Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / സംസ്ഥാനത്തിന്റെ തനത് നികുതിയേതര വരുമാനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംസ്ഥാനത്തിന്റെ തനത് നികുതിയേതര വരുമാനം

സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംസ്ഥാനത്തിന്റെ പ്രധാന തനത് നികുതിയേതര വരുമാനം.

സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംസ്ഥാനത്തിന്റെ പ്രധാന തനത് നികുതിയേതര വരുമാനം. പലിശയും ഓഹരിയും, വിവിധ സാമൂഹ്യ സേവനങ്ങളില്‍ നിന്നുള്ള വരുമാനം, വന ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം എന്നിവയാണ് സംസ്ഥാനത്തിന്റെ മറ്റ് തനത് നികുതിയേതര വരുമാനത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ തനത് നികുതിയേതര വരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2014-15 ല്‍ സംസ്ഥാനത്തിന്റെ തനത് നികുതിയേതര വരുമാനം 7283.69 കോടി രൂപയാണ്. ഇത് 2013-14 ലെ 5575.03 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 30.65 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. എന്നാല്‍ 2015-16ല്‍ വളര്‍ച്ചാ നിരക്ക് 15.68 ശതമാനമായി കുറഞ്ഞു.

2015-16 ല്‍ സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനം 6271.41 കോടി രൂപയായിരുന്നത് 2014-15മായി താരതമ്യം ചെയ്യുമ്പോള്‍ 15.18 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിന്റെ മൊത്തം നികുതിയേതര വരുമാനത്തിന്റെ 74.43 ശതമാനം ആയിരുന്നു. സാമൂഹ്യ വികസന സേവനങ്ങളില്‍ നിന്നും 772.33 കോടി രൂപയും (9.17 ശതമാനം) വനത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും 283.04 കോടി രൂപയും (0.36 ശതമാനം) മറ്റ് സേവനങ്ങളില്‍ നിന്ന് 105.03 കോടി രൂപയും ലഭിച്ചു. 2010-11 മുതല്‍ 2016-17 (ബജറ്റ് എസ്റ്റിമേറ്റ്സ്) വരെയുള്ള സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 1.35 ല്‍ നല്‍കിയിരിക്കുന്നു.

2.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top