অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്രഹ്മി വളർത്താം ചട്ടിയിലും

ബ്രഹ്മി വളർത്താം ചട്ടിയിലും

കുട്ടികളിൽ ബുദ്ധി വർധിപ്പിക്കാൻ നാമിപ്പോൾ പലതരം പൊടികളാണ് നൽകുന്നത് കൃത്രിമ മാർഗങ്ങളിലൂടെ നിർമിക്കുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പൊടികൾക്കും അവർ അവകാശപ്പെടുന്ന മേന്മയുണ്ടാകാറില്ല. എന്നാൽ പുരാതനകാലം മുതൽതന്നെ ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉപയോഗിച്ചുവരുന്ന ആയുർവേദ  ഔഷധങ്ങളിൽ പ്രധാനപ്പെട്ടതാണ് ബ്രഹ്മി. ഈ സസ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കിയതുകൊണ്ട് ഭാരതത്തിന് പുറത്തുള്ളവർ ഇതിനെ അത്ഭുതമരുന്ന് എന്ന് വിളിച്ചു. ശീതകാമിനി, നീർ ബ്രഹ്മി, ദേവബല, ഭേകപർണീ  എന്നിങ്ങനെ അറിയപ്പെടുന്ന ബ്രഹ്മിയുടെ ആംഗലേയ നാമം ഇന്ത്യൻ പെനി വോർട്ട് എന്നാണ് സ്‌ക്രോഫുലാരിയേസീ കുടുംബത്തിൽപ്പെട്ട സസ്യത്തിന്റെ ശാസ്ത്രീയനാമം ബക്കോപ മൊണീരി എന്നാണ്. വയലുകളുടെ കുറവും വയലിലേക്കിറങ്ങുന്നത് കുറവുമായ ഇക്കാലത്ത് സ്വന്തം ആവശ്യത്തിന് അല്പം ബ്രഹ്മി വീട്ടിൽ ചട്ടിയിൽ വളർത്തിയാലോ.

നട്ടുവളർത്താം

ധാരാളം ഈർപ്പം ലഭിക്കുന്ന സ്ഥലങ്ങളിലും ചതുപ്പുകളിലും മറ്റും പടർന്നുവളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ ഒരു ചെറുസസ്യമാണ് ബ്രഹ്മി. സുലഭമായ ജലം ഇതിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.  കൂടുതൽജലം ലഭ്യമാക്കി  ഗൃഹപരിസരങ്ങളിലും ബ്രഹ്മി വളർത്താം. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാൻ ഉപയോഗിക്കാറ് വെള്ളം നിൽക്കുന്ന ഉൾനാടൻ വയലുകളിൽ നിന്ന് ഇതിന്റെ തൈകൾ ശേഖരിക്കാം. നട്ട് അല്പകാലത്തിനകം കൊണ്ടുതന്നെ നന്നായി പടർന്നു വളരും.
ചട്ടിയിലോ ഗ്രോബാഗിലോ നടാം
തൈകൾ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ്് മിശ്രിതം നിറച്ച് ചട്ടികൾ തയ്യാറാക്കണം. മൂന്നുചട്ടി മണൽ, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കിൽ രണ്ടുചട്ടി കംമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവചേർത്ത് കൂട്ടിക്കലർത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം വ്യാസമുള്ള പോളിത്തീൻകവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം. ചട്ടിക്കും കവറിനും അടിഭാഗത്ത് വെള്ളം അധികമുള്ളത് ഒഴിഞ്ഞുപോകാൻ സുഷിരം ആവശ്യമാണ്. ഒരു ചട്ടിയിൽ വേരിന്റെ ഭാഗമുള്ള രണ്ടോ മൂന്നോ തണ്ട് ബ്രഹ്മിയുടെ തൈ നടാം. മണ്ണിനുമുകളിൽ എപ്പോഴും നിൽക്കുന്ന രീതിയിലായിരിക്കണം വെള്ളത്തിന്റെ അളവ്. പടർന്നു തുടങ്ങിയാൽ ആവശ്യത്തിനനുസരിച്ച് ഇലയോട് കൂടിയ തണ്ടുകൾ മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാൽ പുറത്തുനിന്ന് ബ്രഹ്മി സംഘടിപ്പിച്ച് ഉപയോഗിക്കുമ്പോൾ മലിനജലത്തിൽ വളർന്നതല്ല എന്നുറപ്പാക്കണം.

ഉപയോഗങ്ങൾ പലവിധം

ബ്രഹ്മിയുടെ നീര് 5 മില്ലി മുതൽ 10 മില്ലി വരെ സമം കണക്കിന് വെണ്ണയോ നെയ്യോ ചേർത്ത് എല്ലാദിവസവും രാവിലെ  കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും.
ബ്രഹ്മി സമൂലമിട്ട് കാച്ചിയ എണ്ണ  തേക്കുന്നത് തലയ്ക്ക് തണുപ്പും ഉന്മേഷവുമുണ്ടാക്കും.
ദിവസേന രണ്ടോ മൂന്നോ ഇലകൾ പറിച്ചെടുത്തുകഴിച്ചാൽ സംസാരവൈകല്യത്തിന് (വിക്കലിന്) മാറ്റമുണ്ടാകും.
മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേർത്ത് കൊടുക്കാറുണ്ട്.
കുട്ടികളിൽ കാണുന്ന മലബന്ധത്തിന് ദിവസവും ബ്രഹ്മി നീര് 10 മില്ലി കൊടുക്കാം .
ബ്രഹ്മിയിട്ട് പാൽ തിളപ്പിച്ച് കുടിച്ചാൽ അപസ്മാരത്തിന് നല്ലതാണ്്.
ബ്രഹ്മി സമൂലം തണലിലുണക്കി നല്ലത് പോലെ പൊടിച്ച് ഒന്നോ രണ്ടോ നുള്ളുവീതം എടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് ബുദ്ധിയും ഓർമശക്തിയും വർധിക്കാൻ സഹായിക്കും.
സ്ത്രീകളുടെ ആർത്തവദോഷങ്ങൾ മാറുന്നതിന് ബ്രഹ്മിയുടെ നീരിൽ കൽക്കണ്ടമോ പഞ്ചസാരയോ ചേർത്ത് കഴിക്കുക.
അകാലവാർധക്യം ഒഴിവാക്കുന്നതിന് നേത്രരോഗങ്ങൾ മാറാനും.
ക്ഷയരോഗികളുടെ ക്ഷീണം അകറ്റാനുംബ്രഹ്മി അരച്ച് തിളപ്പിച്ചാറിയ പാലിൽ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.



പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate