Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വില സമാനത

വളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ്, അധിക ഗതാഗത ചെലവ് എന്നിവ കാരണം 2006 മുതല്‍ കൃഷിച്ചെലവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്നു.

വളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ്, അധിക ഗതാഗത ചെലവ് എന്നിവ കാരണം 2006 മുതല്‍ കൃഷിച്ചെലവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ കൃഷിക്കാര്‍ വളരെയേറെ ദുരിതം അനുഭവിക്കുകയും ഉല്‍പന്നങ്ങള്‍ക്ക് ആവശ്യമായ വില ലഭിക്കാതെയുമായി. 2014 ല്‍ കൃഷിയുമായി ബന്ധപ്പെട്ട ചെലവ് സൂചിക (കൃഷിക്കാര്‍ വഹിച്ച ചെലവ്) 11477.67 ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ വരുമാന സൂചിക 8272.25 മാത്രമായിരുന്നു. ഈ കാലയളവിലെ വില സമാനത 72.08 ആണ്. 2015 ല്‍ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം കുറയുകയും, സൂചിക 7706.08 ല്‍ എത്തിച്ചേരുകയും ചെയ്തു. അതേ സമയം കൃഷിക്ക് വേണ്ടിയുള്ള ചെലവ് അതേ വര്‍ഷം കുത്തനെ വര്‍ദ്ധിക്കുകയും ചെയ്തു. 2016 ലും കൃഷിച്ചെലവ്, വളത്തിന്റെ വില തൊഴിലാളികളുടെ വേതനം എന്നിവ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. ഇക്കാലയളവില്‍ കര്‍ഷകര്‍ക്ക് ലഭിച്ച വരുമാന സൂചിക 7528.17 ഉം കൃഷിച്ചെലവിനായി കണക്കായിട്ടുള്ള സൂചിക 12826.5 ആണ്. ഉയര്‍ന്ന കൂലിയും, കൃഷിച്ചെലവിന്റെ വര്‍ദ്ധനവും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചതായാണ് സൂചിപ്പിക്കുന്നത്. കര്‍ഷകരുടെ വരുമാനത്തിന്റെയും ചെലവിന്റെയും വാര്‍ഷിക ശരാശരി സൂചിക അനുബന്ധം 1.30 ലും ചിത്രം 1.10 ലും കാണാം.

ചിത്രം – 1.10
കര്‍ഷകരുടെ വരുമാനത്തിന്റെയും ചെലവിന്റെയും വാര്‍ഷിക ശരാശരി സൂചിക

അവലംബം: സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ്
* ജൂൺ 2016 വരെ
2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top