অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൈത്തറി & ടെക്സ്റ്റൈല്‍സ് വകുപ്പ്

കൈത്തറി & ടെക്സ്റ്റൈല്‍സ് വകുപ്പ്

അംശദാനമിതവ്യയഫണ്ട് പദ്ധതി

അംശദാനമിതവ്യയ ഫണ്ട് പദ്ധതിയിലെ വരിക്കാരുടേയും, അവരുടെ കുടുംബാംഗങ്ങളുടേയും ചികിത്സാചിലവുകൾ, വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ്, വീട് നിർമ്മിക്കുവാൻ സ്ഥലം വാങ്ങൽ വീടുകളുടെ നിർമ്മാണം / വാങ്ങൽ / മാറ്റം / അറ്റകുറ്റപ്പണികൾ എന്നിവ യ്ക്കുള്ള ചെലവ് മുതലായവ വഹിക്കുന്നതിനാണ് ഈ പദ്ധതിയനുസരിച്ച് സഹായം നൽകുന്നത്. ഇതിൽ 50% തുക വനിതാ നെയ്ത്തുകാർക്കായി ഉദ്ദേശിച്ചിരിക്കുന്നു. 20,000 നെയ്ത്തുകാരെ ഉൾപ്പെടുത്തുന്ന ഈ പദ്ധതിയിൽ നെയ്ത്തുകാരുടെ കൂലിയുടെ 8% തുക ഈ ഫണ്ടിലേക്ക് ഈടാക്കുകയും അത്രയും തന്നെ തുക സർക്കാർ വിഹിതമായി ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

കൈത്തറി മേഖലയിലെ സ്വയംതൊഴിൽ പദ്ധതി

പുതിയ തലമുറയിലെ സംരഭകരെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കു ന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത മേഖ ലയുടെ പഴമ നിലനിർത്തുന്നതിനും സഹകരണ മേഖലയുടെ പുറത്തുള്ള 25 യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള ട്രെയിനിങ്, മാർജിൻമണി സഹായം, വിപണന സഹായം എന്നിവ നൽകുന്നു. 10 വർഷം കൈത്തറി നെയ്ത്തിൽ പ്രവർത്തന പരിചയമുള്ള സംരംഭകർക്കും കൈത്തറി / ടെക്സ്റ്റൈയിൽ ടെക്നോളജിയിൽ ഡിപ്ലോമയുള്ളവർക്കും ഈ പദ്ധതിയിൽ പ്രാമുഖ്യം നൽകുന്നു. ഒരു വർഷം 25 സംരംഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദഗ്ദ്ധ നെയ്ത്തുകാർക്ക് ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം

30 വിദഗ്ദ്ധ നെയ്ത്തുകാർക്ക് കുറഞ്ഞത് 10 തറികൾ ഉൾപ്പെടുന്ന ഉത്പാദന യൂണിറ്റുകൾ ബാങ്ക് വായ്പ സഹായത്തോടെ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഷെഡ്ഡുകൾ നിർമിക്കുക, തറികളും അനുബന്ധ സാമഗ്രികളും വാങ്ങുക, വിദഗ്ദ്ധ നെയ്ത്തുകാർക്കും മറ്റു നെയ്ത്തു കാർക്കും പരിശീലനം നൽകുക, ഡിസൈൻ ഇൻപുട്ട് പ്രവർത്തന മൂലധന ത്തിന് മാർജിൻമണി എന്നിവ ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

നെയ്ത്തുകാർക്ക് ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള സഹായം

നെയ്ത്തുകാർക്ക് ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ന്യായമായ വിലക്ക് ലഭ്യമാകുന്നു എന്നുറപ്പാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിട്ടി രിക്കുന്നത്. ഹാന്‍റക്സ്, ഹാൻവീവ്, യാൺ ബാങ്കുകൾ എന്നിവയ്ക്ക് കഴിനൂൽ സബ്സിഡി നൽകുന്നുണ്ട്. 40'Sനു താഴെയുള്ള കൗണ്ടുകൾക്ക് കിലോക്ക് 25 രൂപയും 80'S നു താഴെയുള്ള കൗണ്ടുകൾക്ക് കിലോയ്ക്ക് 30 രൂപയും അതിനു മുകളിലുളളകൗണ്ടുകൾക്ക് കിലോക്ക് 40 രൂപയും നിരക്കിലാണ് യാൺ സബ്സിഡി നൽകി വരുന്നത്. ചായങ്ങളും രാസവ സ്തുക്കളും വാങ്ങുന്നതിന് വിലയുടെ 10% നിരക്കിൽ സബ്സിഡിയും അനു വദിച്ചുവരുന്നു.

നെയ്ത്തുകാർക്കും അനുബന്ധതൊഴിലാളികൾക്കും പ്രചോദന പരിപാടി

നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം ഓരോ ഉല്പന്നത്തിനും സ്റ്റാന്‍റേർഡ് മീറ്ററേജ് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത്ര മീറ്ററേജിൽ കൂടുതൽ നെയ്യുന്ന ഉല്പന്നത്തിന് സാധാരണ ലഭ്യ മാകുന്ന വേതനത്തിന് പുറമേ ഇരട്ടി വേതനം സർക്കാരിൽ നിന്ന് നൽകുന്നു. ഇങ്ങനെ നൽകുന്ന വേതനം ഒരു ദിവസം 150/- രൂപയായും ഒരു ആഴ്ച 1000/- രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതി

കൈത്തറി നെയ്ത്തുകാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

മഹാത്മാഗാന്ധി ബങ്കാർ ബീമായോജന)

മഹാത്മാഗാന്ധി ബങ്കാർ ബീമായോജന പദ്ധതി പ്രകാരം ഓരോ നെയ്ത്തു കാരന്‍റെയും മൊത്തം പ്രീമിയം തുകയായ 330 രൂപയിൽ 100/- രൂപ എൽ. ഐ.സി വഹിക്കുന്നതാണ്. 150 രൂപ കേന്ദ്ര സർക്കാർ എൽ.ഐ.സി.ക്ക് നേരിട്ട് നൽകുന്നതാണ്. ബാക്കി വരുന്ന നെയ്ത്തുകാരന്‍റെ വിഹിതമായ 80 രൂപ സംസ്ഥാന സർക്കാർ വഹിക്കുന്നു. സ്വാഭാവിക മരണം, അപകട മരണം, പൂർണമായോ ഭാഗികമായോ അംഗവൈകല്യം എന്നിവ സംഭവി ക്കുന്ന കൈത്തറി നെയ്ത്തുകാർക്ക് വർദ്ധിപ്പിച്ച ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രസ്തുത പദ്ധതിയിൽ 22500 നെയ്ത്തുകാർക്ക് പരിരക്ഷ ലഭിക്കുന്നതാണ്.

വീവേഴ്സ് ക്രെഡിറ്റ് കാർഡ് സ്കീം

നെയ്ത്തുകാർക്കും അനുബന്ധതൊഴിലാളികൾക്കും തൊഴിൽ അധിഷ്ഠിതമായ ആവശ്യങ്ങൾക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്രഗവൺമെന്‍റ് ആവിഷ്ക്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒരു ക്ഷേമപദ്ധതിയാണിത്. സഹകരണ സംഘങ്ങളിലും, ഗ്രൂപ്പുകളിലും ക്ലസ്റ്ററുകളിലും ജോലി ചെയ്യുന്ന നെയ്ത്തുകാർക്കും, സ്വന്തമായി നെയ്ത്തുജോലിയിലേർപ്പെട്ടിട്ടുള്ളവർക്കും ഈ പദ്ധതി പ്രകാരം ദേശസാൽകൃത ബാങ്കുകൾ വഴി 3 വർഷക്കാലത്തേക്ക് വായ്പ അനുവദിക്കുന്നതാണ്. നെയ്ത്തുതൊഴിലിന് പ്രവർത്തന മൂലധനമായും ഉപകരണങ്ങൾ വാങ്ങുന്നതിനും പ്രസ്തുത വായ്പ അനുവദിക്കുന്നു. ഈ പദ്ധതി പ്രകാരം 2 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രസ്തുത വായ്പക്ക് പലിശനിരക്ക് കുറവാണ്. ഈ പദ്ധതിയിൽ 10000 രൂപ മാർജിൻമണിയായും ലഭിക്കുന്നതാണ്. സി.ജി.റ്റി.എം.എസ്. പ്രകാരം ക്രെഡിറ്റ് ഗാരന്‍റിയും ലഭിക്കുന്നു. കൈത്തറി 3-ാം നാഷണൽ സെൻസസ് പ്രകാരം ഐഡന്‍റിറ്റി കാർഡ് ലഭിച്ചിട്ടുള്ള നെയ്ത്ത്കാർക്കും അനുബന്ധ തൊഴിലാളികള്‍ക്കും, സംസ്ഥാന സർക്കാർ അംഗീകരിച്ച നെയ്ത്തുകാർക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതാണ്.

ആസ്ഥാന വിലാസം

ഡയറക്ടർ, കൈത്തറി & ടെക്സ്റ്റൈല്‍സ് വകുപ്പ്

നാലാം നില, വികാസ് ഭവൻ

തിരുവനന്തപുരം, ഫോൺ : 0471-2303427

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate