অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പബ്ലിക് റിലേഷന്‍സ് വകുപ്പ് (ഐ & പിആര്‍ഡി).

പബ്ലിക് റിലേഷന്‍സ് വകുപ്പ് (ഐ & പിആര്‍ഡി).

കേരള സര്‍ക്കാരിന്റെ ജനക്ഷേമവും വികസനോന്മുഖവുമായ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുകയും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളുടെ പ്രതികരണം കേരള സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (ഐ & പിആര്‍ഡി). സാംസ്‌കാരിക മേഖലയിലെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനച്ചുമതലയും ഐ & പിആര്‍ഡി വകുപ്പ് നിര്‍വഹിക്കുന്നു.

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കു കീഴില്‍ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരും അവര്‍ക്കു കീഴില്‍ അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാരും കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ - കണ്ണൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ആറ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ ഓഫീസുകളും ന്യൂഡല്‍ഹിയില്‍ കേരള ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുടെ ചുമതല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

പ്രധാന ചുമതലകള്‍

സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും പ്രസിദ്ധപ്പെടുത്തുക;

സംസ്‌കാരം, വിദ്യാഭ്യാസം, പരമ്പരാഗത കലാരൂപങ്ങള്‍ തുടങ്ങിയ മേഖലയെക്കുറിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക;

സാമൂഹിക, വികസന വിഷയങ്ങളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക;

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ www.kerala.gov.in ന്റെ ഉള്ളടക്കം, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.prd.kerala.gov.in, മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, വിവരാവകാശ നിയമം സംബന്ധിച്ച വെബ്‌സൈറ്റായ www.rti.kerala.gov.in, ശബരിമലയുടെ വെബ്‌സൈറ്റായ www.sabarimala.gov.in, മന്ത്രിമാരുടെ സ്വത്ത് വിവരം വെളിപ്പെടുത്തല്‍ സംബന്ധിച്ച www.pa.kerala.gov.in, ഓള്‍ ഇന്ത്യാ സര്‍വീസ് സംബന്ധിച്ച വെബ്‌സൈറ്റായ www.gadsplais.kerala.gov.in തുടങ്ങിയവയുടെ പരിപാലനം;

സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസൃതമായി സാമൂഹികവും സാംസ്‌കാരികവുമായ കാഴ്ചപ്പാടുകളോടെ വകുപ്പ് നിര്‍മിക്കുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്യുന്ന ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ സൂക്ഷ്മ പരിശോധന;

മന്ത്രിമാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും വാര്‍ത്താസമ്മേളനങ്ങളുടെ സംഘാടനം;

വിവിധ വകുപ്പുകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയും അതിന്റെ പ്രതിഫലം വിതരണം ചെയ്യുകയും മാധ്യമങ്ങളുമായി കൂടിയാലോചനയിലൂടെ പരസ്യത്തിന്റെ തുക നിശ്ചയിക്കുകയും ചെയ്യല്‍;

കേബിള്‍ ടിവി നിയമത്തിലേയും പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് നിയമത്തിലേയും വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതും വകുപ്പിന്റെ ചുമതലയില്‍ ഉള്‍പ്പെടുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate