Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംസ്ഥാനത്തിന്റെ സ്ഥിതി

സംസ്ഥാനത്തിന്റെ സ്ഥിതി

ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കൂട്ടിചേര്‍ക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ (ജി.വി.എ) ത്വരിത ഗതിയിലുള്ള കണക്കനുസരിച്ച് കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖല നടപ്പു വിലയില്‍ മുന്‍ വര്‍ഷത്തെ 5.02 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 2015-16 ല്‍ 9.28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിര വിലയിലെ (2011-12) കണക്കനുസരിച്ച്, ഈ മേഖലയുടെ വളര്‍ച്ച 2014-15 ലെ 2.46 ശതമാനത്തില്‍ നിന്നും 2015-16 ല്‍ 12.65 ശതമാനമായി വര്‍ദ്ധിച്ചു. 2015-16 ല്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഉല്‍പ്പന്ന നിര്‍‍മ്മാണ മേഖലയുടെ വിഹിതം സ്ഥിര വിലയിലും നടപ്പു വിലയിലും യഥാക്രമം 9.97 ശതമാനവും 8.72 ശതമാനവുമാണ്. 2011-12 മുതല്‍ 2015-16 വരെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് (ജി.എസ്.ഡി.പി) ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വിഹിതം അനുബന്ധം 3.1 ല്‍ ചേര്‍ത്തിരിക്കുന്നു.

2012-13 മുതല്‍ 2015-16 വരെ സ്ഥിര വിലയിലെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യമനുസരിച്ച് കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് ചിത്രം 3.2 ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.1

ഇന്ത്യയിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാനിരക്ക് ശതമാനത്തില്‍

ഉറവിടം: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

ചിത്രം 3.2

കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക്

അവലംബം: സാമ്പത്തിക സ്ഥിതി വിവര വകുപ്പ്

കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാനിരക്ക് 2012-13 ല്‍ 12.47 ശതമാനമായിരുന്നത് 2013-14 ല്‍ -4.65 ശതമാനമായി കുറഞ്ഞു. 2014-15 ല്‍ ഇത് 2.46 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2015-16 ല്‍ ഇടത്തരം വളര്‍ച്ച നിരക്കായ 12.65 ശതമാനം രേഖപ്പെടുത്തി.

3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top