অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രധാനമന്ത്രി മുദ്രായോജന

പദ്ധതി

നമ്മുടെ ചെറുകിട സംരംഭകരുടെ അഭിലാഷങ്ങൾക്ക് ചിറക് നൽകാൻ, നിങ്ങളുടെ ബിസിനസ്സ് വളരാൻ മുദ്രാ ലോൺ പദ്ധതി ഉപയോഗിക്കുക. ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ്. വായ്പയ്ക്ക് സർട്ടിഫിക്കറ്റ് (നോ ഡ്യൂസ് സർട്ടിഫിക്കറ്റ്) നിർബന്ധമില്ല. കാരണം വായ്പ ക്രഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കൊളാറ്ററൽ (പണയം) ഒന്നും നിർബന്ധമില്ല. എടുത്ത പണത്തിനുമാത്രം പലിശ നൽകുക. വായ്പ ലളിതമായ തവണകളിൽ ഉചിതമായ കാലയളവിൽ തിരികെ അടയ്ക്കാം. മുദ്രാ ലോൺ പോലെ തന്നെ മുദ്രാ വായ്പാ കാർഡും ലഭ്യമാണ്. മുദ്രാ കാർഡുകൊണ്ട് ഏത് ഏറ്റി.എം.ൽ നിന്നും പണം പിൻവലിക്കാൻ സ്വാതന്ത്ര്യമുണ്ട്. മുദ്രാ കാർഡുകൊണ്ട് പി.ഒ.എസ് മെഷഷീനുകൾ/ഈ-കോമേഴ്സ് മുഖേന സാധനങ്ങൾ വാങ്ങുവാൻ സൗകര്യം. അപേക്ഷ ഫാറം www.mudra.org.in-ലും അടുത്തുള്ള പൊതുമേഖലാ ബാങ്കുകളിലും ഷെഡ്യൂൾഡ് ബാങ്കുകളിലും ലഭിക്കും.

മുദ്രാ ലോണ്‍ മൂന്ന് വിധം:

1. ശിശു ലോൺ: 50000 രൂപ വരെ

2. കിഷോർ ലോൺ: 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ

3. തരുൺ ലോൺ, 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ

പ്രധാനമായും മൂന്ന് തരം സംരംഭകർക്കാണ് മുദ്രാ ലോൺ ലഭ്യമാവുക. ഉൽപന്ന നിർമ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല. കൂടാതെ ഇപ്പോൾ ഡയറി ബിസിനസ് മീൻ വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോൺ ലഭ്യമാണ്.

എങ്ങനെ മുദ്രാ ലോൺ വായ്പ നേടാം

നഗരപരിധിക്കുള്ളിൽ(മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) മുദ്രാ ലോൺ ലഭിക്കുന്നതിന് അപേക്ഷകൻ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ അല്ലെങ്കിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ സമീപിക്കുക.

എന്നാൽ പഞ്ചായത്തുകളിൽ സംരംഭം തുടങ്ങുന്നവർക്ക് വാർഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാർഡ് അനുസരിച്ചുള്ള സർവ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോൺ ലഭിക്കാത്തത് സംബന്ധിച്ച് പരാതികൾക്കും സംശയങ്ങൾക്കും ലീഡ് ബാങ്കിനെയാണ് സംരംഭകർ സമീപിക്കേണ്ടത്. മുൻപ് വായ്പ എടുത്ത് കുടിശ്ശിഖ ഉള്ളവർക്ക് മുദ്രാ ലോൺ ലഭിക്കുകയില്ല. വായ്പ സംബന്ധിച്ച പരാതികൾ ലീഡ് ബാങ്കിന് 14 ദിവസനത്തിനകം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതാത് ജില്ലയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ജില്ലാ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക.

ലീഡ് ബാങ്കുകള്‍

Details of  Lead Banks

SR

District Name

Name of Lead Bank

Phone Number

Contact Details

 

1

 

Thiruvananthapuram

 

Indian Overseas Bank

0471-2320154,9833004843

 

Indian Overseas Bank,

Lead Bank Office, Carmel

Building, Gandhinagar,

Vazhuthacaud

Thiruvananthapuram - 695 014

2

Kollam

Indian Bank

9447742651

Indian Bank, Lead Bank Office Indian Bank Bldg, Main Road Chinnakkada,

Kollam-691001

3

Pathanamthitta

State Bank of Travancore

9446471804

Lead District Manager

State Bank of Travancore Lead

Bank OfficePB No. 85, College

Road Pathanamthitta - 689 645

4

Alappuzha

State Bank of Travancore

04772251267

Lead District Manager

State Bank of Travancore C/O

Alappuzha (Main) Branch

PB No. 4404, C.L.S.B.

Road Alappuzha - 688 011

5

Kottayam

State Bank of Travancore

9961066956

Lead District Manager

State Bank of Travancore

Lead Bank Office, 1124/C,

C.K.G.Towers, Kanjikuzhy

Muttambalam PO,

Kottayam 4

6

Idukki

Union Bank of India

9495590777

Union Bank of India

Semi Square Buildings,

Ambalam Bypass Road

Thodupuzha, Idukki

7

Ernakulam

Union Bank of India

9447178546

Union Bank of India

Regional Office, PB No.3667

M.G. Road, Ernakulam,

Kochi - 682 035

8

Thrissur

Canara Bank

0487 2331156

Canara Bank

Lead Bank Office Sri Krishna

Bldg., West Palace Rd.

Thrissur - 680 001

9

Palakkad

Canara Bank

9496264779

Lead Bank Office, P.B.No.7,

12/785 Municipal Shopping

Complex (Ground Floor)

Sultanpet, Palakkad - 678 001

10

Kozhikode

Canara Bank

04952760399

Canara Bank 1st Floor, 3/18A,

AMAR Kannur Road,

Chakkorathkulam Nadakavu,

Kozhikode - 673 011

11

Malappuram

Canara Bank

9446164205

Canara Bank Lead District office,

Tirur Rd Malappuram- 676 505

12

Wayanad

Canara Bank

8547857649

Canara Bank, Lead District

Office PB No. 35, Kalpetta

Wayanad District - 673 121

13

Kannur

Syndicate Bank

(0497)-2768994

lSyndicate Bank Lead District

Office Syndicate Bank Buildings Fort Road, Kannur - 670 001

14

Kasaragod

Syndicate Bank

9495004701

Syndicate BankLead District

OfficeCity Centre - First Floor

Bank Road,Kasaragod-671121

ജില്ലാതല ഹെൽപ് ഡെസ്ക്

തിരുവനന്തപുരം   :    ബിജെപി ജില്ലാ കാര്യാലയം, ടൂട്ടേഴ്സ് ലെയിന്‍, സ്റ്റാച്യൂ,

തിരുവനന്തപുരം. ഫോണ്‍: 9495205051, 9446614911

കൊല്ലം         :    ബിജെപി ജില്ലാ കാര്യാലയം, ദീനദയാല്‍ ഭവന്‍, റ്റി.ഡി.

ടെമ്പിള്‍, ആനന്ദവല്ലീശ്വരം, ഹൈസ്കൂള്‍ ജംഗ്ഷനു

സമീപം, കൊല്ലം ഫോണ്‍: 0474 2793203

പത്തനംതിട്ട      :    ബിജെപി ജില്ലാ കാര്യാലയം, മാരാര്‍ജി, ആനപ്പാറ പി.ഒ

ആലപ്പുഴ        :    ബിജെപി ജില്ലാ കാര്യാലയം, മാരാര്‍ജി ഭവന്‍,

ഇരുമ്പുപാലം പി ഒ, ആലപ്പുഴ-അമ്പലപുഴ ഹൈവേ

റോഡ്‌(ആലപ്പുഴ മെഡി. കോളേജിനു സമീപം), പറവൂര്‍,

ഫോണ്‍: 0477 2252259

കോട്ടയം        :    ബി.ജെ.പി ജില്ലാ കാര്യാലയം, മുഖർജി ഭവൻ, കോടിമാത,

പള്ളിപ്പുറത്ത് കാവ് ക്ഷേത്രത്തിനു സമീപം, കോട്ടയം,

ഫോൺ: 0481 2567211

ഇടുക്കി         :    ബി.ജെ.പി ജില്ലാ കാര്യാലയം, അർച്ചന ഹോസ്പിറ്റലിനു

സമീപം, തൊടുപുഴ, ഇടുക്കി, ഫോൺ: 04862 220044

എറണാകുളം     :    ബി.ജെ.പി ജില്ലാ കാര്യാലയം, ദ്രൗപതി ബിൽഡിംഗ് എംജി

റോഡ് കവിതാ തീയേറ്ററിനു സമീപം, എറണാകുളം

ഫോൺ: 0484 2351419

തൃശ്ശൂര്‍         :    ബി.ജെ.പി ജില്ലാ കാര്യാലയം, പഴയനടക്കാവ്

പാണ്ടിസമൂഹം മഠം ഹാളിനു സമീപം, തൃശ്ശൂർ, ഫോൺ:

9895236524, 9539031028, 9745708030

പാലക്കാട്‌       :    ബിജെ.പി ജില്ലാ കാര്യാലയം, അമൃത ഭവൻ, ജില്ലാ

ആശുപത്രി-കോടതി റോഡ്, ഹരിക്കാര സ്ട്രീറ്റ് പാലക്കാട്

ഫോൺ: 0491 2501676

മലപ്പുറം        :    ബി.ജെ.പി ജില്ലാ കാര്യാലയം, റ്റി.എൻ. ഭരതൻ സ്മാരക

മന്ദിരം, മുൻസിപ്പൽ ബസ്സാൻഡിനു സമീപം, ഡൗൺ ഹിൽ.

പി.ഒ., മലപ്പുറം ഫോൺ: 0483 2733377

കോഴിക്കോട്     :    ബി.ജെ.പി ജില്ലാ കാര്യാലയം, മാരാർജി ഭവൻ, തളി,

കോഴിക്കോട് ഫോൺ: 0495 2702939

വയനാട്        :    ബി.ജെ.പി ജില്ലാ കാര്യാലയം, ഗൂഡാലായി ബിൽഡിംഗ്സ്

മുനിസ്സിപ്പൽ ഓഫീസിനു സമീപം, കൽപ്പറ്റ, വയനാട്

ഫോൺ: 9447952016, 8086618906

കണ്ണൂർ         :    ബി.ജെ.പി ജില്ലാ കാര്യാലയം, ശ്രീപത്മം, എസ്.എൻ

പാർക്ക് റോഡിനു സമീപം, കണ്ണൂർ, ഫോൺ: 0497

2769735

കാസർഗോഡ്     :    ബി.ജെ.പി ജില്ലാ കാര്യാലയം, മാരാർജി ഭവൻ, ശിവാജി

നഗർ, കരന്തക്കാട്, കാസർഗോഡ്-671121, ഫോൺ: 04994

222393

കൂടുതല്‍ വിവരങ്ങള്‍ക്ക്

നിലവിൽ സംരംഭം ഉള്ളവർക്കും മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാം. പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസുവഴിയോ, അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ, ഉദ്യോഗ് ആധാർ അല്ലെങ്കിൽ MSME ലൈസൻസോ എടുത്തിരിക്കണം. പഞ്ചായത്ത് ലൈസൻസ്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ് ഓട്ടോ-ടാക്സി അപേക്ഷകർക്ക് ലൈസൻസും ബാഡ്ജും നിർബന്ധമാണ്. പദ്ധതിയുടെ 70% മുതൽ 80% വരെ തുക ബാങ്കിൽ നിന്നും വായ്പയായി ലഭിക്കും. ബാക്കിവരുന്ന തുക സംരംഭകർ മുടക്കേണ്ടതാണ്. മുദ്രാ വായ്പയുടെ പലിശ പൊതുമേഖലാ ബാങ്കുകളിൽ 9.95% മുതൽ 12% വരേയും ഷെഡ്യൂൾഡ് ബാങ്കുകളിൽ 12% മുതൽ 17 % വരെയുമാണ്.വനിതാ സംരംഭകർക്കും പട്ടിക ജാതിക്കാർക്കും മുദ്രാ വായ്പ പദ്ധതിയിൽ മുൻഗ ണനയുണ്ട്.

  1. Application form and list of documents required for PMMY loan
  2. Banker's kit - PMMY

അവസാനം പരിഷ്കരിച്ചത് : 6/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate