অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമൂഹ്യക്ഷേമ പദ്ധതികൾ

സാമൂഹ്യക്ഷേമ പദ്ധതികൾ

1. Indira Awas Yojna

1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്ഷ്യം.

2. Jawahar Rozgar Yojna

1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.

3. Nehru Rozgar Yojna

1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു.

4. Million Wells Scheme

1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലഷ്യം.

5. Women Rozgar Yojna

1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യം. 2001 ഇല്‍ ഗ്രാമീണ്‍ രോസ്ഗര്‍ യോജനയില്‍ ലയിപ്പിച്ചു.

6. Prime Minister's Rozgar Yojna

1993ഇല്‍ നരസിംഹറാവു ആരംഭിച്ചു. അഭ്യസ്ത്യ വിദ്യരായ തൊഴില്‍രഹിതര്‍ക്കു വേണ്ടി ഉള്ള പദ്ധതി.

7. Prime Minister's Integrated Urban Poverty Eradication Programme

1996 ഇല്‍ നിലവില്‍ വന്നു. നഗരങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്ഷ്യം.

8. Ganga Kalyaan Yojna

ഗംഗാ കല്യാന്‍ പദ്ധതി 1997ഇല്‍ ആരംഭിച്ചു. ഗ്രാമീണ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം.

9. Swarna Jayanthi Shahari Rozgar Yojana:

1997 ഡിസംബര്‍ 1 നു നിലവില്‍ വന്നു. നഗര പ്രദേശത്തെ ദാരിദ്ര്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്ഷ്യം.

10. Swarna Jayanthi Gram Sarozgar Yojana

1978 നു ശേഷം നിലവില്‍ വന്ന IRDP, TRYSEM, MILLION WELL SCHEME, ഗംഗാ കല്യാന്‍ പദ്ധതി എന്നിവ യോജിപ്പിച്ച് 1999 ഇല്‍ ആരംഭിച്ചു. തൊഴില്‍ ദാന പദ്ധതി ആണ് ഇത്. ദാരിദ്യരേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വംസഹായ സംഘങ്ങള്‍ ആയി സംഘടിപ്പിച് പരിശീലനം നല്‍കുക ആയിരുന്നു ലക്ഷ്യം.

11. Samagra Awas Yojana

സമഗ്ര ആവാസ് യോജന 1999 ഏപ്രില്‍ 1 നു ആരംഭിച്ച ഭാവന നിര്‍മാണ പദ്ധതി.

12. Annapoorna Yojana

അന്നപൂര്‍ണ പദ്ധതി 2000 ത്തില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കായി നടപ്പില്‍ ആക്കി. വൃദ്ധ ജനങ്ങള്‍ക്ക്‌ പ്രതിമാസം പത്ത് കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യം ആയി വിതരണം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ആണ് ഇത്.

13 Prime Minister's Gram Sadak Yojna

ഗ്രാമങ്ങളിലെ റോഡു ബന്ധം ഇല്ലാത്ത പ്രദേശങ്ങളെ ഏതെങ്കിലും പ്രധാന റോഡുമായി ബന്ധിപ്പിക്കുക ആണ് പ്രധാന ലക്ഷ്യം.

14. Antyodaya Anna Yojana

ദാരിദ്യ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി 3 രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2001 ഇല്‍ നിലവില്‍ വന്നു.

15. Valmiki Ambedkar Rozgar Yojana

2001 ഇല്‍ ആരംഭിച്ച ഈ പദ്ധതി നഗരപ്രദേശങ്ങളിലെ ചേരികളില്‍ വസിക്കുന്ന ഭാവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ആണ് രൂപീകൃതം ആയത്.

16. Sampoorna Graameen Rozgar Yojna

2001 ഇത് ആരംഭിച്ചു. തൊഴിലില്‍ ഏര്‍പ്പെടുന്നര്‍ക്ക് വേതനത്തിന് പുറമേ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച് ആണ് ഈ പദ്ധതി. ത്രിതല പഞ്ചായത്തുകള്‍ വഴി ആണ് ഇത് പ്രാവര്‍ത്തികം ആക്കുന്നത്.

കേരള സാമൂഹിക ക്ഷേമ പദ്ധതികൾ.

കാണാതായ കുട്ടികളെ കണ്ടെത്തി അവരെ കുടുംബവുമായി യോജിപ്പിക്കുന്ന കേരള സർക്കാരിന്റെ പദ്ധതികൾ

ഓപ്പറേഷൻ വാത്സല്യ

ശ്രുതി തരംഗം 2012

ബധിതരുംമൂകരുമായ കുട്ടികളിലെ കോക്ലിയാർ ഇംപ്ലിമന്റേഷൻ വഴി കേൾവി ശക്തിയും സംസാരശേഷിയും പകർന്നു നൽകുന്ന പദ്ധതി

താലോലം 2010

കുട്ടികളിലെ ഓട്ടിസം,അസ്ഥിരോഗങ്ങൾ കരൾ രോഗങ്ങൾ,തുടങ്ങിയ ആപത്കരമായ അസുവങ്ങൾച്ക്ക് സർജറിയും ചികിഝയും നൽകുന്ന പദ്ധതി.

സുരക്ഷ പദ്ധതി സുകൃതം 2008

18 വയസിന് താഴെയുള്ള കുട്ടികളിലെ കൻസർ അസുഖത്തിന് ആവിശ്യമായ ചികിഝാ പദ്ധതി

അമൃത്‌ ആരോഗ്യം 2013

30 വയസിൽ മുകളിലുള്ളവർക്ക് വരുന്നജീവിതം ശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.

മൃതസജ്ഞീവനി 2012

കോരള സർക്കാൻ്റെ അവയവ ദാനപദ്ധതി ബ്രാൻ്റ് അബാസിഡർ മോഹൻലൽലാൽ.

കർഷകത്തൊഴിലാളി പെൻഷൻ

1980 മാർച്ച്‌ മുതലാണ് സംസ്ഥാനത്ത് കർഷകത്തൊഴിലാളി പെൻഷൻ നല്കാൻ ആരംഭിച്ചത്. പ്രതിമാസം 600 രൂപയാണ് ഇപ്പോഴത്തെ പെൻഷൻ തുക. 60 വയസ്സ് പൂർത്തിയായ കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗത്വമുള്ളവർക്കാണ് പെൻഷന് അർഹത. വാർഷിക വരുമാനം 11,000 രൂപയിൽ കവിയാനും പാടില്ല. സംസ്ഥാനത്ത് തുടർച്ചയായി 10 വർഷമായി സ്ഥിരതാമസം ഉള്ള ആളാവണം അപേക്ഷകൻ.

വാർധക്യകാല പെൻഷൻ

1960 നവംബർ 1 മുതലാണ്‌ വാർധക്യകാല പെൻഷൻ നല്കാൻ ആരംഭിച്ചത്.

നിലവിൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

പ്രതിമാസം 600 രൂപയാണ് പെൻഷൻ തുക.

80 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 1200 രൂപയാണ് പെൻഷൻ.

60 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അർഹത ഉള്ളത്.

കുടുംബത്തിൻറെ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കാവുന്ന തിയതിക്ക് തൊട്ടുമുൻപുള്ള മൂന്ന് വർഷം സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ള ആളായിരിക്കണം.

തൊഴിൽരഹിത വേതനം

1982 മുതൽ നടപ്പിലാക്കി തുടങ്ങി.

പ്രതിമാസം 120 രൂപയാണ് വേതനം.

18 നും 35 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് താത്കാലിക ധനസഹായമായാണ് ഇത് വ്യവസ്ഥ ചെയ്തീട്ടുള്ളത്.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ കവിയരുത്.

അപേക്ഷകർ SSLC പാസായവരും (പൊതു വിഭാഗത്തിന്) എമ്പ്ലോയിമെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം.

അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate