Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / വിനോദ സഞ്ചാര മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധന വിനിയോഗം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിനോദ സഞ്ചാര മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധന വിനിയോഗം

വിനോദ സഞ്ചാര മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധന വിനിയോഗം

വിനോദ സഞ്ചാരം പഞ്ചവത്സര പദ്ധതികളില്‍

രണ്ടാം പഞ്ചവത്സര പദ്ധതി മുതലാണ് വിനോദ സഞ്ചാര മേഖല പഞ്ചവത്സര പദ്ധതിയുടെ പരിധിയില്‍ കൊണ്ടു വരുന്നത്. 5-ാം പദ്ധതിയുടെ അവസാനം വരെ ഈ മേഖലയ്ക്ക് കാര്യമായ ശ്രദ്ധ ലഭ്യമായിരുന്നില്ല. എന്നാല്‍ ഭാരതത്തിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിന്റെ സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും 6-ാം പദ്ധതി പ്രാധാന്യം നല്കുകയുണ്ടായി. പദ്ധതി ലക്ഷ്യങ്ങള്‍ നേടുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതോടൊപ്പം സ്വകാര്യ മേഖലയിലെയും വിഭവങ്ങളുടെ വിനിയോഗ പദ്ധതി വിഭാവനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 1986 ജുലായ് വിനോദ സഞ്ചാരത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ചു.

വിനോദ സഞ്ചാര മേഖലയ്ക്കുള്ള പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടെങ്കിലും സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഈ മേഖലയുടെ സംഭാവന തീര്‍ത്തും ചെറുതാണ്. 9-ാം പദ്ധതി കാലത്ത് ഒഴികെ മൊത്തം സംസ്ഥാന പദ്ധതിയില്‍ വിനോദ സഞ്ചാര മേഖലയ്ക്കുള്ള വിഹിതം 1 ശതമാനത്തില്‍ അധികമായിട്ടില്ല.

8-ാം പദ്ധതി കാലത്ത് 53.01 കോടിയായിരുന്ന പദ്ധതി വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുകയും 9-ാം പദ്ധതിയില്‍ 192.66 കോടി രൂപയായി വിഹിതം വര്‍ദ്ധിക്കുകയും ചെയ്ത 9-ാം പദ്ധതി കാലത്താണ് പദ്ദതി വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവ് കാണാന്‍ സാധിച്ചത് എങ്കിലും 10-ാം പദ്ധതി കാലത്ത് 27.7 കോടി രൂപയായി പദ്ധതി വിഹിതം കുറയുകയും 11,12 ഉം പദ്ധതി കാലത്ത് ക്രമേണ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു.

മൊത്തം സംസ്ഥാന പദ്ധതി വിഹിതത്തില്‍ വിനോദ സഞ്ചാര മേഖലയ്ക്കുള്ള വിഹിതത്തിന്റെ സംഭാവന ശതമാനത്തില്‍ കണക്കാക്കുമ്പോള്‍ 8 –ാം പദ്ധതി കാലത്ത് .77% ആയിരുന്നത് 9-ാം പദ്ധതി കാലത്ത് 1.22 ശതമാനമായി വര്‍ദ്ധിച്ചതായി കാണുന്നു. എന്നാല്‍ 9-ാം പദ്ധതി കാലത്ത് ഉണ്ടായ നേട്ടം അധിക കാലം നീണ്ടു നിന്നില്ല എന്നു മാത്രമല്ല തുടര്‍ന്നുള്ള പദ്ധതി കാലത്ത് മൊത്തം പദ്ധതി വിഹിതത്തില്‍ വിനോദ സഞ്ചാര മേഖലയുടെ സംഭാവന കുറയുകയും 10-ാം പദ്ധതിയില്‍ 0 .11% ആകുകയും ചെയ്തു. ഇത് 11 –ാം പദ്ധതി കാലത്ത് 0.15%, 12-ാം പദ്ധതി കാലത്ത് 0.29% എന്നിങ്ങനെ വര്‍ദ്ധിക്കുകയും ചെയ്തു.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top