Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാട്ടമൃത്

കാട്ടമൃതിന്റെ ഔഷധ ഗുണങ്ങൾ

കാട്ടമൃത്

റ്റീനോസ്പോറ മലബാറിക്ക

ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്നു.

കിഴങ്ങിൽ നിന്ന് മുളച്ചു വരുന്ന തരം ചിറ്റമൃതിന് കന്ദോത്ഭവ, കന്ദാമൃതാ, പിണ്ഡഗുളൂചിക തുടങ്ങിയ പര്യായങ്ങളുമുണ്ട്.

പ്രത്യേകതകൾ

കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തിൽ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാൽ നല്ല പച്ചനിറമായിരിക്കും. ആകൃതിയിൽ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ (ടി. മലബാറിക്ക) ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്.

അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.

ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്.

പാലാഴിമഥനത്തിൽകിട്ടിയ അമൃതം ഏതാനും തുള്ളികൾ സന്ദർഭവശാൽ ഭൂമിയിൽ വീഴാൻ ഇടയായെന്നും, അവ മുളച്ചുവളർന്നുണ്ടായതാണ് ഈ ചെടിയെന്നും ഒരു ഐതിഹ്യം ഉണ്ട്.

ഔഷധയോഗ്യ ഭാഗം

തണ്ട്

ആയുർവേദ ഉപയോഗങ്ങൾ

ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും, ആമാശയ രോഗങ്ങളിലും, കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക് രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു

തണ്ടിൽ നിന്ന് നിർമ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷി വർദ്ധിപ്പിക്കും. അമൃതാദി എണ്ണ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.

ആയുർവേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാൽ മധുരരസമായിത്തീരുന്നു. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.

കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.

ഇലകൾ, ആധുനിക ഔഷധ ശാസ്ത്രം


അമൃതിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഘടകങ്ങൾ റ്റീനോകോർഡിഫോലിൻ tinocordifolin, റ്റീനോകോർഡിഫോലിയൊസൈഡ് tinocordifolioside, റ്റീനോസ്പോണോൺ tinosponone, റ്റീനോകോർഡിയോസൈഡ് tinocordioside, കോർഡിയോസൈഡ് cordioside, പൈക്രോരെറ്റിൻ picroretine, കൊളൊംബിൻ colombine, കൊളൂമ്പിൻ columbin, അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് arabinogalactan polysaccharide തുടങ്ങിയവയാണ്.

തണ്ടിൽ നിന്ന് വേർതിരിച്ചെടുത്ത അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധ പ്രക്രീയയെ അത്യന്തം വേഗത്തിലാക്കുന്നു.

ത്വക്കിനെ ബാധിക്കുന്ന അർബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് രക്തത്തിൽ കൂടി പകരുന്നത് തടയുന്നതിന് ഈ ഘടകത്തിന് സാധിക്കുന്നു.. മറ്റ് ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികളുടെ കാലുകളിൽ ഉണ്ടാകുന്ന ത്വക്-രോഗങ്ങളും നേത്രരോഗങ്ങളും ശമിപ്പിക്കുകയും, മുറിവുകൾ ഉണങ്ങുവാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ അമൃതിനു സാധിക്കും

ചില ഘടകങ്ങൾ

ആസ്പിരിൻ, ഇന്റോമെതാസിൻ പോലെയുള്ള ആധുനിക ഔഷധങ്ങളോടൊപ്പം തന്നെ ഫലം നൽകുന്ന വേദന സംഹാരിയായി കണ്ടെത്തിയിട്ടുണ്ട്.

അമൃതിലെ സജീവഘടകങ്ങൾക്ക് വാർദ്ധക്യത്തെ തടയുവാനുള്ള ശേഷിയുണ്ട്.

ഔഷധ ഉപയോഗം (ആയുർവേദം)

അമൃതാരിഷ്ടം, ധന്വന്തരം തൈലം, ചെറിയ രാസ്നാദി കഷായം, വലിയ മർമ്മ ഗുളിക എന്നിവയിൽ ഉപയോഗിക്കുന്നു.

_ കെ.ജാഷിദ് -

2.95454545455
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top