Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / സ്വദേശ് ദര്‍ശന്‍ പദ്ധതി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സ്വദേശ് ദര്‍ശന്‍ പദ്ധതി

മിഷന്‍ മാതൃകയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്. പ്രധാന ദൌത്യ നിർവഹണ ലക്ഷ്യങ്ങളും രീതികളും

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് സ്വദേശ് ദർശന്‍.

മിഷന്‍ ലക്ഷ്യങ്ങള്‍

  • ടൂറിസം സാദ്ധ്യതയുള്ള സര്‍ക്യൂട്ടുകളുടെ വികസനം – പദ്ധതിയുടെയും മുന്‍ഗണനാടിസ്ഥാനത്തിലും
  • തീം ബേസ്ഡ് സര്‍ക്യൂട്ടുകളില്‍ പശ്ചാത്തല സൗകര്യങ്ങളുടെ സംയോജിത വികസനം
  • രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍
  • സമ്പൂര്‍ണ്ണ വിനോദ സഞ്ചാര അനുഭവം ലഭ്യമാക്കല്‍ - വിവിധ തീമാറ്റിക് സര്‍ക്യൂട്ട് ഉള്‍പ്പെടെ
  • സര്‍ക്യൂട്ട് ഡെസ്റ്റിനേഷനുകളില്‍ ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം വികസിപ്പിച്ച് വിനോദ സഞ്ചാരികളുടെ ആകര്‍ഷണം മെച്ചപ്പെടുത്തല്‍
  • കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള വികസനം പിന്തുടരുകയും പ്രോ – പുവര്‍ ടൂറിസം സമീപനവും
  • വരുമാനം വര്‍ദ്ധിപ്പിക്കുക, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, ഒരു പ്രദേശത്തിന്റെ മുഴുവനായുള്ള വികസനം എന്നിവയില്‍ വിനോദ സഞ്ചാര മേഖലയുടെ പ്രാധാന്യത്തെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക
  • തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രാദേശിക കലകള്‍, സംസ്കാരം, കര കൗശലം, പാചക കല എന്നിവ പ്രോത്സാഹിപ്പിക്കല്‍
  • തൊഴില്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വികാസത്തിനും നേരിട്ടും വർദ്ധനവിലൂടെയും വിനോദ സഞ്ചാര മേഖലയെ തയ്യാറാക്കുക
  • പൊതു മൂലധനം, പ്രാഗല്‍ഭ്യം എന്നിവയില്‍ അനുകൂലാവസ്ഥ

മിഷന്‍ പരിപാടികള്‍

  • സ്റ്റേ്ക്ക് ഹോള്‍ഡര്‍മാരുമായുള്ള ചര്‍ച്ചയിലൂടെ ലോകോത്തര വിനോദ സഞ്ചാര ഉത്പന്നങ്ങളായി പ്രദര്‍ശിപ്പിക്കാന്‍ നിലവാരത്തിലുള്ള തീം ബേയ്സ്ഡ് സര്‍ക്യൂട്ടുകള്‍ കണ്ടെത്തല്‍.
  • തീം ബേയ്സ്ഡ് സര്‍ക്ക്യൂട്ടുകളുടെ വികസനം ആ പ്രദേശത്തിന്റെ സുസ്ഥിരതയ്ക്ക് അനുയോജ്യമായ തരത്തില്‍ ഉറപ്പാക്കല്‍
  • വലിയ പ്രതിബന്ധങ്ങളുള്ളതായി കണ്ടെത്തിയ സര്‍‍ക്യൂട്ടുകളിലെ പശ്ചാത്തല വികസന വിടവുകള്‍ തരം തിരിക്കുന്നതിനായി ചട്ടക്കൂട് തയ്യാറാക്കുക
  • കേന്ദ്രസംസ്ഥാന പദ്ധതികളുടെയും സ്വകാര്യ നിക്ഷേപവും കേന്ദ്രീകരിച്ച് പ്രത്യേക സമയ പരിധിക്കുള്ളില്‍ നിന്ന് സംയോജിതാടിസ്ഥാനത്തില്‍ ഈ സര്‍ക്യൂട്ടുകളുടെ വികസനത്തിന് രൂപീകരണം
  • തെരഞ്ഞെടുത്ത സര്‍ ക്യൂട്ടുകളില്‍ മൊത്തത്തിലുള്ള പുരോഗതിക്ക് സമീപനം – ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കല്‍
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top