অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളുടെ വികസനം

സ്ത്രീകളുടെ വികസനം

സ്ത്രീ-ലിംഗ നീതി, വികസനം

സ്വതന്ത്ര ഇന്ത്യയുടെ 67-ാം വര്‍ഷത്തിലും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീ സമൂഹം വിദ്യാഭ്യാസമില്ലാത്ത, വരുമാനമില്ലാത്ത, തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, സ്വത്തവകാശമില്ലാത്ത വിഭാഗമായി തുടരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ അര്‍ത്ഥരഹിതമാക്കി മാറ്റുന്ന വിവേചനങ്ങളാണ് ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്നത്. അടിമത്തവും ജന്മിത്തവും മുതലാളിത്തവും സാമ്രാജ്യത്വവും കൂടിക്കലര്‍ന്ന ഇന്ത്യന്‍ സാമൂഹ്യാവസ്ഥയുടെ അനിവാര്യഭാഗമാണ് പുരുഷാധിപത്യം. വര്‍ഗ്ഗപരവും സാമൂഹ്യവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം, നവഉദാരവല്‍ക്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്‍ണ്ണമായിരിക്കുന്നു. ദാരിദ്ര്യത്തിന്‍റെയും തൊഴിലിന്‍റെയും സ്ത്രൈണവല്‍ക്കരണം ഗുരുതരമായ സാമൂഹ്യ വികസന പ്രതിസന്ധിക്ക് ഇടയാക്കുന്നു. ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണമാകുകയുളളു.
കേരളം ലിംഗാനുപാതത്തില്‍ (1000:1084) ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. സാക്ഷരത, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങിയവയിലൊക്കെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തുവാന്‍ കേരള സ്ത്രീക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്‍റെ നവോത്ഥാന പ്രക്രിയയും പുരോഗമന രാഷ്ട്രീയവും ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ലിംഗനീതി ഉറപ്പുവരുത്തുന്നതിന് മേല്‍ സൂചിപ്പിച്ച അഭിമാനാര്‍ഹമായ കണക്കുകള്‍ സഹായിച്ചിട്ടില്ലായെന്നുള്ളതാണ് കേരളത്തിന്‍റെ വൈരുദ്ധ്യം. കേരള മാതൃക വിമര്‍ശിക്കപ്പെടുന്നതിന്‍റെ ഒരു പ്രധാന കാരണം ഇവിടുത്തെ സ്ത്രീകളുടെ അശാക്തീകരണമാണ്. സാക്ഷരതയിലും സാര്‍വ്വത്രിക പ്രൈമറി വിദ്യാഭ്യാസത്തിലും സ്ത്രീകള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മാത്രമല്ല, കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 75-80% പെണ്‍കുട്ടികളാണ് പഠിക്കുന്നത്. (സാമ്പത്തിക റിവ്യൂ 2014) എന്നാല്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 22% മാത്രമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീയിലെ അംഗത്വം 40 ലക്ഷമായിരിക്കുമ്പോഴും സ്വയം തൊഴിലിലൂടെ വരുമാനം ഉണ്ടാക്കുന്ന സ്ത്രീകള്‍ 5% മാത്രമാണ്. അരുണാചല്‍പ്രദേശില്‍ ഇത് 40% ആണെന്ന് കാണുക.
അധികാര സ്ഥാനങ്ങളിലെ കേരള സ്ത്രീയുടെ അദൃശ്യതയാണ് ഏറ്റവും പ്രകടം. നിയമസഭയില്‍ 141 ല്‍ ഏഴുപേര്‍ മാത്രം. പാര്‍ലമെന്‍റിലേയ്ക്ക് കേരളം അയച്ചത് രണ്ട് സ്ത്രീകളേയും. വനിതാ എം.പി ഇല്ലാത്ത കാലഘട്ടങ്ങളാണ് കൂടുതല്‍. തീരുമാനം എടുക്കുന്ന താക്കോല്‍ പദവികളില്‍ കേരളസ്ത്രീക്കിതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക സ്ഥാപനങ്ങളുടെ തലപ്പത്ത് സ്ത്രീകള്‍ ഉണ്ടാവുക അത്യപൂര്‍വ്വം. കേരളത്തിന് അവകാശപ്പെടാന്‍ ഇതുവരെ 3 വനിതാ വൈസ്ചാന്‍സലര്‍ മാത്രമാണുള്ളത്. സാഹിത്യ അക്കാഡമി, പ്രസ്സ് അക്കാഡമി, കലാ മണ്ഡലം, സംഗീത നാടക അക്കാഡമി, കെ.എസ്.എഫ്.ഡി.സി തുടങ്ങിയ ഏത് സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ മേധാവിയായി പുരുഷന്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നത വേദികളിലും സ്ത്രീ സാന്നിദ്ധ്യം ശുഷ്കം. അധ്യാപകര്‍, ആശ, അംഗന്‍വാടി, നഴ്സിംഗ് തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നത് ബഹുഭൂരിപക്ഷവും സ്ത്രീകളായിരിക്കുമ്പോഴും സംഘടനാ നേതൃത്വനിരയില്‍ ആധിപത്യം പുരുഷനു തന്നെയാണ്. പരമ്പരാഗത, ആധുനിക, അസംഘടിത മേഖല സ്ത്രീചൂഷണത്തിന്‍റെ പുതുരൂപങ്ങളിലൂടെ കുപ്രസിദ്ധി ആര്‍ജ്ജിച്ചിരിക്കുന്നു. അണ്‍ എയ്ഡഡ് അധ്യാപകരും സെയില്‍സ് ഗേള്‍സും കടുത്ത തൊഴില്‍ ചൂഷണത്തിന് ഇരയാകുന്നു.
സ്ത്രീയുടെ ഗാര്‍ഹിക അധ്വാനം പൂര്‍ണ്ണമായും കനേഷുമാരി കണക്കുകളില്‍ അപ്രത്യക്ഷമാണ്. ഒരു സ്ത്രീ വീട്ടിനുള്ളില്‍ 4500 രൂപയുടെ ജോലി ചെയ്യുന്നുവെങ്കിലും (ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ത്രീ പദവി പഠനം 2013) ഔദ്യോഗിക വിലയിരുത്തലുകളില്‍ ഈ അധ്വാനം മൂല്യരഹിതമാണ്. കുടുംബത്തിനുള്ളില്‍ സ്ത്രീ ചെയ്യുന്ന തൊഴില്‍, നയരൂപീകരണ ചര്‍ച്ചകളില്‍ പോലും കടന്നുവരുന്നില്ല. വീടിന് പുറത്ത് വരുമാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം അദ്ധ്വാനം ഇരട്ടിയാകുന്നു. അരക്ഷിതമായ പൊതുയിടങ്ങളാണ് കേരളത്തിലുള്ളത്. പൊതുഗതാഗത സൗകര്യം അപര്യാപ്തവും സൗകര്യമില്ലാത്തതുമാണ്. യാത്രകളില്‍ സ്ത്രീകള്‍ പല രൂപത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. കൂടാതെ പൊതുടോയ്ലറ്റുകളുടെയും ഷോര്‍ട്ട് സ്റ്റേ ഹോമുകളുടെയും സുരക്ഷിതമായ വിശ്രമ/കാത്തിരിപ്പ് മുറികളുടെയും അഭാവം സ്ത്രീകളുടെ യാത്രകള്‍ ദുഷ്ക്കരമാക്കുന്നു. ഇക്കാരണങ്ങളാല്‍ വീട്ടില്‍ നിന്നും അകലെപ്പോയി ജോലി ചെയ്യുവാന്‍ കഴിയാതെ വീട്ടമ്മമാരായി ചുരുങ്ങുവാന്‍ നിര്‍ബന്ധിക്കപ്പെട്ട വിദ്യാസമ്പന്നരായ സ്ത്രീകള്‍ നിരവധിയാണെന്ന് പരിഷത്ത് പഠനം പറയുന്നു. വരുമാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം കേരളത്തില്‍ ലഭ്യമല്ല. ചെലവ് കുറഞ്ഞ ക്രഷുകളോ പകല്‍ വീടുകളോ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ദുര്‍ലഭമാണ്. പ്രായമായ രക്ഷിതാക്കളെ നോക്കുന്നതിനായി സ്വയം വിരമിക്കല്‍ സ്വീകരിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥകളും പ്രസവത്തോടെ ജോലി അവസാനിപ്പിക്കുന്ന പ്രൊഫഷണല്‍ ബിരുദധാരികളായ യുവതികളും വര്‍ദ്ധിച്ചു വരുന്നു. ഐ.ടി മേഖലയില്‍ നിന്നും യുവതികളുടെ കൊഴിഞ്ഞുപോക്കിന്‍റെ സ്ഥിതിവിവര കണക്ക് തയ്യാറാക്കേണ്ടതാണ്. 50 വയസ്സ് കഴിഞ്ഞ മധ്യവര്‍ഗ്ഗ സ്ത്രീകളുടെ ജീവിതം കൊച്ചുമക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവയ്ക്കുകയും അങ്ങനെ വീണ്ടും വീട്ടമ്മവല്‍ക്കരണത്തിന്‍റെ പുതിയ ഘട്ടം ആരംഭിക്കുന്നതും കേരളത്തിന്‍റെ പുത്തന്‍ പ്രവണതകളാണ്. ഗാര്‍ഹിക പീഡനത്തില്‍ ഇന്ത്യയില്‍ കേരളം നാലാം സ്ഥാനത്താണ്. വരുമാനമുള്ള തൊഴില്‍ ഒരു സ്ത്രീക്ക് നല്‍കേണ്ട സാമ്പത്തിക, സാമൂഹിക ശാക്തീകരണം സാധ്യമാകാത്തവിധം പുരുഷാധിപത്യ മൂല്യവ്യവസ്ഥ വീട്ടിലും പൊതുസമൂഹത്തിലും ദൃഢമായിരിക്കുന്നു. "കുടുംബത്തിനുള്ളിലെ ജനാധിപത്യം" എന്നത് സംവാദവിഷയം പോലും ആക്കുന്നതിന് കേരളീയ സമൂഹം തയ്യാറാകുന്നില്ല. ആഗോളവല്‍ക്കരണത്തിനോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ വളര്‍ന്നുവന്ന ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗ്ഗീയ സംസ്കാരം സ്ത്രീയുടെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. കുടുംബത്തെ ഉദാത്തവല്‍ക്കരിക്കുവാനും പ്രതിലോമകരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നവോത്ഥാന കാലത്തിനും പിന്നിലേയ്ക്ക് സ്ത്രീയെ കൊണ്ടുപോകുന്നു. മാധ്യമങ്ങളുടെ സഹായത്തോടെ ക്ഷേത്രാചാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ഭക്തിയെ വില്‍പ്പനച്ചരക്കാക്കുകയും സ്ത്രീകള്‍ അത്തരം കെണിയില്‍ വീണുപോവുകയും ചെയ്യുന്നു. ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുന്ന സ്ത്രീ സമൂഹം പുത്തന്‍ വെല്ലുവിളികളെ രാഷ്ട്രീയബോധത്തോടെ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുന്നു. പര്‍ദ്ദവല്‍ക്കരണവും ചരട്/ഏലസ് വല്‍ക്കരണവും സ്ത്രീ വിരുദ്ധാശയങ്ങളുടെ വ്യാപനത്തിന്‍റെ പ്രതിഫലനങ്ങളാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനകളാണ് സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന വ്യത്യസ്ത രൂപങ്ങളിലുള്ള അതിക്രമങ്ങള്‍. വീടിനുള്ളില്‍, തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ അവള്‍ ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരഗുണ്ടായിസവും അതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുത്തേണ്ടതാണ്. ഗാര്‍ഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവില്‍ ഉണ്ടെങ്കിലും അവ എത്രമാത്രം പ്രയോഗത്തില്‍ ഫലപ്രദമാകുന്നുവെന്ന വിമര്‍ശനാത്മക പരിശോധന ആവശ്യമാണ്. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സജ്ജമാക്കേണ്ട പിന്തുണാ സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ മൂന്ന് നിര്‍ഭയ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. ഒന്ന് കേന്ദ്ര സര്‍ക്കാരിന്‍റേത്, രണ്ടാമത്തേത് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റേത്, മൂന്നാമത്തേത് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്‍റേത്. എന്നാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍  ഈ പദ്ധതികള്‍ക്കാകുന്നില്ല. പുനരധിവാസ കേന്ദ്രങ്ങള്‍ പോലും അതിക്രമങ്ങള്‍ക്കിയാകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തടവറയാകുന്നു. ബന്ധനമല്ലാതെ ആശ്വാസമാകുന്നില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ പുനര്‍നിര്‍വചിക്കുകയും പുന:സംഘടിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം തുടങ്ങിയ സാമൂഹ്യാവകാശം സംബന്ധിച്ച് പുതിയ പ്രതിസന്ധികളാണ് കേരളത്തിലെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്നത് 80% പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടെങ്കിലും ഇവര്‍ പിന്നീട് എങ്ങോട്ട് പോകുന്നുവെന്ന് പരിശോധിക്കുമ്പോള്‍ ചിത്രം ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ പ്രാപ്തി നേടുന്നില്ല. ജീവിതത്തെ സധൈര്യം നേരിടുന്നതിനുള്ള ത്രാണിയും ഉണ്ടാകുന്നില്ല. വിദ്യാലയങ്ങളുടെ അരാഷ്ട്രീയ കാലാവസ്ഥ പെണ്‍കുട്ടികളെ സാമൂഹ്യവല്‍ക്കരണത്തില്‍ നിന്നും അകറ്റുന്നു. പൊതുസമൂഹത്തില്‍ പ്രബലമായിരിക്കുന്ന സ്ത്രീ വിരുദ്ധാശയങ്ങള്‍ ആണിവരും ആന്തരികവല്‍ക്കരിക്കുന്നത്. വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ ഒരു യുവതിയെ എപ്രകാരം ശാക്തീകരിക്കുന്നുവെന്ന് പരിശോധന നടക്കേണ്ടതുണ്ട്.
ആരോഗ്യ മേഖലയില്‍ കേരള സ്ത്രീ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന് സ്ഥിതി വിവര കണക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍ 0-6 പ്രായത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കേരളത്തിലും കുറഞ്ഞുവരുന്നു. വൃദ്ധരുടെയും വിധവകളുടെയും ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെയും എണ്ണം കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ഇവരുടെ സാമ്പത്തിക, സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങള്‍ വികസന വിദഗ്ദ്ധരുടെ ശ്രദ്ധയിലേക്ക് വരുന്നില്ല. ഗാര്‍ഹക പീഡനവും അതിക്രമങ്ങളും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളായിക്കൊണ്ടിരിക്കുന്നു. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ കേരളം വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. കേരളീയ സമൂഹത്തില്‍ 0.4 ശതമാനം പേര്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ്. ആത്മഹത്യാ പ്രവണതയും കേരളീയരില്‍ ഏറെയാണ്. പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലെങ്കിലും വിഷാദരോഗം സ്ത്രീകളിലാണേറെ. ലൈംഗിക പ്രത്യുല്‍പ്പാദനാരോഗ്യ മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടക്കേണ്ടതുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ കൊടുക്കണമെന്ന ആശയത്തോട് കേരളത്തിലെ ഒരു വിഭാഗം മുഖം തിരിഞ്ഞു നില്‍ക്കുന്നു. കൗമാരക്കാരുടെ ശാരീരിക, ലൈംഗിക, മാനസികാരോഗ്യം മുന്‍നിര്‍ത്തി ഫലപ്രദമായ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നിലവിലില്ല. സന്നദ്ധ സംഘടനകളാണ് ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തി വരുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുകയും പെണ്‍കുട്ടി സൗഹാര്‍ദ്ദപരമായ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അടിയന്തിരാവശ്യമാണ്. ശുചിയായ ടോയ്ലറ്റുകള്‍, സാനിട്ടറി നാപ്കിന്‍ നശിപ്പിക്കുന്നതിനുള്ള സംവിധാനം, കുടിവെള്ളം, സുരക്ഷിതമായ വിശ്രമമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഭൂരിപക്ഷം സ്കൂളുകളും നേരിടുന്നു. പെണ്‍കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി അടിസ്ഥാന സൗകര്യത്തിന്‍റെ കുറവ് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
വരുമാനവും തൊഴിലും സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങളാണെന്ന് അംഗീകരിക്കുമ്പോഴും കേരളത്തിലെ സ്ത്രീകള്‍ ഈ മേഖലയില്‍ ഏറെ പിന്നിലാണ്. 40 ലക്ഷം സ്ത്രീകളുള്ള കുടുംബശ്രീ സംവിധാനത്തിലെ എത്ര ശതമാനം സ്ത്രീകള്‍ക്ക് ശരാശരി 5000 രൂപ മാസ വരുമാനം ഉണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. സ്വത്വബോധം സൃഷ്ടിക്കുന്നതിലും സാമൂഹ്യവല്‍ക്കരണത്തിലും കുടുംബശ്രീ സംവിധാനം 16 വര്‍ഷം തികയുമ്പോള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന് വസ്തുനിഷ്ഠമായ അപഗ്രഥനം ഉണ്ടാകണം. ഭൂമിയുടെയും വിഭവങ്ങളുടെയും മേല്‍ സ്ത്രീക്ക് ഉടമസ്ഥാവകാശം ലഭിക്കുവാന്‍ കുടുംബശ്രീ പ്രവര്‍ത്തനം വഴി സാധ്യമാകുമോ?
സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സ്ത്രീ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് എത്രമാത്രം പ്രാപ്തയാണെന്നതും സംശയകരമാണ്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 'അറിവ്' കേരളത്തിലെ സ്ത്രീക്കുണ്ടെന്ന പൊതുഅഭിപ്രായം പൗരാവകാശങ്ങള്‍ പിടിച്ചു വാങ്ങുന്നതിന് അല്ല ഉപയോഗപ്പെടുന്നത്. കരുത്തോടെ പുരുഷാധിപത്യ പ്രയോഗങ്ങളെ എതിരിടുന്ന സ്ത്രീകളെ കേരളത്തില്‍ കാണുന്നത് അത്യപൂര്‍വ്വം മാത്രം. ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടി മുന്നോട്ടുവന്ന രക്ഷിതാക്കളും സ്വയം പരാതി നല്‍കുവാന്‍ തയ്യാറായ നിരവധി സ്ത്രീകളും കേരളീയ സമൂഹത്തില്‍ ഒളിച്ചു താമസിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. (സൂര്യനെല്ലി, വിതുര...) നീതി നിര്‍വ്വഹണ സംവിധാനം സ്ത്രീ സൗഹാര്‍ദ്ദപരമല്ലാത്തതിന്‍റെ തിരിച്ചടിയില്‍ ഇവര്‍ അനുഭവിക്കുന്നു. 20 വര്‍ഷത്തിലേറെയായിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. അതിവേഗ കോടതികളും സ്ത്രീസൗഹാര്‍ദ്ദ (ഏലിറലൃ ടലിശെശ്ലേ) നീതിനിര്‍വ്വഹണ സംവിധാനവും ലിംഗനീതിക്ക് അനിവാര്യമാണ്.
അധികാരത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്ന കാലഘട്ടമാണിത്. മേല്‍ വിവരിച്ച മേഖലകളിലെല്ലാം തന്നെ ഭരണനിര്‍വ്വഹണത്തില്‍ സ്ത്രീ പങ്കാളിത്തം ഉണ്ടായേതീരു. പുരുഷാധിപത്യ സമൂഹത്തില്‍ രണ്ട് സ്ഥലരാശികളിലായി വിന്യസിക്കപ്പെട്ടവരാണ് സ്ത്രീയും പുരുഷനും. ഇവരുടെ അനുഭവങ്ങളും അതുകൊണ്ടുതന്നെ വ്യത്യസ്തമാണ്. ഈ വ്യത്യസ്തത നിലനില്‍ക്കുന്നിടത്തോളം ഇരുവിഭാഗങ്ങളുടെയും യഥാര്‍ത്ഥ പദവി കണക്കിലെടുത്തുകൊണ്ടു വേണം വികസന അജണ്ട നിശ്ചയിക്കുവാന്‍. ലോകമെമ്പാടും തന്നെ ആധുനിക, പുരോഗമന, ജനാധിപത്യ വികസന ചിന്തകള്‍ ജന്‍ഡര്‍ ബജറ്റിന്‍റെ അനിവാര്യത ഉറപ്പിച്ചു പറയുന്നുണ്ട്. സ്ത്രീപക്ഷ ബജറ്റ് എന്നത് സ്ത്രീകള്‍ക്കു വേണ്ടി തുക മാറ്റിവയ്ക്കല്‍ അല്ല. സ്ത്രീയുടെയും പുരുഷന്‍റെയും യഥാര്‍ത്ഥ പദവികള്‍ വസ്തുനിഷ്ഠമായി കണക്കാക്കി പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അതിനുവേണ്ട ധനവിനിയോഗം നടത്തുകയും ചെയ്യുക എന്നതാണ്. എല്ലാ മേഖലകളിലും നിരന്തരം നടക്കേണ്ട ഒരു പ്രായോഗിക പരിപാടിയാണ് ജന്‍ഡര്‍ ബജറ്റിംഗ്.
2006-11 കാലയളവിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ ഡോ. ടി.എം തോമസ് ഐസക്ക് അവതരിപ്പിച്ച രണ്ട് ബജറ്റുകള്‍ സ്ത്രീപക്ഷ ബജറ്റുകള്‍ ആയിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ജന്‍ഡര്‍ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതിന് തുടര്‍ച്ചയുണ്ടായില്ല. സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, 73, 74 പഞ്ചായത്തീരാജ് നിയമ ഭേദഗതി, വനിതാ ഘടകപദ്ധതി, കുടുംബശ്രീ പ്രസ്ഥാനം തുടങ്ങിയ ആധുനിക കേരള ചരിത്രത്തിലെ സവിശേഷ ഏടുകള്‍ക്കെല്ലാം സ്ത്രീമാനം ഉണ്ടായിരുന്നു. വികസനത്തിനുണ്ടാകേണ്ട സ്ത്രീ കാഴ്ചപ്പാടിലേയ്ക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍ ഈ ഘട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകേണ്ടതുണ്ട്. വിമര്‍ശനാത്മകമായ വിലയിരുത്തലോടെ കേരളീയ വികസന പ്രക്രിയയെ സ്ത്രീപക്ഷമായി മാറ്റി എഴുതേണ്ടിയിരിക്കുന്നു. ആദിവാസി, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, തീരദേശമേഖല, ന്യൂനപക്ഷങ്ങള്‍, അതീവദരിദ്രര്‍ തുടങ്ങിയ തിരസ്കൃതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പ്രത്യേകമായും അഭിസംബോധന ചെയ്യപ്പെടണം. പുത്തന്‍ കേരള മാതൃകയുടെ സൃഷ്ടിയില്‍ സ്ത്രീ ശാക്തീകരണത്തിനാകണം മുന്‍ഗണന. ഇതിനുവേണ്ട സൈദ്ധാന്തികവും പ്രായോഗികവുമായ സംവാദങ്ങളാണ് സ്ത്രീ-ലിംഗനീതി, വികസനം എന്ന ഈ സെമിനാര്‍ ലക്ഷ്യമിടുന്നത്. നമുക്കിത് വരുംകാല കേരളത്തില്‍ സ്ത്രീ സമൂഹം വികസന പ്രക്രിയയില്‍ പങ്കാളിത്തവും സാന്നിദ്ധ്യവും ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടാക്കിത്തീര്‍ക്കാം.

സ്ത്രീകളും തൊഴിലും: ചരിത്ര പശ്ചാത്തലം

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെയും സ്വത്തുടമയുടെയും കാര്യത്തില്‍ നിലനില്‍ക്കുന്ന പരമ്പരാഗത നിയന്ത്രണങ്ങളില്‍ നിന്നു താരതമ്യേന വിമുക്തമായ ഒരു സംസ്ഥാനമാണ് കേരളം. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തിന്‍റെ കാര്യത്തില്‍, സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറച്ചു കൊണ്ടുവന്നു. മരുമക്കത്തായ കുടുംബവ്യവസ്ഥ, സ്ത്രീകളുടെ സ്വത്തവകാശം ഉറപ്പുവരുത്തിയിരുന്നു. കേരളത്തിലെ വികസനനയങ്ങള്‍ പൊതുവില്‍ ലിംഗസമത്വത്തിന്‍റെ പ്രശ്നങ്ങളോട് കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കുകയും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലിംഗസമത്വം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എങ്കിലും, കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം വളരെ ആഴത്തിലുള്ളതായിരുന്നെങ്കിലും അസന്തുലിതവുമായിരുന്നു. ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണം, സമൂഹത്തിന് ഫ്യൂഡല്‍ പുരുഷാധിപത്യനിലപാടുകളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പായിരുന്നു. ഏകഭര്‍ത്തൃത്വവിവാഹങ്ങളും അണുകുടുംബങ്ങളും വീടുകളിലെ പുരുഷാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തി. അതേസമയം, സ്ത്രീകളുടെ ഉല്പാദനവും പ്രത്യുല്‍പാദനപരവുമായ പങ്കിനെ കൂടുതല്‍ പ്രകടമാക്കുകയും ചെയ്തു. മരുമക്കത്തായത്തിന്‍റെ നിരോധനവും, എല്ലാ സാമൂഹ്യവിഭാഗങ്ങളിലുമുള്ള പുരുഷാധിപത്യത്തിന്‍റെ വളര്‍ച്ചയും ഈ പ്രക്രിയയുടെ പ്രധാന ഘടകങ്ങളായിരുന്നു. ഇത്തരത്തിലുള്ള പുരുഷാധിപത്യരൂപങ്ങള്‍ കൊണ്ടാണ് സ്ത്രീകളുടെ സ്ഥാനം കുടുംബത്തിലാണ് എന്ന ധാരണയ്ക്ക് പൊതസമൂഹത്തില്‍ പൊതു അംഗീകാരവും, പൊതുമണ്ഡലത്തിലുള്ള സ്ത്രീകളുടെ പൊതുവിലുള്ള അദൃശ്യതയും ലഭിച്ചത്. ഉയര്‍ന്ന സ്ത്രീസാക്ഷരതയും സ്ത്രീവിദ്യാഭ്യാസത്തിലെ വളര്‍ച്ചയും സ്ത്രീയുടെ തൊഴില്‍ പങ്കാളിത്തത്തിലും തൊഴില്‍ രംഗത്തുള്ള അവരുടെ ഉന്നമനത്തിനും വഴിതെളിയിച്ചില്ല. ഇതിന്‍റെ ഫലമായി, സ്ത്രീകള്‍ ഗാര്‍ഹിക ജോലികളില്‍ കൂടുതല്‍ സമയം ചിലവാക്കേണ്ടിവന്നു. അവരുടെ വീട്ടുജോലിക്ക്, ദേശീയവരവ് ചിലവ് കണക്കുകളില്‍ മൂല്യം കല്പിക്കുന്നില്ല. ഗാര്‍ഹികതൊഴിലില്‍ അടുക്കളത്തോട്ടം നിലനിര്‍ത്തുക, ആടുമാടുകളെയും കോഴികളെയും വളര്‍ത്തുക, വിറകു ശേഖരിക്കുക, ശിശുപരിപാലനം, പാചകവും കുടുംബാംഗങ്ങളുടെ ശുശ്രൂഷയും തുടങ്ങിയ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കൂടിയുണ്ടെന്ന് ഓര്‍ക്കണം. തൊഴില്‍ വിപണിയിലെത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് ഇരട്ട അധ്വാനമായി മാറുന്നു. വികസന നയത്തിന്‍റെ രൂപീകരണത്തില്‍ ഇതിനു യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല.
പുതിയ തൊഴില്‍ ഘടനയില്‍ സ്ത്രീകളുടെ അധ്വാനഭാരം കുറയുന്നില്ല. ദരിദ്രരായ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ പരമ്പരാഗതവ്യവസായങ്ങളിലും കൃഷിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഐ.ടി. പോലുള്ള പുതിയ മേഖലകളില്‍ വളര്‍ന്നുവരുന്ന തൊഴിലിന്‍റെ അനൗപചാരിക രൂപങ്ങള്‍, സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദൗര്‍ബല്യങ്ങളെ കുറയ്ക്കുന്നില്ല. പുതിയ തൊഴില്‍ഘടന, തൊഴിലിന്‍റെ രൂപങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും, ലിംഗപരമായ തൊഴില്‍വിഭജനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത തൊഴില്‍ രൂപങ്ങളിലെ ലിംഗപരമായ വിധേയത്വം കമ്പോളവ്യവസ്ഥയിലും നിലനില്‍ക്കുന്നു. കമ്പോളവ്യവസ്ഥയിലെ വ്യക്തിപരമല്ലാത്ത ശക്തികള്‍ ആണ് ലിംഗപരമായ തൊഴില്‍ വിഭജനത്തെ നിയന്ത്രിക്കുന്നത്. പുതിയ ഘടനയിലെ മേഖലകള്‍ തമ്മിലുള്ള വിഭജനം ലിംഗപരമാണ്. അതുകൊണ്ട് തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ അധമസ്ഥാനം ഇപ്പോഴും തുടരുന്നു.
ഇത്തരത്തിലുള്ള തൊഴിലിന്‍റകത്തുള്ള വിധേയത്വരൂപങ്ങളും അധമരൂപങ്ങളും സമ്പത്തിനുമേലുള്ള അവരുടെ അവകാശങ്ങളെ നിയന്ത്രിക്കുന്നതായി കാണാം. കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്കുകള്‍ പുരുഷന്മാരുടെതിനെക്കാള്‍ വളരെ കുറവാണ്. വിദ്യാഭ്യാസമുള്ളവരില്‍ പോലും, പങ്കാളിത്തനിരക്കുകള്‍ സ്ഥായിയായി നില്‍ക്കുകയോ, കുറയുകയോ ആണ് ചെയ്യുന്നത്. വരുമാനദായകമായ തൊഴിലുകള്‍ സ്ത്രീ ശാക്തീകരണത്തിന് പ്രയോജനകരമാണ്. അതുകൊണ്ട് അത്തരം തൊഴിലുകളുടെ സ്വഭാവത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദരിദ്രരായ സ്ത്രീകള്‍ക്ക് സമൂഹത്തിന്‍റെ പ്രത്യുല്‍പാദനത്തില്‍ വളരെപ്രധാനപ്പെട്ട പങ്കുള്ളതുകൊണ്ട്, ഈ തൊഴിലുകള്‍ ഔദ്യോഗിക കണക്കുകളില്‍ വരുന്നില്ലെങ്കില്‍ പോലും വളരെ പ്രധാനമാണ്. ഉദാഹരണത്തിന് വീടുകളില്‍ നടക്കുന്ന സംരംഭങ്ങളില്‍ കൂലിയെടുക്കാത്ത സഹായികളായി നില്‍ക്കുന്ന ധാരാളം സ്ത്രീകളെ കാണാവുന്നതാണ്.
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിന്‍റെ പ്രത്യേകതയാണ്. (ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യത്യാസമില്ലാതെ) സാങ്കേതികവിദ്യാഭ്യാസം ലഭിച്ചവരുടെ തൊഴില്‍ പങ്കാളിത്തവും വളരെകുറവാണ്. സ്ത്രീപീഡനം, സ്ത്രീധനത്തിന്‍റെ പ്രശ്നങ്ങള്‍, മാനസിക രോഗങ്ങള്‍ തുടങ്ങിയവ, സംസ്ഥാനത്തെ മാനസികവികാസത്തെ സംബന്ധിച്ച നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നു. അതേസമയം സ്ത്രീകള്‍ അയല്‍ക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും വഴി സ്വയംനിലനില്‍ക്കാനുള്ള സര്‍ഗ്ഗാത്മകമായ മാര്‍ഗ്ഗങ്ങളിലേക്കു നീങ്ങിയിട്ടുമുണ്ട്.
ജനകീയാസൂത്രണംപോലെ, വികേന്ദ്രീകൃതാസൂത്രണരൂപങ്ങള്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും അതിലെ സ്റ്റാന്‍റിംഗ് കമ്മിറ്റികളിലും 50% സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയ ആദ്യത്തെ സംസ്ഥാനം കേരളമാണ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് പ്രാദേശികവികസനരൂപങ്ങളില്‍ ലിംഗപദവി കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ ഇടപെടാന്‍ സാധിക്കുന്നുണ്ട്. അങ്ങനെ വികസനരൂപങ്ങളിലും തുല്യതയും ജന്‍ഡര്‍ അജണ്ടയും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം, ഭരണകൂടവും കമ്പോളവ്യവസ്ഥയും ആധിപത്യം ചെലുത്തുന്ന വികസനരൂപങ്ങള്‍ സ്ത്രീതാല്പര്യങ്ങള്‍ക്കെതിരാണ്. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച സംവാദം നടന്നുവരികയാണ്. സ്ത്രീകള്‍ക്ക് വരുമാനദായകമായ തൊഴിലുകള്‍ ഉള്ള മേഖലയില്‍ അതു നേടിക്കൊടുക്കുക കുടുംബത്തിന്‍റെ നിലനില്‍പ്പിനും ദേശീയസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കുമുള്ള സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കുക, അവരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ഉറപ്പുവരുത്തുക, വിഭവങ്ങളിലും വരുമാനത്തിലും വികസനത്തെ സംബന്ധിച്ച തീരുമാനങ്ങളിലും ജന്‍ഡര്‍ തുല്യത ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്‍റ് മുന്നോട്ടു വെച്ചതിന്‍റെ ഫലമായിട്ടാണ് വികസനത്തിലും പദ്ധതിരൂപീകരണത്തിലും വനിതാഘടകപദ്ധതിയും, പ്ലാന്‍ ഫണ്ടിനുപരി 10% പ്രത്യേകമായി തൊഴില്‍ സാദ്ധ്യതകളും കൂടാതെ ജന്‍ഡര്‍ ബഡ്ജറ്റിംഗ്, ജന്‍ഡര്‍ ഓഡിറ്റിംഗ് പോലുള്ളവയ്ക്കു ആരംഭം കുറിച്ചത്.
ഇന്നത്തെ അവസ്ഥ:
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്കില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ല.
വേതനം കുറഞ്ഞ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുന്നു.
വൈദഗ്ദ്ധ്യം തീരെ ആവശ്യമില്ലാത്ത തൊഴില്‍ രംഗങ്ങളില്‍ സ്ത്രീകളെ നിയമിക്കുന്നത് സര്‍വ്വസാധാരണമായിമാറുന്നു.
സ്ത്രീപുരുഷവേതനത്തിന്‍റെ അന്തരം കുറഞ്ഞുവരുന്നു എന്നു പറയുമ്പോഴും കാര്‍ഷിക-കാര്‍ഷികേതര രംഗങ്ങളില്‍ 9% വ്യത്യാസം ഇപ്പോഴും നിലവിലുണ്ട്. (സ്ത്രീപുരുഷ വേതനതോത്= സ്ത്രീകളുടെ വേതനം ഃ 100/ പുരുഷന്മാരുടെ വേതനം) തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വേതന അന്തരം കുറഞ്ഞുവരുന്നു എന്നതും ശ്രദ്ധേയമാണ്.
ദാരിദ്ര്യത്തിന്‍റെ സ്ത്രൈണവല്‍ക്കരണം എന്നത്  സ്ത്രീകളുടെ തൊഴില്‍ഘടനയില്‍ വരുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിവര്‍ദ്ധിച്ചുവരുന്നു.
തൊഴിലിന്‍റെ സ്ത്രൈണവല്‍ക്കരണത്തില്‍നിന്ന് തൊഴിലിന്‍റെ അസ്ഥിരവല്‍ക്കരണമായി  ഇത് മാറിക്കൊണ്ടിരിക്കുന്നു.
സംഘടിത മേഖലകള്‍, (ഐടിപോലുള്ള പുതിയമേഖലകളുടെ വരവോടെ) കൂടുതല്‍ നിശ്ചലമായിക്കൊണ്ടിരിക്കുന്നു.
പൊതുമേഖലകള്‍ പലതും (സംഘടിതമെങ്കിലും) സ്വകാര്യവല്‍ക്കരണത്തിന്‍റെ ഭീഷണിയിലാണ്.
സ്ത്രീകള്‍ കേരളത്തില്‍ 35 വയസ്സുവരെ തൊഴിലന്വേഷകരായി തുടരുകയും, പിന്നീട് വീട്ടമ്മമാരായി സ്വയം അംഗീകരിക്കുകയും, ചെയ്യുന്നത്, പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെയിടയില്‍ വരെ കാണുന്നു. (കെഎസ്.എസ്പി പഠനം)
അസംഘടിതമേഖല തടിച്ചുകൊഴുക്കുന്ന രീതി, ആഗോളതലത്തിലെന്നപോലെ കേരളത്തിലും ദൃശ്യമാവുന്നുണ്ട്.
സംഘടിതമേഖലയ്ക്കകത്തും അസംഘടിത മേഖല കടന്നുകയറുന്ന രീതി (ഐടി പോലുള്ളവ വന്നതിനുശേഷവും) കഴിഞ്ഞ ദശവര്‍ഷത്തില്‍ ദൃശ്യമാണ്. ഉദാ: ടീച്ചര്‍മാര്‍, കോളേജ് ടീച്ചര്‍മാര്‍, എല്‍ഐസി പോലുള്ളവ, ബാങ്കുകള്‍, സമസ്ത മേഖലകളിലും കടന്നുവരുന്നത് ഒരു ഭീഷണിയായിത്തന്നെ കണ്ട് പരിഹാരങ്ങള്‍ കാണേണ്ടതാണ്.
അസംഘടിത മേഖലകളില്‍ കുറഞ്ഞ കൂലി, കൂടുതല്‍ സമയം, തൊഴില്‍ അവകാശധ്വംസനം, തൊഴില്‍ നിയമങ്ങളുടെ അഭാവം, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടുകയും തിരിച്ചെടുക്കുകയും നിയമിക്കുകയും ചെയ്യുന്ന റിസര്‍വ് ആര്‍മി സങ്കല്‍പം ഇവയെല്ലാം തന്നെ നിലനില്‍ക്കുന്നു. പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
പ്രശ്നങ്ങള്‍ രൂക്ഷമാവുന്നതോടെ, സമരമുഖങ്ങള്‍ പ്രത്യക്ഷമാവുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു ഉദാഹരണമായി, നഴ്സിംഗ് മേഖലയിലെ സമരങ്ങള്‍, തുണിക്കടയിലെ ഇരിക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങള്‍, കല്യാണ്‍ സില്‍ക്സിലെ പിരിച്ചുവിടലിനെതിരെ നടന്ന സമരങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍ മാത്രം. ഇനിയും ഇത്തരം സമരങ്ങള്‍ ഉയര്‍ന്നു വരാനുള്ള സാധ്യതകളുണ്ട്.
വീട്ടുജോലിക്കാര്‍, കല്ലുപൊട്ടിക്കുന്നവര്‍, ലോട്ടറിടിക്കറ്റ് വില്‍പ്പനക്കാര്‍, ക്വാറി പ്രവര്‍ത്തകര്‍, ചൂല്, പരമ്പ് എന്നിവ വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ മിക്കവാറും സാമൂഹ്യമായി പുറത്താക്കപ്പെട്ടവരുടെ മാത്രം തൊഴിലായി മാറിക്കൊണ്ടിരിക്കുന്ന അസംഘടിത മേഖലയാണ്.
മൊത്തം തൊഴില്‍രംഗം, ഉല്പാദനവ്യവസ്ഥയില്‍ നിന്ന് സൗന്ദര്യവ്യവസായത്തിലേക്കും ആനന്ദവ്യവസായത്തിലേക്കും (ജഹലമൗൃലെ കിറൗൃശെേലെ) മാറിക്കൊണ്ടിരിക്കുന്നത്, പ്രത്യക്ഷത്തില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം വര്‍ദ്ധിച്ചതായി തോന്നിക്കാമെങ്കിലും പരോക്ഷമായി സ്ഥിതി അതല്ല. കാരണം, ഈ ഒരു തൊഴില്‍കൂടാതെ, മറ്റു പല പണികളും, (ട്യൂഷന്‍, ബ്യൂട്ടിപാര്‍ലര്‍, ടെയ്ലറിംഗ്, വീട്ടുജോലി, പല തൊഴില്‍രംഗങ്ങളിലുമുള്ള പീസ്വര്‍ക്ക് എന്നിവ ചെയ്തുകൊണ്ടുമാത്രമെ സ്ത്രീകള്‍ക്ക് ഉല്പാദന രംഗത്തിലുണ്ടായിരുന്ന കൂലിയിലേക്കെത്താന്‍ കഴിയുന്നുള്ളൂ. അതായത്, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍, രണ്ടോ, അതിലധികമോ പണികള്‍ സ്ത്രീകള്‍ ചെയ്യേണ്ടിവരുന്നു. ഇത്തരത്തിലുള്ള അധ്വാനം, സ്വന്തം വീട്ടിലെ പണികള്‍ക്ക് പുറമെ ആണെന്നതും പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. (കെ.എസ്.എസ്.പി പഠനം - ഒരു ദിവസം സ്ത്രീകള്‍ 16 മണിക്കൂര്‍ തൊഴിലെടുക്കുന്നു)
ആനന്ദവ്യവസായവും, സൗന്ദര്യവ്യവസായവും രംഗപ്രവേശം ചെയ്തതോടെ, അസംഘടിത തൊഴില്‍ രംഗത്തുതന്നെ, വര്‍ഗ്ഗപരമായും ജാതിപരമായും, സമുദായപരവുമായ വിഭജനം സ്ത്രീകളുടെ തൊഴില്‍രംഗത്ത് ഉണ്ടായിവന്നിരിക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. കുടുംബത്തോടെയുള്ള കുടിയേറ്റങ്ങള്‍ കാണിക്കുന്നത്, സ്ത്രീ തൊഴിലാളികളുടെ വര്‍ദ്ധനവിനെയാണ്.
മധ്യവര്‍ഗ്ഗതൊഴിലിലും നഗരകേന്ദ്രീകൃതതൊഴിലിനും പ്രാധാന്യവും കാല്പനികതയും വര്‍ദ്ധിച്ചുവരുന്നു. അതേസമയം സ്ത്രീകള്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണ് എന്നത് തൊഴിലുറപ്പുപദ്ധതിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു.
പരമ്പരാഗത തൊഴില്‍ രംഗങ്ങള്‍ ഇന്ന് നിര്‍ജീവമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വണ്ണം അത് തളര്‍ന്നു കിടക്കുന്നു. അതിനെ കയ്യുപിടിച്ചുയര്‍ത്തനുള്ള വഴികള്‍ കാണേണ്ടതുണ്ട്.
സ്ത്രീകള്‍ പൊതുരംഗത്തും തൊഴില്‍ രംഗത്തും ഏതുതൊഴിലും ചെയ്യാന്‍ തയ്യാറായി, സ്വയം കരുത്താര്‍ജ്ജിച്ചിരിക്കുമ്പോഴും, 'തൊഴില്‍' രംഗത്തെ അദൃശ്യതയ്ക്കു മാറ്റങ്ങളില്ല. സ്ത്രീകള്‍ ചെയ്യുന്ന എല്ലാ തൊഴിലുകളും പ്രതിഫലിപ്പിക്കുന്ന കണക്കുകള്‍ ലഭിക്കുന്നില്ല.
കേരളത്തില്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കണമെങ്കില്‍ കേരളത്തിലെ മൊത്തം തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും അടിസ്ഥാന മേഖലകളിലെ തൊഴിലവസരങ്ങളും സ്ത്രീകളുടെ പ്രത്യേക തൊഴിലവസരങ്ങളും വര്‍ദ്ധിക്കണം.
ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ തൊഴില്‍ വിഭജനം മാറേണ്ടതുണ്ട്. വീട്ടമ്മ, അമ്മ എന്ന രീതിയിലുള്ള സ്ത്രീകളുടെ റോളിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ലിംഗപരമായ തൊഴില്‍ വിഭജനം, ഗാര്‍ഹികേതര മേഖലകളില്‍ നിലനില്‍ക്കുന്ന മറ്റു വിവേചനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഉദാ: വിദ്യാഭ്യാസം - വിദ്യാഭ്യാസത്തിന്‍റെ തോതിലും ഘടനയിലും മാറ്റമുണ്ടായിട്ടും കുടുംബത്തിനകത്തും, സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മ താല്പര്യങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും നിലവാരത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്പാദനരംഗത്തെ 'ഉചിത'മായ 'പരമ്പരാഗത'മായ തൊഴിലിലേക്ക് സ്ത്രീകളെ വിന്യസിപ്പിക്കാന്‍ ഇത്തരം ന്യായീകരണങ്ങള്‍ സഹായിക്കുന്നു. (ഉദാ. അംഗന്‍വാടികളിലെ ടീച്ചര്‍മാര്‍, ആയമാര്‍, അതുപോലെ, കണക്കുകള്‍ സൂചിപ്പിക്കുന്ന പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തം, നഴ്സുമാര്‍ എന്നിങ്ങനെ പലതും) ഇതുകാരണം, സ്ത്രീകളുടെ ചലനാത്മകത നിയന്ത്രിക്കപ്പെടുന്നു. സമൂഹ്യ ഉയര്‍ച്ച തടസ്സപ്പെടുത്തുന്നു. വീട്ടമ്മവത്കരണം, സാമൂഹ്യ പ്രതിബദ്ധത എന്നിവയൊക്കെത്തന്നെ ലിംഗപരമായ തൊഴില്‍ വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കപ്പെടുന്നു. സ്ത്രീകളുടെ തന്നെ തൊഴിലിനെക്കുറിച്ചുള്ള മുന്‍ഗണനാക്രമത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്നു എന്നതും പ്രശ്നവല്‍രിക്കേണ്ടതാണ്.
സ്ത്രീകളുടെ കൂട്ടായ്മകള്‍ സൃഷ്ടിച്ച് അവര്‍ക്ക് വ്യത്യസ്തമായ പരിശീലനങ്ങള്‍ കൊടുക്കുക വഴി മേല്‍പ്പറഞ്ഞ പ്രശ്നത്തെ (ലിംഗപരമായ തൊഴില്‍ വിഭജനത്തെ) വെല്ലുവിളിക്കാന്‍ കഴിയും. പരിശീലനങ്ങള്‍, കഴിവുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തണം. പ്രാദേശികമായി പരിശീലനങ്ങള്‍ നല്‍കിക്കൊണ്ട്, സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം മെച്ചപ്പെടുത്താന്‍ കഴിയും.
ഇത്തരം ശ്രമങ്ങള്‍ നടന്നത്, ജനകീയാസൂത്രണ കാലഘട്ടത്തിലാണ്. സ്ത്രീകളുടെ ആവശ്യങ്ങളെക്കുറിച്ചു തന്നെ ചര്‍ച്ച ഉയര്‍ന്നതും, വനിതാഘടക പദ്ധതി, ജെന്‍ഡര്‍ ബഡ്ജറ്റിംങ്ങ്, ഓഡിറ്റിംഗ് എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടതും ഇതേ കാലയളവിലാണ്. ജനകീയാസൂത്രണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ സ്ത്രീകളുടെതൊഴില്‍ മുഖ്യധാരാവത്കരണത്തിന് വിധേയമാകും വിധം പദ്ധതികള്‍ ആവിഷ്കരിക്കേണ്ടിവരും (ാമശി ടൃലേമാശിഴ ണീാലി'െ ംീൃസ ുമൃശേരശുമശേീി). വികസന പ്രക്രിയകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വീട്ടമ്മയുടെ വരെ സാമൂഹ്യപങ്കാളിത്തവും കഴിവും (ജീലേിശേമഹ) വികസനപ്രക്രിയയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാവണം. ഇത് പഞ്ചായത്ത്, ബ്ലോക്ക് തലത്തിലുള്ള കൂട്ടായ്മകളിലൂടെയാവാം അയല്‍ക്കൂട്ട സംരംഭങ്ങളിലൂടെയുമാവാം.
സ്ത്രീകള്‍ക്ക് ഭൂസ്വത്തവകാശം 10-ല്‍ താഴെ ശതമാനം മാത്രമേയുള്ളൂവെന്നാണ്. സ്ത്രീകള്‍ക്ക്, ഭൂമിയുടെയും, ആസ്തികളുടെയും മേല്‍ പൂര്‍ണ അവകാശമുണ്ടാവേണ്ടതാണ്. ഭൂമി, ഉത്പാദന ഉപകരണങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ എന്നിവ സ്ത്രീകളുടെ ഉടമസ്ഥതയിലാവുന്നതിലൂടെ മാത്രമേ, അവളുടെ തൊഴിലവകാശം സ്ഥിരീകരിക്കപ്പെടുന്നുള്ളൂ. മാത്രമല്ല, പുതിയ ഒരു തൊഴില്‍ സംസ്കാരം സൃഷ്ടിച്ചെടുക്കാനും ഇത് വളരെയേറെ സഹായിക്കുമെന്നതില്‍ സംശയമില്ല.
ഇപ്പോള്‍ നിലവിലുള്ള സമ്പ്രദായമനുസരിച്ചുള്ള അസംഘടിത മേഖലയിലും സ്വകാര്യ സംരംഭങ്ങളിലും കുറഞ്ഞ വേതനത്തില്‍, രണ്ടാംകിട വരുമാനം എന്ന തോതിലുള്ള സ്ത്രീകളോടുള്ള സമീപനം മാറേണ്ടതുണ്ട്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ഥലീയ ആസൂത്രണം  എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഏറ്റെടുക്കേണ്ടതാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മരുവത്കരണം, പരിസ്ഥിതിനാശം എന്നിവ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത പദ്ധതികളായി രൂപപ്പെട്ടുവരണം.
മുഖ്യമായും 'തൊഴില്‍' എന്ന നിര്‍വചനത്തില്‍ മാറ്റം ഉണ്ടാവണം. കൂലികിട്ടുന്ന, വേതനം പറ്റുന്ന, വരുമാനമുണ്ടാക്കുന്ന തൊഴിലിന്‍റെ കണക്കുകളില്‍ മാത്രമായി, സ്ത്രീയുടെ അധ്വാനത്തെയും തൊഴിലിനെയും ചുരുക്കാതെ, സമൂഹം നിലനിര്‍ത്താന്‍ വേണ്ടി സ്ത്രീകള്‍ നടത്തുന്ന എല്ലാതരം അധ്വാനത്തെയും, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തമായി അംഗീകരിക്കണം. കാനേഷുമാരി കണക്കുകള്‍ ശീര്‍ഷകങ്ങളില്‍ ഒതുങ്ങാതെ സ്ത്രീകളുടെ അധ്വാനത്തിന് പുതിയ മാനം കല്‍പ്പിക്കേണ്ടതുണ്ട്, പുനര്‍നിര്‍വചിക്കേണ്ടതുണ്ട്.
കാനേഷുമാരി കണക്കുകളില്‍ 1990 കള്‍ക്ക് മുന്‍പ് കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മൃഗപരിപാലനം, വ്യവസായം എന്നിങ്ങനെയായിരുന്നെങ്കില്‍, 1990 കള്‍ക്കുശേഷം മുഖ്യതൊഴിലാളികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികള്‍, തൊഴിലില്ലാത്തവര്‍ എന്നാണ്. ഇത്തരത്തിലുള്ള ശീര്‍ഷകങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നു മാത്രമല്ല, സ്ത്രീകളുടെ അധ്വാനത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നില്ല എന്നതും വസ്തുതയാണ്.
ദേശീയവരുമാനത്തില്‍ സ്ത്രീകളുടെ അധ്വാനത്തിന്‍റെ തോത് പ്രതിഫലിക്കണമെങ്കില്‍, സ്ത്രീകളുടെ ഗാര്‍ഹികാധ്വാനവും കണക്കാക്കേണ്ടതുണ്ട്. 16 മണിക്കൂര്‍ അധ്വാനത്തിന്‍റെ കൃത്യമായ കണക്കുകള്‍ ലഭിക്കുമ്പോള്‍, സ്ത്രീകള്‍ തൊഴില്‍ രംഗത്ത് പിന്നിലല്ല എന്ന് കാണാവുന്നതാണ്. ദേശീയവരുമാനത്തിന്‍റെ കണക്കുകളില്‍ സ്ത്രീകളുടെ വരുമാനം കണക്കുകൂട്ടുമ്പോള്‍ ഗാര്‍ഹികാധ്വാനവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇനിമുതലുള്ള ആസൂത്രണരംഗത്ത് ഗാര്‍ഹികഅധ്വാനവും ഉല്പാദന വിനിമയരൂപങ്ങളും അടക്കമുള്ള സ്ത്രീകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും കണക്കുകളില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കണം.
അസംഘടിത മേഖലയിലെ പഠനങ്ങള്‍ വിരളമാണ്. കേരളത്തിലെ അസംഘടിത മേഖലയിലെ സ്ത്രീകളുടെ ഡേറ്റാ ബേയ്സ് പോലും ഇന്നു ലഭ്യമല്ല. അസംഘടിതമേഖല വളര്‍ന്നുവികസിക്കുമ്പോള്‍, ഉള്‍ചേരുന്ന പുതിയ മേഖലകളുടെ വ്യാപ്തി കാരണം, ഏതൊക്കെയാണ് അസംഘടിത മേഖല എന്നതുപോലും കണക്കാക്കപ്പെട്ടിട്ടില്ല. അസംഘടിത മേഖലയിലെ ഡേറ്റാ ബേയ്സ് പണിയെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, തൊഴില്‍ജന്യരോഗങ്ങള്‍ എന്നിവ പഠിക്കേണ്ടതുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സമഗ്രമായ നയരൂപീകരണവും നിയമനിര്‍മ്മാണവും നടത്തേണ്ടതുമുണ്ട്.
തൊഴില്‍ രംഗത്തെ പഠനങ്ങള്‍, ഒരു സമൂഹത്തിന്‍റെ വികാസത്തിന്‍റെ അത്യാവശ്യഘടകമാണ്. 
സ്ത്രീകളുടെ ഗാര്‍ഹിക രംഗത്തെ അധ്വാനത്തിന്‍റെ തോത് കുറക്കുവാനായി പൊതുഅടുക്കള, പൊതു അലക്കുകേന്ദ്രം, പൊതു ശിശുകേന്ദ്രം, പൊതു വൃദ്ധസദനം (പകല്‍ വീട് മാതൃകയില്‍) തുടങ്ങിയവ ആലോചിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ സ്ത്രീകള്‍ക്ക് അവരുടെ കഴിവിനെ, സാമൂഹ്യ പുരോഗതിക്കായി പൂര്‍ണ്ണമായ തോതില്‍ വിനിയോഗിക്കുവാന്‍ കഴിയുകയുള്ളൂ.

സ്ത്രീ - ഒരു സാംസ്കാരിക പ്രശ്നം

കാര്യങ്ങള്‍ അത്ര മോശമല്ലന്നോ? അല്ലേയല്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് ലോകസമൂഹത്തില്‍ സ്ത്രീയുടെ പദവി വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ബഹുഭൂരിപക്ഷം തൊഴില്‍ മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും കലാ-സാംസ്കാരിക രംഗത്തും പങ്കാളിത്തവും മികവും ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുരംഗത്തെ സ്ത്രീയുടെ സാന്നിദ്ധ്യം അവഗണിക്കാനാകാത്തവിധം നിര്‍ണ്ണായകമായിട്ടുണ്ട്. ഭരണ നിര്‍വ്വഹണത്തിലും ജനാധിപത്യ പ്രക്രിയയിലും സ്ത്രീ എടുക്കുന്ന തീരുമാനങ്ങളുടെ മൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. സാമൂഹ്യ രൂപീകരണത്തിലും രൂപാന്തരത്തിലുമുള്ള സ്ത്രീയുടെ സക്രിയമായ ഇടപെടല്‍ അംഗീകരിക്കാതിരിക്കാന്‍ ഇനിമേല്‍ കഴിയില്ലെന്ന സ്ഥിതിയും വന്നിട്ടുണ്ട്.
സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ അഭിമാനകരമാണ്. സ്ഥിതി വിവര കണക്കുകള്‍ മലയാളി സ്ത്രീയെ ലോകനവോത്ഥാനസ്ത്രീയുടെ പ്രതീകമായി അവതരിപ്പിക്കത്തക്കവണ്ണം മികച്ചതാണ്. ജാതി/ജന്മി/നാടുവാഴി/ആണ്‍വാഴ്ച ദുഷ്പ്രഭുത്വത്തിന്‍റെ ഇത്തിരി വട്ടത്തു നിന്നുള്ള സ്ത്രീയുടെ മോചനം സങ്കീര്‍ണ്ണവും വ്യവസ്ഥാനബന്ധങ്ങളാല്‍ അത്യന്തം ദുഷ്ക്കരവുമായിരുന്നു. പുതിയതായി ഉയര്‍ന്നുവന്ന കൊളോണിയല്‍ പുരുഷ സങ്കല്‍പ്പത്തിനോടും കലഹിച്ചുകൊണ്ടല്ലാതെ സ്ത്രീ സ്വാതന്ത്ര്യവാദത്തിന് മുന്നോട്ട് പോകാനാകുമായിരുന്നില്ല. ജാതി വൈരുദ്ധ്യം, സ്ത്രീ-പുരുഷബന്ധം, സദാചാരവ്യവസ്ഥ, സാമൂഹ്യ സംഘര്‍ഷങ്ങള്‍, വൈയക്തികാനുഭവങ്ങള്‍ ഇവയൊക്കെ നവോത്ഥാനമൂല്യങ്ങളുടെ പുതുവെളിച്ചത്തില്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കി. ലിംഗപരവും ജാതിപരവും വര്‍ഗ്ഗപരവുമായി കീഴാളവര്‍ഗ്ഗത്തില്‍പ്പെട്ട മാതംഗി (ചണ്ഡാലഭിക്ഷുകി) യെ മലയാള കവിതയുടെ നടുനായക സ്ഥാനത്ത് കുമാരനാശാന്‍ പ്രതിഷ്ഠിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനാകുന്നവിധം കേരള സമൂഹം ഒരു പ്രതിസംസ്കൃതിയുടെ സൃഷ്ടികര്‍മ്മത്തിലായിരുന്നു. കീഴാള സ്ത്രീ യാഥാസ്ഥിതിക നൈതികതയെ ചോദ്യം ചെയ്തുപോലെ സര്‍വണ്ണസ്ത്രീയുടെയും സമൂഹത്തിലെയും സാഹിത്യത്തിലെയും കര്‍ത്തൃത്വവും സ്ത്രീ എന്ന സാംസ്കാരിക നിര്‍മ്മിതയുടെ ബോധ്യങ്ങളും മാറുന്നു. കുമാരനാശാന്‍ ഒരൊറ്റ പ്രാവശ്യം മാത്രമാണ് രാമായണത്തെ കാവ്യ വിഷയമാക്കുന്നത്. അത് രാമന്‍റെ കര്‍ത്തൃത്വത്തെ ചോദ്യം ചെയ്യാനും വിഗ്രഹഭഞ്ജനത്തിനും വേണ്ടിയായിരുന്നു (ചിന്താവിഷ്ടയായ സീത) എന്നത് ശ്രദ്ധേയം. മലയാളത്തിലെ ആദ്യ നോവലില്‍ തന്‍റേടിയായ ഒരു നായികയെ അവതരിപ്പിക്കുന്നതിനും ഈ കാലഘട്ടത്തിലാണ്.
യാഥാസ്ഥിതിക സംസ്കൃതിയും നവീന പ്രതിസംസ്കൃതിയും തമ്മില്‍ നിരന്തരം നടന്ന ഏറ്റുമുട്ടലിനിടയിലാണ് പുതിയ സ്ത്രീ നീതികള്‍ അവതരിപ്പിക്കപ്പെടുന്നത് എന്ന് ഓര്‍ക്കുക. പില്‍ക്കാലത്ത് 'ദേശീയകവി'യായി വാഴ്ത്തപ്പെട്ട വള്ളത്തോള്‍ 1905 - ലെ ലക്ഷ്മീഭായി മാസികയില്‍ 'ഭര്‍ത്തൃ ശുശ്രൂഷ' എന്ന പേരില്‍ എഴുതിയ ലേഖനം മാത്രം പരിശോധിച്ചാല്‍ മതി ഈ സംഘര്‍ഷത്തിന്‍റെ ആഴവും പരപ്പും ഗ്രഹിക്കാന്‍ ശീലവതിയെന്ന 'സ്ത്രീരത്ന'ത്തെ മാതൃകാസ്ഥാനത്തുവെച്ചു കൊണ്ട് സ്ത്രീകളുടെ സദാചാരം, ജീവിതചര്യ, പാതിവ്രത്യം മുതലായവയില്‍ നടത്തുന്ന വിചാരങ്ങളാണ് ലേഖനത്തിന്‍റെ ഉള്ളടക്കം. ഭര്‍ത്താന്‍മാര്‍ ദുര്‍ഗുണമൂര്‍ത്തികളായാല്‍ പോലും ഭര്‍ത്തൃ ശുശ്രൂഷ മുടക്കാന്‍ സ്ത്രീകള്‍ക്കധികാരമില്ലെന്ന് കവി ശക്തമായി വാദിക്കുന്നു.
ഇത് വള്ളത്തോളിന്‍റെ ഒറ്റപ്പെട്ട അഭിപ്രായമല്ല. 20 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ 'മലയാള സ്ത്രീ'യുടെ സദാചാരം, ജീവിത നിഷ്ഠ, പാതിവ്രത്യം തുടങ്ങിയ കാര്യങ്ങളില്‍ നടന്ന ഇടപെടലുകളുടെയും അതേ ചൊല്ലിയുള്ള വിവാദങ്ങളുടെയും ഭാഗമാണ്. സ്ത്രീകളും ഈ വിവാദചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. അന്നത്തെ എണ്ണം പറഞ്ഞ പുരുഷ എഴുത്തുകാര്‍ പാതിവ്രത്യമാഹാത്മ്യത്തെക്കുറിച്ച് നിരന്തരം ഉദ്ബോധനങ്ങള്‍ നടത്തുന്നുണ്ട്. അക്കാലത്ത് കടത്തനാട്ട് പൊര്‍ളാതിരി ഉദയവര്‍മ്മ ഇളയതമ്പുരാന്‍ 'പാതിവ്രത്യത്തെക്കുറിച്ച് ഒരു ആലോചന' എന്ന ലേഖനത്തില്‍ നടത്തുന്ന ഒരു പരാമര്‍ശം കൂടി ഇവിടെ ചൂണ്ടിക്കാണിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. "സ്ത്രീകള്‍ക്ക് പാതിവ്രത്യം വേണമെന്ന് നിയമിച്ചതു പോലെ പുരുഷന്‍മാര്‍ക്ക് ഏകപത്നീ വ്രതം വേണമെന്ന് നിശ്ചയിക്കാതിരുന്നത് പണ്ടത്തെ ശാസ്ത്രകാരന്‍മാരുടെ 'നിയമസഭ'യില്‍ പെണ്ണുങ്ങള്‍ക്കു കൂടി മെമ്പര്‍സ്ഥാനം കൊടുക്കാത്തതുകൊണ്ടാണ്".
സ്ത്രീയുടെ പാരതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ട് അവള്‍ക്ക് അപ്രാപ്യമായ മേഖലകളൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയും സ്ത്രീയുടെ സ്വാഭാവിക ഇടം ഗൃഹമാണെന്ന സങ്കല്‍പ്പത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന കൃതിയുടെ തോട്ടക്കാട് ഇക്കാവമ്മയുടെ 'സുഭദ്രാര്‍ജ്ജനം'. അക്കാലത്ത് സ്ത്രീ സ്വാതന്ത്ര്യവാദത്തിന്‍റെ പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിച്ച നിരൂപകന്‍ സി.പി അച്യുതമേനോന്‍ ഇക്കാവമ്മയെ 'സ്ത്രീ ജാതിയിലെ തുഞ്ചത്തെഴുത്തച്ഛന്‍' എന്നു വിശേഷിപ്പിക്കുന്നത് ഈ കൃതി സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പരിവര്‍ത്തനത്തെ മുന്‍കണ്ടുകൊണ്ടാണ്. 1905 ല്‍ കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരം കേരളത്തില്‍ നടക്കുകയാണെന്നുകൂടി ഓര്‍ക്കണം.
ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സമുദായ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കൂടി കാലമാണിതെന്ന് ഓര്‍ക്കുക. ഈ സാമുദായിക മുന്നേറ്റങ്ങള്‍ ദേശീയ സമര പ്രസ്ഥാനങ്ങളുമായി പുതുതായി ഉയര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇഴ ചേര്‍ന്നു പോകുന്നതും 19 -ാം നൂറ്റാണ്ടില്‍ മധ്യകാലത്ത് സംഭവിക്കുന്നു. കൊളോണിയലിസത്തിനും നാടുവാഴിത്തത്തിനും എതിരെയുള്ള ചെറുത്തുനില്‍ക്കുകയും മുന്നേറ്റങ്ങളും കേരളത്തില്‍ ഒരു പുതിയ 'മാനവികതാ' സങ്കല്‍പ്പം കൊണ്ടുവരുന്നുണ്ട്. ഇത് സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ 20 -ാം നൂറ്റാണ്ടിന്‍റെ ഇത്തരാര്‍ത്ഥത്തില്‍ സാഹിത്യത്തിലും സംസ്കാരത്തിലും ഉയര്‍ത്തെഴുന്നേറ്റ പുനര്‍നിര്‍വ്വചിക്കപ്പെടുകയും പുനര്‍സൃഷ്ടിക്കപ്പെടുകയും ചെയ്ത സ്ത്രീത്വ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനവ സങ്കല്‍പ്പത്തില്‍ മങ്ങലേല്‍ക്കുകയും യൂറോപ്യന്‍ നവമാനവിക പുരുഷ സങ്കല്‍പ്പം ശക്തിപ്രാപിക്കുകയും ചെയ്യുന്നത് കാണാം. ഈ സാമൂഹിക പ്രക്രിയയോടുള്ള കലഹം രേഖപ്പെടുത്തുന്ന രണ്ട് സാഹിത്യ സന്ദര്‍ഭങ്ങളിലൊന്ന് 'തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്' എന്ന നാടകമാണ്. താരതമ്യേന വൈകി തുടങ്ങിയ നമ്പൂതിരി സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രതിഫലനമാണ് നമ്പൂതിരി സ്ത്രീകള്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട 'തൊഴില്‍ കേന്ദ്രങ്ങള്‍'. നമ്പൂതിരിയെ മനുഷ്യനാക്കുകയും നമ്പൂതിരി സ്ത്രീയെ സ്വതന്ത്രയാക്കുകയും ചെയ്യുന്ന എന്ന ലക്ഷ്യമാണ് ഈ നമ്പൂതിരി നവോത്ഥാന പ്രസ്ഥാനം (യോഗക്ഷേമ സഭ) മുന്നോട്ടു വച്ചത്. അതിന്‍റെ പ്രചരണാര്‍ത്ഥം എന്നതിലുപരി ആ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ സാംസ്കാരിക ചോദ്യങ്ങളോടുള്ള സംവാദമായിട്ടാണ് 'തൊഴില്‍ കേന്ദ്രത്തിലേയ്ക്ക്' എന്ന നാടകം രചിക്കപ്പെടുന്നതും അരങ്ങേറുന്നതും.
പ്രണയം, ദാമ്പത്യം, സ്ത്രീ-പുരുഷബന്ധം ഇതിന്മേലൊക്കെ നിലനിന്നു പോരുന്ന കപട സദാചാരമൂല്യങ്ങളെ തുറന്നടിച്ച് വിമര്‍ശിക്കുന്ന സരസ്വതിയമ്മയുടെ കഥകളാണ് മറ്റൊരു സാഹിത്യസന്ദര്‍ഭം.
തകഴിയുടെ രണ്ടിടങ്ങാഴിയില്‍ വര്‍ഗ്ഗബോധമുള്ള കോരന്‍റെയും ചിരുതയുടെ പാത്രസൃഷ്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളിലും പ്രകടമായ സ്ത്രീ പങ്കാളിത്തത്തിന്‍റെ 'മിറര്‍വ്യൂ' ആണ്. 'തുല്യജോലിക്ക് തുല്യവേതനം' എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും ലിംഗപരമായ മേധാവിത്തം നിലനില്‍ക്കുകയും സ്ത്രീകള്‍ രണ്ടാംതരം 'സഖാക്കളാ'ണെന്ന സാമൂഹിക യാഥാര്‍ത്ഥ്യം 'ചിരുത'യിലും വ്യക്തമായി കാണുന്നുണ്ട്.
ഇതൊരു ദീര്‍ഘ മുഖവുരയാണെന്ന് തിരിച്ചറിയുന്നതുണ്ട്. അത് ബോധപൂര്‍വ്വമാണ്. കാരണം കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ദീപ്തകാലമെന്നതിലുപരി നവനവങ്ങളായ ആശയങ്ങള്‍ക്കും ഉജ്ജ്വലമായ സമരോത്സുകതകൊണ്ടും ഉന്മേഷഭരിതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ അഞ്ച് ദശകങ്ങള്‍.
കേരളത്തിന്‍റെ സ്ത്രീ മുന്നേറ്റ ചരിത്രത്തെ നാല് ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. (1) 1850 കള്‍ മുതല്‍ 1900 വരെയുള്ള കാലം. മാറുമറയ്ക്കല്‍ സമരഘട്ടം. ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്‍റെ ഭാഗമായിരുന്നെങ്കില്‍കൂടി ജനാധിപത്യമൂല്യങ്ങളുടെ ആദ്യാങ്കുരങ്ങളുടെ കടന്നുവരവു കൂടിയായിരുന്നു ആ സമരം. ദീര്‍ഘകാലം നിലനിന്ന ഈ കലാപം സ്ത്രീ സ്വന്തം ശരീരത്തിന്മേലുള്ള അധികാര സ്ഥാപനവും ജാതിപരമായ അധീശത്വത്തോടുള്ള കലഹം കൂടിയാണ്. ലൈംഗികത വ്യവസ്ഥാപിതമായ കീഴ്വഴക്കമല്ല. അത് സ്വേച്ഛയാണെന്ന തിരിച്ചറിവുകൂടി ഉണ്ടാകുന്നു. (2) 1900 - 1960 വരെയുള്ള ഘട്ടം. 'മനുഷ്യത്വം' എന്ന പരികല്‍പ്പനയില്‍ സ്ത്രീയും ഉള്‍പ്പെടേണ്ടതാണന്ന തിരിച്ചറിവ് രാഷ്ട്രീയ ആശയമായും സാമൂഹികമാറ്റമായും പരിണമിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കേന്ദ്ര ആശയമായി സ്ത്രീ പരിണമിക്കുമ്പോള്‍ തന്നെ 'പുതിയ ഇന്ത്യന്‍ സ്ത്രീ' എന്ന പരികല്‍പ്പനയില്‍ അടയാളപ്പെടുംവിധം സമരങ്ങളിലും പരിവര്‍ത്തനങ്ങളിലും തുല്യപങ്കാളിയാകാനും ആക്കാനും നടത്തുന്ന ഉജ്ജ്വലമായ ശ്രമം നടക്കുന്നു. (3) 1960 - 85 വരെയുള്ള കാലഘട്ടം. ലോകത്തെമ്പാടും ഊര്‍ജ്ജസ്വലമാക്കുന്ന സ്ത്രീ മുന്നേറ്റങ്ങള്‍, പ്രസ്ഥാനങ്ങള്‍, സ്ത്രീവാദ സിദ്ധാന്തങ്ങള്‍, നിയമനിര്‍മ്മാണങ്ങള്‍ ഇവയെല്ലാം കേരളത്തിലും പ്രതിഫലിക്കുന്നു. ബോധന, പ്രചോദന, അന്വേഷി, മാനുഷി, സമത തുടങ്ങിയ സ്ത്രീ സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങള്‍ സ്ത്രീക്ക് സ്വന്തം സംഘടന എന്ന ആശയത്തെ നടപ്പാക്കുന്നതില്‍ വലിയ ദൂരം നടന്നു നീങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ലിംഗസമത്വത്തെക്കുറിച്ചുള്ള ആശയ പ്രചരണം - വിവര്‍ത്തനങ്ങള്‍, കലാ പ്രകടനങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയവ. കേരളത്തിലെ ബൗദ്ധികതയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. മാര്‍ക്സിംഗോര്‍ക്കിയുടെ 'അമ്മ' നാടകത്തിന്‍റെ അരങ്ങുകളും ഇക്കാലത്ത് കേരളത്തില്‍ സാര്‍വ്വത്രികമായി നടന്നുവരുന്നു. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍റെ രൂപീകരണം സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ നിര്‍ണ്ണായകമായ ചുവടുവയ്പ്പായിരുന്നു. സ്ത്രീവാദ പ്രസ്ഥാനം എന്ന ആശയത്തെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും നിരന്തര പോരാട്ടത്തിലേയ്ക്ക് സ്ത്രീവാദാശയങ്ങള്‍ രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നുണ്ട് ഇക്കാലത്ത്. പൊതുധാരാ രാഷട്രീയത്തിലേയ്ക്കും ഭരണകൂട ഇടങ്ങളിലേയ്ക്കും കടന്നുചെല്ലാനും കഴിയുന്നുണ്ട്. നിരവധി സ്ത്രീ കേന്ദ്രീകൃത സമരങ്ങള്‍, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംഘടിപ്പിക്കാനാകുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നുണ്ട് ഈ ഘടത്തില്‍. 'സ്ത്രീവേദി' പോലുള്ള സമാന്തര വേദികളും സ്ത്രീവാദാശയ പരിസരത്തെ ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. (4) 1985- അരികിലാക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെയും ആശയങ്ങളുടെയും കടന്നുവരവാണ് ഇക്കാലഘട്ടത്തിന്‍റെ സവിശേഷത. അത് പരിസ്ഥിതി സ്ത്രീവാദമായും, പരിസ്ഥിതി സമരമായും ആദിവാസി, ദളിത് മുന്നേറ്റമായും പ്രകടമായും ഇന്ത്യന്‍ സമുദായ ഗാത്രത്തില്‍ മുദ്രകള്‍ ഉണ്ടാക്കി. കേരളത്തിലെ സ്ത്രീവാദാശയങ്ങള്‍ വിപുലീകരിക്കുകയും സമരങ്ങള്‍ ശാക്തീകരിക്കുകയും വഴി കുറേയൊക്കെ ശിഥിലീകരിക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഉജ്ജ്വലമായ കടന്നു വരവും അദ്വാനിയുടെ രഥയാത്രയും രാമായണം സീരിയലും സ്ത്രീ മുന്നേറ്റ ചരിത്രത്തെ ബാധിക്കുകയും നവസ്ത്രീയെന്ന നവോത്ഥാനാശയത്തെ ചോദ്യം ചെയ്യുകയോ വികൃതമാക്കുകയോ ചെയ്തു. 1996 ല്‍ സൂര്യനെല്ലി കേസ് - വീണ്ടും സ്ത്രീ മുന്നേറ്റം വിവിധ ആശയങ്ങളായും ഉജ്ജ്വലസമരങ്ങളാലും ഉന്മേഷഭരിതമാക്കി.
2014 ല്‍ മോഡി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ പ്രതിഭാസം സാംസ്കാരിക പ്രതിഭാസമായി കേരളത്തിന്‍റെ സമൂഹ മനസ്സിനെ കീഴടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നവമുതലാളിത്തവും വര്‍ഗ്ഗീയ ഫാസിസവും ഒരു പരസ്പരം ചേര്‍ച്ചാനുപാതം ഉണ്ടാക്കപ്പെടുന്ന കോര്‍പ്പറേറ്റിസത്തിന്‍റെ ചാലക ശക്തിയായി വര്‍ഗ്ഗീയതയെ മാറ്റിയെടുക്കാന്‍ നവമുതലാളിത്തത്തിന് കഴിഞ്ഞിരിക്കുന്നു. അതിന് അനുഗുണമായി നടക്കുന്ന സമുദായ സൃഷ്ടിക്ക് ഉപോല്‍ബലകമായി തീരുന്ന ഒരു സ്ത്രീസ്വത്വവും രൂപം കൊള്ളുന്നുവെന്നത് കാണാതിരിക്കാനാവില്ല. അതൊരു ഏകശിലാ രൂപമല്ലെന്നത് പ്രതിരോധങ്ങളെ ഏറെക്കുറേ നിര്‍വ്വിത്യമാക്കുന്നു. നവോത്ഥാന കാലഘട്ടത്തില്‍ പുതിയ മാനവികതയെയും പുതിയ സ്ത്രീത്വത്തെയും രൂപീകരിച്ചെടുക്കുന്നതിനാവശ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചെടുത്ത സമുദായ നവോത്ഥാന പ്രസ്ഥനങ്ങള്‍ 'കല്പിതസമുദായ' സൃഷ്ടിക്കാവശ്യമായ ഉശിരും ഊര്‍ജ്ജവും നല്‍കുന്ന സ്രോതസ്സുകളായി മാറുന്നുണ്ട്. ഓരോ സമുദായവും അതിനുള്ളില്‍ ഒരു വ്യാജ ദേശീയത സൃഷ്ടിക്കുകയും ആ ദേശീയതയുടെ മുദ്രിത വ്യക്തികളാക്കി സ്ത്രീത്വത്തെ സൃഷ്ടിക്കുന്നു. ജാതിയതയുടെയും മതത്തിന്‍റെയും ചിഹ്നവാഹകരായും അന്തസാര ശൂന്യരായ അടിമകളാക്കി പരിവര്‍ത്തിക്കുന്നതില്‍ ഒരു പരിധി വരെയെങ്കിലും അവര്‍ വിജയിക്കുന്നു. കേരളത്തിന്‍റെ പ്രത്യേകതരം രാഷ്ട്രീയ ബലാബലങ്ങളിലും സാമൂഹിക സവിശേഷതകളിലും അതൊരു രാഷ്ട്രീയ പരിവര്‍ത്തനമായി പ്രകടമാകുന്നില്ലെന്നേയുള്ളൂ.
പൊതുയിടങ്ങളും കലാസാഹിത്യ സാംസ്കാരിക പ്രതിനിധാനങ്ങളും ഒട്ടാകെ പ്രത്യക്ഷമായും കൂടുതലും അന്തര്‍ലീനമായും ഈ മാറ്റത്തിന്‍റെ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്‍റെ കഴിഞ്ഞ 15 വര്‍ഷത്തെ സ്ത്രീമുന്നേറ്റത്തില്‍ നിശബ്ദ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തനം വലിയിരുത്താനായുള്ള കാലമായിരിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ കേരളത്തിലും സാര്‍വ്വത്രിമാകുന്നുണ്ട്. സ്ത്രീ പ്രസിദ്ധീകരണങ്ങള്‍, പുസ്തകശാലകള്‍, പ്രസാധകര്‍ തുടങ്ങിയവയുടെ നവസാന്നിദ്ധ്യം പ്രതീക്ഷയുണ്ടാക്കുന്നു.
വര്‍ത്തമാന കാലത്തിന്‍റെ പ്രതിസന്ധികളെ വ്യക്തമായി വിലയിരുത്തിക്കൊണ്ടും വിശകലം ചെയ്തുകൊണ്ടും ഒരു സമ്പൂര്‍ണ്ണവും സമഗ്രവുമായ സ്ത്രീപക്ഷനയം രൂപീകരിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പ് ഉണ്ടാകണം. അത് ഏതെങ്കിലും വകുപ്പിന്‍റെ ഭാഗമായല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാകണം. പൊതുയിടങ്ങളിലെ തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്ത്രീയുടെ 'ടുമരല രീിൃമെേശി'െ ഒഴിവാക്കുകയും വേണ്ടത്. സ്ത്രീയുടെ ശരീരം മുതല്‍ പ്രത്യയശാസ്ത്രം വരെയുള്ള ഇടങ്ങളെ വിപുലപ്പെടുത്തുകയും വ്യക്തിയിടങ്ങളെ സൃഷ്ടിക്കുകയും വേണം. നിലവിലുള്ള ഇടങ്ങളെ വിപുലപ്പെടുത്തുക, പുതിയ ഇടങ്ങളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. (1) ബോധവല്‍ക്കരണം (2) നിയമനിര്‍മ്മാണങ്ങള്‍ (3) അടിസ്ഥാന സൗകര്യങ്ങള്‍. ഈ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി വേണം നടത്താന്‍ നടക്കാന്‍.
ബോധവല്‍ക്കരണം
ജന്മം മുതല്‍ മരം വരെയുള്ള മനുഷ്യജീവിതത്തില്‍ നിരന്തരം ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്. കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ തുടങ്ങ ജന്‍ഡര്‍ സെന്‍സിറ്റീവായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടത്തിന് കഴിയണം. എന്നും പറഞ്ഞാല്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും തുടങ്ങണം ഈ ജന്‍ഡര്‍ സ്റ്റഡി. അത് തുടര്‍ന്ന് പ്രീ-പ്രൈമറിയിലും ഉന്നത വിദ്യാഭ്യാസരംഗം വരെ തുടരുന്ന ഒരു തുടര്‍ വിദ്യാഭ്യാസമായി 'ജന്‍ഡര്‍ സ്റ്റഡി' കരിക്കുലത്തിന്‍റെ അവിഭാജ്യ ഘടകമായി തീരണം. പൊതുയിടങ്ങളിലെ സ്ത്രീയുടെ സുരക്ഷിതവും ആരോഗ്യകരവുമായ ചലന സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കഴിയണം. സംസ്ഥാനത്തൊട്ടാകെ വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉണ്ടാകണം. ശൗചാലയങ്ങള്‍ സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുമെന്നുള്ളത് സ്ത്രീക്കെങ്കിലും ബോധ്യമുള്ളതാണ്.
പൊതുയാത്രാ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും സ്വതന്ത്രമായും ഉപയോഗിക്കാനാകണം. വനിതാ കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനാവശ്യമായ നിയമനിര്‍മ്മാണം നടത്തണം. നിയമസഭയിലേയ്ക്ക് 30% സ്ത്രീകളെ എത്തിക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. സ്ത്രീപക്ഷ രചനകളെയും സ്ത്രീപക്ഷ സിനിമകളെയും പ്രോത്സാഹിപ്പിക്കുവാന്‍ ആവശ്യമായ നിയമനിര്‍മ്മാണം ഉണ്ടാകണം.
ജനാധിപത്യ പ്രക്രിയയില്‍ നിരന്തരം നടക്കുന്ന ഇടപെടല്‍ ഒരേ പോലെ സ്ത്രീയെ സാമൂഹികമായി ഉള്‍ക്കൊള്ളുകയും (ടീരശമഹ ശിരഹൗശെീി) പുറംതള്ളുകയും (ടീരശമഹ ലിരഹൗശെീി) ചെയ്യുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീയുടെ സാംസ്കാരിക നിര്‍മ്മിതിയിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ടതാണ്.

ലിംഗനീതി

നിയമനിര്‍മ്മാണത്തിലും നീതിനിര്‍വ്വഹണത്തിലും മാതൃകാപരമായ ശൈലി പിന്തുടര്‍ന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി പൗരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കാന്‍ കഴിയുന്ന നാടാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിക്രമങ്ങളും വിവേചനങ്ങളും മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തിനുപോലും പലകോണുകളില്‍ നിന്നുള്ള നിയന്ത്രണം അദൃശ്യമായി തുടരുകയാണ് നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും എത്തിച്ചേരാനോ മാറ്റാനോ കഴിയാത്ത തരത്തില്‍ രൂഢമൂലമായ പിതൃമേധാവിത്വ പ്രവണതകള്‍ സര്‍വ്വതല സ്പര്‍ശിയായി തുടരുന്നു. സ്ത്രീക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുകയെന്നത് സാമൂഹ്യബാധ്യതയാണെങ്കിലും നിയമപരമായ പരിരക്ഷ ലഭിക്കാതെ ആധുനിക സമൂഹത്തില്‍ സ്ത്രീസുരക്ഷിതത്വം അസാധ്യമാണ്.
ചരിത്രപരമായി സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നും അകറ്റി നിറുത്തി വിവേചനങ്ങള്‍ക്കു വിധേയരായ സ്ത്രീസമൂഹത്തിന് പൗരാവകാശങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് എക്കാലത്തും രാഷ്ട്രനേതൃത്വത്തിന്‍റെ പ്രധാന വെല്ലുവിളിയായിരുന്നു. നിലവിലുള്ള സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ അവസ്ഥയില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അതുകൊണ്ടുതന്നെ തുല്യനീതിയിലൂടെ പാര്‍ശ്വവത്ക്കൃത സ്ത്രീസമൂഹത്തെ പൊതുധാരയിലേക്കെത്തിക്കുക അസാധ്യമാണെന്നും തിരിച്ചറിഞ്ഞതിനാലാണ് ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണപരമായ വിവേചനം എന്നറിയപ്പെടുന്ന സംവരണവ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്കും ആധാരശിലയായി വര്‍ത്തിച്ചത് ഈ പ്രത്യേക ഖണ്ഡികയാണ്. എന്നിരുന്നാലും ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യങ്ങളായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സ്ത്രീകള്‍ക്ക് സംപ്രാപ്തമാക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് നിയമപരിരക്ഷ ഇനിയും ഉണ്ടായിട്ടില്ല. അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുകളില്‍ അംഗരാജ്യമെന്ന നിലയില്‍ പാലിക്കേണ്ട ഉത്തരവാദിത്വവും ഇന്ത്യ പുലര്‍ത്തുന്നില്ല. അന്തര്‍ദേശീയ മനുഷ്യാവകാശവിശകലനങ്ങളില്‍ ഒന്നാം തലമുറയില്‍പ്പെടുന്ന സിവില്‍ രാഷ്ട്രീയ അവകാശങ്ങളും രണ്ടാം തലമുറയില്‍പ്പെട്ട സാമ്പത്തിക-സാമൂഹിക-സാംസ്കാരിക അവകാശങ്ങളും പരിമിതമായിപ്പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല മൂന്നാം തലമുറ അവകാശങ്ങളായ രാഷ്ട്രീയ സാമ്പത്തികസാമൂഹിക സാംസ്കാരിക സ്വയം നിര്‍ണ്ണയാവകാശം, മനുഷ്യരാശിയുടെ പൊതു പൈതൃകത്തിന്‍റെ ഗുണം ലഭിക്കാനും പങ്കാളിത്തത്തിനുമുള്ള അവകാശം ആരോഗ്യകരവും സന്തുലിതവുമായ പരിസ്ഥിതിക്കുള്ള അവകാശം തുടങ്ങിയവ ഇതരരാജ്യങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണ്. 1993-ല്‍ ഇന്ത്യ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കുന്നതു സംബന്ധിച്ച അന്തര്‍ദേശീയകണ്‍വന്‍ഷന്‍  മാര്‍ഗ്ഗദര്‍ശിയായി ചുറ്റും ചില നിയമനിര്‍മ്മാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടുപോന്നതല്ലാതെ സമഗ്രമായതും ആഴത്തിലുമുള്ള ഇടപെടലുകള്‍ക്ക് മുതിര്‍ന്നില്ല. ചുരുക്കത്തില്‍ ദേശീയവും അന്തര്‍ദേശീയവുമായ ബാധ്യതകളും കടമകളും കടലാസില്‍ ഒതുങ്ങുകയും പൗരാവകാശങ്ങള്‍ സ്ത്രീസമൂഹത്തിന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമാവുകയെന്നത് വിദൂരസ്വപ്നമായി അവശേഷിക്കുകയുമാണ്.
കോടതികള്‍
സമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കനുസൃതമായി നിയമങ്ങളെ വ്യാഖ്യാനിക്കുകയും ലിഖിതവ്യവസ്ഥകള്‍ക്കുപരി ഭരണഘടനാമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമങ്ങളുടെ സാധ്യത പരിശോധിക്കുകയും സ്വയം രൂപപ്പെടുത്തി ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഭരണനിര്‍വ്വഹണവിഭാഗത്തിന്‍റെ തീരുമാനങ്ങളുടെ നിയമസാധ്യത നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ നീതിന്യായ സംവിധാനം തികച്ചും സങ്കീര്‍ണ്ണവും സൃഷ്ടിപരവുമായ കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ യാന്ത്രികമായ ചട്ടക്കൂടുകളില്‍ ഒതുക്കാനാവില്ല ന്യായാധിപന്‍റെ സാമൂഹിക രാഷ്ട്രീയ വീക്ഷണം കുടുംബപരവും തൊഴില്‍പരവുമായ പശ്ചാത്തലം മൂല്യബോധം തുടങ്ങിയ ഘടകങ്ങള്‍ വിധിന്യായങ്ങളില്‍ സ്വാധീനം ചെലുത്തിയേക്കും. അതുകൊണ്ടുതന്നെ. ന്യായാധിപന്‍റെ സാമൂഹ്യവീക്ഷണവും പിതൃമേധാവിത്വ സമീപനങ്ങളും പലപ്പോഴും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വിഘാതവുമാകുന്നു. കോടതികളുടെ സമീപനത്തിലും സമൂഹത്തില്‍ കോടതികള്‍ നിര്‍വ്വഹിക്കേണ്ട പങ്കിനെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടിലും അടിസ്ഥാനപരമായ മാറ്റം കോടതികള്‍ക്ക് (പ്രത്യേകിച്ച് കീഴ്കോടതികള്‍ക്ക്) ഉണ്ടാവേണ്ടതുണ്ട്. വ്യക്തികളുടെ അവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ മാത്രം അവ സംരക്ഷിക്കുക എന്ന യാഥാസ്ഥിതികവും സങ്കുചിതവുമായ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും പൗരവ്യക്തിസ്വാതന്ത്ര്യങ്ങളും പൊതുതാല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിലും കോടതികള്‍ ക്രിയാത്മകമായ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‍റെ സ്വന്തം കടമകള്‍ ശരിയായി നിര്‍വ്വഹിക്കുന്ന നിയമനിര്‍മ്മാണസഭയ്ക്കും ഭരണനിര്‍വ്വഹണ വിഭാഗത്തിനും ജുഡീഷ്യറിക്കും ജനാധിപത്യഭരണസംവിധാനത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്.
കേരളത്തിന്‍റെ തനതു മുന്നേറ്റങ്ങള്‍
കേരളപ്പിറവിക്കുമുമ്പും ശേഷവും പുരോഗമനപരമായ നിയമനിര്‍മ്മാണം വഴി വിവിധ മതങ്ങളിലും ജാതികളിലും നിലനിന്നിരുന്ന കാലഹരണപ്പെട്ട ആചാരങ്ങള്‍ ഇല്ലാതാക്കുന്നതിനും നൂതനവും പുരോഗമനപരവുമായ വീക്ഷണം സൃഷ്ടിക്കുന്നതിനും ഇന്ത്യയ്ക്ക് പലപ്പോവും മാതൃകയാവാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളവിദ്യാഭ്യാസനിയമം, ഭൂപരിഷ്കരണ നിയമം, കേരള പഞ്ചായത്തുരാജ് നിയമം, മുന്‍സിപ്പാലിറ്റി നിയമം, തൊഴില്‍ നിയമങ്ങള്‍, കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, 1957-ലെ കേരള പ്രസവാനുകൂല്യനിയമം, 1958-ലെ കേരള വ്യവസായസ്ഥാപനനിയമം, 1957-ലെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നിയമം, 1981-ലെ കേരള സമുദ്ര മത്സ്യബന്ധന നിയമം, 1969-ലെ ചെത്തു തൊഴിലാളി ക്ഷേമനിയമം, 77-ലെ തൊഴിലാളി ക്ഷേമനിധി നിയമം, 1978-ലെ തലചുമട്ടുതൊഴിലാളി ക്ഷേമനിധിനിയമം, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമം, സഹകരണ നിയമം തുടങ്ങി ഇന്ത്യയ്ക്ക് മാതൃകയായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ നമുക്കുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാനും പൗരാവകാശങ്ങള്‍ ആസ്വദിക്കാനുമുള്ള സാമൂഹ്യാവസ്ഥ സൃഷ്ടിക്കുന്ന നിയമനീതിന്യായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യയ്ക്ക് മാതൃകയായി വര്‍ത്തിക്കാന്‍ കേരളത്തിനാവണം. നീതിനിര്‍വഹണത്തിലെ കാലതാമസവും ദുര്‍വ്വഹമായ ചെലവും പ്രാപ്യതയും നീതിനിഷേധത്തിന് ഇടയാക്കുന്നു. സമാന്തര തര്‍ക്കപരിഹാരസംവിധാനങ്ങളും നീതിനിര്‍വ്വഹണത്തില്‍ വരുത്തിയ പരിഷ്കാരങ്ങളും പ്രശ്നത്തിന്‍റെ വിരല്‍ത്തുമ്പില്‍ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ. നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ന്യായമായ കാലയളവിനുള്ളില്‍ ഫലപ്രദമായി നടപ്പിലാക്കി കിട്ടുകയെന്നുള്ളത് (പ്രത്യേകിച്ച് ജീവനാംശം, വിവാഹചെലവ്, ബലാല്‍സംഗം കേസുകളിലെ തീര്‍പ്പ് തുടങ്ങിയവ) വെല്ലുവിളിയായി നിലനില്‍ക്കുന്നു.
സമത്വവും തുല്യപരിഗണനയും പ്രത്യേക പരിരക്ഷയും ഭരണഘടനാപരമായും നിയമപരമായും ഉറപ്പാക്കിയിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള അവഗണനയും വിവേചനവും തുടരുകയാണ്. ഏതു നിയമവും ഫലപ്രദമാകണമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അവബോധവും സംവിധാനവും സൃഷ്ടിച്ചേ മതിയാവൂ. ശാസ്ത്രസാങ്കേതിക രംഗത്തുണ്ടാകുന്ന കുതിച്ചുചാട്ടങ്ങള്‍ പ്രവചനാതീതമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്ത്രീ സമൂഹത്തിനെതിരെയുള്ള കടന്നാക്രമണങ്ങളിലും നിയമത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സംസ്ഥാനനീതിന്യായ നിര്‍വ്വഹണ ഏജന്‍സികളുടെ രാഷ്ട്രീയ സദാചാര കാഴ്ചപ്പാടുകള്‍ പലപ്പോഴും സമകാലീന സാമൂഹ്യ സാഹചര്യങ്ങളില്‍ നീതിവത്ക്കരിക്കാനാവുന്നവയും നിലവിലുള്ള പിതൃമേധാവിത്വ കീഴ്വഴക്കങ്ങളോടു പൊരുത്തപ്പെടുന്നതുമായിരിക്കുന്നത് പുരോഗമനാത്മക മാറ്റത്തിന് തടസ്സമാവുകയും ചെയ്യുന്നു. (സൂര്യനെല്ലി വിധിന്യായം 1998-അ പരാമര്‍ശങ്ങളും മറ്റ് നിരവധിയായ കോടതി ഉത്തരവുകളും ഇതിന് ഉദാഹരണമാണ്) ഈ പശ്ചാത്തലം തിരിച്ചറിഞ്ഞുകൊണ്ട് നിയമനീതിന്യായ രംഗത്ത് അടിയന്തിരമായി സംസ്ഥാനസര്‍ക്കാരിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

നിര്‍ദ്ദേശങ്ങള്‍
നിയമനിര്‍മ്മാണം/ഭേദഗതി
1    കേരളസര്‍ക്കാരിന്‍റെ പരിഗണനയിലുള്ള, സ്ത്രീകളുടെ സ്വകാര്യതയും മാന്യതയും കാത്തുസൂക്ഷിക്കുന്ന നിയമം (മാറ്റങ്ങള്‍ക്കു വിധേയമാക്കി) പാസാക്കുക.
2    വാണിജ്യാവശ്യങ്ങള്‍ക്കായി സ്ത്രീയുടെ നഗ്നത/അര്‍ദ്ധനഗ്നത/ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുന്ന നിയമം നിര്‍മ്മിക്കുക.
3    കേരളത്തിലെ വിധവകളുടെ അവകാശ (താമസം, ജീവനാംശം) സംരക്ഷണനിയമം (ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്കരണ നിര്‍ദ്ദേശസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട നിയമം)
4    അവകാശ സംരക്ഷണ നിയമം.
5    കേരളാ വിമന്‍സ് കോര്‍പ്പ് ബില്ല് (വി.ആര്‍. കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടിലുള്ളത്)
6    സ്ത്രീധന നിരോധന നിയമത്തിന്‍റെ കേരളാ ഭേദഗതി കൊണ്ടുവരണം.
7    സ്പെഷ്യല്‍ മാര്യേജ് ആക്ടു പ്രകാരം വിവാഹിതരായ മാതാപിതാക്കളുടെ കുട്ടികളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള നിയമം നിര്‍മ്മാണം.
8    നിയമ നിര്‍മ്മാണം.
1    ജഡ്ജിമാരുടെയും മജിസ്ട്രേറ്റുമാരുടെയും നിര്‍ബന്ധിത പരിശീലനം - സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യായാധിപന്മാരും കുടുംബകോടതി ജഡ്ജിമാരും ഗാര്‍ഹിക പീഡന നിരോധനനിയമം കൈകാര്യം ചെയ്യുന്ന മജിസ്ട്രേറ്റുമാരും ലിംഗാവബോധപരിശീലനം നേടിയിട്ടുള്ളവരാകണം. അല്ലാത്ത പക്ഷം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ചുമതലയേറ്റ് രണ്ടുമാസങ്ങള്‍ക്കകം ഈ പരിശീലനം നേടണം.

2    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമത്തിനെതിരെയുള്ള കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെടുന്നവരും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ഇതര സ്ഥാപനങ്ങളിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍നിന്നും നോമിനേറ്റ് ചെയ്യപ്പെടുന്നതില്‍നിന്നും അയോഗ്യരാക്കപ്പെടണം. ശിക്ഷിക്കപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വ്വീസ്, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യണം.
3    സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ കുറഞ്ഞത് 1/3 ഭാഗം കുട്ടികളുടെ ജീവനാംശത്തിനായി മാറ്റിവയ്ക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് ഇതു ശമ്പളത്തില്‍  നല്‍കാനുള്ള ഉത്തരവാദിത്വം മേലധികാരിക്ക് നല്‍കണം.
4    എല്ലാ താലൂക്കുകളിലും കുടുംബകോടതികള്‍ സ്ഥാപിക്കണം. കോടതിയോടനുബന്ധിച്ച് കുടിവെള്ളം, ഇരിപ്പിടം, മുലയൂട്ടാനുള്ള മുറി, എന്നിവയും  സ്ഥാപിക്കണം.
5    ജീവനാംശ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ വനിതാസെല്ലുകളോടനുബന്ധിച്ചോ അല്ലാതെയോ പ്രത്യേക പോലീസ് സംവിധാനമുണ്ടാകണം.
6    ജാഗ്രതാസമിതികള്‍, അംഗനവാടികള്‍, സന്നദ്ധസംഘടനകള്‍, വായനാശാലകള്‍, തുടങ്ങിയവ വഴി നിയമബോധവല്‍ക്കരണവും സ്ത്രീകള്‍ക്ക് സൗജന്യനിയമസഹായവും ഉറപ്പാക്കാനുള്ള ബാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.
7    സ്ഥിരം നിയമ ലിംഗാവബോധ പരിശീലനകേന്ദ്രം- കൗണ്‍സിലര്‍മാര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ പ്രൊബേഷണനറി ഓഫീസര്‍മാര്‍, കുടുംബകോടതി ജീവനക്കാര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ ജെ.എച്ച്.ഐ മാര്‍, അംഗന്‍വാടി വര്‍ക്കേഴ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം നല്‍കുന്ന സ്ഥിരം സംവിധാനമുണ്ടാകണം. മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് ആദ്യഘട്ടത്തിലും ഇതര സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാജീവനക്കാര്‍ക്ക് പടിപടിയായും സമയബന്ധിതമായി പരിശീലനം നല്‍കണം. സര്‍വ്വീസില്‍ കയറി അഞ്ചുവര്‍ഷത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഉണ്ടാകണം
8    ലേബര്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും മോണിട്ടറിംഗും ഉറപ്പാക്കണം. സ്ത്രീകള്‍ നല്‍കുന്ന പരാതിയില്‍ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് ലേബര്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.

ഗ്രാമീണ സ്ത്രീകളുടെ ഉപജീവന മാര്‍ഗ്ഗങ്ങളും അവകാശങ്ങളും

ഉപജീവന മാര്‍ഗ്ഗങ്ങളും സാമൂഹ്യ ചുമതലയും
ഉപജീവനമാര്‍ഗ്ഗം (livelihood) എന്നതു കൊണ്ട് ഒരു തൊഴില്‍ (work) മാത്രമല്ല ഉദ്ദേശിക്കപ്പെടുന്നത്. ഒരു വ്യക്തി വരുമാനത്തിന് തിരഞ്ഞെടുക്കുന്ന തൊഴില്‍, ആ തൊഴിലെടുക്കാന്‍ ആ വ്യക്തിക്കുണ്ടാകേണ്ട കെല്‍പുകള്‍ , ആസ്ഥികള്‍ , പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട് ആ വ്യക്തിക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടതായ സേവനങ്ങളും സംരക്ഷണങ്ങളും , വിഭവങ്ങളും , അവസരങ്ങള്‍  എന്നിവയുടെ സജീവരൂപമാണ്  ഒരു ഉപജീവനമാര്‍ഗ്ഗം  അനുകൂലവും, പ്രതികൂലവുമായ ചുറ്റുപാടുകളെ തരണം ചെയ്യാനും, ഇല്ലായിമയിലേക്ക്  വീഴാതിരിക്കാനുമുളള സുസ്ഥിരത ഇത്തരം ഒരു ഘടനയിലൂടെ ഒരു വ്യകതിയുടെ ഉപജീവനമാര്‍ഗ്ഗത്തിനുണ്ടാക്കാന്‍ ആ വ്യക്തിക്കുള്ള ചുമതലയോടൊപ്പം അയാള്‍ ജീവിക്കുന്ന സമൂഹത്തിനുമുണ്ട്. ഇവിടെയാണ് ഉപജീവനമാര്‍ഗ്ഗ അവകാശങ്ങള്‍ തിരിച്ചറിയേണ്ടതിന്‍റെയും, നടപ്പില്‍ വരുത്തേണ്ടതിന്‍റെയും ആവശ്യകത. ഇന്ത്യന്‍ ഭരണഘടന തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും പൗരയുടെയും തുല്യമായ മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ട്.ഒരു ഉപജീവനമാര്‍ഗ്ഗം തിരഞ്ഞെടുക്കാനും സുസ്ഥിരമായി നയിക്കാനും ലിംഗവിവേചനവും, സാമ്പത്തികാന്തരങ്ങളും, മതങ്ങളുടെ കര്‍ശനചട്ടക്കൂടുകളും, പ്രാദേശികവും സാമുദായികവുമായുണ്ടാകുന്ന പിന്നോക്കാവസ്ഥയും ഇന്ത്യയിലെ മിക്ക സ്ത്രീകള്‍ക്കും പരിമിതികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് പുരുഷമേല്‍ക്കോയ്മ മൂലമുള്ള ലിംഗ നീതി നിഷേധം വളരെ വ്യാപകമായി നിലനില്‍ക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന ഉപജീവനപ്രശ്നങ്ങള്‍ പരിശോധിക്കുന്നത് സ്ത്രീകളുടെ ഉപജീവന അവകാശങ്ങള്‍ അവര്‍ക്ക് എങ്ങിനെ നിഷേധിക്കപ്പെടുന്നു എന്നും അവഗണിക്കപ്പെടുന്നു എന്നത്ും മനസിലാക്കാന്‍ സഹായിക്കും. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ ഉപജീവനമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട അവകാശങ്ങളേതൊക്കെയെന്നും ഈ അവകാശങ്ങള്‍ തിരിച്ചറിയാനും നേടിയെടുക്കാനും വേണ്ട ഇടപെടലുകള്‍ ഉണ്ടാകണം എന്നതാണ്, ഈ ലേഖനത്തിലെ ഊന്നല്‍.
ഉപജീവന മാര്‍ഗ്ഗങ്ങളും അവകാശങ്ങളും സ്ത്രീയെന്ന നിലയില്‍ വിവേചനങ്ങളി ല്ലാതെ ലഭിക്കാന്‍ അവസരങ്ങളൊരുക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്ന ആഗോള നിബന്ധനയാണ് 
ഉപജീവന മാര്‍ഗ്ഗത്തിന്‍റെ ഉടമയായി കൂട്ടപ്പെടുക എന്നത് സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനത്തിന്‍റെ പ്രധാന കടമ്പയാണ്.ഉദാഹരണത്തിന് സ്ത്രീകള്‍ കൃഷിയിലേര്‍പ്പെടുമ്പോള്‍ അവര്‍ കൃഷിക്കാരായി പരിഗണിക്കപ്പെടണം. കുടുംബത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടു മാത്രമാണ് സ്ത്രീകളുടെ പ്രവര്‍ത്തനങ്ങ  ഇത    ്വരെയുംതിരിച്ചറിഞ്ഞത്.സ്ത്രീകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി സ്ത്രീകളുടെ മാത്രം സംഘങ്ങളിലൂടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ സ്ത്രീകള്‍ പ്രായോഗിക തലത്തില്‍ കൃഷിക്കാരാണെങ്കിലും ഇവരില്‍ ഭൂരിപക്ഷം പേരയും കര്‍ഷകര്‍ എന്ന കണക്കില്‍ ഉള്‍പ്പെടുത്തുകയോ സേവന സൗകര്യങ്ങള്‍ക്കായി പരിഗണിക്കയോ ചെയ്യുന്നില്ല്. പക്ഷേ ഇവിടെയും എന്ന നിലയിലുള്ള തിരിച്ചറിയല്‍ നടക്കുന്നില്ലായെന്നതും ആ രീതിയില്‍ ഉത്പാദകര്‍ക്കുണ്ടാകേണ്ട/കിട്ടേണ്ട അവസരങ്ങളും, സേവനങ്ങളും, സ്ഥാപനങ്ങളും, ഉപകരണങ്ങളും, വിപണിയും, ലാഭവും സ്ത്രീകള്‍ക്ക് ലഭ്യമാകാതെ പോകുന്നുമുണ്ട്.
സ്ത്രീകളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍പ്രയോജനകരമായി നടത്തിക്കൊണ്ടു പോകാന്‍ സ്ത്രീകളെയും കൂടി അംഗങ്ങളാക്കുന്ന സ്ത്രീസൗഹ്യദം പാലിക്കുന്ന സ്ഥാപനങ്ങള്‍  വികസന സ്ഥാപനങ്ങളും വ്യവ്യസ്ഥയും ഉണ്ടാകണം. സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും ഉപജീവന മാര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടിയും ബന്ധപ്പെടേണ്ടിയും വരുന്നത്  ഇപ്പോഴും പുരുഷകേന്ദ്രീകൃതവുമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളോടും വികസന സ്ഥാപനങ്ങളോടുമാണ്. കൃഷി ഉദാഹരണമായെടുത്താന്‍ സ്വയം സഹായസംഘം വഴിയും, അയല്‍ക്കൂട്ടം വഴിയും സ്ത്രീകള്‍ കൃഷി ചെയ്യാന്‍ ശക്തി സംഘ ശക്തിയും സാമ്പത്തികശക്തിയും ഉണ്ടാക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ക്കും ഭൂമി സ്വന്തമായില്ല. കൃഷിചെയ്യാത്ത ഭൂവുടമയുടെ പക്കല്‍ നിന്നും വാടകയ്ക്ക്, അല്ലെങ്കില്‍ കടമായെടുക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഈ വനിതാസംഘങ്ങള്‍ക്ക് പാടശേഖരത്തിലെ അയല്‍ കര്‍ഷകരുടെ സഹകരണം വേണം. പുരുഷന്മാര്‍ നയിക്കുന്ന പാടശേഖര സമിതികളില്‍ ഇന്ന് കടമെടുത്ത ഭൂമിയില്‍ കൃഷി ചെയ്യുന്ന സ്ത്രീകളുടെ സാന്നിദ്ധ്യം ഇല്ല; അംഗത്വം ഇല്ല. ഇത് കാരണം കൊണ്ട് തന്നെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വനിതാസംഘങ്ങള്‍ നേരിടുന്ന കൃഷി നഷ്ടങ്ങള്‍ അനവധിയാണ്. നന കിട്ടാതെ ഉണങ്ങി പോകുന്നതും സമയം തെറ്റി കൃഷി ചെയ്യേണ്ടി വരുന്നതും മൂലം മഴയ്ക്ക് മുന്നേ കൊയ്യാനാകാതെ ഉപേക്ഷിക്കേണ്ടി വരുന്നതുമായ ഏക്കറു കണക്കിന് നിലങ്ങളാണ് ഇപ്പോള്‍ പല വനിതാസംഘങ്ങളും ചൂണ്ടികാണിക്കുന്നത്.  നഷ്ടം സഹിക്കുന്ന ഈ സംഘങ്ങള്‍ക്ക് എങ്ങിനെ വായ്പ തിരിച്ചടയ്ക്കാനും, അടുത്ത തവണയും കൃഷിയിറക്കാനും കഴിയും? ഇവിടെയാണ് നാം ഉപജീവന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട വികസന സ്ഥാപനങ്ങള്‍ എത്രമാത്രം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത്. ഓരോ വികസന സ്ഥാപനങ്ങളിലെയും പദ്ധതികള്‍, സ്ത്രീകളെയും കൂടി ലക്ഷ്യം വയ്ക്കുന്ന സ്ത്രീകള്‍ക്കും കൂടി ഇണക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേുന്നുണ്ടോ? കടമെടുത്ത ഭൂമിയില്‍ കൃഷിചെയ്യുന്ന സ്ത്രീകള്‍ക്ക് വിത്തിന്‍റെയും വളത്തിന്‍റെയും മറ്റും സബ്സിഡി കിട്ടണമെങ്കിലോ, വിള ഇന്‍ഷുറന്‍സിന് അപേക്ഷിക്കണമെങ്കിലോ, ഉത്പന്നം വിറ്റഴിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെങ്കിലോ ഭൂവുടമ വനിതാ സംഘങ്ങള്‍ക്ക് ഭൂമി കൃഷിക്കു നല്‍കുന്നതായുള്ള രേഖകള്‍ വേണം. ഇത് ഒട്ടുമുക്കാല്‍ സംഘങ്ങള്‍ക്കും കിട്ടുന്നില്ല. അതേ കാരണത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടി നെല്ല് വില്‍ക്കാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ്, പ്രകൃതി നാശത്തിനും  അപേക്ഷിക്കാനും, അപേക്ഷിച്ചാല്‍ തന്നെ ലഭിക്കാനും യോജിച്ച മാനദണ്ഡങ്ങളില്ലാതെ വനിതാകര്‍ഷകര്‍ വലയുന്നുണ്ട്. ഇതേ കൃഷി ചെയ്യുന്നു എന്ന രേഖയില്ലാത്തതിനാല്‍ വിത്തിന്‍റെയും, വളത്തിന്‍റെയും സബ്സിഡിയും മിക്ക സംഘങ്ങള്‍ക്കും കിട്ടാറില്ല. ഈ നഷ്ടങ്ങള്‍ അത്യന്തികമായി ഇവിടെ നിലനില്‍ക്കുന്ന സ്ത്രീകള്‍ കര്‍ഷകരാകുമ്പോള്‍ ഉണ്ടാകേണ്ട വികസന മാനദണ്ഡങ്ങള്‍ ഇല്ലാത്തത് കാരണമാണ്. ഇവിടെ സ്ത്രീകളുടെ ഉപജീവന അധികാരം/അവകാശം സ്ഥാപനങ്ങളുടെ സഹായവും സേവനവും ആണ് നഷ്ടപ്പെടുന്നത്. കാര്‍ഷിക രംഗത്തെ ഈ ഉദാഹരണങ്ങളില്‍ നിന്നും നമ്മുടെ വികസന സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നവ തിരിച്ചറിയാനും അവരുടെ വികസനം ഉറപ്പാക്കാന്‍ പരിഹാരം എന്ത് എന്ന് ചിന്തിക്കാനും പ്രേരിപ്പിക്കാനും കഴിയണം.
ഉപജീവന പ്രവര്‍ത്തന്നങ്ങള്‍ക്ക്  ആസ്ഥികളും വിഭവങ്ങളും കൂടിയേ കഴിയൂ, കൃഷി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭൂമി കൃഷി ചെയ്യാന്‍ വേണ്ട ആസ്ഥിയാണ്, വിഭവവുമാണ്. കുട്ട നെയ്യുന്ന സ്ത്രീകള്‍ക്ക് വനത്തിലെ ഈറ്റ ഒരു വിഭവമാണ്. വിത്തും വളവും വിഭവങ്ങളാണ്.  യന്ത്രങ്ങളും, യന്ത്രങ്ങളുപയോഗിക്കാന്‍ വേണ്ട വൈദ്യുതിയും വിഭവങ്ങളാണ്. ഉപജീവനപ്രവര്‍ത്തനത്തിന് ഇറക്കാന്‍ വേണ്ട തുക ആസ്ഥിയും വിഭവവുമാണ്. ഉപജീവന പ്രവര്‍ത്തനത്തിന് ചിലവാക്കേണ്ടി വരുന്ന വായ്പയും വിഭവങ്ങളാണ്. ഉപജീവനപ്രവര്‍ത്തനങ്ങള്‍ ശേഷിയോടെയും  ലാഭകരമായും  ആയും നടത്താന്‍ വേണ്ട അറിവും വൈദഗ്ധ്യവും വിഭവങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ആയാസമില്ലാതെയും ശേഷിയോടെയും നടത്താന്‍ ഉപകരിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും  ഉണ്ടാകണം. ഇവയൊക്കെ എത്രമാത്രം ഇപ്പോഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ പ്രാപ്യമാകുന്നുണ്ട്? വെറും 21 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് മാത്രമാണ് സ്വന്തം പേരില്‍ ഭൂമിയുള്ളത്. കൃഷി ഉപജീവനമാക്കിയ സ്ത്രീകള്‍ ഏറ്റവും കൂടുതലായി പ്രശ്നങ്ങളും നേരിടുതും ഭൂമിയുടെ ലഭ്യതയെകുറിച്ചാണ്. സംസ്ഥാനത്ത് അതിനാല്‍ പാട്ടവ്യവസ്ഥയില്ലാത്ത ചുറ്റുപാടില്‍  ഭൂമി കടമായെടുത്ത് കൃഷി ചെയ്യാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. അതിനാല്‍ ഭൂമി കടമെടുക്കുന്ന സ്ത്രീകള്‍ വിവിധ രീതിയിലുളള ചൂഷണങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമാണ് ഇരകളാകുന്നത്.
വികസന വിവരങ്ങള്‍ അല്ലെങ്കില്‍ അറിയിപ്പുകള്‍ കൃത്യസമയത്തിന് ലഭിക്കുക എന്നത് സ്ത്രീകളുടെ ഉപജീവന പ്രവര്‍ത്തനത്തിനത്യാവശ്യമായ ഒരു ഘടകമാണ് ഉപജീവനമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തക്ക സമയത്ത് ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ വിവിധ ശ്രേണിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്?
വിപണിയും സേവനങ്ങളുംവനിതകള്‍ ഏര്‍പ്പെടുന്ന തൊഴിലിന്‍റെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം. ഇടനിലക്കാരാല്‍ വഞ്ചിക്കപ്പെടാതെ, വിപണിയിലെ ശരിയായ വിലയ്ക്കും ശേഖരിച്ച് വിപണിയിലേക്കെത്തിച്ച് വില്‍ക്കാനും പ്രാദേശികമായി ശേഖരിക്കാനും വേണ്ട സംവിധാനങ്ങളും എത്രമാത്രം ഇന്ന് നിലവിലുണ്ട്?
വായ്പ വായ്പ കിട്ടുകയെന്നതാണ് ഉപജീവനപ്രവര്‍ത്തനത്തിനു കിട്ടേണ്ട അത്യാവശ്യ വിഭവം. സ്വയംസഹായസംഘംവനിതാക്കൂട്ടായ്മകളിലൂടെയും കൂട്ടുത്തരവാദിത്വ വ്യവസ്ഥകളിലൂടെയും വായ്പകള്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശയ്ക്കും, ഇട് നിര്‍ബന്ധമില്ലാതെയും കിട്ടി തുടങ്ങിയിട്ടുണ്ട്. പക്ഷേ പൊതു ധാരയില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം ഇവ ലഭ്യമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നത് വനിതാ ബാങ്കുകളുടെ മാത്രം മുന്‍ഗണനയായിക്കരുത് എല്ലാ ബാങ്കുകള്‍ക്കും ഇത് മാനദണ്ഡമാകണം.
വൈദഗ്ധ്യ രൂപീകരണവും, സംരംഭകത്വ ശേഷി വികസനവും
ഒരുപജീവനമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അറിവും വൈദഗ്ധ്യവും, ലഭിക്കുകയെന്നതും ഒരവകാശമാണ്. ഓരോ മേഖലയിലും ഇത്തരത്തിലെ അവസരങ്ങള്‍ ലഭിക്കാന്‍ സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കുകയെന്നതും, സ്ത്രീകള്‍ക്കായി പ്രത്യേകിച്ച് കെല്‍പ് രൂപീകരണപരിശീലനങ്ങള്‍ നടത്തിക്കിട്ടുകയെന്നും ഉപജീവനമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട അവകാശമാണ്.
ഉപജീവന മാര്‍ഗ്ഗത്തിനു കിട്ടേണ്ട ഉത്പാദന സാമഗ്രികള്‍
വിത്ത്, നടീല്‍ വസ്തുക്കള്‍, വളം, വായ്പ, വെള്ളം, വൈദ്യുതി, യന്ത്രങ്ങള്‍, സംരംഭത്തിനു വേണ്ട അസംസ്കൃത വിഭവങ്ങള്‍ തുടങ്ങിയ ന്യായമായ വിലയ്ക്കു കിട്ടാനും, വാങ്ങാനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയെന്നതും, അവിടെയൊക്കെ സ്ത്രീകള്‍ക്ക് പരിഗണന കിട്ടുന്നു എന്നുറപ്പാക്കേണ്ടതും മറ്റൊരവകാശമാണ്.

ഉപജീവനമാര്‍ഗ്ഗം നയിക്കാന്‍ വേണ്ട മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പാക്കണം
ഉപജീവനമാര്‍ഗ്ഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഠിനതകളും, ആയാസവും, ഒഴിവാക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി കിട്ടുകയെന്നത് സ്ത്രീകളുടെ ആവശ്യവും അവകാശവുമാണ്. വിപണിയും വിപണന സൗകര്യങ്ങളും ധാന്യസംഭരണികളും, ശീതികരണ സംഭരണികളും, സംരംഭകര്‍ക്ക് വേണ്ട സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകളും, യന്ത്രസാമഗ്രികളും, ഗതാഗത സൗകര്യങ്ങളും, ഗതാഗതനിരക്കിലമു സബ്സിഡികളും, കുടി വെള്ളവും, വൈദ്യുതിയും, ഇന്ധനവും, മെച്ചപ്പെട്ട രീതിയില്‍ ഏറ്റവും അടുത്ത് കിട്ടുകയെന്നത് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ സുസ്ഥിരതയോടെ നടത്തിക്കൊണ്ടു പോകാന്‍ സ്ത്രീകളെ സഹായിക്കും.
സാമൂഹ്യ സുരക്ഷയും, ലൈംഗിക ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണയും
സ്ത്രീയെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാനും അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ തടയാനും, നിയമങ്ങളും, വ്യവസ്ഥയും നടപ്പിലാക്കുന്നത് സ്ത്രീകള്‍  മടി കൂടാതെ ഉപജീവനമാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരണയാകും. പ്രത്യേകമായ ദുര്‍ബ്ബലതകള്‍  നേരിടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഒരു തരത്തിലുള്ള സംരക്ഷണവും പുരരധിവാസവും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടാനും നയിക്കാനും സ്ത്രീകളെ സഹായിക്കും. ഭിന്നശേഷിയുള്ളവര്‍, അഗതികള്‍, വിധവകള്‍, ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ കുടുംബനാഥകള്‍ തുടങ്ങിയവ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്. കുടുംബത്തിലും, സമൂഹത്തിലും സുരക്ഷ സംവിധാനങ്ങളും, കുട്ടികള്‍ക്കും, വയസായവര്‍ക്കും, രോഗികള്‍ക്കും പരിരക്ഷ നല്‍കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നതും, സ്ത്രീകള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മുടക്കമില്ലാതെയും മികച്ച രീതിയിലും നടത്താന്‍ വേണ്ട സംവിധാനങ്ങളാണെന്നും തിരിച്ചറിയണം.

പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും

സ്വതന്ത്ര്യ ഇന്ത്യയില്‍ ജനിച്ച, പൊതു കുളത്തില്‍ കുളിച്ച് പൊതു കിണറിലേയും പൊതു ടാപ്പിലേയും വെള്ളം കുടിച്ച്, പൊതുവഴിയിലൂടെ നടന്ന്, പൊതു പള്ളിക്കൂടത്തില്‍ പഠിച്ച്, റേഷന്‍ കടയും ധര്‍മ്മാശുപത്രിയും പ്രയോജനപ്പെടുത്തി പൊതു സ്ഥലങ്ങളില്‍ സമരം ചെയ്ത് പൊതുമേഖലാ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച് ശമ്പളം വാങ്ങി ജീവിക്കുന്ന ആളാണ് ഞാന്‍. ഇന്ന് പൊതുകുളങ്ങള്‍ മൂടി, പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി, പൊതുറോഡുകള്‍ക്ക് 'ടോള്‍' ഏര്‍പ്പെടുത്തി, പുഴകളില്‍ മാലിന്യമൊഴുക്കി, പൊറപൊട്ടിച്ചു, കാടുകള്‍ വെട്ടിതെളിച്ചു, പൊതുമലകളും കുന്നുകളും ഇടിച്ചു നിരത്തി ധര്‍മ്മാശുപത്രികളും റേഷന്‍കടകളും നോക്കുകുത്തികളാക്കി "പൊതു"വായത് ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാം രൂപപ്പെടുത്തിയ പൊതുമേഖലാ ബാങ്കുകള്‍, റെയില്‍വേ, തുറമുഖം, പോസ്റ്റല്‍ സംവിധാനം മാത്രമല്ല, പ്രകൃതി ദത്തമായ കടല്, കായല് കാട്, മല ഒന്നൊന്നായി പൊതുവായതില്‍ നിന്ന് സ്വകാര്യതയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും കാണുന്നു. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന കഴിഞ്ഞ തലമുറയോടും നശിച്ചുതുടങ്ങിയ വെള്ളവും മണ്ണും ഏറ്റു വാങ്ങേണ്ട പുതിയ തലമുറയോടും എന്‍റെ തലമുറ മാപ്പ് പറയേണ്ടിവരും എന്ന് ഭയക്കുന്നു.
ഇവിടെ പൊതുഇടങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റോഡുകള്‍, ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, പൊതുവഴികള്‍ ഷോപ്പിംഗ് കോപ്ലക്സ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ, ടാക്സി, ബസ്, തീവണ്ടി, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ വരുന്ന ഇടങ്ങളാണ്. ചുരുക്കി പറഞ്ഞാല്‍ പറമ്പും തൊഴിലിടങ്ങളും കഴിച്ച് ബഹുഭൂരിപക്ഷവും പൊതു ഇടങ്ങളാണ്. ചിലയിടങ്ങളില്‍ പ്രത്യക്ഷമായ സേവന നികുതിയും അധികാരികളും ചില നിയമങ്ങളും ഉണ്ടാകും. എന്നാല്‍ റോഡ്, കളിസ്ഥലങ്ങള്‍ പോലെ ചിലയിടങ്ങളില്‍ പ്രത്യക്ഷ അധികാരികള്‍ ഉണ്ടാവണമെന്നില്ല. ഈ അടുത്തിടയായി ഇത്തരം സ്ഥലങ്ങളുടെ ഉത്തരവാദിത്വം ചില ഉദ്യോഗസ്ഥര്‍ക്ക് നല്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള മുഴുവന്‍ പൊതു ഇടങ്ങളിലെ ഭരണ സംവിധാനങ്ങളെക്കുറിച്ചെഴുതാനാവില്ല. മറിച്ച ഈ എല്ലാ പൊതു ഇടങ്ങളിലും സ്ത്രീകളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള എന്‍റെ നിലപാടാണ് കുറിക്കുന്നത്.
എന്തൊക്കെയാണ് സ്ത്രീയുടെ അവകാശങ്ങള്‍?
ഇന്ത്യയില്‍ ഒരു വ്യക്തിക്ക് ലഭിക്കേണ്ട എല്ലാ ജനാധിപത്യ പൗരാവകാശങ്ങളും സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണ്. സ്ത്രീയുടെ വോട്ടിന്‍റെ മൂല്യം തുല്യമാണെങ്കിലും ജീവിതത്തില്‍ ഈ പൗരാവകാശങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി ജീവിക്കാന്‍ സാദ്ധ്യമല്ലെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഈ അവകാശങ്ങള്‍ നിഷേധിക്കുന്നത് ചില അക്രമികളുടെ ഭാഗത്തുനിന്ന് മാത്രമല്ല. വിചിത്രവും വികലവും ഭയപ്പെടുത്തുന്നതും സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികളും വാക്കുകളുമാണ് പലപ്പോഴായി ഭരണാധികാരികളില്‍ നിന്നും, നീതിപാലനത്തിന്‍റെ ചുമതലയുള്ളവരില്‍ നിന്നും, രാഷ്ട്രീയ നേതാക്കളില്‍ നിന്നും, മത മേധാവികളില്‍ നിന്നും, കൂടെ ജീവിക്കുന്നവരില്‍ നിന്നുപോലുമുണ്ടാകുന്നത്. ഞാന്‍ അതിന്‍റെ വിശദീകരണത്തിലേക്ക് പോകുന്നില്ല. ലെസ്ലി ഉഡ്വിന്‍റെ 'ഇന്ത്യയുടെ മകള്‍' എന്ന ഡോക്യുമെന്‍ററിയില്‍ കുറ്റം ചെയ്ത ആള്‍ മാത്രമല്ല അഭിഭാഷകരും പൊതുഇടത്തെ സ്ത്രീകളുടെ സാന്നിദ്ധ്യത്തെപ്പറ്റി അവരുടെ വിശ്വാസം വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരികളാകട്ടെ ഡോക്യുമെന്‍ററി നിരോധിക്കുകയാണുണ്ടായത്. അത് നിഷേധിക്കുന്നതിനോ, ഇന്ത്യയിലെവിടെയും ഒറ്റക്കോ കൂട്ടായോ സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള ജനാധിപത്യാവകാശം ഉണ്ടെന്നും അത് ഞങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും പറയാനോ അവര്‍ തയ്യാറല്ല. അതിക്രമങ്ങള്‍ പല സ്ഥലത്തും പലവിധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളുടെ ഭരണത്തില്‍ ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് എല്ലാ പൊതുഇടങ്ങളും സ്ത്രീകള്‍ക്കും ഉപയോഗിക്കാനുള്ള അവകാശം ഉണ്ട് എന്ന ബോധത്തിന്‍റെ നിര്‍മ്മിതിയാണ്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം പൊതുഇടങ്ങള്‍. അത് പുരുഷന്‍റേയോ ഭരണാധികാരികളുടെയോ ഔദാര്യമല്ല. ഇന്ത്യന്‍ ജനതയായ സ്ത്രീയുടെ അവകാശമാണ്. അത് ലഭ്യമാകുന്നില്ലെങ്കില്‍ അത് ഭരണാധികാരികളുടെ കഴിവുകേടാണ് എന്ന് തിരിച്ചറിവാണുണ്ടാകേണ്ടത്. അധികാരത്തിലിരിക്കുന്നവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറല്ലെങ്കില്‍ നീതിന്യായപാലകര്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമാന്യജനങ്ങള്‍ ജനാധിപത്യവ്യവസ്ഥയില്‍ പൗരാവകാശങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതാണ് ഈ പഠനകോണ്‍ഗ്രസിലെ അംഗങ്ങളോട് പറയാനുള്ളത്.
സ്ത്രീയുടെ രണ്ടാംതരം പൗരത്വം മുഖ്യധാരയില്‍ നിന്ന് വേറിട്ട പ്രശ്നമല്ലെന്നും അതിന് സാമ്പത്തികവും ചരിത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ പലവിധ കാരണങ്ങളുണ്ടെന്നും നമുക്ക് കാണാന്‍ കഴിയും. നമ്മുടെ സമൂഹത്തില്‍ സ്വത്തവകാശം, കുടുംബം, ജാതി, മതം...ഇവയൊക്കെ ജന്മം കൊണ്ട് ലഭിക്കുന്നതാണ്.
ആശയങ്ങളിലും തത്വസംഹിതകളിലും വിശ്വസിച്ച് ജാതിയും മതവും കുടുംബവും തെരഞ്ഞെടുക്കുന്നില്ല. ഗര്‍ഭം ധരിക്കുന്നത് സ്ത്രീയായതിനാല്‍ ജാതിയും മതവും കുടുംബവും സ്വത്തവകാശവുമെല്ലാം നിലനിര്‍ത്താന്‍ സ്ത്രീയുടെ ലൈംഗികതയില്‍-സ്ത്രീയെതന്നെ-നിയന്ത്രിക്കുന്നു. എന്നാല്‍ സ്ത്രീകളെ നിയന്ത്രിക്കുന്നതും അധീനതയില്‍ നിര്‍ത്തുന്നതും ഈ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം പറഞ്ഞതല്ല. സദാചാരം, കടമ, രക്ഷകര്‍തൃത്വം, ബാദ്ധ്യത, ധര്‍മ്മം, ഉത്തരവാദിത്വം, സുരക്ഷിതത്വം, ദൈവനിന്ദ, സ്നേഹം, വാത്സല്യം തുടങ്ങിയ നിരവധി അമൂര്‍ത്തമായ വൈകാരികമായ തലത്തിലാണ് സ്ത്രീകളുടെ മേല്‍ അധികാരം പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ലംഘിക്കപ്പെടുമ്പോള്‍ നിയമങ്ങളെ നോക്കുകുത്തികളാക്കി ബലം പ്രയോഗിക്കുന്നു. അതുകൊണ്ട് അധികാരം സ്ഥാപിക്കുന്നത് വ്യക്തിപരമായി ഒരു പുരുഷന്‍റെ കുറ്റമായിരിക്കണമെന്നില്ല. നമ്മള്‍ ജനിച്ചു വീഴുന്ന കുടുംബം ജാതി, മതം, മാദ്ധ്യമങ്ങള്‍, വിദ്യാഭ്യാസം എല്ലാം കൂടി രൂപപ്പെടുത്തുന്ന ബോധം ഈ അധികാരം ശരിയും സ്വാഭാവികവുമാണ് എന്ന് ഉറപ്പിക്കുന്നു. ഇതില്‍ നിന്ന് മാറി ചിന്തിക്കാന്‍ കഴിയാത്തത്ര സമ്മര്‍ദ്ദങ്ങളിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. ഈ ജാതിക്കും മതത്തിനും, കുടുംബത്തിനും, സ്വത്തിനും രാഷ്ട്രത്തിനും അതീതമായി ജീവിക്കാന്‍ ഒരു സാദ്ധ്യതയോ സാഹചര്യമോ ഇല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ മനോരോഗികളും 'അനാര്‍കിസ്റ്റു'കളുമൊക്കെയായിട്ടാണ് മുദ്ര കുത്തുന്നത്. അതുകൊണ്ടാണ് പൊതു ഇടങ്ങളിലെ സുരക്ഷിതത്വമടക്കമുള്ള എല്ലാ സ്ത്രീ വിമോചനസമരങ്ങളും സ്ത്രീകളുടെ മാത്രം സമരമല്ല, പുരുഷനെതിരായ സമരമല്ല, അധികാര കേന്ദ്രീകരണത്തിനെതിരായ സമരമാണ്. അധികാരവും അടിമത്വവും കയ്യാളുന്ന സ്ത്രീകള്‍ക്കെതിരായ സമരം കൂടിയാണെന്ന് ഞാന്‍ വിചാരിക്കുന്നു.
ഇന്ന് നാം കാണുന്ന ജാതി മതങ്ങള്‍ അതിന്‍റെ മൂല്യസംഹിതകളിലധിഷ്ഠിതമല്ല, മറിച്ച് ഭരണവും രാഷ്ട്രീയാധികാരവും സമ്പത്തും സുഖസൗകര്യങ്ങളും നിലനിര്‍ത്തുന്നതിനായി ആചാരാനുഷ്ഠാനങ്ങളില്‍ ശക്തിപ്പെടുത്തുന്നതാണ്. സ്ത്രീകളെ സ്വയം നിര്‍ണയവകാശം ഇല്ലാത്തവരായി നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍  ഈ അടിസ്ഥാന സാമ്പത്തിക രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്.
എന്നാല്‍ ഈ സാമൂഹ്യാവസ്ഥയെല്ലാം മാറ്റിയതിനു ശേഷം സ്ത്രീകളുടെ സുരക്ഷയും പൊതുഇടങ്ങളിലെ സാന്നിദ്ധ്യവുമെല്ലാം പരിഹരിക്കാം എന്ന് ചിന്തിക്കാനാവില്ല. ഇതിന് വിശാലമായി സമഗ്രമായി നമുക്ക് പ്രശ്നങ്ങളുടെ കാരണങ്ങളെ മനസ്സിലാക്കാന്‍ കഴിയണം, അതീവസൂക്ഷ്മമായി ഓരോ പ്രശ്നത്തിലും പ്രത്യേകം പരിഹാരം തേടണം. സ്ഥൂലവും സൂക്ഷമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ കുറയ്ക്കാന്‍ കഴിയണം.
ഇന്ന് സമൂഹത്തില്‍ ചിലര്‍ക്ക് സ്ത്രീകള്‍ രാത്രി പോകുന്നത് തെറ്റ്, ചിലര്‍ക്ക് ഒറ്റയ്ക്ക് പോകുന്നത് തെറ്റ്, ചിലര്‍ക്ക് അന്യപുരുഷന്‍റെ കൂടെ പോകുന്നത്, ആ ഉടുപ്പിട്ട് പോയത്, വിനോദത്തിന് പോയത്, ആ വഴി പോയത്, ഇത്തരം അപേക്ഷികമായി ഓരോരുത്തരുടെയും മാനസിക വളര്‍ച്ചക്കനുസരിച്ചാണ് തെറ്റും ശരിയും നിലനില്ക്കുന്നത്. മറ്റ് അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത് മുകളില്‍ പറഞ്ഞ പോലെ സ്ത്രീയില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് കുറ്റവാളികള്‍, സമൂഹത്തിന്‍റെ ഈ ചോദ്യത്തോടെ രക്ഷപെടുകയും കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും. മറ്റ് നിരവധി ഭൗതികസാഹചര്യങ്ങളും ഒരാളെ സ്ത്രീയെ ആക്രമിക്കുന്നതിന് കാരണമാക്കുന്നുണ്ട്. അപകര്‍ഷതാ ബോധം, സദാചാരം, ഇഷ്ടപ്പെട്ടവരുടെ നിഷേധം, ദാരിദ്രം, ഉപഭോഗ ആര്‍ഭാട ജീവിത രീതി, മൂല്യബോധമില്ലാത്ത വിദ്യാഭ്യാസം, നിസഹായത, രോഗം, മദ്യം, മയക്കുമരുന്ന് അഴിമതി..... ഇങ്ങനെ പലതും ഒരു വ്യക്തിയെ പൊതു ഇടങ്ങളിലെ ആക്രമിയാക്കും. ഉപരിതലത്തില്‍ നിന്ന് കണ്ണില്‍ കാണുന്നത് മാത്രം പഠിച്ച് റിപ്പോര്‍ട്ടുകള്‍ എഴുതുമ്പോള്‍ നാം കണ്ടെത്തുന്ന പരിഹാരം അപര്യാപ്തമോ തെറ്റായതോ ആകാം ഉദാഹരണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്താല്‍, ഒരാളെ പ്രണയിച്ചാല്‍, വഞ്ചിക്കപ്പെടില്ലെന്നോ സെക്സ് റാക്കറ്റില്‍ എത്തപ്പെടില്ലെന്നോ പറയാനാവില്ല. ഒരു സ്ത്രീ ഇതില്‍ പിമ്പായി പ്രവര്‍ത്തിക്കില്ലെന്നും ഉറപ്പില്ല. അതുകൊണ്ട് പ്രണയിക്കരുതെന്നും ഒറ്റയ്ക്ക് സ്ത്രീകള്‍ യാത്ര ചെയ്യരുതെന്നും ഗുണപാഠം നല്‍കുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടുകളും നമുക്ക് മുമ്പില്‍ വയ്ക്കുന്നു. നമ്മള്‍ അടുത്ത തലമുറയെ അത് പഠിപ്പിക്കുന്നു. സ്ത്രീകളെ സുരക്ഷിതരാക്കാന്‍ ശ്രമിക്കുന്നു. പ്രണയം ഒരു ജൈവ പ്രേരണയാണെന്നും ഏത് ഉപദേശത്തിനുമപ്പുറം അത് ആവര്‍ത്തിക്കുമെന്ന് നാം തിരിച്ചറിയണം. നമ്മള്‍ പഠിക്കേണ്ടത് എന്തുകൊണ്ട് സെക്സ് റാക്കറ്റുകള്‍ ഉണ്ടാകുന്നു? അതിന്‍റെ ഉപഭോക്താക്കള്‍ ആരാണ്? അതിലെ സാമ്പത്തികലാഭം ആര്‍ക്കാണ്? അത് സംരക്ഷിക്കുന്നത് ആരാണ്? ഒരിക്കല്‍ കുറ്റം ചെയ്ത് പിടിക്കപ്പെട്ടവര്‍ ആ കുറ്റം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? ലൈംഗികപീഡനകേസുകളില്‍ ഇടനിലക്കാരായ സ്ത്രീകളെ പ്രലോഭിപ്പിക്കുന്നത് എന്താണ്? 60% തദ്ദേശ സ്വയം ഭരണ വാര്‍ഡുകളും സ്ത്രീകള്‍ ഭരിച്ചിട്ടും സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ അവരുടെ മുഖ്യ അജണ്ടയാകാത്തതും അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കഴിയാത്തതും എന്തുകൊണ്ട്? എന്നതൊക്കെയാണ്.
ഈ വിധത്തില്‍ പഠനം നടത്തിയാല്‍ ഒറ്റക്കുപോയതോ പ്രണയിച്ചതോ അല്ല കുറ്റം. ഇതല്ലെങ്കില്‍ മറ്റൊരു സ്ത്രീ ഇതില്‍ ഇരയാകുമായിരുന്നു. എന്ന് മനസ്സിലാകും.. ഈ വിധം കാഴ്ചക്കപ്പുറം കാരണങ്ങളെ പഠിക്കുമ്പോള്‍, "സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെയല്ലേ?", എത്ര പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്നു, സ്ത്രീകള്‍ തയ്യാറായിട്ടല്ലേ.... എന്നിങ്ങനെ, സ്ത്രീ പ്രവര്‍ത്തകര്‍ നിരന്തരം കേള്‍ക്കുന്ന പല ചോദ്യത്തിനും മറുപടി കിട്ടും. മറ്റ് എല്ലാ സാമൂഹ്യ സാഹചര്യങ്ങളേയും ഇങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അക്രമങ്ങള്‍ മാത്രം ഒഴിവാക്കാന്‍ കഴിയില്ല.
സമൂഹത്തിന്‍റെ മൂല്യബോധത്തെ രൂപപ്പെടുത്തുകയും പരിഷ്കരിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം, മാദ്ധ്യമങ്ങള്‍, ശാസ്ത്ര സാങ്കേതിക വിദ്യകള്‍, എല്ലാം ലാഭാധിഷ്ഠിത കച്ചവടചരക്കുകള്‍ ആകുമ്പോള്‍ സ്വാഭാവികമായി സ്ത്രീ വിരുദ്ധവുമാകുന്നു.
പൊതു ഇടങ്ങളിലെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പാക്കാന്‍ ഭൗതികമായ സാഹചര്യങ്ങള്‍ കൂടി അനിവാര്യമാണ്.
ചില മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍
*    സൗകര്യപ്രദമായ ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുക
*    കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍
*    സുരക്ഷിതമായ നടപ്പാതകള്‍
*    വഴിവിളക്കുകള്‍ സ്ഥാപിക്കുക
*    പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യകരവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍
*    സൗകര്യപ്രദമായ ബസ്സ്റ്റാന്‍റ്, ബസ് സ്റ്റോപ്പുകള്‍.
*    സ്ഥലം, ദൂരം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ മാര്‍ഗ നിര്‍ദേശ ബോര്‍ഡുകള്‍
*    പൊതുസ്ഥലങ്ങളില്‍ സ്വകാര്യതയെ നഷ്ടപ്പെടുത്താത്ത ക്യാമറ, ഏജട തുടങ്ങിയ ആധുനിക കമ്മ്യൂണിക്കേഷന്‍ സൗകര്യം
*    അത്യാവശ്യമായ ചികിത്സാ സംവിധാനങ്ങള്‍
*    ട്രാഫിക് നിയമങ്ങളുടെ പരിപാലനം
*    മഴവെള്ളം കെട്ടികിടക്കാതെ ശേഖരിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും വ്യക്തമായ പ്ലാനിംഗ്.
*    പരാതികള്‍ ഉന്നയിക്കാന്‍ ലളിതമായ രീതി.
*    പരാതികള്‍ക്ക് സമയ ബന്ധിതമായ പരിഹാരം
*    യാചകര്‍, സാംക്രമിക രോഗികള്‍ തുടങ്ങിയവരുടെ അലയലിനുനിയന്ത്രണം.
*    വഴിവാണിഭക്കാരെ പലസോണുകളായി റോഡിന്‍റെ സൗകര്യവും കച്ചവടത്തിന്‍റെ സ്വഭാവവും അനുസരിച്ച് നിയന്തിക്കുക.
*    അപകടകരമായ പരസ്യബോര്‍ഡുകള്‍, തടസ്സങ്ങള്‍ ഒഴിവാക്കുക
*    ബസ്-ഓട്ടോ തൊഴിലാളികള്‍, കച്ചവടക്കാര്‍ എന്നിങ്ങനെ പൊതു ഇടങ്ങളില്‍ സ്ഥിരം ഉണ്ടാക്കുന്നവര്‍ക്ക് സ്ത്രീ അവകാശങ്ങളെ കുറിച്ചും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ചും പരിശീലനം നല്കുക.
*    പബ്ലിക് ടാപ്പ്, ടെലിഫോണ്‍ ബൂത്ത്, പബ്ലിക് ടോയ്ലറ്റ്, സ്കൂള്‍ വരെ നശിപ്പിക്കുന്ന സാമൂഹ്യ ദ്രോഹികളില്‍ നിന്നു സംരക്ഷിക്കുക.
*    വാഹനങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവക്ക് സ്ത്രീകളുടെ ശാരീരിക ഘടനയ്ക്കും ഉപയോഗത്തിനും പ്രാപ്തമാകുന്ന വിധം ഘടന (ടൃൗരേൗൃലേ)പരമായ മാറ്റങ്ങള്‍.

ഈ വിധം ഓരോ ഇടവും സ്ത്രീ സൗഹാര്‍ദ്ദപരമാക്കാന്‍ നിയമങ്ങളും ഉണ്ടാകണം. നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ സ്ത്രീക്കും പുരുഷനും അവസരസമത്വം ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം. അതേസമയം ഇന്ന് ഈ അവസരസമത്വം ഇല്ലെന്ന തിരിച്ചറിവോടെ വേണം നിയമം നടപ്പിലാക്കാന്‍. ഇന്ന് ധാരാളം നിയമങ്ങള്‍ ഉണ്ട്, ഒന്നും നടപ്പിലാവുന്നില്ല എന്ന സ്ഥിതിക്ക് അഴിമതിയും അറിവില്ലായ്മയും പ്രധാനകാരണങ്ങളാണ്.

പൊതുബോധ നിര്‍മ്മാണത്തിന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
*    വായനശാലകള്‍, ക്ലബ്ബുകള്‍ അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമസഭകള്‍, ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കുക. പണപിരിവും അടിപൊളി ആര്‍ഭാട ആഘോഷ പരിപാടികളും ഒഴിവാക്കുക. ഇന്നലെ വരെ ചര്‍ച്ച ചെയ്യാത്ത ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍, പുനഃരുല്പാനത്തിലെ അധ്വാനവും ഉത്തരവാദിത്വവും (വീടിന്‍റെ ശുചീകരണം, കുട്ടികളുടേയും പ്രായമായവരുടേയും പരിചരണം, ഭക്ഷണം പാകം ചെയ്യല്‍, വസ്ത്രം കഴുകല്‍, അതിഥിസല്കാരം...) ചര്‍ച്ചയും പ്രായോഗിക പദ്ധതികളുടെ രൂപപ്പെടുത്തലും.
*    എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കലാസാഹിത്യ സാംസ്കാരിക വേദികളില്‍ പരിശീലനവും അവതരണവും.
*    എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഫുഡ്ബോള്‍, വോളിബോള്‍, ഓട്ടം, ചാട്ടം... കായിക പരിപാടികള്‍
*    നീന്തല്‍ കുളങ്ങള്‍
*    ഇത്തരം വേദികളില്‍ വരുന്നതിന് സ്ത്രീകള്‍ക്ക് തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍ വിശകലനം ചെയ്യുക.
*    ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബഡ്ജറ്റ് രൂപപ്പെടുത്താന്‍, മുന്‍ഗണനകള്‍ തീരുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം.
*    ജഡ്ജിമാര്‍, അഭിഭാഷകര്‍, പോലീസുകാര്‍, രാഷ്ട്രീയ നേതാക്കള്‍, ഓട്ടോ-ബസ് ജീവനക്കാര്‍, സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ ഓരോവിഭാഗത്തേയും സ്ത്രീകളുടെ അവകാശങ്ങള്‍ എങ്ങനെയെല്ലാം നിഷേധിക്കപ്പെടുന്നു. പൊതു ഇടങ്ങളിലും വികസനത്തിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാമെന്ന് ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും രൂപീകരിക്കുക.
*    വികസനത്തിന്‍റെ പേരിലും അല്ലാതേയും, സൗജന്യമായി കുടിവെള്ളം ലഭിച്ചിരുന്ന പുഴകള്‍, കിണറുകള്‍, പൊതു ടാപ്പുകള്‍, ശൗചാലയങ്ങള്‍, കളിസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, കലിങ്കുകള്‍, ആല്‍ത്തറകള്‍, അമ്പലം - പള്ളി പറമ്പുകള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവയൊക്കെ പണം കൊടുക്കാനില്ലാത്തവര്‍ക്ക് നിഷേധിക്കപ്പെടുന്നു. അവ തിരിച്ചുപിടിക്കുക.
*    സാമ്പ്രദായിക കുടുംബ ഘടനയ്ക്ക് വെളിയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കണം.
ഇന്ന് ലോകം മുഴുവന്‍ ഒറ്റഗ്രാമമാണ് (ഏഹീയലഹ ്ശഹഹമഴല). ആഗോളമായ അധികാര കേന്ദ്രീകരണം സംഭവിക്കുന്നു. എന്നാല്‍ ആഗോളപ്രതിരോധത്തിനും സാദ്ധ്യതയുണ്ട്. അതിന് സ്ത്രീകള്‍ എന്ന വലിയ ശക്തിയെ ബോദ്ധ്യപ്പെടേണ്ടതുണ്ട്. പല ആവശ്യങ്ങളും ജനങ്ങള്‍ ഉന്നയിക്കുമ്പോള്‍ സാമ്പത്തിക പരാധിനതയാണ് ഗവണ്‍മെന്‍റ് ഉന്നയിക്കുന്ന പ്രധാന പ്രശ്നം. എന്നാല്‍ നമ്മുടെ ബഡ്ജറ്റുകളും പദ്ധതികളും പരിശോധിച്ചാല്‍, ഗവണ്‍മെന്‍റ് ചിലവാക്കുന്നതിന്‍റെ ഭൂരിപക്ഷവും ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു. ജനങ്ങളിലേക്കെത്തുന്നില്ല. സര്‍ക്കാര്‍ പദ്ധതി ഉത്ഘാടനവും ടി.വി. പത്രത്തിലും പടവും വന്നാല്‍ മതി. പ്രവര്‍ത്തനകഷമമാക്കാന്‍ ഉത്തരവാദിത്വമില്ല. ഇത് മാറ്റിയെടുക്കണം. ബഡ്ജറ്റ് അധ്യക്ഷനും, മുന്‍ഗണനകളും തിരുത്തിക്കേണ്ടിയിരിക്കുന്നു.
ആശയ വ്യക്തതയും നിശ്ചയദാര്‍ഢ്യവുമുള്ള ജനങ്ങളുണ്ടെങ്കില്‍ മാറ്റങ്ങളുണ്ടാക്കാം എന്ന് നമുക്ക് അനുഭവങ്ങള്‍ ഉണ്ട്. അത്തരം മാറ്റങ്ങള്‍ക്ക് ഏറ്റവും സാദ്ധ്യതയുള്ള പരിസരം കേരളത്തിലുണ്ട് താനും.

സ്ത്രീകളും ഭരണനിര്‍വ്വഹണവും

ഭരണനിര്‍വ്വഹണത്തിലുള്ള സ്ത്രീപങ്കാളിത്തം ആഗോളതലത്തില്‍ തന്നെ പരിശോധിച്ചാല്‍ ഭൂരിഭാഗം രാജ്യങ്ങളിലും മതിയായ രീതിയില്‍ ഇതുവരെയും ഉണ്ടായിട്ടില്ല എന്നു കാണാം. ശരാശരി പങ്കാളിത്തം 20% മാത്രം. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേയ്ക്ക് സ്ത്രീകള്‍ ഭേദപ്പെട്ട രീതിയില്‍ എത്തിപ്പെടുന്ന കാഴ്ച ഇന്ന് ലോകത്താകമാനമുണ്ട്. ജനസംഖ്യയിലുള്ള അനുപാതത്തിനനുസരിച്ച് ലിംഗാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം  നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ ജനാധിപത്യപരമായ പങ്ക് വഹിയ്ക്കുന്നതാണ്. എന്നാല്‍ ലിംഗതുല്യത കൈവരിയ്ക്കുന്നതിനുള്ള പ്രധാനഘടകമെന്ന രീതിയിലുള്ള പ്രാതിനിധ്യം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല നിയമനിര്‍മ്മാണ പ്രക്രിയകള്‍ക്ക് പ്രാധാന്യമുള്ള സഭകളില്‍ നിന്നും സ്ത്രീകള്‍ വലിയ അളവില്‍ നിഷ്ക്കാസിതരാക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
അധികാര രാഷ്ട്രീയത്തിലുള്ള സ്ത്രീകളുടെ ഇടപെടല്‍ ലിംഗതുല്യതയ്ക്ക് അനിവാര്യമാണ്. സ്ത്രീ ഒരു വ്യക്തിയെന്ന രീതിയിലുള്ള സ്ത്രീയുടെ വികാസം പൂര്‍ണ്ണമാകുന്നതും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പങ്കാളിയാകുമ്പോഴാണ്. അധികാരവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പഠനങ്ങളില്‍ എന്തിനൊക്കെയുള്ള അധികാരം , ആരുടെയൊക്കെ മേലുള്ള അധികാരം  അന്തര്‍വര്‍ത്തിയായ അധികാരം എന്നിങ്ങനെ പല രൂപത്തില്‍ അധികാരത്തെ വിവക്ഷിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞവയില്‍ മൂന്നാമത് പരാമര്‍ശിച്ച അന്തര്‍വര്‍ത്തിയായ അധികാരമാണ് തീരുമാനങ്ങളെടുക്കുന്നതിനുള്ള  വേല നിശ്ചയിക്കുന്നതിനുള്ള-അധികാരമെന്നും, അതാണ് രാഷ്ട്രീയാധികാരത്തിലൂടെ സ്ത്രീകള്‍ ആര്‍ജ്ജിക്കുന്നതെന്നും ആന്‍ ഫിലിപ്പ് അഭിപ്രായപ്പെടുന്നു. നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം സ്ത്രീകള്‍ക്ക് നിഷേധിച്ചുവന്നിരുന്നു. അത് നേടിയെടുക്കുന്ന പ്രക്രിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെ സംഭവിക്കേണ്ടതുണ്ട്. ഫൂക്കോ, റോലാന്‍ഡ് എന്നീ സാമൂഹ്യശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടില്‍ അധികാരമെന്നത് അറിവിന്‍റെ ഉല്‍പാദനമാണ്. അറിവിനാല്‍ സഞ്ജിതമാണ്. എവിടെ അധികാരമുണ്ടോ, അവിടെ ചെറുത്തുനില്‍പിന് തീര്‍ച്ചയായും സാധ്യതയുണ്ടെന്ന് വേണം കരുതാന്‍.
കാലങ്ങളായി ശീലിച്ചുപോന്ന മര്‍ദ്ദിതാവസ്ഥ, അധികാര പ്രയോഗത്തിന്‍റെ കാര്യത്തില്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ആന്തരിക തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. അതിന്‍റെ ഭാഗമായി സ്ത്രീ-പുരുഷ അസന്തുലിതാവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നുവരികയും ചെയ്യുന്നു. അധികാരപ്രയോഗത്തിലുള്ള ഈ ജഡത്വം മാറ്റുന്ന പ്രവര്‍ത്തനമാണ് ശാക്തീകരണം. ഒറ്റയ്ക്ക് ഓരോ സ്ത്രീയും അനുഭവിച്ചുപോരുന്ന അധമത്വത്തെ സംഘടിത ചെറുത്തുനില്‍പിന്‍റെ രൂപത്തിലേക്ക് വളര്‍ത്തിയെടുത്ത് പ്രശ്നങ്ങളെ നേരിടുന്ന പ്രക്രിയ ശാക്തീകരണത്തിലേക്ക് നയിക്കുന്നു. അതിന് തീര്‍ച്ചയായും സ്ത്രീകളുടെ പ്രാതിനിധ്യം അധികാര പ്രയോഗകേന്ദ്രങ്ങളില്‍ അനിവാര്യവുമാണ്.
ഘടനാപരമായ മാറ്റത്തിലേക്കുള്ള പ്രാഥമിക ചുവടുവയ്പാണ് രാഷ്ട്രീയ ഘടനയിലേക്കുള്ള സ്ത്രീകളുടെ രംഗപ്രവേശവും, ഇടപെടലുകളും എന്ന് എവ്ലിന്‍ ഹസ്റ്റ് പറയുന്നു. സ്ത്രീ-പുരുഷ തുല്യതയില്ലായ്മ തകര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ കൂടിയേ തീരൂ. സ്ത്രീകള്‍ ലോകത്താകെ, ഏത് മേഖലയിലും പ്രാതിനിധ്യം കുറഞ്ഞവരാണ്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്ത്രീ, പുരുഷന് പിറകെ നടക്കുന്നവളാണ്. ഈ അധികാര ഘടനയ്ക്ക് എല്ലായ്പ്പോഴും വെല്ലുവിളിയായിട്ടുള്ളത് രാഷ്ട്രീയ സംവിധാനമാണ്.
അധികാര ഘടന പൊളിച്ചെഴുതുന്നത് പാര്‍ശ്വവല്‍ക്കകരിക്കപ്പെട്ടവരുടെ വികസനത്തിന് കാരണമാകുന്നു. 1970 വരെ 'സ്ത്രീകളും വികസനവും'  എന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍ അതിനുശേഷം 'സ്ത്രീകള്‍ വികസന പ്രക്രിയയില്‍'  എന്നായി മാറിയിട്ടുണ്ടെന്ന് കാണാം. പുരുഷന് മേല്‍ക്കൈ ഉള്ള രാഷ്ട്രീയത്തില്‍ സ്ത്രീപ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ട് ഒരു സ്ഥാപിത തന്ത്രമെന്ന നിലയില്‍ തന്നെ സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി സ്ത്രീകള്‍ വികസനപ്രക്രിയയില്‍, രാഷ്ട്രീയഘടനയില്‍ ഇടപെടുന്നതിനെ കാണേണ്ടതുണ്ട്. നിലനില്‍ക്കുന്ന മര്‍ദ്ദക-മര്‍ദ്ദിത വ്യവസ്ഥിതി തന്നെയാണ് സ്ത്രീയുടെ അധമാവസ്ഥയ്ക്ക് കാരണമെന്ന വാദം ശരിവയ്ക്കുമ്പോള്‍ തന്നെ, അധികാര രാഷ്ട്രീയത്തിലുള്ള സ്ത്രീയുടെ പങ്കാളിത്തം വലിയ മാറ്റത്തിലേക്കുള്ള അനിവാര്യ ചവിട്ടുപടി തന്നെയാണ്. വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രം സ്ത്രീയുടെ പദവി പൂര്‍ണമായും ഉയര്‍ത്തപ്പെടുന്നില്ല. ഭൂമി, വിഭവങ്ങള്‍, തൊഴില്‍, വരുമാനം എന്നിവയിലൊക്കെ ഇടപെടാനും, തീരുമാനങ്ങളെടുക്കുന്നതിനും ജനസംഖ്യയയില്‍ തുല്യപങ്കാളിത്തമുള്ള സ്ത്രീകള്‍ക്കും അവകാശമുണ്ടാകേണ്ടതുണ്ട്. സ്ത്രീകളുടെ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം തന്ത്രപരമായ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. സൈക്കിള്‍ ഓടിക്കുവാന്‍ പഠിച്ച സ്ത്രീ, പ്രായോഗികമായി സൈക്കിള്‍ ഓടിക്കുവാന്‍ പഠിച്ചതോടൊപ്പം നേടിയെടുത്തത്, സഞ്ചാരത്തിനുള്ള കഴിവും, സ്വാതന്ത്ര്യവുമാണ്.
ഇന്ന് കുടുംബത്തില്‍/സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം നിയമനിര്‍മാണ പ്രക്രിയയിലെ   സ്ത്രീകളുടെ ശക്തമായ പ്രാതിനിധ്യത്തിലൂടെ ഒരളവുവരെ പരിഹരിക്കാനാകും. ദാരിദ്ര്യം, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം, ലിംഗാടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം തുടങ്ങിയ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തി ഇതിലൂടെ സ്ത്രീസമൂഹം കൈവരിക്കുമെന്നത് തീര്‍ച്ച.
പുരുഷാധിപത്യസമൂഹത്തിലെ രാഷ്ട്രീയ സമൂഹവും പുരുഷകേന്ദ്രീകൃതമാകും. അതുകൊണ്ടുതന്നെ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സ്വയം തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍, അത് നേടിയെടുക്കാനാകുന്നത് നിര്‍ബ്ബന്ധിത ഭരണഘടനാ പരിഷ്കാരങ്ങളിലൂടെ മാത്രമാണെന്ന് വരുന്നു.
പ്രതിബന്ധങ്ങള്‍
ഭരണത്തില്‍/ പൊതു രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ വേണ്ടത്ര ദൃശ്യരാകാതിരിയ്ക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാണ്.
സ്ത്രീയുടെ ഇടം ഇപ്പോഴും സ്വകാര്യതകളിലാണെന്നു കരുതപ്പെടുന്നു. ഉദാ: (കുടുംബം). പൊതുസ്ഥലങ്ങള്‍ ആദ്യം മുതലേ പുരുഷന്മാര്‍ക്ക് ചേര്‍ന്നതാണെന്ന ധാരണ, നേതൃത്വപാടവം സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലെന്ന നിമഗനത്തില്‍ എത്തിയ്ക്കുന്നു. രാഷ്ട്രീയ മേഖല മത്സരാധിഷ്ഠിതവും ആക്രമണ സ്വഭാവമുള്ളതുമായതിനാല്‍ മൃദുല സ്വഭാവമുള്ള സ്ത്രീ അനുയോജ്യമല്ലായെന്നു വിലയിരുത്തപ്പെടുന്നു.
തൊഴില്‍ വിഭജനത്തില്‍ ലിംഗപരമായ അസമത്വം നിലനില്‍ക്കുന്നു. പുരുഷാധിപത്യപരമായ കുടുംബവ്യവസ്ഥ സ്ത്രീയുടെ അധ്വാനത്തെ വീടിനകത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും തളച്ചിടുന്നു. കുടുംബവും മറ്റു അധ്വാനവും തമ്മിലുള്ള തുലനാവസ്ഥ നഷ്ടപ്പെടുന്നു. പൊതുഅധ്വാനം സ്വാഭാവികമായും അവര്‍ ഒഴിവാക്കുന്നു.
സാമൂഹ്യവും സാംസ്ക്കാരികവുമായ ഇടിച്ചുതാഴ്ത്തല്‍ പലവിധേനയും സ്ത്രീകള്‍ അനുഭവിയ്ക്കുന്നു. ലിംഗപരമായ അടിച്ചമര്‍ത്തല്‍ ഏതു മേഖലയിലും കാണാം. രാഷ്ട്രീയ സമൂഹത്തിന്‍റെ ചില കാല്പനിക കാഴ്ചപ്പാടുകള്‍ സ്ത്രീയെ എന്നും രണ്ടാം തരക്കാരാക്കുന്നു. വോട്ടര്‍മാരില്‍ പോലും ഭൂരിപക്ഷവും പുരുഷനെ തിരഞ്ഞെടുക്കുന്ന നിലപാടിലെത്തുന്നു. രാഷ്ട്രീയ ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പും അവസരവും സ്ത്രീകള്‍ക്ക് ഉണ്ടാകുന്നില്ല.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുള്ള വെല്ലുവിളി അപകടകരമാണ്. പങ്കാളിത്തവും നേതൃപാടവവും പുരുഷന്മാരേക്കാള്‍ കുറവായതുകൊണ്ടു തന്നെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ക്കു സാധ്യമാകുന്നവ ഏതൊക്കെയെന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആദ്യം മുതലേ മുദ്രകുത്തുന്നു. കൃത്യമായ ലിംഗകാഴ്ചപ്പാടില്ലാത്തതിനാല്‍ ആ പരിധികള്‍ക്കകത്തു നിന്നും പുറത്തു കടക്കാനുള്ള കാഴ്ചപ്പാട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു.
അധികാരശ്രേണിയില്‍ പൊതു/സ്വകാര്യ ഭേദമില്ലാതെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് പിന്നില്‍ മാത്രം അടയാളപ്പെടുത്തുന്നു. സമരമുഖങ്ങളില്‍ സ്ത്രീകള്‍ ധാരാളമായി അണിചേരുമ്പോഴും, രാഷ്ട്രീയാധികാരത്തിലേയ്ക്കുള്ള മാറ്റത്തില്‍ സ്ത്രീകള്‍ പുരുഷന്മാരാല്‍ പിന്തള്ളപ്പെടുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ജാതി/മത ഘടന സ്ത്രീയെ എന്നും പൊതുസ്ഥലങ്ങളില്‍ അസ്പൃശ്യരാക്കുന്നു.
വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍റ് സഭകളിലെ സ്ത്രീപങ്കാളിത്തം പരിശോധിച്ചാല്‍ രണ്ടോ, മൂന്നോ  രാജ്യങ്ങളില്‍ മാത്രമാണ് (റ്വാണ്ട, അന്‍ഡോറ, ക്യൂബ) 1:1 അനുപാതത്തില്‍  സ്ത്രീ-പുരുഷ പ്രാതിനിധ്യം എന്നു കാണാം. ആഗോള അനുപാതം 21.5% മാത്രമാണ്.   നിക്കരാഗ്വ, ഐസ്ലാന്‍റ് പോലുള്ള രാജ്യങ്ങളില്‍ വരെ 40% പ്രാതിനിധ്യം ഉണ്ടെന്നിരിയ്ക്കേ, കാനഡ, യു.എസ്.എ., ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടു ഹൗസുകളിലായി 30, 18, 31 ശതമാനം യഥാക്രമം പ്രാതിനിധ്യം മാത്രമാണുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്‍റിലാകട്ടെ 10.8% മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. സ്റ്റേറ്റ് ഹൗസുകളിലും സ്ഥിതി പരിതാപകരമാണ്. കേരള നിയമസഭയില്‍ ആകെ 7 മെമ്പര്‍മാരാണുള്ളത്.
1995-ലെ ബിജിംഗ് സമ്മേളനത്തിന് ശേഷമാണ് ഭരണനിര്‍വ്വഹണത്തില്‍ സ്ത്രീ ശക്തമായ പങ്കാളിയാകേണ്ടത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്. അതിനാവശ്യമായ നയപരമായ നീക്കങ്ങളെക്കുറിച്ച് ലോകത്താകമാനം ചര്‍ച്ചകളുണ്ടായി. ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ സംവരണം പലരാജ്യങ്ങളിലും നിയമസാധുതയുള്ളതാക്കി.
ഇന്ത്യയിലാണെങ്കില്‍ ഭരണഘടനാപരമായ തീരുമാനങ്ങള്‍ അതിനനുകൂലമായി വന്നു. 1992-ല്‍ 73, 74 ഭരണഘടനാഭേദഗതി അനുസരിച്ച് പ്രാദേശിക ഭരണത്തില്‍ 33% സംവരണം നിര്‍ബന്ധമാക്കി ലിംഗതുല്യമായ കാഴ്ചപ്പാടോടെ വ്യക്തികളും സാമൂഹ്യസംഘടനകളും മുന്നോട്ടുവന്നു. നയരൂപീകരണത്തിലും ധനവിനിയോഗത്തിലുമെല്ലാം ഈ തുല്യത അനിവാര്യമാണെന്ന മുറവിളി ഉയര്‍ന്നുവന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും പ്രാതിനിധ്യം/ ശബ്ദം ഒരു രാജ്യത്തിന്‍റെയാകെ വികസന പ്രക്രിയയില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ട്. സാമ്പത്തിക സഹായം ഏറ്റവും ആവശ്യപ്പെടുന്നിടത്ത് അത് ലഭ്യമാക്കേണ്ടതുണ്ട്. എല്ലാ തരത്തിലുമുള്ള വിവേചനം അവസാനിപ്പിയ്ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടുകള്‍ ശക്തമായി.
ലോകത്തിന്‍റെ ഏതൊരു ഭാഗത്തുമെന്നപോലെ കേരളത്തിലും എണ്ണത്തില്‍ തുല്യമെങ്കിലും ഫലത്തില്‍ ഏറെ വിവേചനമനുഭവിക്കുന്ന വിഭാഗമാണ് സ്ത്രീകള്‍. സ്ത്രീ ശാക്തീകരണാര്‍ത്ഥം പഞ്ചായത്ത്രാജ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വികസന പരിപ്രേക്ഷ്യം ഈ വസ്തുതയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ളതത്രേ. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വികസനം എന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് പങ്കാളിത്തമുള്ള വികസന പ്രക്രിയ എന്ന നിലയിലേയ്ക്ക് ഉയരാവുന്ന തരത്തിലുള്ള ചില മാറ്റങ്ങള്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനപരിപാടിയില്‍ വരുത്തിയിരുന്നു. പഞ്ചായത്ത് ഭരണത്തില്‍ 33.3% സംവരണം, പ്രാദേശികാടിസ്ഥാനത്തിലുള്ള സ്ത്രീ പദവി പഠനം, അതിനുള്ള പ്രത്യേക പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ്, സ്ത്രീ പദവി സംബന്ധിച്ച പ്രാദേശിക തലത്തിലുള്ള പഠനത്തിന് വികസന രേഖയില്‍ പ്രത്യേക അധ്യായം, വനിതാഘടകപദ്ധതി, സ്വയംസഹായ സംഘങ്ങളുടെയും ജാഗ്രതാ സമിതികളുടെയും രൂപീകരണം തുടങ്ങിയ പ്രസ്തുത മാറ്റങ്ങള്‍ സ്ത്രീയുടെ സാമൂഹ്യനില മെച്ചപ്പെടുത്താന്‍ കൂടി സഹായകമായ നിലയിലാണ് വിഭാവനം ചെയ്ത് പ്രായോഗിക ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം ലിംഗ തുല്യതയും കൂടി കൈവരിക്കാനാവുന്ന വിധത്തില്‍ ജനങ്ങളുടെ മൂല്യബോധം മാറുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്.
പ്രാദേശിക ഭരണത്തില്‍ സ്ത്രീകള്‍ക്ക് 33.3% പ്രാതിനിധ്യം 1996 വര്‍ഷം മുതലേ തന്നെ ഉറപ്പുവരുത്തി. 2010-ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പോടെ കേരളത്തില്‍ സ്ത്രീ സംവരണം 50% ആയും വര്‍ദ്ധിപ്പിച്ചു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്ഥാനങ്ങളില്‍ വരെ 50% പ്രാതിനിധ്യം ഉറപ്പുവരുത്തി. കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണക്കാക്കിയാല്‍ ആകെയുള്ള 21682 മെമ്പര്‍മാരില്‍ 11209(51.67%) പേരും ആകെയുള്ള 1209 പ്രസിഡണ്ടുമാരില്‍ 605(50%) പേരും വനിതകളാണ്.
നിലവിലുള്ള സ്ഥിതി
സ്ത്രീകളുടെ പൊതുസ്ഥലങ്ങളിലുള്ള ദൃശ്യത, രാഷ്ട്രീയ വേദികളിലേയ്ക്കുള്ള രംഗപ്രവേശം, പ്രാദേശിക ഭരണം സംബന്ധിച്ച വിവരങ്ങളാര്‍ജ്ജിയ്ക്കല്‍ എന്നിവയില്‍ കുറെയൊക്കെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ ലിംഗാവബോധത്തോടെയുള്ള ഇടപെടലുകള്‍. ഭരണസമിതിയുടേയോ രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ, പ്രതിനിധികളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഉണ്ടായിട്ടില്ല. പോരായ്മകള്‍ താഴെ പറയുന്ന വിധം അക്കമിട്ടു പറയാം.
1.    ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മാത്രമായി വനിതാ ജനപ്രതിനിധികളുടെ സേവനം പലപ്പോഴും ഒതുങ്ങുന്നു. കുട്ടികള്‍, അബലരായവര്‍ എന്നിവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് മാത്രം ചുരുക്കപ്പെടുന്നു. തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ അവര്‍ അദൃശ്യരാക്കപ്പെടുന്നു.
2.    ഭരണത്തിന്‍റെ മൃദുവായ മേഖലകളില്‍ മാത്രം സ്ത്രീകള്‍ അധികാരം ഉപയോഗിക്കുന്നതായി കാണുന്നു. ഏലിഹേല ജീംലൃ  ഉപയോഗിക്കേണ്ടിവരുന്ന പ്രാദേശിക ഭരണസംവിധാനത്തില്‍ സ്ത്രീകള്‍ പ്രാപ്തരാകുന്നു. യഥാര്‍ത്ഥ അധികാരം പ്രയോഗിയ്ക്കുന്ന ഇടങ്ങളില്‍ പുരുഷന്‍ തന്നെ മേല്‍ക്കൈ നേടുന്നു.
3.    പ്രാദേശിക ഭരണത്തിലെ പങ്കാളികളെന്ന നിലയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് ന്യായമായും സ്ഥാനമുണ്ടാകേണ്ടതുണ്ട്.  ചുരുക്കം ശതമാനം മാത്രം വനിതാ ജനപ്രതിനിധികള്‍ പങ്കാളികളാകുന്നു.
4.    പ്രതിനിധികള്‍ പ്രാദേശിക ഭരണത്തിലെ നിയമങ്ങളെക്കുറിച്ച് പഠിച്ച് പ്രയോഗിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നെങ്കിലും ഒരു പൊതു രാഷ്ട്രീയ ജീവിയാകുന്നില്ല.
5.    ങമിമഴലാലിേ, ഘലമറലൃവെശു ജീശെശേീി നുകളില്‍ എത്തുന്നില്ല. ലിംഗാസമത്വം നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഭരണപ്രക്രിയയില്‍ സത്രീയുടെ താല്പര്യങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നില്ല.
സ്ത്രീ ഒരു പൗരയെന്ന നിലയിലുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക അവസ്ഥ ഇപ്പോഴും യഥാര്‍ത്ഥത്തില്‍ പരിഗണിയ്ക്കപ്പെട്ടിട്ടില്ല. മനുഷ്യാവകാശലംഘനമെന്ന രീതിയില്‍ മേല്‍ വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കപ്പെട്ടിട്ടില്ല. സ്ത്രീയ്ക്കെതിരായ ആക്രമണങ്ങള്‍ കുടുംബത്തിനകത്തും പുറത്തും വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. യാത്ര ചെയ്യാനുള്ള പൊതുസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതും, അത്തരം സംവിധാനങ്ങളില്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തേണ്ടതുമുണ്ട്.  സ്വത്തവകാശം സംബന്ധിച്ച നിയമങ്ങള്‍ നിലനില്‍ക്കേ തന്നെ ഒരു സ്വത്തിന്‍റേയും അവകാശികളല്ലാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. മാനേജ്മെന്‍റ്, നേതൃത്വപദവി എന്നീ മേഖലകളില്‍ കൃത്യമായ പങ്കാളിത്തമില്ലാത്ത സ്ത്രീ ഒരു യഥാര്‍ത്ഥ അധികാരിയാവുന്നില്ല.
പ്രാദേശിക ഭരണസംവിധാനത്തിലുണ്ടായ പ്രാതിനിധ്യത്തെ ഏലിറലൃ ഞലുീിശ്ലെെ ആക്കുന്നതോടൊപ്പം നിയമസഭാ, പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും സ്ത്രീകളുടെ പക്ഷത്തുനിന്നുമുള്ള തീരുമാനങ്ങളുമുണ്ടാകേണ്ടതുണ്ട്.
രണ്ടാംഘട്ട വിശകലനത്തിന്‍റെ അനിവാര്യത
മേല്‍ വിശദീകരിച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തില്‍ നിലവിലുള്ള സ്ത്രീപ്രാതിനിധ്യത്തെ ലിംഗതുല്യതയിലേയ്ക്ക് നയിക്കുവാന്‍ ഒരു രണ്ടാംഘട്ട പഠനം ആരംഭിയ്ക്കേണ്ടതുണ്ട്. രാഷ്ട്രീയ മേഖലയിലെ സ്ത്രീകളുടെ നേതൃത്വപദവി, ഭരണ നിര്‍വ്വഹണം എന്നിവ സംബന്ധിച്ച് യു.എന്‍. സഭയുടെ കീഴില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.
1.    ഭരണത്തിലെ പ്രാതിനിധ്യം മാത്രമല്ല, ലിംഗപരമായ പ്രതികരണശേഷി കൂടി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടതായ നയങ്ങളുടെ രൂപീകരണം നടക്കേണ്ടതുണ്ട്. ഭരണനിര്‍വ്വഹണത്തില്‍ സ്ത്രീകള്‍ക്ക് ലഭ്യമായ ഇടം ജനാധിപത്യപരമായും ലിംഗതുല്യാടിസ്ഥാനത്തിലും മാറ്റിയെടുത്ത് ഉപയോഗിയ്ക്കപ്പെടേണ്ടതുണ്ട്.
2.    രണ്ടാംഘട്ടമെന്ന നിലയില്‍ നിലവിലുള്ള സ്ഥിതി സംബന്ധിച്ച് ചിട്ടയായ അവലോകനം അനിവാര്യമാണ്. സര്‍ക്കാര്‍, പ്രാദേശിക ഭരണസമിതികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ ഇവരുടെയൊക്കെ ഭാഗത്തുനിന്നുള്ള അവലോകനം ഘടനാപരമായും പ്രായോഗികവുമായ മാറ്റങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. പ്രാദേശിക ഭരണസംവിധാനം സ്ത്രീപ്രശ്നങ്ങളെ ഗൗരവമായി കാണാനും പരിഹരിയ്ക്കാനുമുള്ള വേദികളാകേണ്ടതുണ്ട്.
3.    എല്ലാ അര്‍ത്ഥത്തിലും തുല്യമായ ജനാധിപത്യ വേദികളായി ഭരണസംവിധാനം മാറേണ്ടതിനെ സംബന്ധിച്ച് മുഴുവന്‍ ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്. തുല്യതയിലടിസ്ഥാനമായ വികസനം എന്ന കാഴ്ചപ്പാട് ഉറപ്പിയ്ക്കേണ്ടതുണ്ട്. 
4.    ഫണ്ട് വിനിയോഗത്തിനു മാത്രമായ ഒരു സംവിധാനമെന്ന നിലയില്‍ നിന്നും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വലിയ വേദിയായി പ്രാദേശിക ഭരണസംവിധാനം മാറേണ്ടതുണ്ട്.
5.    നിലവില്‍ നിര്‍ബ്ബന്ധിതമാക്കിയ സ്ത്രീപ്രാതിനിധ്യം, സ്ത്രീകളെ രാഷ്ട്രീയ ഇടപെടലുകളിലേയ്ക്ക് അല്പാല്പമായി മാറ്റുന്നുണ്ട്. മേല്‍ സാഹചര്യത്തെ വീണ്ടും മത്സരിയ്ക്കാനും പൊതുപ്രവര്‍ത്തനത്തില്‍ സ്ഥിരമായി നിലകൊള്ളാനുമുള്ള പ്രതിനിധികളുടെ അനിവാര്യമായ പരിണാമത്തിലേയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്.

സ്ത്രീഗാര്‍ഹിക തൊഴിലാളികളും ഭരണകൂടആശങ്കകളും

തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന അവിദഗ്ദ്ധരായ  തൊഴിലാളികളില്‍ ഒരു നല്ല പങ്ക് ഗാര്‍ഹിക തൊഴിലാളികളായ സ്ത്രീകളാണ്. മുന്‍കാലങ്ങളിലെ കുടിയേറ്റ സംബന്ധമായ മിക്കവാറും പഠനങ്ങളും പുരുഷകേന്ദ്രിതമായ ഒരു സ്ഥാപനവ്യവസ്ഥയിലൂടെയാണ് പ്രവാസത്തെ വിശകലനം ചെയ്തിരുന്നത്. സ്ത്രീകളുടെ യാത്രകള്‍ എന്നും പുരുഷകേന്ദ്രിതപ്രവാസത്തിന്‍റെ അരികുപറ്റി മാത്രമാണെന്നും, സ്ത്രീകള്‍ എന്നും പുരുഷനെ പിന്തുടരുന്നവള്‍ മാത്രമാണെന്നും, അല്ലാതെയുള്ള സ്വതന്ത്രമായ യാത്ര അവള്‍ ഒരിക്കലും വിഭാവനം ചെയ്യുന്നില്ലെന്നും ഈ പുരുഷകേന്ദ്രിത കുടിയേറ്റ പഠനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിന് അപവാദമായി കണ്ടിരുന്നത് നഴ്സിങ്ങുമായി ബന്ധപ്പെട്ട സ്ത്രീകളുടെ കുടിയേറ്റം മാത്രമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗാര്‍ഹികതൊഴിലാളികളായ സ്ത്രീകളുടെ കുടിയേറ്റം അങ്ങേയറ്റം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
വിദേശരാജ്യത്തേക്കുള്ള തൊഴില്‍ കുടിയേറ്റങ്ങള്‍ക്കു കാരണമായി പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അതില്‍ പ്രധാനമായ ഒരുകാരണമായി ചൂണ്ടിക്കാട്ടുന്നത് വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വമാണ്. ഇതൊരു പ്രധാന കാരണമാണെങ്കില്‍ തന്നെയും ഈ കാരണം മാത്രമായി സ്ത്രീകളുടെ യാത്ര ചെയ്യാനുള്ള ആഗ്രഹങ്ങളെ ചുരുക്കാനാവില്ല. 2007-ല്‍ ദുബായിലും കേരളത്തിലും നടത്തിയ പഠനത്തില്‍  (ഗവേഷണപഠനത്തിന്‍റെ ഭാഗമായി) പലവിധകാരണങ്ങള്‍ സ്ത്രീകള്‍ തൊഴില്‍ പരമായ കുടിയേറ്റത്തിന് തെരഞ്ഞെടുക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. അതെ സമയം വ്യാപകമായി നിലനില്‍ക്കുന്ന സ്ത്രീഗാര്‍ഹിക തൊഴിലാളികളെ ചുറ്റിപറ്റിയുള്ള സദാചാരസങ്കല്‍പ്പവും ഭരണകൂടത്തിന്‍റെ പലവിധത്തിലുള്ള ആശങ്കകളും അവരുടെ യാത്ര സങ്കീര്‍ണ്ണമാക്കി തീര്‍ക്കുന്നു.
ഭരണകൂടത്തിന്‍റെ ആണാധികാരത്തെക്കുറിച്ചും, ആ പുരുഷകേന്ദ്രിതഭരണകൂടം സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാത്രം വിഭാവനം ചെയ്തിരിക്കുന്നതായും  വിമര്‍ശിക്കുന്നു. ഇത്തരത്തിലുള്ള വിമര്‍ശനം സ്ത്രീകള്‍ ഭരണകൂടവുമായി നിരന്തരം നടത്തുന്ന പല ഇടപെടലുകളും അപ്രസക്തമാക്കുന്നുണ്ട് എന്നത് ഒരു പോരായ്മ ആണെന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ ഭരണകൂടവുമായി നടത്തുന്ന ഇടപെടല്‍ എന്നും ഒരു 'നിസ്സഹായ ആയ ഇര' യുടേത് മാത്രമല്ല മറിച്ച് സജീവമായി ഭരണകൂടചട്ടക്കൂടുകളെ വെല്ലുവിളിക്കുന്നതുമാണ്. ഈ ഇടപെടല്‍ ചിലപ്പോഴൊക്കെ സുഘടിതമായി തോന്നാമെങ്കിലും, ഭരണകൂടം ആ ഇടപെടലുകള്‍ക്ക് ചില മാനദണ്ഡങ്ങള്‍ വച്ചിരിക്കുന്നതായും കാണാം.
രാഷ്ട്രാതിര്‍ത്തിക്ക് പുറത്തേക്കുള്ള സ്ത്രീകളുടെ ചലനങ്ങളെ മനുഷ്യകടത്ത് (ഔാമി ൃമേളളശസശിഴ) ആയി ക്രോഡീകരിച്ചു കാണാനുള്ള ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. ഇത് വീണ്ടും സ്ത്രീകളുടെ സ്വതന്ത്രമായ  യാത്രകളെ അംഗീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്ന മുഖ്യധാരാ സമീപനങ്ങളുടെ ഭാഗമാണ്. അങ്ങനെ സ്ത്രീകളെ മനുഷ്യകടത്തിന്‍റെയും പലവിധത്തിലുള്ള ലൈംഗികാതിക്രമങ്ങളുടെയും നിസ്സഹായ ഇരയായിമാത്രം ചിത്രീകരിക്കുന്ന പ്രവണത നിലനില്‍ക്കുന്നു. ദേശരാഷ്ട്രം എന്ന നിര്‍മ്മിതിയെയും അതിന്‍റെ സാങ്കല്‍പ്പികമായ സീമകളെയും ലംഘിക്കുന്ന സ്ത്രീകളുടെ സഞ്ചാരം ഉണ്ടാക്കുന്ന ഭീഷണി എന്നീ വ്യവഹാരങ്ങളില്‍ ഇഴചേര്‍ന്നിരിക്കുന്നു.
ഗാര്‍ഹികതൊഴില്‍ എന്നും സ്ത്രീകളുടേത് മാത്രമാണെന്നും ഗാര്‍ഹിക തൊഴില്‍ പതിവു വീട്ടുജോലികളുടെ ഒരു വിപുലീകരണം മാത്രമാണെന്നുമുള്ള ഒരു സാമാന്യബോധം വളരെ ശക്തിയായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ ശ്രമിക്കുന്നുമില്ല. ഗാര്‍ഹിക തൊഴില്‍ സ്വകാര്യ ഇടം - പൊതുഇടം എന്ന ദ്വന്ദ്വത്തെ ഇല്ലായ്മ ചെയ്യുന്നുണ്ട്. അതേസമയം വേതനവ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെ, കരാര്‍ പ്രകാരം, സമയക്രമത്തില്‍ ജോലി ചെയ്യാന്‍ പറ്റാതെ പലതരത്തില്‍ ചൂഷണത്തിന് വിധേയരാവുന്നുമുണ്ട്.
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കാനുള്ള ഒരു പ്രധാന കാരണം ഗാര്‍ഹികതൊഴില്‍ ഒരു പ്രത്യേക തൊഴില്‍ മേഖലയായി കാണാനുള്ള വൈമുഖ്യവും വളരെ ഫ്യൂഡലിസത്തില്‍ അടിയുറച്ച തൊഴിലാളി - തൊഴിലുടമ ബന്ധം നിലനില്‍ക്കുന്നു എന്നതുമാണ്. ഇങ്ങനെ ഗാര്‍ഹികതൊഴില്‍ പലവിധത്തിലുള്ള ഇടപെടലുകളില്‍, സദാചാരസങ്കല്‍പ്പങ്ങളില്‍ - ഭരണകൂടത്തിന്‍റെ, തൊഴില്‍ സ്ഥലത്തിന്‍റെ, തൊഴില്‍ ഉടമയുടെ- കുരുങ്ങിക്കിടക്കുന്നതായി കാണാം. ശ്രീലങ്കയില്‍ നിന്നു മധ്യേഷ്യന്‍ രാജ്യമായ ലെബനണിലേക്ക് ഗാര്‍ഹിക തൊഴിലാളികളായി പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള പഠനത്തില്‍ മിഷേല്‍ ഗാംബുര്‍ഡ്  ഉപയോഗിക്കുന്നുണ്ട്. കുടുംബം എന്ന സ്വകാര്യഇടത്തില്‍ ജോലി ചെയ്യുന്ന ഗാര്‍ഹികതൊഴിലാളി, ആ കുടുംബത്തിന്‍റെ അധികാരഘടനത്തില്‍ വളരെ താഴെയാണ്. അതേസമയം കുടുംബത്തിന്‍റെ അധികാരഘടനയും സങ്കീര്‍ണതകളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വീക്ഷണകോണ്‍ നിലനില്‍ക്കുന്ന ജ്ഞാനവ്യവസ്ഥയുടെ അധികാരത്തെ തകിടം മറിക്കുന്നുണ്ട്. ഇത് സ്ത്രീവാദ രാഷ്ട്രീയത്തിന് മുന്നോട്ടുള്ള ഇടപെടലുകള്‍ക്ക് പ്രധാനമാണ് താനും. വിദേശത്തേക്ക് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക്,  പ്രായപരിധി വച്ചുകൊണ്ടുള്ള നിബന്ധന ഇന്ത്യാഗവണ്മെന്‍റ് പുറത്തിറക്കിയിട്ട് ഏകദേശം 10 വര്‍ഷത്തോളമായി കഴിഞ്ഞു. ഇന്ത്യാഗവണ്മെന്‍റിന്‍റെ നിബന്ധന പ്രകാരം 30 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് ലഭ്യമാകുന്നതല്ല. 2004-ല്‍ പുറപ്പെടുവിച്ച ഈ നിബന്ധന വിദേശത്തേക്ക് ജോലിചെയ്യാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകള്‍ക്ക് ഒരുതരത്തിലുള്ള സഹായവും ചെയ്യുന്നതായി കാണുന്നില്ല. ഈ നിബന്ധനയെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്, ഇത് ദേശീയ വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപ്പിലാക്കിയത് എന്നാണ്. എന്തിനാണ് ഈ പ്രായപരിധി നിബന്ധന? ഇതുകൊണ്ട് ആര്‍ക്കാണ് നേട്ടം? എന്നീ ചോദ്യങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്നുണ്ട്. സ്ത്രീകളുടെ സ്വതന്ത്രമായി യാത്ര ചെയ്യാനും തൊഴില്‍ തേടാനുമുള്ള അവകാശത്തെ ഹനിക്കുന്ന നിയമം എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്?
വിദേശത്തേക്ക് ഗാര്‍ഹികതൊഴിലിനായി പോകുന്ന സ്ത്രീകളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ അവര്‍ മിക്കവാറും സാമുദായികവും സാമൂഹികവും സാമ്പത്തികവുമായി പിന്നോട്ട് നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നാണെന്ന് കാണാം. പലപ്പോഴും തങ്ങളുടെ കുടുംബത്തിന്‍റെ സമൂഹത്തിന്‍റെ പുരോഗതിക്ക് ഈ സ്ത്രീകള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, സ്ത്രീകള്‍ക്ക് വിദേശജോലി താരതമ്യേന എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയും എന്നുള്ളതാണ്. ഗാര്‍ഹികതൊഴില്‍ ഇന്നും അവിദഗ്ദ്ധതൊഴില്‍ ആയി കരുതുന്നതും ഈ പ്രക്രിയ എളുപ്പമുള്ളതാക്കുന്നു. പുരുഷന്മാരില്‍ ഏറിയപങ്കും വിദഗ്ദ്ധ തൊഴിലാളി  ആയി വിദേശയാത്രയ്ക്ക് ശ്രമിക്കുമ്പോള്‍ സ്ത്രീ അവിദഗ്ദ്ധ തൊഴിലാളികളുടെ യാത്ര താരതമ്യേന എളുപ്പമായിതീരുന്നു. അതേ സമയം സ്ത്രീകള്‍ക്ക് വളരെ ശക്തമായ ഒരു തൊഴില്‍ വിപണി  തദ്ദേശീയര്‍ക്ക് (എമിറാറ്റികള്‍ക്ക്) തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കമൂലം മിക്കവാറും എല്ലാ മേഖലകളിലും പ്രവാസ സാന്നിദ്ധ്യം കുറയുമ്പോഴും ഗാര്‍ഹികതൊഴില്‍ പോലുള്ള മേഖലകളില്‍ ഈ ആശങ്കകള്‍ നിലനില്‍ക്കുന്നില്ല. ഗാര്‍ഹികതൊഴില്‍ ചെയ്യാന്‍ തദ്ദേശീയര്‍ക്കുള്ള വിമുഖതയും, ജോലി ചെയ്യാന്‍ സന്നദ്ധരായ സ്ത്രീ പുരുഷന്മാര്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉണ്ടെന്നതുമാണ്.
ഇത്രയും അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രായപരിധിപോലുള്ള നിയന്ത്രണങ്ങളുമായി ഭരണകൂടം മുന്നോട്ട് വരുന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്. ഈ പ്രായപരിധി നിയമം വിദേശരാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളായി പോകാന്‍ താല്‍പര്യമുള്ള സ്ത്രീകളെ ആരെയും തന്നെ ഒരുവിധത്തിലും സഹായിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ യാത്ര സങ്കീര്‍ണമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കാതിരിക്കുമ്പോള്‍ നിയമത്തെ മറികടന്ന് യാത്ര ചെയ്യേണ്ടിവരുന്നതായും കാണാം. നിയമം - നിയമലംഘനം എന്നീ ദ്വന്ദ്വങ്ങള്‍ ഇവിടെ അപ്രത്യക്ഷമാവുന്നു. ഇന്ത്യയിലെ പല വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന 'പുഷിംഗ്'  എന്ന പേരില്‍ അറിയപ്പെടുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് കടക്കുന്ന മാര്‍ഗം, സ്ത്രീകള്‍ സ്വീകരിക്കുന്ന വിവിധമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇത്തരത്തില്‍ വിദേശത്ത് എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് തൊഴില്‍വിപണി നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് അവരുടെ യാത്ര നിയമവിധേയമല്ലെങ്കില്‍പോലും, എത്തിപ്പെടുന്ന രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിന് തടസ്സമാവുന്നില്ല. ഈ സാഹചര്യത്തില്‍ വെറുതെ പ്രതീകാത്മകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, സ്ത്രീകളെ നിസ്സഹായരായ ഇരകളായി ചിത്രീകരിക്കുന്ന ഭരണകൂടനിബന്ധനകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

2006-2008 കാലയളവില്‍ ഒരു പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന്‍റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റര്‍ഡാമില്‍ നടത്തിയ ഒരു പഠനത്തിന്‍റെ ഭാഗമാണ് ഈ ലേഖനം

കേരളത്തിലേക്കുള്ള സ്ത്രീതൊഴിലാളികളുടെ കുടിയേറ്റം

"കുടിയേറ്റത്തൊഴിലാളികള്‍ ഏതൊരു നാടിന്‍റെയും മുതല്‍ക്കൂട്ടാണ്, മനുഷ്യരെന്ന രീതിയില്‍, അധ്വാന ശേഷിയും പേറി വരുന്ന അവര്‍ അര്‍ഹിക്കുന്ന മാന്യതയും, തൊഴിലാളികള്‍ എന്ന രീതിയില്‍ അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും അവര്‍ക്ക് നല്‍കുകڈ.
ജുവാന്‍ സൊമാലിയ
(അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍)

കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളായി ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കുടിയേറ്റവും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങളും. ചില പ്രത്യേക സാഹചര്യങ്ങളിലാണ് കുടിയേറ്റം നടക്കുന്നത്. സാഹചര്യങ്ങള്‍ ആഗോള സമ്പദ് ഘടനയില്‍ വരുന്ന മാറ്റം മുതല്‍ ജാതി/വര്‍ഗ/ലിംഗപരമായ വ്യക്തിചലനങ്ങള്‍ വരെയാകാം. ഇന്നു സമൂഹത്തില്‍ നാം കാണുന്ന തരത്തിലുള്ള കുടിയേറ്റം ഏറെ സങ്കീര്‍ണ്ണവും വ്യത്യസ്തവുമാണ്. കുടിയേറ്റ പ്രക്രിയയുടെ ആവശ്യം, ദിശ, അനുഭവം എന്നിവയ്ക്ക് എന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്. ആദ്യകാലങ്ങളിലെ കുടിയേറ്റം സുസ്ഥിരമായിരുന്നു, മാത്രമല്ല, സ്ഥിരതാമസത്തിനുവേണ്ടിയുള്ളതായിരുന്നു. പക്ഷെ ഇന്ന് കുടിയേറ്റം താല്‍ക്കാലികമാണ്. മാത്രമല്ല കുടിയേറ്റക്കാര്‍ ഇന്ന് വളരെയധികം വൈജാത്യം പുലര്‍ത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍/ വിദഗ്ദ്ധ -അവിദഗ്ദ്ധ തൊഴിലാളികള്‍/പ്രൊഫഷണലുകള്‍/ടൂറിസ്റ്റുകള്‍/അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ കാണാവുന്നതാണ്.
സ്ത്രീകള്‍ കുടിയേറ്റ പഠനത്തിന്‍റെ ഭാഗമായിരുന്നില്ല. വിവാഹാനന്തര കുടിയേറ്റം മാത്രമാണ് സ്ത്രീകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. സ്ത്രീപ്രസ്ഥാനങ്ങളുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും പ്രയത്നഫലമായിട്ടാണ് സ്ത്രീകള്‍ കുടിയേറ്റം പഠനങ്ങളില്‍ ദൃശ്യമായിത്തുടങ്ങിയത്. ഈ ദൃശ്യത ഏറെ തിരിച്ചറിവുകള്‍ സൃഷ്ടിക്കുകയായിരുന്നു.
$ സ്ത്രീകള്‍ വിവാഹാനന്തരം മാത്രമല്ല, തൊഴിലന്വേഷിച്ചുള്ളതും മെച്ചപ്പെട്ട തൊഴിലിനുമായി കുടിയേറുന്നവരാണ് ഏറെയും.
$ പുതിയ ജ്ഞാനമേഖലകളായി വളര്‍ന്നുവന്നത്, കുടുംബവും കുടിയേറ്റവും സ്ത്രീകളുടെ തൊഴില്‍രംഗവും കുടിയേറ്റവും, സ്ത്രീകളുടെ തൊഴിലും കുടുംബവും എന്നിങ്ങനെ പലതും തുറന്നുകിട്ടുകയായിരുന്നു.
$ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ  അസ്തിത്വത്തെക്കുറിച്ച് പുതിയ അറിവുകള്‍ പ്രദാനം ചെയ്തു.
$ മെച്ചപ്പെട്ട തൊഴിലിനും, വേതനത്തിനുമായി സ്ത്രീകള്‍ കുടിയേറ്റം നടത്തുന്നുവെന്നത്, അവരുടെ സാമ്പത്തിക അടിമത്തവും, കുറഞ്ഞകൂലിയും സാമൂഹ്യാവസ്ഥയും ബന്ധപ്പെടുത്തി കാണുവാന്‍ കഴിഞ്ഞു.
$    വര്‍ദ്ധിച്ചുവരുന്ന അസമത്വം, സാമ്പത്തിക പ്രതിസന്ധി, ശോഷിച്ചുവരുന്ന ഉല്പാദന മേഖല എന്നിവ ,സ്ത്രീകളുടെ വരുമാനം നിര്‍ബന്ധമാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു.
$    അന്താരാഷ്ട്ര തൊഴില്‍ സംഘടന  നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് അന്താരാഷ്ട്ര കുടിയേറ്റത്തിന്‍റെ 58% സ്ത്രീകളാണെന്നാണ്.
കുടിയേറ്റത്തൊഴിലാളികളും കുടുംബങ്ങളും മൊത്തം അന്താരാഷ്ട്ര കുടിയേറ്റത്തിന്‍റെ 90% വരെ വരുമെന്നാണ് കാണുന്നത്. ഇന്ന് കുടിയേറ്റം തൊഴിലന്വേഷിച്ചുകൊണ്ടുള്ളതാണ്. 
2010-ല്‍ സാമ്പത്തികമായി സജീവമായിരുന്ന കുടിയേറ്റത്തൊഴിലാളികള്‍ 105 മില്യന്‍ ആയിരുന്നത്, 2014-ല്‍ 125 മില്യനായി വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമായ നാലു വെല്ലുവിളികള്‍- ഭരണം, സുരക്ഷ, വികസനം, സഹകരണം എന്നിവ നാലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റതൊഴിലാളികളുടെ സംരക്ഷണം, അവര്‍ക്കുതകുന്ന രീതിയില്‍ കുടിയേറ്റത്തിന്‍റെ സ്വഭാവനിര്‍ണ്ണയവും നിയന്ത്രണവും മാത്രമല്ല, ഉല്പത്തിസ്ഥാനത്തും സ്വീകരണസ്ഥാനത്തും  പുരോഗതി, വികസനം എന്നിവ സൃഷ്ടിക്കുക എന്നതും ഇന്നത്തെ വെല്ലുവിളികളാണ്.
നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും ഗ്രാമത്തില്‍നിന്നു നഗരത്തിലേക്കുള്ള ചലനാത്മകതയും കുടിയേറ്റത്തെ സഹായിച്ചിട്ടുണ്ട്. ആഗോള തൊഴില്‍ വിഭജനത്തിന്‍റെ ഭാഗമായി അതിജീവനത്തിന്‍റെ മുഖ്യഘടകമായി തൊഴില്‍ കുടിയേറ്റങ്ങള്‍ ഇന്നു മാറിയിരിക്കുന്നു.
ڇമനുഷ്യശക്തിയെ/അധ്വാനശക്തിയെ വെട്ടിക്കുറയ്ക്കുക, കരാറടിസ്ഥാനത്തില്‍ കുറഞ്ഞ കൂലിയില്‍ 'മുഖ്യതൊഴിലാളി'കളെ പുറത്താക്കുക, ഇവര്‍ക്ക് കൃത്യമായ തൊഴില്‍ നിയമങ്ങളോ, തൊഴില്‍ സുരക്ഷയോ നല്‍കാതെ, തൊഴില്‍ജന്യരോഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പിടിയിലമര്‍ന്നു, സംഘടിക്കാനുള്ള സാധ്യതയോ, തൊഴില്‍ അഭിവൃദ്ധിയോ ഒന്നുമില്ലാതെ, ഇവയെല്ലാം നിയന്ത്രിക്കുന്ന തരത്തിലുള്ള തൊഴില്‍ രംഗമാണ് കുടിയേറ്റത്തെ നിര്‍ബന്ധമാക്കുന്നത്" എന്ന് കഘഛ പറയുന്നു.
കുടുംബത്തോടെയുള്ള കുടിയേറ്റം, മേല്‍പ്പറഞ്ഞ വര്‍ദ്ധിച്ചുവരുന്ന അസമത്വവും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഒന്നാണ്. പരമദരിദ്രരാണ് തൊഴിലന്വേഷിച്ച് കുടുംബത്തോടെ കുടിയേറുന്നത്. ഇതില്‍ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ഏറ്റവും അവസാനത്തെ തുരുത്തായി കുടിയേറ്റത്തെ കാണുന്നവരാണ് ഇക്കൂട്ടര്‍. വര്‍ദ്ധിച്ച കടബാദ്ധ്യതയും മുതലാളിത്തത്തിന്‍റെ രൂപാന്തരവും ദരിദ്രരെ കൂലിക്കും വീടിനുമിടയില്‍  പരിക്രമണം നടത്താന്‍ നിര്‍ബന്ധിതരാക്കുന്നതില്‍ ഏറെ പ്രശ്നവല്‍ക്കരിക്കപ്പെടുന്നത് കുട്ടികളും സ്ത്രീകളുമാണ്.
കേരളത്തിലേക്കുള്ള കുടിയേറ്റം:
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന കേരളത്തില്‍ അന്യസംസ്ഥാനത്തില്‍ നിന്നുള്ള കുടിയേറ്റം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. തമിഴ്നാടില്‍ നിന്നു തുടങ്ങി, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര എന്നിങ്ങനെ, ഇന്ന് ബംഗ്ലാദേശ്, ബംഗാള്‍, ബീഹാര്‍, ഒറീസ, യു.പി., രാജസ്ഥാന്‍., ആസാം എന്നിവിടങ്ങളില്‍നിന്ന് വരെ ധാരാളമായി തൊഴിലാളികള്‍ പരിക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. നിര്‍മ്മാണമേഖല, കല്ലുവെട്ട്, പാറപെട്ട്, റോഡ്പണി എന്നിവയില്‍ തുടങ്ങി പാടത്തു പണിയെടുക്കാന്‍ വരെ ഇന്ന് കുടിയേറ്റക്കാരാണ് എന്നത് ശ്രദ്ധേയമാണ്. അവരുടെ സ്വസംസ്ഥാനത്തെ കാര്‍ഷികമുരടിപ്പും ചെറുകിടവ്യവസായങ്ങളുടെയും പരമ്പരാഗത വ്യവസായത്തിന്‍റെയും തകര്‍ച്ചയുമാണ് അവരെ ഇവിടെ എത്തിക്കുന്നത്. കേരളത്തിലെ ധൃതഗതിയിലുള്ള നഗരവല്‍ക്കരണവും വര്‍ദ്ധിച്ച കൂലനിരക്കും ഇതിനെ സഹായിക്കുന്നു.
കുടിയേറ്റക്കാരുടെ അസ്ഥിരത കാരണം കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ചൈനയിലും റഷ്യയിലുമുള്ളപോലെ ഇന്ത്യയിലോ, കേരളത്തിലോ എന്നല്ല, മറ്റൊരു രാജ്യത്തിലും കുടിയേറ്റക്കാര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല  പ്രധാനസ്രോതസ്സുകളായ കാനേഷുമാരിയും പ്രാദേശികതലത്തിലുള്ള കണക്കുകള്‍ ശേഖരിക്കുന്നില്ല. ജനനസ്ഥലത്ത് എടുക്കുന്ന കണക്കുകളും അവസാനത്തെ താമസസ്ഥലവും, കണക്കുകള്‍ കൃത്യമാക്കാന്‍ സഹായിക്കാറില്ല.
കണക്കുകള്‍ ലഭിക്കുവാനുള്ള സാധ്യത ലേബര്‍ ഓഫീസുകളാണ്. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നതാണ് നിയമം. രജിസ്റ്റര്‍ ഉണ്ട്, കണക്കുകള്‍ ഇല്ല. ലേബര്‍ ഓഫീസുകളിലും സബ് ഓഫീസുകളിലുമുള്ള കണക്കുകള്‍ തെറ്റാണ്. ഒരാള്‍ക്ക് 5000 രൂപ വീതം കെട്ടിവെക്കണമെന്നതിനാല്‍, എണ്ണം കുറച്ചു മാത്രമെ ഇവിടെ രജിസ്റ്റര്‍ ചെയ്യാറുള്ളൂ. ലേബര്‍ ഓഫീസറുടെ അന്വേഷണസമയത്ത് തൊഴിലാളികളെ അവിടെ നിന്നു മാറ്റുന്ന തന്ത്രവും വ്യാപകമാണ്.
പ്രശ്നം 1    കൃത്യമായ കണക്കുകള്‍ ലഭിക്കാനുള്ള വഴികള്‍ ഉണ്ടാവണം. രജിസ്ട്രേഷന്‍ സ്വീകരണസ്ഥലത്തും, സ്വന്തം സ്ഥലത്തും   ഉറപ്പു വരുത്തണം. കൃത്യമായ കണക്കുകളില്ലാതെ, നയപരിപാടികളോ, പദ്ധതിനിര്‍വഹണമോ സാധ്യമല്ല.
ഈ പഠനത്തില്‍ രാഷ്ട്രീയ - സാമ്പത്തിക വ്യവസ്ഥ  സമീപനമാണ് നടത്തിയിരിക്കുന്നത്. കാരണം, കുടിയേറ്റം എന്ന പ്രക്രിയ, ജനങ്ങളും അവരുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-പാരിസ്ഥിതിക മാനത്തോടുള്ള പൊരുത്തപ്പെടലുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതേസമയം, സുരക്ഷിതത്വം, ഇടം, സാമ്പത്തികം, കുടുംബബന്ധങ്ങള്‍, ഭരണതന്ത്രം, നയപരമായ മാറ്റങ്ങള്‍, ഭൂമിയുടെ കൈവശാവകാശം, ആഹാരം, വിപണി, ഗതാഗതം, വികസനം, ഇവയെല്ലാം കണ്ണിചേര്‍ത്തുകൊണ്ടുമാത്രമെ പ്രാദേശികമായി ഈ വിഷയം പഠിക്കുവാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മതല പഠനങ്ങളുടെ ആവശ്യകതയും നയരൂപീകരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പ്രശ്നം 2    സൂക്ഷ്മതല - പ്രാദേശിക പഠനങ്ങള്‍ നടത്തിക്കൊണ്ടു മാത്രമേ, തൊഴില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യുവാന്‍ കഴിയൂ. വൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ട് - ഉല്പാദനത്തിലും വിതരണത്തിലും) പ്രാദേശിക പഠനങ്ങള്‍ അനിവാര്യമാണ്.

സ്ത്രീകളും കേരളത്തിലെ കുടിയേറ്റവും (മലപ്പുറം - കോഴിക്കോട് ജില്ല)
സ്വാധികാരയുക്തമായ  കുടിയേറ്റം, തവണവെച്ചുള്ള  കുടിയേറ്റം, കുടുംബത്തോടെയുള്ള കുടിയേറ്റം എന്നിവയിലെല്ലാം  മുഖ്യഘടകം സ്ത്രീകളാണ്. നാട്ടില്‍ ചെയ്തിരുന്ന അതേ തൊഴിലില്‍ തുടരുന്നവരും (3%) അതിലും കുറഞ്ഞ വൈദഗ്ദ്ധ്യത്തിലുള്ള തൊഴില്‍ ഏറ്റെടുക്കുന്നവരും (97%) ആണ് ഭൂരിപക്ഷവും. നാട്ടിലെ കൃഷിപ്പണി ചെയ്തിരുന്നവരില്‍ 63% പേര്‍ ഇന്ന് പാറപ്പൊട്ടിക്കാനും, ക്വാറി പ്രവര്‍ത്തനത്തിലും നിര്‍മ്മാണ മേഖലയിലും, ഗാര്‍ഹികതൊഴിലിലും, ആക്രിപെറുക്കുന്നതുവരെയിലും എത്തിയിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളി സ്ത്രീകളുടെ പ്രായം 30-നും 50-നുമിടയിലാണ് (92%), ബാക്കി 8%ത്തില്‍ 6% വൃദ്ധരും 2% കുട്ടി്കളുമാണ്. വിവാഹശേഷം തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പായശേഷമേ ഇവര്‍ വിവാഹം കഴിക്കുന്നുള്ളൂ. പലപ്പോഴും തൊഴില്‍ രംഗത്ത് എത്തിപ്പെടുന്നതിനുള്ള ഉപാധിയായി വിവാഹം പരിണമിക്കുന്നു. ഉല്പാദനക്ഷമമായ ജീവിതകാലം മുഴുവന്‍ അവര്‍ തൊഴിലന്വേഷകരായി മാറുന്നു.
കേരളത്തില്‍ തെക്കേഇന്ത്യയില്‍ നിന്നും കുടിയേറുന്ന സ്ത്രീകളാണ് കൂടുതലായും കാണുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും തൊഴിലെടുക്കാനായി എത്തുന്നവര്‍ ചുരുക്കമാണ്. കുടുംബത്തോടെയുള്ള കുടിയേറ്റങ്ങളില്‍ മാത്രമാണ് കൂടുതലായി വടക്കേഇന്ത്യയിലെ സ്ത്രീകളെ കാണുന്നത്. ഭാഷ, ജീവിതരീതി, ആഹാരക്രമം എന്നിവയിലുള്ള വൈജാത്യത്തെക്കാളേറെ, കുടുംബത്തെ -ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ - സംരക്ഷിക്കാനുള്ള ചുമതലയും കുറഞ്ഞ കൂലിയിലുള്ള അധ്വാനവുമായി, സ്വന്തം നാട്ടില്‍ കവിയുന്നവരാണ് ആസാം, ബംഗാള്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍. 4% ത്തോളം വരുന്ന ഈ സ്ത്രീകളില്‍ 2% ത്തോളം പേര്‍ ഇവിടെ പ്രാദേശികമായി തൊഴിലിനു പോകുന്നുമുണ്ട്.
സ്ത്രീകളുടെ കുടിയേറ്റം നിയന്ത്രിക്കപ്പെടുന്നതും പ്രശ്നമാകുന്നതും കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വൃദ്ധരായ മാതാപിതാക്കള്‍ ഉള്ളവര്‍ നാട്ടില്‍ത്തന്നെ കുട്ടികളെ പഠിപ്പിക്കുന്നു. ഭാഷയും വ്യത്യസ്തഭാഷ പഠിപ്പിക്കുന്ന സ്കൂളുകളുടെ അപര്യാപ്തതയും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു. കുട്ടികളുമായി കുടിയേറ്റം നടത്തുന്ന സ്ത്രീകളാവട്ടെ, കുട്ടിയുടെ സുരക്ഷ പ്രശ്നമാവുന്നതുകൂടാതെ, അവര്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചുകൊണ്ടാണ് ഇവിടെ തൊഴിലെടുക്കുന്നത് / തൊഴിലെടുപ്പിക്കുന്നത്.
അതേസമയം, കുട്ടികളെ വിദ്യാഭ്യാസത്തിനായി നാട്ടില്‍ വിട്ടിട്ടുവരുന്ന അമ്മമാരുടെ മാനസികവ്യഥ വളരെയേറെയാണ്. സാമ്പത്തികമായും ഇത് ബാധിക്കുന്നു. ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് പോകേണ്ടി വരുന്ന സാമ്പത്തികനഷ്ടം പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പഠനം കാണിക്കുന്നത്, സ്ത്രീകളുടെ വരുമാനത്തിന്‍റെ വലിയ ഒരുതോത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് അയച്ചു കൊടുക്കുകയാണെന്നാണ്. ഇന്ന് കേരളത്തില്‍ ബാലവേല ചെയ്യുന്നത് കുടിയേറ്റക്കാരാണ്.
പ്രശ്നം 3 കുറഞ്ഞത് ത്രിഭാഷാമാദ്ധ്യമ- ഹിന്ദി/തെക്കന്‍ സംസ്ഥാന ഭാഷകള്‍/മലയാളം) സ്കൂളുകളുടെ അപര്യാപ്തത കേരളത്തില്‍ വളരെ വ്യാപകമാണ്. മറ്റു പല സംസ്ഥാനങ്ങളിലും മലയാളം മീഡിയം സ്കൂളുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ തമിഴ്/കന്നടം/തെലുങ്ക്/ഹിന്ദി- ഭാഷകളുള്ള മീഡിയം ഇല്ല എന്നുതന്നെ പറയാം.  
പ്രശ്നം 4     ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു പ്രശ്നം, കേരളത്തില്‍ ബാലവേല നിരോധിച്ചുവെങ്കിലും, കുടിയേറ്റ ബാലികാബാലന്മാര്‍ വ്യാപകമായി തൊഴില്‍ രംഗത്തുണ്ട്. കോഴിക്കോടിലെ ചെരുപ്പുനിര്‍മ്മാണശാലകളില്‍, ഹോട്ടലുകളില്‍, ലോട്ടറിടിക്കറ്റ് വില്പന രംഗത്ത്, ക്വാറി മേഖലയില്‍ ഒക്കെത്തന്നെ കുട്ടികള്‍ പണിയെടുക്കുന്നു. (കൂലിയില്ലാതെയും കുറഞ്ഞ കൂലിക്കും) ബാലവേല നിയന്ത്രിക്കാനായും, അമ്മമാരുടെ വ്യഥമാറ്റാനുമായി, കുടിയേറ്റക്കാര്‍ക്കായി ക്രഷേകള്‍/അംഗനവാടികള്‍ തുടങ്ങേണ്ടതാണ്.
കുടിയേറ്റ സ്ത്രീതൊഴിലാളികള്‍ പൊതുവെ അവിദഗ്ദ്ധരാണ്. നിരക്ഷരരുമാണ്. സ്കൂളില്‍ പോയിട്ടില്ലാത്തവര്‍ 51% വരെയുണ്ട്. കല്ലുപൊട്ടിക്കുന്നവരുടെയില്‍ 91% വും, ചൂല് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 80% വും, ആക്രി പെറുക്കുന്നവരില്‍ 92%വുമാണ് നിരക്ഷരരുള്ളത്. മറിച്ച് വീട്ടുജോലിക്കാരില്‍ 9-ാം തരം വരെ പഠിച്ചവരുണ്ട്.
പലരും പലതരം തൊഴിലുകളും ഇവിടെവന്നശേഷം പഠിച്ചവരാണ്. കുടിയേറ്റത്തിനുമുന്‍പ് ഈ സ്ത്രീകളില്‍ പലരും മുഴുവന്‍ സമയതൊഴിലാളികളായിരുന്നില്ല. കാര്‍ഷികവൃത്തിയായതുകൊണ്ടുതന്നെ തൊഴില്‍ ദിനങ്ങള്‍ കുറവായിരുന്നു. മറ്റു സമയങ്ങളില്‍ തോട്ടപ്പണി മുതല്‍ വീട്ടുപണിവരെ എന്തു തൊഴിലും ചെയ്യാന്‍ തയ്യാറായവരാണിവര്‍ - കുടുംബം നയിച്ചിരുന്നത് അഥവാ നയിക്കുന്നത് സ്ത്രീകളാണ്. നാട്ടിലെ കൃഷിപ്പണി, കുട്ടികളുടെ വിദ്യാഭ്യാസം, വര്‍ഷത്തില്‍ രണ്ടുതവണ യാത്ര, വീടുപുതുക്കല്‍, സഹോദരിയുടെ കല്യാണം, കുടുംബകടം വീട്ടുന്നത് ഒക്കെത്തന്നെ സ്ത്രീകളുടെ വരുമാനം കൊണ്ടാണ്. ദൈനംദിന ചിലവുകള്‍ക്ക് പുരുഷന്‍റെ (മദ്യപാനം ഒഴിച്ചുകിട്ടുന്നത്) കൂലിയാണ് ഉപയോഗിക്കുന്നത്. പലപ്പോഴും മാസത്തില്‍ ഒരിക്കല്‍ പോലും വാങ്ങാതെ, നാട്ടില്‍ പോകുമ്പോള്‍ മാത്രം മുതലാളിയോട് കൂലി വാങ്ങിക്കുന്നവരുമുണ്ട്. അതില്‍ പലപ്പോഴും ചതിക്കപ്പെടലുമുണ്ട്. പ്രാദേശിക ഭാഷാപരിജ്ഞാനമില്ലാത്തതാണ് ഇതിനൊരു കാരണം.
ആഴ്ചയില്‍ ആറുദിവസം പണിയെടുക്കുന്നവരാണ് ഭൂരിഭാഗംപേരും. ചൂല് നിര്‍മ്മാതാക്കളും വീട്ടുജോലിക്കാരും ദിവസക്കൂലി നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഏഴുദിവസവും പണിയെടുക്കുന്നു.
കൃത്യമായ തൊഴില്‍ വിഭജനം പ്രകടമാണ്. കഴിഞ്ഞ തലമുറയ്ക്കുമുന്‍പേ തന്നെ കുടിയേറിയവരും, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കുടിയേറിയവരും തമ്മില്‍ തൊഴില്‍രംഗത്തു മാത്രമല്ല, വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും വ്യത്യാസമുണ്ട്. പഴയ തലമുറക്കാരുടെ കുട്ടികള്‍ കോളേജിലും സ്കൂളിലും പഠിക്കുകയും, എഞ്ചിനീയറിംഗ്, മെഡിസിന്‍പോലുള്ള വിദ്യാഭ്യാസരംഗത്ത് ഭാഷാപ്രശ്നമില്ലാതെ തുടരുകയും ചെയ്യുമ്പോള്‍, വര്‍ഗ്ഗപരമായും തൊഴില്‍പരമായും ഒരേസംസ്ഥാനത്ത് നിന്ന് വന്ന വീട്ടുജോലിക്കാരില്‍ ഭിന്നതയുണ്ടാവുന്നു. ആദ്യതലമുറക്കാര്‍ പലരും കേരളത്തിന്‍റെ മുഖ്യധാരയുമായി ഇഴുകിചേര്‍ന്നിരിക്കുന്നു. അപ്പോഴും നിലനില്‍ക്കുന്ന പ്രശ്നം, ദലിതരുടെതാണ്. തമിഴ്നാട്ടിലെ ദളിതരെ, ഇവിടെ റിസര്‍വേഷന്‍ ലിസ്റ്റിന്‍ കാണാന്‍ കഴിയില്ല. ഉദാ: ചക്കിലിയന്മാര്‍ എന്ന ജാതി ദളിതരാണ്. കേരളത്തില്‍ "ശുചിത്വവിപ്ലവ"ത്തിനു മുന്‍പ് തോട്ടിപ്പണി ചെയ്തിരുന്നവരാണിവര്‍. പുരുഷന്മാര്‍ മിക്കവാറും കോര്‍പറേഷന്‍ തൊഴിലാളികളായി മാറി. സ്ത്രീകളാകട്ടെ 25% ത്തില്‍ താഴെമാത്രമേ കോര്‍പ്പറേഷന്‍ ശുചിത്വത്തൊഴിലില്‍ ചേര്‍ന്നുള്ളു. മറ്റുള്ളവര്‍ ഗാര്‍ഹിക തൊഴിലാളികളായി, കോഴിക്കോടിലെ നടക്കാവ്, മൊകവൂര്‍, വെസ്റ്റ്ഹില്‍ കോളനികളിലും ഗാന്ധിനഗര്‍ കോളനികളിലും ജോലി ചെയ്യുന്നു.
പ്രശ്നം 5    ദളിതരുടെ റിസര്‍വേഷനും ആനുകൂല്യങ്ങളും, കുടിയേറ്റകാലാവധിയുമായി ബന്ധപ്പെടുത്തി ഇവിടെയുള്ള സ്ഥിരതാമസക്കാര്‍ക്കും നിര്‍ബന്ധമാക്കുക.
ഗൃഹവും ഗൃഹാന്തരീക്ഷവും
കേരളത്തില്‍ നിന്ന് ഗള്‍ഫു നാടുകളിലേക്ക് കുടിയേറുന്ന മലയാളിതൊഴിലാളിയുടെ ആരോഗ്യപരിരക്ഷ, സുരക്ഷിതത്വം, താമസസൗകര്യം, ശുചിത്വം എന്നിവ നിര്‍ബന്ധമാക്കുന്ന നമ്മള്‍ ഇവിടെ വന്നു താമസിക്കുന്നവരോട് പ്രതിബദ്ധത കാണിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നുതന്നെ പറയേണ്ടി വരും.
26-27 കുടുംബങ്ങള്‍ക്ക് ഒന്നോ, രണ്ടോ കക്കൂസുകള്‍ മാത്രമാണ് മലപ്പുറത്ത് കണ്ടത്. കോഴിക്കോടിലെ ബീച്ചും പരിസരവുമാണ്, ലോട്ടറിടിക്കറ്റു വില്പനക്കാരുടെ (മഹാരാഷ്ട്രയില്‍നിന്നും രണ്ടുതലമുറ മുന്‍പു കുടിയേറിയവര്‍) വിസര്‍ജ്ജന സ്ഥലം. സ്വന്തമായി വീടുള്ളവര്‍ (മിച്ചഭൂമി) ആണിവര്‍ - എന്നിട്ടും കക്കൂസുകളില്ലാതെ ബുദ്ധിമുട്ടുന്നവരാണ്.
ആക്രിപെറുക്കുന്നവരും കല്ലുവെട്ടുന്നവരും, താല്കാലികമായി വലിച്ചുകെട്ടിയ ഷീറ്റുകള്‍ക്കുള്ളിലാണ് അന്തിയുറങ്ങുന്നത്. മഴക്കാലത്ത്, ഒരുവശത്ത് ആക്രിസാധനങ്ങളും മറ്റൊരു വശത്ത് താമസവുമായി കഴിയുന്ന ഇവര്‍ക്ക് ബാത്ത്റൂമോ, മറ്റ് സംവിധാനങ്ങളോ ഇല്ല. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടത്തിയ പഠനത്തില്‍ താമസസ്ഥലത്ത് കക്കൂസുകള്‍ ഉള്ളത് 5% ത്തിനുമാത്രമാണ്.
പ്രശ്നം 6    പൊതുകക്കൂസുകള്‍, കുളിപ്പുരകള്‍ എന്നിവ (കേരളത്തിന്‍റെ പൊതുആരോഗ്യത്തെ സംരക്ഷിക്കുന്ന രീതിയില്‍ത്തന്നെ) കുടിയേറ്റക്കാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ ആരോഗ്യരംഗത്തുണ്ടായ വികസനം, വളരെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് (പല സാംക്രമിക രോഗങ്ങളും കേരളത്തില്‍ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു) കുടിയേറ്റക്കാര്‍ക്കുള്ള ശുചിത്വ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ലൈന്‍ കക്കൂസുകളും, ജലലഭ്യതയും പൊതുഇടങ്ങളില്‍ (പ്രത്യേകിച്ചും കുടിയേറ്റക്കാര്‍ താമസിക്കുന്ന മേഖലകളില്‍) അത്യാവശ്യമാണ്.
അടുക്കള പലരും പങ്കിട്ടെടുക്കുന്ന സംവിധാനമാണ് കോഴിക്കോടും മലപ്പുറത്തും കണ്ടത്. വീട്ടുജോലിക്കാര്‍ക്കും ആക്രിപെറുക്കുന്നവര്‍ക്കും അടുക്കളതന്നെ ഇല്ല. 25% ത്തോളം ചൂല് നിര്‍മ്മാതാക്കള്‍ അടുക്കള പങ്കിടുകയാണ് ചെയ്യുന്നത്. ഒറ്റമുറി വീടുകളാണ് 95% ഉം. അതുകൊണ്ടുതന്നെ സ്വന്തമായ അടുക്കള സ്വപ്നം മാത്രമായി മാറുന്നു.
ആരോഗ്യപ്രശ്നങ്ങള്‍:-    പലര്‍ക്കും സാംക്രമികരോഗങ്ങള്‍ കൂടാതെ, ശരീരവേദന, നട്ടെല്ല് തേയ്മാനം, മൂത്രരോഗം എന്നിവ സര്‍വ്വസാധാരണമായിട്ടുണ്ട്. 25% പേര്‍ പനി സ്ഥിരമായി ഉള്ളവരാണ്. മുറിവ്, ചതവ് എന്നിവ ഉള്ളവര്‍ 60% പേരുണ്ട്. ഇവര്‍ രോഗനിര്‍ണ്ണയവും ശുശ്രൂഷയും പലപ്പോഴും സ്വയം ചെയ്യുന്നവരാണ്. അല്ലെങ്കില്‍ അവരുടെ ഡോക്ടര്‍മാര്‍, മരുന്നുകടയിലെ ഫാര്‍മസിസ്റ്റാണ് എന്നതാണ് ദുരവസ്ഥ. മെഡിക്കല്‍ കോളേജ്, താലൂക്ക് ആശുപത്രി, പി.എച്ച്.സി. എന്നിവയില്‍ അവര്‍ ചുരുക്കമായി പോകാറുണ്ട്. അവര്‍ എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടത് ഒ.പി. സമയമാറ്റമാണ്.
പ്രശ്നം 7    കേരളത്തിലെ പല ചികിത്സാ കേന്ദ്രങ്ങളിലും (സര്‍ക്കാര്‍/പ്രൈവറ്റ്) ഒ.പി. എന്നത് രാവിലെ മുതല്‍ ഉച്ചവരെയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ സാമ്പത്തികമില്ലാത്തതിനാല്‍ ഗവണ്മെന്‍റ് ആശുപത്രികളെയാണ് കുടിയേറ്റക്കാര്‍ ഉപയോഗിച്ചുവരുന്നത്. ഒരു ദിവസം ആശുപത്രിക്കു പോയാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന (വീട്ടുജോലി, ക്വാറി മുതലായവ) സ്ഥിതിയുണ്ട് എന്നുമാത്രമല്ല, ആശുപത്രിക്ക് പോകുന്നത് വരുമാനം മുട്ടിക്കുന്ന പണിയായതിനാല്‍ ഇവര്‍ ഡോക്ടറെ സമീപിക്കാറില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി. വൈകിട്ട് 6 മണിക്കുശേഷം ഒരു മണിക്കൂര്‍ നിര്‍ബന്ധമായും ഉണ്ടാവണം.
പ്രശ്നം 8    കേരളത്തില്‍ പുകവലി മിക്കവാറും നിരോധിച്ച രീതിയില്‍ കുറവുണ്ടായിട്ടുണ്ട്. പകരം പാന്‍മസാല പാക്കറ്റുകള്‍ മാലയായി പഞ്ചായത്ത് തലം മുതല്‍ എല്ലാ കടകളിലും കാണ്മാനുണ്ട്. പാന്‍ മസാലക്കടിമയായ സ്ത്രീപുരുഷന്മാര്‍ പലപ്പോഴും അത് വ്യാപിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ട്. പഞ്ചായത്ത് തലം മുതല്‍ പാന്‍മസാല നിരോധനം നിര്‍ബന്ധമാക്കേണ്ടതുണ്ട്.
പ്രശ്നം 9    കേരളത്തിലെ ലേബര്‍ ഓഫീസുകളില്‍നിന്നും സബ് ഓഫീസുകളില്‍നിന്നും കണക്കുകള്‍ ലഭ്യമല്ല. അവ സൂക്ഷിക്കാനുള്ള സംവിധാനമില്ല. കുടിയേറ്റത്തൊഴിലാളിക്ഷേമനിധി എന്നത് പ്രചരിപ്പിക്കേണ്ട ചുമതല ലേബര്‍ ആഫീസുകള്‍ക്കാണ്. സബ് ഓഫീസുകളിലൂടെയാണ്, അവരുടെ ക്ഷേമനിധിയുടെ വിവരവും പ്രശ്നങ്ങളുടെ ബാഹുല്യവും മനസിലാക്കാന്‍ കഴിയുക. സബ്ലേബര്‍ ഓഫീസില്‍ ഒരു പ്യൂണും, ഒരു ക്ലര്‍ക്കും, അസി. ലേബര്‍ ഓഫീസറും മാത്രമേ നിയമിക്കാറുള്ളൂ. ഇന്നത്തെ കുടിയേറ്റത്തിന്‍റെ രീതിക്ക് ഈസ്റ്റാഫ് പര്യാപ്തമല്ല.
മാത്രമല്ല, അവരുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ കൂടെ കുടിയേറ്റക്ഷേമനിധിയുടെ പ്രചരണവും പ്രവര്‍ത്തനവും നടക്കുന്നില്ല. കുടുംബശ്രീ മിഷനുള്ളതുപോലെ, പഞ്ചായത്ത് തലത്തില്‍ ഒരു സെക്ഷന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കായി ഉണ്ടാവുകയോ, അല്ലെങ്കില്‍ ലേബര്‍ ഓഫിസില്‍ കുടിയേറ്റ പ്രശ്നത്തിന്‍റെതായ വിഷയങ്ങള്‍മാത്രം ശ്രദ്ധിക്കാന്‍ തസ്തിക ഉണ്ടാക്കുകയും, നിയമിക്കുകയും വേണം. കണക്കുകള്‍ ശേഖരിക്കുകമാത്രമല്ല, അവരുടെ താമസം, ഭക്ഷണം, കുടിവെള്ളം, ശുചിത്വം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധിക്കുകയും, അവരെയും കൂടി സാമൂഹ്യവികസനത്തിന്‍റെ മുഖ്യപങ്കാളികളാക്കാനുമുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്.
പ്രശ്നം 10    ഏജന്‍റുമാരാണ് തൊഴിലാളികളെ നിയമിക്കുന്നത്. കൊടുക്കുന്നത്, എടുക്കുന്നത് എല്ലാംതന്നെ. യാതൊരു അധ്വാനവുമില്ലാതെ, മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ വരുമാനത്തില്‍ പങ്കുപറ്റുന്നവരാണ് ഈ ഏജന്‍റുമാര്‍. ഇവര്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, കാരണം കൂലിയും വേലയും നിശ്ചയിക്കുന്നതിവരാണ്. ഏജന്‍റുമാരുടെ ഭീഷണിക്കു വഴങ്ങി പല സ്ത്രീതൊഴിലാളികള്‍ക്കും ലൈംഗികപീഡനം വരെ സഹിക്കേണ്ടിവരുന്നുണ്ട്. കുടിയേറ്റത്തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാവുന്നതോടെ, അത് ഏജന്‍റുമാരുടെ സഹായമില്ലാതെ, നേരിട്ട് പഞ്ചായത്ത് ഏറ്റെടുക്കേണ്ടതുണ്ട്. ങശഴൃമിേ ുഹമരലാലിേ ലെൃ്ശരല എന്ന രീതിയില്‍ പഞ്ചായത്തില്‍ ജോലി വേണ്ടവരും, തൊഴിലാളികളെ വേണ്ടവരും രജിസ്റ്റര്‍ ചെയ്യുകയും, കൂലി, വേല, എന്നിവ കൃത്യമായി ക്രമീകരിച്ച് തൊഴിലാളികളെ ടൗുുഹ്യ ചെയ്യുന്ന ുഹമരലാലിേ ആയി പഞ്ചായത്തിനെ കാണേണ്ടതുണ്ട്. കുടിയേറ്റത്തിന്‍റെ തോത്, നൈപുണി, വരുമാനം, എന്നിവയോടൊപ്പം, കുടിയേറ്റത്തൊഴിലാളികളുടെ ആരോഗ്യം, താമസം എന്നിവയും കൂടി ശ്രദ്ധിക്കുവാന്‍ പ്രാദേശിക ഗവണ്മെന്‍റിന്‍റെ ഈ വകുപ്പിന് കഴിയണം. എങ്കില്‍ മാത്രമേ, സാമൂഹ്യ വികസനത്തിന് ഇവരെയും കണ്ണികളാക്കുവാന്‍ കഴിയുകയുള്ളൂ.

തൊഴിലിടങ്ങളിലെ സ്ത്രീലൈംഗികപീഡനം

രാജ്യത്ത് നിലനിന്നിരുന്ന തൊഴില്‍ നിയമങ്ങള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒട്ടനവധി പരിഷ്കരണങ്ങള്‍ക്കും മാറ്റത്തിനും വിധേയമായി. ആഗോളവത്ക്കരണത്തിന്‍റേയും സ്വകാര്യവത്ക്കരണത്തിന്‍റേയും ഭാഗമായി നിയമങ്ങളില്‍ പല കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായതോടൊപ്പം തന്നെ തൊഴിലാളിക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും കുറവ് ചെയ്യുന്ന നിയമഭേദഗതികളും നടപ്പില്‍ വന്നു. എന്നാല്‍ 2013 എന്ന വര്‍ഷം ഇന്ത്യയുടെ നിയമചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വര്‍ഷമായി മാറിയത് തൊഴിലിടങ്ങള്‍ സ്ത്രീക്ക് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടിയുള്ള നിയമം ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയതു കൊണ്ടും ആയത് നടപ്പിലാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ഗവണ്മെന്‍റ് പ്രസിദ്ധീകരിച്ചതുകൊണ്ടുമാണ്.
മേല്‍ സൂചിപ്പിച്ച നിയമമുണ്ടായതിന്‍റെ പശ്ചാത്തലം, അതിന്‍റെ ഉദ്ദേശലക്ഷ്യം എന്നിവ വിശദീകരിക്കുന്നതോടൊപ്പം തന്നെ അതിന്‍റെ ലക്ഷ്യം സാധിക്കുന്നതിന് ഈ നിയമം പര്യാപ്തമാണോ എന്ന പരിശോധന നടത്തുന്നതിനും, നിയമത്തെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതിനുമാണ് ഈ ലേഖനത്തില്‍ ശ്രമിച്ചിട്ടുള്ളത്.
പശ്ചാത്തലം
മേലധികാരികളാല്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ലൈംഗിക ഉദ്യമങ്ങളേയും, ബന്ധങ്ങളേയും ലിംഗവിവേചനത്തിന്‍റേയും ചൂഷണത്തിന്‍റേയും പ്രകടരൂപമെന്ന നിലയിലുള്ള സമീപനം ലോകമെമ്പാടുമുള്ള സമൂഹവും നിയമവും സ്വീകരിച്ചത് സമീപകാലത്താണെങ്കിലും തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളുടെ ചരിത്രം ജന്മി  കുടിയാന്‍- നാടുവാഴിത്ത വ്യവസ്ഥിതിയുടെ കാലഘട്ടത്തില്‍ നിന്നേ തുടങ്ങുന്നതാണ്. ഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുകയും സ്ത്രീകള്‍ക്കെതിരേ നിലനിന്നിരുന്ന ഒട്ടനവധി അനാചാരങ്ങള്‍ക്ക് നിയമപരമായി അറുതി വരുത്തുന്നതിന് സാധിക്കയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഭരണഘടനയില്‍ ലിംഗസമത്വം, നിഷ്പക്ഷത, തുല്യാവസരം, തുല്യ ജോലിക്ക് തുല്യ വേതനം എന്നിങ്ങനെ രേഖപ്പെടുത്തപ്പെട്ട മൗലികാവകാശങ്ങള്‍ സ്ത്രീയുടെ നിയമപരമായ അവസ്ഥ മെച്ചപ്പെടുത്തി. എന്നാല്‍ സമൂഹത്തിലും, വീട്ടിലും തൊഴില്‍ സ്ഥലത്തും അവളനുഭവിച്ചു വന്നിരുന്ന വിവേചനവും അതിക്രമങ്ങളും പല രൂപഭാവങ്ങളിലൂടെ തുടര്‍ന്നു കൊണ്ടേയിരുന്നു.
1979 ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 'സ്ത്രീകള്‍ക്കെതിരേയുള്ള എല്ലാത്തരം വിവേചനങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള നയരൂപീകരണം'  ആവിഷ്കരിച്ചപ്പോള്‍ ഇന്ത്യ അതില്‍ ഒപ്പ് വെക്കുകയും, പിന്നീട് 1993 ല്‍ ഇഋഉഅണ യുടെ നയങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ലിംഗാടിസ്ഥാനത്തിലുള്ള വിവേചനവും അതിക്രമങ്ങളും പലപ്പോഴും നേരിടേണ്ടിവരുന്നുണ്ടെന്ന വസ്തുത അംഗീകരിക്കാനോ അതിനെതിരേ ഏതെങ്കിലും രീതിയിലുള്ള നിയമനിര്‍മ്മാണം നടത്താനോ രാജ്യത്തെ ഭരണകൂടം യാതൊരു രീതിയിലുമുള്ള പരിശ്രമവും നടത്തിയിരുന്നില്ല.
എണ്‍പതുകളുടെ തുടക്കം മുതലാണ് സ്ത്രീ സംഘടനകള്‍ ഈ പ്രശ്നത്തെ ഒരു പ്രധാന വിഷയമായി ഉന്നയിച്ചു തുടങ്ങിയത്. ഇദംപ്രഥമമായി, മുംബൈയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്സുമാര്‍ക്ക്, ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍, രോഗികള്‍, അവരുടെ പുരുഷ കൂട്ടിരുപ്പുകാര്‍ എന്നിങ്ങനെ പലരില്‍ നിന്നും നേരിടേണ്ടി വന്നിരുന്ന ലൈംഗിക ചൂഷണത്തിനെതിരെ  സംഘടനയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റം പ്രത്യേകം സ്മരണീയമാണ്. ഗോവയുടെ മുഖ്യമന്ത്രി തന്‍റെ സെക്രട്ടറിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബൈലാഞ്ചോ സാദ്  എന്ന മഹിളാ സംഘടനയേറ്റെടുത്തു നടത്തിയ പോരാട്ടം മുഖ്യമന്ത്രിയുടെ രാജിയിലാണ് അവസാനിച്ചത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളും, മുന്നേറ്റങ്ങളും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ അക്കാലത്ത് തയ്യാറായിരുന്നില്ല.
തൊഴില്‍ സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനമാണെന്ന കാഴ്ചപ്പാട് ആദ്യമായി ഇന്ത്യയില്‍ മുന്നോട്ട് വെച്ചത് 1997 ല്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്. 'വിശാഖ കേസെ'ന്ന പേരില്‍ 1 പ്രശസ്തിയാര്‍ജ്ജിച്ച ഈ കേസില്‍ ഇന്ത്യയിലെ ഏതു പൗരനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14,15, 19(1) (ജി), 21 എന്നിവയിലൂടെ ഉറപ്പാക്കുന്ന 'ലിംഗ സമത്വ'വും, 'ആത്മാഭിമാനത്തോടെ, മാന്യമായ ഏതു തൊഴിലും ചെയ്തു ജീവിക്കു'വാനുമുള്ള മൗലികാവകാശങ്ങളെ വിശകലനം ചെയ്യുന്നത്, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടേയും ധാരണകളുടേയും വെളിച്ചത്തിലായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിധിയില്‍ തൊഴിലിടങ്ങളിലെ ലൈഗികാതിക്രമങ്ങളെത്തടയുന്നതിനും, ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും, അവയില്‍ തുടര്‍നടപടിയെടുക്കുന്നതിനും, സുരക്ഷിതമായ അന്തരീക്ഷം സ്ത്രീജീവനക്കാര്‍ക്ക് ഉറപ്പാക്കേണ്ടതിനുമുള്ള തൊഴിലുടമയുടെ ഉത്തരവാദിത്തം കൃത്യമായി രേഖപ്പെടുത്തപ്പെട്ടു. അതിനാവശ്യമായ 'മാര്‍ഗ്ഗരേഖ' പുറപ്പെടുവിക്കുക മാത്രമല്ല, ഗവണ്‍മെന്‍റ് അടിയന്തിരമായി ഇതിലേക്കാവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു.
തുടര്‍ന്ന് വന്ന ചോപ്ര കേസിലും നിയമനിര്‍മ്മാണം നടത്തേണ്ടതിന്‍റെ ആവശ്യകത ബഹുമാനപ്പെട്ട സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
വിശാഖ കേസില്‍ സ്ത്രീ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കാനുള്ള തൊഴിലുടമയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിന്‍റെ മാനവശേഷി വികസന വകുപ്പ്, എല്ലാ സര്‍ക്കാര്‍, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളും പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലേക്ക് സര്‍ക്കുലറുകള്‍ മുഖേന ഉത്തരവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഒട്ടുമിക്ക സ്ഥാപനങ്ങളും ബന്ധപ്പെട്ട നയം ആവിഷ്കരിക്കുന്നതിലും, പരാതി സെല്ലുകള്‍ രൂപീകരിക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തിയത്.
സുപ്രീം കോടതി ജോലിസ്ഥലത്തെ ലൈംഗിക പീഡനം മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തിയ വിശാഖ കേസിന്‍റെ വിധി വന്ന് നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ തടയാനും, അത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും വേണ്ടിയുള്ള ഒരു നിയമമുണ്ടാക്കുന്നതിന് ഗവണ്‍മെന്‍റിനു സാധിച്ചത്.
നിയമത്തിലെ വിവിധ വകുപ്പുകള്‍ ഒരു വിശകലനം
ഈ നിയമത്തിന്‍റെ പ്രധാന ഉദ്ദേശ ലക്ഷ്യം, ജോലിസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരേ അവരെ സംരക്ഷിക്കുന്നതിനും, അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, അഥവാ പരാതികളുണ്ടായാല്‍ അവ പരിഹരിക്കുന്നതിനാവശ്യമായ സംവിധാനമൊരുക്കുന്നതിനുമാണ്. സുരക്ഷിതമായ തൊഴിലിടം തൊഴിലെടുക്കുന്ന ഒരു സ്ത്രീയുടെ ഭരണഘടനാപരമായ അവകാശമാണെന്നും, സുരക്ഷിതമായ തൊഴിലിടമുറപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയുടേതാണെന്നും ഈ നിയമം സ്ഥാപിക്കുന്നു.
ഓഫീസുകളിലും, സ്ഥാപനങ്ങളിലും, വീട്ടുജോലിയിലും ഏര്‍പ്പെടുന്നവരെക്കുറിച്ച് നിയമം പരാമര്‍ശിക്കുന്നുണ്ടെങ്കിലും. പാടത്തും പറമ്പിലുമുള്‍പ്പടെ ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ ഭൂരിപക്ഷം വരുന്ന സ്ത്രീത്തൊഴിലാളികളെക്കുറിച്ചോ, നിരത്തുവക്കിലിരുന്ന് കച്ചവടം നടത്തുന്ന സ്ത്രീകളെക്കുറിച്ചോ, സായുധ സൈന്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചോ നിയമം നിശ്ശബ്ദമാണ്.
'പീഢനത്തിനിരയായ സ്ത്രീ'  എന്നതിനെ, 'ഒരു ജോലിസ്ഥലത്തു വെച്ച് എതിര്‍ കക്ഷിയാല്‍ ലൈംഗിക അതിക്രമത്തിനു വിധേയയാക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന ഏതു പ്രായത്തിലുമുള്ള സ്ത്രീ', എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഈ നിര്‍വ്വചനത്തിന്‍റെ പരിധിയിലുള്‍പ്പെടുന്നതിന് അവള്‍ ആ ജോലിസ്ഥലത്ത് ജോലിചെയ്യുന്നതാകണമെന്നില്ല. ഒരു വിദ്യാലയത്തില്‍/കലാലയത്തില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനിക്കും, ഒരു ജോലിസ്ഥലത്ത്, ഏതെങ്കിലും സേവനം ലഭിക്കുന്നതിനോ പരാതി നല്‍കുന്നതിനോ മറ്റേതെങ്കിലും ആവശ്യം സാധിക്കുന്നതിനോ എത്തുന്ന ഒരു സ്ത്രീക്കും, വീട്ടു ജോലിക്കാര്‍ക്കും ഈ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന രീതിയിലാണ് 'പീഡനത്തിനിരയായ സ്ത്രീ' എന്ന വാക്കിനെ നിര്‍വ്വചിച്ചിരിക്കുന്നത്.
'ജോലിസ്ഥല'ത്തെക്കുറിച്ച് 'ജോലിയുമായി ബന്ധപ്പെട്ട ഏതു സ്ഥലവും' എന്നാണ് നിയമം പറയുന്നത്. അതായത് ഓഫീസുകളും, വാഹനങ്ങളും, ഹോട്ടലുകളും, റോഡുകളും ഒക്കെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നു. ഇത് നിയമത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നുവെന്ന് സ്പഷ്ടമാക്കുന്നു. എന്നാല്‍ ഇപ്രകാരമൊരു സ്ഥലത്ത് വെച്ചു നടന്നുവെന്നാരോപിക്കപ്പെടുന്ന പീഡനത്തെക്കുറിച്ചുള്ള പരാതിയിന്മേല്‍ എങ്ങനെയാണ് അന്വേഷണം നടത്തേണ്ടതെന്ന് നിയമമോ, ബന്ധപ്പെട്ട ചട്ടങ്ങളോ വ്യക്തമാക്കുന്നില്ല. മാത്രമല്ല, നിര്‍വ്വചനത്തിന്‍റെ വ്യാപ്തി കൂടുന്തോറും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ക്ക് എത്രത്തോളം സാധിക്കുമെന്നുള്ളതും കണ്ടറിയേണ്ടതാണ്.
'ജീവനക്കാരന്‍/രി'  എന്നതിന്‍റെ നിര്‍വ്വചനത്തില്‍ സ്ഥിരം ജീവനക്കാര്‍ മാത്രമല്ല, താത്ക്കാലിക, കരാര്‍, കാഷ്വല്‍ ജീവനക്കാരും, കോണ്‍ട്രാക്ടര്‍മാരും, ട്രെയിനികളും, പ്രൊബേഷനിലുള്ളവരും, തൊഴിലുടമ നേരിട്ട് നിയമിക്കാത്തവരും, വേതനം വാങ്ങാതെ സേവനം നല്‍കുന്നവരും എല്ലാമുള്‍പ്പെടുന്നുണ്ട്. നിയമം സ്ഥാപനത്തിലെ സന്ദര്‍ശകര്‍ക്കും, ഉപഭോക്താക്കള്‍ക്കും, കോണ്‍ട്രാക്ടര്‍മാര്‍ക്കും സ്ഥാപനത്തിലെത്തുന്ന വണ്ടികളിലെ ഡ്രെെവര്‍മാര്‍ക്കും എല്ലാം ബാധകമാണ്. എന്നാല്‍ തങ്ങളുടെ സ്ഥാപനത്തിന്‍റെ ജീവനക്കാരനല്ലാത്ത ഒരാള്‍ക്കെതിരേ തങ്ങളുടെ സര്‍വ്വീസ് ചട്ടങ്ങളനുസരിച്ച് എങ്ങനെ അന്വേഷണം നടത്തുമെന്നോ, ഏതു രീതിയില്‍ ശിക്ഷ കൊടുക്കാന്‍ പറ്റുമെന്നോ നിയമം വ്യക്തമാക്കുന്നില്ല.
നിയമമനുസരിച്ച് പീഡന സംഭവങ്ങള്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയുടേതാണ്. എന്നാലിത് സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതില്‍ നിന്നും തൊഴിലുടമകളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സ്ത്രീകളുടെ തൊഴിലവസരങ്ങളെത്തന്നെ കുറയ്ക്കുന്നതിലാണെത്തിനില്‍ക്കുന്നതെന്നും പഠനങ്ങള്‍3 പറയുന്നു.
വിശാഖാ കേസിലെ വിധിയുടെ ചുവട് പിടിച്ചാണ് നിയമത്തിലും 'ലൈംഗിക പീഡന'മെന്ന വാക്കിനെ നിര്‍വ്വചിച്ചിരിക്കുന്നത്. സ്ത്രീയോട് അവള്‍ക്ക് താത്പര്യമില്ലാത്ത, സ്വാഗതമല്ലാത്ത, ലൈംഗിക ഉദ്യമത്തോടും ഇച്ഛാപ്രകടനത്തോടും ബന്ധപ്പെട്ടാണ് ലൈംഗിക പീഡനത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. അങ്ങേയറ്റം വ്യക്തിനിഷ്ഠമായ ഒരു കാര്യമാണ് 'താത്പര്യ'വും, 'സ്വാഗത'വുമെന്നിരിക്കെ, ഈ നിര്‍വ്വചനത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും, ഒപ്പം തന്നെ പരാതികളില്‍ വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ നടത്തുന്നതിനുള്ള സാഹചര്യവും, മറ്റൊരു നിയമത്തിലുമില്ലാത്തതു പോലെ പരിമിതപ്പെടുന്നു. എന്നാല്‍ ഈ വാക്കുകള്‍, നിര്‍വ്വചനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുന്നതുമല്ല.
എല്ലാ സ്ഥാപനങ്ങളിലും പരാതികള്‍ സ്വീകരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി 'ആഭ്യന്തര പരാതിക്കമ്മിറ്റി'  ഉണ്ടാക്കണമെന്ന് നിയമം അനുശാസിക്കുന്നു. സിവില്‍ കോടതിയുടെ അധികാരമുള്ള ഈ കമ്മിറ്റികളില്‍ പകുതിയിലേറെ അംഗങ്ങള്‍ സ്ത്രീകളായിരിക്കണമെന്നും, സ്ഥാപനത്തില്‍ ഉന്നത പദവിയിലുള്ള ഒരു വനിതയായിരിക്കണം കമ്മിറ്റിയുടെ അധ്യക്ഷയെന്നും, അംഗങ്ങളില്‍ രണ്ട് പേര്‍ക്കെങ്കിലും സ്ത്രീപ്രശ്നങ്ങളിലിടപെട്ടുള്ള പരിചയമോ, സാമൂഹ്യപ്രവര്‍ത്തനത്തിലുള്ള പരിചയമോ, അതുമല്ലെങ്കില്‍ നിയമപരിജ്ഞാനമോ വേണമെന്നും നിയമത്തില്‍ നിബന്ധനയുണ്ട്. സ്ഥാപനത്തിനു പുറത്ത് നിന്നുള്ള ഒരംഗം നിര്‍ബ്ബന്ധമായും കമ്മിറ്റിയിലുണ്ടാവണം. എന്നാല്‍ നിയമപരിജ്ഞാനമുള്ള അംഗങ്ങള്‍ അത്യന്താപേക്ഷിതമല്ലെന്നിരിക്കെ ഇത്തരമൊരു കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരം കൊടുക്കുന്നത് ഉചിതമാണോ എന്ന പരിശോധന ആവശ്യമാണ്.
ഒരേ തൊഴിലുടമയ്ക്ക്, പത്തിലേറെ ജീവനക്കാരുള്ള ഒന്നിലധികം യൂണിറ്റുകളുണ്ടെങ്കില്‍ ഒരോ യൂണിറ്റിലും പ്രത്യേകമായി പരാതിക്കമ്മിറ്റികളുണ്ടാക്കണമെന്ന് നിയമം അനുശാസിക്കുന്നു. പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിതെന്നതില്‍ സംശയമേതുമില്ല.
നിയമം നടപ്പാക്കുന്നതിനായി ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍/ ജില്ലാ മജിസ്ട്രേറ്റ്/ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്/ ഡെപ്യൂട്ടി കളക്ടര്‍ എന്നിവരില്‍ നിന്നും ഒരാളെ ജില്ലാ ഓഫീസറായി ഗവണ്മെന്‍റ് നോട്ടിഫൈ ചെയ്യേണ്ടതുണ്ട്. ജില്ലാ ഓഫീസറുടെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്ന് പ്രാദേശിക കമ്മിറ്റികളുടെ രൂപീകരണമാണ്. പത്ത് പേരില്‍ കുറഞ്ഞ ജീവനക്കാരുള്ളതു കൊണ്ടോ, മറ്റേതെങ്കിലും കാരണം കൊണ്ടോ ആഭ്യന്തര സംവിധാനം ഉണ്ടാക്കാന്‍ പറ്റാത്ത സാഹചര്യത്തിലോ, പരാതിയിലെ ആരോപണ വിധേയന്‍ തൊഴിലുടമ തന്നെ ആവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അത്തരം പരാതികള്‍ സ്വീകരിക്കേണ്ടതും അന്വേഷിക്കേണ്ടതും പ്രാദേശിക കമ്മിറ്റിയാണ്.
എന്നാല്‍ നാളിതു വരെ ഒരു ജില്ലയിലും ജില്ലാ ഓഫീസറെ നിയമിച്ചു കൊണ്ട് കേരളാ ഗവണ്‍മെന്‍റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല, ജില്ലാ ഓഫീസര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പകരം ആരായിരിക്കും  ആ പദവിയിലനുഷ്ഠിതമായ ജോലികള്‍ ചെയ്യുക എന്നും നിയമത്തില്‍ വ്യക്തതയില്ല.
പരാതി നല്‍കുന്നതിന്‍റേയും, അത് കൈകാര്യം ചെയ്യുന്നതിന്‍റേയും നടപടിക്രമമാണ് നിയമത്തിന്‍റെ നാലാമത്തെ അധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പരാതിക്കാരി എഴുതിത്തയ്യാറാക്കിയ പരാതിയുടെ ആറ് കോപ്പിയും, തെളിവുകളായുള്ള രേഖകളുടെ കോപ്പിയും, സാക്ഷികളുടെ പട്ടികയും നല്‍കണമെന്ന് പറയുന്നു. പീഡനശ്രമങ്ങള്‍, പരസ്യമായി നടക്കാനുള്ള സാധ്യത പരിമിതമാണെന്നിരിക്കെ 'തെളിവുകളും, സാക്ഷികളു' സഹിതം പരാതി നല്‍കണമെന്ന ചട്ടം അപഹാസ്യമാണ്.
ഇന്ത്യയിലെ നിയമമനുസരിച്ച് ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഒരു ക്രിമിനല്‍ കുറ്റമാണ്. ഇരയ്ക്ക് വേണ്ടി കേസ് നടത്തുന്നത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്. അങ്ങനെയിരിക്കെ അത്തരമൊരു ശ്രമം തൊഴില്‍ സ്ഥലത്താകുമ്പോള്‍ കേസ് തെളിയിക്കുന്നത് ഇരയുടെ ഉത്തരവാദിത്തമായി മാറുന്നത് തികച്ചും വിചിത്രം തന്നെ!! മാത്രമല്ല, സര്‍വ്വീസ് ചട്ടങ്ങള്‍ നിലവിലുള്ള എല്ലാ സ്ഥാപനങ്ങളിലും 'ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പെരുമാറ്റം' ഉണ്ടായാല്‍ അത് മാനേജ്മെന്‍റിന്‍റെ കേസാണ്. തെളിവുകള്‍ ശേഖരിക്കുന്നതും സാക്ഷിപ്പട്ടിക തയ്യാറാക്കുന്നതും അന്വേഷണക്കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കുന്നതും മാനേജ്മെന്‍റിന്‍റെ ചുമതലയാണെന്നിരിക്കെ, ജോലി ചെയ്യുന്ന സ്ത്രീയെ സംരക്ഷിക്കാനുള്ള നിയമത്തിന്‍റെ ചട്ടപ്രകാരം 'അവളുടെ കേസ് തെളിയിക്കേണ്ട ചുമതല അവളുടേതാകുന്നതെങ്ങനെ?
വിശാഖ കേസ് വിധിയില്‍ സുപ്രീം കോടതി വിഭാവനം ചെയ്യാത്ത രണ്ട് പ്രധാന കാര്യങ്ങള്‍ നിയമത്തിലുണ്ട്. പരാതി കിട്ടി 90 ദിവസത്തിനകം കേസ് തീര്‍പ്പാക്കണമെന്നതാണ് അതിലാദ്യത്തേത്. രണ്ടാമത്തേത് 'അനുരഞ്ജനത്തിനുള്ള അവസരമാണ്'. എന്നാല്‍ ഈ 'അനുരഞ്ജന അവസരം' ദുരുപയോഗം ചെയ്യപ്പെടാനും, സ്ത്രീത്വം അപമാനിക്കപ്പെടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത്തരം വിപരീത സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള യാതൊന്നും നിയമത്തിലനുശാസിക്കുന്നില്ല എന്നത് പ്രത്യേകമായി കാണേണ്ടതാണ്.
പരാതിയിലെ അന്വേഷണം സ്ഥാപനത്തിലെ സര്‍വ്വീസ് ചട്ടങ്ങളനുസരിച്ച് ഡിപ്പാര്‍ട്ട്മെന്‍റ്തല അന്വേഷണത്തിന്‍റെ നടപടിക്രമങ്ങള്‍ പാലിച്ചു വേണം നടത്തേണ്ടത്. അത്തരം സല്‍വ്വീസ് ചട്ടങ്ങള്‍ ഇല്ലാത്തപ്പോഴോ, വീട്ടു ജോലിക്കാരി പീഡിപ്പിക്കപെട്ടതുമായി ബന്ധപ്പെട്ട പരാതിയിലോ, പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാല്‍, അനന്തര നടപടികള്‍ക്കായി ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറേണ്ടതാണ്. എന്നാല്‍ ഇതിനായി സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് യാതൊന്നും തന്നെ നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ല. മാത്രമല്ല, പോലീസിലേക്ക് കേസ് കൈമാറുന്നതിന് പരാതിക്കാരിക്ക് താത്പര്യമില്ലാത്ത പക്ഷം എന്താണ് ചെയ്യേണ്ടതെന്നും വ്യക്തതയില്ല.
പരാതി ശരിയാണെന്ന് കണ്ടെത്തുന്ന പക്ഷം സര്‍വ്വീസ് ചട്ടങ്ങളനുസരിച്ചുള്ള ശിക്ഷണ നടപടിയോ, നഷ്ട പരിഹാരമോ കമ്മിറ്റി ശുപാര്‍ശ ചെയ്യേണ്ടതാണ്. എന്നാല്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനുള്ള യാതൊരു മാര്‍ഗ്ഗരേഖയും അനുശാസിക്കപ്പെട്ടിട്ടില്ല. അതായത്, അതാത് കമ്മിറ്റിയുടെ വിവേചനബുദ്ധിയനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കപ്പെടുന്നത്. അത് തികച്ചും സ്വേച്ഛാപരമാണ്. മാത്രമല്ല, സ്ത്രീ പീഡനം മനുഷ്യാവകാശലംഘനമായി കണക്കാക്കപ്പെടുന്ന കുറ്റകൃത്യമാണെങ്കില്‍, 'പണം' കൊടുത്ത് ഇത്തരമൊരു ഗുരുതരമായ കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുമെന്നുള്ളതും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതാണ്.
മറ്റൊന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കാന്‍ കഴിയാതെ വരുന്ന പക്ഷം 'വ്യാജ പരാതി' നല്‍കിയെന്ന പേരില്‍ പരാതിക്കാരി ശിക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് (സെക്ഷല്‍ 14). നിയമം ഇരുതലവാളായി മാറുന്ന കാഴ്ചയാണിവിടെ നാം കാണുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍, തന്നെക്കാള്‍ അധികാരമുള്ള വ്യക്തിക്കെതിരേ, പലപ്പോഴും തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കരുതലോടെ അയാള്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഏത് കീഴ് ജീവനക്കാരിയും അറയ്ക്കും.
എന്തിനു വേണ്ടിയാണോ ഈ നിയമമുണ്ടാക്കിയത്, ആ ലക്ഷ്യം തന്നെ ഇവിടെ തോല്‍പ്പിക്കപ്പെടുന്നു.
ഉപസംഹാരം
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു സാമൂഹ്യഅനീതിക്ക് പരിഹാരമെന്ന നിലയില്‍ 'തൊഴിലിടങ്ങളിലെ സ്ത്രീലൈംഗികപീഡനം (പ്രതിരോധം, നിരോധനം, പരാതിപരിഹാരം) നിയമം 2013' ഒരു നല്ല കാല്‍വെയ്പ് തന്നെയാണ്. എന്നാല്‍ ഇപ്പോഴുള്ള നിയമത്തില്‍ അപാകതകളേറെയാണെന്ന് നാം കണ്ടു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ പീഡനങ്ങളൊഴിവാക്കുന്നതിനും അഥവാ അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്നതിനും നിയമത്തെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.
1.    അസംഘടിത മേഖലയില്‍ പണിചെയ്യുന്നവര്‍, സായുധ സേനാംഗങ്ങള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെയുള്ളവരെക്കൂടി നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതാണ്
2.    ജീവനക്കാരല്ലാത്തവര്‍ക്കെതിരേയുള്ള പരാതിയില്‍ അന്വേഷണം നടത്തുന്നതിനും, ശിക്ഷ നടപ്പാക്കുന്നതിനും കൃത്യമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണം
3.    പ്രാദേശിക/ ആഭ്യന്തര പരാതിക്കമ്മിറ്റികളില്‍ നിയമ പരിജ്ഞാനമുള്ള ഒരംഗത്തെയെങ്കിലും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തണം
4.    ഒരേ പ്രദേശത്തെ ഓരോ യൂണിറ്റിലും പ്രത്യേക കമ്മിറ്റി എന്നതു മാറ്റി, ഒരു സ്ഥലത്തുള്ള ഒരു തൊഴിലുടമയുടെ സ്ഥാപനങ്ങള്‍ക്കെല്ലാം കൂടി ഒരു കമ്മിറ്റി എന്ന രീതി സ്വീകരിക്കാവുന്നതാണ്
5.    ഇരയില്‍ നിന്നും ഒഴിവാക്കി, പകരം മറ്റേതൊരു പെരുമാറ്റദൂഷ്യത്തിലുമെന്ന പോലെ സ്ഥാപനം തന്നെ മുന്‍ കയ്യെടുത്ത് പരാതിയില്‍ അന്വേഷണം നടത്തണമെന്ന രീതിയില്‍ നിയമം പരിഷ്കരിക്കണം
6.    നഷ്ടപരിഹാരം, കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി നിയമത്തിലുള്‍പ്പെടുത്തുക
7.    തൊഴില്‍, ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിലുല്‍പ്പെടുന്നതാകയാല്‍ ജോലിസ്ഥലത്തെ ലൈംഗികപീഡനം ഒഴിവാക്കുന്നതിനായി കൂടുതല്‍ വ്യക്തതയും വ്യാപ്തിയുമുള്ള സംസ്ഥാന നിയമം കേരള നിയമസഭ പാസ്സാക്കേണ്ടതാണ്
8.    ലൈംഗിക പീഡനം, പ്രത്യേകിച്ചും ജോലിസ്ഥലത്തേത്, എല്ലായ്പോഴും അധികാരപ്രമത്തതയുടെ വെളിപ്പെടുത്തലാണ്. അതിനാല്‍ പീഡനത്തിനിരയാക്കപ്പെടുന്ന ആര്‍ക്കും, ലിംഗഭേദമെന്യേ 'പരാതി പരിഹാര'ത്തിനുള്ള സംവിധാനം വേണം.
9.    ജോലിസ്ഥലത്തായാലും വീട്ടിലായാലും ലിംഗവിവേചനവും, മനുഷ്യാവകാശലംഘനവും തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്. മനുഷ്യരെ സ്ത്രീയും പുരുഷനുമായിക്കാണാതെ വ്യക്തികളായിക്കാണാനുള്ള പരിശീലനം വിദ്യാലയങ്ങളില്‍ നിന്ന് തന്നെ തുടങ്ങുന്നതിനുള്ള പാഠ്യപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം.

തൊഴില്‍ രാഹിത്യം, തൊഴില്‍ ചൂഷണം അസംഘടിത മേഖല

ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ 85% പരമ്പരാഗത അസംഘടിത മേഖലയിലാണ്, സ്ത്രീതൊഴിലാളികളുടെ എണ്ണവും ഇതിന് ആനുപാതികമാണ്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയവയില്‍ 90% ത്തില്‍ കൂടുതലും സ്ത്രീകളാണ് പണിയെടുക്കുന്നത്. മത്സ്യമേഖലയിലും വലിയ തോതില്‍ സ്ത്രീതൊഴിലുണ്ട്. ഇന്ത്യാഗവണ്മെന്‍റ് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്- ڇഇന്ത്യന്‍ തൊഴില്‍ശക്തിയില്‍ സ്ത്രീതൊഴില്‍ കുറയുന്നു, സ്ത്രീയുടെ വരുമാനം കുടുംബത്തില്‍ കുറയുന്നു." എന്നാണ്. വളരെ ആശങ്കയോടെയാണ് വര്‍ക്കിംഗ് വിമെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇതിനെ കാണുന്നത്. കുടുംബത്തില്‍ പണിയെടുക്കുന്ന ഒരു സ്ത്രീ ഉണ്ടെങ്കില്‍ ആ വരുമാനം വലിയ കുറവില്ലാതെ കുടുംബത്തില്‍ എത്തുന്ന ഒന്നാണ്, അതായത് ആ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതക്കും അതിലൂടെ മെച്ചപ്പെട്ട സാമൂഹിക നിലനില്‍പ്പിനും ആ വരുമാനം അടിസ്ഥാനമാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട തൊഴില്‍ നഷ്ടം ഈ സാമ്പത്തിക സാമൂഹിക ഭദ്രതയെ തകര്‍ക്കുന്നു. ഇന്ത്യയിലും ആനുപാതികമായി കേരളത്തിലും തൊഴില്‍ നഷ്ടം എവിടെ സംഭവിക്കുന്നു എന്നു പരിശോധിച്ചാല്‍ വ്യക്തമാകുന്നത് പരമ്പരാഗത അസംഘടിത മേഖലയില്‍ വന്നിട്ടുള്ള തൊഴില്‍ തകര്‍ച്ചയും ഐറ്റി മേഖലയും പുതിയ തൊഴില്‍ മേഖലകളും സ്ത്രീകളോടു കാണിക്കുന്ന വിമുഖതയുമാണ്.
കയര്‍, കശുവണ്ടി, കൈത്തറി വ്യവസായം ഗവണ്മെന്‍റിന്‍റെ തെറ്റായ നയങ്ങള്‍ കാരണം ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്. 4 ലക്ഷത്തില്‍ പരം തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത് ഇന്ന് വെറും മുപ്പതിനായിരത്തില്‍ താഴെയാണ്. തൊണ്ടും ചകിരിയും സംഭരിക്കാന്‍ കയര്‍ സംഘങ്ങള്‍ക്ക് ഗവണ്മെന്‍റ് പണം നല്കുന്നില്ല, ഉത്പാദിപ്പിച്ച കയര്‍ സംഭരിക്കുന്നുമില്ല. ഇതുമൂലം കയര്‍ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. തൊഴിലാളിക്ക് തൊഴിലും കൂലിയുമില്ല. ഫണ്ട് നല്‍കാന്‍ പണമില്ലാന്ന് ഗവണ്മെന്‍റ് പറയുമ്പോഴും കോടികള്‍ ധൂര്‍ത്തടിച്ചാണ് കയര്‍ മേളകള്‍ നടത്തിയത്. കൂടാതെ കയറിനെ കുറിച്ച് പഠിക്കാനെന്ന പേരില്‍ മന്ത്രിയും കൂട്ടരും വിദേശയാത്ര നടത്തിയത് നിരവധി തവണയാണ്. തൊഴിലാളികളും കുടുംബവും പട്ടിണി കിടക്കുമ്പോഴാണ് അവര്‍ക്ക് കിട്ടേണ്ട പണം ഇങ്ങനെ വകമാറ്റി ധൂര്‍ത്തടിക്കുന്നത്.
കശുവണ്ടി ഫാക്ടറികള്‍ മിക്കവാറും അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ആഭ്യന്തര തോട്ടണ്ടി രണ്ടു മാസത്തെ തൊഴിലിനു മാത്രമേ തികയുകയുള്ളൂ. ബാക്കി ആഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇപ്പോള്‍ ഷെല്ലിംഗ്, പീലിംഗ് തുടങ്ങി തോട്ടണ്ടിയെ അണ്ടിപ്പരിപ്പാക്കി മാറ്റുന്ന ജോലികള്‍ ഇല്ലാതാകുന്ന തരത്തില്‍ അണ്ടിപ്പരിപ്പായിട്ടാണ് നേരിട്ട് ഇറക്കുമതി ചെയ്യുന്നത്. എല്‍ ഡി എഫ് ഗവണ്മെന്‍റ് നിരോധിച്ചിരുന്ന 'കുടിവറുപ്പ്' (വറുത്ത തോട്ടണ്ടി  ഫാക്ടറി നടത്തിപ്പുകാര്‍ സമീപത്തെ വീടുകളില്‍ കൊടുത്ത് തല്ലിവാങ്ങും, തുച്ഛമായ കാശിന്) ഇപ്പോള്‍ യഥേഷ്ടം നടക്കുന്നു. തൊഴിലാളിക്ക് കിട്ടേണ്ട തൊഴിലും കൂലിയും ആനുകൂല്യങ്ങളും ഇതിലൂടെ നഷ്ടമാകുന്നു. ആവശ്യത്തിന് കാറ്റും വെളിച്ചവും കയറാത്ത കുടുസുമുറികളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ തറയില്‍ കുത്തിയിരുന്നാണ് സ്ത്രീകള്‍ പണിയെടുക്കുന്നത്. കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ മിക്ക കശുവണ്ടി ഫാക്ടറികളിലുമില്ല. ഇതിന്‍റെ ഫലം കുറെ രോഗങ്ങളാണ്. മൂത്രാശയ-ഗര്‍ഭാശയ രോഗങ്ങള്‍ ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളില്‍ വര്‍ദ്ധിക്കുന്നു.
കൈത്തറി മേഖലയില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വലിയ വിലവര്‍ദ്ധനവാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അന്യസംസ്ഥാനത്ത് നിന്നുള്ള വ്യാജകൈത്തറി നമ്മുടെ നാട്ടില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നത് ഇവിടത്തെ കൈത്തറി ഉല്പന്നങ്ങള്‍ക്ക് ഭീഷണിയാവുന്നു. വളരെ തുച്ഛമായ കൂലിയാണ് കൈത്തറി തൊഴിലാളിക്ക് കിട്ടുന്നത്, മിക്ക നെയ്ത്തുശാലകളും അടച്ചുപൂട്ടിയ അവസ്ഥയില്‍, തൊഴിലുമില്ല കൂലിയുമില്ല.
തുല്യജോലിക്ക് തുല്യവേതനം സ്ത്രീക്ക് എന്ന മുദ്രാവാക്യം വനിതാദിനം ആചരിക്കുന്നതിന് ആസ്പദമായി 1857-ല്‍ അമേരിക്കയിലെ തുണിമില്‍ തൊഴിലാളികളായ സ്ത്രീകള്‍ ഉന്നയിച്ചതാണ്. ഇന്നും തുല്യജോലി ചെയ്യുന്ന പുരുഷനു കിട്ടുന്ന കൂലിയുടെ പകുതിമാത്രം കിട്ടുന്ന സ്ത്രീതൊഴിലാളികള്‍ പണിയെടുക്കുന്ന ഒരു പ്രധാന തൊഴില്‍ മേഖലയാണ് നിര്‍മ്മാണമേഖല. മണല്‍, കരിങ്കല്ല് തുടങ്ങിയവയുടെ ലഭ്യതക്കുറവ് നിര്‍മ്മാണ മേഖലയെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സിമന്‍റിനും കമ്പിക്കും അനുദിനം വിലവര്‍ദ്ധിക്കുന്നു. വലിയ തോതില്‍ സ്ത്രീതൊഴില്‍ ഉണ്ടായിരുന്ന ഈ മേഖലയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്നു. വൃത്തിയുള്ള വസ്ത്രധാരണത്തിന്‍റെ പേരില്‍പോലും സ്ത്രീതൊഴിലാളികളെ ക്ഷേമനിധിയില്‍ നിന്നും ഒഴിവാക്കുന്നു.
വിവിധ കേന്ദ്രഗവണ്മെന്‍റ് സ്കീമുകളിലായി പത്തുലക്ഷത്തില്‍ പരം സ്ത്രീകള്‍ നമ്മുടെ രാജ്യത്ത് പണിയെടുക്കുന്നു. അങ്കണവാടി, ആഷ, സ്കൂള്‍ പാചകം, ദേശീയ സമ്പാദ്യം തുടങ്ങിയവ പ്രധാന സ്കീം വര്‍ക്കുകളാണ്. ദേശീയ ഗ്രാമീണ വിദ്യാഭ്യാസ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കീം തൊഴിലാളികള്‍ ഏതാണ്ട് പൂര്‍ണ്ണമായും സ്ത്രീകളാണ്. ഈ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന ഇവര്‍ക്ക് വേതനമില്ല, ഓണറേറിയം എന്ന പേരില്‍ തുച്ഛമായ തുകയാണുള്ളത് അതും കൃത്യമായി കൊടുക്കാറില്ല. കേരളത്തിലെ മാതൃ-ശിശു മരണനിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെയെന്നതില്‍ നമുക്ക് അഭിമാനിക്കാം, എന്നാല്‍ അറിയേണ്ടത് അതിന് നല്ലൊരു പങ്കുവഹിക്കുന്ന ആഷ പ്രവര്‍ത്തകര്‍ക്ക് ഒരുമാസം ഗവണ്മെന്‍റ് നല്കുന്നത് 700 രൂപയാണ്. അതായത്. ഒരു ദിവസം 25 രൂപയില്‍ താഴെ! ഗവണ്മെന്‍റ് ആഷാ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് ഓണറേറിയം 900 രൂപയായി വര്‍ദ്ധിപ്പിച്ചു എന്ന് പറയുന്നത് ഇന്നും കടലാസ് ഉത്തരവുമാത്രം, വര്‍ദ്ധിപ്പിച്ച തുകയും നല്കുന്നില്ല നിലവിലുള്ള 700 രൂപയും മാസങ്ങളായി മുടങ്ങികിടക്കുന്നു എന്നതാണ് ഈ മേഖലയിലെ ദൈന്യത. ക്ഷേമ പദ്ധതികളോ പെന്‍ഷനോ ഒന്നും ഈ സ്കീം തൊഴിലാളികള്‍ക്കില്ല. യു.പി.എ. ഗവണ്മെന്‍റ് സ്കിം വര്‍ക്കേഴ്സ് ഒന്നും വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെങ്കില്‍, ഒരുപടി കൂടി കടന്ന് മോദി ഗവണ്മെന്‍റ് ഈ ബഡ്ജറ്റില്‍ കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ നിന്നും 10 കോടിയാണ് വെട്ടിക്കുറച്ചത്. എന്തു പ്രതിബദ്ധതയാണ് ഈ ഗവണ്മെന്‍റിന് സ്ത്രീ തൊഴിലാളികളോട് എന്ന് ഇത് വ്യക്തമാക്കുന്നു.
കടലും കടപ്പുറവും സ്വന്തമെന്ന് കരുതിയിരുന്ന മത്സ്യതൊഴിലാളികള്‍ക്ക് തീരദേശത്ത് കൂരയിരിക്കുന്നിടത്ത് വീടുവയ്ക്കാനോ കടലില്‍പോയി മത്സ്യബന്ധനം നടത്താനോ അനുവദിക്കാത്ത തരത്തിലേക്കാണ് പുതിയ തീരദേശനിയമവും മീനാകുമാരി റിപ്പോര്‍ട്ടും നയിക്കുന്നത്. തീരദേശവും നമ്മുടെ മത്സ്യസമ്പത്തും വിദേശികള്‍ക്ക് അടിയറവു വയ്ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാര്‍. പോഷക സമൃദ്ധമായ മത്സ്യ സമ്പത്ത് കേരളീയന്‍റെയും ഇന്ത്യാക്കാരന്‍റെയും തീന്‍മേശയില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല. ശക്തമായ പ്രതിഷേധത്തിലൂടെ ഇതിനെ തടയേണ്ടിയിരിക്കുന്നു. മത്സ്യതൊഴിലാളി സ്ത്രീകള്‍ ഇന്നു ദുരിതത്തിലാണ് ജീവിതം നയിക്കുന്നതും തൊഴില്‍ ചെയ്യുന്നതും.
വിവിധ മേഖലയിലെ തൊഴില്‍ സ്തംഭനവും തൊഴില്‍ നഷ്ടവും വന്‍തോതില്‍ സ്ത്രീതൊഴിലാളികളെ തൊഴില്‍ ഇല്ലാതെ വരുമാനമില്ലാത്തവരാക്കി മാറ്റി. എന്നതിനൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പുതിയ സാമ്പത്തിക നയത്തില്‍ - നവ ലിബറല്‍ നയത്തില്‍ - ഇന്ത്യയിലെ സ്ത്രീയുടെ മാതൃത്വം പോലും തൊഴില്‍ നേടുന്നതില്‍ സ്ത്രീയെ അയോഗ്യയാക്കുന്നു! കാനറാ ബാങ്കിന്‍റെ നിയമനവ്യവസ്ഥയില്‍ പറയുന്നത് അപേക്ഷിക്കുന്നത് സ്ത്രീയാണെങ്കില്‍, അവര്‍ ഗര്‍ഭിണിയാണെങ്കില്‍ അയോഗ്യയായിരിക്കുമെന്നാണ്! അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പുള്ള ആര്‍ത്തവതീയതിപോലും വ്യവസ്ഥയിലുണ്ട്!! ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മേല്‍പ്പറഞ്ഞ വ്യവസ്ഥ പിന്‍വലിച്ചു എങ്കിലും ഭാവിയില്‍ ഭീഷണിയാവും എന്നതില്‍ തര്‍ക്കമില്ല.
ഐറ്റി മേഖലയിലെ തൊഴില്‍ സമയം സ്ത്രീജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതാണ്. വൈകി ജോലികഴിഞ്ഞ് പോകുന്ന സ്ത്രീകള്‍ (ഉന്നത ഉദ്യോഗസ്ഥര്‍ വരെ) ലൈംഗികമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും വരെയുള്ള സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സ്ത്രീജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂട്ടാക്കാതെ ഉദ്യോഗാര്‍ത്ഥി കളായ വനിതകളെ ഒഴിവാക്കുകയെന്ന തന്ത്രം ഉന്നത വിദ്യാഭ്യാസം നേടിവരുന്ന നമ്മുടെ പെണ്‍കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു.
ഷോപ്പിംഗ് മേഖലയില്‍ നല്ലൊരു വിഭാഗം സ്ത്രീകള്‍ പണിയെടുക്കുന്നു. ടെക്സ്റ്റെയിന്‍സിലും ഷോപ്പിംഗ് മാളുകളിലും പണിയെടുക്കുന്ന സ്ത്രീകള്‍ പ്രത്യേകിച്ചും ചെറുപ്പക്കാരികളായ തൊഴിലാളികള്‍ പരിതാപകരമായ മനുഷ്യത്വമില്ലാത്ത സാഹചര്യത്തിലാണ് പണിയെടുക്കുന്നത്. ഷോപ്പില്‍ രാവിലെ ജോലിക്ക് കയറുന്ന ഒരു സെയില്‍സ് ഗേളിന് രാത്രി 8 മണിക്ക് ജോലികഴിഞ്ഞ് ഇറങ്ങുന്നതുവരെ ഇരിക്കാന്‍ അനുവാദമില്ല, സെയിന്‍സ് ഗേള്‍സിന് ഇരിക്കാന്‍ ഒരു സ്റ്റൂള്‍പോലും മിക്ക മാളുകളിലും കാണാന്‍ കഴിയില്ല. ബാത്റൂമില്‍ പോകാന്‍ നിയന്ത്രണമാണ്, വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും ആവശ്യമായ സമയമോ അനുവാദമോയില്ല.
സെയില്‍സ് വിഭാഗം തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്കണമെന്നും അത് നടപ്പിലാക്കാത്ത ഷോപ്പുകളുടെ ലൈസന്‍സ് റദ്ദുചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്‍, ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പക്ഷെ, പ്രാബല്യത്തില്‍ വന്നിട്ടില്ലായെന്നു മാത്രമല്ല, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു തൊഴില്‍ശാലയിലും പരിശോധന നടത്തുന്നില്ലായെന്ന യാഥാര്‍ത്ഥ്യം കാണേണ്ടതുണ്ട്.
സ്ത്രീതൊഴിലാളികളുടെ ജീവനക്കാരുടെ പ്രാഥമിക ആവശ്യത്തിന് പ്രാധാന്യം കൊടുക്കുന്നതില്‍ യാതൊരു ശ്രദ്ധയും അസംഘടിത പരമ്പരാഗതമേഖലയില്‍ ഇല്ലായെന്നത്, മോശപ്പെട്ട ആരോഗ്യാവസ്ഥയില്‍ ഇവിടുത്തെ സ്ത്രീകളെ കൊണ്ടെത്തിക്കുന്നു. സംഘടിത സര്‍വ്വീസ് മേഖലയിലും സ്ത്രീജീവനക്കാര്‍ക്ക് ആവശ്യമായ ടോയ്ലെറ്റ്, പാഡ് ഡിസ്പോസല്‍, വിശ്രമമുറി, ക്രഷേ തുടങ്ങിയവ നടപ്പിലാക്കുന്നതില്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലായെന്നതില്‍ ഈ കാലഘട്ടത്തിലും വനിതാദിനാചാരണ മുദ്രാവാക്യങ്ങള്‍ പ്രസക്തമെന്ന് തെളിയിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യാവകാശങ്ങള്‍

ആരോഗ്യം ഒരാളുടെ അവകാശമാണെന്ന വിചാരങ്ങളുടെ വെളിച്ചത്തിലാണ് സ്ത്രീകളുടെ ആരോഗ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളും രൂപപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ വീണ്ടും ആരോഗ്യം ഒരു ക്ഷേമപ്രവര്‍ത്തനമെന്ന തരത്തിലുള്ള തിരിച്ചുപോക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ ആരോഗ്യാവകാശങ്ങളെപ്പറ്റി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായുമുണ്ട്. ഇന്ത്യയ്ക്ക് ഭരണഘടന സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനും ശരീരത്തിന്‍റെ സുസ്ഥിതി കാത്തുസൂക്ഷിക്കാനുമുള്ള അവകാശം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അത് നടപ്പില്‍ വരുത്താന്‍ പ്രതിബന്ധങ്ങളുണ്ടാക്കുന്ന സാമൂഹികഘടകങ്ങള്‍ മറികടക്കേണ്ടിയിരിക്കുന്നു.
സാധാരണ ഉപയോഗിക്കുന്ന പൊതുവായ ആരോഗ്യസൂചികകള്‍ പ്രകാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യനിലവാരം ഭേദപ്പെട്ടതാണെന്നു കാണാം. ഉദാ:- സ്ത്രീപുരുഷാനുപാതം (കേരളം - 1084, ഇന്ത്യ - 940) 2011) ആയുര്‍ദൈര്‍ഘ്യം, (കേരളം - സ്ത്രീ-77, പുരു -73, ഇന്ത്യ - സ്ത്രീ 67, പുരു - 64), ആശുപത്രിയിലുള്ള പ്രസവം (കേരളം 99%, ഇന്ത്യ - <40%) (3) തുടങ്ങിയവ. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യാവകാശം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നു എന്ന് ഇതിനര്‍ത്ഥമില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന രോഗാതുരതയും പീഡനങ്ങളും ഇതിനുദാഹരണമാണ്.
ഇന്ത്യയില്‍ സ്ത്രീപുരുഷാനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് പെണ്‍ഭ്രൂണഹത്യ മൂലമോ പെണ്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം അവഗണിക്കുന്നതു മൂലമോ ആണെന്ന് കണ്ടിട്ടുണ്ട്. കേരളത്തില്‍ പെണ്‍ഭ്രൂണഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറവാണെന്നു കാണാം. (964) ഇത് സ്വാഭാവികമാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിയിട്ടുള്ളത്.  അരേ, 1994, പെണ്‍ഭ്രൂണഹത്യ തടയാനായി ഇന്ത്യാ ഗവണ്മെന്‍റ് കൊണ്ടുവന്നിട്ടുള്ള നിയമമാണ്. ഇതുപ്രകാരം ഭ്രൂണാവസ്ഥയില്‍ ലിംഗനിര്‍ണ്ണയം നടത്തുന്നതും അത് വെളിപ്പെടുത്തുന്നതും അതേ സംബന്ധിച്ച പരസ്യങ്ങള്‍ നല്കുന്നതും തടവുശിക്ഷയും പിഴയും ലഭിക്കുന്ന തരത്തില്‍ കുറ്റകരമാണ്. കേരളത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, അതുണ്ടാകാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരാവുകയും അറിവുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
ജനനനിയന്ത്രണവും കുഞ്ഞുങ്ങളുടെ ആരോഗ്യവും മുന്‍നിര്‍ത്തിയാണ് നേരത്തേ സ്ത്രീകളുടെ ആരോഗ്യം വീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും സ്ത്രീപക്ഷകാഴ്ചപ്പാടുകള്‍ വികസിച്ചുവന്ന സാഹചര്യത്തില്‍ 1994-ലെ കെയ്റോ സമ്മേളനത്തിനുശേഷം പ്രജനനാരോഗ്യത്തെ തന്നെ പുതിയ വീക്ഷണത്തില്‍ തിരുത്തിയെഴുതി. സ്ത്രീപുരുഷസമത്വത്തിലും, സ്ത്രീകളുടെ അവകാശസംരക്ഷണത്തിലും സാര്‍വത്രികമായ ആരോഗ്യസേവന ലഭ്യതയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് കെയ്റോസമ്മേളനം മുന്നോട്ടുവച്ചത്. ഓരോ വ്യക്തിക്കും തങ്ങളുടെ ശരീരത്തിനും ലൈംഗികതയ്ക്കും മേലുള്ള സ്വയംനിര്‍ണ്ണയാവകാശം നേടുന്നതിനുള്ള ഉപാധിയായാണ് പ്രജനനാവകാശത്തെ ഇതില്‍ നിര്‍വചിച്ചത്. ഇത് സുരക്ഷിതവും വിവിധങ്ങളും ചെലവുകുറഞ്ഞതുമായ ഗര്‍ഭനിരോധനോപാധികള്‍ ലഭിക്കാനുള്ള അവകാശം, സുരക്ഷിതവും നിയമപരവുമായ രീതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തിക്കിട്ടാനുള്ള അവകാശം, ആരോഗ്യകരമായി ഗര്‍ഭം ധരിക്കാനും കുഞ്ഞിനു ജന്മം നല്കാനുമുള്ള അവകാശം, വിവേചനരഹിതമായി എല്ലാവര്‍ക്കും നിര്‍ബന്ധിതമല്ലാത്ത തരത്തില്‍ പ്രജനനാരോഗ്യം നേടാനുള്ള അവകാശം എന്നിവ എടുത്തു പറയുന്നുണ്ട്. ലൈംഗികാവകാശത്തേയും ലോകാരോഗ്യസംഘടന പുനര്‍നിര്‍വ്വചിക്കുന്നുണ്ട്. മുന്‍വിധിയോ വിവേചനമോ കൂടാതെ ലൈംഗികസ്വത്വത്തെ അംഗീകരിക്കണമെന്നത് ഇതില്‍ പ്രധാനമാണ്. അക്രമമോ വിവേചനമോ കൂടാതെ ലൈംഗികാനന്ദം എല്ലാവര്‍ക്കും സാദ്ധ്യമാക്കുന്ന സാമൂഹികാന്തരീക്ഷം ഇതിന്‍റെ മുന്നുപാധിയാണ്. ലൈംഗികപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും വിവാഹപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനും കുട്ടികള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനും വ്യക്തികള്‍ക്ക് പരമാധികാരം ഉണ്ടായിരിക്കണം. ഇത് നേടുന്നതില്‍ കൗമാരപ്രായക്കാര്‍ക്ക് നല്കുന്ന ലൈംഗികവിദ്യാഭ്യാസം വളരെ പ്രധാനമാണ്. ബന്ധങ്ങളുണ്ടാകുമ്പോള്‍ സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നല്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്കണം. ഗാര്‍ഹികപീഡനവും സ്ത്രീകളുടെ സാമൂഹികപദവിയുമായി ഇത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ കഴിവും ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന അവസ്ഥകളുമായി ബന്ധമുണ്ട്. ഭിന്നലൈംഗികതയുള്ളവരുടെ ആരോഗ്യസേവനവും ഉറപ്പാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് നിയമപരവും നയപരവുമായ മാറ്റങ്ങള്‍ ഗവണ്മെന്‍റ് തലത്തില്‍ നടക്കുന്നുണ്ട്.
വളര്‍ച്ചയുടെ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് കൂടുതലായി ഇന്ത്യയില്‍ കാണുന്നു എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഇത് പെണ്‍ഭ്രൂണഹത്യയുടെ ഒരു തുടര്‍ച്ചയെന്നോണം നടക്കുന്ന പെണ്‍കുഞ്ഞുങ്ങളോടുള്ള അവഗണനയുടെ പരിണിതഫലമാണ്. ഈ അവസ്ഥ അവരുടെയും അടുത്ത തലമുറയുടേയും അനാരോഗ്യത്തിനും ചിലപ്പോള്‍ മരണത്തിനു തന്നെയും കാരണമാകുന്നുണ്ട്. കേരളത്തില്‍ ഈ സ്ഥിതിക്ക് വളരെ വ്യത്യാസമുണ്ടെങ്കിലും സമാനമായതോ അതിനേക്കാള്‍ രൂക്ഷമായതോ ആയ അവസ്ഥ ആദിവാസിമേഖലകളില്‍ കാണുന്നു.
വിളര്‍ച്ച പോഷകാഹാരക്കുറവിന്‍റെ സൂചകമാണ്. അമ്മമാരിലെ വിളര്‍ച്ചയാകട്ടെ, പ്രസവസുരക്ഷ, കുഞ്ഞുങ്ങളുടെ തൂക്കം, കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യം എന്നതിലെല്ലാം പ്രഭാവം ചെലുത്തുന്നതാണ്. കേരളത്തില്‍ പൊതുവേ 32 ശതമാനം സ്ത്രീകളില്‍ വിളര്‍ച്ച കാണുന്നുണ്ട് (ടീൗൃരല: ചഎഒട3). ഇത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ കുറവാണെങ്കിലും (56%) പ്രാധാന്യത്തോടെ കാണേണ്ടതാണ്. ആദിവാസിമേഖലയില്‍ ഇത് 96 മുതല്‍ 100 ശതമാനം വരെയുമുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൗമാരപ്രായം മുതല്‍ അമിതവണ്ണവും കൂടുതലായി കാണുന്നു. പൊണ്ണത്തടിയും പോഷകാഹാരക്കുറവും ഒരേ സമയം കാണുന്നു എന്നത് ഒരു വൈരുദ്ധ്യവും കൂടിയാണ്. ഇത് പ്രായപൂര്‍ത്തിയായവരിലും തുടര്‍ന്നു കാണാം. 20 ശതമാനത്തിലധികം അമിതവണ്ണമുള്ള സംസ്ഥാനമായി ദേശീയപഠനങ്ങള്‍ കേരളത്തെ എടുത്തു കാട്ടുന്നു. ഇത് പുരുഷന്മാരില്‍ 18 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളില്‍ 28 ശതമാനമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വേര്‍തിരിച്ചുള്ള കണക്കുകള്‍ക്ക് പഠനങ്ങളില്‍ വലിയ പ്രാധാന്യം കാണുന്നുമില്ല.
കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് വളരുന്ന കാലം ശരീരവളര്‍ച്ചയുടേതു മാത്രമല്ല, മാനസികമായ പക്വതയും സാമൂഹികമായ ഉത്തരവാദിത്വവും അവകാശബോധവും ആര്‍ജ്ജിക്കേണ്ട സമയവും കൂടിയാണ്. ആരോഗ്യത്തിനുള്ള അവകാശം ഈ പ്രകരണത്തില്‍ മനസ്സിലാക്കണം. വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം, തീരുമാനങ്ങളെടുക്കാനുള്ള അവകാശം എന്നിവ ആരോഗ്യവുമായി ബന്ധപ്പെടുന്നു. സ്ത്രീകളെ കുട്ടികളായോ കുട്ടികളുടെ രക്ഷകര്‍ത്താവ് മാത്രമായോ അല്ല. ഉത്തരവാദിത്വമുള്ള പൗരരായി കാണേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന സാക്ഷരത (കേരളം - സ്ത്രീ 90%, പുരു. 95%) എടുത്ത് കാട്ടുന്നതാണ് (ഇന്ത്യ സ്ത്രീ 55%, പുരു. 78%) . ഇതില്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അന്തരം കുറവായി കാണാം. 12 വര്‍ഷത്തിലധികം പഠിച്ചവരെ എടുത്താല്‍ സ്ത്രീകള്‍ അല്പം മുന്നിലാണെന്നും കാണാം. മാധ്യമങ്ങള്‍ വഴി നേടുന്ന അറിവ് ആരോഗ്യത്തിന്‍റെ മറ്റൊരു സൂചികയായി കണക്കാക്കുന്നു. ഇതും വിദ്യാഭ്യാസത്തിനു സമാനമാണ് (കേരളം - സ്ത്രീ - 92%, പുരു-98%) (ഇന്ത്യ - സ്ത്രീ 65%, പുരു - 82%) തൊഴില്‍ ചെയ്യുന്നതില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വലിയ അന്തരമുണ്ട് (സ്ത്രീ 36%, പുരു -85%) കേരളത്തില്‍ സ്ത്രീകള്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ പിന്നിലാണെന്നത് വിചിത്രമാണ്. (സ്ത്രീ - 28%, പുരു - 85%),  തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ പ്രധാനമാണെങ്കിലും അത് സംബന്ധിച്ച പഠനങ്ങള്‍ ശുഷ്കമാണ്. തൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നതോടൊപ്പം അതിന്‍റെ മേല്‍ നിയന്ത്രണവും അതോടൊപ്പം ആവശ്യത്തിന് വിശ്രമവും വിനോദോപാധികളും ഉണ്ടായാല്‍ മാത്രമാണ് ആരോഗ്യം ഗുണപരമാകുന്നത്.
കുട്ടികള്‍ വളര്‍ന്നു വരുന്ന സമയത്ത് അവര്‍ക്ക് ലഭിക്കുന്ന സ്ത്രീനീതിയിലധിഷ്ഠിതമായ ലൈംഗികവിദ്യാഭ്യാസം അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കെയ്റോ സമ്മേളനം തുടങ്ങി, അതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും ഇത് എടുത്തു പറയുന്നു എങ്കിലും ഇന്ത്യ അതിലൊക്കെ പങ്കാളിയാണെങ്കിലും ശരിയായ രീതിയില്‍ അത് നടപ്പാക്കാന്‍ ഇപ്പോഴും ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. പലപ്പോഴും ഇത് തുടങ്ങാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മനോഭാവത്തില്‍ മാറ്റം വരാത്തതു കാരണം ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലൈംഗികവിജ്ഞാനത്തിനുള്ള മൗലികമായ അവകാശം കുമാരിമാര്‍ക്ക് നിഷേധിക്കപ്പെടുന്നു. ആര്‍ത്തവം വേദന നല്കുന്ന അനുഭവമായാണ് ഭൂരിപക്ഷം പെണ്‍കുട്ടികളും സ്ത്രീകളും കരുതുന്നത്. ആര്‍ത്തവം തുടങ്ങുന്ന സമയത്ത് വളര്‍ച്ചയുടെ ധനാത്മകമായ അനുഭവം അവര്‍ക്കുണ്ടാകുന്നില്ല.
കൗമാരപ്രായം മുതല്‍ ആളുകള്‍ക്ക് ലൈംഗികതയില്‍ താത്പര്യം ഉണ്ടാകും. അതവരുടെ അവകാശമാണ്. ഇന്ത്യയില്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികളെക്കുറിച്ച് അറിവുള്ളതായാണ് കാണുന്നത്. എന്നാല്‍, അത് ശരിയായ തരത്തിലുള്ളതാണോ എന്നറിയില്ല. അതിനുള്ള ലഭ്യത, പ്രാപ്യത, നിയന്ത്രണം, പുരുഷന്മാരുടെ പങ്കാളിത്തവും ഉത്തരവാദിത്വവും എന്നിവയൊക്കെയാണ് പ്രധാനമായി വരുന്നത്. അതിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അറിവും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും ബന്ധങ്ങളില്‍ തുല്യതയുമുണ്ടാവണം. സ്ത്രീകള്‍ക്കുള്ള വന്ധ്യംകരണശസ്ത്രക്രിയയാണ് ഇന്ത്യയില്‍ കൂടുതല്‍ നടക്കുന്നത്. ജനനനിയന്ത്രണത്തില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ ഇത് അതിലും കൂടുതലാണ്. (ഇന്ത്യ- 37%, കേരളം - 49%) എന്നാല്‍ പുരുഷന്മാര്‍ക്കുള്ള ശസ്ത്രക്രിയ തീരെ നടക്കുന്നുമില്ല. ഇത് കേരളത്തില്‍ ഒരു ശതമാനം മാത്രമാണുള്ളത്. പുരുഷന്മാര്‍ക്കുള്ള ഉറ ഉപയോഗം 5% മാത്രമാണ്. ഈ അസന്തുലനത്തിനുള്ള സാഹചര്യം കൂടുതലായി പഠിക്കേണ്ടതാണ്. സ്ത്രീകള്‍ ഉപയോഗിക്കുന്ന കഡഉ യെക്കുറിച്ചുള്ള അറിവ് പുരുഷന്മാര്‍ക്ക് കുറവായാണ് കാണുന്നത്. ഗര്‍ഭനിരോധനത്തില്‍ പുരുഷന്മാര്‍ക്കുള്ള ശ്രദ്ധക്കുറവാണ് ഇത് സൂചിപ്പിക്കുന്നത്. ചില പുരുഷന്മാര്‍ വിശ്വസിക്കുന്നത് ഗര്‍ഭനിരോധനം സ്ത്രീകളുടെ മാത്രം കാര്യമാണെന്നാണ്. (ഇന്ത്യ - 22%, കേരളം - 16%) ഗര്‍ഭനിരോധനം സ്വീകരിക്കാന്‍ മുന്‍കയ്യെടുക്കുന്ന സ്ത്രീകള്‍ ദുര്‍വൃത്തരാണെന്ന് കരുതുന്നവരുമുണ്ട്. (ഇന്ത്യ - 16%, കേരളം - 8%) 
ഗര്‍ഭനിരോധനമാര്‍ഗ്ഗം സ്വീകരിക്കുന്ന സമയത്ത് മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചുമുള്ള അറിവ് മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ശസ്ത്രക്രിയ ചെയ്യുന്നവരോട് മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് തീരെ കുറച്ചേ പറയുന്നുള്ളൂ. പാര്‍ശ്വഫലമുണ്ടായാല്‍ എന്തു ചെയ്യണമെന്ന് കേരളത്തില്‍ 44% ശതമാനം പേര്‍ക്കാണ് ഉപദേശം ലഭിക്കുന്നത്. തമിഴ്നാട്ടില്‍ ഇതില്‍ കൂടുതലാണ് (50%) ഇതും കേരളത്തിലെ ഉയര്‍ന്ന നിലവാരത്തിനു നേരെ ചോദ്യമുയര്‍ത്തുന്നതാണ്. (ചഎഒട3)
ഗര്‍ഭകാലവും പ്രസവകാലവും അപകടം പിടിച്ചതായാണ് ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ. 70% സ്ത്രീകളും ഗര്‍ഭിണികളാകുമ്പോള്‍ ഒന്നോ അതിലധികമോ അപകടാവസ്ഥ പേറുന്നവരാണ്. ഇതില്‍ 46% ഒഴിവാക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടു തന്നെ ഈ സമയത്തെ പരിചരണവും ആശുപത്രി പ്രസവവും പ്രധാനമാകുന്നു. ഇവിടെയും കേരളം നേട്ടങ്ങള്‍ കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ മൊത്തത്തില്‍ 20 ശതമാനത്തോളം സ്ത്രീകള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ കേരളത്തില്‍ ഒരു ശതമാനത്തിന് മാത്രമാണ് സേവനം ലഭിക്കാത്തത്. അത് കൂടുതലും ആദിവാസി മേഖലയിലായിരിക്കും. ഗര്‍ഭസമയത്തും പ്രസവസമയത്തുമുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് 20 ശതമാനത്തിനെ അറിവ് ലഭിക്കുന്നുമുള്ളൂ. ഇന്ത്യയിലെ മാതൃ-ശിശുപരിചരണപദ്ധതി പുരുഷന്മാരുടെ പങ്കാളിത്തം കൂടി ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല.
കേരളത്തില്‍ എല്ലാവരും ആശുപത്രികളെ സമീപിക്കുന്നതുകൊണ്ട് തന്നെ സേവനത്തിന്‍റെ ഗുണനിലവാരം നോക്കേണ്ടിവരും. അള്‍ട്രാസൗണ്ട് സ്കാന്‍ പോലെയുള്ള പരിശോധനകളും സിസേറിയന്‍ ശസ്ത്രക്രിയയും കൂടുതലായി കേരളത്തില്‍ കാണുന്നുണ്ട്. കൂടുതല്‍ റിസ്കുള്ള പ്രായമുള്ളവരേക്കാള്‍ റിസ്ക് കുറഞ്ഞവരിലും സാമ്പത്തികമായി മുന്നിട്ട് നില്ക്കുന്നവരിലും സ്കാന്‍ കൂടുതല്‍ ചെയ്യുന്നു എന്ന് ദേശീയസര്‍വ്വെ  റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു മൂലം അനാവശ്യ ചെലവുണ്ടാകുന്നു എന്നതും ആവശ്യമുള്ളവര്‍ക്ക് ചെയ്യാതിരിക്കുന്നുണ്ടോ എന്നതും നിരീക്ഷിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും ഒരേപോലെ ഏറ്റവും യുക്തമായ രീതിയില്‍ സേവനം കിട്ടത്തക്കതരത്തില്‍ പ്രോട്ടോകോള്‍ ഉണ്ടാക്കേണ്ടതുണ്ട്.
ഏതെങ്കിലും സമയത്ത് വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി ഇന്ന് സാങ്കേതികജ്ഞാനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അത് കൂടുതലും സ്വകാര്യമേഖലയിലാണ് ലഭ്യമാകുന്നത്. ഇതിനുള്ള ചെലവ് എല്ലാ സ്ത്രീകള്‍ക്കും താങ്ങാവുന്നതല്ല. സ്ത്രീയുടെ പ്രധാന കടമ അമ്മയാവുകയാണെന്ന ധാരണ ഇപ്പോഴും ശക്തമായതുകൊണ്ട് ഇത് മൂലം മാനസികപ്രശ്നം അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടി വരും.
പ്രസവസമയത്തെ കുഞ്ഞുങ്ങളുടെ തൂക്കക്കുറവും (19-20%) കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തിലെ ഒരു വൈരുദ്ധ്യമായി കണ്ടിട്ടുണ്ട്. ഇതിന് കൃത്യമായി കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യത്തെ കുഞ്ഞിന് തൂക്കക്കുറവിനുള്ള സാദ്ധ്യത ഏറുകയും മൊത്തം കുട്ടികള്‍ കുറവായിരിക്കുന്നത് കൊണ്ട് ഇവരുടെ അനുപാതം കൂടുതലാവുകയും ചെയ്യുന്നത് ഒരു കാരണമായി പറയുന്നു.
ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാനുള്ള അവസരം ലഭിക്കുക എന്നതും സ്ത്രീകളുടെ അവകാശമാണ്. സ്വന്തം ലൈംഗികതയുടെ മേല്‍ നിയന്ത്രണമില്ലാത്ത അവസ്ഥയുമായി ചേര്‍ത്താണ് ഇത് കാണേണ്ടത്. അബോര്‍ഷന്‍ 90 ശതമാനവും നടക്കുന്നത് ഇപ്പോള്‍ സ്വകാര്യമേഖലയിലാണ്. ഇതിന് ചെലവാകുന്ന തുക ഗവണ്മെന്‍റിലേക്കാള്‍ ഏതാണ്ട് 7-8 ഇരട്ടിയോളം വരും. ഇത് സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അബോര്‍ഷന് ഭര്‍ത്താവിന്‍റെ സമ്മതം ആവശ്യപ്പെടാറുമുണ്ട്. ഇത് സ്ത്രീകളുടെ സ്വയം നിര്‍ണ്ണയാവകാശത്തിന്‍റെ നിഷേധമാണ്.
മാനസികാരോഗ്യത്തിന്‍റെ സൂചകമായ വിഷാദം അധികം കാണുന്നത് സ്ത്രീകളിലാണ്. അതിന്‍റെ ഒരു പരിണിതഫലമായ ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും മറ്റ് സ്ഥലങ്ങളെക്കാള്‍ അധികമായി കേരളത്തില്‍ കാണുന്നു. എന്നാല്‍ ഇതേ സംബന്ധിച്ച് കാര്യമായ പഠനങ്ങളില്ല താനും.
ഗാര്‍ഹികപീഡനവും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും ആരോഗ്യത്തിന്‍റെ അജണ്ടയായി ഇപ്പോള്‍ കണക്കാക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും കാണിക്കുന്നത് കേരളത്തിലെ ഉയര്‍ന്ന മറ്റ് ആരോഗ്യസൂചകങ്ങളും വിദ്യാഭ്യാസവും ഇതില്‍ പ്രതിഫലിക്കുന്നില്ല എന്നാണ്.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് പ്രായമായ സ്ത്രീകളുടെ അനുപാതവും കൂടുകയാണ്. 60 വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ അറുപതു ശതമാനവും വിധവകളുമാണ്. ഈ സമയത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ തരണം ചെയ്യാനും അവര്‍ക്ക് പരിചരണം നല്കാനും ആവശ്യമായ പഠനങ്ങളും സംവിധാനങ്ങളും അത്യാവശ്യമായിരിക്കുന്നു. ഭര്‍ത്താവ് നേരത്തെ മരിച്ചു പോവുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിരാലംബരാകുന്ന ഇന്നത്തെ വ്യവസ്ഥയില്‍ നിന്നു മാറി സ്വയം നിര്‍ണ്ണയാവകാശത്തിലൂന്നിയ ഒരു പരിപ്രേക്ഷ്യത്തിന്‍റെ ആവശ്യകതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്.
വീടിനുള്ളിലും ആശുപത്രികളിലും ആതുരസേവനത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്ന സ്ത്രീയുടെ സേവനം അംഗീകരിക്കപ്പെടുകയും അതേ സേവനം അവര്‍ക്കും ലഭിക്കുമെന്നത് ഉറപ്പാക്കുകയും വേണം.
ഭാവിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കേരളത്തിന്‍റെ സവിശേഷസാഹചര്യത്തിനനുസരിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ അളക്കാനുള്ള മാനകങ്ങള്‍ വികസിപ്പിക്കുക
2    ആരോഗ്യത്തെ ജീവിതഗുണനിലവാരത്തിന്‍റെയും സന്തുലിതമായ അദ്ധ്വാനം, വിനോദം, വിശ്രമം എന്നതിന്‍റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുക (കേരളസ്ത്രീയുടെ സാഹചര്യത്തില്‍ ഇതിന് സവിശേഷപ്രാധാന്യമുണ്ട്)
3    പോഷണത്തിന്‍റെയും അമിതവണ്ണത്തിന്‍റെയും മാനകങ്ങളായ പൊക്കവും തൂക്കവും പ്രായഭേദമെന്യേ നിരന്തരം നിരീക്ഷിക്കാനുള്ള ഏര്‍പ്പാട് സ്ഥാപനവല്ക്കരിക്കുക.
4    മാനസികാരോഗ്യം സംബന്ധിച്ച ഡാറ്റ ഉത്പാദിപ്പിക്കുക (ഇതില്‍, വിഷാദം, സൊമറ്റൈസേഷന്‍ ഡിസോര്‍ഡര്‍ എന്നിവ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.)
5    പ്രസവസംബന്ധമായ ചെലവ് പഠിച്ച് വിലയിരുത്തുക.
6    സിസേറിയന്‍, ഹിസ്ട്രെക്ടമി തുടങ്ങി സാധാരണമായി നടക്കുന്ന മെഡിക്കല്‍ ഇടപെടലുകള്‍ക്ക് പ്രോട്ടോക്കോള്‍ കൊണ്ടു വരാന്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഗവണ്മെന്‍റുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക.
7    അബോര്‍ഷനു മേല്‍ തീരുമാനമെടുക്കാന്‍ സ്ത്രീക്കുള്ള അവകാശം ഉറപ്പു വരുത്തുക.
8    പുരുഷന്മാര്‍ക്കുള്ള ജനനനിയന്ത്രണത്തിന്‍റെ ഗുണവശങ്ങളെപ്പറ്റി പങ്കാളിത്ത പഠനം നടത്തുക
9    വന്ധ്യതയ്ക്കുള്ള ചികിത്സ പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും ഉറപ്പാക്കുക.
10    ലിംഗപരമായ പരിമിതികള്‍ ആരോഗ്യസേവനത്തിന്‍റെ പ്രാപ്യതയ്ക്ക് തടസ്സമാവില്ലെന്ന് ഉറപ്പിക്കുക
11    കൗമാരപ്രായത്തിലുള്ളവര്‍ക്ക് തുല്യനീതിയിലധിഷ്ഠിതമായ ലൈംഗികവിദ്യാഭ്യാസം നല്കുക.

കേരളത്തിലെ ആത്മഹത്യകള്‍: രീതികളും കാരണങ്ങളും - ഒരു താരതമ്യപഠനം

പശ്ചാത്തലം: നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ (2014) കണക്കനുസരിച്ച്, 2013-ല്‍ 1.34 ലക്ഷം ആളുകള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. (അതായത്, ലക്ഷത്തിന് 11 പേര്‍ എന്ന നിരക്കില്‍) ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ സിക്കിം, ത്രിപുര, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള ആത്മഹത്യകളുടെ രീതികള്‍, അവലംബിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍, കാരണങ്ങള്‍ എന്നിവ ലിംഗഭേദാനുസൃതമായി പരിശോധിക്കാനാണ് ഈ പ്രബന്ധം ഉദ്യമിക്കുന്നത്.
രീതികള്‍
ഇന്ത്യയില്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വര്‍ഷംതോറും പുറത്തുവിടുന്ന അപകടമരണങ്ങളെയും ആത്മഹത്യകളെയും സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആത്മഹത്യാനിരക്കിന്‍റെ ഔദ്യോഗിക രേഖ. രാജ്യത്തെ പോലീസ് റെക്കോര്‍ഡുകളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന ഇതിലെ വിവരങ്ങള്‍, ആത്മഹത്യ ഒരു കുറ്റകൃത്യവും സാമൂഹികാംഗീകാരത്തിന് പുറത്തു നില്‍ക്കുന്നതുമായ ഒന്നായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ അപൂര്‍ണ്ണമാകാമെങ്കിലും ആത്മഹത്യകളെ സംബന്ധിച്ച, പ്രതിനിധാനസ്വഭാവമുള്ള ഏകവിശ്വസനീയ രേഖ അതുതന്നെയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ഇന്ത്യാപോപ്പുലേഷന്‍ പ്രോജക്ടിന്‍റെയും വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ത്രീ-പുരുഷആത്മഹത്യാനിരക്ക് പ്രത്യേകം കണക്കാക്കിയിട്ടുണ്ട്. 2003 നും 2013-നും ഇടയില്‍ കേരളത്തിലും ഇന്ത്യയിലും നടന്ന ആത്മഹത്യയുടെ കാരണങ്ങളും അവലംബിത മാര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കണ്ടെത്തലുകള്‍
2013-ല്‍ 8646 ആത്മഹത്യകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ആത്മഹത്യാനിരക്കിലെ ഉയര്‍ന്ന പുരുഷ-സ്ത്രീ അനുപാതം കേരളത്തെ ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. 2003-ല്‍ 2.8:1 ആയിരുന്നത് 2013-ല്‍ 3.4:1 -ല്‍ എത്തിനില്‍ക്കുന്നു. പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് 2013-ല്‍ ലക്ഷത്തിന് 39.2 പേരും സ്ത്രീകളുടേത് ലക്ഷത്തിന് 10.8 പേരും ആയിരുന്നു. കേരളത്തില്‍, ദേശീയശരാശരിയെക്കാള്‍ ഉയര്‍ന്ന ആത്മഹത്യാനിരക്ക് നിലനില്‍ക്കെത്തന്നെ, ഇത് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതല്‍ കാണുന്നത് 45 മുതല്‍ 59 വയസ്സ് വരെ പ്രായക്കാരിലും സ്ത്രീകളുടേത് 15 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവരിലുമാണ്. ഇതില്‍ വിവാഹിതരും വിദ്യാസമ്പന്നരുമായ സ്ത്രീ-പുരുഷന്മാരും സ്വയംതൊഴില്‍ ചെയ്യുന്ന പുരുഷന്മാരും വീട്ടമ്മമാരും കൂടുതലായി ഉള്‍പ്പെടുന്നു. പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങള്‍ കുടുംബപ്രശ്നങ്ങള്‍, രോഗങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയായിരിക്കുമ്പോള്‍  സ്ത്രീകളില്‍ കുടുംബപ്രശ്നങ്ങള്‍, രോഗങ്ങള്‍ എന്നിവയോടൊപ്പം പ്രിയപ്പെട്ടവരുടെ മരണവും ഒരു പ്രധാന കാരണമായി കാണപ്പെടുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആത്മഹത്യകളില്‍ പകുതിയിലധികവും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അവലംബിക്കുന്ന പ്രധാന ആത്മഹത്യാമാര്‍ഗ്ഗം തൂങ്ങിമരണമാണ്. തൊട്ടടുത്തുതന്നെ വിഷം കഴിച്ചുള്ള ആത്മഹത്യയും കാണുന്നു. ആത്മാഹൂതി സ്ത്രീകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന ആത്മഹത്യാമാര്‍ഗ്ഗമായി കാണുന്നു.
ഉപസംഹാരം:
ആത്മഹത്യാനിരക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും, ഇപ്പോഴും ഇക്കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുകളില്‍നില്‍ക്കുന്നു. ഇത് സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണന്നതിനാല്‍ത്തന്നെ സര്‍ക്കാരും സമൂഹവും ഈ സാമൂഹികപ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. സാമൂഹ്യസുരക്ഷ വര്‍ദ്ധിപ്പിക്കുക, ആരോഗ്യരക്ഷ സാര്‍വത്രികമാക്കുക, ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക. പ്രശ്നങ്ങളെ നേരിടാനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പൊതു ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കുക, സ്കൂളുകളില്‍ ജീവിതനൈപുണ്യപദ്ധതികള്‍ ആരംഭിക്കുക, കീടനാശിനികളുടെയും മരുന്നുകളുടെയും അനൗദ്യോഗികമാര്‍ഗ്ഗങ്ങളിലുള്ള ലഭ്യത ഇല്ലാതാക്കുക, സര്‍ക്കാര്‍ തലത്തിലെ തൊഴിലവസരങ്ങള്‍ കൂട്ടുക, സ്ത്രീകളുടെ സാമൂഹിക പ്രാധാന്യത്തെ അംഗീകരിക്കുക, മാനസികാരോഗ്യ പദ്ധതികള്‍ ശക്തിപ്പെടുത്തുക, ആത്മഹത്യ പ്രതിരോധിക്കാനുള്ള സഹായകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക എന്നിവ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍കൈയെടുത്ത് നടപ്പിലാക്കാവുന്ന സുരക്ഷാപദ്ധതികളാണ്.

കാന്‍സര്‍ ബാധിത സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും

മാനവിക വളര്‍ച്ചാ സൂചികപ്രകാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യനിലവാരം വളരെ ഉയര്‍ച്ചകള്‍ കൈവരിച്ചതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ഇന്ന് സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്നത് ആരോഗ്യരംഗത്തെ സൗകര്യങ്ങളുടെ പോരായ്മ തന്നെയാണ്.  ഗ്രാമനഗരപ്രദേശങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അസന്തുലിതമായ അവസ്ഥ ഇതിന് ആക്കം കൂട്ടുന്നു.  കൂടാതെ അവരുടെ വ്യത്യസ്തമായ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകള്‍ ഇത്തരം ആളുകളുടെ വൈകാരിക-മാനസിക-ശാരീരിക അവസ്ഥകളെ സ്വാധീനിക്കുന്നു.

കേരളത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ ആധിക്യം വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്.  ഈ പഠനം നടത്തിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കാന്‍സര്‍ രോഗികളായ 20 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.  പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവരുടെ ആരോഗ്യപരമായതും മാനസികമായതും ശാരീരകമായതുമായ പ്രശ്നങ്ങളിലേക്കും അതോടൊപ്പം ലിംഗപരമായ പ്രശ്നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.

സ്ത്രീകളും വിവാഹനിയമങ്ങളും വൈവാഹിക സ്വത്തും

ആമുഖം
സ്ത്രീ പുരുഷന്മാര്‍ അന്യോന്യം വിവാഹിതരാകുന്നതോടെ ഭാര്യാഭര്‍ത്തൃ പദവി ലഭിക്കുന്നു. അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ നിയമാനുസൃതമായി രക്ഷാകര്‍ത്തൃത്വത്തിനും സ്വത്തിനും സംരക്ഷണത്തിനുമുള്ള അവകാശങ്ങള്‍ക്ക് അര്‍ഹരായിത്തീരുന്നു. ജാതി മത വര്‍ഗ്ഗ വിഭാഗങ്ങളുടെ എണ്ണത്തോളം വരും വിവാഹ സമ്പ്രദായങ്ങളും ആചാരക്രമങ്ങളും ഇതു കൂടാതെ പ്രാദേശികമായ വ്യത്യസ്തതകളും ഉണ്ട്. വിവിധ മതങ്ങള്‍ക്ക് പ്രത്യേകമായ നിയമങ്ങളുണ്ട്. വ്യക്തിനിയമങ്ങളുടെ പരിധിക്കുള്ളിലാണ് വൈവാഹിക കാര്യങ്ങള്‍. കൂടാതെ വിവാഹം വേര്‍പിരിയല്‍, പുനര്‍വിവാഹം, കുഞ്ഞുങ്ങളുടെ രക്ഷാകര്‍ത്തൃത്വം, ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ജീവനാംശം നല്‍കുക, വൈവാഹിക സ്വത്തിനുള്ള അവകാശം എന്നിവയ്ക്കും പ്രത്യേക നിയമങ്ങളുണ്ട്. പ്രധാന നിയമങ്ങള്‍ താഴെപ്പറയുന്നു.
1.    ഹിന്ദുവിധവാ പുനര്‍വിവാഹ നിയമം, 1856
2.    ശൈശവ വിവാഹ നിരോധന നിയമം, 1929
3.    ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശ നിയമം, 1937
4.    ഹിന്ദു വിവാഹ നിയമം, 1955
5.    ഹിന്ദു ദത്ത് എടുക്കലുകള്‍, ജീവനാംശ നിയമം, 1956
6.    വിവാഹ മോചന നിയമം, 1869
7.    ഇന്ത്യന്‍ ക്രൈസ്തവ വിവാഹ നിയമം, 1872
8.    മുസ്ലീം വിവാഹമോചന നിയമം, 1939
9.    മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനാവകാശ സംരക്ഷണ) നിയമം, 1986
10.    ക്രിമിനല്‍ നടപടി നിയമം, 1973
11.    പ്രത്യേക വിവാഹ നിയമം, 1954
12.    വൈവാഹിക സ്വത്തവകാശങ്ങള്‍
13.    കുടുംബകോടതി നിയമം, 1984

ഹിന്ദു വിധവാ പുനര്‍ വിവാഹ നിയമം, 1856
രാജ്യത്ത് നിലയില്‍ വന്ന ആദ്യ വ്യക്തി നിയമം (ജലൃീിമെഹ ഘമം) ആയിരുന്നു ഹിന്ദുവിധവാ പുനര്‍ വിവാഹ നിയമം, 1856. രാജാ റാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങളുടെ വിജയമായിരുന്നു ഈ നിയമം. ഹിന്ദു വിധവകളുടെ പുനര്‍വിവാഹത്തിനു നിയമസാധുത നല്‍കുന്നു ഈ നിയമം.
ശൈശവവിവാഹനിരോധന നിയമം, 1929
ഈ നിയമമനുസരിച്ച് 21 വയസ്സ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടേയും 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേയും വിവാഹം നിരോധിച്ചിരിക്കുന്നു. ഇത്തരം വിവാഹം നടന്നാല്‍, അതിലേര്‍പ്പെടുന്ന 18 നും 21 നും മദ്ധ്യേ പ്രായമുള്ള ആണ്‍കുട്ടിക്ക് 15 ദിവസത്തെ വെറും തടവോ ആയിരം രൂപ പിഴയോ ശിക്ഷ ലഭിക്കും. 21 വയസ്സു കഴിഞ്ഞ പുരുഷന് മൂന്നുമാസത്തെ വെറും തടവും പിഴയുമാണ് ശിക്ഷ. നിശ്ചിത പ്രായപരിധിയില്‍ കുറഞ്ഞവരുടെ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതര്‍, വൈദികര്‍, ഇടനിലക്കാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂന്നുമാസത്തെ വെറും തടവും പിഴയും ശിക്ഷ വിധിക്കുന്നു. ഇതില്‍ സ്ത്രീകളെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശൈശവവിവാഹം ഇഞ്ചങ്ഷന്‍ ഉത്തരവു നല്‍കി കോടതികള്‍ക്കു തടയാം. കോടതി ഉത്തരവു ലംഘിച്ചാല്‍ മൂന്നു മാസം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാവുന്ന കുറ്റമാകുന്നു. പോലീസിന് നേരിട്ട് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാവുന്ന കുറ്റമാണ് ശൈശവവിവാഹം.
ശൈശവവിവാഹത്തിന് വാദിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന മാതാപിതാക്കളും രക്ഷിതാക്കളും കുറ്റക്കാരായിരിക്കും. വിവാഹം തടയാന്‍ ശ്രമിക്കാതിരുന്നാലും മാതാപിതാക്കളും രക്ഷിതാക്കളും കുറ്റക്കാരായിരിക്കും. ഇവര്‍ക്ക് മൂന്നു മാസം വരെ തടവും പിഴയുമാണ് ശിക്ഷ.

ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശ നിയമം, 1937
1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. 1937-ലെ നിയമം അനുവദിച്ച, സ്വത്തിലുള്ള പരിമിത അവകാശം ഈ നിയമം പൂര്‍ണ്ണമാക്കുകയും സ്ത്രീസ്വത്തിന്‍റെ അവകാശികള്‍ എന്ന ഒരു ശാഖ കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹിന്ദു സ്ത്രീക്ക് വില്‍പ്പത്രം വഴി തന്‍റെ മരണശേഷം സ്വത്തവകാശം നിശ്ചയിക്കാനുള്ള അധികാരം ഈ നിയമം മൂലം ലഭിക്കുന്നു.
വില്‍പ്പത്രമോ മറ്റു രേഖകളോ ഇല്ലാത്ത മരണപ്പെടുന്ന ഹിന്ദു സ്ത്രീയുടെ സ്വത്തിന്‍റെ അവകാശികളെ നിയമം നിര്‍ണ്ണയിക്കുന്നു. മകനോ മകളോ ഇല്ലാത്ത ഹിന്ദു സ്ത്രീക്ക് സ്വപിതാവില്‍ നിന്നോ സ്വമാതാവില്‍ നിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് പിതാവിന്‍റെ അവകാശികള്‍ക്കും ശ്വശുരനില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ ലഭിച്ച സ്വത്തിന്‍റെ അവകാശം ഭര്‍ത്താവിന്‍റെ അവകാശികള്‍ക്കും ചേരും. അവകാശികളിലും നിയമം മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിനും അനന്തരാവകാശി എന്ന പരിഗണന ലഭിക്കും. വിഭജിക്കപ്പെടേണ്ട സ്വത്തില്‍ വീട് ഉള്‍പ്പെടുന്നെങ്കില്‍ അതില്‍ താമസിക്കുന്നതിനുള്ള അവകാശം സ്ത്രീക്ക് ഉണ്ടായിരിക്കും. പുനര്‍വിവാഹം ചെയ്യുന്നപക്ഷം മകന്‍റെ വിധവ, മരണപ്പെട്ട കൊച്ചുമകന്‍റെ വിധവ, സഹോദരന്‍റെ വിധവ എന്നിവര്‍ക്കു അനന്തരാവകാശം നഷ്ടപ്പെടും. മരണപ്പെട്ട ആളിനെ കൊലപ്പെടുത്തുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്ത ആള്‍ക്ക് മരണപ്പെട്ട ആളിന്‍റെ സ്വത്തില്‍ അവകാശം ഉണ്ടായിരിക്കുകയില്ല. ഹിന്ദുമതം ഉപേക്ഷിച്ചവര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും അനന്തരാവകാശം ഉണ്ടായിരിക്കുകയില്ല. അന്തരാവകാശികളില്‍ ഹിന്ദു ഉള്ള പക്ഷം അവര്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെടുന്നില്ല മരണപ്പെട്ട ആളിന് നിയമമനുശാസിക്കുന്ന വിധത്തില്‍ അനന്തരാവകാശി ഇല്ലാതെ വന്നാല്‍ ആ വസ്തു സര്‍ക്കാരിലേക്കു മുതല്‍ കൂട്ടും.

ഇന്ത്യന്‍ വിവാഹമോചന നിയമം, 1869
ഇത് ക്രിസ്തു മതവിശ്വാസികള്‍ക്കു മാത്രം ബാധകമായ ഒരു നിയമമാണ്. 2001-ല്‍ ഒരു ഭേദഗതിയിലൂടെ ഈ നിയമത്തിന്‍റെ പേര് വിവാഹമോചന നിയമം, 1869 എന്നാക്കി മാറ്റി.
ഈ നിയമത്തിലെ 10, 10അ എന്നീ വകുപ്പുകളില്‍ ലഭിക്കുന്ന സാഹചര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന വിവാഹ കാര്യത്തില്‍ ഉള്‍പ്പെട്ടാല്‍ വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്.
1.    പരപുരുഷ/പരസ്ത്രീ ലൈംഗികബന്ധം
2.    ദമ്പതിമാരില്‍ ഒരാള്‍ ക്രിസ്തു മതത്തില്‍ നിന്നും മാറി മറ്റു മതങ്ങളില്‍ ഏതെങ്കിലും സ്വീകരിക്കുക.
3.    ഹര്‍ജി നല്‍കുന്നതിനു മുമ്പ് തുടര്‍ച്ചയായി രണ്ടു കൊല്ലത്തില്‍ കുറയാതെ, ചികിത്സിച്ചുമാറ്റാനാകാത്ത ചിത്തഭ്രമം ഉണ്ടായിരിക്കുക.
4.    ഹര്‍ജി നല്‍കുന്നതിനു മുമ്പ് രണ്ടു കൊല്ലക്കാലയളവില്‍ തീക്ഷ്ണവും ചികിത്സിച്ചു മാറ്റാനാകാത്തതുമായ കുഷ്ഠരോഗം ഉണ്ടെങ്കില്‍.
5.    ഹര്‍ജി നല്‍കുന്നതിനുമുമ്പ് രണ്ടുകൊല്ലമായി പകരാന്‍ സാദ്ധ്യതയുള്ള ഗുഹ്യരോഗമുണ്ടെങ്കില്‍
6.    സ്വാഭാവികമായി അറിയേണ്ടവര്‍ക്കിടയില്‍, ഏഴുവര്‍ഷമോ അതിലധികമോ കാലമായി ജീവിച്ചിരിക്കുന്നതായി അറിഞ്ഞുകൂടാത്ത അവസ്ഥ
7.    ദാമ്പത്യബന്ധത്തിന്‍റെ ബോധപൂര്‍വ്വമായ നിഷേധത്താല്‍ ദാമ്പത്യസാഫല്യം നിറവേറ്റാനാകാതെ വരുന്ന അവസ്ഥ
8.    ദാമ്പത്യാവസ്ഥ പുനസ്ഥാപിക്കണമെന്ന വിധിതീര്‍പ്പ് രണ്ടോ അതിലധികമോ കൊല്ലങ്ങളായി അനുസരിക്കാതിരിക്കുക.
9.    ഹര്‍ജി നല്‍കുന്നതിനുമുമ്പ് രണ്ടുവര്‍ഷമായി എതിര്‍കക്ഷി ഉപേക്ഷിച്ചു പോവുക
10.    എതിര്‍കക്ഷിയോടൊപ്പമുള്ള തുടര്‍ജീവിതം ഹാനികരമോ ദോഷകരമോ ആയിത്തീരുമെന്ന ന്യായമായ ഭയം ഉണ്ടാകത്തക്കവിധത്തില്‍ ഉള്ള എതിര്‍കക്ഷിയുടെ ക്രൂരമായ പെരുമാറ്റം
വിവാഹശുശ്രൂഷയ്ക്കുശേഷം ഭര്‍ത്താവിന്‍റെ ബലാല്‍സംഗം, പ്രകൃതിവിരുദ്ധത, മൃഗസംഭോഗം എന്നീ പെരുമാറ്റങ്ങള്‍ക്ക് സ്ത്രീക്ക് വിവാഹമോചന ഹര്‍ജി നല്‍കാം.
പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോേചനം വകുപ്പ് 10അ
രണ്ടോ അതിലധികമോ കൊല്ലങ്ങളായി തങ്ങള്‍ പ്രത്യേകം പ്രത്യേകമായി താമസിക്കുകയാണെന്നും ഒരുമിച്ചു താമസിക്കാന്‍ തങ്ങള്‍ക്കു കഴിവില്ലെന്നും വിവാഹബന്ധം വേര്‍പെടുത്തുവാന്‍ പരസ്പരം സമ്മതിച്ചുവെന്നും കാണിച്ച് ഭാര്യയും ഭര്‍ത്താവും കൂടി കൂട്ടുഹര്‍ജി നല്‍കിയാല്‍ വിവാഹമോചനം ലഭിക്കും.
സാധുത ഇല്ലാത്ത വിവാഹം
ഇനിപ്പറയുന്ന നാലുകാരണങ്ങളില്‍ ഏതിന്‍റെയെങ്കിലും അടിസ്ഥാനത്തില്‍ കോടതിക്ക് വിവാഹബന്ധം അസാധുവാക്കാന്‍ കഴിയും.
1.    വിവാഹസമയത്തും വിവാഹം അസാധുവാക്കാനുമുള്ള ഹര്‍ജി നല്‍കുമ്പോഴും എതിര്‍കക്ഷിക്ക് ക്ലീബത (ശാുീലേിര്യ) ഉണ്ടായിരിക്കണം.
2.    ഇരുവരും വിവാഹിതരാകാന്‍ പാടില്ലാത്ത രക്തബന്ധമുള്ളവരോ വിവാഹബന്ധുത്വമോ ഉള്ളവരായാല്‍
3.    വിവാഹസമയത്ത്, എതിര്‍കക്ഷിക്ക് മാനസികരോഗമോ ബുദ്ധിമാന്ദ്യമോ ഉണ്ടെങ്കില്‍
4.    ഒരു വിവാഹബന്ധം നിലനിന്നപ്പോഴോ ദമ്പതികളിലൊരാള്‍ ജീവിച്ചിരുന്നപ്പോഴോ ആണ് നിലവിലുള്ള വിവാഹം നടന്നതെങ്കില്‍
ഇവയ്ക്കു പുറമേ ഇരു കക്ഷികളില്‍ ആരുടെയെങ്കിലും വിവാഹസമ്മതം ബലം പ്രയോഗിച്ചോ വഞ്ചിച്ചോ നേടിയതാണെന്നു വന്നാലും വിവാഹം അസാധുവാക്കാം.
അസാധുവായ വിവാഹത്തിലെ മക്കള്‍
ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിപ്പില്ല എന്ന ഉത്തമവിശ്വാസത്തിലാണ് പുനര്‍വിവാഹമെങ്കില്‍ ആ വിവാഹത്തില്‍ ജനിച്ച മക്കള്‍ക്ക് നിയമാനുസൃതവിവാഹത്തിലെ സന്താനങ്ങളെപ്പോലെ മാതാപിതാക്കളുടെ സ്വത്തില്‍ ലഭിക്കുന്ന അവകാശങ്ങളെല്ലാം ലഭിക്കും. മനോരോഗത്തിന്‍റെ പേരില്‍ വിവാഹം അസാധുവാക്കുമ്പോഴും വിവാഹസമയത്ത് കരാറുകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ആളായിരുന്നുവെങ്കില്‍ മുന്‍പറഞ്ഞ അവകാശങ്ങള്‍ ലഭിക്കും.
കോടതിവിധേനയുള്ള ബന്ധം വേര്‍പെടുത്തല്‍
ദമ്പതിമാരെ കിടക്കയില്‍ നിന്നും ഒരുമിച്ചുള്ള താമസത്തില്‍നിന്നും വേര്‍പെടുത്തിക്കൊണ്ടുള്ള വിധി മുന്‍പ് 1869-ലെ ഈ നിയമമനുസരിച്ച് കോടതിയില്‍ നിന്നും ലഭിക്കുമായിരുന്നു. 'ഡിവോഴ്സ് എ മെന്‍സാ എറ്റ് ടൊറോ' എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇത് നിരോധിക്കുകയും പകരം അതേ പ്രഭാവത്തില്‍ കോടതിവിധേനയുള്ള ബന്ധം വേര്‍പെടുത്തലിന് വ്യവസ്ഥയും 2011-ലെ നിയമത്തില്‍ ഏര്‍പ്പെടുത്തി.
പരപുരുഷ/പരസ്ത്രീ ലൈംഗികബന്ധം, ക്രൂരത, രണ്ടോ അതിലധികമോ കാലത്തെ ഉപേക്ഷിച്ചുപോകല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു കാരണത്താല്‍പ്പോലും ദമ്പതിമാരില്‍ ആര്‍ക്കും കോടതിവിധേനയുള്ള ബന്ധം വേര്‍പെടുത്തലിന് കോടതിയെ സമീപിക്കാം.
കോടതിവിധേന ബന്ധം വേര്‍പെടുത്തിയ ഭാര്യ
ബന്ധം വേര്‍പെടുത്തല്‍ കോടതി അംഗീകരിച്ചാല്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഒരുമിച്ചുള്ള താമസം അവസാനിക്കുകയും വേര്‍പിരിഞ്ഞു താമസിക്കുകയും ചെയ്യും. അങ്ങനെ താമസിക്കുന്ന കാലത്ത് സ്ത്രീ ആര്‍ജ്ജിക്കുന്നതും, അവര്‍ക്കു വന്നു ചേരുന്നതും  അവരില്‍ നിക്ഷിപ്തമാകുന്നതുമായ സ്വത്തുവകകള്‍ അവിവാഹിതയുടെ സ്വത്തുപോലെ കണക്കാക്കും. അവിവാഹിതയുടെ സ്വത്തിന്‍റെ പിന്തുടര്‍ച്ചാവകാശമായിരിക്കും ഇക്കാലയളവില്‍ അവര്‍ക്കു ബാധകം. ഇവര്‍ വില്‍പ്പത്രം എഴുതാതെ മരിച്ചാല്‍, ആ സ്വത്തുക്കള്‍, ഭര്‍ത്താവു മരിച്ച സ്ത്രീയുടെ അനന്തരാവകാശികള്‍ക്ക് എന്നിങ്ങനെ വിഭജിക്കും.
ബന്ധം വേര്‍പെടുത്തല്‍ വിധിക്കുശേഷം ദാമ്പത്യബന്ധം പുനരാരംഭിച്ചാല്‍ രണ്ടുപേരും ചേര്‍ന്ന കരാറുകള്‍ ഒന്നും ഉണ്ടാക്കാത്ത പക്ഷം വേര്‍പെടുത്തല്‍ കാലത്തു നേടിയ സ്വത്തുമുഴുവന്‍ സ്ത്രീയുടെ പ്രത്യേകസ്വത്തായി കരുതും.
ബന്ധം വേര്‍പെടുത്തല്‍ ഹര്‍ജി നിലവിലിരിക്കേ ഭാര്യക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ട്. ഇത്തരത്തിലുള്ള താത്ക്കാലിക ആശ്വാസത്തിനു പുറമേ ഹര്‍ജി തീര്‍പ്പായാല്‍ സ്ഥിരം ജീവനാംശത്തിനും അര്‍ഹതയുണ്ട്. വ്യവഹാരനടപടികളിലെ ചെലവും ഭാര്യയ്ക്ക് അവകാശപ്പെടാവുന്നതാണ്. ജീവനാംശം, വ്യവഹാരനടപടിച്ചെലവ് എന്നിവയ്ക്കു ഹര്‍ജി ഫയല്‍ ചെയ്തു കഴിയുന്നത്ര, 60 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കേണ്ടതുണ്ട്. ബന്ധം പുനഃസ്ഥാപിക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.
ഭര്‍ത്താവില്‍നിന്നും സംരക്ഷണച്ചെലവ് ലഭിക്കാനും ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും, വിവാഹമോചന നിയമം, 1869-ല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈനറായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സംബന്ധിച്ച് എതിര്‍കക്ഷിക്കു നോട്ടീസു നല്‍കി 60 ദിവസത്തിനുള്ളില്‍ തീരുമാനം കോടതി എടുക്കണം.
ഇന്ത്യന്‍ ക്രൈസ്തവ വിവാഹനിയമം, 1872
വിവാഹിതരാകുന്ന വ്യക്തികളില്‍ രണ്ടുപേരുമോ ഒരാളോ ക്രിസ്ത്യാനിയാണെങ്കില്‍ അവര്‍ അനുസരിക്കേണ്ട വ്യവസ്ഥകള്‍ ഈ നിയമം അനുശാസിക്കുന്നു. ഈ നിയമം ഭാരതീയരായ ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല ഇന്ത്യയില്‍ താമസിക്കുന്ന എവിടെ ജനിച്ച ക്രിസ്ത്യാനിയെയും ഉദ്ദേശിച്ചുള്ളതാണ് (വകുപ്പ് 23). വിവാഹം നടത്തേണ്ട സ്ഥലവും സമയവും വ്യവസ്ഥാപിതമായിരിക്കണമെന്ന് ഈ നിയമം ശക്തമായി നിര്‍ദ്ദേശിക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയാകണം ഇന്ത്യന്‍ ക്രിസ്ത്യാനി വിവാഹത്തിന് തുനിയേണ്ടതെന്ന് നിയമം ഉറപ്പുവരുത്തുന്നു. നിയമവ്യവസ്ഥകള്‍ നടപ്പാക്കാനാവശ്യമായ രേഖകളുടെ മാതൃകയും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്.
ഹിന്ദുവിവാഹനിയമം, 1955
ബുദ്ധ ജൈന സിക്ക് മതങ്ങള്‍ക്കും ഹിന്ദുവിവാഹനിയമം ബാധകമാണ്. ഇനിപ്പറയുന്ന അഞ്ച് നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ഹിന്ദു സ്ത്രീ-പുരുഷന്മാരുടെ വിവാഹത്തിനു മാത്രമേ നിയമാനുസൃത വിവാഹം എന്ന അംഗീകാരം ലഭിക്കൂ.
ശ)    വിവാഹവേളയില്‍ പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ ഭര്‍ത്താവോ ഉണ്ടായിരിക്കരുത്
ശശ)    വിവാഹവേളയില്‍ സ്ത്രീയോ പുരുഷനോ
മ)    സാധുവായ-നിയമപ്രാബല്യമുള്ള-സമ്മതം കൊടുക്കാന്‍ മാനസികരോഗംമൂലം കഴിവില്ലാത്തവരാകരുത്.
യ)    സമ്മതം കൊടുക്കുന്നതിന് കഴിവുണ്ടെങ്കിലും വിവാഹജീവിതത്തിനോ പ്രജനനശക്തിക്കോ മാനസികരോഗം കാരണം പ്രാപ്തിയില്ലാതായിരിക്കരുത്
ര)    മാനസിക അസ്വാസ്ഥ്യത്തിന്‍റെ ആവര്‍ത്തിച്ചുണ്ടാകുന്ന ആഘാതം ഉള്ളവരാകരുത്.
ശശശ)    വരന് 21 വയസ്സും വധുവിന് 18 വയസ്സും വിവാഹവേളയില്‍ പൂര്‍ത്തിയായിരിക്കണം.
ശ്)    വളരെ അടുത്ത രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം പാടില്ല. അങ്ങനെ ആചാരമോ പതിവോ ഉണ്ടെങ്കില്‍ വിവാഹം നിയമവിരുദ്ധമല്ല.
വൈവാഹികബന്ധം പുനഃസ്ഥാപിക്കലും കോടതിമുഖേനയുള്ള ബന്ധം വേര്‍പെടുത്തലും
ഭാര്യയോ ഭര്‍ത്താവോ ന്യായമായ കാരണില്ലാതെ സഹവാസത്തില്‍നിന്നും അകന്നുപോയാല്‍ സംബന്ധം പുനഃസ്ഥാപിക്കാന്‍ പരാതിക്കാര്‍ക്ക് ജില്ലാക്കോടതിയെ/കുടുംബകോടതിയെ സമീപിക്കാവുന്നതാണ്. സഹവാസത്തില്‍ നിന്ന് അകന്നുപോയ ആള്‍ വേണം അതിന്‍റെ ന്യായാന്യായങ്ങള്‍ കോടതിയില്‍ തെളിയിക്കേണ്ടത്.
വിവാഹമോചനത്തിന് ആധാരമാകാവുന്ന കാരണങ്ങള്‍ കൊണ്ടുതന്നെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ബന്ധം കോടതി മുഖേന വേര്‍പെടുത്താവുന്നതാണ്. ഇതിനാവശ്യമായ ഉത്തരവ് കോടതി നല്‍കിയാല്‍ പോലും മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് മുന്‍ ഉത്തരവ് റദ്ദാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
വിവാഹമോചനം
ഭാര്യയോ ഭര്‍ത്താവോ വേണം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കേണ്ടത്. ഇതിന് ആധാരമാകുന്ന കാരണങ്ങള്‍ താഴെപ്പറയുന്നു.
1)    വിവാഹിതര്‍ സ്വമനസ്സാലെ പരപുരുഷനുമായെ പരസ്ത്രീയുമായോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.
2)    പരാതിക്കാര്‍ ക്രൂരത അനുഭവിക്കുക. ഇത് ശാരീരിക ക്രൂരത മാത്രമല്ല മാനസികവും ആകാമെന്ന് കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.
ശ(യ)പരാതി നല്‍കുന്ന തീയതിക്കു തൊട്ടുമുമ്പ് രണ്ടുവര്‍ഷത്തില്‍ കുറയാത്ത കാലമായി ഉപേക്ഷിച്ചു പോവുക.
3)    ദമ്പതിമാരില്‍ ഒരാളിന്‍റെ മതംമാറ്റം
4)    പരാതിക്കാര്‍ക്ക് എതിര്‍കക്ഷിയുമായി ഉചിതമായ വിധത്തില്‍ ഒത്തുജീവിക്കാനാവാത്ത വിധത്തിലുള്ള സ്ഥിരമായോ കൂടെക്കൂടെയോ ഉണ്ടാകുന്ന ചികിത്സിച്ചു മാറ്റാനാകാത്ത മാനസികാസ്വാസ്ഥ്യം. (മാനസികരോഗം, മാനസികവളര്‍ച്ചയില്ലായ്മ, മാനസികശേഷി ഇല്ലായ്മ, സൈക്കോപതിക് ഡിസ്ഓര്‍ഡര്‍, സ്കീസോഫ്രീനിയ ഉള്‍പ്പെടെയുള്ള മാനസികക്കുഴപ്പങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു)
5)   ചികിത്സിച്ചു ഭേദമാക്കാനാകാത്ത രൂക്ഷമായ കുഷ്ഠരോഗം

6 )   പകരുന്ന സ്വഭാവമുള്ള ലൈംഗികരോഗം

7)   ലൗകിക ജീവിതം ഉപേക്ഷിച്ച് വിധിപ്രകാരം സന്യാസം സ്വീകരിക്കുക.

8)    സ്വാഭാവികമായി അറിയേണ്ടവര്‍ക്കുപോലും ആള് ജീവിച്ചിരിക്കുന്നുവെന്ന് ഏഴുകൊല്ലമായി കേട്ടുകേഴ്വി പോലും ഇല്ലാതിരിക്കുക
9)    കോടതി ഉത്തരവു മുഖേന വേര്‍പെട്ടു ജീവിക്കവേ ബന്ധം പുനരാരംഭിക്കണമെന്നു കോടതി ഉത്തരവ് ഉണ്ടായിട്ടും ആയതു പാലിക്കാതെ ഒരു കൊല്ലം പിന്നിട്ടാല്‍ വിവാഹമോചനത്തിന് കോടതിയെ സമീപിക്കാം.
ഇവയ്ക്കുപുറമേ സ്ത്രീകള്‍ക്കു മറ്റുചില കാരണങ്ങളാലും കോടതിയെ സമീപിക്കാവുന്നതാണ്.
1.    ബലാല്‍സംഗം, പ്രകൃതിവിരുദ്ധലൈംഗികബന്ധം, മൃഗസംഭോഗം എന്നീ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍;
2.    ഭാര്യയ്ക്കു ജീവനാംശം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കുശേഷം ഒരു കൊല്ലമായി മാറിത്താമസിക്കുന്ന ദമ്പതിമാര്‍ ദാമ്പത്യബന്ധം പുനരാരംഭിക്കാതിരുന്നാല്‍;
3.    15 വയസ്സിനു മുമ്പ് വിവാഹിതയായ പെണ്‍കുട്ടി 18 വയസ്സു പൂര്‍ത്തിയാകുന്നതിനുമുമ്പ് വിവാഹം നിഷേധിച്ചാല്‍
ശമ ഉപവകുപ്പില്‍പ്പറയുന്ന ക്രൂരത എന്താണെന്നു കോടതികള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ക്രൂരതയുടെ വ്യാപ്തി അനുദിനം കോടതിവിധികളിലൂടെ വര്‍ദ്ധിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ വികസിക്കുന്ന ചക്രവാളങ്ങള്‍ ആണ് ഇത്തരമൊരു വ്യാഖ്യാനത്തിന് ആധാരം. വിശാലമായ കാഴ്ചപ്പാടാണ് കോടതികള്‍ 'ക്രൂരത' എന്ന കൃത്യം വ്യാഖ്യാനിക്കുമ്പോള്‍ സ്വീകരിക്കുന്നത്. പരസ്പരബഹുമാനം, ധാരണ എന്നിവ ഇല്ലായ്മ മുതല്‍ ചില സന്ദര്‍ഭങ്ങളിലെ മൗനം തുടങ്ങി വാച്യമോ ആംഗികമോ ആയ കൃത്യങ്ങള്‍ വരെ 'ക്രൂരത'യുടെ നിര്‍വചനത്തില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഉഭയസമ്മതപ്രകാരം സംയുക്തമായി വിവാഹമോചനത്തിന് കോടതിയെ സമീപിക്കാം. കുറഞ്ഞത് ഒരു വര്‍ഷമായിയെങ്കിലും തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും തുടര്‍ന്നും ഒരുമിച്ചു താമസിക്കാനാവുകയില്ലെന്നും, ആയതിനാല്‍ തങ്ങള്‍ സ്വമനസ്സാലെ വിവാഹബന്ധം വേര്‍പെടുത്താന്‍ സമ്മതിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി വേണം കോടതിയെ സമീപിക്കേണ്ടത്. ഹര്‍ജി സമര്‍പ്പിച്ച് ആറുമാസക്കാലം കോടതി ഒരു നടപടിയും സ്വീകരിക്കുകയില്ല പുനരാലോചനയ്ക്ക് സമയം നല്‍കാനാണ് ഇങ്ങനെ ഒരു കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഹര്‍ജി സമര്‍പ്പിച്ച അവസ്ഥ തുടരുകയാണെങ്കില്‍ കോടതി പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി അനുവദിക്കും.
ഹിന്ദു ദത്ത് എടുക്കലുകള്‍, ജീവനാംശനിയമം, 1956
ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണവും ചികിത്സയും എന്നിവ ജീവനാംശത്തില്‍ ഉള്‍പ്പെടുന്നു. അവിവാഹിതയായ മകളുടെ കാര്യത്തില്‍, മാന്യമായ വിവാഹത്തിനുവേണ്ട ചെലവും ജീവനാംശത്തിന്‍റെ ഭാഗമാണ്.
ഹിന്ദുഭാര്യയെ അവരുടെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കേണ്ട ചുമതല ഭര്‍ത്താവിനുണ്ട്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കില്‍പ്പോലും ജീവനാംശത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നില്ല.
മതിയായ കാരണമില്ലാതെയോ ഭാര്യയുടെ സമ്മതമില്ലാതെയോ അവരുടെ ആഗ്രഹത്തിനു വിരുദ്ധമായോ മനപൂര്‍വ്വം അവളെ അവഗണിക്കുക, ഉപേക്ഷിക്കുക എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍
ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം അപകടകരമാണെന്ന ഭയം തോന്നിപ്പിക്കുന്ന വിധത്തില്‍ ക്രൂരമായി പെരുമാറിയാല്‍
ഭര്‍ത്താവിനു തീക്ഷ്ണമായ കുഷ്ഠരോഗം ഉണ്ടെങ്കില്‍
മറ്റൊരു ഭാര്യ ഉള്ള പക്ഷം
ഭാര്യ താമസിക്കുന്ന വീട്ടില്‍ വെപ്പാട്ടിയെ താമസിപ്പിക്കുകയോ വെപ്പാട്ടിയോടൊപ്പം മറ്റെവിടെയെങ്കിലും പതിവായി താമസിക്കുകയോ ചെയ്താല്‍
മറ്റൊരു മതം സ്വീകരിച്ചാല്‍
പ്രത്യേകം താമസിക്കുന്നതിന് ന്യായീകരിക്കത്തക്ക കാരണം ഉണ്ടെങ്കില്‍
എന്നീ കാരണങ്ങളാല്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് ആവശ്യപ്പെടാം. ചാരിത്രഭംഗം, മതംമാറ്റം എന്നിവയുടെ പശ്ചാത്തലത്തില്‍ ഹിന്ദുഭാര്യയ്ക്കു പ്രത്യേക വീടോ ഉപജീവനാംശമോ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല.
സ്വന്തമായ സമ്പാദ്യത്തില്‍ നിന്നോ മറ്റു വസ്തുവകകളില്‍ നിന്നോ സ്വന്തം വസ്തുവകകളില്‍ നിന്നോ ഭര്‍ത്താവ്, പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുടെ ഭൂസ്വത്തില്‍ നിന്നോ ഉപജീവനത്തിനു മാര്‍ഗ്ഗമില്ലാത്തപക്ഷം, മരിച്ചുപോയ മകന്‍റെ ഭാര്യയെ സംരക്ഷിക്കേണ്ട ചുമതല ഭര്‍ത്തൃപിതാവിനുണ്ട്. കൈവശമുള്ള പാരമ്പര്യസ്വത്തില്‍ നിന്ന് അതിനുള്ള ധനാഗമം ഇല്ലെങ്കിലോ മരുമകള്‍ക്ക് ഓഹരി ഇല്ലെങ്കിലോ ജീവനാംശം ഈടാക്കുവാന്‍ കഴിയുകയില്ല. പുനര്‍വിവാഹത്തോടെ ഈ അവകാശം അവസാനിക്കും.
മുസ്ലീം വിവാഹ മോചന നിയമം, 1939
മുസ്ലീം നിയമപ്രകാരം വിവാഹിതയായ സ്ത്രീയുടെ വിവാഹമോചന വ്യവസ്ഥകള്‍ ഈ നിയമപ്രകാരമാണ്.
വിവാഹമോചന ഉത്തരവിന് വേണ്ട കാരണങ്ങള്‍
താഴെപ്പറയുന്നവയില്‍ ഒന്നോ അതിലധികമോ ആയ കാരണങ്ങളാല്‍ മുസ്ലീം നിയമപ്രകാരം വിവാഹിതയായ സ്ത്രീക്ക് വിവാഹമോചനത്തിന് കോടതി ഉത്തരവ് ലഭിക്കും.
(1)    നാലുവര്‍ഷമായി ഭര്‍ത്താവിനെപ്പറ്റി വിവരങ്ങള്‍ ഒന്നും അറിയാതിരിക്കുക
(2)    ഭര്‍ത്താവ് ഉപേക്ഷിക്കുകയോ രണ്ടുവര്‍ഷമായി ജീവനാംശം നല്‍കാതിരിക്കുകയോ ചെയ്യുക
(3)ഏഴുവര്‍ഷമോ അതില്‍ക്കൂടുതലോ ആയ കാലത്തേയ്ക്ക് ഭര്‍ത്താവിനെ തടവിനു ശിക്ഷിച്ചിട്ടുണ്ടെങ്കില്‍
(4)മതിയായ കാരണമില്ലാതെ വിവാഹകടപ്പാടുകള്‍ മൂന്നു വര്‍ഷമായി നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍
5)    വിവാഹസമയത്തും തുടര്‍ന്നും ഭര്‍ത്താവിനു ലൈംഗികശേഷി ഇല്ലെങ്കില്‍
6)രണ്ടുവര്‍ഷമായി ഭര്‍ത്താവിന് ചിത്തഭ്രമം, കുഷ്ഠം, തീക്ഷ്ണമായ ലൈംഗികരോഗം എന്നിവ ഉണ്ടെങ്കില്‍
7)പതിനഞ്ചു വയസ്സിനുമുമ്പ് പിതാവോ രക്ഷാകര്‍ത്താക്കളോ വിവാഹം ചെയ്തു നല്‍കുകയും ദാമ്പത്യജീവിതം സഫലമാക്കാതെ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം നിരാകരിക്കുകയും ചെയ്യുന്ന പക്ഷം
8)ഭര്‍ത്താവ് ക്രൂരമായി പെരുമാറിയാല്‍
(9)    പതിവായി ദേഹോപദ്രവം ഏല്പിക്കുക. ക്രൂരസ്വഭാവം കൊണ്ട് അത് ശാരീരിക അവഹേളനം അല്ലെങ്കില്‍പ്പോലും അവളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയാല്‍, അല്ലെങ്കില്‍
ദുഷ്പേരുള്ള സ്ത്രീകളുമായുള്ള കൂട്ട്, ദുഷ്കീര്‍ത്തി ഉളവാക്കുന്ന ജീവിതം നയിക്കുക, അല്ലെങ്കില്‍
അസന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നതിന് അവളെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍
അവളുടെ വസ്തുക്കള്‍ കൈമാറ്റം ചെയ്യുകയോ നിയമാനുസരണമുള്ള അവകാശം വിനിയോഗിക്കുന്നതില്‍ നിന്നും വിലക്കുകയോ ചെയ്യുക, അല്ലെങ്കില്‍
മതാധിഷ്ഠിത വിശ്വാസങ്ങളും, അനുഷ്ഠാനങ്ങളും അനുഷ്ഠിക്കുന്നതില്‍ നിന്നും വിലക്കുക, അല്ലെങ്കില്‍
ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഖുറാന്‍ അനുശാസിക്കുന്ന തുല്യത നല്‍കാതിരിക്കുക
വിവാഹമോചനത്തിനായി മുസ്ലീം നിയമം അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും മതിയായ കാരണം
തടവുശിക്ഷയുടെ കാര്യത്തില്‍ അന്തിമവിധി ഉണ്ടാകാത്തപക്ഷം
നാലുകൊല്ലമായി ഭര്‍ത്താവിനെപ്പറ്റി വിവരങ്ങള്‍ ഒന്നും അറിയാത്ത സാഹചര്യത്തില്‍ വിധി ഉണ്ടായി ആറുമാസക്കാലത്തേക്ക് നടപ്പില്‍ വരുകയില്ല. ഇക്കാലത്തിനുള്ളില്‍ ഭര്‍ത്താവോ ആള്‍പ്പേരോ ഹാജരായി വൈവാഹിക കടമകള്‍ നിറവേറ്റാന്‍ സന്നദ്ധനാണെന്നറിയിക്കുന്ന പക്ഷം കോടതികള്‍ക്ക് അത്തരമൊരു ഉത്തരവ് റദ്ദാക്കാവുന്നതാണ്.
ലൈംഗികശേഷി ഇല്ലെന്ന കാരണത്താല്‍ ഉത്തരവ് ഉണ്ടായി ഒരു കൊല്ലത്തിനകം ശേഷി തെളിയിക്കാമെന്ന് ഭര്‍ത്താവിന്‍റെ അപേക്ഷയെത്തുടര്‍ന്ന് കോടതിക്ക് ഉത്തരവ് നല്‍കാനും, ഈ കാലത്തിനുള്ളില്‍ ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്തിയാല്‍, ആ കാരണത്തിന്മേല്‍ വിവാഹമോചനത്തിനുള്ള ഉത്തരവ് നല്‍കാതിരിക്കുകയും ചെയ്യാം.
ഈ നിയമപ്രകാരം വിവാഹമോചനം ലഭിക്കുന്ന മുസ്ലീം സ്ത്രീയുടെ, മുസ്ലീം നിയമപ്രകാരം അനുവദനീയമായ 'മഹര്‍' പൂര്‍ണ്ണമായോ ഭാഗികമായോ കിട്ടാനുള്ള അവവകാശത്തിനെ ഈ നിയമത്തിലുള്ള യാതൊന്നും ബാധിക്കുന്നതല്ല.

മുസ്ലീം സ്ത്രീ (വിവാഹമോചനാവകാശ സംരക്ഷണ) നിയമം, 1986
ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയോ ഭര്‍ത്താവിനാല്‍ വിവാഹമോചിതയോ ആയ മുസ്ലീം സ്ത്രീയുടെ അവകാശ സംരക്ഷണത്തിനാണ് ഈ നിയമം.വിവാഹമോചനവേളയില്‍ മുസ്ലീം സ്ത്രീക്ക് നല്‍കേണ്ട 'മഹര്‍' അല്ലെങ്കില്‍ സ്വത്ത്, മറ്റുനിയമങ്ങളില്‍ എന്തു തന്നെ പറഞ്ഞിരുന്നാലും ഒരു വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ഇനിപ്പറയുന്നവയ്ക്കവകാശമുണ്ട്.
ഇദ്ദത്തു കാലത്ത് (വിവാഹമോചന തീയതി മുതല്‍ മൂന്ന് ആര്‍ത്തവ ചക്രകാലം, ആര്‍ത്തവമില്ലാത്തവര്‍ക്ക് മൂന്നു ചന്ദ്രമാസം, ഗര്‍ഭിണിയാണെങ്കില്‍ വിവാഹമോചനത്തീയതി മുതല്‍ പ്രസവമോ ഗര്‍ഭഛിദ്രമോ ആദ്യം സംഭവിക്കുന്ന തീയതി വരെ) മാന്യമായ ജീവനാംശം നല്‍കുവാന്‍ വിവാഹമോചിതനായ ഭര്‍ത്താവിന് ചുമതലയുണ്ട്.
യ.    വിവാഹമോചിതയായ സ്ത്രീക്ക് വിവാഹമോചനത്തിനു മുമ്പോ പിമ്പോ ജനിച്ച കുട്ടികളെ അവര്‍ തന്നെ സംരക്ഷിക്കുന്ന പക്ഷം ആ കുട്ടികളുടെ ജനനത്തീയതി മുതല്‍ രണ്ടുവര്‍ഷക്കാലം മാന്യവും ഉചിതവുമായ വ്യവസ്ഥയില്‍ ജീവനാംശം മുന്‍ ഭര്‍ത്താവ് നല്‍കണം.
വിവാഹവേളയിലോ പിന്നീടോ മുസ്ലീം വ്യക്തിനിയമമനുസരിച്ച് നല്‍കാമെന്നേറ്റിരുന്ന മെഹറിനു തുല്യമായ തുക
വിവാഹവേളയിലോ അതിനുമുമ്പോ പിമ്പോ ബന്ധുക്കളോ സുഹൃത്തുക്കളോ ഭര്‍ത്താവോ ഭര്‍ത്തൃബന്ധുക്കളോ ഭര്‍ത്തൃസുഹൃത്തുക്കളോ സ്ത്രീക്കു നല്‍കിയ വസ്തുക്കള്‍
ഈ അവകാശങ്ങള്‍ ലഭിക്കാത്തപക്ഷം ഇവ ലഭിക്കുന്നതിനു മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കാം. പരാതിയിന്മേല്‍ ഒരു മാസത്തിനകം മജിസ്ട്രേറ്റ് തീരുമാനമെടുക്കണം. മുന്‍ ഭര്‍ത്താവിന് ഇവ നല്‍കുന്നതിനു ശേഷിയുണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ ആയതു നല്‍കുന്നതിന് ഉത്തരവിറക്കാം. ഇത് അനുസരിക്കാതിരുന്നാല്‍ വാറണ്ട് പുറപ്പെടുവിച്ച് പലിശസഹിതം ഈടാക്കാം. തടവ് ശിക്ഷയ്ക്കും പ്രതി അര്‍ഹനാണ്.
വിവാഹമോചിതയ്ക്ക് ഇദ്ദത്തുകാലത്തിനുശേഷം ജീവിതത്തിനാവശ്യമായ സമ്പത്ത് ഇല്ലാതിരിക്കുകയും പുനര്‍വിവാഹം നടക്കാത്തതുമായ സാഹചര്യം ഉണ്ടാകുന്ന പക്ഷം വേണ്ട പ്രതിവിധിയും നിയമം അനുശാസിക്കുന്നുണ്ട്. ഈ കടമ നാലുവിഭാഗത്തിലുള്ള ചുമതലക്കാരില്‍ ഒന്നിലധികം പേര്‍ക്ക് ഒരേ സമയം ഉണ്ടാകാത്ത രീതിയില്‍ നിക്ഷിപ്തമാണ്.
വിവാഹമോചിതയുടെ സ്വത്തിനു ഇസ്ലാമിക സ്വത്തവകാശ നിയമപ്രകാരം അവരുടെ മരണശേഷം അവകാശികളാകുന്നവരാണ് ജീവനാംശം നല്‍കാന്‍ ചുമതലപ്പെട്ടവരില്‍ ആദ്യ വിഭാഗം. ഓരോരുത്തര്‍ക്കും ലഭിക്കുന്ന അവകാശത്തിന്‍റെ അനുപാതത്തിലായിരിക്കും അവരുടെ ചുമതല. വിവാഹമോചിതയ്ക്കു മക്കള്‍ ഉണ്ടെങ്കില്‍ ജീവനാംശം അവര്‍ നല്‍കണം. അവര്‍ക്ക് അതിനു കഴിയാതെ വരികയാണെങ്കില്‍ വിവാഹമോചിതയുടെ മാതാപിതാക്കള്‍ ജീവനാംശം നല്‍കണം. ഇവര്‍ക്കാര്‍ക്കും നല്‍കാനാവാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ നല്‍കണം. ഈ നാലുകൂട്ടര്‍ക്കും നല്‍കാനാവാത്തപക്ഷം വക്കഫ്ബോര്‍ഡ് നല്‍കണം. ഇതിനാവശ്യമായ ഉത്തരവ് നല്‍കാന്‍ മജിസ്ട്രേറ്റിന് അധികാരമുണ്ട്.
ഈ നിയമം പ്രയോജനപ്പെടുത്തുന്ന മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടി നിയമം ബാധകമല്ല. ക്രിമിനല്‍ നടപടി നിയമമനുസരിച്ചു വേണം ജീവനാംശം എങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ സംയുക്തമായോ ഒറ്റയ്ക്കോ ജീവനാംശം ക്രിമിനല്‍ നടപടി നിയമപ്രകാരം നിര്‍ണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റു മുമ്പാകെ സത്യവാങ്മൂലവും സാക്ഷ്യപത്രവും സമര്‍പ്പിക്കേണ്ടതാണ്.

ക്രിമിനല്‍ നടപടി നിയമം-1973
ക്രിമിനല്‍ നടപടി നിയമം, 1973-ലെ 125 മുതല്‍ 128 വരെയുള്ള വകുപ്പുകള്‍ ഭാര്യമാരുടെയും സന്താനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു.
മതിയായ ശേഷി ഉണ്ടായിട്ടും ഒരു വ്യക്തി താഴെപ്പറയുന്നവരുടെ സംരക്ഷണം അവഗണിക്കുകയോ അതിനായുള്ള ആവശ്യം നിരസിക്കുകയോ ചെയ്യുന്ന പക്ഷം
(മ)    സ്വസംരക്ഷണത്തിനു കഴിവില്ലെങ്കില്‍ ആ വ്യക്തിയുടെ ഭാര്യയ്ക്ക് (വിവാഹമോചിത, പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിത എന്നിവരും ഉള്‍പ്പെടും)
(യ)    ആ വ്യക്തിയുടെ നിയമാനുസരണമോ അല്ലാത്തതോ ആയ വിവാഹിതരോ അല്ലാത്തതോ ആയ സന്താനം സ്വയം സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍;
(ര)    ആ വ്യക്തിയുടെ നിയമാനുസരണമോ അല്ലാത്തതോ ആയ വിവാഹിത അല്ലാത്ത മകള്‍ ഉള്‍പ്പെടെയുള്ള സന്താനം, പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ സന്താനം ശാരീരികമോ മാനസികമോ ആയ അസാധാരണത്വമോ രോഗപീഡയോ അനുഭവിക്കുന്ന പക്ഷം സ്വയം സംരക്ഷിക്കുന്നതിനു കഴിവില്ലാത്ത പക്ഷം
(റ)    ആ വ്യക്തിയുടെ അമ്മയോ അച്ഛനോ സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത പക്ഷം
ഒരു ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മേല്‍പ്പറഞ്ഞവര്‍ക്കു സംരക്ഷണത്തിന് പ്രതിമാസപ്പടി നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ട്.
പ്രത്യേക വിവാഹനിയമം, 1954
സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയോ ഭര്‍ത്താവിനെയോ കണ്ടെത്തുന്നവര്‍ക്ക് വിവാഹിതരാകുവാന്‍ ഈ നിയമം അനുവദിക്കുന്നു. ഇത്തരം വിവാഹങ്ങള്‍ സിവില്‍ വിവാഹം എന്നും രജിസ്റ്റര്‍ വിവാഹമെന്നും സാധാരണമായി അറിയപ്പെടുന്നു. ഇതിന്‍റെ നിബന്ധനകള്‍
മ.    ഒരാള്‍ക്കും ജീവിച്ചിരിക്കുന്ന ഭാര്യയോ ഭര്‍ത്താവോ ഉണ്ടാകരുത്.
യ.    (ശ)    മാനസികനില തൃപ്തികരമായിരിക്കണം
(ശശ)    വൈവാഹിക കടമകള്‍ നിറവേറ്റാനും കുട്ടികളെ പ്രസവിക്കാനും സംരക്ഷിക്കാനും കഴിയാത്ത രീതിയിലുള്ള മാനസികരോഗം ഉണ്ടെങ്കിലും വിവാഹത്തിന് അയോഗ്യത ഉണ്ട്.
(ശശശ)    തുടര്‍ച്ചയായി ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യം അയോഗ്യതയായി കണക്കാക്കാം.
ര.    വിവാഹവേളയില്‍ സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സും പൂര്‍ത്തിയായിരിക്കണം
റ.    അടുത്ത രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹിതരാവാന്‍ പാടില്ല. എന്നാല്‍ പുരുഷന്‍റെയോ സ്ത്രീയുടെയോ മതമോ സമുദായമോ അനുവദിക്കുന്ന ആചാരപ്രകാരമുള്ള വിവാഹം സാധുവായിരിക്കും.
ല.    സ്ത്രീയും പുരുഷനും ഭാരതീയ പൗരന്മാര്‍ ആയിരിക്കണം.
ഈ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ജില്ലാ രജിസ്ട്രാര്‍ മുമ്പാകെയാണ്.
വൈവാഹിക സ്വത്തവകാശങ്ങള്‍
സാമൂഹികജീവിതത്തിന്‍റെ വളര്‍ച്ചയോടെ വൈവാഹിക സ്വത്ത് (ാമൃശോീിശമഹ ുൃീുലൃ്യേ) എന്നു വ്യവഹരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം രൂപം കൊണ്ടിട്ടുണ്ട്. ഇതിന്‍റെ കൈകാര്യത്തെപ്പറ്റി കര്‍ശനമായ നിയമവ്യവസ്ഥകള്‍ രൂപം കൊണ്ടിട്ടുമില്ല. ഹിന്ദുവിവാഹനിയമം വകുപ്പ് 27-ലാണ് വൈവാഹിക സ്വത്തിന്‍റെ വിനിയോഗം പറയുന്നത്. ഏതെങ്കിലും നിയമനടപടിയില്‍ വിവാഹവേളയിലോ അനുബന്ധമായോ സമ്മാനമായി കിട്ടിയ കൂട്ടായ ഉടമസ്ഥതയിലുള്ള ഏതു സ്വത്തും വിഭജിക്കാം. പര്സപരധാരണയോടെ വിവാഹവേര്‍പിരിയലിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് വൈവാഹികസ്വത്തിനെപ്പറ്റി ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
ഗൃഹാതിക്രമങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന നിയമത്തില്‍ (ഠവല ജൃീലേരശേീി ീള ണീാലി ളൃീാ ഉീാലശെേര ഢശീഹലിരല അരേ, 2005) ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ, ഉഭയ ഉടമസ്ഥതയിലുള്ളതോ വാടകവീട്ടിലോ ഭര്‍ത്താവ് അംഗമായ കൂട്ടുകുടുംബത്തിന് സ്വന്തമായ വീട്ടിലോ, സ്ത്രീക്ക് താമസസൗകര്യം ഉറപ്പുവരുത്തുന്നുണ്ട്. ഈ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും അവകാശമൊഴിയുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കാനും ഈ നിയമത്തില്‍ മജിസ്ട്രേറ്റിന് അധികാരമുണ്ട്. എന്തെങ്കിലും കാരണവശാല്‍ സ്ത്രീക്ക് മാറേണ്ടിവന്നാല്‍ തുല്യസൗകര്യമുള്ള വീട് തരപ്പെടുത്തിക്കൊടുക്കേണ്ടതും ഭര്‍ത്താവിന്‍റെ കടമയാണ്. ഭര്‍ത്താവിന്‍റെ അധീനതയിലുള്ള സ്ത്രീക്ക് അവകാശപ്പെട്ട സ്ത്രീധനമോ മറ്റു വസ്തുവകകളോ വിലപിടിപ്പുള്ള സമ്പാദ്യങ്ങളോ ഈ നിയമമനുസരിച്ച് തിരിച്ചുകൊടുക്കാന്‍ ഭര്‍ത്താവ് ബാദ്ധ്യസ്ഥനാണ്.
കുടുംബകോടതി നിയമം, 1984
കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് കുടുംബകോടതിയുടെ ഉദ്ദേശ്യം. ഇവിടെ അഭിഭാഷകര്‍ വേണമെന്നില്ല. അഭിഭാഷകനെ/അഭിഭാഷകയെ ചുമതലപ്പെടുത്തണമെങ്കില്‍ത്തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ലാത്ത രേഖകളും വിവരങ്ങളും കുടുംബകോടതിക്ക് സ്വീകരിക്കാം. കുടുംബകോടതികള്‍ക്ക് പരിഗണിക്കാവുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നു.
(ശ)    വിവാഹം അസാധുവാക്കുക, കോടതി മുഖേനയുള്ള ബന്ധം വേര്‍പിരിയല്‍, വിവാഹമോചനം, ദാമ്പത്യാവകാശങ്ങളുടെ പുനഃസ്ഥാപനം, വിവാഹസാധുതയോ ഏതു വ്യക്തിയുടെയും വൈവാഹികാവസ്ഥ പ്രഖ്യാപിക്കുക, വൈവാഹികാവസ്ഥ നിര്‍ണ്ണയിക്കുക എന്നിങ്ങനെ
(ശശ)    ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വത്തിന്‍റെ നിയമപ്രാബല്യം നിശ്ചയിക്കുക.
(ശശശ)    വ്യക്തിയുടെ നിയമസാധുത്വം നിര്‍ണ്ണയിക്കുക
(ശ്)    വ്യക്തിയുടെ രക്ഷകസ്ഥാനവും കുട്ടിയുടെ സംരക്ഷണവും നിശ്ചയിക്കുക
(്)    ഉപജീവനാംശം നിശ്ചയിക്കുക, ക്രിമിനല്‍ നടപടി നിയമത്തിലെ അദ്ധ്യായം കത പ്രകാരമുള്ള ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുടെ ഉപജീവനാംശം നിശ്ചയിക്കുന്നതും.
ഇവയ്ക്കു പുറമേ കുടുംബത്തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുക, ഇക്കാര്യത്തിനായി, കര്‍ശനമായ നിയമവ്യവസ്ഥകള്‍ പിന്തുടരാതെ നടപടിക്രമങ്ങള്‍ അനൗപചാരികമാക്കാം; ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്ക് സാമൂഹികക്ഷേമ സംഘടനകള്‍, സാമൂഹിക ഉപദേഷ്ടാക്കള്‍ (രീൗിലെഹഹീൃെ) ചികിത്സാവിദഗ്ദ്ധര്‍, ക്ഷേമകാര്യ വിദഗ്ദ്ധര്‍ എന്നിവരുടെ സഹായങ്ങള്‍ സ്വീകരിക്കുക, നീതിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയമവിദഗ്ദ്ധരെ അമിക്കസ്ക്യൂറി ആയി നിയമിക്കുക; തെളിവു നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടും. കുടുംബകോടതി തീരുമാനങ്ങള്‍ക്കു മേലുള്ള അപ്പീലുകള്‍ ഹൈക്കോടതികളാണ് പരിഗണിക്കുക.

സ്ത്രീകളും തൊഴില്‍ നിയമങ്ങളും

തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പങ്കാളിത്തം സുപ്രധാനമായ ഒരു സാമൂഹ്യ വിഷയമാണ്. ആയതിന് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം, സ്വാതന്ത്ര്യം എന്നിവയുമായി അഭേദ്യമായ ബന്ധമുണ്ട്. സ്തീ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണിത്. സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍, അവയുടെ നിയമപരിരക്ഷ, പോരായ്മകള്‍, എന്നിവയാണ് ഇവിടത്തെ പ്രമേയം.
നിയമം സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വലിയ ഉപാധിയാണ്. പാര്‍ശ്വവല്‍കൃതരുടെ ശാക്തീകരണം വലിയ അളവില്‍ നിയമനിര്‍മ്മാണത്തിലൂടെ സാധ്യമാണ്. നിയമം അധികാരത്തേയും അവകാശത്തേയും പ്രദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നിയമം വഴിയൊരുക്കുന്നു. സ്തീ ശാക്തീകരണത്തിനും  ആയതിന്‍റെ അതിപ്രധാന ഘടകമായ സാമ്പത്തിക ശാക്തീകരണത്തിനും ബലമേകുന്നതിന് ബഹിര്‍മുഖമായ നിയമനിര്‍മ്മാണം അടിസ്ഥാനശിലയാണ്.
നിയമം ദേശീയവും അന്തര്‍ദേശീയവുമാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടികളും, വിളംമ്പരങ്ങളും, വിജ്ഞാപനങ്ങളും മുതല്‍ ഭരണഘടനയും വിവിധ തൊഴില്‍ നിയമങ്ങള്‍ അടങ്ങുന്ന മറ്റ് നിയമങ്ങളും നിയമത്തിന്‍റെ നിരവധിയായ നിര്‍വ്വചനങ്ങളിലും അര്‍ത്ഥതലങ്ങളിലും ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ വിവിധ മനുഷ്യാവകാശ ഉടമ്പടികളില്‍ തൊഴില്‍ സ്ഥലങ്ങളിലെ അവകാശങ്ങള്‍ പ്രതിപാദനവിഷയമാണ്. തുല്യജോലിക്ക് തുല്യവേതനവും, മാതൃത്വവുമായി ബന്ധപ്പെട്ട അവകാശങ്ങളും ഈ മേഖലയില്‍ സ്ത്രീകളെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്നു.ഇഋഉഅണ (ഇീി്ലിശേീി ീി ഋഹശാശിമശേീി ീള അഹഹ ളീൃാെ ീള ഉശരെൃശാശിമശേീി അഴമശിെേ ണീാലി) സ്ത്രീകള്‍ നേരിടുന്ന എല്ലാതരം വിവേചനങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. ആയതില്‍ അൃശേരഹല 11 ല്‍ തൊഴില്‍ സ്ഥലത്തെ വിവേചനങ്ങളും ആയതു മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (കിലേൃിമശേീിമഹ ഘമയീൗൃ ഛൃഴമിശമെശേീി) ലിംഗ വിവേചനങ്ങള്‍ തുടച്ചുമാറ്റുന്നതിനും തുല്യവേതനത്തിനും, മാതൃത്വപരമായ തൊഴില്‍ അവകാശങ്ങള്‍ക്കും പലവിധ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെയൊക്കെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അന്തര്‍ദ്ദേശീയമായി സ്ത്രീകളുടെ തൊഴില്‍ അവകാശങ്ങള്‍ക്ക് ഏറെക്കുറെ നിയമപരമായി രക്ഷ ഉറപ്പ് വരുത്തിയിട്ടുള്ളതായികാണാവുന്നതാണ്.
ഇന്ത്യയുടെ ഭരണഘടനയിലെ മൗലികാവകാശങ്ങളും, നിര്‍ദ്ദേശകതത്വങ്ങളും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. സ്തീകളുടെ തൊഴില്‍ അവകാശങ്ങളും ഭരണഘടനയുടെ പരിധിയില്‍ വരുന്നതാണ്.
സാധാരണയായി ദൈനംദിന ജീവിതത്തില്‍ നമുക്ക് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മിക്കുന്ന വിവിധ നിയമങ്ങളും, ചട്ടങ്ങളും  മറ്റ് വിജ്ഞാപനങ്ങളുമാണ്. തൊഴില്‍ അവകാശങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്ഥമല്ല.


സ്ത്രീകള്‍ക്കുള്ള തൊഴില്‍ സമയക്രമീകരണം.
പല തൊഴില്‍ നിയമങ്ങളും സ്ത്രീകളെ രാത്രിയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നു. മാറിയ സാഹചര്യങ്ങളില്‍ ഇത് സംരക്ഷയാണോ, വിവേചനമാണോ എന്നത് ചിന്തിക്കേണ്ടതാണ്.
തൊഴിലിടങ്ങളിലെ ശാരീരിക സുരക്ഷ.
വിവിധ തൊഴില്‍ നിയമങ്ങള്‍ സ്ത്രീകളെ ഭാരമാര്‍ന്ന തൊഴിലുകള്‍ ചെയ്യിക്കുന്നത് വിലക്കുന്നുണ്ട്.
ഉദാ: 1.  ഫാക്ടറീസ് ആക്ട് വകുപ്പ് 27.
വകുപ്പ് 22 (2), വകുപ്പ് 34
2.  മൈന്‍സ് ആക്ട് വകുപ്പ് 46(1) (മ)
മാതൃത്വ പരിരക്ഷയും അവകാശങ്ങളും
മാതൃത്വം സ്ത്രീയെ സംബന്ധിച്ച് സവിശേഷമായ ഉത്തരവാദിത്തങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും കാരണം കൂടിയാണ്. തൊഴിലെടുക്കുന്ന സ്ത്രീയെ സംബന്ധിച്ച് ഇരട്ട ഉത്തരവാദിത്വങ്ങളുടെ ഏകോപനം നിസ്സാരമായ പ്രക്രിയയല്ല. വിവിധ തൊഴില്‍ നിയമങ്ങള്‍ ഗര്‍ഭകാലത്തെ തൊഴില്‍ അവകാശങ്ങളും, പ്രസവ അവധിയും മറ്റ് ആനുകൂല്യങ്ങളും നിഷ്കര്‍ഷിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
തുല്യവേതനത്തിനുള്ള അവകാശം.
തുല്യ ജോലിക്ക് തുല്യവേതനം ഒരു മനുഷ്യവകാശവും, മൗലീകാവകാശവും, ഒരു തൊഴില്‍ അവകാശവുമാണ്. തുല്യ വേതന നിയമം നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുകയോ, നടപ്പാക്കപ്പെടുകയോ ചെയ്യുന്നില്ല.
ലൈഗീക പീഡന നിരോധന നിയമം.
ജോലി സ്ഥലത്തെ ലൈഗീക പീഡന നിരോധന നിയമം ജോലി സ്ഥലത്തുള്ള ലൈഗീക പീഡനം നിരോധിച്ചും ആയതിനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന നിയമം 2013ല്‍ നിലവില്‍വന്നും എല്ലാ തുറകളിലേയും വനിതാ ജോലിക്കാരെ ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് ശ്ലാഘനീയമാണ്.
നിര്‍ദ്ദേശങ്ങള്‍.
1. വളരെ കൂടുതല്‍ സ്ത്രീകള്‍ ഇന്ന് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള നടപടികള്‍ ആവശ്യമാണ്.
2. സ്ത്രീകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ സംവരണം ആവശ്യമാണ്. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
3. നിലവിലുള്ള നിയമങ്ങള്‍ കൃത്യതയോടെ നടപ്പാക്കേണ്ടിയിരിക്കുന്നു. ഘമയീൗൃ ഛളളശരലൃനൈ ഴലിറലൃ ലെിശെശ്വേലറ  ആക്കണം.
4. ഐ.ടി. സെക്ടറിന് പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യമാണ്.
5. പ്രത്യേക സാമ്പത്തീക മേഖലയിലെ അവകാശ സംരക്ഷണം.
6. മതിയായ ശിശു സംരക്ഷണ സൗകര്യങ്ങള്‍.
7. കൂടുതല്‍ യാത്രാ സൗകര്യങ്ങളും താമസ സൗകര്യങ്ങളും.
8. ജോലിയില്‍ നിയമിക്കുമ്പോഴും, ട്രാന്‍സ്ഫറിലും സ്ത്രകള്‍ക്ക് പ്രത്യേക പരിഗണന.
9. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് പ്രത്യേക നിയമ സംരക്ഷണം.

സ്ത്രീ സ്വകാര്യതയും സുരക്ഷയും പൊതുഇടങ്ങളില്‍

ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് തുല്യസ്ഥാനത്തിലും, തുല്യനീതിയിലുമുപരി സ്ത്രീ ഉന്നമനത്തിനും, സംരക്ഷണത്തിനും ആവശ്യമായ നിയമങ്ങള്‍ സൃഷ്ടിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നു. ആദ്യകാലഘട്ടങ്ങളില്‍ പൊതുവായ നിയമങ്ങളിലെ പ്രത്യേക വകുപ്പുകളായോ, വിഭാഗമായോ ആണ് സ്ത്രീ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം നടത്തിയിരുന്നത്. പിന്നീടത് പ്രത്യേക നിയമങ്ങള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ ഇന്ന് ആകെ ജനസംഖ്യയുടെ 45% ത്തോളം വരുന്ന സ്ത്രീ സമൂഹം സമൂഹത്തില്‍ വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധാനംചെയ്യുന്നു. ഇന്ന് അദ്ധ്യാപനവും, മുതലായ കീഴ്വഴക്കജോലികളില്‍നിന്നുമാറി മിലിട്ടറി, ബഹിരാകാശയാത്രികര്‍ മുതലായ മേഖലകളില്‍ വരെ സ്ത്രീ സാന്നിദ്ധ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ശാക്തീകരണത്തിന്‍റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്ത്രീ സമൂഹം വിദ്യാഭ്യാസത്തിനായും, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കായും പൊതുഇടങ്ങളെ ആശ്രയിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ പൊതുഇടങ്ങളിലെത്തിച്ചേരുന്ന ഒരു സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടോ, സുരക്ഷ ഉറപ്പുവരുത്തുവാനാകുന്നുണ്ടോ എന്ന ചോദ്യമിന്ന് വളരെ കാലിക പ്രസക്തിയുള്ള ഒന്നാണ്. സ്ത്രീകളുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ പ്രാതിനിധ്യത്തിലുണ്ടായ വര്‍ദ്ധനവ് ഈ പ്രശ്നത്തെ കൂടുതല്‍ ഗൗരവതരമാക്കിത്തീര്‍ക്കുന്നു. കേരളത്തെ മാത്രം നോക്കുകയാണെങ്കില്‍പോലും പൊതു ഇടങ്ങളില്‍ വച്ച് ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം കാണപ്പെടുത്തുന്ന വര്‍ദ്ധനവ് ആശങ്കാജനകമാണ്. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സ്വകാര്യതയെപ്പറ്റി സംസാരിക്കുമ്പോള്‍ പൊതു ഇടങ്ങളെന്നാല്‍ എന്താണെന്നും, സ്ത്രീയുടെ സ്വകാര്യതയുടെ വിവിധതലങ്ങളും നിര്‍വ്വചിക്കാതെ മുന്നോട്ട് പോകുവാന്‍ സാധിക്കുകയില്ല.
സ്വകാര്യതയുടെ മാനങ്ങള്‍
'സ്വകാര്യത' എന്നത് മറ്റുള്ളവരുടെ അനാവശ്യമായ കടന്നുകയറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള ഒരു മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി കണക്കാക്കാവുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഒരു തലം കൂടിയാണ് 'സ്വകാര്യത'. ഒരു വ്യക്തിക്കു ഒറ്റയ്ക്കായിരിക്കുവാനും, മറ്റുള്ളവരുടെ ഇടപെടലുകളില്‍നിന്നും ഒഴിഞ്ഞുനില്ക്കുവാനും, വ്യക്തിപരമായ വിവരങ്ങളും കാര്യങ്ങളും എപ്രകാരം കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കുവാനും, സ്വന്തം വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കുവാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ ആകെത്തുകയാണ് 'സ്വകാര്യത' എന്ന് നമുക്ക് നിര്‍വ്വചിക്കാം. അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമായ ഈ സ്വകാര്യതയ്ക്കുള്ള അവകാശം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നുപോലെ അവകാശപ്പെടാവുന്നതാണ്. എന്നാല്‍ സ്വകാര്യതാലംഘനങ്ങള്‍ക്ക് കൂടുതലായി ഇരയാകുന്നത് സ്ത്രീകള്‍ ആണ് എന്നതും സ്ത്രീയുടെ ശാരീരിക, മാനസിക പ്രത്യേകതകള്‍ സ്വകാര്യത കൂടുതലായി ആവശ്യപ്പെടുന്നു എന്നതും ശ്രദ്ധയര്‍ഹിക്കുന്ന ഒരു വസ്തുതയാണ്.
സ്വകാര്യതയെ മറ്റുള്ളവരാല്‍ നിരീക്ഷിക്കപ്പെടുകയോ, ശല്യപ്പെടുത്തപ്പെടുകയോ ചെയ്യുന്നതില്‍നിന്നും വിമുക്തമായ ഒരവസ്ഥ എന്ന് സാമാന്യമായി വിശേഷിപ്പിക്കാം. വിവിധതലങ്ങളില്‍ സ്വകാര്യത എന്ന ആശയം പ്രസക്തമാണ്.
1    വിവരസ്വകാര്യത എന്നത് നമ്മുടെ സ്വകാര്യവിവരങ്ങളുടെ ശേഖരണം, വിതരണം, വിവരങ്ങളുടെ മോഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്കു സ്വന്തം വ്യക്തിപരമായ വിവരങ്ങളെത്രത്തോളം പരസ്യപ്പെടുത്തണം അല്ലെങ്കില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം എന്നു തീരുമാനിക്കുവാനുള്ള അവകാശമാണ് വിവരസ്വകാര്യതയുടെ കാതലായ തത്വം. ഇന്ന് ഇന്ത്യന്‍ ജനങ്ങളുടെ വിവരങ്ങള്‍ നാഷണല്‍ പീപ്പിള്‍ രെജിസ്റ്ററുമായി ബന്ധപ്പെട്ടു ശേഖരിക്കുകയും, അത് ഒരു പൊതു മാധ്യമത്തിലൂടെ ഏവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരു രേഖയാക്കി മാറ്റുകയും ചെയ്യുന്നത് വിവരസ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റമായി ആരോപിക്കപ്പെടുന്നുണ്ട്.
2    'ശാരീരിക സ്വകാര്യത' എന്നത് സ്വകാര്യതയുടെ മറ്റൊരു പ്രധാനതലമാണ്. സ്ത്രീ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാഥമികമായി സംരക്ഷിക്കപ്പെടേണ്ടതും ശാരീരിക സ്വകാര്യത തന്നെയാണ്. ഒരു വ്യക്തിയുടെ ശാരീരികമായ സ്വത്വം സ്വകാര്യതയുടെ ഭാഗമാണ്. ശാരീരികമായ ഏതൊരു കടന്നുകയറ്റവും, സ്വശരീരത്തെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശവുമെല്ലാം തന്നെ ശാരീരിക സ്വകാര്യതയുടെ ഭാഗങ്ങളാണ്. ഏതൊരു സ്ഥലത്തും സഞ്ചരിക്കുവാനും, ശാരീരികമായ കൈയ്യേറ്റങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടുവാനുമുള്ള ഈ അവകാശം സ്ത്രീകളെ സംബന്ധിച്ച് പരമപ്രധാനമാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന എല്ലാ ശാരീരിക ആക്രമണങ്ങളും, ലൈംഗിക ആക്രമണങ്ങളും ശാരീരിക സ്വകാര്യതയുടെ ലംഘനങ്ങളാണ്.
3    ആശയവിനിമയ സ്വകാര്യത: ആശയവിനിമയത്തിന്‍റെ വിവിധ രൂപങ്ങളായ ടെലിഫോണ്‍, മെയില്‍, ഇ-മെയില്‍ എന്നിവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുന്‍കൂര്‍ അനുവാദമോ, അറിയിപ്പോ ഇല്ലാതെ ചോര്‍ത്തിയെടുക്കുക. പരസ്യമാക്കുക മുതലായവയെല്ലാം ആശയവിനിമയ സ്വകാര്യതയുടെ ലംഘനങ്ങളാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കയച്ചകത്ത്, ഇ-മെയില്‍ സന്ദേശങ്ങള്‍ മുതലായവ അനുവാദമില്ലാതെ ചോര്‍ത്തിയെടുക്കുക, മോഷ്ടിക്കുക, പരസ്യപ്പെടുത്തുക, പിന്നീട് അപകീര്‍ത്തിപ്പെടുത്താനുപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിവയെല്ലാംതന്നെ ആശയവിനിമയസ്വകാര്യതയ്ക്കെതിരെയുള്ള പ്രവൃത്തികളാണ്.
4    ടെറിട്ടോറിയല്‍ അല്ലെങ്കില്‍ സ്ഥലപരമായ സ്വകാര്യത: ടെറിട്ടോറിയല്‍ സ്വകാര്യത എന്നത് പൊതു ഇടങ്ങളിലേക്കും, ഗൃഹങ്ങളിലേക്കും മറ്റുമുള്ള കടന്നുകയറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സര്‍വ്വയിലന്‍സ് ക്യാമറകളും, ഒളിക്യാമറകളും ഗാര്‍ഹികബന്ധങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യതാ ലംഘനങ്ങളുമെല്ലാംതന്നെ ഇതിന്‍റെ ഭാഗമാണ്.
ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതി ഈ സമസ്ത മേഖലകളിലെ സ്വകാര്യതയേയും അപകടകരമായ അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നു. വളരെ കുറഞ്ഞ ചിലവില്‍ സംഘടിപ്പിക്കാവുന്ന മൊബൈല്‍ ക്യാമറകളും, ഒളിക്യാമറകളും ഇന്‍റര്‍നെറ്റിലൂടെയുള്ള ചൂഷണങ്ങളുമെല്ലാംതന്നെ ഇന്ന് സ്വകാര്യത എന്ന ആശയത്തെ തന്നെ അപ്രസക്തമാക്കാനുള്ള ശ്രമത്തിലാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മേല്പ്പറഞ്ഞ എല്ലാമേഖലകളിലും അവളുടെ സ്വകാര്യതയ്ക്കുനേരെ ഭീഷണികള്‍ ഉയരുന്നുണ്ട്. 'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' അഥവാ 'സ്വകാര്യതാലംഘനം' എന്നത് ഏതൊരു വ്യക്തിയുടെയും ആത്മാഭിമാനത്തിനെയും അന്തസ്സിനെയും വ്യക്തിത്വത്തിനെയും എല്ലാം ചോദ്യം ചെയ്യുന്ന ഒന്നാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രത്യാഘാതങ്ങള്‍ ആത്മഹത്യയിലേക്കും, മാനസികനില തകരാറിലാക്കുന്നതിലേക്കുമെല്ലാം വഴിവയ്ക്കുന്നു. സ്വകാര്യതാലംഘനങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക, വൈകാരിക ഒറ്റപ്പെടലുകള്‍ തരണം ചെയ്യാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല. ജോലിസ്ഥലത്തെ ശാരീരിക, മാനസിക കയ്യേറ്റങ്ങള്‍ ജോലി ഉപേക്ഷിക്കുവാനും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുവാനും സ്ത്രീയെ പ്രേരിപ്പിക്കുന്നു. ഇത് സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കിത്തീര്‍ക്കുന്നു. ഇത്തരത്തില്‍ സ്വകാര്യതാലംഘനങ്ങള്‍ സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനത്തെതന്നെ ഇടിച്ചുതാഴ്ത്തുകയും, സാംസ്കാരിക, സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പൊതു ഇടങ്ങളും സ്വകാര്യതയും
പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തിന്‍റെ വര്‍ദ്ധനവിനനുസരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിക്കുന്നു. കേരളത്തിലെ കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്കെതിരെ 2010-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നിന്നും, 2014-ല്‍ അത് ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ കേസുകളില്‍തന്നെ ബലാല്‍സംഗം, മാനഭംഗം, പോലെയുള്ള കുറ്റകൃത്യങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍നിന്നെല്ലാം തന്നെ കേരളത്തില്‍ മാത്രം പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങളുടെ തോത് വ്യക്തമാണ്. ജനങ്ങള്‍ സാമ്യമായി ഉപയോഗിക്കുകയും സമ്മേളിക്കുകയും ചെയ്യുന്ന പൊതു ഇടങ്ങളുടെ വ്യാപ്തി ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം ഇടങ്ങളെ പൊതുഇടങ്ങളുടെ ഭാഗമാക്കാം എന്ന ചോദ്യം ഇന്ന് വളരെ പ്രസക്തമാണ്. നിര്‍ഭയ സംഭവത്തില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ഒരു സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് വാഹനത്തിലാണ്. 2015 ഏപ്രില്‍ മാസത്തില്‍ പഞ്ചാബിലെ മോഗയില്‍ നടന്ന സംഭവത്തിലും സമാന സാഹചര്യം ആണുണ്ടായത്. അതേസമയം തന്നെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും, അങ്ങനെ ഭീഷണിപ്പെടുത്തി കുറ്റകൃത്യങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സൈബര്‍ലോകത്തിലെ സ്വകാര്യത ലംഘനങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. പൊതുജനങ്ങള്‍ നിയന്ത്രിതമായോ, അല്ലെങ്കില്‍ അനുവാദത്തോടെയോ ഉപയോഗിക്കുന്ന ഏതൊരു ഇടവും, പൊതു ഇടമാണ്, സൈബര്‍ ലോകവും. ആ നിലയില്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമം 1989-ല്‍ പൊതു ഇടത്തിനെ റോഡ്, തെരുവ്, വഴി (അതൊരൂ പ്രധാനവഴി അല്ലെങ്കില്‍ കൂടിയും), എവിടെയാണോ യാത്രക്കാരെ സ്വീകരിക്കുകയും ഇറക്കുകയും ചെയ്യുന്നത് അവിടെ, എന്നിവയെല്ലാം പൊതു ഇടമായി നിര്‍വ്വചിച്ചിരിക്കുന്നു. സിഗററ്റിന്‍റെയും മറ്റു പുകയില ഉല്പന്നങ്ങളുടെയും വില്പനയും പരസ്യപ്രചരണവും, വിതരണവും നിയന്ത്രിക്കുന്ന 2003-ലെ നിയമം, പൊതു ഇടത്തിനെ പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് അവകാശമുള്ളതും, പൊതുജനം സന്ദര്‍ശിക്കുന്നതുമായ ഇടങ്ങള്‍ എന്നു നിര്‍വചിക്കുന്നു. ഇതില്‍ ഓഡിറ്റോറിയങ്ങള്‍ ഹോസ്പിറ്റല്‍, ബില്‍ഡിംഗ്, റെയില്‍വെ വെയ്റ്റിംഗ് റൂം, വിനോദത്തിനായുള്ള സ്ഥലങ്ങള്‍, പൊതു ഓഫീസുകള്‍, കോടതി കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, കോഫിഹൗസുകള്‍, ബാങ്കുകള്‍, ക്ലബ് കൂടാതെ ഹോട്ടലുകളും റെസ്റ്റോറന്‍റുകള്‍ മുതലായവയെല്ലാം ഉള്‍പ്പെടുമെന്നും മുകളില്‍ പറഞ്ഞ നിയമത്തിന്‍റെ നാലാംവകുപ്പ് വിവരിക്കുന്നു.
ഇതില്‍ നിന്നു തന്നെ പൊതു ഇടം എന്നത് സമഗ്രമായി നോക്കിക്കാണേണ്ടുന്ന ഒരു പദമാണെന്ന് വ്യക്തമാണ് ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന സ്ഥലങ്ങള്‍, സൗജന്യമായോ, നിയന്ത്രിതമായോ പ്രവേശനം നല്‍കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവ പൊതുഇടങ്ങളാണ്. 1986-ലെ അസാന്മാര്‍ഗിക വ്യാപാരം തടയല്‍ നിയമം, എല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും പൊതു ഇടങ്ങളായി പരിഗണിക്കുന്നു. ഇപ്രകാരം പൊതുനിരത്തുകളില്‍ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗതാഗതസംവിധാനങ്ങളും, സൈബര്‍ ലോകവും വരെ ഇന്ന് പൊതു ഇടങ്ങളാണ്. സ്ത്രീകളുടെ പൊതു ഇടങ്ങളിലെ സ്വകാര്യതയെയും അതിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ ഒരു സാമാന്യമായ പഠനത്തിനെക്കാളും വ്യത്യസ്തമേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങളിലൂന്നിയുള്ള ഒരു പഠനം കൂടുതല്‍ വ്യക്തമായ ഒരു ചിത്രം സമ്മാനിക്കും എന്നുവേണം കരുതാന്‍. സ്ത്രീകള്‍ക്ക് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി ഉപയോഗിക്കേണ്ടിവരുന്ന പൊതുഇടങ്ങളില്‍ പൊതു നിരത്തുകള്‍ ഗതാഗത സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പൊതുഓഫീസുകള്‍ മുതലായവ ഉള്‍പ്പെടുന്നു. ഈ ഓരോ മേഖലകളിലും സ്ത്രീകള്‍ നേരിടുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിരവധിയാണ്.
1    പൊതുനിരത്തുകള്‍ യാത്രകള്‍, പൊതുവാഹനങ്ങള്‍
പൊതുനിരത്തുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മോശമായ പദപ്രയോഗങ്ങള്‍, അശ്ലീലം കലര്‍ന്ന ആംഗ്യങ്ങള്‍, മാന്യതയില്ലാത്ത പെരുമാറ്റം എന്നു തുടങ്ങി ആസിഡ് ആക്രമണങ്ങള്‍, ബലാല്‍സംഗവും കൊലപാതകങ്ങളും വരെ പൊതുനിരത്തുകളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും, മറ്റും എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഭീതിജനകമാണ്. സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം പകല്‍ സമയത്തുപോലും ദുര്‍ലഭമായി തീര്‍ന്നിരിക്കുന്നു.
2    ആരോഗ്യമേഖല
ആശുപത്രികളിലെയും വിവിധ രോഗനിര്‍ണ്ണയസംവിധാനങ്ങളുമായി ബന്ധപ്പെട്ടതുമായി സ്വകാര്യതാലംഘനങ്ങള്‍ നിരവധിയാണ്. ആശുപത്രികളിലെത്തിച്ചേരുന്ന രോഗികളും, കൂട്ടിരിപ്പുകാരും ഉള്‍പ്പെടുന്ന സ്ത്രീസമൂഹത്തിന് ആവശ്യമായ വിശ്രമസൗകര്യങ്ങള്‍, ശൗചാലയങ്ങള്‍ മുതലായവയുടെ കാര്യത്തില്‍ ഇന്നും, വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു കാണാം. നിലവിലുള്ള സൗകര്യങ്ങള്‍ തന്നെ അപര്യാപ്തവും, വൃത്തിഹീനവുമാണെന്ന പരാതി വര്‍ഷങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍, മാനസിക പ്രശ്നങ്ങളുള്ള സ്ത്രീകളെ പരിചരിക്കുന്നതിന് നിയോഗിക്കപ്പെടുന്ന പുരുഷ ജോലിക്കാര്‍ എന്നിങ്ങനെ സ്വകാര്യതയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്നു. ഗവണ്മെന്‍റ് ആശുപത്രിവളപ്പിലെ സുരക്ഷിതത്വമില്ലായ്മ കൂട്ടിരിപ്പുകാരായ സ്ത്രീകളുടെയും, രോഗികളുടെയുമെല്ലാം മറ്റൊരു പ്രശ്നമാണ്. ആധുനിക സാങ്കേതിക വളര്‍ച്ചയുടെ സൃഷ്ടികളായ ഒളിക്യാമറകളും, മൊബൈല്‍ ക്യാമറകളും എല്ലാംതന്നെ സ്ത്രീ സ്വകാര്യതയ്ക്ക് ഇന്ന് വന്‍ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. പ്രസവമുറികളിലും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളിലും, ശുചിമുറികളിലും വരെ ക്യാമറകള്‍ ഒളിച്ചുവയ്ക്കുകയും, ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലും മറ്റും പ്രചരിപ്പിക്കുകയും, ചെയ്യുന്നത് അടുത്തകാലങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു സ്വകാര്യതാലംഘനമാണ്.
രോഗനിര്‍ണ്ണയസംവിധാനങ്ങളുടെ ഭാഗമായ സ്കാനിംഗ് മുതലായവയില്‍ വസ്ത്രം മാറുന്നതിനും മറ്റും ആവശ്യമായ പ്രത്യേകസ്ഥലം, മറകള്‍, വസ്ത്രങ്ങള്‍ മുതലായവ നല്കാത്തതും സ്വകാര്യതാലംഘനങ്ങളാണ്. ചികിത്സയുമായി ബന്ധപ്പെട്ട് സ്ത്രീരോഗികളോട് അനുചിതമായ പെരുമാറ്റം, അശ്ലീലകമന്‍റുകള്‍ മുതലായവയും ആരോഗ്യമേഖലയില്‍ നിലനില്ക്കുന്ന സ്വകാര്യതാ വിരുദ്ധപ്രശ്നങ്ങളാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം 'സ്വകാര്യത'യുടെ ഭാഗമാണ്. ആയതിനാല്‍ ഗര്‍ഭനിരോധനം, ഗര്‍ഭധാരണം, അബോര്‍ഷന്‍ മുതലായ കാര്യങ്ങളില്‍ സ്ത്രീസ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതു ഇടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നം എന്നതിലുപരി ആരോഗ്യമേഖലയില്‍ പലപ്പോഴും നിര്‍ബന്ധിത ഗര്‍ഭനിരോധനയും, ഗര്‍ഭം അലസിപ്പിക്കല്‍ മുതലായവ സ്ത്രീയുടെ ഇച്ഛക്കെതിരായി നടത്തുന്നതും സ്വകാര്യതാലംഘനം തന്നെയാണ്. ഇത്തരത്തില്‍ ആരോഗ്യമേഖലയിലെ സ്ത്രീയുടെ സ്വകാര്യതാലംഘനങ്ങള്‍ സ്ത്രീക്ക് നേരെയുള്ള അശ്ലീല പരാമര്‍ശങ്ങളില്‍ തുടങ്ങി സ്ത്രീയുടെ പ്രജനനാവയവങ്ങള്‍ അനുവാദമില്ലാതെയോ പ്രലോഭനങ്ങളിലൂടെയോ മറ്റോ എടുത്തുമാറ്റുന്നതുവരെയുള്ള തലങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
3    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യതാലംഘനങ്ങള്‍ ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന സ്ഥലത്തോ, സ്കൂളിലോ, കോളേജിലോ വച്ച് നേരിടുന്ന അധിക്ഷേപങ്ങള്‍, പീഡനശ്രമങ്ങള്‍, ലൈംഗിക പരാമര്‍ശങ്ങളും എല്ലാംതന്നെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ സ്കൂള്‍/കോളേജ് അധികൃതരില്‍നിന്നോ, അധ്യാപകരില്‍നിന്നോ, ജീവനക്കാരില്‍നിന്നോ സഹപാഠികളില്‍നിന്നോ ആകാം. ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും മറ്റും പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍, ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
4    ഗവ: ഓഫീസുകളും, മറ്റ് പൊതുസ്ഥാപനങ്ങളും
പൊതു സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമസാഹചര്യങ്ങള്‍, പ്രാഥമിക സൗകര്യങ്ങള്‍ മുതലായവ ഇന്നും യഥാര്‍ത്ഥ്യമാക്കപ്പെടാത്ത സാഹചര്യങ്ങളാണ്. ഇന്ന് പൊതുവിതരണ വകുപ്പിന്‍റെ സ്റ്റോറുകളുടെയും, നീതി, മാവേലി സ്റ്റോറുകളുടെയും മുമ്പില്‍കാണുന്ന നീണ്ട ക്യൂ ഈ ആവശ്യത്തിന്‍റെ ഒരു പകല്‍ കാഴ്ച നമുക്കു സമ്മാനിക്കും. ഇലക്ട്രിസിറ്റി ഓഫീസുകള്‍, കൃഷി ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ മുതലായ ഇടങ്ങളിലും, വോട്ടര്‍ പട്ടിക പുതുക്കല്‍, പുതിയ തിരിച്ചറിയല്‍ രേഖകളുടെ തെഴിവെടുപ്പ് മുതലായ സാഹചര്യങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ വളരെ പ്രസക്തമാണ്.
സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസുകളെ സമീപിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മോശം പരാമര്‍ശങ്ങള്‍, അധിക്ഷേപങ്ങള്‍, സേവനമാവശ്യപ്പെട്ടു സമീപിക്കുന്ന സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുക മുതലായവയെല്ലാം ഉള്‍പ്പെടുന്നു. പോലീസ് സ്റ്റേഷനുകള്‍ മുതലായ സ്ഥലങ്ങളില്‍ സ്ത്രീ സ്വകാര്യത പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നു എന്നു പറയാനാകില്ല. പോലീസ് സ്റ്റേഷനുകളില്‍ വച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും, കൂട്ടബലാല്‍സംഘങ്ങളുമെല്ലാം ഈ ആധുനിക കാലഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോടതികളിലും മറ്റു പൊതുഓഫീസുകളിലും ഉള്ള ഏതൊരു രേഖയും ഏതൊരു പൗരനും പരിശോധിക്കാനവകാശമുള്ളതാണെങ്കില്‍ പോലും, സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും അത് അവര്‍ക്ക് അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഇന്നത്തെ സ്വകാര്യതാ ലംഘനങ്ങളുടെ മറ്റൊരു വശമാണ്.
5    ജോലി സ്ഥലങ്ങള്‍ അഥവാ തൊഴിലിടങ്ങള്‍
ബഹിരാകാശത്തുപോലും എത്തി നില്ക്കുന്ന സ്ത്രീസാന്നിദ്ധ്യം ഇന്നത്തെ സ്ത്രീയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലെ പ്രാതിനിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. തൊഴിലിടം എന്നത് മറ്റൊരു ഗൃഹം മുതനൊതു ഗതാഗതസംവിധാനങ്ങള്‍, വിദ്യാലയങ്ങള്‍, കോടതികള്‍, ഫാക്ടറികള്‍ വ്യാപാരസ്ഥാപനങ്ങള്‍ മുതലായവ എന്തുമാകാം. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മാനസിക-ശാരീരിക പീഡനവും, സുരക്ഷിതത്വമില്ലായ്മയും, വിശ്രമസൗകര്യങ്ങളുടെയും പ്രാഥമികാവശ്യസൗകര്യങ്ങളുടെയും അഭാവവും, മാതൃത്വലീവ് തുടങ്ങിയ അവധികള്‍ നല്കാതിരിക്കല്‍ എന്നിവയെല്ലാം തന്നെ ഉള്‍പ്പെടുന്നു.
സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ നേരിടേണ്ടിവരുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ സ്ത്രീ സ്വകാര്യതയെ ഹനിക്കുന്നതാണ്. സ്ത്രീകളെ പലപ്പോഴും തൊഴിലിടങ്ങളില്‍ ഭീഷണിപ്പെടുത്തിയും, ഔദ്യോഗികമായ ഉന്നത സ്ഥാനത്തിന്‍റെ പേരിലും ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും, ഉപയോഗിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും, അധിക്ഷേപിക്കുകുയം ചെയ്യുന്നു. സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് സുരക്ഷിതമായി ജോലി ചെയ്യുവാനുള്ള സാഹചര്യം 'സ്വകാര്യത'യുടെ മറ്റൊരു തലമാണ്. രാത്രിയിലും മറ്റും ജോലി ചെയ്യേണ്ടവര്‍, പൊതുഗതാഗത വകുപ്പ് അല്ലെങ്കില്‍ യാത്രകള്‍ ആവശ്യമായി വരുന്ന ജോലികളുള്ളവര്‍ മുതലായവര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുക, യൂണിഫോം/മറ്റുവസ്ത്രങ്ങള്‍, പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ മുതലായവയെല്ലാം തന്നെ തൊഴിലിടങ്ങളിലെ സ്ത്രീ സ്വകാര്യതയുടെ വിവിധ വശങ്ങളാണ്.
ജോലിസ്ഥലങ്ങളില്‍നിന്നു തിരിച്ചുവരുമ്പോഴും ജോലി സംബന്ധമായ യാത്രകള്‍ക്കിടയിലും വനിതകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും തൊഴിലിടങ്ങളില്‍ മറ്റും കണ്ടെത്തുന്ന രഹസ്യക്യാമറകളുമെല്ലാം തന്നെ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സ്വകാര്യതാ ലംഘനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ക്ക് അവരുടെ സ്വത്വത്തിന്‍റെ ഭാഗമായ മാതൃത്വം, ശിശുപരിരക്ഷ എന്നിവയ്ക്കാവശ്യമായ സാഹചര്യങ്ങളുടെ അഭാവം മറ്റൊരു പ്രധാന പ്രശ്നം ആണ്. ചില തൊഴില്‍ നിയമങ്ങളില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ നിയമങ്ങളുടെ പരിധിക്കു പുറത്തുവരുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അത്തരം ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വനിതകള്‍ക്ക് തുടര്‍ച്ചയായി പന്ത്രണ്ടുമണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ അനുവദനീയമായ സമയംപോലും പരിമിതവും ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷാര്‍ഹവുമാണ്. ഇത്തരം യഥാര്‍ത്ഥ്യങ്ങളെല്ലാം നമ്മെ നയിക്കുന്നത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന 'സ്വകാര്യത' പ്രശ്നങ്ങളിലേക്കാണ്.
6    സൈബര്‍ ലോകം
സൈബര്‍ ലോകവും പൊതുജനങ്ങള്‍ ഉപയോഗിക്കുകയും, സംവദിക്കുകയും ചെയ്യുന്ന ഇടമെന്ന നിലയില്‍ പൊതുഇടമാണ്. സ്ത്രീകള്‍ സൈബര്‍ ലോകത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഒട്ടൊക്കെ സാങ്കേതിക വളര്‍ച്ചയുടെ സൃഷ്ടിയാണ്. സമൂഹത്തിന്‍റെ സ്ത്രീയോടുള്ള നിലപാടിന്‍റെ പ്രതിഫലം നമുക്ക് സൈബര്‍ ലോകത്തും കാണാവുന്നതാണ്. കമ്പ്യൂട്ടറുകളും, മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സൈബര്‍ ലോകത്തിന്‍റെ പരിധിയിലാണ് വരുന്നത്. മൊബൈല്‍ ഫോണിലൂടെയോ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ, ബ്ലാക്ക്മെയില്‍ ചെയ്യുകയോ, ശല്യപ്പെടുത്തുകയോ ചെയ്യുക, നവമാധ്യമങ്ങളുപയോഗിച്ച് സ്ത്രീകളെ പിന്തുടരുകയോ, പ്രലോഭിപ്പിക്കുകയോ, വഞ്ചിതരാക്കുകയോ ചെയ്യുക സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുക മുതലായവയെല്ലാം തന്നെ സ്ത്രീസ്വകാര്യതയ്ക്കെതിരെയുള്ള സൈബര്‍ ലോകത്തിന്‍റെ കടന്നുകയറ്റമാണ്.
സൈബര്‍ ലോകത്തിലെ സ്വകാര്യതാലംഘനങ്ങള്‍ ഈവിധം വളരെ വ്യാപ്തിയുള്ളതും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവനും എത്തിച്ചേരുന്നതുമാണ്. ഇത്തരത്തില്‍ വിവിധ സ്വകാര്യതാ പ്രശ്നങ്ങള്‍ ഒരു സ്ത്രീ ദൈനംദിന ജീവിതത്തില്‍ നേരിടുന്നുണ്ട്. സ്ത്രീപുരുഷസമത്വം അടിസ്ഥാനാവകാശമായ നമ്മുടെ രാഷ്ട്രത്തില്‍ നിത്യവ്യവസ്ഥ എത്രത്തോളം സ്ത്രീയേയും സ്വകാര്യതാസംരക്ഷണം ഉറപ്പുവരുത്തുന്നു എന്ന് വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്വകാര്യതാ സംരക്ഷണം, നിയമ വ്യവസ്ഥയില്‍
സ്വകാര്യത ഒരു അവകാശമായി ഇന്ത്യയുടെ നീതിവ്യവസ്ഥ പ്രത്യക്ഷമായി അംഗീകരിച്ചിട്ടില്ലെങ്കില്‍ പോലും സ്വകാര്യതയുടെ വിവിധ തലങ്ങള്‍ വിവിധ നിയമങ്ങളിലായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്വകാര്യതയെ ഒരു മനുഷ്യാവകാശമായി  അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കെതിരായ കണ്‍വെന്‍ഷനില്‍ സ്ത്രീകളുടെ സമഗ്രമായ സാമൂഹിക മുന്നേറ്റത്തിനാവശ്യമായ നിയമനിര്‍മ്മാണമടക്കമുള്ള എല്ലാ ക്രമീകരണങ്ങളും അംഗരാഷ്ട്രങ്ങള്‍ ഒരുക്കേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളും, വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രസ്തുത കണ്‍വെന്‍ഷന്‍റെ ആര്‍ട്ടിക്കിള്‍ 11 കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തില്‍ അന്താരാഷ്ട്രതലത്തില്‍ സ്വകാര്യത വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രതിഫലനമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ പുരോഗതിയേയും ഉന്നമനത്തെയും കുറിച്ചു സംസാരിക്കുന്ന ഓരോ നിയമശകലങ്ങളും അന്വര്‍ത്ഥമാകണമെങ്കില്‍ പൊതുഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യവും സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കപ്പെട്ടേ മതിയാകൂ.
ഇന്ത്യന്‍ ഭരണഘടന
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലും, മൗലിക അവകാശങ്ങളിലും, നിര്‍ദ്ദേശകത്വങ്ങളിലും, മൗലിക കടമകളിലുമെല്ലാം തന്നെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ എല്ലാ ആക്രമണങ്ങളുടെയും മൂലകാരണമായ അസമത്വത്തിനെതിരെയുള്ള സംരക്ഷണം 14-ാം അനുച്ഛേദംവഴി ഭരണഘടന ഉറപ്പുനല്കിയിരിക്കുന്നു. ലിംഗഭേദമില്ലാതെ ഏവര്‍ക്കും നിയമത്തിനുമുന്നില്‍ സമത്വവും, നിയമത്തിന്‍റെ തുല്യസംരക്ഷണവും ഈ അനുഛേദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുപ്രകാരം സ്ത്രീകള്‍ക്ക് വേണ്ടി ആവശ്യമാകുന്ന പക്ഷം പ്രത്യേക നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുഛേദം 15 (ര്‍) ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഭരണഘടന അനുഛേദങ്ങളായ 15-ഉം 16-ഉം പൊതുവിദ്യാഭ്യാസത്തിനും പൊതുവകുപ്പുകളിലെ ജോലികള്‍ക്കും ലിംഗഭേദം പാടില്ലെന്നു അനുശാസിക്കുന്നുണ്ട് എന്നാല്‍ മേല്പ്പറയുന്ന സമത്വമെന്ന ആശയം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇത്തരം സാഹചര്യങ്ങളിലെ സ്ത്രീസാന്നിദ്ധ്യവും, സുരക്ഷയും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 21- ാം അനുഛേദപ്രകാരം ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ സ്വകാര്യതയുടെ സ്ഥാനം മാനിച്ചുകൊണ്ട് അതിനെ ഒരു മൗലിക അവകാശമായി ഇന്ത്യന്‍ സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്.
നിര്‍ദ്ദേശക തത്വങ്ങളിലെ സ്ത്രീകളെ സംബന്ധിച്ച് പരാമര്‍ശങ്ങളായ ജോലി ചെയ്യാനാവശ്യമായ മാനുഷികപരമായ സാഹചര്യങ്ങളും പ്രസവഅവധിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സംവരണവുമെല്ലാം തന്നെ പൊതുഇടങ്ങളിലെ സ്ത്രീയുടെ സാന്നിദ്ധ്യവും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ ഭരണഘടന സ്ത്രീകളെ സംബന്ധിച്ച നിയമങ്ങള്‍.
സ്ത്രീകളെ സംബന്ധിക്കുന്ന അഥവാ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന നിരവധി നിയമങ്ങള്‍ ഇന്ത്യയിലുണ്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇവയില്‍ പലരും സ്ത്രീകളുടെ സ്വകാര്യതാ സംരക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ ഭാഗമായി കുറ്റകൃത്യങ്ങളായ ബലാല്‍സംഗം, മാനഭംഗം, ലൈംഗീകകയ്യേറ്റം, അബ്ഡക്ഷന്‍ അഥവാ ആളപഹരണം, കിഡ്നാപ്പിംഗ് അഥവാ ആള്‍മോഷണം മുതലായവയെല്ലാം സ്ത്രീ സ്വകാര്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ ക്രിമിനല്‍ നടപടി നിയമ സംഹിത, 1073 സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമം, 1986, അസാന്മാര്‍ഗ്ഗിക വ്യാപാരം തടയല്‍ നിയമം, 1986, തൊഴില്‍ സ്ഥലത്തെ ലൈംഗികതാ നിയമം 2000 മുതലായവയിലും സ്ത്രീ സ്വകാര്യതയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കാണാവുന്നതാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 1860
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകളുടെ സ്വകാര്യതയ്ക്കെതിരെയുള്ള ഒട്ടുമിക്ക കടന്നാക്രമണങ്ങളും പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്നരീതിയിലുള്ള ഏതൊരു ആംഗ്യമോ, വാക്കോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളുടെ പ്രദര്‍ശനമോ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ 509-ാം വകുപ്പുപ്രകാരം ഒരുവര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അരോചകമാകുന്ന രീതിയില്‍ പൊതുസ്ഥലത്ത് വച്ച് അശ്ലീലകൃത്യം ചെയ്യുകയോ, അശ്ലീലമായ വാക്കുകള്‍ ഉച്ചരിക്കുകയോ ചെയ്യുന്നത് മൂന്നുമാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് നേരെ പൊതുസ്ഥലങ്ങളില്‍ വച്ചുണ്ടാകുന്ന അശ്ലീലപദപ്രയോഗങ്ങളെയും അധിക്ഷേപങ്ങളെയും നേരിടാന്‍ മേല്‍പറഞ്ഞ വകുപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഒരു സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തികളെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ 354-ാം വകുപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതുപ്രകാരം ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ അതിനായി ബലം പ്രയോഗിക്കുകയോ ചെയ്യുക എന്നത് രണ്ടുവര്‍ഷം വരെ തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
സ്ത്രീസ്വകാര്യതയ്ക്കെതിരെ ഏറ്റവും നീചമായ കയ്യേറ്റമാണ് ബലാല്‍സംഗം എന്ന കുറ്റകൃത്യം. സ്ത്രീയുടെ ശാരീരികസ്വകാര്യത മാത്രമല്ല മാനസികമായി അവളുടെ വ്യക്തിത്വത്തെയും, അന്തസ്സിനെയും സ്ത്രീത്വത്തിനെ തന്നെയും ഹനിക്കുന്ന ഒന്നാണ് ഈ ഹീനകൃത്യം.
ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പുപ്രകാരം ഒരു പുരുഷന്‍ ഇച്ഛയ്ക്കെതിരായോ സമ്മതം കൂടാതെയോ, മരണം ഭയം ഉളവാക്കിയോ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചോ ഒരു സ്ത്രീയുമായി ലൈംഗികവേഴ്ച നടത്തുന്നത് കുറ്റകൃത്യമാണ്. സ്ത്രീ പതിനാറുവയസ്സിന് താഴെപ്രായമുള്ളയാളോ ലഹരിക്കടിമപ്പെട്ടോ, ബുദ്ധിസ്ഥിരതയില്ലായ്മകൊണ്ടോ, സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കാതെയോ സമ്മതം നല്കിയാലും അതിനെ മേല്പ്പറഞ്ഞ കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. ഇത്തരം ഹീനകൃത്യത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 7 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും, പിഴയും ശിക്ഷയായി അനുശാസിച്ചിരിക്കുന്നു. 376-ാം വകുപ്പിന്‍റെ രണ്ടാം ഉപവകുപ്പില്‍ ഈവിധ പൊതു ഇടങ്ങളില്‍ വച്ചു നടക്കുന്ന ബലാല്‍സംഗക്കുറ്റത്തെയും അതിന്‍റെ ശിക്ഷയെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ പരിസരത്തുവച്ചോ, കീഴുദ്യോഗസ്ഥരുടെയോ കസ്റ്റഡിയിലിരിക്കുന്ന സ്ത്രീകളുടെ മേലോ നടത്തുന്ന ലൈംഗികവേഴ്ച ഒരു ജയിലിന്‍റെയോ റിമാന്‍റ് ഹോമിന്‍റെയോ നിയമപ്രകാരം കസ്റ്റഡിയില്‍ വയ്ക്കാനുള്ള സ്ഥാപനത്തിന്‍റെയോ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ വേണ്ടിയുള്ള സ്ഥാപനത്തിന്‍റെയോ മാനേജ്മെന്‍റിലോ സ്റ്റാഫിലോ പെട്ട ഒരു വ്യക്തി അത്തരം സ്ഥാപനത്തിന്‍റെ അന്തേവാസിയുടെ മേല്‍ നടത്തുന്ന ലൈംഗിക വേഴ്ച മുതലായവയും ബലാല്‍സംഘവുമായി ബന്ധപ്പെട്ട ഉപവകുപ്പില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു പൊതുസേവകന്‍ തന്‍റെ അധീനതയ്ക്ക് കീഴിലുള്ളതോ കീഴുദ്യോഗസ്ഥന്‍റെ കസ്റ്റഡിയിലുള്ളതോ ആയ സ്ത്രീയുടെ മേല്‍ നടത്തുന്ന ലൈംഗിക വേഴ്ചയും ഒരാശുപത്രിയോ, അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലോ പരിസരങ്ങളിലോ വച്ച്, ആശുപത്രി മാനേജ്മെന്‍റിലോ സ്റ്റാഫിലോ ഉള്‍പ്പെട്ട ഒരാള്‍ തന്‍റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഒരു സ്ത്രീയുമായി നടത്തുന്ന ലൈംഗിക വേഴ്ചയും, 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മേല്‍ നടത്തുന്ന ലൈംഗികവേഴ്ചയും ഒരു സ്ത്രീയെ സംഘമായി അഥവാ ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടബലാല്‍സംഗം മുതലായവയും മേല്പ്പറഞ്ഞ വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുറ്റങ്ങളില്‍ കുറ്റവാളിയെ 10 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവിനും പുറമേ പിഴ ശിക്ഷയ്ക്കും വിധേയമാക്കാന്‍ ഈ നിയമം അനുശാസിക്കുന്നു.
സ്ത്രീയുടെ സമ്മതം കൂടാതെ ഗര്‍ഭം അലസിപ്പിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷയ്ക്കോ, പിഴയ്ക്കോ ശിക്ഷിക്കപ്പെടാവുന്നതാണ് എന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 313-ാം വകുപ്പില്‍ പറയുന്നു. ഗര്‍ഭം അലസിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന ഏതൊരാളും പത്തുവര്‍ഷം വരെയാകുന്ന തടവു ശിക്ഷയ്ക്കു ശിക്ഷിക്കാവുന്നതാണ്.
ഇത്തരത്തില്‍ ചില വകുപ്പുകളോടൊപ്പം, ഇന്നത്തെ സാമൂഹികാവസ്ഥയില്‍ വന്‍തോതില്‍ ആവര്‍ത്തിക്കപ്പെടുന്ന ചില കുറ്റകൃത്യങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 2013-ല്‍ നിലവില്‍ വന്ന ക്രിമിനല്‍ ലോ അമെന്‍റിലൂടെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതുപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ട 354- എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് സ്വീകാര്യമല്ലാത്ത രീതിയില്‍  ലൈംഗിക ബന്ധം പുലര്‍ത്തുന്നതും, ലൈംഗിക കാര്യങ്ങളില്‍ സഹകരിക്കാന്‍ ആവശ്യപ്പെടുന്നതും അശ്ലീലപ്രദര്‍ശനം നടത്തുന്നതും, ലൈംഗികതയുടെ നിറം കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം തന്നെ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ പിഴശിക്ഷയോടെയോ അല്ലാതെയോ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. കൂടാതെ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്തോ ബലപ്രയോഗത്തിലൂടെയോ, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക, വസ്ത്രാക്ഷേപം ചെയ്യുകയും നഗ്നയാക്കുക എന്നിവ ചെയ്യുന്ന പക്ഷം, പ്രസ്തുത വ്യക്തിക്ക് മൂന്നുമുതല്‍ ഏഴുവരെ വര്‍ഷങ്ങള്‍ തടവുശിക്ഷയും പിഴയും ചുമത്താവുന്നതാണ് എന്ന് 354 ബി വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ നിരന്തരം ശല്യം ചെയ്യുന്നത് 'സ്റ്റോക്കിംഗ്' എന്ന കുറ്റകൃത്യമായി 354 ബി വകുപ്പ് പ്രതിപാദിക്കുന്നു. ഇതുപ്രകാരം ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ വ്യക്തിപരമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു സമ്പാദിക്കുന്നതിനായി നിരന്തരം സമീപിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നത് ആദ്യപ്രാവശ്യം മൂന്നുവര്‍ഷം വരെയും ആവര്‍ത്തിക്കുന്ന പക്ഷം 5 വര്‍ഷംവരെയും തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 328 എ വകുപ്പ് ആസിഡ് ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി സ്ത്രീകളെ ആസിഡൊഴിച്ച് വിരൂപമാക്കുക എന്ന കുറ്റകൃത്യം അടുത്ത നാളുകളിലായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിനുശേഷമാണ് ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്ത്തത്. ആസിഡ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ ശരീരഭാഗത്തിനോ ഭാഗങ്ങള്‍ക്കോ ഗുരുതരമായ പരിക്കേല്പിക്കുകയോ, താല്ക്കാലികമോ സ്ഥിരമോ ആയ വൈകല്യമോ വൈരൂപ്യമോ പൊള്ളലോ ഉണ്ടാകുന്നത് പത്തുവര്‍ഷത്തില്‍ കുറയാത്ത തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഇതു കൂടാതെ സ്ത്രീകളെ തട്ടിക്കൊണ്ട് പോകല്‍, അവരെ പ്രതിഫലത്തിനായി ക്രയവിക്രയം ചെയ്യല്‍ (ട്രാഫിക്കിംഗ്) മുതലായവയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ ഭാഗങ്ങളാണ്. ഏതെങ്കിലും സ്ത്രീയെ അവളുടെ ഇച്ഛയ്ക്കെതിരായി ആരെയെങ്കിലും വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധിക്കുവാന്‍ വേണ്ടിയുള്ള ഉദ്ദേശത്തോടുകൂടി തട്ടിക്കൊണ്ടുപോകുകയോ ആളപഹരണം നടത്തുകയോ ചെയ്യുന്ന ആള്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും വിധിക്കാവുന്നതാണ് എന്ന് 366-ാം വകുപ്പില്‍ പറയുന്നുണ്ട്. പതിനെട്ടുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ മറ്റൊരാളുമായി അവിഹിത വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയോ പ്രലോഭിക്കുകയോ ചെയ്യുക അത്തരം ഇടത്തില്‍ പോകാന്‍ പ്രേരിപ്പിക്കുക എന്നതും ഇന്ത്യന്‍ ശിക്ഷാനിയമം പ്രതിപാദിക്കുന്ന ഒരു കുറ്റകൃത്യമാണ്. 366-ാം വകുപ്പുപ്രകാരം ഇരുപത്തി ഒന്ന് വയസ്സിനുതാഴെയുള്ള പെണ്‍കുട്ടിയെ മറ്റൊരാളുമായി അവിഹിതവേഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നതിനായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നതും മേല്പ്പറഞ്ഞ ശിക്ഷയ്ക്കര്‍ഹമായ കുറ്റകൃത്യമാണ്.
ഇപ്രകാരം സ്ത്രീയുടെ നേരെയുള്ള കടന്നാക്രമങ്ങളെയും, ചൂഷണങ്ങളെയും തടയുന്ന അനവധി വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ ഭാഗമാണ്. എങ്കില്‍പ്പോലും നവസാങ്കേതിക വിദ്യയുടെയും മറ്റും ആവിര്‍ഭാവത്തോടെ സ്ത്രീസുരക്ഷ പൂര്‍ണ്ണമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിനു കഴിയുന്നില്ല.
സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം, 1986
പൊതു ഇടങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകളിലും മറ്റും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതായിക്കാണാം. ഇത്തരത്തില്‍ സ്ത്രീയുടെ രൂപം, ശരീരം അല്ലെങ്കില്‍ ഏതെങ്കിലുമൊരു ശരീരഭാഗം നിന്ദ്യമായോ അപകീര്ത്തികരമായോ പ്രദര്‍ശിപ്പിക്കുന്നത് മേല്പ്പറഞ്ഞ നിയമപ്രകാരം കുറ്റകൃത്യമാണ്.
അസാന്മാര്‍ഗ്ഗിക വ്യാപാരം തടയല്‍ നിയമം, 1986
ഈ നിയമപ്രകാരം ഏതെങ്കിലും വീടോ, സ്ഥലമോ  ലൈംഗികചൂഷണത്തിനായി ഉപയോഗിക്കുന്നുവെങ്കില്‍ പ്രസ്തുത സ്ഥലങ്ങളെ വേശ്യാലയമായി കണക്കാക്കുന്നു. വേശ്യാവൃത്തിയിലേര്‍പ്പെടുന്നതും, അതുമായി ബന്ധപ്പെട്ട വ്യാപാരത്തിലേര്‍പ്പെടുന്നതിനും, മറ്റുള്ളവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതും, ഈ നിയമപ്രകാരം കുറ്റകരമാണ്. പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്തുന്നത് ഈ നിയമപ്രകാരം മൂന്നുമാസം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതുകൂടാതെ തന്നെ ഇന്ത്യയിലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലും സ്ത്രീസ്വകാര്യതയ്ക്ക് പരിഗണന നല്കിക്കൊണ്ടുള്ള വകുപ്പുകള്‍ കാണാവുന്നതാണ്.
ക്രിമിനല്‍ നടപടി നിയമസംഹിത 1973
ക്രിമിനല്‍ നിയമത്തിലെ നടപടിക്രമങ്ങളില്‍ സ്വകാര്യതയ്ക്ക് ഭംഗം വരുന്ന രീതിയിലുള്ള നടപടികള്‍ ഒഴിവാക്കി പ്രത്യേക നടപടിക്രമങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. കുറ്റവാളികളെന്നാരോപിക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും ക്രിമിനല്‍ നടപടി നിയമസംഹിത പ്രത്യേക പരിഗണന നല്കുന്നു. ഈ നിയമത്തില്‍ സ്ഥലപരിശോധനയും, ശരീരപരിശോധനയുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ സ്ത്രീസ്വകാര്യതയ്ക്ക് വേണ്ടുന്ന പരിഗണന നല്കിയിരിക്കുന്നതായികാണാം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ മൊഴിയോ, ചോദ്യം ചെയ്യലോ ആവശ്യമാണെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാക്കുവാന്‍ ആവശ്യപ്പെടരുത് എന്ന് ഈ നിയമത്തിന്‍റെ 160-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്ത്രീ സ്വകാര്യത മുഖ്യവിഷയമായിവരുന്ന ബലാല്‍സംഗം അതുമായി ബന്ധപ്പെട്ടുവരുന്ന മറ്റുകുറ്റകൃത്യങ്ങള്‍ എന്നിവയിലും, നിയമത്തിന്‍റെ ഇത്തരമൊരു സമീപനം കാണാവുന്നതാണ്. 375, 376 വകുപ്പുകളിലായി ബന്ധപ്പെട്ട കേസുകളില്‍ കോടതി പൊതുജനസാന്നിദ്ധ്യം ഒഴിവാക്കേണ്ടതാണ് എന്ന് ക്രിമിനല്‍ നടപടി നിയമ സംഹിത 327-ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കേസുകള്‍ സാദ്ധ്യമാകുന്ന പക്ഷം വനിത ജഡ്ജിമാരോ, മജിസ്ട്രേറ്റുമാരോ കേള്‍ക്കേണ്ടതാണ് എന്നും ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രസിദ്ധീകരണവും, കോടതിയനുവാദമില്ലാത്ത പക്ഷം നിരോധിക്കപ്പെട്ടിരിക്കുന്നു എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രസിദ്ധീകരണത്തിന് അനുവാദമുണ്ടെങ്കില്‍പ്പോലും ഇരയുടെ പേരോ, മറ്റു വിവരങ്ങളോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല എന്ന നിയന്ത്രണവും നിലനില്ക്കുന്നു.
തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനത്തിനെതിരെയുള്ള സംരക്ഷണനിയമം 2013
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റേഴുവരെ ഇന്ത്യയില്‍ നിയമങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തൊണ്ണൂറ്റിയേഴില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രസിദ്ധ വിധിന്യായത്തിലാണ് തൊഴില്‍ സ്ഥലത്തെ ലൈംഗികപീഡനത്തിനെതിരെയുള്ള നിയമസംരക്ഷണം എന്ന വിഷയം ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 1997-ലെ വിശാഖാ കേസില്‍ കോടതി ഈ വിഷയത്തില്‍ നല്കിയ മാര്‍ഗ്ഗരേഖകള്‍ 2013-ല്‍ പ്രസ്തുത വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടക്കുന്നതുവരെ പ്രസക്തമായി നിലകൊണ്ടു. 2013-ല്‍ നിലവില്‍വന്ന തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം ഈ മേഖലയില്‍ കുറച്ചുകൂടി ശക്തമായ നിയമസംവിധാനങ്ങള്‍ കൊണ്ടുവന്നു. ഇതുപ്രകാരം 'ലൈംഗികാതിക്രമങ്ങള്‍' എന്ന പദത്തിന്‍റെ നിര്‍വ്വചനത്തില്‍ സ്വീകാര്യമല്ലാത്ത രീതിയിലുള്ള ഏതൊരു ശാരീരിക സ്പര്‍ശനവും പെരുമാറ്റവും ലൈംഗികതയുടെ നിറം കലര്‍ന്ന പരാമര്‍ശങ്ങളും അശ്ലീല പ്രദര്‍ശനങ്ങളും എല്ലാം ഉള്‍പ്പെടുന്നു. ഈ നിയമപ്രകാരം ഇന്തേണല്‍ പ്രശ്ന പരിഹാര കമ്മിറ്റി തൊഴിലിടങ്ങളില്‍ത്തന്നെയും, ലോക്കല്‍ പ്രശ്ന പരിഹാരസമിതി ജില്ലകള്‍ തോറും സ്ഥാപിക്കുവാനും, വ്യവസ്ഥ ചെയ്യുന്നു.

ഐ.ടി. നിയമങ്ങള്‍/സൈബര്‍ നിയമങ്ങള്‍
സ്ത്രീകള്‍ക്കായി പ്രത്യേകം നിയമങ്ങളൊന്നും തന്നെ സൈബര്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും നല്ലൊരു ശതമാനം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് സ്ത്രീകളാണ് എന്നതിനാല്‍ തന്നെ പ്രസ്തുത നിയമങ്ങള്‍ സ്ത്രീ സ്വകാര്യതയെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ഇന്ത്യയില്‍ സൈബര്‍ നിയമങങളെക്കുറിച്ച് സംസാരിക്കുന്നത് പ്രധാനമായും വിവരസാങ്കേതികതാ നിയമം 2000 വും അതിന്‍റെ ചട്ടങ്ങളുമാണ്. പ്രസ്തുത നിയമപ്രകാരം സ്ത്രീകള്‍ക്ക് കമ്പ്യൂട്ടറുകളോ, മൊബൈലുകളോ ഉപയോഗിച്ച് അശ്ലീല സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അയയ്ക്കുക, സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, എന്നിവയെല്ലാം തന്നെ കുറ്റകൃത്യങ്ങളാണ്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മറ്റൊരാളുടെ പേരും, വിവരങ്ങളും ഉപയോഗിക്കുക എന്നതും, സ്വകാര്യതയ്ക്കെതിരെയുള്ള മറ്റൊരു കുറ്റകൃത്യാണ്. ഇ-മെയില്‍ അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മോഷ്ടിക്കുക അഥവാ ഹാക്കു ചെയ്യുകയും സ്വകാര്യ ആവശ്യങ്ങള്‍ക്കോ മറ്റു കുറ്റകൃത്യങ്ങള്‍ക്കോ ഉപയോഗിക്കുകയും ചെയ്യുന്നത് ഇതിനൊരുദാഹരണമാണ്. പല പ്രസിദ്ധരായ വനിതകളും മറ്റും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന വാര്‍ത്തകള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും സ്ത്രീകളെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വിവരസാങ്കേതിക നിയമപ്രകാരം 'സൈബര്‍ സ്റ്റാക്കിംഗ്' എന്ന് കുറ്റകൃത്യമാണ്.
ഇപ്രകാരം നിരവധി നിയമങ്ങള്‍ ഇന്ന് ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു. പൊതുനിരത്തുകളും പൊതു ഗതാഗതസംവിധാനങ്ങളും മുതല്‍ സൈബര്‍ ലോകവും, കോടതി മുറികളും വരെ വ്യാപിച്ചുകിടക്കുന്ന പൊതു ഇടങ്ങളില്‍ എത്രത്തോളം സ്വകാര്യത ഉറപ്പുവരുത്താന്‍ ഈ നിയമങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്നത് ഇന്നും ഒരു ചോദ്യമായി നിലനില്‍ക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നോക്കുകയാണെങ്കില്‍ 2010-ല്‍ 634 ബലാല്‍സംഗകേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ 2014-ല്‍ അത് ഇരട്ടിയോളമായി (1283) വര്‍ദ്ധിച്ചു. മാനഭംഗകേസുകള്‍ 2936-ല്‍ നിന്നും 4537 ആയി വര്‍ദ്ധിച്ചു. ഇതില്‍നിന്നും വ്യക്തമാക്കുന്നത് സ്ത്രീ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങളുടെ അറിയപ്പെടുന്ന കണക്കുകളാണ്. റിപ്പോര്‍ട്ടുചെയ്യപ്പെടാത്ത, ഇതൊരു സ്വകാര്യതാ ലംഘനമാണ് എന്ന് നിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാത്ത എത്രയോ സ്വകാര്യതാലംഘനങ്ങള്‍ പ്രതിദിനം നടക്കുന്നു എന്നത് ഈ മേഖലയിലെ ആശങ്കാജനകമായ അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്ന ബില്‍ (2013)
2013-ലെ ഈ ബില്ലില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ, സമഗ്രമായിത്തന്നെ വിശകനം ചെയ്യുകയും ലൈംഗിക അതിക്രമങ്ങള്‍ എന്ന രീതിയില്‍ നിര്‍വചിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരോധിക്കുകയും, അതിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷപ്രഖ്യാപിക്കുകയും ചെയ്യുന്ന വകുപ്പുകള്‍ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഇടങ്ങളിലെ സ്ത്രീസ്വകാര്യതയ്ക്ക് ഈ നിയമത്തില്‍ പരിഗണന നല്കുകയും, അത്തരം പൊതുഇടങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികള്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. അത്തരം ഒരു സംഭവം ഉണ്ടാകുന്നപക്ഷം പോലീസില്‍ പരാതിപ്പെടേണ്ടതാണെന്നും അത് പ്രസ്തുത പൊതുഇടത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തിയുടെ കടമയാണെന്നും നിയമം അനുശാസിക്കുന്നു.
പൊതുഗതാഗത വാഹനത്തിന്‍റെ ഉത്തരവാദിത്വം ഉള്ളയാള്‍ക്കും മേല്‍പ്പറഞ്ഞ കടമകള്‍ ബാധകമാണെന്ന്  നിയമത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഏതൊരു ഉപകരണത്തേയും നിരോധിക്കാന്‍ ഈ നിയമം വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്ക് അധികാരം നല്കുന്നു. ഒരു സ്ത്രീയുടെ സ്വകാര്യതയെയോ അന്തസ്സിനെയോ ഹനിക്കുന്ന ഏതെങ്കിലും ഫോട്ടോഗ്രാഫോ, ചിത്രമോ, ശബ്ദലേഖനമോ ഉള്‍ക്കൊള്ളുന്ന ക്യാമറ, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവ കൈയ്യില്‍ വയ്ക്കുന്നതും 2013 ബില്‍ പ്രകാരം 3 വര്‍ഷംവരെ തടവും, 24000 രൂപ വരെ പിഴയും രണ്ടും ചേര്‍ത്തോ ശിക്ഷ നല്കാവുന്ന കുറ്റമാണ്. 1973 ലെ ക്രിമിനല്‍ നിയമനടപടി സംഹിതയിലെ വകുപ്പുകള്‍ക്കൊപ്പം തന്നെ സ്ത്രീസ്വകാര്യത നിയമനടപടികളില്‍ സംരക്ഷിക്കാനുള്ള വകുപ്പുകളും ഈ ബില്ലിലുണ്ട്.
ഈ നിയമത്തെ നിലവിലുള്ള നിയമങ്ങള്‍ക്ക് പുറമെയാണെന്നും, അവയെ മറ്റൊരു രീതിയിലും നിഷേധിക്കുന്നവയല്ലെന്നും ബില്ലില്‍ 15-ാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തെ വിശകലനം ചെയ്യുമ്പോള്‍ സ്ത്രീ സ്വകാര്യതയും അന്തസ്സും അംഗീകരിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമാണ് എന്ന സന്ദേശം നല്കാന്‍ ഈ നിയമത്തിന് കഴിയുന്നുണ്ട്. സ്ത്രീ സ്വകാര്യത പൊതു ഇടങ്ങളില്‍ അരക്ഷിതാവസ്ഥയിലാണ് എന്നും അത് സ്ത്രീ പുരുഷ സമത്വത്തിനുതന്നെ വിരുദ്ധമാണ് എന്നും തത്വത്തില്‍ അംഗീകരിക്കുന്ന ഈ നിയമം പ്രയോഗികതലത്തില്‍ സ്ത്രീസ്വകാര്യതാ സംരക്ഷണത്തില്‍ എത്രത്തോളം വിജയിക്കും എന്നു ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. 'സ്വകാര്യത' എന്ന പദം വളരെ വിശാലമായ വ്യാപ്തിയുള്ള ഒന്നാണ്. പക്ഷേ നിയമത്തിന്‍റെ ദൃഷ്ടിയില്‍ അതിനു ഒരു വ്യക്തമായ ചട്ടക്കൂടുണ്ടാകേണ്ടത് അനുപേക്ഷണീയമായ ഒരു തത്വമാണ്. എന്നാണ് സ്വകാര്യത എന്നു നിര്‍വചിച്ചാല്‍ മാത്രമേ സ്വകാര്യതാലംഘനങ്ങളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കൂ. അതിനാല്‍ അത്തരമൊരു നിര്‍വ്വചനത്തിന്‍റെ അസാന്നിദ്ധ്യം ഈ ബില്ലിന്‍റെ ഉദ്ദേശ്യലക്ഷ്യത്തില്‍ വിഘാതം സൃഷ്ടിച്ചേക്കാം.
ബില്‍ വിവിധ പൊതുഇടങ്ങളിലെ സ്ത്രീ സ്വകാര്യതയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പ്രശ്നങ്ങളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നേരിടാന്‍ ഈ വകുപ്പുകള്‍ അപര്യാപ്തമാണ്. വിദ്യാലയങ്ങളിലെ സ്വകാര്യത പ്രശ്നങ്ങള്‍ മൊബൈല്‍ മുതലായവയുടെ ദുരുപയോഗത്തിലൊതുങ്ങുന്ന ഒന്നല്ല. സ്വകാര്യതാലംഘനങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോടാവശ്യപ്പെടുന്ന ഈ നിയമം എന്താണ് ആ 'നടപടികള്‍' എന്നു വ്യക്തമാക്കാത്തിടത്തോളം വെറും കടലാസു പുലിമാത്രമാണ്. സ്ത്രീസ്വകാര്യതാ പ്രശ്നങ്ങള്‍ ആഴത്തിലറിഞ്ഞുകൊണ്ട് അവയുടെ പരിഹാരത്തിനുതകുന്ന നിയമങ്ങളിലൂടെ നിര്‍മ്മാണത്തിലൂടെയേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഒന്നോ രണ്ടോ പ്രശ്നങ്ങളെ മാത്രമെടുത്ത് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം നിയമങ്ങള്‍ക്ക് നിലനില്ക്കുന്ന നിയമങ്ങളിലേക്ക് ഒന്നിനെക്കൂടി സംഭാവന ചെയ്യാനല്ലാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയില്ല എന്നത് ദു:ഖകരമായ ഒരു സത്യമാണ്. ആരോഗ്യമേഖല, സ്ത്രീകളുടെ പ്രഥമിക ആവശ്യങ്ങള്‍, വിശ്രമസൗകര്യങ്ങള്‍  എന്നിവയൊന്നും തന്നെ 2013-ലെ ബില്ലില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
താഴെപ്പറയുന്ന പോരായ്മകള്‍ ഈ നിയമത്തില്‍ നമുക്ക് കാണാവുന്നതാണ്.
1    രണ്ടാം ഖണ്ഡികയില്‍ 'സ്വകാര്യത' അന്തസ്സ് മുതലായ പദങ്ങള്‍ കൂടി നിര്‍വചിക്കപ്പെടേണ്ടതാണ്.
2    മൂന്നാം ഖണ്ഡികയില്‍ പ്രതിപാദിച്ചിട്ടുള്ള 'വനിതകള്‍ക്കെതിരെയുള്ള പീഡനനിരോധനം' എന്നതില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. അത്തരത്തിലുള്ളവയ്ക്ക് കൂടുതല്‍ കഠിനമായ ശിക്ഷാനടപടികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.
3    ഖണ്ഡിക നാലില്‍ 'എ', 'ബി' കേസുകളില്‍ പിഴ. ശിക്ഷ' എന്ന് സൂചിപ്പിക്കുന്നതല്ലാതെ വ്യക്തമായ തുകയോ ശിക്ഷയായി നല്കാവുന്ന പരമാവധി തുകയോ രേഖപ്പെടുത്തിയിട്ടില്ല. ഇത് രേഖപ്പെടുത്തേണ്ടതാണ്.
4    അഞ്ചാം ഖണ്ഡികയില്‍ പറയുന്ന 'ആത്മഹത്യാപ്രേരണ' ഒരു കുറ്റമായി ഈ നിയമത്തില്‍ അനുശാസിക്കുന്നില്ല. ഇതിനെ സംബന്ധിച്ച ശിക്ഷ, വിചാരണ മുതലായ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതാണ്.
5    ആറാം ഖണ്ഡികയില്‍ 'സൈബര്‍ സ്പെയ്സ്' എന്ന വാക്കിന് മൊബൈല്‍ ഫോണും, കമ്പ്യൂട്ടര്‍, എന്നിവ ഉള്‍പ്പെടുന്നു ഏതൊരു പ്രവൃത്തിയും എന്ന ഒരു അര്‍ത്ഥവും. സൈബര്‍ ആക്ടിവിറ്റി നടക്കുന്ന ഏതൊരു സ്ഥാപനത്തിന്‍റെയും പരിസരവും എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങള്‍ കാണുന്നതിനാല്‍ ഈ പദം വ്യക്തമായി നിര്‍വ്വചിക്കപ്പെടേണ്ടതാണ്.
6    ഏഴാം ഖണ്ഡികയില്‍ ഒന്നാം കേസില്‍ 'അല്ലെങ്കില്‍ ഏതെങ്കിലും ആളോ' എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത് അവ്യക്തത സൃഷ്ടിക്കുന്നു.
7    ആറ് ഏഴ് ഖണ്ഡികയില്‍ 'പീഡനം തടയുന്നതിന് ഉചിതമായ നടപടികള്‍ക്ക'്  സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഉചിതമായ നടപടികളെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപരേഖ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
8    പതിനൊന്നാം ഖണ്ഡികയില്‍ 'നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ' എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ നിയമപരമായ ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമായി നിര്‍വ്വചിക്കപ്പെടേണ്ടതാണ്.
'നിയമപരമായ ആവശ്യങ്ങള്‍' എന്നതിനെ താഴെപ്പറയും വിധം നിര്‍വ്വചിക്കാവുന്നതാണ്.
"നിയമപരമായ ആവശ്യങ്ങള്‍ എന്നാല്‍ ഏതെങ്കിലും നിയമമോ, ചട്ടമോ, ഉത്തരമോ പ്രകാരമുള്ള ചുമതലകള്‍ എന്നര്‍ത്ഥമാക്കുന്നു."
9    ഖണ്ഡിക പത്ത് പതിനൊന്ന് മുതലായവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പിഴ ശിക്ഷ വളരെ തുച്ഛവും ഭാവികുറ്റവാളികളെ തടയുവാന്‍ ശക്തിയുക്തമല്ലാത്തതും ആകുന്നു. ആയതിനാല്‍ പിഴ ശിക്ഷയുടെ പരമാവധി തുകയില്‍ മാറ്റംവരുത്തി കൂടിയ തുക ഉള്‍പ്പെടുത്തേണ്ടതാണ്.
10    ഖണ്ഡിക പന്ത്രണ്ട് പ്രകാരമുള്ള 'അന്വേഷണത്തിനുള്ള പ്രത്യേക നടപടി ക്രമ'ത്തില്‍ പരാതികളില്‍ നടപടി എടുക്കുന്നതിനും അന്വേഷണം പൂര്‍ത്തിയാക്കുന്നതിനും ഉള്ള സമയപരിധി ഉള്‍പ്പെടുത്തേണ്ടതാണ്.
11    നിര്‍ദ്ദിഷ്ട നിയമപ്രകാരം കുറ്റകൃത്യത്തിന് ഇരയായ വനിതക്കു നേരെ അന്തസ്സിനെയും സ്വകാര്യതയേയും ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയോ മറ്റുള്ളവരുടെയോ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ആയതിനെ നിരോധിക്കുന്ന വ്യവസ്ഥകള്‍ കൂടി ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
12    പബ്ലിക് സര്‍വ്വീസ് വാഹനങ്ങള്‍ക്ക് ഉപരിയായി, ബസ്സ്റ്റാന്‍റ് പരിസരങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും കാണായ്കയാല്‍ ഒരു പ്രത്യേക ഖണ്ഡിക തന്നെ രൂപീകരിക്കേണ്ടതാണ്.
വനിതാ പോലീസ് എയ്ഡ്പോസ്റ്റ്, യാത്രയില്‍ ഏതെങ്കിലും സമയത്ത് അപ്രതീക്ഷിത തടസ്സം നേരിടുന്ന വേളയില്‍ ഷെല്‍ട്ടര്‍ ഹോം, മുഴുവന്‍ സമയ പ്രകാശ ക്രമീകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍ മുതലായവ പ്രസ്തുത ഖണ്ഡികയില്‍ പ്രത്യേകമായി വ്യവസ്ഥ ചെയ്യേണ്ടതും ആവശ്യമാണ്.
13    സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍ സ്ത്രീയുടെ സ്വകാര്യതയേ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത ഒരു വസ്തുത ആകയാല്‍ അത്തരം ശൗചാലയങ്ങളും അവയിലെ ഇരുപത്തി നാല് മണിക്കൂര്‍ വൈദ്യുതി പ്രകാശ വിതരണവും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതും, അവയുടെ മേല്‍നോട്ടവും സംരക്ഷണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ ചുമതലകളില്‍ പെടുത്തേണ്ടതുമാണ്. മേല്‍പ്പറഞ്ഞ ചുമതലകളില്‍നിന്നും വ്യതിചലിക്കുന്ന പക്ഷം ശിക്ഷാനടപടിയും നിയമത്തില്‍തന്നെ വ്യവസ്ഥ ചെയ്യേണ്ടതുമാകുന്നു.
14    സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും മൂല്യാധിഷ്ഠിതമായ ഒരു വസ്തുത കൂടി ആകയാല്‍ മൂല്യബോധം പകരുന്ന ബോധവല്ക്കരണപരിപാടികള്‍ വളരെ ഫലപ്രദമായിരിക്കും. ആയതിനാല്‍ ഇത്തരം പരിപാടികള്‍ നിയമത്തിന്‍റെ ഭാഗമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയും മേധാവികളെ അത്തരം ബോധവല്ക്കരണ പരിപാടികള്‍ നിശ്ചിതഇടവേളകളില്‍ നടത്താന്‍ ചുമതലപ്പെടുത്തേണ്ടതാണ്.
മേല്‍പ്പറഞ്ഞ അപാകതകള്‍ ഉണ്ടെങ്കില്‍ പോലും സ്ത്രീയുടെ പൊതു ഇടങ്ങളിലെ സ്വകാര്യതയുടെ സംരക്ഷണത്തിന്‍റെ ആദ്യപടി എന്ന നിലയില്‍ ഇത്തരത്തിലുള്ള നിയമങ്ങളെ സ്വാഗതം ചെയ്യേണ്ടതും അതേസമയം തന്നെ അവയുടെ നിര്‍മ്മാണവും വ്യാഖ്യാനവും നടപ്പിലാക്കലും പ്രസ്തുത നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ബദ്ധശ്രദ്ധയുമായിരിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ സ്വകാര്യതാ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരു മുന്നേറ്റം ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് പരാമര്‍ശിച്ചതുപോലെ ഒരു സമൂഹത്തിന്‍റെ സാംസ്കാരിക നിലവാരം സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനമാണ് നിയന്ത്രിക്കുന്നത്. ആയതിനാല്‍ തന്നെ ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടിക്കായി മേല്‍പ്പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങളോടെ നാം ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

പ്രണയത്തെ അച്ചടക്കം പഠിപ്പിക്കുമ്പോള്‍

ഇന്ത്യയിലെ ഏറ്റവും സാക്ഷരമായ സംസ്ഥാനമായിട്ടും കേരളത്തിന്‍റെ രാഷ്ട്രീയഭരണ സംവിധാനത്തെ നിയന്ത്രിക്കുന്നത് ജാതിയും സാമുദായിക സംഘടനകളും മത,ജാതി വിഭാഗങ്ങളുമായി ചരിത്രപരമായി ബന്ധമുള്ള രാഷ്ട്രീയകക്ഷികളുമാണ്. മതത്തേയും സംസ്ക്കാരത്തേയും സാമൂഹ്യസേവനത്തേയും പേശീബലവും മാധ്യമവും സ്വന്തമായുള്ള തീവ്രവാദസംഘങ്ങളേയും തങ്ങളുടെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഉയര്‍ച്ചയിലാണ് ഈ വൈരുദ്ധ്യം ഏറ്റവും വ്യക്തമാകുന്നത്. കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഇവര്‍ അടുത്തയിടെ നടത്തുന്ന ഇടപെടല്‍ സദാചാര വ്യവഹാരങ്ങളും രാഷ്ട്രീയാധികാരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നു. ന്യൂനപക്ഷരാജ്യതന്ത്രം പ്രതിലോമകരവും ആധിപത്യപരവുമായ ഭൂരിപക്ഷ ഹൈന്ദവപ്രത്യയശാസ്ത്രത്തെ സ്ഥാപിച്ചെടുക്കുവാന്‍ സഹായിക്കുന്ന രീതിയാണ് ഏറെ കൗതുകകരം. ഇവിടെ ഞാന്‍ ഗ്രാംഷിയന്‍ ആധിപത്യപ്രത്യയശാസ്ത്രം എന്ന പരികല്പനയാണ് ഉപയോഗപ്പെടുത്തുന്നത്. ഈ പശ്ചാത്തലത്തിലാണ്, കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സദാചാര പോലീസിങ്ങിനെതിരെ കൊച്ചിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ചുംബനസമരം ഉയര്‍ത്തിയ വിവാദങ്ങളെ വിലയിരുത്തുവാനാഗ്രഹിക്കുന്നത്. സമരത്തെ എതിര്‍ത്തവരില്‍ ശിവസേനാ-മുസ്ലീം സംഘടനകള്‍, കെ.എസ്.യു, കൃസ്ത്യന്‍ സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ഒരു ഹോട്ടലില്‍ ചെറുപ്പക്കാര്‍ പരസ്യമായി സ്നേഹപ്രകടനം നടത്തുന്നുവെന്നാരോപിച്ച് ചിലര്‍ അതിക്രമം കാട്ടുകയും ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ചുംബനസമരം നടത്തിയത്. കേസില്‍ ഇടപെടുവാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചശേഷം യുവമോര്‍ച്ചയുടെയും എ.ബി.വി.പിയുടെയും കെ.എസ്.യു കൊച്ചിഘടകത്തിന്‍റെയും ബജ്റംഗ്ദളിന്‍റെയും സുന്നിയുവജനവിഭാഗത്തിന്‍റെയും എസ്.ഡി.പി.ഐയുടെയും ആയിരക്കണിക്കിന് പ്രവര്‍ത്തകര്‍ ചുംബനസമരം നടന്ന മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മൂല്യച്യുതിക്കും ഇന്ത്യന്‍സംസ്ക്കാരത്തിന്‍റെ തകര്‍ച്ചയ്ക്കും എതിരെ ഇക്കൂട്ടര്‍ മുദ്രാവാക്യം മുഴക്കി. ചുംബനസമരത്തിനു പിന്തുണയുമായി വന്ന പലരേയും ഇവര്‍ കയ്യേറ്റം ചെയ്തു. ചുംബനസരമക്കാരായ അന്‍പതോളം യുവതീയുവാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോയി. സംസ്ക്കാരപക്ഷക്കാര്‍ ഒരു പോസ്റ്റിറക്കി. ഇന്ത്യന്‍ സംസ്ക്കാരത്തെ സംരക്ഷിക്കുവാനും ചുംബനസമരമെന്ന ആഭാസത്തെ എതിര്‍ക്കുവാനും മുന്നോട്ടുവന്ന ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ വിഭാഗങ്ങളെ അഭിനന്ദിക്കുന്ന പോസ്റ്റര്‍ അവകാശപ്പെട്ടു ഇതാണ് യഥാര്‍ത്ഥ മതേതരത്വം.
ഇവിടെ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നത് നമുക്കു കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യവും കൊളോണിയന്‍ ആധുനികതയുടെ ഭാഗമായി ജാതി, മത, വിശ്വാസ സ്വത്വത്തിന്‍റെ ഭാഗമായി കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിന് നടന്ന യോജിച്ച ശ്രമങ്ങള്‍ കാലക്രമേണ, ഓരോ വിഭാഗത്തിന്‍റേയും സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്ക്കാരിക വ്യത്യാസങ്ങള്‍ മായ്ച്ചു കളയുകയാണു ചെയ്തത്. ഇവരിലെ വരേണ്യവിഭാഗമായ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും കൃസ്ത്യന്‍, മുസ്ലീം സംഘടനകളും വികസന, സാമൂഹ്യ നയങ്ങളുടെ ഫലം നേടിയെടുക്കുന്നതിനായി ഒറ്റയ്ക്കൊറ്റയ്ക്ക് വേറിട്ടു നില്‍ക്കുന്നതിന് ശ്രമം തുടങ്ങി. വര്‍ഗീയരാഷ്ട്രീയത്തിനുള്ളിലെ ജനാധിപത്യ മൂല്യങ്ങള്‍ നിരാകരിക്കുന്ന ഈ പ്രക്രിയ കേരളത്തിലെ പൊതുമണ്ഡലത്തെ പുനഃനാടുവാഴിത്തവല്‍ക്കരണത്തിനിടയാക്കി. സാമുദായിക വരേണ്യവിഭാഗങ്ങളുടെ ആധിപത്യ സ്ഥാപനത്തിനും ഇതുമൂലം സാധിച്ചു. ഒരു സമൂഹത്തിലെ സാമൂഹ്യ സാമ്പത്തിക വരേണ്യവിഭാഗവും അതിന്‍റെ മതനേതൃത്വവും തമ്മിലുള്ള ചീത്തകൂട്ടുകെട്ട് ഏറ്റവും വ്യക്തമാകുന്നത് മുസ്ലീംലീഗും പാണക്കാട് തങ്ങളും തമ്മിലും ചില കോണ്‍ഗ്രസ് വിഭാഗങ്ങളും കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളും കത്തോലിക്കാസഭയും തമ്മിലുമുള്ള ബന്ധത്തിലാണ്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയത്തിന്‍റെ സ്വേഛാധിപത്യവല്‍ക്കരണത്തിനിടയാക്കിയിരിക്കുന്നു. ന്യൂനപക്ഷ വിശ്വാസ സമുദായം ഒരു രാഷ്ട്രീയ സമുദായത്തിന്‍റെ പര്യായമായി തീര്‍ന്നു.
ഇതിന്‍റെയൊപ്പം ഭൂരിപക്ഷ മതമൗലികവാദവും കൂടിച്ചേര്‍ന്ന് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യംനടന്ന പ്രശസ്തമായ നവോത്ഥാന പ്രസ്ഥാനം കേരളത്തില്‍ തുടങ്ങിവച്ച മതേതരപ്രക്രിയയെ അപകടകരമാംവിധം ദുര്‍ബലമാക്കി. രാഷ്ട്രീയ-സാമുദായിക ഐക്യദാര്‍ഢ്യം സമുദായരാഷ്ട്രീയത്തിന്‍റെ ചെലവില്‍ പൗരാവകാശങ്ങള്‍ ചുരുക്കിക്കളഞ്ഞു. സ്വതന്ത്രമതേതര താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്ന പൗരരെ സംശയത്തോടെ വീക്ഷിക്കുന്ന സ്ഥിതിയായി. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യം കേരളത്തിന്‍റെ ആധുനികതയുടെ പദ്ധതിയായിരുന്ന ജാതിരാഷ്ട്രീയത്തില്‍നിന്നും ഈ ന്യൂനപക്ഷവല്‍കൃത രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണ്. അന്ന് ഉണ്ടായത് തുല്യമായ സാമൂഹ്യ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പ്രസ്ഥാനമായിരുന്നു. മതേതരത്വത്തിലും സമത്വചിന്തയിലും അടിസ്ഥാനമാക്കിയ ആദര്‍ശങ്ങളിലും തത്വങ്ങളിലും കെട്ടിപ്പൊക്കിയ സാമൂഹ്യജനാധിപത്യത്തിന്‍റെയും മതസഹിഷ്ണുതയുടെയും അഭയസ്ഥാനമാണ് കേരളം എന്ന മിത്ത് ഇവിടുത്തെ പൊതുമണ്ഡലത്തിന്‍റെ വര്‍ഗീയവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുവാനുള്ള പുകമറയാണെന്നു കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
ചുംബനസമരത്തെ എതിര്‍ത്തവര്‍ മലിനീകരണത്തെയും അശുദ്ധമാക്കലിനെയും കുറിച്ച് പറയുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതില്‍ നിന്നും പൊതുസ്മൃതിയിലേക്ക് സവര്‍ണമൂല്യങ്ങള്‍ വീണ്ടും എഴുതിച്ചേര്‍ക്കുകയാണെന്നു വ്യക്തം.
കേരളത്തിലെ രാഷ്ട്രീയത്തിന്‍റെ വര്‍ഗീയവല്‍ക്കരണത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണം പൊതുമണ്ഡലത്തിന്‍റെ പൗരുഷവല്‍ക്കരണം ആണ്. ഉയര്‍ന്ന സ്ത്രീസാക്ഷരത കേരള സ്ത്രീയുടെ സ്വാതന്ത്ര്യത്തേയോ കര്‍തൃത്വത്തേയോ സൂചിപ്പിക്കുന്നതല്ലായെന്ന് അടുത്തയിടെ നടന്ന വിവിധപഠനങ്ങള്‍ തെളിയിക്കുകയും കേരളസ്ത്രീക്കു ചുറ്റുമുണ്ടായിരുന്ന പ്രഭാവലയത്തെ ഇല്ലാതാക്കുകയും ചെയ്തു. ജനാധിപത്യവിരുദ്ധവും പുരുഷാധിപത്യപരവുമായ പരമ്പരാഗത കുടുംബഘടനയ്ക്കുള്ളിലാണ് ഭൂരിപക്ഷം മലയാളിസ്ത്രീകളും അനുശീലിപ്പിക്കപ്പെടുന്നതും പരിശീലിപ്പിക്കപ്പെടുന്നതും.
സമ്മതിയുടെ നിര്‍മ്മിതിയിലൂടെയാണ് സ്ത്രീകളുടെ പൗരാവകാശങ്ങള്‍, പ്രത്യേകിച്ചും ചലന- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യങ്ങള്‍ നിയന്ത്രിക്കപ്പെടുകയും വിലക്കപ്പെടുകയും ചെയ്യുന്നത്. കുടുംബത്തിലെ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം 'നല്ല സ്ത്രീകള്‍' വീട്ടിനുപുറത്തിറങ്ങുകയില്ലെന്ന ധാരണ കേരളത്തിന്‍റെ പൊതുബോധത്തില്‍ ആഴത്തില്‍ ഉറച്ചുകിടക്കുന്നുണ്ട്. കേരള ചരിത്രത്തില്‍ വൈവാഹിക, ജാതി, കാര്‍ഷിക പരിഷ്കാരങ്ങളുടെ ഭാഗമായി വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും അവരുടെ പരിപാടികളും ഏറ്റെടുത്ത സ്ത്രീശരീരങ്ങള്‍ ഇന്ന് ജനാധിപത്യ വിരുദ്ധ വര്‍ഗീയശക്തികള്‍ അവരുടെ വൈകാരികവും പ്രത്യയശാസ്ത്രപരവുമായ ഐക്യത്തിനായി, ഇതെത്ര കുറഞ്ഞതരത്തിലായാലും, വീണ്ടും ഏറ്റെടുത്തിരിക്കുന്നു. ജാതിസാമുദായിക രാഷ്ട്രീയ ശക്തികള്‍ ശരീരരാഷ്ട്രീയവുമായി സ്വയം ബന്ധപ്പെടുന്നത് സ്ത്രീകളുടെ ശരീരത്തെ വിശുദ്ധിവല്‍ക്കരിച്ചും അവയ്ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ്. പ്രാദേശിക ന്യൂനപക്ഷ, ഭൂരിപക്ഷ രാഷ്ട്രീയം അഭിപ്രായ ഐക്യത്തിലെത്തുന്നത് ഭാരതീയസ്ത്രീത്വത്തിന്‍റേയും ഭാരതീയ സംസ്ക്കാരത്തിന്‍റെയും കാര്യത്തിലാണ്. ഈ ഐക്യദാര്‍ഢ്യം മറ്റൊരുതരത്തില്‍ പൊട്ടി ഒലിക്കുന്നത് സ്ത്രീപുരുഷന്മാര്‍ പരമ്പരാഗത സാമൂഹ്യ തിരക്കഥകള്‍ എഴുതാന്‍ വിസമ്മതിക്കുമ്പോഴും സ്കൂളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കണമെന്നു പറയുമ്പോഴും അല്ലെങ്കില്‍ സ്കൂള്‍ പാഠപുസ്തകങ്ങള്‍ "മതേതരവല്‍ക്കരിക്കുന്ന" പ്രശ്നം വരുമ്പോഴും അതുമല്ലെങ്കില്‍ അടുത്തയിടെ ഉണ്ടായതുപോലെ ശരീരങ്ങള്‍ ഭരണകൂടത്തിന്‍റെയോ സമൂഹത്തിന്‍റെയോ പൊതുമേല്‍നോട്ടത്തിനുള്ളതാണെന്ന ധാരണയെ പ്രതിരോധിക്കുമ്പോഴും കാണാന്‍ കഴിയും. 'ചുംബനസമര'ത്തിനെതിരെ ഉയര്‍ന്ന വര്‍ഗീയ കൂട്ടായ്മയും അതുയര്‍ത്തിയ വിവാദവും വലിയ വിഭാഗം മലയാളികള്‍ സമരത്തെ എതിര്‍ത്തതും വെളിപ്പെടുത്തുന്നത് യുക്തപൂര്‍വമായ വിമര്‍ശനാത്മക സംവാദത്തെക്കാള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ പാരമ്പര്യത്തിന്‍റെയും നാട്ടുനടപ്പിന്‍റെയും ഘടകങ്ങള്‍ക്കാണ് പ്രാധാന്യം ഏറെയെന്നാണ്.
ചുംബനസമരവിവാദം കേരളത്തിലെ പൊതുമണ്ഡലം മതേതരവും പുരോഗമനപരവും സ്വതന്ത്രവും ആണെന്ന ധാരണയ്ക്ക് ഇളക്കം തട്ടിച്ചു. ഹേബര്‍മാസിന്‍റെ പൊതുമണ്ഡലം എന്ന പരികല്പനപ്രകാരം യുക്തിസഹമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന വ്യവഹാരങ്ങളുടെയും സംവാദങ്ങളുടെയും അരങ്ങാണ്. അതിന്‍റെ വര്‍ഗ, ജാതി, ലിംഗവ്യത്യാസരാഹിത്യവും എല്ലാവര്‍ക്കും തുല്യത എന്ന മുന്നുപാധി ചുംബനസമരത്തിനുശേഷം തിരിച്ചടി നേരിട്ടു. കാരണം ടെലിവിഷനിലെ തുടര്‍ച്ചയായ ചര്‍ച്ചകളില്‍ തെളിഞ്ഞത് പുരുഷാധിപത്യ സവര്‍ണ ജന്മിത്ത ആധിപത്യപരമായ പ്രവണതകളാണ്. മാത്രമല്ല പുരുഷാധിപത്യ, വര്‍ഗീയ ആധിപത്യ വ്യവസ്ഥകളിലെ അച്ചടക്കത്തെയും ശിക്ഷയേയും കുറിച്ചുള്ള സങ്കല്പനങ്ങളും വ്യക്തമായിരുന്നു. പൊതു-സ്വകാര്യം, സദാചാരം-മൂല്യച്യുതി, സംസ്ക്കാരം-സംരാജകത്വം, പാരമ്പര്യം-ആധുനികത തുടങ്ങിയവയുടെ അതിര്‍ത്തികള്‍ പുനഃനിര്‍മ്മിക്കുന്നതിലും മേല്‍സൂചിപ്പിച്ച ശിക്ഷ-അച്ചടക്കം കാണാമായിരുന്നു. മാപ്പില്ലാത്ത തെറ്റ് മലയാളി യുവതികളുടെ പ്രവൃത്തികള്‍ പാരമ്പര്യത്തേയും തള്ളിക്കളയുന്നതും ധാര്‍മ്മികതയും അധാര്‍മ്മികതയും സംബന്ധിച്ച് മതവും സംസ്കാരവും സ്ത്രീകള്‍ക്കായി എഴുതിവച്ചിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നതും ആയതാണ്. സ്ത്രീകളും പുരുഷന്മാരും പരസ്യമായി ചുംബിച്ചെങ്കിലും ചിത്രങ്ങളും ദൃശ്യങ്ങളും സ്ത്രീകള്‍ ചുംബിക്കുന്നതു മാത്രമായിരുന്നു. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നതും അടക്കവും ഒതുക്കവുമില്ലാത്ത പെണ്ണുങ്ങളെ വരുതിക്കു കൊണ്ടുവരുന്നതു സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളാണ്.
കേരളത്തില്‍ സദാചാരപൊലീസിന്‍റെ അതിക്രമം മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. എന്‍റെ വിദ്യാര്‍ത്ഥികള്‍ പറയുന്നത് ഒരു യുവാവും യുവതിയും ഒരു പാര്‍ക്കിലോ കടപ്പുറത്തോ ഇരുന്നാല്‍ സദാചാരവാദികളായ നാട്ടുകാര്‍ ഇവരെ അപമാനിക്കുകയും ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ലൈംഗികചുവയുള്ള കമന്‍റു പറയുകയും ചിലപ്പോള്‍ കയ്യേറ്റത്തിനുവരെ മുതിരുകയും ചെയ്യുന്നുവെന്നാണ്. തസ്നിബാനുവിന്‍റേതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇതിനു തെളിവാണ്. സ്ത്രീകള്‍ തനിച്ച് യാത്രചെയ്താല്‍ അവര്‍ ശാരീരികവും വാചികവുമായ ലൈംഗികാതിക്രമത്തിനിരയാകുന്നു. എന്നാല്‍ പുരുഷന്മാര്‍ ഒപ്പം ഉണ്ടെങ്കില്‍ ആ ബന്ധം പ്രശ്നമാകുന്നു. ലൈബ്രറികള്‍, ബസ്, സര്‍വകലാശാല തുടങ്ങി മിക്ക ഇടങ്ങളിലേയും സ്ഥിതി ഇതാണ്. മനുഷ്യബന്ധങ്ങളുടെ മേഖലയിലെ പൊലിസിങ്ങ് നടത്തുന്നത് സദാചാരവാദികള്‍ മാത്രമല്ല, പൊലിസും മതം, വിദ്യാഭ്യാസം, കുടുംബം തുടങ്ങിയ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും കൂടിയാണ്.
"പ്രണയ"ത്തിന്‍റെ ഭീഷണിയില്‍നിന്നും കേരളത്തിന്‍റെ പൊതുഇടത്തെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഹൈന്ദവമതമൗലികവാദികള്‍ ലൗജിഹാദ് എന്ന ഭയം ഉണ്ടാക്കിയെടുത്തിരുന്നു.
സമൂഹത്തിന്‍റെ സമ്പന്നവിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ ഇന്ന് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മറ്റ് നഗരങ്ങളിലേക്ക് പോകുവാനാണ് താല്‍പര്യപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള സ്ത്രീകുടിയേറ്റത്തിന്‍റെ പുതിയ സ്ഥിതിവിവരക്കണക്കുകള്‍ നാം ചര്‍ച്ച ചെയ്യേണ്ടതാണ്. കേരളത്തിന്‍റെ പൊതു, രാഷ്ട്രീയ സംസ്കാരത്തിന്‍റെ പ്രത്യയശാസ്ത്ര ചട്ടക്കൂടിന്‍റെ ഇരകള്‍ ആണെങ്കില്‍ക്കൂടി പെണ്‍കുട്ടികള്‍ അവരുടെ അടിമത്തത്തില്‍ തന്നെ മയങ്ങിക്കിടക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് അനുഗൃഹീതമായ അജ്ഞത പുലര്‍ത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ വിദ്യാസമ്പന്നരും തൊഴിലെടുക്കുന്നവരും ആണെങ്കിലും ലൈംഗികപ്രത്യയശാസ്ത്ര പ്രത്യുല്പാദകരായി തുടരുന്നു.
ചുംബനസമരത്തിന്‍റെ ആദ്യഘട്ടത്തില്‍ സി.പി.ഐ.എമ്മിന്‍റെയും അതിന്‍റെ സെക്രട്ടറി പിണറായി വിജയന്‍റെയും പിന്തുണ ഉണ്ടായിരുന്നു. എസ്.ഡി.പി.ഐയും ശിവസേനയും അവരുടെ ഗുണ്ടകള്‍ക്കുമാണ് പൊലിസ് സംരക്ഷണം നല്‍കുന്നതെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. ചുംബനസമരത്തിന്‍റെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റായെങ്കിലും പരമ്പരാഗത കേരളീയസമൂഹം ഇക്കാര്യത്തില്‍ വിഭജിച്ചു നിന്നു. കോണ്‍ഗ്രസും മതസംഘടനാകക്ഷികളും ചേര്‍ന്ന മുന്നണിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും മാറി മാറി അധികാരത്തില്‍ വരുന്ന കേരളത്തില്‍ വിവാഹം സ്വജാതിയില്‍ മാത്രമാണ് നടക്കുന്നതെന്നത് കൗതുകകരമാണ്. മതേതരജനാധിപത്യത്തിന് വെല്ലുവിളിയായിരിക്കുന്നത് ലിംഗവിവേചനമാണെന്നതിന്‍റെ ഏറ്റവും നല്ല സൂചനയാണിത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ശരീരത്തെയും ലൈംഗികതയേയും നിയന്ത്രിക്കുന്ന സദാചാരപൊലിസ് മതത്തെ പാരമ്പര്യവും സംസ്ക്കാരവും ആയി പുനര്‍നിര്‍മ്മിക്കുകയും ചേരിതിരിഞ്ഞുനില്‍ക്കുന്ന മത, വര്‍ഗ്ഗീയകക്ഷികള്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദി ഒരുക്കുകയും ചെയ്തു. 'ഐസ്ക്രീം' 'സൂര്യനെല്ലി' തുടങ്ങിയ ലൈംഗികാതിക്രമകേസുകളോടുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സമീപനം സ്ത്രീവിരുദ്ധതയുടെ നല്ല ഉദാരണമാണ്. സ്ത്രീശരീരവും ലൈംഗികതയും പ്രത്യേകിച്ചും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യവും വസ്ത്രധാരണവും ജാതി, വര്‍ഗ, സമുദായ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു. പൊതുസമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് കുന്തമുന സ്ത്രീയില്‍ കേന്ദ്രീകരിക്കുന്നു. പുരുഷാധിപത്യപരമായ ജാതിസമുദായ സാംസ്കാരിക ഐക്യത്തിലേക്കാണ് സദാചാരപൊലിസ് എന്ന പ്രവണത വിരല്‍ചൂണ്ടുന്നത്. മലയാളി സ്ത്രീകള്‍ ധാരാളമായി പൊതുഇടങ്ങളിലേക്ക് കടന്നുവരുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിരന്തരം സദാചാരപൊലിസിന്‍റെയും സമൂഹത്തിന്‍റെയും നിര്‍ബന്ധിത നിയന്ത്രണത്തിലാണെന്ന അവസ്ഥയുണ്ടാകുന്നു. ആഗോളമാധ്യമവും വിപണിയും പരമ്പരാഗതസമൂഹത്തിലേക്ക് കടന്നുകയറുമ്പോള്‍ പുരുഷത്വത്തെ പ്രതിസന്ധിയിലാക്കുകയും മതമൗലികവാദം ശക്തമാകുകയും ചെയ്യുന്നു.
രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ വ്യക്തിപരമാകുന്ന സമകാലികാവസ്ഥയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ വ്യക്തിപരമായത് രാഷ്ട്രീയം തന്നെയാണെന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. വൈവാഹിതബന്ധങ്ങളും ജാതിയും സ്ത്രീശരീരം സംബന്ധിച്ച ധാരണകളും പരിഷ്കരിക്കണമെന്ന കുഴല്‍വിളി മുഴക്കിക്കൊണ്ട് ആധുനികത കടന്നുവന്ന ഒരു പ്രദേശത്ത് പരമ്പരാഗത പുരുഷാധിപത്യത്തിന്‍റെ അടിത്തറ പ്രതിസന്ധി നേരിടുന്നുവെന്ന മട്ടില്‍ ബൂര്‍ഷ്വാകുടുംബസ്ഥാപനത്തെ പരിപാലിക്കുകയും ശക്തമാക്കുകയും ചെയ്യുകയും അത് തിരിച്ച് അരാഷ്ട്രീയമായ സ്ത്രൈണ പ്രയോഗത്തെ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരം ക്രിയാത്മക പ്രതിഷേധങ്ങള്‍ സ്ത്രീപുരുഷ ബന്ധത്തെ പുനരെഴുതുന്നതും സമൂഹത്തിന്‍റെ സാംസ്കാരിക, ലൈംഗിക, വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ പ്രത്യക്ഷമായ അടിയാളപ്പെടുത്തലുകള്‍ ആയി അവ മാറുന്നതും. ഈ പ്രക്രിയയില്‍ പൊതുസംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന കാപട്യങ്ങളും നിരോധനങ്ങളും വെളിച്ചത്തുവരുന്നുവെന്നതും വളരെ പ്രധാനമാണ്.

ശരീരം, അഭിനിവേശം, അധികാരം: ലൈംഗികതയുടെ ചരിത്രമാനങ്ങള്‍
ഷീബ കെ.എം.

ലൈംഗികത നമ്മുടെ സ്വകാര്യപൊതുമണ്ഡലജീവിതത്തെ നിര്‍ണ്ണയിക്കുന്നതോടൊപ്പം നിര്‍വൃതി, ആഹ്ലാദം തുടങ്ങി ഭയം, ജുഗുപ്സ വരെയുള്ള വിരുദ്ധങ്ങളായ വികാരപ്രകടനങ്ങളുടെ വേദിയുമാണ്. വികാരമായും ആവിഷ്കാരമായും അനുഭവമായും നിലകൊള്ളുന്നതും നമ്മുടെ സ്വത്വത്തെ നിര്‍മ്മിക്കുന്നതുമായ ഘടകമാണത്. ഗാഢമായ വൈകാരികബന്ധങ്ങളുടെ വലിയൊരു പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ടും ഗൗരവപൂര്‍ണ്ണമായ ഒരു സമൂഹ്യതലം അതിനുള്ളതുകൊണ്ടും വ്യത്യസ്ത നൈതിക രാഷ്ട്രീയ സമീപനങ്ങളുടെ സംഘര്‍ഷമേഖലയായി ലൈംഗികത മാറി.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബൗദ്ധികവ്യവഹാരങ്ങളെ നിര്‍ണ്ണയിച്ച ഉദാരതാവാദം  ലൈംഗികതയെ പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയാണ് ഇത്തരം അന്വേഷണങ്ങള്‍ക്ക് മാതൃകയായി നിലകൊണ്ടത്. പ്രധാനമായും മനുഷ്യശരീരത്തിന്‍റെ ഒരു പ്രവര്‍ത്തനപ്രക്രിയയായി ലൈംഗികത ഒതുക്കപ്പെട്ടതും വൈദ്യലോകം മാനകമാക്കി മാറ്റിയ ലൈംഗികതയിലെ ശരി-തെറ്റുകള്‍ തീര്‍ച്ചപ്പെടുത്താന്‍ തുടങ്ങിയതും അങ്ങനെയാണ്. ആധുനിക വിജ്ഞാനോല്‍പ്പാദന ജ്ഞാനശാഖകളായ സമൂഹശാസ്ത്രവും, നരവംശശാസ്ത്രവുമൊക്കെ ഇതിന് കൂട്ടുപിടിച്ചതായും കാണാം.
മതങ്ങളെ പിന്തള്ളിക്കൊണ്ട് ആധുനികത പ്രതിഷ്ഠിച്ച യുക്തിനിഷ്ഠനായ മനുഷ്യന്‍റെ ഭദ്രമായ ഏകബോധത്തെ ചിതറിച്ചുകൊണ്ട് മനോവിശ്ലേഷണത്തിന്‍റെ പാത വെട്ടിത്തുറന്ന സിഗ്മണ്ട് ഫ്രോയ്ഡ്1 ഊര്‍ജ്ജസ്വലമായ ഒരു അബോധമണ്ഡലത്തെയാണ് തുറന്നുവെച്ചത്. ഇതോടെ മനുഷ്യമനസ്സിനെക്കുറിച്ച് ശാശ്വതമെന്ന് കരുതിപ്പോന്ന പല ധാരണകളുടെയും കീഴിലുള്ള മണ്ണ് ഒലിച്ചുപോയി. അബോധമനസ്സിന്‍റെ വ്യവഹാരങ്ങള്‍ സൃഷ്ടിക്കുന്ന കല്പിതചിത്രങ്ങള്‍ക്ക്  ബോധമനസ്സിന്‍റെതില്‍ നിന്നും വിഭിന്നങ്ങളായ അഭിനിവേശമാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്ന അറിവ് ലിംഗഭേദത്തെയും ലൈംഗികതൃപ്തിയേയും കുറിച്ചുള്ള എല്ലാ മുന്‍ധാരണകളെയും തകര്‍ക്കുന്നതായിരുന്നു. സ്ത്രീവിരുദ്ധതയ്ക്ക് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന ഫ്രോയ്ഡിന്‍റെ വാദങ്ങള്‍ തീര്‍ത്തും ശാരീരികാവയവബദ്ധമല്ല ലൈംഗികത എന്നെങ്കിലും സ്ഥാപിക്കാന്‍ സഹായകമായി.

2 നരവംശശാസ്ത്രഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന വിജ്ഞാനവും സംസ്കാരങ്ങളുടെ പ്രത്യേകതകളാല്‍ ഉടലെടുക്കുന്ന വ്യത്യസ്തങ്ങളായ രതിഭാവനാപ്രകടനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുകയും ലൈംഗികതയുടെ സാംസ്കാരിക ഉറവിടങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു

.3 എന്നാല്‍ നരവംശശാസ്ത്രപ്രധാനികളായ മാര്‍ഗരറ്റ് മീഡിനെപ്പോലുള്ളവര്‍ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ പ്രത്യുല്പാദനപരമായ ലൈംഗികവിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്തുള്ളൂ.

4 ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കത്തോടെ വികസിച്ചുവന്ന സാമൂഹ്യചരിത്രരചനാരീതികള്‍, പ്രത്യേകിച്ചും മനോനിലകളുടെ  പഠനങ്ങളാണ് ലൈംഗികതയെ ഗൗരവമേറിയ ഒരു സാമൂഹ്യപ്രശ്നമായി മുന്നോട്ടുവെക്കാന്‍ സഹായിച്ചത്. എന്നാല്‍ ഏറ്റവും വിപ്ലാവത്മകമായ മുന്നേറ്റങ്ങള്‍ ലൈംഗികതാപഠനത്തില്‍ അടയാളപ്പെടുത്താന്‍ കാരണമായത് നവസാമൂഹ്യപ്രസ്ഥാനങ്ങളാണ് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍ ലോകത്താകമാനം ഉയര്‍ന്നുവന്ന പുതു ഇടതുപക്ഷത്തിന്‍റെ  രാഷ്ട്രീയം പുത്തന്‍ സ്വാതന്ത്ര്യങ്ങളുടെ കാഹളങ്ങള്‍ മുഴക്കുകയായിരുന്നു. പരമ്പരാഗത രാഷ്ട്രീയവിവക്ഷകളെ ചോദ്യം ചെയ്യുകയും പുത്തന്‍ വിമോചനപാതകള്‍ വെട്ടിത്തുറക്കാന്‍ ശ്രമിക്കുകയും ചെയ്തത് സ്വവര്‍ഗ്ഗലൈംഗികപ്രസ്ഥാനങ്ങള്‍ക്കും സ്ത്രീ/കറുത്തവര്‍ഗ്ഗ/ദലിത് പ്രസ്ഥാനങ്ങള്‍ക്കും കരുത്തേകി. റാഡിക്കല്‍ ഫെമിനിസവും

5  ലൈംഗികതയെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ഉണ്ടാവേണ്ട സമൂലമായ ഉടച്ചുവാര്‍ക്കലുകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. പ്രത്യുല്‍പാദനപരമല്ലാത്ത ലൈംഗികപ്രകടനങ്ങളും, പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, ഭിന്നലൈംഗിക സ്വത്വങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യവും സമരോന്മുഖമായ അജണ്ടകളായി സ്ഥാപിച്ചെടുക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു.
ലൈംഗികത ലിംഗപദവിയെ നിര്‍ണ്ണയിക്കുന്നു എന്ന ധാരണ ഏറെ പ്രചാരമുള്ള ഒന്നാണ്. ലിംഗഭേദത്തിന്‍റെ അനേകം അവസ്ഥകള്‍  ഉണ്ടായിരിക്കെ അവയൊക്കെ ലൈംഗികതയുടെ മാത്രം സൃഷ്ടിയാണെന്ന് വാദിക്കുന്നതില്‍ അസാംഗത്യമുണ്ട്. ശരീരം ലിംഗഭേദാവസ്ഥയെ സൃഷ്ടിക്കുകയല്ല മറിച്ച് ശരീരവും ലൈംഗികതയും സാമൂഹ്യനിര്‍മ്മിതികളുടെ ബലാബലങ്ങള്‍ക്കകത്ത് രൂപപ്പെടുകയാണ് ചെയ്യുന്നത്. സ്ത്രൈണത, ആണത്തം, ലൈംഗികാകര്‍ഷണമാതൃകകള്‍ തുടങ്ങിയ സങ്കല്പനങ്ങള്‍ ചരിത്രഗതിയുടെ സാമൂഹ്യപ്രക്രിയയ്ക്ക് വിധേയമാവുകയും നിരന്തരമായി പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജൈവപരമായി ശരീരത്തിലൂന്നി മാത്രം ഉദ്ദീപിപ്പിച്ചെടുക്കാവുന്ന 'അടിസ്ഥാന' ലൈംഗികചോദനകള്‍ ഇല്ലതന്നെ (വൈദ്യശാസ്ത്രം ഇതവകാശപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും). പ്രത്യക്ഷത്തില്‍ ഒരേപോലെയെന്ന് തോന്നിയേക്കാവുന്ന ലൈംഗിക ബന്ധങ്ങള്‍ക്കു പോലും സൂക്ഷ്മമായ അര്‍ത്ഥതലങ്ങളും വ്യക്തിനിഷ്ഠമാനങ്ങളും ഉണ്ടാകാം. അതിനാല്‍ തന്നെ ലൈംഗികാഭിനിവേശം സംസ്ക്കാരത്താലും ചരിത്രമുഹൂര്‍ത്തങ്ങളാലും നിര്‍മ്മിക്കപ്പെടുന്നവയാണെന്നു പറയാം. ലൈംഗികത എന്നാല്‍ കേവലം ലൈംഗികവേഴ്ചയല്ലെന്നും മറിച്ച് ലിംഗഭേദങ്ങള്‍, സ്ത്രൈണതാപൗരുഷസങ്കല്പങ്ങള്‍, രതികല്പിതചിത്രങ്ങള്‍, ബാഹ്യലാളനകള്‍  രതിമൂര്‍ച്ഛ തുടങ്ങി നിരവധി ഘടകങ്ങളുടെ സംയോജനമാണെന്നും മനസ്സിലാക്കേണ്ടതാണ്.
ഇടുങ്ങിയ സദാചാരബദ്ധമല്ലാത്തതും രാഷ്ട്രീയാവബോധമുള്ളതുമായ കാഴ്ചകള്‍ പോലും ലൈംഗികതയെ പ്രകൃതിയുടെ നീക്കിയിരിപ്പായി മാത്രം കണ്ടിട്ടുണ്ട്. ഇത്തരമൊരു പ്രകൃതിവാദം ശക്തിപ്പെട്ടതിന്‍റെ ഭാഗമായാണ് സ്വാഭാവിക/അസ്വാഭാവിക ലൈംഗികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മില്‍ ബന്ധപ്പെടുന്ന ലൈംഗികത മാത്രമേ പ്രത്യുല്‍പാദനപരമായതുള്ളൂ എന്നതിനാല്‍ അതു മാത്രമായി സ്വാഭാവിക ലൈംഗികത. ഇത്തരം ശരീരശാസ്ത്രവാദങ്ങള്‍ ഏറ്റവും ഹിംസാത്മകമായി പ്രയോഗിച്ചത് മതങ്ങളും പിന്നെ ഹിറ്റ്ലറുടെ നാസീഭരണകൂടവുമായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭരണകൂടം അധികം അകലെയല്ലതാനും.
മാനവരാശിയുടെ നിലനില്‍പുമായി ബന്ധപ്പെട്ടതുകൊണ്ട് ലൈംഗികതയെ പ്രാകൃതസമൂഹങ്ങള്‍ ഉര്‍വ്വരയുമായി കോര്‍ത്തിണക്കി ആചാരാനുഷ്ഠാനങ്ങള്‍ നടത്തിപ്പോന്നു. ഗോത്രസംസ്കൃതിയില്‍ നിന്നും പതുക്കെ പിടിവിട്ടു തുടങ്ങിയ കാലത്ത് സ്വകാര്യസ്വത്തും അതുവഴി കുടുംബവും ഉരുത്തിരിഞ്ഞതോടെ പിതൃഅധീശത്വവ്യവസ്ഥയും അതിനനുബന്ധമായി സ്ത്രീലൈംഗികതയ്ക്കു മേലുള്ള നിയന്ത്രണങ്ങളും ഉടലെടുത്തു എന്ന എംഗല്‍സിന്‍റെ വാദം പ്രസിദ്ധമാണല്ലോ

.6 വ്യവസ്ഥാപിത മൂല്യങ്ങളും കാലാകാലങ്ങളില്‍ രൂപം കൊണ്ട അധീശത്വബന്ധങ്ങളും നിലനിര്‍ത്താന്‍ ലൈംഗികത വിനിയോഗിക്കപ്പെട്ടു. അതോടെ സ്ത്രീയുടെ ലൈംഗികത കരുതലോടെ കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നായി മാറി. ജാതിയുടെയും സംസ്കാരത്തിന്‍റെയും അധികാരശ്രേണികളുടെയും ചിഹ്നങ്ങളായി സ്ത്രീ ലൈംഗികത വര്‍ത്തിക്കേണ്ടതായും വന്നു. മൂല്യവ്യവസ്ഥകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ലൈംഗികതാധാരണകളില്‍ അതിന്‍റെ മുദ്രകള്‍ പതിപ്പിക്കുകയും സ്ത്രീലൈംഗികതയ്ക്കുമേലുള്ള നിയന്ത്രണങ്ങള്‍ ചരിത്രത്തിലെ തുടര്‍ന്നു പോരുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്തു.

ജ്ഞാനോദയത്തിന്‍റെ വരവോടെ കുടുംബം സ്ത്രീലൈംഗികതയുടെ പ്രാഥമികവും ആത്യന്തികവുമായ പ്രകാശനമണ്ഡലമാവുകയും ഗര്‍ഭധാരണവും ശിശുപരിചരണവും മാത്രം അതിന്‍റെ അനന്തര ധര്‍മ്മങ്ങളായി കണക്കാക്കപ്പെടുകയും ചെയ്തു. ആധുനികതയുടെ സൃഷ്ടിയായി പൊതു/സ്വകാര്യ ഇടങ്ങള്‍ തമ്മിലുള്ള കണിശമായ അന്തരങ്ങള്‍ നിര്‍വചിക്കപ്പെട്ടതോടെയും മുതലാളിത്ത ഉല്പാദനബന്ധങ്ങള്‍ ലിംഗപരമായ വേര്‍തിരിവുകള്‍ രൂക്ഷമാക്കിയതോടെയും സ്ത്രീയും അവളുടെ ലൈംഗികതയും കുടുംബത്തിനകത്തെ പ്രത്യുല്പാദനബന്ധങ്ങളിലേക്ക് ചുരുങ്ങാന്‍ പ്രേരിപ്പിക്കപ്പെട്ടു.
ലൈംഗികതയുടെ ചരിത്രത്തില്‍ ഇംഗ്ലണ്ടിലെ വിക്ടോറിയന്‍ കാലഘട്ടം ഗൗരവമായ പരിഗണനയാണ് അര്‍ഹിക്കുന്നത്. ആധുനിക സ്ത്രീത്വത്തിന്‍റെ നിര്‍വചനങ്ങള്‍ ഏറെയും ഈ കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രൈണതയുടെ മുഖമുദ്ര രതിവര്‍ജ്ജനവും  ഗര്‍ഭധാരണ/മാതൃത്വവുമായിരുന്നു, ഉദാത്ത വിക്ടോറിയന്‍ വനിത ലൈംഗികതൃഷ്ണകളില്ലാത്തവളും. സ്ത്രീകള്‍ സ്വയാര്‍ജ്ജിതമായ ലൈംഗികചോദനകളില്ലാത്ത അലൈംഗികസ്വത്വങ്ങളാണെന്നും എന്നാല്‍ ലൈംഗികാവയവങ്ങളാല്‍ ഭരിക്കപ്പെടാന്‍ സാധ്യതയുള്ള (അതിനാല്‍ത്തന്നെ നിയന്ത്രിക്കപ്പെടേണ്ട)വരാണെന്നുമുള്ള വിരുദ്ധങ്ങളായ ധാരണകള്‍ പുലര്‍ന്നുപോന്നു.8 സ്വന്തമായ തൃഷ്ണകളില്ലെങ്കിലും ഏതു പ്രലോഭനങ്ങള്‍ക്കും വശംവദയാകുന്നവള്‍ തന്നെയാണത്രെ സ്ത്രീ. ലൈംഗികപ്രസരമുള്ള സ്ത്രീകള്‍ പതിതകളാണെന്നും പതിതകള്‍ക്കു മാത്രമേ രതിതൃഷ്ണയുണ്ടാവു എന്നും മറ്റുമുള്ള സൂക്തങ്ങള്‍ ഈ കാലഘട്ടത്തില്‍ പ്രചരിച്ചുപോന്നു.  വിക്ടോറിയന്‍ കാലഘട്ടം ലൈംഗികതയെ അടിച്ചമര്‍ത്തുകയല്ല മറിച്ച് വര്‍ദ്ധിച്ച വ്യവഹാരങ്ങളിലൂടെ രതിസാദ്ധ്യതകളെ തുറന്നുകാട്ടുകയാണുണ്ടായതെന്ന് എഴുപതുകളുടെ അവസാനത്തില്‍ ദാര്‍ശനികനായ മിഷൈല്‍ ഫൂക്കോ പറയുന്നുണ്ട്.9 പത്തൊമ്പതാം നൂറ്റാണ്ട് ലൈംഗികതയുടെ ചരിത്രത്തിലെ മൗനങ്ങളുടെ കാലമല്ലെന്നും ലൈംഗികതയെ സംബന്ധിച്ച് ഒരു വ്യവഹാരവിസ്ഫോടനം തന്നെ ഉണ്ടായെന്നും വിവിധ ലൈംഗികതകളുടെ ക്രമങ്ങളും പട്ടികകളും വരെ തയ്യാറാക്കപ്പെട്ടുവെന്നും (നിരോധനത്തിനുവേണ്ടിയാണെങ്കിലും) ഫൂക്കോ വാദിക്കുന്നു. ഫൂക്കോയുടെ സിദ്ധാന്തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ചോദനയെന്നതിനപ്പുറം സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായി പുന:സൃഷ്ടിക്കപ്പെടുന്ന ഒരു സാമൂഹ്യനിര്‍മ്മിതിയായും സ്ഥൈാനത്തില്‍ കേസ് തള്ളിപ്പോവുകയായിരുന്നു ചെയ്തത്. ഇന്ത്യന്‍ നിയമാവലികള്‍ രൂപം കൊണ്ട കാലത്തിന് സ്ത്രീയുടെ അത്തരം അഭിനിവേശസാധ്യതകളെ സങ്കല്പിക്കാനോ അംഗീകരിക്കാനോ ഉള്ള ഭാവനയോ സമ്മതമോ ഇല്ലായിരുന്നു എന്നതത്രെ കാരണം! പുരുഷസ്വവര്‍ഗ്ഗഭോഗികള്‍ ഇന്നും അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അദൃശ്യമായിപ്പോയതും ഇതുകൊണ്ടുതന്നെ. സ്ത്രീയുടെ ചാരിത്ര്യവും പാതിവ്രത്യവും സംബന്ധിച്ച് പനി പിടിക്കുന്ന ആധികള്‍ കൊണ്ടുനടക്കുന്ന മത/വര്‍ഗ്ഗീയ ഫാഷിസ്റ്റുശക്തികള്‍ സ്ത്രീലൈംഗികതയെ വിലക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന കാഴ്ച നമുക്ക് ചുറ്റും ഏറിവരികയാണ്. സ്ത്രീയുടെ ലൈംഗികാഭിനിവേശം സാംസ്കാരികഭാവനയെ സംഭീതമാക്കുന്നുണ്ടെന്ന് വ്യക്തം.
ഇന്ത്യയില്‍ ലൈംഗികത ആദ്യമായി പൊതുചര്‍ച്ചയ്ക്കു വിധേയമാവുന്നത് ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങളിലാണ്. പുരുഷ ലൈംഗികവര്‍ജ്ജനത്തെ  ഉദാത്തവത്കരിക്കുകയും ജീവസത്തയായ ശുക്ലത്തെ സംരക്ഷിക്കുകയും വഴി കൂടുതല്‍ ഉത്കൃഷ്ടമായ സാമൂഹിക-രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ക്കായി ശക്തി സംഭരിക്കാം എന്നായിരുന്നു വിവേകാനന്ദനും പിന്നീട് ഗാന്ധിയും വാദിച്ചത്. ഗാന്ധി തന്‍റെ സ്വകാര്യജീവിതത്തിന്‍റെ സന്ദര്‍ഭത്തില്‍ സ്ത്രീകളെ തന്‍റെ ലൈംഗികഭാവനകള്‍ക്കും ആവശ്യങ്ങള്‍ക്കും പാത്രമാക്കുന്നതിനുപകരം തന്‍റെ ലൈംഗികവര്‍ജ്ജനത്തിന്‍റെ തെളിവുകളായാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കിടക്കറ പരീക്ഷണത്തിന് സഹകരിച്ച സ്ത്രീകളുടെ മാനസിക-ശാരീരിക അവസ്ഥകളെ കണക്കിലെടുക്കാന്‍ ഗാന്ധി തയ്യാറായില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പുരുഷലൈംഗികതയുടെ ഹിംസാത്മകമായ പരിസരങ്ങളെക്കുറിച്ച് സംസാരിക്കുകയും പുരുഷരതിയുടെ നവീകരണത്തിനായി നിരന്തരം വാദിക്കുകയും ചെയ്ത ഗാന്ധി, ലൈംഗികവര്‍ജ്ജിതയായ സ്ത്രീയെ, പ്രത്യേകിച്ച് ഹിന്ദുവിധവയെ, ഉദാത്തമാതൃകയായി പ്രതിഷ്ഠിച്ചു.10 ചാരിത്ര്യമല്ല മറിച്ച് പാതിവ്രത്യമായിരുന്നു ഗാന്ധിയുടെ ആദര്‍ശസ്ത്രീത്വത്തിന്‍റെ ലക്ഷണം. സ്വന്തം ലൈംഗികതൃഷ്ണകളെ കീഴടക്കി രാഷ്ട്രതാത്പര്യങ്ങള്‍ക്കായി മുഴുവന്‍ ഊര്‍ജ്ജവും നീക്കിവയ്ക്കേണ്ടവളായിരുന്നു ഈ സ്ത്രീരൂപം.
ഇരുപതാം നൂറ്റാണ്ടിലെ മറ്റ് മുന്നേറ്റങ്ങള്‍ സ്ത്രീലൈംഗികതയെ കണ്ടതെങ്ങനെയായിരുന്നു? ഇടതുപ്രസ്ഥാനങ്ങള്‍ പൊതുമണ്ഡലത്തില്‍ സ്ത്രീയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ ശ്രമിച്ചുവെങ്കിലും ലൈംഗികത സംബന്ധിച്ച നിലപാടുകളില്‍ അവയ്ക്ക് വ്യക്തതയില്ലെന്നു കാണാം. കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ച അവസരങ്ങളില്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. റോസാലക്സംബര്‍ഗും ലെനിനും ഈ വിഷയത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ പ്രസിദ്ധമാണ്. കമ്മ്യൂണിസ്റ്റ് സ്ത്രീകള്‍ തൊഴില്‍പ്രശ്നങ്ങളും വിപ്ലവവും ചര്‍ച്ച ചെയ്യുന്നതിനു പകരം ലൈംഗികതയുടെ ചര്‍ച്ചകളിലേക്ക് 'വഴിതെറ്റി'പ്പോവുന്നതിനെ ലെനിന് അനാരോഗ്യകരമായ വ്യതിചലനം  എന്നാണ് വിളിച്ചത്. ബൂര്‍ഷ്വാ വ്യവസ്ഥിതിയും സ്വകാര്യസ്വത്തും കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവമായ പ്രശ്നങ്ങളുയര്‍ത്തുന്നുണ്ടെന്നും പുത്തന്‍ വ്യവസ്ഥിതിയെ വിഭാവനം ചെയ്യുമ്പോള്‍ ഈ വിഷയങ്ങള്‍ അവശ്യം ചര്‍ച്ചചെയ്യേണ്ടതാണെന്നുമുള്ള റോസയുടെ വാദം വിലപ്പോയില്ല.11 തെലുങ്കാനപോലെയുള്ള സമരങ്ങളില്‍ സ്ത്രീകളെ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളാരോപിച്ച് പാര്‍ട്ടിയില്‍നിന്നും പുരുഷകേഡറുകള്‍ പുറത്താക്കുകയുണ്ടായി. സവര്‍ണ്ണ പുരുഷ കടന്നുകയറ്റങ്ങളെ സഹിക്കാനും ഗറില്ലായുദ്ധസന്ദര്‍ഭങ്ങളില്‍പ്പോലും സദാചാരവ്യവസ്ഥയെ കാത്തുസൂക്ഷിക്കാനുമുള്ള ഉത്തരവാദിത്തം സ്ത്രീയില്‍ നിക്ഷിപ്തമായി.
പ്രാചീന ഇന്ത്യയുടെ ചരിത്രം പഠിച്ച ഉമാചക്രവര്‍ത്തി വേദകാലഘട്ടത്തില്‍ സ്ത്രീകള്‍ ദാസികളായിരുന്നത് ലൈംഗികമായും കൂടിയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. ഗോത്രസംസ്കൃതിയില്‍നിന്നും ഭരണകൂട വ്യവസ്ഥ  രൂപപ്പെട്ടുവന്ന, ക്രിസ്തുവിനുമുമ്പുള്ള 6-ാം നൂറ്റാണ്ട് മുതല്‍ ക്രമേണ രാജാവും രാജ്യാധികാരവും ജാതിയുടെയും പുരുഷാധിപത്യത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങളോട് ചേര്‍ന്ന് സ്ത്രീകളുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചുവെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും വിവിധ കഥാസന്ദര്‍ഭങ്ങള്‍ വിവരിച്ചും മനുസ്മൃതി, അര്‍ത്ഥശാസ്ത്രം, ജാതകകഥകള്‍ തുടങ്ങിയ കൃതികളെ ഉദ്ധരിച്ചും ഈ അധികാരപ്രയോഗങ്ങളുടെ രൂപങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട് അവര്‍. സ്ത്രീലൈംഗികതയ്ക്കുമേല്‍ ശാസനകളേര്‍പ്പെടുത്താനുള്ള പ്രാഥമികാധികാരം ഭര്‍ത്താവിനും അതിനു ശേഷം ചാര്‍ച്ചക്കാര്‍ക്കും ഇവയൊന്നും 'ഫലിക്കാതെ' വരുമ്പോള്‍ രാജ്യാധികാരത്തിനുമാണെന്ന് മേല്‍പറഞ്ഞ കൃതികള്‍ സ്ഥാപിക്കുന്നു.12 ജാതിയുടെയും ഏകഭര്‍തൃകുടുംബത്തിന്‍റെയും നിര്‍ബന്ധങ്ങള്‍ ഏതു വിധേനയാണ് ഈ സംവിധാനങ്ങളുടെ നിലനില്‍പ്പിനായി സ്ത്രീലൈംഗികതാനിയന്ത്രണങ്ങള്‍ നടപ്പാക്കിയത് എന്നത് ശ്രദ്ധേയമാണ്. 'പരപുരുഷ' നോട് ബന്ധംപുലര്‍ത്തിയ സ്ത്രീയെ തലമുണ്ഡനം ചെയ്തും പരസ്യമായി ചന്തകളില്‍ കല്ലെറിഞ്ഞും പട്ടികള്‍ക്ക് കടിക്കാന്‍ വിട്ടുകൊടുത്തും ശിക്ഷിക്കണമെന്നുമൊക്കെ അനുശാസിക്കുന്നതായിരുന്നു ഈ 'നീതി' നര്‍വ്വഹണരീതികള്‍! മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെയും ശിക്ഷാനടപടികളുടെയും ആവശ്യകത തന്നെ ഉടലെടുക്കുന്നത് എഴുതപ്പെട്ടതും അനുശാസിക്കപ്പെട്ടതുമായ ലൈംഗികശാസനകളെ സ്ത്രീകള്‍ നിരന്തരം സ്വന്തം ജീവിതങ്ങളുടെ ആവിഷ്കാരം കൊണ്ട് ലംഘിച്ചിരുന്നുവെന്നതിനാലാണെന്ന് ശ്രദ്ധേയമാണ്. ചരിത്രത്തിലുടനീളം ഇന്ത്യയുടെ പല ഭാഗത്തും ഇത്തരം നടപടികള്‍ ദര്‍ശിക്കാവുന്നതാണ്. 19-ാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിലെ പെഷ്വാ  ഭരണം 'അവിഹിത' ബന്ധങ്ങളാരോപിക്കപ്പെട്ട സ്ത്രീകളെ മൊട്ടയടിച്ച് കാട്ടിലുപേക്ഷിക്കുകയാണ് ചെയ്തിരുന്നത്. മറ്റു ഉദാഹരണങ്ങള്‍ സുലഭം.
മറ്റു പല പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ചരിത്രപരമായി ലൈംഗികത ഒരു പൊതുവ്യവഹാരത്തിന്‍റെ ഭാഗമായിരുന്നതായി കാണാം. ക്രിസ്തുവര്‍ഷം പതിമൂന്നു മുതല്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ രചിക്കപ്പെട്ട മണിപ്രവാള സാഹിത്യം രതിബിംബങ്ങളാലും ശരീരവര്‍ണ്ണനകളാലും മുഖരിതമാണ്. ദേവദാസികള്‍ക്ക് അംഗീകാരവും ബഹുമാനവും നല്‍കിയിരുന്ന കാലമായിരുന്നു ഇതെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ചൊക്കൂര്‍ ലിഖിതം ദേവദാസികള്‍ക്ക് ക്ഷേത്രത്തില്‍നിന്നും നല്‍കിയിരുന്ന ധാന്യത്തിന്‍റെ കണക്കു പറയുന്നു. സ്ഥാണു രവിവര്‍മ്മ കുലശേഖരന്‍റെ മകളായ കീഴനടികള്‍ ദേവദാസിസ്ഥാനം സ്വീകരിച്ചതായും മറ്റൊരു ദേശവാഴിയായ വീര കേരളവര്‍മ്മ, കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിക്കളത്രം എന്ന ദേവദാസിയെ വിവാഹം കഴിച്ചതായും കാണാം. രതി ഒരു ശാസ്ത്രമായി പഠിക്കുകയും അതില്‍ നൈപുണ്യം നേടുകയും ചെയ്തിരുന്ന കാലമായിരുന്നു അതെന്ന് വൈശികതന്ത്രം, ചന്ദ്രോത്സവം തുടങ്ങിയ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. "നമ്പൂതിരിമാരുടെ പുളപ്പിന്‍റെ കാലം" എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞമ്പിള്ള വിളിക്കുന്ന ഈ കാലം അയഞ്ഞ സ്ത്രീപുരുഷ ബന്ധങ്ങളുടെതായിരുന്നു എന്ന് അനുമാനിക്കാം. മണിപ്രവാളസാഹിത്യത്തിലൂടെയും നമ്പൂതിരിമാരുടെ 'നേരമ്പോക്കു'കള്‍ വിവരിക്കുന്ന വെടിവട്ടങ്ങളിലൂടെയും പൊതുചര്‍ച്ചയ്ക്കു വിധേയമായ സ്ത്രീകളുടെ രതിചാതുരി, ലൈംഗികത ലജ്ജകൂടാതെ ചര്‍ച്ചചെയ്തിരുന്ന വിഷയമായിരുന്നു എന്നു സൂചിപ്പിക്കുന്നു.14 ജാതിശ്രേണിയില്‍ നമ്പൂതിരിമാര്‍ കയ്യാളിയിരുന്ന ലൈംഗിക സ്വാതന്ത്ര്യങ്ങളായിരുന്നു ഇതിന്‍റെ മറുപുറം. നമ്പൂതിരി അധീശത്വം നിലനിര്‍ത്തിപ്പോരാന്‍ നിരത്തിയ സാധൂകരണങ്ങളിലൊന്നായിരുന്നു പരശുരാമ ഐതിഹ്യം. നമ്പൂതിരി സ്ത്രീകള്‍ക്കൊഴിച്ച് മറ്റാര്‍ക്കും ചാരിത്ര്യശുദ്ധി ആവശ്യമില്ലെന്നും അവരൊക്കെയും നമ്പൂതിരിപുരുഷന്‍റെ ലൈംഗികതൃപ്തിക്കുവേണ്ടി വഴങ്ങേണ്ടവരായിരുന്നുവെന്നും പരശുരാമന്‍ അനുശാസിച്ചുവത്രെ. ജാതിവ്യവസ്ഥയുടെ ആശയതലത്തിലുള്ള ഇത്തരം ന്യായീകരണങ്ങള്‍ കേരളത്തിന്‍റെ ലൈംഗിക സദാചാരം നിര്‍ണ്ണയിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു.
ശരീരത്തിന്‍റെ ആവരണവും അനാവരണവും നോട്ടസാദ്ധ്യതകളെയും (ഴമ്വല) അഭിനിവേശത്തേയും നിയന്ത്രിക്കുന്നതിനാല്‍ കേരളത്തിന്‍റെ പരമ്പരാഗത വസ്ത്രധാരണരീതി പരിഗണനയര്‍ഹിക്കുന്നു. വര്‍ദ്ധിത രതിഭാവങ്ങള്‍ ഉണര്‍ത്താന്‍ പ്രാപ്തിയുള്ള ലൈംഗികാവയവമായി സ്തനങ്ങളെ മണിപ്രവാളസാഹിത്യം പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും കാഴ്ചയ്ക്ക് തുറന്നുകൊടുക്കപ്പെട്ട സ്തനങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരിക പ്രത്യേകതകളുള്‍ക്കൊള്ളുന്ന ഒരു അഭിനിവേശമാതൃകയെയാണ് സൂചിപ്പിക്കുന്നത്. ഒരു മാറ്റം ആദ്യമായി ആവശ്യപ്പെടുന്നത് ക്രിസ്തീയമിഷനറിമാരാണെന്നുള്ളത് ശ്രദ്ധേയമാണ്. മറയ്ക്കപ്പെടാത്ത മാറ് ഹീനസംസ്കാരത്തിന്‍റെ സൂചകമായിത്തീര്‍ന്നതോടെ പുത്തനുണര്‍വ്വോടെ ഉയര്‍ന്നുവന്ന ജാതിസംഘടനകള്‍ക്ക് അതൊരു സ്വത്വപ്രശ്നമായി മാറി. ആയിരത്തി എണ്ണൂറ്റി അമ്പതുകളില്‍ കേരളത്തിലെ ചാന്നാന്‍മാര്‍ക്കിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തില്‍ ഇത്തരം ആശയപ്രഖ്യാപനങ്ങളുടെ അടിയൊഴുക്കുകള്‍ ദര്‍ശിക്കാവുന്നതാണ്. അഭിനിവേശത്തിന്‍റെ പരിധികള്‍ ക്രമേണ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. രാത്രിയില്‍ കിടപ്പറയുടെ സ്വകാര്യതയില്‍ ബ്ലൗസിട്ട് നിര്‍വൃതിയടയുന്ന സ്ത്രീരൂപം തന്‍റെ ശരീരത്തേയും രതിതൃഷ്ണകളെയും പുനര്‍നിര്‍മ്മിക്കുകയായിരുന്നു. അധിനിവേശവിധേയമായ അഭിനിവേശഭാവനകള്‍ ആധുനികവ്യക്തിത്വങ്ങളാവാന്‍  ബദ്ധപ്പെടുകയും ബ്ലൗസിടുന്നതിലൂടെ പഴമയോട് കലഹിക്കുകയുമായിരുന്നു. സ്ത്രീശരീരത്തിനുമേല്‍ നടത്തപ്പെടുന്ന ഇത്തരം പരിവര്‍ത്തനങ്ങളെ ചെറുത്തവര്‍ സ്വകാര്യമെന്നു കരുതപ്പെട്ട ലൈംഗികജീവിതത്തില്‍ അധിനിവേശം നടത്തുന്ന കൈയേറ്റങ്ങളെ എതിര്‍ക്കുകയായിരുന്നു തങ്ങളുടെ സ്ത്രീകള്‍ മറ്റൊരു സംസ്കാരത്തിന്‍റെ (ബ്ലൗസിടുന്നവരുടെ) ലൈംഗികഭാവനകള്‍ക്ക് തുറന്നുകൊടുക്കപ്പെടുന്നതിന്‍റെ ആധികളും ഇതില്‍ പ്രകടമായി.
കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന നവോത്ഥാനപ്രസ്ഥാനങ്ങളൊക്കെയും സ്ത്രീപ്രശ്നങ്ങള്‍ സജീവ പരിഗണനയ്ക്കായി എടുക്കുകയുണ്ടായി. അനാചാരങ്ങള്‍ക്കെതിരെ പൊരുതുമ്പോഴും സ്ത്രീ എങ്ങനെ ഉടുക്കണം, ഒരുങ്ങണം, പെരുമാറണം ഏതൊക്കെ ജോലികളിലേര്‍പ്പെടണം, എന്താണ് മാതൃകാസ്ത്രീത്വം എന്നൊക്കെ ഓരോ ജാതിസംഘടനയ്ക്കകത്തും വിപുലമായ ചര്‍ച്ചകള്‍ നടന്നു. പുതുതായി രൂപീകൃതമായിക്കൊണ്ടിരിക്കുന്ന ജാതിസത്വങ്ങളുടെ ചിഹ്നങ്ങളായി വര്‍ത്തിക്കാന്‍ സ്ത്രീ നിര്‍ബന്ധിതയായി. അധിനിവേശ വ്യക്തിത്വങ്ങളായി ആദ്യം മാറിക്കൊണ്ടിരുന്ന നായര്‍ സമുദായമായിരുന്നു പരിഷ്കാര മാതൃക. ഇന്ദുലേഖയിലൂടെ ആഘോഷിക്കപ്പെട്ട നിപുണയായ എന്നാല്‍ പരിധികള്‍ വിടാത്ത സ്ത്രീരൂപം മാതൃകയായി പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് മലയാളി പുരുഷനെ കീഴടക്കുന്ന ഏറ്റവും ശക്തമായ രതിബിംബമായ വലിയ സ്തനങ്ങളും വലിയ നിതംബങ്ങളുമുള്ള മലയാളിയുവതിയുടെ ജന്മവും ഈ കാലത്തില്‍ തിരയാവുന്നതാണ്.
അധിനിവേശ സദാചാരത്തിന്‍റെ കടന്നുകയറ്റം പരമ്പരാഗത മൂല്യസംഹിതകളെ തൂത്തെറിഞ്ഞുവെന്നതില്‍ സംശയമില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഉയര്‍ന്നുവന്ന സാമൂഹ്യനവീകരണ വ്യവഹാരങ്ങളില്‍ സംബന്ധം പോലുള്ള ആചാരങ്ങള്‍ നിര്‍ത്തലാക്കേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുകയുണ്ടായി. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിനാലില്‍ മരുകമക്കത്തായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മദിരാശി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് സംസാരിച്ച സര്‍ സി ശങ്കരന്‍ നായര്‍ 'നമ്മുടെ സ്ത്രീക്കും ചാരിത്ര്യബോധമുണ്ടായിരുന്നു' എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചു.16 നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന സംബന്ധബന്ധങ്ങളിലെ ബഹുഭര്‍ത്തൃത്വം പൊടുന്നനെ ലജ്ജാവഹമായ സാംസ്കാരികാചാരമായിത്തീര്‍ന്നു. തിരുവിതാംകൂറിലെ ആദ്യ ആധുനിക ഭരണാധികാരിയെന്നു പേരുകേട്ട സ്വാതിതിരുനാള്‍ മോഹിനിയാട്ടപദങ്ങളിലെ 'അശ്ലീലം' നീക്കം ചെയ്തു എന്ന് അവകാശപ്പെട്ടത് മണിപ്രവാള സാഹിത്യത്തെ ഉദ്ദേശിച്ചാണ്. ഇങ്ങനെ ഒരുപാടൊരുപാട് ഉദാഹരണങ്ങള്‍ എടുത്തു പറയാവുന്നതാണ്.
നമ്പൂതിരി സമുദായത്തിലെ സ്മാര്‍ത്തവിചാരങ്ങളുടെ ചരിത്രം പരിശോധിച്ചാലും മാറിവരുന്ന സദാചാര ലൈംഗിക മൂല്യങ്ങളെക്കുറിച്ചുള്ള ഒരു ധാരണ ലഭിക്കുന്നതാണ്. ആയിരത്തിത്തൊള്ളായിരത്തി അഞ്ചില്‍ കുറിയേടത്തു താത്രി വിചാരണ ചെയ്യപ്പെട്ടപ്പോള്‍ ആനുകാലിക പത്രങ്ങള്‍ അവരെ 'വേശ്യയിലും അധഃപതിച്ചവളാ'യും 'കുലട' യായും ചിത്രീകരിച്ചു.17 സ്മാര്‍ത്തന്‍ താത്രിയുടെ വാദങ്ങള്‍ കേട്ട് പൂര്‍ണ്ണമായും ശരിവെച്ച പശ്ചാത്തലത്തിലാണിതെന്നോര്‍ക്കണം. സ്ത്രീയുടെ മൊഴി സത്യമായി സ്വീകരിച്ച് ഭ്രഷ്ട കല്പിക്കുന്ന രീതിയില്‍ നിന്നു മാറി പുരുഷന് സ്വന്തം ഭാഗം സമര്‍ത്ഥിക്കാനായി ഒരു പുരുഷ വിചാരം താത്രിയുടെ വിചാരണയില്‍ കൊച്ചിരാജാവ് അനുവദിക്കുകയുണ്ടായി. കൊളേണിയല്‍ നിയമസമ്പ്രദായങ്ങളുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഇത്. അധിനിവേശത്തിനു മുന്‍പ് ഇവിടെ നിലനിന്ന പരമ്പരാഗത നിയമവ്യവസ്ഥകള്‍ അത്രമേല്‍ സ്ത്രീപക്ഷമൊന്നുമല്ലായിരുന്നെങ്കിലും അത് സ്ത്രീയുടെ മേല്‍ സദാചാരത്തിന്‍റെ മൂക്കുകയറിട്ടു വലിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടായിരുന്നു. സ്ത്രീയെ സംബന്ധിച്ച് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക സദാചാരത്തിന്‍റെ വളര്‍ച്ചയില്‍ അധിനിവേശം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
ആഗോളവല്‍ക്കരണപ്രക്രിയയുടെ ചുവടുപിടിച്ച് കഴിഞ്ഞ കുറച്ചുകാലമായി വേശ്യാവൃത്തിയില്‍ അകപ്പെട്ടുപോയവരെ ലൈംഗികത്തൊഴിലാളികള്‍ എന്ന നാമത്തില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. പുരുഷാധിപത്യ സമൂഹവും കമ്പോളവും കൂടി ലൈംഗികതയെ വില്‍പ്പനച്ചരക്കാക്കിയ സന്ദര്‍ഭത്തില്‍ ഈ ഹിംസാത്മകമായ പരിസരങ്ങളില്‍ അകപ്പെട്ടുപോയവരുടെ ജീവിതാനുഭവങ്ങള്‍ക്ക് തൊഴിലിന്‍റെ 'മാന്യത' വാഗ്ദാനം ചെയ്യാനുള്ള ശ്രമം അപലപനീയമാണ്. സംഘാടനവും ചെറുത്തുനില്‍പ്പും അത്യാവശ്യം തന്നെയാണ്. മനുഷ്യാവകാശപ്രശ്നമെന്ന നിലയിലും സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്ന സാഹചര്യങ്ങള്‍ക്കെതിരെയും. എന്നാല്‍ അദൃശ്യമാക്കപ്പെട്ടവള്‍ക്ക് ദൃശ്യതയും നിശ്ശബ്ദരാക്കപ്പെട്ടവള്‍ക്ക് ശബ്ദവും എന്ന ശ്രവ്യസുന്ദരവും വിപ്ലവാത്മകവുമായ മുദ്രാവാക്യങ്ങള്‍ക്കു പിന്നില്‍ വേശ്യകളാക്കപ്പെട്ടവരെ തൊഴിലിന്‍റെ മാന്യതയുടെ മറവില്‍ അതേ പ്രവര്‍ത്തിയില്‍ത്തന്നെ തളച്ചിടാന്‍ ഉതകുന്നതായിപ്പോയി ആഗോള (സെക്സ്) ടൂറിസത്തെ സഹായിക്കാന്‍ പോന്ന ഇത്തരം നടപടികള്‍. ലൈംഗികത്തൊഴിലാളി സംഘാടനത്തിന്‍റെ പരിസരങ്ങള്‍ പരിശോധിച്ചാല്‍ ഭരണകൂടത്തിന്‍റെ നിയമാവലികളും (ടകഠഅ ജകഠഅ തുടങ്ങിയവ) പോലീസുമായിരുന്നു പ്രധാനശത്രുക്കള്‍. പുരുഷാധിപത്യമോ ലൈംഗികത വില്‍പനച്ചരക്കാവുന്ന സാഹചര്യങ്ങളോ ആയിരുന്നില്ല. ആഗോളതലത്തില്‍ ഘടനാപരമായി വര്‍ദ്ധിച്ചു വരുന്ന സ്ത്രീശരീരങ്ങളുടെ കമ്പോളവത്ക്കരണത്തിനും പീഡനങ്ങള്‍ക്കും എതിരെ അണിനിരക്കാന്‍ ഇത്തരം സംഘാടനങ്ങള്‍ക്ക് പ്രാപ്തിയില്ലെന്നു മാത്രമല്ല വേശ്യാവൃത്തിയെ ഒരളവോളം കാല്പനികമായി ഉദാത്തവല്‍ക്കരിക്കാനും ഇതിടയാക്കി എന്നു പറയാതെ വയ്യ.
പ്രത്യുത്പാദനത്തിന്‍റെ നിര്‍ബന്ധങ്ങളില്‍ നിന്ന് രതിബന്ധങ്ങളെ മോചിപ്പിക്കാതെ ലൈംഗികതയുടെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് സംസാരിക്കാനാവില്ല. അഭിനിവേശത്തിന്‍റെ കേന്ദ്രപാതം  ഏതാണെന്നും, സ്ത്രീപുരുഷരതിയോ സ്വവര്‍ഗ്ഗരതിയോ ഓരോരുത്തര്‍ക്കും അഭികാമ്യമെന്നും രതിയില്‍ത്തന്നെയുള്ള വൈവിധ്യങ്ങളേതെന്നും തിരിച്ചറിയാനുള്ള ഇടം കണ്ടെത്തേണ്ടതാണ്. ഹിംസാത്മകവും അസമമായ അധികാരബന്ധങ്ങളില്‍ അധിഷ്ഠിതവുമായ സ്ത്രീപുരുഷ ബന്ധങ്ങളെ സമൂലമായി പരിവര്‍ത്തിപ്പിക്കാനും ജനാധിപത്യവത്കരിക്കാനും അത്തരം തിരിച്ചറിവുകള്‍ക്കാവും. സമൂഹത്തില്‍ രൂഢമൂലമായ രതിഭീതിയെ  ചെറുക്കാനും ഇത്തരമൊരു ലൈംഗികതയുടെ രാഷ്ട്രീയം സഹായിക്കേണ്ടതാണ്.
ലൈംഗികത പുത്തന്‍ വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നത്  സദാചാര വിലക്കുകളുടെയും ജാതി/മത/കുടുംബ/ഭരണകൂട വിലക്കുകളുടെയും ശ്വാസംമുട്ടിക്കലുകള്‍ക്കിടയില്‍ നിന്ന് ലൈംഗികതയെ മോചിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഭീഷണമായ പുതു വലതുപക്ഷത്തിന്‍റെ അജണ്ടകളില്‍ സനാതന കുടുംബമൂല്യങ്ങളുടെ വാഴ്ത്തിപ്പാടലും സ്വവര്‍ഗ്ഗരതി ഭീതിയും  സ്ഥാനം പിടിക്കുമ്പോള്‍.
പദസൂചിലംഗികതയെ വീക്ഷിക്കാന്‍ സഹായിച്ചു.
ആധുനികഭരണകൂടാധിഷ്ഠിത സമൂഹങ്ങളില്‍ രൂപപ്പെടുന്ന ലൈംഗികധാരണകള്‍ രാഷ്ട്രീയമായും പ്രതീകാത്മകമായും ലൈംഗികത സജീവമായ ഒരു പോര്‍നിലമാണെന്ന് സൂചിപ്പിക്കുന്നു. ഭരണകൂടങ്ങള്‍ കാലാകാലങ്ങളില്‍ ലൈംഗികതയുടെ ക്രമീകരണത്തിനായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഹിറ്റ്ലര്‍ സ്വവര്‍ഗ്ഗഭോഗികളെ വേട്ടയാടിയത് കുപ്രസിദ്ധമാണല്ലോ. വൈദശാസ്ത്രത്തിന്‍റെ ഭാഷയില്‍ ആവിഷ്കരിക്കപ്പെടാറുള്ള നിയന്ത്രണങ്ങളിലൂടെയും വിദ്യാഭ്യാസ പദ്ധതികള്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയ ഉപാധികളിലൂടെയും ഭരണകൂടം അതിന്‍റെ ലൈംഗികസദാചാരം നടപ്പിലാക്കാന്‍ ശ്രമിക്കാറുണ്ട്. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിനാലില്‍ പ്രശസ്ത ഉറുദു കഥാകാരി ഇസ്മത് ഛുഗ്തായ് അവരുടെ 'ലിഹാഫ്' എന്ന കഥയിലെ സ്ത്രീ അനുരാഗത്തെച്ചൊല്ലി കോടതി കയറേണ്ടി വന്നത് ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. സ്ത്രീസ്വവര്‍ഗ്ഗരതി നിയമവിരുദ്ധമല്ലെന്ന അടിസ്ഥാനത്തില്‍ കേസ് തള്ളിപ്പോവുകയായിരുന്നു ചെയ്തത്. ഇന്ത്യന്‍ നിയമാവലികള്‍ രൂപം കൊണ്ട കാലത്തിന് സ്ത്രീയുടെ അത്തരം അഭിനിവേശസാധ്യതകളെ സങ്കല്പിക്കാനോ അംഗീകരിക്കാനോ ഉള്ള ഭാവനയോ സമ്മതമോ ഇല്ലായിരുന്നു എന്നതത്രെ കാരണം! പുരുഷസ്വവര്‍ഗ്ഗഭോഗികള്‍ ഇന്നും അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അദൃശ്യമായിപ്പോയതും ഇതുകൊണ്ടുതന്നെ. സ്ത്രീയുടെ ചാരിത്ര്യവും പാതിവ്രത്യവും സംബന്ധിച്ച് പനി പിടിക്കുന്ന ആധികള്‍ കൊണ്ടുനടക്കുന്ന മത/വര്‍ഗ്ഗീയ ഫാഷിസ്റ്റുശക്തികള്‍ സ്ത്രീലൈംഗികതയെ വിലക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന കാഴ്ച നമുക്ക് ചുറ്റും ഏറിവരികയാണ്. സ്ത്രീയുടെ ലൈംഗികാഭിനിവേശം സാംസ്കാരികഭാവനയെ സംഭീതമാക്കുന്നുണ്ടെന്ന് വ്യക്തം.
ഇന്ത്യയില്‍ ലൈംഗികത ആദ്യമായി പൊതുചര്‍ച്ചയ്ക്കു വിധേയമാവുന്നത് ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങളിലാണ്. പുരുഷ ലൈംഗികവര്‍ജ്ജനത്തെ  ഉദാത്തവത്കരിക്കുകയും ജീവസത്തയായ ശുക്ലത്തെ സംരക്ഷിക്കുകയും വഴി കൂടുതല്‍ ഉത്കൃഷ്ടമായ സാമൂഹിക-രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ക്കായി ശക്തി സംഭരിക്കാം എന്നായിരുന്നു വിവേകാനന്ദനും പിന്നീട് ഗാന്ധിയും വാദിച്ചത്. ഗാന്ധി തന്‍റെ സ്വകാര്യജീവിതത്തിന്‍റെ സന്ദര്‍ഭത്തില്‍ സ്ത്രീകളെ തന്‍റെ ലൈംഗികഭാവനകള്‍ക്കും ആവശ്യങ്ങള്‍ക്കും പാത്രമാക്കുന്നതിനുപകരം തന്‍റെ ലൈംഗികവര്‍ജ്ജനത്തിന്‍റെ തെളിവുകളായാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കിടക്കറ പരീക്ഷണത്തിന് സഹകരിച്ച സ്ത്രീകളുടെ മാനസിക-ശാരീരിക അവസ്ഥകളെ കണക്കിലെടുക്കാന്‍ ഗാന്ധി തയ്യാറായില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പുരുഷലൈംഗികതയുടെ ഹിംസാത്മകമായ പരിസരങ്ങളെക്കുറിച്ച് സംസാരിക്കുകയും പുരുഷരതിയുടെ നവീകരണത്തിനായി നിരന്തരം വാദിക്കുകയും ചെയ്ത ഗാന്ധി, ലൈംഗികവര്‍ജ്ജിതയായ സ്ത്രീയെ, പ്രത്യേകിച്ച് ഹിന്ദുവിധവയെ, ഉദാത്തമാതൃകയായി പ്രതിഷ്ഠിച്ചു.10 ചാരിത്ര്യമല്ല മറിച്ച് പാതിവ്രത്യമായിരുന്നു ഗാന്ധിയുടെ ആദര്‍ശസ്ത്രീത്വത്തിന്‍റെ ലക്ഷണം. സ്വന്തം ലൈംഗികതൃഷ്ണകളെ കീഴടക്കി രാഷ്ട്രതാത്പര്യങ്ങള്‍ക്കായി മുഴുവന്‍ ഊര്‍ജ്ജവും നീക്കിവയ്ക്കേണ്ടവളായിരുന്നു ഈ സ്ത്രീരൂപം.
ഇരുപതാം നൂറ്റാണ്ടിലെ മറ്റ് മുന്നേറ്റങ്ങള്‍ സ്ത്രീലൈംഗികതയെ കണ്ടതെങ്ങനെയായിരുന്നു? ഇടതുപ്രസ്ഥാനങ്ങള്‍ പൊതുമണ്ഡലത്തില്‍ സ്ത്രീയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താന്‍ ശ്രമിച്ചുവെങ്കിലും ലൈംഗികത സംബന്ധിച്ച നിലപാടുകളില്‍ അവയ്ക്ക് വ്യക്തതയില്ലെന്നു കാണാം. കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ച അവസരങ്ങളില്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. റോസാലക്സംബര്‍ഗും ലെനിനും ഈ വിഷയത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ പ്രസിദ്ധമാണ്. കമ്മ്യൂണിസ്റ്റ് സ്ത്രീകള്‍ തൊഴില്‍പ്രശ്നങ്ങളും വിപ്ലവവും ചര്‍ച്ച ചെയ്യുന്നതിനു പകരം ലൈംഗികതയുടെ ചര്‍ച്ചകളിലേക്ക് 'വഴിതെറ്റി'പ്പോവുന്നതിനെ ലെനിന് അനാരോഗ്യകരമായ വ്യതിചലനം  എന്നാണ് വിളിച്ചത്. ബൂര്‍ഷ്വാ വ്യവസ്ഥിതിയും സ്വകാര്യസ്വത്തും കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവമായ പ്രശ്നങ്ങളുയര്‍ത്തുന്നുണ്ടെന്നും പുത്തന്‍ വ്യവസ്ഥിതിയെ വിഭാവനം ചെയ്യുമ്പോള്‍ ഈ വിഷയങ്ങള്‍ അവശ്യം ചര്‍ച്ചചെയ്യേണ്ടതാണെന്നുമുള്ള റോസയുടെ വാദം വിലപ്പോയില്ല.11 തെലുങ്കാനപോലെയുള്ള സമരങ്ങളില്‍ സ്ത്രീകളെ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളാരോപിച്ച് പാര്‍ട്ടിയില്‍നിന്നും പുരുഷകേഡറുകള്‍ പുറത്താക്കുകയുണ്ടായി. സവര്‍ണ്ണ പുരുഷ കടന്നുകയറ്റങ്ങളെ സഹിക്കാനും ഗറില്ലായുദ്ധസന്ദര്‍ഭങ്ങളില്‍പ്പോലും സദാചാരവ്യവസ്ഥയെ കാത്തുസൂക്ഷിക്കാനുമുള്ള ഉത്തരവാദിത്തം സ്ത്രീയില്‍ നിക്ഷിപ്തമായി.
പ്രാചീന ഇന്ത്യയുടെ ചരിത്രം പഠിച്ച ഉമാചക്രവര്‍ത്തി വേദകാലഘട്ടത്തില്‍ സ്ത്രീകള്‍ ദാസികളായിരുന്നത് ലൈംഗികമായും കൂടിയായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. ഗോത്രസംസ്കൃതിയില്‍നിന്നും ഭരണകൂട വ്യവസ്ഥ (മെേലേ ീരെശലശേലെ) രൂപപ്പെട്ടുവന്ന, ക്രിസ്തുവിനുമുമ്പുള്ള 6-ാം നൂറ്റാണ്ട് മുതല്‍ ക്രമേണ രാജാവും രാജ്യാധികാരവും ജാതിയുടെയും പുരുഷാധിപത്യത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങളോട് ചേര്‍ന്ന് സ്ത്രീകളുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചുവെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും വിവിധ കഥാസന്ദര്‍ഭങ്ങള്‍ വിവരിച്ചും മനുസ്മൃതി, അര്‍ത്ഥശാസ്ത്രം, ജാതകകഥകള്‍ തുടങ്ങിയ കൃതികളെ ഉദ്ധരിച്ചും ഈ അധികാരപ്രയോഗങ്ങളുടെ രൂപങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട് അവര്‍. സ്ത്രീലൈംഗികതയ്ക്കുമേല്‍ ശാസനകളേര്‍പ്പെടുത്താനുള്ള പ്രാഥമികാധികാരം ഭര്‍ത്താവിനും അതിനു ശേഷം ചാര്‍ച്ചക്കാര്‍ക്കും ഇവയൊന്നും 'ഫലിക്കാതെ' വരുമ്പോള്‍ രാജ്യാധികാരത്തിനുമാണെന്ന് മേല്‍പറഞ്ഞ കൃതികള്‍ സ്ഥാപിക്കുന്നു.12 ജാതിയുടെയും ഏകഭര്‍തൃകുടുംബത്തിന്‍റെയും നിര്‍ബന്ധങ്ങള്‍ ഏതു വിധേനയാണ് ഈ സംവിധാനങ്ങളുടെ നിലനില്‍പ്പിനായി സ്ത്രീലൈംഗികതാനിയന്ത്രണങ്ങള്‍ നടപ്പാക്കിയത് എന്നത് ശ്രദ്ധേയമാണ്. 'പരപുരുഷ' നോട് ബന്ധംപുലര്‍ത്തിയ സ്ത്രീയെ തലമുണ്ഡനം ചെയ്തും പരസ്യമായി ചന്തകളില്‍ കല്ലെറിഞ്ഞും പട്ടികള്‍ക്ക് കടിക്കാന്‍ വിട്ടുകൊടുത്തും ശിക്ഷിക്കണമെന്നുമൊക്കെ അനുശാസിക്കുന്നതായിരുന്നു ഈ 'നീതി' നര്‍വ്വഹണരീതികള്‍! മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെയും ശിക്ഷാനടപടികളുടെയും ആവശ്യകത തന്നെ ഉടലെടുക്കുന്നത് എഴുതപ്പെട്ടതും അനുശാസിക്കപ്പെട്ടതുമായ ലൈംഗികശാസനകളെ സ്ത്രീകള്‍ നിരന്തരം സ്വന്തം ജീവിതങ്ങളുടെ ആവിഷ്കാരം കൊണ്ട് ലംഘിച്ചിരുന്നുവെന്നതിനാലാണെന്ന് ശ്രദ്ധേയമാണ്. ചരിത്രത്തിലുടനീളം ഇന്ത്യയുടെ പല ഭാഗത്തും ഇത്തരം നടപടികള്‍ ദര്‍ശിക്കാവുന്നതാണ്. 19-ാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിലെ പെഷ്വാ (ജലവെംമ) ഭരണം 'അവിഹിത' ബന്ധങ്ങളാരോപിക്കപ്പെട്ട സ്ത്രീകളെ മൊട്ടയടിച്ച് കാട്ടിലുപേക്ഷിക്കുകയാണ് ചെയ്തിരുന്നത്.3 മറ്റു ഉദാഹരണങ്ങള്‍ സുലഭം.
മറ്റു പല പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ചരിത്രപരമായി ലൈംഗികത ഒരു പൊതുവ്യവഹാരത്തിന്‍റെ ഭാഗമായിരുന്നതായി കാണാം. ക്രിസ്തുവര്‍ഷം പതിമൂന്നു മുതല്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ രചിക്കപ്പെട്ട മണിപ്രവാള സാഹിത്യം രതിബിംബങ്ങളാലും ശരീരവര്‍ണ്ണനകളാലും മുഖരിതമാണ്. ദേവദാസികള്‍ക്ക് അംഗീകാരവും ബഹുമാനവും നല്‍കിയിരുന്ന കാലമായിരുന്നു ഇതെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ചൊക്കൂര്‍ ലിഖിതം ദേവദാസികള്‍ക്ക് ക്ഷേത്രത്തില്‍നിന്നും നല്‍കിയിരുന്ന ധാന്യത്തിന്‍റെ കണക്കു പറയുന്നു. സ്ഥാണു രവിവര്‍മ്മ കുലശേഖരന്‍റെ മകളായ കീഴനടികള്‍ ദേവദാസിസ്ഥാനം സ്വീകരിച്ചതായും മറ്റൊരു ദേശവാഴിയായ വീര കേരളവര്‍മ്മ, കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിക്കളത്രം എന്ന ദേവദാസിയെ വിവാഹം കഴിച്ചതായും കാണാം. രതി ഒരു ശാസ്ത്രമായി പഠിക്കുകയും അതില്‍ നൈപുണ്യം നേടുകയും ചെയ്തിരുന്ന കാലമായിരുന്നു അതെന്ന് വൈശികതന്ത്രം, ചന്ദ്രോത്സവം തുടങ്ങിയ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. "നമ്പൂതിരിമാരുടെ പുളപ്പിന്‍റെ കാലം" എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞമ്പിള്ള വിളിക്കുന്ന ഈ കാലം അയഞ്ഞ സ്ത്രീപുരുഷ ബന്ധങ്ങളുടെതായിരുന്നു എന്ന് അനുമാനിക്കാം. മണിപ്രവാളസാഹിത്യത്തിലൂടെയും നമ്പൂതിരിമാരുടെ 'നേരമ്പോക്കു'കള്‍ വിവരിക്കുന്ന വെടിവട്ടങ്ങളിലൂടെയും പൊതുചര്‍ച്ചയ്ക്കു വിധേയമായ സ്ത്രീകളുടെ രതിചാതുരി, ലൈംഗികത ലജ്ജകൂടാതെ ചര്‍ച്ചചെയ്തിരുന്ന വിഷയമായിരുന്നു എന്നു സൂചിപ്പിക്കുന്നു.ജാതിശ്രേണിയില്‍ നമ്പൂതിരിമാര്‍ കയ്യാളിയിരുന്ന ലൈംഗിക സ്വാതന്ത്ര്യങ്ങളായിരുന്നു ഇതിന്‍റെ മറുപുറം. നമ്പൂതിരി അധീശത്വം നിലനിര്‍ത്തിപ്പോരാന്‍ നിരത്തിയ സാധൂകരണങ്ങളിലൊന്നായിരുന്നു പരശുരാമ ഐതിഹ്യം. നമ്പൂതിരി സ്ത്രീകള്‍ക്കൊഴിച്ച് മറ്റാര്‍ക്കും ചാരിത്ര്യശുദ്ധി ആവശ്യമില്ലെന്നും അവരൊക്കെയും നമ്പൂതിരിപുരുഷന്‍റെ ലൈംഗികതൃപ്തിക്കുവേണ്ടി വഴങ്ങേണ്ടവരായിരുന്നുവെന്നും പരശുരാമന്‍ അനുശാസിച്ചുവത്രെ. ജാതിവ്യവസ്ഥയുടെ ആശയതലത്തിലുള്ള ഇത്തരം ന്യായീകരണങ്ങള്‍ കേരളത്തിന്‍റെ ലൈംഗിക സദാചാരം നിര്‍ണ്ണയിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിവിധ കാലഘട്ടങ്ങളില്‍ നടത്തിയ പഠനങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ വ്യാപ്തിയും ആഴവും വ്യക്തമാക്കുന്നു.
$    ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നടത്തിയ അന്‍പതോളം പഠനങ്ങള്‍ വ്യക്തമാക്കുന്നത് മൂന്നിലൊന്ന് സ്ത്രീകളെങ്കിലും അവരുടെ ജീവിതകാലത്ത് മര്‍ദ്ദനമേല്ക്കുകയോ ലൈംഗികപീഡനത്തിന് വിധേയരാവുകയോ ചെയ്യുന്നുണ്ട് എന്നാണ്. മിക്ക സന്ദര്‍ഭങ്ങളിലും കുടുംബത്തില്‍ തന്നെയുള്ള വ്യക്തിയോ അറിയാവുന്ന വ്യക്തികളോ ആയിരിക്കും ആക്രമണകാരികള്‍.
$    അമര്‍ത്യസെന്നിന്‍റെ നിഗമനപ്രകാരം, ലോകമെമ്പാടും ഭ്രൂണഹത്യ, ശിശുഹത്യ എന്നിവ മൂലം 60 കോടി സ്ത്രീകള്‍ ജനസംഖ്യയില്‍ നിന്നും ഇല്ലാതായിട്ടുണ്ട്.
$    ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് നടക്കുന്ന സ്ത്രീകൊലപാതകങ്ങളില്‍ എഴുപത് ശതമാനവും അവരുടെ തന്നെ ജീവിതപങ്കാളികള്‍ ചെയ്യുന്നതാണ്.
$    ജനസംഖ്യാടിസ്ഥാനപഠനങ്ങള്‍ പ്രകാരം 12-15% വരെ സ്ത്രീകള്‍ തങ്ങളുടെ ജീവിതപങ്കാളികളാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിനുള്ളിലെ ബലാത്സംഗം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ഇന്നും നമ്മുടെ നിയമവ്യവസ്ഥയും സമൂഹവും തയ്യാറായിട്ടില്ല.
$    സ്ത്രീധനത്തില്‍ പേരില്‍ ഇന്ത്യയില്‍ ഓരോ ദിവസവും 16 മുതല്‍ 40 വരെ സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.
$ ഇന്ത്യയില്‍ കുറഞ്ഞത് ശരാശരി 40% സ്ത്രീകള്‍, വീടിനുള്ളില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
മേല്‍പറഞ്ഞവയെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇത്തരം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുപോലുമില്ല എന്നതുകൂടി ചിന്തിക്കുമ്പോള്‍, നമ്മള്‍ ഇപ്പോള്‍ കാണുന്നത് ഒരു മഞ്ഞുകട്ടയുടെ മുകളറ്റം മാത്രമാണ് എന്ന് വ്യക്തമാകും.
അതിക്രമങ്ങള്‍ - വിവിധ ഇടങ്ങളിലും തലങ്ങളിലും
ഭ്രൂണാവസ്ഥയില്‍ തുടങ്ങി മരണം വരെയുള്ള ജീവിതചക്രത്തിലുടനീളം വിവിധതരം അതിക്രമങ്ങള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്നു.

അതിക്രമങ്ങള്‍ സ്ത്രീയുടെ ജീവിതത്തില്‍
ഘട്ടം
അതിക്രമങ്ങള്‍
ഭ്രൂണാവസ്ഥ
ലിംഗനിര്‍ണ്ണയവും ഗര്‍ഭഛിത്രവും ഗര്‍ഭിണിക്ക് ഏല്കേണ്ടിവരുന്ന ശാരീരികപീഡനങ്ങള്‍ മൂലം
ബാല്യം (1- 9 വയസ്സുവരെ)
വിവേചനം, ലൈംഗികപീഡനം, ബലാത്സംഗം, വേശ്യാവൃത്തിക്കായി വില്ക്കപ്പെടുക ബാലവിവാഹം, ബാലവേലയും ചൂഷണവും
കൗമാരം (9-16 വയസ്സുവരെ)
കമന്‍ററി, പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോകല്‍, തൊഴില്‍സ്ഥലത്തെ പീഡനം, ലൈംഗിക പീഡനം, ബലാത്സംഗം, ആഗ്രഹിക്കാത്ത ഗര്‍ഭം, ബാല്യവിവാഹം, മൊബൈല്‍ ദുരുപയോഗവും അനുബന്ധപ്രശ്നങ്ങളും
പ്രത്യുല്പാദനകാലം (45 വയസ്സുവരെ)    
സമ്മതംകൂടാതെയുള്ള വിവാഹം, ശാരീരിക, ലൈംഗിക, മാനസിക പീഡനങ്ങള്‍ - കുടുംബത്തിലും തൊഴില്‍പൊതുസ്ഥലങ്ങളില്‍; നിര്‍ബന്ധിത ഗര്‍ഭധാരണം, ഗര്‍ഭഛിത്രം, സമ്പത്തിക ചൂഷണം (സ്ത്രീധനത്തിന്‍റെ പേരിലും അല്ലാതെയും) മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍
വാര്‍ദ്ധക്യം
കുടുംബത്തിനുള്ളിലെ വിവേചനങ്ങള്‍, പീഡനങ്ങള്‍ (സ്വത്ത് തര്‍ക്കങ്ങള്‍), ജോലിഭാരം, ഒറ്റപ്പെടുത്തല്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെടുക, ബലാത്സംഗം വിധവകള്‍ നേരിടുന്ന വിവേചനം

ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ ലിംഗാടിസ്ഥാനത്തിലുള്ള  അതിക്രമങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ലിംഗാടിസ്ഥാനത്തിലുള്ള ഇത്തരം അതിക്രമങ്ങളെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍.
സാമ്പത്തികം: സാമ്പത്തികമായി ആശ്രിതരാണ് മിക്ക സ്ത്രീകളും. സ്വന്തമായി ആസ്തിയോ, വരുമാനമോ, ഇല്ലാത്ത ആശ്രിതരാകാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥ, പണത്തിനും വായ്പയ്ക്കുമുള്ള പരിമിതമായ സാദ്ധ്യത.
സംസ്കാരികം: ലിംഗാടിസ്ഥാനത്തിലുള്ള സാമൂഹികവല്‍ക്കരണം, ലിംഗവ്യത്യാസങ്ങള്‍ക്കനുസൃതമായി നിര്‍വ്വചിക്കപ്പെട്ട ചുമതലകള്‍, പ്രതീക്ഷകള്‍
നിയമപരം:     നിയമങ്ങളിലെ പക്ഷപാതിത്വം, നീതിന്യായ വ്യവസ്ഥയുടെയും പോലീസിന്‍റെയും പ്രതികൂലനിലപാടുകള്‍, നിയമം നടപ്പാക്കുന്നതിലെ കാലതാമസം.
രാഷ്ട്രീയം:    അധികാരത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്, കുടുംബം സ്വകാര്യഇടമെന്നും ഭരണകൂടനിയന്ത്രണത്തിന് പുറത്തെന്നും ഉള്ള ധാരണ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മുന്‍ഗണന നല്കാത്ത അവസ്ഥ.
അതിക്രമങ്ങളുടെ കാരണങ്ങള്‍
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാരണങ്ങളായി പല സിദ്ധാന്തങ്ങളും മുമ്പോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. വ്യക്തികേന്ദ്രീകൃത മനശാസ്ത്രവിശകലനങ്ങള്‍, സാമൂഹിക മനഃശാസ്ത്ര മാതൃകകള്‍, തുടങ്ങി പലതരം വിശകലനങ്ങള്‍ സാമൂഹിക ശാസ്ത്രത്തില്‍ കാണാം. എന്നാല്‍ സ്ത്രീപക്ഷവാദികള്‍, നിലനില്ക്കുന്ന സമൂഹത്തിലെ അധികാരബന്ധങ്ങളും അവയില്‍നിന്ന് രൂപപ്പെടുത്തുന്ന വസ്തുതകളെയുമാണ് വിശകലന വിധേയമാക്കുന്നത്.
അതിക്രമങ്ങള്‍ക്ക് മുഖ്യകാരണം, നിലനില്ക്കുന്ന ആണധീശത്വവ്യവസ്ഥ ആണ്. സ്ത്രീയുടെ ശരീരം ഉള്‍പ്പെടെ അവളുടെ ജീവിതത്തിന്‍റെ എല്ലാതലങ്ങളിലും പുരുഷന് അധികാരം നല്കുന്ന, പ്രത്യയശാസ്ത്രവും സംവിധാനവുമാണത്. കുടുംബം, മതം, മാധ്യമങ്ങള്‍, വിപണി തുടങ്ങിയ സാമൂഹികസ്ഥാപനങ്ങള്‍ വഴിയാണ് ആണ്‍അധീശത്വം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. സ്ത്രീ-പുരുഷന്മാരുടെ വ്യത്യസ്തചുമതലകളും പ്രതീക്ഷകളും രൂപപ്പെടുത്തിയിരിക്കുന്ന സാമൂഹ്യവത്കരണ പ്രക്രിയയും ഇതിന്‍റെ ഭാഗമാണ്.
ആണ്‍അധീശത്വവ്യവസ്ഥയ്ക്ക് രണ്ട് തലമുണ്ട്, അതിന്‍റെ ഘടനയും അതിന് ഉപോല്‍ബലകമായി പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രവും. സാമൂഹിക സ്ഥാപനങ്ങളിലും ബന്ധങ്ങളിലും നിലനില്ക്കുന്ന ശ്രേണീപരമായ സംവിധാനങ്ങളാണ് അതിന്‍റെ ഘടന. (കുടുംബം - അച്ഛന്‍, അമ്മ, മുതിര്‍ന്ന ആണ്‍മക്കള്‍, ) ശ്രേണീപരമായ ഇത്തരം ഘടനയുടെ സ്ഥാപനവത്കൃതമായ ഈ സ്വഭാവമാണ്, ആര്‍ക്കാണ് അവിടെ അധികാരം, ആരൊക്കെയാണ് വിധേയപ്പെട്ടിരിക്കേണ്ടവര്‍ എന്നൊക്കെ തീരുമാനിക്കുന്നത്. അത്തരം ശ്രേണീപരമായ ഒരു സംവിധാനത്തിന്‍റെ നിലനില്പും അധികാരത്തിന്‍റെ തുടര്‍ച്ചയും സംഭവിക്കുന്നത്, ഭൂരിപക്ഷ അംഗീകാരം ഇതിന് ലഭിക്കുമ്പോഴാണ്. കുടുംബത്തിലെ സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും കേന്ദ്രം ഗൃഹനാഥനാണ്. ഗൃഹനാഥ വരുമാനം ലഭിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടാലും, അതിന്‍റെ നിയന്ത്രണവും ഗൃഹനാഥന് തന്നെയായിരിക്കും. ഇത്തരത്തില്‍, തീരുമാനങ്ങളും അംഗീകരിക്കപ്പെടുന്നു.
മതം, വിദ്യാഭ്യാസം, കുടുംബം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്‍ വഴിയാണ് ആണ്‍മേല്‍ക്കോയ്മ പ്രത്യയശാസ്ത്രത്തെ ഊട്ടിയുറപ്പിക്കുന്നത്. ആണത്തരൂപീകരണത്തില്‍ അധികാരവും മേല്‍ക്കോയ്മയും കീഴടക്കലും പൗരുഷവുമെല്ലാം അവിഭാജ്യഘടകങ്ങളാണ്. വിധേയത്വവും കീഴടങ്ങലും വിട്ടുകൊടുക്കലുമെല്ലാം സ്ത്രീത്വത്തിന്‍റെ രൂപീകരണത്തില്‍ നിര്‍ണ്ണായകവുമാകുന്നു.
ആണ്‍കുട്ടികളുടെ സാമൂഹികവത്കരണത്തിന്‍റെ ശക്തമായ ഒരു ഘടകം, അവരുടെ അവകാശങ്ങളെക്കുറിച്ചും അര്‍ഹതപ്പെട്ടവയെക്കുറിച്ചും ഉള്ള ബോധ്യമാണ്. സ്ത്രീകളില്‍ നിന്ന് അമ്മ, ഭാര്യ, മകള്‍ വൈകാരിക ശ്രദ്ധ, പരിചരണം, വസ്തുക്കളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത ലഭ്യത, ആവശ്യപ്പെടുമ്പോള്‍ ലൈംഗികസേവനം ഇവയെല്ലാം പുരുഷന്മാര്‍ പ്രതീക്ഷിക്കുന്നു. ഇവയെല്ലാം തങ്ങള്‍ക്ക് 'അര്‍ഹതപ്പെട്ടതാണ്' എന്ന ചിന്ത ഉള്ളതുകൊണ്ട്, ഇവയ്ക്കെതിരെ ഉണ്ടാകുന്ന അവഗനകളെയും ചെറുത്തുനില്പുകളെയും വളരെ അക്രമാസക്തമായി അവര്‍ നേരിടുന്നു. ഭാര്യ, എത്ര ഉന്നതനിലയില്‍ എത്തിയാലും 'കുടുംബകാര്യങ്ങളില്‍' (ഭക്ഷണം, വീടു നടത്തിപ്പ് വിട്ടുവീഴ്ചയ്ക്കൊന്നും മിക്ക പുരുഷന്മാരും തയ്യാറല്ല). സംസ്കാരവും മാധ്യമങ്ങളുമൊക്കെ നിലനില്ക്കുന്ന, ഒട്ടും ജനാധിപത്യപരമല്ലാത്ത കുടുംബരീതികളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
അതിക്രമങ്ങളോടുള്ള സമീപനങ്ങള്‍
വളരെ നിഷ്ഠൂരമായ വിധത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പൊതുപ്രശ്നമായി കാണുവാനും ഏറ്റെടുക്കാനും തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലും അടുത്തകാലത്ത് മോഗ്രയിലും ബസ്സിനുള്ളില്‍ നടന്ന ബലാത്സംഗകൊലപാതകങ്ങള്‍, സ്കൂളുകളില്‍ നടക്കുന്ന ബാലപീഡനങ്ങള്‍ തുടങ്ങി പലതരത്തിലും തലങ്ങളിലും ഉള്ള അതിക്രമങ്ങള്‍ ഇന്നും നിര്‍ബാധം തുടരുകയാണ്.
കഴിഞ്ഞ കുറെ വര്‍ഷമായി സ്ത്രീസംഘടനകളുടെ ഭാഗത്ത് നിന്നും മറ്റുമുണ്ടായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി കുറെയേറെ നിയമഭേദഗതികളും പുതിയ നിയമങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ നടപ്പാക്കേണ്ടവരുടെ ചിന്താഗതിയും സമീപനങ്ങളും മൂല്യങ്ങളും സ്ത്രീവിരുദ്ധമായി തുടരുമ്പോള്‍, നീതി ഇന്നും അകലെയാണ്.
ബാലപീഡന നിരോധനനിയമം ( 2012) ഗാര്‍ഹിക പീഡന നിരോധനനിയമം ( 2005) തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം (2013) ഇവയെല്ലാം അവയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കര്‍ശനമായി നടപ്പാക്കിയാല്‍, ഒട്ടേറെ സ്ത്രീകള്‍ക്ക് നീതിയും സമാധാനവും ലഭിക്കും.
ഇവ ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ അതിനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ഉണ്ടാകണം. വനിതാകമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിക്കാന്‍ വേണ്ട പണവും സൗകര്യങ്ങളും നല്‍കണം. നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം, അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കുന്നതിനുമുള്ള വിദ്യാഭ്യാസ അവബോധപ്രവര്‍ത്തനങ്ങള്‍, പഞ്ചായത്ത് തല ജാഗ്രതാസമിതി, മറ്റ് സാമൂഹികസംവിധാനങ്ങള്‍ എന്നിവ വഴി നടപ്പാക്കണം. സ്ത്രീകളെ തന്നെ ബോധവല്ക്കരിക്കുന്ന, സ്ത്രീകേന്ദ്രീകൃതമായ പരിപാടികളല്ല, മറിച്ച് ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും അവബോധമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്.
ദേശീയ, സംസ്ഥാന തല വനിതാനയങ്ങളും സ്ഥാപനസംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയുടെ നടത്തിപ്പിനാവശ്യമായ പണവും കൂടി ബഡ്ജറ്റില്‍ വകയിരുത്തിയാല്‍ (ഴലിറലൃ യൗറഴലശേേിഴ) മാത്രമേ ഇവ യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളും - സാമ്പത്തിക ശാക്തീകരണവും

ആമുഖം.
16 വര്‍ഷക്കാലംകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ അഭിമാനവും, ആത്മവിശ്വാസവും വാനോളമുയര്‍ത്തിയ കുടുംബശ്രീ പ്രസ്ഥാനം സാമ്പത്തിക - സാമൂഹിക മാറ്റങ്ങളിലൂടെ സ്ത്രീശാക്തീകരണത്തിന്‍റെ നൂതനമാതൃകകളുമായി അന്താരാഷ്ട്രശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരിക്കുന്നു. കുടുംബശ്രീ കേരളത്തിനു സമ്മാനിച്ച അനുപമമായ മാതൃക രാജ്യത്തിലെ ഇതരസംസ്ഥാനങ്ങളിലേക്കു പകര്‍ത്താന്‍ ദേശീയ ഉപജീവന മിഷന്‍ څനാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനായി കുടുംബശ്രീയെ അംഗീകരിച്ചു എന്നതും അഭിമാനാര്‍ഹംതന്നെ. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 1992 ല്‍ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്ത വനിതാ അയല്‍ക്കൂട്ടങ്ങളും സംഘടനാ സംവിധാനങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് അനുയോജ്യമെന്ന കണ്ടെത്തല്‍ 1997-98ലെ സംസ്ഥാന ബജറ്റിലൂടെ കുടുംബശ്രീയായി രൂപംകൊണ്ടു. 1998 മെയ് 17ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരളത്തിന്‍റെ കുടുംബശ്രീ 41.5 ലക്ഷം സ്ത്രീകളിലൂടെ കേരളസമൂഹത്തിന്‍റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന്‍റെ ചാലകശക്തിയായി മാറ്റപ്പെട്ടിരിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന സുപ്രധാന ലക്ഷ്യം പ്രാപ്തമാക്കുന്നതിന് സ്ത്രീ സമൂഹത്തിന്‍റെ സാമ്പത്തിക - സാമൂഹിക ശാക്തീകരണം അനിവാര്യമെന്ന ബോധ്യത്തിലൂന്നി വിവിധ മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു കുടുംബശ്രീ.
സാമ്പത്തിക ശാക്തീകരണം കുടുംബശ്രീയിലൂടെ
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിറുത്തി പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീക്കു കാണാന്‍ കഴിഞ്ഞതും ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിക്കുന്ന കണക്കുകള്‍ സൂചിപ്പിച്ചതും ചേരികളിലോ, അതിനുസമാനമായ സാഹചര്യങ്ങളിലോ വസിക്കുന്ന ഭൂരിപക്ഷത്തെയാണ്. ബഹുഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി സ്ഥലമോ, പാര്‍പ്പിടമോ, കുടിവെള്ള സൗകര്യമോ, വിദ്യാഭ്യാസമോ ലഭ്യമല്ല. ഇത്തരക്കാര്‍ക്ക് ദാരിദ്ര്യത്തെമുറിച്ചുകടക്കാന്‍ വരുമാനവര്‍ദ്ധനവ് അത്യന്താപേക്ഷിതമത്രേ വരുമാനം വര്‍ദ്ധിക്കുന്നതിന് തൊഴില്‍ അനിവാര്യവും. പലപ്പോഴും നിരക്ഷരനോ, കേവലസാക്ഷരനോ ആയ ഒരു വൃക്തിക്ക് സംഘടിത മേഖലയില്‍ തൊഴില്‍ ലഭിക്കുക അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വികസനത്തിന് അവലംബിക്കാവുന്ന നല്ലമാതൃക ലഭ്യമായ കരവിരുതിന്‍റെയും, സംഘടനാശേഷിയുടെയും, അഭിരുചികളുടെയും ഒക്കെ പ്രയോജനപ്പെടുത്തലാണ്. ഈ തിരിച്ചറിവില്‍ കുടുംബശ്രീ ഉപജീവന വികസനത്തിനും, മുന്നേറ്റത്തിനുമായി വിവിധ മാതൃകകള്‍ അവതരിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടവയത്രേ സൂക്ഷ്മ സംരംഭങ്ങള്‍, സംഘകൃഷി, സമഗ്ര പദ്ധതി, വൈദഗ്ധ്യ പരിശീലനവും തൊഴിലും തുടങ്ങിയവ. ഉപഭോഗ സംസ്ഥാനമായ കേരളത്തിന്‍റെ തനതു സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍തോറും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് കുടുംബശ്രീതുടക്കം കുറിച്ചു.
കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍
തൊഴില്‍ എന്നത് പ്രായപൂര്‍ത്തിയായ ഓരോ കേരളീയന്‍റെയും സ്വപ്നമാണ്. നമ്മുടെ നാട്ടിലെ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ തൊഴിലെടുക്കാന്‍ കഴിവുള്ളവരുടെ തൊഴിലില്ലായ്മയാണ് ദാരിദ്ര്യത്തിന്‍റെ അടിത്തറ. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഒരാള്‍മാത്രം തൊഴില്‍ ചെയ്യുന്നതുകൊണ്ടുമാത്രം സാമ്പത്തിക സുസ്ഥിതി ഉണ്ടാക്കാന്‍ കഴിയില്ല. സാധ്യതകളും, വിഭവങ്ങളും, വിപണിയും ആവോളമുള്ള കേരളസമൂഹത്തിന് അനിവാര്യമായ പരിശീലനങ്ങളും, സാമ്പത്തികമായ കൈത്താങ്ങും നല്‍കി സംരംഭകരെ സൃഷ്ടിക്കുകയാണ് സൂക്ഷ്മ സംരംഭങ്ങളിലൂടെ കുടുംബശ്രീ.
ഒരു നിശ്ചിത മൂലധനത്തിലൂടെ സ്ഥിരവരുമാനം ഉണ്ടാക്കാന്‍ കഴിയുന്നതും, സംരംഭം നടത്തിപ്പിന് സാങ്കേതിക വിദ്യയേക്കാള്‍ കൂടുതല്‍ മനുഷ്യാധ്വാനത്തിനു സാധ്യതയുള്ള മേഖലകളില്‍ വ്യക്തികളോ ഗ്രൂപ്പുകളോ തുടങ്ങുന്ന സംരംഭങ്ങളെയാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍ എന്ന് വിവക്ഷിച്ചത്. കാലാനുസൃതമായി സാങ്കേതിക വിദ്യയും, നൂതനവും നവീകൃതവുമായ ആശയങ്ങളുടെ നടപ്പിലാക്കലുമൊക്കെയായി സൂക്ഷ്മ സംരംഭങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. 2003 മുതല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചെറുകിട സംരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പലഹാരങ്ങള്‍, കറിപൗഡറുകള്‍, അച്ചാറുകള്‍ തുടങ്ങിയ സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും        കാറ്ററിംഗ്, ഐ.ടി യൂണിറ്റകള്‍, ഡ്രൈവിംഗ്, ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലേക്ക് വരെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കടന്നെത്താനായി. കുടുംബശ്രീ സൂക്ഷ്മ സംരംഭമേഖലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നതില്‍നിന്നും സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാകും.
കഫെ കുടംബശ്രീ, കുടുംബശ്രീ ട്രാവല്‍സ്
ഇഷ്ടിക നിര്‍മ്മാണ യൂണിറ്റുകള്‍
കണ്‍സ്ട്രക്ഷന്‍ കമ്പനി
ട്രെയിന്‍ ക്ലീനിംഗ് ഗ്രൂപ്പ്
അപ്പാരല്‍ പാര്‍ക്ക്
ഡ്രൈവിംഗ് സ്കൂള്‍
റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍
റെയില്‍വേ പാര്‍ക്കിംഗ് മാനേജ്മെന്‍റ് ഗ്രൂപ്പ്
അലങ്കാരമത്സ്യം വളര്‍ത്തല്‍
അലങ്കാര ചെടി നേഴ്സറി
പൈന്‍ശ്രീ
മാര്‍ക്കറ്റിംഗ് കിയോസ്കുകള്‍
അന്നേഹ ചുരിദാറുകള്‍
ചെരുപ്പ്
മണ്‍പാത്രം
ടെറാക്കോട്ട
ഫാഷന്‍ ഡിസൈനിംഗ്
കാന്‍ഡില്‍ മേക്കിംഗ്
അമൃതം ന്യൂട്രിമിക്സ്
സാന്ത്വനം
പൈനാപ്പിള്‍ ഇല നാരുല്‍പ്പാദനം
ബസ് സര്‍വ്വീസ്
ആട്ടോ റിക്ഷ
ഹെല്‍ത്ത് ക്ലബ്
ശിങ്കാരിമേളം
തേന്‍
ഐ.റ്റി യൂണിറ്റുകള്‍
മാലിന്യ സംസ്കരണം
പവര്‍ക്ലീനിംഗ്
മൃഗ സംരക്ഷണ പദ്ധതികള്‍
ഫിഷ് പ്രോസസിംഗ്
നാപ്കിന്‍ യൂണിറ്റുകള്‍
കരകൗശലവസ്തു നിര്‍മ്മാണ യൂണിറ്റുകള്‍
വെല്‍നസ് സെന്‍ററുകള്‍
ബ്യൂട്ടീശ്രീ എന്നിങ്ങനെ തുടരുന്നു പട്ടിക.
വിവിധ സൂഷ്മ സംരംഭ പദ്ധതികള്‍
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സൂക്ഷ്മതല സാമ്പത്തിക ശാക്തീകരണം സാധ്യമാക്കുക, തദ്ദേശീയ സാധ്യതകള്‍ കണ്ടെത്തിയുള്ള സംരംഭ വികസനവും, തദ്വാര പ്രാദേശിക സാമ്പത്തിക വികസനവും സാധ്യമാക്കുക, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനും,  നൂതന ആശയങ്ങള്‍ വികസിപ്പിച്ച് വ്യാപിപ്പിക്കാനും സാധാരണക്കാരെ പ്രാപ്തരാക്കല്‍ എന്നിവയെല്ലാം ലക്ഷ്യംവച്ച് കുടുംബശ്രീ വിഭാവനം ചെയ്ത സൂക്ഷ്മ സംരംഭങ്ങള്‍ പ്രധാനമായും ആര്‍.എം.ഇ, യൂവശ്രീ എന്നിങ്ങനെ രണ്ടായിതരംതിരിക്കാം.
1. ഗ്രാമീണ ചെറികിട സൂക്ഷ്മ സംരംഭപദ്ധതി 
കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ വ്യക്തിഗതമായോ സംഘം ചേര്‍ന്നോ ആരംഭിക്കുന്ന സംരംഭങ്ങളാണ് ആര്‍.എം.ഇ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസ യോഗ്യത പ്രത്യേകമായി പരാമര്‍ശിക്കപ്പെടാത്ത ഈ പദ്ധതിയില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്കായി പദ്ധതി തുകയുടെ 50% വും (പരമാവധി 1,00,000/- രൂപ) വ്യക്തിഗത സംരംഭങ്ങള്‍ക്കായി പദ്ധതി തുകയുടെ 30% വും (പരമാവധി 7,500/- രൂപ), സബ്സിഡിയായി അനുവദിക്കുന്നു. സംസ്ഥാനത്ത് ആകെ 3436 വ്യക്തിഗത യൂണിറ്റുകള്‍ക്ക് 2003 മുതല്‍ 2014 വരെ 2,83,15,283/- രൂപയും 13,216 ഗ്രൂപ്പ് യൂണിറ്റുകള്‍ക്ക് 69,65,99,363/- രൂപയും സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. 73,853 ഗുണഭോക്താക്കള്‍ക്കാണ് ഗ്രൂപ്പ് സംരംഭങ്ങളിലൂടെ പ്രയോജനം ലഭിച്ചത്. ആകെ 80,000 ത്തോളം വനിതകളെ സംരംഭകരാക്കാന്‍ കുടുംബശ്രീയ്ക്കായിട്ടുണ്ട്. നാളിതുവരെയുള്ള ആര്‍.എം.ഇ പദ്ധതിയിലൂടെ രൂപകൊണ്ട വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.
പട്ടിക 1
ഗ്രാമീണ സൂഷ്മ സംരംഭങ്ങള്‍

1

2003 - 2004

241

2764

21047500

173

1094040

2

2004 - 2005

437

528

30085369

412

2956250

3

2005 - 2006

731

4542

29598150

217

1623900

4

2006 - 2007

1143

6295

46777105

170

1178550

5

2007 - 2008

1341

8301

68163815

296

2191500

6

2008 - 2009

1038

5602

54041650

325

2800350

7

2009 - 2010

4491

24370

241840024

1123

8286500

8

2010 - 2011

2201

12581

123778250

525

3911700

9

2011-2012

797

4606

39637500

72

540000

10

2012-2013

281

1493

14862500

64

3272500

11

2013-2014

515

2776

26767500

59

459993

 

Total

13216

73858

696599363

3436

28315283

(അവലംബം: കുടുംബശ്രീ സംസ്ഥാനമിഷന്‍)

2. യുവശ്രീ
അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്ക്കരിച്ച ഈ പദ്ധതിയില്‍ 18നും 45നും ഇടയ്ക്ക് പ്രായമായ അയല്‍ക്കുട്ട അംഗങ്ങളായ സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങളിലെ പുരുഷന്മാര്‍ക്കും യൂണിറ്റുകള്‍ ആരംഭിക്കാം. പുരുഷന്മാര്‍ നേരിട്ട് അയല്‍ക്കൂട്ടത്തില്‍ ഇല്ലെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടത്തില്‍ അംഗത്വം ഉണ്ടായിരിക്കേണ്ടതാണ്.

യുവശ്രീ പദ്ധതിയിലൂടെ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 121 ഗ്രൂപ്പ് യൂണിറ്റുകളും 56 വ്യക്തിഗത യൂണിറ്റും ആരംഭിച്ചതിലൂടെ 62.17 ലക്ഷം രൂപ സബ്സിഡി ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്. 2010-11 മുതലുള്ള യുവശ്രീ സംരംഭങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 2ല്‍ നല്‍കിയിരിക്കുന്നു.

പട്ടിക 2.
യുവശ്രീ സംരംഭങ്ങള്‍

Year

Amount (L)

Group

Individual

2010-11

89.57

182

40

2011-12

67.43

120

50

2012-13

84.37

66

36

2013-14

49.6

86

47

2014-15

62.17

121

56

(അവലംബം: കുടുംബശ്രീ സംസ്ഥാനമിഷന്‍)


കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളും, വെല്ലുവിളികളും

സംരംഭകത്വ വികസന പരിശീലനം മുതല്‍ കുടുംബശ്രീയുടെ കൈത്താങ്ങോടെ സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കുന്ന സൂക്ഷ്മ സംരംഭകര്‍ക്ക് മൂലധന സബ്സിഡി, റിവോള്‍വിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ഇന്നവേഷന്‍ ഫണ്ട്, ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് തുടങ്ങിയ സഹായങ്ങളും കുടുംബശ്രീ നല്‍കുന്നു. എന്നിരുന്നാല്‍തന്നെയും കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍ ഒട്ടനവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു - പൊതുവായുള്ള പ്രശ്നങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു.
സാധ്യതകള്‍ക്കനുസരിച്ചുള്ള സംരംഭങ്ങളുടെ കുറവ്.
നൂതന സംരംഭങ്ങള്‍ ഏറ്റെടുക്കാനുള്ള വൈമനസ്യം
വൃക്തിഗത സംരംഭങ്ങളുടെ പരാജയം.
വായ്പാ തിരിച്ചടവിലെ വീഴ്ച.
ഉല്പാദന ചെലവിലുള്ള വര്‍ദ്ധന, അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം
ബ്രാന്‍ഡഡ് ഉല്പന്നങ്ങളുമായുള്ള വിപണിമത്സരം.
ആസുത്രണത്തിന്‍റെയും കൂട്ടായ്മയുടെയും അഭാവം എന്നിങ്ങനെ തുടരുന്നു പ്രശ്നങ്ങള്‍
സൂക്ഷ്മതലത്തില്‍ കുടുംബശ്രീ മൈക്രോ സംരംഭങ്ങളെ പഠനവിധേയമാക്കിയതില്‍ നിന്നും കുടുംബശ്രീ വിജയമാതൃകകളായി എടുത്തുകാട്ടുന്ന യൂണിറ്റുകള്‍പോലും വെല്ലുവിളികളില്‍നിന്നും വിമുക്തമല്ല എന്ന് വ്യക്തമാകുന്നു. അത്തരത്തില്‍ കണ്ടെത്തപ്പെട്ട ഏതാനും പ്രശ്നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഗ്രൂപ്പ് സംരംഭങ്ങളില്‍ സംസ്ഥാനത്തുടനീളം ഒട്ടുമിക്ക സൂക്ഷ്മതല വ്യവസായ സംരംഭങ്ങളിലും സംരംഭകത്വ പ്രവര്‍ത്തനങ്ങളിലും സജ്ജീവമായി ഇടപെടുന്നവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി സംരംഭകര്‍മാറുകയും ഉടമസ്ഥാവകാശം ചിലരിലേക്കു മാത്രം ഒരുങ്ങുകയും ചെയ്യുന്ന പ്രവണത ദൃശ്യമാണ്
ഒട്ടിമിക്ക സംരംഭങ്ങളിലും സാമ്പത്തിക ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് ഉയര്‍ന്ന പലിശയ്ക്ക് അംഗീകൃതമല്ലാത്ത സാമ്പത്തിക ഉറവിടങ്ങളെ ആശ്രയിക്കുന്ന പ്രവണത 65% സംരംഭകരിലും പ്രകടമാണ് എന്നത് സാമ്പത്തിക മാനേജ്മെന്‍റിലെ പ്രൊഫഷണലല്ലാത്ത സമീപനത്തിലൂടെ നഷ്ടത്തിലേക്ക് ചരിക്കുന്നവരായി വനിതാ സംരംഭകരെ മാറ്റിത്തീര്‍ക്കുന്നു.
സംരംഭങ്ങള്‍ - വ്യക്തി പരമായ ജീവിതം ഇവതമ്മില്‍ വേര്‍തിരിവുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന വനിതാ സംരംഭകരില്‍ ഒരു വിഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സംരംഭത്തില്‍ നിന്നും അമിതമായി പണം പിന്‍വലിക്കുന്നതും സംരംഭങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമാണ്.
പത്തുവര്‍ഷകാലത്തോളമായി സംരംഭമേഖലയില്‍ വിജയകരമായി തുടരുന്ന വനിതാ സംരംഭകര്‍ക്കിടയില്‍ പോലും കൃത്യമായി കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി ഏകദേശം 30% ത്തോളം സംരംഭകരും അഭിപ്രായപ്പെടുന്നു. കണക്കുകളുടെ കൃത്യമായ രേഖപ്പെടുത്തലില്ലായ്മ പലസംരംഭങ്ങളുടെയും അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നു.
അംഗങ്ങളുടെ ഇടയിലെ ഐക്യമില്ലായ്മ ഏകദേശം 40% സംരംഭങ്ങളിലും പ്രകടമാണ്. ഇത് സംരംഭങ്ങളുടെ നടത്തിപ്പിനെ ഒട്ടൊന്നുമല്ല ബാധിക്കുന്നത്.
മറ്റൊരു സുപ്രധാന പ്രശ്നം ലോണ്‍ തുകയുടെ വകമാറ്റി ചെലവഴിക്കലാണ്. 25% സംരംഭകരും സംരംഭ ആവശ്യത്തിനായി ലഭിക്കുന്ന വായ്പാതുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും, അതിനാല്‍തന്നെ വായ്പാ തിരിച്ചടവ്മുടങ്ങുകയും, സംരംഭപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നതായി കാണാനാകും.
ഏതാണ്ട് 30% ത്തോളം സംരംഭകരും ഉല്പാദന - സേവന മേഖലകളില്‍ കാലപ്പഴക്കം ചെന്ന സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതായും നൂതന സാങ്കേതിക വിദ്യകളിലേക്ക് ചുവടുമാറ്റാന്‍ ക്ലേശിക്കുന്നതായും കാണാന്‍ കഴിയുന്നു. മാത്രവുമല്ല പരിമിതമായ പ്രാദേശിക വിപണിയെ മാത്രം ആശ്രയിക്കുന്നതിനാല്‍ പരിമിതമായ ഡിമാന്‍റും ചുരുങ്ങിയ ഉല്പാദനവുമായി തുടരേണ്ടുന്ന അവസ്ഥയും സംജാതമാകുന്നു. ഇത് സംരംഭങ്ങളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്ന ഒന്നത്രേ.
കുടുംബശ്രീ ഉല്പന്നങ്ങള്‍ തനിമയ്ക്കും, ഗുണമേന്മയ്ക്കുമൊക്കെ പേരുകേട്ടവയാണെങ്കില്‍ പോലും ആധുനിക കമ്പോളത്തില്‍ ശക്തമായ ബ്രാന്‍ഡുകളുമായി മത്സരിക്കേണ്ടിവരുന്നതും, അത്തരമൊരു മത്സരത്തെ അതിജീവിക്കാന്‍ കഴിയുന്ന ബ്രാന്‍ഡ് ഇമേജ് നിര്‍മ്മിക്കാന്‍ ഇത്തരം സംരംഭകര്‍ക്ക് കഴിയാത്തതും സംരംഭകത്വ വികസത്തെ ബാധിക്കുന്നഘടകമാണ്.
മുഖ്യനിരീക്ഷണങ്ങള്‍
സൂക്ഷ്മ സംരംഭങ്ങളേയും, അവ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേയും നിരീക്ഷണ വിധേയമാക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സഹായക പ്രവര്‍ത്തനങ്ങള്‍ ഏറെയാണെന്നും എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്പിനായുള്ള സഹായക പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണെന്നും മനസ്സിലാക്കാനാകും. മാത്രവുമല്ല ലോണിനും സബ്സിഡിക്കും വേണ്ടി മാത്രം സംരംഭകരാകുന്ന അവസ്ഥയും വളരെയേറെപ്പേരില്‍ വ്യക്തമാകുന്നു.            ഇത്തരത്തില്‍ നിര്‍ബന്ധിതമായി സംരംഭകത്വ രംഗത്തേക്കു വരുന്നവര്‍ ഒരിക്കലും താല്പര്യപൂര്‍വ്വം പ്രസ്തുതരംഗത്ത് നിലനില്‍ക്കുന്നില്ല. ഗ്രൂപ്പ് സംരംഭങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള അംഗങ്ങളും അത്തരത്തില്‍ വൈദഗ്ധ്യമില്ലാത്തവരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പ്രാദേശിക വിപണിയെ മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നതും, സീസണല്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതും സംരംഭങ്ങളുടെ വളര്‍ച്ചാസാധ്യതകളെ മന്ദീഭവിക്കുന്നു. വിജയ മാതൃകയായി കുടുംബശ്രീ അവതരിപ്പിക്കുന്ന ന്യൂട്രിമിക്സ് യൂണിറ്റുകള്‍ പോലും അമിതമായി ഗവണ്‍മെന്‍റ് സംവിധാനത്തില്‍ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നത് ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും എന്നത് നിസ്തര്‍ക്കമത്രേ.
ഇനിയെന്ത്?
സൂപ്പര്‍ മാര്‍ക്കറ്റുകളും, ഷോപ്പിംഗ് മാളുകളും വിപണിയുടെ കേന്ദ്രബിന്ദുവാകുമ്പോള്‍ സവിശേഷ ഗുണങ്ങളോടുകൂടിയ ഉല്പന്നങ്ങളുടെ ബ്രാന്‍ഡിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും - അത്തരത്തില്‍ ബ്രാന്‍ഡ് രൂപപ്പെടുത്തുന്നതിന് ഒരേമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വലിയ കൂട്ടായ്മകളും രൂപപ്പെടേണ്ടിയിരിക്കുന്നു. ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യങ്ങളുടെ മാതൃക ഇതിനായി അവലംബിക്കാവുന്നതാണ്. ഉല്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണവും, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മിതിയും സാധ്യമാക്കുന്നതരത്തില്‍ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ സൂക്ഷ്മ സംരംഭങ്ങളുടെ കണ്‍സോര്‍ഷ്യങ്ങള്‍ക്കായി രൂപം കൊടുത്ത് പ്രവര്‍ത്തിപ്പിക്കേണ്ടതും അനിവാര്യമാണ്. കോര്‍പ്പറേറ്റുകളെ അനുകരിക്കാനുള്ള പ്രവണത ചില മേഖല കളിലെങ്കിലും പ്രകടമാണ്.  ഇത്  ഗുണത്തേക്കാളേറെ വിദൂരഭാവിയില്‍ ദൂഷ്യം ചെയ്തേക്കാം. അസംസ്കൃത വസ്തുക്കളുടെ വാങ്ങല്‍, പാക്കിംഗിനാവശ്യമായ വസ്തുക്കളുടെ ശേഖരണം ഇവയില്‍ വന്‍ചൂഷണം നടക്കുന്നതിനാല്‍ ഉല്പാദന സഹകരണ സംഘങ്ങളുടെ മാതൃകയില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. വിപണി വികസനത്തിന് എല്ലാനൂതന മാര്‍ഗ്ഗങ്ങളും അവലംബിക്കാന്‍ കഴിയുന്നവിധത്തില്‍ ഹോംഷോപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എസ്.എം.ഇകളെ ശക്തിപ്പെടുത്തി വൈവിധ്യവത്ക്കരിക്കണം.  പ്രൊഫഷണല്‍ സമീപനങ്ങള്‍ സുസാധ്യമാക്കുന്നതിന് തുടര്‍പരിശീലനങ്ങള്‍ നല്‍കേണ്ടതും അനിവാര്യമത്രേ. ഏറെ മേഖലകളിലേക്കുള്ള കുതിച്ചു ചാട്ടമല്ല, മറിച്ച് തെരഞ്ഞെടുത്ത മേഖലകളെ ശക്തിപ്പെടുത്തി ചൂഷണ വിമുക്തമാക്കി, ലാഭകരമാക്കി, വൈവിധ്യവത്ക്കരിച്ച് വളര്‍ച്ചയിലേക്ക് നയിക്കാനാകണം സൂക്ഷ്മ സംരംഭമേഖലയിലെ വരും നാളുകളിലെ ശ്രദ്ധ.

അവസാനം പരിഷ്കരിച്ചത് : 3/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate