ശാസ്ത്രീയനാമം
‘Curcuma caesia
ഇതൊരു കിഴങ്ങ് വര്‍ഗ്ഗത്തില്‍പെട്ട ഒരു കുറ്റിചെടിയാണ്. കരിമഞ്ഞള്‍ കിഴങ്ങ് നീലകലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു. പശ്ചിമ ബംഗാള്‍,ഒറീസ്സ,മധ്യപ്രദേശ്,വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കാട്ടുമഞ്ഞളാണ് കരിമഞ്ഞള്‍.ഇപ്പോള്‍ കേരളത്തിലും കാട്ടുമഞ്ഞള്‍ എന്ന കരിമഞ്ഞള്‍ സുലഭമാണ്.
ജന്മദേശം
കരിമഞ്ഞളിന്‍റെ സ്വദേശം ഇന്ത്യ ആണ്.
ഔഷധഗുണങ്ങള്‍:-
കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.ഈ മഞ്ഞള്‍ ആദിവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്.ത്വക്ക് രോഗങ്ങള്‍,ഉദര രോഗങ്ങള്‍,ഉളുക്ക് എന്നിവയ്ക്ക് കരിമഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്.കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്
ശാസ്ത്രീയനാമം
ലന്റാനകാമറ
സസ്യ കുടുംബം
വെര്‍ബെനേസി (Verbenaceae)
വിവരണം
ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായി കാണപ്പെടുന്നു. ഈ ചെടിയുടെ പൂവിനും ഇലയ്ക്കും ഒരു തരം രൂക്ഷഗന്ധമാണ്. വെള്ള,പിങ്ക്, മഞ്ഞ,ഓറഞ്ച്, നീല, ചുവപ്പ് എന്നിങ്ങനെ പലനിറങ്ങളിലുള്ള പൂക്കളുണ്ട്. രണ്ടുനിറമുള്ള പൂക്കള്‍ വിടരുന്ന ചെടികളുമുണ്ട്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല.
മറ്റ്പേരുകള്‍
പൂച്ചെടി,കൊങ്ങിണിപ്പൂ, ഈടമക്കി, ഒടിച്ചുകുത്തി എന്നും ഇംഗ്ലീഷില്വൈല്ഡ് സേജ് (Wild Sage) എന്നും അറിയപ്പെടുന്നു.
ജന്മദേശം
അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശം
ഔഷധഗുണങ്ങള്‍
വിവരണം
ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരു തരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്. ഇലയില്‍ ലന്റാഡിന്‍-എ എന്നവിഷമുണ്ട്. ഇലകള്‍ക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാവും. തൊലിക്ക് വ്രണങ്ങള്‍ക രിക്കാന്‍ കഴിയും. വേലിയില്‍ വളര്‍ത്താന്‍ ഉത്തമമായ സസ്യമാണിത്..
ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
ഇലയില്‍ ലന്റാഡിന്‍-എ എന്നവിഷമുണ്ട്.
മറ്റ്ഉപയോഗങ്ങള്‍
ഇതിന്റെ തണ്ട്പേപ്പര്‍ നിര്മ്മാണത്തിനായി ഉപയോഗിക്കുന്നു.
ശാസ്ത്രനാമം
റൂട്ടാ ഗ്രാവിയോളെന്‍സ്
മറ്റ്പേരുകള്‍
ശതാപ്പ്, സോമവല്ലി , നാഗത്താലി എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. സംസ്കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്നു.
പ്രത്യേകതകള്‍
അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കുംഅപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആർക്കെങ്കിലും അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയാൻതക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ് അരൂത .
ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു.കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന് അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.
ഔഷധയോഗ്യഭാഗം
തൈലം, ഇല
ഔഷധഗുണങ്ങള്‍
അരൂത ഒരു വിഷ സസ്യമാണ്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.
തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ് വിശ്വാസം. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്
ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്. വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി.
താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് അരൂത ഉപയോഗിക്കുന്നു
ഔഷധകൂട്ടുകള്‍
അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്,അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്. അരൂത ഇലയും മഞ്ഞൾ പൊടിച്ചതും കൂടി5 ഗ്രാം വീതം അരച്ചു തൈരിൽ കലക്കി ദേഹത്തു പുരട്ടുക
മതപരമായ പല ചടങ്ങുകളിലും വളരെയേറെ പ്രാധാന്യമുള്ള ധാന്യമാണ് എള്ള്. വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.
ജന്മദേശം
എള്ളിന്‍റെ ജന്മദേശം ആഫ്രിക്കയാണ്
മറ്റ്പേരുകള്‍
സംസ്കൃതത്തില്‍ തില, സ്നേഹരംഗ എന്നും ഹിന്ദിയില്‍ തില്‍ എന്നുംഗുജറാത്തില്‍ താല്‍ എന്നും ഇത് അറിയപ്പെടുന്നു.
വിവരണം
എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ . ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്. വെള്ളക്കെട്ടില്ലാത്ത നെൽപാടങ്ങളിലെല്ലാം കൃഷിചെയ്യാവുന്ന ഒരു വിളയാണിത്. ഇന്ത്യ, ചൈന എന്നിവയാണ് ഏറ്റവും വലിയ എള്ള് ഉത്പാദകരാജ്യങ്ങൾ. എള്ളില്‍ 46% എണ്ണയും 22% പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.
പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തില്പ്പെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു.തണ്ടുകൾ കോണാകൃതിയിലുള്ളതും പൊഴികൾ നിറഞ്ഞതുമാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടിയുടെ താഴ്ഭാഗത്തെ ഇലകൾക്ക് മറ്റുള്ളവയെക്കാൾ വീതികൂടുതലായിരിക്കും. കൂടാതെ പല്ലുകൾ നിരത്തിയതുപോലെ അരികുകളും മങ്ങിയ പച്ച നിറവും ഉണ്ടായിരിക്കും. പത്രകക്ഷത്തിൽ നിന്നും സാധരണയായി ഒറ്റയായിട്ടാണ് പൂക്കൾ ഉണ്ടാകുന്നത്. പുഷ്പവൃന്തം ചെറുതാണ്. വെളുത്തതോ പാടല നിറത്തോടെയോ കാണപ്പെടുന്ന ദളപുടം ഏകദേശം കുഴൽ പോലെ കാണപ്പെടുന്നു.
കൃഷിരീതി
കേരളത്തിൽ പ്രധാനമായും എള്ള് കൃഷിചെയ്യുന്നത് ഓണാട്ടുകര പ്രദേശങ്ങളിലാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണൽ കലർന്നതും നീർവാഴ്ചയുള്ള കര പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. മകരം – കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകൽ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൃഷിക്ക് മുൻപായി ഒരു ചാൽ ഉഴുത് വയൽ തോർന്നതിനുശേഷമാണ് എള്ള് വിതയ്ക്കുന്നത്. രാവിലെ പത്ത് മണിക്ക് മുൻപായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ ആണ് സാധാരണ എള്ള് വിതയ്ക്കുന്നത്.വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഐർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കാവുന്നതാണ്. ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർക്കാവുന്നതാണ്. പണ്ട് കാലങ്ങളിൽ ചില കൃഷിക്കാർ അതിരാവിലെ മഞ്ഞിൽ കുതിർന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണിൽ അടങ്ങിയിരുന്ന പോഷകങ്ങൾ ഇലകൾ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു
വിളവെടുപ്പ്
സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കൾക്ക് കത്തിയ്ക്കഎന്ന നാടൻ പേരുകൂടിയുണ്ട്. കത്തിയ്ക്ക (കായ്കൾ) ഇലകൾ എന്നിവ നേരിയ മഞ്ഞനിറമാകുമ്പോൾ അതിരാവിലേതന്നെ എള്ള് പിഴുതെടുക്കുന്നു. ഇങ്ങനെ പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. അങ്ങനെ സൂക്ഷിച്ച കെട്ടുകൾ മൂന്നുനാലുദിവസത്തിനു ശേഷം എടുത്ത് കുടയുമ്പോൾ അതിലെ ഇലകളെല്ലാം ഉതിർന്നു വീഴും. ചില കൃഷിക്കാർ ഇലകൾ ഉതിർന്നു വീഴുന്നതിനായി കെട്ടുകൾക്കു മുകളിൽ ചാരം വിതറുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെ ഇലകൾ മുഴുവൻ ഉതിർന്ന എള്ള് ചെടിയുടെ ചുവട് വെട്ടിമാറ്റി തഴപ്പായിൽ വിതിർത്ത് വെയിലിൽ ഉണക്കുന്നു. ഇങ്ങനെ വെയിലിൽ ഉണക്കുന്ന ചെടികൾ ഉച്ചയ്ക്ക് മറിച്ചിട്രുണ്ട്. ഇങ്ങനെ ഉണക്കിയെടുക്കുന്ന ചെടി മൂന്നാലു ദിവസം ആകുമ്പോൾ തനിയെ കൊഴിഞ്ഞുവീഴുന്ന എള്ളുവിത്താണ് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനെ തലയെള്ള് എന്നു പറയുന്നു. വീണ്ടും ഉണക്കി ഉതിർത്തെടുക്കുന്ന എള്ളിനെ പൂവലെള്ള് എന്നു പറയുന്നു. ഇങ്ങനെ എടുക്കുന്ന എള്ളാണ് എണ്ണയുടെ ആവശ്യത്തിലേയ്ക്കായും പലഹാരങ്ങൾക്കായും ഉപയോഗിക്കുന്നത്.
എള്ളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
പ്രോട്ടീന്‍, കാത്സ്യം, അമിനോ അമ്ലങ്ങള്‍
ഔഷധഗുണങ്ങള്‍
എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ള്കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.
പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.
ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്‍റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.
ഔഷധമായി ഉപയോഗിക്കേണ്ട വിധം
രക്താധിസാരം: എള്ള് വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയില്‍ ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിന്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ മലത്തിന്‍റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.
അര്‍ശ്ശസ്: നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ചു കഴിച്ചാല്‍ കുറയും.
ആര്‍ത്തവം: എള്ള് കഷായമാക്കി സേവിച്ചാല്‍ ആര്‍ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ ദിവസേന രണ്ടു നേരം ആര്‍ത്തവത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ കഴിച്ചാല്‍ ശമിക്കും. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില്‍ സേവിച്ചാല്‍ ആര്‍ത്തവവേദന കുറയും. എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല്‍ അല്പാര്‍ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം ഇവ മാറും.
ഗര്‍ഭാശയ സങ്കോചം : എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗര്‍ഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.
ആരോഗ്യം: അഞ്ചു ഗ്രാം വീതം എള്ളും തൃഫലചൂര്‍ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
തലമുടി :എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്‍റെ നാലിലൊന്ന് എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മുടിക്കൊഴിച്ചില്‍ കുറയും.
ശരീരബലം: എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു ഭക്ഷിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിച്ചാല്‍ശരീരബലവും ധാതുശക്തിയും വര്‍ദ്ധിക്കും.
പൊളളല്‍: വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്‍ത്ത് പുരട്ടുക.
പ്രമേഹം: കാലത്ത് വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും.വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം.
മലബന്ധം: എള്ള് പാല്‍ക്കഷായമാക്കി സേവിച്ചാല്‍ മാറിക്കിട്ടും.
മാംസ്യത്തിന്‍റെ കുറവ്: എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്തു കുറേശ്ശെ ദിവസം കഴിച്ചാല്‍ പ്രോട്ടീന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.
രക്താര്‍ശ്ശസ്: എള്ളരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക. പാല്‍ കഷായമാക്കി കഴിച്ചാലും നന്ന്.
മറ്റ് ഉപയോഗങ്ങള്‍
എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു. ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം. പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു. വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു. പല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു. തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്. എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം. മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക. കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും. അര്‍ശസിനും ഇതു ഫലപ്രദമാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.
എള്ളിന്റെ ഇലയും വേരും കഷായം ചേര്‍ത്ത വെള്ളത്തില്‍ തല കഴുകിയാല്‍ മുടി കൊഴിച്ചില്‍ തടയാം. എള്ള് വറുത്ത് പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് രണ്ടുനേരം സേവിച്ചാല്‍ തലമുടി കറുത്തിരുണ്ട് വളരും. ചുണ്ടുവീക്കത്തിന് എള്ള് അരച്ച് പാലില്‍ ചേര്‍ത്ത് ചുണ്ടിന്‍മേല്‍ പുരട്ടുക.
മതപരം
ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. ശനിയെ പ്രീതിപ്പെടുത്താന്‍ ശിവന് എണ്ണധാര ചെയ്യുകയും എണ്ണയൊഴിച്ച് പിറകില്‍ വിളക്കു കത്തിക്കുകയും ചെയ്യുന്നുണ്ട്. പിതൃകര്‍മങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ എള്ള് ഉപയോഗിക്കുന്നു.
ലക്ഷ്മി ദേവിയെ തേടിയലഞ്ഞ മഹാവിഷ്ണുവിന്റെ വിയര്‍പ്പാണ് എള്ള് എന്നാണ് വിശ്വാസം. കറുത്ത എള്ള് കിഴികെട്ടി ഗൃഹത്തില്‍ സൂക്ഷിക്കുന്നത് ഐശ്വര്യദായകമായി കരുതുന്നു. ശനിദോഷമുള്ളവര്‍ ശനിയാഴ്ചതോറും അയ്യപ്പക്ഷേത്രത്തിലോ ശനീശ്വര സന്നിധിയിലോ കത്തിക്കുന്ന നീരാജനത്തിന് എള്ള് ഉപയോഗിക്കുന്നു. എള്ള് പായസം കഴിക്കുന്നതും വളരെ നല്ലതാണ്. ജന്മനക്ഷത്രത്തിലും പിറന്നാള്‍ ദിവസവും ശനിയാഴ്ചയും എള്ളും മധുരവും കലര്‍ത്തി കാക്കയ്ക്കും നായകള്‍ക്കും ഭക്ഷണം നല്‍കുന്നതും ദോഷശാന്തിക്ക് സഹായിക്കും. രാവണ നിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയിലെത്തിയ ശ്രീരാമനും എള്ള് ദാനം ചെയ്തിരുന്നു.
ശാസ്ത്രീയനാമം
യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്”
കുടുംബം
“മിർട്ടേസീ”
മറ്റ് പേരുകള്‍
യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും“സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു.തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.
വിവരണം
ഔഷധ ഗുണമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്.ജനുസ്സിൽ 700- ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനംമരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരുജനുസ്സാണ്. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ് ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്.
ഇലയില്‍ നിന്നുംതണ്ടില് നിന്നും,തൈലം വാറ്റിയെടുക്കുന്നു.പനി, ജലദോഷംമൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍,നീരിറക്കംതുടങ്ങിയ അസുഖങ്ങള്ക്ക്, തൈലംവെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്.സന്ധിവേദന,ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെപുരട്ടുന്നത് ഗുണംചെയ്യും. ഇതിന്റെതടിവിറകായുംപള്പ്പ്നിര്മ്മാണത്തിനും ഉപകാരമാണ്.വളപ്രയോഗമോ മറ്റു ശുശ്രൂഷയോവേണ്ടാത്ത ഈ മരങ്ങള്ടെറിറ്റിക്കോര്നിസ്,ഗ്രാന്ഡിസ്,ഗ്ലോബുലസ്,ടൊറിലിയാന,ഡെഗ്ളുപ്പറ്റ, സിട്രിഡോറഎന്നീഇനങ്ങള്കേരളത്തില് കാണപ്പെടുന്നു. ഇനങ്ങള്ക്കനുസരിച്ചുംപ്രായഭേദമനുസരിച്ചും ഇലയുടെവലുപ്പത്തിനും ആകൃതിക്കുംവ്യത്യാസമുണ്ടാകും.
പ്രധാനപ്പെട്ട ഇനങ്ങള്‍
ടെറിറ്റിക്കോര്‍നിസ്,ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും.
കൃഷിരീതി
ആദ്യം കൃഷി സ്ഥലം നന്നായി ഉഴുത് നിലം ഒരിക്കിയതിനു ശേഷം 45:45:45 സെന്‍റീമീറ്റര്‍ വലിപ്പത്തിലുളള കുഴികള്‍ 2:2 മീറ്റര്‍ അകലത്തില്‍ നടുന്നതിന് ഒരു മാസം മുന്‍പ് എടുത്ത് അതിലാണ് തൈകള്‍ നടുന്നത്. തൈകള്‍ നട്ടതിനു ശേഷം കുഴികള്‍ നന്നായി മണ്ണിട്ട് നിറയ്ക്കണം. ഇത് വെളളക്കെട്ട് ഒഴിവാക്കും. തൈകള്‍ കുഴികളില്‍ നടുന്നു. കുഴികളില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനായി കുഴികള്‍ മണ്ണിട്ട് മൂടി മേല്‍ ഭാഗം കൂന രൂപത്തിലാക്കണം. അമോണിയം ഫോസ്ഫേറ്റ് 400 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 60 ഗ്രാം പൊട്ടാഷ് 25 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ മൂന്നാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ആഗസ്റ്റ് മാസം നല്‍കണം. ഇത് ഇലയുടെ അളവ് കൂട്ടും.
രണ്ടാം വര്‍ഷക്കാലം മുതല്‍ വശങ്ങളിലെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. 3-4വര്‍ഷത്തില്‍ മുഖ്യശിഖരം 2 മീറ്റര്‍ ഉയരത്തില്‍ മുറിച്ചു മാറ്റണം. അതിനു ശേഷം ഓരോ അര്‍ദ്ധ വര്‍ഷത്തിലും ഈ രീതി തുടരണം. ആ സമയം ഒരു ശിഖരം മാത്രമേ നിലനിറുത്താവൂ. യുക്കാലി എണ്ണ എടുക്കുന്നത് നീരാവി ഉപയോഗിച്ച് വാറ്റിയാണ്. ഇതിന് ഏകദേശം 2 മണിക്കൂര്‍ സമയം എടുക്കും. ഇലയുടെ തൂക്കത്തിന്‍റെ 1.5-1.8ശതമാനം വരെ എണ്ണ ലഭിക്കും. വാറ്റാതെ പ്രക്രിയയ്ക്കു മുന്‍പായി ഇലകളെ24മണിക്കൂര്‍ നേരം തണലത്തു വാട്ടിയെടുക്കുന്നത് എണ്ണയുടെ അളവ് കൂട്ടും.
ഔഷധയോഗ്യ ഭാഗം
ഇല, തൈലം, നാമ്പ്
ഔഷധമായി ഉപയോഗിക്കേണ്ട വിധം
പനി, ജലദോഷം,മൂക്കടപ്പ്, നെഞ്ചുവേദന,ശ്വാസംമുട്ടല്‍, നീരിറക്കംതുടങ്ങിയ അസുഖങ്ങള്ക്ക്, തൈലം വെള്ളത്തിലൊഴിച്ച്ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന,ശരീരവേദന എന്നിവയ്ക്ക്തൈലം പുറമെ പുരട്ടുന്നത് ഗുണംചെയ്യും. യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകുക.ഇവയില്‍ രണ്ടിലുമുള്ള ഔഷധഘടകങ്ങള്‍ മുടി വൃത്തിയാക്കും.
മറ്റ് ഉപയോഗങ്ങള്‍
യൂക്കാലിപ്‌റ്റസിന്‍റെ ജലരോധകശേഷിയുള്ള ഇനങ്ങൾ കപ്പലുകൾ, കടൽപ്പാലങ്ങൾ, ടെലിഫോൺ തൂണുകൾ, വേലികൾ എന്നിവയുടെ നിർമാണത്തിനും തറപാകുന്നതിനും ഉപയോഗിച്ചു വരുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയുടെ നിര്‍മ്മാണത്തിനും, മെന്‍ന്തോള്‍ എന്ന പദാര്‍ത്ഥത്തിന്‍റെ നിര്‍മ്മാണത്തിനുളള അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്നു. ഇതിന്റെ തടി വിറകായും പള്പ്പ്നിര്മ്മാണത്തിനും ഉപകാരമാണ്
Elaeocarpus ganitrus
ഫലം
ഔഷധഗുണങ്ങള്‍
രുദ്രാക്ഷം സൂക്ഷിച്ച് എണ്ണയ്ക്ക് ഔഷധഗുണമുണ്ടാകുമെന്നും വാതരോഗികൾ ഈ എണ്ണ ശരീരത്തില്പുരട്ടിയാല്‍ രോഗശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.
വിവരണം
ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം . നേപ്പാളിലുംഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്. രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്.
സാധാരണ ഏപ്രില്‍, മെയ് മാസത്തിലാണ് ഈ സസ്യം പൂവിടുന്നത്. ചെടിയുടെ തണ്ടോട് ചേര്‍ന്ന് ചെറിയ വെളുത്ത നാലോ അഞ്ചോ ഇതളുകളുള്ള പൂവാണ്. പൂവിരിഞ്ഞ് നാലാഴ്ച കഴിയുമ്പോള്‍ ഉണങ്ങിയ കായകള്‍ ശേഖരിക്കാനാവും.
രുദ്രാക്ഷത്തിന് നല്ല നിറവും ബലവും ലഭിക്കുന്നതിന് എള്ളെണ്ണ നല്ലതാണെന്നു പറയുന്നു. ആറുമാസം രുദ്രാക്ഷം എള്ളെണ്ണയിൽ സൂക്ഷിക്കണം.എണ്ണ പരിശുദ്ധമായിരിക്കണം.അങ്ങനെ എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു
താഴെ പറയുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് ആയി രുദ്രാക്ഷം ഉപയോഗിക്കുന്നു.
പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷംനല്ലൊരു ഔഷധമാണ്. കഫം, വാതം, തലവേദന തുടങ്ങിയരോഗങ്ങൾക്കും നല്ലതാണ്. രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.
ആയുര്വേദത്തില്
ആയുര്‍വേദത്തില്‍ ശ്വാസകോശ രോഗ ചികിത്സയിലും മാനസികരോഗ ചികിത്സയിലും രുദ്രാക്ഷത്തിന് ഗണനീയ സ്ഥാനമാണുള്ളത്. ധന്വന്തരം ഗുളിക, വയമ്പ് എന്നിവതയ്യാറാക്കാനും ചിലതരം കഷായങ്ങള്‍ക്കും രുദ്രാക്ഷം ഉപയോഗിക്കും.
പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു.മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്.
മതപരം
ഏകമുഖം, ദ്വിമുഖം, പഞ്ചമുഖം എന്നിങ്ങനെ വിവിധതരത്തില്‍ രുദ്രാക്ഷം ലഭ്യമാണ്. ശബരിമലക്കും പഴനിക്കും പോവുന്നവര്‍ രുദ്രാക്ഷമാല ധരിക്കാറുണ്ട്.
വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം. കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം,കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്.വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.
രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് . ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു . ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നു പറയുന്നു .
കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്,ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടുള്ളതല്ല,ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിൻറെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ൽ കുറയാൻ പാടില്ല.
അവസാനം പരിഷ്കരിച്ചത് : 6/21/2020