Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ നമുക്ക് നമുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കാം

അടുക്കളത്തോട്ടം

നമ്മുടെ ആഹാരത്തില്‍ പോഷകാംശവും  വൈവിദ്ധ്യവും ഉറപ്പുവരു-ത്തുന്നതിന് പച്ചക്കറികള്‍ക്ക് മുഖ്യ പങ്കാണുള്ളത്. എന്നാല്‍ അന്യസം-സ്ഥാന പച്ചക്കറികളെ കേരളിയര്‍ ഇപ്പോഴും വന്‍തോതില്‍ ആശ്രയിച്ചു-ക്കൊണ്ടിരിക്കയാണ്. കീടനാശിനികളുടെ അമിതമായ ഉപയോഗം മൂലം അന്യസംസ്ഥാന പച്ചക്കറികളെ ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന പൊ-തുബോധം ജനങ്ങള്‍ക്കുണ്ട്. വിഷരഹിത പച്ചക്കറിക്ക്ഏറ്റവും ഉചിതമായ ഒരു പദ്ധതിയാണ് അടുക്കളത്തോട്ടം.

കുടുംബാങ്ങള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി വര്‍ഷം മുഴുവന്‍ അടുക്കളതോട്ടത്തിലൂടെ കഴിയും. നല്ല വെയില്‍ കിട്ടുന്നതും അ-തേസമയം വെള്ളക്കെട്ടില്ലാത്തതും നിരപ്പായതുമായ സ്ഥലമാണ് തോട്ടം നി-ര്‍മാണത്തിന് യോജിച്ചത്. വീടിന്റെ തെക്ക് ഭാഗത്ത് തോട്ടം സംവിധാനം ചെയ്യുന്നതാണ് വെയില്‍ ലഭിക്കാന്‍ നല്ലത്. ദീര്‍ഘകാല വിളകള്‍ തോട്ടത്തി-ന്റെ ഏറ്റവും പിറകിലായി നടണം. ഈ ദീര്‍ഘകാല വിളകള്‍ക്കിടയില്‍ തണലില്‍ വളരുന്ന പപ്പായ, ഇഞ്ചി, മഞ്ഞള്‍, ചേബ്,ചേന, കാന്താരി മുള-ക്, കപ്പ എന്നിവ നടാം. പിന്നീടുള്ള പ്രധാന പച്ചക്കറി വിളകള്‍ രണ്ട് വിഭാഗങ്ങളായി നടാം. ഈ ഭാഗങ്ങളുടെ നടുവില്‍ക്കൂടി നടക്കാനുള്ള ചെ-റിയ വരബുണ്ടാക്കണം. ഒരു വിഭാഗത്തില്‍ വെണ്ട, വഴുതന എന്നിവയും അടുത്ത വിഭാഗത്തില്‍ പാവല്‍, മത്തന്‍ തുടങ്ങിയവയും നടാം. തോട്ടത്തി-ന് ചുറ്റും വേലിക്കെട്ടി ചിക്രുമാണിസ്, അമരച്ചതുരപ്പയര്‍, നിത്യവഴുതന തുടങ്ങിയ വിളകളും നടാം.

ഉത്പാദനരീതി

മെയ്‌ മാസത്തില്‍ 1-2 കിട്ടികഴിഞ്ഞാല്‍ വെണ്ട,പയര്‍,പച്ചമുളക്,വഴു-തന, പാവല്‍, പച്ചച്ചീര, മത്തന്‍ എന്നിവ നടാം. അമര, ചതുര പയര്‍ തു-ടങ്ങിയവ ജൂലൈ മാസത്തില്‍ വിത്തിട്ടാല്‍ മഞ്ഞുകാലമെത്തുമ്പോള്‍ വിള-വെടുക്കാം. സെപ്റ്റംബര്‍ മാസത്തോടെ മഴക്കാല വിളകളെല്ലാം നിലം വീ-ണ്ടും കിളച്ചോരുക്കി ഒക്ടോബര്‍ മാസത്തില്‍ കാബേജ് , കോളിഫ്ലവര്‍, ത-ക്കാളി, വള്ളിപ്പയര്‍, സാലഡ് വെള്ളരി,കുമ്പളം എന്നിവ നടാം. ജനുവരി, ഫെബ്രുവരി മാസത്തോടെ ഈ വിളകളുടെ എല്ലാം തന്നെ കാലവധികഴി-യും. അതോടെ വേനല്‍ക്കാല വിളകളായ ചീര, കണിവെള്ളരി, തണ്ണിമത്ത-ന്‍, കുമ്പളം, പയര്‍ എന്നിവ നടാം. വിളകള്‍ നടുമ്പോള്‍ ശാസ്ത്രിയമായരീ-തിയില്‍ വിളപരിക്രമണം നടത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വെള്ള-രി വര്‍ഗങ്ങള്‍ കഴിഞ്ഞാല്‍ പയറും പയര്‍വര്‍ഗങ്ങള്‍ കഴിഞ്ഞാല്‍ ചീര/ വഴുതന/ വെണ്ട വര്‍ഗ്ഗ വിളകള്‍ എന്നിവ നടാന്‍ ശ്രദ്ധിക്കണം.

തൈ ഒരുക്കി നടുന്നതാണ് നല്ലത്. വര്‍ഷക്കാലത്ത് വെള്ളം കെട്ടി-നില്‍ക്കാതിരിക്കാന്‍ തടങ്ങളും വരമ്പുകളും എടുക്കണം. നിലം കിളചോരു-ക്കുമ്പോള്‍ തന്നെ ഒരു സെന്റ്‌ സ്ഥലത്തു 2kg  എന്ന നിരക്കില്‍ കുമ്മായം ചേര്‍ക്കണം. ജൈവവള മിശ്രിതം ഉണ്ടാക്കുന്നതിനായി ഒരു സെന്റ്‌ സ്ഥല-ത്തേക്ക് 90kg ഉണങ്ങിയ ചാണകപ്പൊടി, 10kg വേപ്പിന്‍ പിണ്ണാക്ക്, 1kg ട്രൈക്കോഡര്‍മ, 800g അസോഫോസ്  എന്നിവ ചേര്‍ത്തു മൂടണം. ഈ മി-ശ്രിതത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ദിവസവും കുറച്ച വെള്ളം തളി-ക്കണം. പിന്നീട് ഈ മിശ്രിതം ചാലുകളിലോ തടങ്ങളിലോ ചേര്‍ത്ത് മണ്ണു-മായി ഇളക്കണം. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ഉത്പാദനത്തിന് ജൈ-വവളങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കാലിവളം, കോഴിവളം, ആട്ടിന്‍കാഷ്ഠം, പലതരം പിണ്ണാക്കുകള്‍, മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ നൈട്രജന്‍ ലഭിക്കാനായി മാറിമാറി ഉപയോഗിക്കാം. ഫോസ്ഫറസ് ലഭിക്കാന്‍ എല്ലുപൊടിയും പോട്ടാഷിനായി ചാരവും സമീ-കൃതമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ച കുറവാണെങ്കില്‍ വളര്‍ച്ചാത്വരകങ്ങള്‍  ഉപയോഗിക്കേണ്ടതാണ്.

റിയാസ്. എന്‍. കെ

3.09333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top