অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമൂഹ്യ സുരക്ഷാ പെൻഷൻ-മാനദണ്ഡങ്ങൾ

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  1. 60 വയസോ അതിനു മുകളിലോ ആയിരിക്കണം
  2. 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
  3. ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
  4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
  5. കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
  6. അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
  7. അപേക്ഷകന്‍ അഗതിയായിരിക്കണം
  8. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  9. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  10. അപേക്ഷകര് യാചകരായിരിക്കരുത്
  11. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
  12. അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

pഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സ്കീംp

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷക(ന്‍) അഗതിയായിരിക്കണം
  2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  3. അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
  5. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  6. അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
  7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  8. കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
  9. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

ഇന്ദിരാ ഗാന്ധി ദേശീയ  ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം

മാനസികമായി/ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷകന്‍ അഗതിയായിരിക്കണം.
  2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
  5. അപേക്ഷകന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  6. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  7. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
  8. അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം
  2. അപേക്ഷക അവിവാഹിതയായിരിക്കണം
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  4. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  5. അപേക്ഷക യാചകയാകാന്‍ പാടില്ല
  6. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  8. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം

സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷക വിധവ/വിവാഹ മോചിത ആയിരിക്കണം
  2. അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  4. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  5. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  6. അപേക്ഷക യാചകയാകാന്‍ പാടില്ല
  7. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  8. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  9. ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
  10. അഗതിയായിരിക്കണം

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate