Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

റവന്യൂ വരുമാനം

2010-11 മുതല്‍ 2014-15 വരെയുള്ള സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

2010-11 മുതല്‍ 2014-15 വരെയുള്ള സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനവും മൊത്തം ആഭ്യന്തരോല്പാദനവും തമ്മിലുള്ള അനുപാതം 2014-15 ല്‍ 11.66 ശതമാനമായിരുന്നത് നേരിയ തോതില്‍ വര്‍ദ്ധിച്ച് 2015-16 ല്‍ 11.79 ശതമാനമായി ഉയര്‍ന്നു. കൂടാതെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് 2014-15 ല്‍ 17.84 ശതമാനത്തില്‍ നിന്നും 2015-16 ല്‍ 19.12 ശതമാനമായി ഉയര്‍ന്നു. 2010-11 മുതല്‍ 2016-17 (ബജറ്റ് എസ്റ്റിമേറ്റ്സ്) വരെയുള്ള റവന്യൂ വരുമാനത്തിലെ പ്രവണതകള്‍ ചിത്രം-1.11 ല്‍ നല്‍കിയിട്ടുണ്ട്.

ചിത്രം-1.11 
റവന്യൂ വരുമാനത്തിലെ പ്രവണതകള്‍

അവലംബം: ധനകാര്യ വകുപ്പ്, കേരള സർക്കാർ

തനത് നികുതിയാണ് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. 2015-16 ല്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 38995.15 കോടി രൂപയായിരുന്നു. ഇത് ആകെ റവന്യൂ വരുമാനത്തിന്റെ 56.49 ശതമാനമായിരുന്നു. ഇതേകാലയളവില്‍ ഗ്രാന്റ് ഇന്‍ എയ്ഡ് ഉള്‍പ്പെടെയുള്ള കേന്ദ്രനികുതി വിഹിതം 21612.02 കോടി രൂപയും നികുതിയേതര വരുമാനം 7283.69 കോടി രൂപയും ആയിരുന്നു. 2010-11 മുതല്‍ 2016-17 (ബജറ്റ് എസ്റ്റിമേറ്റ്സ്) വരെയുള്ള റവന്യൂ വരുമാനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 1.33 ല്‍ നല്‍കിയിട്ടുണ്ട്.

3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top