ഔഷധ സസ്യം ; ചിറ്റമൃത്
ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seed എന്ന ആംഗലേയ നാമവും, മെനിസ്പെർമേസീ കുടുംബത്തിലെ റ്റീനോസ്പോറ കോർഡിഫോലിയ (Tinospora cordifolia) എന്ന ശാസ്ത്ര നാമവുമുള്ള അമൃത്, ശ്രീലങ്ക, ഇൻഡ്യ എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്.
രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം.
അമൃതിന്റെ ഇലകളിൽ 11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.
സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
ഗുഡൂചി, ഗുളൂചി, അമൃത് (സം.)
ഗിലോ, ഗുളഞ്ച (ബംഗാളി)
ഗിലോയ(ഹി.)
ഗഡോ, ഗളോ(ഗുജ.)
ഗുൾവെൽ(മറാഠി)
ദുയുന്തിഗെ, ടെപ്പടികെ(തെലു.)
അമൃത്
സംസ്കൃതത്തിലെ പേര്;
ഗുളൂചി
വിതരണം
ഇന്ത്യയിലെ ഉഷ്ണമേഖലാവനങ്ങൾ
രാസഘടകങ്ങൾ
ബെർബെറിൻ,കാണ്ഡത്തിൽ ഗ്ലൂചിസത്ത്
രസം:തിക്തം,കടു
ഗുണം:ഉഷ്ണം,സ്നിഗ്ധം,ലഘു:വീര്യം
ഉഷ്ണം:വിപാകം,മധുരം
ഔഷധഗുണം
ശരീരതാപം ക്രമീകരിക്കും,രക്തശുദ്ധി,ദഹനശക്തി,ധാതുപുഷ്ടി,ചർമരോഗം,വാതരക്തം,പ്രമേഹം
ചിറ്റമൃത് റ്റീനൊസ്പോറ കോർഡിഫോലിയ ഔഷധമായുപയോഗിക്കുന്നു. വള്ളികളിൽ നിന്ന് പച്ച നിറത്തിൽ സ്വാംശീകാരവേരുകൾ തൂങ്ങിക്കിടക്കുന്നു.
- കെ. ജാഷിദ് -