ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്.
ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിന്‍റെ ചെവിയോട് സാദൃശ്യം ഉള്ളതിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം.
മലയാളം :- മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ
തമിഴ് :- മുയല്ചെവി
സംസ്‌കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി
ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്
ഹിന്ദി :- കിരണ്‍ കാരി, ഹിരണ്ഹുരി
ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ
കുടുംബം :- അസ്റ്റെസിയ
രസം :- കടു,കഷായം,തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,ഗ്രാഹി
വിപാകം :-
ഉപയോഗം :- സമൂലം.
- കെ. ജാഷിദ് -
കടപ്പാട് : കൃഷിപാഠം
അവസാനം പരിഷ്കരിച്ചത് : 6/21/2020