অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍വേദം

 

ശതാവരി

ശാസ്ത്രീയ നാമം

അസ്പരാഗസ് റസിമോസസ്

കുടുംബം

ലല്ലിയേസി

മറ്റു പേരുകള്‍

ദശ വീര്യ.സംസ്കൃതത്തില്‍ ശതാവരി, അഭീരു, സഹസ്രവീര്യ എന്നും,ഹിന്ദിയില്‍ ശതാവർ, ശതമുഖി എന്നും വിളിക്കുന്നു.

ലഭ്യമാകുന്ന സ്ഥലങ്ങള്‍

ഭാരതത്തിലെ മിക്ക സ്ഥലങ്ങളിലും ശതാവരി കൃഷി ചെയ്യുന്നു.

വിവരണം

വളരെ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.പുരയിടത്തിന്‍റെ അതിരുകളിലും മറ്റും പടര്‍ന്നുവളരുന്ന വള്ളിചെടിയാണ് ശതാവരി. ശതാവരി ആയുര്‍വേദത്തില്‍ നിസ്തുലമായ സ്ഥാനം വഹിക്കുന്നു. ധാരാളം മുള്ളുകളുള്ള കാണ്ഡവും ഇലകള്‍ക്ക് പകരം വീതികുറഞ്ഞ ദളങ്ങളുമാണ്‌ ഇവയ്ക്കുള്ളത് വെളുത്ത പൂക്കളും, പച്ചനിറത്തിലുള്ള കായ്‌കളും പഴുത്തുകഴിഞ്ഞാല്‍ ചുവപ്പു നിറത്തിലും കാണപ്പെടുന്നു. ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌.കിഴങ്ങുവേരുകൾ ഉള്ള ആരോഗ്യ സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.

രുചി

മധുരം,തിക്തം

ഘടകങ്ങള്‍

  • പ്രോട്ടീന്‍,
  • കൊഴുപ്പ്‌,
  • കാര്‍ബോഹൈഡ്രേറ്റ്‌,
  • വിറ്റാമിന്‍ എ, ബി 1, ബി 2, സി,
  • അസ്‌പാരിജിന്‍

ഇനം

  • അസ്പരാഗസ് ഗൊണോക്ലാഡസ്.
  • അസ്പരാഗസ് റസിമോസസ്

ഔഷധയോഗ്യഭാഗം

കിഴങ്ങ്

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര്പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
    ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.
  2. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
    കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
    പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
    വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
  3. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാരദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി തിപ്പലി ഉപയോഗിച്ച് വരുന്നു.

  1. മഞ്ഞപ്പിത്തം,
  2. മുലപ്പാല്‍ കുറവ്,
  3. അപസ്മാരം,
  4. അര്‍ശ്ശസ്,
  5. ഉള്ളംകാലിലെ ചുട്ടുനീറ്റല്‍

കൃഷിരീതി

വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി പുതുമഴയോടെ തൈകള്‍ നടാം.ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു.എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.

മറ്റ്ഉപയോഗങ്ങള്‍

  1. ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.
  2. അലങ്കാരചെടിയയും ഔഷധമായും നട്ടുവളര്‍ത്തുന്നു.
  3. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി.
  4. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
  5. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
  6. കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.
  7. ‌ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്.
  8. പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.
  9. വാതാശിനി തൈലത്തിന്‍റെ പ്രധാന ചേരുവയാണ് ശതാവരി.
  10. ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
  11. സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.

 

നറുനീണ്ടി

ശാസ്ത്രീയ നാമം

ഹെമിടെസ്മുസ് ഇന്‍ഡികസ്

മറ്റു പേരുകള്‍

നന്നാറി,സരസപരില, ശാരിബ

ലഭ്യമാകുന്ന സ്ഥലങ്ങള്‍

ഇന്ത്യ

വിവരണം

ഉഷ്ണമേഖല പ്രദേശങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ബഹുവര്‍ഷിയാണ് നറുനീണ്ടി. വേരുകള്‍ക്ക് നല്ല സുഗന്ധമുണ്ട്. ഇലകള്‍ നീളമുള്ളതും വീതികുറഞ്ഞതുമാണ്‌. പച്ചകലര്‍ന്ന ഇരുണ്ട നീല നിറത്തിലുള്ള ഇലകളുടെ നടുവില്‍കൂടി വെള്ള കലര്‍ന്ന വരകള്‍ കാണാം. ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി. വളരെ നീളമുള്ളതും കടുത്ത തവിട്ടു നിറമുള്ളതുമായ ഒരു സസ്യമാണിത്.തറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ചെടിയാണിത്.ഒരേ അകലത്തില്‍ എതിര്‍വശങ്ങളിലായി ഇലകള്‍ കാണപ്പെടുന്നു.ഇല തണ്ടിനോട് ചേരുന്നിടത്ത്കാണപ്പെടുന്നതും ചെറുതും പുറം ഭാഗത്ത് പച്ചയും ഉള്ളിൽ കടും പർപ്പിളും ഉള്ളതാണ് ഇതിന്‍റെ പൂക്കൾ.ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഒഷധങ്ങളിലൊന്നാണ് നറുനീണ്ടി.

രുചി

മധുരം,ചവര്‍പ്പ്

ഘടകങ്ങള്‍

  • മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ്

ഔഷധയോഗ്യഭാഗം

കിഴങ്ങ്,വേര്

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. നറുനീണ്ടിക്കിഴങ്ങിന്‍റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ച് നെല്ലിക്കയുടെ വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന് ശമനമുണ്ടാകും.
  2. നറുനീണ്ടി പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലിലിറ്റര്‍ വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കും.
  3. മൂത്രാശയക്കല്ല് അകറ്റാന്‍ നറുനീണ്ടി വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
  4. നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാല്‍ എലി കടിച്ചാലുണ്ടാകുന്ന അസുഖങ്ങള്‍ മാറും.
  5. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്.
  6. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.
  7. പതിമുഖം,നറുനീണ്ടി,രാമച്ചം ഇവയിട്ടു തിളപ്പിച്ച വെള്ളം ആഹാരത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ എളുപ്പമാക്കും.
  8. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടിച്ചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി നറുനീണ്ടി തൈലം ഉപയോഗിച്ച് വരുന്നു.

  1. പോഷകാഹാരക്കുറവ്,
  2. സിഫിലിസ്,
  3. ഗൊണേറിയ,
  4. വാതം,
  5. മൂത്രാശയരോഗങ്ങൾ,
  6. ത്വക്‌രോഗങ്ങൾ,
  7. കുഷ്ഠം

കൃഷിരീതി

മണ്ണിലേയ്ക്ക് ഇവയുടെ വേരുകൾ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കൽ പിഴുതെടുത്താലും വർഷകാലങ്ങളിൽ വീണ്ടുമവ നാമ്പിട്ടു വളരുന്നു.ഉഷ്ണമേഖലാപ്രധേശങ്ങളില്‍ ഇവ ധാരാളമായി വളരുന്നു.

മറ്റ്ഉപയോഗങ്ങള്‍

  1. നറുനീണ്ടിയുടെ വേരുകളാണ് ഉപയോഗയോഗ്യം.ആയുർവേദമരുന്നുകളുടെനിർമ്മാണത്തിന് ഇതിന്‍റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
  2. സര്‍ബത്ത് തുടങ്ങിയ ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കാനും നന്നാറി ഉപയോഗിക്കുന്നു.
  3. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.
  4. ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.

അശോകം

കുടുംബം

സിസാൽപിനിയേസീ

ശാസ്ത്രീയനാമം

സറാക്ക അശോക

മറ്റു പേരുകൾ

അംഗുക , താമ്ര പല്ലവ , കേളിക , രക്ത പല്ലവ

വിവരണം

ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം. ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ. ഇതിന്‍റെ പൂക്കള്‍ കുലകുലകളായിട്ടാണ് ഉണ്ടാവുക.

പ്രത്യേകതകള്‍

6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 – 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 – 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 – 25 സെ. മി. നീളം, അതിനുള്ളിൽ 4 – 8 ചാര നിറമുള്ള കുരുക്കൾ.കാണും.

നടീല്‍രീതി

അശോകത്തിന്റെ നടീൽ വസ്തു അതിന്റെ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്‌. ഫെബ്രുവരിഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും.തൈകൾക്ക് രണ്ട് മൂന്നില പ്രായമാകുമ്പോൾ ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്‌. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത്45 X 45 X 4സെന്റീമീറ്റർ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് നിറച്ച് നടാം.

ഔഷധയോഗ്യഭാഗങ്ങള്‍

മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ്

വിളവെടുപ്പ്

ശരിയായ പരിചരണം നൽകിയാൽ തൈകൾ നട്ട് 20 വർഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടിൽ നിന്നും ഒന്നരയടി ഉയരം നിർത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയിൽ നിന്നും വീണ്ടും കിളിർപ്പുണ്ടായി അഞ്ച് വർഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്..

അശോകം  വെട്ടി തൊലി ശേഖരിക്കാം.  നിലനിരപ്പില്‍  നിന്ന്  ഒന്നരയടി ഉയരത്തില്‍ വച്ചാണ് വെട്ടി എടുക്കേണ്ടത്. ചുവട്ടില്‍  വീണ്ടും  ജലസേചനവും വള പ്രയോഗവും നടത്തിയാല്‍ കുറ്റി വീണ്ടും തളിര്‍ത്ത് അടുത്ത  5  വര്‍ഷം  കൊണ്ട്  ഒരിക്കല്‍  കൂടി വിളവെടുക്കാം ഇപ്രകാരം തുടരാവുന്നതാണ്. എന്നാല്‍  മരം  വെട്ടുന്നതിന്  ബുദ്ധിമുട്ടുള്ള  സാഹചര്യത്തില്‍ ഓരോ വശത്തു നിന്നും തൊലി ചെത്തി  എടുക്കാം.  അവിടെ  വീണ്ടും  തൊലി  വളര്‍ന്ന്  മൂടുമ്പോള്‍ അടുത്ത വശത്തു  നിന്നും എടുക്കാം. ഇപ്രകാരം തുടരാവുന്നതാണ്.

ഔഷധഗുണങ്ങള്‍

ആശോക മരത്തിന്റെ ഉണക്കിയ തോലിൽ നിന്നും ചില ഫ്ലേവനോയിഡുകളും, സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്തസ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊ-അന്തൊസയനിഡിൻ, ല്യൂക്കോ-അന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്. വാർദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട്.അശോക പുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ് ഘടകകങ്ങൾക്ക് ത്വക്കിൽ ഉണ്ടാകുന്ന അർബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും ഇലകളിൽ നിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽ നിന്ന് ക്ലോറോഫോമിൽ ലയിപ്പിച്ചെടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവ-കീടനാശിനിയാണ്

തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം

അശോകപൂവില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ആശോക മരത്തിന്റെ ഉണക്കിയ തോലിൽ നിന്നും ലയോണിസൈഡ് (lyoniside), നുഡിപോസൈഡ്( nudiposide), 5-മെതോക്സി–9-ബിക്സൈലോപൈറാനോസിൽഇക്കാരിസൈഡ് ഇ 3(icarisideE3), സ്കൈസാൻഡ്രിസൈഡ്(schizandriside) എന്നീഗ്ലൈക്കോസൈഡുകളും; എപികാറ്റെചിൻ,എപിയഫ്സെലെചിൻ പ്രോസയനിഡിൻ ബി 2 procyanidin B2,എന്നീ ഫ്ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊഅന്തൊസയനിഡിൻ, ല്യൂക്കോഅന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട് .

മറ്റ്ഉപയോഗങ്ങള്‍

വാർദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട്. അശോക പുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ്ഘടകകങ്ങൾക്ക് ത്വക്കിൽ ഉണ്ടാകുന്ന അർബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും . ഇലകളിൽ നിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽ നിന്ന്ക്ലോറോഫോമിൽ ലയിപ്പിച്ചെടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവകീടനാശിനിയാണ്‌

ഔഷധമായി ഉപയോഗിക്കേണ്ട വിധം

അശോകത്തിന്റെ തൊലി കല്‍ക്കനരച്ച് വെളിച്ചെണ്ണയില്‍ കാച്ചി ശരീരത്തില്‍  തേച്ചു പിടിപ്പിച്ച് 1 മണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.അശോകത്തിന്റെ പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചിതേച്ചാല്‍ എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഉണങ്ങിയ പൂവരച്ച് തൈരില്‍ സേവിച്ചാല്‍ പഴകിയ അര്‍ശസും ഭേദമാകും. അശോകപ്പട്ട കഷായമാക്കി കഴിച്ചാല്‍ അര്‍ശസും വയറു വേദനയും മാറും. അശോകക്കുരുവിന്റെ ചൂര്‍ണ്ണം കരിക്കിന്‍ വെള്ളത്തില്‍ സേവിക്കുകയാണെങ്കില്‍‍മൂത്രതടസ്സം ഇല്ലാതാവുന്നതാണ്.

ആയുര്വേദ ഔഷധകൂട്ടുകള്‍

അശോകാരിഷ്ടം, അശോകഘൃതം എന്നിവയിലെ മുഖ്യഔഷധമാണ്അശോകത്തൊലി.

അകത്തി

ശാസ്ത്രീയനാമം

സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers)

കുടുംബം

Papilionaceae

മറ്റ്പേരുകള്‍

സംസ്കൃതത്തിൽ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അകത്തി അറിയപ്പെടുന്നു. മധ്യകേരളത്തിൽഅഗസ്ത്യാർ മുരിങ്ങഎന്നും തമിഴിൽ அகத்தி(അകത്തി) എന്നും അറിയപ്പെടുന്നു. അഗസ്തിചീര എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ അഗസ്ത (Augusta) എന്നാണ് ഇതിന്‍റെ പേര്.

ജന്മദേശം

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയാണ്.

വിവരണം

ചൂടു കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. ഒരു ചെറു മരമാണ്‌ അകത്തി. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല.പൂമൊട്ടിനു അരിവാളിന്‍റെ ആകൃതിയാണ്

ഇനങ്ങള്‍

വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളളപൂവുകളോടു കൂടിയ നാലിനം അകത്തികൾ ഉണ്ട്.വെള്ള പൂക്കളും ചുമന്ന പൂക്കളും ഉള്ളവയാണ് പ്രധാനമായും കാണപ്പെടുന്നത്.

നടീല്‍ രീതി

ആറു മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറു വൃക്ഷം ആണ് ഇത്. ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. അകത്തിയുടെ വിത്ത് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. അക്തിപൂവ് ആണ് പിന്നീട് കായ് ആയി മാറുന്നത്. ഇത് മുരിങ്ങ കായ്‌ പോലെ കാണപ്പെടുന്നു. ഒരു കായില്‍ 15 – 20 വിത്തുകള്‍ കാണും. ഈ വിത്തുകള്‍ ആണ് നടീല്‍ വസ്തു. നല്ലപോലെ ഉണങ്ങിയ വിത്തുകള്‍ ഗ്രോബഗിലോ മറ്റോ നട്ട് പൊടിപ്പിച്ച ശേഷം മാറ്റി നടാവുന്നതാണ്. ചെറുകുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തൈകള്‍ നടാവുന്നതാണ്. ഇടയ്ക്ക് ചാണകപൊടിയോ മറ്റു ജൈവ വളങ്ങളോ കൊടുക്കാവുന്നതാണ്. ജലസേചനം ആവശ്യത്തിന് മാത്രം മതി.

ഔഷധയോഗ്യഭാഗങ്ങള്‍

തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്കായി അകത്തി ഉപയോഗിക്കുന്നു.

പീനസം,ചുമ,നീര്കെട്ട്,തലവേദന,കഫക്കെട്ട് എന്നിവയ്ക്ക് ഇല അരച്ചെടുത്ത് പിഴിഞ്ഞ് നസ്യം ചെയ്യുന്നത് വളരെ ഫലപ്രധമാണ്.

ഘടകങ്ങള്‍

പുഷ്പങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ജീവകംഎ, ബി,സി മാംസ്യം, കാൽസ്യം, ഫോസ്ഫറസ്,ലോഹാംശം.

വിത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

മാംസ്യം കൊഴുപ്പ്, അന്നജം.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും.നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും.

ഔഷധഗുണങ്ങള്‍

. ജീവകംയുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാനേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്.അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ വിത്തിൽ എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ  നിന്ന് ഒലിയാനോലിക് അമ്‌ളം വേർതിരിച്ചെടുത്തിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്കു നൽകാവുന്ന ഒന്നാന്തരം ഇലക്കറിയാണ്‌ ഇത്. അകത്തിയില ഉപ്പു ചേര്‍ത്തോ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത്‌ ജീവകം എ യുടെ കുറവ് കൊണ്ടുണ്ടാകുന്ന നേത്ര രോഗങ്ങള്‍ക്ക് നല്ലതാണ്

 

അയമോദകം

കുടുംബം

അംബലിഫെറെ(Umbeliferae)

നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം  ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു.

മറ്റ്പേരുകള്‍

അജമോദ(ആടിനെ സന്തോഷിപ്പിക്കുന്നത്)  അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍.   ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ്  (Calery seed) എന്നു പറയുന്നു.  ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്.

വിവരണം

നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം  ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു.  ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം.  ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.

ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം.  ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു.  ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു.

അയമോദകത്തിന്‍റെ സുഗന്ധവിളകളാണ്

സെലറി,

മല്ലി,

ജീരകം,

ഉലുവ,

പെരുംജീരകം

ഔഷധയോഗ്യഭാഗം

വിത്ത്,വേര്,ഇല

താഴെ പറയുന്ന രോഗങ്ങള്‍ക്ക് അയമോദകം ഫലപ്രദമായ ഒരു ഔഷധമാണ്.

വായുക്ഷോഭം,

വയറുകടി,

കോളറ,

അജീര്‍ണ്ണം,

അതിസാരം,

സൂതികാപസ്മാരം,

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  • കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.
  • ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
  • അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് കഫം ഇളകി പോകാന്‍ സഹായകമാണ്.
  • മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനം ഒരു പരിധിവരെ ഇല്ലാതാകുന്നു.
  • അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
  • .മയില്പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്പ്പൂരവുംഅയമോദകവും സമം കൂട്ടിപ്പൊടിച്ച് തേനില്ചാലിച്ച് കഴിച്ചാല്എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്.
  • കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്
  • ക്ഷയചികിത്സയ്ക്ക് അയമോദകത്തിന്‍ കഷായം ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം.
  • കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം.ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്.
  • ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും.

ഔഷദഗുണങ്ങള്‍

മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഔഷധമാണിത്.  ഒരു സുഗന്ധമസാല കൂടിയാണ് അയമോദകം.   അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്.  അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട് വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍  അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. അയമോദകം,ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്ചേര്ത്ത് കഴിച്ചാല്എത്ര വര്ധിച്ചതായ അതിസാരവുംമാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്,ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്നെയ്യുചേര്ത്ത്കഴിച്ചാല്ജഠരാഗ്നി (വിശപ്പ്)വര്ധിക്കും, ഔഷധമായിഉപയോഗിക്കുന്ന അയമോദകം ആട്ടിന്പാലില്പന്ത്രണ്ട്മണിക്കൂര്ഇട്ടശേഷം ശുദ്ധജലത്തില്കഴുകിയെടുത്ത് ഉണക്കിശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്ചേര്ക്കേണ്ടത്.

ആസ്തമാരോഗികള്ക്ക് ആശ്വാസം പകരുന്നലേപനൌഷധമായും ഇതുപയോഗിക്കാം. ബ്രോങ്കൈറ്റിസിനുംനല്ല മരുന്നാണ് അയമോദകം. ഉപ്പും അയമോദകവും ചേര്ത്തുതിളപ്പിച്ച വെള്ളം കവിള്കൊള്ളുന്നതും തൊണ്ടയടപ്പിനുനല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയുംപറയുന്നതിനുമെല്ലാം ഇത് കണ്കണ്ടമരുന്നാണ്. പുളിങ്കുരുവും അയമോദകവും ചേര്ത്ത്തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യഅളവിലെടുത്ത് നെയ്യില്വറുത്തുപൊടിച്ച് കാറ്റുകയറാത്തകുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക. ഇതില്നിന്ന് ഒരുടീസ്പൂണെടുത്ത് ഒരു ടേബിള്സ്പൂണ്തേനും ചേര്ത്ത് എല്ലാദിവസവും കിടക്കും മുമ്പ് കഴിച്ചാല്ശീഘ്രസ്ഖലനം,ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത്വിലകൂടിയ മരുന്നിനേക്കാള്പ്രയോജനംചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതുസഹായകമാകും. ഗര്ഭപാത്രം പുറത്തേക്കു തള്ളി വരുന്നതുതടയാനും അയമോദകം സഹായിക്കുന്നു. കുറച്ച്അയമോദകമെടുത്ത് ഒരു തുണിയില്കിഴികെട്ടി 24 മണിക്കൂര്വെള്ളത്തില്കുതിര്ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളംഊറ്റിക്കളയുക. തുണിക്കഷ്ണത്തില്എണ്ണ പുരട്ടി കിഴിചൂടാക്കുക. കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്നഗര്ഭപാത്രം ഉള്ളിലേക്കു തള്ളുക. ചികിത്സ ദിവസംനാലഞ്ചു പ്രാവശ്യം ആവര്ത്തിച്ചുചെയ്യുകയാണെങ്കില്പ്രയോജനം ചെയ്യും.

ഇലയുടെ ഔഷധഗുണങ്ങള്‍

അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രാവിലെയും വൈകിട്ടും ഒരാഴ്ച്ച കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും.   വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്.  ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നത് ആസ്മയ്ക്ക് വളരെ നല്ലതാണ്.

സംസ്കരണം

അയമോദകത്തിലൂടെ തൈമോള്‍ എന്ന എണ്ണ ഉല്പാദിപ്പിക്കുന്നു.  തീക്ഷ്ണമായ സ്വാദാണ് ഇതിന്.  ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു.   ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു.  അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്.  തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്.  സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി.  അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.

ചര്‍മ്മ രോഗങ്ങള്‍ക്ക് അയമോദകം വളരെ ഉത്തമമാണ്

ത്വക്ക് രോഗങ്ങള്ക്ക് ഇത് ആശ്വാസം പകരുകയുംചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്മ്മരോഗങ്ങള്ക്കുപറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്ചേര്ത്തരച്ച്പുരട്ടുന്നത് ചര്മ്മരോഗങ്ങള്ക്ക് നല്ലതാണ്.

ആഫ്രിക്കൻ മല്ലി

ശാസ്ത്രനാമം

Eryngium  foetidum

മറ്റ്പേരുകള്‍

long leaf coriander, മെക്സിക്കന്‍ കോറിയാന്‍ഡര്‍, saw-tooth coriander, culantro,ശീമമല്ലി,നീളന്‍ കൊത്തമല്ലി  എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.

വിവരണം

ഒരു ദ്വീവര്‍ഷ ഓഷധിയാണിത്. മല്ലിയോട് വളരെ സാദൃശ്യം ഉള്ള ഒരു സസ്യം ആണ് ഇത്. തടിച്ചുകുറുകിയ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി രൂപമെടുക്കുന്നു. വേരുകൾക്ക് ഗന്ധമില്ലെങ്കിലും ഇതിന്റെ ഇലകൾക്ക് മല്ലി ഇലയുടെ ഗന്ധമാണ്. കടുത്ത പച്ച നിറത്തൊടു കൂടിയ ഇലകൾക്ക് തിളങ്ങുന്ന പ്രതലമാണുള്ളത്. ഇലക്കൂട്ടത്തിന്റെ നടുക്കുനിന്ന് പൂങ്കുലത്തണ്ട് . ഉത്ഭവിക്കുന്നപൂക്കൾക്കു താഴെയായി ചെറിയ ഇലകൾ എന്നു തോന്നിപ്പിക്കുന്ന ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. പ്രത്യുത്പാദനം വിത്തുകൾവഴിയാണ്

ഭാഗിക തണലിലും നല്ലവെയിലത്തും വളരാൻ അവയ്ക്കു കഴിയും. വെയിലത്തു വളരുമ്പോൾ പെട്ടന്നു പൂക്കുന്നതിനാൽ ഇലകൾ കട്ടിയുള്ളതും ചെറുതും സുഗന്ധം കുറഞ്ഞതുമായിത്തീരുന്നു. അതിനാൽ ഭാഗിക തണലിൽ ഇവയെ വളർത്തുകയാണ് ദീർഘകാലം ഇലപറിക്കാൻ സഹായിക്കുന്നത്.

കറികളും പലഹാരങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കാവുന്ന ഒരല്‍ഭുത  ചെടിയാണ് ആഫ്രിക്കന്‍മല്ലി. നന്നേ ചെറിയ വിത്തുകള്‍ പൊടിച്ച് മാതമല്ല ,പുതിയ ചീനപ്പുകള്‍ പൊട്ടി മുളച്ചും വംശവര്‍ധന നടത്തുന്നു . ഇലകൊണ്ടുള്ള ചട്ട്നി ആഹാരത്തിന് രുചിയും ഗുണവും കൂട്ടുക മാത്രമല്ല വിശപ്പുണ്ടാക്കുകയും ചെയ്യുന്നു.

ഔഷധയോഗ്യഭാഗങ്ങള്‍

ഇലകളും വേരും

ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ഇരുമ്പ്

കാല്‍സ്യം

കരോട്ടീന്‍

റീബോഫ്ലെവിന്‍

കൃഷി രീതി

വിത്തുകൾ കൊണ്ടും ധാരാളം ശാഖകളുള്ള പൂത്തണ്ടിലുണ്ടാകുന്ന കുഞ്ഞു തൈകൾ വഴിയുമാണ്‌ ഇവയുടെ പ്രത്യുല്പ്പാദനം സാധ്യമാകുന്നത്. വളരെ നന്നായി പടരാൻ കഴിവുള്ളൊരു ഇലക്കറിയായ ഈ സുഗന്ധയില ഗ്രോ ബാഗിലും നന്നായി വളരും. തറയിൽ നടുമ്പോൾ ചെടികൾ തമ്മിൽ ഒരടി അകലം പാലിക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയ മണ്ണിലുണ്ടാക്കിയ ചെറു തടങ്ങളിൽ മൂന്നില പ്രായത്തിലുള്ള തൈകൾ പറിച്ചുനടാം. വേനലില്‍ നനച്ചുകൊടുക്കണം. മൂന്നു മാസം കഴിഞ്ഞു ഇലകൾ വിളവെടുപ്പ് തുടങ്ങുന്നതാണ് നല്ലത്. പ്രത്യേക ശ്രദ്ധയോന്നുമില്ലെങ്കിലും വളർന്നു ദീർഘകാലം വിളവു തരുന്നൊരു കറിയിലയാണിവൻ.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  • മല്ലിയിലയും വേരും തിളപ്പിച്ച വെള്ളം കുടിക്കുന്നത് ന്യൂമോണിയ,ഫ്ലൂ , പ്രമേഹം , മലബന്ധം ,മലേറിയ എന്നിവയ്ക്കു ശമനമുണ്ടാക്കും.
  • പച്ച വേര് തിന്നുന്നത് തേള്‍ കുത്തിയാല്‍ നന്നാണ്.
  • ഇലക്കഷായം കുടിക്കുന്നത് ശരീരത്തിലെ നീര്‍വീക്കം കുറക്കും . ഇല ഉണക്കിപ്പൊടിച്ച്  ചായയാക്കി കഴിക്കുന്നത് ജലദോഷം ,പനി, ഛര്‍ദി, വയറിളക്കം പ്രമേഹം ,മലബന്ധം എന്നിവ ശമിപ്പിക്കും.
  • വേരുകഷായം വയറുവേദനയ്ക്ക് മരുന്നാണ്വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്.

 

ആവണക്ക്

ശാസ്ത്രീയനാമം

റിസിനസ് കമ്മ്യൂണിസ്

മറ്റ് പേരുകള്‍

ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant)  എന്നാണ്  പറയുന്നത് . സംസ്കൃതത്തില്‍ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്.

വിവരണം

എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത്  ഒരു കുറ്റിച്ചെടിയാണ്.  മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്.   വിത്തില്‍ നിന്ന്  35-40% എണ്ണ ലഭിക്കും.    റിസിനോളിക് – ലിനോലിക്ക് ആസിഡുകള്‍ ഈ എണ്ണയില്‍  ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം   കയ്പു രസവും ഉഷ്ണവീര്യ വുമുള്ളതാണ് ഈ സസ്യം. ആവണക്ക്‌ മൂന്നു തരത്തില്‍ ഉണ്ട്‌. വെളുത്തത്‌,  കറുപ്പ്‌, ചുവപ്പ്‌. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം  ആണ്. ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു.

ഔഷധയോഗ്യഭാഗങ്ങള്‍

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു.

ഔഷധഗുണങ്ങള്‍

  1. അര ഔണ്‍സ്‌ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുള്ള പശുവിന്‍ പാലിലോ ഒഴിച്ച്‌ പതിവായി രാത്രിയില്‍ കഴിച്ചാല്‍ വയറുവേദന, നടുവേദന, നീര്‌ ഇവ ശമിക്കും.
  2. വിഷാംശം കലര്‍ന്ന ആഹാരം അകത്തു ചെന്നുവെന്നു മനസ്സിലായാല്‍ ഒന്നര ഔണ്‍സ്‌ ആവണക്കെണ്ണ കഴിച്ച്‌ വയറിളക്കണം.
  3. രണ്ടു ചെറിയ സ്‌പൂണ്‍ ആവണക്കെണ്ണ ചൂടുവെള്ളത്തിലൊഴിച്ച്‌ അഞ്ചാംപനിയുടെ തുടക്കത്തില്‍ കുട്ടികള്‍ക്കു നല്‍കുന്നത്‌ ഫലപ്രദമാണ്‌.
  4. . ചുമ ശമിക്കാന്‍ തൊണ്ടക്കുഴിയില്‍ അല്‍പ്പം ആവണക്കെണ്ണ പുരട്ടിയാല്‍ മതിയാകും.
  5. വിരയുടെ ശല്യം മാറും

. അഞ്ചു മുതല്‍ ഇരുപതു മില്ലി വരെ ശുദ്ധമായ ആവണക്കെണ്ണ കഴിച്ചാല്‍ നാടവിരശല്യം മാറും.

  1. ആവണക്കില പിഴിഞ്ഞ നീര്‌ എണ്ണ ചേര്‍ത്തു കഴിച്ചാല്‍ വയറുവേദന ശമിക്കുന്നതാണ്‌.
  2. ആവണക്കിന്റെ തളിരില അരച്ചത്‌ പത്തു ഗ്രാം എടുത്ത്‌ കരിക്കിന്‍ വെള്ളത്തില കലക്കി ഏഴു ദിവസം കുടിച്ചാല്‍ മഞ്ഞപ്പിത്തം മാറും

.9. ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ച്‌ അരച്ചു പുരട്ടിയാല്‍ സന്ധികളിലുണ്ടാകുന്ന വേദനയോടു കൂടിയ നീര്‌, വാതം ഇവ ശമിക്കും

.10. കാല്‍തുടം ആവണക്കെണ്ണ കരിക്കിന്‍ വെള്ളത്തിലൊഴിച്ച്‌ കഴിച്ചാല്‍ മൂത്രതടസ്സം മാറും.

  1. . കീഴാര്‍നെല്ലിയും കയ്യുണ്ണയും സമൂലം എടുത്ത്‌ ആവണക്കിന്റെ കുരുന്നിലയും, ജീരകവും ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇത്‌ പശുവിന്‍ പാലില്‍ കലക്കി കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കുന്നതാണ്‌.
  2. . ഉപ്പൂറ്റി വിണ്ടു കീറുന്നത്‌ മാറാന്‍ രാത്രി കിടക്കുന്നതിനു മുമ്പ്‌ പാദങ്ങള്‍ വൃത്തിയാക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുക.
  3. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
  4. പിത്തശൂലയ്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി.
  5. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം.
  6. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും.
  7. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും.
  8. തളിരില നെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും.
  9. അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറു വേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്.
  10. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
  11. കരിനൊച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും.
  12. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി.
  13. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്.
  14. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.

 

ഇലന്ത

സമുദ്രനിരപ്പില്നിന്നും 1650 മീറ്റര്വരെ ഉയരത്തില്വളരുന്നതാണ് ഇലന്ത. സിസിഫസ്ജുജൂബ എന്നാണ്ഇലന്തയുടെ സസ്യനാമം. ജീവന്‍റെപഴം, അമരത്വത്തിന്‍റെപഴംഎന്നൊക്കെയാണ് ഇലന്തപ്പഴത്തിന്‍റെ വിളിപ്പേരുകള്‍., ഇലന്ത റാംനേസ്യേ കുടുംബത്തിലെ ഒരു അംഗമാണ്.മുള്ളുകളോടുകൂടിയ ചെറുവൃക്ഷം ആണ് ഇലന്ത.

മറ്റ്പേരുകള്‍

ലന്ത, ജുജൂബാ, ബെർ, ഉമ്രൻ, ഉമ്രി, ചൈനീസ് ഡേറ്റ് എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു. അറബിയിൽ കിനാർ എന്നും തമിഴിൽ എലന്തി പഴം എന്നും അറിയപ്പെടുന്നു.

ജന്മദേശം

ഇലന്തയുടെ സ്വദേശം ചൈനയാണ്.

വിവരണം

ശരീരത്തിലെകോശതലങ്ങളില്പോലും സന്ദേശ വാഹകരായിപ്രവര്ത്തിക്കാന്കഴിയുന്ന വരണ്ട കാലാവസ്ഥയെപ്പോലും അതിജീവിച്ചുവളരുന്ന ഇലന്തച്ചെടിയുടെ ശാഖാഗ്രങ്ങളിലുള്ള ഇലഞെട്ടുകളിലാണ് കായ്കളുണ്ടാവുന്നത്.

മൂക്കാത്ത കായ്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും.

വലിയ ഇലന്ത

Zizyphus vulgaris എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. കാശ്മീർ‍, ഹിമാലയം, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ വളരുന്നു. ഈ വൃക്ഷത്തിന്റെ പഴം പനി കുറയ്ക്കുന്നു. കഫം ചുമച്ച് തുപ്പിക്കളയുവാൻ (expectorant) സഹായിക്കുന്നു. വലിയ ലന്തയുടെ തൊലി കൊണ്ടുണ്ടാക്കിയ കഷായം വൃണങ്ങൾശുദ്ധി ചെയ്യുവാൻ ഉപയോഗിക്കുന്നു. മരുന്നുകളുടെ ദുഃസ്വാദ് ഒഴിവാക്കുവാൻ ഇലകൾ കടിച്ചു ചവയ്ക്കാമെന്ന് അഷ്ടാംഗഹൃദയം. പശ ചില നേത്ര രോഗങ്ങളിൽ ഉപയോഗിക്കുന്നു.

ചെറിയ ഇലന്ത

Zizyphus jujuba എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. ഇൻഡ്യയിലും മ്യാന്മാറിലും കൃഷി ചെയ്തു വരുന്നു. തനിയെ കിളിർത്തുവരുന്നവയുടെ (കാട്ടു ലന്ത) ഫലങ്ങൾ കയ്പ്പും ചവർപ്പുമുള്ളതാണ്. നട്ടുവളർത്തുന്നവയുടെ (ഗൃഹബദരം) കായ്കൾ സ്വാദുള്ളതും പുളികുറഞ്ഞതുമാണ്. കായ്കൾ പച്ചക്കറിയായി ഉപയോഗിച്ചിരുന്നത് സാധാരണയായിരുന്നു എന്ന് ശീലാവതിയിൽഎഴുതിയിട്ടുണ്ട്. ഉപ്പിലിട്ടോ കൊണ്ടാട്ടമായോ ഉണക്കിയോ ഇലന്ത ഫലങ്ങൾ സൂക്ഷിക്കാം.

പ്രധാനപ്പെട്ടഇനങ്ങള്‍

നർമ്മ, കാരക, ദന്തൻ, ഖീര, ചൊഞ്ചൽ

നടീല്‍ രീതി

കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം.

വര്‍ഷംതോറും വിളവെടുപ്പിനുശേഷം മഴക്കാലത്ത് വളപ്രയോഗം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും. ഏപ്രില്‍ മാസങ്ങളില്‍ പൂവ് വന്ന് നവംബര്‍ മുതല്‍ ജനുവരി വരെ പഴങ്ങള്‍ കാണും. വിളഞ്ഞ് പഴുത്താല്‍ ഓറഞ്ചു നിറമാകും. പഴങ്ങള്‍ കിളികള്‍ തിന്നാതിരിക്കാന്‍ മരം മൊത്തമായി വലകൊണ്ട് മൂടാം. ചെറു മുള്ളുകളുള്ള ചെടിക്ക് കീടരോഗങ്ങള്‍ ഒന്നും വരാറില്ല. ഇരുപതു വര്‍ഷക്കാലം നിലനില്‍പുമുണ്ട്. കാതലില്ലാത്ത നല്ല ഉറപ്പുള്ള തടി കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുവാനും ഉപയോഗിക്കാം. കുരു കളഞ്ഞ പഴത്തില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് അരച്ചുണക്കിയുള്ള കൊണ്ടാട്ടം തമിഴ്‌നാട്ടില്‍ സാധാരണയാണ്. വിശപ്പില്ലായ്മ, ഛര്‍ദ്ദി,അഗ്‌നിമാന്ദ്യം, കഫോദ്രവം ഇവയെല്ലാം ഇലന്തപ്പഴം കഴിച്ചാല്‍ ഒരു പരിധിവരെ ഇല്ലാതാകും.

ഔഷധയോഗ്യഭാഗം

പട്ട, ഇല, കായ്, വെരന്മേൽ തൊലി

ഔഷധഗുണങ്ങള്‍:-

ഇലന്ത ഫലത്തിന്‍റ തൊലി കൊണ്ടുണ്ടാക്കിയകഷായവും ചൂർണ്ണവും വൃണങ്ങൾ ശുദ്ധി ചെയ്യുവാനും വെച്ചുകെട്ടുവാനും ഉപയോഗിക്കുന്നു. വേരിലെ തൊലി വിരേചന ഔഷധമാണ്. തളിരിലകൾ അരച്ചു പുരട്ടുന്നത് ത്വൿ‌രോഗങ്ങൾ ശമിപ്പിക്കും. കാട്ടുലന്തയുടെ ഇലകൾമൂത്രാശയ, യോനീരോഗങ്ങൾക്ക് ഉപയോഗിക്കാം.

ഇലന്തപഴത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

മോണോ ഫോസ്ഫേറ്റുകള്സമൃദ്ധമായി അടങ്ങിയിരിക്കുന്നപഴമാണ് ഇലന്ത. ആപ്പിളിനേക്കാള്നൂറിരട്ടി ജീവകംസി,ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിരഎന്നീപ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.

താഴെപറയുന്ന അസുഖങ്ങളുടെ ചികിത്സക്ക് ആയി ഇലന്തയുടെ ഫലങ്ങള്‍ ഉപയോഗിക്കുന്നു

അർശസ്സ്

അതിസാരം

രക്തശുദ്ധി

മഹോദരം

മറ്റ് ഉപയോഗങ്ങള്‍

ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.

മതപരം

വീടിന്റെ കിഴക്കുഭാഗത്ത് ഇലന്ത നട്ടാല്‍ പുത്രലാഭവും, തെക്ക് വശത്തായാല്‍ ധനലാഭവും ഉണ്ടാവുമെന്ന വിശ്വാസവുമുണ്ട്.

ഇലന്തപഴത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ഏലം

ശാസ്ത്രീയനാമം

Elettaria cardamomum Maton

കുടുംബം

ഇഞ്ചി

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. സിഞ്ച്ബറേസി സസ്യകുടുംബത്തിൽപ്പെട്ട. ഒരു സസ്യം ആണ് ഏലം.

മറ്റ്പേരുകള്‍

ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം എന്നാണ്‌.സംസ്കൃതത്തില്‍ഏലാം, പുടാ, ദ്രാവിഡി, സൂഷ്‌മ, ഉപകുഞ്ചിക,കായാസ്ഥാനാ എന്നുംതമിഴ് – എലക്കായ് എന്നും ഹിന്ദി –ഛോട്ടി ഇലാചി എന്നും ഇത് അറിയപ്പെടുന്നു.

വിവരണം

ഭൂകാണ്ഡത്തില്‍ നിന്നും മണ്ണിനു മുകളിലൂടെ പടരുന്ന അപസ്ഥാനീയ വേരുകളിലാണ് കായ ഉണ്ടാകുന്നത്.  ഈ വേരുകള്‍ക്ക് ശരം എന്നാണ് പറയുക. വേരുകളില്‍ കായ വിന്യസിക്കപ്പെട്ടിരിക്കും.   ഫലത്തിനുള്ളിലെ ചെറുവിത്തുകളാണ് ഏലക്കായ്ക്ക് ഗുണവും മണവും നല്‍കുന്നത്.    രൂക്ഷഗുണവും ശീതവീര്യവുമുള്ളതാണ് ഏലയ്ക്കാ.  ഔഷധമായി കായ മാത്രമാണ് ഉപയോഗിക്കുന്നത്.

കൃഷിരീതി

ഏലം കൃഷിചെയ്യുന്നതിനുള്ള നടീൽ വസ്തുക്കൾ രണ്ട് രീതിയിൽ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടിൽ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളർച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേർത്ത് വേരോട്കൂടി വേർപെടുത്തി എടുക്കുന്ന രീതിയും. ചില സ്ഥലങ്ങളിൽ തായ്ച്ചെടി മുഴുവൻ കിളച്ചെടുത്ത് തട്ടകൾ വേർപെടുത്തിയും എടുക്കാറുണ്ട്. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.

ഏലം കൃഷിചെയ്യുന്നതിനുള്ള നടീൽ വസ്തുക്കൾ രണ്ട് രീതിയിൽ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടിൽ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളർച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേർത്ത് വേരോട്കൂടി വേർപെടുത്തി എടുക്കുന്ന രീതിയും. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.

കൃഷി സ്ഥലത്ത് തണൽ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്‌. ഉയരം കൂടുതലുള്ള സ്ഥലത്തേക്കാൾ തണൽ ആവശ്യമുള്ളത്സമതലങ്ങളിൽ കൃഷി ചെയ്യുമ്പോഴാണ്‌. തോട്ടത്തിന്റെ വടക്ക് കിഴക്ക് ചരിവുകളിൽ തണൽ കുറയ്ക്കാവുന്നതാണ്‌. ജലസേചന സൗകര്യമുള്ള തോട്ടങ്ങളിലും മണ്ണിൽ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലും തണൽ കുറച്ചുമതിയാകും. തോട്ടത്തിൽ കാറ്റിനെ ചെറുക്കാനുള്ള ജൈവ വേലികൾ നടുന്നതും നന്നാണ്‌.

മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴക്കു മുൻപായി 90 സെ.മീ.നീളത്തിലും 90 സെ.മീ വീതിയിലും 45 സെ.മീ ആഴത്തിലും കുഴികൾ എടുത്ത്; അതിൽ കുഴിയിൽ നിന്നും എടുത്ത മേൽമണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങൾ കൂട്ടിക്കലർത്തിയ മണ്ണും ചേർത്ത് നിറച്ച് തൈകൾ നടാവുന്നതാണ്‌. മഴ കുറവായ സ്ഥലങ്ങളിൽ 75 സെ.മീ വീതിയിലും 30 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ഏകദേശം ഒന്നര മീറ്റർ വരെ അകലത്തിൽ തൈകൾ നടാവുന്നതാണ്‌. തൈകൾ കാറ്റുകൊണ്ട് ഇളക്കം തട്ടാതിരിക്കുന്നതിലേക്കായി താങ്ങുകളും നൽകുന്നു.

കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യന്താപേക്ഷിതമാണ്‌.വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ ഏലത്തിൽ നിന്നും 50%വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.വേനൽക്കാലം ഇളം ചിനപ്പുകളുടേയും ശരങ്ങളുടേയും വികാസം നടക്കുന്ന സമയം കൂടിയാണ്‌. അതിനാൽ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്‌. ഇതിലേക്കായി വലിയ ജലസംഭരണികൾ തയാറാക്കി പോട്ട് ഇറിഗേഷൻ, ഹോസ് ഇറിഗേഷൻ, സ്പ്രിംഗ്ലർ, ഡ്രിപ് ഇറിഗേഷൻ എന്നീ ജലസേചന രീതികളിൽ ഏതെങ്കിലും ഉപയോപ്പെടുത്താവുന്നതാണ്‌.

പഴയ തട്ടകൾ, ഉണങ്ങിയ ഇലകൾ, ഉണങ്ങിയ വേരുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന കൃഷിപ്പണിയാണ്‌ ശിഖരമൊരുക്കൽ എന്ന് അറിയപ്പെടുന്നത്. അവസാനത്തെ വിളവെടുപ്പ് കാലം കഴിഞ്ഞാണ്‌ ഇത് ചെയ്യുന്നത്. ഇങ്ങനെ കോതി എടുക്കുന്നവ ചെടിയുടെ ചുവട്ടിൽ പുതയിടുന്നതിനായി ഉപയോഗിക്കുന്നു.

രോഗങ്ങള്‍

ഏത് പ്രായത്തിലുമുള്ള ചെടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ മൊസൈക് (കറ്റെ). വൈറസ് മാത്രമല്ല ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്‌. പ്രാണി രോഗം ബാധിച്ച ഇലകളിൽ നിന്നും നീരൂറ്റിക്കുടിക്കുമ്പോൾ വൈറസുകൾ ചെടികളിൽ പ്രവേശിക്കുന്നു. മഞ്ഞനിറത്തിൽ പൊട്ടുകൾ ചിമ്പിന്റെ തളിരിലകളിൽ ഉണ്ടാകുന്നതാണ്‌ രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ പൊട്ടുകൾ പാടുകളായി മാറുന്നു.രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്‌ നാലുമാസം കാലയളവ് എടുക്കും. ഇലകളുടെ ഉള്ളിൽ ഉണ്ടാകുന്നതിനാൽ ചെടി മുഴുവനും ബാധിക്കുകയും, രോഗം ബാധിച്ച് രണ്ട് വർഷമാകുന്നതോടെ ചെടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. ശരങ്ങളുടെ എണ്ണവും നീളവും കുറയുന്നതിനാൽ വിളവും കുറയുന്നു. ഡിസംബർ മുതൽ മേയ് വരെയുള്ള കാലത്താണ് പ്രാണികളെ തോട്ടങ്ങളിൽ കാണപ്പെടുന്നത്. രോഗം ബാധിച്ച തോട്ടത്തിൽ നിന്നും ചിനപ്പുകളോ വിത്തുകളോ നടുന്നതിനായി എടുക്കാതിരുന്നാൽ രോഗം പകരാതിരിക്കാം.കൂടാതെ രോഗബാധയേറ്റ ചെടികൾ പിഴുത് തീയിട്ട് നശിപ്പിക്കുക, നാലുമാസം തുടർച്ചയായി നിരീക്ഷണവും നശിപ്പിക്കലും നടത്തുക, കളകൾ നശിപ്പിക്കുക, ചേമ്പ്, മലയിഞ്ചി, കുർക്കുമ തുടങ്ങിയവ വളരാൻ അനുവദിക്കാതിരിക്കുക, രോഗബാധയേറ്റ തോട്ടങ്ങളുടെ സമീപത്ത് തവാരണകൾ എടുക്കാതിരിക്കുക എന്നിവ മൊസൈക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും.

style="text-align: justify; ">അഴുകൽ രോഗം

ഈ രോഗത്തിന്‌ കാരണം കുമിൾ ആണ്‌. തളിരിലകളിൽ കടും പച്ച നിറത്തിൽ നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ്‌ രോഗത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഈ പാടുകൾ വലുതാകുകയും ഇലകൾ പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. ഇത് തണ്ടുകളെ പൊതിഞ്ഞുനിൽക്കുന്ന ഇളം പോളകൾ, ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങൾ, പൂങ്കുലകൾ,കായ്കൾ എന്നിവയും നശിക്കുന്നു. കാലവർഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങൾ നശിപ്പിക്കുക. കൂടാതെ മഴക്കാലത്തിന് മുൻപായി ബോഡോ മിശ്രിതം 1% വീര്യത്തിൽ തയാറാക്കിയതിൽ പശ ചേർത്ത് ചെടിയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്നവിധം നവംബർ ഡിസംബർ മാസം വരെ ഇടവിട്ട് രണ്ടു മൂന്നു തവണ തളിക്കുന്നതും ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

style="text-align: justify; ">ഇലക്കുത്ത്

ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടായി ചെടി മുഴുവനും കരിയുന്നു. ഡൈഫോൾട്ടാൻ–0.2% അല്ലെങ്കിൽ ഇൻഡോഫിൽ എം.45-0.3% വീര്യത്തിൽ തളിക്കുക. മഴയുടെ ലഭ്യതക്കനുസരിച്ച് മാർച്ച് ഏപ്രിൽ തുടങ്ങി രണ്ടാഴ്ച ഇടവേളകളിൽ മരുന്നു തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കാൻ സഹായിക്കും

style="text-align: justify; ">ഇലചീയൽ

ഇത് ഒരു കുമിൾ രോഗമാണ്‌. ഇലകളിലാണ്‌ പ്രധാനമായും ബാധിക്കുന്നത്. ഡൈതേൻ എം.45 -0.3% വീര്യത്തിൽ തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

style="text-align: justify; ">കടചീയൽ

ഇതും ഒരു കുമിൾ രോഗമാണ്‌. ശരിയായ നീർവാഴ്ച ഇല്ലാത്തതിനാൽ ചെടിയുടേ മൂട് ചീയുകയും തൈകൾ വീണ് നശിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികൾ പിഴുത് നശിപ്പിക്കുക. കൂടാതെ തവാരണകളിൽ നന നിയന്ത്രിക്കുക.പുതയിട്ടത് അവശേഷിക്കുന്നത് നിയന്ത്രിക്കുക എന്നിവയും ചെയ്യാവുന്നതാണ്‌. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് എന്ന രാസകീട നാശിനി 0.3% വീര്യത്തിൽ തളിക്കുന്നതും ഇത് നിയന്ത്രിക്കാം.

സംസ്കരണം

ഈർപ്പാംശം 8% മുതൽ 12% വരെ കുറയ്ക്കുക, സ്വാഭാവിക പച്ചനിറം നിലനിർത്തുക എന്നിവയാണ്‌ ഏലക്കാ സംസ്കരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വിളവെടുത്ത കായ്കൾ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കുപുരകളിൽ ചൂടുനൽകിയോ ഇടക്കിടെ ഇളക്കി എട്ടുപത്തു ദിവസം ഉണക്കിയെടുക്കുന്നതാണ്‌ ഏറ്റവും സാധാരണവും ചെലവുകുറഞ്ഞതുമായ രീതി. ഇത്തരം രീതികളിൽ കായ്കളുടെ സ്വാഭാവിക പച്ച നിറം നിലനിൽക്കില്ല എന്ന ഒരു പോരായ്മയുണ്ട്.

ഔഷധഗുണങ്ങള്‍

മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു, ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്. ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും. കടും മധുര രസവും ലഘുരൂക്ഷഗുണവും ശീതവീര്യവുമാണിതിന്. തണ്ട്, ഇല, വേര് എന്നിവയും പല രീതിയിലുള്ള ചൂര്‍ണങ്ങള്‍ക്കും ലേപനങ്ങള്‍ക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു. വാതപിത്ത കഫ രോഗങ്ങളെ ശമിപ്പിക്കാനും ശരീരതാപം നിലനിര്‍ത്താനും ചര്‍ദ്ദി, വയറിളക്കം, വായനാറ്റം, വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍, അരുചി, വയറുവേദന, മൂത്രതടസ്സം,ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചില്‍ എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഏലക്കായക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഏലത്തരിയില്‍ നിന്നുണ്ടാക്കുന്ന ടിഞ്ചര്‍ കാര്‍ഡമന്‍ അലോപ്പതി മരുന്നിലും ഉപയോഗിച്ചുവരുന്നു.

ഏലത്തരിയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന ‘സബത്തി’യും ഏലത്തരി പൊടിച്ച ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും ഏലത്തരിയുടെ പൊടി തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പെട്ടെന്നുണ്ടാകുന്ന വയറുവേദനക്ക് കഴിക്കാവുന്ന ഗൃഹഔഷധിയാണ്.
കുറച്ചു ഏലത്തിരിയും മല്ലിപ്പൊടിയും ഇളനീര്‍ വെള്ളത്തിലിട്ടു കലക്കി തെളിയെടുത്ത് ഉപയോഗിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന ചര്‍ദ്ദിക്കുപയോഗിക്കാവുന്ന ഔഷധമാണ്. ഇളനീര്‍ വെള്ളം കുടിക്കുമ്പോള്‍ ഒന്നായി കുടിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. അതിനാല്‍ അല്‍പാല്‍പ്പമായി കുടിക്കാന്‍ ശ്രദ്ധിക്കണം.
പലരിലും കണ്ടുവരുന്ന അസുഖമാണ് വായനാറ്റം. ഏലക്കായ ചതച്ചിട്ട വെള്ളം കുടിക്കുന്നതും കറിവേപ്പിലയും ഏലക്കായയും കൂടി ചവച്ചു തിന്നുന്നതും ഇതിന് വളരെ ഗുണം ചെയ്യു. അതിശക്തിയായുള്ള എക്കിട്ടത്തിനും ഏലക്കായ മരുന്നായി ഉപയോഗിക്കാം. ഏലത്തരി, ചുക്ക്,വറുത്ത എള്ള്, ശര്‍ക്കര എന്നിവ 1:2:3:4 എന്ന തോതില്‍ ഇടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ഒന്നാംതരം ചുമ സംഹാരിയാണ്. ഏലയ്ക്കാപ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കലക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും.  ഏലയ്ക്കാപ്പൊടി നെയ്യില്‍ ചാലിച്ച് നുണഞ്ഞിറക്കിയാല്‍ കഫക്കെട്ട് മാറും.  ഏലയ്ക്കാപ്പൊടി ദന്തചൂര്‍ണ്ണത്തില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളും വായ് നാറ്റവും മാറും.  ഏലത്തരിയും തിപ്പലിയും കല്‍ക്കണ്ടം ചേര്‍ത്ത് പൊടിച്ചു സേവിച്ചാല്‍ ചുമ ശമിക്കും.   ഛര്‍ദ്ദി, അര്‍ശസ്സ്, തലവേദന, പല്ലുവേദന, വാതവേദന എന്നിവ ശമിപ്പിക്കും ചായപ്പൊടിയോടുകൂടിയും ഉപയോഗിക്കാം

കവുങ്ങ്

ഒരു ഒറ്റത്തടിവൃക്ഷമാണ് കവുങ്ങ്. കമുകിൽ നിന്നും ലഭിക്കുന്ന ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്. പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌.

മറ്റ് പേരുകള്‍

Arecanut tree, Betelnut tree എന്നിവയാണ്‌ ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ. ക്രമുകം എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ്‌ കമുക് /കവുങ്ങ് എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കുന്നു. ഇതിനെ അടയ്ക്കാമരം എന്നും പറയുന്നു.

ജന്മദേശം

കമുകിന്റെ ജന്മദേശം മലയായിലാണ്‌

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

അരിക്കോളീന്‍ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്.  പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്  എന്നിവയും അടങ്ങിയിരിക്കുന്നു .

ഇനങ്ങള്‍

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ എന്നിവ പ്രധാനപ്പെട്ട ഇനങ്ങളാണ്.

കൃഷിരീതി

നല്ല നീര്‍വാര്‍ച്ച ഉള്ള മണ്ണാണ് കമുകിന് ഏറ്റവും അനുയോജ്യം. ആരംഭത്തില്‍ തണലും തണുപ്പും വളരെ ആവശ്യമാണ്‌. ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്.

ഈ സസ്യത്തിന് ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്,ഔഷധസസ്യങ്ങൾ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം.

ഔഷധയോഗ്യഭാഗം

വിത്ത്

ഔഷധഗുണങ്ങള്‍

‍   കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു . വായ്പുണ്ണു്, പ്രേമേഹം എന്നിവ മാറാനും ഉപയോഗിക്കുന്നു. തോലുകളഞ്ഞ അടയ്ക്ക വെള്ളത്തിലിട്ട് വേവിച്ച് വെയിലത്തു വച്ച് ഉണക്കിയെടുത്താൽ ശുദ്ധിയാകും. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേര്‍ത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും.  വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവര്‍ അടക്ക ചവക്കുന്നത് ഇത് മാറാന്‍ സഹായകമാകും.

മറ്റ്ഉപയോഗങ്ങള്‍

കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു

 

കയ്പ്പന്‍ പടവലം

ശാസ്ത്രീയനാമം

ട്രൈക്കോസാന്ഡീസ്കുക്കുമെറീന

മറ്റ് പേരുകള്‍

സ്നേക്ഗൗര്ഡ്‌‘

വിവരണം

സമൂലം ഔഷധ യോഗ്യഭാഗമാണ് കയ്പ്പന്‍ പടവലം. പാമ്പിന്റെ ആകൃതിയും കട്ടിയുള്ള തോലും ആണ് ഇവയ്ക്ക്. പല നാടന്‍ ചികിത്സയിലും കാട്ടുപടവലം മുഖ്യഘടകമാണ്. നാടന്‍പടവലത്തിന്റെ ചെറിയ പതിപ്പാണെങ്കിലും ഇതിനു നല്ല കയ്പ്പാണ്.  വള്ളിയായി വളരുന്ന ഇത് 3-4 മീറ്റര്‍ ഉയരത്തില്‍ വളരും.

ഇവയിലെ പൂക്കള്‍ക്ക് നല്ല വെള്ള നിറമാണ്.  കായ്കളുടെ അറ്റം വെളുത്തിരിക്കും.  പച്ചകലര്‍ന്ന കായയില്‍ അവിടവിടെയായി വെള്ളവരകള്‍ കാണും.  ഇവയുടെ കായ്കളില്‍ തൊട്ടാല്‍ നല്ല മണമുണ്ടായിരിക്കും.  കായ്കള്‍ പഴുത്താല്‍ ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറമായിരിക്കും.

ഔഷധയോഗ്യഭാഗം

വേര്, തണ്ട്, ഇല, പൂക്കള്‍, കായ്

ഘടകം

കുക്കുര്‍ ബിറ്റാസിന്‍’

ഔഷധഗുണങ്ങള്‍

  1. കയ്‌പന്‍ പടവലം കൃമിശല്യത്തിന്‌ ഉത്തമമാണ്‌. മലബന്ധം അകറ്റി മലശോധ സുഗമമാക്കുന്ന ഒറ്റമൂലിയാണിത്‌.
  2. പ്രമേഹരോഗശമനം, കരളിന്റെ സംരക്ഷണം, രോഗാണു നാശകത്വം എന്നീ നിലകളില്‍ കയ്‌പന്‍ പടവലം ഏറെ ഫലപ്രദമാണ്‌.
  3. ഇതിന്റെ വേര്‌ ചതച്ചു പിഴിഞ്ഞെടുക്കുന്ന നീര്‌ രണ്ട്‌ ഔണ്‍സ്‌ കുടിച്ചാല്‍ വയറിളക്കത്തിലൂടെ വയറിനെ ശുദ്ധീകരിക്കാന്‍ നല്ലതാണ്‌.
  4. ത്വക്ക്‌ രോഗ ശമനത്തിനാണ്‌ കയ്‌പന്‍ പടവലം ഏറെ ഗുണകരം.
  5. കരളിന്റെയും, പിത്താശയക്കല്ലുകളുടേയും ചികിത്സയില്‍ പടവലം ഔഷധമാണ്‌.
  6. ആരഗ്വധാദിക്വാഥം, ചന്ദനാസവം, പടോലാദികഷായം, രാസനാദി കഷായം, അരവിന്ദാസവം, പടോലാദിഘൃതം ത്രയന്ത്യാദി കഷായം, പുനര്‍ന്നവാസവം, തിക്‌തക ഘൃതം, വജ്രക ഘൃതം, ജാത്യാദി തൈലം, മഹാതിക്‌തക ഘൃതം എന്നി ആയുര്‍വേദ ഔഷദകൂട്ടില്‍ കയ്പ്പന്‍ പടവലം ഉപയോഗിക്കുന്നു.
  7. രക്ത ശൂദ്ധീകരണത്തിനും ഉപയോഗിക്കുന്നു. നേത്രരോഗങ്ങള്‍,  ശ്വാസകോശ രോഗങ്ങള്‍ ,  പനി, വെള്ളപ്പാണ്ട്, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.
  8. വയറ്റിലെ കൃമിശല്യം നിയന്ത്രിക്കാന്‍ ഇതു നല്ലതാണ്. പിത്തരോഗം  ശമിപ്പിക്കുകയും മലശോധനയുണ്ടാക്കുകയും ചെയ്യും. ത്വക്ക് രോഗം ശമിപ്പിക്കാനും ഉപയോഗിക്കുന്നു.
  9. കയ്പന്‍ പടവലയില,  ആര്യവേപ്പില ഇവയിട്ടുവെന്ത വെള്ളത്തില്‍ കുളിച്ചാല്‍ത്വക്ക് രോഗം ശമിക്കും.
  10. കയ്പ്പന്‍ പടവലവേര് നന്നായരച്ച് നെറ്റിയില്‍പുരട്ടിയാല്‍ തലവേദനക്ക് ശമനമുണ്ടാകും.
  11. വള്ളി കൊണ്ടുള്ള കഷായം ശ്വാസകോശത്തിലെ കഫം ചുമപ്പിച്ച് കളയുവാൻ സഹായിക്കുന്നു.

 

കറിവേപ്പ്

കറിവേപ്പിന്‍റെ ജന്മദേശം ഇന്ത്യയാണ്.ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജന ചെടിയാണ് കറിവേപ്പില.ആഹാരത്തിനു രുചി വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ഒരു ഇലയാണിത്.മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ കറിവേപ്പിനെ കരുവേപ്പ്എന്നും അറിയപ്പെടുന്നു.കറിവേപ്പിനോട് സാമ്യമുള്ള ഒരു ചെരുവൃക്ഷമാണിത്.കറിവേപ്പ് ഒരു കുറ്റിച്ചെടിയാണ്.

കൃഷിരീതി:-

വേരില്‍ നിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും കൃഷിചെയുന്നത്.ഈ ചെടിയ്ക്ക് വെള്ളവും സൂര്യപ്രകാശവും ഉണ്ടെങ്കില്‍ നല്ലരീതിയില്‍ വളരുന്നതാണ്.പരാഗണം വഴിയുണ്ടാകുന്ന കായ്കള്‍ക്ക് പച്ച നിറമായിരിക്കും.പാകമാകുമ്പോള്‍ കായ്കള്‍ കറുപ്പുനിറമായിരിക്കും. ഇതിന്‍റെ തടിയും കറുപ്പ് നിറമാണ്. ഇല തണ്ടില്‍നിന്നും ഇരുവശത്തേയ്ക്കും കാണപ്പെടുന്നു.ഈ ഇലകളാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാകാറുണ്ട്.വെളുത്ത ചെറിയ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. കുരു മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ക്ക് വളര്‍ച്ച കൂടുതലാണ്.എന്നാല്‍ വേരില്‍ നിന്ന് പറിച്ചെടുക്കുന്ന തൈകള്‍ അധികം വളരാറില്ല.ആട്ടിന്‍ കാഷ്ട്ടം,ആനപിണ്ഡം,കൊഴികാഷ്ട്ടം അതിനോടൊപ്പം കഞ്ഞിവെള്ളം എന്നിവ അടിവളമായി ചേര്‍ത്താല്‍ വളരെ ഉത്തമമാണ്. കറിവേപ്പ് കുരു മുളപ്പിച്ചു വേണം നടാന്‍.

ഔഷധ ഗുണങ്ങള്‍:-

പ്രമേഹം,കൊളസ്ട്രോള്‍ എന്നിവയ്ക്ക് കറിവേപ്പില ദിവസവും പ്രഭാതത്തില്‍ കഴിക്കുന്നത് ശീലമാക്കേണ്ടതാണ്. കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് മണം നല്‍കുന്നത്. കറിവേപ്പിലയില്‍ ജീവകം A ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ നേത്രരോഗത്തിന് കറിവേപ്പില വളരെനല്ല ഔഷധമാണ്.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. കറിവേപ്പിലയും പാലും ചേര്‍ത്ത് അരച്ച് വിഷജന്തുക്കളുടെ കടിയേറ്റ ഭാഗത്ത് പുരട്ടിയാല്‍ വേദന മാറുന്നതാണ് അതോടൊപ്പം മുറിവ് വേഗത്തില്‍ ഉണങ്ങുന്നതുമാണ്.
  2. കറിവേപ്പില മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അരച്ച് ഒരുമാസം കഴിച്ചാല്‍ അലര്‍ജ്ജി മാറുന്നതാണ്.
  3. ഇതിന്‍റെ ഇല അരച്ച് വൃണമുള്ളിടത് പുരട്ടുന്നത് നല്ലതാണ്.
  4. വയറു സംബന്ദമായ അസുഖങ്ങള്‍ക്ക് കറിവേപ്പില ഉപയോഗിക്കുന്നു.
  5. പുഴുക്കടി മാറാന്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരചിട്ടാല്‍ മതിയാകും.
  6. മാംസം കഴിച്ചുണ്ടാകുന്ന ദഹനകുറവിനും മലബന്ധം,തലചുറ്റല്‍ എന്നിവയ്ക്കും ഇഞ്ചിയും,കറിവേപ്പിലയും അരച്ച് മോരില്‍ കലക്കികഴിക്കുകയോ ചോറില്‍ അരച്ച് ചേര്‍ത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്.
  7. കരിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉദരരോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
  8. കറിവേപ്പില ഇട്ട മോര് നല്ലൊരു ദാഹശമനിയാണ്‌.
  9. തളിരിലയില്‍ കോഴിമുട്ടയും അരച്ച് ചേര്‍ത്ത് കഴിക്കുന്നത് ആമാതിസാരം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനമേകും.
  10. എക്സിമ എന്ന ത്വക്ക് രോഗത്തെ ചെറുക്കാന്‍ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ച് ചേര്‍ത്ത മിശ്രിതം പുരട്ടിയാല്‍ ഈ രോഗത്തെ ചെറുക്കാന്‍ സാധിക്കുന്നതാണ്.
  11. പാദ സൗന്ദര്യത്തിനു പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ചു മൂന്നുദിവസം തേയ്ക്കുക.
  12. കരിവേപ്പിലയിട്ടു കാച്ചിയ എണ്ണതെയ്ച്ചാല്‍ തലമുടി തഴച്ചുവളരുന്നതോടൊപ്പം നല്ല കറുപ്പുനിറവും കിട്ടും.മുടികൊഴിച്ചില്‍ തടയാന്‍ കറിവേപ്പില വളരെ ഉത്തമമാണ്.
  13. കുരു നാരങ്ങനീരില്‍ അരച്ച് തലയില്‍ തെയ്ച്ചാല്‍ താരന്‍ മാറുന്നതാണ്.
  14. ചര്‍മ്മ രോഗങ്ങള്‍ അകലാന്‍ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്.
  15. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില,കറ്റാര്‍വാഴ,മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേയ്ക്കുക.


കറുവാപ്പട്ട

സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗം. ഭാരതീയ  വൈദ്യഗ്രന്ഥങ്ങളിലെല്ലാം  ഇല വംഗത്തിന്റെ ഗുണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.  ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്.

മറ്റ്പേരുകള്‍

മലയാളത്തില്‍ കറുകപ്പട്ട, ഇലവംഗം, ഇലവർങം, ഇടന, കറപ്പ എന്നിങ്ങനെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ സിന്നമൺ, Cinnamonഎന്നും ഹിന്ദിയില്‍ ദരുസിത, (दरुसिता), ധാൽചിനി എന്നും തമിഴില്‍ ലവംഗപ്പട്ടൈ, താളിച്ചപ്പത്തിരി (தாளிசபத்திரி)എന്നും അറിയപ്പെടുന്ന ഇത് സംസ്കൃതത്തില്‍  തക്‌പത്രം, തമാല എന്ന് അറിയപ്പെടുന്നു.

വിവരണം

എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു.ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌കറുവപ്പട്ടഅല്ലെങ്കിൽ കറുകപ്പട്ട. ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്.മരപ്പട്ട പരുക്കനും തവിട്ട്കാപ്പി നിറത്തിലുമുള്ളതാണ്. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലക്ക് 7-20 സെ.മീ. നീളവും 3.8-8 സെ.മീ. വീതിയും ഉണ്ട്. ഇലകൾക്ക് അണ്ഡാാകൃതിയും അറ്റം കൂർത്തിട്ടുമാണ്. ഹൃദ്യമായ മണമാണ് ഇലക്കും പൂക്കൾക്കും. ഡിസംബർ മുതൽ പൂക്കാലമാണ്.

ഔഷധഗുണങ്ങള്‍

കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതു കാരണം കറി മസാലകളിലാണ്  സര്‍വ്വസാധാരണമായി കറുവാപ്പട്ട  ഉപയോഗിക്കുന്നതെങ്കിലും പല  ഔഷധഗുണവുമുള്ള താണ്.   പനി, വയറിളക്കം ആര്‍ത്തവസംബന്ധമായ   തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായ ഔഷധമായി  കറുവപ്പട്ടയെ കരുതുന്നു.     ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക് കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. കറുവമരത്തിന്റെ ഇലകള്‍,   പൊടിയായോ  (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ  ഉപയോഗിക്കാം.  വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു.
  2. മാനസികസംഘര്‍ഷംഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു.
  3. ഒരുനുള്ളു കറുവപ്പട്ട പൊടിച്ചത് അല്പം  തേനില്‍  ചാലിച്ചു  പതിവായി  കഴിച്ചാല്‍ വായുകോപം ശമിക്കുകയും   മൂത്രതടസ്സമില്ലാതാകുകയും ,മാനസിക സംഘര്‍ഷം അകലുകയും ചെയ്യും.
  4. കറുവ ദഹനക്കേട് മാറ്റുകയും   പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും.
  5. വയറ്റിനൂള്ളിലുണ്ടാകുന്ന മുറിവുകള്‍, മൂത്രനാളിയിലും യോനിയിലുമുള്ള  അണുബാധ  എന്നിവ  ഇല്ലാതാക്കും.
  6. ദന്തക്ഷയംചെറുക്കും.  മോണരോഗം ഇല്ലാതാക്കും.  ഒരുകഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു  തിളക്കവുമേകും .
  7. നന്നായി പൊടിച്ച ഒരു  നുള്ളു  കറുവപ്പട്ട  എടുത്ത്  ഒരു  ഗ്ലാസ്സ്  വെള്ളത്തിലിട്ട്   ഒരു  നുള്ള്  കുരുമുളകു  പൊടിയും  തേനും ചേര്‍ത്ത്  കഴിച്ചാല്‍  ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്, എന്നിവയെല്ലാം ശമിക്കും.
  8. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു  തന്നെ  ഉപയോഗിക്കാം.   കറുവത്തൈലം  തേനില്‍  ചേര്‍ത്ത്  കഴിച്ചാല്‍ജലദോഷത്തിന്റെ തീവ്രത കുറയും.  ഛര്‍ദ്ദിക്കാനുള്ള തോന്നല്‍  ഇല്ലാതാകും.
  9. സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ്  കറുവപ്പട്ട.   പ്രസവം  കഴിഞ്ഞ് ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരുകഷണം കറുവപ്പട്ട കഴിക്കുക. 15-  20  മാസം  വരെ  ആര്‍ത്തവം  വൈകുന്നു. അങ്ങനെ  വീണ്ടും  ഉടനടി  ഗര്‍ഭം ധരിക്കാതിരിക്കാനും  ധാരാളം  മുലപ്പാല്‍  ഉണ്ടാകാനും  സഹായിക്കുന്നു.   കറുവ  പ്രധാന  ചേരുവയായ  ഡിക്കോക്ഷന്‍  പ്രസവവേദനയുടെ  കാഠിന്യം കുറക്കും.
  10. ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവപൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക . നെറ്റിയില്‍  കറുവത്തൈലം  പുരട്ടുന്നതും ആശ്വാസം  പകരും.
  11. പല്ലുവേദന ശമിക്കാന്‍ കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍  തിരുകുക.   വേദന ശമിക്കും.
  12. വായ്നാറ്റം അകറ്റാനും കറുവക്ക് കഴിയും.  ഒരു സൌന്ദര്യസംവര്‍ധക വസ്തുകൂടിയാണ് കറുവ.  മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനുംകറുവപ്പട്ട പൊടിച്ചു നാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക.
  13. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാംഏലക്കായ  ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും.
  14. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതുംമാറി ഒരു നവോന്മേഷം ഉണ്ടാകും.
  15. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ് .  പ്രായമായവര്‍ക്ക്  ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തു കാണാറുണ്ട്.
  16. ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍  കേടു വരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു.
  17. അഞ്ചോ എട്ടോ തുള്ളികറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്,  വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും.
  18. പതിനഞ്ച് തുള്ളി കറപ്പത്തൈലംമൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കും വീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും.
  19. കറപ്പത്തൈലവുംയൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.

സംസ്കരണം

ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. സോസ്,  അച്ചാര്‍ ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ഔഷധങ്ങള്‍, പെര്‍ഫ്യൂമുകള്‍, എന്നിവനിര്‍മ്മിക്കാന്‍ കറുവത്തൈലം ഉപയോഗിക്കുന്നു.  ടൂത്തപേസ്റ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍,കീടനാശിനികള്‍, എന്നിവയുടെ നിര്‍മാണത്തിനും ഈ തൈലം ഉപയോഗിക്കുന്നു.  കറുവത്തൈലംഭക്ഷ്യവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കറുവയുടെ ഉണങ്ങിയ ഇലയും ഉള്ളിലെ പട്ടയും  കേക്കിനും മധുരവിഭവങ്ങള്‍ക്കും ഗരംമസാലപ്പൊടിക്കും സ്വാദു പകരുന്നു.  കറുവ ഇല പെര്‍ഫ്യൂംഉണ്ടാക്കാനും ഉപയോഗിക്കുന്നു.  ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാമെങ്കിലും അമിതമായി ഉപയോഗിച്ചാല്‍വൃക്കകളും മൂത്രസഞ്ചിയും  തകരാറിലാകും .  ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോകും.

മറ്റ് ഉപയോഗങ്ങള്‍

ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു. പട്ടയില്‍ കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്, വാസെലിൻ എന്നിവ ഉണ്ടാക്കാനായ് ഉപയോഗിക്കുന്നു

കായം

കായം എന്നത് ഒരു മരത്തിന്‍റെ കറയാണ്.കറ ഉണക്കിയെടുത്താണ് കായം നിര്‍മ്മിക്കുന്നത്. ചെകുത്താന്‍റെ കാഷ്ടംഎന്നൊരു ഇരട്ടപേരില്‍ കായം അറിയപ്പെടുന്നു.ഇതൊരുസുഗന്ധവ്യഞ്ജനമാണ്‌.ലോകത്തിന്‍റെ പല ഭാഗങ്ങളിലും കായം സുലഭമാണ്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി,ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവയാണ് കായത്തിന്‍റെ പ്രത്യേകതകള്‍. കറിക്കായം,പാല്‍ക്കായം എന്നിങ്ങനെ പല പേരുകളില്‍ കായം അറിയപ്പെടുന്നു.കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു.ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്നു.കായത്തിന്‍റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചത് അറേബ്യന്‍ ഡോക്ടര്‍മാരാണ്‌.

വിവരണം

ഒരു ബഹുവര്‍ഷ ഔഷധിയാണ്‌ ഈ ചെടി. ചെടി പുഷ്പ്പിക്കുന്നതിനു മുന്നേ കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ഇങ്ങനെ കറ ഉണ്ടാകുന്നു.ഇത് വെള്ള നിറത്തിലായിരിക്കും.കാറ്റ് തട്ടുന്നത് മൂലം പിന്നീട് അവയ്ക്ക് കറുപ്പ് നിറം ലഭിക്കുന്നു. മാര്‍ച്ച് മാസത്തിലാണ് ചെടി പൂക്കുന്നത്. വേരുയ്ക്ളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . മൂന്നു വര്ഷം കഴിഞ്ഞാണ് കറ എടുക്കുന്നത്.മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.ഇത് ഉഷ്ണ വീര്യമുള്ളതാണ്. ആയുര്‍വേദ മരുന്നുല്‍പ്പാദനത്തിനും കായം വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഇതിന്‍റെ ഗന്ധം കൊണ്ട് ഇതിനെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.

ഇതിന്‍റെ ചെടി രണ്ടു വിധത്തിലുണ്ട്.കറുത്ത ചെടി,വെളുത്ത ചെടി എന്നിങ്ങനെയാണ്. കറുത്ത വൃക്ഷത്തില്‍ നിന്നെടുക്കുന്ന കായം ദുര്‍ഗന്ധമുള്ളതാണ്. കായമെടുത്താല്‍ ഉല്‍പാദനം വളരെ കുറവായിരിക്കും. കായത്തിന്‍റെ തൂക്കം വര്‍ധിപ്പിക്കാനായി ചിലര്‍ മണല്‍, തവിട് എന്നിവ ചേര്‍ത്ത് ഉണക്കുന്നു.
നല്ല കായം കത്തിച്ചാല്‍ വേഗം കത്തും. . ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാനായി കായം വറുത്തുപൊടിച്ച് കലക്കിയ വെള്ളം വീടിനു ചുറ്റും ഒഴിക്കുന്നു.

ഔഷധയോഗ്യഭാഗം

കറ
ഔഷധഗുണങ്ങള്‍:-

ഇതൊരു ആയുര്‍വേദ ഔഷധമാണ്.കായം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഹിങ്ങുവിച്ചാദിചൂര്‍ണ്ണം. ഗ്യാസ്ട്രൈടിസ്,മറ്റു ഉദര രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ്.ചുമ ബ്രോന്കൈടിസ് ഇവയില്‍ ഫലപ്രദമാണ്കായം .

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. കായം നെയ്യില്‍ വറുത്തെടുത്തു ചോറില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ ശമിക്കുന്നു.കായം നെയ്യില്‍ വറുതെടുതാല്‍ ശുദ്ധമാകുന്നു.
  2. ദന്ത രോഗങ്ങളില്‍ ഫലപ്രദമാണ്.
  3. കായം പൊടിച്ചത് ചെറുചൂടുവെള്ളത്തില്‍ കലക്കി അരിച്ച് അനിമ (വസ്തി) ചെയ്താല്‍ കൃമികള്‍ നശിച്ചുപോവുകയും വയറിന്‍റെ സ്തംഭനം മാറുന്നതുമാണ്.
  4. ല്യൂക്കൊരിയാ, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
  5. വറുത്ത കായവും വെള്ളുള്ളിയും ശര്‍ക്കരയും ചേര്‍ത്ത് പ്രസവിക്കുന്നതിന് പത്ത് ദിവസം മുമ്പ് കഴിച്ചുപോരുന്ന ഒരു സമ്പ്രദായം ആദിവാസികള്‍ക്കുണ്ട്.ഇത് പ്രസവ വേദന മാറാന്‍ സഹായിക്കുന്നു.
  6. എക്കിള്‍, വയറുസ്തംഭനം, ശൂല പോലുള്ളവ മാറാനും ഗര്‍ഭം ഉറപ്പിക്കാനും ഇടക്കുണ്ടാകുന്ന അലസിപ്പോക്ക് തടയാനും ദിവസേന കായംചേര്‍ത്ത ആഹാരം കഴിക്കുന്നത് നല്ലതാണ്. അമ്മമാരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഫലപ്രദമായഒരു ഔഷധമാണ് ഇത്.
  7. ദഹനപ്രക്രീയയെ ത്വരിതപ്പെടുത്തുന്നു.
  8. കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദന, അപസ്മാരം, പേടിച്ചു വിറക്കല്‍, ഞെട്ടല്‍, ബാലചേഷ്ടകള്‍ എന്നിവക്കും നേരിയ തോതിലുള്ള കായം സേവിക്കുന്നത് ഗുണം കണ്ടിട്ടുണ്ട്.
  9. കായം വറുത്തുപൊടിച്ച് സമം അയമോദകപ്പൊടിയും ഇരട്ടി തിപ്പലിയും കൊത്തമല്ലിയുടെ പൊടിയും ചേര്‍ത്ത് വയറുവേദന,വയറെരിച്ചില്‍, ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് എന്നിവക്ക് വീട്ടില്‍ സൂക്ഷിച്ചുവെച്ച് കുറെശ്ശെ എടുത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
  10. കായം അധികമായി അകത്തേക്ക് ചെന്നാല്‍ ആമാശയത്തില്‍ വ്രണങ്ങളുണ്ടാക്കുകയും അന്നനാളത്തിലും, ആമാശയത്തിലും ചുട്ടുനീറ്റല്‍ ഉണ്ടാക്കുകയും ചെയ്യും. ആമാശയത്തിലെ ആന്തരകലകള്‍ക്കേല്‍പ്പിക്കുന്ന വീക്കമാണിതിനു കാരണം. പശുവിന്‍ നെയ്യ് കഴിക്കുന്നതും, പശുവിന്‍ നെയ്യും തേനും ചേര്‍ത്ത് കഴിക്കുന്നതും, പാല്‍ കുടിക്കുന്നതും ഇതിനുള്ള പ്രതിവിധിയാണ്. ശുദ്ധി ചെയ്യാത്ത കായം ഉപയോഗിച്ചാല്‍ അതിസാരവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
  11. കായം മുള്‍ത്താണി മിട്ടി, പനിനീര് എന്നിവയില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും. ചര്‍മത്തിന് നിറം നല്‍കി ചെറുപ്പം നിലനിര്‍ത്തുന്നു.
  12. തക്കാളി നല്ലപോലെ ഉടച്ച് ഇതില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതില്‍ അല്‍പം കായപ്പൊടി കലക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ മുഖക്കുരു പാടുകള്‍ മാറാനും എണ്ണമയം കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കും.
  13. മുള്‍ത്താണി മിട്ടി, പനിനീര്, ചെറുനാരങ്ങാനീര്, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.
  14. പാല്‍, പനിനീര്, തേന്‍, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്‍റെ വരണ്ട സ്വാഭാവം മാറ്റാന്‍ സഹായിക്കും.
  15. ഹെയര്‍ കണ്ടീഷണറായും കായം ഉപയോഗിയ്ക്കാം. തൈര്, ഗ്രീന്‍ ടീ ബാഗ് ഇട്ട വെള്ളം, ബദാം ഓയില്‍, അല്‍പം കായപ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം

 

കുപ്പമേനി

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി.ഇതിന്‍റെ മറ്റൊരു പേരാണ് പൂച്ചമയക്കി. Euphorbiaceae കുടുംബത്തില്‍പ്പെട്ട ഇതിന്‍റെ ശാസ്ത്രീയ നാമം:Acalypha indica എന്നാണ്.കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ്. ആഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്, ശ്രിലങ്ക, യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ഇത് ഉഷ്ണ വീര്യമുള്ളതാണ്.

വിവരണം

സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും.ഈ ചെടിയില്‍  ധാരാളം ഇലകൾ കാണപ്പെടുന്നു. ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്നു. ഇതിന്‍റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് നിര്‍മിക്കാവുന്ന ഭക്ഷ്യ യോഗ്യ വിഭവങ്ങള്‍ തോരന്‍,പരിപ്പുകറി എന്നിവയാണ്

ഔഷധയോഗ്യഭാഗം

സമൂലം

ഔഷധഗുണങ്ങള്‍

  1. വേര് പൊടിച്ചു ചൂര്‍ണം ആക്കി 50 ഗ്രാം പൊടി എടുത്തു 200 മില്ലി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ കുടിച്ചാല്‍ എല്ലാ വിധ വിര ശല്യം മാറും . കുട്ടികള്‍ക്ക് പകുതി മതിയാകും .
  2. ഇല ആവണക്ക് എണ്ണയില്‍ വഴറ്റി ഇളം ചൂടില്‍ കിടക്ക പുണ്ണില്‍ വെച്ച് കെട്ടിയാല്‍ കിടക്ക പുണ്ണ് കരിയും.മുട്ടില്‍ വെച്ച് കെട്ടിയാല്‍ മുട്ട് വേദന വാത വേദനകള്‍ മാറും .
  3. ഇല പൊടിച്ചു ചൂര്‍ണം മൂക്കില്‍ വലിച്ചാല്‍ തലയില്‍ നീര് കെട്ടി നിന്നുണ്ടാകുന്ന തലവേദന മാറും .
  4. ചിത്തഭ്രമം ഉള്ളവര്‍ക്കും ചൂര്‍ണ പ്രയോഗം നന്ന്.
    ഇലയും അല്പം മഞ്ഞളും കല്ലുപ്പും ചേര്‍ത്തു അരച്ച് പൂശി കുറച്ചു നേരം കഴിഞ്ഞു കുളിച്ചാല്‍ മിക്ക ത്വക്ക് രോഗങ്ങളും ശമിക്കും .
  5. ആവശ്യമില്ലാത്ത രോമങ്ങള്‍ കോഴിയും .രോമങ്ങള്‍ കൊഴിയാന്‍ രാത്രിയില്‍ പുരട്ടി രാവിലെ കഴുകി കളയണം
  6. .കുപ്പമേനി ഇല ചാറില്‍ ചുണ്ണാമ്പു ചേര്‍ത്തു കലക്കി കുഴമ്പു പരുവത്തില്‍ വിഷ കടി ഏറ്റ ഭാഗത്ത് പുരട്ടിയാല്‍ വിഷം ശമിക്കും .
  7. കുപ്പമേനി, മഞ്ഞള്‍ ,കല്ലുപ്പ് ചേര്‍ത്തു അരച്ച് പൂശി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ചൊറി ചിരങ്ങ് ,പുഴുക്കടി സുഖമാകും.
  8. മൃഗങ്ങളിലെ കുളമ്പ് രോഗത്തിനു കാലില്‍ പുരട്ടുന്നതിന്‌: കുപ്പമേനി, തുളസിയില, മെയിലാഞ്ചി, ആര്യവേപ്പില എന്നിവ 100ഗ്രാം എടുത്ത്‌ 20 ഗ്രാം മഞ്ഞളും 10 ചുള വെളുത്തുള്ളിയും നന്നായരച്ച്‌ 250 ഗ്രാം നല്ലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചാലിച്ച്‌ പുരട്ടാം.

 

ഗ്രാമ്പൂ

ശാസ്ത്രിയനാമം

സിസിജീയം അരോമാറ്റിക്കം

മറ്റ് പേരുകള്‍

കരയാമ്പൂ എന്നും ഇതിനെ പറയുന്നു.

ജന്മദേശം

ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌.

വിവരണം

മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഗ്രാമ്പു ഉണ്ടാക്കുന്നത്. ഇത് ഒരു സുഗന്ധദ്രവ്യം ആണ്. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്.  മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്.  ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ  ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്.  യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു.   ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ  മൊട്ടുകള്‍ക്ക്  ആദ്യം ഇളംപച്ച നിറമായിരിക്കും.മൊട്ടു  വളരുന്നതോടെ നിറം ഇളം റോസാകുന്നു.  ഈ ഘട്ടത്തില്‍ തൈലത്തിന്റെ അളവുകൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും  ശരീരോഷ്മാവിനെ ക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്.

കൃഷിരീതി

തൈകള്‍ ആണ് നടീല്‍ വസ്തു. വിത്തുകള്‍ പാകി തൈകള്‍ ഉണ്ടാക്കാം. കുഴികള്‍ എടുത്തു തൈകള്‍ നടണം. ചെടികള്‍ തമ്മില്‍ 25 അടി അകലവും കുഴികള്‍ക്ക് ഒന്നരയടി ചതുരവും ആഴവും വേണം. ഒരേക്കറില്‍ 80 മുതല്‍ 100 വരെ ചെടി നടാം.മേല്‍മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടിയും ഓരോ കിലോ വീതം വേപ്പിന്‍ പിണ്ണാക്കും, എള്ളിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടി മഴക്കാലം തുടങ്ങുമ്പോള്‍ നട്ട് തണലും നല്‍കണം. വര്‍ഷംതോറും ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും നല്‍കി കളമെടുക്കാം.ചെറുശാഖകളാല്‍ അധികം പടരാതെ വളരുന്ന ഗ്രാമ്പൂ മരം 30അടിയോളം ഉയരം വെക്കും. ഇവിടെ മൂന്നാം വര്‍ഷം മുതല്‍ പൂവിട്ടു തുടങ്ങും. ആദ്യം 150 മുതല്‍ 300 ഗ്രാം വരെയും തുടര്‍ന്ന് വളരുംതോറും വിളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.സപ്തംബറില്‍ പൂക്കുന്ന മരം ജനവരി ഫിബ്രവരി മാസങ്ങളില്‍ വിളവെടുക്കാം.

ചെറു ചില്ലകളുടെ അഗ്രഭാഗത്ത് കൊത്തുകളായിട്ടാണ് ഇവ പൂക്കുന്നത്. ആദ്യം ഇളം പച്ച നിറത്തിലുള്ളവ. പാകമാകുമ്പോള്‍ ഞെട്ടു മുതല്‍ അഗ്രം വരെ പിങ്ക് നിറമായിത്തീരും. ഇതാണ് പറിക്കാന്‍ പറ്റിയ സമയം.  ഭക്ഷണസാധനങ്ങളില്‍ രുചി കൂട്ടുവാന്‍ ഇത് ഉപയോഗിക്കുന്നു.

ഔഷധയോഗ്യഭാഗം

പൂമൊട്ട്, ഇല, കായ്, തൊലി, വേര്

ഔഷധഗുണങ്ങള്‍

രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെ ക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്.  ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനു ബലമേകും.  വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദര രോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. .  അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ.  ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ ശമിക്കും.
  2. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും.
  3. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും.
  4. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്.
  5. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12 മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി, അര മണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും.
  6. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്. പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ്.  അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെ പോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും.
  7. ചെവിവേദന അകറ്റാനും  ഗ്രാമ്പൂ നന്ന്.  ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും.
  8. മസിലുകളുടെ വേദനയകറ്റാന്‍  ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി.
  9. സന്ധിവേദന, മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ് ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക.
  10. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും.
  11. സന്ധിവാതത്തിനും വാതസംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ.
  12. വാതം മൂലമുണ്ടാകുന്ന ഹോര്‍ മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും.
  13. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും നല്ലതാണ്.
  14. ഗ്രാമ്പൂതൈലം അല്പം ടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ  എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും.
  15. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും.
  16. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ.  കണ്‍കുരു മൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും.
  17. ലൈംഗിക മരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ.  മുരിങ്ങമരത്തിന്റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക.  40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക.

മറ്റ്ഉപയോഗങ്ങള്‍

ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു.  ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്.  വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.

ചെറുനാരകം

ശാസ്ത്രനാമം.

സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm)

വിവരണം

ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ് ചെറുനാരകം . ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവുംഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്.

കൃഷിരീതി

നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം നടുന്നതിനായി തെരഞ്ഞെടുക്കുക. വസന്തകാലമാണ് നാരകം നടാന്‍ അനുയോജ്യം. മണ്ണിലെ വളവും, പതിവായുള്ള നനയും ആവശ്യമാണ്.നാരകങ്ങള്‍ തമ്മില്‍ കുറഞ്ഞത് 2 മീറ്റര്‍ അകലമുണ്ടാവണം. മൂന്ന് അടി ഉയരമുള്ള നാരകത്തില്‍ ഒരു സമയത്ത് ഇരുപതിലേറെ ഫലങ്ങളുണ്ടാവില്ല. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്.

വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല. നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം. ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം. തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ മാറ്റി നടാവുന്നതാണ്. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്.

പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. 500 ഗ്രാം നൈട്രജന്‍, 150 ഗ്രാം ഫോസ്ഫറസ്, 300 ഗ്രാം പൊട്ടാഷ് എന്നിവയാണ് മരമൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളങ്ങള്‍. ഇവ രണ്ടു തവണയായി നല്‍കാം.ചെറുനാരകം നട്ട് 3-4 വര്‍ഷംകൊണ്ട് കായ്ക്കുന്നു. 7 വര്‍ഷമായാല്‍ ക്രമമായ വിളവ് ലഭിച്ചു തുടങ്ങും. മരമൊന്നില്‍നിന്ന് പ്രതിവര്‍ഷം 500 കായ്കള്‍ വരെ വിളവെടുക്കാം

രോഗങ്ങള്‍

ബാക്ടീരിയയുടെ ആക്രമണം കൊണ്ടുണ്ടാകുന്നകാങ്കര്‍ആണ് ചെറുനാരകത്തെ ബാധിക്കുന്ന പ്രധാന രോഗം. ഇലകളിലും ശിഖരങ്ങളിലും കായ്കളിലുമൊക്കെ വൃത്താകൃതിയില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുന്നതാണ് ലക്ഷണം. കായ്കള്‍ ചുക്കിച്ചുളിയുന്നതും ഇലപൊഴിച്ചിലും ശിഖരം മുറിയലും ഉണ്ടാവുന്നു. രോഗസംക്രമണം തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം. കായ് പിടിക്കുന്ന അവസരത്തിലും ഇതു തളിക്കേണ്ടതുണ്ട്. രോഗകീടങ്ങളുള്ള ശിഖരങ്ങളും ഇലകളും കത്തിക്കുന്നതും രോഗവ്യാപനം തടയും.

ഔഷധഗുണങ്ങള്

പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം, അണുപ്രസരണംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
  2. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
  3. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും.
  4. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
  5. നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്.
  6. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും.
  7. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.
  8. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്.
  9. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക.
  10. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു.
  11. കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കർവി അഥവാ മോണവീക്കം നാരങ്ങാനീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌
  12. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽകൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ ചെറുനാരങ്ങ.
  13. ഇക്കിളും വയറിലെ കോച്ചിപിടിത്തം അകറ്റാന്‍ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ തെളിയിച്ചിട്ടുണ്ട്‌.
  14. ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം.
  15. ക്യാന്‍സര്‍ തുടങ്ങി സൂര്യപ്രകാശമേല്‍ക്കുന്നത് വഴിയുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങള്‍ക്കും നാരങ്ങ ഫലപ്രദമാണ് .

മറ്റ് ഉപയോഗങ്ങള്‍

നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.

 

തേനും വയമ്പും

വിവിരണം

തേനീച്ചകൾ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്തേൻ. തേന്‍ ഒരു സമ്പൂര്‍ണ്ണ ആഹാരമാണ്.തേന്‍ വളരെ ഔഷധ ഗുണമുള്ളതും മധുരമേറിയതുമായ ഒരു പദാര്‍ത്ഥം ആണ്. അഞ്ച് ശതമാനത്തോളം രാസഘടകങ്ങള്‍ ചേര്‍ന്ന തേന്‍ മുലപ്പാല്‍ പോലെ പ്രകൃതിയിലെ വിസ്മയ പാനീയമാണ്.ശുദ്ധമായ തേന്‍ ദീര്‍ഘനാള്‍ കേടുകൂടാതെ വയ്ക്കാന്‍ സാധിക്കുന്നു. ആയുര്‍വേദ ചികിത്സയില്‍ തേന്‍ വളരെ വലിയ പങ്കു വഹിക്കുന്നു.ശുദ്ധമായ തേന്‍ ഒരു സ്പൂണ്‍ വെറും വയറ്റില്‍ ദിവസവും പ്രഭാതത്തില്‍ കഴിക്കുന്നത്ക്ഷീണമകറ്റാനും, ബുദ്ധി വികാസത്തിനും മനഃശ്ശക്തി വര്‍ധിപ്പിക്കാനും ശരീരത്തിലെ വണ്ണം കുറയുന്നതിനും കാരണമാകുന്നു.ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെസന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍,ഷുഗര്‍, കൊളസ്ട്രോള്എന്നിവയെ ശരീരത്തില്ക്രമീകരിച്ചുനിര്‍ത്തുവാന്‍ തേന്‍ കഴിക്കുന്നതിലൂടെ സാധ്യമാകുന്നു.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. തുളസി നീരില്‍ തേന്‍ ഒഴിച്ച് കഴിച്ചാല്‍ പനി മാറിക്കിട്ടും ഇല്ലെങ്കില്‍ തേനില്‍ കടു പൊട്ടിച്ച് ചേര്‍ത്ത് കഴിച്ചാലും പനിയ്ക്ക് ശമാനമേകുന്നതാണ്.
  2. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പല അസുഖങ്ങള്‍ക്കുംതേന്‍ ഒരു ഔഷധമാണ്.
  3. തേന്‍ ദേഹത്തിലെ മുറിവുകളിലും പൊള്ളലേറ്റഭാഗങ്ങളിലും പുരട്ടിയാല്‍ വേദന ശമിക്കുന്നതാണ്. പൊള്ളിയ പാടുകള്‍ മാറുന്നു.
  4. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് മുറിവുണങ്ങാന്‍ തേന്‍ സഹായിക്കുന്നു.
  5. ചര്‍മ്മ കോശങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് തേനിനുണ്ട്. തേന്‍ പുതിയ സൂക്ഷ്മ രക്തനാഡീ തന്തുക്കളെ വളര്‍ത്തുകയുംചര്‍മത്തിന്‍റെ ആന്തരിക ഭാഗത്തെ പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന.തേനില്‍ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് സൂക്ഷ്മ രോഗാണുക്കളെ പ്രതിരോധിക്കുന്നു.
  6. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മഹോദരത്തിനും അള്‍സറിനും തേന്‍ പ്രതിവിധിയാണ്. ആമാശയത്തില്‍ അടിഞ്ഞുകൂടിയ അമ്ലസ്രവത്തെ തേന്‍ പ്രതിരോധിക്കുന്നു. തേന്‍ പ്രാഥമിക ചികില്‍സക്കുള്ള ഔഷധമായി സൂക്ഷിക്കാവുന്നതാണ്.വയറുവേദനയ്ക്കും മലബന്ധത്തിനും ആശ്വാസമേകുന്നു തേന്‍ കഴിക്കുന്നത്. . അസിഡിറ്റിയുള്ളവര്‍ക്ക് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് അല്‍പം തേന്‍ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പ് കുറയ്ക്കാന്‍,കഫ രോഗങ്ങള്‍,ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം തേന്‍ വളരെ നല്ലതാണ്.

തേന്‍ പോലെ ഔഷദഗുണമുള്ള ഒന്നാണ് വയമ്പ്. ഹെര്‍ണിയ എന്ന രോഗത്തിനുള്ള ഏട്ടവും നല്ല മരുന്നാണ്

  1. വയമ്പ്. വയമ്പ് ,കായം, അതിവിടയം, ചുക്ക് ഇവ കഷായം വെച്ച്കഴിച്ചാല്ദഹനക്കേട് മാറുന്നു.
  2. വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു
    കൊടുത്താല്കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദനഇവയില്
    ഫലപ്രദമാണ്.
  3. വയമ്പ് പാലില്‍ ചാലിച്ചോ ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കിയോ കുടിയ്ക്കാം. ഇത് ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്.
  4. വയമ്പ് മുലപ്പാലില്അരച്ച് നാക്കില്തേച്ച് കൊടുക്കുകയാണെങ്കില്കുട്ടികള്ക്കുണ്ടാകുന്ന വയറുവേദനശമിക്കും.
  5. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്ത്ത്ദിവസേന കൊടുത്താല്വില്ലന്ചുമ ശമിക്കും.
  6. ഗര്‍ഭിണികള്‍ വയമ്പ് കഴിക്കാന്‍ പാടില്ല.
  7. വയമ്പ് അരച്ച് നാവില്‍ തേയ്ച്ചു കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ വേഗത്തില്‍ സംസാരിക്കാന്‍ കഴിയുന്നതാണ്.
  8. വയമ്പ് കൂടുതലായി ഉപയോഗിച്ചാല്‍ ചര്‍ദ്ധി ഉണ്ടാകുന്നു.വയമ്പ് ദിവസേന അരച്ച് കുഞ്ഞുങ്ങളുടെ നാവില്‍ പുരട്ടിയാല്‍ കാഴ്ച ശക്തി കൂടുന്നു.
  9. അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവുംശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെകിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്ചേര്ത്ത് കൊടുക്കുന്നതു നല്ലതാണ്.
  10. വയമ്പ് പൊടിച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മാദത്തിനു ഫലപ്രധമാണ്.
  11. ഫിറ്റ്സ് എന്ന അസുഖത്തിന് വയമ്പിന്‍റെ കിഴങ്ങ് പൊടിച്ച് തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ വളരെ ആശ്വാസമേകും.
  12. നാദീവ്യുഹത്തിനു വയമ്പ് പൊടിച്ചു കഴിക്കുന്നത് നല്ലതാണ്.

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്,ധാതുക്കള്‍, വിവിധതരം എന്‍സൈമുകള്‍, പ്രോട്ടീനുകള്‍,വിറ്റാമിന്‍ എ, ബി, ബി2, ബി3, ബി12, സി കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് തേനില്‍.

 

മല്ലി

ശാസ്ത്രീയനാമം

കൊറിയാൻഡ്രം സറ്റൈവം.

ജന്മദേശം

മെഡിറ്ററേനിയന്‍ പ്രദേശം

മറ്റ് പേരുകള്‍

ഇഗ്ലീഷില്‍ കൊറിയാൻഡർ എന്നും ധ്യാന്യകം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. കൂടാതെ ഹരധാന്യ എന്ന് ഹിന്ദിയില്‍ അറിയപ്പെടുന്നു.

വിവരണം

മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി.   മല്ലിയുടെ ജന്മനാട്.  മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്.  മല്ലിയിലുള്ള എണ്ണയാണ് അതിനു സൗരഭ്യം പകരുന്നത്.  ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. സസ്യഭുക്കുകളുംമാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി.

അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

വിറ്റാമിന്‍സി‘ , വിറ്റാമിന്‍‘, കൂടാതെ ഏറെ സസ്യപോഷകങ്ങളടങ്ങിയതാണ് മല്ലി. ലിനാലൂല്‍,ബോര്‍നിയോള്‍, കാര്‍വോണ്‍, എപിജെനിന്‍, കാംഫര്‍, തുടങ്ങിയ ഫൈറ്റോന്യൂട്രിയന്‍റ്സ് അഥവാ സസ്യപോഷകങ്ങളാല്‍ മല്ലി സമ്പന്നമാണ്.
കൃഷിരീതി

മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളം ചേര്ത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് നല്ലത്.

മല്ലി വിത്ത് തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്ന ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും തുടര്‍ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.

മല്ലി ഇലയുടെ ഉപയോഗങ്ങള്‍

പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് പറയപ്പെടുന്നു . ആസ്ത്മ,അലർജി,ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.താഴെ പറയുന്ന രീതിയിലും മല്ലിയില ഔഷധമായി ഉപയോഗിക്കാം.

  1. ചേരുമരത്തിന്റെ നീർ ദേഹത്തു വീണു തടിപ്പും വേദനയുമുണ്ടായാൽ മല്ലി ഇലയുടെ നീരു് പുരട്ടിയാൽ മതി.
  2. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാർസിറ്റിൻ എന്ന ആന്റിഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു.
  3. മല്ലിയിലയും ചന്ദനവും കൂടി അരച്ച് പുരട്ടിയാല്‍ തലവേദന മാറും
  4. മല്ലിയില ചവയ്ക്കുന്നത്‌ മോണ പഴുക്കുന്നതിനെയും പല്ല് ദ്രവിക്കുന്നതിനെയും തടയും
  5. മല്ലിയിലച്ചാര്‍ കണ്ണുകളില്‍ ഇറ്റിക്കുന്നതും നല്ലതാണ്. വസൂരികൊണ്ടു സംഭവിച്ചേക്കാവുന്ന അന്ധത ഇല്ലാതാക്കാന്‍ ഇതിനു കഴിയും.

ഔഷധഗുണങ്ങള്‍

മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്.  മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.  ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്.  മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു.  പനിയുടെ തീവ്രത കുറച്ച് കുളിര്‍മ്മ അനുഭവപ്പെടാന്‍ സഹായിക്കുന്നു.   വിറ്റാമിന്‍ എ, ബി-1, ബി-2, സി, അയണ്‍ എന്നിവയുടെ കുറവു നികത്താന്‍ മല്ലിച്ചാര്‍ കഴിച്ചാല്‍ മതി.  മാരകമായ വസൂരിക്കുപോലും പ്രത്യൌഷധമാണ് മല്ലിച്ചാര്‍.  ദിവസം ഒരു നേരമെങ്കിലും ഒരു സ്പൂണ്‍ മല്ലിച്ചാറു കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും ആശ്വാസം കിട്ടും.

താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് മല്ലി ഉപയോഗിക്കുന്നു.

വയറുകടിക്കും വയറിളക്കത്തിനും പറ്റിയ മരുന്നാണ് മല്ലി.  അര്‍ശസ്, കൃമിശല്യം,പുളിച്ചുതികട്ടല്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം പകരാന്‍ മല്ലിക്കു കഴിയും.  ഉണക്കമല്ലി, പച്ചമുളക്,തേങ്ങ, ഇഞ്ചി, കുരുവില്ലാത്ത മുന്തിരി എന്നിവ ചേര്‍ത്തരക്കുന്ന ചമ്മന്തി ദഹനക്കേടുമൂലമുണ്ടാകുന്നവയറുവേദന ശമിപ്പിക്കുന്നു.  മല്ലികൊണ്ട് ഡിക്കോഷന്‍ തയ്യാറാക്കി തേന്‍ ചേര്‍ത്തു കഴിക്കുന്നതും രോഗത്തെ ശമിപ്പിക്കും.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത്  വാതശമനത്തിന് നല്ലതാണ്.
  2. ഉയര്‍ന്ന കൊളസ്റ്ററോള്‍ കുറയ്ക്കാനും പറ്റിയ മരുന്നാണ് മല്ലികൊണ്ട്തയ്യാറാക്കുന്ന ഡിക്കോഷന്‍.  രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ അരിച്ച് ദിവസം രണ്ടു നേരം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാകും.  കൊളസ്റ്ററോള്‍ കുറക്കുകയും ചെയ്യും. ചെങ്കണ്ണിനും പറ്റിയ മരുന്നാണ് ഈ ഡിക്കോഷന്‍.  ഇതുകൊണ്ട് കണ്ണ് കഴുകിയാല്‍  വേദനയുടെയും നീരിന്റെയും തീവ്രത കുറയും.
  3. ആര്‍ത്തവ സംബന്ധമായ വേദനയുടെ കാഠിന്യംകുറയ്ക്കാനും മല്ലിക്കു കഴിയും. ആറു ഗ്രാം ഉണക്കമല്ലി അര ലിറ്റര്‍  വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ചു പകുതി അളവിലാകുമ്പോള്‍ വാങ്ങി, ഇളം ചൂടോടെ പഞ്ചസാരയും ചേര്‍ത്ത് മൂന്നാലു ദിവസം കഴിച്ചാല്‍ വേദനക്ക് ആശ്വാസം കിട്ടും.
  4. ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ക്കും പറ്റിയ മരുന്നാണ്മല്ലി.  മല്ലി വറുത്തുപൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ശീഘ്രസ്ഖലനത്തില്‍ നിന്നു മോചനം കിട്ടും. ദിവസം ഒരു തവണവീതം  തുടര്‍ച്ചയായി ഒരു മാസം കഴിക്കണം.
  5. മൂലക്കുരുവിനും പറ്റിയ മരുന്നാണ് മല്ലി.  മല്ലികൊണ്ട് കടുപ്പത്തില്‍ ഡിക്കോഷന്‍ തയ്യാറാക്കി,പാലൊഴിച്ചു ശര്‍‌ക്കരയോ തേനോ ചേര്‍ത്തു കഴിച്ചാല്‍ മൂലക്കുരു കൊണ്ടുള്ള ഈര്‍ച്ചയും അസഹ്യതയും കുറഞ്ഞുകിട്ടും.
  6. മല്ലി പൊടിച്ച് കരിക്കിന്‍ വെള്ളത്തിലോ ഗോമൂത്രത്തിലോ ചേര്‍ത്ത് സേവിച്ചാല്‍ മൂത്രതടസം മാറും.
  7. മല്ലിപ്പൊടിയും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയും.
  8. മല്ലിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  9. ദോഷകരമായ സാല്‍മൊണെല്ല ബാക്ടീരിയയെ ചെറുക്കാന്‍ മല്ലിക്ക് കഴിവുണ്ട്.
  10. മുഖക്കുരുവിനെ തടയാന്‍ മല്ലിപ്പൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ മല്ലി സത്ത് ഉപയോഗിക്കുകയോ ചെയ്താല്‍ മതി.
  11. പൊടിരൂപത്തില്‍ മല്ലി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും, നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
  12. ആളുകളിലേക്ക് എളുപ്പം പടരുന്ന വസൂരി പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായി മല്ലി ഉപയോഗിക്കാം. അണുക്കളെ കൊല്ലാനുള്ള മല്ലിപ്പൊടിയുടെ കഴിവ് ഇത്തരം പകര്‍ച്ചവ്യാധികളെ തടയാന്‍ സഹായിക്കും.

സംസ്കരണം

മല്ലിയില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്ന വോലറ്റൈല്‍ ഓയില്‍ കൊക്കോ, ചോക്കലേറ്റുകള്‍ എന്നിവക്കും ഫ്ലേവര്‍ നല്കുന്നു. പെര്‍ഫ്യൂമിന്റെ ഒരു പ്രധാന ചേരുവകൂടിയാണ് വോലറ്റൈല്‍ ഓയില്‍


മുത്തങ്ങ

ശാസ്ത്രനാമം.

സൈപ്പെറസ് റോട്ടുന്‍ഡസ് (CyperusRotundus Lin.)

മറ്റ് പേരുകള്‍

ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. സംസ്കൃതത്തില്‍ മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ,അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, എന്നിങ്ങനെയും  ഹിന്ദിയില്‍ മോഥാ, നാഗരമോഥ, തമിഴില്‍ മുഥകച, കോര എന്നും ഇത് അറിയപ്പെടുന്നു.

വിവരണം

അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ കിഴങ്ങാണ്  ഔഷധമായി  ഉപയോഗിക്കുക.    ഇത് പുല്ല് വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യം ആണ് നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്.  ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ.  ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്.  ഇത് ദാഹശമനത്തിന് ഉത്തമമാണ്.  പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ  നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും. ശരാശരി 15-30 സെന്റീമീറ്റർ വരെ പൊക്കത്തിൽ‍ കൂട്ടമായി വളരുന്ന ബഹുവർഷി സസ്യമാണ് ഇത്. തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലർന്ന കറുപ്പുനിറത്തിൽ കാണപ്പെടുന്നു.കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു

ഔഷധയോഗ്യഭാഗം

കിഴങ്ങ്

താഴെപറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി ഇത് ഉപയോഗിക്കുന്നു.

കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു.

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവുംചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും.
  2. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും.
  3. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും.
  4. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
  5. മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ പനിയ്ക്ക് നല്ലതാണ്.
  6. മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽഅതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും
  7. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്
  8. കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്,മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌

മുള്ളങ്കി

ശാസ്ത്രീയനാമം
റഫാനസ് സറ്റൈവസ്”
കുടുംബം
ബ്രാസിക്കേസീ”
വര്ഗ്ഗം്
കിഴങ്ങ്
മറ്റ്പേരുകള്‍
മുള്ളങ്കിയെ ഇംഗ്ലീഷില്‍ റാഡിഷ് എന്നും സംസ്കൃതത്തില്‍ മൂലകം എന്നും മലയാളത്തില്‍ കനകപ്പാല എന്നും പറയുന്നു.
വിവരണം
ആഹാരവും ഔഷധവുമായ മുള്ളങ്കി നല്ല ഒരു ഔഷധം കൂടിയാണ്. ഇതൊരു ശാകപദാര്ത്ഥരമാണ്. വേവിച്ചോ പച്ചയായോ കഴിക്കാം. തണുപ്പുള്ള പ്രദേശങ്ങളില്‍ ആണ് ഇത് കൂടുതല്‍ ആയി കാണുന്നത്.
ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
ജീവകം സി ,പൊട്ടാസ്യം , തയമിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മുള്ളങ്കി എണ്ണയില്‍ സള്ഫകറും ഫോസ്ഫാറിക് ആസിഡും അടങ്ങിയിരിക്കുന്നു.
കൃഷിരീതി
നീര്വാതര്ച്ച്യുള്ള നല്ലവണ്ണം പൊടിയുന്ന മണ്ണാണ്‌ മുള്ളങ്കിയുടെ വേരുകളുടെ വളര്ച്ചിയ്‌ക്ക്‌ നല്ലത്‌. 45 സെ.മീ. അകലത്തില്‍ വാരങ്ങളെടുത്ത്‌ വിത്ത്‌ നടാവുന്നതാണ്‌. ഇതിന്റെി വളര്ച്ച്യ്ക്ക് നല്ല ജലസേചനം അത്യാവശ്യം ആണ്. 20 ടണ്‍ ജൈവവളവും രാസവളവും NPK 75:37.5:75 കി.ഗ്രാം./ ഹെക്ടര്‍ എന്ന അളവിലും നല്കേുണ്ടതാണ്‌. നട്ട്‌ 25-55 ദിവസത്തിനുള്ളില്‍ വിളവെടുപ്പ്‌ തുടങ്ങാം.
ഔഷധയോഗ്യ ഭാഗം
വിത്ത്, ഇല,
ഔഷധഗുണങ്ങള്‍
മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വര്‍‍ധിപ്പിക്കും. ഊണിന് മുമ്പ് മുള്ളങ്കി കഴിച്ചാല്‍ വിശപ്പും ദാഹവും ഉണ്ടാകും. മുള്ളങ്കിയുടെ പൂവ് മുള്ളങ്കിയുടെ ഇല ഉഷ്ണവീര്യപ്രധാനമാകുന്നു. കഫപിത്തങ്ങളെ വര്ധിളപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും ചെയ്യും. നെയ്യില്‍ വറുത്താല്‍ വാതപിത്തകഫങ്ങളായ ത്രിദോഷങ്ങളെ ശമിപ്പിക്കും. മുള്ളങ്കിയുടെ പൂവ് കഫപിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ഇതിന്റെ കായ് കഫവാതങ്ങളെയും ശമിപ്പിക്കും. വാതം, അര്ശ്സ്, ഗുല്മം്, ഹൃദ്രോഗം എന്നിവയെ മാറ്റുകയും അഗ്നിയെ വര്ധിുപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും സ്വരത്തെ നന്നാക്കുകയും ചെയ്യും. ആര്ത്തഉവത്തെ ഉണ്ടാക്കുന്നതുമാണ് മുള്ളങ്കി. ഇതിന്റെ വിത്തില്‍ അടങ്ങിയിരിക്കുന്ന എണ്ണ കടുകെണ്ണയുടെ ഫലം തരുന്നതാണ്. വാതത്തിന് പുറമെ പുരട്ടുന്നതിന് ഉപയോഗിക്കാം. മഞ്ഞപ്പിതത്തില്‍ ഉയര്ന്നമ തോതില്‍ ആവുന്ന ബിലിറുബിന്‍ കുറയ്ക്കാനും ചുവന്ന രക്താണുവിന്റെ നശീകരണം തടയാനും ഉത്തമം ഇതിലെ നാരുകള്‍ മലബന്ധം ഇല്ലാതാക്കി അര്ശണസ്സിനെ തടയുന്നു. മൂത്രത്തിന്റെ അളവ്കൂട്ടി വൃക്കയുടെപ്രവര്ത്തവനത്തെ കാര്യാക്ഷമം ആക്കുന്നു. കരളിന്റെയും പിത്താശയത്തിന്റെയും രോഗങ്ങള്ക്ക് എതിരെഫലപ്രദം.മുള്ളങ്കിഇലമാംസത്തിന്റെയും, ധാതുക്കളുടെയും, വിറ്റാമിനുകളുടെയും കലവറയാണ്. മുള്ളങ്കിഇലയുടെ നീരു മലബന്ധത്തിനും മൂത്രതടസ്സത്തിനും മരുന്നാണ്.
താഴെ പറയുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ആയി മുള്ളങ്കി ഉപയോഗിക്കുന്നു
മൂത്രാശയ കല്ല് അലിയിച്ചുകളയുവാനുള്ള കഴിവ് മുള്ളങ്കിക്കുണ്ട് കൂടാതെ കഫ-പിത്ത രോഗങ്ങള്‍ വാതം, അര്ശ്ശ്സ് എന്നിവയ്ക്കും ഇത് നല്ല ഒരു ഔഷധം ആണ്.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
1. മുള്ളങ്കി ചെറുതായി നുറുക്കി മിക്സിയിലിട്ടടിച്ച് പിഴിഞ്ഞ് നീരെടുത്ത് 3 ഔണ്സ്യ നീരില്‍ കുറച്ച് തേന്‍ ചേര്ത്ത് ദിവസേന രാവിലെ കഴിച്ചാല്‍ മൂത്രസംബന്ധമായ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കും. പ്രത്യേകിച്ചും പൗരുഷഗ്രന്ഥിവീക്കത്താല്‍ മൂത്രം പോകാത്തവര്ക്ക് വളരെ നല്ല ഫലം ചെയ്യും.
2. മുള്ളങ്കിനീരില്‍ സ്വല്പം തൈരും ചേര്ത്ത്ക മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറാനും കലകള്‍ പോകാനും ചര്മ്മഴത്തിന് മാര്ദ്ദെവമുണ്ടാകാനും അത്യുത്തമമാണ്.
3. ഊണിന് മുമ്പ് മുള്ളങ്കി തിന്നാല്‍ നല്ല വിശപ്പും ദഹനവും ഉണ്ടാകും. മുള്ളങ്കിക്കറി മിതമായ ശോധനയെ ഉണ്ടാക്കും.
4. 10 ഗ്രാം മുള്ളങ്കിവിത്ത് പൊടിച്ച് അതില്‍ ഒരു ഗ്രാം വെള്ളപ്പാഷാണം ചേര്ത്ത് സുര്ക്കകയില്‍ ചാലിച്ച് രണ്ടുമണിക്കൂര്‍ വെച്ചശേഷം വെള്ളപ്പാണ്ടുള്ളിടത്ത് 12 മണിക്കൂര്‍ നേരം പുരട്ടിയിടുക. കുറച്ച് ദിവസങ്ങള്കൊപണ്ട് വെള്ളപ്പുള്ളികള്‍ മാറുന്നതാണ്.
5. മുള്ളങ്കിയെ കഴുകി ശുദ്ധി ആക്കി അതിനെ ചുരണ്ടി എടുത്തു അതില്‍ തേന്‍ ചേര്ത്ത് കഴിക്കുക. ശരീരരത്തില്‍ നിന്ന് ആവശ്യമില്ലാത്ത കൊഴുപ്പ് പോയി വണ്ണം കുറയും.

വെളുത്തുള്ളി

ശാസ്ത്രീയ നാമം

അല്ലിയം സാറ്റിവം

കുടുംബം

ലിലിയാസീ

മറ്റ് പേരുകള്‍

വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സംസ്‌കൃതത്തില്‍ ലശുന എന്നും തമിഴില്‍  വെള്ളൈ പുണ്ഡു എന്നും അറിയപ്പെടുന്നു.

വിവരണം

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി.

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി . ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകൾ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക.

കൃഷിരീതി

മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് കൃഷിക്ക് അനുയോജ്യം. വളക്കൂറുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനിവാര്യമാണ്. മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. ദിവസത്തില്‍ രണ്ട് തവണ വളം ചേര്‍‌ക്കാം. മീന്‍ കുഴമ്പും, കടല്‍ച്ചെടി മിശ്രിതവും ഇതിന് ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം. മണ്ണ് നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത് ശ്രദ്ധിക്കണം. മണ്ണ് ഒരിഞ്ച് ആഴത്തില്‍ വരണ്ടാണെങ്കില്‍ നനയ്ക്കേണ്ടതുണ്ട്.

അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം.വേനല്‍ക്കാലത്തിന്‍റെ ആരംഭത്തിലോ, ശൈത്യകാലത്തോ വിളവെടുക്കാവുന്നതാണ്. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടുക.

ഔഷധയോഗ്യഭാഗം

സമൂലം

ഔഷധഗുണങ്ങള്‍

വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്നചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു. ചര്‍മസുഷിരങ്ങളിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളാനുള്ള കഴിവ് വെളുത്തുള്ളി ജ്യൂസിനുണ്ട്. ഹൃദയത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്.ഇതിലെ സള്‍ഫൈഡ്‌സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുകയും ചെയ്യും.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും.

താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നു

വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന

ഔഷധമായി ഉപയോഗിക്കേണ്ട വിധം

  1. ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.
  2. വെളുത്തുള്ളി, കായം, ചതകുപ്പഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്.
  3. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും.
  4. ഒടിഞ്ഞ എല്ലുകള്‍ ശരിയാക്കാന്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്.
  5. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി.
  6. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി.
  7. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി.
  8. ചുമയ്ക്കും ജ്വരത്തിനും വെളുത്തുള്ളിയെടുത്ത് അല്പം വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ചതച്ച് ചാറെടുത്തു സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിക്കുക.
  9. പഴകിയ ആസ്ത്മയ്ക്ക് വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി, തേനും ചേര്‍ത്തരച്ച്, ഉലുവ കഷായത്തില്‍ പതിവായി സേവിക്കുക.
  10. ക്ഷയത്തിന് വെളുത്തുള്ളി സമം വീഴാലരിയും പശുവിന്‍ പാലില്‍ കാച്ചി കഴിക്കുക.
  11. തൊണ്ടവീക്കം വെളുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചു തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക.
  12. രക്തസമ്മര്‍ദ്ദത്തിന് ആറു വെളുത്തുള്ളി തൊലികളഞ്ഞ് പാലില്‍ കാച്ചി ദിവസവും കഴിക്കുക.
  13. ഹൃദ്രോഗത്തിനും നല്ലതാണ്.
  14. പ്രമേഹരോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും കഴിക്കുക.
  15. മലശോധനക്കുറവും, വായുസ്തംഭനവും ഉള്ളപ്പോള്‍ പെരുങ്കായം നെയ്യില്‍ വറുത്ത്, കുറച്ച് വെളുത്തുള്ളി, പുളി, ഉപ്പ്,കറിവേപേപ്പില എന്നിവ ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുക.അല്ലെങ്ങില്‍ കുറേശ്ശെ വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ്, ദിവസേന ഭക്ഷണത്തിലൂടെ കഴിക്കുക.
  16. മുറിവ്, ചതവ് ഇവയ്ക്ക് വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണികൊണ്ട് കെട്ടുക.
  17. വെള്ളപ്പാണ്ട് മാറുന്നതിന് വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടുവച്ച് 45 ദിവസം കഴിഞ്ഞ് ദിവസേന ഓരോ സ്പൂണ്‍ വീതം സേവിക്കുക.
  18. മൂത്ര തടസ്സത്തിന് വെളുത്തുള്ളി ചതച്ച് അടിവയറ്റത്തു വച്ചുകെട്ടുക.
  19. ബുദ്ധിഭ്രമം വെളുത്തുള്ളിയോ, ചുമന്നുള്ളിയോ ചതച്ച് ഉള്ളം കാലുകളില്‍ വെച്ച് കെട്ടിയാല്‍ ബുദ്ധിഭ്രമവും, ജ്വരവും മാറും,ഉറക്കം ഉണ്ടാവുകയും ചെയ്യും.
  20. ബോധക്ഷയം കുരുമുളകും, വെളുത്തുള്ളിയും അരച്ച് നീര് ഞെക്കിപ്പിഴിഞ്ഞ് മൂക്കില്‍ ഇറ്റിച്ച് ഊതി കയറ്റുക. ബോധം തെളിയും.
  21. വാതവ്യാധികള്‍ മാറുന്നതിന് മാഷതൈലത്തില്‍ വെളുത്തുള്ളി അരച്ചുചേര്‍ത്ത് കൈയില്‍ പുരട്ടുകയും, അതോടൊപ്പം ശതാവരിക്കിഴങ്ങും, ഉഴുന്നും കൂടി കഷായം വെച്ച് സേവിക്കുകയും ചെയ്താല്‍ അപബാഹുകം (കൈയിലുണ്ടാകുന്ന വാതം) ശമിക്കും. വെളുത്തുള്ളി അധികമായി സേവിച്ചുണ്ടാകുന്ന അജീര്‍ണ്ണത്തിന് രാമച്ചം, ചന്ദനം എന്നിവ കഷായം വച്ച് നെയ്യ് ചേര്‍ത്ത് സേവിക്കേണ്ടതാണ്.
  22. വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്‍ക്കമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്‍ക്കും ഗുണകരമാണ്. വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാവിധ വാതരോഗങ്ങള്‍ക്കും നല്ലതാണ്.
  23. മോണരോഗ ശമനത്തിന് വെളുത്തുള്ളി ചതച്ചിട്ട് വെന്ത വെള്ളം ദിവസവും മൂന്ന് പ്രാവശ്യം കവിള്‍ കൊണ്ടാല്‍ മതി.
  24. വെളുത്തുള്ളി, പിഴലരി, കാട്ട് ജീരകം എന്നിവ സമ അളവിലെടുത്ത് പൊടിച്ചുണ്ടാക്കിയ ഗുളിക മൂന്ന് നേരം സേവിച്ചാല്‍ ഉദരകൃമി നശിക്കും.
  25. ദഹനക്കേട് ശമിക്കാന്‍ വെളുത്തുള്ളി, കായം, ശതകുപ്പ എന്നിവ സമ അളവില്‍ പൊടിച്ച് ഗുളിക രൂപത്തിലാക്കി ഓരോ ഗുളിക വീതം ദിവസവും മൂന്ന് നേരം ചൂട് വെള്ളത്തില്‍ സേവിച്ചാല്‍ മതി.
  26. അല്‍പം വെളിച്ചെണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളിയുടെ മൂന്ന് അല്ലി, ഉണങ്ങിയ കുരുമുളക് മൂന്നെണ്ണം എന്നിവയിട്ട് തണുത്തതിന് ശേഷം തലയില്‍ തേയ്ക്കുന്നത് പതിവാക്കിയാല്‍ തലമുടി നരയ്ക്കാതിരിക്കും.
  27. കായം നെയ്യില്‍ വറുത്ത് കുറച്ച് വെളുത്തുള്ളി, ഉപ്പ്, പുളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കി കഴിച്ചാല്‍ വായു കോപം ശമിക്കും
  28. വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി തേനും ചേര്‍ത്തരച്ച് ഉലുവാക്കഷായത്തില്‍ പതിവായി സേവിച്ചാല്‍ ഏറെ പഴക്കം ചെന്ന ആസ്തമയും കുറയും.
  29. പ്രാതലിന് ശേഷം വെളുത്തുള്ളിയുടെ ഒരു അല്ലി കഴിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞുകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനം.
  30. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.
  31. കടുകെണ്ണ ചൂടാക്കി അതിലേക്ക് കുറച്ച് വെളുത്തുള്ളിയുടെ അല്ലികള്‍ ഇട്ട് തിളപ്പിച്ച എണ്ണ നെഞ്ചിലും കാല്‍പ്പാദത്തിനടിയിലും പുരട്ടുന്നത് കഫം, പനി മുതലായവ മാറുവാന്‍ നല്ലതാണ്.
  32. കിടക്കുന്നതിന് മുമ്പ് ഓറഞ്ച് ജ്യൂസിനൊപ്പംവെളുത്തുള്ളി കഴിക്കുന്നത് ശരീര വേദന പമ്പ കടത്തും.
  33. വെളുത്തുള്ളി സൂപ്പാക്കാക്കി കഴിക്കുന്നത് തൊണ്ടവേദനയകറ്റാന്‍ ഉത്തമമാണ്. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് ചതച്ച വെളുത്തുള്ളി അല്ലികള്‍ ഇടുക.തുടര്‍ന്ന് പതിനഞ്ച് മിനുട്ടോളം അത് വേവിക്കുക. നന്നായി ഇളക്കിയതിന് ശേഷം അത് കുടിക്കാം. ഈ ലായനി പകരുന്ന ചൂട് തൊണ്ട വേദനയകറ്റുകയും വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അണുബാധയകറ്റുകയും ചെയ്യും.
  34. 200 ഗ്രാം വെളുത്തുള്ളി, 700 ഗ്രാം പഞ്ചസാര , 1000 ഗ്രാം വെള്ളം എന്നിവയാണ്‌ ഇതിന്‌ വേണ്ടത്‌. വെളുത്തുള്ളി ഇട്ട്‌ വെള്ളം തിളപ്പിച്ചിട്ട്‌ പഞ്ചസാര ചേര്‍ക്കുക. ദിവസവും ഈ ലായിനി മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ കുടിക്കുക.ശ്വാസകോശ രോഗങ്ങള്‍ക്ക് നല്ല ഒരു ഔഷധം ആണ്.
  35. രണ്ട് വെളുത്തുള്ളി തോടോട് കൂടിയരച്ച് ഒരൗണ്‍സ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മൂന്ന് ഉണങ്ങിയ മുളകും ചെറുതായി നുറുക്കിയിട്ട് കാച്ചുക. ഉള്ളി ചുമക്കുമ്പോള്‍ വാങ്ങി ചൂടാറുമ്പോള്‍ അരിച്ചെടുത്ത് മൂന്ന് തുള്ളിവീതം ചെവിയില്‍ ഇറ്റിച്ച് പഞ്ഞി വയ്ക്കുക. ചെവിമാന്ദ്യം, കര്‍ണ്ണ രോഗങ്ങള്‍ എന്നിവ ശമിക്കും.

വെളുത്തുള്ളി ചൂടാക്കുംതോറും അതിന്റെ ഗുണമേന്‍മയും നഷ്ടമാകുമെന്ന് കാര്യം മറക്കേണ്ട

 

വെണ്ണ

പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് വെണ്ണ(Butter). ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഏറെ ഔഷധ സമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു..
ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌.

ഭഗവതി പ്രീതിക്കായി വെണ്ണ നിവേദ്യമായി അര്‍പ്പിക്കുന്നതും വിഗ്രഹത്തില്‍ വെണ്ണ ചാര്‍ത്തുന്നതും വെണ്ണകൊണ്ട്‌ ഭഗവത്‌ രൂപങ്ങള്‍ തയാറാക്കുന്നതുമായി ആത്മീയതലത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന വിശിഷ്‌ട ഭോജ്യം തന്നെയാണ്‌ വെണ്ണ.

ഉണ്ടാക്കുന്ന വിധം

വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമല്ല ഈ വേർതിരിക്കൽ. തൈരിൽ നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ കടകോൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിക്കുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ മോര് എന്നാണ് വിളിക്കുന്നത്.. വെണ്ണ പെട്ടെന്നു കേടുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ഉപ്പുചേർത്തോ തണുപ്പിച്ചോ ആണ് അതിനാൽ വെണ്ണ സൂക്ഷിക്കുന്നത്.

ഔഷധഗുണം
വെണ്ണയുടെ ഭംഗിയും നിറവും മനസിനെ ശാന്തമാക്കാനുള്ള കഴിവും ഏറെ ശ്രദ്ധയമാണ്‌.

  1. കുരുവില്ലാത്ത കടുക്കയുടെ ഉള്ളില്‍ വെണ്ണ നിറച്ച്‌ ചിറ്റാമൃതിന്റെ ഇലകൊണ്ട്‌ കെട്ടി മണ്ണ്‌ അരച്ച്‌ തേച്ച്‌ ചുട്ടെടുത്ത്‌ അരച്ച്‌ തയാറാക്കുന്ന കടുക്കവെണ്ണ ഏത്‌ കുരുക്കളും പൊട്ടിപോകുന്നതിനും ഉണങ്ങി പോകുന്നതിനും സഹായകരമാണ്‌.
  2. ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌.
    ഉറക്കക്കുറവിനും മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും വെണ്ണ പാദത്തിന്‌ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌.
  3. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌.
  4. ചൂടുകുരുവില്‍ നിന്നും സംരക്ഷണം
    വേനല്‍കാല ചൂടുകുരുക്കളില്‍ വെണ്ണ പുറമെ പുരുട്ടുന്നത്‌ നല്ലതാണ്‌. മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌.
  5. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌.കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌
  6. പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. അല്‍പം വെണ്ണയും പഞ്ചസാരയും ചേര്‍ത്തു കൊടുത്താല്‍ രക്‌തം തുപ്പുന്നതിനു പരിഹാരമാകും. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും.
  7. വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നത്‌ ഫലപ്രദമാണ്‌.
  8. ആയുര്‍വേദ മരുന്നിലും വെണ്ണ പ്രാധാന്യത്തോടെ ചേര്‍ക്കുന്നുണ്ട്‌.
    ദേഹപോഷണത്തിനും തലമുടി കറുത്തു നന്നായി വളരുന്നതിനും ക്ഷീണമകറ്റാനും രസായന ഗുണത്തോടെ നിര്‍ദേശിക്കുന്ന ഔഷധമാണ്‌ നാരസിംഹരസായനം.
  9. വേനല്‍കാല ചൂടുകുരുക്കളില്‍ വെണ്ണ പുറമെ പുരുട്ടുന്നത്‌ നല്ലതാണ്‌. മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌.
  10. കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌.

 

കര്‍ക്കിടക കഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ “അഗ്നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

പൊടിയരിക്കഞ്ഞി   –   ദഹനം എളുപ്പമാക്കുന്നു.

ജീരകക്കഞ്ഞി       –   ദഹനശക്തി കൂടും.

ഉലുവക്കഞ്ഞി      –   ശരീരബലം നല്‍കുന്നു.

തേങ്ങക്കഞ്ഞി      –   ശക്തി കിട്ടാന്‍ നല്ലത്.

പാല്‍ക്കഞ്ഞി      –   സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

നെയ് ക്കഞ്ഞി  –  ശരീരത്തിന് വണ്ണം വയ്പ്പിക്കുന്നു.

ഓട്സ് കഞ്ഞി –   പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.

നവരക്കഞ്ഞി   –    വണ്ണം കൂട്ടുന്നു.

ഗോതമ്പുകഞ്ഞി –  പ്രമേഹം വാതം എന്നിവയ്ക്ക്

നല്ലത്

ദശപുഷ്പകഞ്ഞി – രോഗപ്രതിരോധ ശേഷിയ്ക്കും    ആരോഗ്യത്തിനും നല്ലത്

 

കർക്കിടക ഔഷധക്കഞ്ഞി

 

ചെറൂള, പൂവകുറുന്നില, കീഴാര്‍ നെല്ലി, ആനയടിയന്‍, തഴുതാമ, മുയല്‍ചെവിയന്‍, തുളസിയില, തകര, നിലംപരണ്ട, മുക്കുററി, വളളിഉഴിഞ്ഞ, നിക്തകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി വേര്, ചെറുകടലാടി, കരിംകുറുഞ്ഞി വേര്, ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞി വെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എനനിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും  സേവിക്കാം. തഴുതാമ കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും  കഞ്ഞി വേവിക്കാറുണ്ട്. വാതരോഗങ്ങള്‍ക്കും പിത്താശയ രോഗങ്ങള്‍ക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ  അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്.

വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്നിരവധിയാണ്.

  1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
    2. ദഹനം ശരിയാക്കുന്നു.
    3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
    4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
    5. രുചി ഉണ്ടാക്കുന്നു.
    6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
    7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
    8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
    9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
    10. നല്ല ഉറക്കം ലഭിക്കുന്നു

 

അവസാനം പരിഷ്കരിച്ചത് : 7/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate