অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജെന്‍ഡര്‍ അവയര്‍നെസ് ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍

വീഡിയോ പ്രോഗ്രാം ഫോര്‍ അഡോളസന്‍റ് ഗേള്‍സ്

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്‍ററിന്‍റെ നേത്യത്വത്തില്‍ പ്രഗല്‍ഭരുടെ കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു ഡോക്യൂമെന്‍ററി നിര്‍മ്മിച്ച് സംസഥാനത്തെ എല്ലാ ജില്ലകളിലുമായി 28 സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചു.  കൗമാരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ ഡോക്യൂമെന്‍ററിയുടെ സി. ഡി സംസ്ഥാനത്തുടനീളമുള്ള പെണ്‍കുട്ടികള്‍ക്ക് എത്തിക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു.

ജെണ്ടര്‍ അവയര്‍നെസ് പരിശീലനവും സെമിനാറുകളും

ലിംഗ  അവബോധം ലക്ഷ്യമാക്കി സംസ്ഥാനത്തെ നാല്പതു വനിതാ കോളേജുകളില്‍ കേരളവനിതാ വികസന കോര്‍പ്പറേഷന്‍ ഡോക്യൂമെന്‍ററി പ്രദര്‍ശനമടക്കമുള്ള അവബോധ പദ്ധതികള്‍ നടപ്പിലാക്കുന്നു. വനിതകള്‍ക്ക് വിവിധ തരത്തിലുള്ള ജെന്‍ഡര്‍ ബോധവല്‍ക്കരണപരിപാടികളും ജെന്‍ഡര്‍ ബോധവല്‍ക്കരണസെമിനാറുകളും നടത്തിവരുന്നു.  സമൂഹത്തില്‍ ലിംഗഭേദ ബോധവല്‍കരണം നടത്തുന്നതിനായി 100 വിദ്യാര്‍ത്ഥിനികളുടെ സംഘത്തെ തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നല്‍കുന്നു.  ഇപ്രകാരം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ഭാവിയില്‍ വനിത വികസന കോര്‍പ്പറേഷന്റെ ബോധവല്കരണപരിപാടിയില്‍ പ്രയോജനപ്പെടുത്തുന്നതുമായിരിക്കും. ടീനേജ് പെണ്‍കുട്ടികളുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളായ ലൈംഗികചൂഷണം, സൈബര്‍കുറ്റക്യത്യങ്ങള്‍, മാനസികസംഘര്‍ഷം, അപകര്‍ഷതാബോധം, വിവാഹപൂര്‍വ ബോധവല്‍കരണം ലിംഗഭേദ പ്രശ്‌നങ്ങള്‍ എന്നിവയിലേയ്ക്ക് ഒരു കൈതാങ്ങ് കൊടുക്കുക എന്ന ഉദ്ദേശങ്ങളോടെ വീഡിയോ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.  ഉണര്‍ത്തുപാട്ട് എന്ന പേരിലുള്ള ഡോക്കുമെന്‍ററി നാല്പതു വനിതാ കോളേജുകളില്‍ അവതരിപ്പിച്ച് പതിനായിരം     വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രയോജനം ലഭിച്ചു

പെണ്‍കുട്ടികള്‍ക്ക്  ആയോധനകലയില്‍ പരിശീലനം


സംസ്ഥനത്ത് പെണ്‍കുട്ടികള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് പെണ്‍കുട്ടികളെ മാനസികമായും ശാരീരികമായും പ്രാപ്തരാക്കേണ്ടുന്നതിനായി തുടക്കമെന്നനിലയില്‍ 800 പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷയ്ക്കായി പ്രതിരോധത്തിലൂന്നിയ ആയോധനകലയില്‍ പരിശീലനം നല്കിവരുന്നു.  അടുത്തഘട്ടങ്ങളിലായി  സംസ്ഥാനത്തുടനീളം  ഇത് വ്യാപിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

ഐ. സി. റ്റി ബോധവത്ക്കരണ പരിശീലനം


കേരളത്തിലെ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കുമുള്ള ഐ. സി. റ്റി ബോധവത്ക്കരണ പരിശീലനം
വനിതാശാക്തീകരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ & ടെക്‌നോളജി (ഐ.സി.റ്റി) ബോധവത്കരണം നല്‍കുന്നതിനായി   കാസര്‍കോഡ്, വയനാട്,   മലപ്പുറം   എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥിനി കള്‍ക്കും അദ്ധ്യാപികമാര്‍ക്കും    പരിശീലനം      നല്‍കിവരുന്നു.

ഷീ  ടോയ്‌ലറ്റ്


കോര്‍പ്പറേഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഇടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.ബഡ്ജറ്റ് പ്രസംഗത്തില്‍ വിഭാവനം ചെയ്തതിന്‍ പ്രകാരം വനിതകള്‍ക്കുമാത്രമായി 200 ഇടോയ്‌ലറ്റ് ആദ്യഘട്ടമെന്നനിലയില്‍ സ്ഥാപിക്കുന്നതാണ്.  പൊതുശുചീകരണ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനായി കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ആദ്യമായി ഷീടോയ്‌ലറ്റ് കേരളത്തില്‍ പരിചയപ്പെടുത്തുന്നു.  നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ തുടങ്ങിയവ സ്ഥാപിച്ച് വനിതകള്‍ക്ക് അനായാസം ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള വനിതാ സൗഹൃദ ഇലക്‌ട്രോണിക്  ടോയ്‌ലറ്റുകളാണ് ഷീടോയ്‌ലറ്റ്.  താമസിയാതെ  തിരുവനന്തപുരത്തു തുടങ്ങി വച്ച ഈ സംരംഭം സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് പ്രത്യേകിച്ച് യാത്രാവേളകളില്‍ പ്രയോജനപ്പെടും പ്രകാരം സ്ഥാപിക്കുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate