocha |
തടി,എണ്ണ |
ദുഷ്ടവൃണം, |
അങ്കോലം |
Alangium_salvifolium |
- |
|
അക്രോട്ട് |
Juglasn regia Linn |
ഫലം ഇല,പട്ട, പരിപ്പ് |
വാതം, ഹൃദ്രോഗം, |
അടതാപ്പ് |
' |
കിഴങ്ങ് |
പ്രമേഹ |
അടപതിയൻ |
Holostemna Annularis |
ഇല |
നേത്രരോഗം, ഗർഭസംരക്ഷണം |
അടയ്ക്കാമണിയൻ |
Sphaeranthus indicus Linn |
സമൂലം |
ത്വക്ക് രോഗം, ചുമ, |
അണലിവേഗം |
Alstonia venenata |
പട്ട, കായ |
പാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, |
അതിവിടയം |
Aconituum heterophyllum wall |
കിഴങ്ങ് |
കഫം, പിത്തം, ജ്വരം, |
അത്തി |
Ficus Racemosa |
വേരു്, തൊലി, ഫലം |
ദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം |
അപ്പ |
Agaratum Houstonium |
സമൂലം |
മുറിവുണങ്ങാൻ, |
അമൽപ്പൊരി |
Rauwolfia Serpentina |
വേര് |
രക്ത സമ്മർദ്ദം |
അമുക്കുരം |
Withania Somnifera Dunal |
കിഴങ്ങ് |
വാതം, കഫം, |
അമൃത് |
Tinospora cordifolia |
വള്ളി |
പനി, |
അയമോദകം |
Ammi copticum L., Carum copticum (L.), Trachyspermum copticum (L.) |
കായ |
ജലദോഷം |
അയ്യപ്പന |
Eupatorium triplinerve Vahl |
ഇല |
രക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ |
അരയാൽ |
Ficus Religiosa, Linn |
-' |
- |
അരളി |
Nerium oleander' |
വേരിലെതൊലി, ഇല' |
- |
അരിഷ്ട |
Xanthium strumerium |
സമൂലം, തൈലം |
- |
അരൂത |
Ruta Graveolens, Ruta angustifolia |
സമൂലം,ഇല |
കുട്ടികളിലെ ശ്വാസംമുട്ടൽ, |
അലക്കുചേര് |
Semecarpus anacardium |
കുരു |
ദഹനശക്തി വർദ്ധിപ്പിക്കുന്നു, |
അശോകം |
Saraca indica |
മരപ്പട്ട, വേരിലെതൊലി, |
വിഷഹാരി, അർശ്ശസ്, |
അമ്പഴം |
Spondias pinnata (Linn.f.) Kurz |
' |
|
ആകാശവല്ലി |
Cuscuta reflexa |
വള്ളി |
- |
ആകാശവെള്ളരി |
Passiflora leschenaultii DC |
കായ് |
- |
ആടലോടകം |
Adhatoda beddomei |
ഇല,വേര്,പൂവ് |
ശ്വാസകോശരോഗം |
ആടുതൊടാപ്പാല |
Aristolochia bracteolata |
സമൂലം |
നീര്, വൃണം, കൃമി |
ആത്ത |
Annona squamosa |
ഇല,വേര്,കായ് |
രക്തസമ്മർദ്ദം, |
ആനച്ചുവടി |
Elephantopus scaber |
സമൂലം |
പനി,ആസ്മ |
ആമ്പൽ |
Nymphaea nouchali Burn.f. |
പൂവ്,വിത്ത് |
- |
ആപ്പിൾ |
pyrus malus L. |
ഫലം |
പനി, തളർച്ച, മലബന്ധം |
ആരോഗ്യപ്പച്ച |
Tricopus zeilanicus |
ഇല,കായ് |
- |
ആര്യവേപ്പ് |
Azadirachta indica |
മരപ്പട്ട,ഇല,എണ്ണ |
പനി,മലമ്പനി |
ആവണക്ക് |
Ricinus communis |
എണ്ണ,വേര്,ഇല |
ആസ്മ, |
ആവര |
Cassia auriculata |
എല്ലാ ഭാഗങ്ങളും |
- |
ആവിൽ |
Holoptelia integrifolia |
മരപ്പട്ട,ഇല |
- |
ആവീരം |
Cassia auriculata |
- |
- |
ആശാളി |
Lepidium sativum |
ഇല, വേര്, കായ് |
- |
ആറ്റുവഞ്ചി |
Gloriosa superba |
- |
- |
ഇഞ്ചി |
Zingiber officinale' |
കിഴങ്ങ് |
|
ഇഞ്ചിപ്പുല്ല് |
Cymbogon flexuosus |
സമൂലം |
|
ഇടമ്പിരി |
helicteres isora Linn. |
വേര്,തന്ട്, ഫലം |
കഫ നിസാരകം, അതിസാരം, പിത്തശൂല |
ഇത്തി |
Ficus gibosa Blume |
' |
|
ഇരട്ടിമധുരം |
Glycyrrhiza glabra Linn. |
വേര് |
|
ഇരുവേലി |
Coleus zeylanicus |
സമൂലം |
|
ഇലക്കള്ളി |
EUPHORBIA NERIIFOLIA |
- |
- |
ഇലഞ്ഞി |
Mimusops elengi Linn |
പൂവ്,കായ്,വിത്ത് |
മുറിവ്, തലവേദന, |
ഇലവ് |
Bombax malabaricum |
വേര്,പൂവ്,കറ,ഇളംകായ |
|
ഇലവംഗം |
Cinnamomum zeylanicum |
' |
|
ഇലന്ത |
Ziziphus zizyphus |
പഴം, കുരു, ഇല, തണ്ട് |
|
ഇലിപ്പ |
Bassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramiflora |
പൂവ്,കായ,ഇല, |
ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദന |
ഇലുമ്പി |
Averrhoa bilimbi Linn |
കായ്,ഇല |
|
ഇല്ലി |
Bambusa arundinacea (Retz) Willd. |
തളിരില, വിത്ത് |
|
ഇഷദ്ഗോൾ |
plantago ovata. |
വിത്ത് |
|
ഈശ്വരമൂലി |
Aristolochia indica |
വേര്,ഇല,സമൂലം |
|
ഈട്ടി |
Dalbergia latifolia Roxb. |
തടി,ഇല,വേര് |
ശരീരവേദന,ത്വക്ക് രോഗം |
ഈന്തപ്പന |
Phoenix dactylifera Linn |
പഴം,വിത്ത്,പൂവ്,ഇല |
ആസ്മ, മൈഗ്രേൻ |
ഉകമരം |
salvadora persica |
പൂവ്, ഫലം, ഇല, |
ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ |
ഉങ്ങ് |
Pongamia pinnata (Linn.) Pierre |
ഇല,തൊലി,കുരു, |
ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ |
ഉത്കണ്ടകം |
Echinops echinatus |
വേര് |
|
ഉമ്മം |
Datura metel Linn. |
സമൂലം |
ചുമ, ആസ്മ, പനി,താരൻ |
ഉലുവ |
Trigonella foemum-graecum Linn |
ഇല,വിത്ത് |
സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി |
ഉഴിഞ്ഞ |
Cardiospermum helicacabum Linn |
സമൂലം |
പനി,നടുവ് വേദന |
ഉഴുന്ന് |
Phaseolus roxburghu |
അരി, വേര്, തണ്ട് |
|
ഊളൻ തകര |
Cassia occidentalis |
' |
|
ഊരം |
Abutilan indicum |
' |
|
എരുക്ക് |
Calotropis gigantea |
വേരിലെതൊലി,വേര്,കറ,പൂവ്,ഇല |
|
എരുമക്കള്ളി |
Argemone mexicana |
വേര്,തണ്ട്,ഇല,പൂവ്,കായ |
|
എരുമനാക്ക് |
Ficus hispida |
വേര്,കായ,പട്ട |
|
എലന്ത |
Zizhyphus jujuba |
ഇല, കായ, തോൽ, വേരിലെ തൊലി |
|
എള്ള് |
Sesamum indicum |
വിത്ത്,എണ്ണ,ഇല,തണ്ട് |
|
ഐവിരലിക്കൊവ |
Diplocyclos palmatus |
വിത്ത്,ഇല,തണ്ട് |
|
ഏകനായകം |
Salacia reticulata |
കായ്, എണ്ണ |
രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും |
ഏലം |
Elettaria cardamomum Maton |
' |
മൂത്രാശയ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖം |
ഏഴിലംപാല |
Alstonia scholaris (Linn.) R.Br |
തൊലി, കറ |
|
ഒതളം |
Cerbera odollam Gaertn |
തടി, ഇല, കായ്, കറ |
|
ഒരുകാൽ ഞൊണ്ടി |
Peristrophe Bicalycupata |
- |
|
ഒളിബാണം |
- |
- |
|
ഓടമരം |
Balanites roxburghii Planch |
ഇല, കായ്, എണ്ണ |
- |
ഓരില |
Desmodium gangeticum |
വേര്, സമൂലം |
- |
ഓരിലത്താമര |
Ionidium saffruticosum |
സമൂലം |
- |
കച്ചൂരം |
Curcuma zedoaria |
- |
- |
കച്ചോലം |
Kaempferia galanga |
കിഴങ്ങ്, ഇല, വേര്, തണ്ട് |
|
കടലാടി |
Achyranthes aspera |
- |
- |
കടലാവണക്ക് |
Jatropha curcas Linn |
ഇല, വിത്ത്‍, വിത്തിൽ |
- |
കടമ്പ് |
Anthocephalis indicus |
- |
- |
കടുക് |
Brassica guncea |
കായ, എണ്ണ |
- |
കടുകരോഹിണി |
Picrorhiza Kurrooa Royae ex Benth |
കായ, എണ്ണ |
- |
കടുക്ക |
Terminalia chebula |
- |
- |
കണിക്കൊന്ന |
Cassia fistula |
- |
മൂലക്കുരു |
കണ്ണാന്തളി |
Exacum bicolor Roxb |
സമൂലം |
- |
കമുക് |
Areca catechu |
കായ്,തൊലി,വേര് |
വയറുവേദന, ഗ്രഹണി, |
കശുമാവ് |
- |
- |
|
കഞ്ചാവ് |
Cannabis sativa |
- |
- |
കറുപ്പ് |
Papaver somniferum |
- |
- |
കണ്ടകാരിച്ചുണ്ട |
Solanum xanthocarpum |
- |
- |
കയ്യോന്നി |
eclipta prostrata |
- |
- |
കരളകം |
Aristolochia indica |
- |
- |
കരിനൊച്ചി |
Vitex trifolia |
- |
- |
കരിവേലം |
Acacia nilotica |
- |
- |
കരിങ്കൂവളം |
Monochoria vaginalis |
- |
- |
കരിങ്കുറിഞ്ഞി |
Ecbolium linneanum |
- |
- |
കരിങ്ങാലി |
Acacia catechu |
- |
- |
കരിഞ്ഞോട്ട |
samadera indica |
- |
- |
കരിഞ്ചീരകം |
- |
- |
- |
കരിമ്പ് |
Saccharum officinarum |
- |
- |
കരിമ്പന |
Borassus Flabelliformis |
- |
- |
കരിമ്പോളകം |
- |
- |
- |
കരീരം |
- |
- |
- |
കല്ലൂർവഞ്ചി |
Rotula aquatica |
- |
- |
കസ്തൂരിമഞ്ഞൾ |
Curcuma aromatica |
- |
- |
കസ്തൂരിവെണ്ട |
Abelmoschus moschatus |
- |
- |
കറിവേപ്പ് |
Murraya koenigii |
- |
- |
കറുക |
Cynodon dactylon |
- |
- |
കറുവ |
Cinnamomum zeylanicum |
തൊലി |
ചുമ, ശ്വാസം മുട്ടൽ - |
കല്ലുരുക്കി |
Scoparia dulcis |
- |
മൂത്രത്തിലെ കല്ല് |
കർക്കടകശൃംഗി |
Pistacia chinensis Bunge |
- |
- |
കർപ്പൂരം |
Cinnamomum camphora |
- |
- |
കർപ്പൂര തുളസി |
Ocimum kiliandscharicum Guerke |
സമൂലം |
- |
കർപ്പൂരവള്ളി |
Anisochilus carnosus |
- |
- |
കർപ്പൂരമരം |
Eupatorium triplinerve |
- |
- |
കറ്റാർവാഴ |
Aloe vera |
ഇല |
- |
കാക്കത്തുടലി |
toddalia asiatica |
- |
- |
കാച്ചിൽ |
Dioscorea alata Linn |
- |
- |
കാപ്പി |
Coffea Arabica |
- |
- |
കാന്താരി |
Capsicum frutescens |
കായ് |
- |
കാഞ്ഞിരം |
Strychnos nux-vomica |
- |
- |
കാട്ടുപടവലം |
Trichosanthes dioica |
- |
- |
കാട്ടുപീച്ചിൽ |
- |
- |
- |
കാട്ടുഴുന്ന് |
Glycine Labialis, Teramnus labialis |
- |
- |
കാട്ടുകടുക് |
Cleome Viscosa, Cleome Icosandra |
കായ്കൾ |
- |
കാട്ടുചേന |
Amorphophallus sylvaticus |
- |
- |
കാട്ടുജീരകം |
Vernonia anthelmintica Willd |
- |
- |
കാട്ടുതുളസി |
Ocimum Gratissimum |
- |
- |
കായം |
FERULA NARTHEX |
- |
- |
കാര |
CARISSA CARANDAS |
- |
- |
കാരറ്റ് |
Daucus carota |
- |
- |
കാശിത്തുമ്പ |
Impatiens balsamina Linn. |
സമൂലം |
പിത്തം, വൃണം, |
കിരിയാത്ത് |
Swertia chirata |
- |
- |
കിലുകിലുപ്പ |
- |
- |
- |
കിളിതീനിപ്പഞ്ഞി |
Celastrus paniculatus |
- |
- |
കീഴാർനെല്ലി |
Phylantus Fratemus |
- |
മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ |
കുടകപ്പാല |
Holarrhena antidysenterica |
- |
- |
കുടങ്ങൽ |
Centella asiatica |
- |
- |
കുടംപുളി |
Garcinia gummi-gutta |
കായ |
കഫം, അതിസാരം |
കുന്നി |
Abrus Precatorius |
വേരു്, ഇല, വിത്തു്-' |
ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി |
കുപ്പമേനി |
Acalypha Indica L. |
- |
- |
കുമ്പളം |
Benincasa hispida |
- |
- |
കുമ്പിൾ |
Gmelina arboria |
- |
- |
കുരങ്ങുമഞ്ഞൾ |
Bixa orellana |
- |
- |
കുരുമുളക് |
Piper nigrum |
- |
- |
കുശവേര് |
- |
- |
- |
കുറശ്ശാണി |
Hyoscyamus Niger L. |
- |
- |
കുറിഞ്ഞി |
-. |
- |
- |
കുറുന്തോട്ടി |
Sida Rhombifolia |
- |
- |
കൂവളം |
Aegle marmelos |
വേരു്, ഇല, കായ |
- |
കൂവ |
- |
- |
- |
കൈതച്ചക്ക |
Ananas sativus |
ഫലം, ഇല |
ദഹനം, ചുമ, |
കൈപ്പനാറച്ചി |
Melia orientalis Linn. |
ഇല, വേര് |
- |
കൊട്ടം |
Saussurea Clarke |
- |
- |
കൊടുവേലി |
Plumbago zeylanica |
- |
- |
കൊടുത്തുവ |
Tragia involucrata |
വേരു്, സമൂലം |
അർശസ്സു്, പ്രമേഹം, ജ്വരം' |
കൊഴിഞ്ഞിൽ |
Tephrosia purpurea |
ഇല, വിത്തു്, ചിലപ്പോൾ സമൂലം' |
വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം |
കൊന്ന |
- |
- |
- |
കോവൽ |
Cephalandra indica |
- |
- |
കോവിദാരം |
Bauhinia purpurea |
- |
- |
കൈമരുത് |
Shorea robusta |
- |
- |
ഗുൽഗുലു |
Commiphora wightii |
- |
|
കരയാമ്പൂ(ഗ്രാമ്പൂ) |
Syzygium aromaticum |
- |
|
ഗണപതിനാരകം |
Citrus medica |
- |
|
ഗന്ധരാജൻ |
Gardenia gummifera Linn.f. (G. lucida Roxb) |
- |
|
ഗന്ധപ്രസാരണി |
- |
- |
|
ഗരുഡക്കൊടി |
aristolochia indica L. |
- |
|
ഗരുഡപച്ച |
Selaginella rupestris Spring |
സമൂലം |
|
ചകിരിപ്പഴം |
- |
- |
- |
ചക്കരക്കൊല്ലി |
gymnema sylvestre |
- |
- |
ചക്രത്തകര |
Cassia obtusifolia |
- |
- |
ചങ്ങലംപരണ്ട |
Cissus Quadrangualaris Linn. |
സമൂലം |
കഫം,വാതം,അർശസ് |
ചണ്ണകൂവ |
Costus speciosus |
- |
- |
ചതുരക്കള്ളി |
EUPHORBIA ANTIQUORUM |
- |
- |
ചപ്പങ്ങം |
Caesalpinia sappan |
- |
- |
ചരളം |
Pinus roxbughii |
- |
- |
ചതകുപ്പ |
- |
- |
- |
ചന്ദനം |
Santalum album Linn. |
തടി |
ത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ |
ചന്ദനവേമ്പ് |
TUNA CILIATA |
- |
- |
ചവ്യം |
- |
- |
- |
ചിക്കറി |
chichorium intybus |
- |
- |
ചിത്തിരപ്പാല |
EUPHORBIA HIRTA |
- |
- |
ചിറ്റമൃത് |
Tinospora cordifolia |
- |
- |
ചിറ്റരത്ത |
Alpinia calcarata Rox. |
- |
പ്രമേഹം,ചുമ,ആസ്മ |
ചീനപ്പാവ് |
Smilax china |
- |
- |
ചെങ്ങനീർ കിഴങ്ങ് |
- |
- |
- |
ചെമ്മരം |
- |
- |
- |
ചെമ്പകം |
MICHAELIA CHAMPAKA |
- |
- |
ചെമ്പരുത്തി |
Hibiscus rosasinensis |
- |
- |
ചെത്തി |
Ixora coccinea |
- |
= |
ചെത്തിക്കൊടുവേലി |
Plumbago rosea |
- |
- |
ചെറുചണ |
Linum usitatissimum |
- |
- |
ചെറുചുണ്ട |
SOLANUM INDICUM |
- |
- |
ചെറുതേക്ക് |
Clerodendrum serratum (Linn.)Moon |
വേര്,ഇല |
ചുമ,ആസ്മ, കുഷ്ഠരോഗം |
ചെറുനാരകം |
Citrus aurantifolia |
- |
- |
ചെറുപയർ |
Phaseolus aureus Roxb |
- |
- |
ചെറൂള |
Aerva lanata (Linn.) Juss.ex Schultes |
സമൂലം |
ചുമ,പൊള്ളൽ,പിത്തം |
ചെണ്ടൂരകം |
Carthamus tinctorius |
- |
- |
ചേന |
Amorphophallus Companulatus |
- |
- |
ചേരു് |
Semicarpus Anacardium |
- |
- |
ചുവന്നുള്ളി |
Allium sepa |
- |
- |
ചുരുളി |
- |
- |
- |
ചുഴലിപാകം |
Zanthoxylum STRUNERIUM |
- |
- |
ജഡാമഞ്ചി |
Nardostachys jatamamsi DC |
കാണ്ഡം |
|
ജാതി |
Miristica fragrans Houtt |
വിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി |
|
ജീരകം |
Cuminum cyminum Linn |
വിത്ത് |
|
ജീവകം |
Malaxis acuminata D.Don |
തണ്ട് |
|
ജീവന്തി |
- |
- |
|
ഞഴുക് |
Leea indica (Burm.f.) Merr. |
വേര്,ഇല |
അതിസാരം, ത്വക്ക് രോഗങ്ങൾ |
ഞാവൽ |
Syzygium cumini (Linn.) Skeels |
തണ്ട്, ഇല,കായ് |
പ്രമേഹം, ത്വക്ക് രോഗങ്ങൾ |
ഞാറൻപുളി |
Hibiscus aculeatus Roxb. |
വേര്, ഇല |
സന്ധിവേദന, മൂത്രാശയ സംബന്ധമായ അസുഖം |
ഞാഴൽ |
Callicarpa macrophylla Vahl. |
പൂവ്,കായ് |
വാതം, പിത്തം |
ഞെരിഞമ്പുളി |
Solena amplexicaulis (Lam.) Gandhi |
വേര്, ഇല,കായ് |
ആസ്മ,ചുമ |
ഞെരിഞ്ഞിൽ |
Tribulus terrestris Linn |
സമൂലം,വിത്ത് |
ലൈംഗിക ശേഷിക്കുറവ്, ആസ്മ |
ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽ |
|||
വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽ |
Tedalium murex |
||
ഞൊട്ടാഞൊടിയൻ |
Physalis minima Linn. |
സമൂലം, |
ലൈംഗിക ശേഷിക്കുറവ്,ചുമ |
തകരം |
Valeriana wallichii |
- |
|
തക്കോലം |
Illicium verum |
- |
|
തഗരം |
Valeriana wallichii |
- |
|
തഴുതാമ |
Boerhaavia diffusa |
- |
|
താതിരി |
Woodfordia fruticosa |
- |
|
താന്നി |
Terminalia bellirica |
- |
|
താലീസപത്രം |
-a |
- |
|
താമര |
Nelumbo nucifera |
- |
|
തിപ്പലി |
Piper longum |
- |
|
തിരുതാളി |
Ipomoea sepiaria |
- |
|
തുമ്പ |
Lucas aspera |
- |
|
തുളസി |
Ocimum sanctum |
- |
|
തെങ്ങ് |
Cocos nucifera |
- |
|
തെള്ളി |
- |
- |
|
തെറ്റി |
Ixora coccinea |
- |
|
തേയില |
Camellia sinensis |
- |
|
തേങ്കൊട്ട |
Semecarpus anacardium |
- |
|
തേറ്റാമ്പരൽ |
Strychnos potatorum |
- |
|
തൊട്ടാവാടി |
Mimosa pudica |
- |
|
തൊണ്ടി |
Sterculia urens |
- |
|
ത്രികോൽപ്പക്കൊന്ന |
Operculina turpenthum |
- |
|
ദന്തപ്പാല |
Wrightia tinctoria Linn |
ഇല, വിത്ത്, തടി |
|
ദർഭ |
Desmostachya bipinnata (Linn.) Stapf |
സമൂലം |
|
ദേവദാരു |
Cedrus deodara (Roxb.ex.D.Don) G.Don |
ഇല, കാതൽ,എണ്ണ |
|
നറുനീണ്ടി |
Hemidesmus indicus |
- |
- |
നന്ത്യാർവട്ടം |
Tabernaemontana divaricata |
പൂവ് |
നേത്ര രോഗങ്ങൾ |
നാഗകേസരം |
Mesua ferrea |
- |
- |
നാഗദന്തി |
Baliospermum montanum (Wild.) |
വേര്, ഇല, കുരു |
പനി, മഞ്ഞപ്പിത്തം |
നായ്ക്കുരണ |
Mucuna pruriens |
- |
- |
നാല്പാമരം |
Monochoria vaginalis Presl |
പൂവ്, വിത്ത് |
ചുമ, പിത്തം, പനി |
നിത്യകല്യാണി |
Catharanthus roseus |
സമൂലം |
പിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദം |
നിലപ്പന |
Curculigo orchioides |
- |
- |
നിലപ്പാല |
EUPHORBIA THYMIFOLIA |
- |
- |
നിലവേപ്പ് |
Andrographis paniculata |
- |
- |
നിലവാക |
Cassia Angustifolia (?) |
- |
- |
നീരാരൽ |
Blepharis Edulis |
ഇല, കുരു |
- |
നീലക്കൊടുവേലി |
Plumbago capencis |
വേര് |
- |
നീലഅമരി |
Indigofera tinctoria |
- |
- |
നീലമ്പരണ്ട |
- |
- |
- |
നീർബ്രഹ്മി |
Bacopa Monnieri (L) |
- |
- |
നീർമരുത് |
Terminalia arjuna |
- |
- |
നീർമാതളം |
Crataeva magna |
- |
- |
നീർവാളം |
Croton tiglium |
- |
- |
നെന്മേനിവാക |
Albizia lebbeck |
- |
- |
നെല്ല് |
Oryza sativa |
വേര്, വിത്ത് |
വാതം, പിത്തം, കഫം |
നെല്ലി |
Phyllanthus emblica |
- |
- |
നൊച്ചി |
Vitex negundo |
- |
- |
കാട്ടുപടവലം |
Trichosanthes Dioica |
സമൂലം |
പടോലം |
Trichosanthes Anguina |
||
നാട്ടു പടവലം |
|||
കയ്പ്പൻ പടവലം |
Trichosanthes Cucumerina |
||
Trichosanthes Cordota |
|||
Trichosanthes Cuspida |
|||
പതിമുഖം |
Caesalpinia_sappan |
- |
|
പനികൂർക്ക |
Coleus aromaticus |
ഇല |
|
പനിക്കൂർക്ക |
ROSA CENTIFOLIA |
- |
|
പപ്പായ |
Carica papaya |
- |
|
പശക്കൊട്ട |
Sapindus trifoliatus |
- |
|
പരുത്തി |
Gossypium arboreum |
- |
|
പലകപ്പയ്യാനി |
Oroxylum indicum |
- |
|
പല്ലുവേദനചെടി |
Spilanthes acmella (L.) C.B. Clarke ex Hook |
വിത്ത്, ഇല, വേര് |
|
പനച്ചി |
Diospyros malabarica (Desr) Kostel |
വിത്ത്, ഇല, പൂവ്, തടി |
|
പറങ്കിമാവ് |
Anacardium occidentale |
- |
|
പർപ്പടകപ്പുല്ല് |
Oldenlandia corymbosa |
- |
|
പവിഴമല്ലി |
Nyctanthes arbortristis |
- |
|
പാച്ചോറ്റി |
Symplocos cochinchinensis |
- |
|
പാട(വലുത്, ചെറുത്) |
Cyclea peltata |
കിഴങ്ങ്, തൊലി, ഇല, വള്ളി |
|
പാതിരി |
Steriosperum suaveolens |
- |
|
പാണൽ |
Glycosmis pentaphylla |
- |
|
പാവൽ |
Momordica charantia |
- |
|
പാഷൻഫ്രൂട്ട് |
Passiflora edulis |
- |
|
പാഷാണഭേദി |
Bergenia ligulata |
- |
|
പാൽമുതുക്ക് |
Ipomia paniculata |
- |
|
പ്ലാവ് |
artocarpus heterophyllus |
- |
|
പ്ലാശ് |
Butea frondosa |
- |
|
പെരുംകുറുമ്പ |
Chonemorpha FRANGRANCE |
- |
|
പൊങ്ങല്ല്യം |
Putranjiva roxburghii |
- |
|
പേക്കുമ്മട്ടി |
Citrullus colocynthis |
- |
|
പേര |
Psidium guajava |
- |
|
പേരാൽ |
Ficus bengalensis |
- |
|
പിച്ചി |
Jasminum grandiflorum |
- |
|
പീച്ചിൽ |
Luffa acutangula |
- |
|
പൊന്നൂമത്ത് |
Argemone mexicana |
- |
|
പുന്ന |
Calophyllum inophyllum |
- |
|
പുതിന |
Menthia sativa |
- |
|
പുത്തരിച്ചുണ്ട |
- |
- |
|
പുണ്യാവ |
- |
- |
|
പുഷ്കരമൂലം |
Inula racemosa, Iris germanica |
- |
|
പുളിമരം |
Tamarindus indica |
- |
|
പുളിയാറൽ |
Oxalis corniculata |
- |
|
പുങ്ക് |
Pongamia pinnata (Linn.) Pierre |
- |
|
പൂവരശ്ശ് |
Thespesia populnea |
- |
|
പൂവാങ്കുറുന്തൽ |
Vernonia cineria |
- |
|
പെരുങ്കുരുമ്പ |
Chonemorpha fragrans |
- |
|
ബ്രഹ്മി |
Bacopa monnieri |
സമൂലം |
|
ബദാം |
Prunus dulcis |
വിത്ത് |
|
മക്കിപൂവ് |
Artemisia Maritima L. |
- |
- |
മഞ്ചട്ടി |
Rubia cordifolia |
- |
- |
മഞ്ഞൾ |
Curcuma longa |
- |
- |
മണിത്തക്കാളി |
Solanum nigrum |
- |
- |
മന്ദാരം |
Bauhinia purpurea,Bauhinia acuminata |
മൊട്ട്, തൊലി, വേര് |
- |
മരമഞ്ഞൾ |
Coscinium fenestratum |
- |
- |
മരോട്ടി |
Hydnocarpus laurifolia |
- |
- |
മലങ്കടല |
Evolvulus alsinoides (Linn.) Linn |
- |
- |
മലതാങ്ങി |
Cissampelos pareira |
- |
|
മലയിഞ്ചി |
- |
- |
- |
മല്ലി |
Coriandrum sativum |
- |
- |
മലവേമ്പ് |
- |
- |
- |
മഷിത്തണ്ട് |
Peperomia reflexa |
സമൂലം |
വൃക്കതകരാറുകൾക്ക് |
മലങ്കാര |
- |
- |
- |
മാതളം |
Punicia granatum |
- |
- |
മാവ് |
Mangifera indica |
- |
- |
മീറ |
- |
- |
|
മുക്കുറ്റി |
Biophytum Sensitivum |
- |
- |
മുതക്ക് |
- |
- |
- |
മുതിര |
Dolichos Biflorus |
- |
- |
മുത്തങ്ങ |
Cyperus rotundus |
- |
- |
മുന്തിരി |
- |
- |
|
മുയൽച്ചെവിയൻ |
Emelia sonchifolia |
- |
- |
മുരിങ്ങ |
moringa pterygosperma |
ഇല |
- |
മൂവില |
Pseudarthria viscida |
കിഴങ്ങ് |
വാതം,വിരശല്യം |
മുള |
Bambusa bambos |
- |
- |
മുള്ളങ്കി |
Raphanus sativus |
- |
- |
മുറികൂടി |
Hemigraphis colorata |
ഇല, തൺട് |
മുറിവുണങ്ങാൻ |
മേന്തോന്നി |
Gloriosa superba |
- |
- |
മൈലാഞ്ചി |
Lawsonia inermis |
ഇല |
- |
മുഞ്ഞ |
- |
ഇല |
വേദന,തലവേദന |
മുത്തിൾ |
Centella asiatica, Hydrocotyle asistica |
സമൂലം |
|
മൂടില്ലാത്താളി |
CASSYTHA FILIFORMIS |
- |
- |
യൂക്കാലിപ്റ്റസ് |
Eucalyptus melliodora |
- |
|
രക്തചന്ദനം |
Pterocarpus santalinus Linn.f. |
തടി,കായ് |
|
രക്തമന്ദാരം |
Bauhinia purpurea |
തടി,കായ് |
|
രാമച്ചം |
Chrysopogon zizanoides |
വേര് |
|
രാജമല്ലി |
Caesalpinia pulcherrima (Linn.) Swartz |
വേര്,ഇല,വിത്ത് |
|
രുദ്രാക്ഷം |
Elaeocarpus sphaericus (Gaertn.) K.Schum. |
കായ്,വിത്ത് |
|
ലന്ത |
-. |
- |
|
വലമ്പിരി |
Helicteres isora Linn |
- |
|
വഷളച്ചീര |
Basella alba |
- |
|
വള്ളിപ്പാല |
Tylophora indica |
- |
|
വയമ്പ് |
Acorus Calamus |
- |
|
വയൽചുള്ളി |
Asteracantha longifolia |
- |
|
വലിയ മലയകത്തി |
- |
||
വള്ളിക്കുറുന്തോട്ടി |
[[Sida cordata] |
- |
|
വൻകടലാടി |
Achyranthus aspera |
- |
|
വത്സനാഭി |
Achyranthus aspera |
- |
|
വാഴ |
|||
വാൽമുളക് |
Piper cubeba |
- |
|
വിഷ്ണുക്രാന്തി |
Evolvulus alsinoides |
- |
|
വിഴാൽ |
Embelia ribes |
- |
|
വെട്ടുപാല |
Wrightia tinctoria |
- |
|
വെളുത്തുള്ളി |
Allium sativum |
- |
|
വെള്ളക്കരിങ്ങാലി |
Acacia polyantha |
- |
|
വെറ്റിലക്കൊടി |
Piper betle |
- |
|
വേങ്ങ |
Pterocarpus maruspium |
കാതൽ- |
|
വേൻപ് |
Piper betle |
- |
|
ശംഖുപുഷ്പം |
Clitoria ternatea |
- |
- |
ശതാവരി |
Asparagus recemosus Wild |
വേര്/കിഴങ്ങ് |
വയറ് വേദന, ചുമ |
ശവക്കോട്ടപച്ച |
'Vinca rosea -' |
- |
- |
ശവനാറി |
- |
- |
|
ശംഖുപുഷ്പി(?) |
Canscora decussata (Roxb.) Schult |
സമൂലം |
ത്വക്ക് രോഗങ്ങൾ, വിരശല്യം,കഫം |
സർപ്പഗന്ധി |
Rauwolfia serpentina"-' |
- |
- |
സാമുദ്രപ്പച്ച |
Argyreia speciosa "-' |
- |
- |
സൂചിമുല്ല |
Jasminum auriculatum Vahl. |
വേര്,ഇല |
ത്വക്ക് രോഗങ്ങൾ |
സൂര്യകാന്തി |
Helianthus annuus "-' |
- |
- |
സംഭാരപ്പുല്ല് |
Cymbopogon martinii (Roxb.) Wats |
സമൂലം |
ചുമ, ത്വക്ക് രോഗങ്ങൾ
|
അവസാനം പരിഷ്കരിച്ചത് : 6/21/2020
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള ...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അടുക്കളത്തോട്ടം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ