Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക അംഗീകാരം / ചരക്കു സേവന നികുതി / ചരക്കു സേവന നികുതിയുടെ പൊതുവായ അവലോകനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചരക്കു സേവന നികുതിയുടെ പൊതുവായ അവലോകനം

ചരക്കുസേവനനികുതിയുടെ (GST) പൊതുവായ അവലോകനം (Overview)

എന്താണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സസ് നികുതി ?

ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചി ട്ടുള്ള നികുതിയാണ് ചരക്കു സേവന നികുതി. നിർമ്മാണം മുതൽ ഉപ ഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ട ത്തിലും അടച്ച നികുതി കുറവ് ചെയ്ത അടക്കാവുന്ന നികുതിയാണിത്. ചുരുക്കിപ്പറഞ്ഞാൽ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന മൂല്യവർധനവിനു മാത്രമേ നികുതിയുള്ളൂ. നികുതിഭാരം അന്തിമ ഉപഭോക്താവിന് മാത്രമാ യിരിക്കും.

ഉപഭോഗത്തിൻ മേലുള്ള പ്രദേശനിക്ഷിപ്ത നികുതിയെന്നാൽ എന്ത്?

ഏതു പ്രദേശത്താണോ ചരക്കിൻറ്റേയൊ സേവനത്തിൻറ്റേയൊ ഉപഭോഗം അന്തിമമായി നടക്കുന്നത്, ആ പ്രദേശത്തെ നികുതി അധികാരി കൾക്കാണ് ഈ നികുതി എത്തിച്ചേരുന്നത്.

ഏതെല്ലാം നിലവിലുള്ള നികുതികളാണ് ചരക്കുസേവന നികു തിയിൽ ലയിപ്പിച്ചിട്ടുള്ളത്?

(i) കേന്ദ്ര ഗവണ്മെന്റ് ചുമത്തകയും, പിരിച്ചെടുക്കുകയും ചെയ്യുന്ന നികുതികളായ -

a. കേന്ദ്ര എക്സൈസ് ഡ്യൂട്ടി

b. കേന്ദ്ര എക്സൈസ് ഡ്യൂട്ടി (മെഡിസിനൽ ആൻഡ് ടോയ്ലെറ്റ് പ്രപറേഷൻസ്)

c. അഡീഷണൽ എക്സൈസ് ഡ്യൂട്ടി (Goods of special importance)

d. അഡീഷണൽ എക്സൈസ് ഡ്യൂട്ടി (തുണിത്തര ബആൾക്ക്)

e, അഡിഷണൽ ഡ്യൂട്ടി ഓഫ് കസ്റ്റംസ് (CVD)

f. സ്പെഷ്യൽ അഡിഷണൽ ഡ്യൂട്ടി (SAD)

g. സേവനനികുതി

h. സാധനങ്ങളുടെയും സേവനങ്ങളുടെയും സപ്ലൈയുമായി ബന്ധപ്പെട്ടിട്ടുള്ള കേന്ദ്ര സർചാർജുകളും സെസ്സുകളും

(ii) സംസ്ഥാന നികുതികളായ താഴെ പറയുന്നവ ചരക്കു സേവനനികുതിയിൽ ലയിപ്പിക്കും.

a. സ്റ്റേറ്റ് വാറ്റ്

b. കേന്ദ്ര വിൽപ്പന നികുതി

c, ആഡംബര നികുതി

d. എല്ലാത്തരത്തിലുള്ള പ്രവേശന നികുതി

e, വിനോദ നികുതി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്നവ ഒഴിച്ച്)

f. പരസ്യ നികുതി

g. പർച്ചേസ് നികുതി

h. ലോട്ടറി തുടങ്ങിയ ചൂതാട്ടങ്ങളുടെ മേൽ ചുമത്തന്ന നികുതി

i. സംസ്ഥാന സർചാർജുകളും സെസ്സുകളും (സാധനങ്ങളുടെയും സേവനങ്ങളുടെയും സഹൈപ്സയുമായി ബന്ധപ്പെട്ടത്ത) കേന്ദ്രം, സംസ്ഥാന, തദ്ദേശസ്ഥാപനങ്ങൾ എന്നിവ ചുമത്തിയ ടാക്സകൾ, സെസ്സുകൾ, സർ ചാർജുകൾ എന്നിവ GST-യിൽ ലയിപ്പിക്കാൻ GST കൗൺസിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളോട് ശുപാർശ ചെയ്യും.

മേൽപറഞ്ഞ നികുതികൾ GST-യിൽ ലയിപ്പിക്കുന്നതു എന്ത്‌ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?

പലവിധ കേന്ദ്ര, സംസ്ഥാന, പ്രാദേശിക നികുതികൾ GST-യിൽ ലയിപ്പിക്കുവാനുള്ള സാധ്യത പരിശോധിച്ച് കണ്ടെത്തുകയുണ്ടായി. ഇവ താഴെപ്പറയുന്ന തത്വങ്ങൾ അടിസ്ഥാനമാക്കിയാണ്.

(i) ലയിപ്പിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്ന നികുതികൾ ചരക്കുകളുടെയോ, അല്ലെങ്കിൽ സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ടിട്ടുള്ള പരോക്ഷനികുതികളായിരിക്കണം.

(ii) ചുമത്തന്ന നികുതികൾ ഒരറ്റത്ത് ചരക്കുകളുടെ ഇറക്കുമതി/ ഉത്പാദനം, അല്ലെങ്കിൽ സേവനങ്ങൾ നൽകുന്നത് മുതൽ, മറ്റേ അറ്റത്തു ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം വരെയുള്ള ഇടപാടുഘട്ടത്തിലുടെ കടന്നുപോവുന്നതായിരിക്കണം.

(iii) ലയനം, അന്തർസംസ്ഥാന, സംസ്ഥാനത്തിനുള്ളിലുള്ള തലങ്ങളിൽ സ്വതന്ത്രമായി നികുതി ക്രൈഡിറ്റ് നൽകുവാൻ പ്രാപ്തമായിരിക്കണം. കൃത്യമായി ചരക്കുകളുടെയോ, സേവനങ്ങളുടെയോ സഹൈപ്സയുമായി ബന്ധപ്പെടാത്ത ടാക്സകളും, ചുമതലകളും, ഫീസു കളും GST-യിൽ ലയിപ്പിക്കേണ്ടതില്ല.

(iv) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ന്യായമായ നികുതി കൃത്യമായി ലഭിക്കുന്നതായിരിക്കണം.

ഏതെല്ലാം ഉൽപ്പന്നങ്ങളെയാണ് GST-യുടെ പരിധിയിൽ നിന്ന് മാറ്റി നിർത്തുവാൻ തീരുമാനിച്ചിട്ടുള്ളത്?

101-ആം ഭരണഘടന ഭേദഗതി നിയമം 2016 പ്രകാരം ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ 366(12A) പ്രകാരമുള്ള നിർവചന പ്രകാരം മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം ഒഴികെ മറ്റെല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും സഹൈപ്സയിൽ മേൽ ഉള്ള നികുതിയാണ് ചരക്കു സേവന നികുതി. അതായത് ഭരണഘടനയിലെ ചരക്കു സേവന നികുതി യുടെ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യ ഉപഭോഗത്തിനുള്ള മദ്യത്തെ ചരക്കു സേവന നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കി യിരിക്കുകയാണ്. കൂടാതെ നിലവിൽ പെട്രോളിയം ഉല്പന്നങ്ങളായ (കൂഡ് ഓയിൽ, മോട്ടോർസ്പിരിറ്റ് (പെട്രോൾ), ഹൈ സ്പീഡ് ഡീസൽ, പ്രകൃതിവാതകം (നാച്ചുറൽ ഗ്യാസ) വിമാന ഇന്ധനം (ഏവിയേഷൻ ടർബൈൻ ഫ്യൽ) എന്നീ 5 പെട്രോളിയം ഉത്പന്നങ്ങളെയും താല്പാലിക മായി ചരക്കു സേവന നികുതി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്പന്നങ്ങളെ എന്ന് മുതൽ ചരക്കു സേവന നികുതി പരിധിയിൽ കൊണ്ടുവരണം എന്ന് ജി എസ് ടി കൗൺസിൽ പിന്നീട് തീരുമാനിക്കുന്ന താണ്. കൂടാതെ വൈദ്യുതിയെയും ചരക്കു സേവന നികുതി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

GST നിലവിൽ വന്ന ശേഷം മുകളിൽ പറഞ്ഞ ഉത്പന്നങ്ങളുടെ നികുതി ചുമത്തിൽ ഏതു പ്രകാരമായിരിക്കും?

ഈ ഉൽപ്പന്നങ്ങളുടെ കാര്യത്തിന് ഇപ്പോൾ നിലവിലുള്ള നികുതി സമ്പ്രദായം (VAT & Central Excise) തുടെരും.

ജി എസ് ടി സമ്പ്രദായത്തിൽ പുകയില, പുകയില ഉത്പന്ന ങ്ങൾ എന്നിവയുടെ നില എന്താകും?

പുകയില, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ജി എസ് ടി-ക്കു വിധേയമാകും. കൂടാതെ, ഇവയുടെ മേൽ കേന്ദ്രഗവണ്മെന്റിനു സെൻട്രൽ എക്സൈസ് ഡ്യൂട്ടി ചുമത്താൻ അധികാരമുണ്ടാകും.

ഏതു തരത്തിലുള്ള ജി എസ് ടി ആണ് നടപ്പിലാക്കുക?

ഒരേ നികുതി അടിത്തറയിന്മേൽ, കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തന്ന രണ്ടു തലത്തിലുള്ള ജി എസ് ടി ആയിരിക്കും നടപ്പിലാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനു ള്ളിൽ നടത്തുന്ന സബ്ലെയിൽ കേന്ദ്രം ചുമത്തന്ന നികുതിയെ കേന്ദ്ര ജി എസ് ടി (CGST) എന്നു വിളിക്കുന്നു. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ചുമത്തുന്ന ജി എസ് ടിയെ സ്റ്റേറ്റ് ജി എസ് ടി (SGST)/ യൂണിയൻ ടെറിറ്റോറി ജി എസ് ടി (UTGST) എന്നും വിളിക്കും. അതേപോലെ, ചരക്കിന്റെയോ സേവനങ്ങളുടെയോ അന്തർ സംസ്ഥാന സപ്ലൈകളിൽ കേന്ദ്ര നിർവഹണത്തിൽ ഇന്റഗ്രേറ്റഡ് ജി എസ് ടി (IGST) ചുമത്തപ്പെടും.

എന്തുകൊണ്ടാണ് രണ്ടു തലത്തിലുള്ള GST ആവശ്യമായത്?

ഉത്തരം: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമ നിർമ്മാണം വഴി നികുതി ചുമത്താനും ശേഖരിക്കാനും അധികാരം നൽകിയിട്ടുള്ള ഒരു ഫെഡറൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. രണ്ടു തട്ടിലുള്ള ഗവെർ നെമന്റ്റ്കൾക്കും, ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ള ദൗത്യ നിർവ ഹണത്തിന് ആവശ്യമുള്ള വിഭവസമാഹരണത്തിനുള്ള പ്രത്യേകം അധികാരങ്ങൾ ഉണ്ട്. അതിനാൽ ഈ രണ്ടു തലത്തിലുള്ള GST, ഭരണഘടന അനുശാസിക്കുന്ന ഫിസ്കൽ ഫെഡറലിസം നിലനിർത്തുന്നതിനു വേണ്ടിയാണ്.

ഏതു അധികാരികളാണ് GST ചുമത്തലും ഭരണവും നിർവഹിക്കുക?

കേന്ദ്രഗവണ്മെന്റ് CGST-യും |GST-യും ചുമത്തുകയും നടപ്പിലാക്കുകയും ചെയ്യും. അതെപോലെ സംസ്ഥാന ഗവണ്മെന്റുകൾ/കേന്ദ്ര ഭരണപ്രദേശങ്ങൾ SGST/UGST-യും.

എന്തുകൊണ്ടാണ് GST-യുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭരണഘടന ഭേദഗതി ചെയ്തത്?

ഇപ്പോൾ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനകാര്യ അധികാരങ്ങൾ അന്യോന്യം കടന്നു കയറ്റങ്ങളില്ലാത്തെ ഭരണഘടനയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിനു ചരക്കുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ടു (മനുഷ്യ ഉപയോഗത്തിനുള്ള മദ്യം, ഓപിയം, മയക്കുമരുന്നുകൾ മുതലായവ കൂടാതെ) നികുതി ചുമത്താൻ അധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് ചരക്കുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നികുതിയും ചുമത്താം. അന്തർസംസ്ഥാന വിപണനങ്ങളുടെ കാര്യത്തിൽ, നികുതി (സെൻട്രൽ സെയിൽസ് ടാക്സസ്) ചുമത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ടെങ്കിലും, നികുതി പിരിക്കുന്നതും ഉപയോഗിക്കുന്നതും സംസ്ഥാനങ്ങളാണ്. സേവനങ്ങളുടെ കാര്യത്തിൽ നികുതി ചുമത്താനുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണ്. GST നടപ്പിലാക്കുമ്പോൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരേ സമയം നികുതി ചുമത്താനും, അത് ശേഖരിക്കാനും ഉള്ള അധികാരങ്ങൾ നൽകുവാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതായിട്ടുണ്ട്. ഈ ആവശ്യത്തിന് ഇപ്പോൾ ഇന്ത്യൻ ഭരണഘടന, ഭരണഘടനാനിയമം (101-ആം ഭേദഗതി) പ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 246A കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും GST ചുമത്താനും അതു ശേഖരിക്കാനും അധികാരം നൽകുന്നു.

എങ്ങനെയാണചരക്കിന്റെയോ സേവനത്തിന്റെയോ ഒരു ഇടപാടില്‍ കേന്ദ്ര GST (CGST)-യും സംസ്ഥാനGST (SGST)-യും ഒരേപോലെ ചുമത്തപ്പെടുന്നത്?

ഒഴിവാക്കപ്പെട്ടിട്ടുള്ള (exempted) സാധനങ്ങളും സേവനങ്ങളും, GST പരിധിയിൽ വരാത്ത സാധനങ്ങൾ, ഇളവ് പരിധിക്കു കീഴിലുള്ള ഇടപാടുകൾ എന്നിവ ഒഴിച്ചുള്ള സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ സപ്ലൈയിൽ കേന്ദ്ര GST-യും സംസ്ഥാന GST-യും ഒരേ സമയം ചുമത്തപ്പെടും. കൂടാതെ, CENVAT ചേർത്ത് ചുമത്തപ്പെടുത്തിയിരുന്ന സംസ്ഥാന വാറ്റ് നികുതി പോലെ യല്ലാതെ, ഈ രണ്ടു നികുതികളും ഒരേ വിലയിന്മേലും മൂല്യത്തിലും ചുമത്ത പ്പെടും. CGST-യുടെ കാര്യത്തിൽ സപ്ലൈയറുടെയും സ്വീകർത്താവിന്റെയും സ്ഥലങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും, സബ്ലെയറും സ്വീകർത്താവും ഒരു സംസ്ഥാനത്തിനുള്ളിലാണെങ്കിൽ മാത്രമേ SGSTചുമത്താവു

വിശദീകരണം l: - ഇപ്പോൾ ഉദാഹരണത്തിന് CGST-യിലും SGST-യിലും റേറ്റ് 10% വെച്ച് ആണെന്നു കരുതുക. ഉത്തർപ്രദേശിലുള്ള ഒരു സ്റ്റീൽ മൊത്ത വിതരണ കച്ചവടക്കാരൻ അതേ സംസ്ഥാനത്തിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക്, ഉദാഹരണത്തിന് 100 രൂപക്ക, സ്റ്റീൽ ബാറുകളും സ്റ്റീൽ കമ്പികളും സഹൈപ്സ് ചെയ്യുമ്പോൾ, വിപണനക്കാരൻ സാധനങ്ങളുടെ വില കൂടാതെ 10 രൂപാ CGST-യും 10 രൂപ SGST-യും ചാർജ് ചെയ്യും. അയാൾ ഇതിലെ CGST തുക കേന്ദ്രഗവണ്മെന്റ്റിനും, SGST തുക സംസ്ഥാന ഗവണ്മെന്റ്റിനും അടക്കണം. തീർച്ചയായും അയാൾ ശരിക്കും 20 രൂപ കാൾ ആയി അടക്കേണ്ടത്തില്ല. എന്തെന്നാൽ അയാൾക്ക് സാധനങ്ങൾ അസംസ്ക്യത പദാർത്ഥങ്ങൾ) വാങ്ങുമ്പോൾ അടച്ച CGST/SGST നികുതിയുടെ ക്രൈഡിറ്റ് ഉപയോഗിച്ചു തൻറ്റെ നികുതി ബാധ്യത തട്ടിക്കിഴിക്കാൻ അവകാശമുണ്ട്. പക്ഷെ, CGST അടക്കാൻ, വാങ്ങിയപ്പോൾ ലഭിച്ച CGST ക്രൈഡിറ്റ് മാത്രവും, SGST അടക്കാൻ SGST ക്രൈഡിറ്റ് മാത്രവുമേ ഉപയോഗിക്കാവു. അതായത്, CGST ക്രൈഡിറ്റ് SGST പേയ്മെൻറ്റിനും SGST ക്രൈഡിറ്റ് CGST പേയ്മെൻറ്റിനും ഉപയോഗിക്കാൻ പാടില്ല.

വിശദീകരണം Il:- ഉദാഹരണത്തിന് CGST, SGST റേറ്റുകൾ 10% ആണ് എന്ന കരുതുക. മുംബൈയിലുള്ള ഒരു അഡെർട്രൈസമെന്റ് കമ്പനി, അഡെർട്രൈസമെന്റ് സേവനങ്ങൾ മഹാരാഷ്ട്രയിൽ തന്നെയുള്ള ഒരു സോപ്പ് കമ്പനിക്ക് 100 രൂപയ്ക്കു നൽകുമ്പോൾ, ആ കമ്പനി 10 രൂപ CGST-യും 10 രൂപ SGST-യും സേവനത്തിന്റെ അടിസ്ഥാന മൂല്യത്തിന്മേൽ നൽകും. അയാൾ CGST നികുതി കേന്ദ്രഗവണ്മെന്റ് അക്കൗണ്ടിലും, SGST നികുതി സംസ്ഥാന ഗവണ്മെന്റ് അക്കൗണ്ടിലും നൽകണം. തീർച്ചയായും അയാൾ 20 രൂപ (Rs.10 + Rs.10) കാൾ ആയി അടക്കേണ്ടതില്ല, എന്തെന്നാൽ പർച്ചേസിൽ ലഭിച്ച CGSTയുടെയും SGST-യുടെയും ക്രൈഡിറ്റുമായി (ഉദാഹരണത്തിന് സ്റ്റേഷനറി, ഓഫീസ് സാധനങ്ങൾ, ആർട്ടിസ്റ്റിന്റെ സേവനം മുതലായ ഇൻപുട്ടുകളുടെ) ക്രൈഡിറ്റ് തട്ടിക്കിഴിക്കാൻ അവകാശമുണ്ട്. പക്ഷെ, CGST അടക്കാൻ, വാങ്ങിയപ്പോൾ ലഭിച്ച CGST ക്രൈഡിറ്റ് മാത്രവും, SGST അടക്കാൻ SGST ക്രൈഡിറ്റ മാത്രവുമേ ഉപയോഗിക്കാവു. അതായത് പൊതുവായി, CGST ക്രൈഡിറ്റ് SGST പേയ്മെൻറ്റിനും SGST ക്രൈഡിറ്റ് CGST പേയ്മെൻറ്റിനും ഉപയോഗിക്കാൻ പാടില്ല.

ചരക്കു സേവന നികുതി കൊണ്ട് രാജ്യത്തിന് എന്തൊക്കെ നേട്ടങ്ങൾ ആണ് ഉണ്ടാകുന്നത്?

ചരക്കു സേവന നികുതി സമ്പ്രദായം നടപ്പിലാക്കുന്നത് ഇന്ത്യ യിലെ പരോക്ഷ നികുതി പരിഷ്ടാരങ്ങളിലെ വളരെ സുപ്രധാനമായ ഒരു കാൽവെയ്പ്പാണ്. കേന്ദ്ര/സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വളരെ ഏറെ നികുതികൾ ഒറ്റ നികുതിയാക്കി മാറ്റുകയും മുൻ സ്റ്റേജ് നികുതി കളുടെ സൈറ്റ് ഓഫ് അനുവദിക്കുകയും ചെയ്യുകവഴി നികുതിയുടെ മേൽ നികുതി എന്നതിൻറ്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കുകയും രാജ്യമാകെയുള്ള ഒരു പൊതുമാർക്കറ്റിനു വഴി ഒരുങ്ങുകയും ചെയ്യും. ഉപഭോക്താവിനുണ്ടാ കുന്ന ഏറ്റവും വലിയ നേട്ടം, ഇപ്പോൾ 25% മുതൽ 30% വരെയെന്നു കണക്കാ ക്കുന്ന മൊത്തം നികുതിഭാരം വളരെ കുറയുന്നു എന്നതാണ്. GST നടപ്പാക്കുന്നത് വഴി നമ്മുടെ ഉത്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിലും

അന്താരാഷ്ട്രമാർക്കറ്റിലും കൂടുതൽ മത്സരക്ഷമമാകുകയും ചെയ്യും. ഇത് വളരെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയുണ്ടാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നികുതിയുടെ അടിത്തറ വിപുലമാകുന്നതോടെ കേന്ദ്രത്തിൻറ്റെയും സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ വർധനയുണ്ടാകുകയും നികുതി നടപടിക്രമങ്ങൾ പാലിക്കപ്പെടുകയും കച്ചവടത്തിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യും. കൂടാതെ, സുതാര്യമായ സ്വഭാവമുള്ള ഒരു നികുതി ആയതുകൊണ്ട് ഇത് നടപ്പിലാക്കാൻ കൂടുതൽ എളുപ്പമാണ്.

IGST എന്നാൽ എന്താണ്?

|GST-യിൽ അന്തർ സംസ്ഥാന ചരക്കു സേവന സഹൈപ്സകൾക്കു കേന്ദ്രഗവണ്മെന്റ് ഒരു ഇൻറ്റഗ്രേറ്റഡ് GST (IGST) ചുമത്തകയും പിരിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 269A പ്രകാരം അന്തർ സംസ്ഥാന വ്യാപാരത്തിൻറ്റെയോ വാണിജ്യത്തിൻറ്റെയോ ഭാഗമായുള്ള സഹൈപ്സകൾക്കു GST ചുമത്തുന്നതും പിരിക്കുന്നതും കേന്ദ്രഗവണ്മെന്റ് ആണ്. അങ്ങനെ പിരിക്കുന്ന നികുതി, GST കൗൺസിലിന്റെ ശുപാർശയിന്മേൽ, പാർലമെൻറ്റ ഉണ്ടാക്കുന്ന നിയമത്തിൽ പറയുന്ന രീതിയിൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പങ്കുവെക്കണം.

GST-യിലെ നികുതി നിരക്കുകൾ ആരാണ് തീരുമാനിക്കുന്നത്?

CGST-യും SGST-യും ചുമത്തുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി തീരുമാനിക്കുന്ന നിരക്കുകളിലാണ്. ജി എസ് ടി കൗൺസിലിന്റെ ശുപാർശയിൻ പ്രകാരം ഈ നിരക്കുകൾ പരസ്യപ്പെടുത്തുന്നതാണ്.

GST കൗൺസിലിന്റെ പങ്ക് എന്താണ്?

GST കൗൺസിൽ നിലവിൽ വരുന്നത് യൂണിയൻ ഫിനാൻസ് മിനിസ്റ്ററും (അദ്ദേഹം കൗൺസിലിന്റെ ചെയർമാൻ ആയിരിക്കും), റവന്യൂവിൻറ്റെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്-ഉം, സംസ്ഥാനങ്ങളിലെ ഫിനാൻസ്/കുതി മന്ത്രിമാരും ചേർന്നാണ് കൗൺസിൽ താഴെ പറയുന്ന

കാര്യങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശകൾ നൽകുന്നു.

(i) കേന്ദ്രവും സംസ്ഥാനങ്ങളും ലോക്കൽ ബോഡികളും ചുമ ത്തന്ന ഏതൊക്കെ നികുതികളും സെസ്സുകളും സർ ചാർജു കളുമാണ് GST-യിൽ ലയിപ്പിക്കേണ്ടത്.

(ii) ചരക്കു സേവന നികുതി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതും ഏതൊക്കെ സാധനങ്ങൾക്കും സേവനങ്ങൾക്കുമാണ്.

(iii) പെട്രോളിയം (കൂഡ് ഓയിൽ, ഹൈസ്സീഡ് ഡീസൽ, മോട്ടോർ സ്പിരിറ്റ് (സാധാരണയായി പെട്രോൾ എന്നറിയ പ്പെടുന്നത്), നാച്ചുറൽ ഗ്യാസ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്നി വക്ക് ഏത് തീയതി മുതലാണ് GSTചുമത്തേണ്ടത്.

(iv) മാതൃകാ GST നിയമം, നികുതി ചുമത്തലിന്റെ തത്ത്വങ്ങൾ, |GST പങ്കുവയ്ക്കൽ, സപ്ലൈ നടന്നതായി കണക്കാക്കുന്ന സ്ഥലം തീരുമാനിക്കുന്നതിന്റെ തത്ത്വങ്ങൾ.

(v) ടേണോവറിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിന്റെ പരിധി.

(vi) തറ (Floor Rate) നിരക്കും GST ബാന്‍ന്ടുകളും നികുതി നിരക്കിൻറ്റെ ഘടനയും.

(vi) പ്രകൃതി ദുരന്തങ്ങളുടെയോ ആപത്തുകളുടെയോ സമയത്ത നിർദ്ദിഷ്ടകാലത്തേക്ക് കൂടുതൽ വിഭവസമാഹരണത്തിനായുള്ള പ്രത്യേക നികുതി നിരക്ക്.

(vii) വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു&കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങൾ.

(ix) കൗൺസിൽ തീരുമാനിക്കുന്ന, GST-യുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങൾ

GST കൗൺസിലിനെ നയിക്കുന്ന തത്വങ്ങൾ ഏതൊക്കെയാണ്?

സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും, GST കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഇല്ലെന്നു GST കൗൺസിൽ ഉറപ്പുവരുത്തുന്നു. ചരക്കുകൾക്കും സേവനങ്ങൾക്കും പൊരുത്തക്കേടുകൾ ഇല്ലാത്ത ഒരു പൊതു ദേശീയ മാർക്കറ്റ് വളർത്തിയെടുക്കേണ്ടത്തിൻറ്റെ ആവശ്യകതയായിരിക്കണം GST കൗൺസിൽ അതിൻറ്റെ ചുമതലകൾ നിർവഹിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗദർശനതത്വമെന്നു ഭരണഘടനയുടെ 2016ലെ ഭേദഗതി നിയമം 101 അനുശാസിക്കുന്നു.

GST കൗൺസിലിൽ എങ്ങനെയാണു തീരുമാനങ്ങൾ എടുക്കുന്നത്

GST കൗൺസിലിൽ തീരുമാനങ്ങൾ എടുക്കുന്നത് മീറ്റിങ്ങിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ നാലിൽ മുന്നു വോട്ടിംഗ് ശക്തിയുടെ ഭൂരിപക്ഷത്തിൽ വേണമെന്ന് ഭരണഘടനയുടെ 2016-ലെ ഭേദഗതി നിയമം 101-ൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. കേന്ദ്രഗവണ്മെന്റിൻറ്റെ വോട്ടിംഗ് ശക്തി പോൾ ചെയ്ത വോട്ടിൻറ്റെ മുന്നിൽ ഒന്നും സംസ്ഥാന ഗവണ്മെന്റു കളുടെ മൊത്തം വോട്ടുകളുടെ മൂല്യം പോൾ ചെയ്ത വോട്ടിന്റെ മൂന്നിൽ രണ്ടും ആണ്. GST കൗൺസിലിൻറ്റെ മീറ്റിങ്ങിനാവശ്യമായ കോറം ആകെയുള്ള അംഗങ്ങളുടെ പകുതിയാണ്.

നിർദ്ദിഷ്ട GST-യിൽ ആർക്കാണ് നികുതി അടയ്ക്കാൻ ബാധ്യതയുള്ളത്?

ചരക്കുകളും സേവനങ്ങളും സപ്ലൈ ചെയ്യുന്ന, നികുതി വിധേയവ്യക്തിക്കാണ് GST-യിൽ നികുതി അടയ്ക്കാൻ ബാധ്യതയുള്ളത്.നികുതി അടയ്ക്കാനുള്ള ചുമതല ഉടലെടുക്കുന്നത്

നികുതിവിധേയ വ്യക്തിയുടെ മൊത്തം ടേണോവറിൻറ്റെ അടിസ്ഥാനത്തിലുള്ള വാർഷിക നികുതിയൊഴിവു പരിധിയായ ഇരുപതു ലക്ഷം കടക്കുമ്പോഴാണ്. (വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പത്തു ലക്ഷം). ചില പ്രത്യേക കാര്യങ്ങളിൽ, നികുതിയൊഴിവു പരിധി ടേണോവർ നോക്കാതെ നികുതിയടയ്ക്കാൻ ബാധ്യതയുണ്ട്. സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന എല്ലാ ചരക്കു സേവന സഹൈപ്സകൾക്കും CGST/SGST അടയ്ക്കേണ്ടതും അന്തർ സംസ്ഥാന സഹൈപ്സകൾക്കു |GSTഅടയ്ക്കേണ്ടതും ആണ്.

ചെറുകിട നികുതിദായകർക്ക് GST-യിൽ ഉള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ഒരു സാമ്പത്തിക വർഷത്തെ മൊത്തം ഇരുപതു ലക്ഷം വരെ ടേണോവറുള്ള നികുതിദായകർക്ക് നികുതിയൊഴിവുണ്ട്. (നികുതിയുള്ള തും ഇല്ലാത്തതുമായ എല്ലാ സഹൈപ്സകളും, നികുതി ഒഴിവുള്ള സപ്ലൈകളും, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും മൊത്തം ടേണോവ റിൽ ഉൾപ്പെടുത്തുന്നതും GST നികുതി ടേണോവറിൻറ്റെ മൊത്തം തുകയിൽ നിന്നും ഒഴിവാക്കുന്നതുമാണ്). അഖിലേന്ത്യ അടിസ്ഥാനത്തിലാണ് മൊത്തം ടേണോവർ കണക്കാക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേ ക പരിഗണനയുള്ള സംസ്ഥാനങ്ങൾക്കും ഈ പരിധി പത്തു ലക്ഷം രൂപയാണ് ടേണോവറിൻറ്റെ അടിസ്ഥാനത്തിൽ നികുതിയൊഴിവിന് അർഹത യുള്ളവർക്ക് ഇൻപുട്ട്ടാക്സ് ക്രൈഡിറ്റ് എടുക്കുകയും നികുതിയടയ്ക്കാൻ ഓപ്ഷൻ എടുക്കുകയും ചെയ്യാം. മൊത്തം വാർഷിക ടേണോവറിന്റെ അടിസ്ഥാനത്തിൽ നികുതി ഇളവ് എടുക്കുന്നതിനു റിവേഴ്സ് ചാർജിൽ നികുതിയടയ്ക്കുന്നവരും അന്തർ സംസ്ഥാന സപ്ലൈ നടത്തുന്നവരും അർഹരല്ല. മുൻ സാമ്പത്തിക വർഷ തത്തിൽ മൊത്തം ടേണോവർ 50 ലക്ഷത്തിൽ കുറവായ ഒരാൾക്ക് ഒരു സ്റ്റേറ്റിലെ കുറഞ്ഞ നിരക്കിൽ ടേണോവറിനുമേൽ നികുതി അടക്കാൻ സാധിക്കുന്ന സിംപ്ലിഫൈഡ് കോമ്പസിഷൻ സ്കീം തിരഞ്ഞെടുക്കാവുന്നതാണ്.

GST-യിൽ എങ്ങനെയാണ് സാധനങ്ങളും സേവനങ്ങളും ക്ലാസ്സിഫൈ ചെയ്യുന്നത്?

GST-യിൽ സാധനങ്ങൾ HSN (ഹാർമോബൈനസ്സ് സിസ്റ്റം നൊമൻ കളേച്ചർ) കോഡുപയോഗിച്ചു ക്ലാസ്സിഫൈ ചെയ്യും. ഒന്നരക്കോടിയ്ക്കു മുകളിൽ അഞ്ചു കോടിക്ക് താഴെ ടേണോവർ ഉള്ളവർ രണ്ടക്ക കോഡും, അഞ്ചു കോടിക്ക് മുകളിൽ ടേണോവർ ഉള്ള നികുതിദായകർ നാലക്ക കോഡും ഉപയോഗിക്കണം. ഒന്നര കോടിയിൽ താഴെ ടേണോവർ ഉള്ള നികുതിദായകർ HSN കോഡ് ഇൻവോയിസിൽ കാണിക്കണമെന്നില്ല. സേവ നങ്ങൾ, സർവീസസ്സ് അക്കൗണ്ടിംഗ് കോഡ് പ്രകാരം (SAC) ക്ലാസ്സിഫൈ ചെയ്യണം.

ഇറക്കുമതികൾ GST-യിൽ എങ്ങനെയാണ് നികുതി വിധേയമാക്കുന്നത്?

 

ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതികൾ അന്തർ സംസ്ഥാന സപ്ലൈ ആയി കണക്കാക്കുകയും, രാജ്യത്തേക്കുള്ള ചരക്കുകളുടെ/സേവനങ്ങളുടെ ഇറക്കുമത്തിയ്ക്കു (GST ചുമത്തകയും ചെയ്യും. ചരക്കുകളും സേവനങ്ങളും എത്തിച്ചേരുന്ന ലക്ഷ്യത്തിൽ നികുതിയെത്തുമെന്ന തത്വം പാലിക്കുകയും, ഇറക്കുമതി ചെയ്ത സാധനങ്ങളുടെയും സേവനങ്ങ ളുടെയും ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് SGST നികുതി ലഭിക്കുകയും ചെയ്യുന്നു. സാധനങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കുന്ന നികുതി (GSI)-യ്ക്കു പൂർണ്ണമായി സൈറ്റ് ഓഫ് ലഭിയ്ക്കുകയും ചെയ്യുന്നു.

GST-യിൽ കയറ്റുമതികൾ എങ്ങനെയാണ് കണക്കാക്കുന്നത്?

പൂജ്യം നികുതി നിരക്കിലുള്ള സപ്ലൈ ആയിട്ടാണ് കയറ്റുമതികളെ കണക്കാക്കുന്നത്. സാധനങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യു മ്പോൾ നികുതി അടയ്ക്കേണ്ടതില്ല. എങ്കിലും ഇൻപുട ടാക്സ് ക്രൈഡിറ്റ് ലഭ്യ മാണ്. അത് കയറ്റുമതി ചെയ്യുന്നവർക്ക് റീഫണ്ട് ആയി നൽകുന്നതുമാണ്. കയറ്റുമതിക്കാരന് രണ്ടു രീതിയിൽ കയറ്റുമതി ചെയ്യാം; ഒന്നുകിൽ ഉൽപ്പന്ന ത്തിന് മേൽ നികുതി അടച്ച് കയറ്റുമതി ചെയ്തതിനു ശേഷം ഐ ജി എസ് ടി ക്കു റീഫണ്ടിനു അപേക്ഷിക്കാം അല്ലെങ്കിൽ ഐ ജി എസ് ടി അടക്കാതെ ബോണ്ടിന് കീഴിൽ കയറ്റുമതി ചെയ്തതിനു ശേഷം ഐ ടി സി (ഇൻപുട ടാക്സ ക്രൈഡിറ്റ്)നു റീഫണ്ടിനു അപേക്ഷിക്കാം.

GST-യിൽ കോമ്പസിഷൻ സ്കീമിനന്റെ സാധ്യത എന്താണ്?

മൊത്തം വാർഷിക ടേണോവർ 50 ലക്ഷം രൂപവരെയുള്ള ചെറുകിട നികുതിദായകർക്ക് കോമ്പസിഷൻ രീതിയിൽ നികുതി ചുമത്തപ്പെടാനുള്ള അർഹതയുണ്ട്. ഈ സ്കീമനുസരിച്ച്, നികുതിദായകന് ഇൻപുട ടാക്സ് ക്രൈഡിറ്റിൻറ്റെ ആനുകൂല്യം ഇല്ലാതെ, ടേണോവറിൻറ്റെ ഒരു നിശ്ചിത ശതമാനം നികുതിയടയ്ക്കാം. CGST-യുടെയും SGST-യുടെയും തറനിരക്ക് (1% ഉല്പാദകർക്കും 0.5% മറ്റു കേസുകളിലും, കൂടാതെ പട്ടിക രണ്ടിലെ ഖണ്ഡിക 6(ബി)യിൽ പറഞ്ഞിരിക്കുന്ന പ്രത്യേക സെർവീസുകൾക്ക് അതായത് മനുഷ്യ ഉപഭോഗത്തിനായീ വിളമ്പുന്ന ഭക്ഷണത്തിനോ മറ്റു വസ്തുക്കൾക്കോ 2.5% ഇൽ) കുറയാതെ ആയിരിക്കും. ജി എസ് ടി കൗൺസിലിന്റെ ശുപാർശ യിൻമേൽ 50 ലക്ഷം എന്ന പരിധി ഗവണ്മെന്റ് ഒരു കോടി ആക്കി ഉയർത്തി യേക്കും. കോമ്പസിഷൻ രീതിയിലുള്ള നികുതി ചുമത്തൽ തിരഞ്ഞെടു ക്കുന്ന ആൾ കസ്റ്റമറിൽ നിന്നും നികുതി പിരിക്കാൻ പാടില്ല. അന്തർ സംസ്ഥാന സപ്ലൈ നടത്തുന്നവർക്കും അല്ലെങ്കിൽ ഉൽഭവസ്ഥാനത്ത് നികുതി ശേഖരിക്കാൻ ബാധ്യതയുള്ള ഇ-കൊമേഴ്സ് ഓപ്പറേറ്റർ വഴി സപ്ലൈ നടത്തുന്നവർക്കും കോമ്പസിഷൻ സ്കീമിന് അർഹതയില്ല.

കോമ്പസിഷൻ സ്കീം തിരഞ്ഞെടുക്കുന്നതാണോ അതോ നിർബന്ധിതമാണോ?

തിരഞ്ഞെടുക്കാവുന്നതാണ്.

GSTN എന്താണ്? GST-യിൽ അതിൻറ്റെ പങ്കെന്താണ്?

 

ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് നെറ്റ് വർക്ക് എന്നതാണ്. GSTN. ചരക്കു സേവന നികുതിയുടെ ആവശ്യത്തിലേയ്ക്കായി ഉണ്ടാക്കി യെടുത്ത ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണത്. GST നടപ്പിലാക്കുന്നതിന് കേന്ദ്ര/സംസ്ഥാന ഗവണ്മെണ്ടുകൾക്കും നികുതിദായകർക്കും മറ്റു സ്റ്റേക്ക് ഹോൾഡേഴ്സിനും വിവര സാങ്കേതികവിദ്യയിലൂടെ പങ്കുവയ്ക്കാവുന്ന സംവിധാനങ്ങളും സേവനങ്ങളും GSTN നൽകുന്നു. കൂടാതെ GSTN-ൻറ്റെ ചുമതലകളിൽ ഉൾപ്പെടുന്നവ താഴെപ്പറയുന്നു.

(i) രെജിസ്ട്രേഷൻ എളുപ്പമാക്കുന്നു.

(ii) റിട്ടേണുകൾ കേന്ദ്ര/സംസ്ഥാന അധികാരികൾക്ക് അയച്ചു കൊടുക്കുന്നു;

(iii) |GST-യുടെ സൈറ്റിൽമെൻറ്റ് കണക്കുകൂട്ടിയെടുക്കുന്നു.

(iv) ബാങ്കിങ്ങ് നെറ്റ് വർക്കുമായി നികുതിയടവ് വിവരങ്ങൾ ഒത്തുനോക്കുന്നു;

(v) ടാക്സ് പേയർ റിട്ടേണിൻറ്റെ അടിസ്ഥാനത്തിൽ വിവിധ മാനേജ്മെൻറ്റ് ഇൻഫർമേഷൻ സിസ്റ്റം റിപ്പോർട്ടുകൾ കേന്ദ്ര/സംസ്ഥാന ഗവൺമെൻറ്റുകൾക്കു നൽകുന്നു

(vi) നികുതിദായകൻറ്റെ രൂപരേഖയുടെ വിശകലനം നടത്തുന്നു;

(vii) ഇൻപുട ടാക്സ് ക്രൈഡിറ്റിൻറ്റെ പൊരുത്തപ്പെടുത്തലിനും തിരിച്ചടയക്കലിനും പുനരവകാശപ്പെടലിനുമായി മാച്ചിങ് എൻജിൻ പ്രവർത്തിപ്പിക്കുന്നു.

രജിസ്ട്രേഷൻ, നികുതിയടയ്ക്കൽ, റിട്ടേണുകൾ, MIS റിപ്പോർട്ടുകൾ എന്നി വയ്ക്കായി പൊതുവായ ഒരു GST പോർട്ടലും ആപ്ലിക്കേഷനുകളും GSTN വികസിപ്പിച്ചെടുക്കുന്നു. നികുതിദായകർക്ക് ഇൻറ്റർഫേസുകൾ ഉണ്ടാക്കു കയും, പൊതുവായ GST പോർട്ടൽ നിലവിലുള്ള നികുതി നടപ്പാക്കൽ സംവിധാനവുമായി വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ 19 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശത്തിനും (മോഡൽ | സംസ്ഥാനങ്ങൾ) നികുതി നിർണ്ണയം, ഓഡിറ്റ്, റീഫണ്ട്, അപ്പീൽ തുടങ്ങിയ ബായ്ക്ക് എൻഡ് മൊഡ്യൂളുകൾ GSTN വികസിപ്പിക്കുന്നു. CBEC-യും മോഡൽ | സംസ്ഥാനങ്ങളും (15 സംസ്ഥാനങ്ങൾ) അവരുടേതായ GST ബായ്ക്ക് എൻഡ് സംവിധാനങ്ങൾ ഉണ്ടാക്കിയെടു ക്കുന്നു. GST-യിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നതിന് GST ഫ്രണ്ട് എൻഡ് സിസ്റ്റങ്ങളും ബായ്ക്ക് എൻഡ് സിസ്റ്റങ്ങളും യോജിപ്പിക്കുകയും പൂർത്തിയാക്കുകയും പരീക്ഷിക്കുകയും വളരെ മുൻപേതന്നെ ചെയ്യേണ്ടതുണ്ട്.

GST-യിൽ തർക്കങ്ങൾ എങ്ങനെയാണ് പരിഹരിയ്ക്കേണ്ടത്?

ഭരണഘടനയുടെ 2016-ലെ ഭേദഗതി നിയമം 101 അനുസരിച്ച് GST കൗൺസിൽ തർക്ക് പരിഹാരത്തിനുള്ള സംവിധാനങ്ങൾ നിലവിൽ വരുത്തേണ്ടതാണ്. താഴെപ്പറയുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കാനാണ് ഇത്

(a) ഇന്ത്യാ ഗവണ്മെന്റ്റും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളുമായും, അല്ലെങ്കിൽ

(b) ഇന്ത്യാ ഗവണ്മെന്റ്റും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും ഒരു വശത്തും ഒന്നോ അതിലധികമോ സംസ്ഥാനങ്ങൾ മറുവശത്തും ആയോ, അല്ലെങ്കിൽ

(c) രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ തമ്മിലും GST കൗൺസി ലിൻറ്റെ ശുപാർശയിൽ നിന്നോ അതിൻറ്റെ നടപ്പാക്കലിൽ നിന്നോ ഉളവാകുന്ന തർക്കങ്ങൾ,

(compliance rating mechanism) കംപ്ലൈന്റ്സ് റേറ്റിംഗ് മെക്കാനിസ ത്തിന്റെ ഉദ്ദേശം എന്താണ്?

സി ജി എസ് ടി/എസ് ജി എസ് ടി ആക്ടിലെ 149-ആം സെക്ഷൻ പ്രകാരം എല്ലാ രെജിസ്റ്ററെഡ് നികുതിദായകർക്കും ചില ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അവരുടെ നികുതി കംപ്ലയൻസ് അതായത് നികുതി അടക്കുന്നതിൽ ഉള്ള കാര്യക്ഷമതയുടെ തോത് അനുസരിച്ചു ഒരു റേറ്റിംഗ് നൽകുന്നതാണ്. ഓരോ നികുതിദായകന്റെയും ഈ റേറ്റിംഗ് ഒരു പബ്ലിക ഡൊമൈനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. അപ്പോൾ ഒരു ഉപഭോക്താവിന് ഈ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേകദായകനുമായി കച്ചവട ഇടപാട് നടത്തണോ വേണ്ടയോ എന്ന് തിരുമാനിക്കാവുന്നതാണ്. ഇത് നികുതിദായകർ തമ്മിൽ ആരോഗ്യപരമായ ഒരു മത്സരത്തിന് കാരണമാകും

ആക്ഷനബിൾ ക്ലൈംസ്(actionable claims) GST യുടെ പരിധിയിൽ വരുമോ?

സി ജി എസ് ടി/എസ് ജി എസ് ടി ആക്ട സെക്ഷൻ രണ്ടു പ്രകാരം ആക്ഷണബിൾ ക്ലെയിംസ് ചരക്ക് ആയി കണക്കാക്കേണ്ടത് ആണ്. സി ജി എസ് ടി/എസ് ജി എസ് ടി ആക്ട സെക്ഷൻ ഏഴ് പട്ടിക മുന്നിൽ ചരക്കോ സേവനമോ ആയി കരുത്താൻ പറ്റാത്ത പ്രവൃത്തികളുടെയും ഇടപാടു കളുടെയും ലിസ്റ്റ് തന്നിട്ടുണ്ട്. ഈ പട്ടികപ്രകാരം ലോട്ടറി, ചൂതാട്ടം, പന്തയംമുതലായവ ഒഴികെയുള്ള ഇടപാടുകളെ ആണ് ആക്ഷണബിൾ ക്ലെയിംസ് ആയി ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. അതുകൊണ്ട് ജി എസ് ടി യുടെ പരിധിയിൽ ലോട്ടറി, ചൂതാട്ടം, പന്തയം തുടങ്ങിയവ മാത്രമേ സപ്ലൈ ആയി കണക്കാക്കിയിട്ടുള്ളൂ. മറ്റു ആക്ഷണബിൾ ക്ലെയിം ഒന്നും സപ്ലൈ ആയി കണക്കാക്കിയിട്ടില്ല.

സെക്യീരിറ്റി ഇടപാടുകൾ ജി എസ് ടി യിൽ നികുതി വിധേയമാണോ ?

സെക്യുരിറ്റിയെ ചരക്കുകളുടെയും സേവനത്തിന്റെയും നിർ വചനത്തിൽനിന്ന് പ്രത്യേകമായി ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് സെക്യീരിറ്റി വ്യാപാരങ്ങൾ ജി എസ് ടി നികുതിക്ക് വിധേയം അല്ല.

ഇൻഫർമേഷൻ റിട്ടേൺ എന്നാൽ എന്താണ് ?

നികുതി ദായകനുമായി നേരിട്ട് ബന്ധം ഇല്ലാത്ത സ്വതന്ത്രരായ മൂന്നാം കക്ഷികളിൽനിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റേർഡ് നികുതിദായകരുടെ നികുതി അടക്കുന്നതിലുള്ള കാര്യക്ഷമത നിരക്ക് കണക്കാക്കുന്നതിനെ ആണ് ഇൻഫർമേഷൻ റിട്ടേൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സി ജി എസ് ടി/എസ് ജി എസ് ടി ആക്ട് സെക്ഷൻ 150 പ്രകാരം മറ്റു പലമേഖലയിൽ ഉള്ള അധികാരികളും നിലവിൽ ഉള്ള നിയമങ്ങൾക്ക് അനുസരിച്ചു ഒരു രെജിസ്റ്റെർഡ് നികുതിദായകന്റെ രെജി സ്ട്രേഷൻ സംബന്ധിച്ചോ ലാഭനഷ്ടകണക്കുകൾ സംബന്ധിച്ചോ, ആനു കാലിക റിപ്പോർട്ടുകൾ, നികുതി അടച്ചതിനെ സംബന്ധിക്കുന്ന രേഖകൾ, ചരക്കിന്റെയായ സേവനത്തിന്റെയോ ഇത് രണ്ടിന്റെയുമൊ ഇടപാടുകൾ സംബന്ധിക്കുന്ന രേഖകൾ, ബാങ്ക ഇടപാടുകൾ, വൈദ്യത്തി ഉപഭോഗം, ഏതെ ങ്കിലും ചരക്കുകളുടെയോ ആസ്തികളുടെയോ വിൽക്കൽ വാങ്ങൽ കൈമാറ്റ ഇടപാടുകൾ അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിന്മേൽ ഉള്ള താല്പര്യം, അവകാശം തുങ്ങിയവ സംബന്ധിച്ച രേഖകളോ സൂക്ഷിക്കാൻ ബാധ്യതപെട്ടവർ ആയിരിക്കും. ഇവർ തങ്ങളുടെ കൈവശം ഉള്ള ഇത്തരം വിവരങ്ങൾ അട ങ്ങിയ നിശ്ചിത കാലത്തിനുള്ള ഇൻഫർമേഷൻ റിട്ടേണുകൾ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത രീതിയിൽ നിശ്ചിത അധികാരികൾക്കോ ഏജൻസി കൾക്കോ നിർദേശിക്കുന്ന തരത്തിൽ നൽകേണ്ടതാണ്. അല്ലാത്തപക്ഷം സെക്ഷൻ 123 പ്രകാരം പിഴചുമത്തപ്പെടുന്നതാണ്.

പല കമ്പനികളും പല തരത്തിൽ ഉള്ള സോഫ്റ്റ്വെയർ പാക്കേജുകൾ ഉപയോഗിക്കുകയും കണക്കുകൾ സൂക്ഷിക്കാൻ ഒരു നിശ്ചിതരീതി നിർദേ ശിക്കപ്പെടുകയും ചെയ്യാത്ത സാഹചര്യത്തിൽ ഡിപ്പാർട്മെന്റ് എങ്ങനെയാണു ഇത്തരം ബുദ്ധിമുട്ടേറിയ സോഫ്റ്റ് വെയർ,കൾ വായിച്ചു മനസിലാക്കുന്നത്?

സി ജി എസ് ടി/എസ് ജി എസ് ടി ആക്ട് സെക്ഷൻ 153 അനുസരിച്ചു ഓരോ കേസിന്റെയും സ്വഭാവവും സങ്കീർണ്ണതയും അനുസ രിച്ചു ഗവണ്മെന്റ് നികുതി നഷ്ടപ്പെടാതെ ഇരിക്കാൻ നികുതി നിർണയം, പരിശോധന, അന്വേഷണം ഇങ്ങനെ ഏതു ഘട്ടത്തിൽ ആയാലും ഡിപ്പാർ ടമെന്റ് വിദഗ്ദ്ധ അഭിപ്രായം തേടുന്നത് ആണ്.

സ്വീകർത്താവ് തിരിച്ച് അയച്ച ചരക്കിന്റെമേൽ ഉള്ള നികുതി ജി എസ് ടി യിൽ കൈകാര്യം ചെയ്യുന്നതിനു എന്തെങ്കിലും നടപടിക്രമങ്ങൾ ഉണ്ടോ?

ഉണ്ട്. സെക്ഷൻ 34 ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ആണ് പ്രതിപാദിക്കുന്നത്. ഒരു സ്വീകർത്താവ് ചരക്ക് തിരിച്ചു അയക്കുമ്പോൾ റെജിസ്റ്റെർഡ് നികുതിദായകൻ (ചരക്ക് സപ്ലൈ ചെയ്ത ആൾ) ചില പ്രത്യേക വിവരങ്ങൾ അടങ്ങിയ ഒരു ക്രൈഡിറ്റ് നോട്ട സ്വീകർത്താവിനു കൊടുക്കും. എന്നിട്ട സപ്ലൈയർ ക്രൈഡിറ്റ് നോട്ട് കൊടുത്ത ആ മാസത്തിലെ റിട്ടേണിലോ അല്ലെങ്കിൽ സപ്ലൈ നടത്തിയ വർഷം കഴിഞ്ഞു വരുന്ന സെപ്റ്റംബറിലോ അല്ലെങ്കിൽ ആനുവൽ റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ഇതിൽ ഏതാണോ ആദ്യം വരുന്നത് ആയ റിട്ടേണിൽ ആ ക്രൈഡിറ്റ് നോട്ടിന്റെ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതാണ്. ഈ ക്രൈഡിറ്റ് നോട്ടിന്റെ വിശദാംശങ്ങൾ സ്വീകർ ത്താവിന്റെ അതേ പിരിയഡിലോ അത് കഴിഞ്ഞുള്ള ടാക്സ് പിരിയഡിലോ ഉള്ള റിട്ടേണിലെ ഇൻപുട്ട് ടാക്സ് ക്രൈഡിറ്റിൽ കുറവ് വരുത്തിയിരിക്കുന്നതു മായി ഒത്തുപോകുന്നുവെന്ന് ബോധ്യപ്പെടണം. അത്പോലെതന്നെ സപ്ലൈയ റുടെ ഔട്ട്പുട്ട് ടാക്സ് ബാധ്യതയിൽ വരുത്തിയിരിക്കുന്ന കുറവ് സ്വീകർത്താവിന്റെ ഐ ടി സി യിൽ വരുത്തിയിരിക്കുന്ന കുറവും ആയി യോജിച്ചു പോവുന്നു എന്ന് രണ്ട് കക്ഷികളും സമ്മതിക്കുകയും അത് അറിയിക്കുകയും ചെയ്യേണ്ടതാണ്.

കൊള്ള ലാഭം തടയുന്നത്തിന് എന്ത് നടപടി ആണ് സ്വീകരിച്ചിരിക്കുന്നത്?

സി ജി എസ് ടി/എസ് ജി എസ് ടി ആക്ട് സെക്ഷൻ 153 അനുസരിച്ചു. ഏതെങ്കിലും ചരക്കിന്റെയൊ സേവനത്തിന്റെയോ നികുതി നിരക്കിലോ ഇൻപുട്ട് ടാക്സ് ക്രൈഡിറ്റിലോ വരുന്ന കുറവിന് അനുപാതികമായി വാങ്ങുന്ന ആളിന് കൊടുക്കുന്ന വിലയിലും കുറവ് ഉണ്ടായിരിക്കണം. ഒരു രജിസ്റ്റേർഡ് നികുതിദായകന് ലഭിക്കുന്ന ഇൻപുട്ട് ടാക്സ് ക്രൈഡിറ്റിലെ കുറവോ നികുതി നിരക്കിൽ വരുന്ന കുറവോ ആനുപാതികമായി അദ്ദേഹം വിൽക്കുന്നു/സപ്ലൈ ചെയ്യുന്ന ചരക്കിന്റെയോ സേവനത്തിന്റെയോ വിലയിന്മേൽ കുറച്ചിട്ടുണ്ടെന്നു പരിശോധിച്ചു ബോധ്യം വരുത്തുന്നതിനായി ഗവണ്മെന്റ് അധികാരികളെ നിയോഗിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്  : Central Board of Excise and Customs

3.11111111111
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top