Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നിക്ഷേപം

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ വായ്പയും

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ വായ്പയും നിക്ഷേപവും കീഴോട്ടുള്ള വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്ക് 2016 ല്‍ 9.33 ശതമാനമായിരുന്നു. ഇത് തൊട്ട് മുമ്പുള്ള വര്‍ഷത്തെ 10.74 ശതമാനം വളര്‍ച്ചയേക്കാളും കുറവാണ്. തൊണ്ണൂറുകളി‍ല്‍ നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്ക് 15 ശതമാനത്തിലധികമായിരുന്നത് 2010-11 ന് ശേഷം 15 ശതമാനത്തിലും താഴെയായി. മുഴുവന്‍ ദേശസാല്‍കൃത ബാങ്കുകളിലേയും 2015-16 ലെ ആകെ നിക്ഷേപം 93,27,290 കോടി രൂപയാണ്. 2014-15 വര്‍ഷത്തില്‍ ആകെ നിക്ഷേപം 85,33,285 കോടി രൂപയായിരുന്നു.

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളുടെ നിക്ഷേപത്തിന്റേയും വായ്പയുടെയും വിശദാംശം ചിത്രം 1.14 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 1.14
1990-91 മുതല്‍ 2015-16 വരെയുള്ള ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ വായ്പ-നിക്ഷേപ വളര്‍ച്ചാ നിരക്ക്

അവലംബം: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

കേരളത്തിലെ ആകെ ബാങ്ക് നിക്ഷേപം 2014-15 ലെ 3,20,010 കോടി രൂപയില്‍ നിന്നും 13.59 ശതമാനം വളര്‍ച്ചാ നിരക്കില്‍ 2015-16 ല്‍ 3,63,511 കോടിരൂപയായി വര്‍ദ്ധിച്ചു. ബാങ്ക് നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്ക് 2016ല്‍ 13.59 ശതമാനമാണ്. 2015 ലെ നിക്ഷേപ വളര്‍ച്ചാ നിരക്കായ 15.14 ശതമാനവുമായി താരതമ്യം ചെയ്യമ്പോള്‍ 13.59 ശതമാനം മാത്രമാണ് 2016 ലെ വളര്‍ച്ചാ നിരക്ക്. നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആകെ നിക്ഷേപത്തില്‍ മഹാരാഷ്ട്രയുടെ പങ്കാണ് ഏറ്റവും കൂടുതല്‍ (22.54 ശതമാനം). കേരളത്തിലെ നിക്ഷേപം ആകെ ദേശീയ നിക്ഷേപത്തിന്റെ 3.76 ശതമാനം മാത്രമാണ് (അനുബന്ധം 1.42). ശരാശരി വളര്‍ച്ചാ നിരക്ക് മുൻവർഷത്തെ 10.75 ശതമാനത്തെക്കാളും രണ്ട് പോയിന്റ് കുറവാണ് 2015-16ലെ നിക്ഷേപത്തിന്റെ വളര്‍ച്ച. ദേശസാല്‍കൃത ബാങ്കുകളുടെ നിക്ഷേപത്തിന്റെയും വായ്പകളുടെയും 2016 മാര്‍ച്ച് അവസാനം വരെയുള്ള ജില്ല തിരിച്ചുള്ള കണക്ക് ചിത്രം 1.15ല്‍ കാണിച്ചിരിക്കുന്നു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് നിക്ഷേപം ഉള്ളത്.

ചിത്രം.1.15
ദേശസാല്‍കൃത ബാങ്കുകളുടെ നിക്ഷേപത്തിന്റെയും വായ്പയുടെയും ജില്ല തിരിച്ചുള്ള കണക്ക് , മാര്‍ച്ച് 2015

അവലംബം: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top