অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള ബാര്‍ബര്‍ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമപദ്ധതി

കേരള ബാര്‍ബര്‍ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമപദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളും അവയ്ക്കുള്ള മാനദണ്ഡങ്ങളും ചുവടെ ചേര്‍ക്കുന്നു.

അവശതാ പെന്‍ഷന്‍

പദ്ധതിയിലെ ഒരംഗത്തിന് സ്ഥായിയായ അംഗവൈകല്യം സംഭവിച്ച് തൊഴില്‍ ചെയ്യാന്‍ പറ്റാത്ത -ാഹചര്യം കാണിച്ച് അംഗീകൃത മെഡിക്കല്‍ ആഫീസറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഭരണ-മിതിയുടെ തീരുമാനപ്രകാരം പരമാവധി 1,000/ രൂപവരെ ധനസഹായം നല്‍കുന്നതും മിനിമം പെന്‍ഷന്‍ അനുവദിക്കുന്നതുമാണ്.  ഇതിനായി അംഗമായി 2 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം.

വിദ്യാഭ്യാസാനുകൂല്യം

പദ്ധതിയില്‍ അംഗമായി ചേര്‍ന്ന് 1 വര്‍ഷം കഴിയുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാ-ത്തിനു വേണ്ടി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. പ്ലസ്ടു, വി.എച്ച്.എസ്.സി., ടി.ടി.സി., സാനിട്ടറി കോഴ്സ്,  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള കംമ്പ്യൂട്ടര്‍ പഠനം എന്നിവയ്ക്ക് 500/ രൂപയും ഡിഗ്രി, പി.ജി.ഡി.സി.എ, ബി.എഡ് എന്നീ കോഴ്സുകള്‍ക്ക് 750/ രൂപയും പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് 1,500/ രൂപയും സ്‌ക്കോളര്‍ഷിപ്പ് നല്‍കി വരുന്നു.

അംഗീകൃത സര്‍വ്വകലാശാലയുടെ അഫിലിയേഷനുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ.  സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അംഗങ്ങള്‍ക്ക് പദ്ധതിയില്‍ 2 വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കണം.  നിശ്ചിത ഫോറത്തിലുള്ള അപേക്ഷ കോഴ്സിന് പ്രവേശനം കിട്ടി 60 ദിവ-ത്തിനകം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ക്ക് നല്‍കണം.  ഓരോ കോഴ്സിനും പ്രവേശനം ലഭിക്കുന്ന ആദ്യ വര്‍ഷം മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ.

മരണാനന്തര ചെലവ്

മരണമടയുന്ന അംഗങ്ങളുടെ ശവസംസ്ക്കാര ചെലവിനായി 1,000/ രൂപനല്‍കിവരുന്നു.

പണിയായുധം വാങ്ങാനുള്ള സഹായം

പദ്ധതിയിലെ അംഗങ്ങള്‍ക്ക് പണിയായുധം വാങ്ങാനായി അംഗം പദ്ധതിയില്‍ അടച്ചിട്ടുള്ള തുകയുടെ 75 % വരുന്ന തുകയോ 2,000/ രൂപയോ ഏതാണോ കുറവ് ആ തുക നല്‍കുന്നതാണ്.  അനുവദിക്കുന്ന തുക തവണകളായി മാ-ം തോറും തിരിച്ചടയ്‌ക്കേണ്ടതാണ്.

പ്രസവസഹായം

പദ്ധതിയില്‍ അംഗത്വം ലഭിച്ച് 1 വര്‍ഷം കഴിയുന്ന നിധിയിലെ  ഒരു വനിതാ അംഗത്തിന് പ്രസവാനുകൂല്യവുമായി 1,000/ രൂപാ വീതം നല്‍കുന്നതാണ്.  ഈ ആനുകൂല്യം 2 തവണ കൈപ്പറ്റുവാന്‍ അര്‍ഹതയുണ്ടായിരിക്കും

വിവാഹസഹായം

പദ്ധതിയില്‍ അംഗത്വം ലഭിച്ച 1 വര്‍ഷം കഴിഞ്ഞ അംഗങ്ങളുടെ  പെണ്‍മക്കള്‍ക്ക് വിവാഹ ചെലവിനായി 2,000/രൂപനല്‍കുന്നു.

പെന്‍ഷനാനുകൂല്യം

അംഗമായി കുറഞ്ഞത് 10 വര്‍ഷമെങ്കിലും മുടക്കം കൂടാതെ അംശാദായം അടച്ച് 60 വയസ്സില്‍ റിട്ടയര്‍മെന്റ് ആനുകൂല്യം കൈപ്പറ്റി പിരിയുന്ന ഒരംഗത്തിന്  മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളൂ.  നിലവില്‍ ഒരു അംഗത്തിന് 400/ രൂപവീതം മാസപെന്‍ഷന്‍ നല്‍കിവരുന്നു. പെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  അക്ഷയോടൊപ്പം അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് ഫോട്ടോയും കൂടാതെ അപേക്ഷകന് റിട്ടയര്‍മെന്റാനുകൂല്യം അനുവദിച്ച് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.  അപേക്ഷകന്‍ പെന്‍ഷന്  അര്‍ഹനാണെന്നു കണ്ടാല്‍ ജില്ലാ ആഫീസര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ

എക്സിക്യൂട്ടീവ് ആഫീസറില്‍ നിന്നും ആദ്യ ഗഡുപെന്‍ഷന്‍ ലഭിക്കുന്നതോടൊപ്പം കൈപ്പറ്റണം.

അപേക്ഷകന്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ആളാണെങ്കില്‍ ഈ പദ്ധതിപ്രകാരമുള്ള പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല.  എന്നാല്‍ ഇപ്രകാരംഅര്‍ഹത നഷ്ടപ്പെടുന്ന അംഗം പെന്‍ഷന്‍ ഫണ്ടിലേക്കൊടുക്കിയിട്ടുള്ള പ്രതിമാസ തുകയായ 10 രൂപഅംശാദായമായി  കണക്കാക്കി -ാധാരണ അംഗത്തിന് കിട്ടുന്ന റിട്ടയര്‍മെന്റ് തുകയുടെ ഇരട്ടി തുക ലഭിക്കുന്നതാണ്.

പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗം മരണമടഞ്ഞാല്‍ ടി പെന്‍ഷന്‍ മറ്റാര്‍ക്കും ലഭിക്കുന്നതല്ല.  ഏതെങ്കിലും പെന്‍ഷണര്‍ മരിച്ചു പോകാന്‍ ഇടയായാല്‍ അദ്ദേഹത്തിന് കിട്ടാന്‍ കുടിശ്ശികയുള്ള പെന്‍ഷന്‍ തുക ടിയാന്റെ നിയമപ്രകാരമുള്ള അവകാശിക്ക്  ലഭിക്കുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate