অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റീഫണ്ടുകൾ

റീഫണ്ടുകൾ

  1. എന്താണ് റീഫണ്ട്?
  2. ഉപയോഗിച്ചിട്ടില്ലാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്റീഫണ്ട് ആയി അനുവദിക്കാമോ?
  3. കയറ്റുമതി തീരുവയ്ക്കു വിധേയമായ ചരക്കു ഇന്ത്യക്കു പുറത്തേ ക്കു കയറ്റുമതി ചെയ്യപ്പെടുകയാണെങ്കിൽ ഉപയോഗിക്കപ്പെടാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ആയി നൽകാമോ?
  4. സാമ്പത്തിക വർഷാവസാനം ഉപയോഗിക്കപ്പെടാത്ത (GST നടപ്പാക്കിയതിനുശേഷം) ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യാമോ?
  5. ഒരു നികുതിദായകൻ സംസ്ഥാനത്തിനുള്ളിലെയോ/അന്തർസം സ്ഥാനമായതോ ആയ സപ്ലൈ ആണെന്ന് തെറ്റിധരിച്ച |GST/CGST/SGST അടയ്ക്കുകയും പിന്നീട് അതിൻറ്റെ തരം വിശദീകരിച്ചു എന്നും കരുതുക. തെറ്റായി അടച്ച IGST, CGST-ക്കോ, SGST-ക്കോ, തിരിച്ചോ വകവെക്കാമോ?
  6. എംബസ്സികളോ, ഐക്യരാഷ്ട്രസംഘടനയോ നടത്തുന്ന വാങ്ങലുകൾക്കു നികുതി ചുമത്തേണ്ടതുണ്ടോ? അല്ലെങ്കിൽ, ഒഴിവാക്കപ്പെട്ടതാണോ?
  7. റീഫണ്ടചോദിക്കുന്നതിനുള്ള കാലപരിധി എന്ത്?
  8. അന്യായ പോഷണ തത്വം (principle of unjust enrichment) രീഫണ്ടിനു ബാധകമാണോ?
  9. നികുതി, ഉപഭോക്താവിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ റീഫണ്ട് അനുവദിക്കാമോ?
  10. റീഫണ്ട് അനുവദിക്കുന്നതിന് എന്തെങ്കിലും കാലപരിധിയുണ്ടോ?
  11. ഡിപ്പാർട്മെൻറ്റിന് റീഫണ്ട തടഞ്ഞു വെക്കാമോ?
  12. മേൽപറഞ്ഞപോലെ വകുപ്പ് 54(11) പ്രകാരം തടഞ്ഞു വച്ച റീഫണ്ടിനു നികുതി വിധേയ വ്യക്തിക്കു പലിശ നൽകേണ്ടതുണ്ടോ?
  13. 'റീഫണ്ടിനു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടുണ്ടോ?
  14. മുൻപ് നിലനിന്നിരുന്ന നിയമപ്രകാരം അർഹതയുള്ള റീഫണ്ട എങ്ങനെ നൽകും?
  15. രേഖകൾ ഹാജരാക്കുന്നതിനു മുൻപ് റീഫണ്ട് നൽകാമോ?
  16. കയറ്റുമതിക്കുള്ള റീഫണ്ട് അനുവദിക്കുന്നതിന് പണം ലഭിച്ചതായി ബാങ്ക് രേഖകൾ (ബാങ്ക് റിയലൈസേഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കേണ്ടതുണ്ടോ?
  17. കയറ്റുമതികൾക്കും പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള സപ്ലൈകൾക്കും 'പ്രിൻസിപ്പൾ ഓഫ് അൺജസ്റ്റ് എൻറിച്ചമെന്റ്റ് ബാധകമാണോ?
  18. 'പ്രിൻസിപ്പൾ ഓഫ് അൺജസ്റ്റ് എൻറിച്ചമെന്റ്റ് ബാധകമല്ലെന്ന് ഒരാൾക്ക് എങ്ങനെയാണ് തെളിയിക്കാൻ സാധിക്കുന്നത്?
  19. നിലവിൽ വാറ്റ്/സി.എസ്.റ്റി നിയമപ്രകാരം കച്ചവട കയറ്റുമതിക്കാരന് (merchant exporter) ഒരു പ്രസ്താവന നൽകിക്കൊണ്ട് നികുതി അടക്കാത്തെ സാധനങ്ങൾ വാങ്ങാം. ഈ സംവിധാനം GST-യിൽ ഉണ്ടാകുമോ?
  20. നിലവിൽ സെൻട്രൽ എക്സൈസ് നിയമത്തിൽ കയറ്റുമതിക്കാരന് നികുതി അടച്ച് ഇന്‍പുട്ട് വാങ്ങുന്നതിനും, അതിന്മേൽ ഇന്‍പുട്ട് ടാക്സ ക്രെഡിറ്റ് എടുക്കുന്നതിനും, ചരക്കുകൾ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച നികുതി അടച്ചു കയറ്റുമതി ചെയ്തശേഷം കയറ്റുമതി ചെയ്തവയുടെ നികുതി റീഫണ്ട് വാങ്ങുന്നതിനും സാധിക്കും. ഈ സംവിധാനം GST-യിലും തുടരുണ്ടോ?
  21. റീഫണ്ട് അപേക്ഷകൾ കൈപ്പറ്റിയതിനന്റെ രസീതി നൽകുന്നതി നുള്ള കാലാവധി എന്താണു് ?
  22. എത്ര കാലാവധിയ്ക്കുള്ളിലാണ് ഇടക്കാല (provisional) റീഫണ്ട നൽകേണ്ടത് ?
  23. റീഫണ്ട് അപേക്ഷകൾക്കായി ഏതെങ്കിലും പ്രത്യേക മാതൃക നിഷർഷിച്ചിട്ടുണ്ടോ?
  24. റീഫണ്ട് അനുമതിക്കായി ഏതെങ്കിലും പ്രത്യേക ഫോം നിഷ്ടർഷിച്ചിട്ടുണ്ടോ?
  25. റീഫണ്ട് അപേക്ഷകളിൽ അപര്യാപ്തതകൾ കാണപ്പെട്ടാൽ എന്ത സംഭവിക്കും?
  26. കാരണങ്ങൾ ഒന്നും കാണിയക്കാതെ ഒരു റീഫണ്ട് അപേക്ഷ നിരസിക്കാമോ?

എന്താണ് റീഫണ്ട്?

ഉത്തരം: CGST/SGST നിയമത്തിലെ വകുപ്പ് 54-ൽ റീഫണ്ടിനെപ്പറ്റി പ്രതിപാ ദിച്ചിരിക്കുന്നു. 'റീഫണ്ട്" ൽ ഉൾപ്പെടുന്നവ.

(a) ഇലക്ട്രോണിക്സ് ക്യാഷ് ലെഡ്മറിൽ ബാക്കിയുള്ളതും റിട്ടേണിൽ അപ്രകാരം അവകാശപ്പെട്ടിട്ടുള്ളതുമായ തുക;

(b) (i) നികുതി അടയ്ക്കാതെ ചെയ്ത സീറോ റേറ്റഡ് സപ്ലൈകളേയോ

(ii) ഇന്‍പുട്ട് സപ്ലൈകൾക്സ് ഔട്ട് പുട്ട് സപ്ലൈകളേക്കാൾ കൂടുതൽ നികുതി അടയ്ക്കേണ്ടിവന്നതിനാൽ സമാഹരിക്കപ്പെട്ടതായ ക്രെഡിറ്റിനെയോ (സീറോ റേറ്റഡോ നികുതി ഒഴിവാക്കിയിട്ടുള്ളതോ അല്ലാത്തത് ഒഴികെയുള്ള) എന്നി വയെ സംബന്ധിക്കുന്ന ഉപയോഗിച്ചിട്ടില്ലാത്ത ഇന്‍പുട്ട് ടാക്സ ക്രെഡിറ്റ്

(c) യുനൈറ്റഡ് നേഷൻസിൻറ്റെ ഏതെങ്കിലും പ്രത്യേക ഏജൻസിയോ, യുനൈറ്റഡ് നേഷൻസ് (പ്രിവിലേജസ് & ഇമ്മ്യൂണി റ്റീസ്) നിയമം 1947 പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനമോ സംഘടനയോ വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റോ എംബസിയോ ചെയ്തിട്ടുള്ള ഇൻവേഡ് സപ്ലൈകളിന്മേൽ അടച്ചിട്ടുള്ള നികുതി.

ഉപയോഗിച്ചിട്ടില്ലാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്റീഫണ്ട് ആയി അനുവദിക്കാമോ?

വകുപ്പ് 54(3) പ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉപയോഗിച്ചിട്ടില്ലാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ആയി അനുവദിക്കാം:

(i) നികുതി അടയ്ക്കാതെ ചെയ്ത സീറോ റേറ്റഡ് സപ്ലൈകൾ;

(ii) ഇന്‍പുട്ട് സപ്ലൈകൾക്സ് ഔട്ട് പുട്ട സപ്ലൈകളേക്കാൾ കൂടുതൽ           നികുതി നിരക്കുള്ളത്തിൻറ്റെ പേരിൽ സമാഹരിയ്ക്കപ്പെട്ട ക്രെഡിറ്റ്         (നികുതി ഒഴിവാക്കിയിട്ടുള്ളതോ നിൽ റേറ്റിലുള്ള തോ അല്ലാത്തത്         ഒഴികെയുള്ള).

എന്നാൽ, കയറ്റുമതി തീരുവ അടച്ചു സാധനങ്ങൾ കയറ്റുമതി ചെയ്യുമ്പോളും, സാധനങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ രണ്ടും ചേർന്നവയുടെ സപ്ലയർ കേന്ദ്ര നികുതിയുടെ ത്രേഡാബാക്ക് അവകാശപ്പെടുകയോ സപ്ലൈകളുടെ മേൽ അടച്ച ഇൻറ്റഗ്രേറ്റഡ് ടാക്സസിൻറ്റെ റീഫണ്ട് അവകാശപ്പെടുകയോ ചെയുന്ന അവസരങ്ങളിലും ഉപയോഗിയ്ക്കാത്തെ ബാക്കിയുള്ള ഇന്‍പുട്ട് ടാക്സ ക്രെഡിറ്റ് റീഫണ്ട് ആയി അനുവദിക്കുന്നതല്ല.

കയറ്റുമതി തീരുവയ്ക്കു വിധേയമായ ചരക്കു ഇന്ത്യക്കു പുറത്തേ ക്കു കയറ്റുമതി ചെയ്യപ്പെടുകയാണെങ്കിൽ ഉപയോഗിക്കപ്പെടാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ആയി നൽകാമോ?

കയറ്റുമതി തീരുവയ്ക്കു വിധേയമായ ചരക്കു ഇന്ത്യക്കു പുറത്തേ ക്കു കയറ്റുമതി ചെയ്യപ്പെടുകയാണെങ്കിൽ ഉപയോഗിക്കപ്പെടാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ആയി അനുവദിക്കുന്നതല്ല. (CGST/IGST നിയമത്തിലെ വകുപ്പ് 54(3) പ്രോവിസോ 2).

സാമ്പത്തിക വർഷാവസാനം ഉപയോഗിക്കപ്പെടാത്ത (GST നടപ്പാക്കിയതിനുശേഷം) ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യാമോ?

സാമ്പത്തിക വർഷാവസാനം ഉപയോഗിക്കപ്പെടാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യാനുള്ള വ്യവസ്ഥൾ ഒന്നും ചരക്ക് സേവന നികുതി നിയമത്തിലില്ല. ഇത് അടുത്ത കാലയളവിലേക്ക് എടുത്തു ഉപയോഗിക്കാവുന്നതാണ്.

ഒരു നികുതിദായകൻ സംസ്ഥാനത്തിനുള്ളിലെയോ/അന്തർസം സ്ഥാനമായതോ ആയ സപ്ലൈ ആണെന്ന് തെറ്റിധരിച്ച |GST/CGST/SGST അടയ്ക്കുകയും പിന്നീട് അതിൻറ്റെ തരം വിശദീകരിച്ചു എന്നും കരുതുക. തെറ്റായി അടച്ച IGST, CGST-ക്കോ, SGST-ക്കോ, തിരിച്ചോ വകവെക്കാമോ?

പാടില്ല. അദ്ദേഹം ബാധകമായ നികുതി അടക്കുകയും തെറ്റായി അടച്ച നികുതി റീഫണ്ടചോദിക്കുകയും വേണം. (CGST/IGST നിയമത്തിലെ വകുപ്പ്77).

എംബസ്സികളോ, ഐക്യരാഷ്ട്രസംഘടനയോ നടത്തുന്ന വാങ്ങലുകൾക്കു നികുതി ചുമത്തേണ്ടതുണ്ടോ? അല്ലെങ്കിൽ, ഒഴിവാക്കപ്പെട്ടതാണോ?

എംബസ്സികൾക്കോ, ഐക്യരാഷ്ട്രസംഘടനയ്ക്കോ നടത്തുന്ന സപ്ലൈകൾക്സ് നികുതി ചുമത്തപ്പെടുന്നതാണ്. ഇത് പിന്നീട് CGST/SGST നിയമത്തിലെ വകുപ്പ് 54(2) പ്രകാരം റീഫണ്ട് ആയി അവകാശപ്പെടാവുന്നതുമാണ്. CGST/SGST റീഫണ്ട് ചട്ടത്തിൽ പരാമർശിച്ചിട്ടുള്ള വിധത്തിൽ, സപ്ലൈ ലഭിച്ച മാസത്തിലെ അവസാന തീയതി മുതൽ ആറു മാസങ്ങൾക്കുള്ളിൽ ഇങ്ങിനെയുള്ള റീഫണ്ട് അവകാശപ്പെടേണ്ടതാണ്.

(ഐക്യരാഷ്ട്രസംഘടന, കോൺസുലേറ്റുകൾ, എംബസികൾ എന്നിവ (CGST/ SGST നിയമത്തിലെ വകുപ്പ് 26(1) ഒരു UID നമ്പർ എടുക്കേണ്ടതും അവരുടെ വാങ്ങലുകൾ സപ്ലയറുടെ പുറത്തേക്കുള്ള സപ്ലൈകളുടെ റിട്ടേണിൽ കാണു ന്ന അവരുടെ ഈ നമ്പറിന് നേരെ പ്രതിഫലിക്കുന്നതുമാണ്.

റീഫണ്ടചോദിക്കുന്നതിനുള്ള കാലപരിധി എന്ത്?

റീഫണ്ട് അവകാശപ്പെടുന്ന വ്യക്തി, CGST/SGST നിയമത്തിലെ വകുപ്പ് 54-ൻറ്റെ വിവരണത്തിൽ പറഞ്ഞപ്രകാരം “പ്രസക്തമായത്തിയതി" (relevant date) മുതൽ രണ്ടു വർഷത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്.

അന്യായ പോഷണ തത്വം (principle of unjust enrichment) രീഫണ്ടിനു ബാധകമാണോ?

താഴെ പറയുന്നവ ഒഴികെ ഉള്ള എല്ലാ റീഫണ്ട് കേസുകളിലും അന്യായ പോഷണ തത്വം (principle of unjust enrichment) ബാധകമാണ്

(i) സാധനങ്ങളുടെയോ, സേവനങ്ങളുടെയോ രണ്ടും ചേർത്തോ ഉള്ള        സീറോ റേറ്റഡ് സപ്ലൈയുടെ മേലുള്ള നികുതിയുടെ യോ അല്ലെങ്കിൽ        ഇങ്ങിനെയുള്ളവയുടെ നിർമ്മാണത്തിൽ ഉപയോഗിച്ച ഇന്‍പുട്ട്കളുടെ      മേലുള്ള നികുതിയുടെയോ റീഫണ്ട്

(ii) (a)നികുതി അടയ്ക്കാതെ ചെയ്ത സീറോ റേറ്റഡ് സപ്ലൈകളുടെയോ        (b) ഇന്‍പുട്ട് സപ്ലൈകൾക്സ് ഔട്ട് പുട്ട് സപ്ലൈകളേക്കാൾ കൂടുതൽ        നികുതി നിരക്കുള്ളത്തിൻറ്റെ പേരിൽ സമാ ഹരിയ്ക്കപ്പെട്ട                ഉപയോഗിച്ചിട്ടില്ലാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്

(iii) പൂർണമായോ ഭാഗികമായോ സപ്ലൈ നടത്താതെയും ഇൻ വോയ്സ് നൽകാതെയും ഉള്ള സപ്ലൈകളിൽ അടച്ച നികുതിയുടെ റീഫണ്ട

(iv) CGST/SGST നിയമത്തിലെ വകുപ്പ് 77 പ്രകാരമുള്ള റീഫണ്ട്, അ തായത്ത് നിയമാനുസൃതമല്ലാത്തെ പിരിച്ചെടുക്കുകയും കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റ്റിലേയ്ക്ക് അടയ്ക്കുകയും ചെയ്ത നികുതിയുടെ റീഫണ്ട്,

(v) അടച്ച നികുതിയുടെയോ പലിശയുടെയോ ബാധ്യത മറ്റൊരാളിലേയ്ക്ക് കൈമാറ്റം ചെയ്തിട്ടില്ലെങ്കിൽ

(vi) ഗവണ്മെന്റ്റ് വിജ്ഞജാപനം ചെയ്തിട്ടുള്ള, നികുതി ഭാരം വഹിച്ച മറ്റു വ്യക്തികൾ.

നികുതി, ഉപഭോക്താവിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ റീഫണ്ട് അനുവദിക്കാമോ?

അനുവദിക്കും. എന്നാൽ അങ്ങനെയുള്ള തുക കൺസ്യമർ വെൽഫെയർ ഫണ്ടിലേക്ക് വക്കൊള്ളിക്കുന്നതാണ്. (CGST/SGST നിയമത്തി ലെ വകുപ്പ് 57)

റീഫണ്ട് അനുവദിക്കുന്നതിന് എന്തെങ്കിലും കാലപരിധിയുണ്ടോ?

ഉണ്ട്. എല്ലാത്തരത്തിലും പൂർണ്ണമായ റീഫണ്ട് അപേക്ഷകൾ, അപേക്ഷ കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ തീർപ്പാക്കേണ്ടതാണ്. റീഫണ്ട് 60 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ CGST/SGST നിയമത്തിലെ വകുപ്പ് 56 പ്രകാരമുള്ള പലിശ കൊടുക്കേണ്ടതാണ്.

എന്നിരുന്നാലും, ചില പ്രത്യേക വിഭാഗത്തിൽ പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തി, സീറോ റേറ്റഡ് സപ്ലൈകൾക്കുവേണ്ടി അപേക്ഷിയ്ക്കുന്ന റീഫണ്ട തുകയുടെ 90% അനുവദിയ്ക്കാവുന്നതാണെങ്കിൽ, റീഫണ്ട് അപേക്ഷകൾ കൈപ്പറ്റിയത്തിന്റെ രസീതി നൽകിയ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ ഇടക്കാല (provisional) റീഫണ്ട് ആയി ആ തുക നൽകേണ്ടതാണ്. (CGST/SGST നിയമത്തിലെ വകുപ്പ് 54(6).

ഡിപ്പാർട്മെൻറ്റിന് റീഫണ്ട തടഞ്ഞു വെക്കാമോ?

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഡിപ്പാർട്മെൻറ്റിന് റീഫണ്ട് തടഞ്ഞതു വെക്കാവുന്നതാണ്.

i. രജിസ്റ്റർചെയ്ത വ്യക്തി റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, അവ സമർപ്പിക്കുന്നതുവരെ,

ii. രജിസ്റ്റർ ചെയ്ത നികുതി ദായകൻ എന്തെങ്കിലും നികുതിയോ, പലിശയോ അല്ലെങ്കിൽ പിഴയോ അടക്കുവാനുള്ളത് ഏതെങ്കിലും അപ്പീൽ അധികാരിയോ, ട്രിബ്യണലോ കോടതിയോ സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അപ്രകാരമുള്ള നികുതി, പലിശ അല്ലെങ്കിൽ പിഴ അടക്കുന്നതു വരെ,

(റീഫണ്ടചെയ്യാവുന്ന തുകയിൽ നിന്നും അടച്ചിട്ടില്ലാത്ത നി കുതി, പലിശ, പിഴ അല്ലെങ്കിൽ ലേറ്റ് ഫീ എന്നിവ നിയോഗി ക്കപ്പെട്ട ഉദ്യോഗസ്ഥന് കുറവ് ചെയ്യാവുന്നതാണ്). (CGST/SGST നിയമത്തിലെ വകുപ്പ് 54(10)(d).

iii. റീഫണ്ട് ഉത്തരവിന്മേൽ അപ്പീൽ സമർപ്പിച്ചിരിക്കുന്ന കേസിലും റീഫണ്ട് അനുവദിക്കുന്നതുകൊണ്ടു നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് അഭിപ്രായമുണ്ടെങ്കിലും കമ്മീഷണർക്ക് റീഫണ്ടതടഞ്ഞുവെക്കാം. (CGST/SGST നിയമത്തിലെ വകുപ്പ് 54(11)

മേൽപറഞ്ഞപോലെ വകുപ്പ് 54(11) പ്രകാരം തടഞ്ഞു വച്ച റീഫണ്ടിനു നികുതി വിധേയ വ്യക്തിക്കു പലിശ നൽകേണ്ടതുണ്ടോ?

ഒരു നികുതി വിധേയ വ്യക്തി അപ്പീൽവിധിയിലുടെയോ, മറ്റു തുടർ നടപടികളിലൂടെയോ റീഫണ്ടിനു അർഹനായാൽ പലിശ ലഭിക്കുന്നതിനും അർഹതയുണ്ട്. (CGST/SGST നിയമത്തിലെവകുപ്പ് 54(12)

'റീഫണ്ടിനു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടുണ്ടോ?

ആയിരം രൂപയിൽ കുറവുള്ള തുക റീഫണ്ട് അനുവദിക്കുന്നതല്ല (CGST/SGST നിയമത്തിലെ വകുപ്പ് 54(14).

മുൻപ് നിലനിന്നിരുന്ന നിയമപ്രകാരം അർഹതയുള്ള റീഫണ്ട എങ്ങനെ നൽകും?

മുൻപ് നിലനിന്നിരുന്ന നിയമപ്രകാരം അർഹതയുള്ള റീഫണ്ട് ആ നിയമങ്ങൾ പ്രകാരം തന്നെ CGST-യിൽ പണമായും SGST-യിൽ മുൻപ് നിലനിന്നിരുന്ന നിയമപ്രകാരവും നൽകുന്നതാണ്. എന്നാൽ ഇന്‍പുട്ട് ടാക്സ ക്രെഡിറ്റ് ആയി ലഭ്യമല്ല.

രേഖകൾ ഹാജരാക്കുന്നതിനു മുൻപ് റീഫണ്ട് നൽകാമോ?

ഒരു രജിസ്റ്റർ ചെയ്ത വ്യക്തി നടത്തുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ രണ്ടും ചേർന്നോ ഉള്ള സീറോ റേറ്റഡ് സപ്ലൈകൾക്കുവേണ്ടി (രജിസ്റ്റർ ചെയ്തവർ ഒഴികെയുള്ളവർക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രകാരവും) അപേക്ഷിക്കപ്പെട്ടിട്ടുള്ള റീഫണ്ട് തുകയുടെ 90% രേഖകൾ പരിശോധിക്കുന്ന തിനു മുൻപ്, ചില നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി നൽകാവുന്നതാണ്. (വകുപ്പ് 54(6)

കയറ്റുമതിക്കുള്ള റീഫണ്ട് അനുവദിക്കുന്നതിന് പണം ലഭിച്ചതായി ബാങ്ക് രേഖകൾ (ബാങ്ക് റിയലൈസേഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കേണ്ടതുണ്ടോ?

കയറ്റുമതിയോട് ബന്ധപ്പെട്ട റീഫണ്ടുകൾ അനുവദിക്കുന്നതിന് ബാങ്ക് റിയലൈസേഷൻ സർട്ടിഫിക്കറ്റ് ഒരു നിർബന്ധിത രേഖയായി റീഫണ്ട് ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ സേവനങ്ങളുടെ കയറ്റുമതി മേലുള്ള റീഫണ്ട് അനുവദിക്കുന്നതിന് അവ ഹാജരാക്കേണ്ടതാണ്.

കയറ്റുമതികൾക്കും പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള സപ്ലൈകൾക്കും 'പ്രിൻസിപ്പൾ ഓഫ് അൺജസ്റ്റ് എൻറിച്ചമെന്റ്റ് ബാധകമാണോ?

'പ്രിൻസിപ്പൾ ഓഫ് അൺജസ്റ്റ് എൻറിച്ചമെന്റ്റ് സീറോ റേറ്റഡ് സപ്ലൈകൾക്ക് ബാധകമല്ല. (അതായത് കയറ്റുമതികൾക്കും പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള സപ്ലൈകൾക്കും).

'പ്രിൻസിപ്പൾ ഓഫ് അൺജസ്റ്റ് എൻറിച്ചമെന്റ്റ് ബാധകമല്ലെന്ന് ഒരാൾക്ക് എങ്ങനെയാണ് തെളിയിക്കാൻ സാധിക്കുന്നത്?

റീഫണ്ട് തുക രണ്ടു ലക്ഷം രൂപയിൽ കുറവാണെങ്കിൽ അപേക്ഷകൻ തൻറ്റെ റീഫണ്ട് അപേക്ഷയോടൊപ്പം, അതുമായി ബന്ധപ്പെട്ടു അടച്ച നികുതി തുക മറ്റൊരാളിലേക്കും കൈമാറിയിട്ടില്ലെന്നുള്ള ഒരു സ്വയം പ്രസ്താവന (Self Declaration), അയാളുടെ കൈവശമുള്ള രേഖകളോ തെളിവുക ളോ അടിസ്ഥാനമാക്കി, സമർപ്പിക്കേണ്ടതാണ്. പക്ഷെ, റീഫണ്ട് തുക രണ്ടു ലക്ഷം രൂപയിൽ കൂടുതലെങ്കിൽ, നികുതി ബാധ്യത മറ്റൊരാൾക്കും കൈമാറിയിട്ടില്ല എന്ന് ചാർട്ടേർഡ് അക്കൗണ്ടന്റ്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ്റ് നൽകിയിട്ടുള്ള ഒരു സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

നിലവിൽ വാറ്റ്/സി.എസ്.റ്റി നിയമപ്രകാരം കച്ചവട കയറ്റുമതിക്കാരന് (merchant exporter) ഒരു പ്രസ്താവന നൽകിക്കൊണ്ട് നികുതി അടക്കാത്തെ സാധനങ്ങൾ വാങ്ങാം. ഈ സംവിധാനം GST-യിൽ ഉണ്ടാകുമോ?

അങ്ങനെ ഒരു സംവിധാനം GST-നിയമത്തിൽ ഉണ്ടാവില്ല. അവർ നികുതി അടച്ചു സാധനങ്ങൾ വാങ്ങേണ്ടതും CGST/SGST നിയമത്തിലെവകുപ്പ 54(3) പറയുന്നപ്രകാരം ആർജ്ജിച്ച (accumulated) ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട ആയി അവകാശപ്പെടേണ്ടതുമാണ്.

നിലവിൽ സെൻട്രൽ എക്സൈസ് നിയമത്തിൽ കയറ്റുമതിക്കാരന് നികുതി അടച്ച് ഇന്‍പുട്ട് വാങ്ങുന്നതിനും, അതിന്മേൽ ഇന്‍പുട്ട് ടാക്സ ക്രെഡിറ്റ് എടുക്കുന്നതിനും, ചരക്കുകൾ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച നികുതി അടച്ചു കയറ്റുമതി ചെയ്തശേഷം കയറ്റുമതി ചെയ്തവയുടെ നികുതി റീഫണ്ട് വാങ്ങുന്നതിനും സാധിക്കും. ഈ സംവിധാനം GST-യിലും തുടരുണ്ടോ?

IGST നിയമത്തിൽ വകുപ്പ് 16 പ്രകാരം, ഒരു രജിസ്റ്റർ ചെയ്ത വ്യക്തി യ്ക്ക് ബോണ്ട് അല്ലെങ്കിൽ ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങിന്മേൽ സാധനങ്ങൾ /സേവനങ്ങൾ നികുതി അടയ്ക്കാതെ കയറ്റുമതി ചെയ്യുകയും അതിന്മേലു ള്ള സമാഹരിക്കപ്പെട്ട ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് വാങ്ങുന്നതിനും അല്ലെങ്കിൽ നികുതി അടച്ചു സാധനങ്ങൾ/സേവനങ്ങൾ കയറ്റുമതി ചെയ്തശേഷം അടച്ച |GST റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുന്നതിനുള്ള ഓപ്റ്റ്ഷൻ നിയമത്തിൽ ലഭ്യമാണ്.

റീഫണ്ട് അപേക്ഷകൾ കൈപ്പറ്റിയതിനന്റെ രസീതി നൽകുന്നതി നുള്ള കാലാവധി എന്താണു് ?

റിട്ടേൺ മുഖേന ഇലക്ട്രോണിക ക്യാഷ് ലസൂറിൽ നിന്നുള്ള CGST/SGST നിയമത്തിലെ വകുപ്പ് 49(6) പ്രകാരമുള്ള റീഫണ്ട് അപേക്ഷകൾക്കു ള്ള രസീത പ്രസക്തമായ ടാക്സ് പീരിയഡിൻറ്റെ റിട്ടേൺ സമർപ്പിച്ചാലുടനെ യും മറ്റെല്ലാ വിധത്തിലുള്ള റീഫണ്ട് അപേക്ഷകൾക്കുള്ള രസീത, എല്ലാത്തര ത്തിലും പൂർണ്ണമായ അപേക്ഷ കൈപ്പറ്റിയ തീയതി മുതൽ 15 ദിവസങ്ങൾ ക്കുള്ളിലും നൽകേണ്ടതാണ്

എത്ര കാലാവധിയ്ക്കുള്ളിലാണ് ഇടക്കാല (provisional) റീഫണ്ട നൽകേണ്ടത് ?

CGST/SGST നിയമത്തിലെ വകുപ്പ് 54(6) അനുസരിച്ച സീറോ റേറ്റഡ് സപ്ലൈകൾക്കുവേണ്ടി അപേക്ഷിക്കപ്പെട്ടിട്ടുള്ള റീഫണ്ട് തുകയുടെ 90%; പൂർണ്ണമായ അപേക്ഷ കൈപ്പറ്റിയ തിനുള്ള രസീതി നൽകിയ തീയതിമുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഇടക്കാല (provisional) റീഫണ്ടായി നൽകേണ്ടതാണ്.

റീഫണ്ട് അപേക്ഷകൾക്കായി ഏതെങ്കിലും പ്രത്യേക മാതൃക നിഷർഷിച്ചിട്ടുണ്ടോ?

എല്ലാ റീഫണ്ട് അപേക്ഷകളും ഫോം GST RFD 1-ൽ ആണ് സമർ പ്പിക്കേണ്ടത്. എന്നിരുന്നാലും ഇലക്ട്രോണിക്സ് ക്യാഷ് ലെഡ്മറിൽ ബാക്കി യായ തുകക്കുള്ള റീഫണ്ട് അപേക്ഷകൾ, പ്രസ്തുത കാലാവധിയിൽ സമർപ്പി ക്കുന്ന റിട്ടേണുകൾക്കൊപ്പം, ഫോം GSTR-3, GSTR-4 അല്ലെങ്കിൽ GSTR-7, ഏതാണോ അനുയോജ്യമായത് അതിൽ, സമർപ്പിക്കേണ്ടതാണ്.

റീഫണ്ട് അനുമതിക്കായി ഏതെങ്കിലും പ്രത്യേക ഫോം നിഷ്ടർഷിച്ചിട്ടുണ്ടോ?

ഒരു റീഫണ്ട് അപേക്ഷ ക്രമാനുസൃതമാണെന്ന് കണ്ടെത്തിയാൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ, ഫോം GST RFD 06 ൽ അപേക്ഷപ്രകാരമുള്ള റീഫണ്ട് അനുവദിക്കുകയും ഫോം GST RFD 05-ൽ പേയ്മെൻറ്റ് അനൈഡ്വസ് നൽകേണ്ടതുമാണ്. അപ്പോൾ അനുവദിക്കപ്പെട്ട റീഫണ്ട് തുക ഇലക്ട്രോണിക്കായി അപേക്ഷകൻറ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു.

റീഫണ്ട് അപേക്ഷകളിൽ അപര്യാപ്തതകൾ കാണപ്പെട്ടാൽ എന്ത സംഭവിക്കും?

റീഫണ്ട് അപേക്ഷകളിൽ എന്തെങ്കിലും അപര്യാപ്തതകൾ കണ്ടാൽ 15 ദിവസങ്ങൾക്കുള്ളിൽ ചൂണ്ടി കാണിക്കണം. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ, GST RFD-03 എന്ന ഫോമിൽ, എല്ലാ അപാകതകളും അപേക്ഷക നെ കോമൺ പോർട്ടൽ വഴി ഇലക്ട്രോണിക്കായി അറിയിക്കുകയും അപ്രകാരമുള്ള അപാകതകൾ പരിഹരിച്ച് റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യണം.

കാരണങ്ങൾ ഒന്നും കാണിയക്കാതെ ഒരു റീഫണ്ട് അപേക്ഷ നിരസിക്കാമോ?

ഇല്ല. ഒരു റീഫണ്ട് അപേക്ഷ അനുവദിക്കപ്പെടാവുന്നതല്ല എന്ന് കണ്ടെത്തിയാൽ, അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ഫോം GST RFD-08-ൽ അപേക്ഷകന്, 15 ദിവസത്തിനുള്ളിൽ, ഫോം GST RFD-09 ലുള്ള മറുപടി ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകേണ്ടതാണ്. അപേക്ഷകൻറ്റെ മറുപടി പരിഗണിച്ചശേഷം, ഫോം GST RFD 06 ൽ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം റീഫണ്ട് അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം.

കടപ്പാട് : Central Board of Excise and Customs

അവസാനം പരിഷ്കരിച്ചത് : 9/4/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate