റബറിന്റെ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലാണിന്ന്, ഇതിനു പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ കാപ്പി കര്‍ഷകനായ റോയ് ആന്റണി. റബറിന് ഇടവിളയായി കാപ്പി കൃഷി ചെയ്താണ് യുവ കര്‍ഷകനായ റോയ് ആന്റണി ശ്രദ്ധേയനാകുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു. റബറിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കാപ്പിയില്‍ നിന്നു നല്ല വരുമാനം ലഭിക്കുന്നതിനാല്‍ കേരളത്തില്‍ എവിടെയും ഈ കൃഷി രീതി പരീക്ഷിക്കാം. തൈകള്‍ എത്തിച്ച് കാപ്പി നട്ടു നല്‍കാന്‍ റോയിയും സംഘവും റെഡിയാണ്. കവുങ്ങ്, തെങ്ങ് എന്നിവയ്ക്കും ഇടവിളയായി കാപ്പി കൃഷി ചെയ്യാം.
harithakeralamnews.com
അവസാനം പരിഷ്കരിച്ചത് : 3/13/2020