Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംരംഭകത്വം

കാർഷിക മേഖലയിലെ പുതിയ സംരംഭകത്വത്തെ കുറിച്ചുള്ള വിവരങ്ങൾ

വ്യാവസായിക കൃഷി

പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍

പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കണം. ഇതിനായി

  • പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പും പ്രസവിച്ച് 10 ദിവസത്തിന് ശേഷവും വിരമരുന്ന്     നല്‍കണം.
  • യഥേഷ്ടം ശുദ്ധമായ വെള്ളം കുടിയ്ക്കാന്‍ കൊടുക്കണം.
  • തീറ്റ അല്‍പ്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി നല്‍കണം.
  • പൂപ്പല്‍ ബാധിച്ചതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്.
  • പച്ചപ്പുല്ല് തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
  • ദഹനക്കേട്, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ ചികിത്സിക്കണം.
  • രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കണം.

ഓണ്‍ലൈന്‍ പെറ്റ് വിപണി കരുത്താര്‍ജ്ജിക്കുന്നു

വിവര സാങ്കേതിക വിദ്യയിലുള്ള വളര്‍ച്ചയ്ക്കാനുപാതികമായി ലോകത്താകമാനം പെറ്റ്‌സ് വിപണിയിലുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. 25,000 ത്തിലധികം ഉല്‍പന്നങ്ങളുള്ള ഈ വിപണിയില്‍ നൂറുകണക്കിന് പുത്തന്‍ ഉല്‍പന്നങ്ങളാണ് ദിനംപ്രതി എത്തുന്നത്. ഓണ്‍ലൈന്‍വഴി ഓമനമൃഗങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ വിപണിയെ പിന്‍തള്ളി മുന്നേറി വരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിന്‍ക്ടിന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പെറ്റ്‌സ് വിപണി കരുത്താര്‍ ജ്ജിച്ചു വരുന്നു. ഇതിലൂടെ ഓമനമൃഗങ്ങളുടെ വിപണനം, വെറ്ററിനറി ഡോക്ടര്‍മാരുമായുള്ള കണ്‍സല്‍ട്ടന്‍സി, ശാസ്ത്രീയ ഭക്ഷണക്രമം, പരിചരണം, പരിശീലനം, രോഗനിയന്ത്രണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നു. അമേരിക്കയില്‍ 37.5% പേരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ ആശ്രയിച്ചു വരുന്നു.

ഓണ്‍ലൈന്‍ വഴി പെറ്റ്‌സ് ഉല്‍പന്നങ്ങള്‍ ലഭിയ്ക്കുവാന്‍ നിരവധി ഓണ്‍ലൈന്‍ ഷോപ്പുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഉല്‍പന്നങ്ങള്‍ സ്വന്തം ചിലവിലാണ് കൊറിയര്‍ വഴി എത്തിയ്ക്കുന്നത്. www.amazon .com, www. Indiapetsstore.com, urbanbrat.com, petluxury.com, dogspot.in, petshop18.com, pettrends .com എന്നിവ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പെറ്റ് ഷോപ്പുകളാണ്.

പെറ്റ് ഇന്‍ഷ്വറന്‍സ് രംഗത്ത് 12% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന തുകയില്‍ 4% ത്തിന്റെ വര്‍ദ്ധനവുണ്ട്. ഓമനകളുമായുള്ള യാത്ര വര്‍ദ്ധിച്ചു വരുമ്പോള്‍ യാത്രാസംബന്ധമായ പെറ്റ് ഉല്‍പന്നങ്ങള്‍ക്ക് സാധ്യതയേറി വരുന്നു. പെറ്റ്‌സിന് റിസോര്‍ട്ടുകള്‍, ട്രാവല്‍ മെത്തകള്‍, ഹോട്ടലുകള്‍, പെറ്റ് ക്ലിനിക്കുകള്‍, മ്യൂസിയങ്ങള്‍, സ്റ്റോറുകള്‍ എന്നിവ വിപുലപ്പെട്ടു വരുന്നു. 

റെഡിമെയ്ഡ് പെറ്റ് വിപണിയി്ല്‍ ജൈവ, പ്രകൃത്യാ ഉള്ള പെറ്റ് ഫുഡുകള്‍ അതായത് Organic and Natural pet foods ന് ആവശ്യക്കാര്‍ ഏറി വരുന്നു. ഈ രംഗത്ത് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 17% ത്തിലധികമാണ്. ഹില്‍സിന്റെ സയന്‍സ് ഡയറ്റ്, നെസ്ലേയുടെ പുരിന, വാള്‍മാര്‍ട്ടിന്റെ അള്‍ട്രാ പ്രീമിയം തീറ്റ എന്നിവ പൂര്‍ണ്ണമായും ഓര്‍ഗാനിക്ക് ഉല്‍പന്നങ്ങളാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വാള്‍മാര്‍ട്ടിന്റെ ഉല്‍പന്നങ്ങള്‍ തീരെ ജലാംശം കുറഞ്ഞ Dry foods ല്‍പ്പെടുന്നു. പെറ്റ് വിപണിയിലേക്ക് കടന്നെത്തുന്ന ഗുണമേന്മ കുറഞ്ഞ തീറ്റകള്‍ ഓമനകളില്‍ വിഷബാധയുളവാക്കുന്ന സാഹചര്യത്തില്‍ ഓമനകളുടെ ജൈവതീറ്റകള്‍ക്ക് ആഗോളതലത്തില്‍ തന്നെ പ്രസക്തിയേറി വരുന്നു. പെറ്റ് ഫുഡ്‌സിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലാണ് ഇവയ്ക്കിടവരുത്തുന്നത്.

ഓമനകളുടെ ചികിത്സാരംഗത്തുള്ള പുത്തന്‍ പ്രവണതകള്‍ ഏറെ പ്രകടമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, ഓന്‍കോളജി, ഒഫ്താല്‍മോളജി തുടങ്ങി പെറ്റ്‌സ് ചികിത്സാ രംഗത്ത് നിരവധി സ്‌പെഷ്യലൈസേഷനുകള്‍ നിലവിലുണ്ട്.

വ്യവസായവത്കരണവും, കയറ്റുമതിയും

ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള മൃഗസംരക്ഷണ രീതികള്‍ക്ക് രാജ്യത്തുടനീളം പ്രാധാന്യമേറിവരികയാണ്. ഈ മാറ്റം കേരളത്തിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്ന മൃഗസംരക്ഷണ മേഖലയില്‍, കേരളത്തിലിത്, മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 40%-ല്‍ അധികമാണ്. മൃഗസംരംക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മാറ്റം മനസ്സിലാക്കിക്കൊണ്ട് മൃഗസംരംക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമങ്ങള്‍, ഫാമിങ്ങ് രീതികള്‍, പരിചരണ മാര്‍ഗ്ഗങ്ങള്‍, ലാഭനഷ്ടക്കണക്കുകള്‍, ഉത്പന്നവൈവിധ്യവത്കരണം, കയറ്റുമതി, ജൈവകൃഷി, ഫാം ടൂറിസം, മലിനീകരണ നിയന്ത്രണം, യന്ത്രവത്കരണം, സാമ്പത്തിക സഹായം, സബ്‌സിഡികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി വരുന്നു.

വാണ്ജ്യാടിസ്ഥാനത്തില്‍ ഫാം തുടങ്ങുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. തീറ്റപ്പുല്ല് കൃഷിചെയ്യാവുന്ന സ്ഥലങ്ങളില്‍ ഫാം കൂടുതല്‍ ലാഭകരമായിരിക്കും.

കുറഞ്ഞ ചെലവില്‍ തൊഴുത്ത്, കൂട് എന്നിവ നിര്‍മ്മിക്കണം. ഫാമിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വന്‍തുക വിനിയോഗിക്കരുത്. ജന്തുജന്യ ഉത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെ ഭക്ഷ്യസുരക്ഷാനടപടികള്‍ അനുവര്‍ത്തിക്കണം. Good Retail Practices (GRP) അത്യന്താപേക്ഷിതമാണ്. ഉത്പന്ന വൈവിധ്യവല്‍ക്കരണം പ്രാവര്‍ത്തികമാക്കണം.

കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ ഭക്ഷ്യ സുരക്ഷാ (Food safety) നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഫാമുകള്‍ കൂടുതല്‍ ആരംഭിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന് മുന്തിയ പരിഗണന നല്‍കണം.

ജൈവോല്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം ജൈവകൃഷി മേഖല (Organic farming) യുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ജൈവകൃഷിയ്ക്കു വേണ്ട മുഖ്യ ഘടകങ്ങളിലൊന്ന്  കന്നുകാലിവളര്‍ത്തലാണ്.

പരിസ്ഥിതിക്കിണങ്ങിയ വിനോദ സഞ്ചാര വികസനത്തില്‍ ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള ഫാം ടൂറിസത്തിനും ഏറെ സാധ്യതകളുണ്ട്. കേരളത്തിലെ കൃഷിരീതികള്‍, ഫാം ഫ്രഷ് ഉത്പന്നങ്ങള്‍, രുചിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് ഫാം ടൂറിസം വികസിപ്പിക്കാവുന്നതാണ്.

പന്നിഫാമുകളിലെ മാലിന്യ പ്രശ്‌നങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു വരുന്നു. ഫാമുകളില്‍ വളര്‍ത്താവുന്നവയ്ക്കനുസരിച്ചുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകളും പാലിക്കണം. ഫാം തുടങ്ങാനാവശ്യമായ മൂലധനത്തിന്റെ 5-8 ശതമാനത്തോളം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് നീക്കി വയ്‌ക്കേണ്ടി വരും.

ഉത്പന്ങ്ങളുടെ ഗുണമേന്മ വിലയിരുത്താന്‍ ജി.എല്‍.പി. GLP (Good Laboratory Practices) ഉള്ള ലബോറട്ടറികള്‍ ആരംഭിക്കേണ്ടതാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT)  യുടെ സഹകരണത്തോടെ മൃഗസംരക്ഷണവകുപ്പ് കൊച്ചിയിലാരംഭിച്ച  ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ് ഇന്‍സ്‌പെക്ഷന്‍ ലാബ് ഈ രംഗത്ത്  സംസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

ഇറച്ചി സംസ്‌കരണ-വിപണന മേഖലകളില്‍ കേരളത്തിന് അനന്ത സാധ്യതകളാണിന്നുള്ളത്. ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ ഉപോത്പന്നങ്ങള്‍ പാഴാകാതെ സംസ്‌കരിക്കാം. ശാസ്ത്രീയ അറവുശാലകളുടെ  പ്രാധാന്യം എടുത്തു പറയത്തക്കതാണ്.

ഏതു ഫാമിങ്ങ് രീതിയ്ക്കും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് പ്രധാനം. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയ കന്നുകാലി ജനുസ്സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. താരതമ്യേന അന്തരീക്ഷതാപനില കുറഞ്ഞ മലയോരമേഖലകളില്‍ ശുദ്ധജനുസ്സുകളെ വളര്‍ത്താവുന്നതാണ്. എന്നാല്‍ മറ്റു മേഖലകളില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്‌യറ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ആടുവളര്‍ത്തലില്‍ വിദേശ ഇനമായ ബോവറിനു പകരം മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ തീറ്റപ്പുല്ല് കൃഷി ചെയ്ത് വരുമാനം നേടാവുന്നതാണ്.

സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന് ഭക്ഷ്യസുരക്ഷാക്രമങ്ങളില്‍ ഏറെ മുന്നേറാനുണ്ട്. ആവശ്യമായ കാലിത്തീറ്റയുടെ 55 ശതമാനത്തോളം സമീകൃത തീറ്റ മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. കാലിത്തീറ്റയുടെ ഗുണമേന്മ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.

ആരോഗ്യത്തിനു ഹാനികരമായ മാംസത്തിനു ബദലായി മുയലിറച്ചിക്ക് പ്രാധാന്യമേറിവരുന്നു. കുറഞ്ഞ കൊളസ്റ്റ്‌റൊളിന്റെ അളവും കൂടിയ പ്രജനനനിരക്കും കൂടുതല്‍ ലാഭം ലഭിക്കാന്‍ വഴിയൊരുക്കുന്നു.

ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവ ഗുണമേന്മയോടെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കേണ്ടതുണ്ട്.

മൃഗസംരക്ഷണ മേഖലയില്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ വിപണിയെ പൂര്‍ണ്ണമായും ലക്ഷ്യമിട്ടിരുന്നില്ല ! വിപണി ലക്ഷ്യമാക്കിയുള്ള ഉത്പാദന തന്ത്രങ്ങള്‍ (Market oriented production stratgies) ഇന്ന് അത്യന്താപേക്ഷിതമാണ്. ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെച്ചപ്പെട്ട വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും ആവിഷ്‌കരിക്കണം.

ഫാമുകളില്‍ യന്ത്രവത്ക്കരണം പ്രാവര്‍ത്തികമാക്കുന്നത് ഉത്പന്ന ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.   സംയോജിത കൃഷി, സമ്മിശ്ര കൃഷി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

ഉപജീവന കൃഷി

ഇറച്ചിക്കോഴി വളര്‍ത്തലിന് - സാധ്യതയേറുന്നു

കേരളത്തില്‍ ഇറച്ചിക്കോഴികളുടെ വില ഉയര്‍ന്നതും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്  കുറഞ്ഞതും ഇതു ാക്കിയ പ്രതിസന്ധിയും സംസ്ഥാനത്ത് ഇറച്ചിക്കോഴി വളര്‍ത്തലിന്റെ അനന്തസാധ്യതകള്‍ വ്യക്തമാക്കുന്നു. മലയാളിയ്ക്ക്  തീന്‍മേശയിലെ വിശിഷ്ടാഹാരമാണ് കോഴിയിറച്ചി. ലോകത്താകമാനം  വെജിറ്റേറിയനിസം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ നോണ്‍ വെജിറ്റേറിയനിസം ശക്തിപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാര്‍ മൊത്തം വരുമാനത്തില്‍ ഭക്ഷണത്തിനു വേ ി  ചിലവഴിക്കുന്ന തുകയില്‍ സസ്യാഹാരത്തേക്കാള്‍ പാല്‍, മുട്ട, ഇറച്ചി എന്നിവയ്ക്ക് വേ ി ചിലവഴിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതിവര്‍ഷം 2.4 ലക്ഷം ടണ്‍ കോഴിയിറച്ചിയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത്. ഇവിടുത്തെ ആഭ്യന്തര ഉത്പാദനം 90,000 ടണ്‍ മാത്രമാണ്. 12.5 കിലോ കോഴിയിറച്ചിയാണ് മലയാളി പ്രതിദിനം കഴിക്കുന്നത്. ഇറച്ചിയുടെ ആവശ്യകത പ്രതിദിനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് 17 ലക്ഷം കിലോ വരും. ഉല്പാദിപ്പിക്കപ്പെടുന്ന കോഴിയിറച്ചിയ്ക്ക് സ്ഥായിയായ വിപണി കേരളത്തിലു ്. കോഴിവില്‍പനയിനത്തില്‍ കേരളത്തിന്റെ വരുമാനം പ്രതിവര്‍ഷം 400 കോടി രൂപയിലധികമാണ്.

മലയാളികള്‍ കഴിയ്ക്കുന്ന മൊത്തം ഇറച്ചിയുടെ 60% വും കോഴിയിറച്ചിയാണ്. ഉല്പാദനച്ചെലവിനാനുപാതികമായി കോഴിയിറച്ചിയുടെ വിപണിയില്‍ വര്‍ദ്ധനവു ായിട്ടു ്. ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ദ്ധനവു ായിട്ടു ്. ഇപ്പോള്‍ ഡ്രസ്സ് ചെയ്ത ഇറച്ചിയ്ക്ക് കിലോയ്ക്ക്് 150 രൂപയിലധികം വിലവരും. കോഴിക്കുഞ്ഞുങ്ങളുടെ വില, കൂലിച്ചെലവ് എന്നിവയിലും വര്‍ദ്ധനവു ായിട്ടു കോഴിക്കുഞ്ഞുങ്ങളുടെ വില സീസണനുസരിച്ചാണ്  വര്‍ദ്ധിക്കുന്നത്.

വര്‍ദ്ധിച്ച ഉത്പാദനത്തിനാനുപാതികമായാണ് കോഴിയിറച്ചിയുടെ വില വര്‍ദ്ധനവു ാകുന്നത്.

കേരളത്തിലെ കോഴിയിറച്ചിയുടെ ആവശ്യകത നിറവേറ്റാന്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ കൂടുതല്‍ വിപുലപ്പെടുത്തേ തു ്. 1990 കളില്‍ ഏറെ സജീവമായിരുന്ന ഇറച്ചിക്കോഴി വളര്‍ത്തലില്‍ തുടര്‍ന്നങ്ങോട്ട് മാന്ദ്യം അനുഭവപ്പെട്ടിട്ടു ്. ഈ മേഖല ശക്തിപ്പെടുത്താനായി നബാര്‍ഡ് 330 കോടിയോളം രൂപ 2013-14 ല്‍ കേരളത്തിലേക്ക് നീക്കിവെച്ചിട്ടു ്. സ്വയംതൊഴില്‍ സംരംഭമായി കോഴി വളര്‍ത്തല്‍ വിപുലപ്പെടുന്നതും, കോഴിയിറച്ചി നേരിട്ട് ഫാമുകളില്‍ നിന്നും ഡ്രസ്സ് ചെയ്ത് നല്‍കാവുന്ന രീതിയില്‍ ചിക്കണ്‍ വിപണന സ്റ്റാളുകള്‍ തുടങ്ങുന്നതും ഈ രംഗത്ത് കേരളത്തില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷ്യസുരക്ഷാപ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് ശുദ്ധമായ കോഴിയിറച്ചി ഉല്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വെറ്ററിനറി സര്‍വ്വകലാശാല ഈ ലക്ഷ്യമിട്ട് Out Reach  Program നടപ്പിലാക്കി വരുന്നു.

മൃഗസംരക്ഷണം പരിശീലനം ആദായത്തിനും, സ്വയം തൊഴിലിനും

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം  ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേ തു ്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിദിനം  240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി  കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്‍ഷം 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്‍പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. 
അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്‍സംരംഭകത്വ പരിപാടിയിലൂള്‍പ്പെടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.

മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗങ്ങള്‍, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്.

ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേ തു ്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. മികച്ചയിനം കന്നുകാലികളുടെ   ലഭ്യത, തെരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്‍മ്മാണം, പരിപാലനമുറകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.

മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേ ി വരാറു ്.

ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നു ്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്‍ത്തല്‍  യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മൃഗസംരക്ഷമേഖലയില്‍പരിശീലനം നല്‍കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്‍മ), കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി  നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.

ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീ ു നില്‍ക്കുന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്‍മ്മാണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം എന്നിവ.

25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്‍മ്മാണം എന്നിവയും മൃഗസംരക്ഷണ എന്റര്‍പ്രണര്‍ഷിപ്പ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടു ്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല, മില്‍മ, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മു യാട് പരിശീലന കേന്ദ്രങ്ങള്‍  തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും.

ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍, യന്ത്രവല്‍ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍
1.    കടപ്പനക്കുന്ന്, തിരുവനന്തപുരം         -    0471 - 2732918
2.    ആലുവ                    -    0484 - 2624441
3.    മു യാട്, കണ്ണൂര്‍                -    0497 - 2721168
4.    കോഴി വളര്‍ത്തല്‍ പരിശീലന കേന്ദ്രം        
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍        -    0479 - 2452277
5.    തലയോലപ്പറമ്പ്, കോട്ടയം            -    9447189272
6.    മലമ്പുഴ, പാലക്കാട്                -    0491 - 2815206


പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കും നല്‍കി വരുന്നു. 

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീ ു നില്‍ക്കുന്ന പരിശീലന പരിപാടികളുമു ്.
പരിശീലന കേന്ദ്രങ്ങള്‍
1.    ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14    -    0471 - 2440911
2.    പരമ്പരാഗത പാലുല്പന്ന നിര്‍മ്മാണ 
പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം            -    0476 - 2698550
3.    ക്ഷീര വികസന പരിശീലന കേന്ദ്രം
എറയില്‍ക്കടവ്, കോട്ടയം -1                -    0481 - 2302223
4.    ക്ഷീരവികസന പരിശീലന കേന്ദ്രം, 
ആലത്തൂര്‍ പാലക്കാട് ജില്ല                    -    0492 - 2226040

5.    ക്ഷീരവികസന പരിശീലന കേന്ദ്രം, 
ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-15            -    0495 - 2414579


വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്‍മ്മാണം, കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി      വരുന്നു.

സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കി വരുന്നത്. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം വരെ നീ ു നില്‍ക്കുന്ന അപ്രന്റിസ് പ്രോഗ്രാമുകളു ്. 

കാട വളര്‍ത്തല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
പന്നിവളര്‍ത്തല്‍     - 9447150267
പാലിന്റെ ഗുണനിലവാര നിയന്ത്രണം  (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്)                        -    9895424296
പാലുല്പന്ന നിര്‍മ്മാണം     -    9495882953
-      9447664888
തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍    -    9446293686
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം    - 949765590
ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി    - 9447331231
കുടുംബശ്രീ  യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും                        -    944729304
വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍        -    9446162608
മുയല്‍ വളര്‍ത്തല്‍                            -    9446234162
ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ    -    9446084800
ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക്)    -    9447006499
ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് -    9446997932
പരീക്ഷണമൃഗ പരിചരണം    - പൂക്കോട്, വയനാട്         - 0493-6256380
വെറ്ററിനറി കോളേജ്, പൂക്കോട്                     - 0493 - 6256380
മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍                     - 0487 - 2370956
ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍                     - 0487 - 2370848
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍             - 0487 - 2576644
കന്നുകാലി ഗവേഷണ കേന്ദ്രം
1.    തിരുവാഴം കുന്ന്            -    9446245422
2.    തുമ്പൂര്‍മുഴി                -    0487 - 2343281
3.    കോലാഹലമേട്, ഇടുക്കി        -    944738670

കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്‍ത്തല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും. 

പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍  ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.

മില്‍മയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളു ്.  ക്ഷീര സംഘം ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നു.
രാമവര്‍മ്മപുരം, തൃശ്ശൂര്‍    -    0487 - 2695869
നടുവത്ത്, മലപ്പുറം        -    9446457341
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും. 
മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം -    0487 - 2302381, 2302283
www.ahd.kerala.gov.in
വെറ്ററിനറി സര്‍വ്വകലാശാല    -    www.kvasu.ac.in
0487 - 2376644

എരുമ വളര്‍ത്തല്‍ വെല്ലുവിളിയാകുമ്പോള്‍

പശുവിനെ പുണ്യമൃഗമായി കാണു ദേശത്ത് ക്ഷീരവിപ്ലവം കൊണ്ടുവത് കറുപ്പിന്റെ ഏഴഴകുള്ള എരുമകളാണ്. പ്രതിവര്‍ഷം 120 ദശലക്ഷം ട ഉത്പാദനവുമായി ലോകത്തിന്റെ നിറുകയില്‍ ഭാരതം നില്‍ക്കുമ്പോള്‍ പകുതിയിലേറെയും സംഭാവന ചെയ്യുത് എരുമകളാണ്. എാല്‍ സങ്കരയിനം പശുക്കളുടെ വരവോടെ മലയാളികള്‍ എരുമയെ മറ മ'ാണ്. കേരളത്തിലെ മൊത്തം എരുമകളുടെ എണ്ണം ഇ് അന്‍പതിനായിരത്തിനടുത്ത് മാത്രം. കാരണങ്ങളേറെ നിരത്താനുണ്ടെങ്കിലും വിലയേറിയ ഈ ജൈവ സമ്പത്ത് കുറയുത് ഉത്കണ്ഠാജനകം ത.െ

എരുമ പെരുമ
എരുമ വളര്‍ത്തിയാല്‍ മൂുണ്ട് കാര്യം എതു ത െപ്രധാനം. ഗുണമേന്മയേറിയ പാലിനും മേന്മയേറിയ മാംസത്തിനും പുറമേ കൃഷിപ്പണികള്‍ക്കും ഉപയോഗിക്കാം. ഉയര്‍ രോഗപ്രതിരോധശേഷി, ഗുണമേന്മ കുറഞ്ഞ പരുഷാഹാരവും ഉപയോഗിക്കാനുള്ള കഴിവ്, പാലിലെ കൊഴുപ്പിന്റെ കൂടിയ അളവ് എിവ ഇവയെ പ്രിയങ്കരമാക്കുു. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്‌സാന, ജാഫ്രാബാദി തുടങ്ങിയവ ലോകത്തിലെ ത െമികച്ച എരുമ ജനുസ്സുകളാണ്.


പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതലാണ്. മാംസ്യം, കാത്സ്യം, വിറ്റാമിന്‍ എ,ഇ എിവയുടെ അളവും കൂടുതലാണ്. കൊളസ്‌ട്രോളിന്റെ അളവ് താരതമ്യേന കുറവാണ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍'്, ഖോവ തുടങ്ങിയ ഉല്‍പ നിര്‍മ്മാണത്തിന് ഏറെ അനുയോജ്യം. രുചികരവും മൃദുവും ഉയര്‍ മാംസ്യതോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്‌ട്രോളും കുറവാണ്. ഭ്രാന്തിപ്പശുരോഗം പോലെ ആഗോള പ്രാധാന്യമുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങളുടെ കുറവ്, മരുന്നുകള്‍ പ്രത്യേകിച്ച് ആന്റിബയോ'ിക്കുകളുടെ ഉപയോഗം കുറയ്ക്കുതിനാല്‍ ഉത്പങ്ങളില്‍ ഇവയുടെ അംശം കാണാനുള്ള സാധ്യത കുറയുു. അതിനാല്‍ ജൈവ ഉത്പമെ ഖ്യാതിയും നേടിയെടുക്കാന്‍ സാധിയ്ക്കും. ചൂടും, ഈര്‍പ്പവും അധികമുള്ള കാലാവസ്ഥയോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, തീറ്റക്രമത്തിലെ സവിശേഷതകള്‍, സങ്കീര്‍ണ്ണമായ പ്രത്യുത്പാദനം, കറവ സംബന്ധമായ പ്രശ്‌നങ്ങള്‍, എരുമക്കു'ികളുടെ ആരോഗ്യം എിവയാണ് എരുമ വളര്‍ത്തലിലെ പ്രധാന വെല്ലുവിളികള്‍.

സ്വഭാവ, ശാരീരിക സവിശേഷതകളും കാലാവസ്ഥയും
വെള്ളത്തോടും, ജലാശയങ്ങളോടും സ്വതസിദ്ധമായൊരിഷ്ടം എരുമകള്‍ക്കുണ്ട്. ചെളിവെള്ളത്തിലുരുളുതും, വെള്ളത്തില്‍ നീന്തിത്തുടിയ്ക്കുതും ഏറെയിഷ്ടപ്പെടു മികച്ച നീന്തല്‍ക്കാര്‍. ഇത് ശരീരതാപവും, ബാഹ്യപരാദങ്ങളേയും നിയന്ത്രിക്കുതിനു സഹായിക്കുു. എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും, ക'ിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവുമൊക്കെ ശരീരതാപനില നിയന്ത്രിക്കാനുള്ള ശേഷിക്കുറവിന് കാരണമാകുു. ചൂടു കൂടുമ്പോള്‍ ജലവും തണലും തേടി ഇവ നീങ്ങുു. വെള്ളക്കെ'ുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുത് ഇതിനാലാണ്. പരിപാലിക്കുവന് സ്‌നേഹം പ്രകടിപ്പിച്ചു നല്‍കു ഓമനകളാണിവ. ഇതു കാരണമാകണം സ്ത്രീകളും പെകു'ികളും എരുമകള്‍ക്ക് തീറ്റ നല്‍കുതും കറവ നടത്തുതും ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചകളാകുത്.

തീറ്റ പരിപാലനം
ഗുണമേന്മ കുറഞ്ഞ പരുഷാഹാരം പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ എരുമകള്‍ക്കാവുു. അതിനാല്‍ത െഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യാവസായിക ഉത്പങ്ങള്‍ തീറ്റയായി നല്‍കാം. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് കൂടുതലുണ്ട്. ഓരോ രണ്ട് കിലോ ഗ്രാം പാലുല്പാദനത്തിനും ഓരു കിലോഗ്രാം സമീകൃത തീറ്റ വേണം. ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ വ്യാപ്തം എരുമകളില്‍ കൂടുതലാണ്. തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ള പരുഷാഹാരത്തിന്റെ ലഭ്യതക്കുറവ് ത െനമ്മുടെ സംസ്ഥാനം നേരിടു പ്രധാന വെല്ലുവിളി.

സങ്കീര്‍ണ്ണമായ പ്രത്യുത്പാദനം

വളര്‍ച്ചാ നിരക്ക് കുറവായതിനാല്‍ എരുമകള്‍ വൈകിയേ പ്രായപൂര്‍ത്തിയെത്താറുള്ളൂ. അതിനാല്‍ ആദ്യ പ്രസവം വളരെ താമസിക്കുു. പ്രത്യുത്പാദനക്ഷമത കുറവായതിനാല്‍ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കൂടുതലാണ്. ഇത് ഉത്പാദനകാലം കുറയാന്‍ കാരണമാകുു. ഇണചേരലും പ്രസവവും കാലാവസ്ഥയില്‍ സ്വാധീനിക്കപ്പെടുു. അന്തരീക്ഷ ഊഷ്മാവ്, തീറ്റയുടെ ലഭ്യത, മഴ, പരിചരണം ഇവ പ്രത്യുത്പാദനത്തെ സ്വാധീനിയ്ക്കും. വേനല്‍ക്കാലത്തെ ഉയര്‍ ചൂട് മദിയില്ലായ്മയ്ക്ക് കാരണമാകുു. പലപ്പോഴും മദി ലക്ഷണങ്ങള്‍ നിശബ്ദമാകുു. പ്രത്യേക കരച്ചില്‍ , വാലി'ടിക്കല്‍, പാല്‍ ചുരത്താന്‍ മടി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. എാല്‍ ഈറ്റത്തില്‍ നി് ക'ിയുള്ള ദ്രാവകം ഒഴുകു ലക്ഷണം ദുര്‍ലഭം. മാത്രമല്ല മദിലക്ഷണങ്ങള്‍ പലപ്പോഴും രാത്രിസമയത്താണ് കാണുക. അതിനാല്‍ മദിസമയം അറിയാതെ വരു പ്രശ്‌നവുമുണ്ട്. ഗര്‍ഭകാലം 310 ദിവസമാണ്. വിഷമ പ്രസവം കുറവെങ്കിലും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിവരു പ്രശ്‌നവും, മറുപിള്ള പുറത്തേക്ക് പോവാത്ത പ്രശ്‌നവും കൂടുതല്‍. കൃത്രിമ ബീജാദാനം വഴി ചെനപിടിക്കു നിരക്കും താരതമ്യേന കുറവാണ്. കൂടാതെ ചൂടുകാലത്ത് പോത്തുകളുടെ ബീജത്തിന്റെ മേന്മയും, ഇണചേരാനുള്ള ആഗ്രഹവും കുറയുു.

അവഗണന പേറുന്ന എരുമ കിടാങ്ങള്‍
എരുമകിടാങ്ങളുടെ ഉയര്‍ മരണ നിരക്കാണ് എരുമ വളര്‍ത്തലിലെ വലിയൊരു പ്രശ്‌നം. ഇത് രോഗം മൂലമോ അനാസ്ഥ മൂലമോ ആവാം. എരുപ്പാലിന് ആവശ്യക്കാരേറെയും, വിലയധികവുമായതിനാല്‍ കിടാങ്ങള്‍ക്ക് പാല്‍ നിഷേധിക്കപ്പെടുു. ന്യൂമോണിയ, വയറിളക്കം, അണുബാധ, വിരബാധ എിവയാണ് പ്രധാന രോഗങ്ങള്‍ കിപ്പാല്‍ ആവശ്യത്തിന് നല്‍കി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാത്തത് പ്രധാന കാരണം. 10-12 ദിവസം പ്രായമുള്ളപ്പോള്‍ വിരയിളക്കാം. ഈര്‍പ്പരഹിതവും, ശുചിത്വവുമുള്ള കാലാവസ്ഥാ മാറ്റങ്ങളില്‍ നി് സംരക്ഷണം നല്‍കു പാര്‍പ്പിടം നിഷേധിക്കപ്പെടുമ്പോഴും കിടാവുകള്‍ പ്രശ്‌നത്തിലാവുു.

കറവ

കിടാവിന്റെ സാമീപ്യമില്ലാതെ പാല്‍ ചുരത്താന്‍ മടിക്കു എരുമകളുടെ മാതൃഗുണം കറവ ബുദ്ധിമുട്ടുള്ളതാക്കുന്നു. സ്ഥിരം കറവക്കാര്‍ തന്നെ എരുമകള്‍ക്ക് വേണം. കറവയന്ത്രവുമായി പരിചയപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. എരുമകള്‍ പശുക്കളെ അപേക്ഷിച്ച് പെട്ടെന്ന് പേടിക്കുവയാണ്. അതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും ഉത്പാദനത്തെ സാധിക്കും അകിടില്‍ തലോടി മുലക്കാമ്പുകള്‍ വലിച്ച് ഉത്തേജിതരാക്കി മാത്രമേ ഇവയെ ചുരത്താന്‍ പ്രേരിപ്പിക്കാന്‍ സാധിക്കൂ. കറവ നടത്താന്‍ ക്ഷമയോടെ വേണം. ക്ഷമയോടെ വേണം കറവ നടത്താന്‍. കറവക്കാരന്‍ മാറിയാലും കറവസ്ഥലവും, കറവ സമയവും മാറിയാലും പാല്‍ കുറയും.
മാംസാഹാര പ്രിയര്‍ ഏറെയുള്ള നഗരവത്ക്കരിക്കപ്പെടു കേരളത്തില്‍ എരുമപ്പാലിനും പോത്തിറച്ചിക്കും വലിയ വിപണിയാണുള്ളത്. വിദേശത്തും വിപണി സാധ്യതകളേറെ. പക്ഷേ എരുമ വളര്‍ത്തിലിലെ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കു വിധം ശാസ്ത്രീയ പരിപാലനത്തിനാവശ്യമായ അറിവുകള്‍ കൃഷിക്കാര്‍ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.

അനുബന്ധ മേഖലകൾ

മെട്രോവല്‍ക്കരണം തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും

2025 ഓടെ ഇന്ത്യയില്‍ 15 പട്ടണങ്ങള്‍ കൂടി മെട്രോ നഗരങ്ങളാകുമെന്ന് 2014 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ മക്കിന്‍സി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇപ്പോഴുള്ള 69 നഗരങ്ങള്‍ക്ക് പുറമെയാണിത്. ഇവയില്‍ നിന്നുള്ള വരുമാനം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പകുതിയിലേറെ സംഭാവന ചെയ്യും. മക്കിന്‍സി റിപ്പോര്‍ട്ട് India's Economic geography in 2025, states, clusters and cities എന്ന പഠനത്തിലാണ് ഇന്ത്യയില്‍ വരാനിരിക്കുന്ന വന്‍ സാധ്യതകള്‍ പ്രവചിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 3.47 ലക്ഷമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.

പഠന റിപ്പോര്‍ട്ട് കേരളത്തെ ഏറ്റവും നേട്ടം കൊയ്യുന്ന Very High Performing സംസ്ഥാനമായി വിലയിരുത്തിയിട്ടുണ്ട്.

ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഈ പട്ടികയില്‍ വരും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 52% വും ഈ സംസ്ഥാനങ്ങളില്‍ നിന്നാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. നഗര വല്‍ക്കരണ നിരക്കില്‍ കേരളം 2025 ഓടെ 55 ശതമാനത്തോളം ഈ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഉപഭോക്തൃ വ്യവസായ വിപണി 2025 ഓടെ കരുത്താര്‍ജ്ജിക്കും. സേവന മേഖലയില്‍ കേരളത്തില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ വരുമെന്നും പഠനം വിലയിരുത്തുന്നു. കേരളമുള്‍പ്പെട്ട 8 സംസ്ഥാനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളില്‍ രൂപപ്പെടും. FMCG - Fast Moving Consumer Goods രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് രൂപപ്പെടും.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 5.6 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-16, 2016-17 വര്‍ഷത്തിലിത് യഥാക്രമം 6.4%, 7.1%, 7% മായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഐ.ടി. മേഖലയില്‍ ഔട്ട് സോഴ്‌സിംഗിന് പുറം കരാര്‍ ജോലിയ്ക്ക് പകരം ഇന്‍ സോഴ്‌സിംഗ് കരുത്താര്‍ജ്ജിച്ചു വരുന്നു. ജനറല്‍ മോട്ടോഴ്‌സ്, ടാര്‍ജറ്റ്, സിന്‍ക, നോര്‍ഡിയ, ആസ്ട്രാസെനിക്ക തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും ജോലിക്കായി ഇന്‍സോഴ്‌സിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനിക്കാ ഔട്ട്‌സോഴ്‌സിംഗ് ഐ.ടി. മേഖലയില്‍ 70% ല്‍ നിന്നും 30% മായി കുറച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കും.

അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയില്‍ ഇന്‍സോഴ്‌സിംഗ് പ്രോത്സാഹിപ്പിക്കുന്നത്. വിദേശ നിക്ഷേപത്തോടെ Make in India ശക്തി പ്രാപിക്കുമ്പോള്‍ ഈ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും.

ഇ കൊമേഴ്‌സ് രംഗത്ത് മൊബൈല്‍ ഷോപ്പിംഗ് ശക്തി പ്രാപിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. 930 ദശലക്ഷം ഉപഭോക്താക്കളുള്ള ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ലോകത്ത് രണ്ടാം സ്ഥാനത്താണ് കൂടുതല്‍ പട്ടണങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുന്നതോടെ വിദ്യാഭ്യാസം, വിപണി, ഭൗതീക സൗകര്യം മുതലായ മേഖലകളില്‍ സ്മാര്‍ട്ട് വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.

 

3.01234567901
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top