Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബാങ്ക് ശാഖകള്‍

സാമ്പത്തിക വികസനം മാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തുന്നതിന്റെ ഒരു സാമൂഹിക ധര്‍മ്മവും ബാങ്കുകള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ബാങ്കിന്റെ ശാഖകള്‍ സ്ഥാപിക്കുന്നത് സമ്പാദ്യം ഉയര്‍ത്തുന്നതിനും അവ പ്രയോഗക്ഷമമായ നിക്ഷേപമാക്കി മാറ്റുന്നതിനും വളരെ പ്രധാനമാണ്.

സാമ്പത്തിക വികസനം മാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തുന്നതിന്റെ ഒരു സാമൂഹിക ധര്‍മ്മവും ബാങ്കുകള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ബാങ്കിന്റെ ശാഖകള്‍ സ്ഥാപിക്കുന്നത് സമ്പാദ്യം ഉയര്‍ത്തുന്നതിനും അവ പ്രയോഗക്ഷമമായ നിക്ഷേപമാക്കി മാറ്റുന്നതിനും വളരെ പ്രധാനമാണ്. ഇന്ത്യയിലെ മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് അര്‍ദ്ധ നഗര മേഖലയില്‍ ഏറ്റവും അധികം ബാങ്ക് ശാഖകള്‍ ഉള്ളത് കേരളത്തിലാണ്. 2016 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം ബാങ്കുകളുടെ എണ്ണം 6166 ആണ്. ഇത് രാജ്യത്തിലെ ആകെ ബ്രാഞ്ചുകളുടെ 4.65 ശതമാനമാണ്. എന്നാല്‍ 2015 ല്‍ കേരളത്തിലെ ബാങ്ക് ശാഖകളുടെ എണ്ണം 5981 ആയിരുന്നു. 2015-16 വര്‍ഷത്തില്‍ കേരളത്തില്‍ 185 പുതിയ ശാഖകളാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ജൂണ്‍ മാസം 2016 ആയപ്പോഴേക്കും ബാങ്ക് ശാഖകളുടെ എണ്ണം 6208 ആയി വര്‍ദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ബാങ്ക് ബ്രാഞ്ചുകള്‍ വ്യാപിച്ച് കിടക്കുന്നു.ബാങ്കിംഗ് ശാഖകളുടെ വ്യാപനം പരിശോധിച്ചാല്‍ 60 ശതമാനം ബാങ്ക് ശാഖകള്‍ അര്‍ദ്ധ നഗര പ്രദേശങ്ങളിലും 32 ശതമാനം നഗര പ്രദേശങ്ങളിലുമാണെന്നാണ്. ഗ്രാമീണ മേഖലയില്‍ ഇത് കേവലം 8 ശതമാനം മാത്രമാണ്. മാര്‍ച്ച് 2016 ലെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 8966 എ.റ്റി.എം.കളാണുണ്ടായിരുന്നത്. ജൂണ്‍ 2016 ആയപ്പോഴേക്കും എ.റ്റി.എം.കളുടെ എണ്ണം 9063 ആയി വര്‍ദ്ധിച്ചു.


2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top