Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലപ്പുറത്തെ ചേലക്കോടന്‍ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടി എന്ന് പ്രഖ്യാപിച്ചത്. ആദ്യം നഗരം, പിന്നീട് ജില്ല, ശേഷം സംസ്ഥാനമൊട്ടുക്കും എന്ന വിധത്തില്‍ നടന്ന അക്ഷരജ്വാല കേരളത്തിന്റെ നഗര ഗ്രാമാന്തരങ്ങളിലേക്ക് ആളിപ്പടര്‍ന്നു. 1989 ജൂണ്‍ 18ന് ഇന്ത്യയിലെ ആദ്യ അക്ഷര നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു.. 1990 ഫെബ്രുവരി 4ന് എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി. ഒടുവില്‍ കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത - തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കേവല വിദ്യാഭ്യാസ പ്രവര്‍ത്തനം മാത്രം മതിയാവില്ല. ഈ വിഭാഗത്തെ സാമ്പത്തികമായും സാംസ്‌ക്കാരികമായും ഉയര്‍ത്തുന്നതിനാവശ്യമായ പരിപാടികള്‍ സാക്ഷരത - തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാകണം. ഈ കാഴ്ചപ്പാടോടെയാണ് ദേശീയ സാക്ഷരതാമിഷന്‍ സാക്ഷരത - തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നിര്‍വ്വചിച്ചിട്ടുള്ളത്. അടിസ്ഥാന സാക്ഷരതയോടൊപ്പം ദേശീയ സാക്ഷരതാമിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 4 ലക്ഷ്യാധിഷ്ഠിത പരിപാടികളാണ് സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നത്. ദേശീയ സാക്ഷരതാമിഷന്റെ നിബന്ധനകള്‍ പ്രകാരം തൃതലപഞ്ചായത്തുകളിലായി സ്ഥാപിക്കപ്പെട്ട തുടര്‍വിദ്യാകേന്ദ്രങ്ങളും അവയില്‍ പ്രവര്‍ത്തിച്ചുവരുന്ന വികസന വിദ്യാകേന്ദ്രം പ്രേരക്മാര്‍, തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാര്‍ എന്നിവരാണ് സാക്ഷരത- തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ ജീവനാഡികള്‍.

കേവലം അക്ഷര സാക്ഷരതയ്ക്കുപരിയായി ആരോഗ്യം, നിയമം, സാമ്പത്തികം, പരിസ്ഥിതി, ദുരന്തനിവാരണം, സമ്മതിദാനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിലവില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്നു.

ലക്ഷ്യങ്ങള്‍:

നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക

  • താല്‍പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരം ഒരുക്കുക
  • നേടിയ അറിവ് ജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി വളര്‍ത്തുക
  • സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം വികസിപ്പിക്കുക
  • പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍  സജീവ പങ്കാളികളാക്കി      അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക
  • അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗവേഷണ പഠനങ്ങള്‍ നടത്തുക
  • കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കണ്ടറിതല വിദ്യാഭ്യാസം    ഉറപ്പുവരുത്തുക
  • സമഗ്രമായ തൊഴില്‍ നൈപുണി വികസന പദ്ധതി നടപ്പാക്കുക
  • കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക

ഗുണഭോക്താക്കള്‍:

നിരക്ഷരര്‍

  • നവസാക്ഷരര്‍
  • സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍
  • ആജീവനാന്ത വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള ഏവരും

സംസ്ഥാന സാക്ഷരതാ മിഷന്റെ ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍

നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക.

താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കുക.

നേടിയ അറിവ്  ജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി വളര്‍ത്തുക.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കുക

സാമൂഹിക പ്രശ്‌നങ്ങളെ വിമര്‍ശനപരമായി വിലയിരുത്താനുള്ള അവബോധം വികസിപ്പിക്കുക.

സാമൂഹിക വികസനപ്രക്രിയയില്‍ സക്രിയമായി ഇടപ്പെടുന്നതിനുള്ള കഴിവ് വളര്‍ത്തുക.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക.

കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കന്‍ഡറിതല വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

സമഗ്രമായ തൊഴില്‍ നൈപുണി വികസന പദ്ധതി നടപ്പാക്കുക.

കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

തുല്യതാപദ്ധതി വിപുലപ്പെടുത്തി ജനകീയമാക്കുക.

കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമാക്കുന്നതിനുള്ള ശ്രമം നടത്തുക.

പദ്ധതികള്‍

 

A.തുല്യതാ പരിപാടി

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടുവരു ബഹുമുഖ തുടര്‍വിദ്യാഭ്യാസ പദ്ധതികളില്‍ ശ്രദ്ധേയവും ജനകീയവുമാണ് തുല്യതാ പരിപാടി. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കാത്തവരും സാമൂഹിക-സാമ്പത്തിക കാരണങ്ങളാല്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തേണ്ടി വവരുമായ ആളുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു സംരംഭമാണിത്. ഔപചാരിക നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് തുല്യമായ പഠന കോഴ്‌സുകളാണ് സാക്ഷരതാമിഷന്‍ ഇപ്പോള്‍ നടപ്പാക്കി വരുത്.

1 തുല്യത 4-ാം തരം

തുല്യതാ പരിപാടിയിലെ ഓം ഘ'മാണ് നാലാംതരം തുല്യതാ പഠനം.

നവസാക്ഷരര്‍, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം തുടരാന്‍ കഴിയാതെപോയവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നി് അന്യവല്‍ക്കരിക്കപ്പെ'വര്‍ എിവരാണ് ഗുണഭോക്താക്കള്‍.

പഠിക്കാന്‍ ആഗ്രഹിക്കു ഏവര്‍ക്കും തുടര്‍ുള്ള പഠനത്തിന് അവസരമൊരുക്കുകഎതാണ് നാലാംതരം തുല്യതാ പരിപാടിയുടെ ലക്ഷ്യം. 15നും 45നും മധ്യേ പ്രായമുള്ളവരക്ക് പഠിക്കാം.ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം കി'ിയ പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുത്. മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്കുചുറ്റും, കണക്ക് എീ വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയി'ുള്ളത്.കോഴ്‌സ്  ദൈര്‍ഘ്യം ആറു മാസം. പരീക്ഷയില്‍ വിജയിക്കുവര്‍ക്ക് തുല്യതാ സര്‍'ിഫിക്കറ്റ് നല്‍കും.വിജയികള്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തു ഏഴാം തരം തുല്യതയില്‍ ചേരാം.

2 അതുല്യം (സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി)

സംസ്ഥാന സാക്ഷരതാമിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിയ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (രണ്ടാം ഘ'ം)യുടെ ഭാഗമായി നട  നാലാംതരം പൊതുപരീക്ഷ നടത്തി. ആകെ 2,02,862 പേര്‍ വിജയിച്ചു. സ്ത്രീകള്‍-1,71,024 പുരുഷന്‍മാര്‍- 31,838 പ'ികജാതി വിഭാഗത്തില്‍പ്പെ'ര്‍ 36,590 പേരും പ'ികവര്‍ഗവിഭാഗത്തില്‍പ്പെ'ര്‍ 10,717. ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതി വിജയിച്ചത് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ .കൊല്ലം, ഇടുക്കി, പാലക്കാട് എീ ജില്ലകളില്‍ നി് 1755 തമിഴ് പഠിതാക്കളും കാസര്‍ഗോഡ് ജില്ലയില്‍ നി് 1542 കട പഠിതാക്കളും പരീക്ഷ എഴുതി .

സംസ്ഥാനത്തെ 6613 കേന്ദ്രങ്ങളിലായി നട പരീക്ഷയുടെ മൂല്യനിര്‍ണയം  'ോക്ക്/മുനിസിപ്പല്‍/കോര്‍പറേഷന്‍ തലങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നടു. പരീക്ഷ നടത് മലയാളം, ഗണിതം, നമ്മളും നമുക്കുചുറ്റും, ഇംഗ്ലീഷ് എീ വിഷയങ്ങളില്‍.വിജയിച്ചവര്‍ക്ക് സംസ്ഥാന തുല്യതാ ബോര്‍ഡ് അംഗീകരിച്ച സര്‍'ിഫിക്കറ്റ് നല്‍കി.

വിജയികള്‍ക്ക് സാക്ഷരതാമിഷന്‍ നടത്തു ഏഴാംതരം തുല്യതാ കോഴ്‌സിന് ചേരാം.

3 തുല്യത 7-ാം തരം (2016)

നാലാം ക്ലാസ് തുല്യത പാസായവര്‍, ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയവര്‍, 5, 6, 7 ക്ലാസുകളില്‍നി് കൊഴിഞ്ഞുപോയവര്‍ എിവര്‍ക്ക്  വേണ്ടിയാണ് ഏഴാംതരം തുല്യതാ പരിപാടി.

നിശ്ചിത പ്രായപരിധി നിഷ്‌കര്‍ഷിക്കുില്ലെങ്കിലും 15-45 പ്രയക്കാര്‍ക്കാണ് മുന്‍ഗണന. എ'് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എിങ്ങനെ ആറ് വിഷയങ്ങള്‍ ഏഴാംതരം തുല്യതയ്ക്ക് ആകെ 10 ബാച്ചുകള്‍ നടു. പത്താം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തത് 7771 പേര്‍. വിജയിച്ചത് 4856 പേര്‍

4 പത്താംതരം തുല്യതാ കോഴ്‌സ്

സംസ്ഥാന സാക്ഷരതാമിഷന്‍ തുടക്കം കുറിച്ച പത്താംതരം തുല്യതാ കോഴ്‌സ് രാജ്യത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ശ്രദ്ധേയ ചുവടുവയ്പാണ്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും ചേര്‍് നടത്തു ഈ കോഴ്‌സ് ഔപചാരിക വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് പൊതുവിദ്യാഭ്യാസത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് അവസരമൊരുക്കുു.

2007-ല്‍ ഈ കോഴ്‌സ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമ്പോള്‍ പഠിതാക്കളുടെ എണ്ണം 2819. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെ' സ്‌കൂളുകളില്‍ വച്ചാണ് സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തുത്. കോഴ്‌സ് കാലാവധി പത്ത് മാസം. കോഴ്‌സ് ഒക്‌ടോബറില്‍ ആരംഭിച്ച് ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ പരീക്ഷ നടത്തുു. പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുത് പൊതുപരീക്ഷാ ബോര്‍ഡ്.പരീക്ഷ നടത്തുത് ഗ്രേഡിങ് സമ്പ്രദായത്തില്‍ എ'ാം ബാച്ച് വരെ രജിസറ്റര്‍ ചെയ്ത  പഠിതാക്കള്‍ 203810.  കോഴ്‌സ് ലക്ഷദ്വീപിലും നടത്തുു

ഏഴാം ബാച്ച് മുതല്‍ ഗള്‍ഫ് രാജ്യങ്ങളായ ദോഹ-ഖത്തര്‍, യു.എ.ഇ-ലെ ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എിവിടങ്ങളിലും നടത്തുു.

പത്താംതരം തുല്യതാ കോഴ്‌സ് പത്താംബാച്ച് (2016)

പത്താംതരം തുല്യതാ കോഴ്‌സിന്റെ പത്താം ബാച്ചില്‍ (2016-17) സമ്പര്‍ക്ക പഠന ക്ലാസുകള്‍ 2016 നവംബറില്‍ ആരംഭിച്ചു. പത്താം ബാച്ചില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ 31,226. ജില്ലകളിലെ കോഴ്‌സ് ഉദ്ഘാടനം മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ തുടങ്ങിയവരാണ് നിര്‍വഹിച്ചത്.433 പഠനകേന്ദ്രങ്ങളില്‍ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടു.അതത് വിഷയങ്ങളില്‍ ബി.എഡ്. യോഗ്യതയുള്ള സര്‍വീസിലുള്ളവരും റി'യര്‍ ചെയ്തവരുമായ അധ്യാപകരാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുത്. പഠന ക്ലാസുകളുടെ ആകെ ദൈര്‍ഘ്യം 185 മണിക്കൂറായി പുനഃക്രമീകരിച്ചു. അധ്യാപകരുടെ നിലവിലുള്ള ഓണറേറിയം മണിക്കൂറിന് 100 രൂപ എത് 125 രൂപയായി വര്‍ധിപ്പിച്ചു. ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യുതിന്റെ ചുമതല സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ജില്ലാതലത്തില്‍ ഡി.പി.സി, ഏ.പി.സിമാര്‍ക്കും കൂടാതെ പരിചയസമ്പരായ റി'. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും. 20-ല്‍ കൂടുതല്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളുള്ള ജില്ലകളില്‍ രണ്ട് കോഴ്‌സ് കവീനര്‍മാര്‍ക്ക്  ചുമതല.

പത്താംതരം തുല്യത തമിഴ്, കട ഭാഷകളില്‍

ഭാഷാന്യൂനപക്ഷങ്ങളിലേക്ക് തുല്യതാപരിപാടി വ്യാപിപ്പിക്കുതിന്റെ ഭാഗമായി ഈ വര്‍ഷം തമിഴ്, കട  ഭാഷയില്‍ പത്താംതരം തുല്യതാ കോഴ്‌സ് ആരംഭിച്ചു. പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി മാതൃഭാഷാപഠനത്തിനായി തമിഴ് പാഠപുസ്തകം തയ്യാറാക്കി.

കേന്ദ്രഭരണ പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും

അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് പത്താംതരം തുല്യതാ കോഴ്‌സ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ 9 ദ്വീപുകളിലും പോണ്ടിച്ചേരിയിലെ മാഹിയിലും ആരംഭിച്ചു. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളായ ദോഹ-ഖത്തര്‍, യു.എ.ഇ.യിലെ ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എിവിടങ്ങളിലും പ്രവാസി മലയാളികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്  ക്ലാസ് ആരംഭിച്ചു.

ക്ലാസുകള്‍ നടത്തുത് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളുകളുടെ നേതൃത്വത്തില്‍.

ദോഹ-ഖത്തര്‍ നാഷണല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, ശാന്തി നികേതന്‍ എീ അംഗീകൃത സംഘടനകളും സഹകരിക്കുു.കഴിഞ്ഞ രണ്ട് ബാച്ചുകളിലായി ആകെ 350 പഠിതാക്കള്‍ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തു.205 പേര്‍ വിജയിച്ചു.

5 ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ്

സാക്ഷരതയില്‍നി് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്കുള്ള സംസ്ഥാന സാക്ഷരതാമിഷന്റെ കാല്‍വയ്പ് അനൗപചാരിക തുടര്‍വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികക്കല്ല്.

ഹയര്‍ സെക്കഡറി  തുല്യതാ കോഴ്‌സ് നടത്തു ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പാസായവര്‍ക്കും,സ്‌കൂളുകളില്‍നി് കൊഴിഞ്ഞുപോയവര്‍ക്കും, ഉയര്‍ പ്രായപരിധിയുള്ളവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരാം.മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയി'ുള്ളത്. എസ്.സി.ഇ.ആര്‍.ടി.യുടെ അക്കാദമിക് സഹകരണത്തോടെ പരിചയസമ്പരായ അധ്യാപകരുടെയും അനൗപചാരിക വിദ്യാഭ്യാസ വിദഗ്ധരുടെയും മേല്‍നോ'ത്തിലാണ് പുസ്തകം തയ്യാറാക്കുത്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷേ്യാളജി, ഗാന്ധിയന്‍ സ്റ്റഡീസ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് എിങ്ങനെ 10 വിഷയങ്ങളിലായി 13 പുസ്തകമാണ് തയാറാക്കുത്.

B.ആദിവാസി സാക്ഷരത

ആദിവാസി മേഖലയിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനും തുല്യതാ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് ആദിവായി സാക്ഷരതാ തുല്യതാ പരിപാടി.  . ഇതില്‍ പ്രധാനമാണ് അട്ടപ്പാടി സാക്ഷരതാ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു.

അട്ടപ്പാടി സാക്ഷരതാ പരിപാടി നിരക്ഷരതാ നിര്‍മാര്‍ജനം

അടിസ്ഥാന സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഇപ്പോള്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സാക്ഷരതാ പരിപാടി നടത്തി വരുന്നു.

അട്ടപ്പാടിയിലെ 80 ആദിവാസി ഊരുകളില്‍ ഒന്നാംഘട്ട ക്ലാസുകള്‍ പൂര്‍ത്തിയായി.

4060 പഠിതാക്കളെ കണ്ടെത്തി. ഇതില്‍ 2840 പേര്‍ സ്ത്രീകളും 1220 പേര്‍ പുരുഷന്മാരും.

1280 പഠിതാക്കള്‍ ക്ലാസുകളില്‍ എത്തി.

1260 പഠിതാക്കള്‍ ഒന്നാംഘട്ട സാക്ഷരതാ പരീക്ഷ പൂര്‍ത്തിയാക്കി. ഇതില്‍ 942 പേര്‍  സ്ത്രീകള്‍.വിദ്യാസമ്പന്നരായ 83 ആദിവാസി യുവതി-യുവാക്കളെ ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ 65 പേരും സ്ത്രീകളാണ്.

രണ്ടാം ഘട്ടം 2017 മേയില്‍ ആരംഭിക്കും. എല്ലാ ഊരുകളിലും പഠന കേന്ദ്രങ്ങള്‍ ലഭ്യമാക്കും.

C.അക്ഷരസാഗരം തീരദേശ സാക്ഷരതാ പദ്ധതി

സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണ്. ഔപചാരിക വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ നാമമാത്രമായി ചുരുങ്ങിയ സാഹചര്യത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 'അക്ഷരസാഗരം' തീരദേശ സാക്ഷരതാപരിപാടി നടപ്പാക്കുന്നത്.സാക്ഷരതാനിരക്ക് ഏറ്റവും കുറവ് കാണപ്പെടുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ്  സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍  'അക്ഷരസാഗരം' പദ്ധതി നടപ്പാക്കുന്നത്.

ഒന്നാം ഘട്ടം എന്ന നിലയില്‍ തീരദേശ സാക്ഷരതാനിരക്കില്‍ ഏറ്റവും പിന്നില്‍നില്‍ക്കുന്ന തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ തീരദേശ പഞ്ചായത്ത് വാര്‍ഡുകളിലാണ്  പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു. ഫിഷറീസ് തുറമുഖ എന്‍ജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്‌സിക്കുട്ടിഅമ്മ നിര്‍വഹിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനം കൊല്ലം, എറണാകുളം,കോഴിക്കോട് ജില്ലകളിലാണ്.

ലക്ഷ്യങ്ങള്‍

തീരദേശ സാക്ഷരതാനിലവാരം ഉയര്‍ത്തുക.

നാല്, ഏഴ്, പത്ത് തുല്യതാപരിപാടികള്‍ ശക്തിപ്പെടുത്തുക.

തീരദേശത്ത് തുടര്‍വിദ്യാഭ്യാസത്തിനനുകൂലമായ സാഹചര്യം ഉണ്ടാക്കുക.

മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുക.

മത്സ്യസമ്പത്ത്/തീരപ്രദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക.

സ്ത്രീശാക്തീകരണം സാധ്യമാക്കുക.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക.

ശുചിത്വം/ആരോഗ്യം/പരിസ്ഥിതി രംഗത്ത് പുത്തന്‍ അവബോധം ഉണ്ടാക്കുക.

പരിപൂര്‍ണ സാക്ഷരത കൈവരിക്കുക.

കേരള ഗവണ്‍മെന്റ് നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ സാധാരണ ജനങ്ങളില്‍ എത്തിക്കുക.

D.ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സാക്ഷരതാ പദ്ധതി

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമിക ലക്ഷ്യം. ഹിന്ദിയിലും ഇവര്‍ക്ക് പ്രാഥമിക പരിജ്ഞാനം നല്‍കും.

പതിനഞ്ച്  വയസിനു മുകളില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിദ്യാകേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ മാതൃകാ പദ്ധതി, പെരുമ്പാവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, ഡയറ്റ്, എസ്.ആര്‍.സി എന്നിവരും സഹകരിക്കുന്നു.

സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പദ്ധതിയുടെ മുന്നോടിയായി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ മാതൃകാ പദ്ധതി 2016 ഡിസംബര്‍ 12ന് ആരംഭിച്ചു.

പ്രധാന പരിപാടികള്‍

സര്‍ക്കാര്‍ ഫണ്ട് കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് ധനസമാഹരണം, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ 1 ലക്ഷം രൂപ സംഭാവന ചെയ്തു. യൂക്കോ ബാങ്ക് 50,000 രൂപ സംഭാവന ചെയ്തു.

ജനപ്രതിനിധികള്‍, മാറമ്പള്ളി ങഋട കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെ 4 ദിവസം നീണ്ടുനിന്ന സാക്ഷരതാ സര്‍വേ.

3211 പേരെ നേരിട്ട് സര്‍വേ നടത്തി ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തി. 2017 ജനുവരി 25, 26, 27, 28 തീയതികളിലായിരുന്നു സര്‍വേ. സര്‍വേക്ക് മുന്നോടിയായി വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക സാക്ഷരതാപാഠാവലി തയാറാക്കി.

പാഠാവലി തയ്യാറാക്കുന്നതിന്റെ  ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ശില്പശാല സംഘടിപ്പിച്ചു.

2017 മെയ് മുതല്‍ 50 പഠന കേന്ദ്രങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും.

ക്ലാസുകള്‍ എവിടെ, എങ്ങനെ?

ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങള്‍, ലൈബ്രറികള്‍, വിദ്യാകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടെയാണ് ക്ലാസുകള്‍ ഒരുക്കുന്നത്.

ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ ക്ലാസുകള്‍.

ബോധവല്‍ക്കരണ പരിപാടികളും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം.

പഠനത്തിനായി ഡിജിറ്റള്‍ രൂപത്തിലുള്ള പഠന സാമഗ്രികളും ഉപയോഗിക്കും.

സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പരിപാടിയിലൂടെ തുടര്‍ പഠനത്തിന് അവസരം നല്‍കും.

E.പരിസ്ഥിതി സാക്ഷരതാ പദ്ധതി

സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു.സംസ്ഥാനത്തെ 75 താലൂക്കുകളില്‍ പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചുസംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സര്‍വേ സംഘടിപ്പിച്ചു

സംസ്ഥാനതലത്തില്‍ പരിസ്ഥിതി ഡയറക്ടറി തയ്യാറാക്കുന്നു  പ്രാദേശികമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും രേഖപ്പെടുത്തുവാനും അവസരങ്ങള്‍ നല്‍കി

മാര്‍ച്ച് 22 ന് ജലദിനം - സംസ്ഥാനതല ജലസാക്ഷരതാ വാരമായി ആചരിച്ചു. പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനം, ലേഖനമത്സരം, സമൂഹ ചിത്രരചന, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു

സാക്ഷരതാ മിഷന്‍ ഓഫീസികളിലും വിദ്യാകേന്ദ്രങ്ങളിലും വികസന വിദ്യാകേന്ദ്രങ്ങളിലും സാക്ഷരതാ മിഷന്‍ നടത്തുന്ന പരിപാടികളിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു.

സംസ്ഥാന ഓഫീസില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ജൈവകൃഷി പ്രോത്സാഹനം.

പ്രധാന പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി സാക്ഷരതാ ലോഗോ പ്രകാശനം.

പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി തീവ്രയജ്ഞ പ്രവര്‍ത്തനങ്ങള്‍.

പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും കൂട്ടായ്മ.

കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ജല സാക്ഷരതാ പരിപാടിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും

വിദ്യാകേന്ദ്രങ്ങളിലും വികസന വിദ്യാകേന്ദ്രങ്ങളിലും തുല്യതാ പഠന കേന്ദ്രങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍.

കേരളം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം പരിസ്ഥിതി പ്രശ്‌നമാണ് അതിനെ നേരിടുന്നതിന് പരിസ്ഥിതി സാക്ഷരതാ പദ്ധതി.

F.ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതി

കേരള സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടിയുള്ള സാക്ഷരതാ തുല്യതാ പരിപാടി. പദ്ധതി നടത്തിപ്പിലൂടെ ഇന്ത്യക്ക് കേരളം മാതൃകയാകുകയാണ്

പ്രധാന പ്രവര്‍ത്തനങ്ങള്‍

സര്‍വേ നടത്തിയത് സൗഹൃദവലയങ്ങളിലൂടെ.

അഡീഷ്ണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം വഴി ശാസ്ത്ര സാങ്കേതികവിദ്യാ പരിജ്ഞാനം        നല്‍കാനും പദ്ധതി

സംസ്ഥാന തലത്തില്‍ ആലോചനായോഗം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ 2016 നവംബര്‍ 28ന് തിരുവനന്തപുരത്ത്. ഇന്ത്യക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് - വെല്ലുവിളികളും അതിജീവനവും സംസ്ഥാന സെമിനാര്‍ 2016 ഡിസംബര്‍ 15ന് എറണാകുളത്ത് നടന്നു.

സര്‍വേ പരിശീലനം - 2017 മാര്‍ച്ച് 15ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

സര്‍വേ ഉദ്ഘാടനം - 2017 മാര്‍ച്ച് 21ന് തിരുവനന്തപുരം കുന്നുകുഴിയില്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.

സര്‍വേ 2017 മാര്‍ച്ച് 21-31 കമ്യൂണിററി ബേയ്‌സ്ഡ് ഓരഗനൈസേഷനുകളുടെ നേതൃത്വത്തില്‍ നടന്നു.

സര്‍വേ റിപ്പോര്‍ട്ട് -  2017മെയില്‍ പുറത്തിറക്കും.

ക്ലാസുകളുടെ രജിസ്‌ട്രേഷന്‍ 2017 ജൂണില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കും.

സാമ്പത്തിക സഹായങ്ങള്‍ - എസ്.ബി.റ്റി & സാമൂഹ്യനീതി വകുപ്പ്‌

G.പച്ചമലയാളം - സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കേവലമായ അക്ഷരജ്ഞാനത്തിനപ്പുറം ലോകത്തെ അറിയുവാനും മാറ്റിത്തീര്‍ക്കുവാനുമുള്ള ശേഷി നേടലാണ് സാക്ഷരത. എന്നാല്‍, കേവല സാക്ഷരതയ്ക്കപ്പുറത്തേക്ക് വലിയതോതില്‍ സാക്ഷരതാസങ്കല്പത്തെ വളര്‍ത്തുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.

ഭാഷാപഠനം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. സമസ്തമേഖലകളിലുമുള്ളവര്‍ക്ക് ഒരേപോലെ പ്രയോജനകരമാകുന്ന നിലയില്‍ ഭാഷാപഠന കോഴ്‌സുകള്‍ ആരംഭിക്കുന്നത് സാക്ഷരകേരളത്തെ സമ്പുഷ്ടമാക്കും. ഭരണഭാഷ മലയാളമായ സാഹചര്യത്തില്‍, ആ നിലയിലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. 'പച്ചമലയാളം' സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സാക്ഷരകേരളത്തിലെ മികച്ച  കാല്‍വയ്പാണ്.

ലക്ഷ്യങ്ങള്‍

ഇതര മീഡിയങ്ങള്‍ വഴി വിദ്യാഭ്യാസം നേടിയവര്‍ക്ക് ഭരണഭാഷ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ശേഷി നേടുക.

സ്വന്തം ഭാഷയില്‍ ആത്മവിശ്വാസത്തോടെ ചിന്തിക്കുന്നതിനും ഇടപെടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുക.

കലാസാഹിത്യസൃഷ്ടികള്‍ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ശേഷി നേടുക. അതുവഴി ഉയര്‍ന്ന മാനവികതാബോധത്തോടെ സമൂഹത്തില്‍ ഇടപെടല്‍ നടത്തുവാന്‍ കഴിയുന്ന ജനതയെ വാര്‍ത്തെടുക്കുക.

ഭാഷാശാസ്ത്രം പഠിക്കുന്നതിലൂടെ മികച്ച ഭാഷാപ്രയോഗശീലം സാധ്യമാക്കുക.

സംസ്‌കാര കേരളമെന്ന വിശേഷണം യാഥാര്‍ഥ്യമാക്കുക.

മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക.

സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളം ഉപയോഗിക്കുന്നതിന് ശേഷി വര്‍ധിപ്പിക്കുക.

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാള ഭാഷയില്‍ പ്രാവീണ്യം സാധ്യമാക്കുക.

ഭരണഭാഷ മാതൃഭാഷ ആക്കിയത് വഴി ഓഫീസ് നിര്‍വഹണം നടത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുഗമമായ ഓഫീസ് പ്രവര്‍ത്തനം സാധ്യമാക്കുക.

ഗുണഭോക്താക്കള്‍

മലയാളം ഒഴികെയുള്ള വിവിധ മാധ്യമങ്ങള്‍ വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍.

മലയാളം ഒഴികെയുള്ള വിവിധ മാധ്യമങ്ങള്‍ വഴി ഉന്നതവിദ്യാഭ്യാസം

പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നവര്‍.

ഭരണഭാഷ മാതൃഭാഷയാക്കിയതിനുശേഷം ഓഫീസ് നിര്‍വഹണം ബുദ്ധിമുട്ടായി

തോന്നുന്ന വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍.

മലയാള ഭാഷ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍.

ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍.

സംഘാടനം/നിര്‍വഹണം

152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളാണ് സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍.

ബ്ലോക്ക് സാക്ഷരതാമിഷന്‍ നോഡല്‍ പ്രേരക് സെന്റര്‍ കോ-ഓര്‍ഡിനേറ്ററായും ഭാഷാ അധ്യാപകന്‍ ഇന്‍സ്ട്രക്ടറുമായുള്ള സംവിധാനം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുള്ള ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കും.

പ്രവര്‍ത്തനകാലയളവ്/കോഴ്‌സ് സമയക്രമം

2017 കലണ്ടര്‍ വര്‍ഷമാണ് പദ്ധതിയുടെ പ്രവര്‍ത്തന കാലയളവ.്

മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി.

ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും മൂന്ന് മണിക്കൂര്‍ വീതം 15 ദിവസം ക്ലാസ് നടത്തും. ആകെ 45 മണിക്കൂര്‍.

പൊതുഅവധി ദിവസങ്ങളില്‍ അധികപഠനസമയം ഉപയോഗിക്കുന്നുണ്ട്.

ക്ലാസിന്റെ ആദ്യ 1  1/2 മണിക്കൂര്‍ യൂണിറ്റ് ഒന്നിനും അടുത്ത 1  1/2 മണിക്കൂര്‍ യൂണിറ്റ് രണ്ടിനും ഉപയോഗിക്കും.

മൂല്യനിര്‍ണയം/സര്‍ട്ടിഫിക്കറ്റ്

കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തും.

മാതൃകാപരീക്ഷ, പൊതുപരീക്ഷ എന്നിവ നടത്തും.

വിജയികള്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

H.ജയില്‍ ജ്യോതി പദ്ധതി

സാക്ഷരതാ മിഷന്റെ ജയില്‍ ജ്യോതി പദ്ധതിക്ക് തുടക്കമായി.

പദ്ധതി നടപ്പാക്കുന്നത് സാക്ഷരതാമിഷനും ജയില്‍ വകുപ്പും സംയുക്തമായി.

സംസ്ഥാനത്തെ 53 ജയിലുകളില്‍ പദ്ധതി നടപ്പാക്കും

എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കുക ലക്ഷ്യം

I.ലിംഗസമത്വബോധനം

ലിംഗസമത്വ അവബോധം പ്രചരിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച നൂതന പദ്ധതി. വിദ്യാകേന്ദ്രങ്ങളിലും തുല്യതാ പഠനകേന്ദ്രങ്ങളിലും ലിംഗസമത്വബോധന പാഠശാലകള്‍ സ്ഥാപിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

http://www.literacymissionkerala.org

3.55555555556
Jamsheer pm Sep 14, 2019 12:25 PM

എനിക്ക് ഹയർസെക്കണ്ടറി തുല്യതാ കോഴ്സ് എഴുതണം അതിന്റെ details അറിയിച്ചാലും ഇത് എഴുതിയാൽ തുടർന്ന് ഡിഗ്രിയൊക്കെ എഴുതാൻ പറ്റുമോ

എനിക്ക് ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതണം..അതിനു ഞ്യൻ എന്താണ് ചെയ്യേണ്ടത് Jul 20, 2019 12:00 AM

Hats off to Kerala government' s this step....it's a treasure for us

ബിൻസ് Feb 08, 2019 03:10 PM

തുല്യതാ പരീക്ഷയ്ക്ചേരാൻ താൽപ്പര്യമുള്ളവർ 94*****22 എന്ന Phone നമ്പറിൽ വിളിക്കുക.

Princy Thomas Dec 15, 2018 10:47 AM

എനിക്ക് ഹയർ secondary തുല്യതാ Course പരീക്ഷ എഴുതണം'

അഖിൽ രാജീവ് Jul 27, 2018 05:41 PM

എനിക്ക് പത്താം തരം തുല്യത പരീക്ഷ എഴുതണം

ഉണ്ണി എം Feb 05, 2018 01:40 PM

എനിക്ക് പത്താംതരം തുല്യത പരിഷ എഴുതണം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top