കേരളത്തിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്നതിനായി’ ‘സ്ത്രീശക്തി’ എന്ന പേരില്‍ പ്രതിവാര ലോട്ടറിയിലൂടെ സമാഹരിക്കപ്പെടുന്ന മുഴുവന്‍ തുകയും കേരളത്തിലെ സ്ത്രീകളുടെ ക്ഷേമം, സുരക്ഷ, തൊഴില്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കുന്നതിന് മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, തൊഴില്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കി കൊണ്ടുളള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു. കൂടാതെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഷെല്‍റ്റേഡ് വര്‍ക്ക്ഷോപ്പുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തുന്നതിനായി ഉദ്ദേശിക്കുന്നു
അവസാനം പരിഷ്കരിച്ചത് : 6/8/2020