Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം

മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വില്പന നികുതി, സ്റ്റാമ്പും രജിസ്ട്രഷന്‍ ഫീസുകളും, എക്സൈസ് തീരുവകള്‍, വാഹന നികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസുകള്‍.

മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വില്പന നികുതി, സ്റ്റാമ്പും രജിസ്ട്രഷന്‍ ഫീസുകളും, എക്സൈസ് തീരുവകള്‍, വാഹന നികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസുകള്‍. 2011-12 മുതല്‍ 2013-14 വരെ സംസ്ഥാനത്തിന്റെ നികുതിവരുമാനം കുറയുന്ന പ്രവണത കാണിക്കുന്നു. എന്നാല്‍ 2014-15 മുതല്‍ അത് നേരിയ തോതില്‍ ഉയര്‍ച്ച കാണിക്കുന്നു. 2015-16 ല്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2014-15നെ അപേക്ഷിച്ച് നേരിയ തോതില്‍ ഉയര്‍ന്ന് 10.68 ശതമാനമായി. തനത് നികുതി വരുമാനത്തിന്റെ സിംഹഭാഗവും മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെയുള്ള വില്പന നികുതിയുടെ സംഭാവനയാണ്. 2015-16 ല്‍ മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെയുള്ള വില്പന നികുതി വരുമാനം 30736.78 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ 78.82 ശതമാനമാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും കൂടി 7.38 ശതമാനവും (2877.73 കോടി രൂപ) വാഹന നികുതി 7.22 ശതമാനവും (2814.31 കോടി രൂപ) സംസ്ഥാന എക്സൈസ് തീരുവ 5.04 ശതമാനവും (1964.16 കോടി രൂപ)ഭൂ നികുതി 0.46 ശതമാനവും (182.29 കോടി രൂപ) ആയിരുന്നു.

മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെയുള്ള വില്പന നികുതിയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2015-16ല്‍ 10.13 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ വാഹന നികുതി, സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയിലെ വളര്‍ച്ചാ നിരക്ക് യഥാക്രമം 19, 8.2, 10.51, 31.12 ശതമാനമായിരുന്നു.

3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top