Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിലയിലെ പ്രവണത

കേരളത്തില്‍ 2016 ല്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. അരിയുടെ വില സൂചിക 2011 ല്‍ 4768.35 ആയിരുന്നത് ആഗസ്റ്റ് 2016 ല്‍ 6344.85 ആയി വര്‍ദ്ധിച്ചു.

കേരളത്തില്‍ 2016 ല്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. അരിയുടെ വില സൂചിക 2011 ല്‍ 4768.35 ആയിരുന്നത് ആഗസ്റ്റ് 2016 ല്‍ 6344.85 ആയി വര്‍ദ്ധിച്ചു. വില സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്ത വില സൂചിക 2015 ല്‍ 9831.91 ല്‍ നിന്ന് 2016 ആഗസ്റ്റ് മാസം 12862.92 ആയി വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി ഭക്ഷ്യ വിളകളുടെ മൊത്ത വിലസൂചിക ആഗസ്റ്റ് 2015 ലെ 7396.62 ല്‍ നിന്നും ആഗസ്റ്റ് 2016 ല്‍ 8033.23 ആയി വര്‍ദ്ധിച്ചു. ഭക്ഷ്യേതര വിളകളെ സംബന്ധിച്ച് 2015 ആഗസറ്റില്‍ മൊത്ത വിലസൂചിക 7226.53 ല്‍ നിന്നും 19.2 ശതമാനം കുറഞ്ഞ് ആഗസ്റ്റ് 2016 ല്‍ 5841.01 ആയി. ഭക്ഷ്യേതര വിളകളില്‍പ്പെടുന്ന എണ്ണയുടെയും എണ്ണക്കുരുവിന്റെയും വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആഗസ്റ്റ് 2016 ല്‍ 23.18 ശതമാനം കുറഞ്ഞു. കേരളത്തിലെ എല്ലാ വിളകളുടെയും വിലനിലവാരം വിശകലനം ചെയ്യുമ്പോള്‍ വിവിധ വിളകളുടെ മൊത്ത വില സൂചിക ആഗസ്റ്റ് 2015 ല്‍ 7394.28 ല്‍ നിന്നും ആഗസ്റ്റ് 2016 ല്‍ 7233.07 ആയി കുറയുകയാണുണ്ടായത് (അനുബന്ധം 1.26). മൊത്ത വില സൂചിക 2016 ല്‍ എല്ലാ മാസവും ക്രമമായി ഭക്ഷ്യ വിളകളുടെ വിലയില്‍ മിതമായ വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്. വില നിലവാരത്തിന്റെ ഒരു സമഗ്രമായ വിവരണം അനുബന്ധം 1.27 ല്‍ കൊടുത്തിട്ടുണ്ട്.

കേരളത്തിലെ ഉപഭോക്ത്യ വില സൂചിക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2016 ല്‍ ഗണ്യമായി വര്‍ദ്ധിച്ചു. ഉപഭോക്ത്യ വില സൂചികയും കേരളത്തിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ട ശരാശരി വാര്‍ഷിക പണപ്പെരുപ്പവും പരിശോധിച്ചാല്‍ , വിലനിലവാരം ഉയരുന്നു എന്ന്കാണാം. 2016 ല്‍ കേരളത്തില്‍ ശരാശരി ഉപഭോക്ത്യ വിലസൂചിക 291 ആണ്. ഇത് 2015 ല്‍ 277 ആയിരുന്നു. ഈ കാലയളവില്‍ ഏകദേശം 5.05 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയില്‍ 2016 ലെ ഉപഭോക്ത്യ വില സൂചിക 309 ആണ്. ഇത് മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പണപ്പെരുപ്പം 2016 ല്‍ 4.04 ശതമാനമാണ്. ഉപഭോക്തൃ വില സൂചിക മുണ്ടക്കയത്തും കാസര്‍കോഡും യഥാക്രമം 304,303 എന്നിങ്ങനെയാണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും അധികം പണപ്പെരുപ്പം രേഖപ്പെടുത്തിയത് കണ്ണൂരും (6.43) കോഴിക്കോടുമാണ് (6.2). കേരളത്തിലെ മറ്റ്കേന്ദ്രങ്ങളെ അപേക്ഷിച്ച് 2016 ല്‍ എറണാകുളം ജില്ലയില്‍ പണപ്പെരുപ്പത്തിന്റെ വ്യാപ്തി താരതമ്യേന കുറവാണ്. എറണാകുളം ജില്ലയില്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് 2.9 ശതമാനം മാത്രമാണ്. ഓരോകേന്ദ്രങ്ങളിലെയും ഉപഭോക്തൃ വില സൂചികയും അതിന്റെ ശതമാനത്തിലുണ്ടായ വ്യതിയാനം അനുബന്ധം 1.28 ലും സംസ്ഥാന ശരാശരി ചിത്രം 1.9 ലും വിവരിച്ചിട്ടുണ്ട്.

ചിത്രം -1.9 
കേരളത്തിലെ ശരാശരി ഉപഭോക്തൃ വില സൂചികയുടെ വ്യതിയാനം (ശതമാനത്തില്‍) (1998-99=100)

അവലംബം: സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ്
* ജൂൺ 2016 വരെ

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നവംബര്‍ 2016 ല്‍ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും ഗണത്തില്‍ വരുന്ന ചില സാധനങ്ങളുടെ ചില്ലറ വിലയില്‍ നാമമാത്ര വര്‍ദ്ധനവും മറ്റ് ചിലതിന് വിലക്കുറവും രേഖപ്പെടുത്തി. ഒരുകിലോ അരിയുടെ വില നവംബര്‍ 2016 ല്‍ 35.70 രൂപയായി ചെറിയ തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇതിന്റെ വില 33.68 രൂപയായിരുന്നു. ചുവന്നപയറിന്റെ വില മുന്‍ വര്‍ഷത്തേക്കാള്‍ നവംബര്‍ 2016 ല്‍ 78.71 രൂപയായി വര്‍ദ്ധിച്ചു. പലവ്യഞ്ജനങ്ങളുടെ വിലയില്‍ 2016 ല്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടില്ല. നവംബര്‍ 2015 നോട് താരതമ്യം ചെയ്യുമ്പോള്‍ ചെറുപയര്‍, ഡാല്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവയ്ക്ക് നവംബര്‍ 2016 ല്‍ വിലക്കുറവ് അനുഭവപ്പെട്ടു. പഴങ്ങള്‍, പച്ചകറികള്‍ എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2016 ല്‍ വില ഗണ്യമായി കുറയുകയായിരുന്നു. 2016 ലെ അത്യാവശ്യ സാധനങ്ങളുടെ ചില്ലറ വിലയുടെ വിവരങ്ങള്‍അനുബന്ധം 1.29 ല്‍ കാണിച്ചിട്ടുണ്ട്.

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top