Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി

കേരളത്തില്‍ മിക്കവാറും എല്ലാ ആരോഗ്യസൂചികകളും സ്ത്രീകള്‍ക്ക് അനുകൂലമാണ്. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ സൂചികകള്‍ രാജ്യത്തിലെ മറ്റ് സ്ത്രീകളുമായും കേരളത്തിലെ പുരുഷന്മാരുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 76.9 വര്‍ഷം എന്നത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇന്‍ഡ്യയിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.7 വര്‍ഷമാണ്. രജിസ്ട്രാര്‍ ജനറല്‍ ഓഫ്ഇന്‍ഡ്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ജനസംഖ്യാ ശാസ്ത്രപരമായ എല്ലാ സൂചികകളും കേരളത്തിന് അനുകൂലമാണ്.2015-16-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും ഇന്ത്യയിലും ബോഡിമാസ് ഇന്‍ഡക്സ് സാധാരണയിലും താഴെ എന്ന നിലയിലുളള സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകളുടെ നില മെച്ചമാണ്. പക്ഷേ അമിത ഭാരത്തിന്റെ കാര്യമെടുക്കുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഇന്ത്യയിലേതിനേക്കാളും സംസ്ഥാനത്തെ പുരുഷന്മാരേക്കാളും മുന്നിലാണ്. അനീമിയയുടെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെങ്കിലും 2005-06- നും 2015-16-നും ഇടയില്‍ അനുപാതം ഉയര്‍ന്നതായി കാണുന്നു.എങ്ങനെയായിരുന്നാലും എ) തൊഴില്‍ സംബന്ധിച്ച ആരോഗ്യം (ബി) അക്രമം പൊതുജനാരോഗ്യ പ്രശ്നമാക്കുക എന്നിങ്ങനെ പുരോഗതി കുറവുള്ളതും ശാക്തീകരിക്കേണ്ടതാവശ്യമാണെന്നും 11-ാം പദ്ധതി തിരിച്ചറിഞ്ഞ മേഖലകളില്‍ സംസ്ഥാനത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top