Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / ജനസംഖ്യാസ്ഥിതിവിവരങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജനസംഖ്യാസ്ഥിതിവിവരങ്ങള്‍

ജനസംഖ്യാസ്ഥിതിവിവരങ്ങള്‍

സെന്‍സസ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അന്തിമ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മാര്‍ച്ച് 2011-ല്‍ കേരളത്തിന്റെ ജനസംഖ്യ 3,34,06,061 ആണ്. ഇതില്‍ 1,60,27,412 (48 ശതമാനം) പുരുഷന്മാരും 1,73,78,649 (52 ശതമാനം) സ്ത്രീകളുമാണ്. 2001-ല്‍ കാനേഷുമാരി കണക്കെടുത്തപ്പോള്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്ന 3,18,41,374 കോടി ജനങ്ങളില്‍ 1,54,68,614 (48.6 ശതമാനം) പുരുഷന്മാരും 1,63,72,760 (51.4 ശതമാനം) സ്ത്രീകളുമായിരുന്നു.

ജനസംഖ്യയുടെ ദശാബ്ദവളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് (4.9 ശതമാനം) കേരളത്തിലാണ്. അതേസമയം ദേശീയ ജനസംഖ്യവളര്‍ച്ചാനിരക്ക് 17.6 ശതമാനമായിരുന്നു (ചിത്രം 1.1). കേരളത്തിന്റെ ജനസംഖ്യാവളര്‍ച്ചയിലെ പ്രവണതകള്‍ ശൂന്യവളര്‍ച്ചയിലേക്കോ അതിലും താഴേയോ നീങ്ങുന്നതായി കാണിക്കുന്നു. ജില്ലകളില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്ക് മലപ്പുറത്തും (13.4 ശതമാനം) ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് (-3.0 ശതമാനം) ഇടുക്കിയും പൂജ്യത്തില്‍ താഴെയാണ് കാണിക്കുന്നത് (-1.8 ശതമാനം). ജനസംഖ്യാവളര്‍ച്ചാനിരക്ക് ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലെ താരതമ്യേന വളരെ കുറവാണ്.

2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ (0-6 വയസ്സ്) ജനസംഖ്യ 37,93,146 ആയിരുന്നത് 2011-ല്‍ 34,72,955 ആയി. ജനസംഖ്യ വളർച്ചാനിരക്ക് സംസ്ഥാനത്ത് പൂജ്യത്തിനും താഴെയാണ് (-8.44 ശതമാനം). കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ കുറഞ്ഞു വരുന്ന പ്രവണതയാണ് സെന്‍സസ് ഡാറ്റ കാണിക്കുന്നത്. 2001-ലെ സെൻസസ് കണക്കനുസരിച്ച് കുട്ടികളുടെ ജനസംഖ്യ 12 ശതമാനമായിരുന്നത് 2011-ല്‍ 10 ശതമാനമായി. കേരളത്തിലെ കുട്ടികളുടെ ജനസംഖ്യയുടെ 2001-ലെയും 2011-ലെയും ശതമാനത്തിന്റെ താരതമ്യ ചിത്രം 1.2 ൽ ജില്ലതിരിച്ച് കാണിച്ചിരിക്കുന്നു. കുട്ടികളുടെ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന അനുപാതം മലപ്പുറം ജില്ലയിലും ഏറ്റവും കുറഞ്ഞ അനുപാതം പത്തനംതിട്ട ജില്ലയിലുമാണ്. കേരളത്തിലെ കുട്ടികളുടെ ജനസംഖ്യാനുപാതം എല്ലാ ജില്ലകളിലും കുറയുന്ന പ്രവണത കാണുന്നുണ്ട്. കൊല്ലം ഒഴികെയുള്ള തെക്കൻ ജില്ലകളിൽ രണ്ടു ശതമാനം കുറവ് കാണിക്കുമ്പോൾ വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ ഈ കുറവ് ഒരു ശതമാനമാണ്. കൊല്ലം ജില്ലയിൽ ഇത് ഒരു ശതമാനവും വയനാട് ജില്ലയിൽ ഇത് രണ്ടു ശതമാനവുമാണ്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് തെക്കൻ കേരളത്തേക്കാൾ വേഗത്തിൽ വടക്കൻ കേരളം ജനസംഖ്യയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നു എന്നാണ്.

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top